ചൊവ്വാഴ്ച, ജനുവരി 11

കുഞ്ഞാപ്പൂന്‍റെ കുന്നായ്മ .....................!!!

പ്രിയ സഹോദരി സഹോദരന്‍ മാരെ  ഞാനൊരു കഥ പറയുകയാണ്‌.
  ഈ കഥയും കഥാ പാത്രവും തികച്ചും സാങ്കല്‍പ്പികം അല്ല ജീവിച്ചിരിക്കുന്നവരോ? മരിച്ചു മന്നൂരിലെക്ക് ഉള്ളി കച്ചവടത്തിന് പോയവരുമായോ , ബന്ദം തോന്നാം യാദ്രിശ്ചികം അല്ല .സ്വാഭാവികം മാത്രം
അയ്യോപാവത്തിന്‍റെ കഷ്ട തോഴന്മാരില്‍ മനസിനു കുഷ്ട്ടം പിടിച്ച കുരുത്തം കെട്ടവന്‍ ആയിരുന്നു 'കുഞ്ഞാപ്പു ' .
കുഞ്ഞാപ്പുവിന്‍റെ പിതാ ശ്രീ വളരെ നേരെത്തെ തന്നെ  പരലോകം പുല്കിയിട്ടുന്ദ് ഇപ്പോള്‍ കുഞ്ഞാപ്പുവും കുഞ്ഞാപ്പുവിന്‍റെ ഉമ്മയും, ഉമ്മയുടെ ഉമ്മ 'ബല്ലിമ്മയും' ഒരുമിച്ചാണ് താമസിക്കുന്നത്  കുഞ്ഞാപ്പുവിനു പ്രായം പത്തു പതിനെട്ട് ആയിട്ടുണ്ടെങ്കിലും ബുദ്ധി പത്തു പതിനഞ്ചിനെ ഒള്ളൂ .കാര്യായിട്ട് പറഞ്ഞാല്‍ പ്രത്തേകിച്ചു വേലയും കൂലിയും ഒന്നും ഇല്ല.
 ഉമ്മ ആരാന്‍റെ വീട്ടിലെ അടുക്കള
 പണിക്ക് പോയി കിട്ടുന്നത് കൊണ്ടാണ് അവന്‍റെ കുടുംബം കഴിഞ്ഞു പോരുന്നത് എന്നുള്ള യാതൊരു ചിന്തയും ഈ പഹയന്‍റെ മണ്ടക്കകത്ത് ഇല്ല ഉമ്മ  ഒരുകൂട്ടി മുളക് പാട്ടയിലും മല്ലി ടിന്നിലും(എന്‍റെ കിഴക്കന്‍ ഏറനാട്ടിലെ പാവപെട്ട വീട്ടിലെ സ്ത്രീകള്‍ പണ്ട് വിലപിടിപ്പുള്ള വസ്തുക്കള്‍   ഒകെ സൂക്ഷിച്ചു വെക്കുന്ന സെല്‍ഫ് ആണ് മുളക് പാട്ടയും മല്ലി ടിന്നും) സൂക്ഷിച്ചു വെക്കുന്ന കാശ് അടിച്ചുമാറ്റി ആരാന്‍റെ പെണ്മക്കളെ ഒരു കാര്യവും ഇല്ലാതെ ചുമ്മാ പന്ജാര അടിച്ചു നടക്കല്‍ ആണ് ഇവന്‍റെ ഏക ഹോബി .


പതിവ് പോലെ ഞമ്മളെ കുഞ്ഞാപ്പു രാവിലെ പത്തുമണിക്ക്  കിടക്ക പായയില്‍ എണീറ്റ്‌ കുളിയും നനയും ഇല്ലാതെ പല്ലുതേക്കാതെ ഒരു ഗ്ലാസ് കട്ടനും ഒരു പിഞ്ഞാണം കൊട്ടന്‍ അവിലും തട്ടി കാല്‍ സറായിയും പുള്ളി കുപ്പായവും ഇട്ടു പതിവ് ഡ്യുട്ടിക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ആണ് ഓന്‍റെ ഉമ്മുമ്മ 'കുഞാച്ചു' കുട്ടി താത്ത ഞമ്മളെ കുഞാപ്പൂനോട് വീടിന്‍റെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ചുവരിലെ ആണിയില്‍ തൂക്കി ഇട്ടിരുന്ന മണ്ണെണ്ണ കുപ്പി എടുത്ത് ഇങ്ങനെ പറഞ്ഞത്
മാനേ ......
കുഞ്ഞാപ്പൂ .....!!
ഇജ്ജ് പൊറത്ത് പോയി വരുമ്പോള്‍ ആ രേസാപ്പന്നു ഞമ്മളെ കാസര്ട്ടും (മണ്ണണ്ണ )
മാങ്ങി വാ ............................!
ഇതു കേട്ടതും കുഞ്ഞാപ്പൂന്‍റെ സ്വഭാവം മാറി ..........!!!
കലികൊണ്ട കുഞ്ഞാപ്പു ബല്ലിമ്മാനെ 'ബാലാലുമ്മ' എന്നും പറഞ്ഞു മണ്ണണ്ണ കുപ്പിയും വാങ്ങി
 ഒരുവേള ചിന്താവിഷ്ട്ട കുഞ്ഞാപ്പു ആയി......!
 എന്നിട്ട് മനസ്സില്‍  പറഞ്ഞു


          ഹും ........................ബല്ലിമ്മ ആയത്കൊണ്ട്  തല്ലാന്‍ പറ്റൂല ല്ലോ? എന്നോര്‍ത്ത് കൊണ്ട് നിന്നപ്പോള്‍ ആണ് ആമുടിഞ്ഞ മന്ദ ബുദ്ധി തലയില്‍ ഒരു വെള്ളിടി വെട്ടിയത് ഇമ്മാരേം ബാപ്പാരേം തല്ലനല്ലേ ...... പാടില്ലാത്തത് .
എന്നും പറഞ്ഞുകൊണ്ട് ബല്ലിമ്മാനെ കാസര്ട്ടും കുപ്പികൊന്ദ് കൊടുത്തു ഒരേറു .........................!!!!!!!!!!!!!!


നോക്കണേ  കുഞ്ഞാപ്പുന്‍റെ  ഒരു ഹലാക്കിലെ  ഫുദ്ദി ....
   
(നിങ്ങള്‍ക്ക് എറിയാന്‍ തോന്നുനെങ്കില്‍ കമന്റ് ബോക്സില്‍ എറിഞ്ജോളിം ഞമ്മക്ക് കൊയപ്പല്ല )

59 അഭിപ്രായങ്ങൾ:

 1. ഇത് വരെ ആരും എറിഞ്ഞില്ല. എന്നാ പിഠിച്ചോഎന്റെ ഏറ്......

  മറുപടിഇല്ലാതാക്കൂ
 2. ഹ ഹ ഹ... ഇനി ഇമ്മാതിരി തമാശ പറഞ്ഞാല്‍ നമ്മള് നിങ്ങളെ എറിഞ്ഞു കൊല്ലും... ചിരിക്കാന്‍ കഴിയാന്ഹിട്ടാ പഹയാ... നിങ്ങള് ഉഷാറാക്കി.. നമ്മക്ക് പെരുത്ത് ഇഷ്ട്ടായി...

  മറുപടിഇല്ലാതാക്കൂ
 3. ഞാന്‍ ഒരു കുപ്പി ഏടുത്തു വച്ചിട്ടുട്ടുണ്ടു എന്തോ എല്ലാവരും കൂടി കൂടുന്നു എന്നൊക്കെ പറഞ്ഞു കേട്ടല്ലോ കാണുവാണേല്‍ ഞാന്‍ ഉറപ്പായും എറിയും .. ങാഹാ

  മറുപടിഇല്ലാതാക്കൂ
 4. ഞാനും എറിയുന്നു. കുഞ്ഞാപ്പൂന്റെ തല തിരിഞ്ഞ ബുദ്ധിക്കിട്ടു ഒരെണ്ണം.

  മറുപടിഇല്ലാതാക്കൂ
 5. ഈ കുഞ്ഞാപ്പൂന്റെയും , കൊമ്പന്റ്റെയും ഒടുക്കത്തെ ഒരു ഹലാക്ക്‌ പിടിച്ച ഫുദ്ധി......

  മറുപടിഇല്ലാതാക്കൂ
 6. ഒന്ന് പുറം തിരിഞ്ഞു നിന്നേ.. ആ.. അങ്ങിനെ തന്നെ ... ദാ പിടിച്ചോ ..
  എങ്ങനുണ്ട് ഞമ്മളെ ഉന്നം ...

  മറുപടിഇല്ലാതാക്കൂ
 7. ശൂട്ട് ഇത്തിരി കുറവാ,,
  ബല്ലിമ്മാക്കെങ്ങാന്‍ ഏറു കൊണ്ടാലോ..
  ഞാനെറിയുന്നില്ല.
  കുഞ്ഞാപ്പു ചിരിപ്പിച്ചു,

  മറുപടിഇല്ലാതാക്കൂ
 8. ഒന്ന് ചോദിക്കാന്‍ വിട്ടു,ആരാ സുന്ദരിവാവ..

  മറുപടിഇല്ലാതാക്കൂ
 9. ശരിയാ മാതാപിതാക്കളെ തല്ലാന്‍ പറ്റില്ല അത് ഗുരുത്വദോശമാ.. വേണമെങ്കില്‍ എറിയാം കുഞ്ഞാപ്പൂന്‍റെ ബുദ്ദി കൊള്ളാം


  ആ പഹയന്‍റെ ചെള്ളക്ക് ഒന്ന് കൊടുക്കായിരുന്നോ

  മറുപടിഇല്ലാതാക്കൂ
 10. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും എന്ന് കേട്ടിട്ടില്ലേ...?
  ഈ ഒരു രസതന്ധ്രം വെച്ച് നോക്കുമ്പോള്‍ കുഞ്ഞപ്പൂന്റെ ഫുദ്ധി യല്ലേ കൊമ്പന്റെ ഫുദ്ധി..?
  കൊമ്പന്റെ ഫുദ്ധി അല്ലെ കുഞ്ഞപ്പൂന്റെ ഫുദ്ധി..?
  എങ്ങനെണ്ട് ന്റെ ഫുദ്ധി..? ഫുദ്ധി മുട്ടായോ..?

  മറുപടിഇല്ലാതാക്കൂ
 11. എടാ ഈ കുഞാപ്പൂനെ എനിക്കറിയാം
  അവന്‍ ഫേസ് ബുക്കില്‍ കൊമ്പന്‍ മൂസ എന്ന പേരില്‍ വിലസുന്നുണ്ട്

  മറുപടിഇല്ലാതാക്കൂ
 12. കോമ്പാ ....ഒരു കുപ്പി ങ്ങട്ട് ഇട്ക്ക് ...അനക്ക്‌ഞാന്‍ തരാ .......

  മറുപടിഇല്ലാതാക്കൂ
 13. pha vrithuketta ayy\opaavam koodare ninakengane swantham bellimmaane mannanna kuppikond eriyaan kazinju.............. maanishaada

  മറുപടിഇല്ലാതാക്കൂ
 14. എന്തുവാടെ ഇത്???...

  ഇക്കാ കുഞ്ഞിന്‍റെ ഫോട്ടോ ഇഷ്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ
 15. ഇവിടെന്താ ഹജോ, കൊമ്പനെന്താ ശൈതാണോ... മിനായിലെ പോലെ ഏറു നടക്കുന്നല്ലോ....
  ഇഞ്ചി ഇമ്മാതിരി ഏറും കൊണ്ട് വന്നാല്‍ ഒരേറു ഞാനും ഏറിയും...താ..ഇങ്ങനെ...നല്ല ഉന്നം, തലയ്ക്കു തന്നെ കൊണ്ടല്ലേ....
  കലക്കിയെഡാ..

  മറുപടിഇല്ലാതാക്കൂ
 16. റൂബിയ ഇസ്‌ഹാഖ് കാരക്കുന്ന്ചൊവ്വാഴ്ച, ജനുവരി 11, 2011

  പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അനിയാ.... എഴുത്തിന്റെ നിലവാരം വളരെ മോശമാണ്. വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടോ സംസ്‌കാരത്തിന്റെ കുറവുകൊണ്ടോ ആ‍യിരിക്കാം.. നന്നാക്കാന്‍ ശ്രമിക്കുക

  മറുപടിഇല്ലാതാക്കൂ
 17. പ്രിയപ്പെട്ട രൂബിയ ഇഷ്ഹാക്ക് സാദാരണ ഒരു നാട്ടിന്‍ പുറത്തുകാരന്‍ ആണ് ഞാന്‍
  വിദ്യഭ്യാസ പരമായും സാംസ്കാരിക പരമായും ഇന്നത്തെ പൊതു സമൂഹമായി തുലനം ചെയ്യുമ്പോള്‍

  ഞാന്‍ ഒരു പാട് പുറകില്‍ ആണ് എന്നത് സത്യം തന്നെ

  ഞാനും ശ്രമിക്കുന്നുണ്ട് നിങ്ങളുടെ കൂടെ എത്താന്‍ എത്തിപെടാന്‍ അതിന്റെ ഒരു ഭാഗമാണ് ഈ എയുത്തും
  ഏതായാലും എന്റെ വരകളെ നോക്കുവാനും എന്നിലെ തെറ്റുകളെ ചൂണ്ടി കാണിക്കുവാനും തയ്യാറായ ആ വിശാല മന്സിനോടുള്ള ആദരവ് ഞാന്‍ ഞാന്‍ അറിയിക്കട്ടെ ഒപ്പം എന്നെ പ്രോസാല്‍ഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാ വിശാല മനസ്കര്‍ക്കു അകമഴിഞ്ഞ നന്ദി തുടര്‍ന്നും നിങ്ങളുടെ തല്ലും തലോടലും കാംഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം അയ്യോപാവം

  മറുപടിഇല്ലാതാക്കൂ
 18. വളരെ നന്നായി, വായുകുമ്പോള്‍ അടുത്തവരിയും വായിപ്പികാന്‍ കഴിവുള്ള വരികള്‍...........
  ഇനിയും എഴുതുക,

  സാഹിത്യ സംസ്കാരികവും,സമ്പനതയില്‍ നിന്നും വരുന്ന മാഹ സാഹിത്യമല്ല എഴുത് അത് സ്വയം ചുറ്റുപാടിലെ ഒരു ചെറിയ കമ്പനപോലും മനസ്സിലാക്കി അതില്‍ നിന്നും ഒരുതിരിഞ് വരുന്ന സമ്പന്ന രചനയാണ് പിനീട് നിങ്ങളെ പോലുള്ള എഴുതുകാരില്‍ നിന്നും വരുന്നത്.......
  അല്ലാതെ സാഹിത്യതിന്റെ കോട്ട കൊത്തളങ്ങളെ അടക്കിവാഴുന്ന സംസാകരിക പണ്ടിതയാകാന്‍ അര്‍ക്കും കഴിയില്ല.. അതില്‍ അഹങ്കാരതിന്റെ സ്വരം അറിയാതെ വന്നു ചേരും

  സുഹ്ര്തേ
  നിങ്ങള്‍ തുടരുക,

  മറുപടിഇല്ലാതാക്കൂ
 19. വിദ്യാഭ്യാസമില്ല എന്ന് 'ഐലാശ്ശേരിക്കാരന്‍' പറഞ്ഞത് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. ശരിയാണെങ്കില്‍ തന്നെ, ഇതില്‍ വലിയ കാര്യവുമില്ല. വിദ്യാഭ്യസം വിവരത്തിന്റെയും നന്മയുടെയും സ്‌നേഹത്തിന്റെയുമൊന്നും മാനദണ്ഡമല്ല. ബഹു: മുഖ്യമന്ത്രി ശ്രീ: അച്യുതാനന്ദനും ബഹു: തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ: പാലോളി മുഹമ്മദുകുട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍, ഇവര്‍ രണ്ടു പേരും ഇംഗ്‌ളീഷ് പത്രം കിട്ടിയാല്‍ തലതിരിച്ചുപിടിച്ചാണ് വായിക്കാറെന്നും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നത് പ്രീഡിഗ്രിക്കാരന്‍ ഐ.ഐ.എസിനു കോച്ചിംഗ് കൊടുക്കുന്നതുപോലെയാണെന്നും ശ്രീ: ആര്‍.ബാലകൃഷ്ണപ്പിള്ള പ്രസംഗിച്ചിരുന്നു. മാത്രമല്ല, അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാല്‍ താന്‍ കേരളം വിടുമെന്നും പിള്ള പറഞ്ഞിരുന്നു. പക്ഷേ, പിള്ള കേരളം വിട്ടില്ല. 'ബാലകൃഷ്ണപ്പിള്ള കേരളം വിടണം' എന്ന തലക്കെട്ടിലൊരു ലേഖനം ഞാന്‍ 'കേരള ശബ്ദ'ത്തില്‍ എഴുതിയിരുന്നു. ഇതുകൊണ്ടും പിള്ള കേരളം വിട്ടില്ല എന്നത് വേറെ കാര്യം. ഐലാശ്ശേരിയിലെ മുത്തേ! ഇപ്പറയുന്ന ഐലാശ്ശേരി മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്തുള്ള സ്ഥലം തന്നെയോ?

  മറുപടിഇല്ലാതാക്കൂ
 20. കുഞ്ഞാപ്പു ഒരു മഹാ സംഭവമാണ്
  ഈ ഐലാശേരിക്കാരനാണെങ്കില്‍ ഒരു വലിയ പ്രസ്ഥാനവും!
  കുഞ്ഞാപൂന്റെ പെരടിക്കിട്ടൊന്നു കൊടുക്കമായിരുന്നില്ലെ?

  ചിരിക്കാന്‍ ഒത്തിരിയുണ്ട്......

  എല്ല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 21. എല്ലരും പറയ്ണ്‍ കഞ്ഞാപൂനെ എറിയാന്‍. പക്ഷെ ഞാന്‍ കുഞ്ഞാപ്പൂന്റെ കൂടെയാ.
  അച്ചുഏട്ടന്‍ ഭരിക്കുന്ന ഞ്ഞമ്മളെ നാട്ടില്‍ മണ്ണണ്ണ വെളക്കു കത്തിക്കുന്ന ബല്ലിമ്മാനെ ചൗട്ടണം
  കുഞ്ഞാപൂ കീ ജയ്...

  മറുപടിഇല്ലാതാക്കൂ
 22. കുഞ്ഞാപ്പൂന്‍റെ കുന്നായ്മ
  കുഞ്ഞാപ്പൂനെന്താ കൊമ്പുണ്ടോ!?.
  ഓന്റ്യൊരുവമ്പത്തരം
  കൊമ്പന്റെ കൊമ്പത്തരം
  കലക്കീക്ക്ണുട്ടോ.
  അഭ്യാസംകൊണ്ട് ബല്യമെച്ചൊന്നൂല്ല ഇക്കാലത്ത്.
  അല്ലങ്കി എചൂം എട്ടും ഒക്കെ ഇട്ടിട്ട് വേണൊ
  ബണ്ട്യോട്ടാന്‍.അങ്ങട്ട് ബ് ടേന്നെ അല്ലപിന്നെ

  മറുപടിഇല്ലാതാക്കൂ
 23. ഇങ്ങക്ക് കുഞ്ഞാപ്പുനെക്കളും ഫുദ്ധി ഉണ്ട്, പടച്ചോനെ ഒന്നും എടുത്തു എറിയാനും പാടില്ലാലോ, കമ്പ്യൂട്ടറിന്റെ സ്ക്രീന്‍ പൊട്ടിയ നമ്മളെ ബ്ലോഗ്ഗിങ്ങും നിക്കും അത് കൊണ്ട് എറിഞ്ഞൂന്നു ബിജാരിച്ചോളിന്‍

  മറുപടിഇല്ലാതാക്കൂ
 24. റൂബിയ ഇസ്‌ഹാഖ് കാരക്കുന്ന്ന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല, ഈ കഥയുടെ ആക്യാന ശൈലി അങ്ങനെ ആയതു കൊണ്ടല്ലേ, അങ്ങനെ ആണെങ്കില്‍ ബഷീറിനെ രചനകളൊക്കെ അവര്‍ എതിര്‍ക്കണമല്ലോ

  മറുപടിഇല്ലാതാക്കൂ
 25. ഈ ബ്ലോഗിനെ മറ്റുള്ളവയില്‍ നിന്നും വ്യതിരിക്തമാക്കുന്നത് ഇതിലെ അക്ഷരത്തെറ്റും നാടന്‍ശൈലിയും തന്നെയാണ്. അച്ചടിഭാഷയില്‍ എഴുതിയാല്‍ ഈ പോസ്റ്റുകള്‍ ആരും മുഴുവന്‍ വായിക്കില്ല. അക്ഷരതെറ്റുകള്‍ ബോധപൂര്‍വ്വം നര്‍മ്മത്തിന് വേണ്ടി വരുത്തുന്നതാണെന്ന് എനിക്ക് തോന്നുന്നു. ഒരു 'നിരക്ഷരന്‍റെ' എഴുതാനുള്ള ത്വരയെ നാം കുഴപ്പങ്ങള്‍ മറന്നു പ്രോത്സാഹിപ്പിക്കണം എന്ന് തന്നെയാണ് എന്റെ പക്ഷം. ഇതിനര്‍ഥം പോരായ്മകള്‍ ചൂണ്ടിക്കാട്ടരുത് എന്നല്ല.
  കഴിഞ്ഞ പോസ്റ്റ്‌ ആക്ഷേപഹാസ്യം ആയിരുന്നെങ്കില്‍ ഇത് വെറുംഹാസ്യമായിപ്പോയി എന്ന് മാത്രം. ഇനിയും നല്ല നല്ല ആശയങ്ങള്‍ പിറവിയെടുക്കട്ടെ. ഒപ്പം ഇടക്ക് ശൈലി വ്യത്യാസപ്പെടുത്താനും ശ്രമിക്കുക. അപ്പോള്‍ വായനക്കാര്‍ ഇനിയും കൂടും. മടിക്കാതെ ഇനിയും എഴുതുക.
  (ആ കുഞ്ഞുഏതാ അയ്യോ പാവം! ഈ കഥയും ആ ചിത്രവും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ)

  മറുപടിഇല്ലാതാക്കൂ
 26. റൂബിയ ഇസ്‌ഹാഖ് കാരക്കുന്ന്ബുധനാഴ്‌ച, ജനുവരി 12, 2011

  നിങ്ങള്‍ (മലയാളത്തിലെ ഒരുകൂട്ടം ബ്ലോഗര്‍മാര്‍ ) സ്വയം പൊക്കികളും പരസ്‌പര കമന്റ് വായ്‌പ്പക്കാരുമായതിനാല്‍ നിങ്ങള്‍ രാജാവ് നഗ്‌നനാണങ്കിലും പ്രതികരിക്കാതിരുന്ന പരിവാര കൂട്ടമാണ്.നിലവാരമില്ലാത്തതിനെ പൊക്കി പറഞ്ഞു സ്വന്തം നിലവാരം താഴ്‌ത്തണോ കൂട്ടരെ..? ഐലാശ്ശേരിക്കാരനെ ബേപ്പുര്‍ സുല്‍ത്താനോടുപുമിച്ച മഹാന്‍ ആനയുടെ ബന്ധുവാ‍ണ് കുഴിയാന എന്ന് കണ്ട് പിടിക്കാത്തത് മഹാഭാഗ്യം

  മറുപടിഇല്ലാതാക്കൂ
 27. കുഞാപ്പൂനെ എറിയല്ല മാണ്ട്യത്‌.. ഓനെ, മണത്ത് ഒറ്റണം.. കൂടെ ഒരു ഇഞ്ചിക്കുത്തും.
  ഈ കുഞ്ഞാപ്പുവും അയാളുടെ ബല്യുമ്മയും ഇക്കാലത്ത് ജീവിക്കുന്നവരാണോ..?
  എങ്കില്‍, കുഞാപ്പുവിലെ ഈ നിഷേധവും ധിക്കാരവും കാലത്തിന്‍റെയും കൂടെ സംഭാവനയാണ്.
  മറ്റൊരു കാര്യമെന്നത്... വെട്ടത്തിന്നിപ്പോഴും മണ്ണെണ്ണ തന്നെ ശരണം. എങ്കിലിത് .. നമ്മുടെ ഭരണ കൂടങ്ങളുടെ വിജയം തന്നെ...!!!

  കാട്ടാളനും മനുഷ്യന്‍ തന്നെ. കാട്ടാളനില്‍ നിന്നും 'മനുഷ്യനെ' വ്യത്യസ്തനാക്കുന്നത് നവീന ചിന്തകളുടെ ഭാഗമായി ചില രൂപങ്ങളെയും ഭാവങ്ങളെയും സ്വീകരിച്ചാചരിക്കുന്നുവെന്നതാണ്. അതിനി വസ്ത്രധാരണയിലായാലും ഇടപെടലുകളിലായാലും വിദ്യാഭ്യാസത്തിന്‍റെ താത്പര്യവും അത് തന്നെ..!! ഈയൊരര്‍ത്ഥത്തില്‍ ഒരു 'മനുഷ്യ മുഖം' പ്രകടമാക്കുവാന്‍ 'അയ്യോപാവത്തിന്' സാധിക്കുന്നുവെങ്കില്‍ മറ്റൊരു കുറ്റമാരോപിക്കുവാന്‍ നമ്മില്‍ ഇനിയെന്തുണ്ട് ന്യായം...?
  സാക്ഷരതയുടെ കാര്യമെങ്കില്‍, അയ്യോപവത്തിന്‍റെ ഇന്നലെകളിലെ സമൂഹത്തെ നിരക്ഷരരാക്കിയത് നമ്മുടെ മലയാളമാണ്. നാട്ടിലൊരു ചൊല്ലുണ്ട്. അരിയും തിന്ന് ആശാരിച്ചിയേം കടിച്ച് പിന്നീം പട്ടിക്ക് മുറു മുറുപ്പെന്ന്.
  അരുത് കൂട്ടരേ.. അരുത്. ഇനിയുമിതിനെ ആവര്‍ത്തിക്കരുത്.

  മറുപടിഇല്ലാതാക്കൂ
 28. പെരടിക്കിടു ഒരേറ് കൊടുക്കാന്‍ തോന്നി ..എന്തായാലും ഞാന്‍ അയ്യോ പാവം ബല്ലിയുംമ എന്നും പറഞ്ഞു പോയി കേട്ടാ...ഏതായാലും എന്റെ ഒരേറ് പിടിച്ചോ ഇന്നാ @@@@@@@@@@@*********....

  മറുപടിഇല്ലാതാക്കൂ
 29. നിങ്ങളുടെ അഡ്രസ്‌ ഒന്ന് തരൂ. ഞാന്‍ കുപ്പിയുമായി വരുന്നുണ്ട്
  :)

  മറുപടിഇല്ലാതാക്കൂ
 30. ചിരിച്ചു....

  (തുടക്കത്തില്‍ ഇത്തിരി കൂടുതല്‍ അക്ഷര തെറ്റുകള്‍ കണ്ടു. തിരുത്തിയാല്‍ വായിക്കാന്‍ ഇനീം രസാകും)

  മറുപടിഇല്ലാതാക്കൂ
 31. ഇജ്ജ്‌ ആള് ബല്ലാത്ത സമാസക്കാരന്‍ തന്നെ..ഞമ്മക്ക് അന്ന പെരുത്ത് പിടിച്ക്ക്ണ്ണ്‍...ന്നാ പിന്ന ഞമ്മള് പിന്ന എരിഞ്ഞോളാം....

  മറുപടിഇല്ലാതാക്കൂ
 32. രസകരം തന്നെ. എന്നല്‍ അക്ഷരത്തെറ്റ്
  തിരുത്തിയേ പറ്റൂ

  മറുപടിഇല്ലാതാക്കൂ
 33. ഹ ഹ ഹ... ഇനി ഇമ്മാതിരി തമാശ പറഞ്ഞാല്‍ നമ്മള് നിങ്ങളെ എറിഞ്ഞു കൊല്ലും... ഈ ഭാഷ വായിക്കുമ്പോള്‍ സുല്‍ത്താനെ ഓര്‍മ്മ വരും , നമ്മുടെ വൈക്കം മുഹമ്മദു ഭാഷീറിനെ . നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 34. ഒരെതിരഭിപ്രായം പറയട്ടെ. കള്ളുകുപ്പിയുടെ അടുത്ത് ഒരു കൊച്ചു കുഞ്ഞിനെ വച്ച് 'തമാശ' പറഞ്ഞത് ഒട്ടും ശരിയായില്ല. മദ്യപാനം അപകര്‍ഷതാ ബോധത്തിന്റെയും യഥാര്‍ത്ഥ തന്റേടമില്ലായ്മയുടെയും അടയാളമാണ്. മദ്യം കഴിച്ചാല്‍ ആളായി; ആണായി; ഉശിരനായി എന്നൊക്കെയുള്ള മിഥ്യാഭിമാനബോധത്തില്‍ നിന്നാണ് കള്ള് മോന്തുന്നത്. ഇതിനെ മഹത്വവല്‍ക്കരിക്കുന്നതോ ലളിതവല്‍ക്കരിക്കുന്നതോ തമാശവല്‍ക്കരിക്കുന്നതോ ആയ ഒരു കാര്യങ്ങളും ചെയ്തു കൂടാ. ഐലാശ്ശേരിക്കാരന്‍ കള്ളുകുടിക്കുമോ എന്ന് എനിക്കറിയില്ലാ. ഇനി അങ്ങനെയായാലും കള്ളുകുടിക്കാത്ത പലരെക്കാളും സംസ്‌കാരം എന്റെ അനിയന്‍ ഐലാശ്ശേരിക്കാരനുണ്ട് എന്നു തന്നെ ഞാന്‍ രേഖപ്പെടുത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 35. @റൂബിയ ഇസ്‌ഹാഖ് കാരക്കുന്ന്:
  ഞാന്‍ ഈ ബ്ലോഗില്‍ ഒന്നും പൊക്കി പറഞ്ഞിട്ടില്ല, അക്ഷരത്തെറ്റിനെ പ്രോത്സാഹിപ്പിചിട്ടുമില്ല, ആക്യന ശൈലിയെ മാത്രമാണ് സൂചിപ്പിച്ചത്, അത് തികച്ചും ഈ ഒരു ശൈലിയില്‍ തന്നെയാണ് വേണ്ടത്, മറ്റുള്ള ബ്ലോഗില്‍ നിന്നും വിത്യസ്ത കണ്ടത് കൊണ്ട് മാത്രം, ബേപ്പൂര്‍ സുല്‍ത്താനെ കുറിച്ച് കതകളിലിടെ മാത്രം അറിയാം, ഇത് പോലുള്ള ആക്യന ശൈലി അതിലും കണ്ടിട്ടുണ്ട്,, വേണമെങ്കില്‍ ഒരിക്കല്‍ കൂടി ആ കഥകള്‍ എടുത്തു വായിക്കാം , ഐലാശ്ശേരിക്കാരനെ ബേപ്പുര്‍ സുല്‍ത്താനോടുപുമിച്ചിട്ടില്ല, ഈ ഒരു ശൈലി മാത്രം പറഞ്ഞു, പിന്നെ ഭാവിയില്‍ ഈ എഴുത്തുകാരനും അങ്ങനെ ആയികൂടാ എന്നൊന്നും ഇല്ലാലോ,

  താങ്കള്‍ പറഞ്ഞല്ലോ ഒരു കൂട്ടം ബ്ലോഗ്ഗേറെ പറ്റി ഒരു പ്രസ്താവന,, രാജാവ്‌ നഗ്നയി കണ്ടാലും പ്രതികരിക്കാത്ത കൂട്ടത്തില്‍ അല്ല , ഉള്ളത് ഉള്ള പോലെ പറയും അത് തന്നെയാണ് ഇവിടയും പറഞ്ഞത്,ഇവിടെ ചില അക്ഷരതെറ്റുകള്‍ ഉണ്ട്, അത് പലരും പറഞ്ഞിട്ടുമുണ്ട്,അതല്ല വേറെ പ്രോബ്ലം ഉണ്ടെങ്കില്‍ അത് പറയും , ,പറയേണ്ടിടത്ത് അത് പറഞ്ഞിട്ടുമുണ്ട്, അല്ലെങ്കിലും അഭിപ്രായം പറയാന്‍ നമ്മുക്ക് ഫുള്‍ ഫ്രീഡം ഇല്ലേ ഈ ബൂലോഘത്തു

  മറുപടിഇല്ലാതാക്കൂ
 36. ള്ളിന്റെ വിഷയം എഴുതിയിരുന്നല്ലോ. ഉശിരുംപുളിം ഇല്ലാത്ത കള്ളുകുടിയന്മാരെക്കുറിച്ചുള്ള എന്റെയൊരു രചന ഇതാ.
  'സാഹിത്യശ്രീ' മാസിക, ഡിസംബര്‍ 2010
  കാരണം

  ഗ്‌ളാസ്‌മേറ്റ്‌സായിരുന്നു അവര്‍ അഞ്ചുപേരും. അന്നും അവര്‍ പതിവുപോലെ ഒത്തുകൂടി. അവര്‍ക്കന്ന് കരണം മറിയാനുള്ള കാരണം കിട്ടിയില്ല. കഴിഞ്ഞ ദിവസങ്ങളിലൊക്കെ കാരണങ്ങളുണ്ടായിരുന്നു.
  വരാനുള്ള ദിവസങ്ങളിലും കാരണങ്ങളുണ്ട്. പവിത്രന്റെ പുത്തന്‍പുരയുടെ പാലുകാച്ചല്‍. സക്കീറിന്റെ സഹോദരന്റെ സുന്നത്ത്.
  അനുവിന്റെ അമ്മായീടെ അടിയന്തിരം.
  മുനീറിന്റെ മുറപ്പെണ്ണിന്റെ ആദ്യ മെന്‍സസ്സ്. മാര്‍ട്ടിന്റെ മകളുടെ മനസ്സമ്മതം. അജിത്തിന്റെയച്ഛന്റെ അസ്ഥി പെറുക്കല്‍.
  അങ്ങനെ പലതും.
  ഇന്നിന്റെ കാരണം കിട്ടാതവര്‍ വലഞ്ഞു.
  ഒടുവില്‍ ഒരുവനൊരുപായം പറഞ്ഞു.
  കാരണം കിട്ടാത്തതു തന്നെ കാരണം.
  അതു നമുക്കു കാരണമാക്കാം.
  അങ്ങനെ അവര്‍,
  കാരണം കിട്ടാത്ത കാരണം കാണിച്ച്
  കരണം മറിയാനുള്ള കുപ്പി വാങ്ങി.

  മറുപടിഇല്ലാതാക്കൂ
 37. മുത്തേ അജ്ജോപാവം ഇന്ജ്ജ് ബേപ്പൂര്‍ സുല്‍ത്താന്‍ അല്ല ഐലാശേരി സുല്‍ത്താനാ
  കാര കുന്നു ഉദ്ദേശിക്കുന്ന സംസ്കാരം ഏതാണാവോ? എന്താണാവോ?
  ഇതിന്റെ അക്യാന ശൈലി ഈ എയുത്തിനെ വെത്യസ്തമാക്കുന്നു അയ്യോപാവം
  കുഴിയാനയുടെ ബന്ധു അല്ല ആനയുടെ ബന്ധു തന്നെ

  മറുപടിഇല്ലാതാക്കൂ
 38. @-ഐലാശ്ശേരിക്കാര. ഈ പോസ്റ്റിനോട് എനിക്ക് വലിയ അഭിപ്രായം ഇല്ല. ഒരു പക്ഷെ കഴിഞ്ഞ പോസ്റ്റ് ഇതിനേക്കാള്‍ നന്നായത് കൊണ്ടാവാം. ഈ നാടന്‍ ശൈലിയോടെ എതിര്‍പ്പില്ല. പിന്നെ അക്ഷരത്തെറ്റുകള്‍. അത് തിരുത്താന്‍ ശ്രമിക്കണം. വിദ്യഭ്യാസമില്ലെന്നു പറഞ്ഞു ഇരുട്ടില്‍ തപ്പാതെ അറിവിന്റെ വെളിച്ചത്തിലേക്ക് വരാനുള്ള താങ്കളുടെ ആത്മാര്‍ത്ഥ ശ്രമം അഭിനന്ദിക്കാതെ വയ്യ. അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ ഈ http://www.dictionary.mashithantu.com/ ലിങ്ക് ഉപകാരപ്പെടും. കഴിയുന്നതും അക്ഷരത്തെറ്റില്ലാതെ എഴുതുക. തീര്‍ച്ചയായും താങ്കള്‍ക്കും ബൂലോകത്ത് സ്ഥാനം ഉറപ്പിക്കാം.

  @-റൂബിയ ഇസ്‌ഹാഖ് കാരക്കുന്ന്-
  സാഹചര്യം കൊണ്ടാണ് പലര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് എന്ന് "റൂബിയ ഇസ്‌ഹാഖ്" നെപ്പോലുള്ള വിദ്യാഭ്യാസം ഉള്ളവര്‍ അറിയാതെ പോകരുത്. അറിയാനും അറിയിക്കാനുമുള്ള ത്വരയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ആ ഗുണം ഒരാള്‍ക്കുന്ടെങ്കില്‍ പിന്നെ അയാള്‍ സ്വയം അറിവിന്റെ പടികള്‍ ചവിട്ടിക്കയറും. ജീവിതകാലം മുഴുവനും ഒരാള്‍ക്ക്‌ അറിവ് നേടാം. കമന്റ് വായ്പക്കല്ല ഇവിടെ ബ്ലോഗ്ഗര്‍മാര്‍ കമന്റ് ഇടുന്നത് എന്ന് എനിക്ക് തോന്നുന്നു. അത് വിദ്യാഭ്യാസമില്ലെന്നു തുറന്നു പറയുന്ന ഒരാളുടെ നിഷ്കളങ്കമായ ചിന്തകളെ, എഴുത്തിനെ അതിന്റെ പരിമിതികള്‍ അറിഞ്ഞു കൊണ്ട് പ്രോത്സാഹിപ്പിക്കാനാണ് എന്ന് കൂടി മനസ്സിലാക്കുക.

  മറുപടിഇല്ലാതാക്കൂ
 39. വിദ്യാഭ്യാസമില്ലാത്തവരെ ഇങ്ങനെ തരം താഴ്ത്തുന്നത് ദു:ഖകരം തന്നെ..
  വിദ്യാഭ്യാസത്തിന്‍റെ കുറവ് ഒരുപാട് അനുഭവിക്കുന്ന ഒരാളെന്ന നിലക്ക് ഞാന്‍ പറയുകയാണ്‌..ഇനിയെങ്കിലും ഇത്തരം വ്യക്തിഹത്യകള്‍ ചെയ്യാതിരിക്കുക,അഭിമാനം,,എന്നത് വിദ്യാസമ്പന്നര്‍ക്കും,,വിദ്യാഹീനര്‍ക്കും ഒരുപോലെയാണെന്ന സത്യം ആരും മറക്കാതിരിക്കുക..
  ഞാനിപ്പോള്‍ ആലോചിക്കുന്നത് മറ്റൊന്നാണ്..നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍,"ഒന്നും ഒന്നും ,ഇമ്മിണി ബാല്ല്യൊന്ന്" എന്ന് മാത്രം പഠിച്ച ആളായിരുന്നോ..
  ആയിരിക്കാം എന്നെനിക്കിപ്പോള്‍ തോന്നുകയാണ്..
  അതുകൊണ്ടാണല്ലോ..വിദ്യാഭ്യാസമില്ലാത്ത എന്നെയും ഐലാശീരിക്കാരനെയുമൊക്കെ,,ബഷീറിയന്‍ ശൈലിയോടു ഉപമിച്ചു പലരും പറയുന്നത്..
  ആ ഉപമക്ക് ഒട്ടും അര്‍ഹയല്ല എന്നെനിക്കറിയാം..
  പക്ഷെ ഒരാള്‍ അങ്ങനെയൊന്ന് പറയുമ്പോഴേക്കും തകര്‍ന്നു വീഴുന്ന ആ "നിലവാരം" ഏതെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല..
  അതും ഇപ്പറഞ്ഞ വിദ്യാഭ്യാസത്തിന്‍റെ കുറവുകൊണ്ടായിരിക്കാം..അല്ലേ..ഐലാശീരിക്കാരാ..

  മറുപടിഇല്ലാതാക്കൂ
 40. ഐലാശ്ശേരിയിലെ ''അയ്യോ പാവം'' സഹോദരാ,
  താങ്കളെയും താങ്കളുടെ ഭാഷയും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. താങ്കളുടെ ഭാഷയാണ് ശരി എന്ന അര്‍ത്ഥത്തിലല്ല പറഞ്ഞത്. ഭാഷ പഠിക്കാത്ത താങ്കള്‍ താങ്കളുടെ ഹൃദയത്തിലുള്ളത് എഴുതിയല്ലോ. ഹൃദയത്തിന്റെ ആ ഭാഷ തന്നെയാണ് യഥാര്‍ത്ഥ ഭാഷ. ഞാനും സാഹിത്യത്തെ സ്‌നേഹിക്കുകയും കുറച്ചൊക്കെ കവിതകളും പാട്ടുകളും എഴുതുകയും ചെയ്യുന്ന ആളാണ്. അക്ഷരത്തെറ്റുകൂടാതെ തന്നെ എഴുതാറുണ്ട്. ഇതുകൊണ്ട് താങ്കളെക്കാള്‍ സംസ്‌കാര സമ്പന്നനാണ് ഞാന്‍ എന്ന് അര്‍ത്ഥമില്ല. ''നായിന്റെ മോനെ'' എന്നതിനു പകരം ''ശ്വാന പുത്രാ'' എന്നു പറഞ്ഞാല്‍ വരുന്നതല്ല സംസ്‌കാരം. ഒരാളുടെ സംസ്‌കാരം അളക്കേണ്ടത് അയാളുടെ വേഷവും ഭാഷയും അക്കാദമിക് ഡിഗ്രിയും നോക്കിയല്ല; സ്‌നേഹം, സാഹോദര്യം, സത്യം, ധര്‍മ്മം, ദയ തുടങ്ങിയ മാനവിക ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ്. സംസ്‌കാരം ആര്‍ക്കും മൊത്തമായി വില്പന നടത്തിയിട്ടില്ല. അങ്ങനെ ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവരാണ് യഥാര്‍ത്ഥ സംസ്‌കാരശൂന്യര്‍. അത്തരം സംസ്‌കാരശൂന്യരെ അവഗണിച്ചു തള്ളുക. നാടന്‍ ഭാഷയില്‍('സംസ്‌കാരമില്ലാതെ') പറഞ്ഞാല്‍, ''വെള്ളത്തിലിട്ട വളി'' പോലെ കണക്കാക്കുക. ധൈര്യംപൂര്‍വ്വം എഴുതുക. ഈ സഹോദരന്‍ താങ്കള്‍ക്കൊപ്പമുണ്ട്. എല്ലാ ആശംസകളും നേരുന്നു!

  മറുപടിഇല്ലാതാക്കൂ
 41. ഈ കുഞ്ഞാപ്പൂ ഒക്കെ ആണു മാഷിന്റെ കൂട്ടുകാര്..അല്ലേ? കൊള്ളാം!

  മറുപടിഇല്ലാതാക്കൂ
 42. നന്ദി മിസ്റ്റര്‍ Balakrishnan
  അക്കാദമിക് വിദ്യാഭ്യാസമില്ലാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ സംസ്‌കാരമില്ലാത്തവന്‍ എന്നു വിളിക്കുന്നവര്‍ ആരായാലും, അവര്‍ക്ക് പി.ജി.യും പി.എച്ച്.ഡി.യും ഫാക്ടംഫോസുമൊക്കെയുണ്ടെങ്കിലും അവരാണ് സത്യത്തില്‍ സംസ്‌കാരമില്ലാത്തവര്‍. യു ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട്‌ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് വെറി അയിലാശ്ശേരിക്കാരാ. Balakrishnan പറഞ്ഞമാതിരി ഇത്തരം സംസ്‌കാരമില്ലാത്ത ആരോപണങ്ങളെ വെള്ളത്തിലിട്ട വളിയായിത്തന്നെ കണക്കാക്കുക.

  മറുപടിഇല്ലാതാക്കൂ
 43. "എല്ലാവര്ക്കും ബ്ലോഗ്‌ വായിക്കാന്‍ ഓരോ കാരണങ്ങളുണ്ട്".

  എനിക്ക് അന്റെ ബ്ലോഗ്‌ ബായിക്കാനുള്ള പ്രധാന പ്രചോദനം ഈ മുടിഞ്ഞ അച്ചരത്തെറ്റാ പൊന്നുഐലക്കാരാ...

  അതെങ്ങാനും മാറ്റിയാല്‍ പിന്നെ വായിക്കുമ്പോള്‍ ആ മജ കിട്ടൂല. അക്ഷരത്തെറ്റില്ലാത്ത പതിനായിരം ബ്ലോഗുകള്‍ വേറേം ഇല്ലേ.
  ഇത് പിടിക്കാത്തോര്‍ അങ്ങോട്ട്‌ പോട്ടെ.

  ഇനീപ്പം ജ്ജ് അക്ഷരത്തെറ്റു തിരുത്തിയാല്‍
  ആഗോള താപനം തടയാന്‍ പറ്റുമോ?
  ആര്‍ട്ടിക്കിലും ആന്റിആര്‍ട്ടിക്കിലും ഐസ് ഉരുകാണ്ടിരിക്കോ?
  നാട്ടിലെ മഴേം വെയിലും കറക്റ്റ്‌ സമയം നോക്കി വരുമോ?
  കാട്ടുകള്ളന്മാരായ രാഷ്ട്രീയക്കാര്‍ ഉള്ളിലാവുമോ?
  എല്ലാം പോട്ടെ
  ഉള്ളീന്റേം വെള്ളുള്ളീന്റെം വെല കൊറയുമോ ?

  പിന്നെ എന്തിനു വേണ്ടാപണിക്ക്‌ പോണു.

  എന്നിട്ടും ജ്ജ് അതിനു മുതിര്‍ന്നാല്‍,പടച്ചോനാണെ കാസര്ട്ടിന്റെ തപ്പ്‌ കൊണ്ട് അന്റെ പൊറം നോക്കി ഞമ്മള് വീക്കും.സത്യം!

  മറുപടിഇല്ലാതാക്കൂ
 44. ഖുര്‍ആന്‍ 62-ാം അദ്ധ്യായത്തിലെ (അല്‍ ജുമുഅ:) 2-ാം സൂക്തത്തില്‍ ഇങ്ങനെ പറയുന്നു:
  " അവന്‍ തന്നെയാണ് നിരക്ഷരരായവര്‍ക്ക് അവരില്‍നിന്നുള്ള ഒരു പ്രവാചകനെ നിയോഗിച്ചത്, അവരുടെമേല്‍ അവന്റെ സൂക്തങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതിനും അവരെ സംസ്‌കരിക്കുന്നതിനും അവര്‍ക്ക് ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുന്നതിനും വേണ്ടി. അവര്‍ അതിനുമുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയുമായിരുന്നു"

  മറുപടിഇല്ലാതാക്കൂ
 45. ആല്‍ബം പോസ്റ്റിലെ''കുനിഞ്ഞു നിന്നാല്‍ ആസനം കാണുന്ന കാല്‍സ്രായി'' എന്ന പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. ''സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി''യെക്കുറിച്ച് ഞാന്‍ 'കേരള ശബ്ദം' വാരികയില്‍ (http://sugadhan.blogspot.com/2010/10/blog-post_12.htm)എഴുതിയിരുന്നു. ഐലാശ്ശേരിയിലെ മുത്ത് അതൊന്നു വായിക്കുമോ?

  മറുപടിഇല്ലാതാക്കൂ
 46. സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി സംബന്ധിച്ച് മുകളില്‍ കൊടുത്ത ലിങ്കില്‍ എന്തോ പ്രശ്‌നമുണ്ടെന്നു തോന്നുന്നു. ശരിയായ ലിങ്ക് ഇതാ:


  http://sugadhan.blogspot.com/2010/10/blog-post_12.html

  മറുപടിഇല്ലാതാക്കൂ
 47. താങ്കള്‍ക്കു ലഭിക്കുന്ന കമന്റുകള്‍ ഞാനടക്കമുള്ള ബൂലോകര്‍ക്ക് നല്ലൊരു പാഠമാണ്. ഹാസ്യ ആഖ്യാന മേഖലയില്‍ താങ്കള്‍ക്കുള്ള ജന്മവാസന ഈ എഴുത്തില്‍ പ്രകടമാണ്. പുതിയ പോസ്റ്റുകള്‍ പഴയ പോസ്റ്റുകളെക്കാള്‍ മെച്ചപ്പെടുത്താനായിരിക്കണം നമ്മുടെ ഓരോരത്തരുടെയും ശ്രമം. എല്ലാ ശ്രമങ്ങളും വിജയിക്കണമെന്നില്ല. എന്നാലും, അങ്ങനെ ഒരു ശ്രമം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കരുത്. അക്ഷരത്തെറ്റുകള്‍ തിരുത്താനും പോസ്റ്റില്‍ കൂടുതല്‍ 'കഴമ്പുണ്ടാക്കാനും' താങ്കള്‍ക്കു കഴിയട്ടെ. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 48. ഏതായാലും എറിഞ്ഞത് ശരിയായില്ല. വേറെ എന്തെല്ലാം ചെയ്യാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...