വ്യാഴാഴ്‌ച, മാർച്ച് 14

പിടിയരി കവിതകള്‍
ഞാനൊരു കവിയല്ല  കഥാക്കാരനും അല്ല  പിന്നെ എന്താ റിയാല്‍ മാത്രം സ്വപ്നം കാണുന്ന ഒരു സാധാരണ പ്രവാസി    ആ പ്രവാസത്തിന്‍റെ വിരസതയില്‍  പലപ്പോളായി  മണ്ടക്കുള്ളില്‍ വിരിഞ്ഞ പൊട്ടത്തരങ്ങള്‍ മുഖ പുസ്തക ചുമരുകളില്‍ ചാര്‍ത്തിയതെല്ലാം ഒരുമിച്ചു നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു അനുഭവിച്ചാലും പ്രിയരേ ..... മിഴികള്‍ 
ഓര്‍മയുടെ ഊഞ്ഞാലില്‍                                                            
ഇന്ന് ഞാന്‍ തനിച്ചാണ് 
കറുത്ത പുകമൂടിയ പകലുകളും 
പ്രകാശം നിറഞ്ഞ രാത്രികളും 
വഴി താണ്ടുമ്പോള്‍
മനസ്സുഖം തേടി യെത്തിയത്
വാടി കരിഞ്ഞ പൂവിന്‍റെ
അരകെട്ടിലെ സുഗന്ധത്തില്‍ ആണ് 
ലഹരിയുടെ മധു ചഷകങ്ങള്‍ 
ആശ്വാസത്തിന്‍ തീര്‍ഥങ്ങളായി
 തിരികെ നടക്കാന്‍ വഴി ചൂണ്ടിയത്
 തത്വജ്ഞാനിയോ മാമുനിയോ അല്ല 
എന്റെതായ് പിറന്ന 
നിഷ്കളങ്ക മിഴി കളാണ് 
കരളിന്റെ കഷ്ണമിന്ന്
കാതങ്ങള്‍ക്കപ്പുറത്ത് 
ഓര്‍മ്മകളുടെ ഊഞ്ഞാലുമായി 
ഞാനീ കടലുകള്‍ക്കിപ്പുറത്ത്‌

                     വാദ്യവും സംഗീതവും
കഴുത്തില്‍ കഠാര താഴ്ത്തി    
കൊന്ന ഉരുവിന്‍റെ 
ഉപ്പിലിട്ട ഊറക്കിട്ട 
തൊലിയിലാണ് ഇന്ന് എന്‍റെ 
വാദ്യവും സംഗീതവും
 ദേവിക്കു മുന്ബിലുള്ള 
കൊട്ടികേറ്റവും വഴിപാടും 
ഈ തൊലിയില്‍ തന്നെ
ചിരാത്
മഞ്ചിരാതിന്‍ നേര്‍ത്ത ദീപങ്ങള്‍ 

സന്തോഷ പ്രഭ പൊഴിക്കുന്ന പാരില്‍ 
കരിപിടിച്ചോരീ മണ്‍ ചിരാതിനു 
കഴിഞ്ഞില്ലോരിക്കലും നിറദീപമാവുവാന്‍ 
ചുറ്റിലും ദീപ പ്രഭ ചൊരിയുവാന്‍ 
കാറ്റിലണയാതെ കൈകുമ്പിളില്‍ 
നിറുത്തി കെട്ടു പോകാതെ കാത്തവര്‍ക്കും 
മഴയത്ത് മറക്കുട ഒരുക്കി തന്നവര്‍ക്കും 
ദീപ പ്രഭ ചോരിഞ്ഞിടാനോ 
തെറ്റുന്ന വഴികളില്‍ വെട്ടം പകരാനോ 
ആവാതെ പോയൊരു മണ്‍ ചിരാതു ഞാന്‍ 
ഒരു തുള്ളി തീര്‍ത്ഥം എന്നില്‍ തെളിച്ചു നീ 
എറിഞ്ഞുടക്കുക കരിപിടിച്ചു നടുകുഴിഞ 
കളിമണ്‍ തൊണ്ടിനെ


ബാല്യം

എനിക്കിന്നൊന്ന് കരയണം 
ഒരു കോലു മുട്ടായി  കഴിക്കണം
വള്ളിയുള്ളൊരു ട്രൌസറണിയണം
അയല്‍ പക്കത്തെ നാടന്‍ മാവില്‍ 
മാവിന്‍ കൊമ്പിലെ അണ്ണാറക്കണ്ണനോട് 
എനിക്കുമൊരു മാമ്പഴമിട്ടു തരാന്‍ കെഞ്ചണം ..
അഴുക്കു പുരണ്ട കൈകളില്‍ 
നാടന്‍ മാങ്ങയുടെ ചാറൊലിപ്പിച്ചു
മധുര മാമ്പഴം കഴിക്കണം പൂത്തിരി

കിനാവൊത്തിരി 
ശമ്പളമിത്തിരി
 കുത്തരിയുടെ കഞ്ഞി കുടിക്കാന്‍
 ആശ ഒത്തിരി
 ഓര്‍മ്മകള്‍
 ഓര്‍ത്തെടുത്ത്
 ഞാനും ഇന്നിവിടെകുത്തിരി
 ഹാജത്ത് ഖബൂലായാല്‍
 ഖല്‍ബില്‍ കത്തും
 പൂത്തിരി
ശുദ്ധി കലശം
ഒരു ബീഡിക്ക് തീ കൊടുത്ത് 

എനിക്കെന്‍റെ ചിന്തകളെ 
പുകക്കണം 
പാമ്പും പഴുതാരയും 
തേളും തെന്മാവുമുള്ള 
ചിന്താ മണ്ഡലത്തില്‍ 
ധൂപങ്ങളാല്‍ 
ഒരു ശുദ്ധി കലശം


വര

 
മറവി ബാധിച്ച 
എന്‍റെ ഓര്‍മയിലേക്ക് 
വീണ്ടും അവളൊരു 
വരിയായ് കടന്നു വരുന്നു 
ചായം പിടിച്ച എന്‍റെ ബ്രെഷുകള്‍ 
വീണ്ടു ചലിച്ചു തുടങ്ങുന്നു 
അവളെ വരഞ്ഞെടുക്കാന്‍ 
മറവിക്ക്  മായ്ക്കാന്‍   കഴിയാത്ത 
ചായ കൂട്ടില്‍ ഇന്ന് ഞനവളെ 
വീണ്ടും സൃഷ്ടിക്കും
ആകാര വടിവോടെ                                        നിള 
 
    

നിളയുടെ മാറ് പിളര്‍ന്നു 
മാന്തിയെടുത്ത മണലില്‍ 
മണി മാളിക കെട്ടി ഞാന്‍ 
നിളയുടെ സംരക്ഷകനായി 
പ്രകൃതിയെ വാക്കാല്‍ പൂജിച്ചു 
ഭുജിക്കുന്ന നിളയുടെ കാമുകന്‍ 

കോടാലി 
കടക്കല്‍ പതിക്കാനെത്തുന്ന 

കോടാലി യിലേക്ക് നോക്കവേ 
കണ്ടു ഞാന്‍ എന്‍റെ ശിഖിരമാം 
കോടാലി പിടിയെ                   

                       
               ഓര്‍മയുടെ വസ
ന്തംചുണ്ടിലെ ഓര്‍മകള്‍ക്ക്
പാണല്‍ പഴത്തിന്‍ മാധുര്യമുണ്ട് 
നാവിന്‍റെ കഥകളില്‍ 
പൂച്ചെടി കായയുടെ ചവര്‍പ്പാണ് 
കണ്ണിലെ തിളക്കത്തിന് 
മുക്കുറ്റിയുടെ വെളുപ്പുണ്ട് 
മൂക്കിലെ ഗ്രന്ഥികള്‍ ക്കിന്നും 
അരണി പൂവിന്‍ മണമാണ്
പടിഞ്ഞാട്ടേക്ക് ഒഴുകുന്ന സൂര്യന്‍ 
വൈകി എത്തിയാല്‍ കിട്ടുന്ന 
ശകാരത്തിന്റെ മണിമുഴക്കമാണ് 
മനസ്സിന്റെ മാഞ്ചോട്ടില്‍ ഇന്നിതെല്ലാം 
       ഓര്‍മയുടെവസന്തമാണ്


117 അഭിപ്രായങ്ങൾ:

 1. കൊമ്പന് വമ്പിനി പറയാം
  താനുമൊരു വമ്പന്‍ കവിയെന്നു..
  അനുഭവം ആണ് ഹേ പാഠം
  അതിന്മേല്‍ പാകിയ ധിഷണ
  കൂട്ടാണ് കൊമ്പാ .അനക്ക്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനുഭവം ആണ് ഹേ പാഠം
   അത് തന്നെയാണ് . കാര്യം നന്ദി നല്ല വായനക്ക്

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. സന്തോഷം വരവിലും വായനയിലും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 3. ഹോ എന്നാലും ഞാന്‍ ഇത്രക്കും കരുതിയില്ല കേട്ടോ ...സത്യമായും അടിപൊളി കവിതകള്‍ ..എന്നാലും നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ ഇനി എന്ത് ചെയ്യും....? ആ ഒന്ന് മനസിലായി എന്റേത് ഒന്നും കവിത ആയിരുനില്ല എന്ന്... ..അഭിനന്ദനങ്ങള്‍ ഒപ്പം ആശംസകള്‍ ........

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നീ പേടിക്കണ്ട ഞാന്‍ ഇനി ഇത് എഴുതൂല വേറെ എഴുതാം പോരെ

   ഇല്ലാതാക്കൂ
 4. കവിയല്ല എന്ന് പറഞ്ഞിട്ടിപ്പോള്‍? ഇത് തന്നെയല്ലേ കവിത? കവിതകള്‍ മിക്കവാറും എന്‍റെ തലയ്ക്കു മുകളിലൂടെയാണ് പോവുക. വിലയിരുത്താന്‍ മാത്രം വിവരമില്ല. കൊമ്പന്‍ കവിതകള്‍ എന്ന പേരില്‍ വരും തലമുറ ഈ കവിതകള്‍ ആഘോഷിക്കട്ടെ. ആശംസകള്‍ പ്രിയ ചങ്ങാതീ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കവിത ആയി ഇത് വായിക്കപെട്ടു എങ്കില്‍ അത് നിങ്ങള്‍ എനിക്ക് നല്‍കുന്ന വിജയം
   ആരിഫ്ക്കാ നന്ദി

   ഇല്ലാതാക്കൂ
 5. കാമ്പുള്ള കവിതകള്‍.. കൊമ്പന്‍ കലക്കി... :)

  മറുപടിഇല്ലാതാക്കൂ
 6. വര ഒരുപാട് ഇഷ്ടമായി..മൂസക്കയ്ക്ക് കഥയും കവിതയും ഒരു പോലെ വഴങ്ങുന്നുണ്ടല്ലോ...കലക്കി മൂസക്കാ..

  മറുപടിഇല്ലാതാക്കൂ

 7. കൊമ്പന്റെ വിതകള്‍
  കൊമ്പുള്ള കവിതകള്‍
  കാമ്പുള്ള വരികള്‍
  കാലത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍
  അഭിനന്ദനങ്ങള്‍ ...

  മറുപടിഇല്ലാതാക്കൂ
 8. മൂസാക്ക ഒന്നിനൊന്നു മെച്ചം എല്ലാം ,,,വാദ്യവും സംഗീതവും കൂടുതല്‍ ഇഷ്ടമായി ,,,വാക്കുക്കള്‍ക്കിടയില്‍ സ്വതസിദ്ധമായ നര്‍മവും ,,സ്വയം പരിഹസിച്ചു കൊണ്ട് കാര്യം പറയുന്ന രീതിയും അതിമനോഹരമായി ഉപയോഗിച്ചു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വയം പരിഹസിക്കാതെ നമ്മുക്ക് മുന്നോട്ടു പോവാന്‍ കഴിയില്ല രാഗേഷ് വായനക്ക് നന്ദി

   ഇല്ലാതാക്കൂ
 9. മഹാ കവി കൊമ്പന്‍

  കവിതകളെ വിലയിരുത്താന്‍ ഞാന്‍ പരമ മോശം.

  ശുദ്ധികലശം നല്ല കവിത

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശുദ്ധി കലശത്തെ നല്ല കവിത ആയി കണ്ടെങ്കില്‍ വിലയിരുത്തലില്‍ നിങ്ങള്‍ മോശം അല്ല വേണുജി നന്ദി

   ഇല്ലാതാക്കൂ
 10. നല്ല കവിതകള്‍ .. പലതും വായിച്ചത് എന്നാലും ഒന്നിച്ചു കണ്ടപ്പോള്‍ സന്തോഷം ... ഇനിയും എഴുതുക പ്രിയ കൂട്ടുകാരാ ..

  മറുപടിഇല്ലാതാക്കൂ
 11. നിളയും കോടാലിയും ഓര്‍മ്മകളുടെ വസന്തവും ഒരുപാട് ഇഷ്ടമായി.
  നീ വെറും കൊമ്പനല്ല കൊലകൊമ്പനാ!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹഹഹ ജോസേ ... നീ ഇങ്ങനെ കൊല കൊമ്പന്‍ ആണെന്ന് പരസ്യമായി പറയല്ലേ പോലീസ് കേസെടുക്കും താങ്ക്സ് ഡാ

   ഇല്ലാതാക്കൂ
 12. എല്ലാം ഇഷ്ടമായി. വിശിഷ്യ  കോടാലി എന്ന കവിത.

  കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാഞ്ഞതെന്തേ..?   


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്തിരിക്കുന്നു താങ്ക്സ്

   ഇല്ലാതാക്കൂ
 13. ശുദ്ധി കലശം,നിള തുടങ്ങിയവ നന്നായി ഇഷ്ടായി ട്ടോ .........ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 14. ബഹു കേമം.. കുഞ്ഞു കവിതകളെല്ലാം ചില കവിതകള്‍ വളരെ ഇഷ്ട്ടായി.. വര,കോടാലി ,നിള കവിക്ക്‌ ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 15. ....അഴുക്കു പുരണ്ട കൈകളില്‍
  നാടന്‍ മാങ്ങയുടെ ചാറൊലിപ്പിച്ചു
  മധുര മാമ്പഴം വീണ്ടും കഴിക്കണം ...

  നന്നായിരുന്നു മൂസാക്കാ..

  മറുപടിഇല്ലാതാക്കൂ
 16. ഓര്‍മ്മയുടെ വസന്തങ്ങളില്‍
  വാദ്യവും സംഗീതവും ആസ്വദിക്കാന്‍
  ചിരാതും പൂത്തിരിയും കത്തിച്ചുവെച്ച്-
  മിഴികള്‍ തുറന്നുവെച്ച ബാല്യം

  :)

  മറുപടിഇല്ലാതാക്കൂ
 17. എന്റമ്മോ,,, തലക്ക് തീപിടിച്ചതു പോലെ,,, കവിതകളെല്ലാം നന്നായി.

  മറുപടിഇല്ലാതാക്കൂ
 18. കൊമ്പന്റെ കഥകള്‍ പോലെ തന്നെ
  ജീവനുള്ള കവിതകള്‍ ...
  ബാല്യവും കൗമാരവും ഓര്‍മകളില്‍ ഒരിക്കല്‍ക്കൂടി പുനര്‍ജനിക്കുന്നു ..
  ആശംസകള്‍ ... കൊമ്പനും വമ്പത്തരങ്ങള്‍ക്കും ....!!!!

  മറുപടിഇല്ലാതാക്കൂ
 19. കൊമ്പന്റെ കഥകള്‍ പോലെ തന്നെ
  ജീവനുള്ള കവിതകള്‍ ...
  ബാല്യവും കൗമാരവും ഓര്‍മകളില്‍ ഒരിക്കല്‍ക്കൂടി പുനര്‍ജനിക്കുന്നു ..
  ആശംസകള്‍ ... കൊമ്പനും വമ്പത്തരങ്ങള്‍ക്കും ....!!!!

  മറുപടിഇല്ലാതാക്കൂ
 20. കവിതയെല്ലാം നന്നായിട്ടുണ്ട്. നിളയും ഓര്‍മയുടെ വസന്തവും കൂടുതല്‍ ഇഷ്ടായി. കവിതയും കഥയും... ഇങ്ങള് ആളൊരു വമ്പനാണെയ്, സംശയല്യ!!!

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 21. ടൈറ്റിലെനിക്കിഷ്ടമായി...
  പിടിയരിക്കവിക്കെന്റെ പിടിയരി ആശംസകള്‍...:)

  മറുപടിഇല്ലാതാക്കൂ
 22. വരികൾ എല്ലാം തന്നെ ഹൃദ്യമാണു..
  വിവിധ ഭാവങ്ങളും നൽകുന്നുണ്ട്‌..
  ആശംസകൾ..!

  മറുപടിഇല്ലാതാക്കൂ
 23. "വര"യില്‍ രണ്ട് അക്ഷരത്തെറ്റുകള്‍ !!!
  മരണക്കിടക്കയില്‍ കിടക്കുന്ന "നിള" യെ ഓര്‍ത്തതിനു പെരുത്ത് നന്ദി . .

  മറുപടിഇല്ലാതാക്കൂ
 24. മൂസാക്ക .. പല കവിതകളും ഇക്കാടെ സ്റ്റാറ്റസ് ആയി വായിച്ചിട്ടുള്ളതാണ്....
  ഇഷ്ടം പറഞ്ഞതുമാണ് ... :)
  കാമ്പുള്ള വരികള്‍ ... ഇനിയും പോരട്ടെ..... എല്ലാ ആശംസകളും....

  മറുപടിഇല്ലാതാക്കൂ
 25. കോമ്പാ, ഇത് കലക്കി...
  അപ്പോഴും ഇപ്പൊഴുമൊക്കെ ഫേസ് ബുക്കിൽ ഇതിന്റെ ചില നുറുങ്ങുകൾ കണ്ട പോലെ
  അസ്സലായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 26. ഹോ സത്യമായും അടിപൊളി കവിതകള്‍ കൊമ്പന്റെ കഥകള്‍ പോലെ തന്നെ
  ജീവനുള്ള കവിതകള്‍ ..ആശംസകൾ..!

  മറുപടിഇല്ലാതാക്കൂ
 27. മൂസാക്കാ ടെ വെറുതെ ഒരു മാതിരി ആളെ പൊട്ടന്‍ ആക്കരുത് കേട്ടോ...


  തുറന്നു പറഞ്ഞതില്‍ വിഷമം വിചാരിക്കണ്ട,.

  'ഞാനൊരു കവിയല്ല കഥാക്കാരനും അല്ല എന്നൊക്കെ പറഞ്ഞു പറ്റിക്കാരുന്നു ല്ലേ' ഹും :)
  അടിപൊളി കവിതകള്‍

  മറുപടിഇല്ലാതാക്കൂ
 28. കരളിന്റെ കഷ്ണമിന്ന്
  കാതങ്ങള്‍ക്കപ്പുറത്ത്
  ഓര്‍മ്മകളുടെ ഊഞ്ഞാലുമായി
  ഞാനീ കടലുകള്‍ക്കിപ്പുറത്ത്‌

  pravaasikalude dukham...
  kotaalikku pidiyaayi ethunnathu maraththinte shikharam thanne..aare vishwasikkum?
  അയല്‍ പക്കത്തെ നാടന്‍ മാവില്‍
  മാവിന്‍ കൊമ്പിലെ അണ്ണാറക്കണ്ണനോട്
  mavin kombile ennathu maattikkote.

  NALLA KAVITHAKAL...
  ABHINANDANGAL SUHRUTHTHE.

  മറുപടിഇല്ലാതാക്കൂ
 29. തേളും തെന്മാവുമുള്ള
  ചിന്താ മണ്ഡലത്തില്‍
  ധൂപങ്ങളാല്‍
  ഒരു ശുദ്ധി കലശം

  ഇത് ഭംഗിവാക്കല്ല..... എഴുത്ത് ഒരുപാട് ഉയരത്തിൽ എത്തിയിരിക്കുന്നു..... ജീവിതമെന്ത് എന്ന് അറിഞ്ഞവരിൽ നിന്നേ ഇത്ര സൂക്ഷ്മമായ ജീവിതനിരീക്ഷണങ്ങൾ വരുകയുള്ളു...

  നൂറിൽ ഇരുനൂറ് മാർക്ക്........

  മറുപടിഇല്ലാതാക്കൂ
 30. ഇത്‌ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ആഘോഷം

  മറുപടിഇല്ലാതാക്കൂ
 31. അപ്പൊ കൊമ്പന്‍ പുലി തന്നെ.
  കവിതകള് നന്നായി തോന്നി.
  കോടാലിയുടെ പിടി പോലെ മനസ്സില്‍ കയറുന്ന വരികള്‍.

  മറുപടിഇല്ലാതാക്കൂ
 32. മറുപടികൾ
  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

   ഇല്ലാതാക്കൂ
  2. ആ 'നിള' അന്വേഷിച്ച് ആരും ബുദ്ധിമുട്ടേണ്ട.
   ദേ ആ നിരീക്ഷണം.

   നിള

   നിളയുടെ മാറ് പിളര്‍ന്നു
   മാന്തിയെടുത്ത മണലില്‍
   മണി മാളിക കെട്ടി ഞാന്‍
   നിളയുടെ സംരക്ഷകനായി
   പ്രകൃതിയെ വാക്കാല്‍ പൂജിച്ചു
   ഭുജിക്കുന്ന നിളയുടെ കാമുകന്‍

   ഇല്ലാതാക്കൂ
 33. കൊമ്പന് കുറിച്ചിട്ട ഈ വരികളില് ജീവിതം മണക്കുന്നുണ്ട് എന്നത് തന്നെയാണ് ഇതിന്റെ ആകര്ഷ്ണീയതയും പ്രസക്തിയും.

  ആശയവും ആവിഷ്ക്കാരവും മൌലികവും തികച്ചും ആത്മനിഷ്ഠവുമാണ്.

  അക്ഷരപ്പിശാചിന്റേയും പ്രയോഗവൈകല്യങ്ങളുടെയും ബാധയേറ്റിട്ടും സൌന്ദര്യത്തിന്റെ ഒരു തൂവല് സ്പര്ശം് ഈ കുഞ്ഞുരചനകളെ അനുഗ്രഹിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 34. വാദ്യവും സംഗീതവും
  ഇതാണ് എനിക്ക് ഇഷ്ടമായത്.

  മറുപടിഇല്ലാതാക്കൂ
 35. ഒരു പിടി കവിതകള്‍... ബാല്യം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 36. ഒന്നാന്തരം കവിതകള്‍...,... ആ ആമുഖം എടുത്തു മാറ്റൂ.... എല്ലാം ഒന്നിനൊന്നു മെച്ചം... :)

  എല്ലാം ഒരുപോലെ ഇഷ്ടം....

  മറുപടിഇല്ലാതാക്കൂ
 37. കൊമ്പന്‍ റോക്ക്സ് .....!!! വലിയ ആശയങ്ങള്‍ ഒളിപ്പിച്ചു വച്ച അതിമനോഹരമായ കുഞ്ഞു കവിതകള്‍ ... ആശംസകള്‍ ചങ്ങാതീ..... :)

  മറുപടിഇല്ലാതാക്കൂ
 38. കാതങ്ങള്‍ക്കപ്പുറത്തുള്ള കരളിന്റെ കഷ്ണത്തെയോര്‍ത്ത് ഓര്‍മ്മകളുടെ ഊഞ്ഞാലാടുന്ന മനസ്,എനിക്കിന്നൊന്ന് കരയണം,എനിക്കെന്‍റെ ചിന്തകളെ പുകക്കണമെന്ന് പറയുമ്പോള്‍ കൊമ്പും കുളമ്പും ഒന്നുമില്ലാത്ത ഒരു ശരാശരിക്കാരന്റെ പ്രവാസജീവിത തീഷ്ണത സുവ്യക്തം.നീളയെ ഓര്‍ക്കുന്ന ഗൃഹാതുരത്വം.
  ഓര്‍മകളുടെ ഒരു വസന്തം തന്നെയാണ് ഈ കവിതകളെല്ലാം വിരിയിക്കുന്നത്..
  അഭിനന്ദനങ്ങള്‍ ,ആശംസകള്‍


  മറുപടിഇല്ലാതാക്കൂ
 39. കൊമ്പന്‍ ആളൊരു "കൊല"വമ്പന്‍ തന്നെ.

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 40. അങ്ങനെ കൊമ്പനില്‍ ഉറങ്ങിക്കിടക്കുന്ന കവിയും പുറത്ത് ചാടി.. നന്നായിട്ടുണ്ട് കോമ്പാ

  മറുപടിഇല്ലാതാക്കൂ
 41. കവിതകളെല്ലാം നന്നായിട്ടുണ്ട്,
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 42. നന്നായി........പ്രത്യേകിച്ച് ഇത്.......
  ഒരു ബീഡിക്ക് തീ കൊടുത്ത്
  എനിക്കെന്‍റെ ചിന്തകളെ
  പുകക്കണം
  പാമ്പും പഴുതാരയും
  തേളും തെന്മാവുമുള്ള
  ചിന്താ മണ്ഡലത്തില്‍
  ധൂപങ്ങളാല്‍
  ഒരു ശുദ്ധി കലശം..

  മറുപടിഇല്ലാതാക്കൂ
 43. നല്ല കൊമ്പും വംമ്പുമുല്ല കവിതകള്‍ ..

  മറുപടിഇല്ലാതാക്കൂ
 44. എല്ലാം നല്ല വരികള്‍ ,ഈ വമ്പത്തരത്തിന് എന്‍റെ വകയും ആയിരം ആശംസകള്‍.. വാക്കുകള്‍ മുറിച്ചു എഴുതാതെ ചേര്‍ത്തെഴുതിയാല്‍ ഒന്നൂകൂടി മനോഹരമായേനെ ..

  മറുപടിഇല്ലാതാക്കൂ
 45. ഒരു ബീഡിക്ക് തീ കൊടുത്ത്
  എനിക്കെന്‍റെ ചിന്തകളെ
  പുകക്കണം

  എന്നിട്ടുവേണം കൊമ്ബാ നിന്നെപോലെ എനിക്കും ഇതുപോലെ കവിതകള് എഴുതാൻ...

  മനസ്സില് നിന്നും അടര്ത്തിയെടുത്ത വരികൾ നന്നായിരിക്കുന്നു ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 46. കൊമ്പാ .. കൊള്ളാം കേട്ടൊ .....
  വമ്പത്തരങ്ങളില്‍ ഇനിയൊരു വമ്പു കൂടി ..
  കവിതയുടെ, കവിയുടെ വമ്പ് ..
  തുടരട്ടേ ഈ കാവ്യചിന്തകള്‍ ..
  സ്നേഹാശംസകള്‍ സഖേ ...!
  ""ഒരു ബീഡിക്ക് തീ കൊടുത്ത്
  എനിക്കെന്‍റെ ചിന്തകളെ
  പുകക്കണം
  പാമ്പും പഴുതാരയും
  തേളും തെന്മാവുമുള്ള
  ചിന്താ മണ്ഡലത്തില്‍
  ധൂപങ്ങളാല്‍
  ഒരു ശുദ്ധി കലശം.................................""

  മറുപടിഇല്ലാതാക്കൂ
 47. ഉറങ്ങി കിടക്കുന്ന കവി ഉണര്‍ന്നല്ലോ നല്ല വരികള്‍ ഇനിയും തുടരുക ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 48. ‘ചിരാതിൻ’ ‘പൂത്തിരി’കത്തിച്ച്,
  ‘വാദ്യ സംഗീതത്താൽ’ ‘ശുദ്ധികലശം’
  നടത്തി,‘ബാല്യ‘ത്തിലെ ‘മിഴികളിലൂടെ’
  ‘നിളയെ’ ‘വര‘ച്ചിട്ട് , അന്നാത്തെ ‘ഓർമ്മയുടെ വസന്തങ്ങൾ’
  മുഴുവനും ആ ‘കോടാലി’ ശിഖരത്തിലൂടെ ഞങ്ങൾ കണ്ടു.. കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 49. ഇങ്ങള് വമ്പന്‍ തന്നെ...നല്ല വരികള്‍ ..നിളയൊക്കെ ഒന്നാന്തരം

  മറുപടിഇല്ലാതാക്കൂ
 50. ആഹ. നല്ല കവിതകൾ. ചിലത് ആക്ഷേപം . ചിലതു ആത്മ നൊമ്പരം. ഇനി ഈ ബ്ലോഗിൽ കവിതകളുടെ പൂക്കാലം വരട്ടെ.

  മറുപടിഇല്ലാതാക്കൂ
 51. മിഴികള്‍:-
  ആദ്യകവിത ഞാൻ വായിച്ചതും മനസ്സിൽ അപഗ്രഥിച്ചതും,
  മൂസാക്കയുടെ സ്ഥിരമായുണ്ടാറുള്ള അക്ഷരത്തെറ്റുകളുണ്ടോ
  എന്നാണ്. അതില്ലാ എന്ന് കണ്ട് സന്തോഷത്തോടെ
  വായിച്ചാസ്വദിച്ചു.

  വാദ്യവും സംഗീതവും:-
  ഇതെനിക്ക് നല്ലയിഷ്റ്റമായി ട്ടോ മൂസാക്കാ,
  അതിലൊരു കവിയുടെ പ്രത്യേക കയ്യൊപ്പുണ്ട്.
  എല്ലാതിലുമുണ്ടെങ്കിലും.!

  ചിരാത്:-
  ഇതൊരു നല്ല ചിന്ത മനസ്സിലുണർത്തി,
  സരീരത്തിലുടനീളം സന്നിവേശിപ്പിക്കുന്ന
  ഒരു പ്രത്യേക ആകർഷണ ശക്തിയുള്ള
  കവിത.

  ബാല്യം:-
  ആ ബാല്യമാസ്വദിച്ചവരുടെ മനസ്സിലേക്ക്
  അതെല്ലാം ഓർമ്മയിൽ വരുത്തുന്ന വിധം
  ശക്തിയുള്ള വാക്കുകൾ വരികളിലൂടെ.

  പൂത്തിരി:-
  നല്ലൊരു പ്രാസ കവിത വായിക്കാൻ നല്ല സുഖമാ.
  ഞാൻ നല്ലൊരു 'പ്രാസാ'രാധകനാ.....
  അതുകൊണ്ട് എനിക്ക് നല്ലയിഷ്റ്റമായി.

  ശുദ്ധി കലശം:-
  ദൈവേ ഈ കവ്യോളും എഴുത്തുകാരുമൊക്കെ
  ഇങ്ങനെ അവരുടെ ചിന്തകളെ ധൂമങ്ങളാൽ
  പുകയ്ക്കാൻ തുടങ്ങിയാൽ നമ്മുടെ നാടാകെ
  പാമ്പിനേയും പഴുതാരയേയും കൊണ്ട് നിറയുമല്ലോ ?
  അത് വേണോ മൂസാക്കാ ?

  വര:-
  ഒരു കാല്പനിക പ്രണയത്തിന്റെ സുന്ദര മണം.
  നല്ല രസമുണ്ടാ കവിത വായിക്കാൻ.

  നിള:-
  അവസാനഭാഗത്തെത്തുമ്പോഴേക്ക്
  വരികൾക്കും അതിലൂടെ പറയുന്ന ചിന്തകൾക്കും
  മൂർച്ച കൂടി വരുന്നുണ്ട് മൂസാക്കാ. പക്ഷെ ആസ്വദിക്കാം.

  കോടാലി:-
  ആ നിളയും ഇതും ഏകദേശം ഒരേ ആശയം
  പങ്കു വയ്ക്കുന്നു. ചിന്തനീയമായ ഒരേ ആശയങ്ങൾ.!

  ഓര്‍മയുടെ വസന്തം:-
  ശരിക്കും ഒരു കവിയുടെ ജനനം,
  ഇതാ ഇവിടെ പ്രഖ്യാപിക്കപ്പെടുന്നു.

  എല്ലാതും വായിച്ചപ്പോൾ ഒരു കാര്യത്തിൽ ഭയങ്കര ആശ്വാസം,
  അക്ഷരത്തെറ്റുകൾ പൊടിപോലുമില്ല കണ്ടുപിടിക്കാൻ.
  അതിനാദ്യമായി എന്റെ അഭിനന്ദനവും,സന്തോഷവും.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 52. മനു മുകളിൽ പറഞ്ഞ വളരെ വ്യക്തമായ കവിതാ വിവരണം പോരെ മറ്റെന്ത് കമാന്റ് വേണം ഇനി...............

  പല തലങ്ങളിൽ പല രീതിയിൽ പല വാക്കുകളിൽ എഴുതിയ വളരെ വിത്യാസമുള്ള കവിതകൾ , ജീവിതത്തിന്റെ ചില ചുവപ്പുകളും , മറ്റു ചില പച്ചപ്പുകളും കവിതകളിൽ പലതിലും കാണം, ബാല്യവും യ്യൗവനവും തന്ന പരിചയത്തിന്റെ അനുഭവ പാഠം ചിലതിൽ ജീവിതത്തെ നന്നായി വരച്ച് കാണിക്കുന്നുണ്ട്......


  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 53. കവിതകള്‍ എല്ലാം ഇഷ്ടമായി

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 54. കൊമ്പന്റെ വംബത്തരങ്ങളില്‍ കൊമ്പന്റെ കൊമ്പുള്ള കവിത ..

  ബാല്യം നേരത്തെ വായിച്ചിട്ടുണ്ട്..
  ആശംസകൾ കൊമ്പാ..

  മറുപടിഇല്ലാതാക്കൂ
 55. കൊമ്പനൊരുഗ്രൻ കൊമ്പനാ.... നല്ല കവിതകൾ

  മറുപടിഇല്ലാതാക്കൂ
 56. ലളിത സുന്ദര കവിതകള്‍ ..
  ഇതില്‍ പലതും ഇന്‍സ്റ്റന്റ് കവിതകള്‍ ആണെന്നറിയാ. ഗമുഖപുസ്തകത്തില്‍ ചില മല്‍സരങ്ങളില്‍ ചിലപ്പോള്‍ പെട്ടെന്ന് കുറിച്ചവ. എന്നിട്ടും കാവ്യഭംഗിയുള്ള വരികള്‍
  എന്തായാലും ഒരു കവി എന്ന നിലക്കുള്ള അരങ്ങേറ്റം ( മുന്‍പ് ബ്ലോഗില്‍ കവിത ഇട്ടിട്ടുണ്ടോ) പാളിയില്ല. കൂടുതല്‍ പ്രതീക്ഷിക്കാം അല്ലെ

  നിസാരന്‍

  മറുപടിഇല്ലാതാക്കൂ
 57. ങ്ങള്‍ കവിയുമായോ!!!! പൂത്തിരി എനിക്കിഷ്ടപ്പെട്ടത് !!

  മറുപടിഇല്ലാതാക്കൂ
 58. സുന്ദരമായ കവിതകൾ.


  വാദ്യവും സംഗീതവും , ശുദ്ധി കലശം, വര, നിള , കോടാലി എന്നീ കവിതകൾ ഏറ്റവും മികച്ചതാണ്. കൂടുതൽ എഴുതി നിറയൂ...

  മറുപടിഇല്ലാതാക്കൂ
 59. പ്രിയപ്പെട്ട മൂസാക്ക ,

  കവിതകൾ വളരെ നന്നായിട്ടുണ്ട് .

  ലളിതം,ഹൃദ്യം ! അഭിനന്ദനങ്ങൾ !

  അല്ല, മൂസാക്ക, മുക്കൂറ്റിക്ക് വെള്ള നിറമോ? :)

  സസ്നേഹം,

  അനു

  മറുപടിഇല്ലാതാക്കൂ
 60. കൊമ്പന്റെ വമ്പ് മാത്രമല്ലേ കൊമ്പും കൂടി ഉണ്ടല്ലേ കവിതകള്‍ ഇഷ്ടായീട്ടോ

  മറുപടിഇല്ലാതാക്കൂ
 61. കവിതകളെല്ലാം നന്നായിരിക്കുന്നു കൊമ്പാ.. ഇനിയും മെച്ചപ്പെടുത്താനാവട്ടെ, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 62. പലവർണ്ണ പുഷ്പങ്ങൾ കൊണ്ടൊരു ഹാരം പോലെ മനോഹരം ഈ അക്ഷരഹാരം...ഓരോന്നിലും പ്രതിഫലിക്കുന്നു എഴുത്തിന്റെ നോവ്...ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 63. നല്ല ഗവിതകള്‍ . കൊമ്പനാശാന്‍ ആവട്ടെ . :p

  മറുപടിഇല്ലാതാക്കൂ
 64. ചിന്തയുള്ള കവിതകൾ,ലളിതമായ വരികളിൽ കുടുങ്ങിക്കിടക്കുന്ന ഗംഭീരമായ വിചാരങ്ങൾ..ഓരൊന്നായി എടുത്ത് പറയുന്നില്ലാ....എല്ലാം ഒന്നിനൊന്നു മെച്ചം ഇനന്യും തുടരുക....അനുവേലം ,എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 65. കൊമ്പൻ കവിതയെഴുതുമെന്നത് പുതിയ അറിവാണ്.നന്നായിട്ടുണ്ട് കവിതകൾ.. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 66. നല്ല വരികള്‍, നല്ല കവിതകള്‍.
  കൊമ്പനൊരു വമ്പന്‍ തന്നെ. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 67. ഓരോന്നും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു ....നല്ല ചിന്തകളാണ് ,വീണ്ടും പ്രതീക്ഷിക്കുന്നു . ഭാവുകങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 68. എല്ലാവര്ക്കും മനസ്സിലാകുന്ന നല്ല കവിതകൾ...

  മറുപടിഇല്ലാതാക്കൂ
 69. അക്ഷരത്തെറ്റുകൾ കല്ലുകടിയായിത്തോന്നി. കവിതക്ക് ഭാവുകങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 70. നർമ്മത്തിൽ ഊതിക്കാചിയെടുക്കുന്ന കൊമ്പന്റെ പോസ്റ്റുകൾ വായിചിട്ടുണ്ട്. പക്ഷെ ഈ വരികളിൽ നിറയുന്നത് ജീവിതം കണ്ടതിന്റെ ചിന്താഭാരം. ഇനിയും എഴുതുക.

  മറുപടിഇല്ലാതാക്കൂ
 71. അനുഭവങ്ങള്‍ ഒരു കവിയെ ജനിപ്പിക്കുന്നു. വാദ്യവും,ബാല്യവും വളരെ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 72. കവിത കൊള്ളാലോ ...
  ചില കവിതകൾ ചിന്തനീയം..

  മറുപടിഇല്ലാതാക്കൂ
 73. ഇപ്പോഴാണ് ഇങ്ങളൊരു എഴുത്തിന്റെ കൊമ്പനായ്ത് .. ഇങ്ങളിങ്ങനെ എഴുതി തെളിഞ്ഞല്ലോ /. അതിന്റെ സൂത്രം കൂടി ഒന്ന് പറഞ്ഞു തരണം എനിക്ക് .. എന്നിട്ട് വേണം എനിക്കും ഇത് പോലെ എഴുതി തുടങ്ങാൻ ..
  എന്തായാലും മൂസാക്കയിൽ നിന്നുള്ള അതിശയിപ്പിക്കുന്ന എഴുത്ത് തന്നെയാണ് ഈ കവിതകൾ .. ഒരായിരം അഭിനന്ദനങ്ങൾ ..

  മറുപടിഇല്ലാതാക്കൂ
 74. ലളിതമായ ഭാഷയില്‍ മനോഹരമായ കവിതകള്‍.
  എനിക്ക് ഏറ്റവും ഇഷ്ടമായത് ആദ്യത്തെത്- മിഴികള്‍- ആണ്.പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന ദുഖവും അവരില്‍ നിന്നും കിട്ടുന്ന ഊര്‍ജവും നന്നായി,ചുരുക്കി, എഴുതിയിരിക്കുന്നു.
  നാട്ട് മാവും മാങ്ങകളും എന്നും നഷ്ട സ്വര്‍ഗങ്ങള്‍ തന്നെ.എനിക്കും കവിതയെഴുതാന്‍ ആണ് കൂടുതല്‍ ഇഷ്ടം, അല്ലെങ്കില്‍ എളുപ്പം.

  മറുപടിഇല്ലാതാക്കൂ
 75. ജീവനുള്ള കവിതകള്‍ നല്ല വരികള്‍...
  കൊമ്പനൊരു വമ്പന്‍ തന്നെ. ..ആശംസകൾ..!

  മറുപടിഇല്ലാതാക്കൂ
 76. ഓര്‍മ്മയാണല്ലോ ചരടാക്കിയത്.
  വാദ്യവും, പൂത്തിരിയും കൂടുതല്‍ ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 77. എനിക്ക് മലയാളം അറിയില്ല ,മലയാളിയെ മാത്രമെ അറിയൂ
  ഈ പിടിയരി പിരിച്ചു നടന്ന പള്ളി മദ്രസയിലെ
  നല്ലവനായ പാവം ഒരു മലയാളിയെ !
  അയാള് ഇന്നും എന്റെ മനസ്സിലെ
  നന്മയിലൂടെ സഞ്ചരിക്കുന്നു
  കഥയും,കവിതയും,നാടകവും
  വിതയും, കൊയ്ത്തും ,വേവലാതിയും
  വിരഹവും,പ്രവാസവും
  ഒക്കെയായി .
  ഇവിടെ ഇന്നിതാ പിടിയരിക്കവിതകള്
  ഒരു പടി വാരി വിതറിയിരിക്കുന്നു
  പിടിയരി പിരിവുകാരന് നന്ദി !

  മറുപടിഇല്ലാതാക്കൂ
 78. ഇന്നാണ് കണ്ടത് -
  നിങ്ങൾ കള്ങ്കമില്ലാത്തവനാണ് - ഉള്ളിലുള്ളത് നേരെ പറയുന്നവൻ -
  (ഇതാണ് എല്ലാര്ക്കും ഇഷ്ടാവുക - കൂടുതൽ )
  -----------------------
  എനിക്കിന്നൊന്ന് കരയണം
  ഒരു കോലു മുട്ടായി കഴിക്കണം
  വള്ളിയുള്ളൊരു ട്രൌസറണിയണം
  അയല്‍ പക്കത്തെ നാടന്‍ മാവില്‍
  മാവിന്‍ കൊമ്പിലെ അണ്ണാറക്കണ്ണനോട്
  എനിക്കുമൊരു മാമ്പഴമിട്ടു തരാന്‍ കെഞ്ചണം ..
  അഴുക്കു പുരണ്ട കൈകളില്‍
  നാടന്‍ മാങ്ങയുടെ ചാറൊലിപ്പിച്ചു
  മധുര മാമ്പഴം കഴിക്കണം
  ----------------------------
  എന്നാൽ എനിക്ക് എന്റെ ചെറുപ്പ കാലം ഇഷ്ടമേയല്ല .
  അടി കൊല്ലാനും ചീത്ത കേള്ക്കാനുമായൊരു കാലം.
  അധ്യാപകരെ പേടിക്കാൻ മാത്രം ഒരു കാലം
  ആര്ക്കും ഇടിച്ചു താഴ്ത്താൻ ഒരു കാലം
  കുട്ടിക്കാലം :)


  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...