വ്യാഴാഴ്‌ച, ഏപ്രിൽ 5

കലികാലത്തിലെ കലിയനും കലിച്ചിയും....

തുള്ളി മുറിയാതെ  ചന്നം പിന്നം   പെയ്തു കൊണ്ടിരിക്കുന്ന  മഴയുടെ  ചാഞ്ഞും ചെരിഞ്ഞുമുള്ള  ലീലാ വിലാസങ്ങളും കണ്ടു വീടിന്റെ കോലായിലിരിന്നു ഓട്ട ചട്ടിയില്‍ വറുത്തെടുത്ത അരിമണിയില്‍ കൊട്ടത്തേങ്ങ ചിരവിയതും ചേര്‍ത്ത്  കട്ടന്‍ ചായയിലേക്ക് ആവാഹിച്ചു അന്ന നാളത്തിലേക്ക് തള്ളി വിടുന്ന ക്രിയ കര്‍മത്തില്‍ മുഴുകി ഇരിക്കുക ആണ് കൂടെ ഓരോളത്തിനു  പെറ്റുമ്മാന്‍റെ കര്‍ക്കിടക പ്രാക്കും  ഉണ്ട് പൂര്‍വാധികം ഭംഗിയില്‍ന്‍റെ ബദ്രീങ്ങളെ  ന്തൊരു  പണ്ടാരടങ്ങിയ മഴയാത്  മൂന്നു ദീസായി  തിരി മുറിയാതെ  പെജ്ജ്ണ്  ഇതൊന്നു ചോരൂലേ....
ഈ കുടിന്‍റെ ഉള്ളാണെങ്കില്‍ പരക്കെ ചോര്യായാണ് വൈക്കോല്‍ പെര ആയിനെ അന്ന്  ഓടിട്ടാല്ലെങ്കിലും പെരന്‍റെ അവ്ത്ത് വള്ളം നനയാതെ കുത്തിരിക്കാന്നു കരുതീട്ടാ  കല്യാണത്തിന്റെ അന്ന്   ബാപ്പ പണി കഴിപ്പിച്ച തന്ന  കുമ്മത്തും കൊരലാരവും കാതിലെ ഇല ചിറ്റും തട്ടാന്‍ മാനൂനു കൊണ്ടുപോയി കൊടുത്തു പൈസ ഉണ്ടാക്കി  പെര ഓടിട്ടത്


  അല്ലാതെ ഇച്ചും അങ്ങീലെ ആയ്ച്ചു ത്താന്റെ പോലെ  വര്‍ത്താനം പറയുമ്പം  കാതിലെ ചിറ്റ് കുലുക്കി പൌറും പത്രാസും കാണിക്കാന്‍  പൂതി ഇല്ലാഞ്ഞിട്ടല്ല


ഇങ്ങനെ പായേരത്തില്‍ ചാലിച്ച്   പ്രകൃതിയുടെ  വികൃതിയെ പഴിച്ചു കൊണ്ടിരിക്കുന്നത്  കേട്ട ഉമ്മുമ്മ വിളിച്ചു പറയുന്നുണ്ട്


മാളേ ....
ഇതങ്ങനെ ഒന്നും നിക്കൂല  കര്‍ക്കടമാസാണ് കലിയേനും കലിച്ചിയും പോകുന്ന ആരവമാ ...... ഓല പോക്ക് കന്ജാതെ  (കഴിയാതെ ) ഇത് ചോരൂല
 എന്നുള്ള  പഴ മനസ്സിന്‍റെ  സമാധാനിപ്പിക്കല്‍ കേട്ട് ഒരു കവിള്‍  സുലൈമാനി കൂടി  കുടിച്ചു . ചുമ്മാ... ചിന്തകളെ മൊത്തമായും കലിയനും കലിച്ചിയുടെയും പിറകെ വിട്ടു . ഒരു കാലഘട്ടത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ സൂക്ഷിക്കുന്ന ലൈബ്രറി ആണ് ഉമ്മുമ്മാന്‍റെ  മനസ്സെന്നു പൂര്‍ണ ബോധ്യം ഉണ്ടെങ്കിലും  ഒരു കുസൃതിക്ക് വേണ്ടി ചോദിച്ചു .
 ഉമ്മാ... എപ്പളാ അവര്‍ രണ്ടാളും കൂടി പോവുക?
ഈ വഴി ആണ് പോവുന്നതെങ്കില്‍,  വീട്ടില്‍ കയറ്റി നമുക്ക്  പൊളപ്പനൊരു സത്ക്കാരം  നടത്തി പറഞ്ഞയക്കാം ഒപ്പം ഞാനിതുവരെ കാണാത്ത കലിയനും കലിച്ചിയുമായി ഒരു അഫിമുഖ സംഭാഷണം നടത്താം നിങ്ങള്‍ക്കറിയുമോ? എത്രമണിക്കാ  അവര്‍ ഇത് വഴി പോവുകയെന്നു .
ഇതുകേട്ട പുള്ളി കാരത്തി പറഞ്ഞു
അനക്ക് അതൊന്നും പറഞ്ഞാല്‍ തിരിയൂല അതൊക്കെ ഓരോ ബിശ്വാസങ്ങളാ .... ഒലെ പോക്ക് മനുഷ്യന് കാണാന്‍ കഴിയില്ല എന്നാലും ഏതെങ്കിലും പാലുള്ള മരത്തിന്‍റെ കൊമ്പും ഒടിച്ചേ ... അവര്‍ പോകൂ
പ്ലാവോ .. റബ്ബറോ ഒക്കെ നടു മുറിഞ്ഞു വീണാല്‍ ഒറപ്പാ അവരെ പോക്കാണെന്ന്
ന്‍റെ പോന്നു ഉമ്മമ്മ നിങ്ങള്‍ക്ക് എന്തിന്‍റെ കേടാ............? കര്‍ക്കിടക മാസത്തിലെ ഈ കാറ്റും കോളിലും   പാലുള്ള റബ്ബറും പ്ലാവും അല്ല നിലമ്പൂര്‍ കാട്ടിലെ തേക്ക് വരെ നടു മുറിയും
ഇതൊക്കെ പറഞ്ഞാല്‍ ഉമ്മുമ്മക്കോ ഉമ്മുമ്മ പറയുന്നത് എനിക്കോ മനസ്സിലാകുമോ? അല്ലെങ്കില്‍ തന്നെ ഈ ആലം ദുനിയാവില്‍ നമ്മള്‍ മനസ്സിലാക്കിയ പോലെ ആണോ കാര്യങ്ങള്‍  കാണേണ്ടതിനെ ആരും കാണുന്നില്ല സത്യത്തെ മിഥ്യയായും മിഥ്യയെ   സത്യമായും വ്യാഖ്യാനിക്കപ്പെടുന്നു  .
   തുടങ്ങിയ ചന്തമില്ലാത്ത ചിന്തയുടെ ഭാണ്ഡ കെട്ടുകള്‍ തുറക്കാനൊരുങ്ങുന്നത്  തടഞ്ഞു കൊണ്ടാണ്  നാട്ടിലെ ഏക ലാന്‍ഡ് ഫോണ്‍ മൊതലാളി ആയ ഹനീഫിക്കയുടെ  മോന്‍ മഴയത്ത് കുടയും ചൂടി വന്ന് പറഞ്ഞത്, നിങ്ങള്‍ക്ക് ഒരു കോള്‍ ഉണ്ട് അഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്


കര്‍ക്കിടക മാസത്തില്‍ കളസവും ഇട്ടു കാലും നീട്ടി ഇരിക്കുന്ന നേരത്ത് ഏത് കാലനാ  എന്നെ വിളിക്കുന്നത്  എന്നാ അതൊന്നറിഞ്ഞിട്ട്‌ തന്നെ കാര്യമെന്നു   മനസ്സിലുറപ്പിച്ചു  ഹനീഫ്ക്കയുടെ മോന്‍റെ കൂടെ ഇറങ്ങി പുറപ്പെട്ടു


അധികം കാത്തു നില്‍ക്കുന്നതിനു  മുന്‍പ്‌ തന്നെ ഫോണ്‍ റിംഗ് ചെയ്തു  "ദൈവത്തിനു സ്തുതി"
(ഇപ്പൊ എന്തിനാ......ഇങ്ങനെ ഒരു സ്തുതി എന്നാവും നിങ്ങളുടെ ചിന്ത)
എന്‍റെ വാസ സ്ഥലമായ കാളികാവിലും പരിസരങ്ങളിലും  ഒരുപ്രത്യകത ഉണ്ട് വള്ളിന്മേല്‍ കൂടി വരുന്ന  വെളിച്ചവും ശബ്ദവും  ലൈന്‍ ഒന്ന് നനഞ്ഞാല്‍ പിന്നെ പ്രവര്‍ത്തനം നിര്‍ത്തി വെക്കും  ഇന്നിപ്പോള്‍ അസാധാരണം ആണീ ടെലിഫോണിന്‍റെ പ്രവര്‍ത്തനം  എന്‍റെ സ്തുതി അസ്ഥാനത്ത് അല്ലന്ന് ഹനീഫ് ഇക്കയും ശരിവെച്ചു
ആ ചെലപ്പോള്‍ ഉമ്മമ്മയുടെ കലിയന്‍റെയും കലിച്ചിയുടെയും  കര്‍ക്കിടക യാത്ര പ്രമാണിച്ചാവും എന്ന് മനസാ വിചാരിച്ചു റിസീവര്‍ എടുത്ത് ചെവിയില്‍ വെച്ച് പരമ്പരാഗത രീതിയില്‍ ഹലോ ..... ന്നു വെച്ച് കാച്ചി
മറു തലക്കല്‍ ആരാ,,,,,,,
  അമേരിക്കന്‍ പ്രസിഡണ്ടോ.....? ഇന്ത്യന്‍ പ്രധാന മന്ത്രിയോ ...? ഒന്നും അല്ല  സാക്ഷാല്‍ "വട്ടുപിടിയന്‍  കുഞ്ഞാന്‍ എന്ന് പേരുള്ള സഹ പ്രവര്‍ത്തകന്‍ കുഞ്ഞു ആണ്
കുഞ്ഞുവും ഞാനും ഒരേ ലോറിയില്‍ ഉപജീവനത്തിന്‍റെ അതിജീവനത്തിനു വേണ്ടി വിധിയോടു പോരാടുന്ന പോരാളികള്‍ ആണ്.കുഞ്ഞിക്ക പട തലവനും  ഞാന്‍ കൈ ആളുമാണ്.


         കാലത്തിന്‍റെ കാല ചക്രത്തില്‍ കറങ്ങി എത്തിയ  കര്‍ക്കിടകത്തിന്‍റെ കടന്നു വരവില്‍ കലിപൂണ്ട പ്രക്രതിയുടെ താണ്ഡവ നടനം കാരണം   കുറച്ചു  ദിവസമായിട്ടു  ഞങ്ങള്‍ രണ്ടു പേരും ഞങ്ങളെ  അന്നദാതാവായ പാണ്ടി ലോറിയും കട്ട പുറത്താണ് .
 ഒരു ലോഡ് ഒത്തു കിട്ടിയിട്ടുണ്ട് എന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ആണ്  കുഞ്ഞിക്കയുടെ വിളി
ഡാ കൊംബാ...... ഒരു ലോഡ് കിട്ടീട്ടുണ്ട്
എങ്ങോട്ടാ കുഞ്ഞിക്കാ ....
മധുരയിലെക്കാ .....
ഏതു ഖുദാമിലെക്കെങ്കിലും  ആവട്ടെ എന്താ ലോഡ്
ഓ അതൊന്നു മില്ലെടാ  അങ്ങോട്ട്‌ കുറച്ചു ഈര്‍ച്ച പൊടി (അറക്ക പൊടി ) കയറ്റി പോകാം ഇങ്ങോട്ട് കോഴി കാഷ്ടവും കൊണ്ട് വരാം ബത്ത ഒപ്പിക്കാം അല്ലാതെ   വല്യ കോപ്പിനൊന്നും സ്കോപ്പില്ല


ബുദ്ധി മുട്ട് കാലത്ത് മുട്ടി തിരിഞ്ഞു നടക്കാനൊരു മുട്ടി ഉറുപ്പിക (ഒറ്റ രൂപയുടെ നാണയത്തിന് എന്‍റെ നാട്ടില്‍ മുട്ടി ഉറുപ്പ്യ എന്ന് പറയും )പോലും കയ്യിലില്ലാത്ത  ഈ സമയത്ത്   കോഴി കാട്ടം അല്ല പട്ടി കാട്ടം ആണെങ്കിലും  ഞാന്‍ റെഡി
   ആറ്റു നോറ്റുണ്ടായ ആരോമലിനു കര്‍ക്കിടകത്തിന്‍റെ ആരവത്തില്‍    ആറാം ബാരിക്ക്  വിശപ്പിന്‍റെ കാഠിന്യം   അറിയാതിരിക്കണമെങ്കില്‍  കോഴി കാട്ടത്തിന്റെ ദുര്‍ഗന്ധത്തെ മുല്ലപ്പൂവിന്‍ സുഗന്ധമാക്കി  സംസ്കരിക്കരിചെടുക്കണം  കൊംബാ ..... എന്ന കുഞ്ഞിക്കയുടെ  കോമഡി  നഗ്നമായ ജീവിത യാഥാര്‍ത്യത്തില്‍ ട്രാജഡി ആണെന്ന് മനസ്സിലാക്കി  ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചു .


അതല്ലേലും  കുഞ്ഞിക്ക അങ്ങനെയാ ... ജീവിതാനുഭവത്തിന്‍റെ  തീക്ഷണ മുഖങ്ങളെ ചിരിച്ചു കൊണ്ട് എതിരേറ്റു തന്‍റെ വീക്ഷണ കോണകത്തിലൂടെ കോമഡിയാക്കി പങ്കു വെക്കുമ്പോള്‍  പഠിച്ചെടുക്കാനും പിടിച്ചെടുക്കാനും ഉള്ള മണി മുത്തുകള്‍ ഒത്തിരി ഉണ്ട്. അത്കൊണ്ട് തന്നെ ആണ്  ഒരു കൊല്ലമായി പുള്ളിയുമൊത്തുള്ള ജോലി ഞാന്‍ ശരിക്കും ആസ്വദിക്കുന്നത്  പിന്നുടുന്ന വഴികളെ കുറിച്ച് നേരില്‍ കാണുന്ന പ്രതിഭാസങ്ങളേയും കൌതുകങ്ങളെയും   കുറിച്ചെല്ലാം കുഞ്ഞിക്ക വാതോരാതെ സംസാരിക്കും  .


അങ്ങനെ ഉമ്മമ്മയുടെ കലിയനേയോ കലിച്ചിയെയോ കാത്ത് നില്‍ക്കാതെ  ഹാന്‍ഡ്‌ ബ്രേക്കില്‍ തളച്ച വണ്ടിയുടെ അടുത്തേക്ക് കുതിച്ചു  ചെന്ന പാടെ വണ്ടിയുടെ  രക്തവും മൂത്രവും(ഓയിലും വെള്ളവും ) പരിശോധിച്ച് നാടി ഞരമ്പുകള്‍ എല്ലാം പിടിച്ചു നോക്കി   എവെരി ബടി ഒക്കെ
  ഖോജ രാജാവായ തമ്പുരാനേ മനസ്സില്‍ ധ്യാനിച്ച്‌  ഹൈ വേ പോലീസിനെ മനസ്സില്‍ വെറുത്ത്   വണ്ടി സ്റ്റാര്‍ട്ട് ചെയ്ത്  ഹാന്‍ഡ്‌ ബ്രേക്ക് റിലീസാക്കി  ലോഡ്എടുക്കാന്‍  പുറപെട്ടു  ഏകദേശം  ലോഡ് ഒക്കെ ആവാന്‍ നേരം കുഞ്ഞുക്ക തലയില്‍ ഒരു വട്ട കെട്ട് ഒക്കെ കെട്ടി ഗമയില്‍ വന്നു പുള്ളി അങ്ങനെയാ ഒരു ഡ്രൈവര്‍ എന്ന നിലക്ക്   ജോലിയില്‍ ഒരു പ്രാധിനിത്യം മാത്രമേ കാണൂ ...
ബാക്കി എല്ലാം നമ്മള്‍ തന്നെ ചെയ്യണം  എന്നെ സംബന്ധിച്ചടത്തോളം അതില്‍ വിരോധം ഇല്ല .
പത്തു പൈസക്ക് പോലും.. തലയിലോളമില്ലാത്ത  എനിക്ക് പത്തു ചക്രമുള്ള ഹലാക്കിന്‍റെ ലോറി ഓടിച്ചു നാട്ടുകാരുടെ  ഇടയില്‍ ഓസിനു പോസ് കാണിക്കണമെങ്കില്‍  കുഞ്ഞിക്കയ പ്പോലെ മടിയന്‍ ഡ്രൈവര്‍ മാര്‍ ആവണം
അങ്ങനെ കെട്ടിമുറുക്കിയ  ചുമടുമായി ശകടവും   ഞങ്ങളും യാത്ര തിരിച്ചു ഈ യാത്രക്ക് ഒരുപ്രത്യേകത  ഉണ്ട് ഞാനിതുവരെ  കാണാത്ത  മധുര മീനാക്ഷിയുടെ കാല്‍പാദങ്ങളെ വണങ്ങി  മുന്നോട്ടു പോകാന്‍ ആണ് ഈ യാത്ര


ഓരോ യാത്രയും ഓരോ ലക്ഷ്യത്തിലേക്കും പുതിയ അറിവുകളിലേക്കും  അനുഭവങ്ങളിലേക്കും ഉള്ള പ്രയാണമാണ്      പുത്തന്‍ കാഴ്ചകളിലേക്ക് കണ്ണുപായിച്ചു കൊണ്ട്  സശ്രദ്ധം  വളയവും പിടിച്ചു നാട്ടറിവിന്‍റെ അഖില വിക്ഞാന കോശം കുഞ്ഞിക്കയുടെ  സംസാരവും കേട്ട്  പ്രയാണം തുടരുക ആണ്


പുറകിലേക്കോടുന്ന ഓരോ മൈല്‍ കുറ്റിയും സഞ്ചരിക്കേണ്ട  ദൂരത്തിന്റെ അടയാളമല്ല  നഷ്ടപ്പെട്ട് പോയ ജീവിതത്തെ കുറിച്ചുള്ള ഒരുഓര്‍മപെടുത്തല്‍ ആയി മാറുന്നു  ദൈവം ദാനം തന്ന ജീവിതത്തില്‍ ചെയ്തു തീര്‍ക്കേണ്ട കര്‍മങ്ങളുടെ ഓര്‍മ പെടുത്തല്‍ എന്തൊരു വൈവിദ്യമാണ്  ഈ ദുനിയാവില്‍  തമ്പുരാന്‍ തീര്‍ത്തിരിക്കുന്നത് .വിസ്മയങ്ങളുടെ പറുദീസയാണ്‌  ചിന്തകള്‍  സ്വപ്ന സഞ്ചാര ത്തിലേക്കും  കുഞ്ഞിക്ക ഉറക്കിലേക്കും ഊളിയിട്ടു .


 നഗരത്തിന്‍റെ നിയോണ്‍ വസന്തങ്ങളെ പിന്തള്ളികൊണ്ട് കൃഷിയിടങ്ങളിലൂടെ ശകടം ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്     ആകാശത്തിലെ  നക്ഷത്രങ്ങളും  ഞാനും എന്‍റെ സകടവും മാത്രം ഉണര്‍ന്നിരിക്കുന്ന കൂടെ ഉള്ള കുഞ്ഞിക്കയും  പാത യോരത്തെ ചെറുമരങ്ങളും അടക്കം  എല്ലാം നല്ല ഉറക്കിലാണ് കുറഞ്ഞ വോളിയത്തില്‍  സ്പീക്കെറില്‍ നിന്നും  കൈലേസ്ഖേര്‍ പാടിയ  കീര്‍ത്തി ചക്രയിലെ പാട്ട് ഒഴുകി വരുന്നുണ്ട്


അബ്  യാഹാന്‍  കത്ത്  ഹേ… അബ്  വഹാന്‍  ഖൂന്‍  ഹേ … മേരി  ഔലാദ്  മേരെ  കാശ്മീര്‍  സെ …. മേഹ്രൂം  ഹേ  മേഹ്രൂം  ഹേ  മേഹ്രൂം  ഹേ  മേഹ്രൂം  ഹേ  മേരാ  കാശ്മീര്‍  സവാര  ക്യുന്‍ …. ജബ്  ഇസ്കോ  യുന്‍  ഉജട്ന  ത 
കശ്മീര്‍ എന്ന സ്വര്‍ഗം  നശിച്ചു പ്പോയി. എന്‍റെ മക്കള്‍ക്ക് സ്വര്‍ഗത്തില്‍ എങ്കിലും മനോഹരമായ കാശ്മീരിനെ കാണിച്ചു കൊടുക്കണം


   എന്ന നൊമ്പര വരികളിലൂടെ  മനസ്സ് നടക്കുംബോയും  പരിചയപെടാത്ത വഴിയിലെ   വളവിലും തിരിവിലും  വളയത്തില്‍ നിന്ന് ശ്രദ്ദ മാറാതെ  മുന്നേറുമ്പോള്‍ ആണ് പെട്ടെന്ന് ഒരു ടോര്‍ച്ച് ലൈറ്റ് കണ്ണുകളെ ലക്‌ഷ്യം വെച്ച്  കടന്നു വന്നത്   സ്വാഭാവികം ഏതെങ്കിലും  കൃഷിയിടത്തിലെ  കാവല്‍ക്കാരന്‍ അടിച്ചതാവം   എന്ന് കരുതിയ എനിക്ക് തെറ്റി  ഒരു തവണ അല്ല പലതവണ മുമ്പോട്ടു  പോകുമ്പോളും വീണ്ടും വീണ്ടും  ടോര്‍ച്ച് ലൈറ്റ് മിന്നി, ഒപ്പം ഖല്‍ബിനകത്ത്  ഒരായിരം മിന്നല്‍ പിണരുകള്‍ മാഞ്ഞു പോയി   ലോറി സ്റ്റാണ്ടില്‍ നിന്ന് തലനരച്ച   ഡ്രൈവര്‍മാര്‍  പറഞ്ഞ വണ്ടിക്കു കുറുകെ വെള്ള സാരി എടുത്ത് ഓടി അകലുന്ന യക്ഷികഥകല്‍   മെമ്മറി റിക്കവറി ചെയ്യാന്‍ തുടങ്ങി 

ആരാവും ഉമ്മുമ്മയുടെ  കലിയനും കലിച്ചിയും പുറകെ കൂടിയോ? അതോ ഏതെങ്കിലും  അദൃശ്യ ശക്തികള്‍  കുടികൊള്ളുന്ന  ഇടമാണോ   ? വിജനതയില്‍ പ്രതികാരദാഹി ആയ യക്ഷി മനുഷ്യ രക്തം ഊറ്റികുടിക്കാന്‍ തയ്യാറായി നില്‍ക്കുന്നതാണോ ?   പ്രക്രതി പ്പോലും  ഊറ്റം കൊണ്ടുറങ്ങുന്ന ശാന്തതയില്‍  ഹൃദയത്തില്‍ ഒരായിരം കടലിരമ്പം കേട്ടു   ആക്സിലേറ്ററില്‍ നിന്ന് കാല്‍ അറിയാതെ  ബ്രേക്കില്‍ അമര്‍ന്നു വലിയ ഞെരക്കത്തോടെ ശകടം നിന്നു .
 പാതിരാത്രിക്ക് പടകൂട്ടി പന്തം കൊളുത്തി വന്ന പടപ്പുകളെ   ഒരു ചൂണ്ടു വിരല്‍ കൊണ്ട്  തടഞ്ഞ   ബാപ്പാന്‍റെ മകനാ ഞാന്‍ ആ എന്നോടാണോ? ഈ ക്കളി  എന്നാ അതൊന്നു കണ്ടിട്ട് തന്നെ കാര്യം  ആഹാ ...
ധൈര്യം കാലില്‍ നിന്ന് വിറച്ചു കയറി  ഉച്ചിയിലെത്തി   വിയര്‍പ്പായി ഒലിച്ചിറങ്ങി  
വിറയലിന്‍റെ പ്രകമ്പനത്തില്‍ കുഞ്ഞിക്ക ഉണര്‍ന്നു 
എന്താ ഉറക്കം വരുന്നുണ്ടോ?  ഉണ്ടെങ്കില്‍ ഇനി ഞാന്‍ ഓടിക്കാം നല്ല അര്‍പ്പണ ബോധമുള്ള ജോലിക്കാരന്‍ 
എന്‍റെ കുഞ്ഞിക്കാ ......
ഉറക്കവും ഇറക്കവും ഒന്നും അല്ല വേറെ ഒരു സുന ഞമ്മളെ സുയിപ്പാക്കുന്നു .


എന്താടാ .. വണ്ടിക്ക് വല്ല കമ്പ്ലൈന്റും വന്നോടാ .....ഏയ്‌ അതൊന്നും അല്ല  ഞാന്‍ കാര്യം പറഞ്ഞതും  കുഞ്ഞിക്ക ഒരു ഭയങ്കര ചിരി                                    ഹഹഹഹ .......
ന്‍റെ റബ്ബില്‍ ആലമീനായ  തമ്പുരാനേ ,,,,, ഈ ഹമുക്ക് കാക്കാന്‍റെ  ദേഹത്തെങ്ങാനും പ്രേതം കയറിയോ? 
ചിരി നിറുത്തി കുഞ്ഞിക്ക പറഞ്ഞു 
ഡാ പൊട്ടാ ... അത് യക്ഷിയും മറുതയും  മാങ്ങാ തൊലിയും ഒന്നും അല്ലേടാ അതെന്താന്നു അറിയണം എങ്കില്‍ നീ ഒന്ന് പോയി നോക്ക് അപ്പൊ നിനക്ക് മനസ്സിലാവും 
കുഞ്ഞിക്ക അങ്ങനെ പറഞ്ഞാല്‍ പിന്നെ പേടിക്കാന്‍ എന്ത്.  ഞാന്‍ സധൈര്യം  മുന്നോട്ടു പോയി 
വയലിന്റെ നടുക്കൊരു കൊച്ചു കുടില്‍ അതില്‍ നിന്ന് ഒരു സ്ത്രീയും പുരുഷനും പുറത്തു വന്നു സ്വാഗതമോതി 
വാന്ഗോ സര്‍   ...
ഇന്‍റെമ്മോ ...  


സാധാരണ വണ്ടി പണിക്കാരെ എല്ലാവരും ഒരക്ഷരം മാറ്റി ആണല്ലോ "സര്‍ " എന്ന് വിളിക്കാറ്  ഇതെന്തു കഥ അതെന്തോ ആവട്ടെ ...


കരളിനെ ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ്  കാണാന്‍ കഴിഞ്ഞത് 
സ്വന്തം ഭര്‍ത്താവിന്‍റെയും  മക്കളുടെയും  മുന്‍ബില്‍ സ്വന്തം ശരീരം വില്‍ക്കാന്‍  ഒരുങ്ങി നില്‍ക്കുന്ന സ്ത്രീ 
ഒരു നേരത്തെ അന്നത്തിനു വേണ്ടി   അടിപാവട തെറുത്തു കയറ്റുന്ന അമ്മ 


  പോയതിലും വേഗത്തില്‍ തിരിച്ചെത്തിയ  എന്നെ കണ്ടതും കുഞ്ഞിക്കയുടെ ചിരി വീണ്ടും കണ്ടു  ചിരികണ്ട ഞാന്‍ പറഞ്ഞു 

ഇളിക്കണ്ട തന്തേ ഒരു വേശ്യാലയത്തിലേക്ക് പറഞ്ഞു വിട്ടിട്ടു നിന്ന് ഇളിക്കുന്നുവോ?
ഡാ ഇവരെ ആ പേര് വിളിക്കരുത് ജന്മിയുടെ വയലില്‍ അടിമയെ പ്പോലെ അദ്ദ്വാനിച്ചു ജീവിക്കുന്ന അവര്‍ വയര്‍ നിറച്ചുണ്ണാന്‍ വേണ്ടി മാത്രം ഈ തൊഴിലിനിറങ്ങിയ പാവങ്ങള്‍ ആണ് . അല്ലാതെ സ്വന്തം ശരീര സുഖത്തിനു വേണ്ടി പര പുരുഷ ഗമനം നടത്തുന്ന കൊച്ചമ്മമാരല്ല. കളബ്ബുകളിലും പബ്ബുകളിലും ആടിപ്പാടി ശരീര സുഖം തേടുന്ന സൊസൈറ്റി ലേഡി കളല്ല. നമ്മളെ നാട്ടിലെ ഇവരെ ആരും ആ പേര് വിളിക്കാറുമില്ല കാരണം അവര്‍ക്ക് ഇരുനില വീടുണ്ട് സമ്പാദ്യം ഉണ്ട് അവര്‍ സമൂഹത്തിലെ മാന്യന്മാര്‍ ആണ് പാവപെട്ടവന്റെ വീട്ടിലെ തെറ്റേ തെറ്റ് ആവുന്നുള്ളൂ
കുഞ്ഞിക്ക വളയം ഏറ്റെടുത്തു ഞാന്‍ ബര്‍ത്തില്‍ കയറി സുഖമായൊരു ഉറക്കിലെക്ക് ഊളിയിട്ടു
മറുപടി ഇല്ലാത്ത വാക്കുകള്‍ക്ക് മുന്‍ബില്‍ ഉറക്ക് തന്നെ ആണ് എനിക്ക് അത്യുത്തമം......!!!

119 അഭിപ്രായങ്ങൾ:

 1. അനുഭവങ്ങളില്‍ നിന്നും എഴുതിയ ഈ വരികള്‍ ഇടയ്ക്കു നൊമ്പരപ്പെടുത്തിയും,ഇടയ്ക്കു ചിരിപ്പിച്ചും അങ്ങനെ കടന്നു പോയി, അവസാനം സാമൂഹ്യപ്രസക്തമായ ചില ചോദ്യങ്ങള്‍ മനസ്സില്‍ ബാക്കിയാക്കി ശുഭ പര്യവസാനവും...കൊമ്പന്റെ യാത്ര ഇനിയും തുടരട്ടെ..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഉദ്ഘാടനം ഞാന്‍ ആയോ മൂസാക്കാ.. എഴുത്തിന്‍റെ ശൈലി ഇഷ്ടപ്പെട്ടു.. കുഞ്ഞാപ്പുവിനെ പട്ടി പറയുന്നത് തന്നെ മൂസാക്കനേം പറ്റി പറയുന്നു.. തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ ചിരിച്ചു കൊണ്ട് എതിരേല്‍ക്കാനും, അനുവാചകരെ ചിരിപ്പിക്കാനുമുള്ള കഴിവ് മൂസാക്കാക്ക് ഉണ്ട്.ആശംസകള്‍..

  ഖോജരാജാവായ തമ്പുരാനേ... എന്തോരം അക്ഷരപ്പിശാചുകളാ ഇതില്‍ കേറിക്കൂടിയേക്കണ്...

  മറുപടിഇല്ലാതാക്കൂ
 3. ചന്നം പിന്നം എന്നല്ലേ കോമ്പാ.....ചന്നം ചിന്നം?...

  മറുപടിഇല്ലാതാക്കൂ
 4. ചിരിപ്പിചെങ്കിലും സന്കടപ്പെടുത്തിയല്ലോ കൊമ്പാ. ഇന്നാളത്തെപ്പോലെ പാരടിയൊക്കെ തീര്‍ന്നോ?

  മറുപടിഇല്ലാതാക്കൂ
 5. ഹി ഹി.. എന്‍റെ കമെന്‍റിലും അക്ഷരപ്പിശാച് കേറിക്കൂടി അല്ലെ.. പട്ടി എന്നത് പറ്റി എന്ന് തുരുത്തി വായിക്കുക.

  മറുപടിഇല്ലാതാക്കൂ
 6. കൊമ്പാ,,,കൊള്ളാം,,, രസായിട്ട് കൊണ്ട് പോയി,,,, ഒരുദിവസത്തെ അന്നത്തിനു വേണ്ടി ശരീരം വില്‍ക്കുന്ന എത്രയോ പേരാണീസമൂഹത്തിലുള്ളത്,,,കുഞ്ഞിക്ക പറയുന്നതു ശരിയാണ്,,,അവരെയെന്നും സമൂഹം ഒറ്റപെടുത്തിയിട്ടെയുള്ളു,,, പിന്നെ അക്ഷരപിശാച് ശ്രദ്ധിക്കുക,,,, ഇനിയും വരട്ടെ,,,ജീവിതാനുഭവങ്ങള്‍,,,, ആശംസകള്‍,,,

  മറുപടിഇല്ലാതാക്കൂ
 7. കൊമ്പന്റെ ശൈലിയില്‍ ഒരു പക്വത ഉണ്ടായി വരുന്നു .അക്ഷരപ്പിശാച്ചുക്കള്‍ ഇല്ലെങ്കിലെ ഞാന്‍ അല്ഭുതപ്പെടാറുള്ളൂ.എന്തായാലും ആ കശ്മീര്‍ പാട്ട് വേണ്ടിയിരുന്നില്ല .അത് പാടിയ ആളുടെ പേര് ഒട്ടും വേണ്ടിയിരുന്നില്ല .ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. 'ധൈര്യം കാലിൽ നിന്ന് വിറച്ച് കയറി ഉച്ചിയിലെത്തി വിയർപ്പായി ഒലിച്ചിറങ്ങി.' ഈ ഒരു വാചകം ഞാൻ ഓർത്തെടുത്ത് ഇവിടെ എഴുതിയത് എന്ത്കൊണ്ടാ ന്ന് ചിന്തിച്ചാൽ മാത്രം മതി എല്ലാവരും ഇക്കയെ വായിക്കുന്നതെന്തുകൊണ്ടാ ന്ന് മനസ്സിലാക്കാൻ. എന്റെ മൂസാക്കാ ആ ആദ്യ പാരഗ്രാഫിലെ ആ വാക്കുകൾ ഉണ്ടല്ലോ, 'ഓട്ടച്ചട്ടിയിൽ വറുത്തെടുത്ത അരിമണി.....; അങ്ങനെ പോകുന്നത്. അതെന്താ സാധനം ഇക്കാ. സൂപ്പർ സാഹിത്യം. സാഹിത്യം എങ്ങനെ സാധാരണക്കാർക്ക് മെരുക്കാം എന്ന് അത് വായിച്ചാൽ മനസ്സിലാകും. അക്ഷരത്തെറ്റുകളുടെ ഘോഷയാത്രേരുന്നു. പക്ഷെ അതൊക്കെ മനസ്സില് നിക്ക്വോ ഇമ്മാതിരി എഴുത്താണെങ്കീ ? നല്ല രസായിട്ട്ണ്ട് മൂസാക്കാ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 9. തുടക്കത്തിലെ വല്യുമ്മയെ പറ്റിയുള്ള എഴുത്താണെനിക്കിഷ്ടടപ്പെട്ടത്...

  സ്‌നേഹത്തിന്റെ വന്‍കരകളല്ലേ നമുക്ക് വല്യുമ്മമാര്‍.........

  അവരുടെ വിശ്വാസങ്ങളേയും , ധാരണകളേയും ക്രോസ് ചെയ്ത് അവരെ ശുണ്ഠി പിടിപ്പിക്കല്‍ ഒരു രസമുള്ള ഏര്‍പ്പാട് തന്ന്യാ..

  മറുപടിഇല്ലാതാക്കൂ
 10. ഇത് എന്തായാലും ബംബത്തരങ്ങള്‍ ആല്ല....കൊമ്ബന്നു വേദാന്തം പറയാന്‍ തുടങ്ങിയോ ...?

  മെയില്‍ കുറ്റിയെ കുറിച്ചുള്ള കണ്ടെത്തല്‍ നന്നായിട്ടുണ്ട് ...

  പിന്നെ നര്‍മ്മം അത്ര കണ്ടു ഏശിയില്ല എന്ന് തോനുന്നു ....പ്രധാന കാരണം ആ ഭാഷ ആവാം പിന്നെ അക്ഷര തെറ്റുകളും (ഞാന്‍ കുറ്റം പറയുന്നത് അല്ലാട്ടോ ....ഹി ഹി )
  എന്തോ ഫോണ്ട് പ്രശ്നം ആയി എന്നും തോനുന്നു

  മറുപടിഇല്ലാതാക്കൂ
 11. വമ്പത്തരങ്ങളുടെ ഉടയോനായ പ്രിയ കൊമ്പന്‍,

  കഥ വളരെ വളരെ ഇഷ്ടപ്പെട്ടു എന്ന് ആദ്യം തന്നെ പറയട്ടെ . പ്രത്യേകിച്ചും ഉമ്മൂമ്മയുടെ പഴങ്കഥകള്‍ .
  പിന്നെ "ആറ്റുനോറ്റുണ്ടായ ആരോമാലിന്റെ " എന്നുതുടങ്ങുന്ന കുഞ്ഞിക്കയുടെ ഡയലോഗ് വളരെ വളരെ ഇഷ്ടപ്പെട്ടു. അവസാനം ഉള്ള ആ പരിവേതനം പോലുള്ള സത്യവും കുറിക്കുകൊണ്ടു. "അന്നത്തിന് വേണ്ടി അടിപ്പാവാട അഴിക്കേണ്ടി വരുന്ന അബലകള്‍.....!"
  ഇനി കുറച്ചു കാര്യം പറയട്ടെ .. ആ പാട്ടില്‍ ആദ്യത്തെ വരിയില്‍ "അബ് യഹാം കത്ത് ഹൈ" എന്നല്ല "അബ് യഹാം ഖത്തില് ഹൈ " എന്നാണ് .. എന്ന് വെച്ചാല്‍ പദാനുപദ തര്‍ജമ "ഇപ്പോള്‍ ഇവിടെ കൊലപാതകങ്ങള്‍ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്‌ . അക്ഷരത്തെറ്റ് ആണെങ്കില്‍ തിരുത്തുമല്ലോ . ( ഇവിടെ ഇപ്പോള്‍ കൊലയും രക്തവും ആണെന്നാണ്‌ ആ രണ്ടു വരികളുടെ പദാനുപദ അര്‍ഥം )
  പിന്നെ ഒരു സംശയം കൊമ്പന്‍.. നമ്മുടെ നാട്ടിലെ ഏതു ലോറിക്കാണ് ഹാന്‍ഡ്‌ ബ്രേക്ക് ഉള്ളത് ? അതും ഒരു നാഷണല്‍ പെര്‍മിറ്റ്‌ ലോറിക്ക്‌ ? ( ഒരു സംശയം മാത്രം .)

  മറുപടിഇല്ലാതാക്കൂ
 12. അംജത് ലോറിക്ക് ഹാന്‍ഡ്‌ ബ്രേക്ക് ഉണ്ടാവും ഉണ്ടാവണം ഹാന്‍ഡ്‌ ബ്രേക്കും എഞ്ചിന്‍ ബ്രേക്കും നാഷണല്‍ പെര്‍മിറ്റു ലോറികള്‍ക്ക് സ്വാഭാവികമായും അനിവാര്യമാണ് ഞാന്‍ ജോലി ചെയ്ത വണ്ടിയില്‍ എല്ലാം അതുണ്ടായിരുന്നു
  പിന്നെ ആ സോങ്ങിലെ ആ വരികളുടെ അര്‍ഥം അല്ല എന്നാല്‍ തന്നെ ആ പാട്ടില്‍ എന്നെ സ്വദീനിച്ച വാക്കുകള്‍ ആണ് പറഞ്ഞത്
  പിന്നെ ഹിന്ദി അല്ലെ പദത്തിന്റെ അര്‍ഥം ഒന്നും അറിയില്ല
  വായിച്ച എല്ലാവര്ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 13. ഒറിജിനല്‍ കിഴക്കന്‍ ഏറനാടന്‍ ശൈലി , നര്‍മ്മം ചാലിച്ച വരികള്‍ , വളരെ നന്നായിരിക്കുന്നു ... ഇതുപോലുള്ള വംബതരങ്ങള്‍ ഇനിയും ഇങ്ങോട്ട് പോരട്ടെ എന്നാശംസിക്കുന്നു ...ഗ്രഹാതുരത്വ മുനര്‍ത്തുന്ന അത്തരം പോസ്ടുകല്കായി കാത്തിരിക്കുന്നു ..

  മറുപടിഇല്ലാതാക്കൂ
 14. മൂസാ വളരെ സുന്ദരമായ അവതരണം...തുടക്കവും അവസാനവും വ്യത്യസ്ത മാണെങ്കിലും(ജീവിതം പോലെ തന്നെ)ഇതിലെ കഥ , അത് രണ്ടും തമ്മില്‍ യോജിപ്പിച്ചു എയുതിയ ശൈലി വളരെ ഉഷരയിട്ടുണ്ട് ...
  ആശംഷകള്‍
  കൂരി ഷിബു

  മറുപടിഇല്ലാതാക്കൂ
 15. നന്നായി മൂസാക്കാ...
  മൈല്‍ കുറ്റികളുടെ ഓര്‍മ്മപ്പെടുത്തലുകളും ,ഉസ്രിന്റെ ഒലിച്ചിറക്കവുമെല്ലാം.. ചിരിക്കാനും ചികയാനുമൊക്കെ പാകത്തില്‍......നന്നായി.

  മറുപടിഇല്ലാതാക്കൂ
 16. പ്രീയപെട്ട കൊമ്പന്‍ ..
  കുഞ്ഞിക്കയുടെ അവസ്സാന വരികള്‍ കസ്സറീ ..
  ഉത്തരമില്ലാതെ കടലാണത് ..
  ഒരുപാട് നേരുകളും ..
  പാവപെട്ടവനെപ്പൊഴും ചാര്‍ത്തപെടുന്ന പേരുകള്‍ ..
  മനുഷ്യനെ അളക്കുന്നത് പണം കൊണ്ടു തന്നെ !

  കര്‍ക്കടിക മഴയുടെ കുളിരു വന്നു വീണു ആദ്യം
  പിന്നീട് പഞ്ഞത്തിന്റെ കുഴല്‍ വിളി ..
  വയറു നിറഞ്ഞിരിക്കുന്നവന് കുളിരാണ്
  പ്രണയമാണ് മഴ , വിശപ്പുള്ളവന് -
  നേരില്‍ ജീവിക്കുന്നവര്‍ക്ക് ആധിയും ..
  മലപ്പുറം സ്ലാംഗ് എന്തു സുന്ദരമായി എഴുതുന്നു സഖേ ..
  ഒരുപാട് പഴമൊഴികളുടെ മിത്തുകളുടെ
  സംഗമമാണ് ഉമ്മമാരുടെ , ഉമ്മുമ്മാരുടെ മനസ്സ്
  അതില്‍ നിന്നും പകര്‍ത്തിയെടുക്കാവുന്ന
  ഒരുപാട് നേരുകളും ഉണ്ട് ...
  ജീവിതത്തിന്റെ ഒരു ഏട് എടുത്തു പകര്‍ത്തിയ പൊലെ
  ഒന്നും അതിശയോക്തിയില്ലാതെ , മഴ പൊലെ
  പെയ്തു തൊര്‍ന്നതു പൊയെങ്കിലും ..
  മനസ്സില്‍ മഴ ബാക്കി വയ്ക്കുന്ന പൊലെ
  എന്തൊക്കെയോ ബാക്കി വച്ച് വരികള്‍ ഇപ്പൊഴും ..

  മറുപടിഇല്ലാതാക്കൂ
 17. വായിച്ചു തുടങ്ങിയപ്പോള്‍ കരുതിയത്‌ ഉമ്മൂമ്മാന്റെ കഥകളിലൂടെ സഞ്ചരിച്ച് അതെ രൂപത്തില്‍ ഇന്നിലെക്ക് വരും എന്നായിരുന്നു. വേറെ ഒരു വഴിക്ക്‌ ചില ചിന്തകളിലേക്ക്‌ നയിക്കുമ്പോഴും നമ്മള്‍ തുടരുന്ന സംസ്കാരത്തിന് ഇപ്പോഴും അംഗീകരിക്കാന്‍ കഴിയാത്ത ഒരിടത്ത്‌ അവസാനിപ്പിക്കുന്നു.
  ആദ്യഭാഗം കൂടുതല്‍ ഇഷ്ടപ്പെട്ടു.
  പാവപ്പെട്ടവന് എല്ലായിടത്തും നീതി നിഷേധിക്കപ്പെടുന്ന ഒരു സാമൂഹ്യ ചുറ്റുപാടിലാണ് നാം എന്നും ഇപ്പോഴും. അതിനൊരു മാറ്റം സംഭവിക്കാതെ, ഇഷ്ടമില്ലാത്തത് ചെയ്ത് ജീവിക്കേണ്ടി വരുന്നവരുടെ ഗതികേട് എന്ന് മാത്രമേ പറയാന്‍ കഴിയു...

  മറുപടിഇല്ലാതാക്കൂ
 18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 19. കോമ്പാ ഉജ്ജ്വലമായ രചന ..കൊട് കൈ ...ചില വാചകങ്ങള്‍ പരമമായ സത്യങ്ങളെയും പേറി നില്‍ക്കുന്നു ...:)

  മറുപടിഇല്ലാതാക്കൂ
 20. മിഥ്യയും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തി എഴുതിയിരിക്കുന്നു..തമാശകളിലൂടെ കാര്യം പറഞ്ഞു.ഇത് ഉണ്ടായ സംഭവം പോലെ തോന്നുന്നു....:)

  മറുപടിഇല്ലാതാക്കൂ
 21. ഒരിക്കല്‍ കൂടി അടിവരയിട്ടു പറയട്ടെ ,,അക്ഷരത്തെറ്റ് ആണ് കൊമ്പന്‍ ബ്ലോഗിന്റെ ഐശ്വര്യം :)

  മറുപടിഇല്ലാതാക്കൂ
 22. കൊള്ളാം കൊമ്പൻ..
  ജീവിതം റോഡു പോലെ അനന്തമായി നീണ്ടു കിടക്കുമ്പോൾ ജീവിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങൾ അല്ലേ..

  അക്ഷരത്തെറ്റുകളെ കുറിച്ച് ഇനി മിണ്ടില്ല..

  രമേഷ് ഭായ് പറഞ്ഞതാണു ശരി..

  മറുപടിഇല്ലാതാക്കൂ
 23. മൂസാക്കാ..ഈ പൊസ്റ്റ് ഒരു അങ്ങാടിപെട്ടി ആണു...
  ആദ്യം നർമ്മം...പിന്നെ മിത്ത്....വണ്ടിപ്പണിക്കരുടെ..ജീവിതം...ജിവിതത്തിന്റെ ഇല്ലായ്മകൾ.... സമൂഹിക പ്രശ്നങ്ങളും....
  നല്ല പോസ്റ്റ്..

  മറുപടിഇല്ലാതാക്കൂ
 24. ഇതില്‍ മഴയും വെയിലും വിശപ്പും കണ്ണീരും യക്ഷിയുമെല്ലാം ഉണ്ട്. ജീവിതത്തിന്റെ ഉപ്പുരസം ഉണ്ട്.
  ഒന്ന് കൂടി ശ്രദ്ധവച്ചിരുന്നുവെങ്കില്‍ ഇത് ഒന്നാംതരത്തില്‍ ഒന്നാംതരമായേനെ.
  ആശംസകള്‍ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 25. പ്രിയപ്പെട്ട മൂസ,
  ഉമ്മൂമ്മയുടെ വിചാരങ്ങള്‍,വാക്കുകള്‍ കൌതുകരമായി തോന്നി!
  നേരിന്റെ നേര്‍ക്കാഴ്ചകള്‍ പലപ്പോഴും വേദനിപ്പിക്കുന്നു. വളരെ നന്നായി തന്നെ അവതരിപ്പിച്ച സത്യങ്ങള്‍!
  ഒരു പാട് ഇഷ്ടമുള്ള ഈ പാട്ടിന്റെ വാക്കുകള്‍ ശരിയല്ല,കേട്ടോ.
  എഴുതുമ്പോള്‍,അക്ഷരതെറ്റുകള്‍ ഒഴിവാക്കുമല്ലോ.
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 26. നന്നായെഴുതി കൊമ്പാ.. ജീവിതത്തില്‍നിന്നൊരു ഏട് ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 27. ഹ ഹ ഹ കൊമ്പന്റെ വമ്പത്തരങ്ങള്‍ ഗംഭീരം തന്നെ ആസ്വദിച്ചു വായിക്കാനായി സന്തോഷം സ്നേഹാശംസകളോടെ @ പുണ്യവാളന്‍

  മറുപടിഇല്ലാതാക്കൂ
 28. രസകരമായി തുടങ്ങി, ഒരു നൊമ്പരത്തോടെ അവസാനിപ്പിച്ചു.നന്നായി.

  മറുപടിഇല്ലാതാക്കൂ
 29. വേറെ ഒരിടത്തും പെട്ടെന്നൊന്നും കാണാത്ത ശൈലിയാണ് ഇവിടെയുള്ളത്. അത് കൊമ്പന്റെ സ്വന്തവും. ജീവിതങ്ങള്‍ കണ്ടു ഓരോ വരികളിലും. അഭിനന്ദനങ്ങള്‍ കൊമ്പാ..

  മറുപടിഇല്ലാതാക്കൂ
 30. ജീവിതാനുഭവങ്ങളില്‍ നിന്നും എടുത്തെഴുതിയ ഒരു അദ്ധ്യായം. പലയിടത്തും വളരെ നല്ല ചില പ്രയോഗങ്ങള്‍ കൊണ്ട് കാമ്പുള്ള ചിന്തകളിലേക്ക് വായനയെ കൊണ്ട് പോകാന്‍ എഴുത്തിനു കഴിഞ്ഞു.

  പഴ മനസ്സുകളില്‍ നിന്നും പടിയിറങ്ങാത്ത മാമൂലുകളെയും വറുതിയുടെ ഭൂതകാലത്തെയും നിഷ്ക്കപടമായി പറയുമ്പോള്‍ നിറം മങ്ങിയ ഒരു ബാല്യത്തെ കൂടി അനാവരണം ചെയ്തു. അനുഭവങ്ങളുടെ കരുത്തോടെ ജീവിതത്തിന്റെ പെരുമഴയിലേക്ക് ഇറങ്ങി നടന്ന കൊമ്പന്‍ എഴുത്തിലും ആ കരുത്തു നേടി ത്തുടങ്ങിയിരിക്കുന്നു.

  അഭിനന്ദനങ്ങള്‍ ഈ നല്ല പോസ്റ്റിനു.

  മറുപടിഇല്ലാതാക്കൂ
 31. മുഴുവന്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ ആകര്‍ഷകമായ അതിലേറെ മനോഹരമായ തുടക്കം..!!
  ഉമ്മൂമയിലൂടെ ഇത്തിരി പഴം പുരാണം, പഴയ കാലത്തെ വിശ്വാസങ്ങള്‍.. ആവലാതികള്‍..!!
  ജീവിത യാഥാര്‍ത്യങ്ങളിലൂടെ കുറെ സത്യങ്ങള്‍... ഓര്‍മപ്പെടുത്തലുകള്‍ ...!!
  ഒടുവില്‍... പ്രസക്തമായ ഒരു ചോദ്യവും..!
  എല്ലാത്തിനും കൂട്ടായി നര്‍മ്മവും.. .

  മൊത്തത്തില്‍..പോസ്റ്റ്‌ നന്നായി....

  അക്ഷര തെറ്റുകള്‍ ഐശ്വര്യ മായിരിക്കാം ...?
  ഈ പോസ്റ്റില്‍ ഐശ്വര്യം ഇത്തിരി കൂടുതലാണ്..!
  ഓര്‍ക്കുക... അധികമായാല്‍ അതും വിഷയമാണ്... !
  വായന സുഖം കെടുത്തും.. ..!

  സ്നേഹത്തോടെ... Khaa .....d...

  മറുപടിഇല്ലാതാക്കൂ
 32. അയ്യോ
  പേടിച്ചു പോയെ
  കലിയനും കലിച്ചിയും വരുന്നേ
  എന്തായാലും നൊമ്പരപ്പെടുത്തി
  എന്തായാലും വായിച്ചു തീര്‍ന്നപ്പോള്‍ ഒരു മഴ നനഞ്ഞ സുഖം

  മറുപടിഇല്ലാതാക്കൂ
 33. അക്ഷരപിശാചു അത് കൊമ്പന്റെ ഒരു അലങ്കാരമായാണ് തോന്നണേ...!!

  "സൊസൈറ്റി ലേഡികളെ" കുറിച്ചുള്ള തന്റെ ധാരണ തെറ്റാണ് ...!!
  അവരെ വിശേഷിപ്പിച്ച രീതി തെറ്റാണ് എന്നെ ഞാന്‍ പറയുള്ളൂ ....!!
  കൊമ്പന്റെ മനസ്സില്‍ ഉള്ള തെറ്റായ ധാരണ ആണ് അങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത് ...!!

  ഡോ കൊമ്ബാ സൊസൈറ്റി ലേഡികള്‍ എന്നാല്‍ എന്താണ് ?
  അവരെ എന്തിനു അങ്ങനെ വിളിക്കുന്നു ?

  മറുപടിഇല്ലാതാക്കൂ
 34. അനുഭവങ്ങള്‍ അത് അനുഭവിച്ച അതേ ഭാഷയില്‍ പകര്‍ത്തുന്നത് വായിക്കുമ്പോള്‍ പ്രത്യേക സുഖം ലഭിക്കും. അരൂര്‍ജി പറഞ്ഞപോലെ അക്ഷര തെറ്റുകള്‍ ഒരു അലങ്കാരം ആയി മാറുന്നുണ്ട്..:)

  പിന്നെ എന്റെ സുഹൃത്ത്‌ പറഞ്ഞറിഞ്ഞ ഒരു കാര്യമാണ്.
  കേരളത്തിലെ പെരെടുത്ത ഒരു ജ്വല്ലറിയില്‍ എന്തിനും തയ്യാറുള്ള യുവ കോമളന്മാരെയാണത്രേ ജോലിക്ക് എടുക്കുന്നത്. അവര്‍ പോസ്റ്റില്‍ പറഞ്ഞ കൊച്ചമ്മ വിഭാഗത്തില്‍പ്പെട്ടവര്‍ കടയില്‍ വന്ന് ""എന്ത്"" ആവശ്യപ്പെട്ടാലും അത് നല്‍കാന്‍ തയ്യാറാവണം എന്ന്. അത് വഴി കൊച്ചമ്മമാരുടെ കച്ചവടം പിടിച്ചു എടുക്കാനുള്ള തന്ത്രം. അതിനു പറ്റിയ ആളുകളെ സെലെക്റ്റ് ചെയ്യാന്‍ മാത്രം ആയി 'പണ്ടം മാറ്റി എടുക്കാന്‍' എന്ന പേരില്‍ വരുന്ന കൊച്ചമ്മമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടത്രേ......
  കേട്ടിട്ട് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും,ആ സുഹ്രിത്തിലുള്ള വിശ്വാസവും, പല കൊച്ചമ്മമാരുടെയും പെരുമാറ്റവും, പുറത്ത്‌ വരുന്ന വാര്‍ത്തകളും അത് സത്യമാണ് എന്ന് എന്റെ മനസ്സിനെക്കൊണ്ട് പറയിപ്പിക്കുന്നു.

  പോസ്റ്റ്‌ നന്നായി....
  ആശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 35. കൊള്ളാം കൊമ്പാ!
  നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 36. മൂസാ, വേദനിപ്പിക്കുന്ന സത്യങ്ങളെ നര്‍മത്തില്‍ മൂടിപ്പൊതിഞ്ഞു അവതരിപ്പിച്ചപ്പോള്‍ നല്ലൊരു രചനയായി മാറി...

  മറുപടിഇല്ലാതാക്കൂ
 37. തുടക്കം മുതല്‍ ഒടുക്കം വരെ നോണ്‍ സ്റ്റോപ്പ് വായന, സങ്കടവും ചിരിയും എല്ലാം കലര്‍ന്ന്. കൊമ്പന്റെ തൂലിക ഒരിക്കലും നിരാശപ്പെടുത്താറില്ലല്ലോ.

  മറുപടിഇല്ലാതാക്കൂ
 38. ഡിയര്‍ കൊംബ്സ്,

  ദുഖവെള്ളി കഴിഞ്ഞു വീണ്ടും വരാം..വിശദമായ വായനയ്ക്ക്. ഒറ്റനോട്ടത്തില്‍, കൊള്ളാം! :)

  മറുപടിഇല്ലാതാക്കൂ
 39. കാളികാവ് ലെ എല്ലാ പെണ്ണുങ്ങളുടെയും സ്വന്തം തട്ടാന്‍ തട്ടാന്‍ മാനൂ
  പോലീസ് സ്റ്റേഷെന്‍ റോഡു ....ഒരു നീണ്ട കഥ ല്ലേ ..നന്നായി ..

  മറുപടിഇല്ലാതാക്കൂ
 40. വെളിച്ചമെന്ന് നമുക്ക് തോന്നുന്ന പലതിനും പിറകില്‍ കട്ട പിടിച്ച ഇരുട്ടും വിങ്ങുന്ന നോവുമാണ്!
  :(

  മറുപടിഇല്ലാതാക്കൂ
 41. ഇതാ ഒരു കിഴക്കന്‍ ഏറനാട്ടുകാരന്‍ ജീവിതമെഴുതുന്നു.

  പാണ്ഢിത്യ ജാടകളില്ലാത്ത മനോഹരമായ ശൈലി. ചെറിയ അക്ഷരത്തെറ്റുകൾ ആ ഭാഷയുടെ അഴകുകൂട്ടുന്നു... ജീവിതാനുഭവത്തിന്റെ തീക്ഷ്ണമുഖങ്ങളെ തീക്ഷ്ണ മുഖങ്ങളെ ചിരിച്ചുകൊണ്ട് എതിരേറ്റു കോമഡിയാക്കി പങ്കുവെച്ചു പഠിച്ചെടുക്കാനായി ഒരുപാട് തരുന്ന കൊമ്പന്‍ ടച്ച്.

  തികച്ചും വ്യത്യസ്ഥമായ രചന.....

  പ്രണാമം മൂസക്ക.....

  മറുപടിഇല്ലാതാക്കൂ
 42. ഭാഷ ഇഷ്ട്ടപ്പെട്ടു ....ഒരു നേരത്തെ വിശപ്പടക്കാന്‍ ഒരു കഷ്ണം റൊട്ടി എടുക്കുന്നവന്‍ "കള്ളന്‍ "....രാജ്യത്തിന്‍റെ ഖജനാവ് കൊള്ളയടിക്കുന്ന മാന്യന്മാര്‍ ചെയ്യുന്നത് "അഴിമതി "!!

  മറുപടിഇല്ലാതാക്കൂ
 43. ശരീരം മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുന്ന വിശക്കുന്ന പള്ളകള്‍ വേശ്യകള്‍ .....ക്ലബ്ബ് വനിതകള്‍ക്ക് ഒരു ടൈം പാസ് ...

  മറുപടിഇല്ലാതാക്കൂ
 44. പലരും പറഞ്ഞപോലെ ഒരു ജീവിത കുറിപ്പ് .........
  അനുഭവിച്ച അതേ ഭാഷയില്‍ പകര്‍ത്തി എഴുതുന്നിടത്ത് കൊമ്പന്‍ വിജയിച്ചിരിക്കുന്നു .....
  ശരിയാണ് ആറ്റ് നോറ്റ് ഉണ്ടായ ആരോമലിനു ആറാം വാരിക്കു വിശപ്പിന്റെ കാഠിന്യം അറിയാതിരിക്കാന്‍ കഷട്പ്പെടുന്നവര്‍ നമുക്കിടിയില്‍ ഇന്നും ഒരു പാട് ...
  പക്ഷെ എന്തോ നാം അവരെ കാണാതെ പോകുന്നു ...
  പലതും നാം പഴം കഥകള്‍ എന്ന് പറഞ്ഞു തള്ളുന്നു ........
  ജീവിതയാത്രയില്‍ കണ്ടുമുട്ടുന്നവര "കര്‍ട്ടന്" പിറകില്‍ ആടുന്ന വേഷങ്ങളെ നാം അറിയാതെ പോകുന്നു ...
  ദൈവം നമ്മോട് പൊറുക്കട്ടെ.
  പ്രിയ സുഹൃത്ത് മൂസക്ക് ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 45. അനുഭവങ്ങുടെ തീചൂളകള്‍ വരികള്‍ക്ക് കരുത്തേകും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അത് അക്ഷരംപ്രതി ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നു.

  >>>ഓരോ യാത്രയും ഓരോ ലക്ഷ്യത്തിലെക്കും പുതിയ അറിവുകളിലെക്കും അനുഭവങ്ങളിലെക്കും ഉള്ള പ്രയാണങ്ങളാണ്. >>>
  >>>പുറകിലെക്കൊടുന്ന ഓരോ മൈല്‍ കുറ്റിയും സഞ്ചരിക്കേണ്ട ദൂരത്തിന്റെ അടയാളമല്ല, നഷ്ടപ്പെട്ടുപോയ ജിവിതത്തെ കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തല്‍ ആയി മാറുന്നു.>>>
  തുടങ്ങി ശ്രദ്ധേയമായ ചില പ്രയോഗങ്ങള്‍ വളരെ നന്നായിരിക്കുന്നു

  അക്ഷരത്തെറ്റുകള്‍ വല്ലാതെ കടന്നു കൂടിയിരിക്കുന്നു. അതൊക്കെ ഒന്ന് എഡിറ്റു ചെയ്തേക്കൂ..
  ഉദാ : പ്രകൃതി, വികൃതി തുടങ്ങിയവ.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 46. ജീവിതായോധനത്തിന്റെ ആകെത്തുകപോലെയുള്ള ആ യാത്രയില്‍ കൂടെ വന്നപോലെ. അനുഭവങ്ങളും കാഴ്ചകളും, അതിശയങ്ങളും. അതീവരസകരമായി വായിച്ചു പോയി. പക്ഷെ അവസാനം കത്തുന്ന ജീവിത സത്യങ്ങളില്‍ ചെന്ന് മുട്ടി കരളു പൊള്ളിപ്പോയി. മൂസ ഭായ്, അനുഭവങ്ങളില്‍ നിന്നെ അര്‍ത്ഥവത്തായ എഴുത്ത് സാധ്യമാവൂ എന്ന് താങ്കള്‍ തെളിയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 47. എന്നും അനുഭവങ്ങളിൽ മാത്രം ഒതുങ്ങുന്ന ജീവിത  ഓർമകൾ താങ്കളെപ്പോലുള്ളവർ വരച്ചു കാട്ടുമ്പോൾ വയിനയിൽ ആ   കാലത്തിന്റെ നിഴലുകൾ വരികളിൽ വളരെ വ്യക്താമായി കാണാം, മഴക്കാലത്തെ താങ്കൾ വിവരിച്ചപ്പോൽ ഓരോ വ്യക്തിയും ആ   തുള്ളി ചോരത്ത   മഴയെ ഓർത്തു പോകും , പഴമക്കാരുടെ പറച്ചിലുകൾ ഒരു നെസ്റ്റാൾജിക്  ഫീൽ ആണ്  , വെറും വിശ്വാങ്ങളിൽ മാത്രം ജീവിതം തള്ളി നീക്കിയിരുന്ന ഒരു  കാലം ഉണ്ടായിരുന്നു എന്ന്   അതിൽ നിന്നും നമുക്ക്   വളരെ വ്യക്തമായി മനസിലാക്കാം, ഇന്ന് നാം അത്തരം വിശ്വാസങ്ങൾക്ക്   അദികം കാതുകൾ കൊടുക്കാറില്ല എന്നതും ഒരു സത്യമാണ്   

  ജീവിതത്തിന്റെ കഠിനമായ അനിഭവങ്ങളും, അവസാനം മറ്റുള്ളവന്റെ കഷ്ടപാടിന്റെ തീക്ഷണത മനസിലാക്കിയത്, നാം ഒരു കഷ്ടത അനിഭവിച്ചിടുണ്ടെങ്കിൽ മാത്രമാണ്  മറ്റുള്ളവന്റെ വേദനയുടെ തീക്ഷണത മനസിലാക്കാൻ കഴിയൂ , അല്ലാതെ മണീമാളികക്കൾക്കിടയിൽ മധുനുകർന്ന്   ജീവിച്ചവന്   അത് മനസിലാവണമെന്നില്ല

  ആശംസകൾ 

  മറുപടിഇല്ലാതാക്കൂ
 48. കൊമ്പന്‍ജി,

  താങ്കളുടെ മികച്ച രചനകളില്‍ ഒന്ന്. ജീവിതത്തിലെ കയ്പേറിയ യാഥാര്‍ത്യങ്ങള്‍ തുറന്നു കാട്ടുന്ന രചന. ഒരു ചാണ്‍ വയറിനുവേണ്ടി ജീവിതം ഹോമിക്കുന്ന ഹതഭാഗ്യരെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്.

  വരാന്‍ വൈകിയതില്‍ ക്ഷമയോടെ, തുടര്‍ന്നും മികച്ച രചനകള്‍ പ്രതീക്ഷിച്ചു കൊണ്ട്..

  മറുപടിഇല്ലാതാക്കൂ
 49. nannayittundu...... aashamsakal..... blogil puthiya post..... ANNAARAKANNAA VAA..... vayikkane.....

  മറുപടിഇല്ലാതാക്കൂ
 50. ഹ..ഹാ. കൊമ്പന്റെ സ്ഥിരം പാതയില്‍ നിന്നുമുള്ള വ്യതിചലനം. ക്ലൈമാക്സിലെ ഷാജികൈലാസ് പടങ്ങളുടെ സംഭാഷണബഹളം വേണ്ടായിരുന്നു

  മറുപടിഇല്ലാതാക്കൂ
 51. ഓര്‍മ്മകളില്‍ ചികഞ്ഞെടുത്ത ഈ ഏട് ഒട്ടും അതിശയോക്തി ഇല്ലാതെ അവതരിപ്പിച്ചു അത് തന്നെയാണ് ഈ അക്ഷരങ്ങളുടെ വിജയവും നന്നായിട്ടുണ്ട് ചിരിപ്പിച്ചു ചിന്തിപ്പിച്ചു അവസാനം ഒരു സാമൂഹിക പ്രശ്നത്തിലേക്ക് വിരല്‍ ചൂണ്ടി ആശംസകള്‍ ഇക്കാ

  മറുപടിഇല്ലാതാക്കൂ
 52. കൊമ്ബാ,
  ഇഷ്ടപ്പെട്ടു. കൃത്രിമത്വം ഇല്ലാത്ത രചന. നാട്ടു ഭാഷയില്‍ വായിച്ചതു രുചിച്ചത് മധുരകരമായി!കോമഡി പ്രതീക്ഷിച്ചെങ്കിലും തന്നത് മുഴുവന്‍ ചിന്തകളാണ്. നല്ല ഒരുപാട് ആശയങ്ങള്‍ ഇതിലുണ്ട്. പലരുയുടെയും ഉപജീവനത്തിന്റെ വേദനകളുണ്ട്. വായനക്കാരന് ഓരോ വായനയ്ക്ക് ശേഷവും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചില ചിന്തകള്‍ സമ്മാനിക്കുന്ന ഇതുപോലുള്ള രചനകള്‍ വീണ്ടും ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്.
  സ്നേഹത്തോടെ,
  സ്വന്തം നിന്റെ സുഹൃത്ത്‌,
  ജോസെലെറ്റ്‌.

  മറുപടിഇല്ലാതാക്കൂ
 53. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും കോറിയിട്ട ഈ പോസ്റ്റ്‌ മനസ്സില്‍ ഒരു നൊമ്പരം ഉണര്‍ത്തുന്നു സുഹൃത്തേ...തമാശയില്‍ നിന്ന് തുടങ്ങി അവസാനം വലിയൊരു സാമൂഹിക പ്രശ്നത്തിലേക്ക് വായനക്കാരനെ കൊണ്ട് പോയ ഈ എഴുത്തിനു എന്റെ അഭിവാദ്യങ്ങള്‍. ....,...കുഞ്ഞിക്കയെ പോലെ ജീവിതാനുഭവങ്ങളെ തമാശയിലൂടെ മറ്റുള്ളവരില്‍ എത്തിക്കുന്ന തത്വജ്ഞാനികളെ എല്ലാ ഗ്രാമങ്ങളിലും കാണാം ;-)

  മറുപടിഇല്ലാതാക്കൂ
 54. പുറകിലേക്കോടുന്ന മൈൽ കുറ്റികൾ ഇനി വരാനിരിക്കുന്ന ദൂരത്തെയല്ല അടയാളപ്പെടുത്തുന്നത്; കഴിഞ്ഞു പോയ ജീവിത യാത്രയെ ഓർമ്മിപ്പിക്കുന്നു...

  ഉസാറായി കൊമ്പാ..... രസകരമായി അവതരിപ്പിച്ചു.... പിന്നെ അല്പം 'ബുജി' ടച്ചും....

  മറുപടിഇല്ലാതാക്കൂ
 55. ഞാന്‍ മുന്‍പും കൊമ്പന്റെ പോസ്റ്റില്‍ അഭിപ്രായപ്പെട്ടത് പോലെ. തെരുവിലെ ജീവിതവുമായി ഗാഡ സൗഹൃദം സ്ഥാപിച്ച ഒരു പച്ച മനുഷ്യന്‍റെ ജീവിതത്തില്‍ നിന്നുള്ള ഒരേട് കീറി അവതരിപ്പിച്ചതിന് നന്ദി.

  മറുപടിഇല്ലാതാക്കൂ
 56. ഹ ഹഹാ ..എനിക്കിഷ്ടായി ,ഇമ്മാതിരി സാധനം ഇനിയും ഇടുമ്പോ പറയണേ ..ഇവിടെ വന്നത് മറ്റാരും കാണാതിരുന്നാ മതിയായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 57. ഈ മൂസക്കാന്റെ ഒരു കാര്യം ... തകര്‍ത്തു കളഞ്ഞല്ലോ ...ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു ..ഒരു കൊമ്പന്‍ ടച്ച്‌ ഉണ്ടായിരുന്നു ... പിന്നെ അവസാനം എത്തിയപ്പോഴേക്കും വിവരണം വലിച്ചു നീട്ടിയ ഒരു പ്രതീതി യുണ്ടായി .. എന്നാലും കൊള്ളാം ... വീണ്ടും വരാം ...
  സ്നേഹാശംസകളോടെ .....
  ആഷിക് തിരൂര്‍

  മറുപടിഇല്ലാതാക്കൂ
 58. അസ്ഥാനത്ത് പടച്ചോനെ സ്തുതിച്ചത് കണ്ടപ്പോ ഞെട്ടി!
  പക്ഷെ കൊമ്പന്റെ പതിവുള്ള എഴുത്ത്പിടുത്തം കണ്ടപ്പോ ചിരിയും സങ്കടവും കൂട്ടിക്കുഴഞ്ഞു ഒരവിയല് ബ്രാന്‍ഡ്‌ സംതൃപ്തി അനുഭവപ്പെട്ടു.
  (സ്വാനുഭവം എഴുതുമ്പോള്‍ ഉണ്ടാകുന്ന ലതൊക്കെ ഇതിലും കണ്ടു. ഇനിയും വരട്ടെ ഇത്തരം സാധനങ്ങള്‍)

  മറുപടിഇല്ലാതാക്കൂ
 59. പ്രിയ വമ്പാ.........ഇതാണ് കലിയന്‍ കയറിയ എഴുത്ത് ...........പഴമ്പുരാണത്തില്‍ തുടങ്ങി ഒരു ഒഴുക്കിലങ്ങു വായിച്ചു ...കഥയും ജീവിതവും എല്ലാം ചേര്‍ന്ന പെരും കഥയല്ല ,കളിയാട്ടം തന്നെ ........ആശംസകള്‍ ........
  കലിയാ.കലിയാ .........കൂയ് ......കൂയ് ...........

  മറുപടിഇല്ലാതാക്കൂ
 60. അരിമണി വറുത്തു തേങ്ങ ചിരവിയതും ഇട്ടു കുണ്ടം പിഞ്ഞാണത്തില്‍ കട്ടന്‍ ചായ കുടിക്കുന്ന ആ കാലം ഓര്‍മ്മപ്പെടുത്തിയതു വളരെ നന്നായി. എന്നാല്‍ ആ ഉസാര്‍ പിന്നെ തണുത്ത പോലെ തൊന്നി കഥയില്‍. എന്നാലും നല്ല കൊമ്പന്‍ ശൈലി . ഇനിയും പോരട്ടെ ഇജ്ജാതി കഥകള്‍. അഭിനന്ദനങ്ങള്‍!.

  മറുപടിഇല്ലാതാക്കൂ
 61. ന്റെ കൊമ്പാ ...നീയും കൂടി ഇങ്ങേനെ തുടങ്ങിയാല്‍ എന്താ ചെയ്യുക ?? പഴയ കാര്യം പറഞ്ഞു മനുഷ്യനെ നോസ്റ്റി അടിപ്പിച്ചു കൊന്നു ..ഒരു നല്ല താമാശ കമന്റ് തന്നു നിന്നെ തിരിച്ചടിക്കാം എന്ന് കരുതി വന്നാതാ ..പക്ഷേ അവസാനം എത്തിയപ്പോള്‍ ,,ആ കുടുമ്പം ഒരു നൊമ്പരമായി മനസ്സില്‍ ...
  ===========================================
  ഗുണപാഠം : പാവപ്പെട്ടവന്‍ ഇട്ടാല്‍ കളസം ...പണക്കാര്‍ ഇട്ടാല്‍ ബര്‍മുഡ ..( കടപ്പാട് ,,ഷെയ്ക്ക് സലിം കുമാര്‍ ഫ്രം ,,ഒരു മലയാളം ഫിലിമില്‍ നിന്നും )

  മറുപടിഇല്ലാതാക്കൂ
 62. നര്‍മ്മതിന്റെയും തനിമയുടെയും ലാളിത്യത്തിന്റെയും സര്‍ഗസ്പര്‍ശമുള്ള പോസ്റ്റു കാണാന്‍ വൈകിയതില്‍ ക്ഷമിക്കുക.ഈ കൊടുംമീനച്ചൂടിലും കര്‍ക്കടക്കോള്‍മയിര്‍ കൊള്ളുന്ന ഒരു പോസ്റ്റു സമ്മാനിച്ച സുഹൃത്തിനു നന്ദി...

  മറുപടിഇല്ലാതാക്കൂ
 63. കൊമ്പന്റെ വംബത്തരങ്ങളില്‍ വമ്പുള്ള ഒരു നല്ല എഴുത്ത്... പഴമക്കാരുടെ ചിന്തകളും.. മഴക്കാലത്തെ ബുദ്ധിമുട്ടുകളും...എല്ലാം കൂടി നൊമ്പരപ്പെടുത്തുന്ന രചന..വളരെ നല്ല രീതിയില്‍ തന്നെ എഴുതി.. അവസാന ഭാഗതെതിയപ്പോള്‍ വല്ലാത്തൊരു സങ്കടം... പല തരത്തിലുള്ള ജീവിതങ്ങളിലൂടെ ഒരു യാത്ര ചെയ്ത പോലെ... ആശംസകള്‍.. ഇഷ്ട്ടമായി ഈ എഴുത്ത്........

  മറുപടിഇല്ലാതാക്കൂ
 64. കൊമ്പന്‍
  നിങ്ങള്‍ എന്തിനെക്കുറിച്ചാണ് പറഞ്ഞത്, കര്‍ക്കിടകത്തെ ക്കുറിച്ചോ,കര്‍ക്കിടകത്തിലെ മിത്ത് ആയ കലിയനെയും, കലിച്ചി യെയും ക്കുറിച്ചോ, അതോ ഒരു ലോറി തൊഴിലാളിയുടെ വ്യഥ കളെ ക്കുറിച്ചോ........? ഒറ്റ വാക്കില്‍ ഉത്തരമില്ല. കാരണം ഇതില്‍ ഒരു നാടിന്റെ , അവിടുത്തെ മനുഷ്യരുടെ , വിശ്വാസങ്ങളുടെ എല്ലാം കഥ ഇഴ തെറ്റാതെ ആലേഖനം ചെയ്യ പ്പെട്ടിരിക്കുന്നു. ഒരു 'മുട്ട്യുറുപ്പിക' കൊണ്ട് എന്തെല്ലാം ചിത്രങ്ങളാണ് മനസ്സില്‍ താന്കള്‍ വിതറിയത് . വളരെ മനോഹരം ആയിരിക്കുന്നു ഈ രചന .

  മറുപടിഇല്ലാതാക്കൂ
 65. മുട്ട്യറുപ്പ്യ, ഇപ്പോഴാ കേള്‍ക്കുന്നെ :)
  നല്ല വായന സമ്മാനിച്ചു!

  പിന്നെ,
  അഴിമതി & അഴി മതി.
  വാക്കുകള്‍ അടുത്തിരുന്നില്ലേല്‍ സംഭവിക്കുന്നത് കണ്ടില്ലേ?
  അക്ഷരത്തെറ്റ് (അതൊരു വഴികാട്ടിയാണെങ്കിലും) അലങ്കാരമെന്ന ജാമ്യം “നന്നാകില്ലെന്ന് സ്വയം പ്രഖ്യാപിക്കുന്നതാണോ?” (ഞാനീവഴി വന്നിട്ടില്ലാ‍ാ‍ാ!!)

  മറുപടിഇല്ലാതാക്കൂ
 66. ഞാന്‍ ഇനലെതന്നെ വന്നു വായിച്ചിരുന്നു ,പക്ഷെ കമ്മന്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല ,ആകെ മൊത്തം ടോട്ടല്‍ പറഞ്ഞാല്‍ നന്നായെങ്കിലും ചില്ലറ വമ്പത്തരങ്ങള്‍ ഇടയ്ക്കിടെ കാണുന്നുണ്ട്, ചിലഭാഗത്ത് കുറഞ്ഞൊരു നനവ്‌ അനുഭവപ്പെട്ടു, രണ്ടീസം പനിയും തലവേദനയും ആയിരുന്നതിനാലാണ് വൈകിയത് ,വിവരം ഞാന്‍ സമക്ഷത്തിങ്കല്‍ ബോധിപ്പിച്ചിരുന്നു..

  മറുപടിഇല്ലാതാക്കൂ
 67. സുപ്രഭാതം..
  മഴ നിയ്ക്ക് പ്രിയം..ആ പ്രിയം ഞാൻ ആദ്യ വരികൾ നൽകിയ നനവിനോട് കാണിയ്ക്കട്ടെ..
  ന്റേയും ബാല്യം ഓർമ്മിപ്പിച്ച കുഞ്ഞു സംഭവങ്ങൾ സന്തോഷം നൽകുന്നു..പ്രത്യേകിച്ച് വറുത്ത അരിമണിയുടെ സ്വാദ്..
  “ഞങ്ങളുടെ ബാല്യം നിങ്ങളും അറിയൂ“ എന്നും അറിയിച്ച് കഴിപ്പിയ്ക്കുന്ന മഴക്കാലങ്ങളിലെ നാലു മണി പലഹാരമായിരുന്നു അത്..
  മഴക്കാലം പതിയെ നൊമ്പരങ്ങളിലൂടേയും ഹാസ്യത്തിലൂടേയും ജീവിത സ്പർശം അറിയിയ്ക്കുന്നു..
  എഴുത്തിന്റെ മികവ് വളരെ ഉയർന്നിരിയ്ക്കുന്നു..സന്തോഷം..
  സുഖകരമായ ഒരു വായന നൽകിയിട്ടുണ്ട്...നന്ദി...ആശംസകൾ...!

  മറുപടിഇല്ലാതാക്കൂ
 68. കൊമ്പ .. ജോറായി
  ഞാന്‍ നാട്ടില്‍ ആണ് .. ഇടയ്ക്കിടെ ഇന്റര്‍നെറ്റ്‌ പണി മുടക്കും, ന്നാലും പ്രിയന്റെ മെയില്‍ കിട്ട്യപ്പോ വരാതിരിക്കാന്‍ കഴിഞ്ഞില്ല.
  ഈ എഴുത്തിനെ കുറിച്ച് ആധികാരികമായി പ്രദീപ്മാഷും രമേശ്‌ അരൂരും, സിദ്ധീക്കയും ഒക്കെ പറഞ്ഞു വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ഇനി ഞാന്‍ എന്തെങ്കിലും പറയുന്നത് ഒരു പകര്‍ത്തി എഴുത്ത് ആവും. ഇത്രയും ജീവിതത്തെ സ്പര്‍ശിച്ചു എഴുതിയ ഒരു വംബത്തരം ... അത് മികവുറ്റതായിരിക്കുന്നു,,, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 69. കൊംബാ....അവസാനം പറഞ്ഞത് മുട്ടന്‍ നുണയാണെന്ന് എനിക്കുറപ്പാ....

  മറുപടിഇല്ലാതാക്കൂ
 70. "ജീവിതാനുഭവത്തിന്‍റെ തീക്ഷണ മുഖങ്ങളെ ചിരിച്ചു കൊണ്ട് എതിരേറ്റു തന്‍റെ വീക്ഷണ "കോണകത്തിലൂടെ" (കോണിലൂടെ) കോമഡിയാക്കി പങ്കു വെക്കുമ്പോള്‍ പഠിച്ചെടുക്കാനും പിടിച്ചെടുക്കാനും ഉള്ള മണി മുത്തുകള്‍ ഒത്തിരി ഉണ്ട്."

  "ഓരോ യാത്രയും ഓരോ ലക്ഷ്യത്തിലേക്കും പുതിയ അറിവുകളിലേക്കും അനുഭവങ്ങളിലേക്കും ഉള്ള പ്രയാണമാണ് "

  "പുറകിലേക്കോടുന്ന ഓരോ മൈല്‍ കുറ്റിയും സഞ്ചരിക്കേണ്ട ദൂരത്തിന്റെ അടയാളമല്ല നഷ്ടപ്പെട്ട് പോയ ജീവിതത്തെ കുറിച്ചുള്ള ഒരുഓര്‍മപെടുത്തല്‍ ആയി മാറുന്നു ദൈവം ദാനം തന്ന ജീവിതത്തില്‍ ചെയ്തു തീര്‍ക്കേണ്ട കര്‍മങ്ങളുടെ ഓര്‍മ പെടുത്തല്‍ എന്തൊരു വൈവിദ്യമാണ് ഈ ദുനിയാവില്‍ തമ്പുരാന്‍ തീര്‍ത്തിരിക്കുന്നത് .വിസ്മയങ്ങളുടെ പറുദീസയാണ്‌ ചിന്തകള്‍ സ്വപ്ന സഞ്ചാര ത്തിലേക്കും കുഞ്ഞിക്ക ഉറക്കിലേക്കും ഊളിയിട്ടു ."

  മനോഹരമായ വരികള്‍...


  കൊമ്പാ...തുടരുക നിന്റെ യാത്രകള്‍...ആശംസകള്‍ നേരുന്നു...

  മറുപടിഇല്ലാതാക്കൂ
 71. കൊമ്പന്റെ നല്ലൊരു രചന...ഇതിനെ നർമ്മം എന്ന ഗണത്തിൽ ഉൾപ്പെടുത്തരുത്...മറ്റാരും സഞ്ചരിക്കാത്ത വഴിയിലൂടെ കൊമ്പൻ നടക്കുന്നൂ.തനിക്ക് ചുറ്റുമുള്ള കാര്യങ്ങൾ, തന്റെ അനുഭവങ്ങൾ കൊമ്പൻ നമ്മോട് പങ്ക് വക്കുന്നൂ...അവസാന ഭാഗങ്ങളിലെഴുതിയ കാര്യങ്ങൾ ശരിക്കും സത്യങ്ങളാണു...കേരളത്തിൽ AIDS കൊണ്ട് വന്നരിൽ ഭൂരിഭാഗവും നാഷണൽ പെർമിറ്റുള്ള ലോറികളിലെ ഡ്രൈവർമാരാണു.... ഒരോ പോയിന്റുകളിലും ഇത്തരം നിശാസുന്ദരികൾ സ്ഥനം പിടിച്ചിട്ടുണ്ടാകും. ഡ്രൈവർമാർക്ക് സ്ഥ്ലം സുനിശ്ചിതം.ടുത്ത സ്റ്റേഷനിൽ അവരെ ഇറക്കും. വീണ്ടും പുതിയ ഒന്നിനെ ലോറിയിൽ കയറ്റും..ഇതു അവരുടെ ജീവിതം ...പിന്നെ കൊച്ചമ്മമാരെപ്പറ്റി ഞാൻ എന്ത് പറയാൻ....കൂടുതൽ പറയുന്നില്ലാ... മൊമ്പനു ഭാവുകങ്ങൾ

  മറുപടിഇല്ലാതാക്കൂ
 72. മൂസാക്കാ . . . ബരാന്‍ ബൈകി ..... ക്ഷമിച്ചാലും ...
  ഒഴുക്കോടെ വായിച്ചു . . . മുണ്ടക്കല്‍ ശേഖരനെ വായിക്കുന്ന വരെ . . . . സോറി "കൈലേസ്ഖേര്‍" (കൈലെഷ് ഖേര്‍) നെ വായിക്കുന്ന വരെ !!!! മൂപ്പെരു കേക്കണ്ട, വൈ ദിസ് കൊലവെറി എന്ന് ചോദിച്ചു പോകും . . .
  അവസാനം പറഞ്ഞത് ചാണ്ടിചായനെ പോലെ ഞാനും ബിസ്വസിച്ചിട്ടില്ല . . . . . .

  മറുപടിഇല്ലാതാക്കൂ
 73. ആസ്പത്രി തിരക്കായതിനാല്‍ പോസ്റ്റ്‌ വന്നയുടനെ വായിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴാണ്‌ വായിക്കുന്നത്‌. ചിരിക്കാനുള്ള ചേരുവകളെല്ലാം ഉണ്‌ടാകുമെന്ന് കരുതിയാണ്‌ വായന തുടങ്ങിയതെങ്കിലും ചില പച്ചയാര്‍ന്ന യാഥാര്‍ത്ഥങ്ങളിലൂടെ വായനക്കാരെ സഞ്ചരിപ്പിച്ചു... സാധാരണക്കാരുടെ ജീവിത ചക്രങ്ങള്‍ വരച്ച്‌ കാട്ടിയതില്‍ മികവ്‌ കാട്ടി... ആശംസകള്‍ മൂസ

  മറുപടിഇല്ലാതാക്കൂ
 74. നന്നായിട്ടുണ്ട്. തന്റെ അല്ലെങ്കില്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍ ആണ് കഥകളാകുന്നത്. നാട്ടു ഭാഷയും നര്‍മ്മവും ചേര്‍ത്തു ലളിത ഭാഷയില്‍ പറയുന്നത് കേള്‍ക്കാനുള്ള രസം ഒന്ന് വേറെ തന്നെ.

  മറുപടിഇല്ലാതാക്കൂ
 75. ആദ്യഭാഗം മനസ്സില്‍ തട്ടി.
  ഞാനൊന്ന് നാട്ടിലോളം പോയിവന്നു.

  മറുപടിഇല്ലാതാക്കൂ
 76. തുള്ളി മുറിയാതെ ചന്നം പിന്നം പെയ്തു കൊണ്ടിരിക്കുന്ന മഴയുടെ ചാഞ്ഞും ചെരിഞ്ഞുമുള്ള ലീലാ വിലാസങ്ങളും കണ്ടു വീടിന്റെ കോലായിലിരിന്നു ഓട്ട ചട്ടിയില്‍ വറുത്തെടുത്ത അരിമണിയില്‍ കൊട്ടത്തേങ്ങ ചിരവിയതും ചേര്‍ത്ത് കട്ടന്‍ ചായയിലേക്ക് ആവാഹിച്ചു .........

  കോമ്പന്റെ ശൈലി കൊമ്പന് മാത്രം....

  മറുപടിഇല്ലാതാക്കൂ
 77. നല്ലോണം ഇഷ്ടായി കൊമ്പാ... അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 78. മനോഹരമായ എഴുത്ത്, ഓരോ തവണയും കൂടുതല്‍ മികവോടെ. അതിമനോഹരമായ പോസ്റ്റും. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 79. അനുഭവങ്ങളിൽ നിന്നുള്ള കൊമ്പന്റെ എഴുത്ത് വായനാ സുഖം തന്നു.. എഴുത്തിന്റെ ശൈലി പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു... ആശംസകൾ കൊമ്പാ..!!

  മറുപടിഇല്ലാതാക്കൂ
 80. കൊമ്പന്റെ എഴുത്തുകൾക്കെല്ലാം പ്രത്യേക രീതിയുണ്ട്, നന്നായൊന്ന് ശ്രമിക്കുകയാണെങ്കിൽ നല്ല എഴുത്താക്കി മാറ്റാം. അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 81. അപ്പം ഈ കൊമ്പന്‍ സ്റ്റൈല്‍ എന്ന് കേട്ടത് ഇതായിരുന്നുല്ലേ... നല്ല ഒഴുക്കുള്ള രസ്കരമായ എഴുത്ത്... ഒപ്പം അനുഭവത്തിന്‍റെ നനവും. ആശംസകള്‍...!

  മറുപടിഇല്ലാതാക്കൂ
 82. അപ്പം ഈ കൊമ്പന്‍ സ്റ്റൈല്‍ എന്ന് കേട്ടത് ഇതായിരുന്നുല്ലേ... നല്ല ഒഴുക്കുള്ള രസ്കരമായ എഴുത്ത്... ഒപ്പം അനുഭവത്തിന്‍റെ നനവും. ആശംസകള്‍...!

  മറുപടിഇല്ലാതാക്കൂ
 83. മൈല്‍കുറ്റികളില്‍ പോയ ദൂരവും പോകാനുള്ള ദൂരവും മാത്രമല്ല അടയാളപ്പെടുത്തിയുട്ടള്ളത്.
  അല്ല. എഴുത്തിലും അങ്ങനെ തന്നെ

  മറുപടിഇല്ലാതാക്കൂ
 84. കൊമ്ബാ, നിങ്ങളുടെ ജീവിത ശകടത്തിനു മുന്നില്‍ ഞാനെല്ലാം വെറും കീടം മാത്രം....

  ഉജ്ജ്വലമായ രചനാ പാടവം തീര്‍ക്കുന്ന നാടന്‍ കഥ, ഒരു പട്ടിണി വയറിനു മാത്രമേ മറ്റൊരു പട്ടിണി വയറിന്റെ വേദനകള്‍ അറിയൂ കഴ്ഹിയൂ എന്ന് തെളിയിക്കുന്നു.....

  മറുപടിഇല്ലാതാക്കൂ
 85. ജലീല്‍ ഒറ്റപ്പാലംശനിയാഴ്‌ച, ഏപ്രിൽ 21, 2012

  കൊമ്പന്റെ അനുഭവങ്ങളുടെ വിവരണം ആസ്വാദ്യകരമായി ഇനിയും എഴുതുക ഭാവുകങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 86. സങ്കടത്തില്‍ നര്‍മ്മം ചാലിച്ചു എന്ന് പറയണോ, അതോ നര്‍മ്മത്തില്‍ സങ്കടം ചാലിച്ചു എന്ന് പറയണോ?
  ഏതായാലും പോസ്റ്റ്‌ ആസ്വാദ്യകരമായി. മഴക്കാലത്ത് ആഞ്ഞിലിക്കുരു മണ്‍ചട്ടിയില്‍ ചുട്ടുതിന്നാറുണ്ടായിരുന്നു പണ്ട്. ഓര്‍മ്മകള്‍....

  മറുപടിഇല്ലാതാക്കൂ
 87. ജീവിതത്തിന്റെ വൃത്തികെട്ട വൈരുദ്ധ്യങ്ങളോട് എങ്ങനെ സംവദിക്കണം എന്നറിയാതെ വായന വിളറി വെളുത്തു നില്‍ക്കയാണ്‌. കൊമ്പാ.....

  മറുപടിഇല്ലാതാക്കൂ
 88. കൊമ്ബാ എന്താ പറയ്ക? അന്ന് വായിച്ചു പോയതാ ...ഇപ്പോള്‍ വന്നു നോക്കുമ്പോള്‍ അഭിപ്രായം പറയാന്‍ ഒരുപാട് വൈകിപോയി എന്ന് മനസിലായി.... അനുഭവങ്ങള്‍ ഓരോന്നായി പോരട്ടെ ....

  മറുപടിഇല്ലാതാക്കൂ
 89. കൊമ്പന്റെ വമ്പത്തരങ്ങളെന്നു പേരു കണ്ടപ്പോ "ആരെടാ ഇവന്‍" എന്നറിയാന്‍ വന്നതാ...എന്റള്ളോഹ്...
  ഇതൊന്നും നമ്മളെ കൊണ്ട് കൂട്ട്യാ കൂടൂല ഭായ്...പേരു പോലെ തന്നെ....നന്നായി വരട്ടെ( ഈ ഞാന്‍)

  മറുപടിഇല്ലാതാക്കൂ
 90. ഇങ്ങനെ ചിലത് കണ്ടിട്ടില്ല.കേട്ടിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 91. മൂസാക്കാ, സംഭവം വായിക്കാന്‍ രസം തോന്നി..പക്ഷെ ഒന്ന് കൂടി അടുക്കി പെറുക്കി ഒതുക്കി പോസ്റ്റ്‌ ചെയ്‌താല്‍ വായനക്കാര്‍ക്ക് വായിക്കാന്‍ ഒന്ന് കൂടി സുഖമായിരിക്കും..പിന്നെ ഭാഷാ പ്രയോഗങ്ങളില്‍ ചിലതൊന്നും എനിക്ക് മനസിലാകാതെ പോയി..അത് എന്‍റെ കുഴപ്പം ആണ് ട്ടോ. അക്ഷര തെറ്റ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മൊത്തത്തില്‍ നല്ല ഒഴുക്കുണ്ടായിരുന്നു എഴുത്തില്‍..

  മറുപടിഇല്ലാതാക്കൂ
 92. ലേബല്‍ എന്താ പച്ച നുണ ആക്കിയത്..? നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 93. നല്ല കഥ ..
  ഒറ്റയിരുപ്പില്‍ അല്പം പോലും മുഷിയാതെ വായിച്ചു തീര്‍ത്തു ...
  ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 94. valare lalithamayum, ozhukkodeyum paranju...... bhavukangal...... blogil puthiya post...... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane..........

  മറുപടിഇല്ലാതാക്കൂ
 95. പുറകിലേക്കോടുന്ന ഓരോ മൈല്‍ കുറ്റിയും സഞ്ചരിക്കേണ്ട ദൂരത്തിന്റെ അടയാളമല്ല നഷ്ടപ്പെട്ട് പോയ ജീവിതത്തെ കുറിച്ചുള്ള ഒരുഓര്‍മപെടുത്തല്‍ ആയി മാറുന്നു
  വളരെ നല്ല വരികള്‍ .
  മര്‍മ്മത്തില്‍ എത്താന്‍ കുറച്ചു ഏറെ യാത്ര ചെയ്തു
  പക്ഷെ ആ യാത്ര ബോറായില്ല.
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 96. സമ്മതിച്ചു ഗുരോ..കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ ആളെ ഇല്ല്യണ്ടാകണ ക്ലൈമാക്സ്‌.. എനിക്ക് വീണ്ടും ഇഷ്ടായി..

  മറുപടിഇല്ലാതാക്കൂ
 97. അല്ലെങ്കില്‍ തന്നെ ഈ ആലം ദുനിയാവില്‍ നമ്മള്‍ മനസ്സിലാക്കിയ പോലെ ആണോ കാര്യങ്ങള്‍ കാണേണ്ടതിനെ ആരും കാണുന്നില്ല സത്യത്തെ മിഥ്യയായും മിഥ്യയെ സത്യമായും വ്യാഖ്യാനിക്കപ്പെടുന്നു.....
  സത്യം ..... നര്‍മ്മം പുരട്ടി കാര്യം പറയാനുള്ള കഴിവിനെ സമ്മതിച്ചിരിക്കുന്നു............!

  മറുപടിഇല്ലാതാക്കൂ
 98. അക്ഷര തെട്ടുകള്‍ അല്ലടാ വമ്പാ ഐശ്വര്യം മോന്റെ അര്‍ഥവത്തായ എഴുത്ത് തന്നെ..

  മറുപടിഇല്ലാതാക്കൂ
 99. ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?

  മറുപടിഇല്ലാതാക്കൂ
 100. കൊമ്പാ ഇത് വമ്പത്തരം തന്ന്യാണേ...
  നല്ല ഭാഷ.. നല്ല ശൈലി..
  നന്നായി ഇഷ്ടപ്പെട്ടു. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 101. നാട്ടില്‍കവലയില്‍ പാടത്തേക്ക് നോക്കി സൊറ പറഞ്ഞിരിക്കുമ്പോള്‍ തല മുതിര്‍ന്ന ഡ്രൈവര്‍ ചേട്ടന്മാര്‍ പറയാറുള്ള കഥ കേട്ടിരിക്കുന്ന ഒരു സുഖം.. ആ ലാളിത്യം.. ഒപ്പം ആ ഇളം കാറ്റും കായല്‍ തണുപ്പും വാക്കുകളിലൂടെ പകരുന്ന ശൈലി.

  മറുപടിഇല്ലാതാക്കൂ
 102. നന്നായിട്ടുണ്ട്....നല്ല ശൈലി...നര്‍മ്മത്തില്‍ ചാലിച്ച സത്യങ്ങള്‍...ഇഷ്ടപ്പെട്ടു...ആശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 103. മുമ്പ് വായിച്ചിരുന്നു കമന്റ്‌ ഇടാന്‍ പറ്റിയില്ല , ഈ വമ്പത്തരം ഇഷ്ട്ടപ്പെട്ടു .ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 104. ജീവിതം, എന്റെ ശരീരത്തെ വഹിച്ചുകൊണ്ടുപോയ പെരുവഴിത്താരകളില്‍ ഇതുപോലുള്ള അനുഭവങ്ങള്‍ എനിക്കുമുണ്ട്. 'ഹോജരാജാവായ തമ്പുരാനെ മനസ്സില്‍ ധ്യാനിച്ച് ഹൈവേ പോലീസിനെ വെറുത്ത് വണ്ടി സ്റ്റാര്‍ട്ടാക്കി ' നടത്തിയ ഓര്‍മ്മിക്കാന്‍ ഒരുപോലെ ഇഷ്ടവും ഇഷ്ടക്കേടും തോന്നുന്ന ആ യാത്രകളിലേക്ക് എന്നെ കൊണ്ടുപോയ സുഹൃത്തേ, ഈ കുറിപ്പിലെ സത്യസന്ധതയോടു തോന്നിയ ഇഷ്ടം ഞാന്‍ അടയാളപ്പെടുത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 105. തുടക്കത്തിലേ ആ നാടന്‍ഭാഷ വളരെ ഇഷ്ടമായി...
  ആ ഉമ്മുമ്മയെ നേരിട്ട് കാണുന്ന പ്രതീതി.
  അവസാനഭാഗമെത്തിയപ്പോള്‍ കുറച്ചു സീരിയസ് ആയിപ്പോയി.
  >>അവരെ അങ്ങനെ വിളിക്കരുത്‌ ..വയര്‍ നിറച്ചുണ്ണാന്‍ വേണ്ടി മാത്രം ഈ തൊഴിലിനിറങ്ങിയ പാവങ്ങള്‍ ആണ് സ്വന്തം ശരീര സുഖത്തിനു വേണ്ടി പര പുരുഷ ഗമനം നടത്തുന്ന കൊച്ചമ്മമാരല്ല.<<
  ശരിക്കും ഉപജീവനമായി ആ തൊഴില്‍ ചെയ്യുന്നവരെ മാത്രമല്ലേ സമൂഹം ആ പേരിട്ടു വിളിക്കുന്നുള്ളൂ...മറ്റേക്കൂട്ടര്‍ സമൂഹത്തില്‍ എപ്പോഴും മാന്യരല്ലേ.

  മറുപടിഇല്ലാതാക്കൂ
 106. പോസ്റ്റ്‌ പഴയതോ പുതിയതോ എന്നറിഞ്ഞു കൂടാ -- ഇന്നാണ് വായിച്ചത് ... ഒട്ടും അതി ഭാവുകത്വമില്ലാത്ത നിഷ്കളങ്കമായ ശൈലിയും ..... നാടൻ മിത്തുകളും ... അല്ലെങ്കിൽ വിശ്വാസങ്ങളും ... അതിലുപരി ... ജീവിതത്തിന്റെ ഒരു വേദനിപ്പിക്കുന്ന താളവും

  ഇഷ്ടം എന്ന് പറയാൻ ഇതൊക്കെ പോരെ ... ഇഷ്ടം !

  മറുപടിഇല്ലാതാക്കൂ
 107. കൊമ്പാ ഞാന്‍ നിങ്ങളെ വെറുകുന്നു ... നല്ല രീതിയില്‍ വന്നതാ കരയിപിച്ചു നശിപിച്ചു .......നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 108. കണ്ടും കേട്ടും കുറച്ചൊക്കെ അനുഭവിച്ചതുമായ സാഹജര്യങ്ങള്‍ ഈ വായന ഒര്മപെടുത്തി ...ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 109. മൂസക്ക ഇതു വല്ലാത്ത വമ്പത്തരം തന്നെ

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...