ചൊവ്വാഴ്ച, ജനുവരി 31

കുഞ്ഞുണ്ണിയുടെ സങ്കടവും, മമ്മൂട്ടിയുടെ ജാമ്യവും !

സ്കൂളില്‍ പോകുന്ന റിസ്ക്ക് പിടിച്ച പരിപാടിയോട് സലാം പറഞ്ഞ്  നാട്ടിലെ പ്രധാന ടി വി എസ് (തെക്ക് ,വടക്ക് സര്‍വീസ്)ഗ്യാംഗില്‍ മെംബര്‍ഷിപ്പെടുത്ത്  ആത്യാവശ്യം അല്ലറചില്ലറ തക്കിടതരികട പരിപാടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഒരു അഭ്യുദയകാംഷി ഉപദേശക റോളിലെത്തി എന്നെ ഗുണദോഷിക്കുന്നത് .

നീ തെക്ക് വടക്ക് തേരാപാര നടന്നാല്‍ പോരാ. സ്കൂളില്‍ പോവലൊക്കെ നിറുത്തിയ സ്ഥിതിക്ക്, ഇനിയെന്തെങ്കിലും ജോലിക്കൊക്കെ പോയി, കുറച്ചു കാശൊക്കെ സംഘെടുപ്പിച്ചു കുടുംബത്തിനൊരത്താണിയാവണം തുടങ്ങി   എന്‍റെ  'ഭാവി ഭൂത വര്‍ത്തമാന' ജീവിതത്തിലെ സംഭവ ബഹുല  ബാഹുല്യങ്ങള്‍ എല്ലാമെടുത്തൊരു  ഉപദേശ നിര്‍ദേശ ഗുണദോഷം ...!!!

LinkWithin

Related Posts Plugin for WordPress, Blogger...