ഞായറാഴ്‌ച, നവംബർ 27

ഇത് ബ്ലോഗല്ല പോസ്റ്റല്ല എന്‍റെ ഹൃദയ വരികള്‍ ആണ്...!


അങ്ങനെ വീണ്ടും ഒരു നവംമ്പര്‍ കൂടി കടന്നു പോയി.   കാലചക്രത്തിന്‍ കറക്കത്തില്‍ നാം അറിഞ്ഞോ അറിയാതയോ ചരിത്രത്തിന്‍റെ ഭാഗമാവുമ്പോള്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ ജീവിതത്താളുകളില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപാട് ,ജപ്പാനിലെ സുനാമിയും അതിനെ തുടര്‍ന്നുള്ള ആണവ അപകടങ്ങളും ആശങ്കകളും, ഉസാമയുടെ കൊലപാതകവുമടക്കം ,
 മധ്യ പൌരസ്ത്യ നാടുകളിലെ ഏകാധിപധികളായ ഭരണാധികാരികളെ,  മുല്ലപ്പൂ വിപ്ലവത്തിലൂടെ തകിടം മറിച്ചു കൊണ്ട് ജനം അധികാരം പിടിച്ചടക്കിയതുമുള്‍പ്പടെ     ഈ അണ്ടകടാഹ ഭൂഗോളത്തില്‍  ചെറുതും വലുതുമായ സംഗതികള്‍ ചരിത്രത്തിന്‍റെ ഏടുകളില്‍ രേഖപെടുത്തിയും പെടുത്താതെയും പടികടന്നു പോകുമ്പോള്‍  വിനീതന്‍ ഒരിക്കല്‍ കൂടി  ആ പഴയ
 നവംമ്പറിനെ കുറിച്ചോര്‍ക്കട്ടെ

എന്തിനാടാ കൊമ്പാ.......
ചുമ്മാ ...  ചൊറിയും കുത്തി ഇരിക്കുന്നതെന്ന് സഹമുറിയന്‍മാരായ സഹൃദയരുടെ സാരോപദേശം കേട്ടാണ് ഞാനീ.... സാഹസത്തിനു മുതിരുന്നത് .
പണ്ടാരടങ്ങാന്‍  ഇനി ഈകൊമ്പന്‍  കാണിക്കാന്‍ പോകുന്ന സാഹസം എന്ത് അവിലും കഞ്ഞി ആണെന്ന് കരുതി നിങ്ങള്‍ ടെന്‍ഷന്‍ അടിക്കണ്ട . ഞാനാ... സത്യം പറയാം ....
സാക്ഷാല്‍ കൊമ്പന്‍ മൂസ എന്ന ഞാന്‍ ബൂലോകം എന്ന ബ്ലോഗുലകത്തിലേക്ക് വലതു കാലും വച്ച് കേറി വന്നിട്ടിപ്പോള്‍ ഒരുകൊല്ലം കഴിഞ്ഞു

ഈ ഒരു കൊല്ലം കൊണ്ട് ഞാന്‍ കണ്ട ബ്ലോഗുലകം എന്ന ബ്ലോഗര്‍മാരുടെ ഭാവനാ ലോകത്തെ ഞാനെന്‍റെ അനുഭവ ലേബലില്‍ തട്ടി വിടുമ്പോള്‍ നിങ്ങള്‍ക്കത് പ്രിയമാവാം അപ്രിയമാവാം എന്താണെങ്കിലും നിങ്ങള്‍ ക്ഷമിക്കും എന്ന ആത്മ വിശ്വാസത്തില്‍ ഞാന്‍ തുടരട്ടെ !
ഭാരതാംബയുടെ പരകോടി പ്രജകളില്‍ ഒരാളായ ഞാനുമൊരു  പ്രവാസി ആകുന്നതോടെയാണ് എന്നിലെ അക്ഷര സ്നേഹി പതുക്കെ തലയും നീട്ടി പുറത്തേക്ക ഗമിക്കുന്നത്  .അതുവരെയുള്ളജീവിത ഹിസ്റ്ററിയുടെ ഫ്ലാഷ് ബാക്ക്  ബ്ലാക്ക്‌ ആന്‍റ് വൈറ്റല്ല കളര്‍ ഡി റ്റി എസ് ആണെങ്കില്‍ പോലും  കാണാന്‍ ആളെ കിട്ടില്ല .അത് കൊണ്ട് ആ ഭാഗത്തെ നമുക്ക് വിടാം
 ഇനി കാര്യത്തിലേക്ക് കടക്കാം,,,
ചുമ്മാ രാവിലെ ജോലിക്കെത്തി ഇന്റര്‍നെറ്റും തുറന്നു  ബെയ്ലക്സ് മെസ്സെന്ജേര്‍ എന്ന് പേരുള്ള  പബ്ലിക്‌ ചാറ്റ് മെസ്സെന്‍ജ്ജറില്‍ കയറി ഇരുന്നു ,മൈക്കെടുത്ത്  "കത്തിയടിച്ചു"നടക്കുന്ന  സമയത്താണ്  ,ഇപ്പോള്‍ ഭൂലോകത്ത് കടിച്ചാല്‍ പൊട്ടാത്ത സാഹിത്യം പറഞ്ഞു നടക്കുന്ന നാമൂസെന്ന  ഗഡിയും ഫോട്ടോ ഷോപ്പ് ബ്ലോഗ്‌ നടത്തുന്ന(അവന്‍റെ വിചാരം അവന്‍ നടത്തുന്നത് വീമാനം റിപ്പയര്‍ ചെയ്യുന്ന വര്‍ക്ക് ഷാപ്പെന്നാ) പാവം കുഞാക്കയും  ചേര്‍ന്ന് മുപ്പിരി കൂട്ടി ആണ് എന്നെ ബ്ലോഗുലകത്തിലേക്ക് തള്ളി വിട്ടത്.

പുലികളും എലികളും പുള്ളി പ്പുലികളും വാണരുളുന്ന ഭൂലോകത്തേക്ക് ഒരു നൊച്ചക്കനെലിയായി പാവങ്ങളില്‍ പാവം അയ്യോപാവം പാമര കുലജാതനായി കടന്നു വരുമ്പോള്‍ .. ഞാനും ഇവിടുണ്ടേ എന്ന് പറയാന്‍ ഒന്നുകില്‍ "എകരം വേണം:" അല്ലെങ്കില്‍ വെവരം വേണം ഇതുരണ്ടും എനിക്കില്ല എന്ന പൂര്‍ണ ബോധ്യത്തില്‍ നിന്നുകൊണ്ട് പുലികളും പുപ്പുലികളും ഗര്ജിക്കുന്നിടത്ത് വന്നു ഞമ്മള് വന്നു കൂവീട്ടോ തുള്ളീട്ടോ വല്ല കാര്യോണ്ടോ...?എന്നാലും  കൂവലുകളുടെയും ഗര്‍ജ്ജനങ്ങളുടെയും ഇടയില്‍  എന്റെ "ച്ചില്‍ ച്ചില്‍" ശബ്ദം കേട്ടത് നിങ്ങളിലെ സഹൃദയത്വവും    വിശാല മനസ്കതയും കൊണ്ട് മാത്രമാണെന്ന് വിനീതന്‍ സ്മരിച്ച് കൊണ്ട് തുടരട്ടെ.......
അങ്ങനെ നാമൂസും കുഞാക്കയും കൂടി മുപ്പിരി ക്കൂട്ടി സകല ബ്ലോഗീങ്ങളേയും  മനസ്സില്‍ ധ്യാനിച്ച്‌    എന്ന ആദ്യാക്ഷരത്തെ വരക്കാന്‍ പഠിപ്പിച്ച സരോജിനി ടീച്ചര്‍ക്കും എന്നെ ഒരു മകനെപ്പോലെ സ്നേഹിച്ചു പഠിക്കാന്‍ പ്രേരിപ്പിച്ച എന്റെ റൂബി ടീച്ചര്‍ക്കും   മനസ്സില്‍ ഗുരുപൂജ നടത്തി "ഞാന്‍ ആരാ .. അയിലാശ്ശേരിക്കാരന്‍ കൊമ്പന്‍ മൂസ" എന്ന തലകെട്ടില്‍  ഒരലക്കലക്കി ,നമൂസിനും കുഞാക്കക്കും കൊടുത്തു ,അക്ഷരങ്ങള്‍ ഒരു പാട് തെറ്റി ആശയങ്ങള്‍ക്ക് തെറ്റുപറ്റാതെ  വിവര ക്കേടിനെ അലങ്കാരമാക്കി  ജൈത്ര യാത്ര തുടരുമ്പോളാണ് ഫേസ് ബുക്കില്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിനെ കുറിച്ചറിയുന്നതും അതില്‍ ചേരുന്നതും. ശരിക്കും  പറഞ്ഞാല്‍ അതോടു കൂടി ആണ് എന്റെ രാശി തെളിയുന്നത് . എന്‍റെ എഴുത്തുകളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും എന്നിലെ പോരായ്മകള്‍ ഒരു പരിധി വരെ തീര്‍ത്ത്‌ തരാനും ഗ്രൂപ്പ് അംഗങ്ങള്‍ക്കായി.  അതിനുള്ള  നന്ദിയും  കടപ്പാടും ഇത്തരുണത്തില്‍ ആത്മാര്‍ത്ഥമായി അറിയിക്കുന്നതോടപ്പം ഒരു കാര്യം കൂടി സാന്ദര്‍ഭികമായി പറയാന്‍ ആഗ്രഹിക്കുന്നു . ഞാനൊക്കെ കടന്നു വരുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും ഓരോ ബ്ലോഗിനെയും കുറിച്ച് ശക്തവും വ്യക്തവുമായി ആയി  ചര്‍ച്ചചെയ്യുകയും , കഴിവും അര്‍ഹതയും ഉള്ള ബ്ലോഗുകളെ പ്രമോട്ട് ചെയ്യുകയും ചെയ്തുകൊണ്ട്  അഭിനന്ദനാര്‍ഹാമായ രീതിയില്‍ മലയാളം ബ്ലോഗേര്‍സ്  ഗ്രൂപ്പ് മുന്നേറിക്കൊണ്ടിരുന്നു . എങ്കിലും നിര്‍ഭാഗ്യം എന്ന് പറയട്ടെ ഇപ്പോള്‍ നമ്മുടെ ഗ്രൂപ്പില്‍  പുതിയ ബ്ലോഗര്‍മാരെ പ്രമോട്ട് ചെയ്യുന്ന കാര്യം  വളരെ പിറകോട്ടു പോകുകയും എഴുത്തിന്റെ ലോകത്ത് മഹാരഥന്‍ മാരായ ആളുകളുടെ സൃഷ്ട്ടികളുടെ അല്‍പ്പഭാഗങ്ങള്‍  എടുത്തു  കൂലന്‍ കൂഷിത സാഹിത്യ ചര്‍ച്ചകളിലേക്ക് ചുവടുമാറ്റിയപ്പോള്‍ ,,പുതിയതായി ഈ ലോകത്തേക്ക് നമ്മളില്‍ പ്രതീക്ഷ അര്‍പ്പിച്ചു കടന്നു വരുന്നവര്‍ ഒരു പരിധി വരെ അവഗണിക്കപെടുന്നു  എന്ന് പറയാതിരിക്കാന്‍ നിര്‍വാഹം ഇല്ല .

സാഹിത്യ ചര്‍ച്ചകള്‍ വേണ്ട എന്നല്ല ഞാന്‍ പറഞ്ഞത് ,അത് വേണം പക്ഷെ കൂടുതല്‍ മുന്‍തൂക്കം പുതു മുഖ ബ്ലോഗര്‍ മാര്‍ക്ക് നല്‍കണം അപ്പോഴല്ലേ ശരിക്കും ഗ്രൂപ്പിന്‍ ലക്‌ഷ്യം സാക്ഷാല്‍കരിക്കപ്പെടുകയുള്ളൂ  എന്നാണു മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ വളക്കൂറുള്ള മണ്ണില്‍ നിന്ന് വളന്നവന്‍ എന്നനിലക്ക് എന്‍റെ അഭിപ്രായം (ഒരു കൊല്ല ക്കാലംഗ്രൂപ്പില്‍ നിന്നുകൊണ്ട് എന്‍റെതായ കാഴ്ച്ചപ്പാടില്‍ മാത്രം ആണ് ഞാനിത് പറയുന്നത് ഒരു പക്ഷെ നിങ്ങളെ അഭിപ്രായം മറ്റൊന്നായിരിക്കാം  ഇതിന്‍റെ പേരിലൊരു വിവാദത്തിനു ഞാനില്ല )

 ഞാന്‍ ആദ്യമായി ഗ്രൂപ്പില്‍ ഇടുന്ന ലിങ്ക് മലപ്പുറം യുവാവിന്‍റെ ഓള്‍ഡ്‌ ഡ്രീം എന്നപേരിലൊരു  ലേഖനം ആയിരുന്നു ആ ലേഖനം വായിച്ചു ഇഷ്ടപ്പെട്ട ഭൂലോകത്തിലെ തണല്‍ മരമായി നില കൊള്ളുന്ന ശ്രീമാന്‍ ഇസ്മായില്‍ കുറുമ്പടിയെന്ന മഹാ മനസ്ക്കന്‍ എന്‍റെ ബ്ലോഗിനെ എടുത്ത് ഭൂലോകത്തെ മറ്റു വായനക്കാര്‍ക്ക് ഷെയര്‍ ചെയ്തു . ( ഫേസ് ബുക്കിന്‍റെ അപ്പുറത്തേക്ക് കൂടുതല്‍ വായനക്കാരിലേക്ക് എന്‍റെ പോസ്റ്റുകളെ എത്തിച്ച തണലിനു പ്രത്യേകം  നന്ദി പറയുന്നു )

അങ്ങനെ അത്യാവശ്യം വായനക്കാര്‍ ബ്ലോഗിലും ആവശ്യത്തിലധികം ജാടയും അഹങ്കാരവും എനിക്കുമായി മുന്നോട്ടു പോകുമ്പോഴാണ് ണ് ഞാന്‍ ഭാവനയുടെ അനന്ത വിഹായസ്സിലേക്ക് (ഓ എന്നെ സമ്മതിക്കണം ) പറന്നു യര്‍ന്നു മുങ്ങി പൊങ്ങി എഴുതിയ പെണ്ണോരുംബെട്ടാല്‍ എന്ന പോസ്റ്റില്‍ വന്ന വിമര്‍ശനങ്ങളും ഖുതുകൂലങ്ങളും ഞാന്‍ ഇരു കരവും നീട്ടി സ്വീകരിക്കുന്നതോടൊപ്പം അതിലെ രണ്ടു വിമര്‍ശകരുടെ കമെന്റുകളെ പരമ പുച്ഛത്തോടെ നോക്കി കാണുകയും ചെയ്തിട്ടുണ്ട് . അതിനെ അങ്ങിനെ കാണാന്‍ കാരണം മറ്റൊന്നുമല്ല ,,ഏതോ തെറ്റിദ്ധാരണയുടെ പുറത്ത് കേറിവന്ന് ഞാന്‍ അവരെ കുറിച്ചാണ് എഴുതിയത് എന്ന് മുന്‍വിധിയോടു കൂടെ വന്നു  അസഭ്യം എന്ന പേരില്‍ നാല് അലക്കലക്കിയാല്‍ "കൊമ്പന്‍ എന്ന പേരുള്ള ഞാന്‍ നീലാകാശത്തെക്ക് നിരാവി ആയി പറന്നു പോകും എന്നാവാം  അവര്‍ കരുതിയത്‌ പക്ഷെ ഇമ്മളീ ഓല പാമ്പ് കാണാന്‍ തൊടങ്ങീട്ട് കാലം ഇമ്മിണി ആയേ ......."
അവര്‍ രണ്ടാളും പിന്നെ അവരെ തൊഴില്‍ കൂടി അവിടെ എഴുതി വെച്ചിട്ട് പോയി എന്നല്ലാതെ അതിനു മുന്‍പോ പിന്‍പോ  ഈ വഴിക്ക് കണ്ടിട്ടില്ല . അല്ലാതെ വന്ന ഓരോ വിമര്‍ശനങ്ങളെയും ഞാന്‍ വളരെ ഗൌരവത്തില്‍ തന്നെ എടുക്കുകയും  എന്നിലെ പോരായ്മയെ മാത്രം ചൂണ്ടികാണിച്ച ഗുരു തുല്യരായ ശ്രീമാന്‍ രമേഷ്ജിയുമായും "അക്ഷരതെറ്റുകളുടെ  സുല്‍ത്താന്‍" എന്ന് വിളിച്ച ചാലിയാര്‍ അക്ബര്‍ ഇക്കയുമടക്കം എന്നിലെ പോരായ്മകള്‍ ഓരോന്നും പറഞ്ഞു തന്ന ഓരോരുത്തര്‍ക്കും  എന്‍റെ ഹൃദയം നിറഞ്ഞ നന്ദി വീണ്ടും അറിയിക്കുന്നു.

ഇതിനിടയില്‍ ഞാന്‍ ചുമ്മാ ഒരു വ്ത്യസ്ഥതക്ക് വേണ്ടി കുത്തി കുറിച്ച പാരഡി ക്ക്  ശബ്ദം നല്‍കി സഹായിച്ച റഫി സരിഗ എന്ന ഗായകനോടുള്ള കടപ്പാടും നന്ദിയും ഈ അവസരത്തില്‍ അറിയിക്കുന്നു  

ഒരുകൊല്ലക്കാലം എന്നെ സഹിച്ച നിങ്ങള്‍ ഒന്ന് കൂടെ സഹിക്കൂ .... ഞാനൊന്നും കൂടെ പറയട്ടെ
ദിനം തോറും ഭൂലോകത്ത് പൊട്ടി വിടരുന്ന സര്‍ഗ സൃഷ്ട്ടികളില്‍ ഞാന്‍ വായിച്ച എല്ലാ  പോസ്റ്റുകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ എനിക്കിഷ്ട്ടപെട്ടവയാണെങ്കിലും  ഒരാഴ്ച്ചത്തോളം എന്‍റെ ചിന്തകളില്‍ തങ്ങി നിന്ന രണ്ടു പോസ്റ്റുകളായിരുന്നു ധിം തരികിട തോം എന്ന ബ്ലോഗിലുള്ള     ക്രാഷ് ലാന്‍റ് വണ്‍  പ്രേതവിമാനവും     റോസാപ്പൂക്കള്‍ എന്ന  ബ്ലോഗില്‍ ഉള്ള പിരാനകള്‍  പറയുന്നത് എന്ന കഥയും
അത് കൊണ്ട് തന്നെ എനിക്കേറ്റവും ഇഷ്ടപെട്ട പോസ്റ്റുകള്‍ അത് രണ്ടുമാണ്

.ബ്ലോഗുലകത്തിലേക്ക് വലതു കാലും വെച്ച് നാമൂസിന്‍റെയും കുഞ്ഞാക്കയുടെയും തോളില്‍ തൂങ്ങി കടന്നു വരുമ്പോള്‍  അവരെ പ്പോലെ തന്നെ എനിക്ക് കിട്ടിയ രണ്ടു സുഹ്രത്തുക്കള്‍ ആണ് ഇസ്മൈല്‍ ചെമ്മാടും ഫൈസല്‍ ഊര്ക്കടവും, വല്യാക്കാരന്‍ എന്ന കൊച്ചനിയനും  അടക്കം നിരവധി നല്ല സൌഹ്രദങ്ങള്‍ ഉണ്ടാക്കാനായി എന്നത് എന്‍റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി ഞാന്‍ കരുതുന്നു
എന്നെ ഈ കോലത്തിലാക്കിയ  നിങ്ങളെല്ലാവരും തുടര്‍ന്നും  എന്റെ  സൃഷ്ടികളെക്കുറിച്ചുള്ള അഭിപ്രായം പറയണമെന്നും  നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു കോഴി ബിരിയാണി  വാങ്ങി തീറ്റിക്കണമെന്നും എനിക്കതിയായ ആഗ്രഹം ഉണ്ട്, , 
പക്ഷെ അതിനുള്ള കഴിവും പ്രാപ്തിയും ഇക്കാലയളവില്‍ ഇതുവരെയില്ലാത്തതു കൊണ്ട്  ഈ ഒരു കൊല്ലത്തിനിടക്ക് ആര്‍ക്കെങ്കിലും ഞാന്‍ കാരണം എന്തെങ്കിലും വെറുപ്പുളവാകുന്ന പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ എല്ലാവരോടും നിര്‍വ്യാജം മാപ്പപേക്ഷി ക്കുന്നതോടൊപ്പം  തുടര്‍ന്നും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു ,,അവസാനിപ്പിക്കുന്നു !!!!!
എളയോടെന്‍                                          lekshmi. lachu
റിയാസ് (മിഴിനീര്‍ത്തുള്ളി)                   sayyid hasani
യൂസുഫ്                                                   വിജയലക്ഷ്മി
Sulfi Manalvayal                              ശിഹാബ് മൊഗ്രാല്‍ 
Jolly                                                       കാന്താരി 
khaadu..                                               ഷബീര്‍ (തിരിച്ചിലാന്‍)
aaa                                                          സുരഭിലം
ajith                                                        മണി-മുത്ത്                                                   
ജുവൈരിയ സലാം                                   HIFSUL                        
moideen angadimugar                   YUNUS.COOL
ചെറുവാടി                                               വേനൽപക്ഷി
Naseef U Areacode                            ബഡായി                        
hafeez                                                    niyas 
MT Manaf                                             ശങ്കരനാരായണന്‍ മലപ്പുറം
സലീം ഇ.പി.                                            zephyr zia
ചാച്ചന്‍                                                      sherif parapurath
kodali firoz khan                              കൂതറHashimܓ
Mohamedkutty മുഹമ്മദുകുട്ടി         Priyesh Palangad
Rakesh                                                  jayarajmurukkumpuzha
mad|മാഡ്-അക്ഷരക്കോളനി.കോം         balakrishnan
oduvathody                                          ചീരു
ബാവ രാമപുരം                                       Shukoor
Vishnu                                                   mohamed
കെ.എം. റഷീദ്                                        sunesh parthasarathy
wardah                                                  appachanozhakkal
ശ്രീക്കുട്ടന്‍                                                  siyan
Mufeed                                                  ബെഞ്ചാലി
Pradeep Kumar                                 asokkumar
‍ആയിരങ്ങളില്‍ ഒരുവന്‍                          mayflowers
കണ്ണന്‍ | Kannan                                    pushpamgad                            
ആചാര്യന്‍                                                അന്‍വര്‍ ചിക്നി പെരുമ്പള
ഹംസ                                                            പ്രദീപ്‌ പേരശ്ശന്നൂര്‍  
മിസിരിയനിസാര്‍                                              ആറങ്ങോട്ടുകര മുഹമ്മദ്‌                            
shaju ath                                                        parammal
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി               sandynair
devadaskunnath                                           മുജീബ് റഹ്‌മാന്‍ ചെങ്ങര
THENGOLA                                                       kakkutty
ജയിംസ് സണ്ണി പാറ്റൂര്‍                                           butterfly's.
ishaqh                                                                   kareem muhammed
HASHir                                                                 Pranavam Ravikumar a.k.a. Kochuravi 
T. J. Ajit                                                                Samad Karadan
ഡി.പി.കെ                                                               OAB/ഒഎബി
A Point Of Thoughts                                          Ali                              
ഉമ്മുഅമ്മാർ                                                               സ്വ.ലേ 
റാണിപ്രിയ                                                                razakedavanakad@gmail.com
തെച്ചിക്കോടന്‍                                                           Basheer Kanhirapuzha
ഇസ്ഹാഖ് കുന്നക്കാവ്‌                                             ANSAR ALI
നൗഷാദ് അകമ്പാടം                                                   ബഷീര്‍ Vallikkunnu
Noushad Vadakkel                                            സി.ടി.അലവി ക്കുട്ടി
ഉസ്മാന്‍ ഇരിങ്ങാട്ടിരി                                            Arjun
salam pottengal                                                മുല്ല 
അസീസ്‌                                                                     www.myworldofcreations.blogspot.com
വിരല്‍ത്തുമ്പ്                                                             Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
അഫ്സല്‍                                                                    ഷമീര്‍ തളിക്കുളം 
~ex-pravasini*                                                    ഹംസ നിലമ്പൂര്‍
jazmikkutty                                                           ഉമേഷ്‌ പിലിക്കൊട്
Noushad Koodaranhi                                        Thaanthonni 
jayanEvoor                                                              നരിക്കുന്നൻ
faisu madeena                                                       sankalpangal
»¦മുഖ്‌താര്‍¦udarampoyil¦«                                  ബഷീര്‍ ജീലാനി
Muhammed Nasim                                               zainpvp
UNFATHOMABLE OCEAN!                                Muneer N.P
Villagemaan                                                            Anvar Vadakkangara 
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍                                            news box
MyDreams                                                                 സാക്ഷി വി ഇരിക്കൂര്‍ 
അന്വേഷി                                                                       ഒരു നുറുങ്ങ് 
Sabu M H                                                                    chithrakaran:ചിത്രകാരന്‍ 
ManzoorAluvila                                                           navas thiruvananthapuram                                               
എന്‍.ബി.സുരേഷ്                                                                  ഷബീര്‍ (തിരിച്ചിലാന്‍)                                                    
സര്‍ദാര്‍                                                                                SHAHANA 
sherriff kottarakara                                                    Lulu Zainyi 
റഫീക്ക് പൊന്നാനി                                                                 Jefu Jailaf 
യൂസുഫ്പ                                                                             shafeek 
Prinsad                                                                               sm sadique
Naushu                                                                             ashraf meleveetil 
ഗന്ധർവൻ                                                                              ഓലപ്പടക്കം
Sameer Thikkodi                                                         mottamanoj
ABHI                                                                                  സാബിബാവ
ഉമേഷ്‌ പിലിക്കൊട്                                                            mad|മാഡ് 
അച്ചൂസ്                                                                                aneesh kv
ശ്രദ്ധേയന്‍ | shradheyan                                                 Meesan
Jishad Cronic                                                                 കുന്നെക്കാടന്‍
ആളവന്‍താന്‍                                                                     Reji Puthenpurackal
അനീസ                                                                                 അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ                                                                            
സുജിത് കയ്യൂര്‍                                                                    മാനവധ്വനി
ഭായി                                                                                   Hakeem Mons
അലി                                                                                    മലയാ‍ളി 
നിരക്ഷരൻ                                                                              ഫെനില്‍
ഏ.ആര്‍. നജീം                                                                      shafi                                                            
ഹൈന                                                                                   subanvengara-സുബാന്‍വേങ്ങര
നീര്‍വിളാകന്‍                                                                       അസീസ്ഷറഫ്,പൊന്നാനി
ലിഡിയ                                                                                 ഹരി/സ്നേഹതീരം പോസ്റ്റ് 
കുസുമം ആര്‍ പുന്നപ്ര                                                           കീലേരി അച്ചു 
സിദ്ധീക്ക..                                                                               ബദര്‍/badar
ഹാഷിക്ക്                                                                                   kaviurava                                                                         
thabarakrahman                                                               kaattu kurinji 
സുലേഖ                                                                                    yiam
ബിന്‍ഷേഖ്                                                                              Fousia R
കണ്ണൂരാന്‍ / K@nnooraan                                                 ഇ.എ.സജിം തട്ടത്തുമല
baiju                                                                                       Firoz TT
Vayady                                                                                 Mohiyudheen MP
Villagemaan                                                                      Lipi Ranju
Ashraf Ambalathu                                                         Reji Puthenpurackal
sreee                                                                                     ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur
 ചെറുത്*                                                                                 anju nair
junaith                                                                               corridor
jith                                                                                       SUDHI
Rafeeque                                                                           തൂവലാൻ
നേന സിദ്ധീഖ്                                                                        പട്ടേപ്പാടം റാംജി 
 ബാബു ഫ്രാന്‍സിസ്                                                               jiya | ജിയാസു.
കുഞ്ഞൂട്ടന്‍|NiKHiL                                                              PRINCE 
Ranjith Chemmad / ചെമ്മാടന്‍                                     Satheesh Haripad 
ചാണ്ടിച്ചായന്‍                                                                         kazhchakkaran
ജെ പി വെട്ടിയാട്ടില്‍                                                                  പ്രഭന്‍ ക്യഷ്ണന്‍
rasheed mrk                                                                          Rajasree Narayanan
അണ്ണാറക്കണ്ണന്‍                                                                         ലീല എം ചന്ദ്രന്‍..
കചടതപ                                                                                   Thommy
നവാസ്                                                                                       Neetha 
ഒരു ദുബായിക്കാരന്‍                                                                  ബ്ലാക്ക്‌ മെമ്മറീസ് 
സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍                                                  Rinsha Sherin
പുന്നക്കാടൻ                                                                                    Nishpakshan
(കൊലുസ്)                                                                                   പടാര്‍ബ്ലോഗ്‌, റിജോ
suku                                                                                              Absar Mohamed
- സോണി -                                                                                  പരിണീത മേനോന്‍ 
മഞ്ഞുതുള്ളി (priyadharsini)                                               sreekuttyy
അഷ്‌റഫ്‌ ചെമ്മാട് (അറേബ്യന്‍)                                                 well wisher
salimhamza                                                                              നികു കേച്ചേരി 
ഏകലവ്യ                                                                                        meera prasannan
Areekkodan | അരീക്കോടന്‍                                                    റശീദ് പുന്നശ്ശേരി 
കുമാരന്‍ | kumaran                                                                  zeal me inn
രജീഷ് നടുവത്ത്                                                                                Ashraf Vainheeri 
ഈറന്‍ നിലാവ്SHANAVAS                                                          ചന്തു നായര്‍
Biju Davis                                                                                        വഴിപോക്കന്‍ | YK 
INTIMATE STRANGER                                                         ente lokam
സൊണറ്റ്                                                                                         അന്വേഷകന്‍
light shadow                                                                               അനശ്വര 
Vp Ahmed                                                                                   തൃശൂര്‍കാരന്‍.....
praveen (abiprayam.com)                                                 വി കെ ബാലകൃഷ്ണന്‍ 
ലീനാസ്                                                                                           പാറക്കണ്ടി 
 വേനൽപക്ഷി                                                                                     ചെറുശ്ശോല
indiaexplosive.blogspot.com                                             aslam 
സിയാഫ് അബ്ദുള്‍ഖാദര്‍                                                                 വെള്ളരി പ്രാവ്
മുജീബ്‌ റഹ്മാന്‍                                                                                 Liril
കലി (veejyots)                                                                             കുഞ്ഞൂസ് (Kunjuss) 
ബിപിന്‍ പട്ടാമ്പി                                                                                refi kakkad
Pathfinder (A.B.K. Mandayi)                                                 മജീദ് അല്ലൂര്‍
PrAThI                                                                                             ചീരാമുളക്
mohammedkutty irimbiliyam                                         മഖ്‌ബൂല്‍ മാറഞ്ചേരി
സ്വന്തം സുഹൃത്ത്                                                                           Jishnu Chandran
നജീബ                                                                                               ijaz ahmed
മുക്കുവന്‍                                                                                         Satheesan
Musthu Kuttippuram                                                             നെല്ലിക്ക )0
നിശാസുരഭി                                                                                      ജോമോന്‍
സുനില്‍ ‍‍‍പെരുമ്പാവൂര്‍                                                                     Aneesh Puthuvalil
dilsha                                                                                             Kalavallabhan
kochumol(കുങ്കുമം)                                                                     രഞ്ജു.ബി.കൃഷ്ണ
Echmukutty                                                                                 ബഷീര്‍ പി.ബി.വെള്ളറക്കാട്‌
mrk                                                                                                      Shlrocks
മല്ലുണ്ണി                                                                       ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍
നാരദന്‍                                                                                      ആസാദ്‌ 
 മണ്ടൂസന്‍                                                                       ഒളകര വളവന്‍
 ആളവന്‍താന്‍                                                             വര്‍ഷിണി* വിനോദിനി
അനാമിക പറയുന്നത്                                                        HIFSUL
ജിത്തു                                                                                 bushra niruz
  ഓർമ്മകൾ                                                                          Biju Davis
     chillujalakangal                                                  ജീ . ആര്‍ . കവിയൂര്‍
ഭാനു കളരിക്കല്‍                                                           സുരഭിലം 
ഉച്ചഭാഷിണി                                                                Vishnu
priyag                                                                          മുസാഫിര്‍
kanakkoor                                                              Pradeep paima
Srikumar                                                                   mash
viddiman                                                                YUNUS.COOL
വേണുഗോപാല്‍                                                         a.faisal
പഥികൻ                                                                         shaina....
Arif Zain                                                                   iqbal kechery RAK
വിധു ചോപ്ര                                                              ഇലഞ്ഞിപൂക്കള്‍
 റോസാപൂക്കള്‍                                                           Arunlal Mathew || ലുട്ടുമോന്‍
 മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM
 ഒരു കുഞ്ഞുമയില്‍പീലി                                                navas thiruvananthapuram 
nanmandan                                                             വഴിയോരകാഴ്ചകള്‍...
Kattil Abdul Nissar                                               Artof Wave 
MINI.M.B                                                                   AFRICAN MALLU
പരപ്പനാടന്‍.                                                                   malayalikuttan
poothen                                                                      നറുതേന്‍
പൊട്ടന്‍                                                                         സാബിദ മുഹമ്മദ്‌ റാഫി 
റിഷ് സിമെന്തി                                                                  ഫഹദ് 


മേല്‍  പറയപെട്ട എല്ലാവര്ക്കും   അന്ജാതന്മാരായി പ്രോത്സാഹനം തന്നവര്‍ക്കും   സ്നേഹത്തില്‍ ചാലിച്ച നൂറായിരം നന്ദി 
ആരെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍  ക്ഷമിക്കുക 


97 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. കൊമ്പൻ, ശരിക്കുമൊരു കൊമ്പനാണെന്നരിഞ്ഞത് ആ ഫോൺ വിളിയിലാണ്,

  ബ്ലോഗുലകത്ത് കൊമ്പന്ന് ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 3. കോഴി ബിരിയാണി വാങ്ങി തീറ്റിക്കണമെന്ന ജീവിതാഭിലാഷം നടത്താന്‍ വലിയ പ്രയാസമൊന്നുമില്ല മൂസക്ക., കോഴിക്കോട്ടു വരുമ്പോള്‍ ഒന്നു വിളിച്ചാല്‍ മതി., എവിടെ വേണമെങ്കിലും വന്നു തിന്നു തരാനുള്ള ത്യാഗം സഹിക്കാന്‍ ഞാന്‍ തയ്യാറാണ്...

  'മ' ഗ്രൂപ്പില്‍ വന്ന കാലത്ത് കൊമ്പന്‍ എന്ന പേരു തന്നെ എന്നെ പേടിപ്പിച്ചിരുന്നു. ഏതോ കാട്ടുകൊമ്പന്റെ മനസുള്ള ഭയങ്കര സംഭവമാണെന്നു കരുതി ആദ്യമൊക്കെ അല്‍പ്പം വിട്ടു പിടിച്ചിരുന്നു... പിന്നീട് ഒരു പോസ്റ്റില്‍ കണ്ണൂര്‍-നിലമ്പൂര്‍ റിട്ടേണ്‍ ട്രിപ്പില്‍ മാഹിയില്‍ വെച്ച് എന്തോ സാധനം വാങ്ങി അരീക്കോട്ടോ മറ്റോ ഉള്ള കൂട്ടുകാരന്റെ റൂമില്‍ പോയതൊക്കെ വായിച്ചപ്പോള്‍ ആള്‍ ഈ ഭൂമിമലയാളത്തില്‍ തന്നെ ഉള്ള കക്ഷിയാണെന്നു മനസിലായി. മെല്ലെ അടുക്കാന്‍ തുടങ്ങി.പോസ്റ്റുകള്‍ക്ക് അഭിപ്രായം പറയാന്‍ തുടങ്ങി.

  ഇപ്പോള്‍ കൊമ്പന്റെ കൊമ്പ് ആളെ പറ്റിക്കാനുള്ള വെറും വെപ്പുകൊമ്പാണെന്ന് നന്നായി അറിയാം...

  മറുപടിഇല്ലാതാക്കൂ
 4. കൊമ്പും കുലുക്കി വമ്പത്തരം പറഞ്ഞു കൊമ്പന്‍ ഇനിയും കുറേക്കാലം ബൂലോകത്ത് വിരാചിക്കട്ടെ എന്ന് ആശംസിക്കുന്നു.. എന്നോട് ആദ്യമായി സംസാരിച്ച ബ്ലോഗര്‍ കൊമ്പനായിരുന്നു..പ്രിയ സുഹൃത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 5. ഒരു വര്ഷം എത്ര പെട്ടെന്ന് കടന്നു പോയി അല്ലെ. "ഒരു മലപ്പുറം യുവാവിന്റെ ഓള്‍ഡ്‌ ഡ്രീം" എന്ന പോസ്റ്റുമായാണ് താങ്കള്‍ ബൂലോകത്തെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് കടന്നു വന്നത് എന്ന് തോന്നു. പിന്നീട് "മലബാരീങ്ങളും ആല്‍ബങ്ങളും" എന്ന ആക്ഷേപ ഹാസ്യത്തിലൂടെ വീണ്ടും പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീ കൊളുത്തിയപ്പോഴാണ് കൊമ്പന്‍ മൂസ എന്ന താങ്കളെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്.

  എഴുത്തിന്റെ വഴിയില്‍ താങ്കള്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. ആദ്യ എന്ട്രി തന്നെ താങ്കളിലെ കയ്യിലിരിപ്പ് ബോധ്യപ്പെടുത്തുന്നതായിരുന്നു. ഇപ്പോള്‍ ഒന്നാം വയസു പൂര്‍ത്തിയായ ബ്ലോഗിന് എന്റെ എല്ലാ ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 6. "നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു കോഴി ബിരിയാണി വാങ്ങി തീറ്റിക്കണമെന്നും എനിക്കതിയായ ആഗ്രഹം ഉണ്ട്." ആ ആഗ്രഹം എത്രയും പെട്ടെന്ന് പൂവണിയട്ടെ എന്നും ബൂലോകത് കൊമ്പ് കുലുക്കി പായനുള്ള വമ്പ് എന്നും നില നില്‍ക്കട്ടെ എന്നും ആശംസിക്കുന്നു. പിറന്നാള്‍ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. കൊമ്പന്റെ വമ്പത്തരങ്ങള്‍ തുടരട്ടെ. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 8. അത് വിശന്നപ്പോള്‍ ഞാന്‍ എടുത്തു തിന്നു ,ആരുമല്ലാത്ത നമ്മളെയും ഒരു കോണില്‍ പേര് ചേര്‍ത്തതിനു നന്ദി കൊമ്ബാ ...

  മറുപടിഇല്ലാതാക്കൂ
 9. ഇനിയും ഒരു പാട് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു,
  നിങ്ങളുടെ മനശുദ്ധിയും എളിമയും, എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടേ.....

  "സാഹിത്യ ചര്‍ച്ചകള്‍ വേണ്ട എന്നല്ല ഞാന്‍ പറഞ്ഞത് ,അത് വേണം പക്ഷെ കൂടുതല്‍ മുന്‍തൂക്കം പുതു മുഖ ബ്ലോഗര്‍ മാര്‍ക്ക് നല്‍കണം അപ്പോഴല്ലേ ശരിക്കും ഗ്രൂപ്പിന്‍ ലക്‌ഷ്യം സാക്ഷാല്‍കരിക്കപ്പെടുകയുള്ളൂ എന്നാണു മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ വളക്കൂറുള്ള മണ്ണില്‍ നിന്ന് വളന്നവന്‍ എന്നനിലക്ക് എന്‍റെ അഭിപ്രായം"

  വളരെ നല്ല അഭിപ്രായം, എന്നെ പോലെയുള്ള പുതിയ ബ്ലോഗര്‍ മാര്‍ക്ക് കൊമ്പ്ന്‍റെ വാക്കുകള്‍ ഒരു പാട് ഉപകരിക്കും.....

  ഇസ്മായില്‍ കുറുമ്പടി കാണിച്ച അതേ ഒരു പണി കോമ്പന്‍ എന്നോടും കാണിച്ചു,
  അതിനു പ്രത്യേകം നന്ദി പറയുന്നു. മേലിലും ഇത്തരം സഹകരണങ്ങള്‍ പ്രതീക്ഷിക്കാമല്ലോ....

  മറുപടിഇല്ലാതാക്കൂ
 10. കഥകള്‍ക്കും കവിതകള്‍ക്കുമിടയില്‍ ഒരു പുതുമതന്നെയാണ് കൊമ്പനെപ്പോലുള്ളവരുടെ ഇത്തരം ചില പോസ്റ്റുകള്‍ . ആസ്വദിക്കുമ്പോള്‍ അറിയാന്‍ കഴിയുന്നുണ്ട് എഴുത്തിന്റെ കൈത്തഴക്കം കൊണ്ടുള്ള വമ്പത്തരങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 11. ഏറനാടന്‍ ചിരിയുടെ രസകരമായ ഭാഷയുമായി വരുന്ന കൊമ്പന്റെ പോസ്റ്റുകള്‍ എന്നും ആവേശത്തോടെ മാത്രമേ വായിച്ചിട്ടുള്ളൂ.
  പിന്നെ ബ്ലോഗ്ഗിലും ഫേസ് ബുക്കിലും ഒക്കെ സ്ഥിരമായി കാണുന്ന ബന്ധം.
  ഈ പ്രിയ സുഹൃത്തിന് എഴുത്തിന്‍റെ വഴികളില്‍ ഇനിയും ഒരുപാട് വിജയപര്‍വ്വങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
  എന്‍റെയും സ്നേഹം നിറഞ്ഞ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 12. ഫോട്ടോ ഷോപ്പ് ബ്ലോഗ്‌ നടത്തുന്ന(അവന്‍റെ വിചാരം അവന്‍ നടത്തുന്നത് വീമാനം റിപ്പയര്‍ ചെയ്യുന്ന വര്‍ക്ക് ഷാപ്പെന്നാ) പാവം കുഞാക്കയും ഹ ആഹ ആഹ നമ്മുടെ നിഷ്കളങ്കന്‍ .....അയ്യോ പാവം പറഞ്ഞത് വളരെ ശരിയാണ് "മ"യിലുടെ തന്നെയാ എനിക്കും ഒരുപാട് നല്ല ബ്ലോഗുകള്‍ വായിക്കാന്‍ കഴിഞ്ഞത്.ചിലപഴയ ബ്ലോഗര്‍മാര്‍ പുതുമുകങ്ങളെ അവഗനിക്കുന്നുണ്ട് അത് ചിലപ്പോള്‍ അസൂയകൊണ്ടാകും.ആ മഹാന്മാരൊക്കെ ബ്ലോഗിണിമാരുടെ പോസ്റ്റുകളില്‍ കാമ്മേന്റുടുവാന്‍ മുന്നില്‍ കാണുകയും ചെയ്യും>>>ഞാന്‍ വായിച്ചു തുടങ്ങിയപ്പോള്‍ കരുതി മൂസ എഴുത്ത് നിര്‍ത്താന്‍ പോവുകയാനന്നു ഛെ വെറുതെ മോഹിച്ചു :-) കാളിക്കവുകാരന്റെ വംബത്തരങ്ങള്‍ വായിക്കാന്‍ ഈ കുഞ്ഞുബ്ലോഗര്‍ എന്നും കാണും(നെറ്റ് ഉള്ളടിത്തോളം കാലം)

  മറുപടിഇല്ലാതാക്കൂ
 13. കൊമ്പാ... കൊമ്പുകുലുക്കി മുമ്പോട്ട് കുതിക്കൂ...

  മറുപടിഇല്ലാതാക്കൂ
 14. താങ്കളെ എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല മുസ്സാ ഭായി
  പുതിയ ബ്ലോഗര്‍മാരെ പ്രേല്‍സാഹിപ്പിക്കുക എന്ന താങ്കളുടെ ആ നല്ല മനസ്സിനു മുമ്പില്‍ ഞാനെന്ന ഒരു ചെറു മനുഷ്യന്‍ കൈക്കൂപ്പുന്നു. ഞാന്‍ താങ്കള്‍ അന്ന് എന്നോട് പറഞ്ഞപ്പോലെ,താങ്കളുടെ രീതിയാണ് പിന്‍പ്പറ്റുന്നത്,ഞാന്‍ കണുന്ന എല്ലാ പുതിയ ബ്ലോഗേര്‍സിന്റേയും പോസ്റ്റുകള്‍ വായികുക്കയും എന്റെ ഒരു അഭിപ്രായം കുറിക്കുകയും ചെയ്യാറാണ്ട്..........
  താങ്കളാണ് എന്നേയും ബ്ലോഗ് ലോകത്തിന്റെ ഈ വസന്തത്തിലേക്ക് കൈപിടിച്ച് കൂട്ടിയതും....
  നന്ദി ഒരുപാട് ഒരുപാട്
  താങ്കള്‍ക്ക് ഇനിയും ഒരുപാട് ഉയരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 15. മലയാള ബൂലോകത്ത് സ്വന്തമായ ശൈലിയും വാക്കുകളും അക്ഷര പ്രയോഗങ്ങളും സൃഷ്ടിച്ച്
  നേരിനും നെറിക്കും കൊമ്പ് കുലുക്കി മുന്നില്‍ നില്‍ക്കുന്ന കൊമ്പന്‍ മൂസയുടെ ബ്ലോഗ്ഗിനു വാര്‍ഷികാശംസകള്‍ നേരുന്നതോടൊപ്പം ഇനിയും ഹാസ്യത്തിന്റെ തിരുമധുരവുമായ് ഒരുപാടൊരുപാട് രചനകള്‍ സൃഷ്ടിക്കുവാനും ബൂലോകത്ത് തിളങ്ങുവാനും കഴിയട്ടെ എന്ന് ഞാന്‍
  ആശംസിക്കുന്നു.

  ഒപ്പം മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ നാള്വഴികളില്‍ സജീവ സാന്നിദ്ധ്യമായി നാളിതുവരെ കൂടെ നില്‍ക്കുന്നതിനും നിതാന്ത ജാഗ്രതയോടെ (ഗ്രൂപ്പിനെ തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ സം‌രക്ഷിക്കുന്ന പോലെ) വല്ലപ്പോഴും സം‌ഭവിക്കുന്ന മെമ്പര്‍മാരുടെ അതിരുവിട്ട കമന്റിനേയോ പരാമര്‍ശങ്ങളേയോ ഉടനടി അഡ്മിന്‍സിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതക്കും "മ" ഗ്രൂപ്പിന്റെ അഡ്മിനിസിന്റെ പേരിലും മെമ്പര്‍മാരുടെ പേരിലും ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു.

  നമ്മുടെ ഗ്രൂപ്പ് അതിന്റെ ഒന്നാം വയസ്സ് പിന്നിടുമ്പോള്‍ നിരവധി പുതിയ പദ്ധതികളുമായ് മുന്നോട്ട് കുതിക്കുകയാണ്..പുതിയ മാറ്റത്തെ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നതോടൊപ്പം നവ ബ്ലോഗ്ഗേഴ്സിന്റെ പ്രമോഷന്‍ കാര്യങ്ങളില്‍ തീര്‍ച്ചയായും നമ്മുടെ പഴയ നിലപാട് തന്നെയായിരിക്കും എന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.

  ഹൃദയം നിറഞ്ഞ ആശംസകള്‍ ,അഭിവാദ്യങ്ങള്‍ .. !!

  മറുപടിഇല്ലാതാക്കൂ
 16. മൂസാക്കയുടെ ഹൃദയത്തോടൊപ്പം നമ്മുടെ മ ഗ്രൂപ്പും വാര്‍ഷികം ആഖോഷിക്കുന്നു ..ഇനിയും നല്ല നല്ല ആളുകളെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ എന്നും ശ്രമിക്കുക ..ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ആദ്യം മുതല്‍ പ്രോത്സാഹനം തന്നു കൂടെ സഹകരിച്ചു വേണ്ട കാര്യങ്ങള്‍ പറഞ്ഞു തന്നു ...സഹായിച്ച നിങ്ങള്ക്ക് എല്ലാ ആശംസകളും...

  മറുപടിഇല്ലാതാക്കൂ
 17. ബൂലോകത്തില്‍ വയ്കി വന്ന ആളായത് കൊണ്ട് കൊമ്പന്‍ എന്നാ പേര് കണ്ടു എന്താ സംഭവം എന്ന് തിരിയാതെ നിന്നിട്ടുണ്ട്... സ്വയം പരിച്ചയപെടുതുന്ന ഒരു പോസ്റ്റ്‌ വായിച്ചപ്പോഴാണ് കൊമ്പനെ കുറിച്ച് ഒരു ക്ലിയര്‍ പിക്ചര്‍ കിട്ടിയത്... ആ ഒരു പോസ്റ്റ്‌ മതി കൊമ്ബനെന്ന ശുദ്ദനെ മനസ്സിലാക്കാന്‍... താന്‍ ആരാണെന്നും, തന്റെ പാസ്റ്റ് എന്താണെന്നും അതില്‍ ക്ലിയര്‍ ആയി പറഞ്ഞിട്ടുണ്ട്...


  ഈ പോസ്റ്റിലും കൊമ്പന്‍ തന്റെ ഹാസ്യത്തില്‍ നിന്ന് കൊണ്ട് തന്നെ ചില കാര്യങ്ങള്‍ പറഞ്ഞു.. പ്രത്യേകിച്ച് ഗ്രൂപിനെ കുറിച്ച്.. ഞാനും ആ പറഞ്ഞതിനെ അനുകൂലിക്കുന്നു... പുതിയ ബ്ലോഗ്ഗെര്‍മാരെ സപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൊമ്പന്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട് .. ഞാനടക്കമുള്ള പുതിയ പലരെയും നേരിട്ട് വിളിച്ചു സംസാരിച്ചിട്ടുണ്ട് ...വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്...

  കൊമ്പന്‍...ഇനിയും ഒരുപാട് എഴുതാനും വായനക്കാരെ രസിപ്പിക്കാനും ചിരിപ്പിക്കാനും കഴിയട്ടെ എന്നാശംസിക്കുന്നു...പ്രാര്‍ത്ഥിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 18. ഈ തെളിഞ്ഞ ഹൃദയത്തിന്നുടമയുമായുള്ള
  നാല് മാസത്തെ ചുരുങ്ങിയ പരിചയം ...
  നാല്‍പ്പതു വര്‍ഷം കണക്കെ അതെനിക്കനുഭവപെടുന്നു..
  ഹൃദയത്തില്‍ തൊട്ടു
  വെറും വാക്ക് പോലെ കൊമ്പന്‍ വിളിച്ചു പറയുന്ന പല കാര്യങ്ങളും ഏറെ
  ചിന്തനീയമെന്നു തുറന്നു പറയാതെ വയ്യ .
  ബൂലോകത്തില്‍ ഇനിയും വംബത്തരങ്ങളുമായി ഇനിയും ഏറെ മുന്നോട്ടു പോകട്ടെ
  എന്നാശംസിക്കുന്നു .....

  മറുപടിഇല്ലാതാക്കൂ
 19. എന്റെ സുഹൃത്തിന്റെ ബൂലോകവാസത്തിനു ഒന്നാം വാര്‍ഷികാശംസകള്‍....!
  ഇ - എഴുത്തിന്റെ ലോകത്തില്‍ ഇനിയും ശക്തമായി സാന്നിധ്യമാവട്ടെ എന്ന് ആശംസിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 20. ഡാ.. അങ്ങനെ ഒരു വര്ഷം തികയുന്നു അല്ലേ..? സന്തോഷം..! അധികം താമസിയാതെ 'നാമൂസിന്റെ തൌദാരവും' പിറന്നാളാഘോഷത്തിന്റെ ആരവങ്ങളിലേക്ക് അടുക്കുകയാണ്. ഈ ഒരു വര്ഷം കൊണ്ടു {സാധ്യമാകുന്ന അളവില്‍} പരിസരവായനയില്‍ കാണുന്ന പോരുത്തക്കേടുകളോട് വിട്ടുവീഴച്ചക്ക് തയ്യാറാവാത്ത ഒരു മനസ്സുമായി തന്റെ അനുഭവ പരിസരത്തു നിന്നും ആര്‍ജ്ജിച്ച തന്റെടത്തോടെ സമൂഹത്തോട് നിരന്തരം കലഹിച്ച എന്റെ പ്രിയന് തുടര്‍ന്നും തന്റെ വാക്കുകളെ അതിന്റെ വിശുദ്ധിയില്‍ നിന്നും പുറപ്പെടുവിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു. ഒരുപക്ഷെ, കൊമ്പന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ആവിഷ്കാര രൂപം ആക്ഷേപ ഹാസ്യമാണ്.. അതേറെ ശ്രമകരമായ ഒരു കാര്യമായിട്ടാണ്‌ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്‌. ഏറെ ശ്രദ്ധയും ജാഗ്രതയും ഓരോ വാക്കിലും കാണിക്കേണ്ടുന്ന ഒന്ന്. ഈ അര്‍പ്പണ സ്വഭാവത്തിനിരിക്കട്ടെ ഇന്നത്തെ എന്റെ സ്നേഹ സലാം.

  കാരണം. ആക്ഷേപ ഹാസ്യമെന്നത് കേവലമൊരു ഹാസ്യമോ നര്‍മ്മ വായനയോ മാത്രമല്ല. ചിലപ്പോളത് ഉറക്കെയുള്ളോരു കരച്ചിലായും അനുഭവപ്പെടാം അപ്പോഴും അത് ചിരിയോ കരച്ചിലോ എന്നു വിവേചിക്കാനാവില്ല. . അഥവാ, ആക്ഷേപ ഹാസ്യത്തിന്റെ അടിയിലുള്ളതു ചിരിയും കരച്ചിലുമല്ല. അടങ്ങികിടക്കാന്‍ കൂട്ടാക്കാത്ത അമര്‍ഷത്തിന്റെ അട്ടികളാണ്. ചിരിക്കും കരച്ചിലിനുമിടക്ക് കലങ്ങിപ്പോകുന്ന 'കാര്യങ്ങളുടെ' കാവലാണ് ആക്ഷേപ ഹാസ്യം. ഒത്തുതീര്‍പ്പുകള്‍ക്കിടയിലെ കനം കുറഞ്ഞ ചിരിയല്ല, മടുപ്പിക്കുന്ന അവസ്ഥകള്‍ക്കിടയില്‍ നിന്നും പിറക്കുന്ന കനം കൂടിയ മൂര്‍ച്ചയുള്ള ചിരി തന്നെയാണ് ഈയാവിഷ്കാരത്തിന്റെ വീര്യവും... ഈ അര്‍ത്ഥത്തില്‍ ശക്തമാണ് കൊമ്പന്‍ മൂസയുടെ ആവിഷ്കാരങ്ങളും അതിന്റെ താത്പര്യങ്ങളും..! കൊമ്പനെ വായിക്കുമ്പോള്‍ അത് കൃത്യമായും ബോദ്ധ്യപ്പെട്ടിട്ടുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്െ പ്രിയന്റെ ഓരോ ശ്രമങ്ങളെയും ഏറെ കരുതലോടെ സമീപിക്കുന്ന ഒരാളും കൂടെയാണ് ഞാന്‍ .ഏറെ പ്രിയത്തോടെ പ്രിയനോതുന്നു എല്ലാ നന്മകളും ..!

  മുകളിലെ കുറിപ്പില്‍ പരാമര്‍ശിച്ചു കണ്ട പേരുകാരും,താഴെയായി ചേര്‍ത്ത ഒറ്റ വരി പേരുകാരെയും ഞാന്‍ എണ്ണി ത്തീര്‍ത്തു ഇതിനോടകം ഏകദേശം 400നോളം ആളുകള്‍ നിന്റെ ബ്ലോഗില്‍ വായന അടയാളപ്പെടുത്തിയിരിക്കുന്നു. നിനക്ക് സന്തോഷിക്കാന്‍ മതിയായ തരത്തില്‍,, ബൂലോകത്തിന്റെ പിന്തുണയും പരിഗണനയും ലഭിച്ചുവെന്നതിനു തെളിവായി താരതമ്യേന വലുതായ ഈയൊരു സംഖ്യ ധാരാളമാണ്. ഇപ്പോള്‍, നിന്നെയോര്‍ത്തു ഞാന്‍ അഭിമാനത്തിലുമാണ്...സന്തോഷം പ്രിയനേ..!

  മറുപടിഇല്ലാതാക്കൂ
 21. സ്വന്തമായ ശൈലി നിലനിര്‍ത്തി ഇനിയും മുന്നോട്ടു കുതിക്കുവിന്‍ ,,ആശംസകള്‍ ...:)

  മറുപടിഇല്ലാതാക്കൂ
 22. വാരിക്കുഴിയില്‍ വീഴാതെ, മയക്കുവെടിയില്‍ മയങ്ങാതെ, കൂച്ചുവിലങ്ങില്‍ ഇടറാതെ, മസ്തകമിളക്കി, കൊമ്പുകുലുക്കി മുന്നോട്ടു പോകൂ കൊമ്പാ !! പനമ്പട്ടക്കും ശര്‍ക്കരയ്ക്കും പകരം ഞങ്ങള്‍ കമെന്റുകള്‍ തരാം... അതിനു മുടക്കുമുതല്‍ വേണ്ടല്ലോ :-)

  മറുപടിഇല്ലാതാക്കൂ
 23. ഒരു വര്ഷം ആയി അല്ലെ .. നിങ്ങളുടെ തല്ലിപ്പൊളി മാപ്പിളപ്പാട്ടുകളെ വിമര്‍ശിച് എഴുതിയ പോസ്റ്റ്‌ ആണ് എനിക്ക് ഏറെ ഇഷ്ടം.

  മറുപടിഇല്ലാതാക്കൂ
 24. മൂസാക്കയുടെ ശൈലി മലയാളത്തിന്റെ സ്വന്തമായ ശൈലിയായി കാലം സ്വീകരിക്കട്ടെ. അഭിനന്ദനങ്ങൾ, ആശംസകൾ..

  മറുപടിഇല്ലാതാക്കൂ
 25. @@
  ഇതൊക്കെ കാണുമ്പോള്‍ ഒരു ഒന്നൊന്നര ഒന്നേമുക്കാല്‍ വാര്‍ഷികം ആഘോഷിച്ചാലോ എന്നാഗ്രഹിച്ചു പോകുന്നു.

  കൊമ്പന്റെ പോസ്റ്റ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഓടിവന്ന് വായിക്കാനിരിക്കും.
  പക്ഷെ പലപ്പോഴും ഭീമമായ അക്ഷരത്തെറ്റുകള്‍ കണ്ട് ഞെട്ടിയിട്ടുണ്ട്.
  ഒരക്ഷരം മാറുമ്പോള്‍ അര്‍ഥംപോലും മാറുന്ന കാര്യം ഈ പഹയന് അറിയില്ലേ ബദ്രീങ്ങളെ എന്ന് തോന്നിപ്പോയിട്ടുണ്ട്.
  ചില പ്രയോഗങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെയൊന്നും എഴുതാന്‍ കണ്ണൂരാന് കഴിയുന്നില്ലല്ലോ എന്ന് ആശ്ച്ചര്യപ്പെട്ടിട്ടുണ്ട്.

  കൊമ്പാ, ഇനിയും ഞങ്ങളെയൊക്കെ സന്തോഷിപ്പിക്കാന്‍ കഴിയട്ടെ.
  ആശംസകള്‍


  >> ഈ ഒരു കൊല്ലത്തിനിടക്ക് ആര്‍ക്കെങ്കിലും ഞാന്‍ കാരണം എന്തെങ്കിലും വെറുപ്പുളവാകുന്ന പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ എല്ലാവരോടും നിര്‍വ്യാജം മാപ്പപേക്ഷി ക്കുന്നതോടൊപ്പം തുടര്‍ന്നും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു <<

  (ഇങ്ങനെയൊന്നും പറയാന്‍ കണ്ണൂരാന് കഴിയുന്നില്ലല്ലോ റബ്ബേ!)

  മറുപടിഇല്ലാതാക്കൂ
 26. ആണ്ടറുതി കൊണ്ടാടുന്ന ഈവേളയില്‍ ഞമ്മളും ആശംസിക്കുന്നു
  ഒരുപാടു കൊമ്പും ചുള്ളികളുമായി പടര്‍ന്ന് പന്തലിച്ചൊരു മൂസ്സാപ്പൂമരമായി ശോഭിക്കട്ടേയെന്ന്...!
  മൂസ്സാക്ക കൊലകൊമ്പനല്ല പൂങ്കൊമ്പനാ...

  മറുപടിഇല്ലാതാക്കൂ
 27. കൊമ്പന്‍റെ വമ്പത്തരങ്ങള്‍ക്കാശംസകള്‍.. തനതായ ശൈലിയില്‍ , ചിരിക്കാനും ചിന്തിക്കാനുമുതകുന്ന സൃഷ്ടികള്‍ വായനക്കാരായ ഞ്ഞങ്ങള്‍ക്കേകുവാന്‍ കഴിയുന്നത് തന്നെയാണ്‍ ഇവിടെനിന്നും പ്രതീക്ഷിക്കുന്ന ഏറ്റവും മഹത്തായ പാരിതോഷികം. ഇനിയുമൊരുപാട് എഴുതാനാവട്ടെ..

  മറുപടിഇല്ലാതാക്കൂ
 28. ബ്ലോഗില്‍ വന്നിട്ട് അധികം നാളായില്ല പക്ഷേ ഓരോ പുതിയ പോസ്റ്റ്‌ വരുമ്പോഴും ആര്‍ത്തിയോടെ വായിക്കുന്ന ഒരു ബ്ലോഗാണ് കൊമ്പന്റെ വമ്പത്തരങ്ങള്‍ !! ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയ ഒരു നര്‍മ്മ കഥ യില്‍ എനിക്ക് തന്ന അതിനേക്കാള്‍ രസകരമായ ഒരു കമന്റിലൂടെയാണ് ഞാന്‍ കൊമ്പനെ പരിചയപ്പെടുന്നത് !! ആ പരിചയം കുറേ നല്ല ബ്ലോഗിലേക്കുള്ള എന്റെ പ്രവേശനത്തിന് വഴിയൊരുക്കി കൂടാതെ മലയാളം ഗ്രൂപ്പില്‍ ഈ എളിയവനെയും അദ്ദേഹം പരിചയപ്പെടുത്തി !! കൂടുതല്‍ ചാറ്റിങ്ങും കുറച്ചു സംസാരവുമായി ഒരു നല്ല സുഹുര്തുക്കളായി തുടര്‍ന്നെങ്കിലും നേരില്‍ കാണാന്‍ സാധിച്ചിരുന്നില്ല ,,എങ്കിലും ഒരിക്കലെങ്കിലും നേരില്‍ കാണാനുള്ള ആഗ്രഹം സാധ്യമായത് ജിദ്ധ ബ്ലോഗേര്‍സ് മീറ്റില്‍ ആണ് ! അന്നൊരു കാര്യം മനസ്സിലായി കൊമ്പില്ലാത്ത വമ്പില്ലാത്ത ഒരു പച്ച മനുഷ്യനാണല്ലോ ആക്ഷേപ ഹാസ്യത്തിലൂടെ ഇമ്മാതിരി അലക്ക് അലക്കുന്നതു എന്ന് !! ഒരു പക്ഷേ ഈ യൊരു നിഷ്കളങ്ക സ്വഭാവം കൊണ്ടാകാം അദ്ധേഹത്തിനു രണ്ടു തവണ ജിദ്ധ ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ അമരത്തിരിക്കാന്‍ സാധിച്ചതും !! ഒന്നാം വാര്‍ഷികത്തില്‍ ഈ എളിയവനെ പേരെടുത്തു ഓര്‍മ്മിച്ചതിനു നന്ദി ഒപ്പം ഒരു പാട് നാള്‍ ഈ ബൂലോകത്ത് നിറഞ്ഞു നില്‍ക്കാന്‍ നാഥന്‍ അനുഗ്രഹീക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യട്ടെ !!!

  മറുപടിഇല്ലാതാക്കൂ
 29. ആശംസകള്‍... അണയാതെ കത്തിപടരട്ടെ....

  മറുപടിഇല്ലാതാക്കൂ
 30. എല്ലാ ആശംസകളും. ..................  അങ്ങനെ പറഞ്ഞു ഞമ്മള്‍ പോകും എന്ന് കരുതിയോ ...................
  കൊമ്പ .കോയി ബിരിയാണി കിട്ടാതെ വിടില്ല നിന്നെ
  അടുത്ത ആഴ്ച .. വൈകിട്ട് ഒന്‍പതു മണി !

  മറുപടിഇല്ലാതാക്കൂ
 31. കൊമ്പാ,

  ഇനിയും കാലങ്ങളോളം നീയീ ബൂലോകത്ത് ഒറ്റയാനായി ചിന്നം വിളിച്ചു നടന്നോളൂ..പക്ഷേ അക്രമം വല്ലതും പ്രവര്‍ത്തിച്ചാല്‍ നിന്നെ മയക്കുവെടിവച്ചു തളര്‍ത്തി കൊമ്പു വെട്ടിയെടുക്കുന്നതായിരിക്കും...

  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 32. ആശംസകള്‍ ആശംസകള്‍....

  താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഒരു നിഷ്കളങ്കത ഫീല്‍ ചെയ്യാറുണ്ട്. അത് തന്നെയാണു താങ്കളുടെ വിജയവും..Keep it up..

  മറുപടിഇല്ലാതാക്കൂ
 33. നവംബര്‍ കടന്നു പോയില്ലല്ലോ .. ഇനിമില്ലേ രണ്ടു ദിവസം... പിന്നെ കോഴി ബിരിയാണി വാങ്ങി തരും എന്ന് കേട്ട് മനം കുളിര്‍ന്നു വായിച്ചു വന്നപ്പോ താണ്ടെ ഇല്ലാന്ന് ... എന്തോരം സങ്കടമായി എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ ..." ആന കൊടുത്താലും കിളിയെ ആശ കൊടുക്കാമോ ?"...
  ഇനിം ഇനിം ഒരുപാടു വമ്പതരങ്ങള്‍ പ്രതീക്ഷിക്കുന്നു...ആശംസകള്‍ .. അഭിനന്ദനങ്ങള്‍ ....

  മറുപടിഇല്ലാതാക്കൂ
 34. അങ്ങനെ കൊമ്പനും ഒരു വയസ്സായില്ലേ ! ! !
  പിച്ച്ചവക്കാന്‍ തുടങ്ങുന്ന പുതിയ ബ്ലോഗ്ഗര്‍മാര്‍ക്ക് ഒക്കെ പറയാന്‍ ഒരു പേരുണ്ട് കൊമ്പന്‍ മൂസ ....കാരണം മറ്റൊന്നുമല്ല കൊമ്പന്‍ തരുന്ന സപ്പോര്‍ട്ട് .....
  കരയിലെ ഏറ്റവും വലിയ ഒരു ജീവി കൊമ്പന്‍ ആണ് എന്നാലും ആ അഹങ്കാരം നമ്മുടെ കൊമ്ബനില്ല എന്നാണു തോന്നണത് ട്ടോ ?
  khaadu പറഞ്ഞതിനോട് ഞാനും യോജിക്കുന്നു പുതിയ ബ്ലോഗ്ഗെര്‍മാരെ സപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൊമ്പന്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട്(ഗ്രൂപ്പില്‍) ....

  ഈ ഒരു കൊല്ലത്തിനിടക്ക് ആര്‍ക്കെങ്കിലും ഞാന്‍ കാരണം എന്തെങ്കിലും വെറുപ്പുളവാകുന്ന പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ എല്ലാവരോടും നിര്‍വ്യാജം മാപ്പപേക്ഷി ക്കുന്നതോടൊപ്പം തുടര്‍ന്നും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു...ഇതു ഞാന്‍ അങ്ങ് കോപ്പി പേസ്റ്റ് ചെയ്താലെണ്ടാന്നു ആലോജിക്കുകയാ സമയം വരുമ്പോള്‍ ഉപയോഗിക്കാമല്ലോ ല്ലേ ?

  മറുപടിഇല്ലാതാക്കൂ
 35. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 36. ഒന്നാം വാർഷികം ആഘോഷിയ്ക്കുന്ന ‘വമ്പത്തരങ്ങൾക്ക്’ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

  കൊമ്പനെ കുറിച്ച് എനിയ്ക്ക് അത്രയൊന്നും അറിയില്ലെങ്കിലും, അത്മാർത്ഥതയുടെ മുഖഛായ എന്താണെന്ന് ഈയിടെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചപ്പോൾ കൊമ്പന്റെ മുഖമായിരുന്നു എന്റെ മനസ്സിൽ ഓടിയെത്തിയത്.(Serious)

  മറുപടിഇല്ലാതാക്കൂ
 37. കൊമ്പാ.... വംബത്തരങ്ങളുമായി ജൈത്രയാത്ര തുടരുക....
  എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... :)

  Naushu

  മറുപടിഇല്ലാതാക്കൂ
 38. പ്രീയ കൊമ്പൻ..........എഴുതുക...ഇനിയും....വയിക്കാനുംനല്ലതിനെ നന്നെന്ന് പറയാനും തെറ്റുകളെ ചൂണ്ടിക്കാട്ടിത്തരുവാനും ഞങ്ങളുണ്ട്...മ്ന്നെറുക വമ്പനായി എല്ലാ ആശംസകളൂം.....

  മറുപടിഇല്ലാതാക്കൂ
 39. എല്ലാ ബ്ലോഗര്‍മാരെയുംപോലെ കൊമ്പന്റെ എഴുത്തിനും പോരായ്മകള്‍ ഏറെയുണ്ട്. പക്ഷെ;
  കൊമ്പന്റെ തനത് രചനാശൈലി അതുല്യവും രസകരവും ആകര്‍ഷണീയവുമാണ്.
  ആക്ഷേപഹാസ്യത്തിന്റെ മുന ഒടിയാതെ ഇനിയും മുന്നേറുക.
  തല്ലാനും തലോടാനും ഞങ്ങളുണ്ടാവും..
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 40. ഇതൊക്കെ ആഘോഷിക്കേണ്ട കാര്യമാണോ? :)
  ആശംസകൾ.
  'പിരാനകൾ' ഇഷ്ടമായത്‌ ആ പോസ്റ്റിൽ ഒരു കമന്റായിട്ടെങ്കിലും കൊടുക്കാമായിരുന്നു. എഴുതുന്നയാൾക്ക്‌ അതൊരു സന്തോഷമാവും.

  മറുപടിഇല്ലാതാക്കൂ
 41. ഇവിടെ ബിരിയാണി കൊടുക്കുന്നുണ്ടെന്നു അറിഞ്ഞു... കഴിഞ്ഞോ ആവോ??

  മറുപടിഇല്ലാതാക്കൂ
 42. കൊമ്പന്റെ ശൈലിതന്നെയാണ് എന്നെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ഒരു വ്യത്യസ്തത പുലര്‍ത്താന്‍ കൊമ്പനാകുന്നുണ്ട്.

  'ഞാന്‍ ഒരുപാട്പ്രാവശ്യം കയറാന്‍ കൊതിച്ച അവളുടെ ശരീരത്തിലാണ് ജിന്ന് കയറിയിരിക്കുന്നത്' ഇത് വായിക്കുംബോള്‍ ഇപ്പോഴും ഞാന്‍ ചിരിക്കാറുണ്ട്. കൊമ്പന്റെ രചനയിലെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു വാചകം.

  ഹാഷിക്കേ... അന്റെ കമന്റ് സൂപ്പര്‍..

  മറുപടിഇല്ലാതാക്കൂ
 43. ഇനിയുമിനിയും അനേകമനേകം വര്‍ഷങ്ങള്‍ കൊമ്പത്തരങ്ങളും വമ്പത്തരങ്ങളുമായി ബൂലോകത്ത് വാഴ്ക.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 44. കൊമ്പന്റെ പേര് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം മനസ്സിലേക്ക് എത്തുന്ന ഒരു കാര്യം ഉണ്ട്- ലൈക്ക്‌ അടിക്കാനുള്ള കഴിവ്...:)

  ഫേസ് ബുക്ക്‌ ലൈക്കടി യന്ത്രം കണ്ടുപിടിച്ചത് തന്നെ കൊമ്പനെ മുന്നില്‍ കണ്ടിട്ടാണോ എന്ന് സംശയുക്കുന്നു.. കൊമ്പന്റെ ലൈക്കടിയുടെ ചൂടെല്‍ക്കാതെ ഒരു പോസ്റ്റിനും മ ഗ്രൂപ്പിലൂടെ കടന്നു പോകാന്‍ കഴിയില്ല എന്നതാണ് വാസ്തവം...

  ഞാനും കഴിഞ്ഞ നവംബറില്‍ ആണ് ബ്ലോഗില്‍ സജീവമായത്.പക്ഷേ ഞാന്‍ കരുതിയിരുന്നത് കൊമ്പനും നാമൂസും എല്ലാം എഴുത്ത്‌ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയിട്ടുണ്ടാവും എന്നാണ്.

  ഒരു വര്‍ഷം തികഞ്ഞ സ്ഥിതിക്ക് കോഴി ബിരിയാണി പോര, കൊമ്പനാന ബിരിയാണി തന്നെ വേണം...

  കൂടുതല്‍ വംബത്തരങ്ങള്‍ ആ കൊമ്പില്‍ നിന്നും പിറവി എടുക്കട്ടെ എന്ന ആശംസകളോടെ....
  സ്നേഹത്തോടെ...:)

  മറുപടിഇല്ലാതാക്കൂ
 45. മലയാളം ബ്ലോഗേഴ്സ് ക്വിസ്
  -------------------------------------------
  ചോ : മ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ ആദ്യം ലൈക്‌ അടിക്കുന്ന ആള്‍ ?
  ഉ : കൊമ്പന്‍
  ചോ : മ ഗ്രൂപ്പില്‍ ഇഷ്ടമില്ലാത്തത് കാണുമ്പോള്‍ പിണങ്ങി പോകുന്ന ആള്‍ ?
  ഉ : കൊമ്പന്‍
  ചോ : ഒരു ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ലൈക്‌ അടിച്ച വ്യക്തി ?
  ഉ : കൊമ്പന്‍
  ചോ : ഒരു ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ കമന്റ്‌ ചെയ്ത വ്യക്തി ?
  ഉ : കൊമ്പന്‍
  ചോ : ഒരു ഗ്രൂപ്പില്‍ നിന്നും പിരിഞ്ഞു പോയി പല വട്ടം തിരിച്ചു വന്ന ആള്‍ ?
  ഉ : കൊമ്പന്‍
  ചോ : ക്വിസ് മത്സരം നടക്കുമ്പോള്‍ ഓടി ഒളിക്കുന്ന ആള്‍ ?
  ഉ : കൊമ്പന്‍
  --------------------------
  ഇന്നത്തെ വിജയി : കൊമ്പന്‍
  കൊമ്ബാ ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 46. പ്രിയപ്പെട്ട കൊമ്പന്‍,
  ബ്ലോഗ്‌ വാര്‍ഷിക ആശംസകള്‍!
  ഒരു ഗ്രൂപ്പിലും ഇല്ലാത്തതു കൊണ്ടു, പലരെയും അറിയില്ല.
  സഹൃദയനും സൌമ്യനും പ്രിയംകരനും ആണെന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അഭിനന്ദനങ്ങള്‍!
  ഇനിയും ഒരു പാട് എഴുതാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ!

  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 47. കൊബന്റെ ഒന്നാം പിരന്നാളിനു ആശം സകള്‍ നേരുന്നു....അതോടൊപ്പം തന്നെ പുതിയ എഴുത്തുകാര്‍ക്ക് കൊബന്‍നല്കുന്ന പിന്തുണ എടുത്തുപറയേണ്ടതാണ്... എല്ലാ ഭാവുകങ്ങളും നേരുന്നു..

  മറുപടിഇല്ലാതാക്കൂ
 48. ബിരിയാണി കൊടുത്തു തീര്‍ന്നോ ?? ഇല്ലെങ്കില്‍ എനിക്കും ...നന്നായിടുണ്ട്...എല്ലാ ആശംസകളും ....

  മറുപടിഇല്ലാതാക്കൂ
 49. കൊമ്പന്റെ വമ്പത്തരങ്ങള്‍ അങ്ങനെ ഒന്നാം വാര്‍ഷികമാഘോഷിക്കുന്ന ഈ അവസരത്തില്‍ ഈ എളിയവന്റെ ഒന്നാം വാര്‍ഷികാശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 50. ഹൃദയ വരികള്‍ക്ക് ഹൃദയാശംസകള്‍... ഇനിയും കൊബത്തരങ്ങള്‍ വംബ്ത്തരമായി തന്നെ ഭൂ ലോകത്ത് വിഹരിക്കട്ടെ.. നിങ്ങള്ക്ക് ഒരു പാട് കാര്യങ്ങള്‍ അക്ഷര തെറ്റൊടെ തന്നെ ഇനിയും എയുതാന്‍ ആവട്ടെ..

  മറുപടിഇല്ലാതാക്കൂ
 51. കൊമ്പന്റെ "കൊമ്പ്" ഇനിയുമിനിയും ശക്തമാവട്ടെ എന്ന് മാത്രം ഈ പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു :-)

  മറുപടിഇല്ലാതാക്കൂ
 52. ആശംസകൾ...ഇങ്ങനെ പല പല വാര്‍ഷികങ്ങൾ കൊണ്ടാടാൻ ഇടവരുത്തട്ടേ..വന്നു കണ്ടു പരിചയപ്പെട്ടതിൽ വളരെ സന്തോഷം... ;)

  മറുപടിഇല്ലാതാക്കൂ
 53. കൊമ്പനായി എന്നും ബൂലോകത്ത് വിരാചിക്കാനുള്ള വരം നോം തന്നിരിക്കുന്നു....!
  എല്ലാ ആശംസകളും !

  മറുപടിഇല്ലാതാക്കൂ
 54. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ കോമ്പാ...
  പോസ്റ്റുകളില്‍ മാത്രമല്ല കമന്റ്റുകളിലും മനസിലുള്ളത് തുറന്നു പറയുന്ന ആത്മാര്‍ത്ഥ സമീപനം കണ്ടിട്ടുണ്ട്. അതൊരിക്കലും നഷ്ടമാവാതിരിക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 55. മൂസ, നിങ്ങളുടെ ലാസ്റ്റ്‌ പോസ്റ്റ്‌ വായിച്ചു, ഞാന്‍ പതിവ്‌ പോലെ താങ്കളുടെ സ്വതസിദ്ദമായ സൈലിയിലുള്ള അല്‍ക്കുല്‍ത്താണ്‌ പ്രതീക്ഷിച്ചത്‌, പോസ്റ്റു കണ്‌ടപ്പോളാണ്‌ മനസ്സിലായത്‌ ആന്നിവേര്‍സറി പോസ്റ്റാണെന്ന്‌, ഭാവനാ സമ്പന്നമായ താങ്കളുടെ മനസ്സില്‍ ഒരു പിടി ഭാവനകള്‍ നിറയട്ടെ അവ തൂലികയിലൂടെ പുറത്ത്‌ വന്ന്‌ വായനക്കാരെ ചിരിപ്പിക്കട്ടെ എന്ന്‌ ഈ വേളയില്‍ ആശംസിക്കുന്നു

  "സാഹിത്യ ചര്‍ച്ചകള്‍ വേണ്ട എന്നല്ല ഞാന്‍ പറഞ്ഞത് ,അത് വേണം പക്ഷെ കൂടുതല്‍ മുന്‍തൂക്കം പുതു മുഖ ബ്ലോഗര്‍ മാര്‍ക്ക് നല്‍കണം അപ്പോഴല്ലേ ശരിക്കും ഗ്രൂപ്പിന്‍ ലക്‌ഷ്യം സാക്ഷാല്‍കരിക്കപ്പെടുകയുള്ളൂ എന്നാണു മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ വളക്കൂറുള്ള മണ്ണില്‍ നിന്ന് വളന്നവന്‍ എന്നനിലക്ക് എന്‍റെ അഭിപ്രായം"

  വളരെ നല്ല അഭിപ്രായം, എന്നെ പോലെയുള്ള പുതിയ ബ്ലോഗര്‍ മാര്‍ക്ക് കൊമ്പ്ന്‍റെ വാക്കുകള്‍ ഒരു പാട് ഉപകരിക്കും.....

  മറുപടിഇല്ലാതാക്കൂ
 56. ഐലാശ്ശേരിക്കാരന് 1001 പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു!

  മറുപടിഇല്ലാതാക്കൂ
 57. എല്ലാ ആശംസകളും .... എല്ലാ ഭാവുകങ്ങളും ..

  മറുപടിഇല്ലാതാക്കൂ
 58. കൊമ്പന്‍
  അതിക പേരും ഇഷ്ടപ്പെടുന്ന ശൈലിയാണ് നിങ്ങളുടേത്
  നിങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതും എഴുതുന്നതും ലളിതമായും സരസതോടെയുമാണ് ആ സരസതയും ലാളിത്യവുമാണ് നിങ്ങളുടെ പ്രത്യേകതയും .. അതായിരിക്കാം വായനക്കാരെ ഇഷ്ടപ്പെടുത്തുന്നതും അവര്ക്കു ആസ്വാദനം നല്‍കുന്നതും ...
  ഒന്നും മനസ്സില്‍ മറച്ചു വെക്കാതെ,കാര്യങ്ങള്‍ തുറന്നു പറയുന്ന നിങ്ങളുടെ പോസ്റ്റുകള്‍ നിങ്ങളുടെ നിഷ്കളങ്കതയെയും ശുദ്ധതയെയും വിളിച്ചറിയിക്കുന്നു,
  ഇനിയും കൂടുതലായി എഴുതാന്‍ കഴിയട്ടെ,
  പലരും സൂചിപ്പിച്ചത് പോലെ അക്ഷരത്തെറ്റുകള്‍ നിങ്ങളെ പിടി കൂടുന്നു, അത് ശ്രദ്ധിക്കണമെന്ന് പറയാന്‍ ഞാന്‍ ആളല്ലങ്കിലും, അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും, അത് നിങ്ങളുടെ എഴുത്തിനെ ഒന്നു കൂടി ശക്തിപ്പെടുത്തുകയും ഭംഗി കൂടുകയും ചെയ്യും.....
  മലയാളം ബ്ലോഗേര്‍സിലെ പുതിയ എഴുതൂകാരെ സപ്പോര്‍ട് ചെയ്യുന്നതില്‍ നിങ്ങള്‍ കാണിക്കുന്ന ഉത്സാഹം എന്നെ പോലെ മറ്റുള്ളവരേയും ഏറെ സന്തോഷിപ്പിക്കുന്നു, അതാണല്ലോ പലരും നിങ്ങളുടെ കമാന്‍റ് ബോക്സില്‍ സൂചിപ്പിച്ചത്, അത് ഇനിയും നിങ്ങള്‍ തുടരണം, മറ്റ് പലര്‍ക്കും ചെയ്യാന്‍ പറ്റുമെങ്കിലും അവര്‍ അതിനു താത്പര്യം കാണിക്കുന്നില്ല എന്നതാണ് സത്യം, നിങ്ങളുടെ നല്ല മനസ്സ് നിങ്ങളെ അതിനു പ്രേരിപ്പിക്കുന്നു, അത് നല്ലതാണ് കൊമ്പാ, ഒപ്പം കൊമ്പനും ഒരു പാടു എഴുതുക, അറിയപ്പെട്ട ഒരു എഴുത്തുകാരനായി കൊമ്പന്‍ മാറട്ടെ, ഒരു വര്ഷം തികയുന്ന മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിനും കൊമ്പനും ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 59. ഇനിയും ഒരുപാട് കാലം വമ്പത്തരങ്ങളുമായി കഴിയാന്‍ വിധിയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
  കൊമ്പനെക്കാളും രണ്ടു മാസം മൂപ്പേ എനിക്കുള്ളു.(ബ്ലോഗിന്)

  മറുപടിഇല്ലാതാക്കൂ
 60. അപ്പോ പിറന്നാൾ ആശംസകൾ, ഞാൻ വൈകിപ്പോയി. ക്ഷമിയ്ക്കുമല്ലോ.
  ഇനിയും ധാരാളം എഴുതുക. എല്ലാ നന്മകളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 61. പ്രിയപ്പെട്ട മൂസാ..ഞാനീ പോസ്റ്റു ഇപ്പോളാണ് കാണുന്നത്.എന്നോട് ക്ഷമിക്കൂ സുഹൃത്തേ.ഞാന്‍ ഇടയ്ക്കു കമ്പ്യൂട്ടര്‍ തുറക്കാന്‍ വൈകുന്നത് കൊണ്ടായിരിക്കാം ഇത് സംഭവിക്കുന്നത്.ഇനി ശ്രദ്ധിക്കാം.താങ്കളുടെ ലളിത സുന്ദരമായ പോസ്റ്റു വായിച്ചപ്പോള്‍ ഒരു വിട വാങ്ങലാണോ എന്ന് ആദ്യം ആശങ്കപ്പെട്ടു.മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോളാണ് സംഗതി പിടികിട്ടിയത്.ഒരു പാട് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം പുതിയ ' വിഭവം' പോസ്റ്റു ചെയ്യുമ്പോള്‍ ഒന്നറിയിക്കാന്‍ മാത്രം മെയില്‍ ചെയ്യുക.താകളുടെ ബ്ലോഗ്‌ ലിസ്റ്റില്‍ ഈ പാവത്തിന്റെ 'ഒരിറ്റ്‌' മറന്നുവല്ലേ.സാരമാക്കുന്നില്ല ട്ടോ.

  മറുപടിഇല്ലാതാക്കൂ
 62. mohammedkutty irimbiliyam ഇതു നിങ്ങള്‍ അതില്‍ കാനാതിരുന്നതാ മാഷേ കൊമ്പന്‍ നിങ്ങളെ മറക്കില്ല നിങ്ങളോട് സംസാരിച്ചത് മറക്കില്ല നിങ്ങളെ ബ്ലോഗിന്റെ പേരല്ല കൊടുത്തത് നിങ്ങളെ പേരാ കൊടുത്തത് സ്വന്തം സുഹ്രത്തിന്റെ മുകളില്‍ നിങളെ നാമവും ഉണ്ട് ഒന്ന് കൂടെ നോക്കൂ

  മറുപടിഇല്ലാതാക്കൂ
 63. പോസ്റ്റ്‌ കണ്ടത്‌ ഇപ്പോള്‍ ആണ് ...ഒരു വര്ഷം കഴിയുമ്പോഴും ഒത്തിരി സുഹ്ര്ത്തുക്കള്‍ .. ഒരു പാട് ആരാധകര്‍ കുറെ നല്ല പോസ്റ്റുകള്‍ . ഇണക്കവും പിണക്കവും ..ഇവയെല്ലാം ബൂലോഗത്ത്‌ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ ആകാം അല്ലെ? ..താങ്കളുടെ എഴുത്തിന്റെ ലാളിത്യവും...എഴുത്തിനോടുള്ള തുറന്ന സമീപനവും ... മറ്റുള്ള ബ്ലോഗറില്‍ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നു.. (ഇവിടെ ബ്ലോഗുകളില്‍ നിന്നും എന്റെ ബ്ലോഗിനെ കണ്ടു പിടിക്കാന്‍ ഒത്തിരി സമയമെടുത്തു... )ഈ സാഹസം അപാരം തന്നെ . ഇനിയും ഒരു പാട് വര്‍ഷങ്ങള്‍ വാര്‍ഷിക പോസ്റ്മായി വരാന്‍ താങ്കള്‍ക്കു സാധിക്കട്ടെ... പ്രാര്‍ഥനയോടെ ..

  മറുപടിഇല്ലാതാക്കൂ
 64. ഇനിയും അക്ഷരങ്ങളിലൂടെ വമ്പ തരം ഉണ്ടാകട്ടെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 65. എനിക്കും അതെ ചാച്ചു രണ്ടാഴ്ച മുമ്പേയാ .....ബ്ലോഗ്‌ ഉണ്ടാക്കി തന്നത് ......അടുത്ത നവംബറില്‍ ഞാനും എഴുതും ഇങ്ങിനെ ....:) എല്ലാ ആശംസകളും നേരുന്നു ട്ടോ ........എനിക്ക് പഠിക്കാന്‍ ഉണ്ട് .ഞാന്‍ പിന്നെ വരാട്ടോ ..........റ്റാ..റ്റാ ബൈ ബൈ

  മറുപടിഇല്ലാതാക്കൂ
 66. കൊമ്പന്‍റെ വമ്പത്തരങ്ങള്‍ .....വായിച്ചൂ ....രസകരം എന്ന വാക്കിനുമപ്പുറം എനിക്കിഷ്ടപ്പെട്ടു ...ട്ടോ ഇവിടെയെത്തിയപ്പോഴാണ് ....ഞാന്‍ ഒരു കൊച്ചു കുഞ്ഞാണെന്ന് ..എനിക്കു തന്നെ തോണിയത് ....എന്തായാലും ഇതൊക്കെ വായിച്ചു എനിക്കോര്‍ ബിരിയാണി വാങ്ങിതരണം എന്നു തോന്നുന്നുണ്ടെങ്കില്‍ അത് ...കോഴി ബിരിയാണി ആക്കണ്ട ..കാരണം ഞാനൊരു വെജിറ്റേറിയന്‍ ആണേ ....പിന്നെ സമയം കിട്ടുമ്പോള്‍ നമ്മുടെ ആ ലളിതാക്ഷരങ്ങള്‍ ഒക്കെ വായിച്ചു അഭിപ്രായം പറയണം എന്നൊരു അപേക്ഷ കൂടിയുണ്ട് പരിഗണിക്കും എന്ന വിശ്വാസത്തോടെ .....പോട്ടെ !!!!

  മറുപടിഇല്ലാതാക്കൂ
 67. വമ്പന്‍റെ കൊമ്പത്തരങ്ങള്‍ വായിച്ചു, നന്നായി സുഹൃത്തേ. നിങ്ങള്‍ ബ്ലോഗ്‌ തുടങ്ങി വളരെ കഴിഞ്ഞാണ് (കഴിഞ്ഞ മാര്‍ച്ചില്‍) ഞാന്‍ ഈ രംഗത്തേക്ക് വരുന്നത്. ആദ്യത്തെ പോസ്റ്റ്‌ നു ശേഷം കുറെ വെറുതെ ഇരുന്നു. അതിനുമെത്രയോ കഴിഞ്ഞ് ഒരു രണ്ടു മാസം മുന്‍പാണ് മലയാളം ബ്ലോഗര്സ്‌ ഗ്രൂപ്പില്‍ ഞാനംഗമാകുന്നതും നാം തമ്മില്‍ പരിചയപ്പെടുന്നതും. ഇപ്പോഴും നാം തമ്മില്‍ കണ്ടിട്ടില്ല, എന്നാല്‍ എന്നോ തമ്മില്‍ പരിചയമുള്ളവരെ പോലെയാണ് നാമിപ്പോള്‍. താങ്കളുടെ തുറന്ന മനസ്സും എന്തിനെയും ലൈക്കടിക്കുന്ന അജാടതയും സിംപ്ലിസിറ്റിയുമാണ് അതിന് കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്രയധികം ഫോളോവേഴ്സും കമന്റുകളുമെല്ലാം കൊമ്പന്‍റെ വലിപ്പത്തിനും ജനപ്രിയതക്കും തെളിവാണ്. ആ പ്രീതി നേടുകയെന്നത് ചില്ലറ കാര്യമല്ലെന്ന് ഏതാനും മാസങ്ങളായി ബൂലോഗത്തുള്ള ആള്‍ എന്നാ നിലയില്‍ എനിക്ക് പറയാനാകും. താങ്കള്‍ എല്ലാം വായിക്കുന്നു. അഭിപ്രായം പറയുന്നു, താങ്കളെ വായനക്കാര്‍ ഇഷ്ടപ്പെടുന്നു. എന്‍റെ വിരലുകള്‍ ഇനിയും വേണമെങ്കില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കും. അത്രമാത്രം പറയാനുണ്ട്. നാല് ദിവസത്തിനുള്ളില്‍ ഒരു മുറം പണി ചെയ്തു തീര്‍ക്കാനുണ്ട്. പിന്നീട് കാണാം. ഇനിയുമൊരുപാട് പോസ്റ്റുകള്‍ക്കായി താങ്കള്‍ക്ക് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  മീര്‍സാ ഗാലിബിന്‍റെ പ്രസിദ്ധമായ വരികളില്‍ അവസാനിപ്പിക്കട്ടെ:
  "കെ തും സലാമത് രഹേ ഹസാര്‍ ബറസ്
  ഹര്‍ ബറസ് കെ ഹോ ദിന്‍ പച്ചാസ്‌ ഹസാര്‍"
  ഒരായിരം കൊല്ലം നീ ആയുരാരോഗ്യത്തോടെയിരിക്കട്ടെ,
  ഓരോ കൊല്ലത്തിനും ആയിരം ദിനങ്ങളുണ്ടാകട്ടെ.

  മറുപടിഇല്ലാതാക്കൂ
 68. കൊമ്പന്റെ വംബതരങ്ങള്‍ ഇനിയും ഒരു പാട് ഉണ്ടാകട്ടെ ...ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 69. കൊമ്പൻ; ഒരു വർഷംകൊണ്ട് 30-ഓളം പോസ്റ്റുകൾ; 22-ആയിരത്തോളം പേജ് വിസിറ്റേഴ്സ്; ഇതിനൊക്കെ പുറമേ 272 ഓളം പേരെ പറഞ്ഞ് പറ്റിച്ച് പുറകെ കൂട്ടാനും കഴിഞ്ഞു..(ഫോളവേർസ്)..എല്ലാരുടേയും അഭിപ്രായം അറിയാൻ രണ്ട് മൂന്ന് ദിവസം കണ്ടും കേട്ടും മാറി നിൽക്കുകയായിരുന്നു.. കമന്റുകളെല്ലാം വായിച്ചു.. ആരും മോശമായി ഒന്നും പറഞ്ഞു കണ്ടില്ല..!!

  അബ്സാർ മുഹമ്മദ് പറഞ്ഞത് പോലെ "മ" ഗ്രൂപ്പിൽ ഏതൊരു പോസ്റ്റിനും അതിന്റെ കമന്റുകൾക്കും ഒരു സെകന്റ് പോലും വൈകാതെ "ലൈക്" അടിക്കാനുള്ള കൊമ്പന്റെ കഴിവു ഒന്ന് വേറെ തന്നെയാണ്.. ഒപ്പം ചില പോസ്റ്റിംഗ്കളോടും കമന്റുകളോടുമുള്ള തന്റെ വിപരീതാഭിപ്രായം ശക്തമായി പ്രകടിപ്പിക്കാനുള്ള കൊമ്പന്റെ ആർജ്ജവം എത്രയോ തവണ നാം നേരിട്ട് "മ" ഗ്രൂപ്പിൽ കണ്ടിട്ടുള്ളതാണ്..!!

  പുതിയ ബ്ലോഗർമാരെ പ്രോൽസാഹിപ്പിക്കാൻ കൊമ്പൻ കാണിക്കുന്ന ഉത്സുകത ഇവിടെ അതിന്റെ ഗുണഭോക്താക്കൾ തന്നെ നേരിട്ട് അഭിപ്രായപ്പെട്ടു കണ്ടതിൽ വളരെ സന്തോഷം..

  ഇനിയും ഈ വമ്പത്തരങ്ങൾ ഒരുപാട് കാലം വളർന്ന് വളർന്ന് മുമ്പോട്ട് മുമ്പോട്ട് അതിന്റെ ജൈത്ര യാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു..!!

  മറുപടിഇല്ലാതാക്കൂ
 70. അപ്പൊ ഈ വമ്പത്തരങ്ങള്‍ക്ക് പിറന്നാള്‍ ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 71. ഒരു കോഴി ബിരിയാണി വാങ്ങി തരണം ഒറപ്പായും വേണം. അതില്‍ കുറഞ്ഞോരു കളിയും നടക്കില്ല

  മറുപടിഇല്ലാതാക്കൂ
 72. വലിയ ആനക്കാരന്‍ ആണെന്നൊക്കെ തെറ്റിദ്ധരിച്ചിട്ടുണ്ട്...
  ഒത്തിരി വലിയ കൊമ്പനാനകള്‍ ഒന്നും സ്വന്തായിട്ടില്ലെങ്കിലും,ഇച്ചിരി പോന്ന കുഴിയാനകളും ബ്ലോഗുമൊക്കെ സ്വന്തായിട്ടുള്ള ആണെന്ന് സാവധാനം മനസ്സിലാക്കി..
  കൂടെയുള്ള പ്രിയര്‍ നല്‍കിയ അഭിനന്ദനങ്ങളില്‍ ഞാനും പങ്കു ചേരുന്നൂ...
  വളരെ സന്തോഷം തോന്നുന്നു, അവരില്‍ ഒരാളാകാന്‍ സാധിച്ചതില്‍..
  ഇനിയും കൂടുതല്‍ വമ്പത്തരങ്ങള്‍ ഞങ്ങളില്‍ എത്തിയ്ക്കാന്‍ ആ തൂലികയ്ക്ക് കഴിയട്ടെ...പ്രാര്‍ത്ഥനകള്‍...!

  വരാന്‍ വൈകി...ക്ഷമിയ്ക്കണേ...!

  മറുപടിഇല്ലാതാക്കൂ
 73. എന്റെ കൂടെ തോളിൽ തൂങ്ങിയാണീ ബ്ലോഗുലകത്തിലേക്ക് കയറി വന്നതെന്നു പറഞ്ഞപ്പം അഭിമാന വിഭ്രംജിതനായിപ്പോയി ( ഇതെന്താന്നു എനിക്കറിയില്ലാട്ടോ )ഞാൻ. നിന്നിലൊരു എഴുത്തുകാരൻ ഉണ്ടെന്നു എനിക്ക് പണ്ടേ തോന്നിയിരുന്നു. ഇനി വല്ല അവാർഡുമൊക്കെ കിട്ടുമ്പഴും അടിയങ്ങളുടെ പേരു പറയാൻ മറക്കരുത്. ഒപ്പം അവാർഡ് തുകയിൽ നിന്നല്പം അനുവദിക്കാനും കനിവുണ്ടാവണം. എഴുത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 74. മനപ്പൂർവം കമന്റാൻ വയ്കിച്ചതാണു ക്ഷമിക്കുമല്ലോ. കമന്റുകൾ വായിച്ച് നോക്കിയിട്ട് അർമാദിച്ച് മറുപടിയെഴുതാം എന്നു കരുതി. കൂടുതൽ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. നിരാശനാക്കില്ല എന്ന വിശ്വാസമുണ്ട്. എങ്കിലും സമകാലീന പ്രഷ്നങ്ങളിൽ കൂടി പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 75. ഇനിയും സഹിക്കാൻ ബൂലൊഗം ഇനിയും ബാക്കി എന്നു പറയുന്നില്ല, കാരണം എല്ലാം തികഞ്ഞ എഴുത്തുകാരൊന്നുമല്ലല്ലോ നമ്മളിൽ ഭൂരിഭാഗവും.
  ഇനിയും എഴുതൂ.. അനുഭവങ്ങളെ മനോഹരമായി ഇനിയും അവതരിപ്പിക്കു...
  എല്ലാ ആശംസകളും...

  മറുപടിഇല്ലാതാക്കൂ
 76. ഒരു നാള്‍ കൊമ്പന്‍ ബ്ലോഗു തുടങ്ങി
  കൊമ്പ് കുലുക്കി നടന്നു..
  കൊമ്പില്‍ തട്ടി പ്പല പല പോസ്റ്റുകള്‍
  നാവും നീട്ടിയെറിഞ്ഞു..
  കൊമ്പന്‍ തന്നുടെ വമ്പത്തരമായ്
  പോസ്റ്റുകള്‍ വന്നു നിറഞ്ഞു...
  ലൈകും കൂട്ടി , കമന്റും കൂട്ടി
  കൊമ്പന്‍ ഇരുന്നു വലഞ്ഞു..
  ഗ്രൂപ്പുകളനവധി കയറി ഇറങ്ങി
  തേരാ പാര അലഞ്ഞു..
  കൊമ്പന്‍ നീട്ടിയ കൊമ്പിലുടക്കി
  പ്പലരും ബ്ലോഗില്‍ 'തുടര്‍ന്നു'..
  പിറകെ വന്നത് 'മൊഴിമുത്തുകളായ്‌'
  ലൈകുമടിച്ചു കഴിഞ്ഞു...
  പല പല നാളുകള്‍ ഞാനൊരു കൊമ്പന്‍
  ബ്ലോഗിന് പിന്നില്‍ നടന്നു...
  കൊമ്പാ കൊമ്പാ, ആനക്കൊമ്പാ
  ഐലാശ്ശേരിക്കൊമ്പാ...

  മറുപടിഇല്ലാതാക്കൂ
 77. ഒത്തിരിയൊത്തിരി ആശംസകള്‍ നേരുന്നു.
  തുടരുക
  മംഗളം ഭവന്തു...!!

  മറുപടിഇല്ലാതാക്കൂ
 78. 1 അല്ല ഒരു നൂറു വര്‍ഷം ഗൂഗിള്‍ ലോകത്ത് ബ്ലോഗു കാട്ടില്‍ കൊമ്പും കുലുക്കി നടക്കാന്‍ ആശംസിക്കുന്നു...
  കൊമ്പാ വമ്പാ നേതാവേ... ധീരതയോടെ നയിച്ചോളൂ... ലൈക്കും കമന്റും പിന്നാലെ...

  മറുപടിഇല്ലാതാക്കൂ
 79. വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........

  മറുപടിഇല്ലാതാക്കൂ
 80. ബ്ലോഗ് ലോകത്തെ ഒരു ശിശുവായ എനിക്കു ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു കൊമ്പന്‍ . ആ ഇഷ്ടം ഒന്നു കൂടി വര്‍ദ്ധികുന്നു ആ വിനയത്തിന് മുമ്പില്‍ ഒരു കുല പഴം ... സോറി ഒരു കൂപ്പുകൈ .....

  മറുപടിഇല്ലാതാക്കൂ
 81. hridayam niranja aashamsakal............... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................

  മറുപടിഇല്ലാതാക്കൂ
 82. കൊമ്പാ വമ്പാ നേതാവേ... ധീരതയോടെ നയിച്ചോളൂ... ലൈക്കും കമന്റും പിന്നാലെ...

  മറുപടിഇല്ലാതാക്കൂ
 83. വാര്‍ഷിക കണക്കവതരണം ആണല്ലേ.......ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ബ്ലോഗ്‌ ലോകത്ത് ഓടിക്കളിക്കാന്‍ കഴിയട്ടെ....കൊമ്പന് എല്ലാവിധ ആശംസകളും..:)

  മറുപടിഇല്ലാതാക്കൂ
 84. കൊമ്പന് പിറന്നാള്‍ ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 85. KOMBANTE VARSHIKA JENARALBODY ILE PRAVARTHANA REPORT KALAKKI

  ABHINANDANANGAL.... ABHINANDANANGAL....

  മറുപടിഇല്ലാതാക്കൂ
 86. അക്ഷര..ജാലങ്ങളുമായ് ....ഇനിയുമൊത്തിരി കാലം പോവാനുണ്ടു ...കൊമ്പന്‍

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 87. മൂസാക്കാ..വേറൊന്നും കൊണ്ടല്ല..
  ഇപ്പൊ ഈയിടങ്ങളില്‍ വല്ലാണ്ട് ഉണ്ടാവാറില്ല.,പോസ്റെഴുതീട്ടും കുറെ കാലായി..
  അത് കൊണ്ടാണ് വരാന്‍ വൈകിയത്..

  വാര്‍ഷിക പോസ്റ്റില്‍ ഈ ഞാനും ഉണ്ട് എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം..
  അക്ഷരങ്ങളുടെ തീപ്പൊരി നര്‍മ്മമായും കര്‍മ്മമായും ഇവിടം ഒരുപാട് കണ്ടു..
  അനുഭവങ്ങളുടെ തീചൂളയിലിട്ടു കാച്ചിയെടുത്ത ഓരോ വാക്കും വായനക്കാരന്റെ മനസ്സില്‍ കൊള്ളാന്‍ വിധം പാകപ്പെടുത്താന്‍ കഴിഞ്ഞു എന്നിടത്ത് തന്നെയാണ് കൊമ്പന്റെ, മൂസയുടെ, കൊമ്പന്‍ മൂസയുടെ വിജയം..
  ജീവിതത്തിന്റെ പച്ചപ്പ് മുഴുവന്‍ അന്യ നാട്ടില്‍ എറിഞ്ഞു കൊടുക്കുമ്പോഴും ഒഴിഞ്ഞ വേളകളില്‍ ബഷീറിയന്‍ സ്റ്റൈലില്‍ വിടുന്ന കൊള്ളിയമ്പുകള്‍ കണക്കെയുള്ള വാക്കുകള്‍ നിലനില്പര്‍ഹിക്കുന്നവയാണ്..

  എല്ലാ വിധ നന്മകളുമുണ്ടാവട്ടെ എന്റെ ഈ ആത്മാര്‍ത്ഥ സുഹൃത്തിന്...

  മറുപടിഇല്ലാതാക്കൂ
 88. വൈകിയെങ്കിലും വന്നു;
  വരാതിരിക്കില്ലെന്ന് അറിയാമായിരുന്നല്ലോ...
  ഇനീം വരും, പോസ്റ്റ്‌ ഇഷ്ടമായില്ലെങ്കില്‍ പറയേം ചെയ്യും..
  (ഇഷ്ടമായാല്‍ മിണ്ടാതെ പോവും, അസൂയ... അസൂയ...)

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...