പടിഞ്ഞാറന്‍ മാനത്ത് അസ്തമയത്തിലേക്ക് അടിവെച്ചു നീങ്ങുന്ന സൂര്യന്‍ അതിന്‍റെ സകല സൌന്ദര്യവും പുറത്തെടുത്ത് ഇരുട്ട് വിതറി യാത്രാവുകയാണ് . ഒപ്പം മണ്ണത്തപറമ്പ് ഗ്രൗണ്ടില്‍ കാല്‍പന്തു കളിയുടെ
ആരവമുയര്‍ന്നു കേള്‍ക്കാം പടച്ചോന്‍റെ ഫ്ലഡ് ലൈറ്റ് ഒഫാവാന്‍ ഇനി നിമിഷങ്ങളെ ബാക്കിയോള്ളൂ
എന്നയോർമ്മ , ഓരോ കളിക്കാരന്‍റെ ആവേശത്തിലും പ്രകടമാണ് എത്രയും പെട്ടന്ന് എതിരാളിയുടെ ഗോള്‍ വല കിലുക്കാന്‍ ഓരോ കളിക്കാരനും മത്സരിച്ചു ശ്രമിക്കുന്നുണ്ട് ഒപ്പംകാണികളുടെ കരഘോഷവും സ്വപക്ഷത്തിന് വേണ്ടിയുള്ള ആര്‍പ്പുവിളികളും വെല്ലുവിളികളും മുഴങ്ങി കൊണ്ടിരിക്കുകയാണ് .
കളിക്കളത്തിലെ ആരവങ്ങളേക്കാളും പതിന്മടങ്ങാരവത്തോടെയാണ് കുഞ്ഞുണ്ണിയുടെ നെഞ്ചു പിടക്കുന്നത്
ആടുകളെ പതിവ് പോലെ ഗ്രൌണ്ടിനു താഴെയുള്ള ചുടലകുണ്ടില്‍ വളര്‍ന്നു പന്തലിച്ചു കിടന്നിരുന്ന പനചോക കാട്ടിലേക്ക് ആക്കിയശേഷമാണ് കുഞ്ഞുണ്ണി കൂട്ടുകാരുമൊത്ത് കളികാണാന്‍ പോകുന്നത് .ഏകദേശം കളിതീരാനാവുന്ന സമയത്താണ് പിന്നെ തിരിച്ചു ആടുകളെ കൊണ്ട് പോകാനുള്ള തെളിച്ചു കൂട്ടല്‍ നടത്തുന്നത് . പത്തൊന്‍പത് ആടുകളെയും കുഞ്ഞുണ്ണി പനചോക കാട്ടില്‍ നിന്നും കണ്ടെത്തി ബാക്കിവന്ന ഒരെണ്ണത്തിനെ മാത്രം കാണുന്നില്ല. കുഞ്ഞുണ്ണിയുടെ ഖല്‍ബില്‍ ഇടിവാള്‍ മിന്നി കാറ്റും കോളും കാര്‍മേഘവും പൊടി പടലങ്ങളും ഉയര്‍ന്നു. റബ്ബില്‍ ആലമീനായ തംബിരാനേ ആടിനെ കൂടാതെ വീട്ടിലേക്ക് ചെന്നാലുളള പുകിലുകളോര്‍ത്ത് ഒരു നിമിഷം കുഞ്ഞുണ്ണിയുടെ മനസ്സ് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അന്തം വിട്ടു നിന്ന് വീണ്ടും കര്‍മനിരതമായ തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു ഇതുവരെ ഗ്രൗണ്ടില്‍നിന്ന കേട്ട ആരവങ്ങളോ .. ബഹളങ്ങളോ ... ഒന്നും തന്നെ കേള്‍ക്കാനില്ല
ആകെ കേള്‍ക്കുന്നത് വല്യപള്ളീന്ന് മുക്ക്രിയുടെ ശ്വാസം തിങ്ങലിന്‍റെ അകമ്പടിയോട് കൂടിയുള്ള മഗ്രബിബാങ്ക് മാത്രം , ആടുകള്‍ ഇടതടവില്ലാത്തെ പനചോക ഇലകള്‍ ധൃതിയില്‍ അകത്താക്കി കൊണ്ടിരിക്കുകയാണ് . ഏത് ജീവിയും അവനവനു ആവശ്യമുള്ളത് സ്വന്തമാക്കാന്‍ ഉത്സാഹം കാണിക്കണമെങ്കില്‍ അവന്‍റെ സമയമടുത്തിരിക്കുന്നു എന്ന ബോധ്യപെടല്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് .
ഒരു മുന്നറിയിപ്പ് പോലെ പ്രകൃതിയതിന്‍റെ നേരിയ നിറംമാറ്റത്തിലൂടെ ആയുസ്സിലെ ഒരു ദിനമൊടുങ്ങിയെന്ന സൂചന മനസ്സിലാക്കിമാത്രമാണ്, ഈ നാല്‍ക്കാലികള്‍ അലസത കൈവെടിഞ്ഞ് കര്‍മനിരതമായ വയര്‍നിറക്കല്‍ മഹാമഹത്തിലേക്ക് തിരിയുന്നത് .
ചിന്തകളുടെ ഓളങ്ങള്‍ക്ക് തിരശ്ശീലയിട്ടു കുഞ്ഞുണ്ണി വീണ്ടും സ്ഥലകാല ബോധമണ്ഡലത്തിലേക്ക് ലാന്‍ഡ് ചെയ്തു . വാപ്പ വല്യാപ്പമാരുടെ കാലം തൊട്ടേ ശവം മറവ് ചെയ്യുന്ന ഈ ച്ചുടലകുണ്ടിനെ കുറിച്ച് ഭാവനാ സമ്പന്നമായ ഒരു പാട് കഥകള്‍ കേട്ട് തഴമ്പിച്ച മനസ്സുമായി അതും സകല വൃത്തികെട്ട ഭൂത പ്രേത പിശാചുകളും ജിന്ന് ഇന്‍സ് കൌമുകളും ഷോപ്പിങ്ങിനിറങ്ങുന്ന ഈ മഞ്ഞപയിറ്റടി നേരത്ത് സമൂഹത്തിലെ താഴ്ന്ന ജാതിക്കാരായ ചെറുമനേയും പറയനേയും പാണനേയും പുലയനേയും പരലോകത്തേക്ക് പ്രയാണം ചെയ്യിപ്പിക്കുന്ന മണ്ണിലാണ് നില്‍ക്കുന്നത് . കേട്ടു കേള്‍വിയുടെ കഥകളിലൊക്കെ ഈ ഇല്ലാഴ്മക്കാരന്‍റെ അരൂപിയായ രൂപത്തിന് വിവരണാതീതമായ ക്രൂര മുഖമാണ് .ജീവിച്ചിരിക്കുന്ന കാലത്ത് ആത്മാഭിമാനക്ഷതം അരയിലെ മുണ്ടഴിച്ചു കക്ഷത്തില്‍ ഒതുക്കിയ പകയോ ?അതല്ലെങ്കില്‍ മനസ്സാക്ഷി കുത്തില്‍ പുരോഹിത വര്‍ഗ്ഗവും പൊന്നുതമ്പുരാക്കന്മാരും കല്‍പ്പിച്ചു നല്‍കിയതോ?ആവാം ഈ കീഴാളന്‍റെ പ്രേതത്തിനു ഇത്ര ക്രൂര മുഖം .
ഇതെന്തു തന്നെ ആയാലും അടിസ്ഥാനപരമായി കുഞ്ഞുണ്ണിയോട് ഒരു പ്രേതത്തിനും കലിപ്പ് തോന്നേണ്ടതില്ല കാരണം, കുഞ്ഞുണ്ണിയും ഒരു കീഴാളനാണ് . ഭൂമിയില്‍ പണക്കാരനായി ജീവിക്കാന്‍ കഴിയാത്തവരൊക്കെ കീഴാളന്‍ തന്നെ അത് കൊണ്ടിവിടുത്തെ പ്രേതങ്ങളെ പേടിക്കാനില്ലന്ന വിശ്വാസത്തില്‍ ചോര്‍ന്നു പോയ ധൈര്യത്തെ പൂര്‍വാധികം ശക്തിയില്‍ മനസ്സിലേക്കാവാഹിച്ച് ചുടലക്കാടിന്നകത്തേക്ക് ഒന്ന് കൂടി പ്രവേശിച്ചതും വല്ലാത്തൊരു താഴ്ച്ചയിലേക്ക് കാലു താഴ്ന്നു പോയതും കുഞ്ഞുണ്ണിയുടെ അരമണ്ടലത്തിന്‍റെ മധ്യഭാഗത്തെ ടവറില്‍ നിന്നൊരുറവ പൊടിഞ്ഞതും ഒന്നിച്ചായിരുന്നു .
അടുത്തിടെ മറമാടിയ ഏതോ കുഴിമാടത്തിന്‍റെ മുകളിലെ മണ്‍ കലത്തില്‍ ചവിട്ടിയ നേരത്താണ് പാമരപഹയന്‍ കുഞ്ഞുണ്ണിയുടെ കാലുകള്‍ ആണ്ടുപോയതെന്നറിയാതെ, ഏതോ അദൃശ്യശക്തിയുടെ കരങ്ങളിലാണ് തന്‍റെ കാലുകളകപെട്ടതെന്ന ഭയത്താല്‍ പണ്ട് മദ്രസില്‍ നിന്ന് മൊല്ലാക്കയുടെ നിര്‍ബന്ധത്തിന് വഴങ്ങി പഠിക്കേണ്ടിവന്ന ആയത്തുല്‍കുര്‍സിഓതാന്‍ ബിസ്മി ചൊല്ലിയതും കാലാഞ്ഞൊരു വലി വലിച്ചു രക്ഷപെട്ടതും ഒരുമിച്ചായിരുന്നു .
![]() |
(ഫോട്ടോ ഗൂഗിളില്‍ നിന്ന് ചൂണ്ടിയത് ) |
കളിക്കളത്തിലെ ആരവങ്ങളേക്കാളും പതിന്മടങ്ങാരവത്തോടെയാണ് കുഞ്ഞുണ്ണിയുടെ നെഞ്ചു പിടക്കുന്നത്
പതിവ് പോലെ വീട്ടില്‍ നിന്ന്
നാലുമണി ആവുമ്പോള്‍ ആടുകളെയും തെളിച്ചു കൊണ്ട് അവറ്റകളെ തീറ്റിക്കുവാന്‍ വേണ്ടി പുറപെട്ടതാണ് .കുഞ്ഞുണ്ണിക്ക് ഇരുപതാടുകളുണ്ട് ഇവറ്റകളെ മേക്കലാണ് പ്രധാന ജോലി. ഈ കാര്യത്തില്‍ കുഞ്ഞുണ്ണിക്ക് യാതൊരു
അസഹിഷ്ണുതയും ഇല്ല കാരണം ഭൂലോകത്തിന്ന് വരെ അവതരിച്ച പ്രവാചകരെല്ലാം ആട്ടിടയരാണ് അവര്‍ ചെയ്ത ജോലി താന്‍ ചെയ്യുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നവനാണ് കുഞ്ഞുണ്ണി പിന്നെ
സൈഡായിട്ട് കൂട്ടുകാരുമൊത്ത് കരക്കാരുടെ തെങ്ങില്‍ തളപ്പില്ലാതെ കയറി ഇളനീരിട്ടു കുടിക്കുക , കപ്പമാന്തി ചുട്ടുതിന്നുക; കൊക്ക് കുളക്കോഴി കാനക്കോഴി ചൂട്ടികോഴി തുടങ്ങി നന്നായി പറക്കാന്‍ അറിയാത്ത പറവകളെയെല്ലാം കെണിവെച്ച് പിടിച്ച് മുളകിട്ട് വെച്ച് ഇലയിലിട്ടു അകത്താക്കുക എന്നിങ്ങനെയുള്ള അല്ലറചില്ലറ അല്ഖുല്‍ത്ത് 'കലാപപരിപാടികളും' പ്രായത്തിന്‍റെ ചാപല്യത കൊണ്ടുള്ള
ചില വീക്ക്നെസ്സുകളും ഉണ്ടെന്നൊഴിച്ചാല്‍ .സുന്ദരനും സുമുഖനും സല്സ്വഭാവിയുമാണ് നമ്മുടെ കഥാനായകന്‍ കുഞ്ഞുണ്ണി .
ആടുകളെ പതിവ് പോലെ ഗ്രൌണ്ടിനു താഴെയുള്ള ചുടലകുണ്ടില്‍ വളര്‍ന്നു പന്തലിച്ചു കിടന്നിരുന്ന പനചോക കാട്ടിലേക്ക് ആക്കിയശേഷമാണ് കുഞ്ഞുണ്ണി കൂട്ടുകാരുമൊത്ത് കളികാണാന്‍ പോകുന്നത് .ഏകദേശം കളിതീരാനാവുന്ന സമയത്താണ് പിന്നെ തിരിച്ചു ആടുകളെ കൊണ്ട് പോകാനുള്ള തെളിച്ചു കൂട്ടല്‍ നടത്തുന്നത് . പത്തൊന്‍പത് ആടുകളെയും കുഞ്ഞുണ്ണി പനചോക കാട്ടില്‍ നിന്നും കണ്ടെത്തി ബാക്കിവന്ന ഒരെണ്ണത്തിനെ മാത്രം കാണുന്നില്ല. കുഞ്ഞുണ്ണിയുടെ ഖല്‍ബില്‍ ഇടിവാള്‍ മിന്നി കാറ്റും കോളും കാര്‍മേഘവും പൊടി പടലങ്ങളും ഉയര്‍ന്നു. റബ്ബില്‍ ആലമീനായ തംബിരാനേ ആടിനെ കൂടാതെ വീട്ടിലേക്ക് ചെന്നാലുളള പുകിലുകളോര്‍ത്ത് ഒരു നിമിഷം കുഞ്ഞുണ്ണിയുടെ മനസ്സ് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അന്തം വിട്ടു നിന്ന് വീണ്ടും കര്‍മനിരതമായ തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു ഇതുവരെ ഗ്രൗണ്ടില്‍നിന്ന കേട്ട ആരവങ്ങളോ .. ബഹളങ്ങളോ ... ഒന്നും തന്നെ കേള്‍ക്കാനില്ല
ആകെ കേള്‍ക്കുന്നത് വല്യപള്ളീന്ന് മുക്ക്രിയുടെ ശ്വാസം തിങ്ങലിന്‍റെ അകമ്പടിയോട് കൂടിയുള്ള മഗ്രബിബാങ്ക് മാത്രം , ആടുകള്‍ ഇടതടവില്ലാത്തെ പനചോക ഇലകള്‍ ധൃതിയില്‍ അകത്താക്കി കൊണ്ടിരിക്കുകയാണ് . ഏത് ജീവിയും അവനവനു ആവശ്യമുള്ളത് സ്വന്തമാക്കാന്‍ ഉത്സാഹം കാണിക്കണമെങ്കില്‍ അവന്‍റെ സമയമടുത്തിരിക്കുന്നു എന്ന ബോധ്യപെടല്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് .
ഒരു മുന്നറിയിപ്പ് പോലെ പ്രകൃതിയതിന്‍റെ നേരിയ നിറംമാറ്റത്തിലൂടെ ആയുസ്സിലെ ഒരു ദിനമൊടുങ്ങിയെന്ന സൂചന മനസ്സിലാക്കിമാത്രമാണ്, ഈ നാല്‍ക്കാലികള്‍ അലസത കൈവെടിഞ്ഞ് കര്‍മനിരതമായ വയര്‍നിറക്കല്‍ മഹാമഹത്തിലേക്ക് തിരിയുന്നത് .
ചിന്തകളുടെ ഓളങ്ങള്‍ക്ക് തിരശ്ശീലയിട്ടു കുഞ്ഞുണ്ണി വീണ്ടും സ്ഥലകാല ബോധമണ്ഡലത്തിലേക്ക് ലാന്‍ഡ് ചെയ്തു . വാപ്പ വല്യാപ്പമാരുടെ കാലം തൊട്ടേ ശവം മറവ് ചെയ്യുന്ന ഈ ച്ചുടലകുണ്ടിനെ കുറിച്ച് ഭാവനാ സമ്പന്നമായ ഒരു പാട് കഥകള്‍ കേട്ട് തഴമ്പിച്ച മനസ്സുമായി അതും സകല വൃത്തികെട്ട ഭൂത പ്രേത പിശാചുകളും ജിന്ന് ഇന്‍സ് കൌമുകളും ഷോപ്പിങ്ങിനിറങ്ങുന്ന ഈ മഞ്ഞപയിറ്റടി നേരത്ത് സമൂഹത്തിലെ താഴ്ന്ന ജാതിക്കാരായ ചെറുമനേയും പറയനേയും പാണനേയും പുലയനേയും പരലോകത്തേക്ക് പ്രയാണം ചെയ്യിപ്പിക്കുന്ന മണ്ണിലാണ് നില്‍ക്കുന്നത് . കേട്ടു കേള്‍വിയുടെ കഥകളിലൊക്കെ ഈ ഇല്ലാഴ്മക്കാരന്‍റെ അരൂപിയായ രൂപത്തിന് വിവരണാതീതമായ ക്രൂര മുഖമാണ് .ജീവിച്ചിരിക്കുന്ന കാലത്ത് ആത്മാഭിമാനക്ഷതം അരയിലെ മുണ്ടഴിച്ചു കക്ഷത്തില്‍ ഒതുക്കിയ പകയോ ?അതല്ലെങ്കില്‍ മനസ്സാക്ഷി കുത്തില്‍ പുരോഹിത വര്‍ഗ്ഗവും പൊന്നുതമ്പുരാക്കന്മാരും കല്‍പ്പിച്ചു നല്‍കിയതോ?ആവാം ഈ കീഴാളന്‍റെ പ്രേതത്തിനു ഇത്ര ക്രൂര മുഖം .
ഇതെന്തു തന്നെ ആയാലും അടിസ്ഥാനപരമായി കുഞ്ഞുണ്ണിയോട് ഒരു പ്രേതത്തിനും കലിപ്പ് തോന്നേണ്ടതില്ല കാരണം, കുഞ്ഞുണ്ണിയും ഒരു കീഴാളനാണ് . ഭൂമിയില്‍ പണക്കാരനായി ജീവിക്കാന്‍ കഴിയാത്തവരൊക്കെ കീഴാളന്‍ തന്നെ അത് കൊണ്ടിവിടുത്തെ പ്രേതങ്ങളെ പേടിക്കാനില്ലന്ന വിശ്വാസത്തില്‍ ചോര്‍ന്നു പോയ ധൈര്യത്തെ പൂര്‍വാധികം ശക്തിയില്‍ മനസ്സിലേക്കാവാഹിച്ച് ചുടലക്കാടിന്നകത്തേക്ക് ഒന്ന് കൂടി പ്രവേശിച്ചതും വല്ലാത്തൊരു താഴ്ച്ചയിലേക്ക് കാലു താഴ്ന്നു പോയതും കുഞ്ഞുണ്ണിയുടെ അരമണ്ടലത്തിന്‍റെ മധ്യഭാഗത്തെ ടവറില്‍ നിന്നൊരുറവ പൊടിഞ്ഞതും ഒന്നിച്ചായിരുന്നു .
അടുത്തിടെ മറമാടിയ ഏതോ കുഴിമാടത്തിന്‍റെ മുകളിലെ മണ്‍ കലത്തില്‍ ചവിട്ടിയ നേരത്താണ് പാമരപഹയന്‍ കുഞ്ഞുണ്ണിയുടെ കാലുകള്‍ ആണ്ടുപോയതെന്നറിയാതെ, ഏതോ അദൃശ്യശക്തിയുടെ കരങ്ങളിലാണ് തന്‍റെ കാലുകളകപെട്ടതെന്ന ഭയത്താല്‍ പണ്ട് മദ്രസില്‍ നിന്ന് മൊല്ലാക്കയുടെ നിര്‍ബന്ധത്തിന് വഴങ്ങി പഠിക്കേണ്ടിവന്ന ആയത്തുല്‍കുര്‍സിഓതാന്‍ ബിസ്മി ചൊല്ലിയതും കാലാഞ്ഞൊരു വലി വലിച്ചു രക്ഷപെട്ടതും ഒരുമിച്ചായിരുന്നു .
നഷ്ടപെട്ട ആടിനെയും തിരഞ്ഞിവിടെ നിന്നാല്‍ ആട് പോയിട്ട് പൂടയില്ലാത്ത കുഞ്ഞുണ്ണിയുടെ
പാട്പോലും പിന്നെ മാലോകര്‍ കാണില്ലന്നു മനസ്സിലാക്കി കിട്ടിയ ആടുകളേയും കൊണ്ട് ബാക്കിയുള്ള ആയത്തുല്‍ കുര്‍സിയും ഓതി വലിയൊരാപത്തില്‍ നിന്നാണ് രക്ഷപെട്ടതെന്ന ചാരിതാര്ത്ഥ്യത്തോടെ കിട്ടിയ ആടുകളുമായി തടി
സലാമത്താക്കി വീട്ടിലേക്ക്
നടക്കുമ്പോളതാ .... വഴിയില്‍ കാണാതെ പോയ പുള്ളിച്ചി
ആട് ട്വെന്‍ന്ടി റ്റു ഗോട്ട് ---ക്യാരറ്റ് മാര്‍ക്ക് ചിരിയും ഫിറ്റ്ചെയ്ത് നില്‍ക്കുന്നു ദേഷ്യമാണോ ?സന്തോഷമാണോ എന്നറിയാത്തൊരു വികാരത്തില്‍ ഒടയ തബ്രാന് നന്ദിയും പറഞ്ഞു വീട്ടിലെത്തി .
വീട്ടിലെത്തി ആടുകളെ കൂട്ടിലാക്കി എന്തെങ്കിലും വയറ്റിലാക്കാമെന്നുവെച്ച് കുഞ്ഞുണ്ണി അടുക്കളയിലേക്ക് നടന്നു .വാറ്റ് കഞ്ഞി പതിവുള്ളതാണ് .
രാത്രിയത്താഴത്തിനു വെക്കുന്ന കഞ്ഞിവെള്ളം ചൂടോടുകൂടി കുറഞ്ഞവറ്റിട്ട് അകത്താക്കുന്ന സംഭവം ആണ് വാറ്റ് കഞ്ഞി . വാറ്റ് കഞ്ഞിയും പ്രതീക്ഷിച്ചു ചെന്ന നമ്മുടെ കഥാനായകന്‍ മാന്യ ശ്രീ വിനയ കുണ്ടിത കുമാരന്‍ കുഞ്ഞുണ്ണിയുടെ നടുംപുറത്ത് മാതാശ്രീയുടെ കയ്യിലിരിക്കുന്ന വളഞ്ഞു പുളഞ്ഞു നീണ്ടു നിവര്‍ന്നൊരു പുളിവടിയുടെ പതനം വളരെ ശക്തമായി ഉണ്ടാവുകയും തല്‍ഫലമായി വേദനയില്‍ പുളഞ്ഞൊരു കുഞ്ഞുണ്ണി രാഗം പുറത്ത് വിട്ടതും ഒരുമിച്ചായിരുന്നു .
അള്ളോയിന്ജെമമാ ഇന്ജെ താ ... കൊല്ല്.. ണോ .......
നിലവിളി സംഗതിയും ഷഡ്ജവുമിട്ടു വീടിന്‍റെ വേലികെട്ടും കടന്ന് അടുത്തവീട്ടിലെ പട്ടികൂട്ടില്‍ വരെ എത്തി
ഒരു നിമിഷം കുഞ്ഞുണ്ണി ചൊവ്വയും ബുധനുമടക്കം സകല ഗ്രഹങ്ങളും കണ്ടു, കണ്ണിലൂടെ സങ്കടതീര്‍ഥം ചാലിട്ടൊഴുകി
മമ്പറത്തെ തങ്ങളെ മുഹുയുദ്ധീന്‍ ശൈഖേ ... ച്ചുടലകുണ്ടില്‍ വെച്ച് തന്നെ എന്നെ പിടികൂടിയ ചെയ്ത്താനേ ആയത്തുല്‍ കുര്‍സിയോടൊപ്പം പിടി വിടീച്ചതാണല്ലോ പിന്നെയിപ്പോ ഇത് എന്തോന്ന് ഹലാക്കാണ് എന്ന് ചിന്തിച്ചപ്പഴേക്കും രണ്ടാമത്തെ അടി ചന്തിയുടെ മര്‍മത്തില്‍ കിട്ടി .ഒപ്പം താരാട്ട് പാടി ഉറക്കിയ അതേ നാവില്‍നിന്നും കാര്യ കാരണവും പുറത്തു വന്നു .
കള്ളനായെ ...ആരാന്‍റെ തൊടൂലും പറമ്പിലും പോയി അദ്ധ്വാനിച്ചുന്ടാക്കിയ കായി നീ കട്ടെടുക്കും അല്ലേ ...
ബാക്കിള്ളോള് മുണ്ട് മുറുക്കി ഉടുത്തിട്ടാണെങ്കിലും അന്‍റെയൊക്കെ മുണ്ട നെറക്കാന്‍ വേണ്ടി കൊണ്ട് വരണതാ... ത്
അത് നീ ആരും കാണാണ്ട് എടുത്തോണ്ട് പോവേ ... അതും ഒന്നും രണ്ടും ഉര്‍പ്പ്യാല്ലാ ഇരുവത്തഞ്ചു ഉര്‍പ്യ ന്‍റെ ബദ്രീങ്ങളെ ഈ ബലാല് ന്‍റെ പള്ളയില്‍ തന്നെ ആണല്ലോ ഉണ്ടായത് .
ക്രോധവും സങ്കടവും മേളിച്ചുല്‍ഭവിച്ച ജന്മം കൊടുത്തവളുടെ വാക്കില്‍ നിന്നും കുഞ്ഞുണ്ണിക്ക് കിട്ടിയ അടിയുടെ കാരണവും കാര്യവും വെക്തമായി അപ്പോഴേക്കും പുളിവടിയുടെ സ്കെച്ചുകള്‍ പലതും കുഞ്ഞുണ്ണിയുടെ ദേഹത്തില്‍വ്യക്തതയോടെ പതിഞ്ഞു കഴിഞ്ഞിരുന്നു. കിഴക്കന്‍ ഏറനാട്ടിലെ അമ്മമാരുടെ പണപ്പെട്ടിയായ മല്ലി മുളക് ജീരകം ഉലുവ എന്നിവ സൂക്ഷിക്കുന്ന തകര പാട്ടയില്‍ എടുത്തു വെച്ച ഇരുപത്തിയഞ്ച് രൂപ കളവു പോയിരിക്കുന്നു പുല്ലു കൊണ്ട് മേഞ്ഞു ഓലതടുക്ക് കൊണ്ട് വാതില്‍ വെച്ച കുഞ്ഞുണ്ണിയുടെ കൊട്ടാരത്തിന്‍റെ സേഫ്റ്റിയില്‍ നിന്ന് കൊണ്ടാ നിഷ്കളങ്ക മാതൃത്വം നടത്തിയ അന്വേഷണത്തില്‍ സാഹചര്യതെളിവുകള്‍ കുഞ്ഞുണ്ണിക്ക് നേരെയാണ് വിരല്‍ ചൂണ്ടിയത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളോടും ഉമ്മയോടും കുഞ്ഞുണ്ണി പൊട്ടി കരഞ്ഞ് കൊണ്ട് കേണു പറഞ്ഞു ഞാനല്ല എടുത്തത് .അയല്‍വാസികളില്‍ ചിലര്‍ അത് വിശ്വസിക്കുന്നു പക്ഷെ ജന്മം നല്‍കി പാലൂട്ടിയ ഉമ്മ മാത്രം ആ ഗദ്ഗദത്തോടൊപ്പം പുറത്ത് വന്നസത്യത്തെ അവഗണിക്കുന്നു .
ചോര പൊടിഞ്ഞ പുളിവടിയുടെ പാടുകളേക്കാള്‍ കുഞ്ഞുണ്ണിയുടെ വേദന മനസ്സിനായിരുന്നു. ഈ അഖില ചരാചര മണ്ഡലത്തില്‍ ആരൊക്കെ എന്നെ എതിര്‍ക്കുമ്പോഴും കൂടെ നില്‍ക്കേണ്ട ഉമ്മ വിശ്വസിക്കാത്തതിലുള്ള സങ്കടം ഒന്ന് മാത്രമാണവന്‍റെ വേദന .
കുഞ്ഞുണ്ണിയുടെ മനസ്സ് നീറി പുകഞ്ഞു. മോഷണം നടത്താത്തെ വിശുദ്ധ ദേഹമൊന്നുമല്ല കുഞ്ഞുണ്ണി! കട്ടിട്ടുണ്ട് ഒരുപാട് അര്‍ബന്‍ ബാങ്കിലെ സേഫ് പത്തായപുരയിലെ ആമാട പെട്ടി തുടങ്ങിയ ഇന്റര്‍നാഷണല്‍ തസ്കരവീരന്‍മാര്‍ അടിച്ചു മാറ്റുന്ന സ്ഥാവരജന്ഗമ വസ്തുക്കളൊന്നുമല്ല . രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്തിരിക്കുന്ന ശരീഫിന്‍റെ കളര്‍പെന്‍സില്‍ . ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളിനു മുന്‍ബില്‍ വില്‍ക്കുന്ന ഐസ് എട്ടു കശുവണ്ടിക്ക് കിട്ടുന്ന സമയത്ത്, റോഡരികില്‍ നിന്ന് ഐസ് വാങ്ങാനാവശ്യമായ എട്ടു കശുവണ്ടി .തുടങ്ങീ ഇപ്പൊ കൂട്ടരുമൊത്ത് വല്ലപ്പോഴും കരക്കാരുടെ തെങ്ങില്‍ നിന്നൊരു ഇളനീര്‍ തുടങ്ങി അല്ലറചില്ലറ മാത്രം .
അല്ലാതെ ഒന്നും ഇതുവരെ എടുത്തിട്ടില്ല .
അപമാനഭാരത്താല്‍ ആ പിഞ്ചു ഹൃദയം നീറി. ചെയ്യാത്ത കുറ്റം ആരോപിക്കപെട്ടു ഒരാളെ തെറ്റുക്കാരനാക്കുക എന്നത് അയാളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയും അക്രമവും ആണ് .സ്വഗൃഹത്തില്‍ നിന്ന് തന്നെ അത്തരത്തിലൊരു പീഡനം ആ ചെറുപ്രായത്തിലവന് താങ്ങാവുന്നതിലും അപ്പുറത്തെ വേദനയായിരുന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ക്കും സങ്കടം അണപൊട്ടിയ ഖല്‍ബിനും ആ രാത്രി നിദ്രാവിഹീനമായിരുന്നു . തിരിഞ്ഞും മറിഞ്ഞും ഈ ലോകത്തെയും ജന്മത്തെയും പ്രാകി ഒരു നിമിഷം ആത്മഹത്യയിലേക്ക് വരെ ചിന്തയുടെ നാമ്പുകള്‍ നീണ്ടു . പക്ഷെ മരണം ഇവിടെ ഒരു പരിഹാരമല്ല . ഈ കുറ്റപെടുത്തലിനെ പ്രതിസന്ധികളെ സധൈര്യം നേരിട്ട് ജീവിതവിജയം കൈവരിക്കണം അതാണ് ലക്‌ഷ്യം ഈ മണ്ണിലും വീട്ടിലും നിന്നത് സാധ്യമല്ല .അത് കൊണ്ട് നാളെ നേരം വെളുത്താല്‍ ഈ നാട് വിടണമെന്ന ഉറച്ച തീരുമാനത്തില്‍ കുഞ്ഞുണ്ണി എത്തി .
നേരം പര പര വെളുപ്പിന് തന്നെ എഴുന്നേറ്റു ആരുമറിയാതെ ആരോടും പറയാതെ കുഞ്ഞുണ്ണി നേരെ റോഡിലേക്ക് വെച്ച് പിടിച്ചു ,കയ്യില്‍ ഒരണയുടെ കാഷും ഇല്ല .എങ്കിലും തീരുമാനത്തില്‍ നിന്ന് പിന്‍മാറാതെ ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ ലോകം തറവാട് എന്ന മുദ്രാവാക്യവും മനസ്സിലിട്ടു മുന്നോട്ടു നടന്നു . കുറച്ചു മുന്നോട്ട് ചെന്നപ്പോളതാ ..
മുന്നില്‍ ആരോ നടന്നു പോകുന്നു.ശരിക്കും വെളിച്ചം വെച്ച് തുടങ്ങാത്തത് കൊണ്ട് ആളെ വെക്തമല്ല .എങ്കിലും കുറച്ചൂടെ വേഗത്തില്‍ നടന്ന് ആളുടെ അടുത്തെത്തി ആളെ മനസ്സിലായി കുഞ്ഞുണ്ണിയേക്കാളും മൂന്നാല് വയസ്സ് കൂടുതലുള്ള സ്വന്തം അല്‍ ഖുല്‍ത്ത് ടീം അംഗം രാമന്‍ കുട്ടിയാണ് ആള്. അവനിപ്പോള്‍ ദൂരെ ദേശത്തെവിടെയോ ഹോട്ടല്‍ ജോലിയിലാണ് ലീവുള്ള ദിവസം വീട്ടില്‍ വന്ന് തിരച്ചു പോവുകയാണ്. നടന്നകഥയൊക്കെ വള്ളി പുള്ളി വിടാതെ അവനോട് പറഞ്ഞു ഒപ്പം ഇപ്പോഴത്തെ യാത്രാദ്ദേശവും. സംഗതിയെല്ലാം നടത്തിതിനിടയില്‍ മൂളികേട്ടവന്‍ കുഞ്ഞുണ്ണിയെ തിരിച്ചു വീട്ടിലേക്ക് പറഞ്ഞയക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയം കണ്ടില്ല .
അത് മാത്രമല്ല ഈ ഒരു മാനസികാവസ്ഥയില്‍ വിവരവും വിവേകവും വകതിരിവും ഇല്ലാത്ത കുഞ്ഞുണ്ണിയെ കൈ വെടിഞ്ഞാല്‍ ചിലപ്പോ ഈ പഹയന്‍ വേറെ വല്ല അപകടത്തിലും ചെന്ന് ചാടിയാലോ എന്ന ഭയവും രാമന്‍കുട്ടിക്കുണ്ട് അത് കൊണ്ട് അവനെ കൂടെ കൂട്ടി രാമന്‍ കുട്ടി യാത്ര തുടര്‍ന്നു .മനുഷ്യന്‍റെ മുന്‍ബില്‍ ദൈവം പലകോലത്തില്‍ പലസമയത്ത് പ്രത്യക്ഷപെടും ഇപ്പോള്‍ കുഞ്ഞുണ്ണിയുടെ മുന്‍ബില്‍ രാമന്‍ കുട്ടിയുടെ രൂപത്തിലാണ് പടച്ചവന്‍ അവതരിച്ചത് കുഞ്ഞുണ്ണി മനസ്സുകൊണ്ട് രാമന്കുട്ടിക്ക് ഒരു പാട് നന്ദി പറഞ്ഞു വനോടൊപ്പം യാത്ര തുടങ്ങീ രാമന്‍ കുട്ടിയുടെ പണി സ്ഥലത്ത് എത്തി അവന്‍ ജോലി ചെയ്യുന്ന ഹോട്ടെലില്‍ ജോലി സാധ്യതയില്ല .
എങ്കിലും അവന്‍റെ ശ്രമഫലമായി മറ്റൊരിടത്ത് മറ്റൊരു ഹോട്ടെലില്‍ പണികിട്ടി .
പിറ്റേന്ന് രാവിലെ തന്നെ ജോലിക്ക് പോയി കുഞ്ഞുണ്ണിയുടെ ചെറിയ ആയുസ്സില്‍ ഇന്നുവരെ കാണാത്തത്ര വലിപ്പത്തിലുള്ള വലിയൊരു ഭോജനശാല നല്ലവൃത്തിയും വെടിപ്പുമോക്കെയുള്ള മനോഹരമായ സ്ഥാപനം
ഹോട്ടെലിന്‍റെ മനോഹരമായ ഹാളില്‍ നിന്നകതേക്ക് കടന്നതും കരിയും പുകയും കൊണ്ട് കരിവാളിച്ച ചുമരുകള്‍ അഴുക്ക് പുരണ്ട പാത്രങ്ങള്‍ മേശകള്‍ വൃത്തികെട്ട ദുര്‍ഗന്ധം മൂക്കിലാകെ അടിച്ചു കയറി. വെട്ടി തിളങ്ങുന്ന ഭോജന ശാലയുടെ അടുക്കള കണ്ടപ്പോള്‍ ഒരു നിമിഷം ഒരു ഓക്കാനം കുഞ്ഞുണ്ണിക്ക് കേറി വന്നുവെങ്കിലും ജീവിതമാകുന്ന തീക്ഷണ മുഖത്തെ അതിജീവിക്കാന്‍ അറപ്പിനെയും വെറുപ്പിനെയും മാറ്റി നിറുത്തി ജോലി ആരംഭിച്ചു യാതൊരു വിശ്രമവും ഇല്ലാത്ത ജോലി രാത്രി പന്ത്രണ്ടു മണി വരെ അങ്ങനെ ആറു ദിവസം ജോലി തുടര്‍ന്ന് കുഞ്ഞു കുഞ്ഞു പാത്രം മുതല്‍ വലിയ വലിയ ചെമ്പ് വരെ കഴുകല്‍ ഒപ്പം താടി വെച്ച സാത്വിക മുഖമുള്ള മനുഷ്യന്‍റെ ചൊറിയലും അയാളും അയാള്‍ടെ സ്ഥാപനവും ഒരു പോലെ പുറത്ത് ഭയങ്കര വെളുപ്പും അകം നിറയെ കരിയും ചളിയും അങ്ങനെ മൂന്നാം നാള്‍ മുതല്‍ കുഞ്ഞുണ്ണി വേതനം ആവശ്യപെട്ടു. താടി വെച്ച ഹമുക്ക് കാക്ക കൊടുത്തില്ല അങ്ങനെ ആറാം ദിവസം കുറച്ചു ഒച്ചയെടുത്ത് രണ്ടാലൊന്ന് അറിയണമെന്ന ഭാവത്തില്‍ കൂലി ചോദിച്ചതും കവിളിലൂടെ ഒരു പൊന്നീച്ച പാറിയതും ഒരു മിച്ചായിരുന്നു ...
ഫ്ഹാ .. കള്ളഹിമാറെ .. അന്നെ പ്പോലെ പടച്ചോനും പടപ്പോള്‍ക്കും വേണ്ടാത്തൊരു തെണ്ടിക്ക് നാല് നേരം മുണ്‌ന്‍ങ്ങാന്‍ തന്നതും പോരാഞ്ഞ് അയിന്റെ പുറത്ത് കൂലിയോ എന്ന് ചോദിച്ചു പിടിച്ച് പുറത്തേക്കൊരു തള്ള് .
അടിയുടെ വേദനയിലും അശക്തിയുടെ നിസ്സഹായതയിലും പകയുടെ തീപന്തം കുഞ്ഞുണ്ണിയുടെ മനസ്സില്‍ എരിഞ്ഞു കത്തി
ഡാ കള്ളത്താടീ .... ആളുകളെ പറ്റിക്കാന്‍ വേണ്ടി നിസ്കാര തഴംബും വെച്ച് നടക്കുന്ന ഇബ്ലീസേ ...ഇതൊന്ടോന്നും
അനക്ക് ഇഞ്ഞേ തോല്‍പ്പിക്കാന്‍ കന്ജൂല കുഞ്ഞുണ്ണി ചൊടലകുണ്ടിലെ ചെകുത്താനെ തോല്‍പ്പിച്ചു പോന്നോനാടാ ...
എന്ന് മനസ്സില്‍ മാത്രം പറഞ്ഞു അവിടെ നിന്നും തിരിഞ്ഞു നോക്കാതെ നടന്നു .
ഇനി രാമന്‍ കുട്ടിയുടെ അടുത്ത് പോണമെങ്കില്‍ അതിനും കയ്യില്‍ ഒരു ദംബടിയില്ല വയറിലാണെങ്കില്‍ കുടല്കരിഞ്ഞ് മണം വരുന്നു കുറെ നേരം ആ അങ്ങാടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ആരോടും ഒന്നും ചോദിക്കാനും വയ്യ കാരണം ആളുകളുടെ പ്രതികരണം എങ്ങനെയാണെന്ന് പറയാന്‍ വയ്യ തൊണ്ട വരളുന്നു ദാഹമോ വിശപ്പോ ഏതാണെന്ന് പ്പോലും വേര്‍ തിരിച്ച് അറിയാത്ത തികച്ചും ഭ്രാന്തമായ അവസ്ഥ .പടച്ചോനെ ഇനിയെന്ത് പോകാനുള്ള വഴിയോ ജീവിക്കാനുള്ള മാര്‍ഗാമോ മുന്നില്ലാത്തവന് പിന്നെ മരണം തന്നെയാണ് ഏക ആശ്വാസം എന്ന ചിന്ത വീണ്ടും കുഞ്ഞുണ്ണിയിലേക്കെത്തി .നാളെ രാവിലെ ഇവിടെ എവിടെയെങ്കിലും മരിച്ചു കിടക്കുന്ന അവന്‍റെ മുഖം മനസ്സില്‍ കണ്ടവന്‍ തന്നെ ഞെട്ടി .മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നിമിഷങ്ങള്‍ ഇവിടെ പടച്ചവന്‍റെ രൂപം കെട്ടി ആരും പ്രത്യക്ഷപെടുന്നില്ലലോ എന്നോര്‍ത്ത് സങ്കടപെട്ടിരിക്കുമ്പോള്‍ ആണ് തെരുവിന്‍റെ മൂലയില്‍ ഒരു പൊതു കിണര്‍ കണ്ണില്‍ പെടുന്നത്. വിധിക്ക് മുന്‍ബില്‍ അങ്ങനെ തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത കുഞ്ഞുണ്ണി നേരെ കിണറിനടുത്തേക്ക് നടന്നു. വെള്ളം കുടിച്ചെങ്കിലും ഉയിര്‍ നിലനിര്‍ത്തണം എന്നതാണ് ലക്‌ഷ്യം . മതിലോക്കെ കെട്ടിയ കിണര്‍ നല്ല പോലെ വെള്ളവും അതിലേറെ ചപ്പ് ചവറുമുള്ള കിണര്‍ പക്ഷെ വെള്ളം മുക്കി എടുക്കാന്‍ ബക്കറ്റോ ? കയറോ ഇല്ല വഴിയില്‍ കിടന്ന ഒരു ഒഴിഞ്ഞ ഒരു മദ്യ കുപ്പി ചെറിയ പ്ലാസ്റ്റിക് കയറുകള്‍ ഏച്ചുക്കൂട്ടി കിണറിലേക്ക് ഇറക്കുമ്പോള്‍ ഒരു കൈ കുഞ്ഞുണ്ണിയുടെ ചുമലില്‍ വെണ്‍ തൂവല്‍ പോലെ സ്പര്‍ശിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കുഞ്ഞി താടി വെച്ച് കാണാന്‍ അത്ര ചേലില്ലാത്തോരാള്‍
എന്താ കുട്ട്യേ പണി ന്നു ചോദിച്ചു
ഞാന്‍ കുടിക്കാന്‍ ലേശം വെള്ളം മുക്കുകയാ
അത് കേട്ടതും ആ കനിവുള്ള ഹൃദയത്തിന്നുടമ കുഞ്ഞുണ്ണിയെ ചേര്‍ത്തൊരു പിടിപിടിച്ചുഎന്നിട്ട് തൊട്ടടുത്തുള്ള ഒരുകടയില്‍ കൊണ്ട് പോയി പ്പിട്ട ഒരു നാരങ്ങാവെള്ളം വാങ്ങികൊടുത്ത് കുഞ്ഞുണ്ണി മതിവരുവോളം ആ വെള്ളം കുടിച്ചു മരണ ശേഷം വിശ്വാസിക്ക് ലഭിക്കുന്ന ഹൌ ളുല്‍ കൌസര്‍ ആണോ ഇത് റബ്ബേ ... എന്ന് ഒരു നിമിഷം കുഞ്ഞുണ്ണി സംശയിച്ചു അത്രക്ക് മാധുര്യമാണ് ആ ഉപ്പിട്ട നാരങ്ങ വെള്ളത്തിനെന്നു കുഞ്ഞുണ്ണിക്ക് തോന്നി
വെള്ളം കുടിച്ചു കടയില്‍ നിന്നിറങ്ങി മുന്നോട്ടു നടക്കുമ്പോള്‍ ഇപ്പോള്‍ തന്‍റെ മുന്നില്‍ പ്രത്യക്ഷപെട്ട പടച്ചവന്‍റെ പേര് ചോദിച്ചു സൈതലവി ആ സഹൃദയന്‍ മറുപടി പറഞ്ഞു .എന്നിട്ട് കുഞ്ഞുണ്ണിയുടെ വിവരങ്ങള്‍ ആരാഞ്ഞു കുഞ്ഞുണ്ണി ച്ചുടലകുണ്ട് മുതല്‍ ഇതുവരെ സംഭവിച്ചിതെല്ലാം പറഞ്ഞു .
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ സൈതലവിക്ക പറഞ്ഞു മോനെ നമ്മള്‍ കാണുന്നതല്ല ലോകം ഒരു പാട് നിഗൂഡതകള്‍ ഒളിപ്പിച്ചു വെച്ച ഒരു വീഞ്ഞ പെട്ടിയാണ് ദുനിയാവ്!
എതായാലും നീ എന്റെ കൂടെ വാ എനിക്ക് മീന്‍ കച്ചവടം ആണ്. ആ പണി നിനക്കും ചെയ്യാം അങ്ങനെ സൈതാലിക്കയുടെ കൂടെ മീന്‍ കച്ചവടം തുടങ്ങി കൂലി ഇല്ല ലാഭത്തില്‍ പാതി മൂന്നു മാസത്തിനു ശേഷം സൈതാലിക്കയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും മടികുത്തില്‍ ഒരു പിടി കാശുമായി ഉമ്മയുടെ അടുത്തേക്ക് കുഞ്ഞുണ്ണി എവിടെ ആണെന്നും മറ്റും രാമന്‍കുട്ടി വെക്തമായി വീട്ടില്‍ അറിയിച്ചത് കൊണ്ട് അവര്‍ക്ക് യാതൊരു ആധിയോ അങ്കലാപ്പോ ഇല്ലായിരുന്നു .
ശുഭം :-
(വായനക്കാരുടെ സ്നേഹവാക്കുകള്‍ എനിക്ക് ശീലമായി നിങ്ങളുടെ നിര്‍ദേശവും ശകാരവും വിമര്‍ശനവും പറഞ്ഞു പോവുക )

അതുപോലെതന്നെ തൂവെള്ള താടിയും വീതിയുള്ള നെറ്റിയില്‍ നമസ്കാര
തഴമ്പുമായി ഇരിക്കുന്ന സാത്വിക ഭാവമുള്ള ഒരു മനുഷ്യന്‍ അങ്ങേരാണ് ഈ സ്ഥാപനത്തിന്‍റെ ഉടമസ്ഥന്‍ അയാളുമായി ജോലി ഉറപ്പിച്ചു കൂടുതല്‍ സംസാരം ഒന്നുമില്ല മൂപ്പര്‍ക്ക് ഇവിടെയുള്ള പണികളെല്ലാം ചെയ്യണം മുപ്പത് രൂപ കൂലി തരും .ഭക്ഷണം ഇവിടെന്നു കഴിക്കാം .ഉറക്കവും ഇവിടെത്തന്നെ ആവാം എന്നും പറഞ്ഞ് മറ്റൊരു ജോലിക്കാരനെ കുഞ്ഞുണ്ണിയെ വിളിച്ചു കൊണ്ടുപോയി ജോലികാണിച്ചു കൊടുക്കാന്‍ ശട്ടം കെട്ടി.
ഹോട്ടെലിന്‍റെ മനോഹരമായ ഹാളില്‍ നിന്നകതേക്ക് കടന്നതും കരിയും പുകയും കൊണ്ട് കരിവാളിച്ച ചുമരുകള്‍ അഴുക്ക് പുരണ്ട പാത്രങ്ങള്‍ മേശകള്‍ വൃത്തികെട്ട ദുര്‍ഗന്ധം മൂക്കിലാകെ അടിച്ചു കയറി. വെട്ടി തിളങ്ങുന്ന ഭോജന ശാലയുടെ അടുക്കള കണ്ടപ്പോള്‍ ഒരു നിമിഷം ഒരു ഓക്കാനം കുഞ്ഞുണ്ണിക്ക് കേറി വന്നുവെങ്കിലും ജീവിതമാകുന്ന തീക്ഷണ മുഖത്തെ അതിജീവിക്കാന്‍ അറപ്പിനെയും വെറുപ്പിനെയും മാറ്റി നിറുത്തി ജോലി ആരംഭിച്ചു യാതൊരു വിശ്രമവും ഇല്ലാത്ത ജോലി രാത്രി പന്ത്രണ്ടു മണി വരെ അങ്ങനെ ആറു ദിവസം ജോലി തുടര്‍ന്ന് കുഞ്ഞു കുഞ്ഞു പാത്രം മുതല്‍ വലിയ വലിയ ചെമ്പ് വരെ കഴുകല്‍ ഒപ്പം താടി വെച്ച സാത്വിക മുഖമുള്ള മനുഷ്യന്‍റെ ചൊറിയലും അയാളും അയാള്‍ടെ സ്ഥാപനവും ഒരു പോലെ പുറത്ത് ഭയങ്കര വെളുപ്പും അകം നിറയെ കരിയും ചളിയും അങ്ങനെ മൂന്നാം നാള്‍ മുതല്‍ കുഞ്ഞുണ്ണി വേതനം ആവശ്യപെട്ടു. താടി വെച്ച ഹമുക്ക് കാക്ക കൊടുത്തില്ല അങ്ങനെ ആറാം ദിവസം കുറച്ചു ഒച്ചയെടുത്ത് രണ്ടാലൊന്ന് അറിയണമെന്ന ഭാവത്തില്‍ കൂലി ചോദിച്ചതും കവിളിലൂടെ ഒരു പൊന്നീച്ച പാറിയതും ഒരു മിച്ചായിരുന്നു ...
ഫ്ഹാ .. കള്ളഹിമാറെ .. അന്നെ പ്പോലെ പടച്ചോനും പടപ്പോള്‍ക്കും വേണ്ടാത്തൊരു തെണ്ടിക്ക് നാല് നേരം മുണ്‌ന്‍ങ്ങാന്‍ തന്നതും പോരാഞ്ഞ് അയിന്റെ പുറത്ത് കൂലിയോ എന്ന് ചോദിച്ചു പിടിച്ച് പുറത്തേക്കൊരു തള്ള് .
അടിയുടെ വേദനയിലും അശക്തിയുടെ നിസ്സഹായതയിലും പകയുടെ തീപന്തം കുഞ്ഞുണ്ണിയുടെ മനസ്സില്‍ എരിഞ്ഞു കത്തി
ഡാ കള്ളത്താടീ .... ആളുകളെ പറ്റിക്കാന്‍ വേണ്ടി നിസ്കാര തഴംബും വെച്ച് നടക്കുന്ന ഇബ്ലീസേ ...ഇതൊന്ടോന്നും
അനക്ക് ഇഞ്ഞേ തോല്‍പ്പിക്കാന്‍ കന്ജൂല കുഞ്ഞുണ്ണി ചൊടലകുണ്ടിലെ ചെകുത്താനെ തോല്‍പ്പിച്ചു പോന്നോനാടാ ...
എന്ന് മനസ്സില്‍ മാത്രം പറഞ്ഞു അവിടെ നിന്നും തിരിഞ്ഞു നോക്കാതെ നടന്നു .
ഇനി രാമന്‍ കുട്ടിയുടെ അടുത്ത് പോണമെങ്കില്‍ അതിനും കയ്യില്‍ ഒരു ദംബടിയില്ല വയറിലാണെങ്കില്‍ കുടല്കരിഞ്ഞ് മണം വരുന്നു കുറെ നേരം ആ അങ്ങാടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ആരോടും ഒന്നും ചോദിക്കാനും വയ്യ കാരണം ആളുകളുടെ പ്രതികരണം എങ്ങനെയാണെന്ന് പറയാന്‍ വയ്യ തൊണ്ട വരളുന്നു ദാഹമോ വിശപ്പോ ഏതാണെന്ന് പ്പോലും വേര്‍ തിരിച്ച് അറിയാത്ത തികച്ചും ഭ്രാന്തമായ അവസ്ഥ .പടച്ചോനെ ഇനിയെന്ത് പോകാനുള്ള വഴിയോ ജീവിക്കാനുള്ള മാര്‍ഗാമോ മുന്നില്ലാത്തവന് പിന്നെ മരണം തന്നെയാണ് ഏക ആശ്വാസം എന്ന ചിന്ത വീണ്ടും കുഞ്ഞുണ്ണിയിലേക്കെത്തി .നാളെ രാവിലെ ഇവിടെ എവിടെയെങ്കിലും മരിച്ചു കിടക്കുന്ന അവന്‍റെ മുഖം മനസ്സില്‍ കണ്ടവന്‍ തന്നെ ഞെട്ടി .മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നിമിഷങ്ങള്‍ ഇവിടെ പടച്ചവന്‍റെ രൂപം കെട്ടി ആരും പ്രത്യക്ഷപെടുന്നില്ലലോ എന്നോര്‍ത്ത് സങ്കടപെട്ടിരിക്കുമ്പോള്‍ ആണ് തെരുവിന്‍റെ മൂലയില്‍ ഒരു പൊതു കിണര്‍ കണ്ണില്‍ പെടുന്നത്. വിധിക്ക് മുന്‍ബില്‍ അങ്ങനെ തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത കുഞ്ഞുണ്ണി നേരെ കിണറിനടുത്തേക്ക് നടന്നു. വെള്ളം കുടിച്ചെങ്കിലും ഉയിര്‍ നിലനിര്‍ത്തണം എന്നതാണ് ലക്‌ഷ്യം . മതിലോക്കെ കെട്ടിയ കിണര്‍ നല്ല പോലെ വെള്ളവും അതിലേറെ ചപ്പ് ചവറുമുള്ള കിണര്‍ പക്ഷെ വെള്ളം മുക്കി എടുക്കാന്‍ ബക്കറ്റോ ? കയറോ ഇല്ല വഴിയില്‍ കിടന്ന ഒരു ഒഴിഞ്ഞ ഒരു മദ്യ കുപ്പി ചെറിയ പ്ലാസ്റ്റിക് കയറുകള്‍ ഏച്ചുക്കൂട്ടി കിണറിലേക്ക് ഇറക്കുമ്പോള്‍ ഒരു കൈ കുഞ്ഞുണ്ണിയുടെ ചുമലില്‍ വെണ്‍ തൂവല്‍ പോലെ സ്പര്‍ശിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കുഞ്ഞി താടി വെച്ച് കാണാന്‍ അത്ര ചേലില്ലാത്തോരാള്‍
![]() |
വര റിയാസ് അലി |
എന്താ കുട്ട്യേ പണി ന്നു ചോദിച്ചു
ഞാന്‍ കുടിക്കാന്‍ ലേശം വെള്ളം മുക്കുകയാ
അത് കേട്ടതും ആ കനിവുള്ള ഹൃദയത്തിന്നുടമ കുഞ്ഞുണ്ണിയെ ചേര്‍ത്തൊരു പിടിപിടിച്ചുഎന്നിട്ട് തൊട്ടടുത്തുള്ള ഒരുകടയില്‍ കൊണ്ട് പോയി പ്പിട്ട ഒരു നാരങ്ങാവെള്ളം വാങ്ങികൊടുത്ത് കുഞ്ഞുണ്ണി മതിവരുവോളം ആ വെള്ളം കുടിച്ചു മരണ ശേഷം വിശ്വാസിക്ക് ലഭിക്കുന്ന ഹൌ ളുല്‍ കൌസര്‍ ആണോ ഇത് റബ്ബേ ... എന്ന് ഒരു നിമിഷം കുഞ്ഞുണ്ണി സംശയിച്ചു അത്രക്ക് മാധുര്യമാണ് ആ ഉപ്പിട്ട നാരങ്ങ വെള്ളത്തിനെന്നു കുഞ്ഞുണ്ണിക്ക് തോന്നി
വെള്ളം കുടിച്ചു കടയില്‍ നിന്നിറങ്ങി മുന്നോട്ടു നടക്കുമ്പോള്‍ ഇപ്പോള്‍ തന്‍റെ മുന്നില്‍ പ്രത്യക്ഷപെട്ട പടച്ചവന്‍റെ പേര് ചോദിച്ചു സൈതലവി ആ സഹൃദയന്‍ മറുപടി പറഞ്ഞു .എന്നിട്ട് കുഞ്ഞുണ്ണിയുടെ വിവരങ്ങള്‍ ആരാഞ്ഞു കുഞ്ഞുണ്ണി ച്ചുടലകുണ്ട് മുതല്‍ ഇതുവരെ സംഭവിച്ചിതെല്ലാം പറഞ്ഞു .
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ സൈതലവിക്ക പറഞ്ഞു മോനെ നമ്മള്‍ കാണുന്നതല്ല ലോകം ഒരു പാട് നിഗൂഡതകള്‍ ഒളിപ്പിച്ചു വെച്ച ഒരു വീഞ്ഞ പെട്ടിയാണ് ദുനിയാവ്!
എതായാലും നീ എന്റെ കൂടെ വാ എനിക്ക് മീന്‍ കച്ചവടം ആണ്. ആ പണി നിനക്കും ചെയ്യാം അങ്ങനെ സൈതാലിക്കയുടെ കൂടെ മീന്‍ കച്ചവടം തുടങ്ങി കൂലി ഇല്ല ലാഭത്തില്‍ പാതി മൂന്നു മാസത്തിനു ശേഷം സൈതാലിക്കയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും മടികുത്തില്‍ ഒരു പിടി കാശുമായി ഉമ്മയുടെ അടുത്തേക്ക് കുഞ്ഞുണ്ണി എവിടെ ആണെന്നും മറ്റും രാമന്‍കുട്ടി വെക്തമായി വീട്ടില്‍ അറിയിച്ചത് കൊണ്ട് അവര്‍ക്ക് യാതൊരു ആധിയോ അങ്കലാപ്പോ ഇല്ലായിരുന്നു .
ഇന്നലെ ഞാന്‍ വീണ്ടും കുഞ്ഞുണ്ണിയെ കണ്ടു തീക്ഷ്ണമായ ജീവിത സാഹ
സാഹചര്യങ്ങളെ ത്രിണവല്‍ക്കരിച്ച് കൊണ്ട്
അവന്‍ കണ്ട സ്വപ്നങ്ങളുടെ ഊടും പാവും കമനീയമായി നെയ്ത് ജീവിക്കുന്നു ശുഭം :-
(വായനക്കാരുടെ സ്നേഹവാക്കുകള്‍ എനിക്ക് ശീലമായി നിങ്ങളുടെ നിര്‍ദേശവും ശകാരവും വിമര്‍ശനവും പറഞ്ഞു പോവുക )
കൊമ്പന്റെ വമ്പത്തരം ഇഷ്ട്ടായി.. പക്ഷെ ഒരുപാട് അക്ഷര പിശാചുക്കളെ കാണുന്നു....
മറുപടിഇല്ലാതാക്കൂഅക്ഷര പിശാചുക്കളെ കുറെ തുരത്തിയിട്ടുന്ദ് നന്ദി ഇ കെ ജി
ഇല്ലാതാക്കൂഒരു പാട് നിഗൂഡതകള്‍ ഒളിപ്പിച്ചു വെച്ച ഒരു വീഞ്ഞപ്പെട്ടിയാണ് ദുനിയാവ്..., പടച്ചോന്‍റെ ഫ്ലഡ്ലൈറ്റ് ഒഫാവാന്‍ ഇനി നിമിഷങ്ങളെ ബാക്കിയുള്ളൂ...,
മറുപടിഇല്ലാതാക്കൂഏറനാടൻ ശൈലിയിലുള്ള മിഴിവാർന്ന ഇത്തരം നിരീക്ഷണങ്ങളാണ് എനിക്കേറ്റവും ഇഷ്ടമായത്....
ചുടലക്കുണ്ടിൽ നിന്ന് സെയ്താലിക്കയുടെ കൂടെ മീൻകച്ചവടം വരെയുള്ള കുഞ്ഞുണ്ണിയുടെ ജീവിതയാത്രയിലൂടെ പറഞ്ഞതിൽ അതിശയോക്തി ഒട്ടും ഇല്ല.... സംഭവിക്കാവുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ തന്നെ. ജീവിതമാണ് പറഞ്ഞു ഫലിപ്പിച്ചത്.
കൊമ്പന്റെ ഭാഷ കുറേക്കൂടി മാറിയിരിക്കുന്നു. ബ്ലോഗിടങ്ങളിലെ വേറിട്ടൊരു ശൈലിയും ഭാഷയുമാണ് കൊമ്പനെഴുത്തിലെ സവിശേഷത. നല്ല ഒഴുക്കോടെ വായിക്കാനാവുന്നു. അവതരിപ്പിക്കപ്പെടുന്ന കഥപാത്രങ്ങളെ മുഴുവൻ കണ്ടെത്തുന്നത് ഗ്രാമീണമായ പരിചിത ലോകത്തു നിന്ന്...
തുടരുക - ഈ ജൈത്രയാത്ര.
മാഷേ വരവിനും
ഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും അതിലുപരി ഈ സ്നേഹത്തിനും നന്ദി
Man great!!!...Well written short story...very descriptive indeed...You could capture most of the flavors and ingredients of our village (Ofcourse the story is set in Eranad Taluk, Malabar)....An evening Foot ball match in Mannathaparambu and the the excited audience(a nostalgic scene for me), Old Chudalakkadu and even the thakarappatta for keeping the money.....great observation and imagination....keep posting such articles bro...
മറുപടിഇല്ലാതാക്കൂBut one final querry...Is Kunjunni a real character?
പ്രിയ പെട്ട സഹപാടി ജിജു നാം എയുതുമ്പോള്‍ നമ്മുടെ നാടിനെ അല്ലാതെ എന്താണ് എഴുതുക സുന്ദരി ആണ് നമ്മുടെ നാട് നമ്മുടെ ഗ്രൌണ്ടും ചുടല കുണ്ടും ഒക്കെ ഇന്ന് ബാല്യകാല സ്മരണകള്‍ തന്നെ ആണ് താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് സ്നേഹത്തില്‍ ചാലിച്ച ഒരായിരം നന്ദി
ഇല്ലാതാക്കൂകൊമ്പന്റെ തൂലികയില്‍ നിന്നും അതി മനോഹരമായ ഒരു കഥ ,,എഴുത്തിന്‍റെ ഗ്രാഫ് ഉയര്‍ന്നു കാണുന്നതില്‍ ഒരു പാട് സന്തോഷം
മറുപടിഇല്ലാതാക്കൂഓര്മ്മകളില് നിന്നും ചികഞ്ഞെടുത്ത കുഞ്ഞുണ്ണിയുടെ കുട്ടിക്കാല ജീവിതം വരകളില്‍ കൂടി വായനക്കാരുടെതാകുന്നു ,ഗ്രാമീണ ജീവിതവും,നിസ്സാര കാര്യത്തിന് നാടുവിട്ടു പോകുന്ന ഗ്രാമത്തിലെ കുട്ടികളുടെ ജീവിതാനുഭവങ്ങള്‍ പറഞ്ഞതും ഹൃദ്യമായ വായന തന്നു ..!!
--------------------------------------
"കോമ്പാ ജ്ജി കുഞ്ഞുണ്ണിയല്ലടാ കൊമ്പനാ നാടന്‍ കഥകള്‍ എഴുതുന്ന കൊല കൊമ്പന് !!"
ഫൈസലേ ...
ഇല്ലാതാക്കൂഅനക്ക് ഞാന്‍ നന്ദി പറയൂല
അതിനപ്പുറത്ത് ഉള്ള വല്ലതും ഉണ്ടെകില്‍ അതാ തരിക
""കുഞ്ഞുണ്ണിയുടെ മനസ്സ് പന്തം കണ്ട പെരുച്ചായിയെ പ്പോലെ""ഇത് പോലെ നല്ല മലപ്പുറം ഭാഷ എഴുതി വരുമ്പോള്‍ .പിന്നെ ഇടയ്ക്കു ഇടയ്ക്കു അച്ചടിവടിവിലേക്ക് പോകുന്നത് ഒരു പ്രശനം അല്ലെ ..
മറുപടിഇല്ലാതാക്കൂ""എന്താ കുട്ട്യേ പണി ന്നു ചോദിച്ചു"" ഇങ്ങിനെ ചോദിച്ച ആളു തന്നെ അടുത്ത നിമിഷം """നീ എന്റെ കൂടെ വാ എനിക്ക് മീന്‍ കച്ചവടം ആണ്"""... ഇങ്ങനെ അച്ചടി വടിവില്‍ സംസാരിക്കുമ്പോള്‍ ..കൈല്‍ നല്ല ഭാഷയുണ്ടല്ലോ അതങ്ങു പൊലിപ്പിച്ചു എടുക്കു
എഴുത്തിലെ ന്യൂനതകള്‍ കാണിച്ചു തന്ന സ്നേഹ മനസ്സിന് തിരിച്ചും സ്നേഹത്തിന്‍റെ ഒരായിരം പൂക്കള്‍
ഇല്ലാതാക്കൂകൊമ്പന്റെ ഗ്രാമ്യഭംഗിയുള്ള ശൈലി ആകർഷണീയമാണ്. ഏറനാടൻ പദങ്ങളും പ്രയോഗങ്ങളും കൂടിയാവുമ്പോൾ വായന രസകരമാകുന്നു.
മറുപടിഇല്ലാതാക്കൂപക്ഷേ, കഴിഞ്ഞ കഥയുടെ നിലവാരത്തിൽ നിന്നും പിറകോട്ടു പോയോ എന്നൊരു സംശയം. ഓരോ നല്ല സൃഷ്ടികളും എഴുത്തുകാരന്റെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു എന്ന സത്യം അടിവരയിട്ടു പറയട്ടെ. അക്ഷരത്തെറ്റുകളും ഖണ്ഡിക തിരിക്കലുമൊക്കെ ശരിയാക്കി ഒന്നുകൂടി ആഞ്ഞുപിടിച്ചാൽ കുറേകൂടി മനോഹരമാകുമെന്നാണ് തോന്നുന്നത് (ഗ്യാലറിയിലിരുന്ന്, "അടിയെടാ സിക്സ്" എന്നു പറയുന്നതിന്റെ ഒരു സുഖം!!)
ചീരാ മുളകെ എഴുത്തില്‍ കൊമ്പനൊരു ശിശുവാ നമുക്ക് ശ്രമിക്കാം നന്നാകാന്‍ ഇനിയും
ഇല്ലാതാക്കൂഒട്ടും അതിശയോക്തി ഇല്ല എന്ന് പറഞ്ഞത് വാസ്തവം. അത് തന്നെയാണ് ഈ കഥയുടെ ഏറ്റവും വലിയ മികവും. പെട്ടെന്ന് നിര്‍ത്തി കളഞ്ഞു :(. കുഞ്ഞുണ്ണിക്ക് പിന്നെന്തോക്കെ ഉണ്ടായിട്ടുണ്ടാകാം എന്നത് ഞങ്ങള്‍ക്ക് വിട്ടു തന്നു അല്ലെ. പിന്നെ വായിക്കുമ്പോള്‍ എല്ലാം കുഞ്ഞുണ്ണിയുടെ സ്ഥാനത്തു ഞാന്‍ കൊമ്പനെ കണ്ടത് എന്റെ വായനയുടെ കുഴപ്പമാണോ ആവോ ..( അക്ഷര തെറ്റിനെ കുറിച്ച് ഞാന്‍ പറയില്ല ട്ടോ )
മറുപടിഇല്ലാതാക്കൂനിസാര് വിശദ വായനക്കും അഭിപ്രായത്തിനും നന്ദി
ഇല്ലാതാക്കൂഇത് മനസ്സില്‍ ഉള്ളത് മുഴുവന്‍ എയുതിയാല്‍ ബ്ലോഗില്‍ കൊള്ളിലായിരുന്നു
ആറ്റി കുരുക്കിയപ്പോള്‍ ഭംഗി കുറഞ്ഞു
ഒരു നോവലെഴുതാനുള്ള ക്രാഫ്റ്റ് ചെറുകഥയില്‍ ഒതുക്കിയതാണോ കൊമ്പാ? കുഞ്ഞുണ്ണിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ധൃതിയില്‍ പറഞ്ഞതുപോലെ തോന്നി. നാടുവിടലും ഹോട്ടല്‍ ജോലിയുമെല്ലാം. ഇടക്കിടക്ക് കൊമ്പന്‍ തത്വങ്ങള്‍ കയറ്റിയിട്ടുമുണ്ട്. ഉദാ:- ''ഭൂമിയില്‍ പണക്കാരനായി ജീവിക്കാന്‍ കഴിയാത്തവരൊക്കെ കീഴാളന്‍ തന്നെ ''
മറുപടിഇല്ലാതാക്കൂഒരുപാട് എഴുതാന്‍ ഇനിയും പടച്ചോന്‍ ഈ ഹമുക്കിനെ അനുഗ്രഹിക്കട്ടെ...
ഷബീര്‍ വായനക്കും അഭിപ്രായത്തിനും നന്ദി
ഇല്ലാതാക്കൂഒരു കുഞ്ഞു നോവലിനുള്ള വകുപ്പ് ഉണ്ടായിരുന്നു
പക്ഷെ ബ്ലോഗില്‍ നോവല്‍ അത്ര വിജയകരമാല്ലെന്നു തോന്നി അതാ ചുരുക്കിയത്
വല്ലാത്തൊരു താഴ്ച്ചയിലേക്ക് കാലു താഴ്ന്നു പോയതും കുഞ്ഞുണ്ണിയുടെ അരമണ്ടലത്തിന്‍റെ മധ്യഭാഗത്തെ ടവറില്‍ നിന്നൊരുറവ പൊടിഞ്ഞതും ഒന്നിച്ചായിരുന്നു ....ഒറ്റ ഇരിപ്പിനു വായിച്ചു തീര്‍ത്തു...ശരിക്കും ഒരു അനുഭവ കഥയാണെന്ന് തോന്നിപ്പോയി ..പിന്നെ ലേബല്‍ കണ്ടപ്പോഴല്ലേ പച്ച നുണ ആണെന്ന് പുടി കിട്ടിയത്..............
മറുപടിഇല്ലാതാക്കൂമിസിരിയാ നാസര്‍ കുറെ കാലമായി കണ്ടിട്ട്
ഇല്ലാതാക്കൂകണ്ടതിലും വായിച്ചത്തിലും അഭിപ്രായം രേഖപെടുത്തിയത്തിലും പെരുത്ത് സന്തോഷം
കുഞ്ഞുണ്ണി കൊമ്പന്‍.... ഇത് മുഴുവന്‍ വായിച്ചില്ലാ.. എന്നാലും മനസ്സിലായി.. കൊമ്പന്‍ തെന്നെ ആണ് കുഞ്ഞുണ്ണി എന്ന്....
മറുപടിഇല്ലാതാക്കൂറാഹി മോനെ നീ അത് കണ്ടു പിടിച്ചു അല്ലെ
ഇല്ലാതാക്കൂഅഭിപ്രായത്തിന് നന്ദി
മനോഹരമായി അവതരിപ്പിച്ചു. ബ്ലോഗിന്റെ ഐശ്വര്യം (അക്ഷരതെറ്റ് :) മാത്രമായിരുന്നു ഒരു പ്രശ്നം. വായനയില്‍ മറ്റു തടസ്സങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
മറുപടിഇല്ലാതാക്കൂപല ബാല്യങ്ങളും നേരിട്ടിട്ടുള്ള അവസ്ഥയെ ഹൃദയത്തില്‍ തറക്കുന്ന വിധത്തില്‍ തന്നെ പകര്‍ത്തി.
പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരും ഉള്ള വംബത്തരങ്ങള്‍ ഇനിയും ഇവിടെ ജനിക്കട്ടെ....
ഡോക്റ്റര്‍ ജി വെരി വെരി നന്ദി വായനക്കും വിമര്‍ശനത്തിനും
ഇല്ലാതാക്കൂകൊമ്പന്റെ എഴുത്തിനു മുമ്പത്തെതില്‍ നിന്നും ഒരുപാട് മാറ്റമുണ്ട്.
മറുപടിഇല്ലാതാക്കൂകൊള്ളാം ഈ നടന്‍ ശൈലി.
ആശംസകള്‍.
അശ്രഫി ജി ശുക്രിയാ
ഇല്ലാതാക്കൂഒരൊളിച്ചോട്ടം..അതുണർത്തിയ നോവുകളും നൊമ്പരങ്ങളും, കൊമ്പൻ നന്നായി വരച്ചു കാട്ടിയിരിക്കുന്നു. എനിക്കുണ്ടായ അനുഭവം ഒരു കുഞ്ഞു കഥയായി ഞാൻ അവതരിപ്പിച്ചിരുന്നു. എഴുതി തെളിഞ്ഞ കൊമ്പൻ ഈ കഥ നല്ലൊരു വായനാനുഭവമാക്കി. കൊച്ചു കൊച്ചു ഏറനാടൻ തമാശകളുമൊക്കെയായി, കത്തിക്കയറി. എഴുത്തിലുണ്ടായ ഈ ശൈലി മാറ്റം നല്ലതിനു തന്നെ.
മറുപടിഇല്ലാതാക്കൂആശംസകൾ..
കത്തി കയറുമ്പോള്‍ ഒരു ബക്കെറ്റ് വെള്ളം കൊണ്ട് വന്നു ഒഴിക്കണം നവാസ് ജി അല്ലെങ്കില്‍ ബ്ലോഗ് കത്തൂലെ
ഇല്ലാതാക്കൂവായനക്കും അഭിപ്രായ പ്രകടനത്തിനും പ്രിയപ്പെട്ട നാവാസിനു ഹൃദയം നിറഞ്ഞ നന്ദി
കൊമ്പന്റെ രചനക്ക് നല്ല നാടന്‍ ശൈലി തന്നെയാണ് ആസ്വാദ്യകരം ....ഉപമകള്‍ മനോഹരം ....അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക...കഥാന്ത്യം ഒന്ന് കൂടി നീട്ടാമായിരുന്നു .ഭാവുകങ്ങള്‍ .
മറുപടിഇല്ലാതാക്കൂസിന്ഗ്ല് ബ്രിഡ്ജ് നന്ദി വായനക്കും അഭിപ്രായ പ്രകടനത്തിനും
ഇല്ലാതാക്കൂഞാന് അപ്പോഴേ പറഞ്ഞില്ലേ കൊമ്പന്‍ വമ്പന്‍ ആണെന്ന്.
മറുപടിഇല്ലാതാക്കൂഅന്താരാഷ്ട്ര തലത്തില്‍ പിടിപാടുള്ള ആളാണ് കൊമ്പന്‍. എന്നാലും ഇപ്പോഴും ആ ഏറനാടന്‍ ഭാഷ കൈവിട്ടിട്ടില്ല. ഗ്രാമവും അതിന്‍റെ നന്മകളും തീക്ഷ്ണമായ ജീവിത സാഹ സാഹചര്യങ്ങളും എല്ലാം നന്നായി. ആശംസകള്‍.
ശ്രീ പെരുത്ത് താങ്ക്സ്
ഇല്ലാതാക്കൂകൊമ്പാ , ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ആദ്യം തന്നെ പറയട്ടെ.പിന്നെ ഇഷ്ടങ്ങള്‍ വേണ്ട എന്ന് പറഞ്ഞതിനാല്‍ ചില കാര്യങ്ങള്‍ പറയട്ടെ. കുഞ്ഞുണ്ണിക്ക് പകരം ഒരു "കുഞ്ഞാപ്പു" ഇടയില്‍ കയറി വന്നു. പിന്നെ അച്ചടി ഭാഷയുടെയും ഏറനാടന്‍ ഭാഷയുടെയും "മസാലകൂട്ടില്‍" എവിടെയൊക്കെയോ തെറ്റിപ്പോയിരിക്കുന്നു. താങ്കളുടെ സ്വതസിദ്ധമായ ഭാഷാ ശൈലി തന്നെയാണ് എപ്പോഴും നല്ലത്.പിന്നെ ഇരുപതു ആടുകളല്ലേ? അപ്പോള്‍ ട്വെന്റി റ്റൂ ഗോട്ട് എന്നാ ഇംഗ്ലീഷ് പ്രയോഗം മനസ്സില്‍ ആയില്ല. അവസാനിപ്പിക്കാന്‍ ധൃതികൂട്ടിയത് പോലെ... ഇത്രെയോക്ക്യെ കാണുന്നുള്ളൂ ന്‍റെ കൊമ്പാ ..അഭിനന്ദനങ്ങള്‍ .
മറുപടിഇല്ലാതാക്കൂഅശ്രദ്ധകള് ആണ് അംജത് ജി തീര്‍ച്ചയായും നിങ്ങളുടെ വിമര്‍ശനങ്ങള്‍ എനിക്കൊരു മുതല്‍ക്കൂട്ടാണ് ഇനിയും ഇത് പോലെ ചൂണ്ടി കാണിക്കണം താങ്ക്സ്
ഇല്ലാതാക്കൂവമ്പത്തരങ്ങള് ഇഷ്ടായി...
മറുപടിഇല്ലാതാക്കൂമുബീ നന്ദി
ഇല്ലാതാക്കൂരസങ്ങളും നൊമ്പരങ്ങളും കലർന്ന കൊമ്പന്റെ കൊമ്പില്ലാത്ത വമ്പത്തരങ്ങൾ നിയ്ക്കും ഏറെ പ്രിയമാണു..
മറുപടിഇല്ലാതാക്കൂസന്തോഷം ട്ടൊ, ജീവിത യാത്രയിലെ ഓരോ ഏടുകൾ ഞങ്ങൾക്കു മുന്നിൽ തുറന്നു വെക്കുന്നതിനു..
സുപ്രഭാതം.,നല്ല ദിനം നേരുന്നൂ..!
ടീച്ചറെ പെരുത്ത് സന്തോഷം
ഇല്ലാതാക്കൂപല ശൈലികളിലും കഥകളെഴുതുന്നവരുണ്ട്....അതില്‍ നല്ല ശൈലികള്‍ തിരഞ്ഞേടുക്കുന്നതിലാണ് കഥാകാരന്റെ വിജയം!! അതില്‍ കൊമ്പന്‍ വമ്പത്തരത്തിലെ കുഞ്ഞുണ്ണി വിജയിച്ചിരിക്കുന്നു!!
മറുപടിഇല്ലാതാക്കൂപടന്ന ക്കാരാ താങ്ക്സ്
ഇല്ലാതാക്കൂപാവം കുഞ്ഞുണ്ണി!
മറുപടിഇല്ലാതാക്കൂകഥ മോശമായില്ല.
ശ്രീ താങ്ക്സ്
ഇല്ലാതാക്കൂ'വാറ്റ് കഞ്ഞിയും പ്രതീക്ഷിച്ചു ചെന്ന നമ്മുടെ കഥാനായകന്‍ മാന്യ ശ്രീ വിനയ കുണ്ടിത കുമാരന്‍ കുഞ്ഞുണ്ണിയുടെ നടുംപുറത്ത് മാതാശ്രീയുടെ കയ്യിലിരിക്കുന്ന വളഞ്ഞു പുളഞ്ഞു നീണ്ടു നിവര്‍ന്നൊരു പുളിവടിയുടെ പതനം വളരെ ശക്തമായി ഉണ്ടാവുകയും തല്‍ഫലമായി വേദനയില്‍ പുളഞ്ഞൊരു കുഞ്ഞുണ്ണി രാഗം പുറത്ത് വിട്ടതും ഒരുമിച്ചായിരുന്നു .
മറുപടിഇല്ലാതാക്കൂഅങ്ങനെ മൂന്നാം നാള്‍ മുതല്‍ കുഞ്ഞുണ്ണി വേതനം ആവശ്യപെട്ടു. താടി വെച്ച ഹമുക്ക് കാക്ക കൊടുത്തില്ല അങ്ങനെ ആറാം ദിവസം കുറച്ചു ഒച്ചയെടുത്ത് രണ്ടാലൊന്ന് അറിയണമെന്ന ഭാവത്തില്‍ കൂലി ചോദിച്ചതും കവിളിലൂടെ ഒരു പൊന്നീച്ച പാറിയതും ഒരു മിച്ചായിരുന്നു ...
ഫ്ഹാ .. കള്ളഹിമാറെ .. അന്നെ പ്പോലെ പടച്ചോനും പടപ്പോള്‍ക്കും വേണ്ടാത്തൊരു തെണ്ടിക്ക് നാല് നേരം മുണ്‌ന്‍ങ്ങാന്‍ തന്നതും പോരാഞ്ഞ് അയിന്റെ പുറത്ത് കൂലിയോ എന്ന് ചോദിച്ചു പിടിച്ച് പുറത്തേക്കൊരു തള്ള് .
വയറിലാണെങ്കില്‍ കുടല്കരിഞ്ഞ് മണം വരുന്നു കുറെ നേരം ആ അങ്ങാടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ആരോടും ഒന്നും ചോദിക്കാനും വയ്യ കാരണം ആളുകളുടെ പ്രതികരണം എങ്ങനെയാണെന്ന് പറയാന്‍ വയ്യ തൊണ്ട വരളുന്നു ദാഹമോ വിശപ്പോ ഏതാണെന്ന് പ്പോലും വേര്‍ തിരിച്ച് അറിയാത്ത തികച്ചും ഭ്രാന്തമായ അവസ്ഥ .'
ഈ വരികളിലൂടെയെല്ലാം മൂസാക്ക അവതരിപ്പിക്കുന്നത്,താൻ അനുഭവിച്ചു വന്ന പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ സത്യസന്ധമായ വാക്കുകളാണ്. അതെല്ലാം തന്റെ നേരെ പല്ലിളിച്ച്കൊണ്ട് പരിഹസിച്ച് ചിരിച്ച് കോക്രി കാണിക്കുന്നതാണ്. നല്ലതാ മൂസാക്കാ ഈ ഭാഷ.
ഈ ബ്ലോഗ്ഗിന്റെ ഐശ്വര്യങ്ങൾ ഒരുപാട് കാണുവാനുണ്ട്. ഐശ്വര്യം ഉപദ്രവമായി മാറുന്നോ എന്നൊരു ശങ്ക ഇല്ലാതില്ല. ആശംസകൾ.
മണ്ടൂസാ വായനക്കും അഭിപ്രായത്തിനും നന്ദി
ഇല്ലാതാക്കൂപതിവ് പോലെ വായിക്കാന്‍ രസകരം ആയിരുന്നു കൊമ്പന്‍ന്റെ വമ്പത്തരങ്ങള്‍ .കുഞ്ഞുണ്ണിയുടെ കഥയ്ക്ക് പൂര്‍ണത കൊടുക്കാതെ പറഞ്ഞു അവസാനിപ്പിച്ചു എന്നത് മാത്രം ഒരു കുറവായി തോന്നി .റിയാസിന്റെ ചിത്രം നന്നായിടുണ്ട്.ഈ ഭാഷയെക്കാള്‍ കൊമ്പന് ചേരുന്നത് സ്വതസിദ്ധമായ താങ്ങളുടെ ശൈലി തന്നെയാണ് എന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂഅനാമിക വിശദ വായനക്കും അഭിപ്രായത്തിനും നന്ദി
ഇല്ലാതാക്കൂഉമ്മ കള്ളനാക്കിയപ്പോള്‍ വാശിക്ക് നാട് വിട്ട കുഞ്ഞുണ്ണി അങ്ങിനെ ജീവിതം പഠിച്ചു. വാശി ഉണ്ടാവാന്‍ ചില തിക്താനുഭവങ്ങള്‍ നല്ലതാണ്. ആശംസകള്‍
മറുപടിഇല്ലാതാക്കൂഅക്ബര്ക്ക താങ്ക്സ്
ഇല്ലാതാക്കൂകഥ നന്നായി പറഞ്ഞു ചിരിപ്പിച്ചും ചിന്തിപ്പിച്ചും എഴുതിയ ഈ വരികൾ ഒരു പാട് ജീവിതാനുഭവത്തിന്റെ പട്ട് നൂലുകളും പോളിസ്റ്റർ മുണ്ടുകളും മെനയുന്നുണ്ട്,
മറുപടിഇല്ലാതാക്കൂകഥയുടെ പല ഭാഗങ്ങളിൽ രണ്ട് തവണ വായിച്ചെങ്കിലും ചിലപ്പോൾ താങ്കളുടെ ശൈലി കൈവിടുന്നുണ്ടോ എന്ന് ഒരു തോന്നൽ വന്നും, താങ്കൾ താങ്കളുടെ ആ പഴയ ശൈലു കൈവിടരുത് അത് കൊമ്പൻസായിപ്പിന്ന് മാത്രമുള്ള സൈനാണ്...........
ഇനിയും വരട്ടെ നല്ല പോസ്റ്റുകൾ
ഇതും മനോഹരം
ആശംസകൾ
ഷാജൂ സന്തോഷം
ഇല്ലാതാക്കൂഹാസ്യവും സെന്റിമെന്റ്സും ഇഴ ചേര്‍ത്ത കൊമ്പന്റെ മറ്റൊരു സുന്ദര രചന. ആത്മാംശം ഉണ്ടോ എന്നേ സംശയമുള്ളൂ!!!
മറുപടിഇല്ലാതാക്കൂജോസ് വായനക്ക് നന്ദി
ഇല്ലാതാക്കൂലാബേല് പച്ച നുണ എന്ന് എഴുതിയത് കൊണ്ട് കഥയാണോ അനുഭവമാണോ എന്ന് ചോദിക്കുന്നില്ല. ഈ പോസ്റ്റ് കുറച്ചു ദ്രിതിയില്‍ എഴുതി പോസ്റ്റ് ചെയ്തതാണെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ കഥാനായകന്റെ പേര് മാറിപ്പോയത് :-) ഒന്നൂടെ എഡിറ്റ് ചെയ്‌താല്‍ നാന്നായിരിക്കും. ഇതൊക്കെയാണ് പോരായ്മകള്‍..,..പതിവുപോലെ കൊമ്പന്‍ സ്പെഷ്യല്‍ നാടന്‍ ഉപകളും വര്‍ണ്ണനകളും ഗ്രാമ കാഴ്ചകളും എല്ലാം നന്നായിട്ടുണ്ട്. ആശംസകള്‍ !
മറുപടിഇല്ലാതാക്കൂമുണ്ടോളീ വിമര്‍ശനങ്ങളെ ഗൌരവത്തോടെ സ്വീകരിക്കുന്നു
ഇല്ലാതാക്കൂവമ്പത്തരങ്ങള് നന്നായിരിക്കുന്നു...ഇടക്കുള്ള കൊമ്പന്റെ ജീവിതതത്ത്വങ്ങളും കൊള്ളാം.
മറുപടിഇല്ലാതാക്കൂവെള്ളി കുളങ്ങര സ്നേഹ സലാം
ഇല്ലാതാക്കൂദു:ഖമുണ്ട്..കൊമ്പൻ ധാരാളമായി വായിക്കാൻ തുടങ്ങുന്നു എന്നു കേട്ടപ്പോൾ തന്നെ ഭയപ്പെട്ടിരുന്നു, കൊമ്പന്റെ നാട്ടുഭാഷ നഷ്ടപ്പെടുമോ എന്ന്..അതു പോലെ തന്നെ സംഭവിക്കുന്നു..
മറുപടിഇല്ലാതാക്കൂചില ശൈലികൾ, ഭാഷ, നിഷ്ക്കളങ്കമായ അക്ഷരത്തെറ്റുകൾ ഇതൊക്കെയാണ് കൊമ്പന്റെ സവിശേഷത..
ഇതൊക്കെ മാറ്റി വച്ച് എഴുതിയാൽ കൊമ്പൻ കൊമ്പനല്ലാതാവും..
വിമര്‍ശനങ്ങളെ ഗൌരവത്തോടെ സ്വീകരിക്കുന്നു
ഇല്ലാതാക്കൂനമ്മുടെയൊക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന ഒരു സ്ഥിരം പരിപാടിയായിരുന്നു നാട് വിട്ടു പോകല്‍ .വീട്ടില്‍ നിന്നും കിട്ടുന്ന ശകാരങ്ങള്‍ക്ക് നമ്മളില്‍ പലരും മറുപടി കൊടുത്തിരുന്നത് ഇങ്ങനെയായിരുന്നല്ലോ ..എന്റെ ഒരു സുഹൃത്ത് അവന്റെ ഉമ്മയെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നത് ഓര്‍ക്കുന്നു " ഞാന്‍ ഈ ദുനിയാവ് വിട്ടു തിരൂര്‍ക്ക് പോകുംട്ടോ ". ഇങ്ങനെ നാട് വിട്ട് ജീവിതം പച്ച പിടിപ്പിച്ചവരാണ് ഏറനാടന്‍ ഗ്രാമങ്ങളിലുള്ള പല പ്രമുഖരും . ഇത്തരത്തില്‍ ജീവിതം നശിപ്പിച്ചവരും ധാരാളം .
മറുപടിഇല്ലാതാക്കൂപ്രിയ ഏറനാടന്‍ കഥാകൃത്ത് കൊമ്പന് എല്ലാ ആശംസകളും ...
niyaas ji സ്നേഹ സലാം
ഇല്ലാതാക്കൂഏറനാടന് അമ്മമാരുടെ പണപ്പെട്ടിയിലെ നിക്ഷേപങ്ങള്‍ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅല്ലപിന്നെ, ചെകുത്താനെ പിടിച്ച കുഞ്ഞുണ്ണിയോടാ കളി.
ചിലപ്പോള്‍ വാശികൊണ്ടും രക്ഷപ്പെടുന്നുണ്ട് അല്ലെ.
ഇഷ്ടപ്പെട്ടു.
രാംജി വായനക്കും അഭിപ്രായത്തിനും നന്ദി
ഇല്ലാതാക്കൂകൊമ്പന്റെ ജീവിത ഗന്ധിയായ കഥ. കുട്ടിക്കാലത്ത് വലുതെന്നു തോന്നിയ ചില പ്രശ്നങ്ങളുടെ പേരില്‍ നാടു വിടുന്ന കുട്ടികള്‍ എന്‍റെയൊക്കെ ചെറുപ്പത്തില്‍ ധാരാളം ഉണ്ടായിരുന്നു നാട്ടിന്‍ പുറങ്ങളില്‍. , അഞ്ചോ അറോ വര്ഷം കഴിഞ്ഞു ആരോടോ കണക്ക് തീര്‍ക്കാനെന്ന മട്ടില്‍ പത്രാസില്‍ അവര്‍ നാട്ടില്‍ വന്നിറങ്ങും. നഗരത്തിലെ കഥകള്‍ പങ്കു വെക്കും. അടുത്ത തവണ ഉമ്മയുടെ തല്ലു കൊള്ളുമ്പോള്‍ ഇങ്ങനെ ഞാനും ചെയ്യും എന്ന് മനസ്സില്‍ കരുതും. അവസരം വന്നു കഴിഞ്ഞാല്‍ വീട് വിടുന്നതിനെക്കുറിചാലോചിക്കും, വെറുതേ കുറെ നടക്കും. കുറച്ചു കഴിഞ്ഞാല്‍ ഉമ്മയുടെ സ്നേഹപൂര്‍ണമായ മുഖം ഓര്‍മവരും, എന്തിനും ലളിതമായി പരിഹാരം കാണുന്ന ബാപ്പയെ ഓര്‍ക്കും അനുജനെയും അനുജത്തിമാരെയും ഓര്‍ക്കും കണ്ണില്‍ വെള്ളം നിറയും. ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിച്ച് വീട്ടിലേക്ക് പോകും. അവിടെ ഉമ്മ ബെജാര്‍ ആയിട്ടുണ്ടുമെങ്കിലും പുറത്തു കാണിക്കാതെ സധാരണപോലെ പെരുമാറും. വേദനിച്ചോ എന്ന് ചോദിക്കും. ചുവന്നിട്ടുണ്ടെങ്കില്‍ അവിടെ ചെറിയ ഉള്ളി മുറിച്ച് അമര്‍ത്തി തടവും. കൊമ്പരേ, ഇവിടെ താങ്കളുടെ കുഞ്ഞുണ്ണി കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും ഉള്ള ആളാണ്. എന്നാലും...
മറുപടിഇല്ലാതാക്കൂവേഗത്തിലോഴുകിയത് കൊണ്ടാകാം . പെട്ടെന്ന് നിന്ന പോലെ തോന്നിയത് .. കുഞ്ഞുണ്ണിയുടെ ദുനിയാവ് .. പലരും കാശ് വാരിയും കണ്ണീരു കുടിച്ചും ജീവിച്ച ദുനിയാവാണ് .
മറുപടിഇല്ലാതാക്കൂനാടന് പ്രയോഗങ്ങളിലൂടെ വരച്ചു കാണിച്ച നല്ലൊരു കഥാ ചിത്രം പോലെ...മനോഹരം
അവസാനം .. നേരത്തെയായിപ്പോയോ എന്നൊരു സംശയം മാത്രം.. ആശംസകള്‍ മൂസാക്കാ :)
ട്വിസ്റ്റില്‍ നിന്നും ട്വിസ്റ്റിലൂടെ പറഞ്ഞു പോയ കുഞ്ഞു ജീവിതം.
മറുപടിഇല്ലാതാക്കൂനാടന് വര്‍ത്തമാനങ്ങള്‍ എന്നും കൊമ്പന്റെ സവിശേഷതയാണ്. അത് വിട്ടുള്ള കളിക്ക് നിക്കണ്ട.. :) ആശംസകള്‍ ..
കുറെ ജീവിത സത്യങ്ങള്‍ എന്നും കൊമ്പന്റെ രചനയില്‍ കാണാറുണ്ട്.. അതും താങ്കളുടെതായ ഭാഷയില്‍.. ഈ എഴുത്തിലും അതിനു കുറവില്ല..
മറുപടിഇല്ലാതാക്കൂതമാശയിലൂടെ ഒരുപാട് കാര്യങ്ങള്‍..
ആശംസകള്‍
കൊമ്പൻ ഗൗരവത്തോട് കൂടി എഴുത്തിനെ സമീപിച്ചിരിക്കുന്നു.. ഏറനാടൻ ശൈലി ഇഷ്ടമായി..!!
മറുപടിഇല്ലാതാക്കൂ‘പച്ചനുണ’യാണെങ്കിലും സംഭവിച്ച പോലുണ്ട്.
മറുപടിഇല്ലാതാക്കൂനാടൻ സംഭാഷണങ്ങളും, നർമ്മവും വിടാതെ സൂക്ഷിക്കുക!
എന്നാൽ അക്ഷരത്തെറ്റുകൾ നിഷ്കരുണം ഉപേക്ഷിക്കുക!
ആശംസകൾ!
ഞാന്‍ ഒരു നിര്‍ദ്ദേശം വെക്കട്ടെ കൊമ്പാ..കൊമ്പന്‍ ഒരു കഥാപ്രസംഗം എഴുതണം. എഴുതിയാല്‍ മാത്രം പോര. ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയും വേണം.
മറുപടിഇല്ലാതാക്കൂഹാസ്യത്തോടെ അവതരിപ്പിച്ച ചിന്തനീയമായ കഥ; വളരെ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂashamsakal...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. കഥകളും അനുഭവങ്ങളും എല്ലാം ഞാനെന്നും പറയുന്നപോലെ ഈ ഏറനാടന്‍ ശൈലിയില്‍ ഇനിയും ഉണ്ടാകട്ടെ. ആശംസകള്‍
മറുപടിഇല്ലാതാക്കൂഏറനാടെന് ഭാഷയില്‍ മനോഹരമായ ഒരുകഥ
മറുപടിഇല്ലാതാക്കൂആശംസകള്
>>>നമ്മള്‍കാണുന്നതല്ല ലോകം ഒരു പാട് നിഗൂഡതകള്‍ഒളിപ്പിച്ചു വെച്ച ഒരു വീഞ്ഞ പെട്ടിയാണ് ദുനിയാവ്!<<< ന്റെ പടച്ചോനെ അപ്പൊ അങ്ങനാണ് ഈ ദുനിയാവ് ല്ലേ
മറുപടിഇല്ലാതാക്കൂകൊമ്ബാ ???
അനുഭവം പോലെ തോന്നിക്കുന്ന രചന ഇത് അനുഭവം തന്നെ ആണോ ??
കൊമ്പന്റെ വമ്പത്തരങ്ങള്‍ നന്നായിരിക്കുന്നു ട്ടോ ..!
കൊമ്പാ... ശകാരവും വിമര്‍ശനവും പറയണമെന്ന് വെച്ചാല്‍ കുടുങ്ങിപ്പോവുംട്ടോ. ഗ്രാമീണ ശൈലിയുടെ ലാളിത്യം സൂക്ഷിക്കുന്ന എഴുത്ത് വായിച്ച് നല്ലതേ പറയാന്‍ ആവൂ...
മറുപടിഇല്ലാതാക്കൂകുഞ്ഞുണ്ണിയെ ഇഷ്ടമായ്...
പടച്ചോന്‍റെ ഫ്ലഡ്ലൈറ്റ് ഒഫാവാന്‍ നിമിഷങ്ങളെ ബാക്കിയുള്ളൂ...,
എഴുത്തിന്‍റെ വെളിച്ചം എന്നും സൂക്ഷിക്കുക.
aashamsakal
എനിക്കിഷ്ടമായി . പെട്ടെന്ന് കഴിഞ്ഞ പോലെ . എനിക്ക് തോന്നുന്നത് ഇത് അനുഭവ കഥ തന്നെ ആണെന്നാണ് ,അനുഭവങ്ങള്‍ ധാരാളം ഉള്ളവര്‍ക്കേ എഴുതാനും കഴിയൂ ..ഭാഷ അതിലേറെ ഇഷ്ടമായി ,
മറുപടിഇല്ലാതാക്കൂകുഞ്ഞുണ്ണിയെയും ആടുകളും ആ വംബരത്തരങ്ങളും എനിക്ക് ഇഷ്ട്ടമായി...
മറുപടിഇല്ലാതാക്കൂഅടികിട്ടിയപ്പോ ഉണ്ടായ നിലവിളി...വെരി ടച്ചിംഗ് !!
വമ്പാ..കൊമ്പാ..മുന്നോട്ട് ,ലച്ചം ലച്ചം പിന്നാലെ...!
ആശംസകള്‍
അസ്രുസ്
എന്‍റെ പുതിയ കുത്തിവര കണ്ടോ...!
http://asrusworld.blogspot.com/2012/10/silent-plssleeping-time.html
പ്രിയപ്പെട്ട കൊമ്പന്,
മറുപടിഇല്ലാതാക്കൂവായന കഴിഞ്ഞു മടങ്ങുമ്പോള്‍, മനസ്സില്‍ നിറയുന്ന വാക്കുകള്‍,സന്ദേശം, കഥ നല്ലതാണെന്ന് ബോധ്യപ്പെടുത്തുന്നു.ജീവിതാപ്രയാണത്തില്‍ ഒരു സുമനസ്സാകാന്‍ പ്രചോദനമാകുന്നു.
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
ഈ വമ്പത്തരങ്ങള്‍ കൊള്ളം.. മനോഹരമായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു കൊമ്പന്റെ വമ്പത്തരം....കൊമ്പന്റെ രചനക്ക് നല്ല നാടന്‍ ശൈലി തന്നെയാണ് നന്ന്...... ! ആശംസകള്‍
മറുപടിഇല്ലാതാക്കൂകൊമ്പന്റെ പുതിയ വമ്പത്തരം നന്നായി.അഭിനന്ദനങ്ങള്‍!...
മറുപടിഇല്ലാതാക്കൂജോര് ... ജോര്‍... സമ്മൈച്ചു ... തന്നെ .... തന്നെ ... സമ്മൈച്ചു ... !
മറുപടിഇല്ലാതാക്കൂജോര് ... ജോര്‍... സമ്മൈച്ചു ... തന്നെ .... തന്നെ ... സമ്മൈച്ചു ... !
മറുപടിഇല്ലാതാക്കൂകൊമ്പാ..ഇവടെള്ളോര് നന്നായി നന്നായീന്ന് പറയണകേക്കണ്ടാട്ടാ..ദുർബലമായ അല്ലെങ്കിൽ പുതിയതായി ഒന്നും പറയാനില്ലാത്ത പ്ളോട്ട്...ആവറേജ് ക്രാഫ്റ്റ്...പിന്നെ ആകെ പറയാനുള്ളത് ചില ഗ്രമ്യഭാഷ....ഇതിനപ്പുറം കൊമ്പനെഴുതാൻപറ്റും....ഉറപ്പ്..ആശംസകൾ..
മറുപടിഇല്ലാതാക്കൂവമ്പത്തരങ്ങളുടെ ശൈലിക്കൊരു മാറ്റം കാണുന്നുണ്ടല്ലോ കൊമ്പാ..കുഞ്ഞുണ്ണി കൊള്ളാം .
മറുപടിഇല്ലാതാക്കൂകുഞ്ഞുണ്ണി ഒരു വല്യുണ്ണിയായത് സരസമായിത്തന്നെ പറഞ്ഞു.പക്ഷെ,വളരെ ധൃതിയില്‍ എഴുതിത്തീര്‍ത്തതു പോലെ തോന്നി..
മറുപടിഇല്ലാതാക്കൂഎഴുത്തില് പുതിയ രീതിയൊക്കെ കൊണ്ട് വന്നിരിക്കുന്നല്ലോ.. ബ്ലോഗിന്റെ ഐശ്വര്യത്തിന് യാതൊരു കുറവുമില്ല. പിന്നെ.. കൊമ്പനുണ്ണി എഴുതിയാല്‍ നന്നാവുമായിരുന്നു.
മറുപടിഇല്ലാതാക്കൂ'ഏറനാടന്‍ നര്‍മ്മം' അനുഭവത്തിന്റെ ബലത്തില്‍ പറയുന്നതുകൊണ്ടാവം കൊമ്പന്റെ ഈ അടുത്തിറങ്ങിയ പോസ്റ്റുകളെല്ലാം വായിക്കുന്നവനെ പിടിച്ചിരുത്തുന്നത്. ( പച്ച നുണ ലേബല്‍ കണ്ടിട്ട് തന്നെയാണ് ഈ അഭിപ്രായം :-) )
മറുപടിഇല്ലാതാക്കൂ>> നമ്മള്‍ കാണുന്നതല്ല ലോകം... ഒരു പാട് നിഗൂഡതകള്‍ ഒളിപ്പിച്ചുവെച്ച ഒരു വീഞ്ഞപെട്ടിയാണ് ദുനിയാവ്! <<
കൊമ്പാ ..... നര്‍മ്മവും , നേരും , നോവും സമം കലര്‍ത്തി
മറുപടിഇല്ലാതാക്കൂകഥയോ , കാഴ്ച്ചയോ എന്നു വേര്‍ത്തിരിച്ചറിയുവാന്‍
കഴിയാത്ത വാക്കുകള്‍ ചേര്‍ത്തുവച്ച വരികള്‍ ..
ചിലരിങ്ങനെയാണ് , ഈ ലോകവും ....
പുറമേ വെള്ള പൂശീ ഭംഗിയോട് കാണുന്നത്
അകമേ കരി പുരണ്ട ദുഷ്ടതയുടേ ജന്മങ്ങള്‍ ..
" മനസ്സിന്‍ കണ്ണാടി മുഖമെന്ന് പഴമൊഴി "
" മനസ്സിനേ മറക്കുന്നു മുഖമെന്ന് പുതുമൊഴി "...
ശബ്ദമോ കോലാഹലങ്ങളോ ഇല്ലാതെ പതിയേ
കുഞ്ഞുണ്ണി ഇന്നിന്റെ ഇന്നലേയുടെ നാളയുടെ
ചിലതായീ മനസ്സില്‍ നിറയുന്നുണ്ട് .. സ്നേഹാശംസകള്‍ കൊമ്പാ ..
തനത് മലബാറി സ്റ്റൈല്‍ , കലക്കി മൂസക്ക !!
മറുപടിഇല്ലാതാക്കൂനാടന് ശൈലിയില്‍ ഉള്ള രചന ഇഷ്ടായി...അവസാനം എന്തോ മുഴുവന്‍ ആക്കാതെ പെട്ടന്ന് നിര്‍ത്തിയ പോലെ തോന്നി..കഥ പതിവിലധികം നീണ്ടു പോയെന്നു തോന്നിയാല്‍ എല്ലാവര്ക്കും പറ്റുന്ന ഒരു കാര്യം ആണ് ഇത്.
മറുപടിഇല്ലാതാക്കൂഹാവൂ..ന്താ ദ് കഥ
മറുപടിഇല്ലാതാക്കൂറിയാസിന്റെ വരയും ചേര്‍ച്ചയായിട്ടുണ്ട്
(ഇഷ്ടമായീന്ന് പറയാനും പേടിയാണിപ്പോള്‍
പെട്ടെന്നാരെങ്കിലും ചാടിവീണ് “എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു, ലളിതമായി ആ കഥയൊന്ന് പറയൂ” എന്നാവശ്യപ്പെട്ടാലോ)
വേദനകള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുമ്പോള്‍ അതിന്റെ സാന്ദ്രത തീവ്രമാകുന്നു
മറുപടിഇല്ലാതാക്കൂഅനുഭവമെന്ന് തോന്നിക്കും വിധമുള്ള രചനാ പാടവം അഭിനന്ദനം അര്‍ഹിക്കുന്നു
അള്ളോയിന്ജെമമാ ഇന്ജെ താ ... കൊല്ല്.. ണോ
മറുപടിഇല്ലാതാക്കൂഇത് മനസ്സിലാവുന്നില്ലാ കൊമ്പന്‍ക്കാ -ബാക്കിയൊക്കെ ഉസാര്‍
nannayitund. ezhuthinte saili ellam mariyallo. good. appo bujiyavan thanne theerumanichu...
മറുപടിഇല്ലാതാക്കൂkadha ishtamayi.panachoka ila ethaNu.
ഫേസ്ബുക്ക് കളികള്‍ കാരണം ഇവിടെ എത്താന്‍ അല്‍പം വൈകി. കൊമ്പന്‌റെ പതിവ് ശൈലിയില്‍ നിന്നും അല്‍പം മാറിയോ എന്ന് മുഴുവന്‍ വായിച്ചപ്പോള്‍ ചെറുതായി തോന്നി.... എന്നാല്‍ കുഞ്ഞുണ്ണി എന്ന കഥാ പാത്രത്തിന്‌റെ നാടുവിടലും ജീവിതത്തിലെ അതി കഠിനമായ ദിനങ്ങളും അനുഭവങ്ങളും പങ്ക് വെക്കുന്നതില്‍ വിജയിച്ചു. ചിരിക്കാന്‍ സാധാരണയുണ്‌ടാവാറുള്ള സംഗതികളും അവസാന പോസ്റ്റുകളില്‍ കാണാത്തത് സീരിയസ് എഴുത്തിലേക്ക് കടന്നതിന്‌റെ മുന്നോടിയാവാമെന്ന് കരുതുന്നു. ആശംസകള്‍ , പതറാതെ മുന്നോ
മറുപടിഇല്ലാതാക്കൂകൊമ്പാ വരാനും വായിക്കാനും കുറച്ച് വൈകി. ഇഷ്ടായി ഈ എഴുത്ത്. എന്നാലും ആ 25രൂപ കുഞ്ഞുണ്ണി എടുത്തിട്ടില്ലെങ്കില്‍ വേറെ ആരായിരിക്കും എടുത്ത്കാണുക എന്നറിയാന്‍ ഒരാകാംക്ഷ ഇപ്പോഴും... :)
മറുപടിഇല്ലാതാക്കൂകൊമ്പന്റെ കഥ വായിച്ചപ്പോള്‍ എന്റെ ചെറുപ്പ കാലത്തെക്ക് ഒന്ന് കടന്നു പോയി. ഉമ്മാന്റെ ബാസ്കെറ്റില്‍ നിന്നും ആരോ എടുത്ത രണ്ടു രൂപയ്ക്കു ഫാദറില്‍ നിന്ന് ഒരു പാട് അടി കിട്ടിയ ആ ഒരു പഴയ കാലം. കാലിലെ പാട് ഉണ്ടാക്കിയ വേദനയെക്കാളും ചെയ്യാത്ത കുറ്റത്തിന് കുത്തി പറഞ്ഞതിന്റെ വേദന. കൂട്ടുകാരും കുടുംബക്കാരും ഒരു ജയില്‍ പുള്ളിയെ പോലെ നോക്കുമ്പോള്‍ ഉണ്ടാകുന്ന വേദന. ഇപ്പോള്‍ വലുതായപ്പോള്‍ ഇടയ്ക്കു ഉമ്മയോട് അതിനെ കുറച്ചു പറയും. എന്നാലും ഉമ്മക്ക് ആകാംക്ഷ പിന്നെ ആരാ അത് എടുത്തത് !!! ഞാനെങ്ങനെ പറയാന്‍ എനിക്കും അറിയില്ലല്ലോ ആരാ അത് എടുത്തത് !!!
മറുപടിഇല്ലാതാക്കൂസാഹചര്യങ്ങളാണ് വല്ല്യ അദ്ധ്യാപഹയൻ.. ലക്ഷ്യമില്ലാത്ത യാത്രകൾ ചിലപ്പോ നല്ലതായിതീരാമെങ്കിലും കൂടുതലും വൃത്തികേടിലേക്കാണെത്തുക.
മറുപടിഇല്ലാതാക്കൂവായിച്ചു....
മറുപടിഇല്ലാതാക്കൂഇഷ്ട്ടായി.... :)
gud...
മറുപടിഇല്ലാതാക്കൂkunjunnee.... adipoli
മറുപടിഇല്ലാതാക്കൂഇത് ഒരു കഥയാണ് എങ്കില്‍ അതില്‍ ഒരു പുതിയ അവതരണം പ്രതീക്ഷിച്ചു .കണ്ടില്ല
മറുപടിഇല്ലാതാക്കൂപിന്നെ കൊമ്പന്റെ നര്‍മ്മം അതില്‍ തീരെ കുറഞ്ഞു പോയി
യഥാര്‍ത്ഥമായ എഴുത്ത് എങ്കില്‍ ഒരു വിവരണത്തില്‍ കുടുതല്‍ നിലവാരത്തിലേക്ക് പോയില്ല
മൂസയില്‍ നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു
മൂസയുടെ എഴുത്തെനിക്കെപ്പോഴും കൌതുകം തരുന്ന ഒന്നാണ്.വളരെ നല്ല ഒരു കഥയാണിത്..മൂസ ഒന്നു കൂടെ കഠിനധ്വാനം ചെയ്തിരുന്നെങ്കില്‍ ഇതു അതീവ സുന്ദരമായേനെ..അക്ഷരതെറ്റുകളില്ലാതാക്കി ഇതിനെ ഒന്നു കൂടെ ഒതുക്കാമായിരുന്നു എന്നാണുട്ടോ ഞാനുദ്ദേശിച്ചത്..ഓരോ നാടന്‍ സംഭാഷണങ്ങളും ,കഥാസന്ദര്‍ഭങ്ങളും ഒക്കെ ഒന്നിനൊന്നു മെച്ചം .. മൂസയുടെ ഈ കഥ നന്നായിരിക്കുന്നു..ഇനിയും മികച്ച രചനകള്‍ താങ്കളില്‍ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു ..!!!
മറുപടിഇല്ലാതാക്കൂനന്നായി ഭായ് കഥ..ഇഷ്ടപ്പെട്ടു ..
മറുപടിഇല്ലാതാക്കൂകീഴാളരായ പ്രേതങ്ങളേ കുഞ്ഞുണ്ണിക്കും ആടിനും കൂട്ടായിരിക്കേണമേ
മറുപടിഇല്ലാതാക്കൂവായിക്കാന് വൈകിപ്പോയി....ക്ഷമിക്കുമല്ലോ.
മറുപടിഇല്ലാതാക്കൂഎല്ലാ അഭിനന്ദനങ്ങളും . ഇനിയും എഴുതുക.
കുഞ്ഞുണ്ണിപുരാണം കലക്കീട്ടുണ്ട്. കൊമ്പനങ്ങിനെ തുമ്പിക്കയ്യിളക്കിയൊന്നു മദം കൊണ്ടു. അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂകൊമ്പ നിന്റെ ഈ വംബത്തരത്തില്‍ സരസമായ നാട്ടുഭാഷ കുറഞ്ഞപോലെ പോലെ തോനുന്നു.എന്നാലും kunjinniye avatharippichathu കൊള്ളാം വായിക്കാന്‍ ഇത്തിരി വൈകിയതില്‍ "അയ്യോ പാവം"തിരുവടികള്‍ ക്ഷമിക്കുമല്ലോ?വരട്ടെ ഇനിയുംഒരുപാട് വംബത്തരങ്ങള്‍
മറുപടിഇല്ലാതാക്കൂmmmmm adipoli....Kombaaa
മറുപടിഇല്ലാതാക്കൂകൊമ്പന് ശൈലിയില്‍ സരസമായ വിവരണം..ഏറെ ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂകൊള്ളാം നല്ല പൊളപ്പന്‍ യെഴുത്തിഷ്ട്ടാ
മറുപടിഇല്ലാതാക്കൂആശംസകള്
ചെറുപ്പത്തിലെ ഹിജ് റ പോക്ക് സരസമായി അവതരിപ്പിച്ചു. തനിമയുള്ള കഥനശൈലിക്ക് അഭിനന്ദനങ്ങൾ. കുഞ്ഞുണ്ണിയുടെ ചിന്തകളിൽ ഇടക്കിടെ ചില വല്ല്യുണ്ണിമാർ കയറി വരുന്നത് അസ്വാഭാവികതയായി മുഴച്ചുനിൽക്കുന്നുണ്ട് എന്നത് ന്യൂനതയാണ്.
മറുപടിഇല്ലാതാക്കൂകൊമ്പ ..
മറുപടിഇല്ലാതാക്കൂആദ്യം വന്നു അല്‍പ്പം വായിച്ചു. ഇന്ന് മുഴുവനും വായിച്ചു. ഇങ്ങിനെ ചില കുഞ്ഞുണ്ണിമാര്‍ നാട്ടില്‍ പുറത്തിന്റെ കാഴ്ചകള്‍ ആണ്.
എന്റെ കുട്ടികാലത്ത് എന്റെ കൂട്ടുകാരന്‍ ഒരു കുഞ്ഞുട്ടിയുണ്ടായിരുന്നു. ഇതുപോലെ അവന്റെ ഉമ്മ എടുത്തു വെച്ച കാശു മോഷ്ട്ടിച്ചത് അവന്‍ ആണെന്ന് കരുതി ശിക്ഷിച്ചു. അന്ന് രാത്രി നാട് വിട്ട അവന്‍ മുംബയില്‍ എത്തി. അവിടെ നിന്ന് ഗള്‍ഫില്‍ എത്തി. നാട്ടിലെ മണ്ണ് മുഴുവന്‍ വാങ്ങി കൂട്ടി.
ചില ശിക്ഷകള്‍ ഉന്നതിയിലേക്ക് വഴി തെളിക്കുമ്പോള്‍ ഇത്തരം ശിക്ഷകള്‍ കൊണ്ട് തകരുന്ന ജീവിതങ്ങളും ഉണ്ട്. എന്തായാലും കുഞ്ഞുണ്ണി നന്നായല്ലോ. ലളിതമായി പറഞ്ഞു. ആശംസകള്‍
ഞാന്‍ ഇവിടെ അടുപ്പിച്ചു മൂന്ന് ദിവസം വന്നു. വായിക്കാന്‍ തുടങ്ങുമ്പോള്‍ എനിക്ക് എന്തെങ്കിലും പണി കിട്ടും നമ്മുടെ ഈ കുഞ്ഞുണ്ണിയെ പോലെ. എന്തായാലും കഥ ഇഷ്ടമായി. മനുഷ്യന്‍റെ വെത്യസ്ഥമായ മുഖങ്ങള്‍ കാണിച്ചിരിക്കുന്നു.ഒരു താടി വെച്ച ആത്മീയ നാട്യക്കാരനും മറ്റൊരു ദയാരൂപനും, പറഞ്ഞാല്‍ വിശ്വസിക്കുന്ന നാട്ടുകാരും, വിശ്വസിക്കാത്ത അമ്മയും..... അങ്ങനെ പോകുന്നു... നല്ല കഥ.
മറുപടിഇല്ലാതാക്കൂപിന്നെ വേറെ ഒരു കാര്യം പറയാം ഈ ബ്ലോഗ്ഗിന്‍റെ ഐശ്വര്യം ഒട്ടും കുറയ്ക്കാതെ ഈ പോസ്റ്റില്‍ പലയിടത്തും ഇട്ടിടുണ്ട്... ആശംസകള്‍ മൂസാക്ക
ഞാൻ വരാൻ വൈകി അല്ലേ ? കാണാത്തത് കൊണ്ടാണു. കുഞ്ഞുണ്ണി കഥ ഇഷ്ടമായി. ഇരുപത്തഞ്ച് കുണുവ ഒക്കെ ഒരു നിമിത്തം .. അല്ലേ ?
മറുപടിഇല്ലാതാക്കൂഅങ്ങിനെ ഞാനും -ഇതാ വൈകിയാണേലും എത്തി.സന്തോഷമുണ്ട്.മൂസയുടെ പുതിയ രചനയുടെ പുതുമണമാസ്വദിക്കുമ്പോള്‍ ...ആശംസകള്‍ ...ഒരു സംശയം- ഈ കുഞ്ഞുണ്ണി... .?കഥാകാരന്മാരുടെ ഒരു കൈമിടുക്കെ !!വരാന്‍ വൈകിയതില്‍ ഒരായിരം sorry...sorry...
മറുപടിഇല്ലാതാക്കൂകൊമ്പന്റെ ബുജി ബുജി ...ആ ശൈലി രസായിട്ടോ പക്ഷെ അക്ഷരപിശാച്ചും ചില വാക്കുകളും എന്റെ വായനയെ പേടിപ്പിച്ചു...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് മൂസ..
മറുപടിഇല്ലാതാക്കൂഈ ശൈലി വായന സുഖം തരുന്നു..
തുടരൂ.ആശംസകള്‍...
കോമ്പാ വമ്പതരങ്ങള് ഉഷാറായി ട്ടാ ..
മറുപടിഇല്ലാതാക്കൂനല്ല രസകരമായ ഭാഷാ ശൈലി,
വളരെ നന്നായി.
മറുപടിഇല്ലാതാക്കൂവായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല...നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്നായി ആസ്വദിച്ച് വായിച്ചു,
മറുപടിഇല്ലാതാക്കൂആശംസകള് ...
എനിക്ക് തോന്നുന്നത് ഞാന്‍ കൊമ്പന്‍റെ വംബതരത്തില്‍ ആഥിയം മായിട്ടാ എന്നാലും എനിക്ക് കുഞ്ഞുണ്ണിയെ ഇഷ്ടമായി വായിച്ചു കയിഞ്ഞതും അറിഞ്ഞില്ല .പടച്ചോന്‍റെ ഫ്ലഡ്ലൈറ്റ് ഒഫാവാന്‍ നിമിഷങ്ങളെ ബാക്കിയുള്ളൂ.എഴുത്തിന്‍റെ വെളിച്ചം എന്നും സൂക്ഷിക്കുക. ആശംസകള്‍ ബംബാ അല്ല കോമ്പാ ...
മറുപടിഇല്ലാതാക്കൂമൂസാക്കാ കുഞ്ഞുണ്ണി ക്കഥ ഇഷ്ടായിട്ടോ ..കുഞ്ഞുണ്ണി എന്നാ കഥാപാത്രം എന്‍റെ കണ്മുന്നിലൂടെ കടന്നുപോയ പോലെ ഇങ്ങിനെ ഒരു ജീവിതം കണ്മുന്നില്‍ കണ്ടത് കൊണ്ടായിരികാം എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂമൂസാക്കാ,
മറുപടിഇല്ലാതാക്കൂഇങ്ങള് കുഞ്ഞുണ്ണിയല്ല വല്യുണ്ണിയാ വല്യുണ്ണി!
ഇനീം വരാം.
ങ്ങള്‍ ആള് കൊമ്പനല്ല, കൊലക്കൊമ്പന്‍ തന്നെ!
മറുപടിഇല്ലാതാക്കൂവമ്പുള്ള കൊമ്പന്..
മറുപടിഇല്ലാതാക്കൂകൊമ്പാ വരാന്‍ വൈകി. കഥയിലെ ഹാസ്യപ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂപ്രത്യേകിച്ച് വിമര്‍ശനങ്ങളോ ശകാരങ്ങലോ ഇല്ല.
മറുപടിഇല്ലാതാക്കൂjomon thaanks അങ്ങനെ ഒക്കെ തന്നെ ആണ് കാര്യങ്ങള്‍
മറുപടിഇല്ലാതാക്കൂവന്നിട്ടുണ്ടായിരുന്നൂ...വയിക്കുകയും ചെയ്തു പക്ഷേ കമന്റിട്ടില്ലാന്ന് ഇപ്പൊഴാ കണ്ടത്...അതിന് ക്ഷമ...പിന്നെ അഭിപ്രായങ്ങൾ എല്ലാവരും എഴുതിക്കഴിഞ്ഞൂ....ആശംസകൾ
മറുപടിഇല്ലാതാക്കൂഅല്ല....ആക്ച്ചുവലി ഈ കുഞ്ഞുണ്ണി ഇപ്പൊ എന്ത് ചെയ്യുന്നു?
മറുപടിഇല്ലാതാക്കൂആക്ച്വലി ഈ കുഞ്ഞുണ്ണി ഇപ്പോള്‍ ബോഗ് എഴുതുന്നുണ്ടോ?
മറുപടിഇല്ലാതാക്കൂ:) :) :)
ഈ എഴുത്ത് അത്രയ്ക്ക് മോശല്ല്യാന്നു പണ്ടേ ഞാനീ വഴി വന്നപ്പോ സമ്മതിച്ചതാ..ദെ ഇപ്പൊ കൂട്ടത്തില്‍ കൂടീട്ടുണ്ട് .ഈ വക രസിക്കാന്‍ പാകത്തിനുള്ളത് കാണുമ്പോള്‍ ഇനീം വരാം
മറുപടിഇല്ലാതാക്കൂഅഭിപ്രായം എല്ലാം കൊള്ളാം വായിച്ചു നൊക്കട്ടെ എന്നിട്ട് പറയാം ബാക്കി
മറുപടിഇല്ലാതാക്കൂഅഭിപ്രായം എല്ലാം കൊള്ളാം വായിച്ചു നൊക്കട്ടെ എന്നിട്ട് പറയാം ബാക്കി
മറുപടിഇല്ലാതാക്കൂകൊള്ളാം അസ്സല് ആയിരുന്നു
മറുപടിഇല്ലാതാക്കൂ