ചൊവ്വാഴ്ച, ജൂൺ 21

പെണ്ണൊരുമ്പെട്ടാല്‍ ...ആകെലോക ദുനിയാവിന്‍റെ ഇങ്ങേത്തലക്കല്‍  ആറ്റും മണമ്മേല്‍  വീട്ടില്‍ താടിക്കാരന്‍ കുഞ്ഞിരാമേട്ടന്‍  സ്വന്തം പെണ്ണുംപിള്ളയോട് കലിപ്പ് മൂത്ത് കയ്യിലിരുന്നകോടാലി ആഴിയുടെഅഗാധതയിലേക്ക് വലിച്ചെറിഞ്ഞുണ്ടായ താണെന്ന് പറയുന്ന കുണ്ടാമണ്ടിക്കര  എന്ന  സുന്ദര സുരഭില ഗ്രാമം. വൃക്ഷ ഫലഫൂലാദി മൂലാദികളും ചക്ക, പഴംചക്ക ബരിക്കച്ചക്ക കൈതച്ചക്ക അപ്പിള്‍ങ്ങ  മുന്തിരിങ്ങ കോമാങ്ങ കണ്ണിമാങ്ങാ തുടങ്ങിയ ഫ്രൂട്ട് ഫലാദികളുമടക്കം കൊട്ടകണക്കിന് സുന്ദര സുന്ദരി കുസുമ കൌമാരങ്ങളും  പൂണ്ടു വിളയാടുന്ന ഒരു  വല്ലാത്ത  നാട്.
ഈ ഗ്രാമത്തിലെ  പ്രശസ്ഥരാണ് ആദര്‍ശവാദി പാച്ചുമ്മാന്‍  നാട്ടുക്കൂട്ടം  കൈകാരികളായ  ചടയനാശാന്‍ ,പാടത്തിങ്കര കുഞ്ഞാവ   കൂനാംമൂച്ചിതോമ  ഇവരെ കൂടാതെ    കുഞ്ഞമ്മിണി , കുഞ്ഞിപാത്തു , കുഞ്ഞികണ്ണന്‍  തുടങ്ങിയ സംഭവ ബഹുല ബഹുജനങ്ങളുമടക്കം ഒട്ടനവധി ആളുകള്‍ ഉണ്ടിവിടെ. സ്ഥലത്തെ ഒട്ടുമിക്ക പ്രധാന ചര്‍ച്ചകളും  നടക്കുന്നത് കോയാക്കാന്‍റെ  ചായമക്കാനിയിലാണ് . ഈ ചായമക്കാനി ആണ് കുണ്ടാമാണ്ടിക്കരയിലെ പാര്‍ലമെന്റും  സുപ്രീം കോടതിയുമൊക്കെ !


 കുണ്ടാമണ്ടിക്കരയും നാട്ടുകൂട്ടം മുദീറുമാരും കോയാക്കാന്‍റെ ചായമക്കാനിയും ബഹുജനങ്ങളുമടക്കം  ഒരു ഞെട്ടുന്ന വാര്‍ത്ത കേട്ടാണ് ഇന്നത്തെ പൊന്‍ പുലരിയെ വരവേറ്റത് !!


  മാളിയേക്കല്‍ തറവാട്ടിലെ കിണ്ടി കളവ്‌ പോയിരിക്കുന്നു !!

ബുധനാഴ്‌ച, ജൂൺ 8

പൊതു ജനം കഴുതകള്‍.. (?)
നമ്മുടെ സ്വന്തം നാടായ കൈരളിയുടെ എല്ലാ മുക്കിലും മൂലയിലും പ്രവേശനോത്സവം  കൊണ്ടാടുന്ന ഈ സുന്ദര സുരഭില നിമിഷത്തില്‍    സാംസ്കാരിക (?) കേരളം കണ്ട കൂത്ത് എന്തൊക്കെ ആണ് .

യഥാര്‍ത്ത  കൂത്ത് ഇങ്ങ് കേരളത്തിലാണോ? അതങ്ങ്  ദില്ലിയിലല്ലേ ... കൊംബാ... എന്നൊന്നും ചോദിക്കല്ലേ....
അതൊന്നും കൂത്തല്ല കൂട്ടരേ ........... കൂത്തട്ടാമാണ് !!
കള്ളനും കള്ളനു കഞ്ഞിവെച്ചവരുമായ കഞ്ഞികള്‍ കാണിക്കുന്ന കൂത്താട്ടം !

അങ്ങനെ ആണ്ടു തോറും നടത്തി വരുന്ന പ്രവേശനോത്സവം ഈ കൊല്ലവും പൂര്‍വാധികം ഭംഗിയോട് കൂടിത്തന്നെ നടത്താനും   വിവാദങ്ങളുടെ മാറാപ്പ് അഴിച്ചുകുടയാനും ഇരു മുന്നണികള്‍ക്കും അവസരം കിട്ടി . ഇങ്ങനെ അവസരം കിട്ടിയപ്പോള്‍ ഞെട്ടിയതാരാണ് ? ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം നമ്മള്‍ പാവം ജനങ്ങള്‍ ആണെന്ന് . പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല ഇപ്പോള്‍ ശരിക്കും ഞെട്ടിയത് സാക്ഷാല്‍ രാഷ്ട്രീയ ഏറാന്‍  മൂളികള്‍ ആണ്  .
ഞാനും ഭയങ്കര രാഷ്ട്രീയക്കാരന്‍ ആണെന്ന് ഗമപറയുന്ന മിനിമം ഒരു പഞ്ചായത്ത് മെമ്പര്‍ പോലും അല്ലാത്ത ആവാന്‍ കഴിയാത്ത  രാം രാജ് മുണ്ടിന്‍റെ പരസ്യവുമായി നടക്കുന്ന ചില നാറികള്‍ ഉണ്ടല്ലോ അവരാണ് ശരിക്കും ഞെട്ടിയത് .

LinkWithin

Related Posts Plugin for WordPress, Blogger...