ചൊവ്വാഴ്ച, ജനുവരി 25

ജോറാകുന്ന ചാറ്റും ...... ച്ചാറാകുന്ന ജീവിതവും ..!

വിവര  സാങ്കേതിക വിദ്യയുടെ  വാതിലുകള്‍ ആക്രന്തത്തോട് കൂടി ചവിട്ടി തുറന്ന്, വിവരങ്ങള്‍ തേടുന്ന പങ്കുവെക്കുന്ന ഉത്തരാധുനികതയുടെ പളുങ്ക് പൂകുയിലുകളെ ......!!!

    നിങ്ങള്‍ എല്ലാം ഇപ്പോള്‍ ഇന്‍റെര്‍നെറ്റ് ഉദ്യാനത്തില്‍ വിരാജിക്കുന്ന 'വിവര വിവരീങ്ങള്‍' ആണെന്ന്  എനിക്കും നിങ്ങള്‍ക്കും അറിയാം ....!
ഗ്രൂപ്പ് വഴക്കും   മതി മറന്നാടുന്ന അഴിമതിയും സ്ത്രീപീഡന കൊട്ടേഷന്‍ സംഘ സംഘടനകളും കാക്ക തൊള്ളായിരം തെമ്മാടിത്തരങ്ങളും സുലഭ സുന്ദരമായി  നടക്കുന്ന പരുഷ വീട്ടില്‍  "രാമേട്ടന്‍റെ" (കല്ല്‌ വെട്ടുന്നതോ,
മരം വെട്ടുന്നതോ?) ആയ  മഴു വീണ നാട്ടില്‍ ചിറകില്ലാത്ത പറവയായി  പറക്കുന്ന കാലത്താണ് ഈ അപാര വിവര വിക്ഞാന പേടകം തുറന്ന് ഒന്ന് പറക്കാന്‍ മനസ്സിന്‍റെ മടി തട്ടില്‍ ഒരു മോഹം ഉദിക്കുന്നത് .

ഉദിച്ചു ഉച്ചയാകുന്നതിനു മുന്‍ബ്‌ ത്തന്നെ വിനീതനും പോയി വിവര സാങ്കേതിക വിദ്യയുടെ ട്ടീചെര്‍ ആയ  വിന്‍ഡോസിനെ മഹര്‍ കൊടുക്കാതെ  താലികെട്ടാതെ  മനസമ്മതം നടത്താതെ  ഞാന്‍ കല്യാണം  കഴിച്ചു ഇപ്പോള്‍ അന്ജ്ജോ ആറോ മക്കളായ  ഇ മെയില്‍ എന്ന, അടയാള വാക്യങ്ങളുമായി  സുഖമായി ചാറ്റിങ് ലോകത്ത്  ചീറ്റു ചെയ്തു മധിക്കുമ്പോള്‍ കണ്ട അല്ലങ്കില്‍ വേണ്ട കേട്ട ചില കുളൂസുകള്‍ ഞാന്‍ പറയാം ...!

എനിക്ക് ഓണ്‍ ലൈനിലൂടെ പരിജയപെട്ട ഒരു പാട് മീശ ഉള്ളതും ഇല്ലാത്തതുമായ സുഹ്രത്തുക്കള്‍
ഉണ്ട്  അതില്‍  ചിലര്‍  പറഞ്ഞ കഥ യാണ് ഞാന്‍ ഇവിടെ പറയുന്നത്.
  ഇന്‍റെര്‍ നെറ്റ് എന്നു പറയുമ്പോള്‍ തന്നെ അല്ലെങ്കില്‍  കേള്‍ക്കുമ്പോള്‍  ഒരു സാദാരണ കാരനെ സംബന്ധിച്ചടത്തോളം  ഖല്ബിന്‍റെ ഉള്ളില്‍ ആദ്യം തോന്നുന്നത് കുരുത്ത കേട് ആണ് എന്നത് സത്യം ...!ഒരു പരിധി വരെ ഒരു പാട് ആളുകളുടെ മനസില്‍ ഇപ്പോയും  നെറ്റ് എന്നാല്‍ അത്രക്ക് നല്ല സംഗതി  അല്ല എന്നൊക്കെ ആണല്ലോ ...?
 
എന്നാലും മനസില്ലാത്ത എന്‍റെ മനസ്സില്‍ അങ്ങനെ ഉള്ള വേണ്ടാത്ത ചിന്തകളൊന്നും ഇല്ലാതെയാണ്  ചാറ്റ്റൂമിന്റെ ലോഗിന്‍ വാതില്‍ കടന്നു ഞാന്‍ 'ചാറ്റീയന്‍ ച്ചീറ്റീയന്‍' ലോകത്തിലേക്ക് അയ്യോപാവത്തിന്‍റെ  പേരും നിഷ്കളങ്ക മനസുമായി   കടന്നു ചെന്നപ്പോള്‍ തന്നെ, എന്നിലെ കര്‍ണ പടങ്ങളേ സ്വാഗതം ചെയ്തത് ഊക്കന്‍ തെറികളും കടിച്ചാല്‍ പൊട്ടാത്ത  ഭരണി ഗദ്യ ശ്ലോകങ്ങളും ആണ്   എന്നാല്‍ ഇതു കേട്ടിട്ട് എനിക്ക് പേടി പനിയോ ആത്മരോഷ മോ ഒന്നും തന്നെ തോന്നിയിട്ടില്ല....!

  തോന്നുകയുമില്ല.........  കാരണം, ഒരു പതിറ്റാണ്ട് നാട്ടിലെ പ്രൈവറ്റ് ബസ്സില്‍  മുഖത്തോടെ മുഖം നിന്ന് തെറി പറയുകയും കേള്‍ക്കുകയും ചെയ്തു ജീവിച്ച  എന്‍റെ നേരെ ആണ് പുതിയ IT  മക്കളുടെ അദ്രശ്യതയില്‍ നിന്നുള്ള ഈ ഓലപാമ്പ് ....!
ഈ കൊഞ്ഞാണ്ണന്‍മാരുടെ ഈ ഒലപാംബ് കണ്ട മുണ്ട് വഴി മുള്ളി മൂത്രം പോകാന്‍ എന്‍റെ വലിപ്പത്തിലുള്ള  വേറെ ആരെങ്കിലും നോക്കാന്‍ പറഞ്ഞു ഞാന്‍ എന്‍റെ ജൈത്ര യാത്ര അശുഭകരമായി തുടര്‍ന്ന് ചാറ്റില്‍ പിടിച്ചു നിന്ന് .

(അത് പിന്നെ വിവരോം വിദ്യാഭ്യാസവും ഇല്ലാത്ത എനിക്ക് നെറ്റും കംബ്യൂട്ടരും  ഗ്രഹണിപിടിച്ച കുട്ടികള്‍ക്ക് ചക്ക കൂട്ടാന്‍ കിട്ടിയപോലെ ആയിരുന്നു )

അത് കഴിഞ്ഞാണ് ചാറ്റിലെ ഉടായിപ്പ് വാക്കായ 'കിളി ' എന്ന മഹത് വചനം കേള്‍ക്കുന്നത് . പണ്ടേ പാമര കുലജാതനായ ഞാന്‍ ആദ്യം കരുതിയത്.   ഇതു വല്ല പറക്കാന്‍  കഴിവുള്ള കാക്ക, മൈന, തത്ത, ചെമ്പോത്ത് തുടങ്ങി ഇത്ത്യാദി പറവകള്‍ ആണെന്ന് കരുതിയ എനിക്ക് തെറ്റി ....!!
ഭൂമി ദേവതയുടെ  പൊന്നോമന പുത്രിമാരുടെ, മധുവൂറുന്ന നാമമാകുന്നു ഈ കിളിനാദം ..
ഈ കിളി വേടന്‍ മരത്ത്രേ.........  ചാറ്റിലെ പുരുഷ പുങ്കവ "മാഥുലന്മാര്‍"
ഇനി വേട ബെടക്കുകള്‍  വലവിരിച്ചു കാത്തിരിക്കുന്നത് ആരൊക്കെയാണെന്ന്  കേള്‍ക്കണോ?
നമ്മുടെ പുന്നാര അമ്മ പെങ്ങള്‍  മക്കളുമാരെ .    മോഹന സുന്ദര വാചാലത കൊണ്ട് കയ്യിലെടുത്തു മാനം ബ്ലുടൂത്ത് കയറ്റി ഹോട്ട് മെയില്‍ ആക്കുന്ന കള്ള കാപ്പിരികള്‍  കൂടുതലും ഇതിനു വേണ്ടി പ്രായോഗിക്കുന്നത്  പ്രവാസികളുടെ ഹൌസ് വൈഫ്‌ പട്ടം അലങ്കരിച്ചു ഇരിക്കുന്ന പ്രവാസി കൌസല്യ താത്തമാരെ ആണ് .
ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്കൂളിലും പോയി കയിഞ്ഞാല്‍ ഫ്ലാറ്റിനുള്ളിലെ  ഏകാന്തമൂകതയെ ഇല്ലാതാക്കാന്‍ തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമാണ് ഈ ചാറ്റ് എന്ന പുതിയ സൌഹ്രത കൂട്ടായ്മയിലേക്കുള്ള ഈ ഓട്ടം.  ഈ പഹയ പഞ്ചാരകളുടെ ജീവിതം വരെ കുട്ടിച്ചോറാക്കിയ സംഭവങ്ങള്‍ എനിക്ക് അറിയാം
 സ്ത്രീ എന്നു ലോല മനസ്സിന്‍റെ  ബലഹീനത ആണല്ലോ സ്നേഹം.!
 എന്നത് ഒരു ഭര്‍ത്താവിനെ സംബന്ദിച്ചടത്തോളം  ഭാര്യയുടെ മുന്നില്‍ മനസ്സിലുള്ള സ്നേഹം പ്രകടിപ്പിക്കുക എന്നുള്ളത് ഒരു ഭാരപെട്ട പണി തന്നെ ആണെന്ന്   നമുക്ക് എല്ലാം അറിയാം
അങ്ങനെ ഉള്ള ഒരു ടൈമില്‍ ആണ്   ഈ ചാറ്റ് "ചാത്തപ്പന്മാര്‍" ഏകാന്ത മൂകതയുടെ കൂട്ടുകാരായ മൂദേവികളെ വളച്ചെടുത്ത് വള ഊരാതെ ഉടയാട ഊരി  സ്നാപ്പെടുത്തു  സുനാപ്പിക്കുന്നതും , മഥന മഥനോല്‍സവ  വാചക വാക്കുകള്‍ റെക്കോര്‍ഡ്‌ ചെയ്തു ബ്ലൂട്ടൂത്തിച്ചും മൈലിച്ചും സൈബേരിയന്‍ സൈബ്രമിച്ച് കയിയുമ്പോളാണ്  വിനീത വിരഹ  കുടുംബ നാഥന്‍ അലക്ഷ്യമായി  മൗസ് ബ്രൌസുമ്പോള്‍ ഉറ്റവരായ കുറ്റക്കാര്‍ ബ്ലൗസിടാതെ നില്‍ക്കുന്നത് .................!!
      നല്ല കുടുംബ ഭന്ധങ്ങളുടെ മുത്തുകള്‍ കോര്‍ത്ത മുത്തുമാല    പൊട്ടിച്ചിതറി തട്ടി തെറിക്കുന്നു
എല്ലാവരും അത്തരത്തിലാണ് എന്നുള്ള ഒരു വാദവും എനിക്കില്ല എങ്കിലും , ഒരുപാട് ആളുകള്‍ ഈ ഗണത്തില്‍ ഉള്ളവര്‍ ഉണ്ട് എന്നു പറയാതെ വയ്യ ..
ഇനി ഞാനൊരു സത്യം പറയട്ടെ...
 നിങ്ങളുടെ സമ്മതം ഇല്ലാതെ
" മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട് പോകുന്ന കാലം ഒകെ കയിഞ്ഞു
മൌസും ക്ലിക്കി ചാറ്റിയവന്‍
പെണ്ണും പിള്ളന്റെ മാനം കൊണ്ട് പോകും"

56 അഭിപ്രായങ്ങൾ:

 1. moosakka.ithilentho und!
  heh nice post..
  ningalu drithi vekkathe ezhuthoo.. nalla nalla sangathikal ing purathottu varattennu!

  മറുപടിഇല്ലാതാക്കൂ
 2. "മൌസും ക്ലിക്കി ചാറ്റിയവന്‍
  പെണ്ണും പിള്ളന്റെ മാനം കൊണ്ട് പോകും"

  ഈ ഒറ്റ ലൈനില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. എല്ലാ വീട്ടമ്മ,പെങ്ങന്മാരും ഈ പോസ്റ്റ് വയിച്ചെന്കില്‍ എന്ന് ആശിക്കുകയാണ്.

  ധൃതിയില്‍ എഴുതാനും പോസ്ട്ടാനും ഉള്ള ഈ കഴിവിന് മുന്നില്‍ ഞാന്‍ സ്തംഭിച്ചു നില്‍ക്കട്ടെ..അപ്പൊ പറഞ്ഞ പോലെ ശരഫിയയില്‍ കാണാം...

  മറുപടിഇല്ലാതാക്കൂ
 3. മൌസും ക്ലിക്കി ചാറ്റിയവന്‍
  പെണ്ണും പിള്ളന്റെ മാനം കൊണ്ട് പോകും"

  അങ്ങിനെ എവിടെയും ആവാതിരിക്കട്ടെ... സൌകര്യങ്ങള്‍ മിസ്‌ യൂസു ചെയ്യുമ്പോള്‍ ആണല്ലോ അസൌകര്യങ്ങള്‍ ഉണ്ടാകുന്നത്..
  കൊമ്പന്‍ ശൈലിയില്‍ കാര്യങ്ങള്‍ വീണ്ടും പറഞ്ഞു.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. തമാഷിചാനെങ്കിലും താങ്കള്‍ പറഞ്ഞു വച്ചത് ഒരു വലിയ ചിന്തയാണ്
  എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. നല്ല പോസ്റ്റ് ...അതെന്നെ..എല്ലാം ഒരു മൌസിന്റെ ക്ലിക്കില്‍ ഒതുങ്ങുന്ന ജീവിതങ്ങള്‍ അല്ലെ...ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 7. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട... :)

  മറുപടിഇല്ലാതാക്കൂ
 8. ആരാ പറഞ്ഞത്‌ കോയാ..അനക്ക് ബിബരോം ബിദ്യബ്യാസോം ഇല്ലാന്ന്..?
  ങ്ഹേ...,
  ഓരോ വരിയും എടുത്ത് പറഞ്ഞു അഭിനന്ദിക്കണമേന്നുണ്ട്..
  കാര്യങ്ങള്‍ അത്രക്കും നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  " മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട് പോകുന്ന കാലം ഒകെ കയിഞ്ഞു
  മൌസും ക്ലിക്കി ചാറ്റിയവന്‍
  പെണ്ണും പിള്ളന്റെ മാനം കൊണ്ട് പോകും"
  ഇത് അര്‍ത്ഥവത്തായ കോമഡി!
  ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 9. തമാശക്കിടയില്‍ വേദനയുടെ ഗൌരവം ഒളിഞ്ഞുകിടപ്പുണ്ട്. എല്ലാ ശാസ്ത്രകണ്ടുപിടിത്തങ്ങളും നാം എത്രമാത്രം ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് എല്ലാവര്ക്കും അറിയാം.അത് ശാസ്ത്രത്തിന്റെ കുഴപ്പമല്ല നമ്മുടെ ചിന്താഗതിയുടെ കുഴപ്പം തന്നെ.
  ബന്ധങ്ങളും മൂല്യങ്ങളും നിലനില്‍ക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 10. നല്ല പോസ്റ്റ്‌, ആസ്വദിച്ചു വായിച്ചു. ചിരിച്ചു പിന്നെ ഏറെ ചിന്തിപ്പിക്കുകയും ചെയ്തു

  മറുപടിഇല്ലാതാക്കൂ
 11. ചിന്തിക്കേണ്ടുന്ന വിഷയം..പലരും പറഞ്ഞ പോലെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട ..ദൈവം കാത്തുരക്ഷിക്കട്ടെ ... തമാശയിലൂടെ മർമ്മത്തിൽ കൊള്ളുന്ന കാര്യം പറയുന്ന രീതിയെ അഭിനന്ദിക്കുന്നു..ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 12. മൂസാക്കാ....
  പറഞ്ഞതത്രയും യഥാര്‍ത്ഥ്യം!
  നമുക്ക് ചുറ്റും സംഭവിക്കുന്നത്.
  എല്ലാത്തിനും ഒരതിര്‍വരമ്പ് വേണം...
  സ്വയം സൂക്ഷിക്കുക..... ബന്ധപ്പെട്ടവരെ ഉണര്‍ത്തുക....
  സൂക്ഷിച്ചാല്‍ ദുക്കിക്കേണ്ടിവരില്ല!

  നല്ല പോസ്റ്റിനു ഒരുപാടൊരുപാട് അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 13. ഇന്ന് നടന്ന്‌ കൊണ്ടിരിക്കുന്ന കാര്യം നര്‍മത്തില്‍ക്കൂടി രസകരമായി അവതരിപ്പിച്ചു.
  "മൌസും ക്ലിക്കി ചാറ്റിയവന്‍..."
  ക്ലിക്ക്!!

  മറുപടിഇല്ലാതാക്കൂ
 14. കൊള്ളാം കൊള്ളാം.
  എളയോടന്‍ പറഞ്ഞത് തന്നെ!

  മറുപടിഇല്ലാതാക്കൂ
 15. ന്റെ കിള്യെ ..
  നന്നായീട്ടോ ..
  ഇന്റെ പെണ്‍കുട്ട്യോളെ ,
  സൂക്ഷിച്ചോള്ട്ടോ .
  കിളി പറഞ്ഞതു അപ്പടീം കാര്യന്നെ!
  അഭിനന്ദനങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 16. ഉം!
  കുറേ പൂച്ചകൾ അനച്ചവെള്ളത്തിൽ വീണുകഴിയുമ്പോൾ ബാക്കി പൂച്ചകൾ പച്ചവെള്ളം പോലും കണ്ടാൽ അറയ്ക്കും!

  അതുവരെ പൂച്ചകൾ അനച്ചവെള്ളത്തിൽ ചാടിക്കൊണ്ടേയിരിക്കും!

  ഇപ്പോഴത്തെ ട്രെൻഡിൽ ചാറ്റ് ഒന്നും വേണമെന്നേ ഇല്ല.
  മിസ്‌ഡ് കോൾ
  എസ്.എം.എസ്....
  ഇതൊന്നുമില്ലതെയും വേലി ചാട്ടം നടക്കുന്നു.
  കോലുകൊണ്ടുമരണം തന്നെ ഫലം.
  പത്രവാർത്തകൾ കാണുന്നില്ലേ!

  മറുപടിഇല്ലാതാക്കൂ
 17. ഐലാശ്ശേരിയിലെ മുത്തിന്റെ ''ചാറ്റ്‌പോസ്റ്റ്'' ഉഷാറായി. ''മൗസും ക്‌ളിക്കി ചാറ്റിയവന്‍ പെണ്ണും പിള്ളന്റെ മാനം കൊണ്ട് പോകും'' എന്ന പ്രയോഗം നല്ല ഇഷ്ടമായി. 'ചാത്തപ്പന്മാര്‍' എന്ന പ്രയോഗം അതിലേറെ 'ഇഷ്ടമായി'. ഈ വിശേഷണം കേട്ടപ്പോള്‍ ഞാന്‍ മുമ്പെഴുതിയ ഒരു പോസ്റ്റ് ഓര്‍മ്മ വന്നു. അതിന്റെ ലിങ്കം ഇതാ:
  http://sugadhan.blogspot.com/2010/11/blog-post_27.html

  മറുപടിഇല്ലാതാക്കൂ
 18. 'അയ്യോ പാവ'ത്തിന്റെ ശൈലി പലപ്പോഴും സാധാ തല കൊണ്ട് വായിച്ചാല്‍ തിരിയുന്നതായിരുന്നില്ല ..ഇപ്പോള്‍ നന്നായി തിരിയുന്നു ..ശൈലിയും ആസ്വദിക്കാവുന്ന പരുവത്തിലായി ...ജാടയില്ലാത്ത പോസ്റ്റും ശൈലിയും ...വളരെ ഇഷ്ടമായി ...പറഞ്ഞു പഴകിയ വിഷയം 'അയ്യോ പാവം' ശൈലിയില്‍ വീണ്ടും കേട്ടപ്പോള്‍ ആദ്യമായി കേള്‍ക്കുന്ന അനുഭവം ...നന്ദി ...:)

  മറുപടിഇല്ലാതാക്കൂ
 19. ഈ ലേഖനം വായിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോവും "അയ്യോ പാവങ്ങള്‍ "

  മറുപടിഇല്ലാതാക്കൂ
 20. ഗൌരവമേറിയ വിഷയത്തെ ലളിതമായ രീതിയില്‍ അവതരിപ്പിച്ചു . ആശംസകള്‍... അഭിനന്ദനങ്ങള്‍...
  ഉപകാരങ്ങള്‍കൊപ്പം ഉപദ്രവങ്ങള്‍ നമ്മെ പിന്തുടരുന്നു വലിയ ചുറ്റുമതില്‍ കെട്ടിയ കോണ്ക്രീറ്റ് കാടിനുള്ളിലും....

  മറുപടിഇല്ലാതാക്കൂ
 21. ചാറ്റ് വിഷയം വളരെഭംഗിയായി അവതരിപ്പിച്ചു.
  നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 22. വളരെയേറെ പ്രാധാന്യമുള്ള വിഷയം....

  മറുപടിഇല്ലാതാക്കൂ
 23. മൗസില്‍ തുടങ്ങി കയറിലവസാനിക്കുന്ന ജീവിതങ്ങളാണിന്നതിവും. നമ്മുടെ നാടിന്നതില്‍ ചാംബ്യനാണല്ലോ.
  നല്ല പോസ്റ്റ്...ആശംസകള്‍
  പിന്നൊരു കാര്യം...കൂട്ടരേ അയ്യോപാവം പാവമല്ലകെട്ടോ......ആളൊരു പുലിയാ......

  മറുപടിഇല്ലാതാക്കൂ
 24. മൗസില്‍ തുടങ്ങി കയറിലവസാനിക്കുന്ന ജീവിതങ്ങളാണിന്നതിവും. നമ്മുടെ നാടിന്നതില്‍ ചാംബ്യനാണല്ലോ.
  നല്ല പോസ്റ്റ്...ആശംസകള്‍
  പിന്നൊരു കാര്യം...കൂട്ടരേ അയ്യോപാവം പാവമല്ലകെട്ടോ......ആളൊരു പുലിയാ......

  മറുപടിഇല്ലാതാക്കൂ
 25. ഒറ്റവാക്കില്‍ കമന്‍റ് .....
  പറഞ്ഞതത്രയും ശരിയാണ് സത്യമാണ്......

  മറുപടിഇല്ലാതാക്കൂ
 26. വ്യത്യസ്തമായ വായനാനുഭവം, ചാറ്റ് റൂമുകളുടെ അകത്തളങ്ങളില്‍ പരസ്പരം തള്ളക്ക് വിളിയും സൈബര്‍ ചാറ്റും മാത്രം ലക്ഷ്യം വെച്ചുവരുന്ന പുതിയ അഭ്യസ്തവിദ്യര്‍ എനിക്കും ആദ്യമൊക്കെ അത്ഭുതമായിരുന്നു, പക്ഷെ ഇന്നത് പഴകിപുളിച്ച വെറും വാക്കുകള്‍ ആയി മാത്രമേ കാണാന്‍ കഴിയുന്നുള്ളു,അയ്യോപ്പാവം പറഞ്ഞത് നേര്‍, ഇന്നിന്റെ ചാറ്റ് റൂമുകള്‍ ഒരുപാട് കുടുംബങ്ങളെ കയറിലേക്ക് നയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 27. സൂക്ഷിചോളീം ...... ജീവിതം ചാറാക്കല്ലേ
  സൂപ്പര്‍ പോസ്റ്റ്‌ .....

  മറുപടിഇല്ലാതാക്കൂ
 28. ഇതെങ്ങിനെയാണ്‌ ഇത്രേം സരസമായ ഭാഷയില്‍ ഇത്ര വലിയ കാര്യം പറഞ്ഞു ഫലിപ്പിക്കുന്നത്..ഇതൊരു പുതിയ ടെക്നിക് തന്നെ....പാവമേ...പാവം...കൊന്നാലും തിന്നാലും തീരൂല ഇതിന്റെ ഒരു രസം...

  മറുപടിഇല്ലാതാക്കൂ
 29. ഇതു വായിക്കുമ്പോള്‍ എനിക്ക് 'ജാഫര്‍ ശൈഖിനെ' ഓര്‍മ്മ വരുന്നു..

  "ഇത് ചാറ്റല്ലേ ഭായീ"..?

  കുറഞ്ഞ വരികളില്‍ ഒരു വലിയ സത്യം. അയ്യോപാവത്തിന് അഭിനന്ദനം.

  മറുപടിഇല്ലാതാക്കൂ
 30. "മൌസും ക്ലിക്കി ചാറ്റിയവന്‍
  പെണ്ണും പിള്ളന്റെ മാനം കൊണ്ട് പോകും"
  കൊമ്പ നീന്‍റെകൊമ്പ് കോര്‍ക്കല്‍ കലക്കി

  മറുപടിഇല്ലാതാക്കൂ
 31. നര്‍മ്മം കലക്കി കാര്യം പറയാനുള്ള കൊമ്പന്റെ കഴിവ് അപാരം...

  മറുപടിഇല്ലാതാക്കൂ
 32. “ജോറായ ചാറ്റിനും...ചാറായ ജീവിതത്തിനും..
  അത്യുത്തമമായൊരു “കൊമ്പനാദി”
  ആസ്വദിച്ച് തന്നെ വായിച്ചു .ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 33. സന്ദേശം ഉള്ള പോസ്റ്റ്‌ . എല്ലാത്തിനും രണ്ടു വശമുണ്ട്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഒക്കെ ഉപകരണങ്ങള്‍ മാത്രമാണ്. ഉപയോഗം തീരുമാനിക്കുന്നത് നമ്മളാണ്. നമ്മള്‍ ജാഗ്രത്തായി ഇരിക്കണം...

  മറുപടിഇല്ലാതാക്കൂ
 34. ഇസ്ഹാഖ് ഭായിയുടെ കൊമ്പനാദി പ്രയോഗം ചിരിപ്പിച്ചു കേട്ടോ..

  മറുപടിഇല്ലാതാക്കൂ
 35. നല്ല വിഷയം . നല്ല അവതരണം.
  അയ്യോ പാവത്തിന്റെ ഓരോ പോസ്റ്റിനും ഉണ്ട് പുതുമ.
  വേറിട്ടൊരു അവതരണ രീതിയും.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 36. ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് അല്ലെ?

  മറുപടിഇല്ലാതാക്കൂ
 37. ഹമ്മോ...പേരു അയ്യോ പാവംന്ന്..
  പറയുന്നത് ബല്യ ബല്യ കാര്യങ്ങളും....
  കൊമ്പാ...അവതരണ ശൈലി അടിപൊളിയാട്ടാ...

  മറുപടിഇല്ലാതാക്കൂ
 38. നര്‍മ്മത്തിന്‍റെ വിത്യസ്തമായ ഒരു ശൈലി..വിഷയത്തിന് ഗൌരവവുമുണ്ട്..
  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ..

  മറുപടിഇല്ലാതാക്കൂ
 39. ചാറ്റിലൂടെ പരിചയപ്പെട്ടു വിവാഹിതരായി മൂന്നാം ദിവസം വധുവിനെ കൊന്ന രണ്ടു സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ കഴിഞ്ഞ വര്ഷം ഉണ്ടായി. രണ്ടു കൊലപാതകങ്ങളും അതി ക്രൂരമായിരുന്നു. വിദ്യാ സമ്പന്നര്‍ എന്ന് അവകാശപ്പ്പെടുന്ന പരിഷ്കൃത സമൂഹം നൂതന സാങ്കേതിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു സാംസ്ക്കാരിക അപചയത്തിന്റെ പിന്നാമ്പുറത്തു നിന്ന് സദാചാര മൂല്യങ്ങളെ കൊഞ്ഞനം കുത്തുകയാണ്. ഈ ആനുകാലിക സാമൂഹ്യ വിപപത്തിനെയാണ് താങ്കള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിച്ചത്.

  മറുപടിഇല്ലാതാക്കൂ
 40. ഒരു വലിയ സമൂഹവിപത്തിനെ കൊമ്പന്‍ ശൈലിയില്‍ നന്നായി പറഞ്ഞു.

  അയ്യോ പാവവും കൊമ്പന്‍ മൂസയും തമ്മില്‍ പോരുത്തമില്ലല്ലോ കൊമ്പാ !

  ഷറരഫിയയില്‍ വച്ച് എന്നെങ്കിലും കാണാം!

  മറുപടിഇല്ലാതാക്കൂ
 41. കൊമ്പാ,
  നന്നായി ഏഴുതി കേട്ടോ.
  തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ആരെയും ഒരെഴുത്തുകാരനാക്കും ;)

  ആരെയും ഭാവഗായകനാക്കും ആത്മ......!

  മറുപടിഇല്ലാതാക്കൂ
 42. കുഞ്ഞി കുളിമുറിയില്‍ മുങ്ങി മരിച്ച വാര്‍ത്ത‍ ഈ ഇടെ കേട്ടിരുന്നു, കാരണം അമ്മ facebook നു മുന്നില്‍ ഇരുന്നു കുഞ്ഞിനെ കുളിമുറിയില്‍ ആക്കിയ കാര്യം മറന്നു പോയിട്ട്

  മറുപടിഇല്ലാതാക്കൂ
 43. കൊള്ളാം കേട്ടോ. ഒരു കുഞ്ഞു കഥ
  കുറിച്ചോട്ടേ.

  ആവേശവും ഉദ്വേഗവും സമ്മാനിച്ച നിമിഷ
  ങ്ങള്‍ക്കൊടുവില്‍ അവള്‍ അവനോടു കൊഞ്ചി ചോ
  ദിച്ചു. എവിടെ നിന്റെ ഒറ്റക്കണ്ണുള്ള മെബൈല്‍
  ഫോണ്‍.

  മറുപടിഇല്ലാതാക്കൂ
 44. paranjathu muzhuvan sathyam thanne... pakshe athavar manassilaakkunnillenkil pinne enthu cheyyaan. daivam rakshikkatte.

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...