ശനിയാഴ്‌ച, ജനുവരി 1

ഇതെന്‍റെ ആശംസയുടെ പട്ടട.....................!

ആഗോള ബൂഗോള മാനവന്‍ എന്ന അവകാശവാദവുമായി വരുന്ന മനുഷ്യ മണി മുത്തുകളേ................
 പിതാവിന്റെ പുത്രന്‍ ജനിച്ചു  രണ്ടായിരത്തി  പത്ത് കൊല്ലം കഴിഞ്ഞു നില്‍ക്കുന്ന ഈ സുന്ദര സുമുഖ, സുദിനത്തില്‍ അണ്ട കടാഹ ഭൂമിദേവിയുടെ പ്രിയ പുത്ര പുത്രിമാരെല്ലാം ഇന്ന് കിടക്കപായയില്‍ നിന്ന് എണീറ്റ്, മൂത്രം പോലും ഒഴിക്കാതെ ആശംസാ    ആശയങ്ങള്‍ കൊടുക്കുന്ന sms ന്‍റെ  തിക്കിലും തിരക്കിലും പെട്ട് എന്‍റെ ആശംസ ദാരുണമായി മരണപെട്ട വിവരം  നാട്ടിലെ താമര ഷിജു വിട്ട മെസ്സേജ് വായിച്ചപ്പോള്‍ ആണ് അറിഞ്ഞത്.


ഇന്നലെയുടെ രാത്രികളും ഇന്നിന്റെ പകലുകളും ഭൂമിയുടെ മുകള്‍ പരപ്പിലേ എല്ലാ ദുനിയാവിലും ആശംസകള്‍ പാറി
പറന്നു നടന്നപ്പോള്‍.... മരണപെട്ട എന്‍റെ ആശംസയുടെ പരലോക ശാന്തിക്ക് നിങ്ങള്‍ പ്രാര്‍ത്ഥിക്കണം എന്ന്   നിങ്ങളുടെ കാലു പിടിച്ചു അപേക്ഷിക്കുന്നില്ല .  കാരണം നരകാവാകാശിയുടെ,  ആശംസക്ക് നേരെ സ്വര്‍ഗ്ഗത്തിന്‍റെ സ്വര്‍ണം പൂശിയ വാതിലുകള്‍ കൊട്ടി അടക്കപെടും  എന്നുള്ള ഇ മെയില്‍ ദേവലോകത്ത്‌ നിന്ന് കാലന്‍റെ  'കുഞ്ഞമ്മേടെ' കുഞ്ഞു മോന്‍ കുഞ്ഞപ്പന്‍ അയച്ചിരിക്കുന്നു .അത് കൊണ്ട് നിങ്ങടെ പ്രാര്‍ത്ഥന വേണ്ട!   ഞാന്‍ ആരെയും ബുദ്ധി മുട്ടിക്കാന്‍ ഇഷ്ട്ടപെടുന്നില്ല.


എങ്കിലും ഞാനൊരു കാര്യം പറയട്ടെ...............!


നിങ്ങളെല്ലാവരും  ഇപ്പോള്‍ ആശംഷകള്‍ വായിക്കുന്ന, അയക്കുന്ന തിരക്കില്‍ ആണെന്ന് അയ്യോപവത്തിനു പാണന്‍റെ പാട്ടുപോലെ അറിയാം
കൂടെ എനിക്കും കിട്ടി എന്‍റെ മരണം ഒരു വിളിപ്പടകലേ ആണെന്നും, നിന്‍റെ തലമുടി വെളുക്കുന്നു വെന്നും, സൂചിപിക്കുന്ന ഹാപ്പി ന്യൂ ഇയര്‍..!


    എന്‍റെ നാട്ടില്‍ ഇന്നലെ പടക്കം അടക്കം പൊട്ടുന്ന പല ജാതി സാധനങ്ങളും പൊട്ടിച്ചു കമ്പി തിരി കത്തിച്ച കമ്പി വീരന്മാര്‍ അയച്ച sms  തിക്കിലും തിരിക്കിലും പെടാതേ എന്‍റെ കാട്ടാള കരങ്ങളില്‍ എത്തി ചേര്‍ന്ന ആശാവഹമായ  ആശംസ കണ്ടു കലിപ്പൂരിയ  തൂലികയാല്‍ അവര്‍ക്ക് ഞാന്‍ ഒരു മറു പടി മെസ്സേജും വിട്ടു. എന്‍റെ തലയിലെ വെളുത്ത രോമത്തെ ഞാന്‍ കട്ട കരിയും  തേനും ചേര്‍ത്ത് കറുപ്പിക്കുമെന്നും എന്‍റെ അടിയന്തിരത്തിനു ഒരു പിടി ചോറും ഈ പണ്ടാരകലന്മാര്‍ക്ക് കൊടുക്കരുത് എന്നു എന്‍റെ പ്രിയ പുത്രിമാരായ പോത്തുന്നീസക്കും ,ജഗലുന്നീസക്കും പിറക്കാന്‍ പോകുന്ന കുട്ടിപാവത്തിനും ഉള്ള എന്‍റെ   ഒസിയത്തില്‍ ചുവന്ന മഷിയാല്‍ അടിവര ഇട്ടു എഴുതി എന്നും അറിയച്ചു കഴിഞ്ഞു.


ഈ മെസേജ് കിട്ടിയ ഉടനെത്തന്നെ നാട്ടിലെ വട്ടി പലിശക്കാരന്‍ എട്ടുവീട്ടില്‍ കുട്ടപ്പന്റെ നേതൃത്വത്തില്‍ല്‍  ഗതികിട്ടാതെ അലയുന്ന എന്‍റെ ആശംസയുടെ ആത്മാവിനെ തേടി പിടിച്ചു അച്ചാര്‍ ഭരണിക്കകത്ത് ആവാഹിച്ചെടുത്ത്  ഭാരത കാട്ടില്‍ (പണ്ട് ഇതിനു ഭാരത പുഴാ  എന്നാണു വിളിച്ചത് ഇപ്പോള്‍ വെള്ളത്തിനു പകരം ഉണങ്ങിയ കുറ്റിക്കാട് മാത്രമാണ് )കൊണ്ട് പോയി എറിഞ്ഞു നാട് കടത്താന്‍ ശ്രമിക്കുന്നുണ്ട് എന്നു ഇന്നത്തെ മഞ്ഞ പത്രത്തില്‍ മഞ്ഞപിത്തം പിടിച്ച കണ്ണുമായി ഞാന്‍ വായിച്ചു . അത് കൊണ്ട് ഇതു വായിക്കുന്ന എല്ലാ സ്ത്രീ പുരുഷ വര്‍ണ്ണ വര്‍ഗ്ഗ ലിംഗ ജാഡയുള്ളവരും യാതൊരു വിധ ജാഡയും കൂടാതെ എന്‍റെ പട്ടടക്ക് കൊള്ളിവെച്ചു പടി അടച്ചു പിണ്ഡം വെക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം അല്ലെങ്കില്‍ എനിക്ക് കൊള്ളും കുട്ടപ്പന്‍ എന്നെ കൊല്ലും.
  അവനു പണ്ടേ അടിയന്തിര ചോറിനു ആര്‍ത്തിയാണ് .........

30 അഭിപ്രായങ്ങൾ:

 1. എന്തേലും ആവട്ടെ.
  എന്റെ വക പിടിച്ചോ ഒരു ഹാപ്പി ന്യൂ ഇയര്‍ .
  ഇതെവിടെയും തങ്ങില്ല. നേരെ അയ്യോ പാവത്തിന്റെ അടുത്ത് തന്നെ എത്തിയില്ലേ..?

  മറുപടിഇല്ലാതാക്കൂ
 2. അന്നെക്കൊണ്ട് ഞമ്മള് തോറ്റന്റെ പഹയാ...

  ഇജ്ജും അന്റൊരു ബ്ലോഗും.....

  പിടിച്ചാണി ഒരു ഹാപ്പി ന്യൂ ഇയറു....

  മറുപടിഇല്ലാതാക്കൂ
 3. ഹലാക്കിലെ അവിലും കഞ്ഞീം...... അനക്കൊരു മരണത്തിലേക്കുള്ള ന്യു ഇയര്‍ ആശംസ......

  മറുപടിഇല്ലാതാക്കൂ
 4. ന്യൂ ഇയര്‍നു പറ്റിയ പോസ്റ്റ്‌ തന്നെ കേട്ടോ. ഇന്നലെ ഒരുപാട് എസ് എം എസ്സുകള്‍ ഇങ്ങിനെ തിരക്കില്‍ പെട്ട് മരിച്ചിട്ടുണ്ട്. അത് കൊണ്ട് സുനാമി കാലത്ത് ചെയ്തപോലെ ഒരു കൂട്ട അടക്കല്‍ നടത്താനേ സര്‍ക്കാരിനാകൂ.

  മറുപടിഇല്ലാതാക്കൂ
 5. സലാം ഇക്ക അങ്ങനെ പറയല്ലേ കുട്ടപ്പന്റെ ഭീഷണി ഇപ്പോള്‍ വന്നെ ഒള്ളൂ

  മറുപടിഇല്ലാതാക്കൂ
 6. അയ്യോ പാവം...
  നല്ലൊരു ബ്ലോഗറായിരുന്നു...
  ങാഹ് ഇനി പറഞ്ഞിട്ട് കാര്യമില്ല....

  എന്തായാലും വന്ന നിലക്ക് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു...
  പട്ടടക്ക് ഹാപ്പി ന്യൂ ഇയറിന്റെ ഒരു ആശംസാ കമ്പിത്തിരി വെച്ച് തിരി കൊളുത്തുന്നു...

  മറുപടിഇല്ലാതാക്കൂ
 7. നല്ല എഴുത്തു അതിന്‍റെ ഇടയിലെ ദുഖം

  ഭാരത കാട്ടില്‍ (പണ്ട് ഇതിനു ഭാരത പുഴാ എന്നാണു വിളിച്ചത് ഇപ്പോള്‍ വെള്ളത്തിനു പകരം ഉണങ്ങിയ കുറ്റിക്കാട് മാത്രമാണ് )

  മറുപടിഇല്ലാതാക്കൂ
 8. അയ്യോ പാവം, ഒരു പുതുവത്സരാശംസകള്‍ എന്റെയും വക പിടിച്ചോ.. കിട്ടിയില്ലേ.... ഭാരത കാട്ടില്‍ ഒഴുക്കല്ലേയ്..

  മറുപടിഇല്ലാതാക്കൂ
 9. മരണം ഒരു വിളിപ്പടകലേ ആണെന്നും, നിന്‍റെ തലമുടി വെളുക്കുന്നു വെന്നും, സൂചിപിക്കുന്ന ഹാപ്പി ന്യൂ ഇയര്‍..!
  തമാശക്കിടയില്‍ ഒരു ഓര്‍മപ്പെടുത്തല്‍ അത് നന്നായി......

  ആശംസകളുമായി പരക്കം പായുകയല്ലെ എവിടെ എങ്കിലും അതൊക്കെ ഒന്ന് ചാര്‍ത്താന്‍ ... പുതുവര്‍ഷത്തെ സന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍ നാം ഓര്‍ക്കുന്നില്ല തല നിരക്കുന്നു. മരണം അടുക്കുന്നു. എന്ന് ...

  എന്നാല്‍ ഇനി ഞാനായിട്ട് നിനക്ക് അനുശോചനം രേഖപ്പെടുത്താതിരിക്കുന്നില്ല.

  “നിന്‍റെയും എന്‍റെയുമെല്ലാം മരണം ഇതാ വിളിപ്പാടകലെയാണ് മുടികളെല്ലാം വെള്ള പൂശാന്‍ തുടങ്ങിയിരിക്കുന്നു. പല്ലുകളുടെ ബലം കുറഞ്ഞ് കടിച്ചാല്‍ പൊട്ടാതാവുന്നു , കൈകാലുകളില്‍ വിറയല്‍ വരുന്നു... കിടക്കട്ടെ ഒരു സന്തോഷ പുതുവര്‍ഷം :)

  മറുപടിഇല്ലാതാക്കൂ
 10. നന്നായിട്ടുണ്ട് , ആശംസകള്‍ ഒരു ഓര്‍മ്മപ്പെടുത്തലുകലാണ്. അത് വേറിട്ട രീതിയില്‍ അവതരിപ്പിച്ചു . പുതുവര്‍ഷത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 11. ഭാരതക്കാട്ടിനരികിൽ തന്നെ പട്ടട ഒരുങ്ങട്ടെ!
  ഹി! ഹി!!
  പുതുവത്സരാ‍ശംസകൾ!

  മറുപടിഇല്ലാതാക്കൂ
 12. valre manoharamaaayi ayyopaavam kaaryangal vilayirutthunnu ennullath parayaathe vayya ellaa pamthikalum onninonnu mikavu pularthunnu

  മറുപടിഇല്ലാതാക്കൂ
 13. തിരക്ക് പിടിച്ച ഈ യാത്രക്കിടയില്‍ മരണം ഒരു വിളിപ്പാടകലെ എന്നോര്‍മ്മപ്പെടുത്തല്‍... എന്ത് കൊണ്ടും ഗുണപരമായ ഒരു വിചിന്തനത്തിന് പ്രേരകമാവുക തന്നെ ചെയ്യും.

  അല്ലെന്‍റെ പഹയാ ഇന്റോന്‍റെ ശൈലിയില്‍ ഞമ്മക്ക് പെരുത്തു അസൂയ ഉണ്ട് ട്ടോ..!!

  മറുപടിഇല്ലാതാക്കൂ
 14. ഇത് ഒടുക്കത്തെ എഴുതാണല്ലോ മാഷേ ....കിടക്കട്ടെ എന്റെ വകയും ഒന്ന് ...

  മറുപടിഇല്ലാതാക്കൂ
 15. ഖിയാമം നാളില്‍ മസീഹുദ്ദജ്ജാല്‍ വരുന്ന പോലെ അവസാനം ഞാനും ഇവിടെ എത്തി.
  ന്‍റെ ആസംസ ..

  മറുപടിഇല്ലാതാക്കൂ
 16. "ബായിച്ചു. നല്ലെ രസായീട്ടോ" അങ്ങിനെ ഒരു പുതുവര്ഷമ്കൂടി .ആഘോഷങ്ങളുടെ പതിവ് ഇല്ലെങ്കിലും കൊമ്പന് നേരുന്നു പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 17. നിര നിരയായി നരയങ്ങിനെ നിറയട്ടേ..
  നരനായി ജനിച്ചില്ലേ..!
  നിറയേ ആശംസകള്‍ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 18. അടുത്ത വര്ഷം കൂടുതല്‍ വംബത്തരങ്ങല്‍ക്കായി ആശംസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 19. കാലന്‍റെ 'കുഞ്ഞമ്മേടെ' കുഞ്ഞു മോന്‍ കുഞ്ഞപ്പന്‍.....

  കുട്ടപ്പന്‍ ഇടപെടുന്നതിനുമുമ്പ് എന്റെ വക ഒരു പുതുവര്‍ഷാശംസയും കൂടി സ്വീകരിക്കുക...

  മറുപടിഇല്ലാതാക്കൂ
 20. ഭാരത കാട്ടില്‍ (പണ്ട് ഇതിനു ഭാരത പുഴാ എന്നാണു വിളിച്ചത് ഇപ്പോള്‍ വെള്ളത്തിനു പകരം ഉണങ്ങിയ കുറ്റിക്കാട് മാത്രമാണ് )

  അത് കലക്കി ....ഇജ്ജ് കൊമ്പനല്ല ഇജ്ജ് ഹനുമാനാണ്
  എന്‍റെ വക ചെമ്പരത്തി പൂ വെക്കാം ....

  മറുപടിഇല്ലാതാക്കൂ
 21. ഭാരതക്കാട്ടില്‍ പട്ടടയിലോടുങ്ങും മുമ്പ് എന്റെ വക,

  പുതുവത്സരാശംസകള്‍...,....

  മറുപടിഇല്ലാതാക്കൂ
 22. ആശംസകളില്‍ മങ്ങിപോകുന്ന ഓര്‍മ്മപ്പെടുതലുകള്‍ക്ക് നന്ദി...കൂടെ ഓര്‍മകളില്‍ മുങ്ങിപോകുന്ന ഒരു പുതുവത്സര ആശംസകള്‍ എന്റെതും ഉണ്ടാകട്ടെ.....

  മറുപടിഇല്ലാതാക്കൂ
 23. ഇന്ന് മരിക്കാന്‍ പോകുന്ന 2012 നു ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട്
  എന്‍റെ വകയും കിടക്കട്ടെ ഒരു പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...