ബുധനാഴ്‌ച, ഫെബ്രുവരി 22

ഒരു രോമവും കുറെ രോമന്മാരും....!!!
മഞ്ഞും  മഴയും  ആര്‍മാദിച്ചു പെയ്തിറങ്ങുന്ന മലയാള മണ്ണില്‍ വിവരത്തിനും വിവേകത്തിനും കുറച്ചു പഞ്ഞമാണെങ്കിലും വിവാദത്തിനും അപവാദത്തിനും ആരോപണത്തിനും യാതൊരുവിധ ക്ഷാമവും ഇല്ല.

ഇനിയഥവാ അങ്ങനെയൊരു ക്ഷാമം നേരിടുകയാണെങ്കില്‍തന്നെ പടച്ചോന്റെ ഖുദ്റത്ത് കൊണ്ട് ഞമ്മളെ മാധ്യമങ്ങളും മതമേലദ്ധ്യക്ഷരും  രാഷ്ട്രീയ നേതാക്കളുമടക്കം  അതിനൊരു പരിഹാരവുമായി മുന്നോട്ടു വന്ന്  മതവിശ്വാസികളുടെയും പൊതുജനങ്ങളുടെയും ക്ഷാമം തീര്‍ക്കുന്നത് കാണുമ്പോള്‍ ഉള്ളത് പറയാലോ ഈയുള്ളവന്  പൊതുവെ രോമം കുറച്ചു കുറവാണെങ്കിലും  ഉള്ളസ്ഥലത്തെ രോമം ഒരു മടിയും കൂടാതെ എഴുന്നേറ്റു പോവുകയാണ്.


LinkWithin

Related Posts Plugin for WordPress, Blogger...