അര്‍ദ്ധ നിശീഥിനി നീലിമയില്‍ പൊഴിഞ്ഞു വീഴുന്ന മകര മഞ്ഞില്‍ പ്രകൃതി തണുത്തുറഞ്ഞുറങ്ങുമ്പോഴും, കാലത്തോട് കഥ പറഞ്ഞൊഴുകുന്ന ചാലിയാറിന്റെ കുഞ്ഞോളങ്ങള്‍ക്കൊപ്പം വിജനമായ മണല്തട്ടിന്റെ ഏകാന്തതയെ കൂട്ട് പിടിച്ച് എരിഞ്ഞമരുന്ന നീലച്ചടയന്‍ പുകച്ചുരുളുകളില്‍ അബൂ നിസാം കണ്ടത് അവളുടെ കവിത യൊഴുകുന്ന നയനങ്ങളെ ! !
ശരീരത്തിലെ ഓരോ ഇന്ദ്രിയങ്ങളിലും ലഹരി പടരുന്ന പ്രണയം സമ്മാനിച്ച വിളവെത്തിയ ഗോതമ്പ് പാടത്തിന് സമൃദ്ധിയും മഞ്ഞ ലോഹത്തിന് കനക കാന്തിയെപ്പോലും നാണിപ്പിക്കുന്ന മേനിയഴകുമുള്ള സ്വപ്ന സുന്ദരി. ഓര്‍മകളുടെ കുഞ്ഞോളങ്ങള്‍ അബൂ നിസാമിന്റെ മനസ്സിലൂടെ മന്ദമാരുതനായി കടന്നു പോയി... കൃത്യം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവന് അവളെ കാണുന്നത് ..!
അന്ന് വരെ അവന്റെ മനസ്സില്‍ 'സ്ത്രീ' എന്നത് ,സ്വന്തം അമ്മ പെങ്ങള് എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ദൈവ സൃഷ്ടിയിലെ പാപ പ്രതീകങ്ങളാണ് .!
സ്ത്രീ,, ആദി പിതാവിനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്തു ചാടിച്ചവള്, ശ്രീ രാമനെ കാട്ടിലയച്ച രണ്ടാനമ്മ, കാട്ടിലും രാമന് ബാധ്യതയായി മാറിയ 'സീത', യൂസുഫിന് പുറകെ കൂടിയ സുലൈഖ... ഇങ്ങനെ കേട്ടറിയപ്പെട്ട ചരിത്ര സ്ത്രീ ബിംബങ്ങള്‍ മുതല്‍ നൂതന യുഗത്തില്‍ സ്വസ്ഥ'സമാധാന കുടുംബത്തില്‍ വലത് കാലുംവെച്ച് കടന്നുവന്നു, കുടുംബ ഐക്യത്തേയും സമാധാനത്തേയും തകര്‍ത്തെറിഞ്ഞു സ്വാര്‍ത്ഥതയുടെ ലോകത്തിലേക്ക് ഇണയേയും കൊക്കിലൊതുക്കി പറക്കുന്നവള്‍, പുരുഷ മനസ്സിനെ രതിയുടെ ലഹരിയില്‍ നിറച്ചു മുച്ചൂടും മുടിക്കുന്നവള്.. ഇതൊക്കെയായിരുന്നു, അബൂ നിസാം കേട്ട 'വാമൊഴി'വഴക്കങ്ങള്‍, സുഹൃത്തുക്കളുടെ സരസ സല്ലാപത്തിലുമെല്ലാം സ്ത്രീ ഒരു 'വില്ലന്‍' പരിവേഷത്തിന്റെ ഉടമ ! ഇതിന്റെയൊക്കെയപ്പുറം സ്വന്തം നല്ലപാതികളെ വഞ്ചിച്ചു രതിലീലയുടെ നൈമിഷിക സുഖങ്ങളിലേക്ക് മാടി വിളിച്ച ചില പരിചിത മുഖങ്ങള്‍ , ഇത്രയും മതിയായിരുന്നു അക്ഷരങ്ങള്‍ അന്യമായവന് ദൈവ സൃഷ്ട്ടികളില് ഏറ്റവും നീചമായത് സ്ത്രീയെന്ന് കരുതാന്‍.
ഈ ധാരണകളെയെല്ലാം തൂത്തെറിയപ്പെട്ടൊരപൂര്വ നിമിഷമായിരുന്നു ആ പ്രണയ സുരഭില സംഗമ സായാഹ്നം !!! കിഴക്കനേറനാടിന്റെ ചരിത്ര ഭൂമികയായ കാളിക്കാവില്‍ നിന്നും അരീക്കോട്ടേക്കുരുളുന്നൊരു രഥത്തിലെ ചിറകില്ലാത്ത പറവ അതായിരുന്നു, ജീവിത നാടകത്തില്‍ കാലം അബൂനിസാമിനു കല്പ്പിച്ചു നല്കിയ വേഷം ഒട്ടും അതിഭാവുകത്വങ്ങളില്ലാതെ ആടിതീര്ക്കുകയാണവന് ....!
ഇടവപ്പാതിയുടെ തുള്ളി മുറിയാത്ത മഴത്തുള്ളി ചില്ല് ഫലകത്തില്‍ നിന്ന് തുടച്ചു മാറ്റുന്ന യാന്ത്രിക കൈകളുടെ പ്രവര്‍ത്തനത്തിലേക്ക് കണ്ണോടിച്ച അബൂനിസാമിന്റെ ബോധ മണ്ഡലത്തിലേക്ക് ഒരായിരം പ്രാപിഞ്ചിക ചിന്തകളുടെ കൊള്ളി മീനുകള്‍ ഊളിയിട്ടിറങ്ങി. ഈ അഖിലാണ്ട മണ്ഡലവും സകല ചരാചരങ്ങളും ചലിക്കുന്നവയും നിശ്ചലമായവയുമടക്കം നല്ലതും ചീത്തയുമായ എന്തല്ലാം പ്രതിഭാസങ്ങള്‍ എന്തല്ലാം അത്ഭുതങ്ങള്‍..!! എല്ലാം ഉള്‍കൊള്ളുന്ന ഈ ഭൂമി എത്ര സുന്ദരി മനോഹരി, വലിയൊരു സ്വീകാര്യതയുടെ പ്രതി ബിംബം .
ചിന്തകളുടെ കാടുകയറ്റത്തിനു വിരാമം കുറിച്ചത് ഓടികൊണ്ടിരിക്കുന്ന ശകടത്തിന്റെ ഒരു താല്‍ക്കാലിക നിശ്ചലത. അതും കലാലയ മുറ്റത്തിന്റെ പാതയോരത്തു. സര്‍ക്കാരിന് ഔദാര്യത്തിനു മുഷ്ട്ടി ചുരുട്ടി നില്കുന്ന ഇന്നിന്റെ കൌമാരങ്ങള്‍. അതെ, നാളെയുടെ പ്രതീക്ഷകള്‍. വിദ്യാര്‍ഥികള്‍ !
ഒരേ നിറത്തിലുള്ള ചേലകളണിഞ്ഞവര്, സമപ്രായക്കാര്‍ കൌമാരങ്ങള്‍, പതിനെട്ടിന് ഔദ്യോഗിക പ്രായം അവരില്‍ പൂര്‍ത്തീകരിച്ചില്ലെങ്കിലും കറുത്ത് തുടങ്ങുന്ന മീശ രോമങ്ങള്‍ ആണ്‍കുട്ടികളിലും, ഷാളുകളുടെ അറ്റം കൊണ്ട് മറപിടിച്ചിട്ടും മുന്നേ നടക്കാനൊരുങ്ങുന്ന വിരിമാറിലെ മാംസ ഗോളങ്ങള്‍ പെണ്‍കുട്ടികളിലും ശരീര വളര്‍ച്ചയുടെ പൂര്‍ത്തീകരണത്തെ വിളിച്ചറിയിക്കുന്നതായിരുന്നു
അവരോരുത്തരും അബൂനിസാമിന്റെ ശകട കവാടങ്ങളെ ലക്ഷ്യം വെച്ച് പാഞ്ഞടുക്കുന്നു. അവരെയെല്ലാം ഉള്‍കൊള്ളാനുള്ള വിശാലത അയാളുടെ ശകടത്തിനില്ല. അബൂ നിസാം പതിവ് പോലെ അവരെ തടയാനുള്ള ശ്രമം നടത്തി. അതിനെയെല്ലാം വിഫലമാക്കി ഓരോരുത്തരും അവവരുടെഇരിപ്പിടമുറപ്പിക്കുന്ന, പതിവ് തനിയാവര്‍ത്തനം ..! അല്ലെങ്കില്‍ തന്നെ, കറങ്ങി വരുന്ന ഈ ഭൂമിയില്‍ എന്താണ് ആവര്ത്തനമല്ലാത്തത്.? പക്ഷെ അന്ധമായ ലാഭകണ്ണുകളിലൂടെ ലോകത്തെ കണ്ട ഒരു ശരാശരി സൃഷ്ട്ടിയായിരുന്ന അബൂനിസാം ഈ ആവര്‍ത്തനത്തെ ഒരിക്കലും ഇഷ്ട്ടപെട്ടിരുന്നില്ല.
പതിവ് ബഹളത്തിലും കോലാഹലങ്ങളിലൊന്നുമില്ലാതെ ശാന്തസുന്ദര'നയനങ്ങളുമായി പാതയോരത്ത് തികഞ്ഞ അച്ചടക്കത്തോടെ മാറിനില്‍ക്കുന്ന കുസുമ'വദനത്തെ നാലുനാളായിട്ട് അവന് ശ്രദ്ധിക്കുന്നു . ഈ ബഹളത്തിനിടയിലും ഒരു നിമിഷം അയാള്‍ അവളിലേക്ക് ആകാംഷയുടെ കണ്ണുകള്‍ പായിച്ചു അതെ ഇന്നുവരെ മനസ്സില്‍ വരച്ചിട്ട ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്നും അവളൊരു മൂലയില്‍ പരിഭവങ്ങളില്ലാതെ കൌതുക കണ്ണുകളിലൂടെ ലോകത്തെ നോക്കി കൊണ്ടിരിക്കുന്നു .
ഇന്ന് വരെ അബൂ നിസാം കണ്ട സ്ത്രീ ബിംബങ്ങളില്‍ തികച്ചും വ്യത്യസ്തമായ ആ നയനങ്ങളുടെ ഉടമയെ ഹൃദയത്തിന്റെ ഭാഷയില്‍ അബൂ നിസാം മാടി വിളിച്ചു ഹേ... മഹിളാ രത്നമേ നിനക്കു സ്വാഗതം എന്റെ ശകടത്തിലേക്ക . അബൂ നിസാം തന്റെ ഹൃദയ വാതായനങ്ങളെ തുറന്നായിരുന്നു അങ്ങിനെ വിളിച്ചത്. ആ വിളിയുടെ ആത്മാര്‍ഥത മനസ്സിലാക്കിയിട്ടാവണം മുല്ലമൊട്ടുകള്‍ പോലുള്ള വെളുത്ത പല്ലുകള്‍ കൊണ്ട് അവള് അബൂനിസാമിന് ഒരു നിഷ്കളങ്കതയുടെ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ആ ക്ഷണത്തെ സ്വീകരിച്ചു. ശകടം യാത്ര തുടര്‍ന്നു.
നീണ്ടൊരു മൌനത്തിനു അബൂനിസാം വിരാമം കുറിച്ച് കൊണ്ട് ചോദിച്ചു, മോളൂ , നിന്റെ പേരെന്താണ് .?
പാല് നിലാവൊഴുകുന്ന ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ അവള് മൊഴിഞ്ഞു "ഫരീദ കാസിം "

ഇപ്പോള്‍ അബൂനിസാമിന്റെ ഹൃദയത്തില്‍ ഒരേ ഒരു ചിന്ത മാത്രമേയുള്ളൂ.. എങ്ങിനെയെങ്കിലും ആ വിശ്വരൂപത്തെ സ്വന്തമാക്കണം. അവളുടെ നനുത്ത കരങ്ങള്‍ പിടിച്ചു ഈ നീലാകാശത്തിനു താഴെ ഒരു പറവയായി പറക്കണം. അബൂനിസാം മോഹങ്ങളുടെ ചില്ല് കൊട്ടാരങ്ങള്‍ അകതാരില്‍ പടുത്തുയര്‍ത്തി.
രാത്രിയുടെ യാമങ്ങള്‍ പലതു കഴിഞ്ഞിട്ടും ഉറക്കം തലോടാന്‍ എത്താത്ത അബൂ നിസാമിന്റെ കണ്ണുകള്‍ക്ക് മുമ്പില്‍ തെളിയുന്നത് ഒരേ ഒരു രൂപം, ഫരീദ കാസിമിന്റെ കവിതയൊഴുകുന്ന കണ്ണുകള്‍ മാത്രം.!
സ്വപ്നങ്ങളുടെ വേലിയേറ്റത്തില്‍ അബൂ നിസാം ഒന്ന് മയങ്ങിപ്പോയി. സാധാരണ മയക്കങ്ങളില്‍ നിന്ന് അബൂനിസാമിനെ വിളിച്ചുണര്ത്താര് അനുസരണയുള്ള വേലക്കാരനെപ്പോലെ തന്നോടൊപ്പം നടക്കുന്ന ഘടികാരമണികളാണ്. ഇന്ന് ഘടികാര മണികള്‍ക്ക് മുമ്പേ.. സൂര്യ രശ്മികള്‍ ഭൂമിയെ ചുംബിച്ചു തുടങ്ങുന്നതിനു മുമ്പേ അബൂ നിസാം ഉണര്‍ന്നു കഴിഞ്ഞു. പതിവ് പ്രഭാത കൃത്യങ്ങളെല്ലാം പതിവിലും ഭംഗിയായി നിര്‍വ്വഹിച്ചു. കൂടുതല്‍ സുന്ദരനായി അബൂ നിസാം ആ പ്രഭാതത്തിനെ വരവേറ്റു .
ഇന്നുമുതലുള്ള തന്റെ ജീവിതയാത്രക്ക് ഒരു ലക്ഷ്യമുണ്ടെന്ന തോന്നല്‍ അബൂനിസാമിന് കൂടുതല്‍ ഉന്മേഷം പകര്‍ന്നു നല്കി. അങ്ങനെ യുള്ള മൂന്നു ദിനങ്ങള്‍ അബൂനിസാം ഫരീദയെ കാണാന്‍ വേണ്ടി ഉണരുന്നു ഉറങ്ങുന്നു ജീവിക്കുന്നു. മൂന്നാം നാള് അവരുടെ കാഴ്ച്ചക്ക് മുമ്പ് അബൂനിസാം ഹൃദയത്തില്‍ നിന്നൊഴുകുന്ന ചുടു രക്തം മഷിയാക്കി നനുനനുത്തതും പവിത്രവുമായ ഭാഷയില്‍ ഒരു പ്രണയ ലേഖനം തന്റെ പ്രേയസിക്കായ് തയ്യാറാക്കി വെച്ച് ഫരീദയെ കാത്തിരുന്നു.
വിറക്കുന്ന കരങ്ങളോടെ ഹൃദയ രക്തത്തില്‍ ചാലിച്ചെടുത്ത പ്രണയ കാവ്യത്തെ അബൂനിസാം അവള്‍ക്ക് നേരെ നീട്ടി, പുഞ്ചിരിക്കുന്ന അധരത്താലും വിടര്‍ന്ന കണ്ണുകളാലും ഫരീദ രണ്ടാമതൊന്നുആലോചിക്കാതെ അത് വാങ്ങി, പിന്നടങ്ങോട്ടു വരാനിരിക്കുന്ന ജീവിത യാത്രയിലെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രണയം തുളുമ്പുന്ന വരികളില്‍
ചാലിച്ചെഴുതി മാസങ്ങളോളം പ്രണയ ലഹരിയില്‍ ഇരുവരും ഉന്മാദ കുസുമങ്ങളായി ആടി തിമര്‍ക്കവേ...
ഏതോ ഒരു ശപിക്കട്ടെ നിമിഷത്തില്‍
ഈ സുന്ദര സുരഭില പ്രണയത്തിന്റെ പരമ രഹസ്യം ഫരീദയുടെ വീട്ടുകാര്‍ അറിഞ്ഞു ,അവര്‍ അബൂനിസാമിന്റെ താമസ സ്ഥലത്തെത്തി താക്കീത് നല്കി "ഇനിയവളെ കാണരുത് ,"മിണ്ടരുത് , ബന്ധപെടരുത്"
സ്നേഹം വിലക്കപെടുന്ന നിമിഷങ്ങളായിരുന്നു അത് ..
പ്രണയമെന്ന മധുരിക്കുന്ന നൊമ്പരം സമ്മാനിച്ചവളെ മറക്കാന്‍ തനിക്കെന്നല്ല ഭൂമിയില്‍ പ്രണയിക്കുന്ന ഒരാള്‍ക്കും സാധ്യമല്ല. എതിര്‍ക്കും തോറും പ്രണയത്തിന്റെ ആഴം കൂടും ബലപ്പെടും എന്ന ലോക സത്യം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു.
കൂരിരിട്ടിനെയും ഭയചിന്തകളെയും അവഗണിച്ച് അബുനിസാം അര്‍ദ്ധരാത്രിയിലെ യാമങ്ങളില്‍, തന്റെപ്രാണപ്രേയസിയുടെ വീട്ടില്‍ ചെന്നു കണ്ടു ,, പ്രതിസന്ധിയെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങളെ കുറിച്ച്, പരസ്പരം അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് ,വരാനിരിക്കുന്ന ശോഭനമായ ഭാവിയെ കുറിച്ചെല്ലാം ,നേരം പുലരുവോളം സംസാരിച്ച്
, അവരിരുവരും പിരിഞ്ഞു ,, ഇനി പഴയ പോലുള്ള ദര്‍ശനം നമുക്കില്ല ,,ഇതുപോലെ വല്ലപ്പോഴും മാത്രം .......!!!
കാലചക്രം കറങ്ങി കൊണ്ടിരുന്നു ,,ഋതുഭേദങ്ങള്‍ മാറിമറിഞ്ഞു,, പ്രണയമതിന്റെ പൂര്‍ണ പവിത്രതയോടെ രഹസ്യമായി മുന്നേറുമ്പോഴാണ് വിധി വീണ്ടും അബുനിസാമിന് നേരെ പിണങ്ങി നിന്നത് , അവിചാരിതമായി അബൂനിസാമിന് ഗള്‍ഫിലെക്കൊരു വിസ വന്നു ,വീട്ടുക്കാരുടെ നിന്ര്ബന്ധത്തിനു വഴങ്ങേണ്ടി വന്ന നിസാം ഒരിക്കല്‍ കൂടി ഫരീദയെ കണ്ടു , കനലെരിയുന്ന ഖല്‍ബോടെ അവന് പറഞ്ഞു " ഫര്ീ ..ഒരു നാള് ഈ തീരത്ത് ഞാന്‍ തിരിച്ചെത്തും അന്ന് നമ്മുടെ പ്രണയ വല്ലരി പൂവിടും ഉറപ്പ്,എന്തു വന്നാലും അത് വരെ നീ എനിക്കായി കാത്തു നില്‍ക്കണം "
കാല ചക്രത്തിന്റെ അനിവാര്യമായ കറക്കത്തില്‍ ,വസന്തവും ഗ്രീഷ്മവും മാറി മറഞ്ഞു ,, മണ്ണില്‍ അവരകലെയാണെങ്കിലും മനസ്സുകൊണ്ട് അവര്‍ അടുത്ത തന്നെയാ യിരുന്നു,പരസ്പരം കാണാതെ മന്സ്സുകൊണ്ടുള്ള പ്രണയം ,,ഗള്‍ഫിന്റെ പൊള്ളുന്ന വെയിലിലും ,പൊടിക്കാറ്റിലെ വിഷമം നിറഞ്ഞ ജോലിയിലും അബൂനിസാമിന് ഒരേ ലക്ഷ്യവും ചിന്തയുമായിരുന്നു ,,എങ്ങിനെയെങ്കിലും ഫരീദ യുമൊത്തുള്ള ഒരു ജിവിതം ,, അന്നൊരു വെള്ളിയാഴ്ച ജോലിയും കഴിഞ്ഞു ,താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയില്‍ അസ്തമയ സൂര്യന് ഇളം ചുകപ്പില്‍ നിശയുമായി പരിണയിക്കുന്നതും നോക്കി അബൂനിസാമിരിക്കുമ്പോഴാണ് ,അവിചാരിതമായി എഴു ബഹറുകളും കടന്നു മണലാരണ്യത്തിലേക്ക് അവനെ തേടി ഒരു കത്ത് വരുന്നത് .
പുറം ചട്ടയില്‍ അഡ്രെസ്സ് ഒന്നും കാണുന്നില്ല "ഇത് അബൂ നിസാമിനെ" ഏല്‍പ്പിക്കുക എന്ന് മാത്രം സുപരിചിത കൈപടയില്‍ കണ്ടതും അയാളുടെ മനസ്സില്‍ ഒരായിരം പൂക്കാലങ്ങള്‍ ഒന്നിച്ചു വിരിഞ്ഞു !
ആകാംക്ഷ നിറഞ്ഞ മനസ്സോടെയും വിറയാര്‍ന്ന കരങ്ങളോടെയും തന്നെ തേടി വന്ന ആകത്തെടുത്ത് അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു,, ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന ആ വാര്‍ത്തകണ്ട് ഒരായിരം കൂരമ്പുകള്‍ ഹൃദയത്തില്‍ തറക്കുന്ന വേദനയോടെ അബൂ നിസാം ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു,, അത്രയധികം വേദന നല്‍കുന്നതായിരുന്നു ആ കത്തിലെ ഉള്ളടക്കം ഒരു പെണ്‍കുട്ടി എന്ന നിലക്കുള്ള ഫരീദയുടെ സകല എതിര്‍പ്പിനെയും അവഗണിച്ച് കൊണ്ട് വീട്ടുക്കാര് അവളെ മറ്റൊരുത്തന് സമര്‍പ്പിക്കാന്‍ പോകുന്നു ,, വേദന നല്‍കാനായി മാത്രം തന്നെ തേടിവന്ന ആ വാര്‍ത്തയെ യാധാര്ത്യ ബോധത്തോടെ നേരിടാന്‍ അബൂനിസാം എന്നെന്നേക്കുമായി പ്രവാസത്തോട് വിട പറഞ്ഞു പ്രേയസിയെ സ്വന്തമാക്കാന്‍ ഇറങ്ങിത്തിരിച്ചു .
പക്ഷെ വിധി അവിടെയും അവര്‍ക്കെതിരായിരുന്നു ,,, അബു നിസാമിന്റെ ശ്രമങ്ങളെ വിഫലമാക്കി,
നിറഞ്ഞ മിഴിയിണയും കലങ്ങി മറിഞ്ഞ മനസ്സുമായി ഫരീദ കാസിം വീട്ടുകാരുടെ നിര്‍ബന്ധത്തിനു ബലിയാടായി ഫരീദ ജബ്ബാറായി ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി യാത്ര തുടര്‍ന്നു ,, ,, വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ അബൂനിസാം ,ആകസ്മികമായി ഫരീദയെ കാണുമ്പോള്‍ ,ഒക്കത്തൊരു കൈകുഞ്ഞുമായി ജീവിത യാഥാര്ത്യങ്ങളോട് പൊരുത്തപ്പെട്ട് കഴിഞതെല്ലാം "പ്രായത്തിന്റെചാപല്യത" എന്ന ലേബലില്‍ മറച്ചു വെച്ച് കൊണ്ട് കൃത്രിമ പുഞ്ചിരിയുമായി തന്റെ മുന്നിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്ന "പുതിയ" ഫരീദയെ യായിരുന്നു ,,
എല്ലാതരം ലഹരികളും വെടിഞ്ഞ അബൂനിസാം ഇന്ന് ഒരിക്കള്‍ കൂടി ലഹരികളുടെ സുഖം തേടി അവസാനം ചാലിയാറിന്റെ കുഞ്ഞോളങ്ങളില്‍ തന്റെ പ്രണയത്തെ ലഹരിയിലാവാഹിച്ചു നിമഞ്ജനം ചെയ്ത്, പിന്നിട്ട വഴികളെ കുറിച്ചോര്‍ക്കാതെ വീണ്ടും ജീവിത യാത്ര തുടരുന്നു ,,
ചാലിയാറിന്റെ കുഞ്ഞോളങ്ങളെ പ്പോലെ ....................................
(((((((((((((((((( തേങ്ങ ഞാന്‍ പൊട്ടിച്ചു , വായിച്ചിട്ട് അഭിപ്രായാം )))))))))))))))))))))
മറുപടിഇല്ലാതാക്കൂകൊമ്പാ..... ഇപ്പൊ ഞാന്‍ പോവുന്നു .... ഇത് എനിക്ക് ഒരു രണ്ടു മൂന്നു വട്ടം കൂടി വായിക്കണം ... വിശദമായ ഒരു കമന്റ് പിന്നെ തരാം .... അന്നേ ഞാന്‍ ബെറുതെ ബിടില്ല ...
മറുപടിഇല്ലാതാക്കൂഅബൂനിസാമേ.... നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂവായിച്ചൂ
മറുപടിഇല്ലാതാക്കൂഈ അബൂനിസാം നമ്മളില്‍ പലരുമാണ്, പ്രണയ നൊമ്പരങ്ങള്‍ അയവിറക്കി പുതുമയിലേക് കാല് നീട്ടുന്ന പലരും അബൂനിസാമിന്റെയതേ ജീവിതപാതയോരത്തിലൂടെ തന്നെയാണ്......
മൂസ്സാഭായി
താങ്കള്‍ എഴുതുന്നതില്‍ നിന്നുരീതിയില് നിന്നും വ്യത്യസ്തമായ ഒരു പോസ്റ്റ്, നല്ല ഒഴുകോടെ അച്ചടകത്തില്‍ വിവരിച്ചു എന്നും പറയാം
പക്ഷെ പുതുമയില്ലാ എന്ന് പറയാം, നമ്മള് മുമ്പ് വായിച്ച പലകഥകളെപോലെ ഒരു കഥ,
താങ്കളുടെ മറ്റു പോസ്റ്റുകളില്‍ ഉള്ള പോലെ ഒരു ട്വിസ്റ്റുകള്‍ ഒന്നും ഈ കഥക്ക് അവകാശപെടാന്‍ ഇല്ലാ.
പക്ഷെ ഇതില്‍ ഒരു അത്മാവുണ്ട് എന്ന് തന്നെ പറയണം
ഞാനിതാ വായിച്ചു തീര്‍ന്നിരിക്കുന്നു.സംഗതി ജോറായിട്ടുണ്ട്.നഷ്ടപ്രണയത്തിന്റെ മധുരസ്മരണകള് അയവിറക്കി നെടുവീര്പ്പുകളുമിട്ട് നടക്കുന്ന അബുനിസാമുമാര് എവിടെയും കാണാവുന്ന കഥാപാത്രം തന്നെ.കഥയുടെ ഗരിമകൂട്ടാന് വേണ്ടി സാഹിത്യം ഒരല്‍പ്പം കൂടിയ അളവില്‍ ചേര്‍ക്കണമെന്ന് കൊമ്പനെന്തിനാ വാശിപിടിക്കുന്നേ.ലളിത സുന്ദരമായ എഴുത്താണെപ്പോഴും നന്ന്.
മറുപടിഇല്ലാതാക്കൂമൂസക്കാ , സീരിയസ് പ്രണയവും എഴുതാന്‍ ഈ തൂലികക്ക് ശക്തിയുണ്ടെന്ന് തെളിയിച്ചു..
മറുപടിഇല്ലാതാക്കൂനല്ല ഒഴുക്കോടെ എഴുതിയ നിസാമിന്റെ കഥ ..
കല്ല് കടി തോന്നിയ രണ്ടേ രണ്ടു വരികള്‍...
1 ) നീണ്ടൊരു മൌനത്തിനു അബൂനിസാം വിരാമം കുറിച്ച് കൊണ്ട് ചോദിച്ചു, മോളൂ , നിന്റെ പേരെന്താണ് .?
ആദ്യമായി കാണുന്ന ഒരാളെ മോളു എന്ന് അഭിസംyuബോധന ചെയ്യുമോ .???
2 ) അ ബു നിസാം / ഫരീദ കാസിം... ചാലിയാറിന്റെ തീരത്തെ പേരുകള്‍ക്ക് യമുനാ തീരത്തെ പേരുമായി എന്തോ ഒരിത്...
ഇഷ്ടപ്പെട്ടു ..... <3 .. നിസാമിന്റെ യാത്രകള്‍ക്ക് ലക്ഷ്യം ഉണ്ടാവട്ടെ ...
ഹൃദയം നിറഞ്ഞ ഭാവുഗങ്ങള്‍...
പതിവ് കൊമ്പന് വമ്പത്തരങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പോസ്റ്റ്..കഥ പഴയതാണേലും കഥ പറഞ്ഞ രീതിയിലെ വ്യത്യസ്തത ഈ പോസ്റ്റിനെ മനോഹരമാക്കി. സാധാരണ ഉപയോഗിക്കുന്ന നാടന്‍ പ്രയോഗങ്ങളില്‍ നിന്നും വിഭിന്നമായി ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങളും വര്‍ണ്ണനകളും നന്നായിട്ടുണ്ട്..അബു നിസാമിന്റെ പേര് വല്ലാതെ ആവര്തിച്ചോ എന്നൊരു തോന്നല്‍ മാത്രമേ എനിക്കുള്ളൂ...ബാക്കിയല്ലാം അടിപൊളി..ഈ പുതിയ പരീക്ഷണത്തിന് അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂജന്മ നക്ഷത്രമേ നീ നിര്‍ണയിക്കുന്നു ജയവും പരാജയവും
മറുപടിഇല്ലാതാക്കൂമനുഷ്യന്ടെ ജയവും പരാജയവും .....അങ്ങനെ ഒരു പ്രണയം ഇവിടെ പൊലിഞ്ഞു തീര്‍ന്നു ..ആദ്യം കാണുന്ന ഒരാളെ മോളു എന്ന് കൊമ്പന് അഭിസംബോധന ചെയ്യും YUNUS...ഇപ്പൊ നമുക്ക് മനസ്സിലാക്കി തന്നില്ലേ അതാണ് കൊമ്പന് .....
കഥയെപറ്റി പറയുകയാണെങ്കില്‍ നായകന് ഒരാളെ പ്രണയിച്ചു, പല കാരണങ്ങളാല്‍ വിവാഹം കഴിക്കാന്‍ പറ്റിയില്ല. അത്രേയുള്ളൂ...
മറുപടിഇല്ലാതാക്കൂ'നല്ല' സാഹിത്യം കൂട്ടിക്കുഴച്ച് അതൊന്ന് ഉഷാറാക്കി. ഈ രചനാശൈലി മറ്റൊരു പ്രമേയത്തില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എത്രയോ ഭംഗിയാകുമായിരുന്നു. താങ്കള്‍ക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് പ്രത്യേകം പറയേണ്ടകാര്യമില്ലല്ലോ..
'മോളൂ , നിന്റെ പേരെന്താണ് .?'
'കഴിഞതെല്ലാം "പ്രായത്തിന്റെചാപല്യത" എന്ന ലേബലില്‍'
ഈ രണ്ട് ഭാഗങ്ങളില്‍ ഒരു കല്ലുകടി എനിക്കും തോന്നി...
*****
* എടാ ഹമുക്കേ... പ്രണയം എന്നൊക്കെ പറഞ്ഞാല്‍ ലേശം മസാലയൊക്കെ ചേര്‍ക്കണ്ടെ... അറ്റ് ലീസ്റ്റ് ഒരു കിസ്സെങ്കിലും... മോശായിപ്പോയി...
അഭിനന്ദനങ്ങള്‍ കൊമ്പാ... ആശംസകളും...
നല്ല ഭാഷ.നല്ല ശൈലി.ഒരു പ്രണയഗീതത്തിന്റെ കുളിരീണം പോലെ.കഥ ,ജീവിതഗന്ധിയാണ്.അല്ലേലും അനുഭവങ്ങളുടെ നനവില്ലേല് ഈ അക്ഷരസൂനങ്ങള്ക്ക് എങ്ങിനെ കിട്ടും വായനയുടെ നല് സൗരഭം?നന്നായി എന്റെ പ്രിയ സുഹൃത്തേ,താങ്കളുടെ ഹൃദയത്തിന്റെ ഭാഷയിലുള്ള ഈ പ്രണയ കഥ.അഭിനന്ദനങ്ങള്‍!!
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്. പ്രത്യേകം അഭിനന്ദിക്കുന്നു.
മറുപടിഇല്ലാതാക്കൂപോസ്റ്റുകളൊക്കെ വായിച്ചിട്ട് കുറെ നാളുകളായി....
മറുപടിഇല്ലാതാക്കൂവീണ്ടും വന്നു. വായിച്ചു.
ആശംസകൾ!
കുങ്കുമം : ഇപ്പൊ മനസ്സിലായി "കൊമ്പന്റെ വംബതരങ്ങള്‍"
മറുപടിഇല്ലാതാക്കൂനല്ല കഥ ഞാന്‍ മനസ്സിരുത്തി വായിച്ചു മൂസയുടെ ട്രേഡു മാര്‍ക്കായ അക്ഷരതെറ്റുകള്‍ ഒന്നും കണ്ടില്ല.(യാഥാര്‍ത്ഥ്യം ഒഴികെ..)
മറുപടിഇല്ലാതാക്കൂപിന്നെ കഥയിലെ പേര് അബൂ നിസാം എന്നത് അത്ര നന്നായി തോന്നിയില്ല.കല്യാണം കഴിക്കാത്ത ആള് എങ്ങനെ നിസാമിന്റെ ബാപ്പയാകും..? തുറന്നു ചോദിക്കുന്നതില്‍ വിഷമം തോന്നില്ലല്ലോ അല്ലേ..
വാക്കുകളില്‍ വിരിഞ്ഞ പ്രണയം കാവ്യ ശകല്ങ്ങലാക്കിയ കൊമ്പന്റെ വ്യതസ്തമായ ഒരു പോസ്റ്റ്. ജ്ജ് കലക്കീ..
മറുപടിഇല്ലാതാക്കൂഅബൂ നിസാം എന്നത് കൊമ്പന്റെ പൂര്‍വാശ്രമത്തിലെ ജീവിതമാണോ...
ഒരു പതിവ് പ്രണയ കഥ..! ആദ്യ പാരഗ്രാഫ് വായിച്ചപ്പോള്‍ അബു നിസാം വല്ല ഗസല്‍ ഗായകനായിരുക്കുമോന്നു സംശയിച്ചു..! ഓരോ മനസ്സുകളിലും ഇതുപോലൊന്ന് കുടിയിരിക്കുന്നുണ്ടാവും..!! വാക്കുകളുടെ ബഹളം ഒഴിച്ച് നിര്‍ത്തിയാല്‍, നന്നായി പറഞ്ഞു..!
മറുപടിഇല്ലാതാക്കൂനല്ല ഒരു ഭാഷയില്‍ തകര്‍ത്ത് എഴുതിയ കൊമ്പന് തെരഞ്ഞെടുത്ത വിഷയത്തില്‍ ഒട്ടും പുതുമയില്ല. നായകന് എണ്ണ കുഴിച്ചെടുക്കാന്‍ വണ്ടി കയറുന്നിടത്ത് തന്നെ കഥയുടെ ക്ലൈമാക്സും വായനക്കാരന് കിട്ടുന്നു. കത്ത് കിട്ടിയ കാമുകന് നായികയെ സ്വന്തമാക്കാന്‍ തിരികെ ചെല്ലുന്ന സമയം കൊണ്ട്, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഗര്‍ഭിണിയായ നായിക കാമുകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ കാത്തുകെട്ടി നിന്നില്ല എന്നത് മാത്രമാണ് സ്ഥിരം കേട്ട കഥയില്‍ നിന്നുമുള്ള ഏക പ്രത്യേകത. പ്രമേയം ഒഴിച്ച് ബാക്കി എല്ലാം ഇഷ്ടമായി. ഉപയോഗിച്ച പദങ്ങള്‍, ശൈലി എല്ലാം.
മറുപടിഇല്ലാതാക്കൂ(മുന്‍കൂര്‍ ജാമ്യം: എങ്കില്‍ പിന്നെ താന്‍ ഇതുപോലെ ഒരെണ്ണം എഴുതി കാണിക്കാന്‍ പറയരുത്. ഞാന്‍ സുല്ലിട്ടു പോകും )
പ്രണയത്തോടുള്ള വെറുപ്പ് ഈ പോസ്റ്റിന്നോട് തീർക്കുന്നു...
മറുപടിഇല്ലാതാക്കൂബട്ട് കൊമ്പാ... ഈ ശൈലി; കിണ്ണം!
വെത്യസ്തമായ അവതരണം.
മറുപടിഇല്ലാതാക്കൂകഥാപാത്രങ്ങളുടെ പേരുകള്‍ ഒരു അറേബ്യന്‍ നാടോടിക്കഥയെ ഓര്‍മ്മിപ്പിക്കുന്നു.
പുതിയ പരീക്ഷണത്തിന് ഭാവുകങ്ങള്‍...
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നല്കിയപ്പോള്, കൂടുതല്‍ സ്വാദ്, കൂടുതല്‍ ഗന്ധം, കൂടുതല്‍ മത്ത്.....
മറുപടിഇല്ലാതാക്കൂനീളം അല്‍പ്പം കൂടിപ്പോയോ എന്നൊരു സംശയം...
കൊമ്പാ അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂരാവിലെ വായിക്കുന്ന രണ്ടാമത്തെ പ്രണയകഥയാണിത്.മനസ്സ് അല്പം കൂടുതൽ ആർദ്രമായോ എന്നൊരു സംശയം
സസ്നേഹം,
പഥികൻ
പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല .അബൂനിസാം പരാജയപ്പെടുകയില്ല ,,
മറുപടിഇല്ലാതാക്കൂവളരെ നന്നായി എന്ന് പറയുന്നു പക്ഷെ ആ കൊമ്പന്റെ ഒരു വ്യത്യസ്ത ശയിലി ഇതില്‍ അത്ര വന്നില്ലാ എന്ന് എനിക്ക് തോന്നുന്നു കേട്ടാ എന്തേ ...
മറുപടിഇല്ലാതാക്കൂചാലിയാറിന്റെ ഓളങ്ങളെപ്പോലെ, തുടക്കം മുതല്‍ ഒടുക്കം വരെ മനസ്സിനെ ആര്‍ദ്രമാക്കി പതുക്കെ ഒഴുകി കഥയും. പ്രമേയത്തില്‍ പുതുമയില്ലെങ്കിലും അവതരണത്തിലെ മികവ് ആ കുറവിനെ അപ്രസക്തമാക്കുന്നു. അബു നിസ്സാമുമാര്ക്കായി ഇനിയും നിറഞ്ഞൊഴുകട്ടെ ചാലിയാര്‍..
മറുപടിഇല്ലാതാക്കൂചാലിയാറൊഴുകുന്നതു പോലുള്ള ഈ എഴുത്തിൽ കവിതയുടെ ഓളങ്ങൾ ഓടിക്കളിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകൾ
moosa nannaayirikkunnu ennaalum nee ingane oke eyuthunnath kaanumbol albutham thonnunnu ninneurichu ariyunna aarum nee eyuthiyathanu ithennu paranjaal sammathikkilla
മറുപടിഇല്ലാതാക്കൂഅബൂ നിസാം എന്ന പേരു ഓരോ വരിയിലും വേണ്ടിയിരുന്നില്ല. അതിൽ മാത്രമൊരു ആവർത്തന വിരസതയില്ലാതില്ല, ബാക്കി എല്ലാം നല്ല ഒഴുക്കോടെ പറഞ്ഞു..
മറുപടിഇല്ലാതാക്കൂബുജികൾക്കൊരു മറുപടി ആയിരിക്കും അല്ലെ... ഹി ഹി
എല്ലാവരും പറഞ്ഞ പോലെ പതിവ് ശൈലിയില്‍ നിന്നും മാറിയൊരു നടത്തം.
മറുപടിഇല്ലാതാക്കൂവിഷയത്തിലെ പഴമയും പുതുമയും പറയുന്നില്ല .
പക്ഷെ രസമായി വായിക്കാന്‍ പറ്റിയാല്‍ അത് തന്നെ കഥ. അത് ഇതിലുണ്ട്.
നന്നായിട്ടുണ്ട്.
ആശംസകള്‍
കൊമ്പന്റെ തനത് ശൈലിയില്‍ നിന്ന് വ്യതിരിക്തമായ രചന തികച്ചുമൊരു വ്യത്യസ്ത വായനാനുഭാവമായി.
മറുപടിഇല്ലാതാക്കൂടൈപ്പായിപ്പോയെക്കുമെന്ന് സംശയിക്കുന്ന ശൈലിയില്‍നിന്നുള്ള ഒരു വ്യതിയാനം താങ്കള്‍ക്കു അത്യാവശ്യവുമായിരുന്നു.
രചന ഹൃദ്യം..മോഹനം..ആകര്‍ഷകം.
മൂസാ ഭായ്, പ്രമേയത്തിന് പുതുമ ഇല്ലെങ്കിലും അതെല്ലാം വാക്കിന്റെ ഇന്ദ്രജാലം കൊണ്ട് മറികടന്ന്, ഒരു നല്ല വായനാനുഭവം നല്കുന്നതില് ഭായ് വിജയിച്ചിരിക്കുന്നു..പിന്നെ, ജെഫു ജൈലാഫ് ഭായ് ഉണര്‍ത്തിയ സംശയം എനിക്കും ഉണ്ട് കേട്ടോ..ആശംസകള്‍..
മറുപടിഇല്ലാതാക്കൂഇച്ചിഷ്ടായി....!!
മറുപടിഇല്ലാതാക്കൂഅബൂ നിസാം, ഫരീദാ കാസിം..
മറുപടിഇല്ലാതാക്കൂകൊമ്പന് 5005 അറബിക്കഥകള്‍ എഴുതാനുള്ള പുറപ്പാടിലാണോ?
ഡേയ് കൊമ്പാ, പുതിയൊരു തീം കൊണ്ടുവന്ന് വായിക്കുന്നവന്റെ കൂമ്പ് വാട്ടിയല്ലോ മച്ചൂ!
പറച്ചിലിന്റെ ശൈലി ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂവേറെയൊന്നും കണ്ടില്ല ഇഷ്ടപ്പെടാന്‍ മാത്രം..!
പുതിയ പരീക്ഷണം കുഴപ്പമില്ല....
മറുപടിഇല്ലാതാക്കൂപക്ഷെ കൊമ്പന്റെ പഴയ ശൈലിയാണ് കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു....
എന്തായാലും പുതിയ പരീക്ഷണങ്ങള്‍ തുടരുക...
ആശംസകളോടെ...
കൊമ്പന്റെ ശൈലി മാറിയത് കൊള്ളാം
മറുപടിഇല്ലാതാക്കൂഅന്റെ പ്രണയനൈരാശ്യം ഇപ്പഴാ പിടികിട്ടിയത്.
നന്നായി പറഞ്ഞു..!അത്രേ പറയാനുള്ളൂ....!
മറുപടിഇല്ലാതാക്കൂഎല്ലാവരും പറയുന്നു കൊമ്പന്റെ ആ സവിശേഷ ശൈലി ഈ പോസ്റ്റില്‍ വന്നില്ല എന്ന്. പക്ഷേ എനിക്ക് അങ്ങിനെ തോന്നിയില്ല. 'അവരോരുത്തരും അബൂനിസാമിന്റെ ശകട കവാടങ്ങളെ ലക്ഷ്യം വെച്ച് പാഞ്ഞടുക്കുന്നു..., കിഴക്കനേറനാടിന്റെ ചരിത്ര ഭൂമികയായ കാളിക്കാവില്‍ നിന്നും അരീക്കോട്ടേക്കുരുളുന്നൊരു രഥത്തിലെ ചിറകില്ലാത്ത പറവ' തുടങ്ങിയിടത്തൊക്കെ കൊമ്പന് പ്രയോഗങ്ങള്‍ കാണുന്നുണ്ട്. പക്ഷേ എനിക്കു തോന്നിയത് ഇത്തരം പ്രയോഗങ്ങളുടെ ധാരളിത്വം ചെറിയൊരു പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്.
മറുപടിഇല്ലാതാക്കൂപ്രണയ കഥകളുടെ പുതുമ മനുഷ്യനും പ്രണയവും ഉള്ളിടത്തോളം നിലനില്ക്കും.... ഇവിടെ ഒരു പ്രണയവും, പ്രണയകാലവും, പരിസരവുമൊക്ക വായനക്കാരന് നല്കുന്നതില് കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.... കഥ നന്നായി എന്നു പറയാന്‍ ആ ഘടകം ധാരാളം മതി....////
സത്യം പറ ഗുരു.. നിങ്ങളല്ലേ ഈ കഥയിലെ അബു നിസാം??
മറുപടിഇല്ലാതാക്കൂ" കുടുംബ ഐക്യത്തേയും സമാധാനത്തേയും തകര്‍ത്തെറിഞ്ഞു സ്വാര്‍ത്ഥതയുടെ ലോകത്തിലേക്ക് ഇണയേയും കൊക്കിലൊതുക്കി പറക്കുന്നവള്‍, പുരുഷ മനസ്സിനെ രതിയുടെ ലഹരിയില്‍ നിറച്ചു മുച്ചൂടും മുടിക്കുന്നവള്.. " ഈ നിര്‍വചനം എനിക്ക് ശരിക്കും ഇഷ്ട്ടപ്പെട്ടു..ശരിക്കും അങ്ങനെ തന്നെയല്ലേ എന്നും തോന്നിയിട്ടുണ്ട്.. പക്ഷെ ഈ സ്ത്രി പറയും.. "ഞാനങ്ങനാ സ്നേഹിക്കാ..പറ്റില്ലാച്ചാ പോക്കോ..ഞാന്‍ വേറെ നല്ല ഭംഗിയുള്ള ചെക്കന്റെ കൂടെ പൊക്കോളാം " ആ വാചകം വീണ്ടും നീറ്റും.. വേദനിക്കുന്നവള്‍ അല്ല വേദനിപ്പിക്കുന്നവള് ആണ് സ്ത്രി എന്നും എനിക്ക് തോന്നിയിട്ടുണ്ട്..എന്നാലും മണം പിടിച്ചു പുറകെ പോകും.. ദൈവം പുരുഷന് തന്ന ശാപം തന്നെ...
"ഈ 'അഖി'ലാണ്ട മണ്ഡലവും സകല ചരാചരങ്ങളും " ഈ ലൈനും ഇഷ്ട്ടപ്പെട്ടു ..
പിന്നെ നന്നായി പെണ്‍കുട്ടികളെ വായനോക്കിയിരുന്നു എന്നും മനസ്സിലായി..
"ഹൃദയത്തിന്റെ ഭാഷയില്‍ അബൂ നിസാം മാടി വിളിച്ചു ഹേ... മഹിളാ രത്നമേ നിനക്കു സ്വാഗതം എന്റെ ശകടത്തിലേക്ക ."
ഇവിടെ ഒരു ബഷീര്‍ ടച്ച് തോന്നി..മനപൂര്‍വം കോപ്പി അടിച്ചതല്ലലോ??
മൊത്തത്തില്‍ വളരെ ഇഷ്ട്ടപ്പെട്ടു.. എന്നാല്‍ സാഹിത്യം കൂട്ടി കുഴച്ചപ്പോള്‍ പുതിയ ശൈലി ജനിച്ചെങ്കിലും കുറച്ചു " ക്ഷ " വരയ്ക്കേണ്ടി വന്നു.. എന്നാലും ഈ കഥയില്‍ നിന്നും എനിക്ക് പഠിക്കാന്‍ ഏറെയുണ്ട് ഗുരോ..എനികത് മതി.. ഞാനും കുറച്ചു സാഹിതിക്കാന് പഠിക്കട്ടെ.. എന്തായാലും അടുത്ത ഇറക്കുമതി വരെ മംഗളം ഭവന്തു:
യാത്രയിലെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രണയം തുളുമ്പുന്ന വരികളില്‍
മറുപടിഇല്ലാതാക്കൂചാലിച്ചെഴുതി മാസങ്ങളോളം പ്രണയ ലഹരിയില്‍ ഇരുവരും ഉന്മാദ കുസുമങ്ങളായി ആടി തിമര്‍ക്കവേ...
ഏതോ ഒരു ശപിക്കട്ടെ നിമിഷത്തില്‍
ഈ സുന്ദര സുരഭില പ്രണയത്തിന്റെ പരമ രഹസ്യം ഫരീദയുടെ വീട്ടുകാര്‍ അറിഞ്ഞു ,അവര്‍ അബൂനിസാമിന്റെ താമസ സ്ഥലത്തെത്തി താക്കീത് നല്കി "ഇനിയവളെ കാണരുത് ,"മിണ്ടരുത് , ബന്ധപെടരുത്"
ഛെ കളഞ്ഞല്ലോ കൊമ്പാ..
മസില് പിടിച്ചു കുറെ സാഹിത്യം പറഞ്ഞു പിന്നെ കൊണ്ടു കളഞ്ഞു.
അതായത് മോനെ കൊമ്പാ ആനക്ക് പടച്ചോന് ഒരു നല്ല ഭാഷ തന്നിട്ടുണ്ട്.
ഇത്തരം കഥ ആ ഭാഷയിലാ നല്ലത് എന്ന് ഉപദേശിക്കാന്‍ ഞാന്‍ രമേശ് മാശോന്നുമാല്ലെന്നറിയാം
ന്നാലും ചിലതൊക്കെ ഏച്ചു കേട്ടലായി തോന്നുന്നു എന്ന് പറഞ്ഞാല്‍ നീ പിണങ്ങുമെങ്കില്‍ അത് ഞാനങ്ങട് സഹിച്ചു :)
തരക്കേടില്ല കോമ്പാ. പക്ഷേ സാധാരണ കഥ ഒരു ട്വിസ്റ്റ് ഒക്കെ വരുത്താമായിരുന്നു. ഒന്നാമത്തെ യാത്രയുടെ ആദ്യത്തെ പതിനഞ്ചു മിനിറ്റില്‍ തന്നെ പ്രണയമായി, പുകിലായി, മയിലായി, മയില്‍ പീലിയായി... ഏതായാലും ഇയാള്‍ കിളിയല്ലേ, ഫരീദ സ്ഥിരം യാത്രക്കാരി (അല്ലെങ്കില്‍ അവളെ ആക്കണം) പിന്നെയും അവര്‍ക്ക് കണ്ടു മുട്ടാമല്ലോ. ആകെ മൊത്തം ഒരു കഥയൊക്കെ ആയിട്ടുണ്ട്. നമുക്കത് നന്നാക്കണം കോമ്പാ, ഒന്ന് രണ്ട് കൊമ്പും ചുള്ളിയുമൊക്കെ ഫിറ്റ് ചെയ്ത്.
മറുപടിഇല്ലാതാക്കൂഅങ്ങിനെ ഒരു പ്രണയ കഥ വായിച്ചു.
മറുപടിഇല്ലാതാക്കൂമനുഷ്യന് ഉള്ള കാലത്തോളം പ്രണയവും നിലനില്ക്കും.
കൊമ്പന്റെ പോസ്റ്റുകളില്‍ മുമ്പ് കാണാത്ത ഒരു ഭാഷാ സൌകുമാര്യം ഇതില്‍ വല്ലാതെ തുടിക്കുന്നുണ്ട്.. ഈ മാറ്റം നന്നായി.. ഭാഷ നന്നാകുംപോഴും നര്‍മ്മം നഷ്ടപ്പെടാതെ നോക്കാം... ആശംസകള്‍
മറുപടിഇല്ലാതാക്കൂഎല്ലാ പ്രണയവും ഒരു 'വഹ'യാണ്. ഒരൊന്നൊന്നര വഹ.അപ്പോള്‍ അതെഴുതുമ്പോള്‍ എഴുത്തും അതുപോലെയോക്കെയായി മാറും.
മറുപടിഇല്ലാതാക്കൂനല്ലതായാലും ചീത്തയായാലും
അബുനിസാം നമുക്ക് ചിരപരിചിതനായവൻ തന്നെയാണ്. കേട്ട് പരിചയം ഉള്ള പ്രമേയം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി..!!
മറുപടിഇല്ലാതാക്കൂഎല്ലാരും പറയുന്നു കൊമ്പന്റെ പഴയ ശൈലിയാണ് ഇഷ്ടം എന്ന്.. പരീക്ഷണത്തിന് തയ്യാറായ കൊമ്പന്റെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ..!!
(അബു നിസാമിന് ഒരു കൊമ്പന്റെ ഫോട്ടോ കോപിയുടെ മണമുണ്ടോ..???)
അക്ഷരങ്ങളെ അക്ഷരാർത്ഥത്തിൽ അമ്മാനമാടി എന്നു പറഞ്ഞാൽ അസ്ഥാനത്താവില്ല. പ്രമേയത്തിന്റെ ആവർത്തനവിരസത കാര്യമാക്കേണ്ടതില്ല. എന്നും പുതിയത് എഴുതാൻ ഇത് ശാസ്ത്രമോ, സാങ്കേതിക വിദ്യയോ അല്ലല്ലോ?
മറുപടിഇല്ലാതാക്കൂഅബു നിസാം എന്നാൽ, അബുവിന്റെ ബാപ്പ എന്ന് അർത്ഥം വരും എന്ന് കൊമ്പനറിയാമായിരിയ്ക്കും അല്ലോ?
എല്ലാവരെയും പോലെ എനിക്കും സംശയമുണ്ട്... ഇത് കൊമ്പന്റെ അനുഭവമാണെന്ന്... സര്‍വ സാടാരനയായ വിഷയം എഴുതി വലുതാക്കി...
മറുപടിഇല്ലാതാക്കൂവാക്കുകള് കൊണ്ട് അമാനമാടുന്ന ഈ ശൈലിയിലുള്ള എഴുത്ത് കൊള്ളാം...ആശംസകള്‍...
(((മനസിലാവാന്‍ ഇത്തിരി ബുദ്ടിമുട്ടി... സാഹിത്യം കൊണ്ട് കൊല്കളിയും ദഫ് മുട്ടുമായിരുന്നല്ലോ... ഇത്തിരി ഓവര്‍ ആണ്..)))
@biju : അബു നിസാം എന്നാല്‍ അബുവിന്റെ ബാപ്പ എന്നല്ല നിസാമിന്റെയ് ബാപ്പ എന്ന് കൊമ്പനരിയാമായിരിക്കും ..ബിജുവിന് അറിയുമോ എന്നറിയില്ല....
മറുപടിഇല്ലാതാക്കൂഅബുനിസാം എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ നടന്ന ഒരു പ്രണയ പരാജയത്തിലൂടെ തനത് കൊമ്പന് ശൈലിയില്‍ നിന്നും വേറിട്ടൊരു എഴുത്തില്‍ കൂടി പറഞ്ഞ കഥ ഇഷ്ടായി ,,.നമുക്ക് ചുറ്റും നടക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ കഥകളകുമ്പോള് ഒരു പക്ഷെ ചില സമാനതകള്‍ കണ്ടേക്കാം ...കഥയുടെ തുടക്കവും ഒടുക്കവും പ്രക്രതി രമണീയമായ ചാലിയാറിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞത് കഥയ്ക്ക് ഒന്നും കൂടി ഭംഗി കൂട്ടി !!
മറുപടിഇല്ലാതാക്കൂ-----------------------------------
അബു നിസാം എന്ന പ്രയോഗം ശരിയായോ?
ഈ കഥ തുടങ്ങുന്നത് അബു നിസാമിന്റെയ് പഴയ കാല ഓര്‍മ്മകളിലൂടെ യല്ലേ ..അപ്പോള്‍ നിസാമിന്റെ ഉപ്പയാണ് ഇതിലെ കഥാ പാത്രം.
ആ നിലക്ക് ചിന്തിച്ചാല്‍ ഈ പേരിനു കുഴപ്പം പറയാനാവുമോ ?
മോഹമാണ് പ്രണയം വെറും മോഹം,അത് വാക്കുകള്‍ കൊണ്ടുതീര്‍ക്കുന്ന ഒരു ഉടെമ്പടിമാത്രം,ഇതിലെ അബുനിസാം ആരാണെന്ന് വ്യക്താമയീ.ഇന്നിപ്പോള്‍ ഈ അബുനിസാമിനെ എനിക്കറിയാം മുന്ന് മക്കളുടെ ബാപ്പയാണ് ഹി ഹി .....സുര്യനെപോലെ കത്തി ജ്യലിച്ചുനിന്ന പ്രണയം പിന്നീട് പെട്ടന്നു അസ്തമിച്ചപ്പോള്‍ ഒരു വിഷമംപോലെ,പ്രണയം അതൊരിക്കലും മനസ്സില്‍നിന്നും മാറുകയില്ല അത് മനസ്സിന്റെ മണിച്ചെപ്പില്‍ സുക്ഷിക്കുന്നത് ഒരു സുഖമുള്ളനോവല്ലേ,കൊമ്ബാ അവതരണ ശൈലി വളരെനന്നായീ,സ്ഥിരം ശൈലിയില്‍ നിന്നും മാറിയപ്പോള്‍ കൊമ്പന് തന്നെ ഒന്ന് മാറിയോ എന്നു തോന്നി അഭിനന്തങ്ങള്‍
മറുപടിഇല്ലാതാക്കൂNB:ഇപ്പോള്‍ ഈ അബുനിസാം അവളുമായി വീണ്ടും ഫോണ്‍വിളി തുടങ്ങിവെച്ചു എന്നു കേള്‍ക്കുന്നു വീണ്ടും ഇനീ അണിയറയില്‍ എന്തോരോ ആവോ സംഭവിക്കുക"സംഭവാമി യുഗേ യുഗേ":)
'അബു നിസാം എന്നാൽ, അബുവിന്റെ ബാപ്പ എന്ന് അർത്ഥം വരും' എന്ന് ഞാൻ എഴുതിയത് പിൻവലിയ്ക്കുന്നു. നിസാമിന്റെ ബാപ്പ എന്നു തന്നെയാണു.
മറുപടിഇല്ലാതാക്കൂക്ഷമിയ്ക്കണം, ഫൈസൽ ബാബു
റൂട്ട് മാറിയാലും കൊമ്പന് കൊമ്പന് തന്നെ...
മറുപടിഇല്ലാതാക്കൂ'കഥാതന്തു 'പഴയതോ പുതിയതോ എന്നതൊരു വിഷയമല്ല. അതിനെ പുതിയ തരത്തില്‍ തന്റേതായ രീതിയില്‍ ആഖ്യാനിക്കുന്നിടത്താണ് ഒരു സൃഷ്ടിയെ വിലയിരുത്തേണ്ടത്. ഇവിടെ, ഈ വര്‍ത്തമാനം അവിടം കൊണ്ടും തീരുന്നില്ല. കൊമ്പന്റെ അയത്ന'ലളിതമായ ഭാഷാ ശൈലിയില്‍ നിന്നും നര്‍മ്മ രസമൊഴുകുന്ന പതിവ് പ്രയോഗങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു രീതി അവലംബിച്ചിരിക്കുന്നുവെന്നതാണ് ഇതിന്റെ വായനയില്‍ പ്രത്യേകമായി അനുഭവപ്പെടുന്നത്.
മറുപടിഇല്ലാതാക്കൂഎന്നും കൊമ്പന്റെ ഏതൊരു ശ്രമത്തെയും പ്രാര്‍ത്ഥനയോടെ സമീപിക്കുന്ന എനിക്ക് എന്നും നന്മകള് എന്ന് മാത്രം ആശംസ. !
ഹൃദയപൂര്‍വ്വം,
നാമൂസ്.
കൊമ്പറെ വമ്പത്തരങ്ങള് ഞാന്‍ കൂടുതല്‍ വായിച്ചിട്ടില്ല കോമ്പാ ,,,.ഈ പ്രണയകഥയിലെ നായകനെ "അബു" ഒഴുവാക്കി പേരിടാമായിരുന്നു എന്നാ അഭിപ്രായം എനിക്കുമുണ്ട് .പ്രണയം ഒരു മ്രുതുല വികാരമാണ്. സ്പടികം പോലെ കാത്താല്‍ ഒരു പക്ഷെ ഉടയാതെ സുക്ഷിക്കാവുന്നവ .....പ്രണയ കഥകളും അതുപോലെ യാണ്. തട്ടിയോ, മുട്ടിയോ ഉതയുന്നതും, താഴെ വീണാല്‍ പോലും പൊട്ടാത്തതുമായ പ്രണയ മുന്ടല്ലോ മിക്കതും കഥകളില്‍ ഉടയുകയാണ് പതിവ് അതുവരെയെങ്കിലും നായകനോ നായികയോ ആവാനുള്ള മോഹം വായനക്കാരനില്‍ ജനിപ്പിക്കാനായാല്‍ കഥ വിജയിച്ചു.എന്നാണു എന്റെ തോന്നല്‍. ആദ്യ ഉരിയാടല്‍ "മോളൂ" എന്നായതില്‍ പുതുമ യുന്ടെങ്കിലും പ്രണയ രസച്ചരടു പലരും പറഞ്ഞപോലെ എനിക്കും പൊട്ടി. സാഹിത്യം ആവോളം നിറച്ചിട്ടുണ്ട് പുതുമ യില്ലതത്തിനു പിന്നില്‍ അനുഭവത്തിന്റെ വല്ല നിഴല്‍ ഉണ്ടെന്നു കരുതി സമാധാനിക്കട്ടെ?
മറുപടിഇല്ലാതാക്കൂപ്രവാസം പ്രണയത്തിനു വിനയാകുന്നത് ഒരു സങ്കടം തന്നെ . ഇനിയും നല്ല കഥകള്‍ പ്രതീ ക്ഷിക്കുന്നു ..... ഭാവുഗങ്ങള്‍ ....!
പ്രിയ സുഹൃത്തേ,താങ്കളെ ഇന്നലെ വിളിക്കാന്‍ കുറെ ശ്രമിച്ചു.നമ്പര്‍ ശരിയല്ലെന്നായിരുന്നു മറുപടി.ശരിയായ നമ്പര്‍ തരിക.
മറുപടിഇല്ലാതാക്കൂപ്രദീപ് മാഷ് പറഞ്ഞ പോലെ സാഹിത്യം ചിലയിടത്ത് കൂടുതലായോ എന്ന ഒരു സംശയമോഴിച്ചാല് നന്നായി എഴുതിയ കഥയാണ് ഇത് . പറഞ്ഞു പഴകിയ ഒരു ത്രെഡ് . അതിനെ വാചകങ്ങളെ കൊണ്ട് വിപുലീകരിച്ചു എടുത്ത കൊമ്പന്റെ മികവിനെ കാണാതെ പോകാന്‍ വയ്യ . പക്ഷെ സ്വത സിദ്ധമായ കൊമ്പന്റെ നര്‍മ ഭാവന ഇത്തരം കഥകളില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നുള്ള തിരിച്ചറിവുണ്ടെങ്കിലും അതില്ലതതിനാല് ആ റിയല്‍ കൊമ്പന് ടച്ച് ആസ്വദിക്കാന്‍ കിട്ടിയില്ല . എഴുത്തില്‍ വൈവിധ്യം വേണം ... ആയതിനാല്‍ ഈ രീതി മാറ്റം ഇഷ്ടപ്പെട്ടു . ഞാന്‍ മൂന്ന് തവണ ഈ കഥ വായിച്ചു .. ഇനിയും വംബത്തരങ്ങള്‍ തുടരട്ടെ ... എഴുത്തിനെ സീരിയസ് ആയി തന്നെ സമീപിക്കുക .... ആശംസകള്‍ എന്റെ നല്ല കൂട്ടുകാര ......
മറുപടിഇല്ലാതാക്കൂപ്രണയം മനുഷ്യ മനസ്സില്‍ വന്നു ചേക്കേറുന്നത് എപ്പോഴാ എങ്ങനെയാ എന്നൊന്നും ഒരു നിശ്ചയവുമില്ല..
മറുപടിഇല്ലാതാക്കൂമറ്റൊരു വികാരത്തേയും അടുപ്പിയ്ക്കാതെ ഒറ്റ്കാലില് നില്ക്കുന്ന.. ഏകാന്തതയെ സ്നേഹിയ്ക്കുന്ന തന്റേടി..
എത്രയോ സരളമെങ്കിലുംഹൃദയത്തിന്റെ മിടിപ്പുകളെ അലട്ടുന്ന അഹങ്കാരി..
ഈ വികാരത്തെ തളച്ചിടാന്‍ മനുഷ്യ മനസ്സിന് സമയമെടുക്കാം...പക്ഷേ ആ പ്രത്യേക ലഹരിയെ പരിപൂര്‍ണ്ണതയില്‍ എത്തിയ്ക്കാന്‍ തൂലികയ്ക്ക് കഴിയും.
വളരെ ഇഷ്ടായി...അഭിനന്ദനങ്ങള്‍.
പ്രണയ കഥനത്തിനു മരണമില്ലല്ലോ. നിസാമിന്റെ പൂവണിയാത്ത പ്രണയം ആദ്യത്തേതുമല്ല. പക്ഷെ അതു പറഞ്ഞ രീതി കഥയെ മികച്ചതാക്കി. പിന്നെ പ്രണയത്തിന്റെ കഥകള്‍ക്കു നിത്യയൌവ്വനമാണ്. അതു കൊണ്ടു ഇനിയും എഴുതുക. ആ അനുഗ്രഹീത തൂലികയില്‍ നിന്ന് ബഹുവിധമായ വര്‍ണ്ണ പുഷ്പങ്ങള്‍ ഇനിയും വിരിയാനുണ്ടെന്നു ഈ കഥ കാണിക്കുന്നു.
മറുപടിഇല്ലാതാക്കൂകൊംബാ, പ്രണയകഥ നന്നായി പറഞ്ഞു..
മറുപടിഇല്ലാതാക്കൂഅഭിനനന്ദനങ്ങള്..!!
കേട്ട വിഷയം ആണെങ്കിലും എഴുത്തിന്റെ ശൈലി വളരെ വളരെ നന്നായിരിക്കുന്നു. സാഹിത്യ സംബുഷ്ട്ടമായ ഒരു പ്രണയ കഥ ..... കൊമ്പന്റെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒരു രചന .. (ജാസ്മി കുട്ടി അബു നിസാം എന്നെഴുതുന്നതില്‍ തെറ്റുണ്ടോ ? അബൂബക്കര്‍ ,ഉമ്മു കുത്സു എന്നൊക്കെ പേരില്ലേ അത് പോലെ ഒരു പേരായി കൂടെ അബു നിസാം ).. കഥാ പാത്രത്തിന്റെ പേര് എടുത്തു പറയുന്നത് കുറച്ചു കുറയ്ക്കാമായിരുന്നു .. ഇനിയും ഇത് പോലെയുള്ള നല്ല രചനകള്‍ താങ്കളില്‍ നിന്നും ഉണ്ടാകട്ടെ ... ആശംസകള്‍..
മറുപടിഇല്ലാതാക്കൂഈ കൊമ്പ് അല്പം നീണ്ടതായതു കൊണ്ട് വായന നടന്നില്ല.ശേഷം അടുത്ത വരവിൽ
മറുപടിഇല്ലാതാക്കൂപലരും ചൂണ്ടിക്കാട്ടിയത് പോലെ എഴുത്തില്‍ പുതുമയുണ്ട് ,,പക്ഷെ കഥ ,,അത് കേട്ട് കേട്ട് മടുത്തത് തന്നെ ..പുതിയ കഥകള്‍ പിറക്കാന്‍ ആശംസ .:)
മറുപടിഇല്ലാതാക്കൂഒരു ബഷീറിയൻ ടച്ച് ഫീലു ചെയ്തു. ഗ്രേറ്റ്!
മറുപടിഇല്ലാതാക്കൂഅബൂനിസാം ഇനി നീലച്ചടയനിൽ തന്നെ അഭയം പ്രാപിക്കാനാണ് സാധ്യത...
എഴുത്തിലെ ഈ പുരോഗതിക്കു അഭിനന്ദനങ്ങള്‍. ധാരാളം എഴുതി ബൂലോകത്തെ നിറ സാന്നിധ്യമാവട്ടെ. ആശംസകളോടെ.
മറുപടിഇല്ലാതാക്കൂആദ്യമായാ ഈ വഴി... എഴുത്തിന്റെ ശൈലി ഇഷ്ടായി...
മറുപടിഇല്ലാതാക്കൂകൊമ്പന്റെ പതിവ് വമ്പത്തരങ്ങളുടെ അത്രയ്ക്ക് ഇഷ്ടായില്ലാട്ടോ...
മറുപടിഇല്ലാതാക്കൂപിന്നെ 'അബൂ നിസാം' എന്ന പേര് ഒരുപാട് തവണ ആവര്‍ത്തിച്ചത് വായനയുടെ സുഖം കുറച്ചത് പോലെ തോന്നി...
കൊമ്പാ...ഈ പ്രണയ കഥ ഇഷ്ടപ്പെട്ടു.എങ്കിലും അവസാനഭാഗം കുറച്ചു കൂടെ ഭാവ തീവ്രമാക്കാമായിരുന്നു
മറുപടിഇല്ലാതാക്കൂഹ ഹ..
മറുപടിഇല്ലാതാക്കൂആ അജ്ഞാതന്‍ പറഞ്ഞ കമന്റു കേട്ടപ്പോള്‍ ചിരിച്ചു പോയി..
കൊമ്പനെപ്പറ്റി ആര്‍ക്കെന്തറിയാം..
മോനെ അജ്ഞാതാ..
നാട്ടില്‍ മഹാ കൂതറയോക്കെയാവാം,,അതൊക്കെ ശരി തന്നെ..
പക്ഷെ,
ലിവനിപ്പോള് ബ്ലോഗുലകത്തെ പുലിയാ..
ങ്ങാ..
ഇനി കഥയെപ്പറ്റി..
ഗിയറൊന്നു മാറ്റിപ്പിടിക്കാന്‍ ശ്രമിച്ചു..
അത് കൊണ്ട് പോയി പോസ്ടിലിടിച്ചില്ല.
എന്നാലും കുത്തും കോമയും മൂസാക്ക ഇപ്പോഴും മര്യാദക്ക് ഇടാറില്ല..
അടുത്ത പോസ്ടിലെന്കിലും അതൊന്നു ശ്രദ്ധിക്കണം.,
അത്രേള്ളൂ..ബാക്കിയൊക്കെ എല്ലാരും പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ..
സംഗതി നിക്കിഷ്ട്ടപ്പെട്ടൂ......
കൊള്ളാം!
മറുപടിഇല്ലാതാക്കൂമനോഹരങ്ങള് ആയ ഈ വരികള്‍ എനിക്ക് എന്ത് ഇഷ്ട്ടമായെന്നോ
മറുപടിഇല്ലാതാക്കൂകൊമ്പ ശരിക്കും എനിക്ക് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
ത്രീ,, ആദി പിതാവിനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്തു ചാടിച്ചവള്, ശ്രീ രാമനെ കാട്ടിലയച്ച രണ്ടാനമ്മ, കാട്ടിലും രാമന് ബാധ്യതയായി മാറിയ 'സീത', യൂസുഫിന് പുറകെ കൂടിയ സുലൈഖ...
മറുപടിഇല്ലാതാക്കൂഎന്നാലും ആ പൂതനയെയും ശൂര്പ്പണകെയെയും ഒഴിവാക്കിയത് ശരിയായില്ല...
പ്രണയം അവസാനിക്കുന്നില്ല ഹ്രദയത്തിലെ മുറിപ്പാടായ് അതെന്നും നമ്മോടൊപ്പം ഉണ്ടാവും...
എഴുത്ത് നന്നായിട്ടുണ്ട്.... ഇത് വരെ കണ്ട കൊമ്പന് ശൈലി അല്ല.
മറുപടിഇല്ലാതാക്കൂആശംസകള്...
------------------------------
ചാലിയാര്‍ പുഴ . കരുളായി. ബസ്സിലെ ക്ലീനര്‍ പണി. കാസിമിക്കാന്റെ മോള് ഫരീദ.
അബു നിസാം എന്നാല്‍ നിസാമിന്റെ പിതാവ്... മകന്റെ പേര് നിസാം എന്നാണല്ലേ...
അനുഭവം എന്ന ലേബല്‍ ഇടാത്തത് ആരെ പേടിച്ചിട്ടാണ് ? ബി. പി. ഉണ്ടോ ?
മനോഹരമായിരിയ്ക്കുന്നു...മധുരതരമായ ഭാഷ....
മറുപടിഇല്ലാതാക്കൂരാമന് ബാധ്യതയായി മാറിയ 'സീത', യൂസുഫിന് പുറകെ കൂടിയ സുലൈഖ...
മറുപടിഇല്ലാതാക്കൂകൊമ്പൻ മൂസാക്കടെ പിന്നാലെ കൂടിയ സുലൈഖ... അങ്ങനെ ആ വരി നീട്ടായിരുന്നു ട്ടോ
ഗംഭീരമായിട്ടുണ്ട് മൂസാക്കാ...
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകൊമ്പാ, എത്താന്‍ താമസിച്ചതില്‍ പിണങ്ങില്ലല്ലോ..
മറുപടിഇല്ലാതാക്കൂപറയട്ടെ? :) സുന്ദരമെങ്കിലും കൊമ്പന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്ഥം!..
പ്രമേയത്തിലോ അവതരണത്തിലോ ഒട്ടും ആകര്‍ഷണം തോന്നിയില്ല.
മറുപടിഇല്ലാതാക്കൂസൗഹാര്ദ്ധം എന്നത് അക്ഷരത്തെറ്റാണോ അതോ അങ്ങനെ പ്രയോഗിച്ചതാണോ എന്നും അറിയില്ല.
കുഞ്ഞോളങ്ങള്‍ മന്ദമാരുതനാകുന്നത് എനിക്ക് പിടികിട്ടിയില്ല. മന്ദമാരുതന് കുഞ്ഞോളങ്ങളെ ഉണ്ടാക്കാറുണ്ട്.
"മഞ്ഞ ലോഹത്തിന്" "കനക" കാന്തി?
കൊമ്പന് എഴുതിയതല്ലേ എന്നു കരുതിമാത്രമാണ് മുഴുവനും വായിച്ചത്.
സ്നേഹാശംസകളോടേ
കഥയ്ക്ക് പുതുമയില്ലെങ്കിലും, അവതരിപ്പിച്ച ശൈലി മനോഹരമായി, അത് കൊമ്പനില്‍ നിന്നായപ്പോള്‍ അതിമനോഹരമായി.
മറുപടിഇല്ലാതാക്കൂആശംസകള്.
കൊമ്പാ..നീയ്യൊരു ഒറ്റയാനാനാണ് കേട്ടൊ ..ഈ വേറിട്ടുള്ള നടത്തം ബൂലോകത്ത് നല്ല ചലനങ്ങൾ ഉണ്ടാക്കും..അല്ലേ ഭായ്
മറുപടിഇല്ലാതാക്കൂകൊമ്പാ, പ്രമേയത്തില്‍ പുതുമയില്ലെങ്കില്‍ എന്താ,അവതരണ ഭംഗി കൊണ്ട് ഹൃദയം കവര്‍ന്ന മനോഹരമായ പ്രണയ കഥ...
മറുപടിഇല്ലാതാക്കൂikka ishtamaayi ellananmakalum nerunnu ee kunju mayilpeely
മറുപടിഇല്ലാതാക്കൂഇതും "കൊമ്പന്റെ വംബതരങ്ങള്‍" നടന്ന കഥ .....പൊളിഞ്ഞു പോയ പ്രണയം
മറുപടിഇല്ലാതാക്കൂNJANUM VAYICHU
മറുപടിഇല്ലാതാക്കൂORU BUS CLEANERUDE CHEETI POYA PRANAYAM IDIL MANAKKUNNU...
പതിവുപോലെ തമാശകള്‍ പ്രതീക്ഷിച്ചു വന്നപ്പോള്‍ ഈ മാറ്റം..നന്നായി കൊമ്പാ.പ്രണയം പലപ്പോഴും ഇത്രയേ ഉള്ളു ,പ്രണയിക്കുമ്പോള്‍ കണ്ണ് കാണില്ലയെങ്കിലും പിന്നീട് കണ്ണ് തുറക്കും. പുതുമയുള്ള കഥകള്‍ ഇനിയും വരട്ടെ.
മറുപടിഇല്ലാതാക്കൂഎന്ത് പറയാനാ കൊമ്പാ? സ്വന്തം അനുഭവമാണോ?
മറുപടിഇല്ലാതാക്കൂമുടിഞ്ഞ പ്രേമം ചീറ്റി പോയാല്‍ പിന്നെ, ഓ അതൊക്കെ അന്നത്തെ ഒരു പിരാന്തു എന്ന് പറയുന്ന സ്ത്രീ വര്‍ഗത്തിന്റെ ടിപ്പിക്കല്‍ മലക്കം മറിച്ചില്‍ കണ്ടു..
സാഹിത്യ പ്രയോഗങ്ങള്‍ കൊള്ളാം..
നന്നായി... നന്നായി വരട്ടെ.. ഫരീദയും കെട്ട്യോനും.. :))
പ്രണയം നിമഞ്ജനം വളരെ നന്നായി കഥ പറഞ്ഞു അഭിനന്തനങ്ങള്
മറുപടിഇല്ലാതാക്കൂകൊമ്പന് സാര്‍,
മറുപടിഇല്ലാതാക്കൂപതിവ് വംബത്തരങ്ങളില്ലാതെ കൊമ്പന്റെ പ്രണയം പുതിയ കൊമ്പന് ശൈലിയില്‍ അവതരിപ്പിച്ചു..
ആശംസകള്‍..
മനസിന്ടെ ഏറ്റവും മധുരമുള്ള വികാരം പ്രണയമാണ് .
മറുപടിഇല്ലാതാക്കൂഎത്ര വായിച്ചാലും , പാടിയാലും , പ്രണയം പുതുതായി തോന്നും .
ഒന്ന് കാണാന്‍ , ഒന്ന് തൊടാന്‍ ,,,,,,,ഒന്ന് തലോടാന്‍ ,,,,,,,,,,,,,,,
പക്ഷെ മധുരം എത്രത്തോളം മധുരിക്കുമോ
അത്രത്തോളം കയ്പ്പും ഉണ്ടാവും
സ്നേഹത്നിടെ തിളക്കം കണ്ടു അത് ചെന്ന് എടുക്കരുത് ചിലപോള്‍ , ശക്തിയേറിയ വാളിനെ കാല് മുര്‍ച്ചം കാണും ,,,, പറഞ്ഹത്
ചങ്ങമ്പുഴ യാനെന്നോര്മ്മ
പ്രവാസിക്ക് സ്വാഭാവികമായി സംഭവിക്കാവുന്ന പ്രണയാന്ത്യം മനോഹരമായി വരച്ചു കാട്ടി . ആശംസകള്‍
"പെണ്ണിനറിയില്ല പെണ്നിണ്ടേ ഉള്ളിലെ മൂര്‍ഖന്‍ വസിക്കും മാളം " എന്ന് പാടിയത് യുവാ കവി , പവിത്രന് തീക്കുനിയാണ്
നല്ല ഭാഷ.നല്ല ശൈലി ഈ പ്രണയ കഥ.അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഇന്നത്തെ പ്രണയം മാറിയിപ്പോയില്ലെ... പോണ പോകട്ടും ലൈന്‍.... :)
മറുപടിഇല്ലാതാക്കൂഎന്റെ കൊമ്പ .................... എന്താ പറയ ..........
മറുപടിഇല്ലാതാക്കൂശൈലി പഴയത് തന്നെ പോരെ എന്ന ഒരു തോന്നല്‍ ഉണ്ടെങ്ങിലും
പുതിയതിന് എന്ത് കുഴപ്പോം എന്നും തോന്നുന്നു ,............
ഇനി എന്റെ മാത്രം തോന്നല്‍ ആകുമോ ???????????
കഥ കുഴപ്പമില്ല
ഒത്തിരി ഇഷ്ട്ടമായി ... എല്ലാം ഒപ്പിയെടുതിട്ട്ടുണ്ട് കേട്ടോ ...കണ്ണ് നനയിച്ചു ..... വീണ്ടും വരാം .... സ്നേഹം ...
മറുപടിഇല്ലാതാക്കൂകൊമ്പന്റെ വമ്പില്ല, പ്രമേയത്തില്‍ പുതുമയില്ല. , പക്ഷെ അവതരണത്തിലെ വ്യത്യസ്തത...അതിഷ്ടമായി..വേറിട്ട വഴികളിലൂടെ നടക്കാന്‍ ഇനിയും ശ്രമിക്കുക..
മറുപടിഇല്ലാതാക്കൂകൊമ്പാ.. സത്യം പറ..
മറുപടിഇല്ലാതാക്കൂനീയെവിടുന്നാ ‘നീലച്ചടയന്‍’ ഒപ്പിച്ചത്..!
ജീവിതം മാറ്റിമറിച്ച പെണ്ണിനെയോര്‍ത്ത് ഇനിയും ഒരു നായകന് കരയാന്‍ പാടില്ല..!പഴേപോലല്ല പെണ്ണുങ്ങളൊക്കെ പുത്തിയൊള്ളോരായി..!
നമുക്കിപ്പോഴും അശ്രയം’നീലച്ചടയനും’ ,’ഓപ്പീയാറും‘!!
ഒത്തിരിയാശംസകളോടെ....പുലരി
കൊമ്പന്റെ "വമ്പതരങ്ങളുടെ" ഒരു നിഴലേ ഇതില്‍ ഉള്ളു എന്ന് തുറന്നു പറഞ്ഞാല്‍ പിണങ്ങുമോ കൊംബാ ?
മറുപടിഇല്ലാതാക്കൂപ്രതീക്ഷിച്ചത് ഹാസ്യമാണ് മൂസ....തൊട്ടറിഞ്ഞതൊരുനഷ്ടപ്രണയം.നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂസുഹൃത്തെ,
മറുപടിഇല്ലാതാക്കൂഇത് ഈ ബ്ലോഗില്‍ എന്റെ ആദ്യത്തെ കമന്റ് .
നന്നായി.മലയാളം ബ്ലോഗില്‍ കടന്നു കൂടാന്‍ ഒരിക്കല്‍ ഞാന്‍ ശ്രമിച്ചു. നടന്നില്ല.
ഇനിയും കാണാം.
വമ്പത്തരമില്ലാത്ത കൊമ്പത്തരം!
മറുപടിഇല്ലാതാക്കൂകഥയില്ലങ്കിലും കാതലുണ്ടല്ലോ...
ആശംസകള്‍.
എന്റെ തേങ്ങ നല്ലതാ അല്ലെ കൊമ്ബാ...
മറുപടിഇല്ലാതാക്കൂ99 ആയി !!!
ഒരു തേങ്ങ കൂടെ പൊട്ടിക്കുന്നു ! ഇവിടെ 200 ആ മത്തെ കമന്റും ഞാന്‍ തന്നെ എഴുതട്ടെ !
മറുപടിഇല്ലാതാക്കൂ100 ..... ഇനി കീ ബോര്‍ഡ് പൊക്കിളൂ... :P
മറുപടിഇല്ലാതാക്കൂസോറി... പൊക്കിക്കോളൂ.... :P
മറുപടിഇല്ലാതാക്കൂഅപ്പോ ഇഗ്ങ്ങിനെയും എഴുതാം....ജീവിതയാത്രകളുടെ കുഞ്ഞോളങ്ങള്‍ മാനസ നദീതീരങ്ങളില്‍ ഒഴിച്ചിട്ടുപോവുന്ന വിരഹമായ നിമിഷങ്ങള്‍ ...അവ പിന്നെയെപ്പഴോ ഓര്മ്മത്തുരുത്തിലേക്കോടിയെത്തുമ്പോള് നാമറിയാതെ വീണ്ടും ആ കുഞ്ഞോളങ്ങളെ തലോടുന്നു....
മറുപടിഇല്ലാതാക്കൂഞാനെന്തു കണ്ടഹങ്കരിക്കണം
മറുപടിഇല്ലാതാക്കൂഞാനെന്തിനു ജാടകാണിക്കണം
ഞാനെന്തിനു മേനി നടിക്കണം
ഞാനെന്തിനു മേന്മ പറയണം
ഞാനെന്തിനെ ആഗ്രഹിക്കുന്നു
ഞാനെന്തിനു അത്യാഗ്രഹിയാവണം
അവസാനം.... അവസാനം
ഞാനും കിടക്കുമീ മണ്ണില്‍,
പുഴുക്കളുടെ ഭക്ഷണമായി
അന്ന്, അന്ന് മാത്രമാണ്
ഞാന്‍ മണ്ണി'നധിപന്‍' ആവുക
ഇന്റെ മൂസാക്കാ ഞാൻ ഇതുവരെ ഇത് വായിച്ചിട്ടുണ്ടായിരുന്നില്ല.മിയ കുൽ പ മിയ കുൽ പ മിയ മാക്സിമ കുൽ പ. എന്തായാലും സത്യസന്ധമായ ഒരു ആവിഷ്കരണം. അതിൽ സത്യം പറഞ്ഞാൽ ആ 'ലേബൽ' ഒരു കല്ലുകടിയായി. അതിനു പകരം മൂസാക്കക്ക് എത്രയോ വാക്കുകൾ കിട്ടുമായിരുന്നല്ലോ ?
നല്ല ഭാഷ. കഥ വളരെ ഇഷ്ടപ്പെട്ടു. ഒരു പ്രണയം ചാലിയാറിന്റെ കുഞ്ഞോളങ്ങളിലൂടെ ഗോതമ്പ് വയലിന്റെ മധുര്യവുമായി അവതരിപ്പിച്ചു. ഭംഗിയായി.
മറുപടിഇല്ലാതാക്കൂകൊമ്പൻ, വായിക്കാൻ കുറച്ച് ലേറ്റായാലെന്താ…സംഭവം ഉഗ്രൻ തന്നെ….നല്ല രസമായി തന്നെ വായിച്ചു.
മറുപടിഇല്ലാതാക്കൂബോറടിക്കാതെ വായിക്കാന്‍ കഴിഞ്ഞു എന്നതാണ് പ്രധാനമായും എനിക്ക് തോന്നിയത്. അതാണ് ഈ പോസ്റ്റിന്റെ പ്രത്യേകത. ഭാഷയില്‍ സംഗീതമുണ്ട്. സത്യത്തില്‍ പുതുതായി ഒന്നും നമ്മള് എഴുതുന്നില്ല. പുതിയ നാടകീയതകള്‍ സംഭവിക്കുമ്പോള്‍ പുതിയ ശൈലികളില്‍ എഴുതുമ്പോള്‍ അത് രസകരമായ അനുഭവം ആകുന്നു. ആശംസകളോടെ...
മറുപടിഇല്ലാതാക്കൂകലക്കിട്ടാ............................... വീണ്ടും വരാം ..... സസ്നേഹം ......
മറുപടിഇല്ലാതാക്കൂപുതുമയുള്ള എഴുത്ത്.... ശൈലി മാറ്റി എഴുതിയത് നന്നായിട്ടുണ്ട്. അഭിനന്ദനം
മറുപടിഇല്ലാതാക്കൂഇവിടെ അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി പുതിയ പോസ്റ്റിട്ട വിവരം അറിഞ്ഞു കാണുമല്ലോ അല്ലെ
മറുപടിഇല്ലാതാക്കൂകൊമ്പാ..നിരാശാകാമുകാ ....പൊളപ്പനെടാ..പൊളപ്പന്‍...
മറുപടിഇല്ലാതാക്കൂkombaaaaa vendeerunnilla pranayamnashtappedunnath chindikkanakunnilla
മറുപടിഇല്ലാതാക്കൂall the best
വമ്പത്തരം ഇത്തിരി കൂടെ ആവയിരുന്നു ...പിന്നെ ആദിപിതാവിനെ സ്വര്‍ഗതില്‍നിന്നും പുഎറത്തു ചാടിച്ഛതു സ്ത്രീയല്ല ഇബിലീസ് ആണ് ..ട്ടോ ..നന്നായി ..
മറുപടിഇല്ലാതാക്കൂഎന്റമ്മോ ഇതെന്തു കുന്തമാ കോമ്പാ ,ഒന്നും അങ്ങ് വ്യക്തമാവുന്നില്ലാലോ ..
മറുപടിഇല്ലാതാക്കൂപകുതിയേ വായിച്ചുള്ളൂ അപ്പൊ തന്നെ കമന്റാന്‍ തോന്നി ...
ബാക്കി മുഴുവന്‍ വായിച്ചിട്ട് ...
വായിച്ചു ..ഉഷാറാക്കി
മറുപടിഇല്ലാതാക്കൂഎന്നാലും അവരെ പിരിക്കണ്ടായിരുന്നു ...
നിസാം ആരാ ?
(കൊമ്പന് തന്നെയാവും ,വേറാരു?)
കൊമ്പന്റെപതിവ് വമ്പത്തരങ്ങളില്നിന്നും വ്യത്യസ്തമായഒരുകഥ
മറുപടിഇല്ലാതാക്കൂകൊമ്പാ..ഇപ്പോഴാണു വായിക്കാന്‍ സമയം കിട്ടിയത്....
മറുപടിഇല്ലാതാക്കൂതീം പഴയതാണെങ്കിലും അവതരിപ്പിച്ച ശൈലി കൊണ്ട് വളരെ മനോഹരമായി...ചില വരികള്‍ വളരെ ടച്ചിങ്ങ് ആയി തോന്നി....
വ്യത്യസ്തത .. അബൂ നിസ്സാമിനെ നോക്കി അവള് ചിരിച്ച ആ ചിരിയാണണ്ണാ പലരുടെയും ഉറക്കം പോവാന്‍ കാരണം ..
മറുപടിഇല്ലാതാക്കൂഎനക്ക് ഇഷ്ടായി
മറുപടിഇല്ലാതാക്കൂകഴിഞതെല്ലാം "പ്രായത്തിന്റെചാപല്യത" .അവസാനം എല്ലാവര്ക്കും ഇങ്ങനെ പറയാന്‍ ഉണ്ടാകൂ.കഥ എനിക്ക് ഇഷ്ട്ടമായി.ആശംസകള്‍ ഇക്ക :)
മറുപടിഇല്ലാതാക്കൂനഷ്ടപ്രണയത്തിന്റെ കഥകള്‍ പല തവണ കേട്ടതാണെങ്കിലും ഇത്രെ ഭംഗിയായി വിവരിക്കാന്‍ അപൂര്‍വ്വം ചിലര്‍ക്കേ കഴിയൂ..അഭിനന്ദങ്ങള്‍..
മറുപടിഇല്ലാതാക്കൂ"മോളൂ , നിന്റെ പേരെന്താണ് .?" ഇത് അല്പം പൈങ്കിളി ആയില്ലേ എന്നൊരു തോന്നല്‍
പോസ്റ്റ് പഴയതായതുകൊണ്ട് അല്പം മടിച്ചു എന്നാലും പ്രണയം പഴയതല്ലേ അപ്പൊ അഭിപ്രായം എപ്പോ വേണേലും പറയാം ...ഈ കഥയുടെ പശ്ചാത്തലം കലായമാണെകിലും ഞാന്‍ വായിച്ചു വന്നപ്പോള്‍ എന്റെ മനസ്സിലെ പശ്ചാത്തലം പുഴയും തോണിക്കാരനും ഒരു മോഞ്ചത്തി പെണ്ണിന്റെയും രൂപങ്ങളിലൂടെ കടന്നുപോയി ...ആശംസകള്‍ കൊമ്പന് ...ഓരോ വാക്കിലും ഓരോ കനല് പൂവുകള്‍ കരിക്കട്ടകളാവാന് അങ്കം വെട്ടുന്നു ......
മറുപടിഇല്ലാതാക്കൂകഥയില് പുതുമ തോന്നിയില്ലെങ്കിലും നല്ല ഭാഷയിലൂടെ അവതരിപ്പിച്ചു. തുടക്കത്തില്‍ കണ്ട സ്ത്രീ എന്ന കാഴ്ച്ചപ്പാടിനെ അടിവരയിടുന്ന തരത്തില്‍ കഥ അവസാനിപ്പിച്ചു. കൊമ്പനാണോ അബു നിസാം എന്ന് തോന്നിപ്പോയി.
മറുപടിഇല്ലാതാക്കൂ