ഞായറാഴ്‌ച, ഫെബ്രുവരി 20

ഒരു കാത്തിരിപ്പ്

മരണമേ നിന്നെ പുല്‍കാന്‍ _എന്‍
മനം കൊതിക്കുന്നു, നശ്വര ലോകം
എന്നെ ശപിച്ചു തുടങ്ങി
അനശ്വര ലോകത്തേക്ക്
എന്നെ കൂട്ടാന്‍ നീ എന്നെത്തും
നിന്‍ വിളിയെ കാതോര്‍ത്ത് ഞാന്‍
 ഇരിക്കുന്നു ഈ വഴി വക്കില്‍
ഇലകള്‍ കൊഴിഞ്ഞ ഈ വട  വൃക്ഷ  ചുവട്ടില്‍
ഏകനായി തുണയും ഇണയും ഇല്ലാത്ത
പഴം തുണി ആയി ഞാന്‍ _

ഞായറാഴ്‌ച, ഫെബ്രുവരി 6

സമകാലിക ചിന്തക്ക് അയ്യോപാവം വഹ രണ്ടു വാക്ക് ........!

പ്രിയ പീഡന വീട്ടില്‍ ആരോപണ രാഷ്ട്രീയ കുമാരന്‍ വായിച്ചറിയുന്നതിനു നിങ്ങടെ വീട്ടിലെ അടിച്ചു തളിക്കാരായിരുന്ന "ജനാധിപത്യ" വീട്ടില്‍ ഭാരതാമ്മയുടെയും കേരള കാക്കയുടെയും തലതിരിഞ്ഞ തലയില്ലാത്ത പുത്രാ പ്രജ എഴുതുന്ന വാറോല ഈറ ഈര്‍ഷ്യയാകുന്നു ഇത്.

നമ്മുടെ നാട്ടിലെ പാമര ദാരിദ്ര 'നാരായണന്‍' ചേട്ടന്‍റെ ഉണ്ടം പൊരി വില്‍ക്കുന്ന 'ചായക്കട' മുതല്‍ വിവര വിജ്ഞാന പേടക ബ്ലോഗീങ്ങളും ചാറ്റീങ്ങളും "സിണ്ടിക്കറ്റ്" പത്ര മാദ്ധ്യമ കൊഞ്ഞാണ കുഞ്ഞിരാമനും ഒക്കെ ഇന്ന് കൂലംകൂഷിത റോഡില്‍ അവലോകന പ്രതികരണ നയീകരണ ന്യായീകരണ കവാട കാപട്യങ്ങള്‍ തീര്‍ക്കുന്ന പണിപ്പുരയിലാണെന്നുള്ള വിവരം താങ്കള്‍ അറിഞ്ഞു കാണുമെന്നു വിചാരിക്കുന്നു..!

LinkWithin

Related Posts Plugin for WordPress, Blogger...