ശനിയാഴ്‌ച, ജൂലൈ 2

ആശ്രയ സ്വാശ്രയ പരാശ്രയാമാശയം

ബഹുമാന്യ   അഭിവന്ദ്യ ആരാധ്യ പ്രിയപ്പെട്ട തങ്കപെട്ട  കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി  കുഞ്ഞാപ്പ കുഞ്ഞാക്ക തുടങ്ങിയ കേരളക്കരയിലെ സുപ്രധാന കുഞ്ഞുങ്ങളുടെ സമക്ഷത്തിലേക്ക്  ഒരു സങ്കടത്തില്‍ ചാലിച്ച  ഹര്‍ജി സാക്ഷാല്‍ സംസ്ക്കാര ശൂന്യനും പാമര കുചേലനും ആയ ശ്രീ മാന്‍ കൊമ്പന്‍ മൂസ സമര്‍പ്പിക്കട്ടെ .

നമ്മുടെ കേരളമെന്ന ഈ ഇട്ടാ വട്ട നാട്ടില്‍  ഈ സ്വാശ്രയം സ്വാശ്രയം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഇമ്മിണി ആയല്ലോ? നമ്മുടെ ആന്‍റണി സര്‍ ഇരുന്ന കാലത്ത് തുടങ്ങി വെച്ചതാണ് ഈ തലവേദന
അന്നേ... വെവരമുള്ള പലരും പറഞ്ഞതാ ഇക്കളി തീക്കളി  സൂക്ഷിച്ചോന്ന് പക്ഷെ എന്ത് ചെയ്യാന്‍ കേട്ടില്ല വികസനത്തിന്‍റെ പേരില്‍ അങ്ങ് വികസിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ എന്തോന്ന് ഉപദേശം അത് വികസന വിരോധം അല്ലാതെ എന്തുപറയാന്‍  .....

അല്ല ഇപ്പോള്‍ തന്നെ നമ്മളെ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ സകല അതിരും വരമ്പും അങ്ങ് എടുത്തൊഴിവാക്കിയപ്പോള്‍ കണ്ടില്ലേ... മണ്ണെണ്ണക്കും ഡീസലിനും ഒക്കെ വില വാണം പോലെയല്ല  റോക്കറ്റ്
പോലെ കുതിച്ചുയരുന്നത് . ഒള്ളത് പറയാലോ അതില്‍ ഈ ഉള്ളവന് പരാതി ഒട്ടുമില്ല  . കാരണം എന്‍റെ സ്വന്തം കെട്ടിയോള്‍ മോളുട്ടി എന്നും രാവിലെ പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്ന സ്വര്‍ണത്തിന്‍റെ വിലനിലവാരവും അതിനോടനുബന്ധിച്ചു എന്നോടുള്ള ഉപദേശവും "നോക്കൂ മന്സാ ഞമ്മക്ക് രണ്ട്‌

LinkWithin

Related Posts Plugin for WordPress, Blogger...