വ്യാഴാഴ്‌ച, നവംബർ 14

കാമമോഹിതനായ യയാതിയുടെ പതനം......!

                         

യയാതി  മഹാഭാരത്തില്‍ നിന്നുള്ള ഒരേടാണെങ്കിലും ആത്മഭാഷണ ശൈലിയിൽ   പുനരാഖ്യാനം ചെയ്ത ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്പർശിക്കുന്ന പുസ്തകം  സുഖ ദുഃഖങ്ങളുടേയും വിവിധ വികാരങ്ങളുടേയും സമ്മിശ്രാനുഭവം  .വാല്‍സല്യം, ദയ..,കാമം, ക്രോധം,പ്രതികാരം ,ഭ യം ത്യാഗം മുതലായ സർവ്വ  ജീവിത സത്യങ്ങളുടേയും  നേരനുഭവ സാക്ഷ്യമായാണു യയാതിയെ സംവദിക്കുന്നത് . തിന്നുക ,കുടിക്കുക, രസിക്കുക എന്നതിലുപരി മനുഷ്യജന്മത്തിനു മറ്റു ചില മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നു നമ്മളെ മനസ്സിലാക്കിപ്പിക്കുന്നു. ചെറുതും വലുതുമായ അറുപത്തിരണ്ട് അദ്ധ്യായങ്ങളുള്ള മഹത്തായ ഒരു സൃഷ്ടിയാണു യയാതി.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 13

ജാതി വിവേചനത്തിലെ ഇര - ഒസാത്തി



മുടി വെട്ടുന്ന തൊഴിലെടുക്കുന്ന മനുഷ്യരെ രണ്ടാം തരം പൗരൻമാരായി കാണുന്ന ജാതി വിവേചനത്തിനെതിരെ ശബ്ദിക്കുകയാണ് ബീനയുടെ ഒസാത്തിയെന്ന നോവൽ

വെള്ളിയാഴ്‌ച, ജൂലൈ 26

വിപ്ലവം പൂത്തുലഞ്ഞ ഏറനാടന്‍ ഗ്രാമ്യ ജീവിതം “ഇങ്ക്വിലാബ് “

അസുഖത്തിനു ഉറുക്കും ഏലസ്സും മന്ത്രിചൂതിയ വെള്ളവും ശീലമാക്കിയ അറബി മലയാളം അല്ലാത്ത ഭാഷാപഠനം തെറ്റാണെന്ന് കരുതി പോന്ന ഒരു സമൂഹം അവരുടെ വിവരകേടുകളെ അതിന്‍റെ പരമാവധിയില്‍ ചൂഷണം ചെയ്യുന്ന ജന്മികളും ഭൂഉടമകളും അവനവനു നേരെ വരുന്ന അനീതിയേയും അക്രമത്തേയും അന്യായത്തെയും നിസ്സഹാതയോടെ നോക്കി കാണാന്‍ മാത്രം വിധിക്കപെട്ട കിഴക്കന്‍ ഏറനാട്ടിലെ ദരിദ്ര നാരായണന്‍മാരുടെ ഇടയിലേക്ക് ഒരു രക്ഷകന്‍റെ പരിവേഷത്തോടെ കടന്നു വന്ന കഥാനായകന്‍ കുഞ്ഞിപ്പ ,


പരിയാങ്ങാട് നിന്നും ആദ്യം എംബിബിഎസ് നേടി പാവങ്ങളുടെ ഡോക്റ്ററായ കഥാനായിക ശംസിയാ ബീവി ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അണി നിരത്തി ഹംസ, സഖാവ് കുഞ്ഞാലിയുടെ ജീവിതചരിത്രം പറയുകയാണ്‌ . ഇങ്ക്വിലാബിലൂടെ

നന്മയുടെ കഥകള്‍ മാത്രം പറയാനുണ്ടായിരുന്ന തുറക്കല്‍ തറവാട്ടിലെ അവസാനത്തെ തങ്ങളുടെ ക്രൂരതയും കുടിലതയും കുബുദ്ധിയും അതിനെ ബുദ്ധിപൂര്‍വ്വം നേരിട്ട കുഞ്ഞിപ്പയും വെള്ളപൊക്കവും കോളറയും പാതാറിലെ കുടിയിറക്കലും ജന്മിതങ്ങളുടെ ബിനാമികളായ രണ്ടു പേരുടെ ആസ്ത്രൂതി കൊലപാതകവും സഖാവ് അജയന്‍റെ രക്തസാക്ഷിത്വവും ഒളിവു ജീവിതവും പ്രണയവും തീരോധാനവും ഹൃദ്യമായരീതിയില്‍ ഹംസ വിജയിച്ചു എന്ന് സമ്മതിക്കാതെ തരമില്ല
©കൊമ്പന്‍

ബുധനാഴ്‌ച, ജൂലൈ 3

ഭ്രൂണഹത്യ ചെയ്യുന്നവരുടെ ആത്മീയ പ്രതിസന്ധി എന്ത് ...?



സുസ്മേഷ് ചന്ദ്രോത്തിന്റ 'ഡി' എന്ന നോവലിന്റ വായനാനുഭവം. എല്ലാ തിന്മകളും ഉള്ളിലൊളിപ്പിച്ച് കപട നിഷ്കളങ്കതയും പകിട്ടിന്റ പ്രസന്നതയുമായി വിജയ സുഖ വാഗ്ദാനങ്ങളുടെ പരസ്യ പലകയേന്തി നിൽക്കുന്ന വാണിജ്യ നാഗരികതയുടെ വർത്തമാന ചരിത്രം.

LinkWithin

Related Posts Plugin for WordPress, Blogger...