ഞായറാഴ്‌ച, ജനുവരി 2

മലബാരീങ്ങളും , ആല്‍ബങ്ങളും .........................

പ്രിയരില്‍ പ്രിയരായ പ്രിയ വായന ശിരോമണി മുത്ത് രോമാഞ്ച, തോലാഞ്ച കഞ്ചകങ്ങളേ..............




ആദ്യമായി വിനീത വിനയ പാമര കുലജാതനായ ഞാന്‍, ബഹുമാന്യരായ താങ്കളിലേക്ക് ഒരു അഭ്യര്‍ത്ഥനയെ
നിട്ടൂര, നിഷ്ഠൂരത്തോടെയ് സമര്‍പ്പിക്കട്ടേ ....!!




വിദ്യാ ദരിദ്രനും സര്‍വ്വോപരി സംസ്ക്കാര ശൂന്യനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തകനുമായ ഞാന്‍ കുത്തി
കുറിക്കുന്ന എഴുത്തോലകളില്‍ എന്‍ പ്രിയ ദോസ്തും സഹയാത്രികനുമായ അക്ഷര പിശാചിന്‍റെ


കൈ കടത്തല്‍ ഉണ്ടാവാം ..............


ആ പഹയനേ ഞാന്‍ മൂന്നു ത്വലാഖ് ചൊല്ലി പിരിച്ചിട്ടും, കെട്ട് താലി പൊട്ടിച്ചിട്ടും അവന്‍ എന്നെ
വിട്ടുപോകുന്നില്ല നിങ്ങള്‍ മാപ്പാക്കിയാലും...!!!
എന്റെ തലവര തലോടിയാലോ? കരളിലെ അഴുക്ക് കാഴുകിയാലോ? പോകില്ല, എന്നത്
അരക്കിട്ടുറപ്പിച്ച സത്യമാണ്.!


പറഞ്ഞു പറഞ്ഞു പാറപ്പുറം കയറിയത് ഞാനറിഞ്ഞില്ല. നമുക്ക്, സംഗതിയിലേക്ക് വരാം. 'ശിലാ യുഗം'
എന്നൊക്കെ പറയുന്ന പോലെ, ഇപ്പോള്‍ 'സംഗതി', ഷഡജ, ടെമ്പോ യുഗമാണല്ലോ?
മലബാറിന്‍റെ വിരിമാരിലേ മാദക മോഹന... മൊയ്തീന്‍ മാധവ മാത്യുമാരെല്ലാം ഇപ്പോള്‍
ആല്‍ബം പിടി സംവിധാന അഭിനയ നടന വൈഭവത്തിന്‍റെ ഉത്തുംഗ ശ്രിങ്കത്തില്‍ ഇരിക്കുന്ന
ആല്‍ ബിസ്ട്ടുകള്‍ ആണ് .


കണ്ണില്‍ കണ്ട കപ്പലണ്ടി കച്ചവടക്കാരനും കശാപ്പുക്കാരനും ഒക്കെ ചെയ്യാന്‍ പറ്റുന്ന ഒരു 'ജോലി'യാണ്
മലബാറില്‍ ആല്‍ബം പിടിക്കല്‍. ആല്‍ബം പിടിക്കുക എന്നത് ഈ അഞ്ചു അപരാധങ്ങളും ചെയ്ത 'കൂതറകള്‍ക്ക്' ഒരു ഹരമാണ് .


ആരാന്‍റെ പെണ്‍മക്കളേ വ്യാജ പ്രേമം നടിച്ച്, ബീച്ചിലും പാര്‍ക്കിലും കൊണ്ടുപോയി മരം ചുറ്റി കളിച്ചാല്‍ പഴയ പോലെ പപ്പായ (അഥവാ, എന്‍റെ നാട്ടിലെ കറൂത്ത,വള്ളി കറൂത്ത ഗര്‍ഭം കലക്കി ഗുണ്ടുകള്‍ )തുടങ്ങിയ സംഗതി കൊണ്ട് കാര്യങ്ങള്‍ സോള്‍വ്‌ ആകില്ല എന്നു മലബാറിലെ കുനിഞ്ഞു നിന്നാല്‍ ആസനം കാണുന്ന കാല്‍സ്രായി അണിയുന്ന യുവ കേസരികള്‍ക്ക് അറിയാം ..............
അപ്പോഴാണ്‌ നൂതന കാലഘട്ടത്തിലെ ന്യൂ നന്മാര്‍ ഈ തക്കിട തരികട നമ്പര്‍ കണ്ടുപിടിച്ചത് .
ഈ 'ഹറാം പെറപ്പുകള്‍' ഇതിനു കൂട്ട് പിടിച്ചതോ? സംശുദ്ധമായ മാപ്പിള പ്പാട്ടിന്‍റെ മൊഞ്ചള്ള പേര്. മാപ്പിള പാട്ടിന്‍റെ ഏഴ് അയലത്ത് വെക്കാന്‍ കൊള്ളാത്ത മണ കുണാഞ്ഞ ഈണത്തിലും ഭാവത്തിലും ആടിപ്പാടി മരം ചുറ്റുന്നത് കണ്ടാല്‍,,,,,,,,,,,,,,,,,,!!! ഹോ...!!!!
നത്തോലിയും പോത്തുകളും ചത്തു കിടന്നാല്‍ പോലും എണീറ്റു നൂറേ നൂറില്‍ ഓടും !!!!!!!
മാപ്പിള ആല്‍ബം എന്ന പേരില്‍ ഈ 'കൂതറകള്‍ കാറുന്ന' ഈ സംഭവം പടച്ചുണ്ടാക്കുക എന്നുള്ളത്, ഒരു മല്ല് കെട്ടുള്ള സംഗതി അല്ല . ഒരു വീഡിയോ ക്യാമറയും ഒരു ചീര്‍പ്പും കണ്ണാടിയും , കുറച്ചു പൂള (കപ്പ ) പൊടിയും , മൈത പൊടിയും ഉണ്ടായാല്‍ മതി, 'സംഗതി' ഇല്ലങ്കിലും സംഗതി കുശാല്‍


പിന്നേ വേണ്ടത് ഈ 'തോന്ന്യാസത്തിനു' ഒരു പേര് ആണ് .
അതിനു പെറാനും പെറ്റു പോറ്റാനും യോഗ്യത ഉള്ള മുപ്പത്തി മുക്കോടി ദേവതാ അവതാരത്തില്‍ ഏതെങ്കിലുമൊരു മൊഞ്ചത്തിയുടെ പേരും കണ്ടത്തിയാല്‍..!! പിന്നേ പാടത്തോ, പറമ്പിലോ ഒക്കെ ആയിട്ട്‌ 'മൂടും മുലയും' ഉള്ള പെണ്ണും 'മീശയും നാണവും മാനവും' ഇല്ലാത്ത ആണും കൂടി കെട്ടിപ്പിടിച്ചു ഉമ്മ വെച്ച് കൌമാരത്തിന്‍റെ സുകുമാര കാമ കല കലസം മാത്രം ഇട്ടു ആടി തീര്‍ക്കുന്നത് കാണുമ്പോള്‍ കാരണം ഉണ്ടാക്കി തല്ലാന്‍ തോന്നും ഈ ഹമുക്കീങ്ങളെ ......!!!!!!


ഇനി ഇതു എഴുതിയത് കൊണ്ട് തലയില്ലാത്ത എന്‍റെ 'തല കൊയ്യാന്‍ കൊട്ടേഷന്‍ കൊടുത്ത് കാശു കളയണ്ട എനിക്ക് തലയും വാലും തലച്ചോറും ഇല്ല.


ഇതു പറഞ്ഞില്ലങ്കില്‍ 'ആല്‍ബം ഫാന്‍ അസോസിയേഷന്‍' അയ്യോപാവത്തിന്‍റെ തലകൊയ്യാന്‍ 'സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈലില്‍' എത്തുമെന്ന് എനിക്കുറപ്പുള്ളത് കൊണ്ടും, ദൈവത്തെ ആരാധിക്കാതെ സൂപ്പര്‍ സ്റ്റാറിനെ ആരാധിക്കുന്ന ഇട്ടി കണ്ടപ്പന്മാരുടെയ് നാടാണിതെന്നും പാവത്തിന് നല്ല ബോദ്ധ്യമുണ്ട്. ഇങ്ങക്കറിയോ ചെങ്ങായിമാരെ... ഞമ്മള് ആരാണെന്..? ഞമ്മള് കൊമ്പന് മൂസയാ...!!!


ഇന്നാ പിന്നെ ഞമ്മക്കൊരു പാട്ടും കൂടിയങ്ങട്ട് പാടാം എന്തേയ്‌..?
~~~~~~~~~````````~~~~~~~
സില്‍സിലാഹെ സില്‍സിലാഹെ
സില്‍സിലാഹെ സില്‍സിലാ.....
രണ്ടിന് പോണം സില്‍സിലാ
വെള്ളം മുക്കെടി സില്‍സിലാ
വെക്കം മുക്കെടി സില്‍സിലാ
സില്‍സിലാഹെ സില്‍സിലാഹെ
സില്‍സിലാഹെ സില്‍സിലാ.....
~~~~~~~~~````````~~~~~~~

132 അഭിപ്രായങ്ങൾ:

  1. സില്‍സിലാഹെ സില്‍സിലാഹെ
    സില്‍സിലാഹെ സില്‍സിലാ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാപ്പില്ലാ പാട്ട് സീഡികൾ..!
      --രചന: ബാപ്പു,പെരിങ്ങോട്ടു പുലം
      ഇശൽ : തടകി മണത്ത് ചാട്ടം..
      [അറിവതു കിട്ടി പ്പിരിന്തവന്‍.....]
      ---------------------------------
      മാപ്പിള പ്പാട്ടു മായി കാട്ടില്‍ കയറി
      മൊട്ടക്കുന്നു കളില്‍ ചേക്കേറി
      മട്ടും മാതിരി വട്ടു പിടിച്ചത് പോലവരാടി -പോരേല്‍
      മുട്ടിയും തട്ടിയും കെട്ടി പിടിച്ചും പേക്കൂത്താടീ -പേക്കൂത്താടീ....

      പൂവാലന്മാര്‍ പാട്ടുകള്‍ പാടി
      പൂവികള്‍ പിറകില്‍ ശ്രി ന്‍കാര മാടി
      പാടം വാടി മേടുകള്‍ തോടുകളില്‍ വെറിയാടി -പൂവാലന്‍
      പാട്ടിനെ മാപ്പിള പ്പാട്ടില്‍ പോതിഞ്ഞി ട്ടവര ഴിഞ്ഞാടീ -അവരഴി ഞ്ഞാടീ...

      പാട്ടുകള്‍ കൂത്തുകള്‍ ലീലകള്‍ പുകിലും
      പിരി പിടി ച്ചു ള്ളോരു പിപ്പിരി ബഹുലം
      പരസ്പര ബന്ധം തീണ്ടാതുള്ള കസര്‍ത്ത് ബഹളം -സീ ഡി കള്‍
      പൂവാലന്മാര്‍ ചാടി ക്കളിക്ക് ണ ന്ര്‍ത്ത കുതു ഹൂലം -ന്ര്‍ത്ത കുതു ഹൂലം....

      വേഷ ഭൂഷാധി വര്‍ണ്ണം തോരണം
      വട്ടില്‍ തീര്‍ത്തൊരു വരികളാല്‍ പൂരണം
      വട്ടം ചവിട്ടി തട്ടി ത്തകര്‍ക്ക് ണ സട കുട യാട്ടം -പിള്ളേര്
      വിട്ടം അട്ടം തട്ട് തകര്‍ക്കണ അടിപൊളി യാട്ടം -അടി പൊളി യാട്ടം .....

      ആടി പ്പാടി വേലികള്‍ ചാടാന്‍
      അതിര് തകര്‍ക്കാനുള്‍ ചോദ നമേകാന്‍
      ആര്‍ക്കു മതെപ്പഴു മെവിടെയുമാവാം കാമ ക്കൂത്ത് -പക്ഷെ
      അതിനൊരു മാപ്പിള പ്പാട്ടി ന്റീ ണ ത്തില്‍ വേണോ ഈ കൂത്ത് -വേണോ ഈ കൂത്ത് .....

      മാപ്പിള പ്പാട്ടിന്‍ സീമകള്‍ ക്കപ്പുറം
      മാറ്റി മറിച്ചൊരു വട്ടന്‍ മിശ്രിതം
      മാട്ടില്‍ കൂട്ടി ക്കുഴ ച്ചെ ടുത്താലാത് മാപ്പിള പ്പാട്ടോ ? -അല്ലേല്‍
      മാനം കെടുത്തണ നാണം കെട്ട മസാല ക്കൂട്ടോ ?-മസാല ക്കൂട്ടോ ......

      നന്മവിതച്ചു വിളൈചൊരു പൈത്ര്കം
      നല്‍കി വിരാചിച്ചു ള്ള ചരിത്രം
      നര്‍മ്മമുണ്ടെങ്കിലും സീമ കടക്കാതെത്ര പവിത്രം -അത്രയും
      നല്‍ ഭാവനയെ കൊണ്ടെത്തിച്ച തിന്നെത്ര വിചിത്രം -എത്ര വിചിത്രം.......[മാപ്പിള...]
      -----------------------------------------------
      അഥവാ 'അരിപ്പോം തിരിപ്പോം കോതള മംഗള... എന്ന ട്യൂണിൽ.

      ഇല്ലാതാക്കൂ
  2. ha ha.. kompan moosa ningalu chirippichutto... chindippikkem cheythu... silsila irangyappo enikkum undarunnu aagraham oru albuthnu pattezhuthi eenam koduth padaan!!!

    മറുപടിഇല്ലാതാക്കൂ
  3. സില്‍സില സില്‍സിലാ
    സില്‍സിലാഹെ സില്‍സിലാ...
    മൂസയെയും കൂട്ട്‌ ആല്‍ബത്തിനു

    മറുപടിഇല്ലാതാക്കൂ
  4. ഒരു പാവം സാമൂഹിക പാഠം ..
    എന്നിട്ട് ഇനിയങ്ങു നന്നാക്കി കളയമെന്നാണോ..?
    ന്ഗൂഹും...

    മറുപടിഇല്ലാതാക്കൂ
  5. പിന്നേ വേണ്ടത് ഈ 'തോന്ന്യാസത്തിനു' ഒരു പേര് ആണ് .
    അതിനു പെറാനും പെറ്റു പോറ്റാനും യോഗ്യത ഉള്ള മുപ്പത്തി മുക്കോടി ദേവതാ അവതാരത്തില്‍ ഏതെങ്കിലുമൊരു മൊഞ്ചത്തിയുടെ പേരും കണ്ടത്തിയാല്‍..!!

    ഇഷ്ടപ്പെട്ടു. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  6. നല്ല എഴുത് , നന്നയിരികുന്നു
    എല്ലാതിലും ഒരു പുതുമയുണ്ട്...വയിക്കാന്‍ വിരസ്മില്ലാതെ പൂര്‍ണ്ണതയില്‍ എതിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. ഹെന്റെ കോമ്പാ...
    കൊമ്പന്റെ കുറുമ്പ് കൊറച്ച് കൂടണണ്ട് ....
    തമാശയാനെന്കിലും നുമ്മടെ നാട്ടിന്റെ ഒരു ജീര്‍ണ്ണതയെ നന്നായി കശക്കിയെറിയുന്നുണ്ട് ഇതില്‍. നന്നായി ആക്ഷേപഹാസ്യം അവതരിപ്പിക്കുന്നതില്‍ കൊമ്പന്‍ വിജയിച്ചിരിക്കുന്നു. മേമ്പൊടിക്ക് രസം പകരാന്‍ അക്ഷരതെറ്റുകളും!
    കാമ്പില്ലാത്ത കുറെ നര്‍മ്മം പടച്ചു വിടുന്നതിനെക്കാള്‍ നല്ലത് ഇത്തരം പ്രസക്തമായപോസ്റ്റുകള്‍ തന്നെ.
    ആശംസകള്‍.
    ഇനിയും ഇത്തരം ജീര്‍ണതകള്‍ക്കെതിരെ താങ്കളുടെ ഹാസ്യതൂലിക ചലിപ്പിക്കുക. അക്ഷരത്തെറ്റുകള്‍ ഞങ്ങള്‍ അങ്ങട് ക്ഷമിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാപ്പില്ലാ പാട്ട് സീഡികൾ..!
      --രചന: ബാപ്പു,പെരിങ്ങോട്ടു പുലം
      ഇശൽ : തടകി മണത്ത് ചാട്ടം..
      [അറിവതു കിട്ടി പ്പിരിന്തവന്‍.....]
      ---------------------------------
      മാപ്പിള പ്പാട്ടു മായി കാട്ടില്‍ കയറി
      മൊട്ടക്കുന്നു കളില്‍ ചേക്കേറി
      മട്ടും മാതിരി വട്ടു പിടിച്ചത് പോലവരാടി -പോരേല്‍
      മുട്ടിയും തട്ടിയും കെട്ടി പിടിച്ചും പേക്കൂത്താടീ -പേക്കൂത്താടീ....

      പൂവാലന്മാര്‍ പാട്ടുകള്‍ പാടി
      പൂവികള്‍ പിറകില്‍ ശ്രി ന്‍കാര മാടി
      പാടം വാടി മേടുകള്‍ തോടുകളില്‍ വെറിയാടി -പൂവാലന്‍
      പാട്ടിനെ മാപ്പിള പ്പാട്ടില്‍ പോതിഞ്ഞി ട്ടവര ഴിഞ്ഞാടീ -അവരഴി ഞ്ഞാടീ...

      പാട്ടുകള്‍ കൂത്തുകള്‍ ലീലകള്‍ പുകിലും
      പിരി പിടി ച്ചു ള്ളോരു പിപ്പിരി ബഹുലം
      പരസ്പര ബന്ധം തീണ്ടാതുള്ള കസര്‍ത്ത് ബഹളം -സീ ഡി കള്‍
      പൂവാലന്മാര്‍ ചാടി ക്കളിക്ക് ണ ന്ര്‍ത്ത കുതു ഹൂലം -ന്ര്‍ത്ത കുതു ഹൂലം....

      വേഷ ഭൂഷാധി വര്‍ണ്ണം തോരണം
      വട്ടില്‍ തീര്‍ത്തൊരു വരികളാല്‍ പൂരണം
      വട്ടം ചവിട്ടി തട്ടി ത്തകര്‍ക്ക് ണ സട കുട യാട്ടം -പിള്ളേര്
      വിട്ടം അട്ടം തട്ട് തകര്‍ക്കണ അടിപൊളി യാട്ടം -അടി പൊളി യാട്ടം .....

      ആടി പ്പാടി വേലികള്‍ ചാടാന്‍
      അതിര് തകര്‍ക്കാനുള്‍ ചോദ നമേകാന്‍
      ആര്‍ക്കു മതെപ്പഴു മെവിടെയുമാവാം കാമ ക്കൂത്ത് -പക്ഷെ
      അതിനൊരു മാപ്പിള പ്പാട്ടി ന്റീ ണ ത്തില്‍ വേണോ ഈ കൂത്ത് -വേണോ ഈ കൂത്ത് .....

      മാപ്പിള പ്പാട്ടിന്‍ സീമകള്‍ ക്കപ്പുറം
      മാറ്റി മറിച്ചൊരു വട്ടന്‍ മിശ്രിതം
      മാട്ടില്‍ കൂട്ടി ക്കുഴ ച്ചെ ടുത്താലാത് മാപ്പിള പ്പാട്ടോ ? -അല്ലേല്‍
      മാനം കെടുത്തണ നാണം കെട്ട മസാല ക്കൂട്ടോ ?-മസാല ക്കൂട്ടോ ......

      നന്മവിതച്ചു വിളൈചൊരു പൈത്ര്കം
      നല്‍കി വിരാചിച്ചു ള്ള ചരിത്രം
      നര്‍മ്മമുണ്ടെങ്കിലും സീമ കടക്കാതെത്ര പവിത്രം -അത്രയും
      നല്‍ ഭാവനയെ കൊണ്ടെത്തിച്ച തിന്നെത്ര വിചിത്രം -എത്ര വിചിത്രം.......[മാപ്പിള...]
      -----------------------------------------------
      അഥവാ 'അരിപ്പോം തിരിപ്പോം കോതള മംഗള... എന്ന ട്യൂണിൽ.

      ഇല്ലാതാക്കൂ
  8. എല്ലാവരും സിലസിലാ എങ്കില്‍ ഞാനും സിലസിലാ.

    മറുപടിഇല്ലാതാക്കൂ
  9. kollaaaam vethyasthatha ayyopavathintey naramam ellam theerthum vethyasthum pratheekshikatte iniyum iyaalilninnu orupaadu

    മറുപടിഇല്ലാതാക്കൂ
  10. കോമ്പാ,, കലക്കിട്ടോ നല്ല വിസയം
    ഞമ്മക്ക് പെരുത്ത്‌ ഇഷ്ട്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  11. കോമ്പാ ...
    ഇത് കലക്കീട്ടോ ..
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  12. മാപ്പിള പാട്ടെന്ന മഹത്തായ കലാ രൂപത്തെ കേവല മാഞ്ഞാളമാക്കി മാറ്റിയ ഇക്കൂട്ടര്‍ മാപ്പര്‍ഹിക്കുന്നില്ലാ...
    ഞാന്‍ ഇതിനെ മാഞ്ഞാളപ്പാട്ടെന്നെ വിളിക്കൂ..!

    അത് ഒരു വശത്ത്‌ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും, സമൂഹത്തിലെ അഹിതകരമായ ഒരുപാട് പ്രവര്‍ത്തികളോട് കലഹിക്കുന്ന ഒരു മനസ്സിനെയും ഈ എഴുത്തില്‍ കാണുന്നു. വളരെ വേഗത്തില്‍ സംവേദനം ചെയ്യപ്പെടുന്ന ഒരു പ്രതിഷേധ മാധ്യമം തന്നെയാണ് ആക്ഷേപ ഹാസ്യം. അതിനെ വളരെ തന്മയത്വത്തോടെ ഒട്ടും വിരസമല്ലാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ അയ്യോപാവത്തിന് ആയിട്ടുണ്ട്.

    തന്‍റെ പരിമിതികളെപ്പോലും ഹാസ്യാത്മകമായി അവതരിപ്പിക്കപ്പെടുന്നതിലൂടെ എനിക്ക് മനസ്സിലാകുന്നത്‌... അവയെപ്പോലും പാവം ആസ്വദിക്കുന്നു എന്നാണു. ഇത് ഒരു പക്ഷെ, തനകളുടെ ജീവിതത്തിലെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയെ ഒള്ളൂ ... എന്നാണു എന്‍റെ മതം.

    മറുപടിഇല്ലാതാക്കൂ
  13. പ്രിയ നമൂസ് എനിക്ക് പരിമിതി ഒരു പാട് ഉണ്ട് പിന്നെ

    പരിമിതിയില്‍ നിന്ന് കൊണ്ട് തന്നെ പരിമിതമായ കാര്യങ്ങള്‍ പറയാനും ആഗ്രഹിക്കുന്നു

    അതിനു വിക്ജാനം ഒരു വിലങ്ങു തടി ആയി മാറുമ്പോള്‍ അക്ഞ്ഞത ഒരു കൂട്ടാവുന്നു ഈനു മാത്രം എന്നാലും നിങ്ങളുടെ എല്ലാവരുടെയും പ്രോസാല്‍ഹാനത്തിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  14. ഹാസ്യത്തിലൂടെ ഇത്തിരി കാര്യം പറഞ്ഞിരിക്കുന്നു. നന്നായി. ഈ അക്ഷരത്തെറ്റുകള്‍ താങ്കളുടെ തുറന്നു പറച്ചിലിലൂടെ പ്രസക്തമാല്ലാതായിത്തീരുന്നു. ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവ് താങ്കള്‍ തെളിയിച്ചു. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  15. കാശുന്ടെല്‍ എന്തും ആകാമല്ലോ ...:)
    സില്‍സിലാഹെ സില്‍സിലാഹെ
    സില്‍സിലാഹെ സില്‍സിലാ.....


    ( ഓഫ് : എന്താണീ സില്‍സിലാഹെ സില്‍സിലാ
    ഇത് വല്ല അശ്ലീലവുമാനെങ്കില്‍ തിരിച്ചെടുത്തു കേട്ടോ )

    മറുപടിഇല്ലാതാക്കൂ
  16. നത്തോലിയും പോത്തുകളും ചത്തു കിടന്നാല്‍ പോലും എണീറ്റു നൂറേ നൂറില്‍ ഓടും !!!!!!!


    ഇതിലും വലിയ ഒരു “ഗമന്‍റ്” ഇതിനു തരാനില്ല കൊമ്പാ.... പോത്തിനെ തല്ലുന്ന മുടിങ്കോലില്‍ മുളക് പൊടി തോച്ച് അവരുടെ ചന്തിക്കിട്ട് നാല് പെട പെടക്കാന്‍ തോന്നും ഇമ്മാതിരി ആല്‍ബത്തിന്‍റെ കോലം കാണുമ്പോള്‍ തന്നെ... എന്‍റെ റൂമിലൊരു പഹയനുണ്ട് .. ആഴ്ചക്ക് ആഴ്ചക്ക് ഷറഫിയയില്‍ പോയി ഈ സൈസ് സീ.ഡി വാങ്ങി വരും എന്നിട്ട് ഇത് തന്നെ പണി... തല്ലുമ്പോള്‍ അവനേയും കൂട്ടി തല്ലണം ... ഹല്ലാ പിന്നെ...

    അപ്പോ .....
    സില്‍സിലാഹെ സില്‍സിലാഹെ
    സില്‍സിലാഹെ സില്‍സിലാ.....

    ബാക്കി നീ പാടിയത് തന്നെ....

    മറുപടിഇല്ലാതാക്കൂ
  17. ഇങ്ങനെയൊക്കെ എഴുതാമോ?
    ഓരോരുത്തരും അവരവരുടെ 'കഴിവി' നനുസരിച്ച്‌ സംസ്കാരം നശിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ?

    അതിശയം, ഇതൊക്കെ കേൾക്കാനും, കാണാനും, കാശ്‌ കൊടുത്ത്‌ വാങ്ങിക്കാനും ആളുകളുണ്ട്‌ എന്നതാണ്‌!

    മറുപടിഇല്ലാതാക്കൂ
  18. എന്നിട്ട് അവള് വെള്ളം മുക്കി തന്നോ കോമ്പാ?
    സില്‍സിലാഹെ സില്‍സിലാഹെ
    സില്‍സിലാഹെ സില്‍സിലാ.....

    മറുപടിഇല്ലാതാക്കൂ
  19. ഹ..ഹ,,തരൂരിന്‍റെ സില്സിലയായിരിക്കും ല്ലേ..

    പശ്ട്ട് മോനേ,,പശ്ട്ട്!
    ഏതായാലും വൈകിയാണെങ്കിലും ഇവിടെ വന്നത് മുതലായി,

    എന്തിനാണ് ബ്ലോഗെഴുതാന്‍ കുറെ പഠിപ്പും പത്രാസും!! (അതിന്‍റെയൊന്നും ഒരാവശ്യവുമില്ലാന്നു തെളീച്ചുകൊണ്ടിരിക്കല്ലേ ഞമ്മളോക്കെ)

    നിഷ്ക്കളങ്കനര്‍മം,അതിതാണ്.
    ഇനി വായിക്കാന്‍ എന്നുമുണ്ടാകും ഞാനുമിവിടെ,,

    മറുപടിഇല്ലാതാക്കൂ
  20. @ sabu mh ഇങ്ങനെ എയുതിയത് ഒരു സംസ്കരകുരവായിട്ടു ഞാന്‍ കാണുന്നില്ല

    ഇതിലും മോശമാണ് ഇതിന്റെ visual കാണുമ്പോള്‍

    മറുപടിഇല്ലാതാക്കൂ
  21. maappila aalbam ennum paranju oru dvd vaangi njaanum kudungiyathaa..sathyamaa ii parnjathokke..100 %..kurutham kettavanmaar
    alla pinne..

    മറുപടിഇല്ലാതാക്കൂ
  22. ഇത് പറയേണ്ടത് തന്നെയാണ്. കേള്‍വി അരോചകമാവുന്ന ഈ പേക്കൂത്തുകള്‍ ജീര്‍ണ്ണതയുടെ പര്യായമാണ്. നല്ല പോസ്റ്റ്‌. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  23. ഇത് വായിച്ചപ്പോള്‍ വടക്ക്ബാകത്തെ കേന്ദ്രീകരിച്ച്‌ നടക്കുന്ന ആല്‍ബം റാക്കറ്റിനെകുറിച്ചാണ് ഓര്‍മ്മ വരുന്നത്... നാലാളറിയാന്‍ വേണ്ടി ഏതു ആണിന്റെയും മുന്നിലും മടിക്കുത്തഴിക്കുന്ന ആല്‍ബം ആര്‍ട്ടിസ്റ്റ്കളെ എനിക്കറിയാം... പക്ഷെ ഇത് ഇനി ഒരിക്കലും നമുക്ക്‌ അവസനാപ്പിക്കാന്‍ കഴിയില്ല... ഇങ്ങനെയല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇതൊക്കെ നടക്കും.....

    മറുപടിഇല്ലാതാക്കൂ
  24. അക്ഷരത്തെറ്റുകൾ പതിയെ മാറും. അതിനേക്കാൾ വലിയ ഒരു കാര്യമാണല്ലോ പറഞ്ഞിരിക്കുന്നത്.

    ആൽബം ഇപ്പോൾ ഏറ്റവും വലിയ പെൺ‌വാണിഭവ്യവസായമാണെന്ന് ആർക്കാണറിയാത്തത്.

    ഇത്രയും ആഭാസകരമായി കലയെ തുള്ളിക്കാമെന്ന് നമുക്ക് കാണിച്ച് തന്ന ഇവന്മാർക്കിട്ട് ഇത്രയെങ്കിലും കൊടുത്തല്ലോ.

    നല്ലത്.

    ഈ സാമൂഹ്യപ്രതിബദ്ധത നിലനിർത്തുക.

    മറുപടിഇല്ലാതാക്കൂ
  25. "സില്‍സിലാഹെ സില്‍സിലാഹെ
    സില്‍സിലാഹെ സില്‍സിലാ.....
    കൊമ്പന്റെ ബ്ലോഗ്‌ സിലസിലാ
    കൊമ്പന്റെ പോസ്റ്റ്‌ സിലസിലാ"
    സില്‍സിലാഹെ സില്‍സിലാഹെ
    കൊമ്പന്‍ കൊമ്പന്‍ സിലസിലാ"

    കൊമ്പന്‍, എന്താപ്പോ കേള്‍ക്കുന്നു, ഏതു കൊബത്താ ഇപ്പോള്‍, അടിപൊളി, നമുക്ക് കൊമ്പന്റെ സിലസില ചേര്‍ത്തു ഒരു ആല്‍ബം പിടിക്കണോ..

    'ശിലാ യുഗം'
    എന്നൊക്കെ പറയുന്ന പോലെ, ഇപ്പോള്‍ 'സംഗതി', ഷഡജ, ടെമ്പോ യുഗമാണല്ലോ?
    മലബാറിന്‍റെ വിരിമാരിലേ മാദക മോഹന... മൊയ്തീന്‍ മാധവ മാത്യുമാരെല്ലാം ഇപ്പോള്‍
    ആല്‍ബം പിടി സംവിധാന അഭിനയ നടന വൈഭവത്തിന്‍റെ ഉത്തുംഗ ശ്രിങ്കത്തില്‍ ഇരിക്കുന്ന
    ആല്‍ ബിസ്ട്ടുകള്‍ ആണ് .

    മറുപടിഇല്ലാതാക്കൂ
  26. കഴിഞ്ഞ പോസ്റ്റു പോലെ തന്നെ.
    തമാശയുടെ മാലപ്പടക്കം ഇട്ടു ആല്‍ബക്കാരുടെ തലമാണ്ടക്കിട്ടു തന്നെ കൊടുത്ത്. ആ ലാസ്റ്റ്‌ പാട്ട് രണ്ടിന് പോവുമ്പോള്‍ പാടാന്‍ നല്ല രസമാവും...ഹാ ഹാ ഹാഹ്..
    കലക്കിയെടാ ഹമുക്കെ...

    മറുപടിഇല്ലാതാക്കൂ
  27. മാപ്പിളപ്പാട്ട് മാപ്പും മാപ്പിളയും പാട്ടുമില്ലാതെ വെറും 'മ' പാട്ടായി പരിണമിച്ചിട്ടു

    കാലമേറെ ആയി. ഹാസ്യവും ആക്ഷേപവും ഏറനാടന്‍ ഭാഷയും കൂട്ടിയരച്ച ഈ 'പുമ്മളക്' ഇച്ച്ച് നല്ലോണം പറ്റി

    മറുപടിഇല്ലാതാക്കൂ
  28. പണിയില്ലാത്തവര്‍ക്ക് “പണി “ യാക്കുന്ന ഒരു കൂതറ പരിപാടിയാണിന്ന് ആല്‍ഭങ്ങള്‍...ഇതില്‍ എത്രപേര്‍ക്ക് ശരിക്കും പണിയായിട്ടുണ്ടെന്ന് ആശുപത്രികളുടെ ഗര്‍ഭഛിദ്ര വിഭാഗത്തിലന്വേഷിച്ചാലറിയാം....അയ്യോപാവം...നന്നായിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  29. നന്നായി അനിയാ,ഈ വിഷയം ആക്ഷേപ ഹാസ്യമായി അവതരിപ്പിച്ചതില്‍. അസല്‍മാപ്പീളപ്പാട്ടിന് പിന്തുണ നല്‍കാന്‍ ഇപ്പോഴും ചെറുപ്പക്കാര്‍ ഉണ്ടാകുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  30. നര്‍മ്മത്തിന്‍റെ സിലസിലാ. കലക്കി

    മറുപടിഇല്ലാതാക്കൂ
  31. സംഗതി ഹാസ്യമായി എഴുതിയെങ്കിലും ഇതില്‍ ഒത്തിരി കാര്യമുണ്ട്. ഈയിടെയായി ഇത്തരം ആല്‍ബങ്ങളുടെ മറ പറ്റി ധാരാളം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.ഒരു ട്രിപോഡും ക്യാമറയും ഉണ്ടായാല്‍ പിന്നെ “സില്‍ സില”യല്ല..അതിലപ്പുറവും ഉണ്ടാവും!.പിന്നെ പൂളപ്പൊടി പ്രയോഗം അസ്സലായി!.മേക്കപ്പ് എളുപ്പം നടക്കും.ഈ അക്ഷരത്തെറ്റ് അങ്ങ് ഒഴിവാക്കാവുന്നതല്ലെയുള്ളൂ.പ്രത്യേകിച്ച് നാടന്‍ ഡയലോഗിന്റെ ഇടയില്‍ അതും കൂടിയാവുമ്പോള്‍ ഇഫക്ട് നഷ്ടപ്പെടും.ഒരാവര്‍ത്തി വായിച്ച് പോസ്റ്റ് ചെയ്യണമെന്നു മാത്രം.കെട്ടോ കൊമ്പാ...

    മറുപടിഇല്ലാതാക്കൂ
  32. റഫീക്ക് പൊന്നാനിതിങ്കളാഴ്‌ച, ജനുവരി 03, 2011

    കൊമ്പന്റെ പ്രിയ ദോസ്തും സഹയാത്രികനും തന്നെയാണ് ഈ എഴുത്തിന്റെ അലങ്കാരം. ആ പഹയന്‍ അവിടെ ഇരുന്നോട്ടെ. പിന്നെ ഏതു കലയുടെ പിന്നിലും ഇതുപോലുള്ള ഉദ്ദേശം ഉള്ളവരും ഉണ്ടാവാം . സിനിമ ഉള്‍പെടെ . പക്ഷെ ഇടക്കെങ്കിലും നല്ല സൃഷ്ടികളും ഉണ്ടാകുന്നുണ്ടെന്ന് വിസ്മരിച്ചു കൂടാ.

    മറുപടിഇല്ലാതാക്കൂ
  33. ഉസാറായീന്‌.ഞമ്മള്‌ ആല്ബൻ ണ്ടാക്കും പാട്ടും കെട്ടും. ഇങ്ങക്കെന്താ ചേതം?.

    മറുപടിഇല്ലാതാക്കൂ
  34. "സില്‍സിലാഹെ സില്‍സിലാഹെ
    സില്‍സിലാഹെ സില്‍സിലാ.....
    കൊമ്പന്റെ ബ്ലോഗ്‌ സിലസിലാ
    കൊമ്പന്റെ പോസ്റ്റ്‌ സിലസിലാ"
    സില്‍സിലാഹെ സില്‍സിലാഹെ
    കൊമ്പന്‍ കൊമ്പന്‍ സിലസിലാ"

    മറുപടിഇല്ലാതാക്കൂ
  35. എല്ലാവരും ഗാന രചയിതാവും, സംഗീത സംവിധായകരും, ആല്ബിസ്ടുകളും ആവുന്നത് പുതിയ മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമാണ് .. നമ്മുടെ നാട്ടിലെ പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അവരുടെ സ്വന്തം ചാനലുകള്‍ ഇതിനെയൊക്കെ പ്രോസാഹിപ്പിക്കുന്നത് മറ്റൊന്നിനുമല്ല.

    എന്ത് തന്നെയായാലും ഇത്രയൊന്നും ആല്‍ബങ്ങള്‍ക്കു മലബാറില്‍ സ്വാധീനം ഉണ്ടെന്നു പറഞ്ഞാല്‍ അല്പം അതോശയോക്തി ഇല്ലേ എന്ന് സംശയമുണ്ട്‌. മാപ്പിള പാടിന്റെ ഒരംശം എങ്കിലും സിനിമാപ്പാട്ടിനു ഉണ്ടെങ്കില്‍ ആ പാട്ട് ഹിറ്റ്‌ ആകുന്നതു പുതിയ വിപണന തന്ത്രം .. ഇത് മോശമാണെന്ന അഭിപ്രായമല്ല, പക്ഷെ മാപ്പിള പാട്ടിനെ കൊല ചെയ്യുന്ന ചിലര്‍ക്കും അതൊരു കാരണമായിത്തീരുന്നു.

    well said .. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  36. സില്‍ സിലാ ഹൈ സില്സിലാ ...ഇതും പാടി അയാളെ കളിയാക്കി നടന്നോളൂ..എല്ലാരും പാടി പാടി അയാള്‍ക്ക്‌ അത് ഹിറ്റ്‌ ആയി അയാള്‍ സിനിമയിലും കേറി ..എന്റെ പോന്നൂ..എന്നാലും കൊള്ളാം നന്നായിട്ടുണ്ട് കേട്ടാ

    മറുപടിഇല്ലാതാക്കൂ
  37. കഴിഞ്ഞ ആഴ്ച ബാര്‍ബര്‍ ഷോപ്പില്‍ പോയപ്പോള്‍ അവിടെ ബാര്‍ബര്‍ നാട്ടില്‍ പോയി ആല്‍ബം പിടിക്കണം എന്ന് പറയുന്നത് കേട്ടിരുന്നു..
    മിക്ക ആല്‍ബം പിടിത്തക്കാരും ഇത് പോലെ പ്രവാസികളാണ്..നാട്ടില്‍ പെട്ടെന്ന് ഫേമസ് ആവാനുള്ള ഓരോ പണികള്‍..
    കൊമ്പന്‍ മൂസ..നല്ല വിഷയം..നന്നായി അവതരിപ്പിച്ചു..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  38. കലക്കിട്ടോ , ഇങ്ങള് പുരോഗമിക്കുന്നുണ്ട് കേട്ടോ . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  39. സില്‍സിലാഹെ സില്‍സിലാഹെ
    സില്‍സിലാഹെ സില്‍സിലാ.....



    കൊള്ളാം മാഷെ...

    മറുപടിഇല്ലാതാക്കൂ
  40. എന്റമ്മോ..... ഉഗ്രന്‍...
    സിത്സിലാ ..ഹേ.. സില്‍ സില...
    സിത്സിലാ....ഹേ ..സില്‍ ..സില

    ഈ കൊമ്പ് കൊണ്ടുള്ള കുത്ത് ശരിക്കും ഏറ്റു...!!

    മറുപടിഇല്ലാതാക്കൂ
  41. കുട്ടിക്ക് പേരിടണമെങ്കില്‍ ഒരു ആല്‍ബം സീഡി വാങ്ങി കേട്ടാല്‍ മതിയെന്ന അവസ്ഥയല്ലേ.... നന്നായി ആക്ഷേപഹാസ്യം.

    എഴുതുക, എഴുതുക, സ്വന്തം ശൈലിയില്‍ എഴുതിക്കൊണ്ടേയിരിക്കുക... 'അച്ചരപ്പിസാജ്' പമ്പകടക്കും; പുതിയൊരു സഞ്ജയന്‍ പിറവിയെടുക്കും. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  42. സില്സിലയെ വെറുതെ വിടായിരുന്നു, പാവം അല്ലെങ്കിലെ ആത്മഹത്യ ചെയ്യാന്‍ നടക്കുകയാണ്.
    എന്തായാലും രസിച്ചു.

    മറുപടിഇല്ലാതാക്കൂ
  43. ഇവിടെ ആദ്യായാണ്. നിങ്ങള്‍ കലക്കി. അവന്മാര്‍ക്ക് ഇതേ പോലെ രണ്ടു 'തട്ടിന്റെ' കുറവുണ്ട്.

    മറുപടിഇല്ലാതാക്കൂ
  44. ഭാവിയില്‍ പെണ്മക്കള്‍ക്കു പേരിടാന്‍ ഇന്നത്തെ മാപ്പിള പാട്ടുകള്‍ കേട്ടാല്‍ മതി, ഒരുത്തിയെയും വെറുതേ വിടുന്നില്ല, പിന്നെ പല മാപ്പിള ആല്‍ബം പാട്ടുകളുടെയും visual വളരെ മോശമായി മാറുന്നുമുണ്ട് , സില്സിലയെ പരിഹസിച്ചു ഒരു വീഡിയോ ഇതാ, കണ്ടു നോക്കു,
    aluva cat

    മറുപടിഇല്ലാതാക്കൂ
  45. സാമൂഹിക പാഠം ...
    കൊള്ളാലോ....
    ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  46. എന്നെ മനസ്സിലായോ..?
    ഞാൻ അകാപ്പിന്റെ (ആൾ കേരളാ ആൽബം പ്രൊഡ്യൂസേഴ്സ്)ജനറൽ മാനേജരാണ്!!!

    മറുപടിഇല്ലാതാക്കൂ
  47. ആൽബത്തിന്റെ പിന്നണിപ്രവർത്തനമാണ് മുഖ്യലക്ഷ്യം. നാട്ടുകാരെ കാണിക്കാനായി മാത്രം എന്തെങ്കിലും വീഡിയോ പിടിക്കും എന്നുമാത്രം.

    മറുപടിഇല്ലാതാക്കൂ
  48. സിൽ‌സിലാ ഹെ സിൽ‌സിലാ...
    കണ്ടപ്പോൾ തൊലി ഉലിഞ്ഞ് പോയി. ആരും പ്രതികരിക്കുന്നില്ലെന്ന് തോന്നുന്നു. ഇത്രയെങ്കിലും ആയല്ലോ ? നന്നായി.

    മറുപടിഇല്ലാതാക്കൂ
  49. പണ്ടേതോ ഒരു രാജാവ് നഗ്നനാണെന്ന് ഒരു കുട്ടി വിളിച്ചു പറഞ്ഞു..

    ഇപ്പൊ നഗ്നരായ കുറെകുട്ടികളെക്കുറിച്ച് ഒരു രാജകുമാരനും വിളിച്ചു പറഞ്ഞിരിക്കുന്നു..!! രസിച്ചു

    മറുപടിഇല്ലാതാക്കൂ
  50. കൊമ്പാ... കൊലകൊമ്പാ....

    തകർപ്പൻ പോസ്റ്റ്!


    രണ്ടിന് പോണം സില്‍സിലാ
    വെള്ളം മുക്കെടി സില്‍സിലാ
    വെക്കം മുക്കെടി സില്‍സിലാ
    സില്‍സിലാഹെ സില്‍സിലാ!!

    മറുപടിഇല്ലാതാക്കൂ
  51. ഒരു ആൽബമിറക്കാനും സമ്മതിക്കൂല..

    മറുപടിഇല്ലാതാക്കൂ
  52. കലക്കി കൊമ്പാ കലക്കി .
    കിടക്കട്ടെ എന്താ വകയും ഒരു
    സില്സിുല ഹി സില്സിുല

    മറുപടിഇല്ലാതാക്കൂ
  53. നന്നായിരിക്കുന്നു മാഷെ... തണലിന്റെ ലിങ്ക് വേസ്റ്റായില്ല.... വായിച്ചു നന്നായി ബോധിച്ചു...!! ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  54. നല്ല വിഷയം..ശരിയായ രീതിയിൽ
    അവതരിപ്പിച്ചു..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  55. തണല്‍ വഴി വന്നു. അവസാനത്തെപ്പാട്ടു കലക്കി

    മറുപടിഇല്ലാതാക്കൂ
  56. സില്‍സിലാഹെ സില്‍സിലാഹെ
    സില്‍സിലാഹെ സില്‍സിലാ.....

    മറുപടിഇല്ലാതാക്കൂ
  57. ഈ സില്‍സില മൂപ്പന്‍ ആത്മഹത്യാ ശ്രമം വരെ നടത്തിയതല്ലേ ഈ ഒരൊറ്റ ആല്‍ബത്തിന്‍റെ പേരില്‍ ! ഇനിയും ഇത്തരം വികൃതങ്ങള്‍ പടച്ചുവിടാന്‍ നടക്കുന്നവര്‍ക്ക് അതൊരു പാടമാണ് ..കൂട്ടത്തില്‍ കൊമ്പന്റെ ഈ കുത്തും ..

    മറുപടിഇല്ലാതാക്കൂ
  58. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  59. നമ്മുടെ സമൂഹത്തിലെ നല്ല പാട്ടുകളുടെ പേരും കൂടി ചീത്തയാക്കാൻ നടക്കുന്ന ആൽബം പിടുത്തക്കാർക്കിട്ടൊരു നല്ല കൊട്ട് .. ഒരു ഗുണപാഠവുമില്ലാത്ത എന്തെങ്കിലും 2 വരി എഴുതി കൂട്ടി അത് അഞ്ചാറു തവണ ആവർത്തിച്ച് പാടി പ്രണയ രംഗവും കൂടി കൊടുത്താൽ അതു വാങ്ങി കാണാൻ ധാരാളം ആളുകൾ ഉണ്ട് എന്നതാണ് ഇവർക്ക് വളമാകുന്നത് .. സിൽ സിലാഹെ സിൽ സിലാ.. ഈ പോസ്റ്റ് വളരെ നന്നായി.. സിൽ സിലാ...അഭിനന്ദനങ്ങൾ.. ഇനിയും നമ്മുടെ നാട്ടിലെ ജീർണ്ണതകൾക്കെതിരിൽ ശബ്ദമുയർത്താൻ താങ്കൾക്കു സാധിക്കട്ടെ.. സിൽ സിലാ...

    മറുപടിഇല്ലാതാക്കൂ
  60. kananum-kelkkanum-kollatha-aru-vashalan-albangal-cashu-koduthu-vngunna-aruvashlan-pravasikalude-maanasika-nilayorthu-njan-palappoyum-dukkikkarundu-narmathil-chalchu-avathrippicha-konmbanu-bavukangal----

    മറുപടിഇല്ലാതാക്കൂ
  61. ഈ വിഷയം തെരഞ്ഞെടുത്തതിന്
    അഭിനനന്ദിക്കുന്നു.ആല്‍ബം പോലെ
    ഛര്‍ദ്ദിലു വരാന്‍ പറ്റിയ മറ്റൊരു
    കലാഭാസം വേറെയില്ല.

    മറുപടിഇല്ലാതാക്കൂ
  62. ഇമ്മാതിരി ആല്‍ബം പടച്ചു വിടുന്നവര്‍ക്ക് നല്ല പെട കൊടുക്കണം.....ഇത് ചോദിച്ച് ചാനലുകളിലേക്ക് വിളിക്കുന്നവര്‍ക്കും .............

    മറുപടിഇല്ലാതാക്കൂ
  63. ഇസ്മയില്‍ കുറുമ്പടിയുടെ മെയില്‍ കണ്ടിട്ടാണ് ഞാനീ
    പേജിലേക്ക് വന്നത്. നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ എത്രമാത്രം സാംസ്കാരിക മലിനീകരനമാണ് നമ്മുടെ ഈ കൊച്ചു കേരളത്തില്‍നടത്തിക്കൊണ്ടിരിക്കുന്നത്, ഇമ്മാതിരി ചാപല്യങ്ങള്‍
    സംപ്രേഷണം ചെയ്തു ചെയ്തു, മാധ്യമധര്‍മം എന്താണന്നു
    അവര്‍ മറന്നു പോയിരിക്കുന്നു, നമ്മുടെ പുതു യുവത്വത്തോട് ഭാരതീയതയെക്കുറിച്ചോ, ആര്‍ഷഭാരത സംസ്കാരത്തെക്കുറിച്ചോ ചോദിച്ചാല്‍
    അവര്‍ക്കൊന്നുമറിയില്ല, പക്ഷെ ഉടനിറങ്ങുന്ന സൂപ്പര്‍സ്റ്റാറിന്റെ പടമേതെന്നു ചോദിച്ചാല്‍ അവര്‍ക്ക് നൂറു നാവാണ്. ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക ഭൂമികയായിരുന്ന നമ്മുടെ ഭാരതത്തിന്‌ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണിത്.
    സ്വാമി വിവേകാനന്ദന്റെ കാലഘട്ടത്തില്‍ സ്വാമിയുടെ പ്രഭാഷണത്തെ ശ്രവിച്ച സദസ്സ് ,ലോകത്തെ ഏറ്റവും വലിയ ചിന്തകരുടെതായിരുന്നു,കാരണം അവര്‍ക്ക് ആര്‍ഷ ഭാരതസംസ്കാരത്തെക്കുരിച്ചും,
    നമ്മുടെ പുരാണേതിഹാസങ്ങളെക്കുറിച്ചു്അത്ഭുതവും അളവറ്റ മതിപ്പുണ്ടായിരുന്നു.ആ സ്ഥാനത്തെ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെന്താണ്,
    പാഠപുസ്തകത്തില്‍ നിന്നും പുറത്തു വന്നു വായനാ മണ്ഡലം വിപുലമാക്കിയാലെ നമുക്കിനി രക്ഷയുള്ളൂ,
    അല്ലെങ്കില്‍ അഞ്ജതമൂലം നമ്മള്‍ മറ്റൊരു അടിമത്വത്തിലേക്കു വലിച്ചെറിയപ്പെടും, വിപണിയുടെ തന്ത്രങ്ങള്‍ക്കനുസരിച്ചും,ആഗോളവത്കരണത്തിന്റെ പിടിയിലമര്‍ന്നും,നമ്മള്‍ അസ്ഥിത്വം നഷ്ടപ്പെട്ടവരുമായും മാറും, തീര്‍ച്ച.പുതുതലമുറയിലേക്കു ഇറങ്ങി ചെല്ലുന്ന നമ്മുടെ ദൃശ്യമാധ്യമങ്ങള്‍, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ നശീകരണ പ്രവര്തത്തനത്തിന്റെ ഭീകരമായ വലുപ്പത്തെക്കുറിച്ച്ഇനിയെങ്കിലുംബോധവാന്മാരാകണം, എങ്കിലേപുതിയൊരുഇന്ത്യയുടെകെട്ടിപ്പടുക്കലിനെക്കുരിച്ചു നമുക്ക് ചിന്തിക്കാന്‍ കഴിയുകയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  64. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  65. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  66. ee sadanathinu cencering polum illallo padachone!ithu kondulla oru prayojanam penvanibhakkarkk anu.

    മറുപടിഇല്ലാതാക്കൂ
  67. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  68. കംബന്‍ ഒരു വൊമ്പന്‍ തന്നെ!.
    ച്ചെ!,കൊമ്പന്‍ ഒരു വമ്പന്‍ തന്നെ.

    പച്ചവെള്ളം ചവച്ചു കുടിക്കുന്ന എന്നെപോലുള്ള പാവത്താന്‍മാരെപ്പോലും കഠോരഭീകരനാക്കാന്‍ കഴിയുന്ന ഒരു മഹാസംഭവമാകുന്നു,സൂകരപ്രസവം പോലെ പെരുകിവരുന്ന മലബാറിലെ "മാ-പിള്ളേരുടെ പാട്ട് ആല്‍ബങ്ങള്‍"!
    ഇതില്‍ പാട്ടെഴുതുന്നവനെയും പാടുന്നവനെയും ആടുന്നവനെയും ഇല്ലാസംഗതികള്‍ കുലുക്കി
    നടിക്കാന്‍ പോവുന്ന പെമ്പിള്ളാരെയും മുളക് കലക്കിയ വെള്ളം തലയിലൂടെ ഒഴിച്ച് പൊരിവെയിലില്‍ കെട്ടിയിടണം.

    ഇവയെ മാപ്പിളപ്പാട്ട് എന്ന് വിളിക്കുന്നവന്റെ നാക്കില്‍ ശൂലം കയറ്റണം.

    ഒരു ആല്‍ബസംവിധായകനെയെങ്കിലും തല്ലിക്കൊല്ലുക എന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ പൂതി. അതിനു വേണ്ടി ഒരു മുട്ടന്‍ വടിയും ഞാന്‍ ചെത്തിവച്ചിട്ടുണ്ട്.

    ഇതുവരെ ഇറങ്ങിയ ആല്‍ബങ്ങള്‍ മൊത്തമായി അഴിമതിക്കാരെ പാര്‍പ്പിക്കുന്ന ജയില്‍ വല്ലോം ഒന്ടെന്കില്‍ അവിടെ രാവും പകലും ഇടതടവില്ലാതെ പ്രദര്‍ശിപ്പിക്കണം.
    പണ്ടാരം കൊണ്ട് അങ്ങനെലും ഒരു ഉപകാരം
    കെടക്കട്ടെ.

    അല്ലെ വമ്പന്‍ കൊമ്പാ ..

    മറുപടിഇല്ലാതാക്കൂ
  69. രസകരമായി
    വളരെ കുറച്ചു പാട്ടുകളൊഴിച്ചാല്‍ കുറെ ആവത്തനമായി തോന്നുന്ന ഇത്തരം ആല്‍ബങ്ങളുടെ എണ്ണത്തിലുള്ള ആധിക്യവും ഇവയെ വിരസമാക്കുന്നുണ്ടെന്ന്‍ തോന്നുന്നു.. ,,,
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  70. ആക്ഷേപ ഹാസ്യമെന്കിലും പരമാര്തമാണിത്.

    (ലിംഗ് തന്ന ഇസ്മൈല്‍ക്കാക്കും നന്ദി)

    മറുപടിഇല്ലാതാക്കൂ
  71. ഈവിതം ജീവിതം തന്നെതെറ്റുന്ന ഈലോകത്ത്
    എന്തിന് അക്ഷരങ്ങളായിട്ട് തെറ്റാതിരിക്കണം
    തെറ്റിക്കുന്നതാണന്നേ ഞാന്‍ കരുതൂ
    തെറ്റാത്തകാഴ്ചപ്പാടിനും,തെറ്റിപ്പോയ അച്ചരങ്ങള്‍ക്കും
    കറൂത്തപെറീച്ചും എന്നനാട്ടറിവിനും
    അഭിനന്ദനങ്ങള്‍
    ഒരുപാടിഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  72. ഇത്തരം സീഡികള്‍ വാങ്ങാനും കാണാനും ആളുകള്‍ ഉണ്ടാകുന്നതു കൊണ്ടല്ലേ പിന്നേയും പിന്നേയും ഇതു പോലുള്ള ചവറുകള്‍ പടച്ചു വിടുന്നത്. ജനങ്ങള്‍ കൂട്ട ബഹിഷ്കരണം നടത്തണം. കാശു മുടക്കിയവരെ കുത്തുപാളയെടുപ്പിക്കണം. എന്നാലേ അവരീ സാഹസം നിര്‍ത്തൂ.
    കൊള്ളാം ഈ ആക്ഷേപഹാസ്യം.

    മറുപടിഇല്ലാതാക്കൂ
  73. കലക്കി മുത്തേ.. കൊമ്പനോടാ കളി !

    മറുപടിഇല്ലാതാക്കൂ
  74. ejj pudicha albam kanaan alea kittathayinu njammalu malbareengalea meakattu kayarano?kombaaaaaa

    മറുപടിഇല്ലാതാക്കൂ
  75. കൊള്ളാം അനീതിക്കെതിരെ ശക്തമായ പോസ്റ്റ്‌ .ഇസ്മായില്‍ ആണ് ലിങ്ക്തന്നത് .ആശംസകള്‍ !!

    മറുപടിഇല്ലാതാക്കൂ
  76. പ്രിയ അനുവാചക ഹൃദയങ്ങളെ നമിക്കുന്നു ഞാന്‍ നിങ്ങളുടെ പാദങ്ങളില്‍
    എന്റെ പോസ്റ്റില്‍ അഭിപ്രായം എയുതി എന്നേ പ്രോത്സാഹിപ്പിച്ച എല്ലാവക്കും
    എന്റെ പോസ്റ്റിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ച thanal ഇസ്മായീല്‍ ഇക്കാക്കും ഫേസ് ബുക്ക്‌ മലയാളം ബ്ലോഗേര്‍സ് ഗ്രൂപിനും എനിക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കിയ നമൂസിനും ഫോട്ടോ ഷോപ്പ് കുഞാക്കക്കും നിങ്ങളില്‍ ഓരോരുത്തര്‍ക്കും അകമയിഞ്ഞ എന്റെ നന്ദി അറിയിക്കുന്നു തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം അയ്യോപാവം

    മറുപടിഇല്ലാതാക്കൂ
  77. ആല്‍ബങ്ങള്‍ക്ക് മറവിലെ ആഭാസങ്ങള്‍ ഇന്ന് എല്ലാവരും അറിയുന്നതാണ്.
    ഇവര്‍ക്കുനെരെയുള്ള ഈ പരിഹാസം അസ്സലായി.

    മറുപടിഇല്ലാതാക്കൂ
  78. എവിടെ? എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ ആല്‍ബം പിടുത്തക്കാര്‍ നന്നാവാന്‍ പൊന്നില്ല കേട്ടോ.
    അതേ ഞങ്ങള്‍ ഈ ആല്‍ബങ്ങള്‍ പിടിക്കുന്നത് ഇതിന് വേണ്ടി മാത്രമാണെന്നാണോ കരുതിയത്.
    എന്തൊക്കെ ബിസിനെസ്സ് നടക്കുന്നു ഇതിനിടയില്‍?
    വാണിഭം, പീഡനം എന്നിങ്ങനെ കേരളത്തിലെ നിലയും വിലയുമുള്ള രണ്ട് കച്ചവടങ്ങള്‍ നടക്കുന്ന ഈ പരിപാടിക്കെതിരെ വന്നാലുണ്ടല്ലോ, ഹും കൊട്ടേഷന്‍ മാത്രമല്ല. സാക്ഷാല്‍ "വാമനനെ" കൊണ്ട് വരും ഞങ്ങള്‍. ഇയാളുടെ തല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍.
    ഹ ഹ ഹ.

    മറുപടിഇല്ലാതാക്കൂ
  79. ആ അവസാനത്തെ പാട്ട് സൂപ്പര്‍ കൊമ്പാ. പറഞ്ഞ കാര്യമെല്ലാം കറക്ട്.

    മറുപടിഇല്ലാതാക്കൂ
  80. മൂസാക്കാ.....കിടു എന്ന് പറഞ്ഞാല്‍ പോരാ...കി കി കി കി കിടിലന്‍

    മറുപടിഇല്ലാതാക്കൂ
  81. മൂസാ.. ഇപ്പോ പെണ്ണ് കാണാന്‍ വരുന്നവന്‍ അദ്യം ചോദിക്കുന്ന കാര്യം ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്നാണ്... അതാ ഇപ്പോഴത്തെ സ്ഥിതി... കലികാല വൈഭവം...

    മറുപടിഇല്ലാതാക്കൂ
  82. അയ്യോ... ഈ പാവം കൊമ്പന്‍ കലക്കിട്ടോ .... എന്താ പറയാ കൊമ്പാ ,
    മഹിതമായ മാപ്പിളപ്പാട്ടിനെ വെറും "മ " യില്‍ ഒതുക്കുന്ന പുതിയ പണത്തിന്റെ തിളപ്പുള്ളവര്‍ക്ക് മുമ്പിലേക്ക് പെണ്‍കുട്ടികളെ പറഞ്ഞയക്കുന്ന പുതുലോകത്തിലെ രക്ഷിതാക്കളെ(?)പിടിച്ചു പെരുമാറണം.
    സമകാലിക ലോകത്തിന്റെ ജീര്‍ണ്ണതകളിലെ ഒരേട് മാത്രം ഇതു...
    ശ്രമിക്കാം .. പ്രാര്‍ഥിക്കാം നമുക്കൊരു നവലോക ക്രമത്തിനായി

    മറുപടിഇല്ലാതാക്കൂ
  83. വിദ്യാഭ്യാസപരമയീ അഹങ്കരിച്ചു നമ്മള്‍ മല്ലുസ് ഇതുപോലെയുള്ള ചവറുകളെ തള്ളിപ്പറയാതെ അവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത എന്നവസാനിപ്പിക്കുന്നോ അപ്പോളെ യഥാര്‍ത്ഥ മലയാള ആള്ബുങ്ങള്‍ക്ക് രക്ഷയുള്ളൂ"ഈ തലമുറ വഴിതെറ്റി"സില്സിലയുടെയും ശുഭാരാത്രിയുടെയും പിന്നലെയാകും"ഇതു കൊമ്പന്റെ വേറൊരു വമ്പു

    മറുപടിഇല്ലാതാക്കൂ
  84. സന്തോഷ്‌ പണ്ഡിറ്റ്‌ ഫാന്സ് അസോസിയേഷന്‍ കൊമ്പനെ വാരിക്കുഴിയില്‍ ചാടിക്കാന്‍ കൊട്ടേഷന്‍ കൊടുത്തവിവരം ബിക്കിലൈക്സ്‌ രേഖകളില്‍..
    silsila he silsila...

    മറുപടിഇല്ലാതാക്കൂ
  85. സിലസില ഹേ സിലസില
    കൊമ്പന്റെ പോസ്റ്റിനു 100 മാര്‍ക്ക്
    സിലസില ഹേ സിലസില
    കൊമ്പന്റെ പോസ്റ്റിനും 100 കമന്റ്‌

    മറുപടിഇല്ലാതാക്കൂ
  86. ആക്ഷേപഹാസ്യം-കൊമ്പന്‍ സ്റ്റൈല്‍
    നര്‍മം ചാലിച്ച് കാര്യം പറയുമ്പോള്‍ ഏകാഗ്രമായ വായനയും ആസ്വാദനവും ചിന്തയും നടക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  87. ഈ ബ്ലോഗിന്റെ പേര് പോലെ തന്നെ വന്ബത്തരങ്ങള്‍... കൊമ്പന്‍ വിളിച്ച പറഞ്ഞ സത്യം ഈ കാല ഘട്ടത്തിന്റെ അനിര്‍വാര്യതയാണ്... സലാം മൂസ്സാക്ക

    മറുപടിഇല്ലാതാക്കൂ
  88. തുറന്നെഴുത്ത്‌ ഇഷ്ടമായി...ചിലരെങ്കിലും മലീമസമായ ഇത്തരം പേക്കൂത്ത്കളെ പ്രോത്സഹിപ്പിക്കുന്നുണ്ട്...അതുകൊണ്ടാണ് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്.

    മറുപടിഇല്ലാതാക്കൂ
  89. കൊമ്പ ബഹുമാന്യ കൊല കൊമ്പ ഇതാ ഇങ്ങള്‍ക്കും വേണ്ടി ഒരു മാപ്പിള പാട്ട് മഹാ കവി ബഡായി എഴുതി ചിട്ടപ്പെടുത്തിയത്. വായിച്ചാലും അറമാതി ച്ചാലും.. ഹുരുലീങ്ങളും മാഞ്ഞാലീങ്ങളും ഇല്യ. മലബാരീങ്ങള് മാത്രം. http://ashraf-salva.blogspot.com/2011/09/blog-post_21.html

    മറുപടിഇല്ലാതാക്കൂ
  90. എല്ലാം ഒരു സില്‍സില തന്നെ...

    സില്‍സിലാ ഹെ സില്‍സിലാ..

    സില്‍സിലാ ഹെ സില്‍സില...

    മറുപടിഇല്ലാതാക്കൂ
  91. അക്ഷരത്തെറ്റല്ല ഇഞ്ഞെന്ത് പണ്ടാറത്തെറ്റുണ്ടെങ്കിലും ഞങ്ങളങ്ങ്ട് ക്ഷമിച്ചോളാ. കാരണം ങ്ങള് എത്ര ദണ്ണം തോന്നീട്ടാ ഇമ്മാതിരി ഒരു പോസ്റ്റെറക്ക്യേ ന്ന് ഇത് വായിക്കുമ്പൊ മനസ്സിലാവ്ണ്ണ്ട്. ങ്ങടാ ശരിക്കും ള്ള കലിപ്പ് ങ്ങളങ്ങ്ട്ട് പൊറത്ത് വിട്ണേനെന്താ പ്പൊ ങ്ങളെ പറയാ മൂസാക്കാ. ഗംഭീരം ന്ന് പറഞ്ഞാ അത് വല്ലണ്ട്ങ്ങ്ട്ട് കൊറഞ്ഞ് പൂവ്വും. പക്ഷെ ന്തേലുമൊന്ന് പറയണ്ടേ, പറയാം. തട്ടുതകർപ്പൻ ട്ടോ മൂസാക്കാ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  92. ഇന്നാലും മൂസാക്ക ഇത് വന്‍ ചതി ആയി ട്ടോ
    ഫാസില ഷാഹിന ആമിന പാത്തുമ്മ
    ഐശുമ്മ എന്ന പേരില്‍ ആല്‍ബം എഴുതി പെണ്ണുങ്ങളെ തിരിച്ചു നിര്‍ത്തി ഡാന്‍സും കളിപ്പിച്ചു നിര്‍വൃതി നേടുന്ന പല കിങ്കരന്മാരുടെം പള്ളയ്ക്കാണല്ലോ നിങ്ങടെ ഈ കുത്ത് ഒടുക്കത്തെ കുത്ത്

    മറുപടിഇല്ലാതാക്കൂ
  93. ആക്ഷേപ ഹാസ്യം നന്നായിട്ടുണ്ട്, ...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  94. കോമ്പാ ,ഇതിപ്പോഴാ കണ്ടത് ,കലക്കികടുക്വറുത്തത്‌ പോലെയായി .ഏറെനാളായി മനസില്‍ ഇരുന്നകര്യം ഇങ്ങനെ തുറന്നടിച്ചു പറയാന്‍ ഒരു കൊമ്പനെ ഉള്ളൂ .അതിരിക്കട്ടെ ,ഒരു കാര്യം ചോദിച്ചോട്ടെ ,നമുക്ക് രണ്ടാള്‍ക്കും കൂടി ഒരാള്ബം പിടിച്ചാലോ ?

    മറുപടിഇല്ലാതാക്കൂ
  95. മൂസേ, നമ്മുക്കും ആ യൂടൂബ് പാരഡി ആല്‍ബം വച്ചു ഒരു പണി നടത്തിയാലോ??

    മറുപടിഇല്ലാതാക്കൂ
  96. മൂസാ ബായ്‌ ...ഇത് കലക്കീട്ടോ ...
    സാമൂഹ്യ തിന്മകള്‍ക്കെതിരെ ചലിക്കാന്‍ നിങ്ങളുടെ തൂലികക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  97. ആക്ഷേപം വള്ളി പുള്ളി വിടാതെ എഴുതിയത് നന്നായി. ഈ ആല്‍ബക്കാരുടെ കോപ്രായം കെട്ടല്‍ കണ്ടാല്‍ ഇതൊന്നും പറഞ്ഞാല്‍ അധികമാവില്ല. ചില പദ പ്രയോഗങ്ങള്‍ എഴുത്തിന്റെ സഭ്യതയെ മാറി കടന്നോ എന്നൊരു സംശയം ഉണ്ടെനിക്ക്.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  98. ഹഹഹ ... അസ്സല്‍ മലപ്പുറം ഭാഷ . എന്തുത്തായാലും ഇങ്ങള്‍ കലക്കി ട്ടോ.

    മറുപടിഇല്ലാതാക്കൂ
  99. ഓ പിന്നെ... ബല്ല്യുസ്താദ് പിടിക്കണ്ടാന്നു പറഞ്ഞിട്ട് ഞമ്മള് പിടിചിക്ക്ണ് ഈ ആല്‍ബം ..
    പിന്നാ കൊമ്പന്റെ വമ്പു കാട്ടല്....
    ഞമ്മളൊന്നും നന്നാകൂല കാക്കേയ്.....
    ഇങ്ങള് പോയീം....
    പുത്യേ പാട്ടിനു നിലം തോടാണ്ട് തുള്ളാന്‍ പുത്യേ പെണ്‍കുട്ട്യോളെ കിട്ടോന്ന് നോക്കെട്ടെ .....:)

    മറുപടിഇല്ലാതാക്കൂ
  100. ഓല് മാപ്പളപ്പാട്ട് പാടി ഞമ്മളെ കൊല്ല്വാണ്..
    ഇങ്ങള് ചിരിപ്പിച്ച് ചിരിപ്പിച്ച് ഞമ്മളെ കൊന്നാളിം..
    ബെല്ലാത്തൊരു സാധനം തന്നെ ഇങ്ങള്
    സമ്മയ്ച്ച് മൂസാക്കാ.. സമ്മയ്ച്ച്....

    മാപ്പിളപ്പാട്ടിനെ മാപ്പില്ലാപ്പാട്ടാക്കി മാറ്റുന്ന അല്‍പന്‍മാരുടെ ദുഷ്‌ചെയ്തികള്‍ക്കു നേരെ ഓങ്ങിയ, അല്ല വെട്ടി നിരത്തിയ വരികളാല്‍ നിര്‍മിച്ച പടവാളിനു നല്ലൊരു മുത്തം....

    മറുപടിഇല്ലാതാക്കൂ
  101. പറയേണ്ടത്‌ ഭംഗിയായിപറഞ്ഞു. കേൾക്കേണ്ടവർ ഇത്‌ കേൾക്കുന്നുണ്ടോ ആവോ ?

    മറുപടിഇല്ലാതാക്കൂ
  102. Kollam mashe...mappilappattennu paranju komalithangal padachu vittu masalayum tirukikkayatti njangalude talamuraye vazhi tettikkan nadakkunna albam karude talakkittu tanne kondu kottu..

    മറുപടിഇല്ലാതാക്കൂ
  103. Etra parisuddangalanu mappilappattukal...kannineyum karalineyum karayikkana varikal..ippo adinte peril padachu vidana abasatharangal kandal kottiyeriyan tonnum...

    മറുപടിഇല്ലാതാക്കൂ
  104. ഗൗരവമുള്ള ഒരു വിഷയം വളരെ ഒതുക്കത്തില്‍ , ഹാസ്യാത്മകമായി , പറഞ്ഞു ...

    മറുപടിഇല്ലാതാക്കൂ
  105. ആകെ കലിപ്പിലാണല്ലോ...
    ങാ.. ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും കലിപ്പല്ലാതെ പിന്നെന്നതാ വരുക അല്ലെ...??

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...