തിങ്കളാഴ്‌ച, മാർച്ച് 21

ഡിങ്കന്‍ കോപ്രായങ്ങള്‍ക്കപ്പുറം എന്ത് ...?

കാലമതിന്റെ പ്രയാണം പ്രതിബന്ധങ്ങള്‍  ഇല്ലാതെ  മുന്നോട്ട്  നീങ്ങവേ  കാലത്തോളം തന്നെ  പഴക്കമുള്ള  പുതിയ  വാക്കാണ്  ന്യൂ ജനറേഷന്‍ അഥവാ  പുതുതലമുറ എന്ന വാചകം,  എക്കാലത്തും ഈ വാചകത്തെ പ്രതിനിധാനം  ചെയ്യുന്ന ക്ഷുഭിതയൌവനങ്ങളേയും കൌമാരങ്ങളേയും    അപക്വമതികള്‍ തെറ്റായ രീതിയില്‍ ജീവിക്കുന്നവര്‍  എന്ന  കുറ്റ പെടുത്തലുകള്‍ തലമുറകള്‍  മാറി  മാറി പറഞ്ഞു  കൊണ്ടേയിരിക്കുന്നു  അല്‍പ്പം ശരിയും ശരികേടും ഈ ആവര്‍ത്തന ചക്രത്തില്‍ ഉണ്ട്  .

  മുംബ് ഉണ്ടായതിനേക്കാള്‍ സജീവമായി  ഇന്ന് ഈ  ന്യൂജനറേഷന്‍ എന്ന വാക്ക്   ചര്‍ച്ച ചെയ്യപെടുന്നു. അതിനു  അതിന്റേതായ കാര്യകാരണങ്ങളും ഉണ്ട് . പഴയ തലമുറയെ അപേക്ഷിച്ച് ഇന്നിന്‍റെ യുവത്ത്വത്തിന്  കാര്യങ്ങളെ മനസിലാക്കാനും നിരീക്ഷിക്കാനും  അതിന്റെ അടിസ്ഥാനത്തില്‍ രൂപപെടുന്ന അഭിപ്രായങ്ങളേയും  ആശയങ്ങളേയും മറ്റൊരാളുടെയും ആശ്രയമില്ലാതെ പ്രചരിപ്പിക്കാനും സമാന ചിന്താഗതിക്കാരെ ഒരുമിച്ചു കൂട്ടാനും  അവരുടേതായ ഇടം സമൂഹത്തില്‍ കണ്ടെത്താനും കഴിയുന്നു.
അതിനുതകുന്ന രീതിയില്‍ ടെക്നോളജികള്‍ വികസിച്ചിരിക്കുന്നു


ഇത്തരം ന്യൂ ജെന്‍  കൂട്ടങ്ങള്‍ വര്‍ത്തമാന കാലത്ത്  വിപ്ലവകരമായ  പല മുന്നേറ്റങ്ങളും  നടത്തുകയും ചിലത്  നൈമിഷികമായ വിജയമോ പരാജയമോ സ്വന്തമാക്കി ഇല്ലാതാവുകയോ ശക്തിയാര്‍ജിക്കുകയോ ചെയ്യുന്നു .

ഇത്രയും പറയാന്‍  കാരണം  ഇന്ന്(20.03.2016) കോഴിക്കോട് നടന്ന ഡിങ്ക മത മഹാസമ്മേളനം കൌതുകകരവും  ഹാസ്യാത്മകമവുമായ ഒരു കാഴ്ച്ച ആണെങ്കിലും  ഈ  പാരഡി മതവാക്താക്കള്‍  സകലലോക മതവാദികളോടും  പരിഹാസ്യതയോടെ പറയാതെ പറയുന്ന സത്യങ്ങളെ  കണ്ടില്ലാന്ന് നടിക്കാവുന്നതും  പരിഗണിക്കാതെ തള്ളികളയാന്‍ ആവുന്നതു മല്ല .

പ്രത്യക്ഷ്യാ ഇന്ന്  ഒരു മതത്തേയും വിമര്‍ശിക്കുക അല്ലെങ്കില്‍ തെറ്റുകളെ ചൂണ്ടികാണിക്കുക എന്ന് പറയുന്നത്  അത്യന്തം അപകടകരമാണ്. വിശ്വാസിയോ അവിശ്വാസിയോ ഇതര മതവിശ്വാസിയോ  ആരായാലും എല്ലിന്റെ എണ്ണം കൂടും  പല്ലിന്റെ എണ്ണം കുറയും ചിലപ്പോ  ഉയിര് തന്നെ ഉടലോടെ ഉടയോന്റെ അടുത്തേക്ക്  വിട്ടെന്ന് വരും. അത് കൊണ്ട് തെറ്റാണ്  എന്ന്   നൂറു  ശതമാനം ബോധ്യപെട്ടാലും
ക മ മിണ്ടില്ല .

കാരണം ഇന്ന്  പടച്ചോന്റെ  ദുനിയാവില്‍ ഏറ്റവും എളുപ്പം വൃണപെടുന്ന ഒരേ ഒരു സാധനമാണ്.  മതമെന്ന മഹാമാരി. 
പലപ്പോഴും ഇതെളുപ്പം വൃണപ്പെടുത്തുക താരതമ്യേനെ മത വിശ്വാസം കുറഞ്ഞവരിലും മത ചിട്ടകള്‍ക്ക് അപ്പുറത്ത് കേവല നാമപരമായ വിശ്വാസിയിലും  ആണെന്നത്   ഏറെ വിചിത്രമാണ് . മതത്തെ മതം പറയുന്ന രീതിയില്‍ ഉള്‍കൊള്ളാതേ സംഘടന പറയുമ്പോലെ മനസിലാക്കുന്നതാണ് തെറ്റ്    വിമര്‍ശനങ്ങളോടും പരിഹാസങ്ങളോടും  ഏതു രീതിയില്‍ പ്രതികരിക്കണം എന്നത് പൂര്‍വ്വശൂരികള്‍ ആയ മാതാചാര്യന്മാര്‍ ഒട്ടനേകം  ഉദാഹരണങ്ങളിലൂടെ അണികളെ  പഠിപ്പിച്ചത്  പോലും  സൗകര്യം പോലെ  മറക്കുകയും മൃഗത്തേക്കാള്‍  മോശമായ രീതിയില്‍  അസഹിഷ്ണുതയുടെ കോമരങ്ങള്‍ ഉറഞ്ഞു തുള്ളുകയും ചെയ്യുന്നു .

അപ്പോഴാണ് ഈ മൂല്യച്യുതിക്കെതിരെ മനുഷ്യന്‍റെ സമധാനപരമായ ജീവിതം  തകര്‍ക്കുന്ന അസഹിഷ്ണുതയുടെ മതങ്ങളെ അതിന്റെ മൂല്യഗ്രന്ഥങ്ങളെ  ആശയങ്ങളെ ആദര്‍ശങ്ങളെ വരേ പരിഹസിച്ചു  ഈ കാര്‍ട്ടൂണ്‍  കഥാപാത്രത്തേ  ദൈവമാക്കി  വിമര്‍ശിക്കുന്ന ഈ കാഴ്ച കാണുന്നത് ചെയ്യുന്നതും  പറയുന്നതും  കൊമാളിത്തരമാണെങ്കിലും ഇവരില്‍ നിന്ന് കുരുപൊട്ടുന്ന മത വാദികള്‍ക്ക് ഇതില്‍ നിന്ന് പഠിക്കാന്‍ ഒട്ടേറെ പാഠങ്ങള്‍ ഉണ്ട്.സഹജീവിയെ ഉപദ്രവിക്കാന്‍ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ എങ്ങനെ വിശുദ്ധ ഗ്രന്തമാവുന്നു എന്ന അവരുടെ ചോദ്യം യഥാര്‍ത്ഥ വിശ്വാസിയുടെ നെഞ്ചിന്‍ കൂട് തകരുന്ന അസ്ത്രമാണ്   എന്നതില്‍ സംശയമില്ല . ഒരര്‍ത്ഥത്തില്‍ മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്നപോലെ ഇവര്‍  ഭ്രാന്തിനെ ഭ്രാന്തരായി തന്നെ  പരിഹസിക്കുന്നു.
ചുരുക്കത്തില്‍    അവഗണിക്കാനും അനുകൂലിക്കാനും കഴിയാത്ത എന്നാല്‍  സ്വന്തത്തിലേക് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്ന  കോപ്രായം അതാണ്‌  ഡിങ്ക മതം എന്ന അനുമാനത്തില്‍ എത്തിച്ചേരാന്‍ നിര്‍ബന്ധിതമാവുന്നു എന്ന്  പറയാതെ വയ്യ
ഞാന്‍ എന്ത്  എന്റെ മതമെന്ത് ആ മതം പറയുന്നത്  എന്ത് എന്നത്  ഇനിയുമിനിയും വിശ്വാസി  പഠിക്കേണ്ടിയിരിക്കുന്നു .  


***എല്ലാത്തരം മത വിശ്വാസികളോടും ഒരപേക്ഷ   ഇത് എയുതിയതിന്റെ പേരില്‍  എന്നെ പഞ്ഞിക്കിടരുത്  ഞാന്‍ എന്റെ നിരീക്ഷണം പറഞ്ഞെന്നു  മാത്രം ..... 

8 അഭിപ്രായങ്ങൾ:

  1. നഗ്ന സത്യങ്ങൾ അറിയാത്തവന്റെ കയ്യിലെ ആയുധം പോലെയാണ് . .

    മറുപടിഇല്ലാതാക്കൂ
  2. കോപ്രായം തന്നെയെന്നതില്‍ സംശയമില്ല, അതവര്‍ക്കും ഉത്തമ ബോദ്ധ്യമുണ്ടെന്നു തന്നെയാണെന്‍റെ വിലയിരുത്തല്‍... ഒരു തരം പരിഹാസ വിമര്‍ശനം... കോമഡി പ്രോഗ്രാം പോലെ...  

    മറുപടിഇല്ലാതാക്കൂ
  3. സത്യമാണ് പറഞ്ഞതെങ്കിലും അവസാനം മാപ്പപേക്ഷിച്ചത് കൊണ്ടുമാത്രം വെറുതെ വിടുന്നു.. :)

    മറുപടിഇല്ലാതാക്കൂ
  4. മറ്റുചില ആളുകള്‍ എല്ലാ മതസിദ്ധാന്തവും ഒന്നുതന്നെയെന്നു മനസ്സിലാക്കാതെ ആനയെ കാണാന്‍പോയ കുരുടന്മാരെപ്പോലെ പലതും പറഞ്ഞ്
    സമര്‍ത്ഥിക്കുന്നു...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഉള്ളത് പറഞ്ഞാൾ കഞ്ഞിയില്ല എന്നാണല്ലോ പ്രമാണം

    മറുപടിഇല്ലാതാക്കൂ
  6. മതം അപ്പെൻഡിക്സ് പോലെയാണു. വളർന്നു മുറ്റിയാൽ വല്ലാത്ത വേദനയാ. മറ്റുള്ളോർക്കാണെന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  7. ഇന്ന്ഏറ്റവും എളുപ്പം വൃണപ്പെടുന്ന ഒരേ ഒരു സാധനമാണ് മതം എന്ന മഹാമാരി.കൊമ്പന്റെ വമ്പിന് കൊമ്പുകളേറെ..

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...