തിങ്കളാഴ്‌ച, ജനുവരി 18

ജോസ്സൂട്ടിക് കുല്‍സു വക ഒരു കുറിപ്പ്

പൊന്നേ  കുയിലേ പൂങ്കുയിലേ   ജോസൂട്ടി ഇജ്ജവിടെ നില്‍ക്ക്
അന്നോട്‌  ഞമ്മക്ക്  ഒരു കാര്യം ചോയിക്കാണ്ട് 


കേരം തിങ്ങും  കേരള നാട്ടിലെ  മലയോര കര്‍ഷക ശ്രീമാന്മാര്‍ മുഴുവനും  മലകാര്‍ന്ന് മലബനിയോടും  മലംബാമ്പിനോടും  മല്ലിട്ട് തുരുതുരാ  റബ്ബര്‍  വെച്ച്
 കറയൂറ്റി കരകയറി പട്ടിണി കൊണ്ട് ചുളുങ്ങിപോയ വയറും പ്രിഷ്ടവും പുഷ്ടിപെടുത്തി പണ്ടത്തെ  പട്ടിണി ചുളിവുകളെ    സിക്സ്പാക്കാക്കി   മസിലും പെരുപ്പിച്ചു   കുമ്പയും കുലുക്കി അല്ലലും അലമ്പും ഇല്ലാതെ സുഖസുന്ദരമായി  ജീവിക്കുമ്പോള്‍  ആണ്, ഇന്ദ്രപ്രസ്ഥത്തിലെ  തന്ത്രപ്രധാന കുതന്ത്ര മന്ത്രിമാര്‍  ഇച്ചിരി തോനെ  ചില്ലാനവും വാങ്ങി  ആസിയാന്‍  എന്ന് പറഞ്ഞു  ഇത്തിരിപോന്ന  കടലാസില്‍ ഒത്തിരി വലിയ ഒപ്പിട്ടത് .

ഹൌ അന്നത്തെ കാലത്ത് ഞമ്മന്‍റെ  അയല്‍വാസി “ആസ്യതാത്താന്‍റെ “ പൌറും പൌസാക്കും ഒന്ന് കാണണ്ടീന് ന്‍റെ  ബദ്രീങ്ങളെ  നാലും മൂന്നും ഏഴു മരം തെക്കേ പുറത്തും മൂന്നും അഞ്ചും  എട്ടുമരം വടക്കേപുറത്തുമായി പതിനഞ്ചു മരം ഉളികത്തി എടുത്ത് കുത്തി പൊളിച്ചാണ്ടേ......?  അതും നല്ല  പാലകാടന്‍ മട്ടയരി കിലോക്ക് പതിനെട്ട് ഉറുപ്പ്യക്ക് കിട്ടണ കാലത്ത്. അസറും നിക്കരിച്ച് ആസ്യാത്താന്‍റെ പുയാപ്ല ഹസ്സാക്ക അങ്ങാടീല്‍ പോകുമ്പോ  രണ്ടു ഷീറ്റ് തൊക്കട വെച്ച് കൊണ്ടോയി വിറ്റാല്‍ ഇരുനൂറും അതിനു മുകളിലും കിട്ടിയിരുന്ന കാലം  പോരാത്തതിന് മൂപ്പത്തിന്‍റെ  പേരില്  ഒരു കരാറും  ...!!! ആസ്യാന്‍ ന്ന്
ആര്‍ക്കുംണ്ടാവും പൌസാക്ക് അല്ല പിന്നെ

ന്‍റെ  പൊന്നാര ജോസൂട്ടിയെ ഇപ്പൊ ഞമ്മളെ  അസ്യാത്താനെ ഒന്ന് കാണണം...? മൂപ്പത്തിയാരെ ഹാല്,    എല കൊഴിഞ്ഞ റബ്ബര്‍ മരം പോലെ ഒരു കോലവും ചെരട്ട പോള അണ്ണാക്കികുടിങ്ങയ പോലെ ഒരവസ്ഥയും
മരിച്ചണോ....? ചാകണോ...? എന്ന ചിന്തയില്‍  അന്തം വിട്ടു കുത്തിയിരിക്കുമ്പോള്‍ ആണ് പൊന്നാര ജോസൂട്ടീ  അന്‍റെ നിരാഹാരത്തിന്‍റെ ബിവരം ടിവി പെട്ടീല് കണ്ടത്  ഇജ്ജ് നല്ലോനാ.... അല്ലെങ്കിലും അന്നെ പറ്റി ഇച് പണ്ടേ നല്ല അഭിപ്രായാ...... പണ്ട് ആ സോളാര്‍ പെണ്ണിന് കക്കൂസിന്‍റെ അവിടെ കൊണ്ടോയി ഇജ്ജ് എന്തോ തിന്നാന്‍ കൊടുത്ത് എന്ന് കേട്ട അന്നേ അറിയാം ഇച്ച് ഇജ്ജ് നല്ലോനാന്ന്‍  വാരികോരി കൊടുക്കാനും മാങ്ങാനും കഴിവുള്ള തറവാട്ട്കാരാന്ന് .
ന്നാലും ന്‍റെ  ജോസൂട്ടിയെ ഞമ്മക്ക് ഒരു സംശയം  ഈ സമരം ന്നൊക്കെ പറഞ്ഞാല്‍ ശരിക്കും  സര്‍ക്കാര്‍ ആപ്പീസിനു മുന്നിലും ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്കും ഒക്കെ എതിരല്ലേ . അതിപ്പോ പുത്തിരകണ്ടത്തിലോ റെയിലാപ്പീസിന്‍റെ  കക്കൂസിലോ ഒക്കെ നടത്തിയാ കാണണ്ടോല് കാണോ ....?

അതോ  പാര്‍ലിമെന്റും നിയമസഭേം കോട്ടയത്ത്ക്ക് മാറ്റിയോ ?  പറയാന്‍ പറ്റൂലേ കേരള സംസ്ഥാന ബജറ്റ് ഒറ്റയടിക്ക് മുണ്ങ്ങിയ  ബാപ്പാന്‍റെ  മോനാ ജ്ജ്   അന്‍റെ  അദാബ് കണ്ടു കായില്ലാത്ത പാവങ്ങള്‍ ഇനീം അന്നെ സഹായിക്കട്ടെ ,,,, ആമീന്‍   
 “ഏതാലും ബാപ്പാന്‍റെ  കട്ട കേടും  ഇന്ജോന്‍റെ  കെട്ട കെടും ഈ നീരാഹാരം കൊണ്ട് മാറി കിട്ടട്ടെ”
എന്ന് അന്‍റെ സ്വന്തം 
അസ്യാന്‍റെ  അയല്‍വാസി കുല്‍സു
ഒപ്പ്
പിന്നെ  രണ്ട് കുത്ത്   4 അഭിപ്രായങ്ങൾ:

 1. വമ്പത്തരങ്ങളുമായി വീണ്ടും ഇറങ്ങിക്ക്ണല്ലോ, നന്നായി. ഇനി മുടക്കണ്ട :)

  മറുപടിഇല്ലാതാക്കൂ
 2. ലൈഫ് ഓഫ് ജോസൂട്ടി!!!!!!!!
  (ഒരു നേരം പോലും പട്ടിണി കിടക്കാത്ത ജോസുമോനാ! എന്താക്ക്വോ എന്തോ

  മറുപടിഇല്ലാതാക്കൂ
 3. ന്നാലും ന്‍റെ ജോസൂട്ടിയെ ഞമ്മക്ക് ഒരു സംശയം
  ഈ സമരം ന്നൊക്കെ പറഞ്ഞാല്‍ ശരിക്കും സര്‍ക്കാര്‍ ആപ്പീസിനു
  മുന്നിലും ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്കും ഒക്കെ എതിരല്ലേ . അതിപ്പോ പുത്തിരകണ്ടത്തിലോ
  റെയിലാപ്പീസിന്‍റെ കക്കൂസിലോ ഒക്കെ നടത്തിയാ കാണണ്ടോല് കാണോ ....?

  മറുപടിഇല്ലാതാക്കൂ
 4. അമ്പമ്പട രാബണാ!
  മ്മ്ള്യോക്കെ ഞ്ട്ടിച്ചിര്യക്കല്ലേ എഴുത്തോണ്ട്
  കല്ക്കീ കല്ക്കീട്ടോ.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...