തിങ്കളാഴ്‌ച, ഫെബ്രുവരി 16

നീരാളി പിടുത്തത്തില്‍ ഒരു ചുടുനീരാട്ട്

യാത്രകള്‍ എന്നും എല്ലാര്‍ക്കും ഏറെ പ്രിയപെട്ടതാണല്ലോ  . അന്നം തേടി പ്രവാസ കരയിലെത്തിയ ഞങ്ങളെ സംബന്ധിച്ച് വലിയ വലിയ യാത്രകളൊന്നും നടത്താനുള്ള സമയമോ സാധ്യതയോ ഇല്ല . എന്നാലും ജന്മനാടില്‍ നിന്ന് ഇത്രയും ദൂരം വന്നു ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും ജീവിച്ചു തീര്‍ക്കേണ്ട ഈ മണ്ണിലെ കാഴ്ചകള്‍ കണ്ടില്ലെങ്കില്‍ എന്തോന്ന് ജീവിതം  ഏറ്റവും കുറഞ്ഞ ചിലവില്‍  സുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കാന്‍  പ്രകൃതിക്ക് അല്ലാതെ മറ്റാര്‍ക്കാണ് കഴിയുക . അത് കൊണ്ടാണ്  ഞങ്ങള്‍ ഈ പ്രാവശ്യത്തെ യാത്ര ജിദ്ദ ഷറഫിയ്യയില്‍  നിന്ന്  കൃത്യം254 കീലോമീറ്റര്‍ അകലെയുള്ള  അനന്യ സാധാരണമായ  ചൂട് നീരുറവ കാണുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്നത് .

നേരെത്തെ തീരുമാനിച്ച പ്രകാരം വെള്ളിയാഴ്ച രാവിലെ  8.30 ന് ടീം അംഗങ്ങള്‍ ആയ സൈഫു , ബഷീര്‍ തൊട്ടിയന്‍ ,ശരീഫ്‌ കാവുങ്ങല്‍, സിറാജ് കരുമാടി ആന്‍ഡ്‌ ഫാമിലി  തുടങ്ങിയവര്‍  ഷറഫിയ്യയില്‍ എത്തി ,  ഒപ്പം യാത്രാമദ്ധ്യേ കഴിക്കാന്‍ ആവശ്യമായ നെയ്ച്ചോര്‍ ചിക്കന്‍ കറി തുടങ്ങിയ സാധനങ്ങളുമായി  ടീമിലെ പാചക വിദഗ്ദരും ബാചികളുമായ  അദ്നു  ,ഫിറോസ്‌ ,സാദത്ത മച്ചാന്‍ തുടങ്ങിയ സ്നേഹ സതീര്‍ത്ഥ്യരും   വിനീതനായ ഞാനും എത്തിചേര്‍ന്നു  .  


ഗൂഗിളില്‍നിന്ന്  കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജി പി ആര്‍ എസ്  സംവിധാനത്തെ അടിസ്ഥാനമാക്കി മൂന്നു കാറുകളും  വിജനമായ ജിസാന്‍ റോഡിലൂടെ കുതിച്ചു  കുറച്ചു ഓടിയപ്പോള്‍ ആണ്   ഈ പോകുന്ന വഴി ശുഐബ  ബീച്ചിലൊന്നു കേറിയിട്ട്‌ പോകാം എന്ന്‍ എല്ലാവരും  തീരുമാനിക്കുന്നത് ഈ യാത്രയുടെ ചര്‍ച്ച വേളയില്‍ തന്നെ ശുഐബ  ബീച്ച് ഉണ്ടായിരുന്നു . കാരണം അവിടെ ഒരു കപ്പല്‍ ച്ചേതമുണ്ട് , അതൊന്നു കാണണം ഞങ്ങളെ കൂട്ടത്തില്‍ ആരും കപ്പല്‍ ച്ചേതം കണ്ടിട്ടില്ല ,


ജിസാന്‍ റോഡില്‍ അഞ്ചാമത്തെ ഓവര്‍ ബ്രിഡ്ജ് കയറി ഇറങ്ങി അല്‍പ്പം മുന്നോട്ട് പോയാല്‍ മരുഭൂമിയേയും  ഹൈവേയും വേര്‍ത്തിരിക്കുന്ന  കമ്പിവേലി ഒരു വണ്ടിക്ക് കടന്നു പോകാന്‍ പാകത്തില്‍ പൊളിച്ചു നീക്കിയിട്ടുണ്ട് . (ഇത്തരം നേര്‍ത്ത കമ്പി വേലികള്‍ മരുഭൂയാത്രകളില്‍ പ്രധാനപെട്ട ഹൈവേകളില്‍ എല്ലാം തന്നെ കാണാം . മരുഭൂമിയിലെ സ്വതന്ത്ര സഞ്ചാരികളായ ഒട്ടകങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ വേണ്ടി ഇവിടുത്തെ  ഭരണ കൂടം നിര്‍മിക്കുന്നതാണ് ഈ വേലികള്‍ )അതിലൂടെ ആ വേലികെട്ടിന്‍റെ അകത്തേക്ക് പ്രവേശിക്കുക  റോഡിന്‍റെ തുടക്കത്തിലെ ടാറിംഗ്   പൊടികാറ്റ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ഒറ്റ നോട്ടത്തില്‍ അവിടെ ഒരു റോഡ്‌ ഉണ്ടെന്നു നമുക്ക് തോന്നണമെന്നില്ല , കുറച്ചു മുന്നോട്ട് പോയാല്‍ വെക്തമായ റോഡു കാണാം  . 


കൂടുതല്‍ ആള്‍ പെരുമാറ്റം ഇല്ലാത്ത ആ വഴിയിലൂടെ യാത്ര തുടരുമ്പോള്‍ ആണ്
  ഒരത്യപൂര്‍വ്വ കാഴ്ച കാണുന്നത്  ഒരു പടനായകന്റെ പരിവേഷത്തോടെ ഒട്ടക പുറത്ത് ചാട്ടയും ചുഴറ്റി ഒരു ഒട്ടക ഇടയന്‍    ഒരു   സംഘംഒട്ടകങ്ങളേയും തെളിച്ചു കൊണ്ട് പോകുന്ന കാഴ്ച .  ഏതോ യുദ്ധംജയിക്കാന്‍  പോകുന്ന സര്‍വ്വ സൈന്യാധിപന്റെ ഗമയില്‍ ഒരു ഒട്ടക പുറത്തെ ജീനിയില്‍ ഇരിക്കുന്ന ആ ഇടയ ജീവിതം കാഴ്ചയില്‍  അസൂയാവാഹമായി തോന്നിയെങ്കിലും ... ഒരിക്കലും ഈ കാണുന്ന സുഖം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉണ്ടാവില്ല .

ക്യാമറയും മൊബൈല്‍ ഫോണും എടുത്ത് ഞങ്ങള്‍ ഒട്ടക സംഘത്തിന്റെ  സംഘത്തിന്റെ പുറകെ ഓടി കൂടി സ്നാപ്പുകള്‍ എടുത്ത് തുടങ്ങി നല്ല വേഗതയിലാണ് അവയുടെ നടത്തം  ഓരോ ഷോട്ടും ഓടി കൊണ്ട് തന്നെ ഞങ്ങള്‍ എടുത്ത്കൊണ്ടിരുന്നത്.  എങ്കിലും ഞങ്ങളുടെ വഴിയില്‍ നിന്ന് അവ തിരിഞ്ഞോടുമ്പോള്‍  അതിലൊന്നിനെ അല്‍പ്പം ഭയത്തോടു കൂടി തന്നെ ഒന്ന് തൊടാന്‍ ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ ഞങ്ങളുടെ ലാളന ഏറ്റുവാങ്ങാന്‍  ഒട്ടകം വളരെ വിനിയത്തോടെ അടുത്ത് നിന്നപ്പോള്‍ ആ പാവപെട്ട ജീവിയുടെ മനസ്സിന്റെ  സ്നേഹം എന്നെ വല്ലാതെ അത്ഭുതപെടുത്തി .   . കൂടെയുള്ള മറ്റു ഒട്ടകങ്ങളും അവരുടെ ഇടയനായ അമരക്കാരനും ഞങ്ങളെ വിട്ടു പോയിട്ടും ആ സ്നേഹ രൂപം മാത്രം ഞങ്ങള്‍ ഫോട്ടോ എടുക്കല്‍ നിര്‍ത്തും വരെ   ഞങ്ങളോടൊപ്പം നിന്നു .ഞങ്ങള്‍ ഫോട്ടോ എടുക്കല്‍ നിര്‍ത്തിയപ്പോള്‍ മാത്രം കൂട്ടുകാരുടെ ഒപ്പം കൂടാന്‍ ഓടി പോവുകയും ചെയ്തു .


ഒരിക്കലും അനുഭവിച്ചതോ ഇനി അനുഭവിക്കാന്‍ കഴിയുന്നതോ അല്ലാത്ത ആ സുന്ദര നിമിഷങ്ങളെ  എഴുതിയോ പറഞ്ഞോ പ്രതിഫലിപ്പിക്കാന്‍
  എന്റെ കയ്യില്‍ അക്ഷരങ്ങളില്ല ,


ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്ന് കടലില്‍ താഴ്ന്നു കിടക്കുന്ന കപ്പലിന്റെ മുകള്‍ഭാഗം കാണാം ആ കാണുന്ന ഭാഗം ലക്ഷ്യമാക്കി ഞങ്ങള്‍ വളയം തിരിച്ചു   വളരെ നിശബ്ദവും സുന്ദരവുമായ നീലകടല്‍ അധികം ആളുകള്‍ ഒന്നുംതന്നെ  ഇല്ല ഒന്നോ രണ്ടോ സൗദി ഫാമിലി  പിന്നെ ചൂണ്ട ഇടാനായി ജിദ്ദയില്‍ നിന്നും എത്തിയ കുറച്ചു ഫിലിപ്പൈനികളും ബംഗാളികളും മാത്രം .

കാറില്‍ നിന്നിറങ്ങി
  നേരെ കപ്പലിന്റെ അടുത്തെത്തി 1997ല്‍  ഉപേക്ഷിച്ച അല്‍ ഫഹദ് എന്ന കപ്പലാണ് അത് . കടലില്‍ വെച്ച് ഒരിക്കലും ശരിയാക്കാന്‍ കഴിയാത്ത വിധം  നാശം സംഭവിച്ച കപ്പലുകള്‍ ഇത്തരത്തില്‍  ഉപേക്ഷിച്ചു പോവുകയാണ് പതിവ്.ലോകത്താകമാനം മുപ്പത്‌ ലക്ഷം കപ്പല്‍ച്ചേതങ്ങള്‍ ഉള്ളതായി യു.എന്‍ പറയുന്നു. സൗദിയിലുള്ള കപ്പല്‍ച്ചേതങ്ങള്‍ തീരത്തിനടുത്ത്‌ തന്നെയായതിനാല്‍ വളരെയധികം മുങ്ങല്‍ വിദഗ്ധര്‍ ഇത് കാണാന്‍ വേണ്ടി ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും വരാറുണ്ട്.  ഏതാണ്ട് കരയോട് അടുത്ത് കിടക്കുന്നത് കൊണ്ടാണ് ഈ കപ്പലിനെ നമുക്ക് ഇങ്ങനെ കാണാന്‍ കഴിയുന്നത് അല്ലെങ്കില്‍ ഇതും  ദുരൂഹത ഉറങ്ങുന്ന ആഴിയുടെ അടിത്തട്ടില്‍ നിത്യ നിദ്രയില്‍ ആയിപോയേനേ ...



 കടല്‍ തീരത്ത് എത്തുമ്പോള്‍ കടലില്‍ ഒന്ന് ഇറങ്ങണം പറ്റുമെങ്കില്‍ നീന്തി കൊണ്ട് കപ്പലിന് അടുത്ത് പോയി കൂടുതല്‍ വിവരങ്ങള്‍ സ്വീകരിക്കണം എന്നൊക്കെ മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും അത്ര ദൂരം കടലില്‍ നീന്താനുള്ള ധൈര്യം ഇല്ലാതത്കൊണ്ട്  കടലിലിലെ മുങ്ങി തപ്പി വിവരങ്ങള്‍ ശേഖരിക്കല്‍  ക്യാന്‍സല്‍ ചെയ്തു ഗൂഗിളില്‍  തപ്പി സായൂജ്യമടയുന്നു  ,,, 

Townsend Brother Ferry Service നു വേണ്ടി I.C.H. Holland 1966 ല്‍ ആണ് ഇതുണ്ടാക്കിയത്. കടത്ത്‌ നൗകയായാണ് ഇതുണ്ടാക്കിയത്. അതായത്‌ ആളുകളെയും വാഹനങ്ങളെയും വഹിക്കുന്ന കപ്പല്‍.ശേഷം Maltese 1984 ല്‍ ഇത് വാങ്ങി "താമിറ" എന്ന് പേരിട്ടു.
 ശേഷം 1986 ല്‍ Egyptians Sadaka Shipping Group ഇത് വാങ്ങി. അവരാണ് അല്‍-ഫഹദ്‌ എന്ന് പേരിട്ടത്.
 പന്ത്രണ്ട് വര്‍ഷം സൗദിയില്‍ ഈ കപ്പല്‍ സേവനം അനുഷ്ടിച്ചു.
 2004 ല്‍ ചില എന്‍ജിന്‍ തകരാറിനാല്‍ ചെങ്കടലില്‍ ജീവിതാവസാനം കണ്ടു.
 നീന്തല്‍ വിദഗ്ധര്‍ അങ്ങോട്ട്‌ പോകാറുണ്ടെങ്കിലും, ഉള്ളില്‍ പ്രവേശിക്കുന്നത് അപകടകരമാണെന്ന് കേള്‍ക്കുന്നു. കാരണം തുരുംബെടുത്തു ദ്രവിച്ച ഭാഗങ്ങള്‍ ഏതു സമയവും വീഴാവുന്ന പരുവത്തിലാണ്.
 മല്‍സ്യങ്ങള്‍ക്കും പറവകള്‍ക്കും ഒരു നല്ല ആവാസ സ്ഥലമായി ഇത് ഇന്നും നിലകൊള്ളുന്നു.
വിവരങ്ങൾക്ക് കടപ്പാട് സൈഫുക്ക ആൻഡ്‌ ഗൂഗിൾ ഗുരു
 ഈ കപ്പല്‍ച്ചേതം സന്ദര്‍ശിക്കാന്‍. ജിപിഎസ് 20.802017,39.425578



കപ്പല്‍ നോക്കി കണ്ടും സെല്‍ഫിയെടുത്തും   കടലില്‍ ഇറങ്ങാന്‍ ശ്രമം നടത്തുന്ന ബഷീറിനെ തടഞ്ഞും  മീന്‍ പിടിത്തക്കാരുടെ അടുത്ത വന്നു, അവര്‍ പിടിച്ച വെളുത്ത ആവോലി മീനുകളെ കണ്ടു .  മുന്നോട്ട്  നടന്നപ്പോള്‍ രണ്ടു ഫിലിപ്പൈനികള്‍ കനലില്‍ എന്തോ വേവിച്ചെടുക്കുന്നത് കണ്ടത്
  , അവരുടെ അടുത്ത ചെന്ന് നോക്കുമ്പോള്‍ രണ്ടു നീരാളികളെ ആണ് ആശാന്മാന്‍ കനലില്‍ വേവിച്ചെടുക്കുന്നത് , അവിടെ നിന്ന് പിടിച്ചതാണ് എന്ന് പറഞ്ഞു . നീരാളി നീരാളി എന്ന് കേള്‍ക്കുകയും ഫോട്ടോയിലും വീഡിയോയിലും മാത്രം കാണുകയും  ചെയ്ത എനിക്കത്  പുതിയൊരു കാഴ്ചയുമാണ് ആശാന്മാര്‍  അത് ചുട്ടെടുത്ത് പുറം തൊലി ചെത്തി  തയ്യാറാക്കി . വായില്‍ വെള്ളമൂറിച്ച് കൊതിപൂണ്ട്‌ നില്‍ക്കുന്ന  എന്നോട് വേണോയെന്ന്  ചോദിച്ചതും   മുന്നും പിന്നും നോക്കാക്കാതെ വേണമെന്ന പറഞ്ഞപ്പോള്‍  എനിക്ക് ഒരു കഷണം തന്നു. പുറം ഉണക്ക മീനിന്‍റെ രുചി ആണെങ്കിലും ഉള്‍വശം കൂന്തളിന്റെ  ടേസ്റ്റാണ്.



അങ്ങനെ കപ്പല്‍ച്ചേതവുംകണ്ടു  നിരാളിയും രുചിച്ചു ശുഐബയോട് വിടചൊല്ലി വാഹനവ്യൂഹം ഹൈവേ ലക്ഷ്യമാക്കി  യാത്ര തുടങ്ങി . വെള്ളിയാഴ്ച ജുമുഅ നമസ്കാരസമയമായത് കൊണ്ട് തന്നെ ഹൈവേയില്‍ ഒരു തിരക്കുമില്ല . രാഷ്ട്രീയവും വിദ്യാഭ്യാസവും  വ്യക്തി വികാസവുമായ ചര്‍ച്ചകളും   ഇടക്ക് ഗസലുമൊക്കെയായി  യാത്ര രസകരമായ അനുഭവമായി ,  ഇനി അടുത്ത പള്ളിയില്‍ നിര്‍ത്തിയിട്ടു  നമസ്ക്കാരം കഴിഞ്ഞു മുന്നോട്ട് പോകാം  എന്ന തീരുമാനം  മൊബൈല്‍ ഫോണിലൂടെ കൈമാറി ആദ്യം കണ്ട പള്ളിയില്‍ നിര്‍ത്തി  .യതാര്‍ത്ഥത്തില്‍ എനിക്ക്‌ ഭക്തി തലക്ക് പിടിച്ചിട്ടൊന്നുമല്ല നിസ്കരിച്ചിട്ടു പോവാം എന്ന് പറഞ്ഞത് നേരെത്തെ കഴിച്ച നീരാളി കൈകള്‍ എന്റെ വയറ്റില്‍ ഗുസ്തി തുടങ്ങിയത് എനിക്കേ അറിയൂ ...

അങ്ങനെ നിസ്ക്കാരവും കഴിഞ്ഞു ഞങ്ങള്‍ തയ്യാറാക്കികൊണ്ട് വന്ന നെയ്ച്ചോറും കോഴിക്കറിയും കഴിക്കാൻ തീരുമാനിച്ചു  നെയ്ച്ചോർ ചെമ്പ് തുറക്കുമ്പോൾ എനിക്ക് ഉള്ളിലൊരു ഭയമുണ്ടായിരുന്നു പുലർച്ചെ ഉണ്ടാക്കിയതാണ്  എങ്ങാനും കേടു വന്നിട്ടുണ്ടോ എന്ന് . എല്ലാവരും ഭിരിയാണിയാക്കാം എന്ന് പറഞ്ഞപ്പോൾ ഞാനാണ്. നെയ്ച്ചോർ നിർദ്ദേശിച്ചത് ഭിരിയാണിയിൽ മാസാലകൾ ചേരുന്നത് കാരണം ഈ ചൂടിൽ അധികം നേരം വെച്ച് കഴിഞാൽ സംഗതി വഷളാവും നെയ്ച്ചോർ ആണെങ്കിൽ ആ പ്രശനമില്ല. മാത്രവുമല്ല ,ചിലവും ചീപ്പാണ് . 
 

.ബാച്ചികളായ പാചക ശിരോമണികളുടെ കൈപുണ്യം ഭക്ഷണം കഴിക്കുന്നവരുടെ മുഖത്ത് വിരിയുന്ന വികാരങ്ങളില്‍ നിന്ന് ശരിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.   വീണ്ടും ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു .  അല്‍ ലൈത്തില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോവാനാണ് ഗൂഗിൾ വഴിക്കാട്ടി പറയുന്നത് അവിടെ റൈദാൻ  എന്നൊരു പമ്പ് ഉണ്ട് അതിനു ചേര്ന്നാണ് റോഡ്‌  പക്ഷെ അവിടെ അങ്ങനെ തിരിയാൻ ഒരു പമ്പും റോഡും ഒന്നും ഞങ്ങൾ കണ്ടില്ല  .കാരണം അവിടെ പാലം പണി നടക്കുകയാണ് . വീണ്ടും ഒരു കിലോമീറ്റർ ദൂരം കൂടെ മുന്നോട്ട് പോയി u  ട്ടേ ണ്‍  ചെയ്ത് വന്നപ്പോ മാത്രമാണ് പമ്പും  റോഡും കാണുന്നത് . 

ആ വഴിത്താരയിലൂടെ നിറയെ പച്ചപ്പും മാംബൂവും നിറഞ്ഞു നില്‍ക്കുന്ന മാമ്പഴത്തോപ്പുകളേയും പിന്തള്ളി  ഒറ്റപെട്ട ആട്ടിന്‍ കൂട്ടങ്ങളേയും കണ്ടു ഞങ്ങള്‍ ലക്ഷ്യത്തിലേക്ക് എത്തി  കൂടുതല്‍ ആളുകള്‍ ഒന്നും ഇല്ല. വെള്ളമൊഴുകുന്ന ഒരു ചെറിയ തോട് നേരെ പോയി അതില്‍ കൈമുക്കിയതും അതേ സ്പീഡില്‍ കൈ വലിച്ചു ഇത് കണ്ടു കൊണ്ട് മുകളില്‍ ആ വെള്ളത്തില്‍ കുളിച്ചു കൊണ്ടിരിക്കുന്നു ഒരു സൗദി പൌരന്‍ സ്വാഗതമോതി ചോദിച്ചു,  ഇന്ന് കേരളക്കാര്‍ മുഴുവന്‍ ഇവിടെ ആണല്ലോ എന്ന് .അപ്പോള്‍ ഞങ്ങള്‍ക്ക് മുമ്പ് അവിടെ മറ്റൊരു കൂട്ടം മലയാളികള്‍ എത്തിയിട്ടുണ്ട് എന്നറിയുന്നത് , അത് കൊണ്ടാ അദ്ദേഹത്തിനു അങ്ങനെ തോന്നിയത് എവിടെ ആണ്  ഇതിന്റെ ഉത്ഭവം എന്ന ചോദിച്ചപ്പോള്‍ പുള്ളി കാണിച്ചു തന്നു .


 കുറച്ചകലെ ഒരു ചെറിയ പാറ കല്ലിന്‍റെ അപ്പുറത്ത് ചെന്ന് നോക്കുമ്പോള്‍ ഒരു പാറയുടെ അടിയില്‍ നിന്ന് നല്ല ആവിതിളക്കുന്ന  ഒരുറവ  സ്റ്റീം ബാത്തിന് വേണ്ടി മുകളില്‍ ഏതോ നല്ല മനസ്സ് സ്ഥാപിച്ച  ഫൈബര്‍   കൂരയും സൈഡില്‍ പ്ലാസ്റ്റിക് കൊണ്ടുള്ള മറയുമുണ്ട്
പതിനാലു തരം  മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഈ നീരുറവ ത്വക്ക് സംബന്ധമായ അസുഖത്തിനു ഫലപ്രദമായ ഒരു ഔഷധമാണ് .

  ഇത്തരത്തില്‍ ഉള്ള  ഒരു ചൂടുറവ നമ്മുടെ ഇന്ത്യയിലെ  ബദരീനാഥ് ക്ഷേത്രത്തിനു അടുത്തുണ്ട്    ത്വക്ക് പരമായ അസുഖത്തിനുള്ള  ഔഷധമാണ് എന്നത് കൊണ്ട് തന്നെ ക്ഷേത്രത്തില്‍ എത്തുന്ന വിശ്വാസികള്‍ മുഴുവനും ഈ വെള്ളത്തില്‍ കുളിക്കുന്നത് കാണാം  സൌദിയില്‍ തന്നെ  ദമ്മാമിലും ഇത്തരത്തില്‍ ഒരെണ്ണം ഉണ്ടെന്നു മുമ്പ് എവിടെയോ വായിച്ചതോര്‍ക്കുന്നു . 
താരതമ്യേനെ ഇന്ത്യയിലെ ഈ ചൂടുറവക്ക് ചൂടു കൂടുതല്‍ ആണ് . ഇതിന്‍റെ ചൂടു 45 ഡിഗ്രി മാത്രമാണ് എന്നാലും  ഈ നീര്‍ച്ചാലില്‍ ഒരു കോഴിമുട്ട ഇട്ടാല്‍ പുഴുങ്ങി എടുക്കാം അത്രയും ചൂടുണ്ട് . 


നീരുരവയുടെ ഉറവിടം
 കണ്ടു കൊണ്ട് ഞങ്ങള്‍ വണ്ടിയുടെ  അടുത്തേക്ക് നടന്നു  ഇവിടെ കുളിക്കാന്‍ പറ്റിയ സ്ഥലത്തിന്‍റെ ഫോട്ടോ നേരെത്തെ കണ്ടിരുന്നു അത്തരം ഒരു സ്ഥലം അന്വേഷിച്ചു കുറേ താഴേക്ക് നടന്നു പക്ഷെ  പുല്ലും കാടും ഇടതൂര്‍ന്നു നില്‍ക്കുന്ന ഒരു വനമാണ് അവിടെ ഉള്ളത് കുളിക്കാന്‍ പറ്റിയ തരത്തില്‍ ഉള്ള ഒന്നും കണ്ടില്ല  . കുളിക്കാന്‍ കൊതിച്ചു പോന്ന യാത്രാ അംഗങ്ങള്‍ പലരും കുളിക്കാന്‍ പറ്റും എന്ന് പറഞ്ഞ ഞങ്ങളെ ഭീഷണിപെടുത്തി തുടങ്ങി.  അങ്ങനെ  കുളിക്കാന്‍ പറ്റിയില്ലല്ലോ എന്ന നിരാശയില്‍ നില്‍ക്കുമ്പോള്‍ ആണ് ഒരു പാകിസ്ഥാനി റോഡിന്റെ എതിര്‍ദിശയിലേക്ക് ചൂണ്ടി അവിടെ കുളിക്കാന്‍ പറ്റും എന്ന് പറഞ്ഞത് .

എല്ലാവരും അവിടേക്ക് ഓടി
  സുന്ദരമായ ഒരു കാട്ടരുവി....!!
ചുറ്റും നോക്കിയാല്‍ കാണുന്ന നരച്ച പാറകെട്ടുകള്‍ മാത്രമുള്ള   ഈ മരുഭൂമിയില്‍ ഇങ്ങനെ ഒരു അരുവിയുണ്ടെന്നു  വിശ്വസിക്കാന്‍ പോലും ആവില്ല.... അത്തരത്തില്‍ മനോഹരമായ അരുവി  നല്ല തെളിഞ്ഞ ശുദ്ധജലം ഓടികളിക്കുന്ന മീനുകള്‍ എല്ലാമുള്ള മനോഹരമായ ഒരു കാട്ടുചോല  പിന്നെ ഒന്നും അമാന്തിചില്ല  നേരെ ഡ്രസ്സ്‌ ചെയിഞ്ച് ചെയ്ത് സ്റ്റീം ബാത്തിന് വേണ്ടി നീരുരവുയുടെ ഉറവിടത്തില്‍ പോയി  നന്നായി വിയര്‍ത്ത് കഴിഞ്ഞു  അരുവിയില്‍ പോയി  ആര്‍ത്തുല്ലസിച്ചു ഒരു കുളി  വെള്ളം ചെറിയ ചൂടു തോന്നുമെങ്കിലും എത്ത്ര നേരം കിടന്നാലും എണീറ്റ് പോരാന്‍ തോന്നാത്തത്ര രസം.

മുങ്ങിയും കുളിച്ചും സമയം പോയത് അറിഞ്ഞില്ല സൂര്യന്‍ അസ്തമയത്തിലെക്ക് നടന്നപ്പോള്‍ ഞങ്ങളും വെള്ളത്തില്‍ നിന്ന് കയറി ഡ്രസ്സ്‌ ചെയ്തു   ഒരു ക്യൂബന്‍ ഹവാനക്ക് തീ കൊടുത്ത് .ആശ്വാസത്തിന്റെ ഒരു കവിള്‍ പുകച്ചുരുള്‍ ആകാശത്തേക്ക് ഊതി നേരെത്തെ ഉറവിടം കാണിച്ചു തന്ന സൗദി അപ്പോഴും അവിടെ തന്നെയുണ്ട്‌ . എന്നാല്‍ അദ്ദേഹത്തെ ഒന്ന് വിശദമായി പരിചയപെടാം എന്ന ഉദ്ദേശത്തില്‍ അടുത്ത് ചെന്ന് . പരിചയപെട്ടു ത്വായിഫ് സ്വദേശിയാണ് സ്ഥിരമായി കാലിനു മുട്ട് വേദനയാണെന്നും മടക്കാനും നിവര്‍ത്താനും പ്രയാസമാണ് അത്കൊണ്ട് ഇവിടെ ഈ ചൂടു വെള്ളത്തില്‍ കുളിക്കാന്‍ വന്നതാ കക്ഷി അത്തരം വേദനകള്‍ക്കും  ഇതൊരു ഔഷധമാണ് രാവിലെ വന്നതാണ് ഒരു വലിയ ബര്‍മീലിലേക്ക്  വെള്ളം മുക്കി ഒഴിച്ചു ചൂട് കുറച്ച് അതില്‍ കുളിക്കുകയാണ് രാവിലെ മുതല്‍ തുടരുന്നതാണ് ഈ പ്രക്രിയ  ഈ ചികിത്സ നല്ല ആശ്വാസമാണെന്ന് പുള്ളി സാക്ഷ്യപെടുത്തുന്നു .  മാത്രമല്ല ആ ചൂടുവെള്ളം പാത്രങ്ങളില്‍ സംഭരിച്ചു അതില്‍ കാലുവെച്ചു ഇരിക്കുന്ന മറ്റു സ്വദേശികളേയും അവിടെ കാണായിരുന്നു .

 
ഞങ്ങള്‍ സംസാരം തുടര്‍ന്നു എനിക്കറിയാവുന്ന അര അറബിയിലും മൂപ്പര്‍ക്കറിയാവുന്നു മുഴുവന്‍ അറബിയിലും  സൌദിയുടെ സ്ഥലരാശികളെ കുറിച്ച് സംസാരിച്ചു . ഇത്രയും അനുഗ്രഹീതമായ ഒരു ജലസ്രോതസ്സ് ഉണ്ടായിട്ടും  എന്ത്കൊണ്ടാണ് ഈ താഴ്വാരം ഇങ്ങനെ കാട്പിടിച്ചു കിടക്കുന്നത് എന്ന ചോദ്യത്തിനു അദ്ദേഹം തന്ന ഉത്തരം . ഇവിടെയുള്ള മലകള്‍ ദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത്തരം മണ്ണില്‍ കൃഷിചെയ്തിട്ട്‌ കാര്യമില്ല എന്നുമുള്ള അറിവ്  ആ സഹൃദയന്‍ പകര്‍ന്നു തന്നു  . ആ നല്ല മനസ്സിന് നന്ദി പറഞ്ഞു  ഞങ്ങളുടെ വാഹനം ജിദ്ദയെ ലക്ഷ്യമാക്കി  ഇരുട്ടിനെ കീറിമുറിച്ചു  പ്രയാണം തുടങ്ങി  

  

ഇനി പോകുന്നവര്‍ക്ക് വേണ്ടിയുള്ള  ഒരു വഴി കാട്ടി കൂടി ഇവിടെ ചേര്‍ക്കുന്നു 

1. ഷറഫിയ്യയില്‍ നിന്ന് 60 റോഡില്‍
Then Drive
4.9 km
ശേഷം
2. രൌണ്ടാബൌട്ടില്‍ എത്തുന്നു. അവിടെ മൂന്നാം എക്സിറ്റ്‌
Then Drive
600 m
ശേഷം
3. അല്‍ ഫലാഹ് റോഡില്‍ (മക്കാ റോഡ്‌) പ്രവേശിക്കുക
Then Drive
800 m
ശേഷം
4. അല്‍ ഫലാഹ് റോഡില്‍
Then Drive
8.4 km
ശേഷം
5. സ്റേഡിയം കഴിഞ്ഞ് വലത്തോട്ട് തിരിയുക Route 5
Then Drive
550 m
ശേഷം
6. ജീസാന്‍ റോഡില്‍
Then Drive
193 km
ശേഷം
8. അല്‍ലൈത്തില്‍ എത്തിയാല്‍ ഇടത്തോട്ട് തിരിയുക
Then Drive
1.1 km
ശേഷം
9. Route 4040 ല്‍
Then Drive
24.6 km
ശേഷം
10. രൌണ്ടാബൌട്ടില്‍ ഒന്നാം എക്സിറ്റ്‌, വീണ്ടും നേരെ
Then Drive
1.7 km
ശേഷം
11. വലത്തോട്ട് തിരിയുക. Route 4040 ല്‍ തന്നെ തുടരുക
Then Drive
18.4 km
ശേഷം
12. ഇടത്തോട്ട് തിരിയുക
Then Drive
550 m





ബഷീറിനെ അച്ചടക്കം പഠിപ്പിക്കുന്നു


അല്‍പ്പം ചിത്രങ്ങള്‍ കാണാം 

അദ്നു വിന്‍റെ ക്രിയേറ്റിവിറ്റി ക്ലിക്ക് 
മച്ചാനും ഒട്ടകവും 
നീരാളി തന്ന സുഹൃത്ത് 











ഫോട്ടോഗ്രഫെര്‍ അദ്നു 

ഒരിക്കലും മറക്കില്ല സഖീ 


സെല്ഫിസ്റ്റ് അല്ലാത്ത സെല്‍ഫിക്കാരന്‍ സൈഫു 



കാവുങ്ങല്‍ സെല്‍ഫി 

ഒരുതടയണ നിര്‍മാണം 



ഫുള്‍ വെള്ളത്തിലാ 
മൊത്തം ചിലവ് 20 റിയാല്‍ എന്ന് കേട്ടപ്പോ ഇളിക്കുന്ന ഇളികണ്ടോ
ഞാന്‍ തരിച്ചു പോരുകയാ 

23 അഭിപ്രായങ്ങൾ:

  1. വായിച്ചപ്പോഴേ ഒരു നീരാവിക്കുളി കഴിഞ്ഞ ഉന്മേഷം.
    അപ്പോ ഒന്നു കുളിച്ചിരുന്നെലോ?

    മറുപടിഇല്ലാതാക്കൂ
  2. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ അളവില്‍ ശെരിക്കും ആസ്വദിച്ചൊരു ട്രിപ്പ്‌. എഴുത്തിലൂടെ ആ നിമിഷങ്ങള്‍ ഓരോന്നായി ഒരിക്കല്‍ കൂടി മനസ്സിലേക്ക് കടന്നു വന്നു... ചിത്രങ്ങളും കലക്കി.. ഇങ്ങനെ ഒരവസരം നല്‍കിയ കൊമ്പനും മറ്റു ടീമംഗങ്ങള്‍ക്കും നന്ദി...

    മറുപടിഇല്ലാതാക്കൂ
  3. കൊമ്പന്റെ എഴുത്തുകള്‍ എനിക്കിഷ്ടമാണ് .സരസമായും വിശദമായും എഴുതി .ചിത്രങ്ങളാവട്ടെ മനസ്സില്‍ തട്ടി . കൊമ്പനും കൂട്ടര്‍ക്കും ഭാവുകങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  4. ഒരു യാത്രയും നീരാട്ടും കഴിഞ്ഞ അനുഭൂതി. മരുഭൂമിയിലെ നീരുറവകൾ തേടി നമുക്ക് പിന്നീടൊരിക്കൽ പോവണം. ഇന്ഷാ അല്ലാഹ്.

    ഈ ചുട്ട നീരാളി ശരിക്കും പ്രശ്നക്കാരനാണോ??

    മറുപടിഇല്ലാതാക്കൂ
  5. ഒരു യാത്രയും നീരാട്ടും കഴിഞ്ഞ അനുഭൂതി. മരുഭൂമിയിലെ നീരുറവകൾ തേടി നമുക്ക് പിന്നീടൊരിക്കൽ പോവണം. ഇന്ഷാ അല്ലാഹ്.

    ഈ ചുട്ട നീരാളി ശരിക്കും പ്രശ്നക്കാരനാണോ??

    മറുപടിഇല്ലാതാക്കൂ
  6. പ്രവാസജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങള് സമ്മാനിക്കുന്നു ... ഈ യാത്രകള്....
    നല്ല ടീം ......
    യാത്രകള് ഏറെ ഇഷ്ടമുള്ളയാളാണ് ഞാന് എന്നാല് ഈ യാത്രക്ക് വലിയ താല്പര്യം കാണിക്കാനുള്ള പ്രധാന കാരണം എന്റെ ഇഷ്ടവിഷയമായ ഭൂമിശാസ്ത്രത്തില് ചൂടുനീരുറവകളെപ്പറ്റി പഠിപ്പിക്കാനുണ്ട് എന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  7. മരുഭൂമിയില്‍ എത്തിയിട്ട് നാളുകള്‍ കുറെയേറെ ആയെങ്കിലും ഇങ്ങിനെ ഒരു നീരുറവ ഉള്ളത് കേള്‍ക്കുന്നത് ആദ്യായിട്ടാ. വാദി ലജബ് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, അവിടെ ചൂട് വെള്ളമല്ല ഉള്ളത്. ഇതിലേക്ക് വഴികാട്ടിയായി ജീ,പി,എസ് അഡ്രസ്സ് കൂടി ഇട്ടിരുന്നെങ്കില്‍ ഇനി അങ്ങോട്ട്‌ പോകുന്നവര്‍ക്ക്‌ എളുപ്പമാകുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. സുന്ദര സുരഭില ദിവസം അതിലേറെ പുതുതായി രണ്ടു സുഹുര്ത്തുക്കളെ കൂടി ലഭിച്ച ദിവസം (ഷരീഫ് കാവുങ്ങൽ സിറാജ് കരുമാടി) .... ഈൗ അഖിലാണ്ട മണ്ഡലത്തിൽ എവിടെയെങ്കിലും വെച്ച് കണ്ടാൽ ഒരു പുഞ്ചിരി തൂവാൻ രണ്ടാളും കൂടിയായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇങ്ങളെ ഞമ്മക്കും പെരുത്ത്‌ പുട്ച്ച്ക്ക്ണ് ട്ടാ

      ഇല്ലാതാക്കൂ
  9. രസകരമായ ഈ സചിത്ര യാത്രാ വിവരണം നന്നായി ആസ്വദിച്ചു .... ഇനിയും ഇതുപോലെ കാണാത്ത നാടുകള്‍ തേടി അറിയാത്ത ജീവിതങ്ങള്‍ കണ്ടു ഞങ്ങള്‍ക്കും പറഞ്ഞു തരൂ..... ആശംസകള്‍ ഈ നല്ലെഴുത്ത്തിനു

    മറുപടിഇല്ലാതാക്കൂ
  10. നല്ല ഉപകാര പ്രഥമായ കാര്യങ്ങള്‍ & വിവരണങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  11. രസകരമായ യാത്രാനുഭവം............. അവിടം സന്ദർശിച്ചത് പോലെ... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  12. രസകരമായി അവതരിപ്പിച്ചു യാത്രാവിവരണം.ഫോട്ടോകളും നന്നായി.
    ഇനി പോകുന്നവര്‍ക്കു വേണ്ടിയുള്ള വഴികാട്ടിയും പ്രയോജനപ്രദമായി.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. യാത്രാ വിവരണം ലളിതം കേമം, ഒരു സ്ക്രീനില്‍ കാണുന്ന പോലെ അനുഭവപ്പെട്ടു. ചിത്രങ്ങളും മനോഹരം. എനിക്ക് നഷ്ടമായ രണ്ടാമത്തെ യാത്ര. സ്നേഹാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. വിവരണവും ഫോട്ടോസും നന്നായിട്ടുണ്ട്... ഈ നീരാളിയെ ചുട്ട് തിന്നുമെന്ന് അറിയില്ലായിരുന്നു... യാത്രകളിലാണ് ഇങ്ങിനെ വിചിത്രമായ ഓരോന്ന് കാണുക. യാത്ര തുടരട്ടെ!

    മറുപടിഇല്ലാതാക്കൂ
  15. ഈ നീരാളിയെ ചുട്ട് തിന്നുമെന്ന് അറിയില്ലായിരുന്നു... Sangathi Okka Shari thannayaa
    But
    Mrigaya cinema yil PPPAU first seen ooramyilllay athu polayaaavum.....😋

    മറുപടിഇല്ലാതാക്കൂ
  16. സചിത്രമായ ഈ സഞ്ചാര കുറിപ്പുകൾ ,
    ചില വീഡിയോ ക്ലിപ്പുകൾ സഹിതം കാണാമെന്നുള്ളത് മാത്രമല്ല ,
    നല്ല അവതരണത്താലും മികച്ചതാക്കി മൂസ്സാഭായ് കാഴ്ച്ചവെച്ചിരിക്കുകയാണല്ലോ ഇവിടെ

    മറുപടിഇല്ലാതാക്കൂ
  17. ആദ്യമായാണ്‌ താങ്കളെ വായിക്കുന്നതെന്ന് തോന്നുന്നു. നല്ല വിവരണം.

    മറുപടിഇല്ലാതാക്കൂ
  18. നിങ്ങൾ മരുഭൂമിയുടെ മനസ്സ് പുറത്തെടുത്ത് ഞങ്ങൾക്ക് കാണിച്ചുതരുന്നു. ഒരിക്കലും മരൂഭൂമിയിലൂടെ യാത്ര ചെയ്യാൻ സാദ്ധ്യതയില്ലാത്ത എന്നെപ്പോലുള്ളവർ അങ്ങിനെയെങ്കിലും ഒട്ടകങ്ങളേയും നീരുറവകളേയും തീരത്തുറങ്ങുന്ന തകർന്ന കപ്പലുകളേയും കാണുന്നു......

    മറുപടിഇല്ലാതാക്കൂ
  19. മരുഭൂമിയിലെ ചുടുനീരുറവ…നീരാട്ട്…നീരാളി…കപ്പല് ഛേദം…വായിച്ചപ്പൊ ഒരു യാത്ര ചെയ്ത പോലുണ്ട്…കൊതിപ്പിക്കുന്ന വിവരണം…നന്നായിട്ടുണ്ട്…ഇനിയും യാത്ര തുടരുക…

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...