തിങ്കളാഴ്‌ച, ഫെബ്രുവരി 2

മുരുവാണി അഥവാ മരുഭൂമിയിലെ സുന്ദരി

വിരസമായ പ്രവാസ വാരാന്ത്യങ്ങള്‍  ഉറക്കമൊഴിച്ച് ചാറ്റിയും ചീറ്റിയും ചെറിയ രീതിയില്‍ ചുറ്റിയും   ചാനെല്‍ മാറ്റി മാറ്റി ചാനെലുകാരെ പ്രാകിയും    കഴിക്കുമ്പോള്‍ ആണ്   സന്തത

സഹാജാരിയും ദുശീല സുശീലനുമായ  സ്നേഹ സതീര്‍ഥ്യന്‍  ശ്രീമാന്‍  കൊണ്ടോട്ടി അയമുയാനന്ദ  തിരുവടികള്‍ നമുക്ക് ഒരു യാത്ര പോയാലോ എന്ന ആശയം മുന്നോട്ട് വെച്ചത് . അങ്ങ് ചന്ദ്രനിലേക്കോ  ചൊവ്വയിലെക്കോ   അതുമല്ലെങ്കില്‍ യൂഫ്രട്ടീസ് തീരങ്ങളിലേക്കോ  അല്ല അങ്ങോട്ടൊക്കെ ഗമിച്ചു ഗമയില്‍ മടങ്ങാനും ഗരിമയില്‍ നടക്കാനും  ജീവിതഭാണ്ഡം പേറിയ പ്രവാസ വാസികളായ ഞങ്ങളുടെ തരിശണിഞ്ഞ ഹൃദയങ്ങളില്‍  ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അതിനു മുടക്കാന്‍  ഞങ്ങളെ കയ്യില്‍ ധംബടി ഇല്ലാ എന്ന ഒറ്റകാരണം കൊണ്ടാണ്,അത്തരം കിനാവുകളെ താഴിട്ട്  പൂട്ടി         , മരുഭൂമികളുടെ ആത്മാവുകളില്‍ തളിരിടുന്ന പച്ചപ്പിലെക്കും  നീര്‍ചാലുകളിലേക്കും  പോവുക, എന്ന തീരുമാനം ഉണ്ടാവുന്നത് .
വഴി കാണിച്ചു തരാം എന്ന് പറഞ്ഞു ഞങ്ങളെ ചതിച്ച   ചന്തു 

പക്ഷെ അങ്ങനെ ഒരു സ്ഥലം കണ്ടെത്തുക എങ്ങനെ എന്ന ചിന്ത ഞങ്ങളെ കുറച്ച് അസ്വസ്ഥമാക്കി എങ്കിലും ഞങ്ങളെ  യാത്രയിലെ മുഖ്യ സംഘാടകനും ജിദ്ദ കൂട്ടത്തിന്‍റെ വല്യ നീളമില്ലാത്ത   നെടും തൂണുമായ ശ്രീമാന്‍ സൈഫു  ഗൂഗിള്‍  ദേവിയെ മനസ്സില്‍ വിചാരിച്ചു ഒന്ന് ബ്രൌസിയപ്പോ ചിലവില്ലാതെ പോകാന്‍ പറ്റിയ
ഗൂഗിള്‍ ദേവീ പ്രസാദം 
ഒത്തിരി
  സ്ഥലങ്ങള്‍  ഈ മരുഭൂമിയില്‍ ഉണ്ടെന്നു മനസിലാവുന്നത് .അങ്ങനെ ഞങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലമാണ് മുരുവാണി  ഡാം  ...

 നമ്മുടെ ശിരുവാണി പോലെ ഒക്കെ തോന്നിക്കുന്ന പേര്  ഈ ഡാം ലക്ഷ്യമാക്കി വെള്ളി ആഴ്ച രണ്ടുമണിക്ക് ജിദ്ദയില്‍ നിന്നും  വിനീത വിനയനായ ഞാനും ജിദ്ദയുടെ സംഘാടകനും നല്ല സുഹൃത്തുമായ  ബഷീര്‍ തൊട്ടിയന്‍    കൊണ്ടോട്ടി അയമു  എന്ന സാദത്ത്‌  ഫിറോസ്‌ പുഴക്കാട്ടിരി  ശ്രീമാന്‍ തൊട്ടിയന്റെ ശകടത്തിലും സൈഫുവും ഭാര്യ സമീറ യും
തൊട്ടിയന്‍  ,അയ്യൂബ്  സൈഫു 
മൊബൈല്‍
  ഫോട്ടോ ക്ലിക്കന്‍ അദ്നു ശബീറും  മറ്റൊരു വണ്ടിയിലും   സൈഫുവിന്‍റെ  അനിയന്‍  അയ്യൂബ് വലാശ്ശേരി  മൂപ്പരെ  കുളന്ത്  പിന്നെ മച്ചാന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഷാനവാസും  മറ്റൊരു വണ്ടിയിലും  യാത്ര ആരംഭിച്ചു .

    ജി പി ആര്‍  എസ്  എന്ന ആധുനിക വഴിക്കാട്ടിയെ മൊബൈല്‍ ഡിസ്പ്ലേയില്‍  ഇട്ടു മൂന്നു ശകടങ്ങളും ശരവേഗത്തില്‍ പാഞ്ഞു  ജിദ്ദ മദീന റോഡില്‍ നിന്ന് ഒസ്ഫാന്‍ ഓവര്‍ ബ്രിഡ്ജ് കയറി ഗതാഗത കുരുക്ക് വളരെ കുറഞ്ഞ  റോഡിലേക്ക് കയറിയതോടെ  കാറിനുള്ളില്‍  ഇശലും  ഗസലും നാടന്‍ പാട്ടുകളുമായി ബഷീറും സാദത്തും  വിനീതനും സമയം കൊന്നു  മരുഭൂ യാത്രകളില്‍   റോഡരികിലെ  കാഴ്ചകള്‍ പലപ്പോഴും സമാനവും വിരസവുമാണ് നെരച്ച പാറകുന്നുകളും  ഉയര്‍ന്നും പൊങ്ങിയും നില്‍ക്കുന്ന  മലകളും ഒറ്റ ഒറ്റ യായി വളര്‍ന്നു നില്‍ക്കുന്ന മുള്‍ച്ചെടികളും അല്ലാതെ കാര്യമായ കാഴ്ചകള്‍ ഒന്നും തന്നെ ഇല്ല   . എങ്കിലും പാതയോരത്ത് ആകാശത്തേക്ക് തലയുയര്‍ത്തി നിക്കുന്ന കുന്നുകള്‍ക്കപ്പുറം അത്ഭുതങ്ങള്‍ നിറഞ്ഞ  നിഗൂഡതകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവാം എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ ആണ് ... കാറിനുള്ളിലെ ഇശലിനും  ഗസലിനും ഇടവേള നല്‍കി കൊണ്ട് ചര്‍ച്ച പ്രകൃതിയിലേക്ക്  കടന്നു വന്നത് 
 ,

ആകാശത്തേക്ക് തലയുയര്‍ത്തി  നില്‍ക്കുന്ന ഈ  ഓരോ ഗിരി നിരയും ഭൂമീ ദേവിയുടെ നിതംബങ്ങള്‍ ആണെന്ന് ഒരു യാത്രികന്‍ അല്‍പ്പം സാഹിത്യഗതിയില്‍  ഉരുവിട്ടപ്പോള്‍ . അടുത്തയാള്‍  പറഞ്ഞത് ഇത് മരുഭൂമിയുടെ നിംനോനതകള്‍  ആണെന്ന്. ഇതൊന്നും അല്ല പച്ചമലയാളത്തില്‍  ഇതിനാണ് മരുഭൂമിയിലെ  "കയമൊയ"   എന്ന് പറയുക എന്ന് ഞാനും പ്രസ്താവിച്ചു   . വെറുതെ ഈ നിംനോനത ഒക്കെ പറഞ്ഞു നാക്ക്  ഉളുക്കണ്ട എന്ന് മാത്രമേ  ഞാന്‍ വിജാരിചോള്ളൂ  .

 സംസാരങ്ങള്‍ പിന്നെയും  നീണ്ടു പോയി പുനത്തിലിന്‍റെ  കന്യാവനത്തില്‍ ജീവിച്ച  കുഞ്ഞാവയും   മുഹമ്മദ്‌ അല്‍ സഹദിന്റെ  മക്കയിലേ ക്കുള്ള  പാതയും ആട് ജീവിതവും   മരുഭൂമികളിലെ പാമ്പും   ആദിമ മനുഷ്യരും ആവരുടെ  ജീവിതവുമടക്കം    ചര്‍ച്ചകള്‍ ഒന്നില്‍ നിന്ന് ഒന്നിലേക്ക് വഴുതി മാറുമ്പോള്‍ കിലോമീറ്ററുകള്‍  മറികടക്കുന്ന  ദൂര കാഴ്ചകളേക്കാള്‍  ഹൃദ്യമായ ഒരു യാത്രനുഭവത്തിന്റെ  രസചരട്  പൊട്ടിച്ചു കൊണ്ട്  ജി പി ആര്‍ എസ്  പണി മുടക്കി ` ഏകദേശം ഒസ്ഫാന്‍ നഗരത്തിന്‍റെ അടുത്ത് എത്തിയിരിക്കുന്നു വീണ്ടും വീണ്ടും  ജി പി എസ്  സെറ്റ് ചെയ്തിട്ടും  നോ ഫലം മാഫി ഫായിദ

വെച്ച കാല്‍ ഒരിക്കലും പിന്നോട്ടില്ല മുന്നോട്ട് തന്നെ എന്ന  നിശ്ചയധാര്‍ട്യത്തോടെ വരുന്ന വണ്ടികള്‍ക്ക് കൈ കാണിച്ചു റൂട്ട്  അന്വേഷിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും  നൂറിലും നൂറ്റി ഇരുപതിലും ചീറി പാഞ്ഞു വരുന്ന ഒരു വണ്ടിയും  നിര്‍ത്തുന്ന ലക്ഷണമില്ല . കോപ്പിലെ മാപ്പ്  എന്നും പറഞ്ഞു  ജി പി എസിനെ ഓഫാക്കി പോക്കറ്റില്‍ ഇട്ടു മുന്നോട്ട് പോയി ആദ്യം കണ്ട പെട്രോള്‍ പമ്പില്‍  വഴി ചോദിച്ചു മനസിലാക്കി  വന്ന വഴി തിരിച്ചു  മറ്റൊരു റോഡിലേക്ക് പ്രവേശിച്ചു  ,,
ഡാം ഏരിയയിലേക്ക് കൃത്യമായ ഒരു ബോര്‍ഡോ കാര്യമോ ഒന്നും തന്നെ ഇല്ലെങ്കിലും ഇഷ്ടം പോലെ ജങ്ങ്ഷനുകള്‍ ആ റോഡില്‍ ഉള്ളത് കൊണ്ട് എവിടെ തിരിയണം തിരിയണ്ട എന്ന കണ്ഫ്യൂഷനില്‍ വഴിയില്‍ കാണുന്ന എല്ലാവരോടും വഴിചോദിച്ചു മുന്നോട്ട് തന്നെ  ,


ഇപ്പൊ റോഡരികിലെ കാഴ്ചകള്‍ക്ക് പഴയ പോലെപഴയ വിരസതയും ആവര്‍ത്തനവുമില്ല  ഇടക്കിടക്ക് കാണുന്ന ആട്ടിന്‍  കൂട്ടങ്ങളും ഒട്ടക കൂട്ടങ്ങളേയും  കണ്ടു കൊണ്ട്  മുന്നോട്ട് പോകുമ്പോള്‍ ആണ്   51 വര്‍ഷത്തെ പാരമ്പര്യവുമായി കഴിയുന്ന  യുക്സെല്‍ എന്ന തുര്‍ക്കി കമ്പനി യുടെ പേര് പതിച്ച ബോര്‍ഡ്  ശ്രദ്ദയില്‍ പെട്ടത് . അവരാണ് ഞങ്ങള്‍ കാണാന്‍ പോകുന്ന ഈ ഡാം നിര്‍മാണം ഏറ്റെടുത്ത കമ്പനി 

ജിദ്ദയില്‍ നിന്നും 123 കിലോമീറ്റര്‍  ഏകദേശം ഒരു മണിക്കൂര്‍ 35 മിനുറ്റ് മാത്രം ഡ്രൈവ് ചെയ്യാവുന്ന സ്ഥലം കുലൈസ് നഗരത്തിൽനിന്ന്    27 കിലോമീറ്റര്‍ വടക്ക് മാറി വാദി മൂര്‍വാണിക്ക് കുറുകെ സ്ഥാപിച്ച ചെറിയ അണകെട്ട് , വെള്ളപോക്ക നിയന്ത്രണം ഭൂഗര്‍ഭ സ്രോതസ്സ് കളുടെ സമാഹരണം കൃഷി തുടങ്ങിയ വിവിദോദ്ധേശങ്ങളില്‍ 2010 ഏപ്രില്‍ 17 നു  പണി ആരംഭിച്ചു 2014 ജൂലൈ മാസത്തില്‍
പണി തീര്‍ത്ത ഈ അണ നിര്‍മിച്ചത് asphalt-core ഉപയോഗിച്ച് കൊണ്ടാണ് , 91 മീറ്റര്‍  ഉയരമാണ് ഇതിനുള്ളത് .പ്രകൃതിദത്തമായ മലകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിച്ച ഈ ഡാമും അതിനോട് അനുബന്ധിച്ച കൃഷി കാഴ്ചകളും  നാഗരിക ജീവിതത്തില്‍ മുങ്ങിപോയ സാധാരണജനങ്ങള്‍ക്ക് കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്നകാഴ്ചയാണ് .


വെള്ളം നിറഞ്ഞു നില്‍ക്കുന്ന നിരവധി ഡാമുകള്‍ കണ്ടു വളര്‍ന്ന നമ്മളെ സംബധിച്ചടത്തോളം മരുഭൂമിക്ക്  നടുവില്‍ ഒത്തിരി വെള്ളവുമായി നില്‍ക്കുന്ന വലിയ ഒരുജലാശയം എന്ന  ചിന്തയാണ്  അവിടെ എത്തും വരെ മാനസ്സിലുള്ളത് . പക്ഷെ മരുന്നിനു പോലും ഇത്തിരി വെള്ളംഇല്ലാത്ത  ഡാം ആണ് അതെന്ന് അവിടെ എത്തുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത് .  പക്ഷെ ഡാം ഷട്ടറുകള്‍ സ്ഥാപിച്ച  സ്ഥലത്തേക്ക് നടന്നടുത്തപ്പോള്‍ ആണ്. എന്ത് കൊണ്ടും നമ്മള്‍ കാണേണ്ടത് വെള്ളം ഇല്ലാത്ത ഡാമിനെ  തന്നെ ആണെന്ന് മനസ്സിലാവുന്നത് . മുല്ല
പെരിയാര്‍ ഇന്ന് പൊട്ടും നാളെ പൊട്ടും  പടവലങ്ങ പോലെയുള്ള കേരളം  ഉള്ള് കെട്ട കുമ്പളങ്ങ പോലെ ആകെ കുളമാകും എന്നൊക്കെ പറഞു കേട്ട അന്നുമുതല്‍  ആണ് മനസ്സില്‍  ഡാം നിര്‍മാണവും അതിലെ സാങ്കേതികതയും  ഒക്കെ മനസ്സിലേക്ക് എത്തുന്നത് തീര്‍ച്ചയായും അതിന്‍റെ സാങ്കേതികമായ എല്ലാ ഘടകങ്ങളെയും അടുത്തറിയാന്‍ ഈ വെള്ളമില്ലാത്ത  ഡാം  സന്ദര്‍ശനം  ഉപകാരപെട്ടു  എന്നത് തന്നെ ആണ് ഈ യാത്രയിലെ എടുത്ത് പറയേണ്ട കാര്യം .

  ഡാം നോക്കിയും കണ്ടും ഇരുന്നും കിടന്നും നടന്നും   ഫോട്ടോകള്‍ക്ക് പോസ് ചെയ്തും   ഇരിക്കുമ്പോള്‍ മറ്റൊരു കാഴ്ച എന്‍റെ ശ്രദ്ധയില്‍ പെടുന്നത് ഡാമിന് ഇരു വശങ്ങളും നിര്‍മിച്ച ബണ്ടിലെ കല്ലുകളുടെ വര്‍ണവെത്യാസം കറുപ്പും വെളുപ്പും പച്ചയും   വെത്യസ്ഥ നിറങ്ങള്‍ ഇടകലര്‍ന്നുമുള്ള  കല്ലുകള്‍  പണ്ട് എന്‍റെ നാട്ടില്‍ ഗ്രാനൈറ്റ് ഘനനം നടക്കുന്ന വാര്‍ത്ത അറിഞ്ഞു ഞങ്ങള്‍  ഗ്രാനൈറ്റ് കാണാന്‍ വേണ്ടി ചിങ്കകല്ല്‌ വനഭാഗത്തേക്ക് പോയി  ഗ്രാനൈറ്റ് എന്ന് പറയുന്നത്  എന്തോ ഭയങ്കര സംഭവമാണ് എന്നൊക്കെ കരുതി അവിടെ ചെന്ന് കണ്ടപ്പോള്‍ ആണ് നമ്മള്‍ സാധാരണ  കാണുന്ന  കറുത്ത കല്ലുകള്‍ പാളികള്‍ ആയി ചീന്തിഎടുത്ത്  പോളീഷ് ചെയ്ത് വരുന്ന മൊതലാണ് ഈ ഗ്രാനൈറ്റ് എന്ന് മനസ്സിലായത്
അത്തരം  വിവിധ വര്‍ണങ്ങളില്‍ ഉള്ള ഗ്രാനൈറ്റ് കള്‍ ഉത്പാദിപ്പിക്കാന്‍ പറ്റിയ തരത്തില്‍  ഉള്ള മനോഹരമായ പാറക്കൂട്ടങ്ങള്‍ ഈ  മരുഭൂമികള്‍ക്ക് ഉള്ളില്‍ ഉണ്ടെന്നു  മനസ്സിലാക്കാനും    വര്‍ണ വൈവിധ്യങ്ങളെ ഒന്ന് തൊട്ടറിയനും സാധിച്ചു  .










ഡാം സൈറ്റിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ തൊട്ടു താഴെ കിടക്കുന്ന കൃഷിയിടം ലക്ഷ്യമാക്കി  വണ്ടി വിട്ടു കൃത്യമായ റോഡോ കാര്യങ്ങളോ ഇല്ല  മുന്നേ പോയ വണ്ടിയുടെ വീല്‍ധാരയിലൂടെ വണ്ടി ഓടിച്ചു കുറച്ചു താഴെ ഇറങ്ങിയപ്പോള്‍  വളരെ നല്ല രീതിയില്‍ വഴുതന കൃഷി ചെയ്യുന്ന തോട്ടം കണ്ടത്  തോട്ടക്കാരനായ യമനിയുടെ  അനുവാദം ലഭിക്കുന്നതിനു  മുമ്പ് തന്നെ ഗ്രഹണി പിടിച്ച കുട്ടികള്‍ക്ക് ചക്കകൂട്ടാന്‍ കിട്ടിയ അതേ... ആര്‍ത്തിയോടെ ഞങ്ങള്‍ വഴുതന തോട്ടത്തിലേക്ക് കടന്നു .യമനിക്ക് സലാം ചൊല്ലി


സലാം മടക്കി നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു തോട്ടത്തിലേക്ക് ആനയിച്ച ശ്രീമാന്‍  കുട്ടികളെ തോട്ടത്തിന്‍റെ  നടുവിലേക്ക് കയറ്റണ്ട എല്ലാം മരുന്നടിച്ച് കിടക്കുകയാണ്  , കുട്ടികള്‍ക്ക് അത് അലര്‍ജി ഉണ്ടാക്കും  എന്ന്പറഞ്ഞു .  ആ പറച്ചില്‍ ഞങ്ങളെ ടീം അംഗങ്ങളില്‍ എല്ലാവരിലും ഒരു ഞെട്ടല്‍ ഉണ്ടാക്കി കാരണം ഇവിടെ പൊതുവേ ആരോഗ്യ വകുപ്പും  മറ്റും  കര്‍ശന പരിശോധന നടത്തിയാണ് പച്ചക്കറിയും മറ്റും മാര്‍ക്കറ്റില്‍  എത്തുന്നത്  എന്നതായിരുന്നു ഞങ്ങളെയെല്ലാം  ധാരണ  എന്നാല്‍ ഇവിടെയും  വിഷലിപ്തമായ കീടനാശിനികള്‍ ഉപയോഗിച്ചു തന്നെയാണ് കൃഷി നടത്തുന്നത്  എന്ന് ബോധ്യപെട്ടു . രണ്ടു  നിര  വഴുതന തൈകളില്‍ മരുന്ന് ഉപയോഗിച്ചിട്ടില്ല നിങ്ങള്‍ക്ക് വേണമെങ്കില്‍ അതില്‍ നിന്ന് അല്‍പ്പം പറിച്ചു കൊണ്ടുപോകാം എന്ന് യമനി പറഞ്ഞപ്പോള്‍ അതിനെ സ്നേഹത്തോടെ നിരസിച്ചു . 

എങ്കിലും ശ്രീമതി സമീറസൈഫുവിനു ഇത്തിരി വഴുതന വിത്ത് കിട്ടിയാല്‍ കൊള്ളാം എന്ന ആഗ്രഹം  പക്ഷെ അറബിയില്‍ വിത്തിന്  എന്താ പറയുക എന്ന് ഞങ്ങള്‍ക്കോ ? ഞങ്ങള്‍ വിത്തിന് പറയുന്ന പേര്‍  അവനോ അറിയില്ല  എങ്കിലും ആശയ വിനിമയത്തിന് ഭാഷ ഒരു തടസ്സമല്ല എന്ന് തെളിയിച്ചു കൊണ്ട്   "യാ സ്വദീക്  അന  എഭ്ഹ  ഹാദാ  ഫുസ് ഫുസ് സവ സവ ആര്‍ള്"  എന്നൊക്കെ പറഞ്ഞു വിത്തിന് പറ്റിയ മൂന്നാല് വഴുതനയും  വിത്തിനായി ഉണക്കിയ മത്തനും  ചിരങ്ങയും 
കൈക്കലാക്കി  അടുത്ത  കൃഷിയിടത്തിലേക്ക് നീങ്ങി


പറയത്തക്ക രീതിയിൽ ഒരു വഴിയോ റോഡോ ഒന്നും തന്നെയില്ല . മല മടക്കുകളിൽ നിന്ന് മഴ വെളളംഒലിച്ചിറങ്ങി പോയ വാദിയിലൂടെ ചെറിയ ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ പതിയെ താഴേക്കിറങ്ങി  .അകലെ ഈന്തപ്പന  തോട്ടത്തിലെ പച്ച പട്ടകൾ അസ്തമയ സൂര്യന്റെ ചുവപ്പ്‌ രാശിയിൽ മൈലാഞ്ചി അണിഞ്ഞ മോന്ജത്തി കണക്കെ ഞങ്ങളെ മാടി വിളിക്കുന്നു.

 പ്രാചീന കാലം മുതൽ ഈ വര്ത്തമാന കാലത്തും ഈത്തപഴം തന്നെയാണ് സൌദിയുടെ  പ്രധാന കൃഷി ഭരണ കൂടം നല്ല രീതിയിൽ സബ്സിഡിയും മറ്റുആനുകൂല്യങ്ങളും നൽകിഇതിനെ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .ആഗോള സാമ്പത്തിക മാന്ദ്യ സമയത്ത് സഹൃദയനായ ഒരറബിയുമൊത്ത് ഇച്ചിരി രാഷ്ട്രീയം പറഞ്ഞതിനെ ഇപ്പൊ ഞാൻ ഓര്‍ത്തെടുക്കുന്നു .സമ്പൂര്ണ ഗുണഭോക്ത്ര  രാജ്യമായ നിങ്ങളെ കാര്യമൊക്കെ മഹാ കഷ്ടമാവും  ഇങ്ങനെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാല്‍ എന്ന്  ഞാന്‍ അല്‍പ്പം പരിഹാസത്തോടെ   പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ മറുപടി ഞങ്ങള്‍ ഞങ്ങളുടെ പാരബര്യവിഭവമായ ഈത്തപ്പഴം മാത്രം തിന്നു ജീവിക്കും   അങ്ങനെ ഈ സാധാനം തന്നെ തിന്നാല്‍ മടുപ്പ് വരില്ലേ സഹോദരാ എന്ന ചോദ്യത്തിന് അവന്‍ തന്ന ഉത്തരം   നാല്‍പ്പതോളം  വെത്യസ്ഥ  വിഭവങ്ങള്‍ ഈത്തപഴം കൊണ്ട് ഉണ്ടാക്കാം എന്നും  പുരോഗമനത്തിന്‍റെ ഭാഗമായി കൃഷി അല്‍പ്പം പുറകില്‍ പോയിട്ടുണ്ട് എങ്കിലും സൌദിയുടെ ഭക്ഷ്യ സുരക്ഷയെ പിടിച്ചു നിര്‍ത്താനുള്ള  കൃഷി ഒക്കെ ഇപ്പോഴും ഇവിടെ ഉണ്ട് എന്നുമാണ്. വാപ്പയും വല്യാപ്പയും കൃഷിക്കാര്‍ ആണെന്നും കേരളം മൊത്തം പച്ചപ്പാണെന്നും അവനു മുന്നില്‍ സവിസ്തരം വിളമ്പിയ എന്‍റെ കപട ഗീര്‍വാണത്തിന്    കിട്ടിയ  ഒരു കനത്ത പ്രഹരമായിരുന്നു അവന്‍റെ വാക്കുകള്‍. കേരളത്തില്‍ ഇപ്പൊ ജാതിമത രാഷ്ട്രീയ സ്പര്‍ദ്ധകളും  കപട ആത്മീയ  ജാതീയ ചിന്തകളും മാത്രമാണ്  കൃഷി എന്ന് നമുക്ക് മാത്രമല്ലേ അറിയൂ ,,,

അയ്യോ പറഞ്ഞു പറഞ്ഞു വഴി തെറ്റിയോ ...? നമുക്ക് കാഴ്ചകളിലേക്ക് തന്നെ മടങ്ങാം.......

 അങ്ങനെ ഈത്തപഴ തോട്ടത്തിനടുത്ത്  എത്തിയപ്പോള്‍  അതാ തൊട്ടപ്പുറത്ത് നാട്ടിലെ തൊടിയിലേക്ക് നോക്കിയ  പോലെ നിറയെ വാഴയും  പൂത്ത് നില്‍ക്കുന്ന മാവും പഴുത്തു നില്‍ക്കുന്ന പേരക്കയും  ചെറുനാരങ്ങയും അടക്കം പല വൃക്ഷ ലതാതികളും
ഫലമൂലാധികളും  ആട് പ്രാവ് കോഴി  മെരുക് തുടങ്ങിയ  വളര്‍ത്തു മൃഗങ്ങളും  ഉള്ള മറ്റൊരു തോട്ടം  എല്ലാവരും കണ്ടപാതി കാണാത്ത പാതി അങ്ങോട്ടോടി  ഉള്ളില്‍ ചെറിയ ഒരു ഭയം ഓട്ടത്തിനിടക്കും ഉള്ളിലുണ്ട് ആരാന്‍റെ പറമ്പിലേക്ക് ചുമ്മാ ഇടിച്ചു കയറിയാല്‍ ചിലപ്പോ മുട്ടും കാലിന്‍റെ ചിരട്ട  പൊട്ടും ,...
യമനികളും  സുഡാനികളും ആയിട്ടുള്ള  മൂനാല് പേര്‍ വട്ടം കൂടി സ്വറപറഞ്ഞിരിക്കുന്നുണ്ട് തോട്ടത്തിന്‍റെ  ഉള്ളില്‍ ഞങ്ങളെ കണ്ണിലെ പോലെ തന്നെ അവരുടെ കണ്ണുകളിലും ഒരു ഭീതിയുടെ നിയലാട്ടം കണ്ടു  പരസ്പരമുള്ള അഭിവാദ്യങ്ങളിലൂടെ ഇരുകൂട്ടരുടേയും ഭയം വിട്ടകന്നു ഞങ്ങളോട് ഉള്ളില്‍ കയറി കാണാന്‍ പറഞ്ഞു ..




എല്ലാവരും ഫോണും ക്യാമറയും എടുത്ത്  കളിക്കല്‍ തുടങ്ങി സെല്‍ഫി  സുല്‍ഫി ഗുല്‍ഫി  പലജാതി ക്ലിക്കുകള്‍ ഫോട്ടോകള്‍  എടുത്ത് മുന്നോട്ട് നടക്കവേ ആണ് മുന്നില്‍ ഒരു വലിയ മോട്ടോര്‍ വര്‍ക്ക് ചെയ്യുന്ന ശബ്ദം  കേട്ടത് ഇപ്പോള്‍ കേള്‍ക്കുന്ന ശബ്ദവും

കാണുന്ന കാഴ്ചയും എല്ലാം ആവേശവും അത്ഭുതമാണ് . ശബ്ദം കേട്ട ദിക്കിലേക്ക് കുതിച്ചു  പണ്ട് നെല്ല് കുത്തി അരിയാക്കുന്ന  മില്ലുകളില്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ഒറ്റ പിസ്റ്റണ്‍ മോട്ടോര്‍ ആണ് വര്‍ക്ക് ചെയ്യുന്നത് ചെറുപ്പത്തില്‍ ഇത്തരം യന്ത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അരിമില്ല്  ഞങ്ങളെ നാട്ടില്‍ ഒരെണ്ണം ഉണ്ടായിരുന്നു അവിടെ പോയി ഇന്ധന വിതരണ അനുപാതം ക്രമീകരിക്കുന്ന ഹെഡ് വാല്‍വ് റോക്കാറുകളുടെ പ്രവര്‍ത്തനം നോക്കി നില്‍ക്കുക കൌതുക മായിരുന്നു ഒരു പക്ഷിയുടെ ചുണ്ട് കൊണ്ട്  ആണിയില്‍ കൊത്തുന്ന പോലെ അത്  ഹെഡ്  വാല്‍വുകളില്‍ അടിച്ചു കൊണ്ടിരിക്കും  ഇരുവശത്തും വലിയ ഭാരമുള്ള  ഫ്ലൈവീലുകളും  ഉണ്ടാവും  അതിലെ ഒരുവീലില്‍  നിന്ന് വര്‍ക്ക് ചെയ്യേണ്ട യന്ത്രത്തിലെ ബെല്‍റ്റുകള്‍ ഘടിപ്പിച്ചാണ് വിവധ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് .  വൈദ്യുതവിപ്ലവം നാടെങ്ങും വന്നപ്പോള്‍ ഇത്തരം മെഷീനുകള്‍ നമ്മുടെ നാട്ടില്‍ നിന്ന് തുരുംബെടുത്തു പോയി  അത് കൊണ്ട് തന്നെ ആ മെഷീന്‍വര്‍ക്ക് ചെയ്യുന്ന കാഴ്ച ഗ്രിഹാതുര സ്മരണകളിലേക്ക് ചിന്തകളെ   കൂട്ടികൊണ്ട് പോയി ....

ഇവിടെ ഈ ഡീസല്‍ എഞ്ചിന്റെ ഉത്തര വാദിത്തം   ആതോട്ടം നനക്കാനുള്ള വെള്ളം പമ്പ് ചെയ്യാന്‍ ആണ്  തോട്ടത്തിന് നടുക്കായി  ഒരു കിണര്‍ ഉണ്ട്  മരുഭൂമികളിലെ  കിണറുകള്‍ ആവേശവും അത്ഭുതവും  അത്താണിയും ആണ് . അത് കൊണ്ട് തന്നെ ആ കിണറില്‍ ഒന്ന് എത്തിനോക്കാന്‍ ഞങ്ങള്‍ എല്ലാരും ഒരേപോലെ ഓടിയടുത്ത് താഴേക്ക് നോക്കി നാമൊക്കെ സര്‍വ്വ സാധാരണ കാണുന്ന കിണറുകളേക്കാള്‍ എത്രയോ അടി താഴ്ചയുണ്ട്‌  അത് കൊണ്ട്  തന്നെ  ആ കിണറാഴത്തെ  നൂറ്റിക്കോല്‍ അടി  താഴ്ച  എന്ന കണക്കില്‍ കുരുക്കി നമുക്ക് വിശേഷങ്ങളിലേക്ക് കടക്കാം  
നാലോ അന്ജോ  മീറ്ററുകള്‍ അപുറത്ത് സ്ഥാപിച്ച  മെഷീന്‍ ഫ്ലൈ വീലില്‍ നിന്ന്  ബെല്‍റ്റുകള്‍ കിണറിലേക്കിറക്കിയ വലിയ വണ്ണമുള്ള  പൈപ്പിന്‍റെ മുകള്‍ ഭാഗത്ത്  ബന്ധിപ്പിച്ചിരിക്കുന്നു  അങ്ങനെ ആണ്  പപ്പിലെ ഫൂട്ട് വാല്‍വുകള്‍ കറങ്ങി വെള്ളം മേലോട്ട് പമ്പ് ചെയ്യുന്നത്  ഒരു ചെറിയ അരുവി കണക്കെ തോട്ടമാകെ വെള്ളം എത്തുന്നു മനോഹരമായ കാഴ്ച   അങ്ങനെ കാഴ്ചകള്‍ കണ്ടും    വായ തേന്‍ കുടിച്ചും   നടക്കവേ  അതാ പഴുത്ത പേരക്കകള്‍  കണ്ടിട്ട്  തിന്നാതെ പോവാന്‍  തോനുന്നില്ല തോട്ടക്കാരനായ  യമനിയും സുടാനിയും കാണാതെ  ഓരോന്ന് അകത്താക്കി നില്‍ക്കുമ്പോള്‍ ആണ് അപ്പുറത്ത് ഒരു ചെറിയ വാഴക്കുല നിറയെ പഴുത്ത കായയുമായി  നില്‍ക്കുന്നത് അത്യാവശ്യം വെശപ്പും ആ കുലയുടെ ചന്തവും  എല്ലാം ഒന്ന് ചേര്‍ന്ന ശുഭ മുഹൂര്‍ത്തമായത് കൊണ്ട് ആ സുന്ദരമായ കുല ഞങ്ങളുടെ ആമാശയങ്ങളില്‍ നിദ്രപൂണ്ടു  അപ്പോഴേക്കും  ഒരു നീളമുള്ള കമ്പുമായി നമ്മുടെ തോട്ടക്കാര്‍ വന്നു  നാലഞ്ജ് പേരക്ക  ഉപ്പേരി ഉണ്ടാക്കാന്‍ കുറച്ചു വാഴതട്ട  തുടങ്ങിയവ ഒക്കെ ഞങ്ങള്‍ക്ക് സമ്മാനിച്ചപ്പോള്‍ ആണ്  നേരെത്തെ കട്ട് തിന്നേണ്ടായിരുന്നു  എന്ന് തോന്നിയത് .. പക്ഷെ എന്ത് ചെയ്യാം ജാതിയാല്‍ ഉള്ളത് തൂത്താല്‍ പോവില്ലല്ലോ
അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി ഞങ്ങളെ സ്വീകരിച്ചു സല്‍ക്കരിച്ച  നല്ല മനസ്സുകള്‍ക്ക്  നന്ദി ചൊല്ലി  ചുറ്റും മലകൊണ്ട്  മറച്ച സുന്ദരിയായ ആ വാദിയെ വണങ്ങി  ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു 


 ഇനി അല്‍പ്പം ചിത്രങ്ങള്‍ കാണാം 














































27 അഭിപ്രായങ്ങൾ:

 1. ഇവിടെ നമുക്കടുത്തു തന്നെ ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിട്ട് അറിഞ്ഞില്ലല്ലോ, ചിത്രങ്ങളും വിവരണങ്ങളും മനോഹരമായിട്ടുണ്ട്...

  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 2. ഒരു മനോഹരമായ സചിത്ര യാത്രാവിവരണം .... ആസ്വദിച്ചു തന്നെ വായിച്ചു .... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. Kombanta vivararanam nannaayittund... Iniyum koooduthal.. Nannaayi eyuthuka

  Vaayanayum eyutttthum nasikkillla

  മറുപടിഇല്ലാതാക്കൂ
 4. എഴുത്ത് നന്നായിട്ടുണ്ട് ആലങ്കാരിക പ്രയോഗങ്ങള്‍ കുറച്ച് ഒഴിവാക്കിയിരുന്നങ്കില്‍ ഒന്ന് കൂടി നന്നായേനെ ഭാവുകങ്ങള്‍ ...<3 <3

  മറുപടിഇല്ലാതാക്കൂ
 5. കൊമ്പന്‍ . ഞാനവിടം പോയിട്ടിലെന്കിലും അവിടം സന്ദര്‍ശിച്ച പ്രതീതി അതിലുപരി നിങ്ങളുടെ കൂട്ടുകാര്‍ തമ്മിലുള്ള സ്നേഹവും ,മറ്റും .. വിവരണത്തിന് നല്ല ഒഴുക്ക് ,.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. മരുഭൂമി ശരിക്കും ഒരു വിസ്മയം തന്നെയാണ് ,, അതിനേക്കാള്‍ അത്ഭുതവും !! കൊമ്പന്‍ ശൈലിയിലുള്ള വിവരണവും , ചിത്രങ്ങളുമൊക്കെയായി നന്നായി എഴുതി ,, യാത്ര തുടരുക :)

  മറുപടിഇല്ലാതാക്കൂ
 7. വളരെ ഗ്രാമ്യഭാഷയിൽ പറഞ്ഞ വിവരണം രസമായി - പുതിയ ഒരറിവുമായി . ഫോട്ടോകൾ അതിനെ സഹായിക്കുന്നുണ്ട് . ഇങ്ങനെ ഒന്ന് കാണാൻ ആഗ്രവുമുണ്ട്. ആദ്യഭാഗം ലാഗിംഗ് ഉണ്ട്.
  നിങ്ങള്ക്ക് തിരുത്താൻ എളുപ്പത്തിനു ഞാൻ കണ്ട അക്ഷരത്തെറ്റുകൾ താഴെ കൊടുക്കുന്നു.
  ------------------------------------------------------
  സഹാജാരിയും /ദുശീല / പച്ചപ്പിലെക്കും / വഴിക്കാട്ടിയെ / നെരച്ച /പാറകുന്നുകളും / നിംനോനതകള്‍ / വിജാരിചോള്ളൂ / രസചരട് / നിശ്ചയധാര്‍ട്യത്തോടെ / അണകെട്ട് / വെള്ളപോക്ക / ഉപകാരപെട്ടു / വര്‍ണവെത്യാസം / വെത്യസ്ഥ / വര്‍ണ / വീല്‍ധാര? / മോന്ജത്തി / ഈത്തപഴം / ഗുണഭോക്ത്ര / പാരബര്യ/ ഫലമൂലാധികളും / നിയലാട്ടം / ഗ്രിഹാതുര / കൂട്ടികൊണ്ട് / അന്ജോ / വായ തേന്‍ / തോനുന്നില്ല / വെശപ്പും / നാലഞ്ജ് പേരക്ക /

  മറുപടിഇല്ലാതാക്കൂ
 8. :) നല്ല രസായി പറഞ്ഞു
  ചിത്രങ്ങളും നന്ന്..
  ഇനിയും മരുഭൂമിയുടെ ഉള്‍ക്കഥകള്‍ പോരട്ടെ
  (കീടനാശിനി എന്നെയും ഞെട്ടിച്ചു :( )

  മറുപടിഇല്ലാതാക്കൂ
 9. പച്ചക്കറികള്‍ക്ക് കീടനാശിനിപ്രയോഗവും തുടങ്ങി അല്ലേ?
  വിവരണവും,ഫോട്ടകളും നന്നായിട്ടുണ്ട്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 10. കൊമ്പന്റെ വമ്പത്തരങ്ങൾ അറിഞ്ഞിട്ട് നാളുകൾ ഏറെയായി - ഇത്തവണ ആ നാട്ടുഭാഷയിൽ ഒരു യാത്രവിവരണം. ഞങ്ങളൊക്കെ മരുഭൂമിയെ അറിയുന്നത് ഇങ്ങിനെയാണ് . വിവരണത്തോടൊപ്പം നിറഞ്ഞുതുളുമ്പുന്ന ചിത്രങ്ങൾ കൂടി ചേർന്നപ്പോൾ വായനക്കാരനും ഒപ്പം യാത്ര ചെയ്തതുപോലെ....

  മറുപടിഇല്ലാതാക്കൂ
 11. മരുഭൂ യാത്രാ വമ്പത്തരങ്ങള്‍ രസിച്ച് വായിച്ചൂട്ടോ...

  മറുപടിഇല്ലാതാക്കൂ
 12. ചില അക്ഷര തെറ്റുകള്‍ ഒഴിച്ചാല്‍ വിവരണം നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 13. മരുഭൂമിയിലെ യാത്രാ വിശേഷങ്ങള്‍ കൊള്ളാം ! ഇടയ്ക്ക് ജിപിആര്‍എസും ജിപിഎസ്സും കൂടിയൊന്നു കുഴപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 14. നേരില് കണ്ടതിനേക്കാള് മനോഹരമായിരിക്കുന്നു.
  യാത്രാവിവരണത്തിന്റെ എല്ലാ ചേരുവകളും കൃത്യമായി പാകത്തിന് ചേര്ത്ത് തയ്യാറാക്കിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 15. .......എല്ലാവരിലും ഒരു ഞെട്ടല്‍ ഉണ്ടാക്കി കാരണം ഇവിടെ പൊതുവേ ആരോഗ്യ വകുപ്പും മറ്റും കര്‍ശന പരിശോധന നടത്തിയാണ് പച്ചക്കറിയും മറ്റും മാര്‍ക്കറ്റില്‍ എത്തുന്നത് എന്നതായിരുന്നു ഞങ്ങളെയെല്ലാം ധാരണ എന്നാല്‍ ഇവിടെയും വിഷലിപ്തമായ കീടനാശിനികള്‍ ഉപയോഗിച്ചു തന്നെയാണ് കൃഷി നടത്തുന്നത് എന്ന് ബോധ്യപെട്ടു .
  അഭിനന്ദനങ്ങൾ ...

  യാത്രകൾ എന്നും അറിവ് നല്കുന്നവ തന്നെ ...ആ അറിവ് മടുല്ലവരിലേക്ക് പകരുമ്പോൾ മാത്രമാണ് അത് വെളിച്ചമായി മാറുന്നത് ...

  നന്ദി ...ഇതിൽ പറഞ്ഞിരിക്കുന്ന കീട നശിനികൾ ഉപയോഗം ..അത് മുന്നേ പലരിൽ നിന്നും അറിഞ്ഞിരുന്നു ...എങ്കിലും അത് പൂര്ണമായി വിശ്വസിക്കുന്നത് ഞാൻ നേരിൽ കണ്ടതിനു തുല്യം നിങ്ങൾ സാക്ഷി ആകുമ്പോൾ ആണ് ...
  എല്ലാവര്ക്കും സുഖമല്ലേ ...?
  സൈഫൂ... കൂട്ടുക്കര്കും എല്ലാവര്ക്കും ഇനിയും നല്ല യാത്ര വിവരണവും പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 16. നന്നായി വിവരണങ്ങളും ഫോട്ടോകളും.. നല്ല അനുഭവം...!

  മറുപടിഇല്ലാതാക്കൂ
 17. ഖോവാര്‍ ഡാമിന്റെ കാര്യമാണോ കൊമ്പന്‍ പറയുന്നത്...? അവിടെ ഞങ്ങളും പോയിരുന്നു... ഇതാ ഇവിടെയുണ്ട്... നല്ല വാഴയും ഓമക്കായും, താറാവുകളും എല്ലാം എല്ലാം... തികച്ചും വ്യത്യസ്ഥമായ ഒരനുഭവം തന്നെ...

  മറുപടിഇല്ലാതാക്കൂ
 18. കലക്കീട്ടാ ഭായ്
  തനി നാട്ടു ഭാഷയിൽ കൂടിയാണല്ലോ
  ഈ യാത്രാവിവരണം ഒഴുകി പോകുന്നത്...

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...