ബുധനാഴ്‌ച, ജനുവരി 9

കുഞ്ഞുണ്ണിയുടെ കെട്ടും,അമ്മായിന്‍റെ കണക്കും... !


നേരം വെളുത്ത് പല്ലും മുഖവും തേച്ചു കഴുകി, ഉമ്മ കൊടുത്ത കട്ടനും അടിച്ചു കുട്ടപ്പനായി 'കുഞ്ഞുണ്ണി' രാവിലെത്തന്നെ നാലുംകൂടിയ കവല ലക്ഷ്യമാക്കി നടന്നു. പതിവ് 'കമ്പി ടീം' എല്ലാം രാവിലെത്തന്നെ സൂപ്പെര്‍ സാധുവില്‍ നിന്നുയരുന്ന ധൂപ ധൂളികളാല്‍ വായുവിന്‍റെ അനന്തമായ ലോകത്ത് നൈമിഷിക ശില്‍പ്പങ്ങള്‍ തീര്‍ത്ത്‌ വായും നോക്കിയിരിക്കുന്നുണ്ട്. കുഞ്ഞുണ്ണിയുടെ ഒരു ദിവസമാരംഭിക്കുന്നത് ഈ കമ്പിക്കാലില്‍ നിന്നാണ്. നടുവൊടിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് രണ്ടു ചെങ്കല്ലുകളുടെ മേലെ പ്രതിഷ്ടിച്ചുണ്ടാക്കുന്ന ഈ   'കമ്പിക്കാല്‍' എന്ന  ഇരിപ്പിടത്തിനു ഒരു നാവുണ്ടെങ്കില്‍ പറയാനും ഒരു കൈയ്യുണ്ടെങ്കില്‍ രചിക്കാനും കഥകളുടെ കൂമ്പാരം നിരവധിയുണ്ട്.
(ചിത്രം ഗൂഗിള്‍)

കുഞ്ഞുണ്ണിയുടെ ജീവിതത്തിലെ ഉത്തരംമുട്ടുന്ന പല വിഷമ ഘട്ടത്തിലും  താങ്ങും തണലുമായത് ഈ കമ്പിക്കാലും ഇതിന്‍റെ മുകളിലെ സ്ഥിര ആസനസ്ഥരായ ആശാന്‍മാരുമാണ്. ഇപ്പോള്‍ ഒരാഴ്ച്ക്കാലമായി ശ്രീമാന്‍ കുഞ്ഞുണ്ണി  കുണ്ഠിതകുത്സിതനും നിരാശാപരവശനുമാണ്. കമ്പിക്കാലിനു മുകളിലെ  ആശാന്മാര്‍ക്കോ അടിയിലെ പൂസാന്മാര്‍ക്കോ 'പരിഹാര നിര്‍ദേശ കര്‍മ്മം' ചെയ്യാന്‍ കഴിയാത്തൊരു പ്രതിസന്ധിയില്‍ കുഞ്ഞുണ്ണി അകപ്പെട്ടിരിക്കുന്നു.

പറയത്തക്ക പണിയോ കൂലിയോ മറ്റു ഏര്‍പ്പാടുകളോ ഒന്നും  തന്നെയില്ല. തട്ടീംമുട്ടീം എട്ടിലും പത്തിലും തോറ്റു തുന്നംപാടി തോട്ടുവക്കത്ത് ചൂണ്ടലുമിട്ട്  കോട്ടിയുംകളിച്ച്  നടക്കുന്ന കാലം  കഴിഞ്ഞിട്ടിപ്പോ പതിറ്റാണ്ട് ഒന്നന്നരയായാകുന്നു. സഹപഠിയന്മാരും കളിയന്‍മാരുമായ സകല അലവലാതികളും മംഗല്യമെന്ന മഹാമാരണത്തിന്‍' സുഖമാവോളമനുഭവിച്ച് ഒന്നും രണ്ടും സന്താനങ്ങളുമായി  സസുഖം വാണരുളുന്നു. ശ്രീമാന്‍ കുണ്ഠിതകുത്സിത ശിരോമണി കുഞ്ഞുണ്ണിക്ക് മാത്രം ഇതിനൊന്നും ഇത് വരെ ഭാഗ്യം ലഭിച്ചില്ല.
സാധാരണ കൂവിത്തെളിഞ്ഞ, പ്രായമറിയിച്ച  യുവകോമള ശ്യാമളന്മാരെയൊക്കെ സ്വന്തം നിര്മ്മാതാക്കള്‍ നേരത്തുംകാലത്തും കണ്ടറിഞ്ഞു പെണ്ണ് കെട്ടിക്കും   ഉത്തരവാദിത്ത ബോധം വരാനും കാര്യ ഗൌരവ വീണ്ടു വിചാരം ഉണ്ടാവാനും അന്താരാത്മാവില്‍ നിന്നുത്ഭവിക്കുന്ന ദുഷ്ട ചിന്തകളുടെ വിസ്ഫോടനഫലമായി രൂപം കൊള്ളുന്ന വികാരംകൊണ്ട് സമൂഹത്തില്‍ ഉണ്ടാവാന്‍  സാധ്യതയുള്ള  അവിഹിത ഗര്‍ഭം, വാതിലില്‍ മുട്ട് , കുളക്കടവിലെ കൈതക്കാട്ടില്‍ തപസ്സിരിക്കല്‍, നട്ടപ്പാതിരക്ക് ഞെട്ടിയുണര്‍ന്ന് സരിഗമരാഗം പാടല്‍ തുടങ്ങിയ ക്രീഡകള്‍ക്ക് വലിയ ഒരാശ്വാസമാണ് ഈ 'കല്യാണം' എന്ന കാലുകെട്ടല്‍.

പക്ഷെ മാന്യ ശ്രീ  സത്സ്വഭാവിയും, സദ്‌ഗുണ സമ്പന്നനുമായ സദാചാര ആചാര്യ കുഞ്ഞുണ്ണി മേല്‍പ്പടി സംഗതികളിലൊന്നും ഇന്നു വരെ പങ്കുചേര്‍ന്നിട്ടില്ല. ഇനി ചേരുകയുമില്ലന്ന ഉത്തമ ബോദ്ധ്യം  മാന്യ പിതാശ്രീ തെങ്ങോലപ്പറമ്പില്‍ കുഞ്ഞറമുവിനും ബീടര്‍ കദീശുവിനുമുണ്ട് എന്നത്കൊണ്ട് പൊന്നോമന പുത്രന്‍ 'പൂമോന്‍ കുഞ്ഞുണ്ണി'യുടെ കാര്യത്തില്‍ പറയത്തക്ക  ബേജാറോ  ബദ്ധപ്പാടോ ഒന്നുംതന്നെയില്ല. അവരുടെ ധാരണ പ്രകാരം കുഞ്ഞുണ്ണി ഇന്നും ഒരുണ്ണിയാണ്. അങ്ങനെ ഒരു ധാരണ ഈ വന്ദ്യ വയോധിക ദമ്പതികളില്‍ ഉണ്ടാവാനും തക്കതായ ഒരു കാരണമുണ്ട്.

വാപ്പ കാര്‍ന്നോന്മാര്‍കൂടി നിശ്ചയിച്ചു നടത്തിയ കാനോത്തെന്ന  സ്വര്‍ഗ്ഗീയ  സുന്ദര ബന്ധത്തില്‍ എട്ടിന്‍റെയന്നു കണ്ടുമുട്ടി (പഴയ കാലത്ത് കിഴക്കന്‍ ഏറനാട്ടിലോക്കെ  കല്യാണം കഴിഞ്ഞ അന്നുമുതല്‍ തുടങ്ങുന്ന  സത്ക്കാരങ്ങള്‍ കാരണം മൂന്നും നാലും ദിനം കഴിഞ്ഞേ പെണ്ണും ചെക്കനും ഒരുമിച്ചുകൂടാന്‍ കഴിയൂ എന്നൊരു കേട്ട്കേള്‍വി വിനീത വിനയ കൊമ്പനുണ്ട്   ) ആരംഭിച്ച കുടുംബ ജീവിതത്തില്‍ ഒരു കുഞ്ഞിക്കാല്‍ കാണാന്‍  പടച്ചോന്‍റെ കനിവുംകാത്ത് നാളനവധി കാത്തിരിക്കേണ്ടിവന്നു. ഒരു കുഞ്ഞിക്കാലിനുവേണ്ടി ഓതി തീര്‍ത്ത ഖത്തങ്ങളും യാസീനും നിരവധിയെന്നു മാത്രമല്ല   ഈ ഭൂമി മലയാളത്തിലെ സകലമാന യാറങ്ങളും  നല്ല പള പള ലങ്കുന്ന ചൈനാ സില്‍ക്കിന്‍റെ  പച്ചപ്പട്ടുകൊണ്ട് മൂടീട്ടും , ബദ്രീങ്ങള്‍ക്കും  മമ്പര്ത്തെതങ്ങള്‍ക്കുമടക്കം  നിരവധി നേര്‍ച്ചയും കാഴ്ചയും വെച്ച്,  ഹദ്ദാദും പിന്നെ പാതിരാക്ക് കുത്തീറാത്തീബും നടത്തി  തേടീട്ടു കിട്ടിയ നേട്ടമാണ് നമ്മുടെ കുഞ്ഞുണ്ണി.

അത്കൊണ്ടുതന്നെ ' മഴ കൊണ്ടാല്‍ ചീരാപ്പ് പിടിക്കോ വെയില്‍ കൊണ്ടാല്‍ കരിവാളിക്കുമോ ' എന്ന്പേടിച്ചു വളര്‍ത്തിയെടുത്തതാണ് ഈ മാന്യദേഹത്തെ എല്‍പി യുപിയും കഴിഞ്ഞു ഹൈസ്കൂളിലും പോയി വിവരക്കേടില്‍ 'പി എച്ച് ഡി 'യുമെടുത്തു വന്ന കുഞ്ഞുണ്ണി , കുറച്ചു കാലം നാട്ടിലെ കമ്പി ടീമുമായി സഹകരിച്ചു ചുമ്മാ മാനം നോക്കി നടന്നെങ്കിലും ആ നടത്തത്തില്‍ ഒരു മനംമടുപ്പു തോന്നി  മാന്യ പിതാശ്രീ കുഞ്ഞറമു മുമ്പില്‍ ദയനീയമായ മുഖഭാവത്തോടും പ്രതീക്ഷാ'നയനത്തോടും കൂടി ഒരിക്കല്‍ ചോദിച്ചതാണ്..,  പഠനം അവസാനിപ്പിച്ച സ്ഥിതിക്ക് ഇനി ഞാന്‍ വല്ല ജോലിക്കും പോവട്ടെ എന്ന്. സത്യസന്ധ്യമായി പറഞ്ഞാല്‍ കുഞ്ഞുണ്ണിക്ക് ജോലിക്ക് പോകാന്‍ താല്‍പ്പര്യം ഉണ്ടായിട്ടല്ല. മറിച്ച് ,  ഞാന്‍ പഴയ 'കിള്ള ക്കുട്ടിയല്ല' അത്യാവശ്യം നാളും പ്രായവും ഒക്കെ ആയി,  ഇനി കുറച്ചു സ്വാതന്ത്ര്യം കൂടെ എനിക്കാവശ്യമാണെന്ന് സ്വന്തം രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്താനുള്ള ഒരു ശ്രമം കൂടിയായിരുന്നു. പക്ഷെ, പുത്രസ്നേഹിയായ പിതാവ് ആ അപേക്ഷയെ കാര്യകരണസഹിതം നിരസിച്ചു.

വാപ്പ വല്യാപ്പമാര്‍ ഖിലാഫത്തില്‍  ഫത്'വ ഉണ്ടാക്കി പിടിച്ചടക്കി വളച്ചുകെട്ടിയതും നയിച്ചുണ്ടാക്കിയതുമടക്കം ഞമ്മക്കും ഞമ്മളെ രണ്ടുതലമുറക്കും കഴിയാനുള്ള വക  ഇവിടുള്ളപ്പോ 'ഇന്റോന്‍' ഒരു പണിക്കും  പോകണ്ട എന്ന വാക്കോടെ സകല പ്രതീക്ഷയും നഷ്ടപ്പെട്ടതാണ്.  ഇനിയിപ്പോ തന്‍റെ പ്രായം കാണിക്കാന്‍ അങ്ങനെയുള്ള കോപ്രായംകൊണ്ട് കാര്യമില്ലന്ന ബോദ്ധ്യമുള്ളത്കൊണ്ട് അങ്ങനെയൊരു പരീക്ഷണത്തിനു മുതിരാതെ കമ്പി ടീമിലെ തല മൂത്ത മൊതലുകളുടെ അടുത്തു നിന്ന് ഒരു പരിഹാരം തേടാനാണ് , കട്ടനും അടിച്ചു കുട്ടപ്പനായി രാവിലെ തന്നെ ഇറങ്ങിയത്.

കുഞ്ഞുണ്ണിയുടെ മുഖത്തെ വിഷാദ മൂകത കണ്ടു 'ഭണ്ഡാരം രമേശന്‍'  എന്താ കുഞ്ഞുണ്ണീ  നീ ലത്‌ പോയ ലതിനെ പ്പോലെ  ലതായി ഇരിക്കുന്നത്..? കുഞ്ഞുണ്ണി പ്രതീക്ഷിച്ച ചോദ്ദ്യം തന്നെ.  കുഞ്ഞുണ്ണി ലജ്ജയോട്കൂടി തല ചൊറിഞ്ഞ് 'കാര്യം' പറഞ്ഞു. "ഒറ്റക്ക് കിടക്കാന്‍ ഇനി വയ്യ ആരെങ്കിലും കൂട്ടിനു കിട്ടിയേ മതിയാവൂ.."  ഇത് കേട്ട  പമ്പര വിഡ്ഢി ഭണ്ടാരം  ചാടി കുടഞ്ഞു പറഞ്ഞു: " ഞാന്‍ വരാംടാ .... നിനക്ക് കൂട്ട് കിടക്കാന്"
ഇതുകേട്ട കുഞ്ഞുണ്ണി {"പോട തെണ്ടീ .., ന്നിട്ട് വേണം നിന്‍റെ ചെരങ്ങും  ചൊറീം എനിക്കൂടെ കിട്ടാന്‍ "എന്ന മറുപടിയുടെ തുട്ട് ഭണ്ടാരത്തിന്‍റെ അണ്ണാക്കിലേക്കിട്ടു വാസു കുഞ്ഞാട്ടനുനേരെ തന്‍റെ നയനാഭുജങ്ങള്‍  ചോദ്ദ്യഭാവത്തോടെ  നീട്ടി. കമ്പിട്ടീമിലെ വയസ്സ് കൂടിയതും കാര്യപ്രാപ്തി ഉള്ളതുമായ ഒരേ ഒരാള്‍ വാസു കുഞ്ഞേട്ടനാണ്. അതുകൊണ്ടുതന്നെ  ഈ നാല്‍ക്കവലയില്‍ ജന്മം കൊള്ളുന്ന ഏത് വിഷയത്തിനും കുഞ്ഞേട്ടന്‍ വക 'സൊല്യൂഷന്‍' ഉണ്ട്.

നോട്ടവും നോട്ടത്തിന്‍റെ  അര്‍ത്ഥവും ഉള്‍ക്കൊണ്ട്‌ കൊണ്ട് സാധു ബീഡി ഒന്നൂടെ ഒന്നാഞ്ഞു വലിച്ച് , കുഞ്ഞുണ്ണിയെ അടുത്തേക്ക് പിടിച്ചിരുത്തി വാസു  കുഞ്ഞേട്ടന്‍ പറഞ്ഞു: അതിനെന്താ  കുഞ്ഞുണ്ണീ .... നീ കാര്യം കാര്യംപോലെ ഉപ്പാനോടും ഉമ്മയോടും പറ. "കുഞ്ഞേട്ടാ ...അതിപ്പോ ഞാന്‍ പറഞ്ഞാലൊന്നും ഓല്‍ക്ക് തിരിയൂല , മാത്രമല്ല ഞാനിപ്പോ എങ്ങിനെയാ ഈ വിഷയം അവതരിപ്പിക്കുക..? ചെറിയ നാണത്തോടെ കുഞ്ഞുണ്ണി മൊഴിഞ്ഞു. വിഷാദ വിവശനായ  കഥാനായകന്റെ മുഖം കണ്ട തെയ്യുണ്ണി നാസര്‍ പറഞ്ഞു: ഡാ .. പൊട്ടാ കുഞ്ഞുണ്ണീ  വെറുതേ  എന്തിനാടാ ഓരോ സുയിപ്പില്‍ ചെന്ന്  ചാടുന്നത് നീ ഇപ്പൊ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യവും മന:സമാധാനവും വെറുതേ കളയണോ ? ഇവിടെ ബാക്കിയുള്ളോന്‍ കെട്ടിയതിനു എങ്ങനെ തട്ടുംന്ന് ചിന്തിച്ചിരിക്കുയാ അന്നേരത്താ .... അവന്‍റെ  ഒരു കെട്ടാന്‍ പൂതി.!

ഡാ തെയ്യാ ... ചുമ്മാ ...  വല്യ വായില്‍ വളവളയടിക്കല്ലേ, അതും  രാവിലെത്തന്നെ. ആ പെണ്ണില്ലെങ്കില്‍ കാണായിരുന്നു നിന്‍റെയൊക്കെ ഗതി.  എല്ലാ ആണുങ്ങളും പറയും പെണ്ബ്രന്നോള്‍ ഒന്ന് പോയി കിട്ടിയാല്‍ രക്ഷപ്പെടുമായിരുന്നു, വേറെ ഒന്നിനെ കെട്ടായിരുന്നു എന്നൊക്കെ. പക്ഷെ ആര്‍ക്കാടാ സ്വന്തം  പെണ്ണിന്‍റെ സ്ഥാനത്ത് വേറെ ഒന്നിനെ  സങ്കല്‍പ്പിക്കാനാവുക. നേരും നെറീം ഉള്ളോന് കഴിയൂല , വെറുതെ എന്തെങ്കിലും   പറയാന്നല്ലാതെ. ..?

കുഞ്ഞേട്ടന്‍ ഫിലോസഫി ഇട്ടു നാസറിനെ  മ്യൂട്ടാക്കി, കുഞ്ഞുണ്ണിയോടായി പറഞ്ഞു : "പൊന്നുംമാനേ  കുഞ്ഞുണ്ണീ... ഇയ്യ് ബേജാറാവണ്ട,  ഞാനിപ്പോത്തന്നെ   നിന്‍റെ ബാപ്പ കുഞ്ഞറമു  മാപ്പളയെ ഒന്ന് കാണട്ടെ. ഇയ്യ് ഒരു കാര്യം ചെയ്യ്‌,  ഒരു കെട്ട് ജോക്കെര്‍ ബീഡി ഇങ്ങട്ട്  വാങ്ങിക്കേ...  ബാക്കി ഇമ്മളേറ്റ്.
കേട്ട പാതി കേള്‍ക്കാത്ത പാതി ബീഡിക്കെട്ടും വാങ്ങിക്കൊടുത്ത്  ചിന്താവിശിഷ്ടനായി ഇരിക്കുമ്പോള്‍, കുഞ്ഞേട്ടന്‍ രാവിലെ ബീഡി വാങ്ങാന്‍ ഗതിയില്ലാതെ വന്നതാണെന്നും   രാവിലെത്തന്നെ നിന്നെയും പറ്റിച്ച് 'കെളവന്‍' മുങ്ങിയതാണെന്നും...  ഇതിയാളെ സ്ഥിരം പരിപാടിയാണെന്നുമുള്ള തെയ്യുണ്ണി  നാസറിന്റെ  വാക്ക്കേട്ട് കുഞ്ഞുണ്ണി ഒന്ന് അങ്കലാപ്പിലായി. കുഞ്ഞുണ്ണിക്ക് കുഞ്ഞേട്ടനെ കുറിച്ച് ഇന്ന് വരെ അങ്ങനെ ഒരഭിപ്രായമില്ല . സത്യസന്ധ്യനും സ്നേഹ സമ്പന്നനും നിര്‍ദേശ പരിഹാരകനുമാണ് കുഞ്ഞേട്ടന്‍ എന്ന് നല്ലപോലെ അറിയാം.  എന്നാലും തെയ്യന്‍ പറഞ്ഞപ്പോള്‍ ഒരു ഇത് ഇല്ലാതില്ല.
അത്കൊണ്ട് ഇനിഎന്താ ഒരു വഴിയെന്നു  ചിന്തിച്ചു കുന്തക്കാലിലിരിക്കുമ്പോള്‍ തെയ്യം തന്നെ പറഞ്ഞു കൊടുത്തു പോം വഴി'  'ഡാ .... നീ പച്ച മലയാളത്തില്‍ ഇച്ച് പെണ്ണ് കെട്ടണം എന്നൊന്നും പറയണ്ട അതിനൊക്കെ ഇപ്പൊത്തെ കാലത്ത് നൂറു നൂറു വഴി ഉണ്ട്.

എന്നാ നീ പറ  ഇനി എന്താ ഒരു വഴി..?

ആദ്യം നിന്‍റെ മൊബൈല്‍ ഫോണിന്‍റെ റിംഗ്  ടോണ്‍,അലാറം ടോണ്‍  " ഉമ്മാ ക്ക് പെണ്ണുട്ടണം മ്മാ ക്ക് പെണ്ണ് കെട്ടണം മ്മാ " എന്നപാട്ടാക്ക് ,  
പിന്നെ എന്നും രാത്രി വൈകി വീട്ടില്‍ ചെല്ലുക , വീടിനു ഒരു പുതിയ  താഴിയേരം (ഒരു പുതിയ ഭാഗം ) കൂടി പണിയണം എന്നൊക്കെ ഇടക്കിടക്ക് പറയുക , തുടങ്ങി... ഇഷ്ടംപോലെ  മാര്‍ഗ്ഗമുണ്ട് . നീ ഇതൊക്കെ പരീക്ഷിച്ചിട്ട് മതി കുഞാട്ടന് ബീഡികെട്ട് വാങ്ങികൊടുക്കല്‍.
.കുഞ്ഞുണ്ണി എന്തൊക്കയോ മനസ്സിലുറപ്പിച്ചു  ഒന്ന് മൂളി.  കുറച്ചു നേരം അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങി ഒരുച്ച ഉച്ചേക്കാലായപ്പോള്‍ വീട്ടിലേക്ക്‌ നടന്നു.  ഉമ്മ വിളമ്പിക്കൊടുത്ത ചോറുംകറിയും കഴിച്ചു മനസ്സില്‍ ചിലതൊക്കെ ഉറപ്പിച്ച് വീടിന്‍റെ പൂമുഖത്തേക്ക്‌ വന്നു.  പ്രതീക്ഷിച്ചപോലെത്തന്നെ ഉമ്മ 'ചുണ്ണാമ്പ് തേച്ചു കൊടുത്ത വെറ്റില'യും വായിലിട്ടു വഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ബാപ്പയുടെ അടുത്തേക്ക് നടന്നു.

കുറച്ചു നാട്ടുകാര്യങ്ങള്‍ ഒക്കെപ്പറഞ്ഞ് കുഞ്ഞുണ്ണി  മയത്തില്‍,  ഉപ്പാ ഞമ്മക്ക്  ആ പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു തായേരം കൂടി ഉണ്ടാക്കിയാലോ ..................?  ചോദ്യം കേട്ടതും അവര്‍ രണ്ടാളും കൂടി ഒരടക്കിപ്പിടിച്ച ചിരി പാസാക്കി. ആചിരി കണ്ടതും കുഞ്ഞേട്ടന് വാങ്ങിക്കൊടുത്ത ബീഡിയുടെ കാശ് ബെടക്കായില്ലന്ന് മാത്രമല്ല കാര്യം ഏതാണ്ട് ശരിയാവുകയും ചെയ്തിരിക്കുന്നു എന്ന മന്ദസ്മിതത്തില്‍ നാണം കുണുങ്ങി നില്‍ക്കുന്ന പൊന്നു മോന്‍റെ മുഖത്ത് നോക്കി കുഞ്ഞറമു പറഞ്ഞു "അനക്ക് പെണ്ണ് കെട്ടണം ച്ചാ ... അത് പറഞ്ഞാല്‍ പോരെ..? വെറുതെ ഈ പാഴേരം പിടിച്ചിരിക്കുന്ന  നേരത്ത് എന്തിനാ താഴേരം ഉണ്ടാക്കുന്നത്..? നാളെ ആ വാസൂന്‍റെ കൂടെപ്പോയി  ഓന്‍റെ പാട്ടില്‍ ഏതോ കുട്ടി ഉണ്ടത്രേ അതിനെ ഒന്ന് പോയി കണ്ടിട്ടും ബാ.. ബാക്കി നമ്മക്ക് ബന്നിട്ട് തീരുമാനിച്ചാ .." .

ആഹാ വാസു കുഞാട്ടന്‍ ആള് കൊള്ളാലോ.. ഒരു കെട്ടു ബീഡിക്ക് ഇത്രൊക്കെ ഒപ്പിച്ചുവെങ്കില്‍ ഒരു പാക്കെറ്റ് വില്‍സ് വാങ്ങി കൊടുത്തിരുന്നെങ്കില്‍ പെണ്ണ് ഇപ്പൊത്തന്നെ പെരന്റെ ഔത്ത്  എത്തിയേനെ.. കുഞ്ഞുണ്ണി ഇമ്മാതിരി   ചിന്തയിലങ്ങനെയിരിക്കുന്ന നേരത്താണ് ഒളി കണ്ണോടെ ഉമ്മയുടെ ഒരു ചോദ്യം ,  അല്ല ഇമ്മാന്‍റെ കുട്ടിന്‍റെ മനസ്സില്‍ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ ഞമ്മളെ യാതീല്‍ ഉള്ളതാണെങ്കില്‍ ഏത് പെണ്ണ് ആണെങ്കിലും ഇമ്മ സ്വീകരിക്കും. അല്ലാത്തത് ആണെങ്കില്‍ കദീശു സമ്മയിക്കൂല.. ഇപ്പൊ തന്നെ പറഞ്ഞു തരാം.! " ഈ ഇമ്മാക്ക് എന്താ പിരാന്തോ ഇന്‍റെ മനസ്സില്‍ ആരും ഇല്ല"  എന്നും പറഞ്ഞ് .  നേരെ ഒസ്സാന്‍ ഹംസയുടെ അടുത്തേക്ക് ചെന്ന്  മുടിയൊക്കെ വെട്ടി താടിയൊക്കെ വടിച്ച്  നല്ല ചൊങ്കനായി   പിറ്റേന്ന് തന്നെ പെണ്ണ് കാണാന്‍ പുറപെട്ടു. 


സ്വന്തം പള്‍സറില്‍ 'കുട കുടാ' പോകുമ്പോള്‍ കുഞ്ഞുണ്ണിയുടെ 'പള്‍സ്' ആകെ അങ്ക പങ്കിലമാണ്. പെണ്ണ് എങ്ങനെയാവും കാണാന് മൊഞ്ച്'ണ്ടാവുമോ.? കുയിലിന്റെ നാദമാണോ, മയിലിന്റെ നടത്തമാണോ,  മാനിന്റെ കണ്ണാണോ,  മാതളത്തിന്‍ ചേലാണോ,,,  തുടങ്ങിയൊട്ടനവധി സംശയങ്ങള്‍ കുഞ്ഞുണ്ണിയുടെ മനസ്സില്‍ രൂപംകൊണ്ടു.  
കുഞ്ഞുണ്ണി ചോദിച്ചു, അല്ല കുഞ്ഞാട്ടാ...  കുട്ടി എങ്ങനെയുണ്ട്..? " ഹും, കുഞ്ഞുണ്ണി... നീ ബേജാറാവല്ലേ പഹയാ,  നീയാദ്ദ്യം  ഓളെ ഒന്ന് കാണ്,  ചൊര്‌ക്ക് ബാക്കിയാ ഓള്‍ക്ക്. പോരാത്തതിന് വിവരോം വിദ്യാഭ്യാസോം ഇഷ്ടം പോലെണ്ട്.  നിസ്കാരോം നോമ്പും അതും'ണ്ട്. നിന്നെപ്പോലെ പത്തില്‍ നിര്‍ത്തി പാടത്തെ പണിക്കിറങ്ങിയതല്ല. പത്തും പന്ത്രണ്ടും പഠിച്ചവളാണെന്ന് മാത്രമല്ല , പത്തു മാസം തെകച്ച്‌ പത്തെണ്ണം പെറാനുള്ള മിടുക്കുള്ള ഈ ഉമ്മുകുല്‍സു ഒരു പത്തരമാറ്റാണ്. " വാസു കുഞ്ഞാട്ടന്‍റെ വാക്കുകള്‍ കേട്ട് കുഞ്ഞുണ്ണി മനതാരില്‍ 'ഫോട്ടോ ഷോപ്പ് വിന്‍ഡോ' തുറന്നുവെച്ച് കണ്ണില്‍കണ്ട സുന്ദരിമണികളുടെയെല്ലാം ഒടലും തലയും വേറെ വേറെ വെച്ച് ഭാവി വധുവിന്‍റെ ചിത്രമുണ്ടാക്കാന്‍ തുടങ്ങിയപ്പഴേക്കും പെണ്ണിന്‍റെ വീട്ടിലെത്തി .

പതിവ് ബ്രോക്കറുടെ താളചലനത്തോടെ വാസു കുഞ്ഞേട്ടന്‍ ഇന്ട്രോഡക്ഷന്‍ ആരംഭിച്ചു. പറയേണ്ട ഡയലോഗുകള്‍ ഒട്ടും ലാഗ് വരാതെ തന്നെ കുഞ്ഞേട്ടന്‍ കസറുന്നുണ്ട്.‌ കുഞ്ഞുണ്ണി ഉദ്ദ്വേഗത്താല്‍ ഞെളിപിരികൊള്ളുന്ന കുഞ്ഞുണ്ണിയുടെ ഭാവാഭിനയത്തിന് ഫുള്‍ സ്റ്റോപ്പിട്ട് നമ്ര മുഖി ഉമ്മു കുല്‍സു രംഗപ്രവേശം ചെയ്തു. ഭൂലോകത്തിന്നു വരെ അവതരിച്ച സകല നാരീ മണികളേയുംപ്പോലെ കാലിന്‍റെ തള്ളവിരല്‍ കൊണ്ട് മഹാരാഷ്ട്രയുടെ ഭൂപടം വരച്ച്, ചായ ഗ്ലാസുമായി കുഞ്ഞുണ്ണിയുടെ അടുത്തേക്ക് നീങ്ങി . ഒപ്പം വാസു കുഞ്ഞേട്ടന്‍റെ വക ഒരു കമെന്റും "വേണംങ്കില്‍ ഇപ്പൊ ശരിക്ക് നോക്കിക്കോളീം രണ്ടാളും. പിന്നെ കണ്ടില്ല മുണ്ടീല ന്നു പറയരുത്." ഇത് കേട്ട രണ്ടാളും പരസ്പരം ഒന്ന് നോക്കി. പരസ്പരം ഇഷ്ടപ്പെട്ടുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല .



പക്ഷെ, നാട്ടുനടപ്പനുസരിച്ച് ഒരാള്‍ക്കൊരാളെ ജീവിത സഖിയാക്കി മാറ്റണമെങ്കില്..‍ കെട്ടുന്നവരുടെ കാണലും ഇഷ്ടപെടലും പോരല്ലോ..? ചെക്കന്‍റെ അമ്മ/അമ്മായി/അയല്‍പക്കത്തെഅമ്മ  തുടങ്ങിയ പടകളൊക്കെ കണ്ടു ബോദ്ധ്യപ്പെട്ടാല്‍ മാത്രമാണല്ലോ.. ഹലാലായ 'ഇണ തുണ'യാവുന്നത . അതുകൊണ്ട്തന്നെ മേല്‍പ്പടി സ്ത്രീ ജനങ്ങളെല്ലാം പോയി.  പെണ്ണുങ്ങളെ പെണ്ണ് കാണല്‍ ചടങ്ങ്  തുടങ്ങി  കോങ്കണ്ണ് /ചെങ്കണ്ണ്/മുച്ചിറി/ മുടന്ത/ പാണ്ട്/കൊഞ്ഞപ്പടയടക്കം മുടിയുടെ നീട്ടം, പല്ലിന്‍റെ നിറം, അരകെട്ടിന്‍റെ കുലുക്കം എല്ലാം ക്ലിയര്.!‍ പോരാത്തതിന് ദീനും ഇസ്ലാമും ഒക്കെണ്ട്.
പെണ്ണിന്‍റെ പ്രായവും ,ചെറുക്കന്‍റെ നടപടിയും ഒക്കെ മികവില്‍ മികച്ചത് തന്നെ .
നാട്ടു പ്രമാണി മാരും ബന്ധുമിത്രാദികളും  കൂടി നിശ്ചയവും നിക്കാഹും നടത്തി. കുഞ്ഞുണ്ണിയുടെ ഒടുക്കത്തെ സ്വപ്നം  പൂര്‍ത്തിയായി


അങ്ങനെ അല്ലലും അലമ്പുമില്ലാതെ സുന്ദര ജീവിതം  നടത്തി മുന്നോട്ടു പോകെയാണ് പെട്ടെന്ന് നമ്മുടെ ഉമ്മു കുല്‍സുവിനു ഒരോക്കാനം. വല്ല വളിച്ച മോരും കുടിച്ചോ , അതോ പുളിച്ച കറിയോ  മറ്റോ കഴിച്ചോ എന്ന  സംശയ നിവാരണ ചോദ്യത്തിനു  കുല്‍സു കൌശലത്തോടെ  പറയാന്‍ പാടില്ലാത്തിടത്ത് ഒരു തോണ്ടുംതോണ്ടി , "നിങ്ങള്‍ ഒരു സ്കൈല്‍ കൊണ്ട് വരിന്‍ മന്‍സാ"ന്നും പറഞ്ഞ് ഒരു ' ചിരി'  പാസാക്കുന്നത്. ഒക്കാനത്തിനുസ്കൈലോ ഇവള്‍ക്കെന്താ വട്ടായോ..? കുഞ്ഞുണ്ണി.

" ആരും അറിയാതെ ഓരോന്ന് ഒപ്പിച്ചിട്ട് ഇപ്പൊ..? നിന്ന് പൊട്ടംകളിക്കാതെ  ആ മെഡിക്കല്‍ സ്റ്റോറില്‍ പോയി ഒരു സ്കൈല്‍ വാങ്ങി കൊണ്ടുവാ പോത്തെ.." എന്ന് ഒരു ചെറുപുഞ്ചിരിയോടെ വല്യുമ്മ ആവാന്‍ പോകുന്ന സന്തോഷത്തോടെ  വാതില്‍ പിന്നില്‍ നിന്ന് കദീശു മൊഴിഞ്ഞു.
 സ്കൈല്‍ വാങ്ങി  ഒരു തുള്ളിക്ക് രണ്ടു വര. സംഗതി അത് തന്നെ എന്ന് ഉറപ്പിച്ചു. വാപ്പ ഈ കാര്യത്തില്‍ കുറച്ചു പിന്നാക്കം ആണെങ്കിലും മകന്‍ ഈ കാര്യത്തില്‍ ഒരു പ്രതിഭ തന്നെയാണെന്ന് നാട്ടാരും ഉറപ്പിച്ചു .

മഞ്ഞു പെയ്യുന്ന മലനാട്ടില്‍ മധുവിധുവിന്‍റെ മനോഹരിതയില്‍ രൂപം കൊണ്ട് പൊങ്ങി വരുന്ന ഈ ഗര്‍ഭം എന്ന ദൈവാനുഗ്രഹം പൂര്‍ണമാവണമെങ്കില്‍ കുറേയധികം നാട്ടാചാരങ്ങളും കൂടി ഉണ്ടാവണമല്ലോ .അങ്ങനെ  ആദ്ദ്യപടിയായ  വയര്‍ കാണല്‍ തുടങ്ങി അവളെ ബന്ധുക്കളും  അവന്‍റെ ബന്ധുക്കളും മാറി മാറി വയര്‍ കാണല്‍ പിന്നെ പേറ്റിനു  കൊണ്ട് പോവല്‍   അങ്ങനെ അവസാനം  പേറും  പേറ്റാചാരങ്ങളും തുടങ്ങി.  വയര്‍ കാണല്‍ , പേറ്റിന്  കൂട്ടിക്കൊണ്ടുപ്പോകല്‍  തുടങ്ങിയ ആചാരങ്ങള്‍ കാരണം കുഞ്ഞുണ്ണിക്കും അമ്മാച്ചനും ആധിയും ബേജാറും കൂടി.  കാരണം,   ഇതുണ്ടാക്കിയതിലും  എത്രയോ വലിയ മലാമത്താണ് 'മാമൂലും നാട്ടാചാരവും'  എന്ന ചിന്ത കുഞ്ഞുണ്ണിക്കും , ഒരു പെണ്ണിനെ കെട്ടിക്കല്‍ അല്ല.  അത് കഴിഞ്ഞുള്ള  മാമൂലുകളാണ്  സഹിക്കാന്‍ കഴിയാത്തതും  തികച്ചാല്‍ തികയാത്തതും എന്ന് അമ്മാച്ചനും കുണ്‍ഠിതപ്പെട്ടു. അങ്ങനെ മാസം ഒന്‍പതും  കഴിഞ്ഞ് പത്താം നാള്‍ പെണ്ണ് പെറ്റു. തന്തയെപ്പോലെത്തന്നെ  ചൊങ്കനായൊരു പുങ്കല്. ഇനിയാണ് കഥ തുടങ്ങുന്നത്, കടിഞ്ഞൂല്‍കുട്ടിക്ക് നാവില്‍ 'മധുരവും പൊന്നും' വെച്ച് കൊടുക്കണം , കാതില്‍ ബാങ്ക് വിളിക്കണം..   കണക്ക് പ്രകാരം തന്തയുടെ കൂട്ടര്‍ക്കാണ് അതിനു അവകാശവും അധികാരവും പക്ഷെ  ഇവിടെ കുല്‍സുവിന്‍റെ ഉമ്മ അഥവാ കുഞ്ഞുണ്ണിയുടെ അമ്മായിയമ്മ ഇടംകോലിട്ട് പുതിയ ഫത്വയും  കൊണ്ടുവന്നു കുട്ടിയുടെ  അമ്മോനാണ്(അമ്മാവന്‍ ) അത് ചെയ്യേണ്ടത് ഇത് കേട്ട കദീശു വിടുമോ ആറ്റു നോറ്റുണ്ടായ  ആറ്റക്കനിയുടെ പൊന്നുമോന് നമ്മള്‍ തന്നെ ബാങ്ക് വിളിക്കണം പരസ്പരം തര്‍ക്കിച്ച്  രണ്ടു കൂട്ടരും മത്സരിച്ചു ബാങ്ക് വിളിച്ചു.തല്‍ക്കാലം രൂപം കൊണ്ട ന്യൂന മര്‍ദ്ദം ഒന്നടങ്ങി എങ്കിലും  സ്നേഹ നിബിഡമായ കുല്‍സു കദീശു അമ്മായിയമ്മ മരുമകള്‍  ബന്ധത്തില്‍  ഇതുവരെയില്ലാത്ത  ഒരു വിള്ളല്‍ രൂപം കൊണ്ടു . അതല്ലങ്കിലും  നാട്ടു നടപ്പനുസരിച്ച്‌ അങ്ങനെയാണ് ഒരു കുട്ടിയാവോളം ഒട്ടിയുരുമി കുട്ടിയായാല്‍ തട്ടീം മുട്ടീം എന്നാണല്ലോ 

പെറ്റണീറ്റ് 'പതിനാലും ഇരുപത്തിയൊന്നും  നാല്‍പ്പതും തൊണ്ണൂറും' കഴിഞ്ഞു ആട്ടിന്‍സൂപ്പും  ഉലുവയിട്ട്‌ തൂമിച്ചെടുത്ത  ചോറും തട്ടി കൊട്ട തളത്തിലെ മുതിര കണക്കേ ചീര്‍ത്ത  തള്ളയും കൂച്ചും മണിയും കെട്ടി മണി മണിയായി ചിരിക്കുന്ന കന്നിപൈതലും കൂടി ആഘോഷമായി തന്നെ കുഞ്ഞുണ്ണി യുടെ വീട്ടിലേക്കെത്തി .ഒരു കുഞ്ഞിന്‍റെ   മുത്തശ്ശിയായ അഹങ്കാരം കദീശുവിനു മുഖത്തും, ഹദ്ദാദും  മൗലൂദും ഒന്നുമില്ലാതെ പ്രസവിച്ചവള്‍ ആണ് ഞാനെന്ന ഭാവം കുല്‍സുവിനും ബാന്‍ങ്കില്‍ തുടങ്ങിയ ഒടുങ്ങിയ  വിള്ളല്‍ പതുക്കെ പതുക്കെ മറനീക്കി പുറത്തു വന്നു വലിയ ഗര്‍ത്തമായി രൂപാന്തരം പ്രാപിച്ചു. ചട്ടീം കലവും ഇടക്കിടക്ക് തട്ടി പൊട്ടി പൊട്ടലും ചീറ്റലും മൂക്ക് ചീറ്റലും   വേലിക്കെട്ടും കടന്ന്  കേട്ട അടുത്തുള്ള വീട്ടുകാരായ വീട്ടുകാരൊക്കെയും കൈകൊട്ടി കളീം  ചിരിയുമായി. . സ്നേഹ സമ്പന്നമായ   കുഞ്ഞുണ്ണിയുടെ കുടുംബം ഇന്ന് തലയിണ മന്ത്രങ്ങളാലും  അമ്മായിയമ്മ മരുമകള്‍ പോരിനാലും  കലുഷിതമായി. ആണായി പിറന്നു പോയ കുഞ്ഞുണ്ണിയും കുഞ്ഞറമുവും നിസംഗമായ ഭാവത്തോടെ കണ്ടില്ല കേട്ടില്ലാന്നുകരുതി  നടക്കുന്നുണ്ടെങ്കിലും  ഒരുസമാധാനവും ശാന്തിയും ലഭിക്കാതെ  നട്ടം തിരിഞ്ഞു, അവസാനം  ഒരു പോം വഴിക്ക് വേണ്ടി പെരുവഴിയിലെ കമ്പി ട്ടീമിനെ തന്നെ സമീപ്പിചു. കാര്യങ്ങള്‍ വളരെ ഗൌരവത്തോടെ വള്ളി പുള്ളി വിടാതെ വാസു കുഞാട്ടന്‍ അടക്കം വരുന്ന അംഗങ്ങളുടെ മുമ്പില്‍ വിനീത വിനയനായി  അവതരിപ്പിച്ചു

ഇത് കേട്ടതും തെയ്യന്‍ നാസര്‍ ചാടി,  " ഞാനന്നേ പറഞ്ഞതാ, വേണ്ടാത്ത പണിക്ക് നിക്കണ്ടാന്ന്‍. ഇപ്പൊ എങ്ങനെയുണ്ട്" . തെയ്യനോട് ചെലക്കാണ്ടിരിക്കടാ  പോത്തെ ന്നും പറഞ്ഞു വാസു കുഞ്ഞേട്ടന്‍ വിഷയത്തിലേക്ക് അതിശയമില്ലാതെ എടുത്തു ചാടി, ഡാ കുഞ്ഞുണ്ണി ഒരു കുടുംബമാവുമ്പോള്‍ അല്ലറ ചില്ലറ തട്ടലും മുട്ടലും ഒകെ ഉണ്ടാവും അതിനു ഞമ്മളിങ്ങനെ ബേജാര്‍ ആവണ്ട  കാര്യം ഇല്ല. ഉമ്മാനോട് സ്നേഹത്തിലും പെമ്ബ്രന്നോളോട്  കുറച്ചു കാര്‍ക്കശ്യത്തിലും കാര്യങ്ങള്‍ പറഞ്ഞു " ഡാ........ മനസ്സിലാക്കി കൊടുക്ക് . കുറെയൊക്കെ നമ്മള്‍ 'കണ്ടില്ല കേട്ടില്ല' എന്ന മട്ടില്‍ അങ്ങനെ പോയാല്‍ മതി " .

വാസു കുഞ്ഞേട്ടന്‍റെ ഉപദേശവും കേട്ട് പൊടി തട്ടി വീട്ടിലേക്ക് തിരിച്ച കുഞ്ഞുണ്ണി വീട്ടിലെത്തുമ്പോള്‍ കണ്ട കാഴ്ച 'കുഞ്ഞുചത്ത മങ്കി' കണക്കെ ഇരിക്കുന്ന  മാതാശ്രീ  കദീശു പുറത്തും , അകത്ത് തോരാത്ത മിഴികളും  കൂര്‍പ്പിച്ച മോന്തയുമായി പ്രിയതമ കുല്‍സുവും താടിക്ക് കയ്യും കൊടുത്ത് ഇനിയെന്തെന്ന  ചിന്തയിലിരിക്കുന്നു . ഒട്ടും അമാന്തമില്ലാതെ പ്രിയ മാതാവിന്‍റെ  അടുത്തേക്ക് സ്നേഹം തുളുമ്പുന്ന വാക്കുകളുമായി നടന്നടുത്ത കുഞ്ഞുണ്ണിക്ക് കിട്ടിയ ആട്ടിന്  ഒരു രണ്ടരക്കിലോ തൂക്കം പോയി. "നീ ആദ്യം നിന്‍റെ കെട്ടിയോളെ നേരെയാക്കഡാ .. പത്തു നാട്ടിലമ്പുംകൊമ്പും പെരുമേം .. ഉള്ള കൊയിസ്സനാജീടെ മോളാ ഞാന്‍.  ആ ഇഞ്ഞെ ഇന്ജ് നേരെയാക്കണ്ട, ഓന്‍റെയൊരു കൊണവാതിയാരം  ത്ത്ഫൂ" ......

ഈ  തുപ്പലിന്‍റെ കുതിരശക്തിയില്‍ അകത്തേക്ക് തെറിച്ച കുഞ്ഞുണ്ണി കുറച്ചു കാര്‍ക്കശ്യം മുഖത്ത്  വാരിതേച്ചു ഉമ്മുകുല്‍സുവിനെ  ഒന്ന് വിരട്ടാന്‍ ഒരുങ്ങിയതും, ദേ ,,, കിടക്കണ ചീറ്റ പ്പുലി കണക്കെ ഒരു ചാട്ടം. ഉപദേശി കുഞാട്ടനെ മനസ്സില്‍ ധ്യാനിച്ച്‌ കുഞ്ഞുണ്ണി വലം കൈ ഒന്നാഞ്ഞു വീശിയതും കരഞ്ഞു കൊണ്ട് കുല്‍സു സ്വന്തം വീട്ടിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു .  സാഹചര്യങ്ങളുടെ  സമ്മര്‍ദ്ദം മൂലമുണ്ടായ പ്രഹരം ഇത്ര വലിയ മലാമത്താവും എന്ന് കുഞ്ഞുണ്ണി കരുതിയില്ല. കീരീം പാമ്പും പോലെ കഴിഞ്ഞ കദീശു അടക്കം ഇപ്പോള്‍ കുഞ്ഞുണ്ണിയെ   കുറ്റപ്പെടുത്തുന്നു.  പോയി വിളിച്ചു കൊണ്ട് വരാന്‍  ഉപദേശിക്കുന്നു .പ്രശനം  സങ്കീര്‍ണ്ണമാവുന്നു.  കുല്‍സുവിനു എല്ലാം മറന്നുംപൊറുത്തും ഭര്‍ത്താവിനൊപ്പം മടങ്ങണ മെന്നുന്ടെങ്കിലും  കുല്‍സുവിന്‍റെ ഉമ്മ കുഞ്ഞുണ്ണിയുടെ അമ്മായിയമ്മ ഒരു കാരണവശാലും സമ്മതിക്കില്ല , പഠിച്ച പണി പതിനെട്ടും പമ്പരം കറക്കലും വരെ നടത്തിയിട്ടും  നോ രക്ഷ..!    അവസാനം നാട്ടു മദ്ധ്യസ്ഥന്മാരുടെ  കാരാറില്‍ ഒരു പുതിയ ഫോര്‍മുല  റെഡിയായി. രണ്ടു തല ചേര്‍ന്നാലും ഫോര്‍മുല ചേരില്ല എന്നാണല്ലോ പഴമക്കാരുടെ പഴമൊഴി.അത് കൊണ്ട് ഒരു പുതിയ വീട് വെച്ച് അങ്ങോട്ടേക്ക് കുല്‍സുവിനേയും കുഞ്ഞിനേയും കൊണ്ട് പോവുക .

പറഞ്ഞ പടി  വീട്പണി ദ്രുതഗതിയില്‍ തുടങ്ങി.  ജോറായിത്തന്നെ അത് പൂര്‍ത്തിയായി.ആണാ പിറന്നവന്‍  കെട്ടുന്നതും കൊട്ടുന്നതും വീട് വെക്കുന്നതും താമസം മാറുന്നതും ഒരു പുതുമയുള്ള കാര്യമല്ല . എന്നാലുമിത്, ആറ്റു നോറ്റുണ്ടായ ആരംഭക്കനിയെ  തങ്ങളില്‍ നിന്നുമകറ്റിയതിനു ഒരു തുള്ളി കണ്ണീര്‍കൊണ്ടും  തൊണ്ടയില്‍ കുരുങ്ങിയ ഗദ്ഗദം കൊണ്ടുംമാത്രം  പ്രതിഷേധം അറിയിച്ച് , ജീവിതത്തോട്  പൊരുത്തപ്പെട്ട് സമാധാന ജീവിതം നയിക്കേ... വീണ്ടും  തങ്ങളുടെ അരുമ മകന്‍റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നു. ഇതങ്ങനെ കദീശുവും കുഞ്ഞറമുവും  സഹിക്കും ?
 ആണിന് തുണയായി നില്‍ക്കേണ്ട പെണ്ണ് , ഒരു പണി ആയി മാറിയാല്‍ എന്ത് ചെയ്യും..? കുഞ്ഞുണ്ണി ചെവിക്കല്ല് നോക്കി ഒന്ന് കൊട്ടി.  കൊട്ട് കിട്ടിയ പാടെ അവളോടി.  പിറകെ മദ്ധ്യസ്ഥന്മാരും.!  നാല് മുഴം നീളമുള്ള നാവിനെ അമ്മായി അമ്മ ഉറുമിയായി ചുഴറ്റി.  ആണായിട്ടും ആണത്തം കാണിക്കാന്‍ കഴിയാതെ പോയ അമ്മാച്ചന്‍ തലക്ക് കൈയും കൊടുത്ത് സ്വയം ശപിച്ചു.  ഒടുക്കം മദ്ധ്യസ്ഥ കാരണവന്‍മാര്‍  'കഴിഞത് കഴിഞ്ഞു.  പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പൊറുത്ത് പരസ്പരം സഹകരിച്ചു ജീവിക്കണം' എന്ന തീരുമാനത്തില്‍ എത്തി.
എല്ലാം സമ്മതിച്ച് പെണ്ണിനേം കൂട്ടി ഇറങ്ങാന്‍ നേരം  കുഞ്ഞുണ്ണി  പറഞ്ഞു:
"ഇതുവരെ ഉള്ളതെല്ലാം ഞമ്മള് സഹിച്ചു. അവസാനമായി ഞാന്‍ ഇങ്ങളോടൊരു കാര്യം പറയാണ്. ഇഞ്ഞും ഇങ്ങളെന്റെ  നിഷ്കളങ്കത മുതലെടുക്കരുത്. ഇതെന്റെ ഒരപേക്ഷയാണ്."
ഇത് കേട്ടതും  ഉറുമി വായിലേക്കിട്ടു വാതിലിന്  പിന്നിലേക്ക് മറഞ്ഞ അമ്മായി അമ്മ ചീറ്റപ്പുലി പോലെ കുഞ്ഞുണ്ണിയുടെ മുന്നിലേക്ക് ചാടി ആക്രോശിച്ചു. മ്മാതിരി വര്‍ത്താനം പുയാപ്ല പറയരുത്:
കാക്ക കാരണവന്മാര്‍ തൊട്ടിന്നേ വരെ ഞങ്ങളെ തറവാട്ടിലെ ആള്‍ക്കാര്‍ അന്യന്റെ ഒരു മൊതല് കയ്യോണ്ട് തൊട്ടിട്ടില്ല. ന്നിട്ടിപ്പോ അന്റെ എത്തോ ഒരു സാധനം ഞമ്മള് ഇട്ത്തൂന്നു   പറഞ്ഞാല്‍   ഞമ്മള് തമ്മയ്ച്ചൂല. ഇഞ്ഞിപ്പം ഇട്ത്തേന്റീം കൊണ്ടോയേന്റീം കഥ പറയാനാണെങ്കില്‍ ഞങ്ങക്കുംണ്ട് പറയാന്‍...  നിങ്ങള്‍ കുടിയിരുന്ന  അന്ന് ഇവിടുന്നു കൊണ്ടോയ ' ഉരല് ഉലക്ക മൊറം അമ്മി അമ്മിക്കല്ല്  കട്ടില് അലമാര' തുടങ്ങി  മുറ്റമടിക്കുന്ന കുറ്റിച്ചൂലടക്കം ഇജ്ജ്  ഇബട്ന്ന എടുത്ത മൊതലിന്‍റെ കജ്ജും കണക്കൂല്ല്യ്യാ... അപ്പളാണ് ഓന്റെ എത്തോ  ഒരു മൊതല് ഞമ്മള് എടുത്തൂന്നു പറയണത്. ഇന്ജത് തീരുമാനമാക്കീട്ട് കൊണ്ടോയാമതീന്റെ മോളേ..
ഇത് കേട്ടതും മദ്ധ്യസ്ഥന്‍മാര്‍ വാപോളിച്ചും കുഞ്ഞുണ്ണി കഞ്ഞുണ്ണിയായിരുന്നതും ഒരുമിച്ചായിരുന്നു.
(ശുഭം )




( സ്നേഹിതന്‍ നാമൂസിനോപ്പമുള്ള കുശലം പറയലില്‍ കയറി വന്ന ഒരു വാക്കിനെ  ആസ്പദമാക്കി എഴുതിയ ഒരു കുഞ്ഞു കഥ )



108 അഭിപ്രായങ്ങൾ:

  1. വായനക്കാരുടെ സ്നേഹ വാക്കുകളും വിമര്‍ശനങ്ങളും ഇവിടെ ചേര്‍ക്കുക

    മറുപടിഇല്ലാതാക്കൂ
  2. കര്‍ത്താവേ ഈ കുഞ്ഞു കഥയെ ഇത്രേം പീഡിപ്പിച്ചാല്‍ പോര എന്നാണു എന്റെ അഭിപ്രായം ......വായിച്ചു വായിച്ചു ഒരു പരുവായി ...

    മറുപടിഇല്ലാതാക്കൂ
  3. കുഞ്ഞുണ്ണിയുടെ നിഷ്കളങ്കത മുതലെടുക്കരുതായിരുന്നു. :)

    മറുപടിഇല്ലാതാക്കൂ
  4. മൂസാക്കാ... ഇങ്ങളെ ശൈലിയാണ് ഇങ്ങളെ വിജയം..
    അടിപൊളി കഥ..

    മറുപടിഇല്ലാതാക്കൂ
  5. കുഞ്ഞുണ്ണിടെ നിഷ്കളങ്കത മുതലെടുത്ത് കഥയാക്കിയത് തെറ്റ്..!

    മറുപടിഇല്ലാതാക്കൂ
  6. oru karyam vyakthamayi ..kompante marunnum vediyum theernnu ...kaadukayariya ezhutthu boradippichu


    Ashraf Poovath

    മറുപടിഇല്ലാതാക്കൂ
  7. "അവിഹിത ഗര്‍ഭം, വാതിലില്‍ മുട്ട് , കുളക്കടവിലെ കൈതക്കാട്ടില്‍ തപസ്സിരിക്കല്‍, നട്ടപ്പാതിരക്ക് ഞെട്ടിയുണര്‍ന്ന് സരിഗമരാഗം പാടല്‍ തുടങ്ങിയ ക്രീഡകള്‍ക്ക് വലിയ ഒരാശ്വാസമാണ് ഈ 'കല്യാണം' എന്ന കാലുകെട്ടല്‍.

    പക്ഷെ മാന്യ ശ്രീ സത്സ്വഭാവിയും, സദ്‌ഗുണ സമ്പന്നനുമായ സദാചാര ആചാര്യ കുഞ്ഞുണ്ണി മേല്‍പ്പടി സംഗതികളിലൊന്നും ഇന്നു വരെ പങ്കുചേര്‍ന്നിട്ടില്ല."

    അപ്പൊ കുഞ്ഞുണ്ണിയും കൊമ്പനും തമ്മില്‍ ഒരു ബന്ധവും ഇല്ല.......

    (നര്‍മത്തില്‍ ചാലിച്ച ഒരു നല്ല സൃഷ്ട്ടി)

    മറുപടിഇല്ലാതാക്കൂ
  8. 'രണ്ടു തല ചേര്‍ന്നാലും ഫോര്‍മുല ചേരില്ല ' അതാണ്‌ ഒട്ടു മിക്കയിടത്തും പ്രശ്നം . അതിന്റെ കൂടെ അവളുടെ ഉമ്മ കൂടി ചേര്‍ന്നാല്‍ പിന്നെ ചില ആണുങ്ങള്‍ 'ശശി 'ആകും .

    'വമ്പത്തര'ത്തിന് വീണ്ടും എല്ലാ ആശംസകളും..!!

    മറുപടിഇല്ലാതാക്കൂ
  9. കുഞ്ഞുകഥയെന്ന് അഭിപ്രായമില്ല.
    എല്ലാവിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  10. 'ഈ കഥയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.
    അവർക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അതുപോലായി ഗൾഫിൽ കിടക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ല.'
    അല്ലേ മൂസാക്കാ ?

    'സമൂഹത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അവിഹിത ഗര്‍ഭം, വാതിലില്‍ മുട്ട് , കുളക്കടവിലെ കൈതക്കാട്ടില്‍ തപസ്സിരിക്കല്‍, നട്ടപ്പാതിരക്ക് ഞെട്ടിയുണര്‍ന്ന് സരിഗമരാഗം പാടല്‍ തുടങ്ങിയ ക്രീഡകള്‍ക്ക് വലിയ ഒരാശ്വാസമാണ് ഈ 'കല്യാണം' എന്ന കാലുകെട്ടല്‍.'

    മൊത്തത്തിൽ എഴുത്തിനൊരു മൂസാക്കാ-കൊമ്പൻ ടച്ച്.
    ഇഷ്ടമായി,ആസ്വദിച്ചു.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  11. കൊമ്പാ..കുഞ്ഞുണ്ണി ചരിതം അസ്സലായിട്ടാ..നീ ആളു റിയല്‍ കൊമ്പന്‍ തന്നടാ. വമ്പുള്ള കൊമ്പന്‍

    മറുപടിഇല്ലാതാക്കൂ
  12. കുഞ്ഞുണ്ണി ഏതായാലും കൊമ്പനല്ല
    കാരണങ്ങൾ നിരവധി
    എന്നാലും കൊമ്പനോട് അടുപ്പമുള്ള ഏതോ ഒരു ഏറനാട്ടുകാരനാണ്
    ഏറനാട്ടുകാരുടെ മാത്രം ഭാഷയും ഭാവവും കൊടുത്തുള്ള വിവരണങ്ങൾ നന്നായി ആസ്വദിച്ചു
    ആ ലിങ്കിന്റെ ഗുട്ടൻസ് ഇപ്പോഴും പിടി കിട്ടിയിട്ടില്ല
    സ്വയം പാടി യു ട്യൂബിൽ കയറ്റിയാതാണെന്ന് കരുതുന്നു
    റിംഗ് ടോണാക്കാൻ തയ്യാറാക്കിയ ആ മ്യൂസിക്കാണ് ഏറ്റവും രസകരമായത്....

    പാവം കുഞ്ഞുണ്ണി
    ആ പാവത്തിന്റെ ജീവിതം ഗോപി വരക്കും എന്ന് ഉറപ്പാണ്...

    വായന ആസ്വദിച്ചു

    മറുപടിഇല്ലാതാക്കൂ
  13. സരസമായി എഴുതിയ കഥ ഇഷ്ടമായി. കഥയ്ക്ക്‌ അനുയോജ്യമായ ഭാഷയും പ്രയോഗങ്ങളും ഒരു നല്ല വായനാനുഭവം ഉളവാക്കുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  14. >>രണ്ടു തല ചേര്‍ന്നാലും ഫോര്‍മുല ചേരില്ല എന്നാണല്ലോ പഴമക്കാരുടെ പഴമൊഴി<<

    മൂസാക്കാ !

    മറുപടിഇല്ലാതാക്കൂ
  15. ഒറ്റക്ക് കിടക്കാന്‍ ഇനി വയ്യ ആരെങ്കിലും കൂട്ടിനു കിട്ടിയേ മതിയാവൂ.." ഇത് കേട്ട പമ്പര വിഡ്ഢി ഭണ്ടാരം ചാടി കുടഞ്ഞു പറഞ്ഞു: " ഞാന്‍ വരാംടാ .... നിനക്ക് കൂട്ട് കിടക്കാന്"
    ഇതുകേട്ട കുഞ്ഞുണ്ണി {"പോട തെണ്ടീ .., ന്നിട്ട് വേണം നിന്‍റെ ചെരങ്ങും ചൊറീം എനിക്കൂടെ കിട്ടാന്‍ "..

    ഡിം.. ദാ കെടക്കണ് ...
    കോമ്പാ ... തമ്മയിച്ചു ... തമ്മയിച്ചു...

    മറുപടിഇല്ലാതാക്കൂ
  16. കൊമ്പന്‍ കുഞ്ഞുണ്ണിയെ വച്ച് നടത്തിയ മുതലെടുപ്പ് അസ്സലായി .....

    മറുപടിഇല്ലാതാക്കൂ
  17. കുഞ്ഞുണ്ണി ചരിതം നര്‍മ്മരസത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
    കമ്പി ടീമും,തന്തമൊരുക്കലും,കെട്ടും,പ്രസവവും,അമ്മായിയമ്മ പോരും,വേര്‍പിരിയലും ഒടുവില്‍ മദ്ധ്യസ്ഥരുടെ കരാറില്‍ ഒത്തുതീര്‍പ്പിലെത്തുമ്പോള്‍ കുഞ്ഞുണ്ണിയുടെ നിഷ്കളങ്കത വരുത്തിവെച്ച
    വിനയും എല്ലാം അനുയോജ്യമായ ശൈലിയില്‍ ചിട്ടപ്പെടുത്തിയത് ആകര്‍ഷകമായി.
    കുഞ്ഞുകഥ വലിയ കഥയാക്കാന്‍ ഇത്തിരി പാടുപെട്ടു!
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 'തന്ത്രമൊരുക്കലും' എന്നാണ്.എഴുതിയത് വിട്ടുപോയി

      ഇല്ലാതാക്കൂ
  18. "ഭൂലോകത്തിന്നു വരെ അവതരിച്ച സകല നാരീ മണികളേയുംപ്പോലെ കാലിന്‍റെ തള്ളവിരല്‍ കൊണ്ട് മഹാരാഷ്ട്രയുടെ ഭൂപടം വരച്ച്,

    ഹഹഹഹഹഹ്ഹഹാ ഇത് ഞാൻ വായിച്ച് കുറച്ച് ചിരിച്ചു മഹാരാഷ്ട്രാ!!!!!!!!

    മൂസ്സാക്ക പോസ്റ്റ് ഒറ്റയിരിപ്പിന്ന് രണ്ട് പ്രാവിശ്യം വായിച്ചു, ഇത് തനി കൊമ്പൻ മൂസാ സ്റ്റൈൽ ആയി
    കൊള്ളാം ട്ടൊ

    കുഞ്ഞുണ്ണിമാർ പലരും ഇപ്പോഴും പ്രശ്നങ്ങൾക്ക് സോലൂഷൻ കാണാതെ ഇതിലെ അലഞ്ഞ് തന്നെ നടക്കുന്നുണ്ട്...........
    ഇഷ്ടായി

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  19. സംഗതി കൊള്ളാം, നീളം കൊറച്ചു കൂടിയാലും സാരല്യ. പിന്നെ "ഉണ്ടായ" എന്നത് മ്മളോടെ ണ്ടായ ന്നല്ലേ പറയല്? അതോ ങ്ങള് ബടെ വന്ന് മറന്നെറ്റെ പോയോ?
    സാനം ഉഷറായീക്ക്ന്, ആസംസ മ്മള വക!

    മറുപടിഇല്ലാതാക്കൂ
  20. കുഞ്ഞുണ്ണിക്ക്‌ കുഞ്ഞു കഥയൊന്നുമല്ലേ പറയാനുള്ളത്‌..
    ഭാഷാ പ്രയോഗങ്ങളും സരസമായ അവതരണവും ഇരുത്തി വായിപ്പിച്ചു..
    നന്നായിരിക്കുന്നൂ ട്ടൊ..ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  21. ഈ കഥ (അനുഭവം )ഇത്രക്ക് വേണമായിരുന്നോ എന്നൊരു സംശയം.ഏതായാലും കാളികാവുകാരന്‍റെ ശൈലി മടുപ്പിക്കുന്നില്ല.കഥാതന്തു നാമൂസുമായുള്ള കുശലങ്ങളില്‍ നിന്നും കിട്ടിയതല്ലേ ?അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  22. കൊമ്പന്‍ റോക്ക്സ് എഗയിന്‍.
    ഉപമകളും ഉല്പ്രേക്ഷകളും ഗംഭീരം

    മറുപടിഇല്ലാതാക്കൂ
  23. കഥയല്ലിത്..
    (പാശ്ചാത്തലസംഗീതം)
    ...ജീവിതം.
    വാക്കുകളുടെ വായ്ത്തലയില്‍ തിളങ്ങുന്ന നിഷ്കളങ്കമായ നര്‍മ്മം.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  24. കുഞ്ഞുണ്ണിയുടെ കഥയെന്നും പറഞ്ഞു വന്നപ്പോള്‍ വലിയ കഥ... വായിച്ചു തളര്‍ന്നു... :)

    എന്നാലും സംഗതി ഗംഭീരം... നല്ല പ്രയോഗങ്ങള്‍...,.. നല്ല നര്‍മം..

    മറുപടിഇല്ലാതാക്കൂ
  25. കൊമ്പന്റെ വംബതരങ്ങള്‍ ...
    ഇഷ്ടപ്പെട്ടു ....ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  26. കുഞ്ഞുണ്ണിയുടെ നിഷ്കളങ്കത മുതലെടുക്കരുതയിരുനു .ഉണ്ണി കഥ ഇഷ്ടപ്പെട്ടു ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  27. പോരട്ടെ കുഞ്ഞുണ്ണി സീരിയലായി...വായിക്കാൻ ഞങ്ങൾ റെഡി.

    മറുപടിഇല്ലാതാക്കൂ
  28. അസ്സലായി കുഞ്ഞന്‍ കഥ. ഇനിയിത്ര നീട്ടണ്ടാട്ടോ...

    മറുപടിഇല്ലാതാക്കൂ
  29. വീണ്ടും കൊമ്പന്‍ ശൈലിയില്‍ സ്ഥിരം കഥാ പാത്രമായ കുഞ്ഞുണ്ണിയുടെ കഥ ,നാട്ടിന്‍പുറങ്ങളിലെ ഇത്രയും നിഷ്കളങ്കരായവര്‍ ഉണ്ടാവൂ ,ഭാവനയാണെങ്കിലും എവിടെയൊക്കെയോ ഇതിലെ ചില കഥാപാത്രങ്ങള്‍ ജീവിതത്തോട് ചേര്‍ന്നു നില്കുന്നു എന്നൊരു തോന്നല്‍ . കുറച്ചു ചുരുക്കിയിരുന്നു എങ്കില്‍ കൂടുതല്‍ മനോഹരമാകും എന്ന് തോന്നി .

    മറുപടിഇല്ലാതാക്കൂ
  30. കൊള്ളാം കേട്ടോ.....ഫൈസലിക്കാ പറഞ്ഞപോലെയാണ് എനിക്കും തോന്നുന്നത്....നമുക്ക് എല്ലായിടത്തും കയറി ഇറങ്ങണ്ടേ...

    മറുപടിഇല്ലാതാക്കൂ
  31. കുഞ്ഞുണ്ണി ചരിത്രം കലക്കിയിട്ടുണ്ട്. ഉഗ്രൻ ശൈലി,,,

    മറുപടിഇല്ലാതാക്കൂ
  32. രസകരം. പിന്നെ ഒരു ജീവചരിത്രം തന്നെ ഉള്ളത് കൊണ്ട് അല്‍പ്പം കൂടുതല്‍ ഉണ്ട്. സാരമില്ല വായനയില്‍ ആ നീളം അറിയുന്നില്ല. ലളിതമായ നാട്ടു കഥകള്‍ നര്‍മ്മത്തില്‍ ചാലിച്ചേഴുതുമ്പോള്‍ സുഖകരമായ ഒരു വായന നല്‍കും. ഇനിയും തുടരട്ടെ നാട്ടു കഥകള്‍

    മറുപടിഇല്ലാതാക്കൂ
  33. കഥ തീരാറായി എന്ന് വിചാരിച്ചപ്പോള്‍ ദേ പറയുന്നു ഇനി ആണ് തുടങ്ങാന്‍ പോകുന്നതെന്ന്. അമ്മായിയമ്മ മരുമകള്‍ ക്ലാഷ് എപ്പോളും ഇങ്ങനെ തന്നെ ആണ്. വിള്ളല്‍ കുഞ്ഞുണ്ടായി കഴിഞ്ഞ് ഇരട്ടി ആകും. സമൂഹത്തിന്‍റെ ഒരു നേര്‍ക്കാഴ്ച തന്നെ ആയിരുന്നു അത്. രസത്തില്‍ വായിച്ചു തീര്‍ത്തു... വായിച്ചു കഴിഞ്ഞ് ആണ് ശരിക്കും പൊട്ടി ചിരിച്ചത് അത് വേറെ ഒന്നും കൊണ്ടാല്ല... കുഞ്ഞികഥ എന്ന ലേബല്‍ കണ്ടാല്‍ ആരാ ചിരികാതെ പോകുക??? ആശംസകള്‍////

    മറുപടിഇല്ലാതാക്കൂ
  34. ഇതാണോ കുഞ്ഞു കഥ ഇത് കുഞ്ഞുണ്ണി കഥയല്ലേ " ഉമ്മാ ക്ക് പെണ്ണുട്ടണം മ്മാ ക്ക് പെണ്ണ് കെട്ടണം മ്മാ " കുറെ ആലോചിച്ചു കൂട്ടിയല്ലേ ഇതിനു വേണ്ടി കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  35. ഒരല്പം നീണ്ടു. പക്ഷേ ഒറ്റയിരുപ്പിനു വയിച്ചു. അദ്ദാണു മൂസാകഥ

    മറുപടിഇല്ലാതാക്കൂ
  36. "ഇഞ്ഞും ഇങ്ങളെന്റെ നിഷ്കളങ്കത മുതലെടുക്കരുത്"
    ഹും, ഒരമ്മായിമ്മടോട്‌ ഇങ്ങളങ്ങനെ പറഞ്ഞല്ലോ ന്റെ മൂസാഭായ്.
    ങ്ങളെ ആ നാടന്‍ ശൈലി ഞമ്മക്ക് പെരുത്ത്‌ ഇഷ്ടായേക്ക്ണ്.

    മറുപടിഇല്ലാതാക്കൂ
  37. വിശാലമായ,ഉള്‍ക്കാംബുള്ള എഴുത്ത്, ഒരു നല്ല കഥ.
    അപ്പപ്പോ തോന്നുന്നതൊക്കെ എഴുതിയിടുന്ന എന്നെപ്പോലുള്ളവര്‍ എന്ത് അഭിപ്രായം പറയാനാണ്?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  38. കഥയ്ക്ക് കുറച്ചു നീളം കൂടുതൽ അനുഭവപ്പെടുന്നത് കൊമ്പന്റെ സ്വാഭാവിക നർമ്മം ഒരു പൊടി കുറവുള്ളതുകൊണ്ടാണെന്ന് തോന്നുന്നു. എന്തായാലും 'നിഷ്ക്കളങ്കത'യിൽ നിന്ന് ഒരു കഥ വിരിയിച്ചെടുത്തല്ലോ.. അഭിനന്ദനങ്ങൾ..
    കഥാപാത്രങ്ങൾ ഇടയ്ക്ക് അച്ചടിഭാഷ സംസാരിക്കുന്നത് സുഖകരമായി തോന്നിയില്ല.

    മറുപടിഇല്ലാതാക്കൂ
  39. ജീവിതത്തില്‍ പലപ്പോഴും കണ്ടതും കേട്ടതും അനുഭവിച്ചതുമായ അനുഭവനങ്ങള്‍ , സത്യം പറഞ്ഞാല്‍ ഒറ്റയിരിപ്പിന് ആസ്വദിച്ച് വായിച്ചു , ഒറ്റക്കിരുന്ന് കുറെ ചിരിച്ചു ..

    മറുപടിഇല്ലാതാക്കൂ
  40. എന്തായാലും, അതെടുത്തത് മോഷമായി..... :)

    മറുപടിഇല്ലാതാക്കൂ
  41. വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല .അവസാനം തീര്‍ത്തു ...എനിക്ക് വയ്യ

    മറുപടിഇല്ലാതാക്കൂ
  42. ആസ്വദിച്ച് ചിരിച്ചുകൊണ്ട് വായിച്ചു തീര്‍ത്തു,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  43. കൊമ്പന്‍ സ്റ്റൈലിലുള്ള വമ്പന്‍ കഥ കൊള്ളാം,
    ഒരു ജീവ ചരിത്രം അപ്പാടെ ഏറനാടന്‍ ശൈലിയില്‍ പകര്‍ത്തിയിട്ടു കുഞ്ഞു കഥ എന്ന് മുന്‍‌കൂര്‍ ജാമ്യം എടുത്തത് ശരിയായില്ല.
    പച്ചയായ ആവിഷ്കാരം!! കലര്‍പ്പില്ല മായമില്ല, എല്ലാം നാട്ടുനടപ്പനുസരിച്ച്. :)

    മറുപടിഇല്ലാതാക്കൂ
  44. കുഞ്ഞുണ്ണിയും കൊള്ളാം ..കൊമ്പനും കൊള്ളാം !
    ഇത്ര നീട്ടി പിടിക്കല്ലേ ..വായിച്ചു ക്ഷീണിച്ചു ..ഒരു ചായക്ക്‌ പറ !
    നല്ല രസകരമായി അവതരിപ്പിച്ചു
    ആശംസകളോടെ
    അസ്രുസ്

    മറുപടിഇല്ലാതാക്കൂ
  45. `നിഷ്കളങ്കതയെ മുതലെടുക്കരുത്` എന്ന വാക്കില്‍ നിന്നും ഇത്രമാത്രം നര്‍മ്മം ചാലിച്ച്, രസകരമായ സംസാരഭാഷയിലൂടെ, കുടുംബത്തിലെ കൊച്ചു കൊച്ചു സംഭവങ്ങള്‍ ഒരു പുതിയ കൂര പണിയിലെത്തുന്നത് വരെ എത്തിച്ച കൊമ്പാ അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  46. നീളം കൂടിയെങ്കിലും സംഗതി മുതലെടുത്തു!!
    കലക്കൻ!

    മറുപടിഇല്ലാതാക്കൂ
  47. കുഞ്ഞു കഥാന്നും പറഞ്ഞു ജ്ജ് ആളെ മക്കാറാക്കുവാ? കുഞ്ഞുണ്ണി ഒരു മണ്ണുണ്ണി ഒന്നും അല്ലാലോ? ജ്ജ് ങ്ങനെ തന്നെ ഴുത്യാ മതീട്ടോ? അതാ അന്റെ ഒരു സ്റ്റയില്‌. ലേശം കൂടി ചുരുക്കിയ കൊരചൂടെ മൊഞ്ച് ആയേനെ? അമ്പട വമ്പേ?

    മറുപടിഇല്ലാതാക്കൂ
  48. കൊമ്പന്‍റെ വമ്പത്തരം ബൂലോകത്ത് തിരിച്ചുകിട്ടിയതില്‍ സന്തോഷിച്ച് ഞാനിന്നു രണ്ടു വെടി അധികം പൊട്ടിക്കും!
    നന്നായി മഹനേ നന്നായി!

    മറുപടിഇല്ലാതാക്കൂ
  49. ഇങ്ങളെ തമ്മയ്ച്ചു മൂസാക്കാ...
    മനുസമ്മാരെ ഇങ്ങള് ചിര്‍പ്പിച്ചു കൊല്ലും..
    പെരുത്ത്‌ ഇഷ്ടം... ആശംസകള്‍.. ഇക്ക

    മറുപടിഇല്ലാതാക്കൂ
  50. കുഞ്ഞുണ്ണീടെ കഥയല്ലെ ഒന്ന് നോക്കീട്ട് പോവാന്ന് കരുതി വന്നതാ, അപ്പോ ദേ ഇത് വല്യുണ്ണീടെ കഥയാണല്ലോ... ഹി ഹി സാരല്ല്യ കുഞ്ഞായാലും വല്യേതായാലും ഉണ്ണ്യെന്ന്യാണല്ലോ ഹി ഹി... നല്ല പോലെ മുതലെടുത്ത് എഴുതിയ കഥ :) വലിപ്പം കണ്ടപ്പോ ആദ്യം ഉണ്ടായ പേടി വായിച്ചപ്പോൾ ഉണ്ടായില്ല ട്ടോ.. നല്ല ഒഴുക്കനായി വായന തീർന്നത് അറിഞ്ഞതേയില്ല.

    വാസു കുഞ്ഞേട്ടന്‍റെ ഉപദേശവും കേട്ട് പൊടി തട്ടി വീട്ടിലേക്ക് തിരിച്ച കുഞ്ഞുണ്ണി വീട്ടിലെത്തുമ്പോള്‍ കണ്ട കാഴ്ച 'കുഞ്ഞുചത്ത മങ്കി' കണക്കെ ഇരിക്കുന്ന മാതാശ്രീ കദീശു പുറത്തും , അകത്ത് തോരാത്ത മിഴികളും കൂര്‍പ്പിച്ച മോന്തയുമായി പ്രിയതമ കുല്‍സുവും താടിക്ക് കയ്യും കൊടുത്ത് ഇനിയെന്തെന്ന ചിന്തയിലിരിക്കുന്നു . ഒട്ടും അമാന്തമില്ലാതെ പ്രിയ മാതാവിന്‍റെ അടുത്തേക്ക് സ്നേഹം തുളുമ്പുന്ന വാക്കുകളുമായി നടന്നടുത്ത കുഞ്ഞുണ്ണിക്ക് കിട്ടിയ ആട്ടിന് ഒരു രണ്ടരക്കിലോ തൂക്കം പോയി. "നീ ആദ്യം നിന്‍റെ കെട്ടിയോളെ നേരെയാക്കഡാ .. പത്തു നാട്ടിലമ്പുംകൊമ്പും പെരുമേം .. ഉള്ള കൊയിസ്സനാജീടെ മോളാ ഞാന്‍. ആ ഇഞ്ഞെ ഇന്ജ് നേരെയാക്കണ്ട, ഓന്‍റെയൊരു കൊണവാതിയാരം ത്ത്ഫൂ" ......

    കൊമ്പാ പൊലിപ്പിച്ചു ശരിക്കും രസിപ്പിച്ചു.....!!!

    മറുപടിഇല്ലാതാക്കൂ
  51. കൊമ്പന്‍ കാക്കോ ഇച്ചും പെണ്ണ് കെട്ടണം ,..,ഉഷാറായി കേട്ടോ ,.,.സുഖിപ്പിച്ചു കോയാ ,.,.,.ഇങ്ങള് കൊമ്പന്‍ അല്ല കേട്ടോ കൊലകൊമ്പനാ.,.,ഹിഹി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  52. കുഞ്ഞുണ്ണിയുടെ കുഞ്ഞു കഥ ...!
    കൊമ്പന്റെ ഓരോരോ വംബത്തരങ്ങളെ..:)

    മറുപടിഇല്ലാതാക്കൂ
  53. ഫെയ്സ്ബുക്കില്‍ മരണത്തോടുള്ള പ്രണയം പറഞ്ഞു പേടിപ്പിച്ചു. ഇപ്പോള്‍ ഒന്നാംതരം ഒരു കഥ എഴുതി. നര്‍മ്മം നിറഞ്ഞത്. ഹാവൂ ആശ്വാസമായി

    മറുപടിഇല്ലാതാക്കൂ
  54. കുഞ്ഞുന്നുക്കഥ ആസ്വാദ്യകരം.... പതിവുലോലെ വമ്പത്തരം കലക്കി

    മറുപടിഇല്ലാതാക്കൂ
  55. കൊമ്പന്റെ കഥയാകുമ്പോള്‍ മോശമാവില്ലല്ലോ. രസമായിട്ട് എഴുതി.
    "മഴ കൊണ്ടാല്‍ ചീരാപ്പ്..." ഇതെന്താപ്പോ ഈ "ചീരാപ്പ്".?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചീരാപ്പ് എന്ന് പറഞ്ഞാല്‍ ജലദോഷത്തെ പറയുന്ന ഒരു വാക്കാണ്

      ഇല്ലാതാക്കൂ
  56. കൊമ്പ .. കഥ കൊള്ളാം ..

    പക്ഷെ വലിച്ചു നീട്ടി പറഞ്ഞതിനാല്‍ ആണോ എന്നറിയില്ല പതിവ് കൊമ്പന്‍ നര്‍മ്മം മുഴുവനായി ആസ്വദിക്കാന്‍ കിട്ടിയില്ല എന്ന് തോന്നി. എന്നാലും ആ പഴയ കൊമ്പന്‍ ശൈലി വായനക്ക് നല്ല ഒഴുക്ക് പകര്‍ന്നു. ചിലയിടങ്ങളില്‍ വാക്കുകള്‍ കൊണ്ട് നടത്തിയ അമ്മാനാട്ടം ചിരിയുണര്‍ത്തി.

    നിത്യ ജീവിതത്തില്‍ നാം കാണാറുള്ള ഒരു സാധാരണ കുടുംബ പ്രശ്നം രസകരമാം വിധം പറഞ്ഞു ഫലിപ്പിച്ച രീതി ഇഷ്ട്ടായി. ഒന്ന് കൂടി ഒതുക്കി പറയാമായിരുന്നു എന്നൊരു തോന്നല്‍ കൂടി (എന്റേത് മാത്രമാകാം) ഉണ്ടായി.

    ആശംസകള്‍ ..കോമ്പാ

    മറുപടിഇല്ലാതാക്കൂ
  57. മൂസയുടെ പതിവ് സ്റ്റയിലില്‍ ഒരു രസകരമായ കഥ...പക്ഷെ ആദ്യ കഥകളെക്കാള്‍ കഥ പറച്ചിലില്‍ എവിടെയോകെയോ ഒരു ഉലച്ചില്‍...... ..,..എഴുതി തിരുത്തിയ പോലെ...എങ്കിലും രസിച്ചു വായിച്ചു....ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  58. കുഞ്ഞു കഥ തന്നെ.. ഇത്രേം കുഞ്ഞാകും എന്ന് കരുതിയില്ല.. പാവം കുഞ്ഞാണി.

    മറുപടിഇല്ലാതാക്കൂ
  59. ഒരുപാട് വലിച്ച് നീട്ടിയോ എന്ന് തോന്നി.എങ്കിലും രസകരമായ ഒന്ന് തന്നെ സംശയം ഇല്ല ....വബതരങ്ങള്‍ തുടരട്ടെ ...ആശംസകള്‍ .......

    മറുപടിഇല്ലാതാക്കൂ
  60. ഒരു നിഷ്ക്കളങ്കനായ നാട്ടിന്‍പുറത്തുകാരന്‍റെ കഥ അതി ഭാവുകത്വമില്ലാതെ എഴുതിയിരിക്കുന്നു .ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  61. ഇഷ്ടമായി ......
    .ഒരു ഏറനാടന്‍ ഗ്രാമീണ കാഴ്ച .
    അത് കൊണ്ട് തന്നെ ഒരു കഥയായി തോന്നിയില്ല
    ജീവിതം തന്നെ

    മറുപടിഇല്ലാതാക്കൂ
  62. ഉപമകളും നര്‍മ്മോക്തികളുമായി രചിച്ച കഥ വായിക്കാന്‍ രസകരമായിരുന്നു
    എന്നാലും ക്ലൈമാക്സ് വിചാരിച്ചത്ര നന്നായില്ല എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  63. ചിരിപ്പിച്ചു ഈ കുഞ്ഞുണ്ണി കഥ... നല്ല അവതരണം.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  64. ഒരു കഥ എന്ന് പറഞ്ഞു തന്നിട്ട് ഇതിപ്പോ ഒന്നൊന്നര കഥ ആയി പോയി...
    പെണ്ണ് കെട്ടണോ എന്ന് ഇങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ ആണ് ഇത് വായിക്കുന്നത് , ഇനിയിപ്പോ കുറച്ചു കഴിയട്ടെ എന്ന് തീരുമാനുച്ചു ..കുഞ്ഞുണ്ണിക്കഥ കൊള്ളാം .. നീളം ഇത്തിരി കൂടിയില്ലേ എന്നൊരു സംശയം ..
    എന്നാലും നിങ്ങളാ നിഷ്കളങ്കത എടുത്തത്‌ ഒട്ടും ശരിയായില്ല

    മറുപടിഇല്ലാതാക്കൂ
  65. കൊമ്പന്റെ തൂലികയില്‍ നിന്നും വീണ്ടുമൊരു കഥകൂടി. മികച്ച അവതരണം കൂടെ ഒഴുക്കുള്ള രചനയും.

    ( സ്നേഹിതന്‍ നാമൂസിനോപ്പമുള്ള കുശലം പറയലില്‍ കയറി വന്ന ഒരു വാക്കിനെ ആസ്പദമാക്കി എഴുതിയ ഒരു കുഞ്ഞു കഥ )

    ഇതൊരു കുഞ്ഞു കഥയാണോ കോമ്പാ..?

    മറുപടിഇല്ലാതാക്കൂ
  66. ഇത് കഥയല്ല ... ജീവിതം,
    രസകരമായ അനുഭവങ്ങള്‍ ...
    അതിലും രസകരമായി എഴുതി ...
    കൊമ്പന്‍ മൂസാക്കാക്കും വമ്പന്‍ കുഞ്ഞുണ്ണിക്കും ആശംസകള്‍...!!

    മറുപടിഇല്ലാതാക്കൂ
  67. ഒഴുക്കോടെയുള്ള ഒരു വായന നൽകിയ കഥ. ഭാഷയും പ്രയോഗങ്ങളും നന്നായിരികുന്നു. വമ്പത്തരങ്ങൾക്കാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  68. കഥയക്കല്പം നീളം കൂടിയെങ്കിലും, നാടൻ ഭാഷാപ്രയോഗങ്ങളും, തനതായ നർമ്മങ്ങളും കഥാവായനയെ രസകരമാക്കി. എങ്ങോട്ടാ ഈ പോകുന്നതെന്ന് ഒരു സംശയത്തോടെയാണു വായിച്ച് മുന്നോട്ട് പോയത്., അവസാനമെത്തിയപ്പോഴല്ലേ ഒരു ചെറുചിരി വിരിയിക്കുന്ന നർമ്മം ഒളിപ്പിച്ച് വെച്ചിട്ടാണീ പിടി പിടിച്ചതെന്നറിഞ്ഞത്. നാടൻ കഥകൾ ഈ കട്ടയക്കു തന്നെ പോരട്ടെന്നേ....

    മറുപടിഇല്ലാതാക്കൂ

  69. കുഞ്ഞുണ്ണിയെ സ്ഥിരം ഉണ്ണിയാക്കിയോ?
    പാലിൽ വെള്ളം ചേർത്ത് വലിച്ച് നീട്ടിയ മാതിരി വല്ലാണ്ട് വലിച്ചു നീട്ടിയപ്പോൾ കൊമ്പാദി നർമ്മ ലേഹ്യത്തിന്റെ വീര്യം ത്തിരി കുറഞ്ഞോന്നൊരു...അല്ല കുറഞ്ഞു. 

    ഒരു വാക്കിൽ നിന്നും ഒരു വല്ല്യ കഥ...അതേതായാലും നന്നായി. 

    മറുപടിഇല്ലാതാക്കൂ
  70. നിഷ്കളങ്കമായൊരു മ്മിണിബല്ല്യേ കുഞ്ഞിക്കഥ നന്നായി ട്ടൊ.

    മറുപടിഇല്ലാതാക്കൂ
  71. പടച്ചോനെ......മൂസാകാ, ..ഇങ്ങള്‍ ഞാന്‍ ബിജാരിച്ച മാതിരി ഒന്നോംല്ലാലോ.... ഇങ്ങനൊക്കെ എയ്താനറ്യോ ??

    മറുപടിഇല്ലാതാക്കൂ
  72. ഉയ്യോ, വീടിനൊരു തായരം കെട്ടാന്‍ പറഞ്ഞാല്‍ തീരുന്ന പ്രശ്നമെയുള്ളല്ലേ എനിക്ക്

    വാട്ട് ആന്‍ ഐഡിയ കൊമ്ബ്ജി :)

    മറുപടിഇല്ലാതാക്കൂ
  73. വാസു കുഞ്ഞാട്ടന്‍റെ വാക്കുകള്‍ കേട്ട് കുഞ്ഞുണ്ണി മനതാരില്‍ 'ഫോട്ടോ ഷോപ്പ് വിന്‍ഡോ' തുറന്നുവെച്ച് കണ്ണില്‍കണ്ട സുന്ദരിമണികളുടെയെല്ലാം ഒടലും തലയും വേറെ വേറെ വെച്ച് ഭാവി വധുവിന്‍റെ ചിത്രമുണ്ടാക്കാന്‍ തുടങ്ങിയപ്പഴേക്കും പെണ്ണിന്‍റെ വീട്ടിലെത്തി .


    "കാക്ക കാരണവന്മാര്‍ തൊട്ടിന്നേ വരെ ഞങ്ങളെ തറവാട്ടിലെ ആള്‍ക്കാര്‍ അന്യന്റെ ഒരു മൊതല് കയ്യോണ്ട് തൊട്ടിട്ടില്ല. ന്നിട്ടിപ്പോ അന്റെ എത്തോ ഒരു സാധനം ഞമ്മള് ഇട്ത്തൂന്നു പറഞ്ഞാല്‍ ഞമ്മള് തമ്മയ്ച്ചൂല"

    ങ്ങള് കൊമ്പന്‍ അല്ല ഭായ് .... കൊലകൊമ്പനാ ...... ഇയ്യ് മ്മളെ കുറേ ചിരിപ്പിച്ചു കേട്ടാ

    മറുപടിഇല്ലാതാക്കൂ


  74. ഒരുവാക്കില്‍ നിന്ന് അല്ലെങ്കില്‍ കൗതുകം തോന്നിപ്പിക്കുന്ന ഒരു വാചകത്തില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ പ്രത്യേകത ഉറപ്പാക്കുന്ന അതിന്റെ പ്രയോഗ സാധ്യതകളെ ഉചിതമാം വിധം തയ്യാര്‍ ചെയ്യുമ്പോള്‍ അതിന്റെ സര്‍ഗ്ഗാത്മക നിറവില്‍ ഒരു രസനീയ്ത അനുഭവപ്പെടുന്നു. ആ അനുഭവപ്പെടല്‍ അല്ല കാഴ്ച്ചപ്പെടല്‍ ഈ എഴുത്തിലും പ്രകടമാണ്. കാഴ്ച്ചപ്പെടല്‍ എന്ന് തിരുത്തിയത് ബോധപൂര്‍വ്വമാണ്.

    കാരണം, ഇതിലത്തരമൊരു ദൃശ്യഭാഷ ഉള്ളടങ്ങിയിരിക്കുന്നത് അറിയാനാകുന്നു. ഒരുപക്ഷെ, എന്റെ തന്നെയും പരിസരത്തെ കാണുന്നതിലെ എളുപ്പവും അതിലെ സന്തോഷവും തന്നെയാവണം എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. എന്തായാലും സന്തോഷം ആവര്‍ത്തിച്ച് അറിയിക്കുന്നു. കൂട്ടുകാരുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കൂടെ പരിഗണിച്ച് ഇനിയുമേറെ ദൂരം സഞ്ചരിക്കാനാവട്ടെ എന്നാശംസ.!

    മറുപടിഇല്ലാതാക്കൂ
  75. പ്രിയപ്പെട്ട മൂസാക്ക,

    ഒരു വാക്ക്,ഒരു നോക്ക് ,ഒരു പുഞ്ചിരി എല്ലാം പോസ്റ്റ്‌ എഴുതാന്‍ പ്രചോദനമാകുന്നു.

    നര്‍മം വാരി വിതറി, കുഞ്ഞുണ്ണിക്കഥ പറഞ്ഞപ്പോള്‍ കൗതുകകരം !

    വായനക്കാര്‍ക്ക് രസിക്കും വിധം എഴുതിയ പോസ്റ്റ്‌ നന്നായി !

    ആശംസകള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  76. പടച്ചോനേ... ഇതാണോ കുഞ്ഞിക്കഥ ... ഇമ്മിണി വല്യേ കഥ :) എന്നാലും തുടക്കം മുതല്‍ ഒടുക്കവരെ രസിച്ചു വായിക്കാന്‍ കഴിയുന്നുണ്ട് . എങ്കിലും മറ്റു കഥകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പതിവ് ശൈലിയിലുള്ള സ്വാഭാവിക നര്‍മ്മം കുറവാണിതില്‍ .

    മറുപടിഇല്ലാതാക്കൂ
  77. പാവം കുഞ്ഞുണ്ണി..അവന്റെ നിഷകളങ്കത അമ്മായി എടുത്തോണ്ട് പോയി....

    മറുപടിഇല്ലാതാക്കൂ
  78. കഥ മുഴുവനും വായിച്ചു രസിച്ചു കേട്ടോ

    മറുപടിഇല്ലാതാക്കൂ
  79. ഇപ്പോളാ വായിക്കാന്‍ ഒത്തത് .... ഇന്നാലും അവര്‍ അതെടുക്കാന്‍ പാടില്ലായിരുന്നു . :))

    മറുപടിഇല്ലാതാക്കൂ
  80. വായിച്ചു, ബോധിച്ചു. എന്നാലും ആ പാവം കുഞ്ഞുന്നീന്റെ മൊതല്‍ എടുത്തത് ശരിയായില്ല കേട്ടോ.

    മറുപടിഇല്ലാതാക്കൂ

  81. രസകരമായ അനുഭവങ്ങള്‍ ...
    അതിലും രസകരമായി എഴുതി ...
    കൊമ്പന്‍ മൂസാക്കാക്കും വമ്പന്‍ കുഞ്ഞുണ്ണിക്കും ആശംസകള്‍...!!

    മറുപടിഇല്ലാതാക്കൂ
  82. മ്മിണി നീണ്ടുപോയോ ന്നൊരു തമ്ശ്യം -
    സംഗതി കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  83. alpam neelam kudiyonnoru samsayam bt shailiyude prathyekathakond ozhukode vayikan kazhinju.aashamsakal.

    മറുപടിഇല്ലാതാക്കൂ
  84. " ഉമ്മാ ക്ക് പെണ്ണുട്ടണം മ്മാ ക്ക് പെണ്ണ് കെട്ടണം മ്മാ " ..ഹി ഹി ഈ ഗാനം ഞമ്മളെ ഞമ്മളുടെ കോളേജ് ജീവിതത്തിലേക്ക്‌ കൂട്ടി കൊണ്ട് പോയിട്ടാ..അല്പം നീണ്ട കഥ ആയെങ്കിലും പച്ചനുണ നന്നായി.. :-)

    മറുപടിഇല്ലാതാക്കൂ
  85. ഇത് കുഞ്ഞുകധയല്ലല്ലോ കൊമ്പ ,
    ഇച്ചിരി വല്യ കഥയാണല്ലോ ...
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  86. കൊമ്പന്‍കാക്കാ നമിച്ചിരിക്കുന്നു ഈ ശൈലിയെ , ഇങ്ങളെ കഥ നേരത്തെ കണ്ടില്ലല്ലോ എന്നതില്‍ മാത്രമാണ് ഇപ്പോള്‍ സങ്കടം. പല രംഗങ്ങളും ജീവിതത്തില്‍ കെട്ടിയാടിയത്‌ കൊണ്ടാകാം കഥക്കും കഥാപാത്രങ്ങല്കുമോപ്പം സഞ്ചരിക്കാന്‍ എളുപ്പമായത് ....

    മറുപടിഇല്ലാതാക്കൂ
  87. nalla reethiyil kadhaparayan kazhinjittundu pakshe cheru kadha alpam neendu poyo ennoru samshayam

    മറുപടിഇല്ലാതാക്കൂ
  88. കഥ നല്ല അസ്സലായി !!!
    എങ്കിലും എന്റെ മൂസേ,
    ഇതിനെയാണോ "കുഞ്ഞുകഥ" എന്ന് പറയുന്നത് അങ്ങനെ ഒരു അടിക്കുറിപ്പ് കണ്ടല്ലോ!!!
    അതേതായാലും ഒരു പുതിയ അറിവ് തന്നെ, എന്തായാലും സംഭവങ്ങള്‍ നല്ല ഒഴുക്കോടെ പറഞ്ഞു. ആ ഒഴുക്കില്‍ തന്നെ വായിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാം
    കാരണം ഭാഷ ഞമ്മടെ ഭാഷയില്‍ നിന്നും അല്‍പ്പം വ്യത്യസ്തം ആയതു തന്നെ
    ഈ ഭാഷ ഇപ്പോള്‍ കുറെ വശ്ശായി വരുന്നൂന്ന് പറയാം ട്ടോ :-)
    കാരണം ഇപ്പോഴുള്ള എന്റെ പല സുഹൃത്തുക്കളും ഈ ഭാഷ തന്നെ കൈകാര്യം ചെയ്യുന്നത് തന്നെ. പിന്നെ പോസ്റ്റുകള്‍ എല്ലാം പുതിയ മൂശയിലേക്ക് ഉരുക്കി ഒഴിച്ചു അല്ലെ! നന്നായി. അപ്പോള്‍ പഴയ കമന്റുകള്‍ പലതും നഷ്ടായില്ലേ!
    ഞാന്‍ നേരത്തെ ഇവിടെ വന്നതായിട്ടണെന്റെ ഓര്‍മ്മ.
    ആശംസകള്‍. വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  89. ഇഷ്ടായി കഥ ..... നമ്മുടെ മലപ്പുറത്ത്‌ ഇത്രേം നാടന്‍ വാക്കുകള്‍ , ഞാന്‍ ആദ്യായിട്ടാ കേള്‍ക്കുന്നത്.......

    മറുപടിഇല്ലാതാക്കൂ
  90. ഇക്ക നിങളുടെ നാടന്‍ ശൈലി അതാണ്‌ ഈ കഥയില്‍ എനിക്ക് കൂടുതല്‍ ഇഷ്ട്ടപെട്ടത് ..

    മറുപടിഇല്ലാതാക്കൂ
  91. അലങ്കാരങ്ങളും വിശേഷണങ്ങളും മലപ്പുറം ഭാഷയും എല്ലാം ഇഷ്ടപ്പെട്ടു. ഇനിയും പോരട്ടെ ഇതുപോലുള്ള നര്‍മ്മരസമാര്‍ന്ന കഥകള്‍.

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...