ബുധനാഴ്‌ച, നവംബർ 7

ആനക്കോട്‌ കോട്ടജയം. അര്‍ദ്ധരാത്രിയില്‍  പട്ടാള യൂണിഫോമിട്ട്  കൈ നീട്ടി സല്യൂട്ട് ചെയ്ത്  ഉയര്‍ന്ന ഓഫീസറുടെ നിര്‍ദേശങ്ങള്‍ക്ക്  യസ് സര്‍ ,യസ് സര്‍ എന്ന് മൂളി കേട്ട് കൊണ്ട്   റെജിമെന്റിലെ അംഗങ്ങളോടൊപ്പം പരേഡ് ചെയ്തു  കുന്നിന്‍  മുകളിലെ ജീര്‍ണിച്ച ആനക്കോട്‌  കോട്ടയിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍  ഒരഭിമാനം തലയുയര്‍ത്തി നിന്നിരുന്നതിനെ  ഞാന്‍ നന്നായി ആസ്വദിച്ചു .


ഒപ്പം ഞാനറിയാതെ  ഉള്ളിലൊരു ഭയവും ഉടലെടുക്കുന്നുണ്ട്   ഇന്ന് വരെ ഒരു യുദ്ധത്തിനും പോയിട്ടില്ല കണ്ടിട്ടുമില്ല , ബാരെക്കില്‍ ഇരിക്കുമ്പോള്‍ സീനിയര്‍ ഓഫീസര്‍മാര്‍ വിവരിക്കുന്ന കഥകളിലൂടേയും  ട്രെയിനിംഗ് പീരീഡിലെ  ക്ലാസ്സ്കളിലും   മാത്രമേ യുദ്ധത്തെ കുറിച്ച്  കേട്ടിട്ടുള്ളൂ . ഉള്ളില്‍ നുരഞ്ഞു പൊങ്ങുന്ന നാടിന്‍റെ കാവല്‍ക്കാരന്‍ എന്ന അഭിമാനത്തോടൊപ്പം , ഒരു ചെറിയ ഉള്‍ഭയവും എന്നെ അലട്ടുന്നുണ്ട്.  പക്ഷെ അതിനെ പുറത്ത് കാണിക്കാനോ? ബാറ്റാലിയനിലെ സുഹൃത്തുക്കളുമായി അത് പങ്കുവെക്കാനോ ഞാന്‍ മുതിരുന്നില്ല .കാരണം അന്ന് ട്രെയിനിംഗ് പിരീഡില്‍  ഞങളുടെ ട്രൈനെര്‍ ബ്രിഗേഡിയര്‍ രത്തന്‍ സിംഗ് പറഞ്ഞത് മനസ്സില്‍ ഒരു പ്രതിധ്വനി കണക്കെ മുഴങ്ങി കൊണ്ടിരുന്നു.  'ഒരു പട്ടാള ക്കാരന് ആയുധ ബലത്തെക്കാളും  തിണ്ണബലത്തേക്കാളും അത്യാവശ്യം മനോബലമാണ്' . ഉള്ളിലെ ഭീരുവിനെ ചങ്ങലയില്‍ തളച്ചു .മുഖത്തും അംഗചലനങ്ങളിലും ഗൌരവം പ്രകടിപ്പിച്ചു  ബറ്റാലിയനൊപ്പം ഉയര്‍ത്തി പിടിച്ച തലയുമായി നടന്നു.
  ഏതാണ്ടു  കോട്ടയുടെ  അടുത്ത് എത്താറായപ്പോള്‍ തന്നെ ക്യാമ്പില്‍ നിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്  ഞങ്ങള്‍ ഓരോരുത്തരും ആ കുന്നിനെ വളയാനുള്ള ശ്രമങ്ങള്‍,തന്ത്ര പ്രധാന നീക്കങ്ങള്‍ ആരംഭിച്ചു.കോട്ട പിടിച്ചടക്കിയിരിക്കുന്നത് ഏതോ സായുധ  തീവ്ര വാദി സംഘടന യുടെ ചാവേറുകള്‍ ആണ് .വരും ദിവസങ്ങളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രധാനപെട്ട സ്ഥലങ്ങളിലും ചാവേര്‍ ആക്രമണങ്ങള്‍ നടത്തി ആഭ്യന്തര കലാപം അഴിച്ചു വിട്ടു സമാധാനാന്തരീക്ഷ തകര്‍ക്കുക . സര്‍ക്കാരിനെ അട്ടിമറിക്കുക.  തുടങ്ങിയ ലക്ഷ്യങ്ങള്‍ ആണ് ഇവര്‍ക്കുള്ളതെന്നും മറ്റും രഹസ്യ അന്വേഷണ ഏജന്‍സി കണ്ടെത്തി നല്‍കിയ  റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹെഡോഫീസില്‍ നിന്നിറങ്ങിയ   ഉത്തരവാണ് ,  ഈ ഓപ്പറേഷന്‍ .

അത് കൊണ്ട് തന്നെ ശത്രുവിന്‍റെ കരുത്ത് എത്രത്തോളം ആണെന്നോ ..? ഏതൊക്കെ തരത്തില്‍ ഉള്ള ആയുധങ്ങള്‍ ആണ് ഉപയോഗിക്കുക എന്നോ യാതൊരു വിധ ധാരണകളും ഇല്ല .ഏതാണ്ട് മുന്നൂറ്റി അന്‍പതോളം വരുന്ന  തീവ്രവാദികള്‍ മാത്രമാണ് കോട്ടക്കകത്തുള്ളതെന്നും അതിമാരകമായ  ബോംബുകളും ഗ്രെനേഡുകളും തുടങ്ങി അതി നൂതനമായ യാന്ത്രികത്തോക്ക് വരെ  അവരെ കൈവശമുണ്ടെന്ന   ധാരണയിലൂടെയാണ് ഞങ്ങള്‍ മുന്നോട്ടു നീങ്ങുന്നത് .


സമുദ്ര നിരപ്പില്‍ നിന്ന് 650 മീറ്ററോളം ഉയരത്തില്‍ ആണ് കോട്ട നില്‍കുന്നത് ചുറ്റിനും കരിങ്കല്ലില്‍ പണിത  ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന  വീതിയേറിയ മതില്‍ കെട്ടും രണ്ടു നിലകളിലായി 200 ല്‍ അധികം മുറികളും അനുബന്ധ കൊത്തളങ്ങളും  രണ്ടു  നടുമുറ്റവും  ഒരു ഭൂഗര്‍ഭ അറയുമടക്കം വിശാലമായ ഒരു കൊട്ടാരം തന്നെ.  കാലം ജീര്‍ണത വരുത്തിയെങ്കിലും  പഴയകാല പ്രതാപത്തിന്‍റെ അടയാളമെന്നോളം കാലത്തിന്‍റെ കാവല്‍ക്കാരനായി നില്‍ക്കുന്ന ഈ കോട്ടയെ മോചിപ്പിക്കലിലൂടെ ഒരു രാജ്യത്തെ അല്ല  ഈ മണ്ണിലെ ഒരായിരം നിരപരാധികളും നിഷ്കളങ്കരുമായ ജനതയുടെ ഉയിരാണ്   സംരക്ഷിക്കാന്‍  പോകുന്നത് എന്ന തിരിച്ചറിവ് ഓരോ ഭടനും പുത്തന്‍ ഊര്‍ജ്ജവും ആവേശവും ഉണര്‍വും മാത്രമല്ല  തന്‍റെ ദൌത്ത്യത്തിന്‍റെ ഗൌരവവും ഓര്‍മപെടുത്തുന്ന ഒന്നായിരുന്നു


ജാക്കറ്റിന്‍റെ വീതിയേറിയ കോളറിനു താഴെ  പിടിപ്പിച്ച   വയര്‍ലസ്സിലൂടെ എത്തുന്ന സന്ദേശത്തിന് അനുസരിച്ച് ഞങ്ങള്‍ ഓരോരുത്തരും മുന്നേറുകയാണ്. സൈനിക പഠന ക്യാബില്‍ നിന്നു പഠിച്ച  ഭൂപടപഠനം ഈ മുന്നേറ്റത്തില്‍ ഞങ്ങള്‍ക്ക് സഹായകമാവുന്നില്ല .ഈ കൂരിരുളില്‍  സ്വന്തം യുക്തിയുടെ വെളിച്ചത്തിലാണ്  ഓരോ സൈനികനും  മുന്നേറ്റം നടത്തുന്നത് ജീവിതവും മരണവും തമ്മില്‍  ധര്‍മവും അനീതിയും തമ്മില്‍ മാറ്റുരക്കാന്‍  ഇനി നിമിഷങ്ങളെ ഒള്ളൂ .


കുന്നിന്‍റെ പാര്‍ശ്വങ്ങളില്‍ ഒട്ടിച്ചു വച്ച പോലെ നില്‍ക്കുന്ന ഉരുളന്‍ കല്ലുകള്‍ക്ക് ഇടയിലൂടെ വളര്‍ന്നു നില്‍കുന്ന ചങ്ങണ പുല്ലുകളില്‍ പിടിച്ചു മുകളില്‍ എത്തിപെടുക എന്നത് വളരെ പ്രയാസകരമായ ഒന്നായിരുന്നു . മുട്ടിലിഴഞ്ഞു മുന്നേറുമ്പോള്‍ അറിയാതെ ഇളകി വീഴാന്‍ തയ്യാറായി കിടക്കുന്ന ഏതെങ്കിലും ഒരു പാറക്കഷ്ണത്തില് കാലോ കയ്യോ അറിയാതെ തട്ടിയാല്‍ പിന്നെ ഓരോന്ന് ഓരോന്നായി താഴേക്ക് ഉരുളും ആ ഉരുളലില്‍ അന്തരീക്ഷം ശബ്ദ മുഖരിതമാവും    പരാജയത്തിന്‍റെ കയ്പ്പുനീരില്‍  ശവപെട്ടികളില്‍ ദേശീയ പതാക മൂടി  ആകാശത്തേക്ക് വെടി വക്കേണ്ടിവരും  ഓര്‍ത്തപ്പോള്‍ ഉള്ളിലെ ചങ്ങലകെട്ടില്‍ നിന്ന് ഭയം ഒരിക്കല്‍ കൂടി പുറത്തേക്ക് തല നീട്ടിയോ എന്ന് സംശയിച്ചു ലക്ഷ്യത്തിലേക്കുള്ള ദുര്‍ഘട പ്രയാണം ആരംഭിച്ചു .


അസ്ഥിയപ്പോലും മരവിപ്പിക്കുന്ന തരത്തിലുള്ള തണുപ്പ്  മുകളിലേക്കെത്തും തോറും  കൂടി കൂടി വരുന്നു.ഇപ്പോള്‍ ഞാന്‍ കുന്നിന്‍റെ  മുക്കാല്‍ ഭാഗത്തോളം കയറി ഇരിക്കുന്നു ഇനിയുള്ള മുന്നേറ്റം ഏറ്റവും അപകടം നിറഞ്ഞതാണ്‌  കോട്ടയുടെ രണ്ടാം നിലയില്‍ കാണുന്ന ജാലകങ്ങളിലൂടെ വേണമെങ്കില്‍ ഞങ്ങളെ കോട്ടയിലുള്ളവര്‍ക്ക് കാണാം ...

അവര്‍ക്ക് ഞങ്ങളെ നിഷ്പ്രയാസം തുരത്താം . വയര്‍ലസ്സിലൂടെ  അപ്പോഴേക്കും  സന്ദേശം വന്നെത്തി കഴിഞ്ഞിരുന്നു ഭൂരിഭാഗം ഭടന്മാരും  കുന്നിന്‍റെ  മുകളില്‍ എത്താനായിട്ടുണ്ട്  എല്ലാവരും ആക്രമണത്തിനു തയ്യാറാവുക ഇനി അവിടുന്ന് അങ്ങോട്ട്‌ ഏതു നിമിഷവും അത് സംഭവിക്കാം  ഉറങ്ങാത്ത കണ്ണുകളോടെ ഞങ്ങടെ നീക്കത്തെ കാണാന്‍ വേണ്ടി മാത്രം അവരില്‍ ഒരാള്‍ ഉണര്‍ന്നിരിക്കുന്നുണ്ടാകാം  ഒരു പക്ഷെ അയാളുടെ ഒരു അര നിമിഷത്തെ കാഴ്ച ഞങ്ങളില്‍ ഒരാളുടെയോ അല്ലങ്കില്‍ അയാളുടേയോ മരണമാണ് . ഞങ്ങളുടെ പുറത്തെ ഭാണ്ടക്കെട്ടിലൂടെ  മരണവും ഈ കുന്നിന്‍റെ  മണ്ടയിലെത്തിയിട്ടുണ്ട്  . "മരണം നിഴല്‍ രൂപമായി എപ്പോഴും നമ്മുടെ മുന്നിലോ പിന്നിലോ പാര്‍ശ്വങ്ങളിലോ ആയി നിലകൊള്ളുന്നു  "

ഇനിയുള്ള നിമിഷങ്ങള്‍ ചിന്തകള്‍ക്കല്ല പ്രാധാന്യം ചിന്തകളെക്കാളും  വേഗത്തിലുള്ള പ്രവര്‍ത്തികള്‍ക്കാണ് പ്രാധാന്യം
എനിക്ക് പൊരുതാനുള്ള ആയുധങ്ങള്‍ സജ്ജീകരിച്ചു തുടങ്ങി അത്യാവശ്യം ഗ്രെനേടുകള്‍ ഇസ്രായീല്‍ നിര്‍മിത സിക്സ്റ്റീന്‍ റൌണ്ട് ഓട്ടോമാറ്റിക് ലോടെഡ് പിസ്റ്റള്‍ പിന്നെ ALR_47 ഗണത്തില്‍ പെടുന്ന മെഷീന്‍ ഗണ്‍ തുടങ്ങിയ ആയുധങ്ങളെല്ലാം സജ്ജമാക്കി ഹെഡ് ഫോണിലൂടെ കിട്ടുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മൂവിംഗ് തുടര്‍ന്ന് കൊണ്ട് കരിങ്കല്‍ കെട്ടിന്‍റെ മറവിലേക്ക് ഒരു സര്‍പ്പം കണക്കേ കുറ്റിക്കാടുകളുടെ മറപിടിച്ചു ഇഴഞ്ഞു നീങ്ങുമ്പോള്‍

മനസ്സിലൊരേ ഒരു പ്രാര്‍ത്ഥനയേ... ഉണ്ടായിരുന്നുള്ളൂ പടച്ചവനെ ഒരാളുടേയും കൈകൊണ്ടു ഞാനും എന്‍റെ കൈകൊണ്ടു മറ്റൊരാളും ജീവന്‍ വെടിയാന്‍ ഇടയാവല്ലേ .... മതിലിനു മറപറ്റി അകത്തേക്ക് കടക്കാന്‍ പറ്റിയ വഴി നോക്കി നീങ്ങവേ... ആ കൂരിരുളില്‍ അലിഞ്ഞു ചേര്‍ന്ന നിശബ്ദതയെ ഖണ്ഡിച്ചു  ഒരു സെക്കന്റില്‍ എവിടെ നിന്നോ ഉയര്‍ന്ന ആര്‍ത്തനാദം കാതില്‍ അലയടിച്ചു. നേരിയ ഒരു ഭയം എന്നില്‍ വീണ്ടും തലപൊക്കുകയാണ്.


പക്ഷെ അപ്പോഴേക്കും സൈനികരായ അരുണും ഗോപാല്‍ സിങ്ങും എന്നെപ്പോലെ തന്നെ അകത്തേക്ക് കിടക്കാനുള്ള വഴിതേടി എന്നോടൊപ്പം എത്തി കഴിഞ്ഞിരുന്നു. അവര്‍ രണ്ടാളും ഇതിനു മുമ്പും  ഓപ്പറേഷനുകളില്‍ പങ്കെടുത്തിട്ടുള്ളവരാണ് അരുണ്‍ പതിയെ കാതില്‍ പറഞ്ഞു കോട്ടയുടെ കാവലില്‍ ഉള്ള ഒരാള്‍ വീണു.ഇനി മൂന്നു പേര്‍ കൂടി ഉണ്ടാവണം.ഈ അലര്‍ച്ച മറ്റു കാവല്‍ക്കാര്‍  കേള്‍ക്കാന്‍ സാധ്യത കൂടുതലാണ് .അത് കൊണ്ട് ഇനി കൂടുതല്‍ ശ്രദ്ധിച്ചു മൂവ് ചെയ്യുക  . മുന്നില്‍ നില്‍ക്കുന്ന എന്നെ പിറകിലേക്ക് നിറുത്തി അരുണ്‍ മുന്നോട്ടു നടന്നു . മതിലിന്‍റെ  തകര്‍ച്ച പറ്റിയ  ഒരു ഭാഗത്ത് എത്തിയപ്പോള്‍ അരുണ്‍ ഒന്ന് നിന്നു തകര്‍ന്ന ഭാഗത്തിലൂടെ ഇപ്പോള്‍ ഏറുമാടം പോലെ കെട്ടിയുണ്ടാക്കിയ ഒന്നില്‍ അലര്‍ച്ച കേട്ട ഭാഗത്തേക്ക് നോക്കി തോക്കും പിടിച്ച ഒരാള്‍ അരുണിന്‍റെ ശരീരത്തോട് ഒട്ടി നില്‍കുന്ന ഞാന്‍ പോലുമറിയാതെ അരുണിന്‍റെ കൈകള്‍ ചലിച്ചു ആരോ തള്ളിയിട്ട  ബാണ്ടക്കെട്ടുപോലെ ഒരു ശരീരം താഴേക്ക് പതിച്ചു അപ്പോഴേക്കും കോട്ട ഉണര്‍ന്നു നിമിഷ നേരം കൊണ്ട് അങ്ങും ഇങ്ങും ഗ്രനേഡുകളും വെടിയുണ്ടകളും പാറി പറന്നു ഗ്രെനേഡിന്‍റെ കാതടപ്പിക്കുന്ന ശബ്ദത്തിലും മരണം പുല്‍കുന്ന ശരീരങ്ങള്‍ക്ക്  മുമ്പിലും  മരണ സമാനമായ നിസ്സംഗതയോടെ  നിര്‍ജീവമായി നിന്ന എന്‍റെ അടിവയറ്റിന് മുട്ടുകൈകൊണ്ടു ഒരു പ്രഹരം ഏല്‍പിച്ചു കൊണ്ട് ഗോപാല്‍ സിംഗ് അലറി  ഏയ്‌ കുത്താ ...........അറ്റാക്ക് ....

അടി വയറില്‍ കിട്ടിയ വേദനയില്‍ ഒന്ന് പകച്ചു പോയെങ്കിലും  പിന്നീടങ്ങോട്ട് ഞാന്‍ എന്നെ തന്നെ മറന്ന ആക്രമണത്തിലേക്ക് കടന്നു . പൊട്ടിപൊളിഞ്ഞ മതിലിന്‍റെ വിടവിലേക്ക് കൊട്ടക്കകത്ത് നിന്നുതിര്‍ക്കുന്ന ബുള്ള റ്റുകളെ  അതിജീവിച്ചു തികഞ്ഞ അഭ്യാസിയെപ്പോലെ കാരണം മറിഞ്ഞു കൊണ്ട് കോട്ട ചുമരിനുഓരത്ത് ഞാന്‍ എത്തിയപ്പഴേക്കും എന്‍റെ കൈവഷമുണ്ടായിരുന്ന പിസ്റ്റലില്‍ ഒരെണ്ണം എനിക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു .ഇവിടെ നഷ്ട കണക്കുകള്‍ക്ക് പ്രസക്തി ഇല്ല .കൈ കണ്ണാവേണ്ട സമയം .എന്നെയും എന്‍റെ രാജ്യത്തേയും രക്ഷിക്കേണ്ട ചുമതല എനിക്കുന്ടെന്ന ബോധ്യത്തോടെ തന്നെ ഓരോ ജാലകങ്ങളിലേക്കും  നീട്ടി പിടിച്ച തോക്കുമായി നടന്നു മൂന്നാമത്തെ ജാലക അഴിക്കു മുന്‍ബിലേക്ക് എത്തിയതും എന്‍റെ കരം കൊണ്ട് ഒരാളുടെ ജീവന്‍ അപഹരിച്ചു.പിന്നീട് ഞാന്‍ വീഴ്ത്തിയവര്‍ എത്രയെന്നു എനിക്ക് പോലും തിട്ടമില്ലാത്ത മൂവിംഗ് .

ഗ്രെനേടുകലും  വെടിഉണ്ടകളും താണ്ഡവ മാടുന്ന ഭീകര ശബ്ദങ്ങളും മനുഷ്യരക്തത്തിന്റെയും  വെടിമരുന്നിന്‍റെയും സമ്മിശ്രമായ ഗന്ധവുമടക്കം ഒരു യുദ്ധഭൂമിയുടെ യഥാര്‍ത്ഥമുഖം ഇപ്പോള്‍ ആനക്കോടിന്‍റെ  കോട്ടക്കുള്ളില്‍ ഉണ്ട് രണ്ടു പക്ഷത്തും ഒരു പോലെ ആളപായമുണ്ട് .ഞാനും അരുണും പ്രതിബന്ധങ്ങളെ  നിഷ്കാസനം ചെയ്തു മുന്നേറി ഭൂഗര്‍ഭ അറയിലേക്ക് കടന്നു ഒപ്പം ഞങ്ങള്‍ക്കൊപ്പം എന്ന പ്പോലെ ഗോപാല്‍ സിങ്ങും അവിടെക്കെത്തി ഇതിനിടയില്‍ കൊണ്ട് വന്ന ഗ്രെനെടുകള്‍ ഞങ്ങളില്‍ തീര്‍ന്നു കഴിഞ്ഞിരിക്കുന്നു .അവശേഷിക്കുന്ന ആയുധം  ഗണ്ണുകള്‍ മാത്രം .ഭൂര്‍ഗര്‍ഭ അറയിലേക്ക് കടന്നതും അവിടെ ഒരാളെയും ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിഞ്ഞില്ലങ്കിലും ഞങ്ങള്‍ മുന്ന് പേരും അറ അരിച്ചു പെറുക്കാന്‍ തന്നെ തീരുമാനിച്ചു മുന്നോട്ട് കാല്‍ വെച്ചതും  പതിനാറോളം വരുന്ന തീവ്ര വാദികള്‍ ഞങ്ങളെ വളഞ്ഞതും ഒരുമിച്ചായിരുന്നു   .

അപ്രതീക്ഷിതമായ ആ നീക്കത്തില്‍ ഒന്ന് പകച്ചു പോയെങ്കിലും ധൈര്യം വീണ്ടെടുത്ത്  പോരാടി അവരില്‍ പത്തോളം ആളുകള്‍ വീണു പക്ഷെ ഗോപാല്‍ സിംഗിന്‍റെ  കൈക്കും കാലിനും വെടിയേറ്റു അദ്ദേഹത്തിന്‍റെ  വീഴ്ചക്കൊപ്പം തന്നെ
എന്‍റെ ആയുധത്തിലെ തിര തീര്‍ന്നു പോയിരിക്കുന്നു പിസ്റ്റ ലുകള്‍ നേരെത്തെ നഷടപെട്ടു റീ ലോഡ് ചെയ്യാനുള്ള catridge പാന്റ്സിന്‍റെ പോകറ്റില്‍ ഉണ്ട് . അതെടുക്കണമെങ്കില്‍ ഒന്ന് കുനിയല്‍ അത്യാവശ്യമാണ് . കുനിഞ്ഞാല്‍ പിന്നെ നിവരല്‍ ഒരിക്കലും സാധ്യമാവണമെന്നില്ല .അപ്പോഴും അരുണ്‍ നിര്‍ഭയത്തോടെ ലക്‌ഷ്യം കണക്കാക്കി ഷൂട്ട്‌ ചെയ്ത് കൊണ്ട് പ്രതിരോധം തീര്‍ക്കുന്നുണ്ട് എന്‍റെ  വിഷമം മനസ്സിലാക്കിയ  അരുണ്‍ എന്നെ കവര്‍ ചയ്തു നിന്ന് കൊണ്ട്  ഷൂട്ടിംഗ് തുടരുന്നുണ്ടെങ്കിലും അധിക സമയം പിടിച്ചു നില്‍ക്കാനാവുകയില്ല കാരണം  എന്‍റെ അതേ അവസ്ഥ അരുണിനും സംഭവിക്കാന്‍ പോവുകയാണ് .

മരണത്തിലേക്ക് നടക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി എന്ന ചിന്തയില്‍ ദൈവത്തെ വിളിചിരിക്കുമ്പോള്‍  വീണു കിടക്കുന്ന ഗോപാല്‍ജി കാലിലൊന്നു തോന്ടിയോ എന്ന സംശയത്തോടെ താഴേക്ക് നോക്കുമ്പോള്‍ ഗോപാല്‍ജിയുടെ ഗണ്‍
കിടക്കുന്നു .കയ്യിലെ ഉപയോഗ ശൂന്യമായ  ഗണ്‍ താഴേക്കിട്ട് ഗോപാല്‍ ജിയുടെ ഗണ്‍ കാലു കൊണ്ട് പൊക്കി എടുത്തു
വീണ്ടും ഷൂട്ട്‌ ചെയ്യാനൊരുങ്ങുമ്പോള്‍ മൂന്നു ശത്രുക്കളും അരുണിന്‍റെ ഉണ്ട തീര്‍ന്ന തോക്കും. മൂന്നാളുടെയും നെഞ്ചിന്‍ കൂടിലേക്ക് നിര്‍ഭയം ഉണ്ടാപായിച്ചു വിജയ ശ്രീ ലാളിതരായി ഭൂഗര്‍ഭ അറയില്‍ നിന്നും പുറത്തു വരുമ്പോള്‍ കാണാമായിരുന്നു  കോട്ട കീഴടക്കിയ സഹപ്രവര്‍ത്തകരുടെ ആരവങ്ങളും  ഉദയ സൂര്യന്‍റെ വിജയാഭിവാദ്യവും  .

ശുഭം

(വായനക്കാരന്‍റെ  സ്നേഹ വാക്കുകളും സ്തുതി ഗീതങ്ങളും എനിക്ക് ശീലമായി .നിങ്ങളുടെ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും പരിഹാസങ്ങളും കമെന്‍റ് കോളത്തില്‍ അര്‍പ്പിക്കുക്ക )

83 അഭിപ്രായങ്ങൾ:

 1. ഒരു പട്ടാളകഥ ല്ലേ..കേട്ടുപരിചയമുള്ള കഥതന്നെ എല്ലാ പട്ടാളകഥയിലും ഇതുപോലെയൊരാള്‍ ഉണ്ട്.യുദ്ധവും മരണവും ആണെകില്‍കൂടി ആ അവതരണം സരസം അത് വായനക്കും സുഖം നല്‍കി. പ്രാര്‍ത്ഥനകള്‍ ആ എഴുത്തിനും ചിന്തക്കും.

  മറുപടിഇല്ലാതാക്കൂ
 2. കീര്‍ത്തിചക്ര.... :) പട്ടാളത്തിലായിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 3. മൂസാക്ക ഞാൻ ഇതിൽ ആദ്യകമന്റിനായി ശ്രമിച്ചില്ല,അവസരമുണ്ടായിട്ടും. പിന്നീടൊന്നും കൂടി വായിച്ച് കമന്റാം.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 4. ലക്ഷ്യബോധമില്ലാത്ത കഥയെന്നു പറയാമോ ? രാഷ്ട്രസ്നേഹം അല്ലെങ്കില്‍ പട്ടാളക്കാരന്‍റെ കഷ്ട്ടപ്പാട് ഇതാണ് ഉദ്ദേശിച്ചതെങ്കില്‍ അതെല്ലാം പറഞ്ഞു പഴകിയ പ്രമേയം അല്ലെ ? പിന്നെ കൊമ്പന്‍ മൂസ എന്ന വ്യക്തിയെ നേരിട്ട് അറിയാമെന്നതിനാല്‍ ഈ പട്ടാളക്കഥ ഒരു മുന്‍പരിചയവുമില്ലാതെ എഴുതി അമ്പരപ്പിച്ചു എന്ന് സമ്മതിക്കാതെ തരമില്ല സുഹൃത്തേ..! പക്ഷെ ലക്ഷ്യമില്ലായ്മ , പറഞ്ഞു പഴകിയ പ്രമേയം ഇവക്ക് മുന്‍തൂക്കം..!

  മറുപടിഇല്ലാതാക്കൂ
 5. ഇത് കൊമ്പൻ മൂസ്സയുടെ കഥയല്ല, അത്തരം ഒരു ട്വിസ്റ്റും ഇതിൽ ഇല്ല മുസ്സാക്കാ......

  ഒരു കഥയുടെ ഫീൽ ഉണ്ട് എല്ലാം എലമെന്റുകളും ഉണ്ട് , വായനക്ക് രസകരം തന്നെ പക്ഷെ അവസാനം ഒന്ന് വിലയിരുത്തി നോക്കാൻ പാകത്തിന്ന് ഇതിൽ കൊമ്പൻ മുസ്സയുടെ കഥ എന്ന് ചർച്ചചെയ്യാനും ഒന്നും ഇല്ല എന്നത് സാരം മുസ്സാക്കാ

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 6. കൊമ്പന് തന്റെ ചുറ്റുപാടുകളില്‍ നിന്നും ഉള്ള ജീവിത ഗന്ധിയായ കഥകള്‍ ആണ് കൂടുതല്‍ അഭികാമ്യം എന്ന് തോന്നുന്നു

  മറുപടിഇല്ലാതാക്കൂ
 7. ഒരു കഥ, ഒരു സ്ഥിരം കഥ ആയോ... രസമുള്ള വായന നല്‍കി എങ്കിലും ഒരു പുതുമ ഉണ്ടായില്ല എന്നത് ഫീല്‍ ചെയ്തു.

  എന്റെ ഹൃദ്യമായ ആശംസകള് മൂസാക്കാ

  മറുപടിഇല്ലാതാക്കൂ
 8. പരിചിതമല്ലാത്ത ഒരു കഥാപരിസരം പഠിച്ചു പറഞ്ഞു. അതില്‍ പിഴവുകള്‍ അധികം വന്നില്ല എന്നത് അഭിനന്ദിനീയം. ജീവിത പരിസരത്ത് നിന്നല്ലാതെ കഥകള്‍ കണ്ടെടുക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം.
  പിന്നെ ഇതില്‍ ഒരു യുദ്ധമുഖത്തെത്തിയ ഒരു പുതുപട്ടാളക്കാരന്റെ അനുഭവം, അതും വിജയാനുഭവം എന്നതിലപ്പുറം ഒന്നുമില്ല. അതല്ലല്ലോ മൂസക്കയില്‍ നിന്ന് വായനക്കാര്‍ പ്രതീക്ഷിക്കുക.
  ഇതിന്റെ ഒരു നല്ല വശമായി തോന്നിയത് വളരെ ആകാംക്ഷയോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്താണ്. എന്തോ വരുന്നു എന്ന ചിന്തയില്‍ വായിച്ച മനസ്സിനെ തൃപ്തിപ്പെടുത്താതിരുന്ന അവസാനം ആണ് ഇതിന്റെ പോരായ്മ.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. ആരും പറയാത്ത കഥ പറയുക എന്നത് അല്പം പ്രയാസം തന്നെ ,,കഥയില്‍ എന്തേലും സാമ്യം ഉണ്ടാവുക സ്വാഭാവികവും അതൊരു വലിയ പോരായ്മയായും എനിക്ക് തോന്നുന്നില്ല ,എന്നാല്‍ സ്ഥിരം എഴുത്ത് ശൈലിയില്‍ നിന്നും പെട്ടന്നു മാറി എഴുതുമ്പോള്‍ ഉള്ള ചില തകരാറുകള്‍ ഇവിടെയും സംബവിച്ചുവോ എന്നു എനിക്കും തോന്നുന്നു ,,കഥയുടെ തുടക്കം മുതല്‍ അവസാനം വരെ വായനക്കാരെ ആകാക്ഷയില്‍ നില നിര്‍ത്താന്‍ വരികള്‍ ക്ക് സാധിച്ചു ,എന്നത് അഭിനന്ദനാര്‍ഹം തന്നെ!!
  ------------------------------------------------

  മറുപടിഇല്ലാതാക്കൂ
 10. ചുമ്മാ സമയം കളഞ്ഞു.
  ഇതുപോലുള്ള ചവറുകള്‍ എഴുതിയിട്ട് മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് ഒറ്റയടിക്ക് പട്ടാളത്തോക്ക് കൊണ്ട് വെടിവെച്ച് കൊല്ലുന്നതായിരിക്കും.

  മറുപടിഇല്ലാതാക്കൂ

 11. വീണ്ടും ഷൂട്ട്‌ ചെയ്യാനൊരുങ്ങുമ്പോള്‍ മൂന്നു ശത്രുക്കളും അരുണിന്‍റെ ഉണ്ട തീര്‍ന്ന തോക്കും. മൂന്നാളുടെയും നെഞ്ചിന്‍ കൂടിലേക്ക് നിര്‍ഭയം ഉണ്ടാപായിച്ചു വിജയ ശ്രീ ലാളിതരായി ഭൂഗര്‍ഭ അറയില്‍ നിന്നും പുറത്തു വരുമ്പോള്‍ കാണാമായിരുന്നു കോട്ട കീഴടക്കിയ സഹപ്രവര്‍ത്തകരുടെ ആരവങ്ങളും ഉദയ സൂര്യന്‍റെ വിജയാഭിവാദ്യവും

  അവസാനം നന്നായില്ല. ഒരു പട്ടാളക്കാരൻ വെടിപറയുന്ന പോലെയോ, ക്രിക്കറ്റ് കമന്ററി പോലെയോനായിപോയി എന്ന് പറഞ്ഞാൽ കോപിക്കരുത്.. പക്ഷേ അതിനു മുൻപ് വരെ ഇഷ്ടപെട്ടു/.

  മറുപടിഇല്ലാതാക്കൂ
 12. കൊമ്പൻ എഴുതീത് തന്നെയാണൊ എന്നു വിചാരിച്ചു ആദ്യം. കാരണം പട്ടാളക്കഥയാണല്ലൊ പറഞ്ഞത്. മുഴുവനും വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. നന്നായി.ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത്...

  മറുപടിഇല്ലാതാക്കൂ
 13. Dear Komban,
  As my Malayalam font lies hidden I am not in a position to comment in Malayalam. Have you served in the army? It is quite incredible that a person without some experience in guerrilla operations can write this. If you do not have it it is to be admitted that you have an enviable imaginative power. Congratulations aplenty, Mor Kuttikkomban.Rahmanikka

  മറുപടിഇല്ലാതാക്കൂ
 14. പക്കാ നാടൻ പ്രതീക്ഷിച്ചാ വന്നത്. പണി ചെറുതായി പാളിയൊ എന്നൊരു സംശയം.
  എന്നാലും ഈ ഇങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുത്തതിനു അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 15. ഇത് ഒരു കഥപോലെ തോന്നിയതുകൊണ്ട് ഒറ്റവാക്കില്‍ പറയാം..നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 16. കൊമ്പ...വായനാശീലം തുടങ്ങിയതിന്റെ മാറ്റം ആണോ ഇതു? കൊമ്പന്റെ രീതിയില്‍ നിന്നും മാറി എഴുതാന്‍ ശ്രമിച്ചു . പക്ഷെ പതിവ് പോലെ രസകരമായില്ല . എങ്കിലും ഇനീം ശ്രമിക്കൂ .

  മറുപടിഇല്ലാതാക്കൂ
 17. ഒന്ന് ഹിമാലയം കയറാൻ ആരാ മോഹിക്കാത്തത്‌..
  ഒരു നൂൽപാലത്തിലൂടെയെങ്കിലും ലക്ഷ്യത്തിലെത്തുക എന്നതാണു വിജയം..
  കൊമ്പന്റെ ഈ സാഹസം നിയ്ക്ക്‌ ഇഷ്ടമായി,
  auto biographyയിൽ നിന്നൊരു ചുവടുമാറ്റം ഏറെ നന്നു..
  ഭാവനകളും അറിവുകളും പ്രതീക്ഷകളും ആഗ്രഹങ്ങളും കൂടി നിറഞ്ഞ എഴുത്ത്‌ കാണാനായി..
  ഏറെ ഉയരങ്ങളിലേക്ക്‌ ആശംസകൾ.,!

  മറുപടിഇല്ലാതാക്കൂ
 18. സ്നേഹ വാക്കുകളും സ്തുതി ഗീതങ്ങളും എനിക്ക് ശീലമായി .നിങ്ങളുടെ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും പരിഹാസങ്ങളും കമെന്‍റ് കോളത്തില്‍ അര്‍പ്പിക്കുക്ക.... - ഈ സമീപനം പെരുത്ത് ഇഷ്ടമായി എന്ന് പറഞ്ഞുകൊള്ളട്ടെ.... കാരണം, ബ്ലോഗ് എഴുത്തിനും കമന്റ് എഴുത്തിനും നല്ലൊരു മാർഗനിർദേശമാണ് മുന്നോട്ടു വെച്ചത്.

  ഇനി പോസ്റ്റിനെപ്പറ്റി., ഗറില്ലായുദ്ധതന്ത്രങ്ങളെക്കുറിച്ച് യാതൊരു മുൻപരിചയവും ഇല്ലാത്ത ഒരാൾ ഭാവനയിൽ നിന്ന് അത്തരമൊരു പോർമുഖം സൃഷ്ടിച്ചതിനെ അഭിനന്ദിക്കാതെ വയ്യ. കഥ വളർത്തിക്കൊണ്ടു വന്ന രീതിയും നന്നായിട്ടുണ്ട്. കൊമ്പന്റെ പതിവു ശൈലിയിൽ നിന്ന് ബോധപൂർവ്വമുള്ള ഈ കളംമാറ്റത്തിൽ കാര്യമായ പാളിച്ചകളൊന്നും പറ്റിയിട്ടില്ല എന്നാണ് എന്റെ വായന.

  കൊമ്പന്റെ നേരത്തെ ഉള്ള ശൈലിക്ക് കിഴക്കൻ ഏറനാടിന്റെ ഒരു നാടോടിത്തനിമ ഉണ്ടായിരുന്നു. പച്ചയായ ജീവിതമായിരുന്നു അവിടെ വായിച്ചിരുന്നത്. അത്തരമൊരുത്ത് കൊമ്പനുമാത്രം അവകാശപ്പെട്ടതായിരുന്നു, എന്നാൽ പുതിയ ശൈലി., അത് സാഹിത്യമെഴുത്തിലെ സർവ്വസാധാരണമായൊരു മാതൃകയാണ്. താങ്കളുടെ മാത്രമായ ഭാഷ എന്ന് അതിനെ കണക്കാക്കാനാവില്ല....

  എങ്ങിനെ എഴുതണം എന്നു തീരുമാനിക്കേണ്ടത് എഴുത്തുകാരനാണ്....

  മറുപടിഇല്ലാതാക്കൂ
 19. അറിയാത്ത ഇടങ്ങളിലേക്ക് ഒരു മാറ്റം,വളരെ ആത്മാര്‍ഥമായി, ഇതാണ് മൂസാക്കാ എഴുത്തിന്റെ വിജയം,,!! ഇതാണ് മൂസ്സാക്ക,ഇതേ പാടുള്ളൂ എന്നില്ല,,ഇനിയും ഇങ്ങിനെ വേറിട്ട്‌ ചിന്തിക്കുക..വൈവിധ്യ വിഷയങ്ങളും,ഭാഷയുമായി!!

  മറുപടിഇല്ലാതാക്കൂ
 20. പെട്ടെന്ന് പെട്ടെന്ന് പറഞ്ഞു തീര്‍ക്കാനുള്ള വെമ്പല്‍ പോലെ എഴുതിയതായി തോന്നി.

  മറുപടിഇല്ലാതാക്കൂ
 21. അപ്പോ ഇതിനാരുന്നു എന്തെല്ലാം തരത്തിലുള്ള ബോംബുകള്‍ ഉണ്ടെന്ന് ചോദിച്ചത്..ല്ലേ?

  ഹാവൂ,കഥയ്ക്ക് എന്തൊരു സ്പീഡ്!!

  കൊംബന്റെ മാസ്റ്റര്‍പീസ് ആയ അക്ഷരത്തെറ്റുകളുടെ ഐശ്വര്യം ഇല്ലാത്തതുകൊണ്ട് ഒരിത്തിരി പ്രശ്നം. അല്ലാതെ കഥയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല.

  മറുപടിഇല്ലാതാക്കൂ
 22. കൊമ്പന്റെ പതിവ് ശൈലിയിൽ നിന്ന് വ്യതിചലിച്ചത് വായനക്കാരിൽ നീരസമുണ്ടായോ എന്ന് സംശയിക്കുന്നു. (കടപ്പാട്: മുകളിലെ ചില കമന്റുകൾ). എങ്ങനെ എഴുതണം, എന്തെഴുതണം എന്നതൊക്കെ എഴുത്തുകാരന്റെ അവ്കാശങ്ങളാണ്; അതുപോലെ വിമർശനങ്ങൾ വായനക്കാരന്റെയും. തീരെ പരിചിതമല്ലാത്ത ഒന്നിനെ വായനക്കാരുടെ മുമ്പിൽ വെക്കുന്നതിനു മുൻപ് അതിനെ നന്നായി പഠിക്കണം. കൊമ്പൻ ഏറെക്കുറെ അതിൽ വിജയിച്ചിട്ടുമുണ്ട്. ധീരമായ വേറിട്ട ചിന്തക്ക് അഭിനന്ദനം..!

  മറുപടിഇല്ലാതാക്കൂ
 23. കൊമ്പനും കൊമ്പന്റെ എഴുത്തും ഇങ്ങനെയാണെന്ന മുൻ വിധിയോടെയുള്ള വായന ഈ പോസ്റ്റിനു അനുയോജ്യമല്ല. തീർത്തും അപരിചിതമായ ഒരു പരിസരം സൃഷ്ടിക്കുകയും, അതിന്റെ ഊർജ്ജം ഒട്ടും ചോരാതെ അനുവാചകരിലേക്കെത്തിക്കുവാൻ കഴിയുകയും ആയിട്ടുണ്ടെന്നാണെന്റെ പക്ഷം. വേറിട്ടൊരു എഴുത്ത്. വായിക്കുന്നതിന്റെ മെച്ചം. വായനക്കാരെ ഞെട്ടിച്ചു കൊണ്ട് പുതിയ കഥാപാത്രങ്ങളും കഥാതന്തുക്കളുമായി വീണ്ടും വരിക. എനിക്കിഷ്ടപ്പെട്ടു ഒരു കഥയെന്ന നിലയിൽ നിലവാരം പുലർത്തുന്നുണ്ട് താനും.

  മറുപടിഇല്ലാതാക്കൂ
 24. ഇഷ്ടമായി മൂസക്ക കാരണം നമ്മളുമായി യാതൊരു ബന്ധം ഇല്ലാത്ത വിഷയം തെരെഞ്ഞെടുക്കുമ്പോളാണ് അതിന്‍റെ യഥാര്‍ത്ഥ സുഖം കിട്ടുക അതിങ്ങനെ മനോഹരമായി അവതരുക്കുമ്പോള്‍ അത് കൂടുതല്‍ ഹൃദയ സ്പര്‍ശി ആവുന്നു ,കാരണം രണ്ടു വര്‍ഷം ഇന്ത്യന്‍ നേവിയില്‍ പട്ടാളക്കാരോടൊപ്പം ഇന്ത്യയില്‍ കപ്പലില്‍ കറങ്ങിയതിനാല്‍ അവരുടെ ഓരോ ചലനവും നൊമ്പരങ്ങളും കുറെയൊക്കെ എനിക്കറിയാം .,.,അത് ബന്ഗിയായി അവതരിപ്പിച്ചു ,.,.,ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 25. ആരും പറയാത്ത കഥ എന്നൊന്നില്ല !

  ഒരു കഥ വായനക്കാരനെ രസിപ്പിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി എന്നാണ് എന്റെ പക്ഷം . ഇതില്‍ ഒരു സാധാരണ മനുഷ്യന്റെ വികാര വിചാരങ്ങള്‍ ഉണ്ട് . ഭയം ഉള്ളില്‍ ഉള്ളപ്പോഴും നിര്ഭയന്‍ ആണെന്ന് നടിക്കുന്നത് സാധാരണം

  പട്ടാളക്കഥകള്‍ എന്നും എനിക്ക് താല്പര്യം തന്നെ ..നന്ദി.


  മറുപടിഇല്ലാതാക്കൂ
 26. കുറെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ബ്ലോഗ്‌ വായനക്ക് സമയം കണ്ടെത്തുന്നത്. വമ്പത്തരങ്ങളിലേക്കുളള യാത്ര വൈകിയതില്‍ ഖേദിക്കുന്നു. നേരത്തെ വായിച്ചിട്ടുള്ള കൊമ്പന്റെ എഴുത്തുകളില്‍ നിന്നും തീര്‍ത്ത്‌ വ്യത്യസ്തമായ ഒരെഴുത്ത് രീതി ഈ വായനയില്‍ കാണാനാകുന്നു. എനിക്കത് ഏറെ സന്തോഷമുണ്ടാക്കുന്ന ഒരു വിശേഷമാണ്. പ്രത്യേകിച്ചും, എന്റെ പ്രിയ സുഹൃത്തിന്റെ ഓരോ എഴുത്തുകളേയും പ്രാര്‍ത്ഥനയോടെ സമീപിക്കുന്നവനാണ് ഞാന്‍.

  ഏതാണ്ട് ഒരേസമയം 'ഏര്‍പ്പാട്' തുടങ്ങിയവരാണ് ഞങ്ങള്‍. വരുന്ന മാസത്തേക്ക് രണ്ടു വര്‍ഷമാകുന്നു. ഇതിനിടക്ക്, കൊമ്പന്‍ ധാരാളം എഴുതി. അവക്കെല്ലാംഒരുപൊതുസ്വഭാവമുണ്ടായിരുന്നു. പരിസരവായനയില്‍ കാണപ്പെടുനന്‍ പൊരുത്തക്കേടുകളോട് ആക്ഷേപഹാസ്യ രസം കൊണ്ട് തീര്‍ക്കുന്ന കലഹങ്ങളായിരുന്നു അവകള്‍. അവക്കടിയില് കാണപ്പെട്ടിരുന്നത് അമര്‍ഷത്തിന്റെ അട്ടികളായിരുന്നു. കോമ്പ്രമൈസിന് തയ്യാറാകാത്ത സമരാര്‍ജ്ജിത സ്വഭാവമായിരുന്നു ആ അക്ഷര കൂട്ടങ്ങള്‍ക്ക്.


  അവിടെനിന്ന്‍ ഇതിലേക്ക് വായന പുരോഗമിക്കുമ്പോള്‍ കഥയുടെ ആഖ്യാന രീതിയോ അതിന്റെ മറ്റു സ്വഭാവമോ ഒന്നും എന്നേ ബാധിക്കുന്നേയില്ല. ഏറ്റം സന്തോഷത്തോടെ ഞാന്‍ മനസ്സിലാക്കുന്നു... എന്റെ കൂട്ടുകാരന്റെ എഴുത്തിലെ വികാസത്തെ ... സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 27. കഥ പകുതിയായപ്പോള്‍ തന്നെ ഞാന്‍ താഴെ നോക്കി, എഴുതിയ ആളിന്റെ പേര്.. കാരണം കൊമ്പന്റെ യല്ലെന്നു തോന്നി..
  ശൈലി മാറ്റം നന്നായി.. മുക്കാല്‍ ഭാഗത്തോളം കുഴപ്പമില്ലാതെ, ആകാംഷ നിലനിറുത്തി എഴുതി.. അഭിനന്ദനങ്ങള്‍..
  അവസാന ഭാഗം ഇത്തിരി അവിശ്വസനീയമായിപ്പോയി..ല്ലേ..? എന്നൊരു തോന്നല്‍..

  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 28. ഇതല്ല ഞാന്‍ അയ്യോപാവത്തില്‍ പ്രത്ക്ഷിച്ചത് ! കുറച്ചു ബാബ്മത്തരമായിരുന്നു ,ഈ ചുവടുമാറ്റം അത്രഅങ്ങ് പോര എന്നൊരുതോന്നല്‍?ആശംസകള്‍ ഈ ഉധ്യമത്തിനു

  മറുപടിഇല്ലാതാക്കൂ
 29. പതിവ് ശൈലിയില്‍ നിന്നും വ്യതിചലിച്ചുള്ള കൊമ്പന്റെ ഈ നീക്കം കൊള്ളാം.

  ഓപ്പറേഷനില്‍ ഞെട്ടിക്കുന്ന അസാധാരണത്വം ഒന്നുമില്ലെങ്കിലും വായിച്ചു പോകാവുന്ന ലളിതമായ ഒരു പോസ്റ്റ്‌ ആണ് ഇത് എന്ന് മാത്രം പറയട്ടെ.

  കാര്യങ്ങള്‍ ഇങ്ങിനെയോക്കെയാണെങ്കിലും എനിക്ക് കൊമ്പന്റെ ആ പതിവ് കടിച്ചോപിടിച്ചോ ശൈലിയില്‍ എഴുതുന്ന വെടികെട്ട് പോസ്റ്റുകളോട് ഒരു പ്രത്യേക ഇഷ്ട്ടം തോന്നാറുണ്ട്. ഇവിടെ ആ പഞ്ച്കിട്ടാത്തതിനാല്‍ വയര്‍ നിറഞ്ഞില്ല മൂസ..

  ആ പരിഭവം ബാക്കി നിര്‍ത്തി പോകുന്നു ...

  മറുപടിഇല്ലാതാക്കൂ
 30. കഥയുടെ പ്ലസ് പോയിന്റ് സാധാരണമല്ലാത്ത ഒരു പരിസരം കഥക്ക് തിരഞ്ഞെടുത്തുവെന്നുതന്നെയാണ്.
  ഈ പരിസരത്തുനിന്നും കഥയെഴുതുമ്പോള്‍ വലിയൊരുതയ്യാറെടുപ്പ്, റഫറന്‍സ് വേണമെന്നുതോന്നുന്നു. അതിന്റെ അപര്യാപ്തതയാവാം കഥയുടെ ചെറിയൊരു പോരായ്മയായിപറയാവുന്നത്.
  ഒരു സാധാരണ കഥമാത്രമല്ലാതെ ഈ കഥാഭൂമികയെ വേണ്ടവിധത്തില്‍ ഉപയോഗിക്കാമായിരുന്നുവെന്നുമാത്രം. പിന്നെ ഈ പറഞ്ഞ കാര്യം വ്യക്തിപരമായ ഒരഭിപ്രായം മാത്രമാണ് കേട്ടോ.
  ഓരോരുത്തരുടെയും ചിന്താഗതികളുടെകാര്യത്തിലുള്ള വ്യത്യാസമുണ്ടാവാം..

  മറുപടിഇല്ലാതാക്കൂ
 31. നന്നായിട്ടുണ്ട് കൊമ്പാ. നീ ഇനിയും മെച്ചപ്പെടും..

  മറുപടിഇല്ലാതാക്കൂ
 32. മൂസാക്ക....അതിശയിച്ചു പോയി ...കഥ കണ്ടിട്ടല്ല....കഥയെക്കാള്‍ ഉപരി ആ ഒരു നിര്‍ണായക സാഹചര്യത്തെ നല്ല പദപ്രയോഗങ്ങളാല്‍ വിശദമായി വിവരിച്ചത് കണ്ടിട്ട്...അക്ഷരത്തെറ്റുകളില്‍ ഇല്ലാത്ത കൊമ്പന്‍, അതായിരുന്നു ആ മഹാന്‍ കണ്ട സ്വപ്നം എന്ന് വേണമെങ്കില്‍ പറയാം. അതിവിടെ സാധ്യമായിക്കൊണ്ടിരിക്കുന്നു.

  നല്ല നിരീക്ഷണം നടത്താതെ ഈ കഥ ഇത്രക്കങ്ങു വിശദീകരിക്കാന്‍ സാധിക്കില്ല. അത് അഭിനന്ദിക്കാതെ വയ്യ. അതെ സമയം വെറും സാഹചര്യ വിവരണത്തില്‍ കഥയെ ഒതുക്കി കളഞ്ഞു. അവസാനം ആലോചിക്കുമ്പോള്‍ വെറും വെടിയും പൊകയും മാത്രമേ ഓര്‍മയുണ്ടായുള്ളൂ എന്ന് പറയേണ്ട അവസ്തയിലേക്കെത്തിച്ചു ..

  എന്തായാലും ഈ ചുവടു മാറ്റം നല്ല ലക്ഷണമാണ്...

  ആശംസകളോടെ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അക്ഷരത്തെറ്റുകളില്‍ ഇല്ലാത്ത കൊമ്പന്‍, അതായിരുന്നു ആ മഹാന്‍ കണ്ട സ്വപ്നം എന്ന് വേണമെങ്കില്‍ പറയാം

   :)

   ഇല്ലാതാക്കൂ
 33. കൊമ്പന്‍ ടച്ച് തോന്നിയില്ല.

  എങ്കിലും പരീക്ഷണങ്ങള്‍ നടത്തുന്നത് നല്ലതാണ്. ആ രീതിയില്‍ ഈ പോസ്റ്റിനെ പോസിറ്റീവ് ആയി കാണുന്നു.ഇനിയും പരീക്ഷണങ്ങള്‍ തുടരുക.

  മറുപടിഇല്ലാതാക്കൂ
 34. നന്നായിരിക്കുന്നു കഥ ..കൊമ്പന്‍റെ കൊമ്പു കുലുക്കി വീണ്ടും ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു .

  മറുപടിഇല്ലാതാക്കൂ
 35. ഒരാള്‍ ഇപ്പോഴും ഒരേ രീതിയി ഒരേ തരം കഥ തന്നെ എഴുതണം എന്നൊന്നും ഇല്ലല്ലോ? ഉണ്ടോ? കഥ നന്നായിടുണ്ട്. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 36. നല്ല വിവരണങ്ങൾ... അക്ഷരത്തെറ്റ് കണ്ടമാനമുണ്ട്.

  മറുപടിഇല്ലാതാക്കൂ
 37. മൂസക്കാ‍ ങ്ങള്‍ ലൈന്‍ മാറ്റിയാ...!!! മാറ്റുവിന്‍ പഴയ ചട്ടുകങ്ങളേ....!! കേട്ട കഥകളാണ് വായിച്ച കഥകളാണ്,കണ്ട കഥകളാണ്...പക്ഷെ ഇവിടെ കൊമ്പന്‍ എന്ന വമ്പന്‍ എഴുതിയത് കൊണ്ട് പുതുമയ്ണ്ട്!!

  മറുപടിഇല്ലാതാക്കൂ
 38. കഥ നന്നായി മൂസക്ക ..
  മാറ്റി ചവിട്ടിയ കാല്‍ വെപ്പ് പുറകോട്ടു തന്നെ വെക്കണമെന്ന് എനിക്ക് അഭിപ്രായമില്ല...
  മുന്നോട്ടു പോകും തോറും പുതിയ വഴി തെളിഞ്ഞു വരും .
  പഴയ ഏറനാടന്‍ കളം മറക്കാതിരിക്കുക എന്ന് മാത്രം ..:)
  ആശംസകളോടെ....

  മറുപടിഇല്ലാതാക്കൂ
 39. നല്ല ഒരു ശ്രമം നടത്തിയ ലക്ഷണം കാണുന്നുണ്ടല്ലോ കൊമ്ബാ ...!
  പരീക്ഷണം കൊള്ളാം ട്ടോ ...
  ഇനീ വമ്പത്തരത്തിനു പറ്റിയ അടുത്ത പരീക്ഷണങ്ങളുമായി വരിക..!

  മറുപടിഇല്ലാതാക്കൂ
 40. സാങ്കേതിക മികവു കൊണ്ടും എഴുത്തിലെ ന്യൂതന പരീക്ഷണങ്ങൾ കൊണ്ടും ധന്യമാക്കിയ പോസ്റ്റാണെങ്കിലും മൊത്തത്തിൽ വായിച്ചപ്പോൾ പതിവ് നിലവാരം പുലർത്തിയില്ല എന്ന് തോന്നി. ഈ രീതിയിൽ ചടുലതയോടെ എഴുതാൻ ഉള്ള ആ കഴിവിനെ പ്രശംസിക്കാതിരിക്കാനും വയ്യ. എഴുത്തിനായിരുന്നില്ല പ്രശ്നം വിഷയത്തിനായിരുന്നു...

  മറുപടിഇല്ലാതാക്കൂ
 41. ഒരു യാത്രാവിവരണം പോലെ തോന്നി. ഉദ്ദേശിച്ച ഉദ്വേഗം സൃഷ്ടിക്കാനോ വായനക്കരനെ മുൾമുനയിൽ നിർത്താനോ സാധിച്ചുവോ എന്നതിൽ സംശയം തോന്നുന്നു. ഭാവുകങ്ങൾ

  മറുപടിഇല്ലാതാക്കൂ
 42. ഒരു യാത്രാവിവരണം പോലെ തോന്നി. ഉദ്ദേശിച്ച ഉദ്വേഗം സൃഷ്ടിക്കാനോ വായനക്കരനെ മുൾമുനയിൽ നിർത്താനോ സാധിച്ചുവോ എന്നതിൽ സംശയം തോന്നുന്നു. ഭാവുകങ്ങൾ

  മറുപടിഇല്ലാതാക്കൂ
 43. പുതിയൊരു ഭൂമികയിലേക്കുള്ള പ്രവേശനം നന്നായി എന്നു തന്നെയാനെനിക്കു തോന്നുന്നത്.
  കൊള്ളാം!

  മറുപടിഇല്ലാതാക്കൂ
 44. കഥയ്ക്ക് പിന്നിലെ പഠനം വ്യക്തമാക്കുന്ന ചില പ്രയോഗങ്ങള്‍ കണ്ടു...

  പണ്ടാരോ പറഞ്ഞത് പോലെ, അനുഭവങ്ങള്‍ (കഥാകാരന്റെ തന്നെയാവണം എന്നില്ലാട്ടോ), ഭാവന ഇവ പാകത്തിന് ചേരുന്ന സൂത്രവാക്യം തന്നെയാണ് നല്ല കഥകള്‍ക്ക് പിന്നില്‍...... ..

  ഭാവുകങ്ങള്‍... ..

  മറുപടിഇല്ലാതാക്കൂ
 45. ഈ പട്ടാളക്കഥ എനിക്കിഷ്ടായി..ഒരു ചേഞ്ച്‌ ആരാ ഇഷ്ടപ്പെടാത്തത്..ആശംസകള്‍ മൂസക്ക..

  മറുപടിഇല്ലാതാക്കൂ
 46. ഒരു കഥ,അത് നന്നായി പറഞ്ഞിരിക്കുന്നു..എനിക്കിഷ്ട്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 47. കൊമ്പന്റെ പതിവ് നര്‍മ്മത്തില്‍ നിന്ന്നും വ്യതിചലിചുള്ള ഈ പട്ടാളകഥ ഒരുപാട് പുതുമകള്‍ ഒന്നും കാഴ്ചവെക്കുന്നില്ല എങ്കിലും, ഈ മാറ്റത്തെ ഞാന്‍ അഭിനന്നിക്കുന്നു. എങ്കിലും ഒരു പട്ടാള കഥ എഴുതുമ്പോള്‍ പട്ടാളത്തിലെ ഓരോ റാങ്ക് എന്താണെന്നു വ്യക്തമായി അറിഞ്ഞു എഴുതിയാല്‍ കൂടുതല്‍ നന്നാവും. ഒരു സാധാരണ പട്ടാളക്കാരന്റെ ട്രെയിനെര്‍ ആയി ഒരു ബ്രിഗേഡിയര്‍ വന്നെന്നു കേട്ടപ്പോള്‍ കഥയില്‍ ഒരു കല്ലുകടി അനുഭവപ്പെട്ടു.... പരീക്ഷണങ്ങള്‍ തുടരൂ കോമ്പാ... നന്മകള്‍ നേരുന്നു...

  മറുപടിഇല്ലാതാക്കൂ
 48. അവസാനം വരെ വായിക്കാന്‍ തോന്നിയെങ്കിലും, കഴിഞ്ഞപ്പോള്‍ ഒന്നും കിട്ടാത്തത് പോലെ തോന്നി! ശൈലി നന്നായി, പക്ഷെ വിഷയമോ പ്രമേയമോ.....!:)

  മറുപടിഇല്ലാതാക്കൂ
 49. കൊള്ളാം പക്ഷെ ആ പഴയ നിലവാരത്തിലേക്ക് വന്നില്ല.....

  ആശംസകള്‍....,,

  മറുപടിഇല്ലാതാക്കൂ
 50. ശൈലീമാറ്റം പാളിപ്പോയി എന്നു പറയാനാവില്ല..പക്ഷെ വിഷയവും ക്ലൈമാക്സും സർവസാധാരണം


  എല്ലാവർക്കും എഴുതാൻ കഴിയുന്ന കഥകളല്ല കൊമ്പനിൽ നിന്നുണ്ടാവേണ്ടത്..കൊമ്പനു മാത്രം പറയാൻ പറ്റുന്ന കഥകൾ

  മറുപടിഇല്ലാതാക്കൂ
 51. മനുഷ്യജീവിതത്തിന്റെ അവസ്ഥകള്‍ തന്നെയായിരിക്കും കഥയും കവിതയും ആയി പരിണാമം കൊള്ളുന്നത്‌..
  കവിതയില്‍ പ്രപഞ്ചം വരുമ്പോലെ കഥയില്‍ അത്രയും ഭാവന വരില്ല. ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്‌ ഓരോ കഥയും നോവലും.
  അത് ഓരോ കണ്ണിലൂടെ നോക്കുമ്പോഴും മാറിമാറി വരുന്നു എന്ന് മാത്രം.
  ഈ കഥ അതുല്യമെന്നു പറയുന്നില്ല. പക്ഷെ ഇത്രയും എഴുതി ഒരുക്കാനുള്ള കഴിവിനെ അംഗീകരിച്ചേ പറ്റൂ.
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 52. ഇതു വരെ ഇവിടെ വന്നിട്ടുണ്ടായിരുന്നില്ല; വൈകിയാണെങ്കിലും എത്തിച്ചേര്‍ന്നതില്‍ സന്തോഷമുണ്ട്...

  നന്നായി കഥ പറഞ്ഞു എന്നാണ് തോന്നിയത്. ഇതിന് മുന്‍പത്തെ പോസ്റ്റുകള്‍ ഒന്നും വായിച്ചിട്ടില്ല. അതിനാല്‍ കൂടുതലൊന്നും പറയാന്‍ മുതിരുന്നില്ല.
  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 53. പ്രതീക്ഷിച്ച കൊമ്പന്‍ എഫ്ഫക്റ്റ്‌ കണ്ടില്ല -നിരാശ , വേറിട്ട ശൈലി-അഭിനന്ദനം എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 54. പ്രിയപ്പെട്ട മൂസ,


  ഹാര്ദമായ ശിശുദിന ആശംസകള്‍ !


  ഇങ്ങിനെയൊരു വിഷയം മൂസ എഴുതും എന്ന് വിചാരിച്ചില്ല .രാഷ്ട്രസ്നേഹം അഭിനന്ദനീയം .

  രസിച്ചു വായിച്ചു.ഇവിടെ നിറയെ പട്ടാളക്കാര്‍ കുടുംബവുമായി ജീവിക്കുന്നു.

  സസ്നേഹം,

  അനു

  മറുപടിഇല്ലാതാക്കൂ
 55. നന്നായെഴുതി, എന്നാലും കൊമ്പന്‍ സ്റ്റൈല്‍ തന്നെയാണ് ഇവിടെ വായിക്കാനിഷ്ടമെന്ന് അറിയിച്ചോട്ടെ.

  മറുപടിഇല്ലാതാക്കൂ
 56. മരണം നിഴല്‍ രൂപമായി എപ്പോഴും നമ്മുടെ മുന്നിലോ പിന്നിലോ പാര്‍ശ്വങ്ങളിലോ ആയി നിലകൊള്ളുന്നു...

  അതറിഞ്ഞു കൊണ്ട് രാജ്യ സേവനത്തിനായി നിലകൊള്ളുന്ന എല്ലാ ധീര ജവാന്മാര്‍ക്കും ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു!!!

  ഒരാള്‍ ജയികുമ്പോള്‍ ഒരാള്‍ തോല്‍ക്കുന്നു അഥവാ മരിക്കുന്നു :(

  മറുപടിഇല്ലാതാക്കൂ
 57. പരിചയം ഇല്ലാത്ത പട്ടാള കാര്യങ്ങള്‍ പഠിച്ചു ഒരു കഥ ഉണ്ടാക്കിയല്ലോ..അഭിനന്ദനങ്ങള്‍..:),...:)

  മറുപടിഇല്ലാതാക്കൂ
 58. കൊമ്പന്‍ പട്ടാളത്തില്‍ ജോലി ചെയ്തു എന്ന് വായനക്കാര്‍ക്ക്‌ തോന്നിയെങ്കില്‍ ആ തോന്നല്‍ തന്നെയാണ് ഈ ഭാവനക്കുള്ള ഏറ്റവും വലിയ അഭിനന്ദനം. മറന്നു, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

 59. ശ്ലാഘനീയ ശ്രമം തന്നെ! ബോംബെ ഹോട്ടലിൽ നിന്നും ബിരിയാണിക്കോർഡർ ചെയ്തിട്ട് മസാലദോശ കിട്ടിയ പോലെ!
  നല്ലൊണം ഹോം വർക്ക് ചെയ്ത് ഒരു മാറ്റം കണെത്താനുള്ള ശ്രമം തുടക്കമെന്ന നിലയിൽ അഭിനന്ദിക്കപ്പെടുന്നു. ഓരോ കഥകൾ കഴിയുമ്പോഴും കൂടുതൽ മികച്ചത് പ്രതീക്ഷിക്കുന്നതിൽ വായനക്കാരെ കുറ്റം പറയാൻ പറ്റില്ലല്ലോ! തുടരുക കൊമ്പാ, വമ്പനായിട്ട് തന്നെ!

  മറുപടിഇല്ലാതാക്കൂ
 60. ആദ്യം മുതല്‍ അവസാനം വരെ ആവേശത്തോടെ വായിച്ചു ബട്ട്‌ പെട്ടന്ന് തീര്‍ന്നു....ഒരു മൂഡ്‌ ആദ്യംമുതല്‍ ഉണ്ടായിരുന്നു പക്ഷെ ഒരു ട്വിസ്റ്റ്‌ വന്നില്ല...

  "പടച്ചവനെ ഒരാളുടേയും കൈകൊണ്ടു ഞാനും എന്‍റെ കൈകൊണ്ടു മറ്റൊരാളും ജീവന്‍ വെടിയാന്‍ ഇടയാവല്ലേ ...."ഇങ്ങനെ ഏതെങ്കിലും പട്ടാളക്കാരന്‍ ചിന്തിക്കുമോ?????

  മറുപടിഇല്ലാതാക്കൂ
 61. വരാന്‍ വൈകിയതില്‍ ക്ഷമിക്കുക !
  കൊമ്പന്‍ പറയാന്‍ ആഗ്രഹിച്ചത്‌ വളരെ നന്നായി അവതരിപ്പിച്ചു എന്നാണു എനിക്ക് തോന്നുന്നത്..താങ്കളുടെ സരസമായ ശൈലിയില്‍ നിന്നുള്ള മാറ്റം ഒരു വിടവ് തീര്‍ക്കുന്നുന്ടെങ്കിലും .
  കൂടുതല്‍ താങ്കളുടെ ചുറ്റുപാടില്‍ നിന്നുള്ള കഥകള്‍ പ്രതീക്ഷിക്കുന്നു.
  ആശംസകളോടെ
  അസ്രുസ്

  മറുപടിഇല്ലാതാക്കൂ
 62. കൊമ്പന്റെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടില്ല. എങ്കിലും വായിച്ചതില്‍ നിന്നും നല്ല രീതിയില്‍ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. തനിക്ക് അപരിചിതമായ മേഖലയെ ചിരപരിചിതനെന്നോണം വിശദീകരിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 63. ശൈലി മാറ്റം അഭിനന്ദനീയം തന്നെ ,പക്ഷെ സംഗതി ഒരു പത്ര റിപ്പോര്‍ട്ട് പോലെ ആയിപ്പോയി .........എങ്കിലും കൂടുതല്‍ ശ്രമിക്കുക

  മറുപടിഇല്ലാതാക്കൂ
 64. ഓപ്പറേഷന്‍ ആനക്കോടു കുഴപ്പമില്ല. ഒരു സാധാരണ കഥ. ഒരു സഭവ വിവരണം പോലെ എഴുതി. ഒരു ചെറു കഥക്ക് വേണ്ട അപ്രതീക്ഷിത ട്വിസ്റ്റോന്നും കണ്ടതും ഇല്ല.എന്നിരുന്നാലും എഴുത്തുകാരന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറിയുള്ള ഈ പരീക്ഷണം നല്ലത് തന്നെ.

  മറുപടിഇല്ലാതാക്കൂ
 65. കൊമ്ബാ,
  അടുത്ത മേജര്‍ രവി പടത്തിനു തിരക്കഥ എഴുതാന്‍ പ്ലാനുണ്ടോ?
  ഒരു സീന്‍ അതുപോലെ വിവരിച്ചിരിക്കുന്നു. പതിവ് ശൈലി പ്രതീക്ഷിച്ചു വരുന്നവരെ നിരാശപ്പെടുത്തും, എങ്കിലും ഒരു മാറ്റം ഇടക്കൊക്കെ അനിവാര്യമാണ്. നന്നായി!

  മറുപടിഇല്ലാതാക്കൂ
 66. (പാതി വായനയില്‍ പ്രത്യക കാരണം കൊണ്ട് ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ട് ഇന്നാണ് മുഴോന്‍ വായന തരപ്പെട്ടത് )
  മിക്ക ബ്ലോഗര്‍മാരും ഒരേ രീതിയിലുള്ള എഴുത്താണ് തുടര്‍ന്ന് പോരുന്നത് എന്നാല്‍ പതിവിനു വിപരീതമായി , വളരെ വ്യത്യസ്തമായ ഒരു പോസ്റ്റ്‌ താന്കള്‍ ഇട്ടതില്‍ ആദ്യമേ അഭിനന്ദനം അറിയിക്കുന്നു
  താങ്കളെ കൊണ്ട് കഴ്യുന്ന രീതിയില്‍, പരിചിതമല്ലാത്ത ഒരവസ്ഥയെ വായനക്കാരെ ശ്വാസമടക്കി വായിപ്പിക്കാന്‍ ശ്രമിച്ചു എന്നതു വളരെ നല്ലതു തന്നെ
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 67. നേരത്തെ ഉള്ള ശൈലിക്ക് കിഴക്കൻ ഏറനാടിന്റെ ഒരു നാടോടിത്തനിമ ഉണ്ടായിരുന്നു. പച്ചയായ ജീവിതമായിരുന്നു അവിടെ വായിച്ചിരുന്നത്. അത്തരമൊരുത്ത് കൊമ്പനുമാത്രം അവകാശപ്പെട്ടതായിരുന്നു, എന്നാൽ പുതിയ ശൈലി., അത് സാഹിത്യമെഴുത്തിലെ സർവ്വസാധാരണമായൊരു മാതൃകയാണ്. താങ്കളുടെ മാത്രമായ ഭാഷ എന്ന് അതിനെ കണക്കാക്കാനാവില്ല....

  എങ്ങിനെ എഴുതണം എന്നു തീരുമാനിക്കേണ്ടത് എഴുത്തുകാരനാണ്....

  ഞാൻ പ്രദീപ് മാഷിന്റെ വാക്കുകൾ കടമെടുത്തു.

  നേരത്തെ മൂസാക്കയുടെ കഥകൾ വായിക്കുമ്പോൾ ഒരു നാടൻ ശൈലി ഉണ്ടായിരുന്നു.
  വല്ല ഓവുപാലത്തിനു മുകളിലോ പോസ്റ്റിലോ പാറയിലോ കാട്ടിലോ പോയിരുന്ന് സുഹൃത്തുക്കളോട് സല്ലപിക്കുന്ന ആ ഒരു ശൈലി, അതങ്ങ് നഷ്ടപ്പെടുത്തി. എന്തായാലും അക്ഷരത്തെറ്റുകളില്ലാത്ത മൂസാക്കയെ കാണാൻ കഴിഞ്ഞു എന്ന് ഞാൻ ഉറപ്പിച്ച് പറയുന്നില്ല. ന്നാലും മുൻപത്തേതിനേക്കാൾ കുറഞ്ഞിട്ടുണ്ട് ഗണ്യമായി. പരീക്ഷണം നന്നായി, പക്ഷെ മൂസാക്കയ്ക്കിത് വേണോ ? ആലോചിക്കൂ.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ

 68. കൊമ്പന്‍റെ വമ്പത്തരങ്ങള്‍ ഞാന്‍ ആസ്വദിച്ചു തുടങ്ങട്ടെ....
  അഭിനന്ദനം ....

  മറുപടിഇല്ലാതാക്കൂ
 69. പുതിയ രീതിയില്‍ എഴുതാന്‍ തുടങ്ങിയോ...?
  പട്ടാള കഥകള്‍ എഴുതുന്ന കോവിലന് ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 70. ഒരു ഭടന്റെ മാനസികാവസ്ഥ വലിയ വമ്പത്തരങ്ങള്‍ കൂടാതെ നന്നായി വരച്ചു കാട്ടി . അഭിനന്ദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 71. ഈ ബ്ലോഗിലെ ഐശ്വര്യം കുറഞ്ഞിരിക്കുന്നു.. അഭിനന്ദനീയം .. പക്ഷെ എന്തോ ഈ ശൈലീമാറ്റം എനിക്കങ്ങു പിടിച്ചില്ല.. കഥയെന്ന പോലെ നോക്കുമ്പോള്‍ നല്ലത് തന്നെ..

  മറുപടിഇല്ലാതാക്കൂ
 72. ഇത്തരം വ്യക്തിഗത നീക്കങ്ങള്‍ ഒരു പട്ടാള മിഷനിലും
  ഉണ്ടാകാറില്ല - ഉദ്ദ്യമം അഭിനന്ദനീയം -
  ആദ്യമായാണ്‌ ഇത് വഴി - ഇനിയും വരാം

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...