ബുധനാഴ്‌ച, ഫെബ്രുവരി 22

ഒരു രോമവും കുറെ രോമന്മാരും....!!!




മഞ്ഞും  മഴയും  ആര്‍മാദിച്ചു പെയ്തിറങ്ങുന്ന മലയാള മണ്ണില്‍ വിവരത്തിനും വിവേകത്തിനും കുറച്ചു പഞ്ഞമാണെങ്കിലും വിവാദത്തിനും അപവാദത്തിനും ആരോപണത്തിനും യാതൊരുവിധ ക്ഷാമവും ഇല്ല.

ഇനിയഥവാ അങ്ങനെയൊരു ക്ഷാമം നേരിടുകയാണെങ്കില്‍തന്നെ പടച്ചോന്റെ ഖുദ്റത്ത് കൊണ്ട് ഞമ്മളെ മാധ്യമങ്ങളും മതമേലദ്ധ്യക്ഷരും  രാഷ്ട്രീയ നേതാക്കളുമടക്കം  അതിനൊരു പരിഹാരവുമായി മുന്നോട്ടു വന്ന്  മതവിശ്വാസികളുടെയും പൊതുജനങ്ങളുടെയും ക്ഷാമം തീര്‍ക്കുന്നത് കാണുമ്പോള്‍ ഉള്ളത് പറയാലോ ഈയുള്ളവന്  പൊതുവെ രോമം കുറച്ചു കുറവാണെങ്കിലും  ഉള്ളസ്ഥലത്തെ രോമം ഒരു മടിയും കൂടാതെ എഴുന്നേറ്റു പോവുകയാണ്.



വര്‍ത്തമാന  കേരളം കൂലങ്കൂഷിതമായി ചര്‍ച്ച ചെയ്യുന്ന കാര്യവും ഒരു മുടിയാണ്.  "മുടി ഒറിജിനല്‍ ആണോ അല്ലേ" എന്നതാണ് വലിയ പ്രശ്നം.  ഒരു കൂട്ടര്‍  പറയുന്നു  ഇത് ഒറിജിനല്‍ ആണെന്ന്, മറ്റൊരുപാട് വിഭാഗങ്ങള്‍  പറയുന്നു...  ഇത് ഒറിജിനല്‍ അല്ല/  ആണെങ്കില്‍ തെളിവ് കൊണ്ടുവരണം /കൈമാറി വന്ന പരമ്പര കാണിക്കണം/ ഉറവിടം വ്യക്തമാക്കണം തുടങ്ങി അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം  തെറിയും പൂരപ്പാട്ടും ആരോപണ പ്രത്യാരോപണങ്ങളും കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍  ആണ്  കമ്മ്യൂണിസ്റ്റ്  ബൂര്‍ഷ്വാസി  സാക്ഷാല്‍  പിണറായി വിജയനും ഈ മുടിയില്‍ ഒന്ന് തൊട്ടു നോക്കിയത്.  പണ്ട് മടിയില്‍ കിടത്തിയവന്റെ  കയ്യിലുള്ള മുടിയാണിതെന്നു തിരിച്ചരിഞ്ഞാണോ  അല്ലാതെയാണോ  സഖാവ് ഈ രോമത്തില്‍  സ്പര്‍ശിച്ചതെന്ന് കാറല്‍ മാക്സ് പുണ്ണ്യളനും ലെനിസ്റ്റ് ദേവന്‍മാര്‍ക്കും മാത്രമേ അറിയൂ .

സഖാവും സഖാവിന്റെ രോമവും അവിടെ നില്കട്ടെ ......!

എന്‍റെ വിശ്വാസ പ്രകാരം,  അന്ധകാരത്തില്‍ ജീവിച്ച ഒരു ജനതയെ നേരായ രീതിയില്‍ ജീവിക്കാന്‍ പഠിപ്പിക്കാന്‍  പിറന്നുവീണ/ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുന്ന ആചാരത്തെ ഇല്ലാതാക്കാന്‍/ മനുഷ്യന്‍ മനുഷ്യന്റെ അടിമയല്ല ദൈവത്തിന്റെ ദാസന്മാരാണെന്നു ലോകജനതയുടെ മുന്‍പില്‍ മനസ്സിലാക്കി കൊടുക്കാന്‍  ഉടയതമ്പുരാന്‍ അയച്ച തിരുദൂതരുടെ  മുടിയാണ് ഇന്നൊരു വിഭാഗം മുസ്ലിങ്ങളുടെ ഇടയിലെ നീറുന്ന  പ്രശ്നം.

ചര്‍ച്ച ചെയ്തിട്ടും  വാദപ്രതിവാദങ്ങള്‍ നടത്തിയിട്ടും അന്വേഷിച്ചിട്ടും  പരിഹാരമാവാത്ത പ്രശ്നം  ഇതാണോ ? ഇന്നത്തെ മുസ്ലിമിന്റെ യഥാര്‍ത്ഥ പ്രശ്നം ഇതാണോ ?ഇന്ന് ലോക ജനതയുടെ പ്രശ്നം  മതത്തിന്റെ വാക്താക്കള്‍ എന്നുപറഞ്ഞു വെളുവെളുത്ത വസ്ത്രങ്ങളും അണിഞ്ഞു കറുകറുത്ത ഖല്ബുമായി  ഈ സമുദായത്തിനെ പറയിപ്പിക്കാന്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളായ ചില മതപുരോഹിതന്മാര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്.  ഇതിനായി ഈ  ക്ണാപ്പന്മാര്‍  കൂട്ട് പിടിച്ചതോ  ആത്മീയതയെയും..!

യഥാര്‍ത്ഥ ആത്മീയതയുടെ പ്രചാരകരാണ് നിങ്ങളെങ്കില്‍,  പ്രചരിപ്പിക്കേണ്ടതും എതിര്‍ക്കേണ്ടതും മുടിയേയും മുഹയുദ്ധീന്‍ ശൈഖിനേയും ഒന്നുമല്ല.  മറിച്ച് ഏതൊരു അനാചാരത്തേയും  ഏതൊരു അരാജകകത്തേയും  ചെറുക്കാനാണോ തിരുദൂതര്‍ ഈ ഭൂമിയില്‍ അവതരിച്ചത് അതൊക്കെയും ഇന്ന് ഭൂമിയില്‍ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്.  എന്തേ നിങ്ങളുടെ ആത്മീയതയുടെ നാക്ക് അതിനെതിരെ പ്രബോധനം നടത്താത്തത്..?   നിങ്ങള്‍ കോടികളുടെ ആരാധനാലയം പണിയാന്‍ പോകുമ്പോള്‍  നിങ്ങളുടെ പരിസരത്തെ തന്നെ മനുഷ്യര്‍ കേറികിടക്കാന്‍ കൂരയില്ലാതെ/  പണമില്ലാത്തതിന്റെ പേരില്‍ പ്രായം തികഞ്ഞ പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനാകാതെ/ പശിയടക്കാനായി വട്ടിപ്പലിശക്കാരന്റെ കോന്തലയില്‍ തൂങ്ങി ശ്വാസത്തിന്  പോലും  വിലകൊടുത്തു ജീവിക്കുന്ന  ആയിരങ്ങളുണ്ടാകുമ്പോള്‍ പലിശക്കെതിരെ കാംപൈന്‍ നടത്തി പണപ്പിരിവ് നടത്തുന്ന നിങ്ങളുടെ ആത്മീയത ഇതെന്തേ കാണാതെ പോകുന്നു ..? നിങ്ങളാണോ മതത്തിന്‍റെ വാക്താക്കാള്‍..!!  "ഒരുവാക്ക് കൊണ്ടുപോലും നിന്‍റെ സഹോദരനെ വേദനിപ്പിക്കല്ലേ" എന്ന് പഠിപ്പിച്ച പ്രവാചകനെ സ്നേഹിക്കുന്നവര്‍ നാഴികക്ക് നാല്പതുവട്ടം നാട്ടിലുടനീളം മൈക്ക്കെട്ടി നാട്ടുകാര്‍ക്ക് അലോസരമാകുന്ന വിധം സ്വസമുദായത്തെ തെറി വിളിക്കുന്ന നിങ്ങളാണോ  പ്രബോധനത്തിന്‍റെ  ഹോള്‍ സൈല്‍ ഡീലര്‍മാര്‍..?  പരസ്പരം ചളിവാരിയെറിയലും വിഴുപ്പലക്കലും അടക്കം സമുദായത്തെ പറയിപ്പിക്കുന്ന സകല തെമ്മാടിത്തരങ്ങളും ചെയ്യുന്ന പൌരോഹത്യ വര്‍ഗമേ  നിങ്ങളെ വിശ്വാസികള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കോ...


ഇന്ന് നിങ്ങളെല്ലാംകൂടി  ഈ സമുദായത്തെ എവിടെ കൊണ്ടെത്തിച്ചുവെന്ന്  നിങ്ങള്‍ മനസ്സിലാക്കി യിട്ടുണ്ടോ..?  ഇല്ലെങ്കില്‍, കുറച്ചു ആത്മനൊമ്പരത്തോട് കൂടി വിനീതന്‍ ഒരു നിസാര കാര്യം പറയട്ടെ.....  ഇന്ന് നിങ്ങളുടെ പ്രധാന സ്റ്റണ്ട് നടക്കുന്നത് യൂ ടൂബിലാണല്ലോ, ആ ടൂബില്‍  'തെറി' എന്ന് ടൈപ്പ് ചെയ്‌താല്‍  വരുന്ന സേര്‍ച്ച്‌ റിസള്‍ട്ട് നിങ്ങളുടെയൊക്കെ ആത്മീയ പ്രഭാഷണങ്ങളാണ്.  അത്കൊണ്ട് നിങ്ങളോട് എനിക്ക് ഒന്നേ പറയാനോള്ളൂ..ആരാന്‍റെ ചോറും തിന്നു അള്ളാന്റെ ഇല്മും വാങ്ങി കൂത്താടരുത്/.


ഇനി തിരുകേശവും പിണറായി വിജയനും

ഈ തിരുകേശ വിവാദം മുസ്ലിം സംഘടനകള്‍ക്കുള്ളില്‍ തന്നെ  വെച്ച് തീര്‍ക്കണമായിരുന്നു. എതിര്‍കക്ഷികള്‍ ഉന്നയിച്ച തെളിവ് നല്‍കണമായിരുന്നു. അതല്ലാതെ അരിയെത്ര എന്ന് ചോദിച്ചപ്പോള്‍ പയറഞായി എന്ന് പറഞ്ഞപോലെ 'കേരള യാത്ര' നടത്തുകയല്ല വേണ്ടിയിരുന്നത്.  അടുക്കളയില്‍ തീര്‍ക്കേണ്ട വിഷയം അരങ്ങത്തേക്ക് എത്തിച്ചാല്‍ പിണറായി വിജയന്‍ അല്ല സാക്ഷാല്‍ പ്രവീണ്‍ തൊഗാഡിയ പ്രതികരിച്ചാല്‍പോലും അതില്‍  അത്ഭുതപ്പെടാനില്ല. അതിന്‍റെ പേരില്‍ വിവേകമുള്ള ഒരു മുസ്ലിമും വര്‍ഗീയ വാദമാണിതെന്നു പറയുകയുമില്ല.  ഇനി നിങ്ങളങ്ങനെയൊന്ന് പടച്ചുണ്ടാക്കിയാല്‍ അത് മുടി പടച്ചുണ്ടാക്കിയ പോലെ  തന്നെയാവുമെന്ന് കൂടി സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ,


തിരഞ്ഞെടുപ്പ് വരുമ്പോള്‍  വല്യ സ്റ്റാര്‍ കളിച്ചു 'ജയിച്ചവരെ പിന്തുണച്ചു' എന്ന് പറഞ്ഞു ജനാധിപത്യത്തില്‍ കൈകടത്താന്‍ ശ്രമിക്കുന്ന കാന്തപുരത്തിന്റെ രോമത്തില്‍ കൈകടത്തിയാല്‍  അത് വര്‍ഗീയം ആണെന്ന് പറഞ്ഞാല്‍ അതിനുള്ള മറുപടിയും ഒരു "രോമം "തന്നെ ആണ്.

അതെ പിണറായി പറഞ്ഞത് തന്നെയാണ് ശരി.

"പ്രവാചകന്‍റെ മുടിയല്ല ആശയം പ്രചരിപ്പിക്കൂ "

സമൂഹത്തില്‍  നടക്കുന്ന അധാര്‍മികക്കെതിരെ വോട്ട് മാത്രം ലക്ഷ്യമാക്കി   "ക മ " എന്ന് മിണ്ടാതിരുന്ന രാഷ്ട്രീയ  മൂരാച്ചികളുടെ ഇടയില്‍ നിന്ന്  ആര്ജവുമുള്ള വാക്കുമായി വന്ന പിണറായിക്ക് അഭിവാദ്യങ്ങള്‍ 

108 അഭിപ്രായങ്ങൾ:

  1. ആദ്യംതന്നെ ഈ പേര് കണ്ടപ്പോള്‍ തോന്നിയ "ഉമ്മാസ്" അതങ്ങ് പിടിച്ചോ.. അല്ലേലും ഇങ്ങനെത്തനെയാണ് അത് പറയേണ്ടത്. ഇനി വിഷയത്തിലേക്ക്.

    കേരളം നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നും പതിറ്റാണ്ടുകളുടെ സമരത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യമാണ് നഷ്ടമാകുന്നത് എന്നതാണ് ചര്‍ച്ചക്ക് വെക്കേണ്ടുന്ന പ്രധാനപ്പെട്ടത്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള മോചനം സാധ്യമായിട്ടില്ലാ എങ്കിലും ഒരുപരിധിവരെ മറ്റു ഇടങ്ങളെ അപേക്ഷിച്ച് സ്വല്പം വിശാലവും പുരോഗമനപരവുമാണ് മലയാളം. അതിങ്ങനെ 'ജ്യോതിയും മുടിയും വടിയും കല്ലും കെട്ടിട'വുമായി ഒതുക്കപ്പെടുമ്പോള്‍ എതിര്‍ക്കപ്പെടേണ്ടത് അതിന്റെ അസംകൃത വസ്തുവിനാലും അതുണ്ടാക്കുന്ന ഉത്പന്നത്തിനാലും വിഷബാധയേല്‍ക്കുന്ന മലയാളിയുടെ സ്വാതന്ത്ര്യ ബോധത്തെ ഉണര്ത്തിക്കൊണ്ടാവണം.

    അതാതു സമൂഹങ്ങളോട് അവരുടെതന്നെ 'ഭാഷയും ഭാഷയിലും'തന്നെ പറഞ്ഞുംകൊണ്ടാവണം ഇതിന് ശ്രമിക്കേണ്ടത്. എങ്കില്‍, കേശ വിവാദത്തില്‍ ആ സമൂഹത്തോട് പറയാനാകുന്നത്: പ്രവാചകന്റെ ദൌത്യമെന്നത് "അടിമകളെ അടിമകളുടെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുക" എന്നതായിരുന്നുവെന്നാണ്. അവര്‍ പ്രവാചകനെ കേള്‍ക്കുന്നവരെങ്കില്‍ അവരുടെ വിശ്വാസം പൂര്‍ണ്ണമാകുന്നത് ഇതുംകൂടെ ചേരുമ്പോള്‍ ആണെങ്കില്‍ അവര്‍ക്കിനിയൊട്ടും സമയം കളയാനില്ല എന്നുമാണ് ഓര്‍മ്മപ്പെടുത്തേണ്ടത്. ആ ദൗത്യം പ്രവാചകനെ അറിഞ്ഞവര്‍ ഏറ്റെടുക്കേണ്ടതാണ്.

    എന്നാല്‍, കൊമ്പന്‍ പരിഹസിക്കുന്ന ഈ കൂട്ടമുണ്ടല്ലോ ഇസ്ലാമിക തൊഴിലാളികള്‍, അവറ്റകള്‍ പഠിപ്പിക്കുന്ന 'മതം' പ്രസരിപ്പിക്കുന്ന വിഷബാധയേറ്റു വിവര്‍ണ്ണമാകുന്നത് ഇസ്ലാം ഉയര്‍ത്തുന്ന മാനവിക മുഖമാണ്. ഏതൊരു കാലത്തും ഈ പൗരോഹിത്യം ഇങ്ങനെത്തന്നെയായിരുന്നു. ലോകത്ത് നടന്ന വിപ്ലവങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ പൗരോഹിത്യം ഒരു മുഖ്യ കാരണമായി വായിക്കാനാകും. ഈ പൗരോഹിത്യത്തെ ചൂണ്ടിക്കാണിക്കേണ്ടത് കാലത്തിന്റെ രാഷ്ട്രീയങ്ങളെ പഠിക്കുന്ന അതിനെ പുതിയ കാലത്തേക്ക് വിവര്‍ത്തനം ചെയ്യുന്ന ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത്വം ആര് ഏറ്റെടുക്കുന്നുവോ അക്കാര്യത്തില്‍ എന്റെ നേതാവ് അയാള് തന്നെയാണ്. ഒരുവലിയ അളവില്‍ കാലം ആവശ്യപ്പെടുന്ന ശബ്ദം ഉയര്‍ത്തിയ പിണറായിക്ക് ഒരു റെഡ് സെല്ല്യൂട്റ്റ്. അപ്പോഴും, ചിലത് ബാക്കി നില്‍ക്കുന്നുണ്ട്. ക്രിസ്തുവിന്റെ ദിവ്യഗര്‍ഭവും ക്രിസ്തുവിലെ കമ്മ്യൂണിസ്റ്റും.. മിത്തും യാഥാര്‍ത്ഥ്യവും അതിലെ യുക്തിയും വിചാരവും. പിണറായി ഇനിയും കുറെ കാര്യങ്ങള്‍ കൂടെ വിശദീകരിക്കേണ്ടിയിരിക്കുന്നു.

    കൊമ്പന് ആശംസകള്‍.. വമ്പ് കൂടുന്നതില്‍ എന്റെ സന്തോഷവും.. !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇഷ്ടായി .... പെരുത്ത്‌ ഇഷ്ടായി .........കൊമ്പ (മൂസാക്ക) ഇങ്ങള് കാട് കുലുക്കിട്ടാ !!!!!!!!!!

      ഇല്ലാതാക്കൂ
  2. കൊമ്പന്റെ ഒരു രോമാത്തിനില്ല ഇവരൊന്നും ,,,ഹും നമ്മക്ക് രോമമാണ് ഇതൊക്കെ ,ശൂം ,,

    മറുപടിഇല്ലാതാക്കൂ
  3. താത്പര്യം എന്തായാലും സ്പേട്‌ നെ സ്പേട് എന്ന് വിളിക്കാനുള്ള ആര്‍ജ്ജവം പിണറായി കാണിച്ചു. കുഞ്ഞാലിക്കുട്ടിക്കോ, മുനീറിനോ ഇ ടി മുഹമ്മദ്‌ ബഷീറിനോ ഇതിനു കഴിയാത്തതെന്താണ്? പരസ്യമായി പറയാന്‍. പിണറായി അടിച്ച ഗോള്‍ ഭേദിക്കുന്നത് കാന്തപുരത്തിന്റെ ഗോള്‍ വലയം മാത്രമല്ല, ലീഗിന്റെ കൂടിയാണ്.
    ലേഖനം വളരെ നന്നായി മൂസ സാഹിബ്

    മറുപടിഇല്ലാതാക്കൂ
  4. തേങ്ങ ഞാന്‍ ഉടച്ചു ...
    "പ്രവാചകന്റെ മുടിയല്ല..ആശയം പ്രചരിപ്പിക്കൂ.." കലക്കി കൊമ്പാ..ഈയിടെ വന്ന നിങ്ങടെ ഏറ്റവും നല്ല പോസ്റ്റ്‌ ആണിതെന്നു നിസ്സംശയം പറയാം ...പുറകെ വരുന്ന പുകില്‍ കാണാന്‍ ഞാനും ഇവിടെ കാണും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. PRAVACHAKANTE VIYARPPUM SHAREERATHIL NINNU ITTI VEENIRUNNA VELLAVUM SAHABIKAL KUPPIYIL AKKI VEKKUMAYIRUNNU. ROGA SHAMANATHINU UPAYOGIKKAN. ITHARAM SAMBHAVANGAL HADEESUKALILOODE PRACHARIPPIKKUNNA IMAMUKAL PRAVACHAKANTE MAHATHVAM ENNA VALIYA ASHAYAM THANNEYALLE PRACHARIPPIKKUNNATH.??

      ഇല്ലാതാക്കൂ
  5. വളരെ നല്ല പോസ്റ്റ്‌...

    മറുപടിഇല്ലാതാക്കൂ
  6. ശോ ഞാന്‍ ലേറ്റ് ആയിപ്പോയ്‌ ...തെങ്ങ നാമൂസ്‌ ഉടച്ചു :-)

    മറുപടിഇല്ലാതാക്കൂ
  7. പിണറായിക്ക് ഇതില്‍ അഭിപ്രായം പറയാന്‍ അവകാശം ഇല്ലാ എന്നാണു ഉസ്താദ്‌ അവര്‍കള്‍ പറഞ്ഞത് രാഷ്ട്രീയക്കാരന് മതത്തില്‍ കാര്യമില്ല എന്നാലോ മതക്കാരന് രാഷ്ട്രീയത്തില്‍ കാര്യം ഉണ്ട് താനും ...കാലം പോയ കോലം...പിണറായി പറഞ്ഞ ആ കാര്യത്തോട് യോജിക്കാതെ വയ്യ മുടി അല്ല പ്രവാചകന്റെ ജീവിതം പഠിപ്പിക്കൂ അത് കാണിക്കൂ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR ACHARYAN,
      RASHTREEYATHIL ETHU MADHASTHARKUM INDIAN POURANMAR ENNA NILAKK IDAPEDAM..PAKSHE RASHTREEYAKKARAN MATHATHIL IDAPEDUMBOL AVANTE MATHAM KOODI NOKKANAM.

      ഇല്ലാതാക്കൂ
  8. ഇപ്പൊ ആകെ കണ്‍ഫ്യൂഷന്‍. ഇനി ശരിക്കും ഈ മുടി കത്തൂലെ?? കൂട്ടത്തില്‍ ഈ മുടി വര്‍ത്താനം കൂടി ഒന്ന് വായിക്കണേ. ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ??

    മറുപടിഇല്ലാതാക്കൂ
  9. ഇന്നിന്‍റെപ്രശ്നത്തിലേക്ക് വിരല്‍ചൂണ്ടുന്ന തികച്ചുംഅവസരത്തിനു അഭികാമ്യമായ
    ഒരുപോസ്റ്റ്‌തന്നെഇത് ലോകമാനംപ്രസസ്ഥിക്ക്
    വേണ്ടി ഓടിനടക്കുമ്പോള്‍ ഒര്ത്തില്ലാതന്‍റെകാലിന്‍റെ
    അടിയിലെമണ്ണ്ഒലിച്ചുപോകുന്നകാര്യം

    മറുപടിഇല്ലാതാക്കൂ
  10. ഒരു രോമവും കൊണ്ട് ആളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നു രോമന്‍

    തിരഞ്ഞെടുപ്പ് കഴിയുമ്പോ ആരാന്‍റെ കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ വരുന്ന ഈ രോമന്‍ ഉസ്താതിനു എന്ത് അവകാശമുണ്ട് രാഷ്ട്രീയം മതത്തില്‍ ഇടപെടരുത് എന്ന് പറയാന്‍?

    മറുപടിഇല്ലാതാക്കൂ
  11. ''പ്രവാചകന്റെ മുടിയല്ല , ആശയം പ്രചരിപ്പിക്കൂ...''

    ഇതാണ് സത്യമെങ്കിലും ഇത് വച്ച് ബിസിനെസ്സ് ചെയ്യാന്‍ പറ്റില്ലല്ലോ...

    കൊമ്പന്‍... പറയേണ്ടത് പറഞ്ഞു... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  12. വായിച്ചു....

    പിണറായി ഇന്നലെ പറഞ്ഞതല്ലേ ; മുടിയല്ല പ്രവാചകന്റെ ആശയം പ്രചരിപ്പിക്കൂ എന്ന്... നാളിതു വരെ ആശയം പ്രചരിപ്പിച്ചില്ല എന്നു തോന്നുമല്ലോ അതു കേട്ടാൽ..

    ഏതായാലും കൊമ്പന്റെ നല്ല വമ്പത്തരങ്ങൾ.... !!! നന്ദി...

    മറുപടിഇല്ലാതാക്കൂ
  13. ഹൊ മുടി വിറപ്പിച്ചല്ലൊ ഭായി
    കാലികം
    സമൂഹത്തിന്റെ നന്മ കല്‍പിച്ചവരെ സമൂഹം ചെളിവാരിയെറിയുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല്,
    തന്റെ ജീവിത നന്മയെ സമൂഹത്തിന് പാഠമാക്കി കാണിച്ച മഹാനായ പ്രവാചകനെ ഒരു കേശം കൊണ്ട് ചെളിയടിക്കുന്ന മതമോ രാഷ്ട്രിയമോ അയാ സഘടനകളെ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ലാ, അവര്‍ സ്വന്തം ഉന്നമനത്തിന്റെ വക്തക്കളും, മനുഷ്യനിലെ മനുഷ്യത്ത്വം ഇല്ലാത്താക്കനും പ്രവര്‍ത്തികുന്നവരാണ്,

    മുസ്സാക ഇങ്ങള് സ,അമരം വിളിക്കൂ

    മറുപടിഇല്ലാതാക്കൂ
  14. ഇന്നത്തെ പ്രധാനം പ്രശനം കുടിവെള്ള ക്ഷാമമോ പരിസര മലിനീകരണമോ അല്ല! ഭക്ഷണത്തില്‍ മുടിവീണാല്‍ ഓക്കനിക്കുന്ന അതെ ജനം തന്നെ മുടി ഇട്ട വെള്ളം ആവേശത്തോടെ കുടിക്കുന്നു!
    പ്രവാച്ചകന്റെ പ്രവൃത്തിയല്ല,ശരീരഭാഗങ്ങള്‍ ആണ് പ്രധാനം എന്നതില്‍ തുടങ്ങുന്നു പ്രശ്നങ്ങള്‍. ഇന്നെങ്ങാനും ആ മഹാന്‍ പുനര്‍ജനിച്ചു ജനങ്ങളെ ഉപദേശിക്കാന്‍ നിന്നിരുന്നെങ്കില്‍ ആരാധനമൂത്ത് ഇവര്‍ നിമിഷങ്ങള്‍ക്കകം കഷ്ണങ്ങളാക്കി വീട്ടില്‍ കൊണ്ട് പോയി സൂക്ഷിച്ചേനേ!
    അന്ധകാരം നീക്കാന്‍ അവതരിച്ച പ്രവാചകനെത്തന്നെ അന്ധകാരത്തിലേക്ക് ഊളിയിടാന്‍ ഇവര്‍ കൂട്ട് പിടിക്കുന്നു എന്നതിലാണ് ഏറെ സങ്കടം!!!
    കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുമോ എന്ന പേടിയാല്‍ മൌനം പാലിക്കുന്ന ചില മുസ്‌ലിം സംഘടനകളുടെ കാര്യം അതിനേക്കാള്‍ കഷ്ടം!!!

    മറുപടിഇല്ലാതാക്കൂ
  15. ഈ ലേഖനം വായിച്ചപ്പോള്‍ പണ്ട് ബാബരി മസ്ജിദ്‌ വിഷയത്തില്‍ ഇ എം എസ് പറഞ്ഞ അഭിപ്രായം ഓര്മ വരുന്നു ....പള്ളി തര്‍ക്കം കൂടാതെ നിലനിര്‍ത്താന്‍ താഴെ നില ഹിന്ദുക്കള്‍ക്കും മുകളിലെ നില മുസ്ലിംകള്‍ക്കും ആരാധനക്കായി നല്‍കി പ്രശ്നം പരിഹരിക്കാം ....ഇത് പോലെ പിണറായി പറഞ്ഞത് കുറച്ചൊക്കെ അന്ഗീകരിക്കാംഎന്കിലും മുഴുവന്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ പ്രയാസമാണ് ...മാര്‍ക്സിയന്‍ സിദ്ധാന്തങ്ങള്‍ മതത്തിനെതിരാന് പിണറായി മുടിയുടെ കാര്യത്തില്‍ മുക്കൊടിന്റെ തലയെ കടിചിട്ടുള്ളൂ ബാക്കി പുര ഇപ്പോഴും പുറത്താണ് അത് ബഹുമതസാമൂഹിക ചുറ്റുപാടില്‍ വിളമ്പിയാല്‍ ഉണ്ണാന്‍ ആളെ കിട്ടില്ലെന്നും അറിയാം ...അന്ഗീകരിക്കാനാവാത്തെ കാര്യം ഇത് തികച്ചും ആത്മീയ കച്ചവടമാണ് ....ഒരു സമുദായത്തെ മുഴുവന്‍ മുടിയും വെള്ളവും കൊണ്ട് ചുറ്റിവരിയുന്ന സാമ്പത്തിക ചൂഷണം ...പ്രസ്ഥാനം വളരുകയും ചെയ്യും .... ഇത് എതിര്‍ക്കപെടെണ്ടത് തന്നെ ആണ് .

    മറുപടിഇല്ലാതാക്കൂ
  16. വായിച്ചു.ചര്‍ച്ചകള്‍ നടക്കട്ടെ. ഇവിടെത്തന്നെയുണ്ട്....

    മറുപടിഇല്ലാതാക്കൂ
  17. പിറവത്ത് വെള്ള പ്രാവുകള്(AP സുന്നി കള്‍) പാറി നടക്കുന്നില്ല. അതുകൊണ്ട് പിണറായിക്ക് നല്ല അര്ജ്വമുണ്ട്.
    “ഞമ്മള് കൊണത്തിനും ദോഷത്തിനൂല്ല മുടിയുള്ലോന്റീംര ഇല്ലാതോന്റീം ബോട്ട് ഞമ്മള് കളയൂല” എന്ന നിലപാടിലാണ് ഞമ്മളെ സമുദായ പാര്ടി.
    മറ്റു പാര്ടിയകള്‍ ഉസ്താദിന്റെല വാക്കിനും സഗാവിന്റെ വാക്കിനും വില കല്പ്പിമച്ചു കൊണ്ട് മിണ്ടാണ്ടിരിക്കുന്നു.
    “രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്ന് കാന്തപുരം. മതം രാഷ്ട്രീയത്തില് ഇടപെട്ടാല് ഇനിയും വിമര്ശിക്കുമെന്നു പിണറായി”

    മറുപടിഇല്ലാതാക്കൂ
  18. മുടിയെങ്ങാനും കത്തിച്ച് കാണിച്ചാല്‍ പിന്നെ കാന്തപുരത്തിനെയും ആളുകള്‍ കത്തിക്കും അതാണ് അയാള്‍ക്ക്‌ ഈ ആവേശം.

    മറുപടിഇല്ലാതാക്കൂ
  19. കൊമ്ബാ,
    നൂറു ശതമാനം സാക്ഷരതയുള്ള കേരളനാട്ടിലും ചില കാട്ടായങ്ങള്‍ കാണുമ്പോള്‍ അറപ്പും വെറുപ്പും തോന്നുന്നു. അത് എല്ലാ മതത്തിന്റെയും ചുവടുപിടിച്ചുണ്ടുതാനും.
    വിവരവും വിദ്ദ്യാഭ്യാസവുനുള്ളവര്‍ വിളിച്ച്ചുപരയട്ടെ കാപട്യങ്ങള്‍! അങ്ങനെ നാലാളറിയട്ടെ മതത്തെ മറയാക്കി കച്ചവടം നടത്തുന്നവരുടെ പൊള്ളത്തരങ്ങള്‍.
    മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് പറഞ്ഞത് എത്രെയോ സത്യം! അതുകൊണ്ടല്ലേ പല അനാചാരങ്ങള്‍ക്കുമെതിരെ പലരും മൌനം ഭജിക്കുന്നത്. കാരണം എതെന്കിലുമോരാളുടെ മത വികാരം തന്റെ ഒരു വാക്കാല്‍ വൃനപ്പെടുമോ? എന്ന ഭയം!അത് അറിയാവുന്നതുകൊണ്ട് താല്പര കക്ഷികള്‍ അവസരം മുതലെടുക്കുന്നു.പ്രസ്തുത സംഭവം അതിലെയ്ക്കാന് വിരല്‍ ചൂണ്ടുന്നത്. പ്രതികരിക്കുന്നവന്‍ മറ്റൊരു മതസ്തനാനെന്കില്‍ അവന്‍ വര്‍ഗീയവാദി, യുക്തിവാടിയാനെന്കില്‍ അവന്‍ മതകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ പോണു നിബന്ധനകള്‍..
    പോസ്റ്റു എഴുതിയതില്‍ താങ്ങള്‍ക്കുള്ള അഭിനന്ദനങ്ങള്‍ മറക്കുന്നില്ല കേട്ടോ :)

    മറുപടിഇല്ലാതാക്കൂ
  20. കുറച്ചു കൂടി ശബ്ദത്തില്‍ തന്നെ ആയിക്കോട്ടെ കൊമ്പാ..നാമൂസിനും ഒരു പൂച്ചെണ്ട്. രണ്ടാളും കൂടി ഒരു മുടി മാല എഴുതി പാടിക്കേള്‍പിച്ചാല്‍ നന്നയിരുന്നു!.

    മറുപടിഇല്ലാതാക്കൂ
  21. ആശംസകള്‍ ..കൊമ്പന്റെ വേറിട്ട ഒരാനുകാലിക പോസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  22. തലകെട്ട് നന്നായി. നല്ല പോസ്റ്റ്. സുനില്‍

    മറുപടിഇല്ലാതാക്കൂ
  23. വരും ദിവസങ്ങളിൽ ചൂടുപിടിക്കാൻ പോകുന്ന വിവാദം..!!
    ഒരു സമകാലിക വിഷയത്തിൽ പ്രബുദ്ധമായ കൊമ്പന്റെ വമ്പത്തരം അഭിനന്ദനീയം തന്നെ..

    മറുപടിഇല്ലാതാക്കൂ
  24. കൊമ്പ,

    ആനുകാലിക പോസ്റ്റ്‌ നന്നായി, മുടിയും വില്‍പ്പന ചരക്കാക്കുന്ന മത രാഷ്ട്രീയ നേതാക്കന്മാര്‍ കണ്ണ് തുറക്കാത്ത കാലത്തോളം കേരളം രക്ഷപെടില്ല...

    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  25. നല്ല പോസ്റ്റ് കൊമ്പാ....മുടിയും ഭസ്മവും വിഭുതിയും മന്ത്രവാദവും നമ്മുടെ സമൂഹത്തെ യുഗങ്ങൾ പിന്നോട്ടാണടിക്കുന്നത് ...പോസ്റ്റ് കണ്ടതിൽ വളരെ സന്തോഷം...സമചിത്തതയൊടെ ആശയസംവാദങ്ങളെ നേരിടുന്ന കുറച്ചു പേരെങ്കിലും എല്ലാ സമൂഹത്തിലും ഉണ്ടെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം...

    മറുപടിഇല്ലാതാക്കൂ
  26. കൊമ്പനിക്കയും വഴിമാറി യാത്ര തുടങ്ങുന്നു.. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  27. മൂസാക്കാ ങ്ങള് ഇത്രീം വലിപ്പത്തില് പോസ്റ്റാക്കേണ്ടിയിരുന്നില്ല ഇത് ആദ്യ ആ 'പാര'ഗ്രാഫിൽ തന്നെ മുഴുവനും ണ്ട്. പിന്നെ ഈ 'മുടി'യേപറ്റിയും 'വടി' യേപറ്റിയും പറയാൻ ഇത്തിരി വലുപ്പമാക്കിയതിൽ കുഴപ്പല്ല്യാ. നന്നായി പറഞ്ഞു, എഴുതി. പിന്നെ ഒരു ബ്ലൊഗ്ഗർക്ക് ഇങ്ങനേയൊക്കെ,ഇത്രയൊക്കെയല്ലേ പറ്റൂ ? അതിന്റെ മാക്സിമത്തിൽ മൂസാക്ക പറഞ്ഞിട്ടുണ്ട്,പ്രതികരികരിച്ചിട്ടുണ്ട്. ആശംസകൾ,

    മറുപടിഇല്ലാതാക്കൂ
  28. പിറവം കഴിയുമ്പോള്‍ പിണറായി ഇതൊന്നും മറക്കാതിരുന്നാല്‍ മതിയായിരുന്നു

    മറുപടിഇല്ലാതാക്കൂ
  29. മറ്റാര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമില്ലാത്ത വിഷയങ്ങള്‍ പൊതുജന മധ്യത്തിലേക്ക് വലിച്ചിഴക്കാന്‍ പാടില്ലായിരുന്നു....

    കൊമ്ബാ .... നല്ല പോസ്റ്റ്‌....

    മറുപടിഇല്ലാതാക്കൂ
  30. കോമ്പാ ,,ഒരു മൈക്ക് കൂടി ഉണ്ടായിരുന്നു എങ്കില്‍ കത്തി കയറിയനെ അല്ലെ

    മറുപടിഇല്ലാതാക്കൂ
  31. വായിച്ചു, നന്നായി.. സത്യം വിളിച്ചു പറയാനുള്ള ചങ്ക്ഉറപ്പിനു അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  32. രാഷ്ട്രീയക്കാരും മതമേലധ്യക്ഷന്മാരുമൊക്കേ അവരുടെ അപ്പോഴപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി പടച്ചുവിടുന്ന വിവാദങ്ങള്‍.....

    കൊമ്പന്റെ എഴുത്തിന് അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  33. അഭിവാദ്യങ്ങള്‍ സഖാവേ അഭിവാദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  34. എസ് ... ഇതാണ് വേണ്ടത് പിണറായിയെ പോലെ വളരെ ചങ്കുറപ്പോടെ പറഞ്ഞിരിക്കുന്നു... മുടി ഇപ്പോള്‍ കത്തിക്കാതെ തന്നെ കത്താന്‍ തുടങ്ങി...പ്രവാചകന്റെ മുടിയല്ല അദ്ദേഹത്തിന്റെ ആശയം ജീവിതത്തില്‍ പകര്‍ത്തു എന്ന് പറഞ്ഞ പിണറായിയുടെ ബുദ്ധി പോലും ഈ നേതാക്കന്മാര്‍ക്ക് ഇല്ലല്ലോ എന്നാലോചിക്കുകയാ... നല്ല പോസ്റ്റു വളരെ നന്നായി പറഞ്ഞു...ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  35. കൊമ്പാ കലക്കി... ഈ രോമന്മാരെ തടഞ്ഞിട്ടു വഴി നടക്കാൻ വയ്യ.. വിവരമില്ലാത്ത അണികളെ കൂട്ട് പിടിച്ച് ഇസ്ലാമിനെ താറടിക്കാൻ ഇറങ്ങിയിരിക്കുന്ന ഈ നാൽക്കാലികൾ കണ്ണടച്ചു ഇരുട്ടാക്കുന്നത് ആരെ തോൽപ്പിക്കാനാണു. അതോ സ്വയം തോൽക്കാനോ...

    മറുപടിഇല്ലാതാക്കൂ
  36. സമുദായത്തെ ഒരു മുടിയില്‍ കെട്ടിയിട്ടാല്‍ ലഭിക്കാന്‍ പോവുന്ന ആത്മീയടൂറിസത്തിന്റെ വിപണ സാധ്യത മാത്രമാണ് ഈ മുടിപ്പാള്ളി കൊണ്ട് പൌരോഹിത്യം ലക്ഷ്യമിടുന്നത്, അല്ലാതെ ഇസ്ലാമിനും കേരള മുസ്ലിംകള്‍ക്കും അത് കൊണ്ട് എന്ത് നേട്ടം എന്നത് അവരുടെ താല്‍പര്യത്തില്‍ പെടുന്നില്ല...
    ഹിന്ദു മതത്തിലെ ആള്‍ ദൈവങ്ങള്‍ക്ക് പകരം ആത്മീയ കേന്ദ്രങ്ങള്‍ പണിതാണ് കാന്തപുരം ശ്രീ ശ്രീ ചമയുന്നത്...

    മൂസയുടെ എഴുത്തിന്റെ കൊമ്പുകള്‍ പൌരോഹിത്യത്തിന്റെ നെഞ്ചു കുത്തിക്കീരാന്‍ പര്യാപ്തമാണ്....അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  37. പ്രിയപ്പെട്ട മൂസ സാഹിബ്,താങ്കളുടെ ഏതാണ്ട്എല്ലാ കുറിപ്പുകളും വായിച്ച ഒരാളാണ് ഞാന്‍.വമ്പത്തരം എന്ന വ്യാജേന നിങ്ങള്‍ നിങ്ങളുടെ സാഹചര്യങ്ങളെ വിശദീകരിക്കുമ്പോള്‍ എനിക്ക് ചാര്‍ളി ചാപ്ല്യന്‍,രാജ് കപൂര്‍ എന്നിവരെ ഓര്‍മ്മവരും ചില ബഷീറിയന്‍ കുറിപ്പുകളും..നിങ്ങള്‍ സ്വയം ചെറുതാവുമ്പോള്‍ മഹത്വത്തിലേക്ക് നടന്നു കയറുന്നതായി എനിക്കനുഭവപ്പെടുന്നു.(സുഖിപ്പിക്കുക എന്നത് എന്‍റെ രീതിയല്ലന്നു ദയവായി അറിയുക)
    പലകാരണങ്ങള്‍ കൊണ്ടും താങ്കളുടെ ഈ ലേഖനം ശ്രദ്ധേയമാണ് കാര്യങ്ങളുടെ അന്തസത്ത ചോരാതെ അനുവാച
    കരോട് സംവദിക്കാനുള്ള കഴിവ് അപാരമാണ്.സാമൂഹിക പ്രതിബദ്ധതയുള്ള താങ്കളുടെ സൃഷ്ടികളെഅഭിനന്ദിക്കുക
    കയും,കൂടുതല്‍ കൂടുതല്‍ മൂല്യവത്തായസൃഷ്ടി കല്‍ താങ്കളുടെ തൂലികയില്‍ നിന്നുതിരട്ടെ എന്ന പ്രാര്‍ഥനയും ഇവിടെ കുറിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  38. കൊമ്പന്‍ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറഞ്ഞു
    മതത്തെ വില്‍ക്കുന്ന ഇവരെയൊക്കെ ഒരു വാക്കിലൂടെയാങ്കിലും നമുക്ക് എതിര്‍ക്കാന്‍ കഴിഞ്ഞല്ലോ ...
    സമുദായത്തെ പറയിപ്പിക്കുന്ന പൌരോഹത്യ വര്‍ഗത്തെ വിശ്വാസികള്‍ തിരിച്ചറിയുക തന്നെ ചെയ്യും തീര്‍ച്ച
    കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്നു കൊമ്പന് എല്ലാ വിധ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  39. അങ്ങനെ കുറെ കാലത്തിനു ശേഷം കുറച്ചു ആന്ന്കുട്ടികള്‍ പുറത്തിറങ്ങാന്‍ തുടങ്ങി .പോരട്ടങ്ങനെ പോരട്ടെ ..!!

    മറുപടിഇല്ലാതാക്കൂ
  40. പവർക്കട്ടു മാറ്റ്യോണ്ടൊന്നും നനുസേന്റെ മനസ്സിലെ ഇരുട്ടു മാറൂല്ലാന്ന്
    മനസ്സിലായില്ലേ..കൊമ്പാ..!
    പടച്ചമ്പ്രാൻ വിചാരിച്ചാലും,
    മെഴുതിരി കത്തിച്ചാലും,എള്ളെണ്ണകത്തിച്ചാലും എപ്പോഴുമുണ്ടാകും ഈ ഇരുട്ട്..!

    വിശ്വാസങ്ങൾക്ക് 'മുടി'വിലകൽപ്പിക്കുന്നവർപോലും ഈ മുടി വിഷയം മുതലാക്കുന്നു..!

    കൊമ്പന്റെ ഈ ധീരതക്കുമുന്നിൽ പ്രണാമം..!
    ആശംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  41. കൊമ്ബാ തനിക്കു ഇതെന്ട് പറ്റി ... ന്ടംമ്മോ ഇതിനു ഞാന്‍ എങ്ങിനാ ഒരു കമന്റ്‌ ഇടുക...

    മറുപടിഇല്ലാതാക്കൂ
  42. ചിലയിടങ്ങളില്‍ ദ്വയാര്‍ത്ഥ പ്രയോഗം മനപ്പൂര്‍വം കൊണ്ട് വരാന്‍ ശ്രമിച്ചത് പോലെ തോന്നി. ഈ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ ഹനിക്കുന്ന അത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. നര്‍മ പ്രതികരണമാണ് ഉദ്ദേശിക്കുന്നതെങ്കിലും നമ്മളുടെ ഭാഷയിലൂടെയെങ്കിലും പ്രതികരിക്കാനുള്ള അര്‍ഹത നമുക്കുണ്ടെന്ന് വായനക്കാരനിലേക്ക് പ്രസരിപ്പിക്കാന്‍ കഴിയണം. എന്റെ അഭിപ്രായം മാത്രമാണ്. ഒരു പക്ഷെ തെറ്റാവാം. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  43. കൊമ്പ ...
    ഈയിടെ ഇത്തരം കാര്യങ്ങളില്‍ ഞാന്‍ വിശദമായി ഒരു കമന്റ്‌ എവിടെയും ഇടാറില്ല. മറ്റൊന്നും കൊണ്ടല്ല ഇത്തരം ചില വിഷയങ്ങളില്‍ പ്രതികരിച്ചത് എനിക്ക് എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കളെ നഷ്ട്ടപെടുത്തി.

    പക്ഷെ ഈ വിഷയത്തില്‍ അടുത്തിടെ വായിച്ച പോസ്റ്റുകളില്‍ വ്യത്യസ്ഥമായ ഒരു പോസ്റ്റ്‌ തന്നെയാണ് ഇത്.

    കൊമ്പന്റെ വംബത്തരങ്ങള്‍ തുടരട്ടെ .. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  44. നല്ല പോസ്റ്റ്.അഭിനന്ദനങ്ങൾ.ചിന്തിക്കാൻ വകയുള്ളതു

    മറുപടിഇല്ലാതാക്കൂ
  45. വളരെ വളരെ പ്രസക്തമായ ചിന്ത.മുടിയില്‍ കടിപിടികൂടി മുടിയുന്ന സമുദായപ്പരിഷകളുടെ മുഖത്ത് നോക്കി അതെ,ഇങ്ങിനെത്തന്നെ പറയണം.അതിനുള്ള ആര്‍ജ്ജവം പലര്‍ക്കും ഇല്ലാതെ പോകുന്നതില്‍ നാം പരിതപിക്കുക.അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  46. നബിയുടെ മുടി അല്ല പ്രവാചകന്റെ ജീവിതം തന്നെയാണ് പിന്തുടരേണ്ടത്.
    ഈ വിഷയത്തില്‍ എന്റെ അഭിപ്രായത്തെ മൂന്ന് ഭാഗങ്ങള്‍ ആക്കി തിരിക്കുന്നു. .

    1. നബിയുടെ മുടി കത്തിച്ചാല്‍ കത്തില്ല എന്ന് പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. അത് ശരിയാണെങ്കില്‍ "എല്ലാ മുടിയും കത്തും" പിണറായി പറഞ്ഞത് തെറ്റാണ്. മതകാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ അത്തരം അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ആ വിഷയത്തെ കുറിച്ച് മതത്തില്‍ പറയുന്ന കാര്യങ്ങള്‍ കൂടി പഠിച്ച ശേഷം അഭിപ്രായം പറയുന്നതാണ് ഏറ്റവും നല്ലത്.

    2. പിന്നെ കാന്തപുരത്തിന്റെ കയ്യില്‍ ഉള്ള മുടി ഒറിജിനല്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അത് കത്തിച്ച് ജനങ്ങളുടെ സംശയം അദ്ദേഹം ധൂരീകരിക്കുവാന്‍ തയ്യാറാവാത്തത് തന്നെ. ആ കേശം വ്യാജമല്ല എന്ന് തെളിയിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാധിത്വം കാന്തപുരത്തിന് തന്നെയാണ്.അത് ഒറിജിനല്‍ അല്ല എന്ന് സംശയാതീതമായി അദ്ദേഹം തെളിയിക്കാത്തിടത്തോളം/അതിനു തയ്യാറാവാത്തിടത്തോളം അത് വ്യാജമാണ് എന്ന് തന്നെയാണ് കരുതേണ്ടത്.

    3. ഇനി കാന്തപുരത്തിന്റെ കയ്യില്‍ ഉള്ള മുടി ഒറിജിനല്‍ ആണെങ്കിലും "മുടി പൂജ" എന്ന സംഭവം ഇസ്ലാമില്‍ ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല. ഇസ്ലാം കാര്യങ്ങളിലോ, ഈമാന്‍ കാര്യങ്ങളിലോ ഒന്നും അതിനെ കുറിച്ച് പറയുന്നില്ല.അത് കൊണ്ട് തന്നെ അതിനെ പൂജിക്കാനായി ഒരു പള്ളി നിര്‍മ്മിക്കേണ്ടത്തിന്റെ ആവശ്യം ഇല്ല.ഇസ്ലാമില്‍ ലാളിത്യത്തിനാണ് പ്രസക്തി.ആഡംബരത്തിനു അല്ല. അതുപോലെ ആ മുടി ഇട്ടുവെച്ച വെള്ളം കുടിക്കാനായി ക്യൂ നില്‍ക്കുന്നതിന്റെയോ ഒന്നും ആവശ്യമില്ല. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ പുണ്യമാക്കപ്പെട്ട വെള്ളം "സംസം" ആണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത് കൊണ്ട് തന്നെ മുടി വെള്ളത്തില്‍ പുണ്യം അന്യെഷിച്ചു പോകേണ്ടതില്ല.അതുകൊണ്ട് തന്നെ മുടി പള്ളി നിര്‍മ്മാണവും, മുടി വെള്ളം കുടിയും ചെയ്യുന്നത് തെറ്റാണ് എന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.

    നബിയെ സ്നേഹിക്കാന്‍ കോടികള്‍ ചിലവാക്കേണ്ടതില്ല.നബിചര്യ പിന്തുടര്‍ന്നാല്‍ മതി.

    അഭിപ്രായം വ്യക്തമാണ് എന്ന് വിശ്വസിക്കുന്നു...
    ആശംസകള്‍ കൊമ്പാ....

    മറുപടിഇല്ലാതാക്കൂ
  47. മുടി വിഷയത്തെ കുറിച്ച് ഒരുപാടു ബ്ലോഗുകളില്‍ വായിച്ചു.. കമന്റി.. ആ ക്ഷീണം തീര്‍ക്കാന്‍ ഒന്ന് മനസ്സറിഞ്ഞു ചിരിക്കാമല്ലോ എന്നോര്‍ത്താണ് "വമ്പത്തര"ത്തില്‍ എത്തിയത്.. പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തളം സുഗുണന്റെ ഗാനമേള എന്ന് പറഞ്ഞപോയല്ലോ കാര്യങ്ങള്‍... ഇവിടെയും ഇത് തന്നെ പ്രശ്നം. ഇടിവെട്ട് പോസ്റ്റ്‌..... ഇതിന്റെ പേരില്‍ കൊമ്പന്റെയൊന്നും രോമത്തില്‍ തൊടാന്‍ ആര്‍ക്കും ആവില്ല എന്നുകൂടി പറയട്ടെ...
    .. :-)

    മറുപടിഇല്ലാതാക്കൂ
  48. അന്യമതസ്ഥര്‍ക്ക് മുടിയെക്കുറിച്ചൊന്നും പറയാന്‍ അവകാശമില്ലെന്ന്‍ തിട്ടൂരമിറക്കിയതിനാല്‍ ഒന്നും പറയുവാനില്ല കൊമ്പാ...പക്ഷേ നിന്റെ എഴുത്തിനു നൂറു ലൈക്ക്സ്..നല്ല ഭാഷ കേട്ടോ..നീ ഒരു കലക്ക് കലക്കിക്കോ...

    മറുപടിഇല്ലാതാക്കൂ
  49. ഇപ്പോള്‍ നടക്കുന്ന എല്ലാം സ്വന്തം നിലനില്‍പ്പിനും ഉയര്‍ച്ചയ്ക്കും വേണ്ടി ഉപയോഗിക്കുക എന്നിടത്തെക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നത് വളരെ മുന്‍പ്‌ തന്നെ പല സംഭവങ്ങളില്‍ കൂടി മനസ്സിലാക്കിയിരുന്നെന്കിലും ഇത്ര പരസ്യമായി ലളിതമായി അത് ജനങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത് ഈ മുടി വിവാദത്തോടെ ആണെന്ന് തോന്നുന്നു.
    വളരെ നന്നായിരിക്കുന്നു കോമ്പാ ലേഖനം.

    മറുപടിഇല്ലാതാക്കൂ
  50. വെറും ഒരു മുടി കൊണ്ടും കോടി യുണ്ടാക്കാം എന്നും ആരൊക്കെ ഓടിയാലും ശൈഖുനാ 'കമറുല്‍ മുടി' യുടെ ഒരു രോമത്തിനു പോലും ഇളക്കമുണ്ടാകില്ലെന്നും ഉറപ്പാണ് ! ഇയാള്‍ മുമ്പ് പറഞ്ഞത് കേട്ടിരുന്നൊ ? ആനക്ക് കൊതുക് എന്ന പോലെ ആണത്രേ കേശ വിവാദം ഈ 'കേശ'വന്! എന്ത് തോന്ന്യാസം ചെയ്താലും അതിനൊക്കെ തക്ബീര്‍ വിളിക്കാന്‍ ആളുണ്ടയാല്‍ മുല്ലപ്പള്ളിക്കും പള്ളിയുണ്ടാക്കാം കോടിക്കണക്കിനു രൂപ ചെലവിട്ട് ഒരു 'മുല്ല'പ്പള്ളി .. ഏതായാലും മുമ്പ് തോളില്‍ കയ്യിട്ടു നടന്നിരുന്ന സഖാഫി പിണറായിയില്‍ നിന്ന് ശൈഖുന ഇങ്ങനെ ഒരു അടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല .. കാരണം ഈ മുടിക്കുട്ടികള്‍ കുറച്ചൊന്നുമല്ല പിണറായിക്ക് സിന്ദാബാദ്‌ വിളിച്ചത് .. കുറച്ചൊന്നുമല്ല ചുമരെഴുതിയത്!..

    മറുപടിഇല്ലാതാക്കൂ
  51. ഈശ്വരാ...ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഇങ്ങനേയും പ്രതികരിയ്ക്കുമോ...
    എന്താ കൊമ്പന്‍റെയൊരു ഗമ...എല്ലാവരും എടുത്ത് ആനപ്പുറത്ത് കയറ്റിയതിന്‍റേതാണൊ..?
    എന്നാല്‍ പറ, ആനവാലില്‍ എത്ര രോമമുണ്ട്...?

    അഭിനന്ദനങ്ങള്‍ ട്ടൊ..ഇഷ്ടായി..!

    മറുപടിഇല്ലാതാക്കൂ
  52. പടച്ചോനെ, ഇങ്ങളൊക്കെ എന്തിനുള്ള പുറപ്പാടാ. ആ മുസ്ലിയാരെ കഞ്ഞി കുടി മുട്ടിക്കാനുള്ള പരിപാടി ആണോ.

    മറുപടിഇല്ലാതാക്കൂ
  53. വ്യതസ്തമായ ഒരു പോസ്റ്റ്‌ ..അതിനു ആദ്യമേ അഭിനന്ദനങ്ങള്‍..,,പ്രവാചകന്റെ കേശം കത്തിച്ചു കളിക്കാനുല്ലതല്ല എന്ന് പറയുന്നു ,,എന്നാല്‍ അതിനു നിഴല്‍ ഉണ്ടാകില്ല എന്നും ഒരു വിശ്വാസമുണ്ട് എന്ന് കേള്‍ക്കുന്നു ..എങ്കില്‍ വളരെ നിസ്സാരമായി തെളിയിക്കാവുന്ന ഒരു പരീക്ഷണത്തിനു എന്തു കൊണ്ട് ഇദ്ദേഹം മിനക്കെടുന്നില്ല ,,കൂടുതല്‍ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതിന്‍റെ നിജസ്ഥിതി പൊതു ജനത്തിന് ബോധ്യപ്പെടുത്താനുള്ള ബാധ്യത തീര്‍ച്ചയായും ഇവര്‍ക്കുണ്ട്‌..
    --------------------------------
    വെല്ലൂരിലും,കാശ്മീരിലും ഒക്കെ ഇത് പോലെതിരുകേശമുണ്ട്,,അതിനെ ക്കുറിച്ച് സഘാവൊന്നും പറഞ്ഞില്ല ...(ഓ സോറി പിറവം കേരളത്തിലാണല്ലോ അത് മറന്നു ..)

    മറുപടിഇല്ലാതാക്കൂ
  54. 'മുടി'യുന്ന സമുദായമേ ലജ്ജിക്കുക.. അന്യര്‍ക്ക് കേറീ നിരങ്ങാന്‍ വാതില്‍ മലര്‍ക്കെ തുറന്നു കൊടുത്തിട്ട് ഇപ്പോള്‍ മോങ്ങുന്നുവോ..?!!

    മറുപടിഇല്ലാതാക്കൂ
  55. ഗുണപാഠം...
    അവനാന്‍ ഇരിക്കുന്നിടത്ത്‌ മര്യാദക്ക് ഇരുന്നുല്ലങ്കില്‍ അവിടെ ഏതു രോമം ഇല്ലാത്തവനും കയറി നിരങ്ങും..........
    പിണറായിക്ക് നിരങ്ങാന്‍ സമുദായത്തിന്‍റെ തിണ്ണ -ഒരുക്കിയത് ഉസ്താദ് തന്നെ...........................................................
    സഹായിക്കുന്നവരെ നന്നായി സഹായിക്കാന്‍ പിണറായിക്ക് അറിയാം................................................................

    മറുപടിഇല്ലാതാക്കൂ
  56. പിണറായിക്കെ അതൊക്കെ പറയാനുള്ള ഗഡ്സുള്ളൂ... മെത്രാനും, സ്വാമിയും, ഉസ്താദുമൊക്കെ ഒരേപോലെ പുള്ളിക്ക്‌ എന്താ ചിജ്ജാ... :)

    മറുപടിഇല്ലാതാക്കൂ
  57. ഈ തുറന്നെഴുത്തിനു അഭിനന്ദനങ്ങള്‍ അറിയിക്കാതെ വയ്യ.

    മറുപടിഇല്ലാതാക്കൂ
  58. ചിരിപ്പരമ്പരയില്‍ നിന്ന് ഇങ്ങനൊരു മാറ്റം നന്നായി.

    മറുപടിഇല്ലാതാക്കൂ
  59. ചിരിപ്പരമ്പരയില്‍ നിന്ന് ഇങ്ങനൊരു മാറ്റം നന്നായി.

    മറുപടിഇല്ലാതാക്കൂ
  60. കൊമ്പന്‍ കട്ട് പേസ്റ്റ് സമ്മതിക്കുകയില്ല. മറുപടി ബട്ടനും നല്‍കിയിട്ടില്ല. ആളെ കുഴക്കാന്‍ തന്നെയാണ് തീരുമാനം.

    അബ് സാര്‍ നബിയുടെ മുടി കത്തില്ലെന്ന് പലയിടത്തും കണ്ടു എന്ന് പറയുന്നു. എനിക്ക് തോന്നുന്നത് എ.പി. ഉസ്താദിന്റെ സൈറ്റിലോ അവരുടെ പത്രത്തിലോ ഒക്കെയാകും.

    അതല്ല വല്ല നബിവചനത്തിലുമാണെങ്കില്‍ അതൊന്ന് കാണിച്ച് തന്നാല്‍ നന്നായിരുന്നു. ഞാനെവിടെയും കണ്ടില്ല.

    ഏത് മുടിയും കത്തിച്ചാല്‍ കത്തും എന്നാണ് എന്റെ ഇത് വരെയുള്ള അറിവ്..

    മറുപടിഇല്ലാതാക്കൂ
  61. നല്ലൊരു പോസ്റ്റ്. സമ്മതിക്കുന്നു കൊമ്പനെ.അഭിനന്ദനങ്ങൾ !

    മറുപടിഇല്ലാതാക്കൂ
  62. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഉണ്ടാക്കട്ടെ നമുക്ക് മിണ്ടാതിരിക്കാം അതിനുള്ള പുണ്യം പടച്ചോന്‍ തരും

    മറുപടിഇല്ലാതാക്കൂ
  63. കൊബാ ഇതാണ് അസ്സല് വംബത്തരം കിറുകൃത്യമായി കാര്യങ്ങള്മാത്രം പറഞ്ഞിരിക്കുന്നു അഭിനന്തനങ്ങള്‍......

    മറുപടിഇല്ലാതാക്കൂ
  64. വമ്പത്തരം ഉസാറായിട്ടുണ്ട് കൊമ്പാ.

    മുടിയുള്ളവര്‍ക്ക് അത് ചാച്ചും ചെരിച്ചും കെട്ടട്ടെ
    ഇല്ലാത്തവര്‍ അതിലെ കുറവുകള്‍ കണ്ടെത്തട്ടെ.

    മറുപടിഇല്ലാതാക്കൂ
  65. എന്റെ ആലയം നിങള്‍ വ്യാപാരശാലയാക്കിയില്ലേ... എന്ന് രണ്ടായിരം വര്ഷം മുന്നേ ഗുരു ചോദിച്ചു.
    മതം ഏതുമായിക്കൊള്ളട്ടെ.. ഇന്ന് എല്ലാം കച്ചവടമാണ്... മുടിയും കുരിശും നിവേദ്യവും എല്ലാം..
    welldone കൊമ്പന്‍.

    മറുപടിഇല്ലാതാക്കൂ
  66. അവസാനം പിണറായി കൊല്ലക്കുടിയില്‍ വന്ന്‌ ഇരുമ്പ് വില്‍ക്കേണ്ടി വന്നു !
    എന്നാലും പഠിക്കുമോ?
    ഏതായാലും കൊമ്പന്‍ എഴുതാനുള്ളത് എഴുതി.നന്നായി.

    മറുപടിഇല്ലാതാക്കൂ
  67. സമകാലിന വിഷയം അക്ഷേപഹാസ്യത്തിലുടെ കൊമ്പന്‍ വിവരിച്ചത് നന്നായിരിക്കുന്നു .സമുദായത്തെ ജിര്‍ണതയിലേക്ക് നയിച്ചുകൊടിരിക്കുന്ന പണ്ഡിത കൊമാളികളെ നമ്മള്‍ തിരുച്ചരിയെണ്ടിയിരിക്കുന്നു അവരെ ഒറ്റ പെടുത്തുകയും വേണം .അടി മതത്തിന്റെ ആചാരമെന്നു പറഞ്ഞു കൊണ്ട് ആ മതത്തില്‍ പെട്ടവരെ കണ്ടിടത് വച്ച് അടിക്കുന്നത് കണ്ടാല്‍ ഈ കണക്കിന് അടികൊകൊള്ളലാവും ഫലം പ്രതികരിക്കാന്‍ ആരുണ്ടാവും ?

    മറുപടിഇല്ലാതാക്കൂ
  68. പണമാണ് ദൈവം. മുടിയോ നഖമോ പല്ലോ, എന്തുപയോഗിച്ചും പണമുണ്ടാക്കുക, മാനക്കേടാപ്പണം മാറ്റിക്കൊള്ളും

    മറുപടിഇല്ലാതാക്കൂ
  69. മതത്തില്‍ പണ്ഡിതന്മാര്‍ ഉണ്ടാവണം പക്ഷെ പുരോഹിതന്മാര്‍ ഉണ്ടാവരുത്. പ്രത്യേകിച്ചു പൌരോഹിത്യം കുഴിച്ചുമൂടിയ ഇസ്ലാമില്‍!
    മതത്തെ വിറ്റു കാഷാക്കുന്നവരാണല്ലോ അതിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍

    മറുപടിഇല്ലാതാക്കൂ
  70. നേരത്തെ വായിച്ചിരുന്നു .
    അഭിപ്രായം പറയാന്‍ വൈകി.
    കൊമ്പന്‍ സ്റ്റയില്‍ തന്നെ. നന്നായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  71. ഗജരാജാവായ കൊമ്പരാനെ മുത്ത് മുട്യോണ്ടാ ങ്ങളെ കളി..?!
    തലേക്കെട്ട് ബായിച്ചപ്പോ ആനവാലാകും ന്നാ കര്തീത്..

    മറുപടിഇല്ലാതാക്കൂ
  72. നന്നായിട്ടുണ്ട് പോസ്റ്റ്, അഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  73. മന്ത്കാലിന്റെ മുകളിൽ മുണ്ടിട്ട് മറ്റുള്ളവനെ മന്താ എന്നു വിളിച്ചു പിണറായി അതിനപ്പുറം എന്തു ന്യൂസ് വ്യാലു ഈ പ്രസ്താവനക്ക്.
    എന്നാലും കൊമ്പാ ന്റെ ശൈലി പെരുത്തിഷ്ടായി..ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  74. പ്രാവചാകന്റെ ആശയം പ്രചരിപ്പിക്കാതെ സമൂഹത്തില്‍ ആത്മീയ കച്ചവടം നടത്തുന്ന സര്‍വ പണ്ഡിത കോമരങ്ങളും ഗ്രന്ഥം പേറുന്ന കഴുതകള്‍ മാത്രമാകുന്നു . നീറുന്ന പ്രശ്നങ്ങളില്‍ നിന്നും നാറുന്ന പ്രശനങ്ങളിലേക്ക് സമുദായത്തെ കൊണ്ടെത്തിച്ചവര്‍ തൌബ ചെയ്തു മടങ്ങട്ടെ .. അല്ലാഹു അവര്‍ക്ക് സല്‍ബുദ്ധി യും നേര്‍വഴിയും കാണിച്ചു കൊടുക്കട്ടെ .....വളരെ നന്നായി എഴുതിയ കൊമ്പന് അഭിനന്ദനങള്‍

    മറുപടിഇല്ലാതാക്കൂ
  75. post rasakaramayi... aashamsakal. pinne blogil randu puthiya postukal.... PRITHVIRAJINE PRANAYICHA PENKUTTY..... EE ADUTHA KALATHU VAAYIKKANE..................

    മറുപടിഇല്ലാതാക്കൂ
  76. അവസരോചിതം.
    മതപ്രീണനം നടത്തുന്ന ഉരിയാടാ നപുംസകങ്ങൾക്കുമുന്നിൽ വ്യക്തമായ അഭിപ്രായം പറയുവാൻ പണയം വയ്ക്കാത്ത മനസ്സും മസ്തിഷ്കവുമുള്ളവർക്കു കഴിയുന്നു.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  77. ഇപ്പോഴാ മൂസ കൊമ്പനായത്. അഭിനന്ദനങ്ങള്‍,

    മറുപടിഇല്ലാതാക്കൂ
  78. പ്രസക്തമായ ലേഖനം.
    ഒരു കവിയല്ലാത്തത് കൊണ്ട് വെറുമൊരു മുടിയെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. ഒരു കവിയായിരുന്നെന്കില്‍ കാര്‍ക്കൂന്തലിനെ വര്‍ണിച്ച് ഞാനിപ്പോള്‍ രണ്ടു വരി പാടിയേനെ.

    മറുപടിഇല്ലാതാക്കൂ
  79. പ്രസക്തമായ ലേഖനം.
    ഒരു കവിയല്ലാത്തത് കൊണ്ട് വെറുമൊരു മുടിയെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. ഒരു കവിയായിരുന്നെന്കില്‍ കാര്‍ക്കൂന്തലിനെ വര്‍ണിച്ച് ഞാനിപ്പോള്‍ രണ്ടു വരി പാടിയേനെ.

    മറുപടിഇല്ലാതാക്കൂ
  80. ഇതു വായിയ്ക്കാൻ വൈകിയല്ലോ എന്ന സങ്കടം. ഉഷാറായിട്ടെഴുതി..... അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  81. നാടും , ഫേസ് ബുക്കും , ബ്ലോഗും ആകെ രോമ മയം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  82. ഒരു പാട് കഷ്ടപ്പെട്ടു എഴുതി...നന്നായി .അവസരോചിതം ....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  83. അല്ലാ..അപ്പ ങ്ങളാണ് ഈ കൊമ്പന്‍ മൂസ അല്ലേ...? പഹയാ ജ്ജ് ന്നെ ചുറ്റിച്ചു നടക്കാണ് ല്ലേ ? കുറെ കാലായി ഒന്ന് കാണാന്‍ വേണ്ടി നടക്കുന്നു .. സംഭവം ജോര്‍ ആയിട്ടുണ്ട്‌.. ഞമ്മളും നൂറു ശതമാനവും യോജിക്കുന്നു അന്റെ വര്‍ത്തമാനത്തോട് ... ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  84. അയ്യോ പാവം ഹ ഹ ആഹ ഞാന്‍ എന്താ എഴുതുക,,നാട്ടില്‍ പോയകാരണം വംബതരം വായിക്കാന്‍ വൈകിടാ

    മറുപടിഇല്ലാതാക്കൂ
  85. ഇതിപ്പോഴാ വായിക്കുന്നത്.. ഒന്നും പറയാനില്ല.. സന്തോഷത്തോടെ ഒരു shake-hand..

    മറുപടിഇല്ലാതാക്കൂ
  86. komban thakarthutooo...sathyasandhamaayi velayiruthi

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...