വ്യാഴാഴ്‌ച, മാർച്ച് 8

ഞാന്‍ ഒരു പാട്ടിനെ കൂടി നശിപ്പിച്ചു ...

പ്രിയപ്പെട്ട കൂട്ടുകാരെ,  ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും  മുകള്‍തട്ടിലുമൊക്കെ സജീവമായ ഒന്നാണല്ലോ ഫേസ് ബുക്ക്‌ എന്ന   മുഖ പുസ്തകം.

രണ്ടു സുഹൃത്തുക്കള്‍ തമ്മിലോരുപാട് കാലത്തിനു ശേഷം കണ്ടുമുട്ടി സുഖ വിവരം അന്വേഷിച്ചു കഴിഞ്ഞാല്‍പിന്നെ അടുത്ത ചോദ്യം.  നീ ഫെസ് ബുക്കില്‍ ഉണ്ടോ  ഡാ .. ..എന്നാണെങ്കില്‍,  സ്ഥിരമായി കാണുന്ന സുഹൃത്തുക്കളാണെങ്കില്‍ തമ്മില്‍ കണ്ടാല്‍ പറയുക  "നീ എന്താടാ എന്റെ പോസ്റ്റിനു ലൈക്കാത്തത്,  കമെന്റാത്തത്, ഫോട്ടോ ടാഗ് ചെയ്യാത്തത്" തുടങ്ങിയുള്ള പരിഭവങ്ങള്‍ മുതല്‍  'ചാറ്റിന്റെയും ചീറ്റിന്റെയും' വിശേഷങ്ങള്‍ ഇതൊക്കെയാണ് ഇന്ന് സംസാര വിഷയം..! 
(അല്ലെങ്കില്‍ തന്നെ പുണ്ണാക്ക്  മാത്രം ഉള്ള തലയില്‍ ഇനി എന്താ പുണ്ണാക്കാന്‍ ഉള്ളത് )
ജോലിയേക്കാളും കൂടുതല്‍  ആത്മാര്‍ത്ഥതയില്‍ ഫേസ്ബുക്കില്‍ ശ്രദ്ധ കൊടുക്കുന്ന മഹാന്‍മാരെയും മഹതികളെയും മനസ്സില്‍ ധ്യാനിച്ച്‌  ഞാന്‍ എഴുതിയ ഒരു 'പാരഡി ഗാനം'   നിങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കട്ടെ.. അനുഭവിച്ചാലും !!!

പാടിയത് എന്റെ ഒരു പഴയ സുഹൃത്തും റേഡിയോ ഏഷ്യയിലെ 'ഇശല്‍ മഹര്‍ജാന്‍' എന്ന സംഗീത മത്സരത്തില്‍  മൂന്നാം റൌണ്ടില്‍  എത്തി നില്‍ക്കുന്ന  എം വി  മുഹമ്മദ്‌ റാഫി കൊച്ചി 

(മുഹമ്മദ്‌ റാഫി   കൊച്ചി )
റാഫി സാഹിബിന്‍റെ മറ്റു ഗാനങ്ങള്‍ ഇവിടെ ക്ലിക്കിയാല്‍ കേള്‍ക്കാം

എഡിറ്റ്‌ ചെയ്തു വീഡി യോ മനോഹരമാക്കി തന്നത്  ജിദ്ധയുടെസ്വന്തം ഫോട്ടോ ബ്ലോഗറായ നൌഷാദ് കെ വി
(കെ വി നൌഷാദ് )   


യു റ്റൂബ്  


ലൈക്കാനും കമെന്റാനും സമയത്തെ കൊല്ലാനും
എഫ് ബി അതല്ലാതെന്തു മോനെ 
എന്‍റെ വാളിലെ പോസ്റ്റുകളില്‍ നീ വന്നു നോക്കിയിട്ട് 
ലൈക്കണം എന്‍റെ പോന്നു മോളെ 
---------------------------------------------------------------
ലൈക്കാനും കമെന്റാനും സമയത്തെ കൊല്ലാനും
എഫ് ബി അതല്ലാതെന്തു മോനെ
എന്‍റെ വാളിലെ പോസ്റ്റുകളില്‍ നീ വന്നു നോക്കിയിട്ട്
ലൈക്കണം എന്‍റെ പോന്നു മോളെ
--------------------------------------------------------------------
പോസ്സ്റ്റെന്തെന്നറിയാതെ ലൈക്കി ഞാന്‍ നടന്നെ
പോസ്റ്റിലെ വരികള്‍ നോക്കി കമെന്റ് നീ തരണേ
പോസ്റ്റുന്ന ഫോട്ടോകളില്‍ ട്ടാഗിങ്ങും വരണേ
ചാറ്റിങ്ങും ചീറ്റിങ്ങും നിറഞ്ഞെന്റെ പ്രിയനേ
പരമ ദയാപരനായൊരു സുഹ്രത്തെ
എന്‍ വാളിനുള്ളില്‍ നിറയും വൈറസ് നീക്ക് നീ പൂമോനെ
ഡിലീറ്റല്ലാതെ എതുമില്ലൊരു രക്ഷ എനിക്ക്
പൊന്നു മോനെ ഇന്നെനിക്ക്
-------------------------------------------------------------------------
ലൈക്കാനും കമെന്റാനും സമയത്തെ കൊല്ലാനും
എഫ് ബി അതല്ലാതെന്തു മോനെ
എന്‍റെ വാളിലെ പോസ്റ്റുകളില്‍ നീ വന്നു നോക്കിയിട്ട്
ലൈക്കണം എന്‍റെ പോന്നു മോളെ
----------------------------------------------------------------------------

ആഡ് ചെയ്യാന്‍ അപേക്ഷകള്‍ നിരയായി വന്നു
അളവറ്റ ഫൈക്കുകളും അതിലിന്നു നിറഞ്ഞു
എല്ലാമെന്‍ മൌസ് കിളിക്കില്‍ സ്പാം ലിസ്റ്റില്‍ മറഞ്ഞ്
ഹലാക്കിന്‍ ഫേസ് ബൂകിന്നെന്‍റെ ലൈഫും തകര്‍ത്ത്
എത്തിര എത്തിര യൌവന കുസുമങ്ങള്‍
ഈ ഫേസ്ബുക്കില്‍ നേരില്‍ കാണാത്ത ആയിരം കൂട്ടങ്ങള്‍
എല്ലാമിരുന്നു ചാറ്റീടും ബഹു ബോറായി ച്ചീറ്റീടും ബഹു ജോറായീ ...
----------------------------------------------------------------------------------
ലൈക്കാനും കമെന്റാനും സമയത്തെ കൊല്ലാനും
എഫ് ബി അതല്ലാതെന്തു മോനെ
എന്‍റെ വാളിലെ പോസ്റ്റുകളില്‍ നീ വന്നു നോക്കിയിട്ട്
ലൈക്കണം എന്‍റെ പോന്നു മോളെ
-----------------------------------------------------------------------------------
ഓരോരോ പോസ്റ്റിനിന്നു ലൈക്കിന്റെണ്ണം കുറയും
ഓര്‍ക്കുമ്പോള്‍ പോസ്റ്റാനുള്ള ധൈര്യം എന്നില്‍ കുറയും
മടിയില്ലാതൊരിക്കല്‍ ഞാന്‍ ഇതെടുത്ത് പോസ്റ്റും
മാനെ നീ ലൈക്ക് തന്നൊന്നെന്‍റെ പോസ്റ്റില്‍ കമന്റു
ലൈക്കിന്‍ സിഗ്നല്‍ പോസ്റ്റില്‍ കാണിക്ക്
ഇടറാതെ ഖല്‍ബില്‍ 
സൌഹൃദത്തില്‍ ആഴമുരപ്പിക്ക്
യാ ഹബീബി നീയാണിന്നെന്റെ പ്രതീക്ഷ
നിന്നിലാണ് എന്‍റെ ഇച്ചാ...
-----------------------------------------------

ലൈക്കാനും കമെന്റാനും സമയത്തെ കൊല്ലാനും
എഫ് ബി അതല്ലാതെന്തു മോനെ
എന്‍റെ വാളിലെ പോസ്റ്റുകളില്‍ നീ വന്നു നോക്കിയിട്ട്
ലൈക്കണം എന്‍റെ പോന്നു മോളെ

73 അഭിപ്രായങ്ങൾ:

 1. കൊള്ളാം ഇക്കാ ഇങ്ങടെ പാരഡികളൊന്നും ട്രാജഡി ആവാതെ ഞങ്ങൾ കാക്കും മൂസാക്ക. സംഭവം ഉഷാർ. ഞാനൊന്ന് പഠിക്കട്ടെ, കമന്റലിനാവശ്യം വരും. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 2. ഇതിന്‍റെ ഒറിജിനല്‍ ഏതാണ് മൂസാക്കാ???

  മറുപടിഇല്ലാതാക്കൂ
 3. ഏതായാലും ഈ പാരഡിക്ക് എന്റെ 'ലൈക്ക്'.കൂടെ അഭിനന്ദനങ്ങളും...

  മറുപടിഇല്ലാതാക്കൂ
 4. സംഗതി ജോറായിട്ടുണ്ട്..... വരികളിലുള്ളത് നമ്മുടെ ലോകം.... അഭ്നന്ദനങ്ങള്‍ മൂസക്ക.... നൗഷാദിനേയും റാഫിയേയും അഭിനന്ദനങ്ങള്‍ അറിയിക്കുക....

  മറുപടിഇല്ലാതാക്കൂ
 5. പാരഡി കേട്ട് ഞാന്‍ ലൈക്കി...ഗായകന് എല്ലാവിധ ഭാവുകങ്ങളും...കൂടെ എഴുതിയ കൊമ്പനും.

  മറുപടിഇല്ലാതാക്കൂ
 6. ഞാനും നീയും അവരുമുള്ള ലോകം.
  നന്നായിട്ടുണ്ട് കൊമ്പാ... കൂട്ടുകാര്‍ക്കെന്റെയും അഭിനന്ദനങ്ങള്‍..!

  മറുപടിഇല്ലാതാക്കൂ
 7. മുസ്സാക്കോ സമ്പവം കിടില്‍ തന്നെയാണല്ലൊ? ഈ പാരടി എഴുത്തുകാരെല്ലാം ഇനി എഴുത്ത് നിര്‍ത്തേണ്ടി വരുമോ !!! അവര്‍ തഴയുന്ന ത് നോക്കണം
  നല്ല വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. ഇതാ എന്‍റെയും ലൈകെ..
  എഴുതിയ ആള്‍ക്കും പാട്ടുകാരനും...

  മറുപടിഇല്ലാതാക്കൂ
 9. നിയ്ക്കും ഇഷ്ടായി..
  റാഫി സാഹിബിനും നൌഷാദിനും ചേർത്ത് മൂന്നുപേർക്കും ന്റെ ആശംസകൾ...
  എന്നാലും ഒരു പരിഭവം..
  “എന്റെ പേജ് “ വന്നില്ലാ... :(

  മറുപടിഇല്ലാതാക്കൂ
 10. ഈ സാഹസത്തിനു അഭിനന്ദനങ്ങള്‍! മുഴുവനും കേട്ടു,കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 11. ഹഹഹ... സൂപ്പർ; വായിച്ചപ്പോഴും 'മ' റേഡിയോവിൽ കേട്ടപ്പോഴും. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 12. പടച്ചോനെ .... തകര്‍ത്തു കളഞ്ഞല്ലോ ... ജോറായിട്ടുണ്ട്.. സസ്നേഹം ആഷിക്

  മറുപടിഇല്ലാതാക്കൂ
 13. മൂസാക്കാ ഇപ്പഴാ പാട്ട് കേട്ടത്.. ഇങ്ങനത്തെ ചീറബിള്‍ ഐറ്റംസ് കയ്യിലുണ്ടായിരുന്നു അല്ലെ????

  മറുപടിഇല്ലാതാക്കൂ
 14. ഉഷാര്‍, രണ്ടു പ്രാവശ്യം കേട്ടു. റാഫിയുടെ ശബ്ദം സൂപ്പര്‍, പാരഡികള്‍ക്ക്‌ ഇനിയും പറക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 15. മൂസാക്കാ....ഇങ്ങളൊരു മൂസ-കലാഭവൻ, ചുരുക്കി മൂലാഭവൻ അങ്ങോട്ടുണ്ടാക്കിക്കേ...അതിന്റെ ലേബലിൽ നമുക്ക് ഓണത്തിനിടയ്ക്ക് ചപ്പാത്തിക്കച്ചവടവും,ദേ മാവേലി തുഞ്ചത്തുമൊക്കെ എറക്കാമെന്നേ...തകർത്ത് മുത്തേ......

  മറുപടിഇല്ലാതാക്കൂ
 16. കൊമ്പാ, സംഗതി ഇപ്പോളാണ് കിടീലനാ‍്യത്.. വരികൾക്ക് ഈണവും മധുര നാദവും നൽകിയപ്പോൾ ഈ പാരഡി ശ്രദ്ധിക്കപ്പെടേണ്ടതായി മാറി. അഭിനന്ദനങ്ങൾ അണീയറ പ്രവർത്തകർക്കും, രചയിതാവിനും ഗയകനും.

  മറുപടിഇല്ലാതാക്കൂ
 17. കൊള്ളാം കേട്ടോ.. പാരഡി എഴുതി എഴുതി നാദിര്‍ഷായുടെ കഞ്ഞികുടി മുട്ടിക്കുമോ !!

  മറുപടിഇല്ലാതാക്കൂ
 18. നന്നായി കോമ്പാ
  എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 19. മധുരം.. മനോഹരം...
  പാട്ടും, പാടിയതും, വീഡിയോയും...
  ലിറിക്സ് കണ്ടപ്പോള്‍ തന്നെ പറഞ്ഞിരുന്നു പാടി കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന്... അതും നടന്നു... നന്ദി...നന്ദി...
  സുഹൃത്തെ... അഭിനന്ദനങ്ങള്‍.. (കുറച്ചു മറ്റുള്ളവര്‍ക്കും കൊടുത്തേക്കു..)

  മറുപടിഇല്ലാതാക്കൂ
 20. ഓഫീസിലായതു കൊണ്ട് കേട്ടില്ല, വായിച്ചതേയുള്ളൂ.

  കൊള്ളാം... ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 21. ഞാന്‍ ലൈക്കി . വീണ്ടും ലൈക്കി ...
  അല്ലെന്കിലെ ലൈക്കി ലൈക്കി ഈ കൊലത്തിലായി , ഇനി അന്റെ പാട്ടും ലൈക്കിക്കലയാം.
  നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 22. സംഗതി പൊളപ്പന്‍ മൂസേ.......
  നീ പൊന്നപ്പനല്ലപ്പാ രായപ്പനാ....വി.ഡി.രായപ്പന്‍!

  മറുപടിഇല്ലാതാക്കൂ
 23. അപ്പൊ ഇതായിരുന്നല്ലേ ഒയലിച്ചയിലിട്ട കമന്റിന്റെ അടിസ്ഥാനം.. കൊള്ളാം..ഈയിടെയായി ഇത്തരം ഐറ്റങ്ങള്‍ ഒരുപാടു കാണാറില്ല. പാരഡിക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ടോ ആവോ.

  മറുപടിഇല്ലാതാക്കൂ
 24. ഞാനും ലൈക്കി കൊമ്ബാ ....:)
  നൌശു വിനും റാഫിക്കും കൊമ്പനും അഭിനന്ദനങ്ങള്‍ ട്ടോ ...!!  അല്ല കൊമ്ബാ ഇതിനു പകരം ന്ടിനാ അന്ന് യൂ ടുബില്‍ കൊമ്പന്‍ കരഞ്ഞത്....:)
  കഷ്ടായി ട്ടോ...കൂടെ കേട്ടവര്‍ ഒക്കെ കരഞ്ഞു പോയി ...:)

  മറുപടിഇല്ലാതാക്കൂ
 25. ആ നാദിർഷായുടെ പകുതി ആൾബലം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ, നിങ്ങൾ ഈ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെടേണ്ടായിരുന്നൂ, അനിയാ.. അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 26. ഹലാക്കിന്റെ ലൈക്കും കമന്റും കൊണ്ട് ജീവിതം നായയും പൂച്ചയും നക്കിയ സര്‍വ്വഅവിലവലാതികള്‍ക്കുമായി കൊമ്പന്റെവക സമ്മാനം!

  ഹഹഹഹാ; കലക്കി കൊമ്പാ പിടിച്ചു കുലുക്കി!

  മറുപടിഇല്ലാതാക്കൂ
 27. ലൈക്കന്നെ..അല്ലാണ്ട്പ്പോന്താ ചെയ്യ്യാ?

  മറുപടിഇല്ലാതാക്കൂ
 28. കൊമ്പാ,,, സൂപ്പറായിട്ടുണ്ട്,,,,ഏതായാലും ഇതൊരു തുടക്കമാകട്ടെ,,,,, ഇനിയുമൊരുപാട് കാര്യപ്രസക്തമുള്ള പാരഡികളിറങ്ങട്ടെ,,,,എല്ലാവിധ ഭാവുകങ്ങളും,,,

  മറുപടിഇല്ലാതാക്കൂ
 29. കൊമ്പ ... ഈ മേഖലയില്‍ ഒന്ന് അമര്‍ന്നു പിടിച്ചോ !!
  ഒരു പത്തെണ്ണം പടച്ചു ഒരു സി ഡി ആക്കി ഇറക്കാന്‍ നോക്ക്.
  ബ്ലോഗ്ഗിന്റെ പുറത്തും ഇല്ല്യാശ്ശേരിക്കാരനെ പത്താള്‍ അറിയട്ടെ ...

  അന്ന് ജ്ജ് ഞമ്മളെ ഒന്ന് മറക്കരുത് ട്ടാ ...

  നന്നായി ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 30. ഞാന്‍ നേരത്തെ കേട്ടതാ,എന്നാലും ഒന്നൂടെ കേട്ട്,എന്നെ പോലുള്ള രോഗികളെ പറ്റിയാ ണെങ്കിലും ഇഷ്ടായി ,,ഒത്തിരി

  മറുപടിഇല്ലാതാക്കൂ
 31. വേണുജി പറഞ്ഞത് പോലെ ഈ രംഗത്ത് ഒരു കില്ലാഡി ആകുമ്പോൾ നമ്മളെയൊന്നും മറക്കല്ലെ...!!

  മറുപടിഇല്ലാതാക്കൂ
 32. പടച്ച റബ്ബേ .. തകര്‍ത്തു കളഞ്ഞല്ലോ .. വരികളില്‍ മൂസാക്ക നിറഞ്ഞു നിന്നപ്പോള്‍ ആലാപന മികവ് കൊണ്ട് റാഫിക്ക തകര്‍ത്തു കളഞ്ഞു ഫേസ് ബുക്കിന്റെ വെത്യസ്ഥ മുഖങ്ങള്‍ എഡിറ്റ്‌ ചെയ്തു കൊടുത്ത നൗഷാദ്‌ ഇക്കയും തിളങ്ങി . ടോട്ടലി അമയ്സിംഗ് വര്‍ക്ക്‌ ,, ബെസ്റ്റ്‌ വിശേസ്‌
  ബൈ അപ്ന അപ്ന ബ്ലോഗ്‌ മൊതലാളി

  മറുപടിഇല്ലാതാക്കൂ
 33. സംഭവം ചീറി...
  അടുത്തത് പോരട്ടെ...

  മ്മളും പണ്ട് ഇതുപോലൊന്ന് മെനക്കെട്ടിരുന്നു..
  ദേ.. ഇത്.. അതന്നെ...
  http://www.youtube.com/watch?v=0hFwZZeK0rE

  മറുപടിഇല്ലാതാക്കൂ
 34. നന്നായി .. എല്ലാം !
  നമുക്കിതെല്ലാം ചേര്‍ത്ത്‌ ഒരാല്‍ബമായി ഇറക്കേണ്ടേ ? :)

  മറുപടിഇല്ലാതാക്കൂ
 35. വീഡിയോ കണ്ടിരുന്നു... നന്നായിട്ടുണ്ട്....
  പിന്നെ കൊമ്പന്റെ പോസ്റ്റ്‌ ഒന്നും ഡാഷ് ബോര്‍ഡില്‍ വരുന്നില്ലല്ലോ.....
  സെറ്റിംഗ്സ് വല്ലതും മാറിയിട്ടുണ്ടോ ???

  മറുപടിഇല്ലാതാക്കൂ
 36. ഹ ഹ സംഗതി കലക്കീ ട്ടോ .......... ഇനിയു വരട്ടെ നല്ല കുറിക്കു കൊള്ളുന്ന ''മക്കാര്‍ ഇശലുകള് ...''

  മറുപടിഇല്ലാതാക്കൂ
 37. ആഹ കലക്കിയേട്ടാ ..
  വമ്പനായ കൊമ്പനും , റാഫിക്കും
  നൗഷാദിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ..
  സംഗതി കൊള്ളാം കേട്ടൊ ..
  ലൈക്കോട് ലൈക്ക് ..

  മറുപടിഇല്ലാതാക്കൂ
 38. എന്റെ കൊമ്പാ ഞാന്‍ ലൈക്കി ലൈക്കി വയ്യാണ്ടായി....

  സംഭവം തകര്‍ത്തൂട്ടാ...ഇതൊരു തുടക്കമാവട്ടെ

  ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 39. ഇനിക്ക് ഈ പാട്ട് ലൈക്ക് ആയി .ഇങ്ങനെ കമന്റിയാല്‍ മതിയോ .മാപ്പിളപാട്ടിന്റെ താളത്തില്‍ മനോഹരമായി അവതരിപ്പിച്ചു.വളരെ രാസവഹാമായിരുന്നു .ആശംസകള്‍ .വീണ്ടും വരും കേട്ടോ .

  മറുപടിഇല്ലാതാക്കൂ
 40. ഈ കൊമ്പന്റെ ഓരോ വമ്പത്തരങ്ങൾ...കലക്കികെട്ടോ....

  മറുപടിഇല്ലാതാക്കൂ
 41. പ്രിയപ്പെട്ട കൊമ്പന്‍,
  മാപ്പിളപാട്ടിന്റെ താളത്തിലുള്ള ഈ ഗാനം നന്നേ രസിച്ചു! വീഡിയോ ബഹു കേമം!
  ആശംസകള്‍ !
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 42. ഇതിപ്പഴാ കണ്ടത് ... കലക്കി.
  എന്റെ വക ഒരു ലൈക്കും ഒരു കമന്റും ..

  മറുപടിഇല്ലാതാക്കൂ

 43. കൊമ്പന്റെ വംബത്തരങ്ങൾ
  എനിക്കെന്നും പ്രിയതരമാണ് .... ആശംസകൾ .

  മറുപടിഇല്ലാതാക്കൂ
 44. എഴുതിയ ആള്‍ക്കും പാടിയ ആള്‍ക്കും എഡിറ്റിയ ആള്‍ക്കും ,,, !!
  ഓരോ സൂപര്‍ ലൈക്‌!!!!! വീതം!!!....

  പോരട്ടെ അടുത്തത്!!!

  മറുപടിഇല്ലാതാക്കൂ
 45. കേക്കാൻ ഇപ്പോ തരമില്ലാ പക്ഷെ വരികൾ.. ഹാസ്യമെങ്കിലും .. സത്യമാണ്.. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 46. നീ വലിയ സംഭവം ആയിട്ടുണ്ടാല്ലേ?

  സംഗതി നന്നയിട്ടുണ്ട് !! ഇക്കിഷ്ട്ടായി

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...