അര്‍ദ്ധരാത്രിയില്‍ പട്ടാള യൂണിഫോമിട്ട് കൈ നീട്ടി സല്യൂട്ട് ചെയ്ത് ഉയര്‍ന്ന ഓഫീസറുടെ നിര്‍ദേശങ്ങള്‍ക്ക് യസ് സര് ,യസ് സര് എന്ന് മൂളി കേട്ട് കൊണ്ട് റെജിമെന്റിലെ അംഗങ്ങളോടൊപ്പം പരേഡ് ചെയ്തു കുന്നിന് മുകളിലെ ജീര്‍ണിച്ച ആനക്കോട് കോട്ടയിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍ ഒരഭിമാനം തലയുയര്‍ത്തി നിന്നിരുന്നതിനെ ഞാന്‍ നന്നായി ആസ്വദിച്ചു .
ബുധനാഴ്ച, നവംബർ 7
ആനക്കോട് കോട്ടജയം.
അര്‍ദ്ധരാത്രിയില്‍ പട്ടാള യൂണിഫോമിട്ട് കൈ നീട്ടി സല്യൂട്ട് ചെയ്ത് ഉയര്‍ന്ന ഓഫീസറുടെ നിര്‍ദേശങ്ങള്‍ക്ക് യസ് സര് ,യസ് സര് എന്ന് മൂളി കേട്ട് കൊണ്ട് റെജിമെന്റിലെ അംഗങ്ങളോടൊപ്പം പരേഡ് ചെയ്തു കുന്നിന് മുകളിലെ ജീര്‍ണിച്ച ആനക്കോട് കോട്ടയിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍ ഒരഭിമാനം തലയുയര്‍ത്തി നിന്നിരുന്നതിനെ ഞാന്‍ നന്നായി ആസ്വദിച്ചു .
വ്യാഴാഴ്ച, ഒക്ടോബർ 4
കുഞ്ഞുണ്ണിയും ഇരുപത്തിയന്ജ് കുണുവയും
പടിഞ്ഞാറന്‍ മാനത്ത് അസ്തമയത്തിലേക്ക് അടിവെച്ചു നീങ്ങുന്ന സൂര്യന് അതിന്റെ സകല സൌന്ദര്യവും പുറത്തെടുത്ത് ഇരുട്ട് വിതറി യാത്രാവുകയാണ് . ഒപ്പം മണ്ണത്തപറമ്പ് ഗ്രൗണ്ടില്‍ കാല്പന്തു കളിയുടെ
ആരവമുയര്‍ന്നു കേള്‍ക്കാം പടച്ചോന്റെ ഫ്ലഡ് ലൈറ്റ് ഒഫാവാന്‍ ഇനി നിമിഷങ്ങളെ ബാക്കിയോള്ളൂ
എന്നയോർമ്മ , ഓരോ കളിക്കാരന്റെ ആവേശത്തിലും പ്രകടമാണ് എത്രയും പെട്ടന്ന് എതിരാളിയുടെ ഗോള്‍ വല കിലുക്കാന്‍ ഓരോ കളിക്കാരനും മത്സരിച്ചു ശ്രമിക്കുന്നുണ്ട് ഒപ്പംകാണികളുടെ കരഘോഷവും സ്വപക്ഷത്തിന് വേണ്ടിയുള്ള ആര്‍പ്പുവിളികളും വെല്ലുവിളികളും മുഴങ്ങി കൊണ്ടിരിക്കുകയാണ് .
ബുധനാഴ്ച, ജൂലൈ 11
പ്രഭാതം വിരിയിച്ച പൂമൊട്ട്...
കിഴക്കന്‍ കുന്നുകള്‍ക്ക് മുകളില്‍ സൂര്യ ഭഗവാന് എഴുന്നള്ളത്തിനു ഒരുങ്ങിക്കൊണ്ട് വര്‍ണ ശബളിമയില്‍ പൊതിഞ്ഞു നില്‍ക്കുകയാണ്. ഇന്നലെ രാത്രിയാണ് ഹനീഫ നീണ്ടൊരു ഇടവേളക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. ദീര്‍ഘ യാത്രയുടെ ആലസ്യം ശരീരത്തെ നന്നായി അലട്ടിയിരുന്നു. കിടന്നപ്പോള്‍ തന്നെ മനസ്സില്‍ കരുതിയതാണ് നാളെ കുറെ വൈകി എണീറ്റാല്‍ മതി.
വ്യാഴാഴ്ച, ഏപ്രിൽ 5
കലികാലത്തിലെ കലിയനും കലിച്ചിയും....
തുള്ളി മുറിയാതെ ചന്നം പിന്നം പെയ്തു കൊണ്ടിരിക്കുന്ന മഴയുടെ ചാഞ്ഞും ചെരിഞ്ഞുമുള്ള ലീലാ വിലാസങ്ങളും കണ്ടു വീടിന്റെ കോലായിലിരിന്നു ഓട്ട ചട്ടിയില്‍ വറുത്തെടുത്ത അരിമണിയില്‍ കൊട്ടത്തേങ്ങ ചിരവിയതും ചേര്‍ത്ത് കട്ടന്‍ ചായയിലേക്ക് ആവാഹിച്ചു അന്ന നാളത്തിലേക്ക് തള്ളി വിടുന്ന ക്രിയ കര്‍മത്തില്‍ മുഴുകി ഇരിക്കുക ആണ് കൂടെ ഓരോളത്തിനു പെറ്റുമ്മാന്റെ കര്‍ക്കിടക പ്രാക്കും ഉണ്ട് പൂര്‍വാധികം ഭംഗിയില്‍
വ്യാഴാഴ്ച, മാർച്ച് 8
ഞാന്‍ ഒരു പാട്ടിനെ കൂടി നശിപ്പിച്ചു ...
പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും മുകള്തട്ടിലുമൊക്കെ സജീവമായ ഒന്നാണല്ലോ ഫേസ് ബുക്ക് എന്ന മുഖ പുസ്തകം.
ബുധനാഴ്ച, ഫെബ്രുവരി 22
ഒരു രോമവും കുറെ രോമന്മാരും....!!!

ഇനിയഥവാ അങ്ങനെയൊരു ക്ഷാമം നേരിടുകയാണെങ്കില്തന്നെ പടച്ചോന്റെ ഖുദ്റത്ത് കൊണ്ട് ഞമ്മളെ മാധ്യമങ്ങളും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളുമടക്കം അതിനൊരു പരിഹാരവുമായി മുന്നോട്ടു വന്ന് മതവിശ്വാസികളുടെയും പൊതുജനങ്ങളുടെയും ക്ഷാമം തീര്‍ക്കുന്നത് കാണുമ്പോള്‍ ഉള്ളത് പറയാലോ ഈയുള്ളവന് പൊതുവെ രോമം കുറച്ചു കുറവാണെങ്കിലും ഉള്ളസ്ഥലത്തെ രോമം ഒരു മടിയും കൂടാതെ എഴുന്നേറ്റു പോവുകയാണ്.
ചൊവ്വാഴ്ച, ജനുവരി 31
കുഞ്ഞുണ്ണിയുടെ സങ്കടവും, മമ്മൂട്ടിയുടെ ജാമ്യവും !
സ്കൂളില്‍ പോകുന്ന റിസ്ക്ക് പിടിച്ച പരിപാടിയോട് സലാം പറഞ്ഞ് നാട്ടിലെ പ്രധാന ടി വി എസ് (തെക്ക് ,വടക്ക് സര്‍വീസ്)ഗ്യാംഗില്‍ മെംബര്‍ഷിപ്പെടുത്ത് ആത്യാവശ്യം അല്ലറചില്ലറ തക്കിടതരികട പരിപാടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഒരു അഭ്യുദയകാംഷി ഉപദേശക റോളിലെത്തി എന്നെ ഗുണദോഷിക്കുന്നത് .
നീ തെക്ക് വടക്ക് തേരാപാര നടന്നാല്‍ പോരാ. സ്കൂളില്‍ പോവലൊക്കെ നിറുത്തിയ സ്ഥിതിക്ക്, ഇനിയെന്തെങ്കിലും ജോലിക്കൊക്കെ പോയി, കുറച്ചു കാശൊക്കെ സംഘെടുപ്പിച്ചു കുടുംബത്തിനൊരത്താണിയാവണം തുടങ്ങി എന്റെ 'ഭാവി ഭൂത വര്‍ത്തമാന' ജീവിതത്തിലെ സംഭവ ബഹുല ബാഹുല്യങ്ങള്‍ എല്ലാമെടുത്തൊരു ഉപദേശ നിര്‍ദേശ ഗുണദോഷം ...!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)