ഞായറാഴ്‌ച, ഓഗസ്റ്റ് 21

പടച്ചോന്‍റെ ഓഫറും മൂത്രത്തിലെ കല്ലും




ഞാന്‍ കഴിഞ്ഞ വെക്കേഷന്‍ നാട്ടില്‍ പോയത് നോമ്പിനു മൂന്നു ദിവസം മുമ്പാണ്. എനിക്കറിയാവുന്ന അര അറബിയും മുറി ഇന്ഗ്ലീഷും മുഴുവന്‍ മലയാളവും കൂട്ടികുഴച്ചു ഒരു സാമ്പാര്‍ പരുവത്തില്‍  എന്‍റെ  സ്വന്തം അറബിയോട് ഞാനൊരു നൂറു വട്ടം പറഞ്ഞതാ ... എനിക്കിപ്പോള്‍ നാട്ടില്‍ പോകണ്ട  എന്‍റെ കയ്യില്‍ കാശില്ല എന്ന്."ഞാന്‍ തന്നെപ്പോലെ വായില്‍ സ്വര്‍ണകരണ്ടിയുമായി പിറന്നു വീണവനല്ല ചിരട്ടകൈലുമായി പ്രസവിച്ചു വീണതാ" എന്നൊക്കെ.. പക്ഷെ, എന്ത് ചെയ്യാന്‍...?
ശമ്പളം കുറച്ചും സ്നേഹം കൂടുതലും തരുന്ന എന്റെ സ്വന്തം മൊയലാളി   അല്‍ കല്‍ത്താനി  കുല്‍ത്താനി മൊയ്തീന്‍ ഒടുക്കത്തെ വാശിക്ക് മൂച്ച് കയറി അവന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശിറക്കി എന്നെ നാട്ടിലേക്ക് വീമാനം കയറ്റി.




 ടാങ്ക് ,നിഡോ ,തമര്‍,   ബദാം, പിസ്ത മുതലായ ഭക്ഷ്യ മൂലാധികളും ,,,സോപ്പ്‌ ചീപ് ,പാരച്യൂട്ടു ,ഏരിയല്‍ ,ഫയറി ,തുടങ്ങിയ അടുക്കള സാധന സാമഗ്രികളും ,എക്കൊലാക്ക് കമ്പനി മൈടു ഫോര്‍ ഗല്‍ഫന്‍സിനു മാത്രം ഇറക്കിയ പന്ത്രണ്ട്കിലോ ബ്രൌണ്‍ പെട്ടിയും തൂക്കി ,പൊക്കിളിന്റെ മേലെ ബലൂണ് പോലത്തെ അംബ്രല്ലവയറില്‍ ഇന്‍സൈഡും ചെയ്തു മദ്രാസ് പപ്പടം വലിപ്പത്തില്‍ പൊട്ടും ,കഷായത്തിന്റെ കളറും ഒത്തു ചേര്‍ന്ന എയറിന്ത്യ വാനമ്പാടി അമ്മച്ചിയുടെ അനുഗ്രഹവും വാങ്ങി നാട്ടില്‍ ലാന്‍റ് ചെയ്ത മുതല്‍ തുടങ്ങി ഓരോമാലാമത്തുകള്‍ .


പടച്ചോന്റെ സ്വന്തം ദുനിയാവ് എന്ന് മാലോകര്‍ മൊത്തവും വള്ളി പൊട്ടിയ ട്രൌസറിടുന്ന സായിപ്പും, പിന്നെ വിനീതനും അടക്കം സകല  ആത്മി അസാന്മാരും പറയുന്ന  മഞ്ഞു പെയ്യുന്ന മനംകുളിരുന്ന മാമ്പൂ പൂക്കുന്ന  മരതക നാട് . ഈ ഒരു നാടിനെ കുറിച്ച് ഇക്കരെ നിന്നപ്പോള്‍ എന്തൊക്കയാണ് വാഴ്ത്തി  പാടിയിരിക്കുന്നത്.  ഹോ....!!  ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്നു എയര്‍ പോര്ട്ടിലേക്ക് കാലെടുത്തു വെച്ചതും  കാക്കി ഇട്ടതും ഇടാത്തതുമായ ഏമാന്‍മാരുടെ കുത്സിത ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളും  ചെക്കിങ്ങും എല്ലാം കണ്ടപ്പോള്‍ 
 ബ്ലഡില്ലാത്ത എന്റെ ബോഡിയിലെ നീര് തിളക്കാന്‍ തുടങ്ങി. ഇവന്‍മാരെന്താ മലയാളം മാത്രമറിയുന്ന എന്നോട് പാകിസ്താന്‍ പൌരനോട് പെരുമാറുന്ന പോലെ പെരുമാറുന്നത് എന്നു തുടങ്ങി ഒരു നൂറു കൂട്ടം ചിന്തകള്‍ എന്റെ  കൊമ്പില്ലാത്ത തലയില്‍ ഇന്ത്യ ശൂന്യാകാശത്തേക്ക് വിട്ട റോക്കെറ്റ് ലക്‌ഷ്യം തെറ്റി കറങ്ങുന്നത് പോലെ കറങ്ങി കൊണ്ടിരുന്നു .


മലയാളിയുടെ സാംസ്കാരിക സമ്പന്നതയെ കുറിച്ച് എത്രയെത്ര പറഞ്ഞവനാ ഞാന്‍ 
എന്നിട്ടും  എന്റെ നാട്ടിലെ നിയമപാലകര്‍ക്ക് മാത്രമെന്താ  ഇപ്പോളും സംസ്ക്കാരം ഇല്ലാത്തതു..?  അതിനൊക്കെ എന്റെ അല്‍ കുല്‍ത്ത്  മൊയലാളി മോയിദീന്റെ നാട്ടിലെ പോലീസ്  ആദ്യം തന്നെ കാണുമ്പോള്‍  അപരാധി ആണോ? നിരപരാധി ആണോ? എന്നൊക്കെ തിരിച്ചറിയുന്നതിനു മുമ്പ്  കൈതന്ന്  പടച്ചോന്റെ അനുഗ്രഹം നിങ്ങളെ മേല്‍ സദാ വര്‍ഷിക്കട്ടെ എന്നു  അഭിസംബോധന ചെയ്യുന്നത് കാണുമ്പോള്‍  കഷ്ട്ട കാലത്തിനു വല്ലതെറ്റും ചെയ്തിട്ടുണ്ടെങ്കില്‍  തന്നെ ചുമ്മാ കയറി അങ്ങ് സമ്മതിക്കും......! ആ സ്ഥാനത്ത്  മുജ്ജന്മത്തില്‍  എന്റെ ആറാം വാരിക്കിട്ടു  പിച്ചാത്തി താഴ്ത്തി യമലോകത്തേക്ക് യാത്രയപ്പ് തന്നവനല്ലേ.....
 മുന്നില്‍ നില്‍ക്കുന്നത് എന്ന ഭാവത്തോടെ നില്‍ക്കുന്ന ഈ ഫാരത പുത്രനോക്കെ   എവിടുത്തെ ജനമൈത്രിയാ................?
  എന്തോരോ................?
  എന്തോ.......................?
 വരാനുള്ളത്  റണ്‍വേയില്‍ അല്ല മെറ്റല്‍ ടിറ്റക്റ്റരില്‍ വരെ തങ്ങില്ല എന്നാണല്ലോ പുതുമൊഴി! ഇതാ വരുന്നു അടുത്ത കുരിശ്.  കാല്‍സറായിയും  അണിഞ്ഞു തൊപ്പിയും വെച്ച് കുപ്പിയുമടിച്ച് വരുന്ന ആ തിരുരൂപം മുന്നില്‍ കണ്ടതും ജനിച്ചിട്ട്‌  ഇന്ന് വരെ വിളിക്കാത്ത പടച്ചോന്‍മാരെ സകലതിനെയും ഒരാവര്‍ത്തി വിളിച്ചു.  ഇനി ഈ  പഹയന്റെ ആഗമനോദ്ദേശം  എന്താണാവോ .....?  


പുള്ളിക്കാരന് വേണ്ടത് മറ്റവനാണ്.......  വിദേശത്ത് പോയി വരുന്ന സ്വദേശികള്‍  കൊണ്ട് വരുന്ന വിദേശിയെ !
  ഹാവൂ......!!
   തൊപ്പിയും കുപ്പായവും കണ്ടാല്‍  ആള് മാന്യനാണെങ്കിലും  സ്വഭാവം കൂതറയാ ..... കണ്ടവന്‍ കൊണ്ടുവരുന്ന കുപ്പിക്ക് കൈ നീട്ടുന്ന തെണ്ടി ഇവനെയൊക്കെ ആരെടാ  ഈ പണിക്കേല്‍പ്പിച്ചത്  എന്നു  എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ ചോദിച്ചവന്റെ   നെഞ്ചിന്‍ കൂടിനിട്ടു ഒന്ന് പൊട്ടിക്കാന്‍  തോന്നായിഅല്ല .പിന്നെ വെറുതെ എന്തിനാ നല്ല തല്ലു  ചോദിച്ചു വാങ്ങുന്നത് വീട്ടില്‍ നിന്ന് പെണ്ണുമ്പിള്ള ആവശ്യത്തിനു  തരുന്നത്   കൊണ്ടും എയര്‍ പോര്‍ട്ടിനു പുറത്ത് എന്നെ സ്വീകരിക്കാന്‍ വെമ്പി നില്‍ക്കുന്ന സ്വന്തം കെട്ടിയോളും ഞാന്‍ കണ്ടതും കാണാത്തതുമായ  ചക്കര  തത്തമ്മ തുടങ്ങിയ സന്താന സൌഭാഗ്യ കണ്മണികള്‍  കാത്തു നില്‍ക്കുന്നത് കൊണ്ടും ഒരു കേരളീയനാണ് എന്ന അഹങ്കാരം വെടിഞ്ഞു  പഞ്ച പാവമായി ആ യമഗണ്ടന്‍റെ  ചോദ്യങ്ങള്‍ക്ക് മുമ്പില്‍ താണ് കൂണ്  ഉത്തരം നല്‍കി കൊണ്ടിരുന്നു.
 ഞാന്‍ വരുന്നത്  അങ്ങ് ദുഫായീന്ന് അല്ല  ബദ്രീങ്ങളെ നാട്ടില്‍ നിന്നാണ് അവിടെ നിങ്ങള്‍ കുടിക്കുന്ന സര്‍വത്തും വെള്ളം എനിക്കും എന്റെ സ്വന്തം അല്‍ കുല്‍ത്ത്മൊയ്തീന്റെ  നാട്ടുക്കാര്‍ക്കും  ഹറാമാണെന്നും  അത് കൊണ്ട് എന്റെ കയ്യില്‍ അതില്ല എന്‍റെ പോന്നു "സാറേ" .......................... എന്നക്ഷരം തെറ്റിക്കാതെ പറഞ്ഞിട്ടും ഉള്‍കൊള്ളാതെ  ആ "ഫന്ന ഫാരത ഫൌരന്‍" അവന്‍ എന്റെ ആമാട പെട്ടി തുറന്ന് കണ്ടാലേ  കലിപ്പടങ്ങൂ എന്ന   ഒടുക്കത്തെ വാശി  കണ്ടതും  കൊമ്പും വമ്പും  നടയിലൊതുക്കി   ക്ഷമയുടെ നെല്ലിപലകയില്‍ നിന്ന എന്റെ സകല കണ്ട്രോളും തെറിച്ചു.
 "ഗതി കെട്ടാല്‍ ബ്ലോഗ്ഗര്‍ കമെന്ടല്ല ഫോളോ വരെ ചെയ്യുമെന്ന്" പറഞ്ഞപോലെ ആപ്പീസര്‍ ഹമുക്ക് ചാടിയതിലും പതിന്മടങ്ങ് ശക്തിയില്‍ ഞാന്‍ ഒരു ലോങ്ങ് ജമ്പ് ചാട്ടം ചാടി സുരേഷ് ഗോപി സ്റ്റൈലില്‍  നിനക്ക് ഞാന്‍ എന്റെ ആമാടപെട്ടിയല്ല അണ്ട കടാഹം വരെ കാണിച്ചു തരാടാ  സരിഗമ പധനിസ സാറേ ... എന്നു പറഞ്ഞ് കേട്ട അവനു പിന്നെ  കുപ്പി പോയിട്ട്  കുപ്പിയുടെ അടപ്പ്‌ പോലും വേണ്ട  ആട് കിടന്നിടത്ത് പൂട പോലും കാണുന്നില്ല.
 ഒരു യുദ്ധം ജയിച്ച ഭാവത്തില്‍ പുറത്തിറങ്ങി  അരുമ സന്താന സംഗമം ആസന്നമായ നിമിഷങ്ങള്‍ മനസിനുള്ളില്‍ പൊട്ടി വിടരുന്ന പലവിധ   വികാരങ്ങള്‍  ഗള്‍ഫിലേക്ക് വണ്ടി കേറുമ്പോള്‍ പൊന്നുമ്മ തന്ന ചക്കരമോള്‍ എന്നെ മറന്നു കാണുമോ?  ഞാന്‍ കാണാത്ത എന്നെ കാണാത്ത തത്തമ്മ !എന്‍റെ തത്തമ്മ കുട്ടി എന്ത് പെര്‍ഫോമന്‍സ്‌ ആവും  കാണിക്കുക ? തുടങ്ങി അകതാരില്‍ ഒരായിരം ആകാംഷകളുടെ പൂത്തിരി കത്തി തീരുന്നതിനു മുമ്പതാ ഓടിച്ചാടി സന്തോഷ നിമിഷ പുളക ഹര്‍ഷത്താല്‍ വന്നു എന്‍റെ കൈകളിലേക്ക് പാഞ്ഞു കയറി ന്റെ ചക്കരമോള്‍  ഫാഗ്യം.! മോളെന്നെ മറന്നില്ല. അതുകഴിഞ്ഞു ഞാന്‍ കാണാത്ത തത്ത കുട്ടിയെ വാരി പുണരാന്‍ കൈ നീട്ടിയതും   കൈക്കൊരു തട്ടും തന്ന് ഏതാ  ഈ കോപ്പന്‍ എന്ന ഭാവത്തില്‍ മുഖം ഒരുവെട്ടിക്കല്‍.  ന്റെ  പോന്നു മോളെ... ഇതു കോപ്പന്‍ അല്ല ബാപ്പയാണെന്ന് പറഞ്ഞിട്ട് അവള്‍ക്കുണ്ടോ?  വല്ല കുലുക്കവും  വിത്ത് ഗുണം പത്തു ഗുണം നാല് ദിവസം പെടാ പാട് പെട്ടു ഞാനും വീട്ടുകാരും അവളെ ക്കൊണ്ട് അവളെ ബാപ്പയാണ് ഞാനെന്നു മനസിലാക്കിക്കാന്‍  ഒരു പ്രാവാസി അച്ഛന്റെ ഗതികേടേ......... അല്ലാതെന്ത്  പറയാന്‍ ..?   സ്വന്തം മോള്‍ക്ക് അച്ഛനെയും അച്ഛനെ മോള്‍ക്കും പരിചയപ്പെടുത്തേണ്ടി വരുന്ന ഇന്‍ ട്രോഡക്ഷന്‍ റൌണ്ട്..!!  ചുമ്മാതല്ല  സഹമുറിയന്‍ അന്ത്രുമാന്‍ ഇടയ്ക്കിടെ പറയാറ് ഈ ഗള്‍ഫ്‌ കണ്ടു പിടിച്ചവനെ കിട്ടിയാല്‍ തൂക്കി കൊല്ലണമെന്ന്.



അങ്ങിനെ പറയത്തക്ക കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ മൂന്നു നാല് ദിവസം ഉമ്മച്ചിയുടെ 'നൈസ് പത്തിരിയും  ഇറച്ചി കറിയും 'ഇടക്ക് അമ്മായി അമ്മയുടെ പൊരിച്ച കോഴിയും പിന്നെ അല്ലറ ചില്ലറ സല്‍ക്കാരങ്ങളും  എല്ലാം ആയപ്പോള്‍ ഉണക്ക ഖുബ്ബൂസും തൈരും തിന്നു മൂര്‍ച്ച പോയ നാവോക്കെ വീണ്ടും ഉശാറായെന്ന് മാത്രമല്ല  നാട്ടില്‍  കൂലി പണി എടുത്തു നടന്ന സമയത്ത് എന്നെ മൈന്‍ഡ് ചെയ്യാതിരുന്ന സകല ചൂക്ളികളും എന്നെ പരിഗണിക്കുന്നു .
പ്രവാസം കൊണ്ടുള്ള ഒരു ഗുണം  അതാണ്‌. അന്നുവരെ നമ്മളെ കാണുമ്പോള്‍ മുഖം കറുപ്പിച്ചവനൊക്കെ നമ്മളെ കാണുമ്പോള്‍ മുഖം വെളുപ്പിക്കും  അത് കണ്ടെങ്ങാനും മനസലിഞ്ഞാല്‍ കുടുംബം വെളുക്കും  ഹല്ല പിന്നെ....!
അങ്ങിനെ ഉണ്ടുറങ്ങി സ്വസ്ത സമാധാന സ്വരൂപനായി വസിക്കവേ അതാ വുന്നു അടിവയറ്റിനൊരു വേദന ! വേദന എന്നു പറഞ്ഞാല്‍ പ്രസവവേദനക്ക് തുല്യം.  വേദന കണ്ടതും ഉമ്മച്ചിയുടെ മുറി വൈദ്യ ചികിത്സയുടെ ഭാഗമായി  കൊമ്പന്‍ ജാതി ഗോരോസന്‍ ജാതി കീഴ്ജാതി മേല്‍ജാതി തുടങ്ങിയ ഗുളികകളും തൊടിയില്‍ നിന്ന് പറിച്ചാല്‍ കിട്ടാവുന്ന  പച്ചിലകളും അരച്ചും ഉരുട്ടിയും കഴിച്ചിട്ടും ഒരു പരിഹാരവുമില്ല . നേരെ ഹോസ്പിറ്റലിലേക്ക് പരിവാരസമേതം ഉമ്മച്ചിയുടെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ 'ലാക്ക്ട്രന്‍മാര്‍' തിരിച്ചും മറിച്ചും കിടത്തി അവില്‍ മില്‍ക്ക് ഉണ്ടാക്കാനുള്ള മൈസൂര്‍ പഴം ഞക്കി ഉടക്കുന്നത് പോലെ നാല് ഞെക്കലും പിഴിയലും മൂന്നു മാസത്തെ ലീവിന് നാട്ടില്‍ പോയ  എന്റെ ആറു മാസത്തെ ആരോഗ്യം ഇതാ കിടക്കണ് .!  ആറുമാസത്തെ ഊര്‍ജ്ജം പോയത് പോട്ടെ ..  വല്ലകാരണവും  ഈ രണ്ടു കൊപ്പന്സിനും കണ്ടെത്താനായോ അതുമില്ല . നീട്ടി വലിച്ചൊരു എഴുത്ത്. സ്കാനിങ്ങ്  ചെയ്യണമത്രേ..!!   ഒരു ദിവസത്തെ സാലറിയും വയറ്റത്ത് ജെല്ലുമായി  കിഡ്നിക്കുള്ളില്‍ കല്ലാണെന്ന സത്യവും പുറത്തു വന്നു .

കിഡ്നി കല്ലാണെന്ന് കേട്ടതും ഞാന്‍ താലി കെട്ടാതെ നിക്കാഹു ചെയ്തു കൊണ്ട് വന്ന  പെമ്പ്രന്നോരു ചെവിയില്‍  തന്ത്രത്തില്‍  ഒരു മന്ത്രം ഞാന്‍ പണ്ടേ പറഞ്ഞതല്ലേ മനുഷ്യാ നിങ്ങളെ ഹൃദയം കല്ലാണെന്ന്.
ന്റെ റബ്ബില്‍ ആലമീനായ തമ്പുരാനേ .......   "എന്റെ കിഡ്നിയില്‍ കല്ലിട്ട നേരത്ത് ഈ പോത്തിന്റെ  തലയില്‍ കുറച്ചു അന്തത്തിന്‍ വിത്തിട്ടിരുന്നെങ്കില്‍ ന്റെ   കുടുംബം രക്ഷപ്പെട്ടേനെ"
ആത്മഗതം  ലേബലില്‍ തട്ടിവിട്ടു കഴിഞ്ഞപ്പോഴേക്കും  പരിവാര ജാഗരൂഗ സമൂഹം ചികിത്സാ പ്രതിവിധികള്‍  നിര്‍ണയിക്കല്‍  തുടങ്ങി  കഴിഞ്ഞു.  വയറ്റത്ത് തടവി ഞെക്കി പിഴിഞ്ഞ ലാക്കട്ടരന്മാര്‍ ഓപറേഷന്‍ എന്ന ക്രിയ വിക്രിയത്തിലൂടെ ഈ കല്ല്‌ അണ്‍ ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചതിനെ ഖണ്ഡിച്ചു കൊണ്ട് മറ്റു മാര്‍ഗങ്ങള്‍  തിരയുകയാണ്   നാട്ടു വൈദ്യത്തിലൂടെ ഈ സാധനത്തെ ഉണക്കി പൊടിച്ചു ഇല്ലാതാക്കാം  എന്നുള്ള ആശയവുമായി  സ്വന്തം കൂട്ടുകാരന്‍  'മുട്ടിറുപ്പ്യ ഉമ്മര്‍ കൊണ്ട് വന്ന  'പ്രമേയത്തെ' എല്ലാവരും അംഗീകരിച്ചു .

അങ്ങനെ തൊടുപുഴ കാളിയാരിനടുത്തുള്ള ഒരു സാധാരണ വീട്ടമ്മ ആയ ഒരമ്മച്ചിയെയാണ് എന്റെ  കല്ല്‌ ഖനനം ചെയ്യാന്‍ തെരഞ്ഞെടുത്ത വൈദ്യ.ന്‍   ഇതിനു മുമ്പ്  എന്റെ നാട്ടിലെ പല ഗഡികളുടെയും കല്ല്‌ കളഞ്ഞതവരാണ്  നാട്ടുകാര്‍ക്കാണേല്‍  അവരെ കുറിച്ച് വല്യ അഭിപ്രയവുമാണ് . അങ്ങിനെ അവരെ പോയി കണ്ടു മരുന്ന് കുടിക്കാന്‍ തന്നെ തീരുമാനിച്ചു ! അവര് തരുന്ന മരുന്നിന്റെ  പേര് കേട്ട്  ലഡു  പൊട്ടി ബോറടിച്ച  മനസ്സില്‍ ഒരു  'കുംബ്ലംഗ'  പൊട്ടി..!!
ഒരു തരം പൌഡര്‍ മൂന്നു പൊതികളിലായി പൊതിഞ്ഞു കയ്യില്‍ വെച്ച് തന്നിട്ട് പറഞ്ഞു  മൂന്നു ദിവസം തുടര്‍ച്ചേ    ഫ്രഷ്‌ തെങ്ങിന്‍ കള്ളിന്‍ ഈ മരുന്ന് ചേര്‍ത്ത്  ഇരുപത്തിനാല്  മണിക്കൂര്‍ഫ്രിഡ്ജില്‍ വെച്ച്  വെറുംവയറ്റില്‍ കുടിക്കാന്‍...  പോരെ പുകില് ..?


കള്ള്  നേരത്തോടു നേരം കൂടിയാല്‍ അതില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം  (ഏതായാലും കൊച്ചി കോര്‍പ്പറേഷനോളമില്ല) കൂടെ മരുന്നിന്‍റെ ഒരു പ്രത്യേക രുചിയും എല്ലാം കൂടി സഹിച്ചു പുണ്ണ്യങ്ങളുടെ പൂക്കാലമായ റംസാനില്‍ വീട്ടില്‍ കുടുംബാംഗങ്ങളുടെ ഒക്കെ നടുവില്‍ വെച്ച്  ഒരു കള്ള് കുടി 

പടച്ച തമ്പുരാന്‍ മാലോകര്‍ക്ക്  സ്പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ച കാലം ഒന്നെടുത്താല്‍  എഴുപതിനായിരം ഫ്രീ   ഈ മാസത്തില്‍ ഇങ്ങനെ
സന്ദര്‍ഭ സാഹചര്യ സമ്മര്‍ദ്ദത്താല്‍ ചെയ്തു  പോയ ഈ തെറ്റിന് ദൈവത്തോട്  മാപ്പപേക്ഷിച്ചു കൊണ്ട് . ശരീരത്തിന് യാതൊരു കേടും വരുത്താതെ  കിഡ്നിയിലെ കല്ലിനെ പുറത്തെടുത്ത ചേച്ചിക്ക് നന്ദി  പറഞ്ഞു  കൊണ്ട് മാലോകര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കട്ടെ  ഈ കുറിപ്പടി   ...!!!


  

149 അഭിപ്രായങ്ങൾ:

  1. കഫെയില്‍ കിടന്നു ഉറങ്ങിയും ചാറ്റ് ചെയ്തും ബ്ലോഗ്‌ വായിച്ചും സമയം കളയുന്ന നിങ്ങള്‍ക്ക് കുറച്ചാണെങ്കിലും ശമ്പളം തരുന്ന മൊയിലാളിയെ കുറ്റം പറയുന്നോ..സ്മരണ വേണം കൊമ്പ..സ്മരണ!! മൂത്രത്തില്‍ കല്ലിനു ഇങ്ങനെയും ഒരു ചികിത്സയോ!! അതും ആദ്യായിട്ട് കേള്‍ക്കുകയാണ്.. സംഭവം രസായിട്ട് അവതരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
  2. വേദനയുടെ കഥയാണെങ്കിലും സരസമായി പറഞ്ഞു.ചിരിച്ചുപോയി .
    "വേദന എന്നു പറഞ്ഞാല്‍ പ്രസവവേദനക്ക് തുല്യം".:) :)അറിയാന്മേലാത്ത വേദനയ്ക്ക് തുല്യംന്നു !!!

    [ "ഗതി കെട്ടാല്‍ ബ്ലോഗ്ഗര്‍ കമെന്ടല്ല ഫോളോ വരെ ചെയ്യുമെന്ന്" :) :)]

    മറുപടിഇല്ലാതാക്കൂ
  3. അടിപൊളി..നല്ല രസകരമായ അവതരണം...

    :-)))))))

    മറുപടിഇല്ലാതാക്കൂ
  4. .................'സംഗതി' ഒരനുഭവം പങ്കുവെക്കുകയായിരുന്നുവെങ്കിലും സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന ജീവിതങ്ങളനവധി. അതുകൊണ്ട് തന്നെ, നര്‍മ്മ രസത്തോടെ അവതരിപ്പിക്കപ്പെട്ട ഈ വരികളിലൂടെ യാത്ര ചെയ്യുമ്പോള്‍ അറിയാതെ ചിലയോര്‍മ്മകള്‍ എന്റെ ഹൃദയത്തെയും കരയിപ്പിക്കുന്നു.

    ഈ കുറിപ്പിലവസാനം പറയുന്ന വേദന നേരത്തെ ഞാനുമനുഭവിച്ചിട്ടുള്ളതാണ്. നീയോര്‍ക്കുന്നുണ്ടാകും ആ സമയത്ത് ഞാന്‍ നിന്നോടും ഉപദേശം തേടിയിരുന്നു. അവസാനം, കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടിലുണ്ടായിരുന്ന സമയത്ത് ഒരു നാട്ടു വൈദ്യന്റെ ഒറ്റമൂലി സേവിച്ചു ഞാനതിനെ പൊട്ടിച്ചു കളയുകയാണ് ചെയ്തത്. പിന്നെ, ഈ വേദനയുടെ കാരണം ഞാനറിയുന്നത്, ഞാന്‍ മുഖപുസ്തകത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്നപ്പോഴാണ്. ആ സമയത്ത് എന്റെ ഫൈസ്ബുക്ക്‌ വാളിലൊരു സറ്റാറ്റസ് ഇട്ടതോര്‍ക്കുന്നു ഞാന്‍.

    {ഹൃദയമൊന്നു കല്ലായിക്കാണാന്‍ കൊതിച്ചൊരുവനിന്നലെ
    കല്ലുകളടുക്കി വെച്ച കരിങ്കല്ലറക്കുള്ളില്‍ കടന്നു.
    രാജസ്ഥാന്‍ കല്ല്‌ പാകിയ നടപ്പാതയിലൂടെയവനെ..
    കാതില്‍ കല്ല്‌വെച്ചൊരു വെണ്ണക്കല്‍ ശില്‍പം വഴി നടത്തി..
    എന്നിട്ടുരകല്ലു കൊണ്ടുരച്ചവസാനമൊരു വിധിതീര്‍പ്പ്.
    അവന്റെ കിഡ്‌നിയിലും കല്ലാണത്രെ.............!!}

    എങ്കിലും പ്രിയാ... പുണ്യ മാസത്തിന്റെ അവസാന നാളുകളില്‍ ഞങ്ങളോട് പറയാനായി നീയൊരു കള്ളുകുടിയുടെ കഥയാണല്ലോ ബാക്കി വെച്ചത്..? സാരല്യാട്ടോ.. നാഥന്‍ കരുണ ചൊരിയട്ടെ..!!{ ഹ ഹ അഹ }
    എന്തായാലും സംഗതി കൊള്ളാം. പ്രിയ സുഹൃത്തിന് ഓണം, പെരുന്നാള്‍ ആശംസകള്‍.!

    മറുപടിഇല്ലാതാക്കൂ
  5. ഒറ്റവാക്കില്‍ പറഞ്ഞാല്‍ രസകരം. :)

    മറുപടിഇല്ലാതാക്കൂ
  6. കൈക്കൊരു തട്ടും തന്ന് ഏതാ ഈ കോപ്പന്‍ എന്ന ഭാവത്തില്‍ മുഖം ഒരുവെട്ടിക്കല്‍. ന്റെ പോന്നു മോളെ... ഇതു കോപ്പന്‍ അല്ല ബാപ്പയാണെന്ന് പറഞ്ഞിട്ട് അവള്‍ക്കുണ്ടോ? വല്ല കുലുക്കവും വിത്ത് ഗുണം പത്തു ഗുണം നാല് ദിവസം പെടാ പാട് പെട്ടു ഞാനും വീട്ടുകാരും അവളെ ക്കൊണ്ട് അവളെ ബാപ്പയാണ് ഞാനെന്നു മനസിലാക്കികാന്‍ ഒരു പ്രാവാസി അച്ഛന്റെ ഗതികേടേ......... അല്ലാതെന്ത് പറയാന്‍ ..? സ്വന്തം മോള്‍ക്ക് അച്ഛനെയും അച്ഛനെ മോള്‍ക്കും പരിചയപ്പെടുത്തേണ്ടി വരുന്ന ഇന്ട്രോട്‌ക്ഷന്‍ റൌണ്ട്..!..

    സത്യത്തില്‍ ആ അവസ്ഥ വേദന ജനകം ... ബാപ്പ എന്ന കൊപ്പനെ ഉണ്ണികള്‍ അറിയാത്ത അവസ്ഥ .. വേദനയിലും നര്‍മം നന്നായി അവതരിപ്പിച്ചു ... പെരുന്നാള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. സംഗതി ഒരനുഭവം പങ്കുവെക്കുകയായിരുന്നുവെങ്കിലും സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന ജീവിതങ്ങളനവധി. അതുകൊണ്ട് തന്നെ, നര്‍മ്മ രസത്തോടെ അവതരിപ്പിക്കപ്പെട്ട ഈ വരികളിലൂടെ യാത്ര ചെയ്യുമ്പോള്‍ അറിയാതെ ചിലയോര്‍മ്മകള്‍ എന്റെ ഹൃദയത്തെയും കരയിപ്പിക്കുന്നു.

    ഈ കുറിപ്പിലവസാനം പറയുന്ന വേദന നേരത്തെ ഞാനുമനുഭവിച്ചിട്ടുള്ളതാണ്. നീയോര്‍ക്കുന്നുണ്ടാകും ആ സമയത്ത് ഞാന്‍ നിന്നോടും ഉപദേശം തേടിയിരുന്നു. അവസാനം, കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടിലുണ്ടായിരുന്ന സമയത്ത് ഒരു നാട്ടു വൈദ്യന്റെ ഒറ്റമൂലി സേവിച്ചു ഞാനതിനെ പൊട്ടിച്ചു കളയുകയാണ് ചെയ്തത്. പിന്നെ, ഈ വേദനയുടെ കാരണം ഞാനറിയുന്നത്, മുഖപുസ്തകത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്നപ്പോഴായിരുന്നു. ആ സമയത്ത് എന്റെ ഫൈസ്ബുക്ക്‌ വാളിലൊരു സറ്റാറ്റസ് ഇട്ടതോര്‍ക്കുന്നു ഞാന്‍.

    {ഹൃദയമൊന്നു കല്ലായിക്കാണാന്‍ കൊതിച്ചൊരുവനിന്നലെ
    കല്ലുകളടുക്കി വെച്ച കരിങ്കല്ലറക്കുള്ളില്‍ കടന്നു.
    രാജസ്ഥാന്‍ കല്ല്‌ പാകിയ നടപ്പാതയിലൂടെയവനെ..
    കാതില്‍ കല്ല്‌വെച്ചൊരു വെണ്ണക്കല്‍ ശില്‍പം വഴി നടത്തി..
    എന്നിട്ടുരകല്ലു കൊണ്ടുരച്ചവസാനമൊരു വിധിതീര്‍പ്പ്.
    അവന്റെ കിഡ്‌നിയിലും കല്ലാണത്രെ.............!!}

    എങ്കിലും പ്രിയാ... പുണ്യ മാസത്തിന്റെ അവസാന നാളുകളില്‍ ഞങ്ങളോട് പറയാനായി നീയൊരു കള്ളുകുടിയുടെ കഥയാണല്ലോ ബാക്കി വെച്ചത്..? സാരല്യാട്ടോ.. നാഥന്‍ കരുണ ചൊരിയട്ടെ..!!{ ഹ ഹ അഹ }
    എന്തായാലും സംഗതി കൊള്ളാം. പ്രിയ സുഹൃത്തിന് ഓണം, പെരുന്നാള്‍ ആശംസകള്‍..!!!

    മറുപടിഇല്ലാതാക്കൂ
  8. സംഗതി ഒരനുഭവം പങ്കുവെക്കുകയായിരുന്നുവെങ്കിലും സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന ജീവിതങ്ങളനവധി. അതുകൊണ്ട് തന്നെ, നര്‍മ്മ രസത്തോടെ അവതരിപ്പിക്കപ്പെട്ട ഈ വരികളിലൂടെ യാത്ര ചെയ്യുമ്പോള്‍ അറിയാതെ ചിലയോര്‍മ്മകള്‍ എന്റെ ഹൃദയത്തെയും കരയിപ്പിക്കുന്നു.

    ഈ കുറിപ്പിലവസാനം പറയുന്ന വേദന നേരത്തെ ഞാനുമനുഭവിച്ചിട്ടുള്ളതാണ്. നീയോര്‍ക്കുന്നുണ്ടാകും ആ സമയത്ത് ഞാന്‍ നിന്നോടും ഉപദേശം തേടിയിരുന്നു. അവസാനം, കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടിലുണ്ടായിരുന്ന സമയത്ത് ഒരു നാട്ടു വൈദ്യന്റെ ഒറ്റമൂലി സേവിച്ചു ഞാനതിനെ പൊട്ടിച്ചു കളയുകയാണ് ചെയ്തത്. പിന്നെ, ഈ വേദനയുടെ കാരണം ഞാനറിയുന്നത്, മുഖപുസ്തകത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്നപ്പോഴായിരുന്നു. ആ സമയത്ത് എന്റെ ഫൈസ്ബുക്ക്‌ വാളിലൊരു സറ്റാറ്റസ് ഇട്ടതോര്‍ക്കുന്നു ഞാന്‍.

    {ഹൃദയമൊന്നു കല്ലായിക്കാണാന്‍ കൊതിച്ചൊരുവനിന്നലെ
    കല്ലുകളടുക്കി വെച്ച കരിങ്കല്ലറക്കുള്ളില്‍ കടന്നു.
    രാജസ്ഥാന്‍ കല്ല്‌ പാകിയ നടപ്പാതയിലൂടെയവനെ..
    കാതില്‍ കല്ല്‌വെച്ചൊരു വെണ്ണക്കല്‍ ശില്‍പം വഴി നടത്തി..
    എന്നിട്ടുരകല്ലു കൊണ്ടുരച്ചവസാനമൊരു വിധിതീര്‍പ്പ്.
    അവന്റെ കിഡ്‌നിയിലും കല്ലാണത്രെ.............!!}

    എങ്കിലും പ്രിയാ... പുണ്യ മാസത്തിന്റെ അവസാന നാളുകളില്‍ ഞങ്ങളോട് പറയാനായി നീയൊരു കള്ളുകുടിയുടെ കഥയാണല്ലോ ബാക്കി വെച്ചത്..? സാരല്യാട്ടോ.. നാഥന്‍ കരുണ ചൊരിയട്ടെ..!!{ ഹ ഹ അഹ }
    എന്തായാലും സംഗതി കൊള്ളാം. പ്രിയ സുഹൃത്തിന് ഓണം, പെരുന്നാള്‍ ആശംസകള്‍..!!!

    മറുപടിഇല്ലാതാക്കൂ
  9. കിഡ്നി കല്ലാണെന്ന് കേട്ടതും ഞാന്‍ താലി കെട്ടാതെ നിക്കാഹു ചെയ്തു കൊണ്ട് വന്ന പെമ്പ്രന്നോരു ചെവിയില്‍ തന്ത്രത്തില്‍ ഒരു മന്ത്രം ഞാന്‍ പണ്ടേ പറഞ്ഞതല്ലേ മനുഷ്യാ നിങ്ങളെ ഹൃദയം കല്ലാണെന്ന്.
    ന്റെ റബ്ബില്‍ ആലമീനായ തമ്പുരാനേ .......

    നമ്മള്‍ കരുതുന്നത് പോലൊന്നുമല്ല കൊമ്പാ...അവര് ഡൌണ്‍ ലോഡ് ചെയ്തു വെച്ചിരിക്കുന്നത്..
    പുണ്യ മാസത്തില്‍ കള്ളടിക്കാന്‍ ഇങ്ങനൊരു മാര്ഗ്ഗമുണ്ടെന്നറിഞ്ഞാല്‍ ചില കശ്മത്സ് ആ വൈദ്യരമ്മയെ തേടിയുടനെയെത്തുമവിടെ വയറും പൊത്തിക്കൊണ്ട്..ഏതായാലും കല്ലും കട്ടയുമൊക്കെ പോയല്ലോ..അല്‍ഹംദുലില്ലാ ....

    മറുപടിഇല്ലാതാക്കൂ
  10. സംഗതി ഒരനുഭവം പങ്കുവെക്കുകയായിരുന്നുവെങ്കിലും സമാനമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ജീവിതങ്ങളനവധി. അതുകൊണ്ട് തന്നെ, നര്‍മ്മ രസത്തോടെ അവതരിപ്പിക്കപ്പെട്ട വരികളിലൂടെ സഞ്ചരിക്കുമ്പോഴും ചിലയോര്‍മ്മകളില്‍ അറിയാതെ എന്റെ ഹൃദയവും കരയുന്നു.

    ഈ കുറിപ്പിലവസാനം പറയുന്ന വേദന നേരത്തെ ഞാനുമനുഭാവിച്ചിട്ടുള്ളതാണ്. നീയോര്‍ക്കുന്നുണ്ടാകണം. ആ സമയങ്ങളില്‍ ഞാന്‍ നിന്നോടും ഉപദേശം തേടിയിരുന്നു. അവസാനം, കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടിലുണ്ടായിരുന്ന വേളയില്‍ ഒരു നാട്ടു വൈദ്യന്റെ ഒറ്റമൂലി സേവിച്ചു ഞാനത് പൊട്ടിച്ചു കളയുകയാണ് ചെയ്തത്. പിന്നെ, ഈ വേദനക്കുള്ള കാരണം തിരിച്ചറിയുന്ന സമയങ്ങളില്‍ മുഖപുസ്തകത്തില്‍ വളരെ സജീവമായിരുന്നു ഞാന്‍. അന്നെന്റെ വാളില്‍ ചിലത് കുറിച്ചതിനെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു.

    { ഹൃദയമൊന്നു കല്ലായിക്കാണാന്‍ കൊതിച്ചൊരുവനിന്ന്
    കല്ലുകളടുക്കി വെച്ച കരിങ്കല്ലറക്കുള്ളില്‍ കടന്നു.
    രാജസ്ഥാന്‍ കല്ല്‌ പാകിയ നടപ്പാതയിലൂടെയവനെ..
    കാതില്‍ കല്ല്‌വെച്ചൊരു വെണ്ണക്കല്‍ ശില്‍പം വഴി നടത്തി...
    ഉരകല്ല് കൊണ്ടുരച്ചവസാനമൊരു വിധിതീര്‍പ്പ്
    അവന്‍റെ കിഡ്‌നിയിലും കല്ലാണത്രെ.............!! }

    എങ്കിലും, പ്രിയാ,., ഈ പുണ്യ മാസത്തിലെ അവസാന നാളുകളില്‍ ഞങ്ങളോട് പറയാനായി നീ ബാക്കി വെച്ചത് ഒരു കള്ളുകുടിയുടെ കഥയായിപ്പോയല്ലോ..!! സാരല്യാട്ടോ.. എന്തായാലും സംഗതി രസിച്ചു.
    പ്രിയ സുഹൃത്തിന്, ഓണം, പെരുന്നാള്‍ ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  11. ബോറടിച്ച മനസ്സില്‍ ഒരു 'കുംബ്ലംഗ' പൊട്ടി

    മറുപടിഇല്ലാതാക്കൂ
  12. അന്നുവരെ നമ്മളെ കാണുമ്പോള്‍ മുഖം കറുപ്പിച്ചവനൊക്കെ നമ്മളെ കാണുമ്പോള്‍ മുഖം വെളുപ്പിക്കും അത് കണ്ടെങ്ങാനും മനസലിഞ്ഞാല്‍ കുടുംബം വെളുക്കും ഹല്ല പിന്നെ....!

    :) :) അല്ല നാട്ടില്‍ എത്തിയോ ?

    മറുപടിഇല്ലാതാക്കൂ
  13. എന്തായാലും കല്ലൊക്കെ പോയല്ലോ ല്ലേ... മക്കളുമായുള്ള സമാഗമം വേദനിപ്പിച്ചു, ഓരോ പ്രവാസിയുടെയും ഹൃദയവേദനയാണത്...

    വളരെ രസകരമായി എഴുതി ട്ടോ...

    മറുപടിഇല്ലാതാക്കൂ
  14. നോമ്പിന് കള്ള്കുടിച്ചവൻ കൊമ്പൻ..

    മറുപടിഇല്ലാതാക്കൂ
  15. ..അങ്ങനെ വീട്ടുകാരുടെ മുന്നില്‍വച്ചും..കള്ളുകുടിച്ചു അല്ലേ..!
    വമ്പത്തരം നന്നായി കൊമ്പാ..!
    നന്നായവതരിപ്പിച്ചു..
    നല്ല അവധിക്കാലം നേര്‍ന്നുകൊണ്ട്..
    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  16. കല്ല്‌ പോകാന്‍ കള്ള് കുടിക്കണോ ?എന്റെ റബ്ബേ ...

    മറുപടിഇല്ലാതാക്കൂ
  17. നന്നായിട്ടുണ്ട് കൊമ്പാ.
    നല്ല രസികന്‍ പോസ്റ്റ്‌ .
    നര്‍മ്മവും മര്‍മ്മവും ഉണ്ട്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  18. കള്ളു കുടിച്ചാൽ മൂത്രത്തിൽ കല്ല് വരുമെന്ന് നമ്മുടെ ഡോക്ടർ...ഈ പോസ്റ്റിന്റെ ഒരു പ്രിന്റൗട്ട്‌ എടുത്ത്‌ അയാളെ ഒന്നു പോയി കണ്ടിട്ട്‌ തന്നെ കാര്യം...

    അതൊ, ഇനി ഡോക്ടർ പറഞ്ഞത്‌ ശരിയായിരിയ്ക്കുമോ? മുള്ളിനെ മുള്ള്കൊണ്ട്‌ എടുക്കണമെന്നും ഉണ്ടല്ലോ?

    എന്തായാലം, സാധനം 'അൺലോഡ്‌' ചെയ്തല്ലോ?

    മറുപടിഇല്ലാതാക്കൂ
  19. ആ വൈദ്യരമ്മയുടെ മേല്‍വിലാസവും കൂടി പോസ്റ്റിനൊപ്പം കൊടുക്കണം.ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നെങ്കില്‍ അതുമൊരു പുണ്യകര്‍മമല്ലെ മൂസക്ക.മനസിലാക്കി വെച്ച് ആവശ്യക്കാരോട് പറഞ്ഞു കൊടുക്കുകയും ചെയ്യാമല്ലോ....

    ഹാസ്യം.ഓരോ വരിയിലും കൊരുത്തു വെച്ച ഹാസ്യം. വ്യഥകളെയും കടന്നു പോന്ന കൊടിയ ജീവിതാനുഭവങ്ങളേയും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ച് അത്തരം ജീവിതാവസ്ഥകളോടുള്ള പ്രതിഷേധമറിയിക്കുന്ന കൊമ്പന്‍ ശൈലി...

    നന്നായി എഴുതി.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  20. എന്റമ്മോ! ഞമ്മള് കൊമ്പ് കുത്തിയതിനു പുറകെ മൂക്കുംകൂടി കുത്തിയിരിക്കുന്നു കൊമ്പന്‍ വമ്പാ..

    മറുപടിഇല്ലാതാക്കൂ
  21. ബദരീങ്ങടെ നാട്ടീന്നാണെന്ന് കള്ളം പറഞ്ഞു കള്ളും കുപ്പി മറച്ചു വച്ച് പോലീസുകാരെ പറ്റിച്ചവന്‍ കൊമ്പന്‍ ,
    മൂത്രാശയം നിറയെ കല്ല്‌ വാരി നിറച്ചു കാളിയാറില്‍ പോയി വൈറ്റാട്ടിയെ കണ്ടവന്‍ കൊമ്പന്‍ ,
    ലഡ്ഡു പൊട്ടുന്ന മനസ്സില്‍ കുമ്പളങ്ങ പൊട്ടിച്ചവന്‍ കൊമ്പന്‍ ,
    പെരുന്നാള്‍ ദിനത്തില്‍ മരുന്നാണെന്ന് പറഞ്ഞു വീട്ടുകാരെ പറ്റിച്ചു കള്ള് കുടിച്ചവന്‍ കൊമ്പന്‍ .
    .പാണന്മാര്‍ കൊമ്പനെ ക്കുറിച്ച് വേറെന്തെല്ലാം കഥകള്‍ പാടി നടക്കുന്നുണ്ട് മക്കളെ .. ,,

    മറുപടിഇല്ലാതാക്കൂ
  22. ഈ കൊമ്പനെ തോല്‍പ്പിക്കാന്‍ നിങ്ങക്കാവില്ല മക്കളെ ..........................................

    മറുപടിഇല്ലാതാക്കൂ
  23. kalla kombaa..marunninu venenkil korchu kudikkaam ennu moilaakkanmaar parayum alle hmmaa..nalla adipoli kallu ..kadha

    മറുപടിഇല്ലാതാക്കൂ
  24. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ആ ശൈലി എനിക്കൊരുപാട് ഇഷ്ടപ്പെട്ടു . കൊമ്പന്‍ ഒരു വമ്പന്‍ തന്നെ എന്ന് വീണ്ടും തെളിയിക്കുന്ന പോസ്റ്റ്‌ .

    മറുപടിഇല്ലാതാക്കൂ
  25. വായിച്ചു ... കളിയും കാര്യവുമെല്ലാം ഉള്ള നല്ലൊരു പോസ്റ്റ്‌ .. പ്രവാസിയുട വേദന .. പുന സമാഗമം എല്ലാം നല്ല രീതിയില്‍ പറഞ്ഞു അതൊക്കെ വായിച്ചപ്പോള്‍ ഇത്തിരി വേദന തോന്നി.. ജുവൈരിയ പറഞ്ഞത്‌ പോലെ നോമ്പിന് കള്ളിന്റെ രുചി അറിയുക മാത്രമല്ല അത് പരസ്യമായി പറയുകയും ചെയ്തവന്‍ കൊമ്പന്‍.. പോസ്റ്റു രസായിട്ടുണ്ട് ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
  26. നല്ല പോസ്റ്റ്.... പ്രവാസിയുടെ ജീവിത് വ്യഥകളും തമാശകളും കാര്യങ്ങളുമൊക്കെയായി ഒരു നല്ല വായന നൽകിയതിനു നന്ദി..
    എല്ലാ ആശംസകളൂം

    മറുപടിഇല്ലാതാക്കൂ
  27. കാര്യങ്ങള്‍ നര്‍മത്തിലൂടെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വായിച്ചിരിക്കാന്‍ നല്ല രസം.

    മറുപടിഇല്ലാതാക്കൂ
  28. രസകരമായി അവതരിപ്പിച്ചു. ഇപ്പോൾ പൂർണ്ണമായും സുഖം പ്രാപിച്ചു എന്നു വിശ്വസിക്കുന്നു. ആ വൈദ്യന്റെ അഡ്രസ്സ്‌ കൂടി പോസ്റ്റ്‌ ചെയ്യൂ. പലരും ഗുണമുണ്ടാകും.

    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  29. പ്രവാസം ... അലിയും തോറും അള്ളിപ്പിടിച്ചു പോകുന്ന മഹാ സംഭവം !! അലഞ്ഞിട്ടുണ്ട് പ്രവാസത്തില്‍ ഒരുപാട് ...നാട്ടില്‍ തേരാപാര നടന്നവന് ഒരു വെളിപാടുണ്ടാകുന്നു ..എന്താ ..സൌദിയിലേക്ക് വെച്ച് പിടിക്കാന്‍ ..എന്തിനാ ? ഗള്‍ഫില്‍ പോയി ഗമയില്‍ നടക്കാന്‍ !! സൗദി .. അനേകായിരം കുടുമ്പങ്ങള്‍ക്ക് അത്താണിയാകുന്ന ഒരു മഹാരാജ്യം !! പ്രവാസത്തിന്റെ സൌഭാഗ്യം കിട്ടാന്‍ ചെന്ന് പെട്ടത് ഒരു സിങ്കത്തിന്റെ മടിയില്‍ ..ഒരു പാവം അല്‍ ഘഹ്താനി മുഹയുദ്ധീന്‍ ..
    മൂപ്പര് നല്ല സ്ട്രിക്ടാ ..എന്താ സംഭവം ? നല്ല എ ക്ലാസ്‌ മല്ലൂസിന്റെ കളികള്‍ പഠിച്ചവന്‍ ..ആവശ്യമറിയിച്ചു ..പാസ്പോര്‍ട്ട് ചോദിച്ചു ,അറബിയില്‍ ഒരു കൈഫഹാലക്ക് ചോദിച്ചു ,..നാട്ടില്‍ നിന്ന് ഉമ്ര വിസക്ക് വന്നവന്റെ കയ്യിലെന്താ ഉള്ളത് ..? ഒന്നൂല്യ ..അവസാനം രണ്ടും കല്‍പ്പിച്ചു നാട്ടില്‍ വിസക്ക് കാശ് വാങ്ങി പറ്റിച്ച ട്രാവല്‍സു കാരനെ മനസ്സില്‍ ധ്യാനിച്ച്‌ ..കണ്ണില്‍ ഗ്ലിസറിനൊഴിച്ചു ഒരു കള്ളക്കരച്ചിലങ്ങു കാച്ചി ,,അതോടെ കഹ്താനി ഫ്ലാറ്റ്‌ !! മുഴുവന്‍ കരഞ്ഞു തീര്‍ക്കാന്‍ വിട്ടില്ല ..എന്നെയ്ങ്ങട്ടു ചേര്‍ത്ത് പിടിച്ചു ....പിന്നെ കയ്യില്‍ കടയുടെ താക്കോലും ,കണ്മുമ്പില്‍ കമ്പ്യൂട്ടറുമായി കാലമൊരുപാട് ...ഒടുവിലൊരുനാള്‍..എല്ലാം വലിച്ചെറിഞ്ഞു അവിടുന്ന് ഒറ്റമുങ്ങല്‍ ..ഇന്നും തീരാത്ത പ്രവാസം ....സഫര്രോമ്കി സിന്ധഘീ ജോ കഭീ കതം ഹോ ജാതീഹേ...(എന്ന് വെച്ചാല്‍ എടൊ കൊമ്പാ ..ഈ പ്രവാസം അന്നേം കൊണ്ടേ പോകൂ എന്ന് ) ഊര്ക്കടവ് ബ്ലോഗ്‌ സ്പോട്ടോ മഹാദേവാ !!!

    മറുപടിഇല്ലാതാക്കൂ
  30. അവതരണം കലക്കീട്ടുണ്ട് ...കല്ല്‌ കളയാന്‍ കാക്കത്തൊള്ളായിരം വഴികള്‍ ഉള്ളപ്പോള്‍ ആ കള്ളോക്കെ കുടിച്ചു വറ്റിക്കണമായിരുന്നോ.........

    മറുപടിഇല്ലാതാക്കൂ
  31. കല്ല് പോയി കൊമ്പാ... മരുന്ന് ശീലമാക്കണ്ട!

    മറുപടിഇല്ലാതാക്കൂ
  32. അല്ലാഹ്...സമ്മതിക്കുകയല്ലാതെ നിര്‍വാഹമില്ല കൊമ്പന്‍ കാക്കേ.....ബഷീര്‍ സാഹിത്യ തിനൊരു പിന്മുരക്കാരന്‍ ഉണ്ടാകട്ടെ.....ഇന്ജെ പെണ്ണുങ്ങള്‍ പറഞ്ഞ് ഓള് ആയിലാശേരിക്ക് പുതുക്കം വന്ന്ക്കണ്ന്ന്‍.....

    മറുപടിഇല്ലാതാക്കൂ
  33. കള്ളുകുടിക്കാന്‍ മരുന്ന് കുറിപ്പടിയോ..ഇജ്ജ ബല്ലാത്ത ഫഹയന്‍ തന്നെ ഗൊമ്പാ‍.. ശുദ്ധ നര്‍മത്തില്‍ ചാലിച്ച വായനാനുഭവം.. .

    മറുപടിഇല്ലാതാക്കൂ
  34. എത്ര സങ്കടപ്പെടുത്തുന്ന കാര്യങ്ങളും നര്‍മത്തില്‍ പൊതിഞ്ഞു പറയാനുള്ള ഈ കഴിവ് സമ്മതിക്കണം മാഷേ !
    കുടുംബത്തോടൊപ്പം നല്ലൊരു അവധിക്കാലം ആശംസിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  35. പെമ്പ്രന്നോരു ചെവിയില്‍ തന്ത്രത്തില്‍ ഒരു മന്ത്രം ഞാന്‍ പണ്ടേ പറഞ്ഞതല്ലേ മനുഷ്യാ നിങ്ങളെ ഹൃദയം കല്ലാണെന്ന്.


    എന്നാലും എന്റെ കൊമ്പാ..... ഈ വമ്പത്തരങ്ങള്‍ വല്ലാത്ത രസം തന്നെ.... കേട്ട്യോള്‍ പറഞ്ഞ പോലെ ഹൃദയം കല്ലാണെന്ന് ഇത് വായിച്ചാല്‍ തോന്നൂലാട്ടോ... സംഭവമായി വമ്പാ... അല്ല കൊമ്പാ.... !!! ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  36. കൊമ്പന് മാത്രം അവകാശപ്പെടാവുന്ന ശൈലി..അന്റെ ഓരോ കാട്ടിക്കൂട്ടലെ. :) സമ്മതിച്ചു പഹയാ അന്നെ...:)

    മറുപടിഇല്ലാതാക്കൂ
  37. കൊമ്പൻറെ കൊമ്പടങ്ങിയ കുറിപ്പ്, നന്നായി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  38. കൊമ്പാ നീ കള്ളുകുടിക്കാൻ കല്ലിനെ കരുവാക്കി...

    ...ല്ലെടാ?

    മറുപടിഇല്ലാതാക്കൂ
  39. കൊംബു)നും വംബും കല്ലും ക(ള്ള)ള്ളും കെട്ട്യോളൂം കുട്ട്യോളും പത്തിരീം കോയീം ബഡായീം.. പിന്നെന്താണ്` ആ..

    മറുപടിഇല്ലാതാക്കൂ
  40. നല്ലോണം വെള്ളം കുടിക്കണേ കൊമ്പ..ഹി ഹി

    മറുപടിഇല്ലാതാക്കൂ
  41. മൂസാക്കാ.. സംഭവം ആകെ മൊത്തം ടോട്ടല്‍ രസകരമായിട്ടുണ്ട്. പിന്നെ ആ കള്ളിന്റെ കാര്യം വംബത്തരമല്ലേ എന്നൊരു സംശയം ഇല്ലാതില്ല.. പെരുന്നാള്‍ ആശംസകള്‍... :)

    മറുപടിഇല്ലാതാക്കൂ
  42. കൊമ്പന്‍ ഇടഞ്ഞാല്‍ കല്ല്‌ പ്രസവിക്കുമോ ?
    പ്രസവ വേദന അനുഭവിച്ചറിഞ്ഞ പോലെ, അല്ലെ ?
    രസകരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  43. മൂത്രകല്ല് ഉള്ള ഒരു ആളെ ചികിത്സിച്ച് വഴിയാധാരമാക്കുക ക്ഷമിക്കണം ഭേദമാക്കുക എന്നത് എന്റെ സ്വപ്നം ആയിരുന്നു. ഞാന്‍ ഇവിടെ ഉണ്ടായിട്ടും എനിക്ക് അതിനുള്ള അവസരം തരാഞ്ഞതില്‍ ഉള്ള അമര്‍ഷവും, കോപവും , ദേഷ്യവും ,വ്യാകുലതയും ഞാന്‍ പ്രകടിപ്പിക്കുന്നു.

    കൊമ്പന്റെ ശരീരത്തില്‍ വംബത്തരങ്ങള്‍ കാട്ടാതെ ആ മൂത്രകല്ല് പുറത്ത് ചാടട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്തിക്കുകയും ചെയ്യുന്നു.

    ആ കല്ല്‌ പുറത്ത് വരുമ്പോള്‍ സൂക്ഷിച്ചു വെക്കാന്‍ മറക്കരുത്ത്. ആ കല്ലിനായി നമ്മുക്ക് കോടികള്‍ പിരിവെടുത്ത് ഒരു ആരാധനാലയം തുടങ്ങാം. പിരിവു മുറക്ക്‌ നടക്കാന്‍ ഒരു വെബ്‌ സൈറ്റും.... പിന്നെ കഴിയുമെങ്കില്‍ ഒരു ചാന്നലും തുടങ്ങണം. ഇത്രയും ആശയങ്ങള്‍ ഞാന്‍ നല്‍കിയത് കൊണ്ട് സ്ഥാപനങ്ങളില്‍ ഒരു ഷെയര്‍ എനിക്ക് നല്‍കിയാല്‍ മതി.

    കൊമ്പന്‍സ് മൂത്രകല്ല് ഫാന്‍സ്‌ അസോസിയേഷന്‍ നും തുടങ്ങാം...

    ഒരു മൂത്രക്കല്ല് കൊമ്പനെ ലോക പ്രശസ്തനാക്കുന്നത് കാണാം....

    താഴെ കൊടുത്ത ലിങ്കില്‍ ചവിട്ടിനോക്കുക. വല്ല ഉപകാരവും ഉണ്ടായെന്കിലോ....

    http://absarmohamed.blogspot.com/2010/12/kidney-stones-or-vrikka-ashmari.html

    മറുപടിഇല്ലാതാക്കൂ
  44. ചിന്തയിലൂടെ ചിരിപ്പിച്ചു....രസകരമായ അവതരണം....എല്ലാ നന്മകളും.....

    മറുപടിഇല്ലാതാക്കൂ
  45. കല്ല്‌ പോയിട്ടും മരുന്ന് നിര്‍ത്തിയില്ലേ.... ?

    മറുപടിഇല്ലാതാക്കൂ
  46. എന്തായാലും കാളിയാര്‍ എന്ന് പറഞ്ഞു...ബാക്കി അഡ്രസ്‌ കൂടെ പറയീന്‍...ഗല്ഫന്മാര്‍ക്ക് സാധാരണ കിട്ടാറുള്ള സമ്മാനമല്ലേ ഇത്...ആര്‍ക്കേലും ഒക്കെ പ്രയോജനം ഉണ്ടാകാട്ടെന്നു!

    സംഭവം അടിപൊളിയായി പറഞ്ഞു കേട്ടോ..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  47. ഹൊ കല്ല് വന്നാല്‍ ഇങ്ങനെയൊരു ഗുണമുണ്ടല്ലെ
    എനിക്ക് വയ്യ,
    എന്തായാലും കള്ളു കുടിച്ചാലും കല്ല് പോയല്ലോ

    നല്ല അവതരണം വായിക്കാ രസകരം
    ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  48. ഇനി എല്ലാ വെക്കേഷനിലും കല്ല് വേദന വരുമോ കൊമ്പാ??? :)

    മറുപടിഇല്ലാതാക്കൂ
  49. കൊമ്പന്റെ എഴുത്തില്‍ നൊമ്പരം ഉണ്ടെങ്കിലും അതിലെ ഹാസ്യം ശരിക്കും ആസ്വദിച്ചു.
    ഇനിയും ഇങ്ങനത്തെ കൊമ്പന്‍ജാതി ഗോരോജാനാദി 'കല്ലുകള്‍' ഉണ്ടാവാനും ഇത്തരം പോസ്റ്റുകള്‍ പിറക്കാനും ഇടയാവട്ടെ!

    മറുപടിഇല്ലാതാക്കൂ
  50. കൊമ്പാ , നോമ്പില് വന്നു തകര്‍ത്തടിച്ചു കേട്ടോ........ നര്‍മ്മവും മര്‍മ്മവും സമാസമം !!!!!!

    മറുപടിഇല്ലാതാക്കൂ
  51. ഗള്‍ഫിലേക്ക് പോകുന്ന ഏതൊരു മലയാളിക്കും ഉടയതമ്പുരാന്‍ ഇട്ടുകൊടുക്കുന്ന ഒന്നത്രേ ഈ പറഞ്ഞ കല്ല്. ഞാനും അനുഭവിച്ചതാണ് ഇപ്പറഞ്ഞ പ്രസവ വേദന! പലതവണ. അവസാനം ഒരു നാടന്‍ വൈദ്യര്‍ കുറെ പച്ചില തീറ്റിച്ച് കല്ലുകള്‍ ഡൗണ്‍ലോഡ് ചെയ്തു. ഓര്‍മ്മക്കായി എന്റെ ആദ്യപ്രസവത്തിലെ കുഞ്ഞുകല്ലിനെ ഇപ്പോഴും ഭദ്രമായി പൊതിഞ്ഞ് സൂക്ഷിക്കുന്നു!!

    നൊമ്പരമുള്ള കാര്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞ കൊമ്പന് നാട്ടില്‍ നല്ലൊരു അവധിക്കാലം നേരുന്നു, വമ്പത്തിത്തരം ഒട്ടും കുറവില്ലാത്ത തത്തമ്മയോടൊപ്പം.

    മറുപടിഇല്ലാതാക്കൂ
  52. രസകരമായൊരു വായനാനുഭവം.ഒരു പുതു ശൈലി ...ഇഷ്ടമായിട്ടോ ഈ "വമ്പത്തരങ്ങള്‍ "!അഭിനന്ദനങ്ങള്‍ !
    ഇത് ഒരു 'ബഷീറിയന്‍ 'ശൈലിയാണോ ?

    മറുപടിഇല്ലാതാക്കൂ
  53. കിഡ്നി കല്ലാണെന്ന് കേട്ടതും ഞാന്‍ താലി കെട്ടാതെ നിക്കാഹു ചെയ്തു കൊണ്ട് വന്ന പെമ്പ്രന്നോരു ചെവിയില്‍ തന്ത്രത്തില്‍ ഒരു മന്ത്രം ഞാന്‍ പണ്ടേ പറഞ്ഞതല്ലേ മനുഷ്യാ നിങ്ങളെ ഹൃദയം കല്ലാണെന്ന്.

    ഇതെനിക്ക് വല്ലാണ്ടങ്ങ് ഇഷ്ടായി, ന്നാലും നീ മൂത്രത്തിൽ കല്ലുണ്ടെന്നും പറഞ്ഞ് കള്ളുകുടിച്ചത്..... നിന്റെയൊരു,,,,,,,
    സമ്മതിക്കണം പുള്ളേ....
    എനിക്കൊരുപാട് ഇഷ്ടായ പോസ്റ്റ് പ്രാവാസിയുടെ നൊമ്പരത്തിന്റെ കഥകൂടിയുണ്ടിതിൽ.

    മറുപടിഇല്ലാതാക്കൂ
  54. പ്രവാസിയുടെ ജീവിത് വ്യഥകളും തമാശകളും .ഹോ എന്റെ കൊംബാ നീ രമ്സാനിനും കല്ലിന്റെ പേരുപറഞ്ഞു കള്ളുകുടിച്ചല്ലേ??അടിപൊളി..നല്ല രസകരമായ അവതരണം...

    മറുപടിഇല്ലാതാക്കൂ
  55. അടിപൊളി , പഷ്ട് , സെറ്റ് അപ് , കലക്കി .. ഇത്യ്യാദി കമന്ട്സെല്ലാം പലരും മുന്പേ പറഞ്ഞല്ലോ
    കൊംബാ..(മുന്പേ പറഞ്ഞ പക്ഷികള്‍ )
    പടച്ചോനെ ഇനി ഞാനെന്താ പറയാ ....
    ആ .. കിട്ടി ......
    ഗമണ്ടന്‍ പോസ്റ്റ്‌ ട്ടാ ...
    ഇന്ത്യന്‍ പോലിസിനെ പറഞ്ഞത് ക്ഷ പിടിച്ചു ....

    മറുപടിഇല്ലാതാക്കൂ
  56. കല്ലുരുക്കി എന്ന ഒരു ഔഷധം നിലവില്‍ ഉണ്ട്.. അത് സാധാരണ ആയി മൂത്രത്തില്‍ കല്ല്‌ മാറാന്‍ ഉപയോഗിക്കും.. പക്ഷെ...കള്ളുരുക്കി എന്നുള്ള പ്രയോഗം ആദ്യം ആയാ കേള്‍ക്കണേ...കള്ളു കൊണ്ട് ചികില്‍സ നടത്തുമോ? സത്യം പറ ഇത് ഓസിനു കള്ളു കുടിക്കാന്‍ കൊമ്പന്‍ നടത്തിയ നാടകം അല്ലെ..???

    മറുപടിഇല്ലാതാക്കൂ
  57. എന്തൊക്കെ പ്രയോജനമാ കൊമ്പാ നിങ്ങടെ ഈ പോസ്റ്റ് മൂലം ബൂലോകര്‍ക്ക്..
    ഇത് കാണിച്ച് ചിലര്‍ക്ക് ഈ നോമ്പിനു പോലും(കല്ലുണ്ടെന്ന ഒരു ചെറിയ കള്ളം പറഞ്ഞാല്‍..) കള്ളടിക്കാനുള്ള സൌകര്യമല്ലേ നിങ്ങള്‍ ഒരുക്കിയത്..
    ഹഹ!
    പെരുത്തിഷ്ടായ്... ഒത്തിരി ജീവിത തത്വങ്ങള്‍ നര്മമത്തില്‍ വാരി വിതറീട്ടുണ്ട്..

    ഇവിടെ എത്തിപ്പെടാന്‍ താമസിച്ചതില്‍ ഇപ്പം വിഷമിക്കുന്നു.. :)

    മറുപടിഇല്ലാതാക്കൂ
  58. എന്നിട്ട് കല്ലെവിടെ???? അകത്തുണ്ടോ അതൊ പോയൊ?

    മറുപടിഇല്ലാതാക്കൂ
  59. ജീവിതത്തില്‍ നിന്നും കീറിയെടുത്ത ഒരു കോമഡി...പക്ഷെ പേജ്-ഇന്റെ വക്കുകളില്‍ കണ്ണീരിന്റെ നനവ്‌...

    മറുപടിഇല്ലാതാക്കൂ
  60. കൊമ്പാ............. അടി പൊളി ആയിട്ടുണ്ട് .. ഞാന്‍ ആദ്യമായ കൊമ്പന്റെ ബ്ലോഗ്‌ വായിക്കുന്നത് .. എന്നാലും റംസാന്‍ മാസത്തില്‍ കള്ളടിച്ചല്ലോ .. സാരമില്ല അസുഗം ഭേധമയല്ലോ.........

    മറുപടിഇല്ലാതാക്കൂ
  61. ഇതിനു മുമ്പ് എന്റെ നാട്ടിലെ പല ഗഡികളുടെയും കല്ല്‌ കളഞ്ഞതവരാണ് - ഇത് കണ്ടപ്പോള്‍ സംശയം കൂടുന്നു, അപ്പോ നേരത്തെ ഇതൊക്കെ അറിഞ്ഞുവച്ചിട്ടാണ്....

    വേദന എന്നു പറഞ്ഞാല്‍ പ്രസവവേദനക്ക് തുല്യം...
    അതെങ്ങനെ അറിയാം?

    മറുപടിഇല്ലാതാക്കൂ
  62. കല്ല് പൊടിയാക്കി കളയറ്രുതേ.... സൂക്ഷിച്ച് വച്ചോളൂ!... വീട് പണിക്ക് അതില്‍കുറവ് മണലടിച്ചാല്‍മതിയില്ലേ!

    മറുപടിഇല്ലാതാക്കൂ
  63. വിഷമമുള്ള കാര്യം ചിരിച്ചു കൊണ്ട് പറയാം എന്ന് മനസ്സിലായി

    മറുപടിഇല്ലാതാക്കൂ
  64. വേദനയും നമുക്ക് ചിരിപ്പിക്കാന്‍ ഒരവസരമാണല്ലേ കൊമ്പാ...?

    മറുപടിഇല്ലാതാക്കൂ
  65. ഇക്കയുടെ കഴിഞ്ഞൊരു പോസ്റ്റ് വായിച്ച ഞാൻ അതത്ര സുഖായില്ല എന്നു കമന്റ് ഇട്ടിരുന്നു. പക്ഷേ ഇത്... ഇതൊരു ഒന്നൊന്നര അന്യായം തന്നെ ഇക്ക. ഗംഭീരമായിട്ടുണ്ട്. (ചുമ്മാ പൊക്കാന്വേണ്ടി പറയുന്നതല്ല കേട്ടീ. ..) ഇതിലെ ഒരോ പഞ്ചും ഞാൻ ആസ്വദിച്ചു. ഇത്ര നല്ല ഹ്യൂമറും, ആശയങ്ങളുമുള്ള ആളാണിതെന്ന് ഇപ്പോഴാണറിയുന്നത്. പ്രത്യേകിച്ചും എനിക്ക് ഇതങ്ങ് ശരിക്കും ഇഷ്ട്ടപ്പെട്ടു...
    "പ്രവാസം കൊണ്ടുള്ള ഒരു ഗുണം അതാണ്‌. അന്നുവരെ നമ്മളെ കാണുമ്പോള്‍ മുഖം കറുപ്പിച്ചവനൊക്കെ നമ്മളെ കാണുമ്പോള്‍ മുഖം വെളുപ്പിക്കും അത് കണ്ടെങ്ങാനും മനസലിഞ്ഞാല്‍ കുടുംബം വെളുക്കും ഹല്ല പിന്നെ....!"

    ഹ ഹ അന്യായ സംഭവം!!!

    മറുപടിഇല്ലാതാക്കൂ
  66. കോമ്പാ സമ്മതിച്ചിരിക്കുന്നു ഇത്തരം ബംബത്തരങ്ങള്‍എഴുതി നങ്ങളെരസിപ്പിച്ച
    താങ്കള്‍ക്ക് അഭിനന്ദനം

    മറുപടിഇല്ലാതാക്കൂ
  67. @വെള്ളരി പ്രാവ് റമദാന്‍ കരീം
    @മുജീബ്‌ റഹ്മാന്‍ നമ്പരി ടാതെ പിടിച്ചു നില്‍ക്കണ്ട നന്ദി വരവിനും വായനക്കും
    @Ismail Chemmad ഇന്നാ പിടിച്ചോ ചെറിയ പെരുന്നാളിന്റെ വലിയ ആശംസ
    @ ഒരു ദുബായിക്കാരന്‍ അല്‍കുല്‍ത്ത് മോയ്ധീനെ കുറ്റം പറഞ്ഞൊരു കളിയുമില്ല എന്നും സ്മരണ ഉള്ളവന്‍ ഞാന്‍ അല്ലാതെ വേറെ ആരാ ദുഫായിക്കാരാ കതീര്‍ ശുക്രന്‍
    @ sreeeഭാര്യമാര്‍ക്കല്ല ശരിക്കും പ്രസവ വേദന ഭര്‍ത്തക്കന്മാരാ അനുഭവിക്കുന്നത് മൂന്നു പെറ്റ എനിക്കത് നല്ലോണം അറിയാം നന്ദി നല്ല നമസ്ക്കാരം
    @ Liril സ്നേഹത്തില്‍ ചാലിച്ച നന്ദി
    @ Akbar ഇക്ക ഒരായിരം വാക്കില്‍ താങ്ക്സ്‌
    @ കലി (veejyots)കരയുന്നത് മഴ യത്ത് നിന്ന് കരയണം അപ്പോള്‍ കാണികള്‍ കയ്യടിക്കും അല്ലെങ്കില്‍ കാണികള്‍ക്ക് ബോറടിക്കും നന്ദി പെരുന്നാളിന്‍ സുന്ദര ആശംസ
    @ junaithകല്ലും കട്ടയും പോയപ്പോള്‍ അല്ലെ ഈ പോസ്റ്റ് വന്നത് നന്ദി ഒരായിരം
    @namoos നാമൂസ് നിന്റെ കിഡ്നി യില്‍ മാത്രമല്ല വാക്കുകളിലും കല്ലുണ്ട്‌ പിന്നെ ഞാന്‍ അന്ന് തന്നെ നിന്നോട് പറഞ്ഞു അവിടെ പോകാന്‍ ഫോണ്‍ നമ്പറും തന്നിരുന്നല്ലോ

    മറുപടിഇല്ലാതാക്കൂ
  68. @ ബഡായി കുറെ കാലമായി ലടു ഇങ്ങനെ പൊട്ടുന്നത് ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ വി കാന്‍ ചേഞ്ച്‌ thanks
    @hafeezപണ്ട് നാട്ടില്‍പോയ കഥയാ നാട്ടില്‍ വന്നാല്‍ ഞാന്‍ എന്റെ ഹഫീസിനെ കാണാതെ പോരുമോ?
    @ കുഞ്ഞൂസ് (Kunjuss) പെരുത്ത് സന്തോഷമായി കേട്ടോ വരവിനും വായനക്കും കമന്റിനും thanks
    @ ജുവൈരിയ സലാം അഫവാദം പറയല്ലേ ഫവതീ അത് മരുന്നല്ലേ وكولو يسربو و اينينى كوينينىനിങ്ങള്‍ തിന്നോളിം കുടിചോളിം പക്ഷെ അതിനായിട്ട്‌ നില്‍ക്കരുത് ഇതാ പുതിയ മസാല
    @ പ്രഭന്‍ ക്യഷ്ണന്‍ കൊമ്പനേതാ മോന്‍ നന്ദി നന്ദി നന്ദി
    @ സിയാഫ് അബ്ദുള്‍ഖാദര്‍ പടച്ചോനെ ഖിയാമാത്തിന്റെ ഓരോ അലാമാത്തുകള്‍ അല്ലാതെ എന്ത് പറയാന്‍ സ്നേഹസലാം ശുക്രന്‍ കബീര്‍
    @ ബിപിന്‍ പട്ടാമ്പി പട്ടാമ്പി നേര്ച്ചയോളം നന്ദി
    @ ചെറുവാടി താങ്ക്സ് ചെറു വാടീ
    @Biju Davis ഇതു ഡോക്ടര്‍ ആ അങ്ങനെ പറഞ്ഞത് അവനെ ഞാന്‍ ങ്ങ ഹാ thanks

    മറുപടിഇല്ലാതാക്കൂ
  69. @ Pradeep Kumarഅവര്‍ അങ്ങനെ വൈദ്യം ഒരു തൊഴില്‍ ആക്കി കൊണ്ട് നടക്കുന്നവര്‍ അല്ല ഒരു സാധാരണ വീട്ടമ്മ മാത്രമാണ് അത് കൊണ്ട് അഡ്രെസ്സ് വേണ്ടവര്‍ക്ക് ഞാന്‍ നല്‍കും പരസ്യമാക്കുന്നത് മോശമല്ലേ അതൊരു സ്ഥാപനം ആണെങ്കില്‍ പരസ്യ മാക്കാമാ യിരുന്നു ഒരു വീടായത് ചിലപ്പോള്‍ ഫോണ്‍ നമ്പര്‍ ഒക്കെ ആളുകള്‍ ദുരുപയോഗം ചെയ്‌താല്‍ ഉപകാരം ചെയ്തവരെ ദ്രോഹിക്കള്‍ ആവും അത് നന്ദി താങ്ക്സ്‌
    @സിദ്ധീക്ക.. ഒരു ഫൂല മന്ചീനി നന്ദി
    @ രമേശ്‌ അരൂര്‍ അരൂര്‍ജിയുടെ കമെന്റുകള്‍ക്ക് കാതോര്‍ത്തിരിക്കുന്നവന്‍ കൊമ്പന്‍
    അരൂര്‍ജിയെ കാണാന്‍ ആഗ്രഹിക്കുന്നവന്‍ കൊമ്പന്‍
    അരൂര്‍ജിയുടെ സ്തുതിയെ ക്കാളും വിമര്‍ശനത്തെ ഇഷ്ട്ടപെടുന്നവന്‍ കൊമ്പന്‍
    അരൂര്‍ജിയുടെ കമെന്റു വൈകുമ്പോള്‍ ആശങ്ക പെടുന്നവന്‍ കൊമ്പന്‍

    പാണന്‍ പാടട്ടെ ഒരു നന്ദി ഗാനം

    മറുപടിഇല്ലാതാക്കൂ
  70. @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ തോല്‍പ്പിക്കാന്‍ കയിയില്ല പത്തില്‍ തോല്‍ക്കും എന്നുറപ്പായപ്പോള്‍ എട്ടില്‍ വെച്ച് പഠനം നിര്‍ത്തി തോല്‍വിയെ മറികടന്നു
    പക്ഷേ ഇപ്പോള്‍ ഈ സ്നേഹത്തിനു മുന്പില്‍ പലപ്പോയും തോറ്റു പോകുന്നു
    @ refi kakkad ഒരു കലക്കന്‍ നന്ദി സ്നേഹ സലാം
    @ആചാര്യന്‍നന്ദി മ ലോകത്തിന്‍ ഗുരു തിലോത്തമാ
    @Ashraf Vainheeri നന്ദി സഹോദരാ നന്ദി
    @രഹസ്യങ്ങള്‍ ഇല്ലാത്ത തുറന്ന പുസ്തകമാണ് ഞാന്‍ പിന്നെന്തിനു പരയാതിരിക്കണം നന്ദി
    @Shukoor നിഷ്കളങ്കമായ ഒരായിരം നന്ദി
    @ Sabu M H നന്ദി ഒരായിരം നന്ദി
    @faisalbabu എന്നാലും ന്റെ പഹയാ അന്നെ ഞാന്‍ സമ്മതിച്ചു ബൂലോക പാരടിയുടെ കിരീടവും ചെങ്കോലും നിങ്ങള്‍ക്കുല്ലാതാണ്
    എന്നാ അലക്കാ ഇത്

    മറുപടിഇല്ലാതാക്കൂ
  71. @ Mohammed Lulu thanks
    @അലി ഇക്ക ശീലമാക്കില്ല ഉറപ്പു
    @ ANSAR ALI ഇക്ക നന്ദി പുതുക്കം ആരുടെ വീട്ടിലേക്കാണ് ചുമ്മാ ചോദിച്ചതാ കുടുംബം തെളിയോ എന്ന് നോക്കിയതാ
    @ navasshamsudeenഈ സ്നേഹത്തിനു മുന്പില്‍ ഞാന്‍ തല കുനിക്കുന്നു
    @ Lipi Ranjuവക്കീലെ നന്ദി
    @SHAHANA ഇത്താ നന്ദി
    @ Jefu Jailaf നന്ദി പ്രിയാ നന്ദി
    @Pathfinder (A.B.K. Mandayi)സ്നേഹത്തില്‍ ചാലിച്ചാ ഒരായിരം നന്ദി മാഷേ
    @ ബൈജുവചനം നീ ആയിട്ടിത് ആരോടും പറയണ്ട
    @INTIMATE STRANGER കുടിക്കാം ചിന്നൂ
    @മജീദ് അല്ലൂര്‍ nanni
    @ശ്രീജിത് കൊണ്ടോട്ടി. നന്ദി ജിത് എല്ലാം ഉള്ളത് തന്നെ
    @ PrAThI thanks
    @ Absar Mohamed ഡോക്ടര്‍ ആ ലിങ്കില്‍ ഞാന്‍ പോയി പക്ഷേ ആംഗലേയം മാഫി മാലൂം
    @ ചന്തു നായർ നന്ദി
    @നൌഷു നിരുത്തിയെടാ ഞാന്‍ ഡീ സെന്ടാ ഇപ്പോള്‍
    @ Villagemaan/വില്ലേജ്മാന്‍ നന്ദി അഡ്രെസ്സ് സ്വകാര്യമായി തരാം
    @ ഷാജു അത്താണിക്കല്‍ thanks

    മറുപടിഇല്ലാതാക്കൂ
  72. @ മൈപ് ഇനി വരില്ല വരാന്‍ സമ്മതിക്കില്ല
    @തണല്‍ ജി കല്ലുണ്ടാകാന്‍ പ്രാര്തിക്കല്ലേ നന്ദി
    @ഹാഷിക്ക് thanks
    @ ചീരാമുളക് തത്തമ്മ സംഭവമാ നന്ദി
    @ആയിരങ്ങളില്‍ ഒരുവന്‍ ആയിരത്തിഒന്നു നന്ദി
    @ mohammedkutty irimbiliyam നന്ദി സ്നേഹ സലാം
    @കുഞ്ഞാക്ക നിനക്ക് ഞാന്‍ ശരിയാക്കി തരാം
    @ മണി-മുത്ത് നന്ദി
    @ mad|മാഡ്-അക്ഷരക്കോളനി.ഇതാ പറഞ്ഞത് ആളുകള്‍ കള്ളം പറഞ്ഞാലും വിശ്വസിക്കില്ല നന്ദി
    @സ്വന്തം സുഹൃത്ത് thanks
    @Jishnu Chandran പുരയ്ക്ക് തറയിടാന്‍ എടുത്തു നന്ദി
    @ നജീബ ശുക്രന്‍
    @ ijaz ahmed ആദ്യ വരവിനും വായനക്കും നന്ദി ഇനിയും വരണേ.. ഞാന്‍ കാത്തിരിക്കും
    @ - സോണി thanks
    @ mottamanoj എങ്ങെനെ വേണേലും പറയാം നന്ദി
    @ ajith നാട്ടില്‍ അടിച്ചു പൊളി അല്ലെ
    @ പടാര്‍ബ്ലോഗ്‌, റിജോ നന്ദി
    @ wardah nanni

    മറുപടിഇല്ലാതാക്കൂ
  73. ആദ്യമായിട്ടാ ഇവിടെ ...കൊമ്പന്‍ ആളൊരു കൊമ്പന്‍ തന്നെ ....നന്നായി

    മറുപടിഇല്ലാതാക്കൂ
  74. നന്നായിട്ടുണ്ട്. വമ്പന്‍ സ്റ്റൈലില്‍ ആണെങ്കിലും തത്തക്ക് മുന്നില്‍ introduction
    "വേണ്ടിവരുന്ന ബാപ്പയെ മനസ്സിലായി. കേരലത്തില്‍ നിലാവ്‌ ചിരിക്കാറില്ല. പ്രവാസിയുടെ കണ്ണീരാണാത്"
    എന്ന് പ്രവാസിയുടെ കുറിപ്പില്‍ വായിച്ചത് ഓര്‍ത്തു.
    റമദാംന്‍ ആശംസകളോടെ....

    മറുപടിഇല്ലാതാക്കൂ
  75. മൂസാക്ക,,, രസകരമായി എഴുതി,,,, കൊമ്പന്‍റെ ഓരോ വമ്പത്തരങ്ങളേയ്,,, ഇനി കല്ലുണ്ടാകാതിരിക്കാന്‍ കള്ളുകുടി ശീലമാക്കാനുള്ള വല്ല തീരുമാനമുണ്ടോ,,?
    കൊമ്പനെപ്പോലെ കൊമ്പന്‍റെ പെമ്പ്രന്നോര്‍ത്തിക്കും ഫയങ്കര ഫുദ്ധിയാണല്ലെ,,,,? ഏതായലും നന്നായിട്ടണ്ട്ട്ടോ,,,, നന്നായി അവതരിപ്പിച്ചു,,, ഭാവുകങ്ങള്‍,,
    പിന്നെ,, ആ വൈദ്യയടെ കോണ്ടാക്റ്റ് അഡ്രസ്സുകൂടിയിവിടെ കൊടുക്കാമായിരുന്നു,,,, ഇനി ആര്‍ക്കെങ്കിലും (കുടുംബത്തിരുന്നു കള്ളുകുടിക്കണമെന്നു തോന്നിയാല്‍) മൂത്രത്തില്‍ കല്ലുണ്ടായാല്‍ ഉപകാരമാകുമല്ലൊ,,, ഹ,,ഹ,,

    മറുപടിഇല്ലാതാക്കൂ
  76. ന്റെ റബ്ബില്‍ ആലമീനായ തമ്പുരാനേ ....... "എന്റെ കിഡ്നിയില്‍ കല്ലിട്ട നേരത്ത് ഈ പോത്തിന്റെ തലയില്‍ കുറച്ചു അന്തത്തിന്‍ വിത്തിട്ടിരുന്നെങ്കില്‍ ന്റെ കുടുംബം രക്ഷപ്പെട്ടേനെ"
    ആത്മഗതം അടിപൊളി..

    മറുപടിഇല്ലാതാക്കൂ
  77. രസകരം..
    ആ കല്ലെട്ത്റ്റ് വെക്കാരുന്നില്ലേ? ചെയ്ത്താനെ എറിഞ്ഞോടിക്കാന്‍, :))

    പെരുന്നാള്‍ ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  78. എല്ലാം കൂടി സഹിച്ചു പുണ്ണ്യങ്ങളുടെ പൂക്കാലമായ റംസാനില്‍ വീട്ടില്‍ കുടുംബാംഗങ്ങളുടെ ഒക്കെ നടുവില്‍ വെച്ച് ഒരു കള്ള് കുടി

    കല്ലിന്റെ പേരില്‍ ഒരു കള്ള് കുടി ,
    kollaam :)

    മറുപടിഇല്ലാതാക്കൂ
  79. എല്ലാം കൂടി സഹിച്ചു പുണ്ണ്യങ്ങളുടെ പൂക്കാലമായ റംസാനില്‍ വീട്ടില്‍ കുടുംബാംഗങ്ങളുടെ ഒക്കെ നടുവില്‍ വെച്ച് ഒരു കള്ള് കുടി

    കല്ലിന്റെ പേരില്‍ ഒരു കള്ള് കുടി ,
    kollaam :)

    മറുപടിഇല്ലാതാക്കൂ
  80. ഒരു തനത് കൊമ്പന്‍ പോസ്റ്റ്‌. നോണ്‍സ്റ്റോപ്പ്‌
    നര്‍മ്മത്തിലൂടെ നടക്കുമ്പോള്‍ വേദന അറിയില്ല.
    നദീ പ്രവാഹം പോലെ വരുന്ന വാക്കുകളും
    തമാശകളും ഉപമകളും. ആസ്വദിച്ചു തന്നെ വായിച്ചു.

    മറുപടിഇല്ലാതാക്കൂ
  81. ഇതടവ് അടവ്, ഉം ഉം...
    പണ്ടേ അറിയാവുന്ന വൈദ്യരും കൊമ്പനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നില്ലേ ഈ “കല്ല് “ നാടകം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അപ്പൊ കള്ളിന് ഔഷധഗുണം ഉണ്ടെന്ന് തെളിഞ്ഞേ.......!!! ;)

    കൊള്ളാം കൊമ്പാ കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  82. ഹ്മം എന്തായാലും സോമരസം നുകര്‍ന്നുക്കൊണ്ട് കല്ല്‌ നീക്കം ചെയ്യാന്‍ ഫാഘ്യം സിദ്ധിച്ച കൊമ്പന്‍ വെറും കൊമ്പന്‍ ചില്ലി അല്ല ഒരു മുട്ടന്‍ കൊമ്പന്‍ സ്രാവ് തന്നെ ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇങ്ങള് ബിശ്വസിചീലല്ലോ...
    ഇന്‍റെ ബാക്കിന് ബെലയിന്ടെന്നു ഇങ്ങളിനിയെന്കിലും മനസ്സിലാക്കികോളിന്‍..

    എന്നിട്ട് കല്ല്‌ പോയാപ്പാ

    മറുപടിഇല്ലാതാക്കൂ
  83. 'കുത്സിത ലക്ഷ്യത്തോടെയുള്ള '
    എന്താ ഇതിന്റെ അര്‍ഥം ?

    നനായി കോമ്പാ...സൂപ്പര്‍ പോസ്റ്റ്‌ !!

    മറുപടിഇല്ലാതാക്കൂ
  84. ikka narmmathil podhijjulla eyuth assalayi ketto
    allahu anugrahikkatte

    raihan7.blogspot.com

    മറുപടിഇല്ലാതാക്കൂ
  85. ikka narmmathil podhijjulla eyuth assalayi ketto
    allahu anugrahikkatte

    raihan7.blogspot.com

    മറുപടിഇല്ലാതാക്കൂ
  86. @സതീസന്‍ നന്ദി വായനക്കും കമെന്റിനും
    @Fousia ര സ്നേഹത്തില്‍ ചാലിച്ച നന്ദി
    @Musthu കുറ്റിപ്പുറം നന്ദി നന്ദി നന്ദി
    @നെല്ലിക്ക )0( നന്ദി വായനക്ക
    @നിശാസുരഭി എന്റെ അടുത്ത് ഇനി വേറെ ചെകുത്താന്‍ വരുമോ നന്ദി
    @റശീദ് പുന്നശ്ശേരി നന്ദി റഷീദ് ഇക്ക
    @സലാം താങ്ക്സ്
    @ചെറുത്* നന്ദി ഒരായിരം
    @നേന സിദ്ധീഖ് എന്നാലും എന്റെ നേന
    @ജോമോന്‍ കല്ല്‌ പോയപ്പാ നന്ദി
    @റാണിപ്രിയ ഒരു കുത്സിത നന്ദി
    @സുനില്‍ ‍‍‍പെരുമ്പാവൂര്‍ നന്ദി
    @Aneesh പുതുവലില്‍ കൊമ്ബതരത്തില്‍ ചാലിച്ച നന്ദി
    @ദില്‍ഷ നന്ദി വേണ്ടും വീണ്ടും

    മറുപടിഇല്ലാതാക്കൂ
  87. കൊമ്പന്റെ വമ്പത്തരങ്ങൾ വായിച്ചിരുന്നപ്പോൾ അടിവയറ്റിലൊരു വേദന. കല്ലാണോ പടച്ചോനെ ?
    പാ‍വം അറബിയ്ക്ക് സഹിക്കാൻ വയ്യാതെ കൈയ്യിലെ കാശു മുടക്കി പറഞ്ഞയച്ചതിന്റെ കാരണം ഈ കല്ലുപോലെ തോന്നിയതാവുമോ ?

    മറുപടിഇല്ലാതാക്കൂ
  88. എന്റെ ഈ ചെറു മണ്ടത്തലയില്‍ ഒരു വലിയ ഡൌട്ട്..
    എന്നാലും ഈ കൊമ്പനെങ്ങനെ പ്രസവ വേദന അറിഞ്ഞു..ബല്ലാത്തൊരു പഹയന്‍..
    ഹും ഹും..
    പിന്നേയ്....
    കളിച്ചു കളിച്ചു ഇയാള് അസുഖവും തമാസയാക്കാന്‍ നിക്കണ്ടാട്ടോ..ങ്ങ്ഹാ..പറഞ്ഞേക്കാം..

    മറുപടിഇല്ലാതാക്കൂ
  89. കൊമ്പന്റെ വമ്പത്തരങ്ങളു കൊള്ളാല്ലോ
    :)

    മറുപടിഇല്ലാതാക്കൂ
  90. മൂത്രവും കല്ലും കിട്നിയും ചോരയും തുടങ്ങി സര്‍വ്വ സങ്കടങ്ങളും ചേര്‍ത്ത് ചിരിപ്പിച്ചു മരിപ്പിച്ച പോസ്റ്റ്‌.

    കലക്കി മച്ചാ കലക്കി!

    മറുപടിഇല്ലാതാക്കൂ
  91. കല്ലൊക്കെ പോയല്ലോ ല്ലേ ??? ഇപ്പൊ കല്ലിനു ഒക്കെ എന്നാ വിലയാ.....നന്നായി അവതരിപ്പിച്ചു .......

    മറുപടിഇല്ലാതാക്കൂ
  92. ഈ കല്ല്‌ കാണാന്‍ വൈകി
    നല്ല മൊഞ്ചുള്ള കല്ല്‌

    മറുപടിഇല്ലാതാക്കൂ
  93. ഹാ ഹാ കലക്കി... ഇത് വല്ലാത്ത വമ്പത്തരമായിപ്പോയി..

    മറുപടിഇല്ലാതാക്കൂ
  94. എന്റെ കിഡ്നിയില്‍ കല്ലിട്ട നേരത്ത് ഈ പോത്തിന്റെ തലയില്‍ കുറച്ചു അന്തത്തിന്‍ വിത്തിട്ടിരുന്നെങ്കില്‍ ന്റെ കുടുംബം രക്ഷപ്പെട്ടേനെ"

    മൂസാക്കാ...വരാനൊരുപാട് വൈകിപ്പോയി...
    ഒരസുഖത്തെക്കുറിച്ച് പോലുമിത്ര മനോഹരമായി ഹാസ്യത്തിൽ വേവിച്ചെടുക്കാൻ സാധിച്ചിരിയ്ക്കുന്നു...
    അതിമനോഞ്ജമീ വിവരണം....

    മറുപടിഇല്ലാതാക്കൂ
  95. അസുഖത്തെക്കുറിച്ച് ഇങ്ങനെ എഴുതാൻ കഴിഞ്ഞ കൊമ്പന് നമസ്ക്കാരം.... അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  96. പിന്നെ ഗതികെട്ട ഞാൻ കമന്റിടുക മാത്രമല്ല ഫോളൊ ചെയ്യാനും തീരുമാനിച്ചു കേട്ടൊ.

    മറുപടിഇല്ലാതാക്കൂ
  97. ബ്ലോഗ്ഗിന്റെ പേര് പോലെ തന്നെ കാര്യങ്ങളും .. നര്‍മം ചേര്‍ത്തെഴുതിയ വരികള്‍ മുഷിയാതെ അവസാനം വരെ കൊണ്ട് പോകും ... അതാണ് കൊമ്പന്റെ വമ്പ്..... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  98. ഇത്തിരി ക്ലോറക്സ്റ്റ് ഇത്തിരി ഡെറ്റോളില്‍ ചേര്‍ത്ത് കുടിച്ചാല്‍ പോരായിരുന്നോ ? നോമ്പിനു തന്നെ വേണമായിരുന്നോ ഈ കല്ലു കളയാന്‍ കള്ള് :?

    മറുപടിഇല്ലാതാക്കൂ
  99. നല്ല അവതരണം ഇഷ്ട്ടായി ഇക്കോ
    http://apnaapnamrk.blogspot.com/

    മറുപടിഇല്ലാതാക്കൂ
  100. കൊമ്പന്‍റെ കൊമ്പത്തരം അവിടെയും ഇവ്ടെയുമായി ഓരോ കമെന്റുകളായി വായിച്ചു കയറി നോക്കിയതാണ്..........മനസ്സിലായി കൊമ്പു മാത്രമല്ല ഭാവനയുടെ ചിറകു കൂടിയുണ്ടെന്ന്....കൊമ്പന്....ആശംസകള്‍..........
    ഈയുള്ളവന്‍റെ ഒരു കടിഞ്ഞൂല്‍ ബ്ലോഗ്‌ ഉണ്ട്...കയറുമെന്ന് കരുതട്ടെ....................

    മറുപടിഇല്ലാതാക്കൂ
  101. നൂറില്‍ നൂറു മാര്‍ക്ക്‌......... ഈ വംബതരം അടി പോളിയായിട്ടുണ്ട്..... പ്രവാസിയുടെ വേദനകള്‍ പോലും രസകരമായി പറഞ്ഞു.....

    ഒരു പ്രാവാസി അച്ഛന്റെ ഗതികേടേ......... അല്ലാതെന്ത് പറയാന്‍ ..? സ്വന്തം മോള്‍ക്ക് അച്ഛനെയും അച്ഛനെ മോള്‍ക്കും പരിചയപ്പെടുത്തേണ്ടി വരുന്ന ഇന്‍ ട്രോഡക്ഷന്‍ റൌണ്ട്..!!

    ഓരോ ഡയലോഗും കിടിലന്‍...... എല്ലാ ആശംസകളും....

    മറുപടിഇല്ലാതാക്കൂ
  102. പരമ്പരാഗത ക്രഷര്‍ യുണിട്ടുകളുടെ വിലാസം കൂടി പോസ്ടാമായിരുന്നു.
    നന്ദി പരസ്യമായെന്കിലും കൊടുത്തൂടെ .....

    മറുപടിഇല്ലാതാക്കൂ
  103. കൊമ്പനിക്കാക്കാന്റെ ബ്ലോഗിലാദ്യായിട്ടാ വരുന്നേ. എന്നാലുമെന്താ.. സംഗതി കിടിലന്‍.. ചില പ്രയോഗങ്ങളൊക്കെ ശരിക്കും ചിരിപ്പിച്ചു കേട്ടോ. ഇനിയും പോസ്റ്റിടുമ്പോള്‍ ഒരു ഇമെയില്‍ നോട്ടിഫിക്കേഷന്‍ അയച്ചാല്‍ ഉപകാരമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  104. "ഈ കൊമ്പന്റെ ഓരോ നമ്പരുകളേ..
    ഒരു കല്ലിന്റെയും കള്ളിന്റെയും കഥ
    നന്നായി.. കുറിക്കു കൊള്ളുന്ന നര്‍മം.."
    ബ്ലോഗ്‌ ഇട്ട അന്ന് തന്നെ വായിച്ചിരുന്നെങ്കിലും
    കമന്റാന്‍ മറന്നുപോയിരുന്നു.

    ഇതുപോലൊരു പ്രാവാസനര്‍മം അടിസ്ഥാനമാക്കി ഞാന് ഒരു കഥ പോസ്റ്റിയിട്ടുണ്ട്..
    വരുമല്ലോ അത് വഴിയും.. (മോന്‍സ്)
    http://hakeemcheruppa.blogspot.com/2011/09/blog-post.html

    മറുപടിഇല്ലാതാക്കൂ
  105. @Kalavallabhan കല്ലാണെങ്കില്‍ കള്ളിന് ഓര്‍ഡര്‍ കൊടുക്ക് ഹല്ലപിന്നെ നന്ദി വായനക്കും കമെന്റ്സിനും
    @ വാല്യക്കാരന്‍.. ഡാ ചെക്കാ നീ കല്യാണം കഴിച്ചു ഒരു കുട്ടി ആയിട്ട് പറ അപ്പോള്‍ അറിയാം പ്രസവ വേദന
    (നീ എന്റെ പിറക്കാതെ പോയ അനിയന്‍ അല്ലെ നിനക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കുമോ? അപ്പോള്‍ അതൊന്നും വേണ്ട )
    @ MKERALAM thanks
    @K@nn(())raan*കണ്ണൂരാന്‍!മച്ചൂ നന്ദി യുണ്ട്
    @ jayarajmurukkumpuzha thanks
    @ kochumol(കുങ്കുമം) ന്റെ കൊച്ചു മോളെ അതൊക്കെ പോയി പിന്നെ കൊട്ടാരക്കര കല്ലിന് വിലകൂടുതല്‍ ആണെങ്കില്‍ നമുക്ക് വിലകുറക്കാന്‍ ഒരു ബ്ലോഗ്‌ ധര്‍ണനടത്താം അല്ലെ
    ഏതായാലും നന്ദി
    @ MT Manaf കതീര്‍ ശുക്രന്‍
    @ (കൊലുസ്) thanks dear

    മറുപടിഇല്ലാതാക്കൂ
  106. @Areekkodan | അരീക്കോടന്‍ thanks
    @ബാബു ഫ്രാന്‍സിസ് മാഷേ താങ്ക്സ്
    @രഞ്ജു.ബി.കൃഷ്ണ ന്റെ രണ്ജുമോനെ നീ ലേറ്റാ വന്നാലും ലേട്ടസ്ട്ടാ വന്നില്ലേ അതുമതി തൃപ്തി ആയി
    @Echmukutty ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു നിങ്ങള്‍ എന്റെ പോസ്റ്റൊന്നു വായിക്കണം എന്ന് അത് പൂര്‍ത്തിആയി പെരുത്ത് നന്ദി ഉണ്ട്
    @oduvathody nanni oraayiram nerunnu
    @ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നന്ദി ബഷീര്‍ക്ക
    @ mrk thanks
    @Shlrocks thaanks
    @മല്ലുണ്ണി thaanks
    @ ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ thanks
    @ khaadu.. നൂറിനു ഇരുനൂറു നന്ദി
    @നാരദന്‍ nanni
    @ആസാദ്‌ ഇക്ക ആദ്യ വരവിനും വായനക്കും നന്ദി
    @Hakeem Mons thanks dear

    മറുപടിഇല്ലാതാക്കൂ
  107. കൊമ്പന്‍ ,,,ജീ ഉഷരയിട്ടുണ്ട് ...

    മറുപടിഇല്ലാതാക്കൂ
  108. മൂസാക്ക സത്യം പറഞ്ഞാൽ ഞാൻ വായിക്കാൻ വിട്ടു പോയ ഒരു പോസ്റ്റായിരുന്നു ഇത്. പക്ഷെ ആ മറക്കൽ ഒരു വൻ നഷ്ടമായിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.

    തിരിച്ചും മറിച്ചും കിടത്തി അവില്‍ മില്‍ക്ക് ഉണ്ടാക്കാനുള്ള മൈസൂര്‍ പഴം ഞക്കി ഉടക്കുന്നത് പോലെ നാല് ഞെക്കലും പിഴിയലും

    ഈ ഒരു സംഭവം മാത്രം പോരെ ഇക്കാ മതിയാവോളം ആസ്വദിച്ച് ആർമാദിച്ച് ചിരിക്കാൻ ? സത്യം പറഞ്ഞാൽ അത് ഉണ്ടാക്കുന്നത് കണ്ടാൽ മാത്രമേ അതിന്റെ ആ ഒരു 'ശൈലി' മനസ്സിലാവുകയുള്ളൂ. എന്തായാലും കിഢ്നിയിലെ കല്ലിന് ഇത്രയ്ക്കും ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.

    മറുപടിഇല്ലാതാക്കൂ
  109. എന്തായാലും കള്ളടിചാലും കല്ല്‌ പോയല്ലോ...:)

    മറുപടിഇല്ലാതാക്കൂ
  110. കൊമ്പാ... നാട്ടില്‍ ആയിരുന്നതിനാല്‍ മിസ്സായിപ്പോയ ഒരു പോസ്റ്റാണിത്. നീ ഇപ്പളെങ്കിലും ഷെയര്‍ ചെയ്തത് നന്നായി. അല്ലെങ്കില്‍ മിസ്സായിപ്പോകുമായിരുന്നു. ട്രാജഡിയില്‍നിന്നും വന്ന നര്‍മ്മം എന്നും മനോഹരമായിരിക്കും എന്ന് കൊമ്പന്റെ പോസ്റ്റ് ഒരിക്കല്‍കൂടെ തെളിയിച്ചിരിക്കുന്നു.

    പിന്നെ... മൂന്ന് പൊതി മാത്രേ വൈദ്യര് തന്നിട്ടൊള്ളൂ എന്നാണല്ലോ ഞാന്‍ കേട്ടത്. കള്ള് നീ വരുന്ന വയിക്ക് വരമ്പത്തുള്ള ഷാപ്പില്‍നും വാങ്ങി എന്നാണല്ലോ കേട്ടത്... ഏ...?

    മറുപടിഇല്ലാതാക്കൂ
  111. കൊമ്ബാ

    വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു.
    ഇതാണ് നട(ഉ)ക്കുന്ന സത്യം .
    ഒരു കാര്യം വിട്ടോ എന്ന് തോന്നി
    പിരിവു കാരുടെ കാര്യം .
    പിരിവിനു വരുന്നവന് കൊടുത്ത സംഖ്യ എത്ര ആയാലും
    മുഖം തെളിയില്ല .
    ഗള്‍ഫില്‍ പണം വെറുതെ കിട്ടുമെന്നാ ഇവന്റെ ഒക്കെ വിചാരം

    മറുപടിഇല്ലാതാക്കൂ
  112. ചിരിക്കാന്‍ മാത്രമല്ല ചിന്തിക്കാനും കുറെ ഉണ്ട്,വളരെ നന്നായിട്ടുണ്ട് കൊമ്ബാ...എല്ലാ ആശംസകളും....

    മറുപടിഇല്ലാതാക്കൂ
  113. kallu kalayan kallu kudi aadyamyi kelkkukaya ,,,,,avatharanamnannayi,,,,,

    മറുപടിഇല്ലാതാക്കൂ
  114. chirikkaanulla vaka ottere ....nannaayittundu kombaa .

    മറുപടിഇല്ലാതാക്കൂ
  115. ആറ്റു നോറ്റു കിട്ടിയ വെക്കേഷന്‍ കുളം ആകുമോ ? പേടിപ്പിക്കല്ലേ കൊമ്പ....

    മറുപടിഇല്ലാതാക്കൂ
  116. അമ്പട കള്ളുകുടിയാ....ആശാന്‍ കല്പിച്ചതും രോഗി ഇച്ചിച്ചതും കള്ളു... :) രസകരമായി അവതരിപ്പിച്ചു കൊമ്പാ...എല്ലാം അറിയുന്നവന്‍ അല്ലെ പടച്ചവന്‍...പോറുക്കുമായിരിക്കും ഈ തെറ്റ്...റമദാന്‍ ആശംസകളോടെ ...അനാമിക

    മറുപടിഇല്ലാതാക്കൂ
  117. orupaadorupaadu chirichuuu,,,orupaadu naalukalkku sheesham ty komban

    മറുപടിഇല്ലാതാക്കൂ
  118. കൊമ്പാ..
    കൊമ്പന്‍റെ കൊമ്പ് അല്ല വമ്പ് 9അതോ വീമ്പോ) ഞാന്‍ കാണാന്‍ താമസിച്ചു അല്ലേ..?

    കൊമ്പന്‍ ജാതി.
    ഇങ്ങള്‍ടെ പേരും , കുടുംബ പ്പേരും , ജാതിപ്പേരും എന്തിന് മരുന്ന് വരെ കൊമ്പനാല്ലേ..?

    നാട്ടില്‍ കൂലി പണി എടുത്തു നടന്ന സമയത്ത് എന്നെ മൈന്‍ഡ് ചെയ്യാതിരുന്ന സകല ചൂക്ളികളും എന്നെ പരിഗണിക്കുന്നു.

    അല്ല കാക്കാ ഇങ്ങളേത് നാട്ടിലാ.. ഇവിടെ മനുഷ്യന്മാര്‍ പണി പതിനെട്ടും പയറ്റീട്ടും ഒരു പഹച്ച്യോളും ന്നെ മൈന്‍റ് ചെയ്യണില്ലാലൊ...

    നന്നായിട്ടുണ്ട് ട്ടാ..
    ന്നാലും ഇളനീരില്‍ കൂട്ടി കഴിക്കാന്‍ പറഞ്ഞ മരുന്ന് കള്ളില്‍ കൂട്ടി കഴിച്ചേന് ഇങ്ങക്ക് മാപ്പില്ലാ.. :)

    മറുപടിഇല്ലാതാക്കൂ
  119. നമിച്ചിരിക്കുന്നു കോമ്പാ നമിച്ചിരിക്കുന്നു ,,,,,

    മറുപടിഇല്ലാതാക്കൂ
  120. നന്നായി ചിരിച്ചു....ശരിക്കും കല്ല്‌ പോയോ????? ആ ട്രീറ്റ്മെന്‍റ് ഫലിച്ചു അല്ലെ?????

    മറുപടിഇല്ലാതാക്കൂ
  121. നിന്നെ വിചാരിച്ചു വന്നത് പോലെതന്നെ ...
    കൊള്ളാംട്ടോ ...

    വായിക്കാന്‍ അല്പത്തില്‍ കൂടുതല്‍ വൈകി !!



    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    മറുപടിഇല്ലാതാക്കൂ
  122. വീണ്ടൂം വായിച്ചു വീണ്ടൂം ചിരിച്ചു...2011 ൽ എഴുതിയ ഈ പൊസ്റ്റു അന്നു എത്രപേരാ വായിച്ചതു...ഈ വായനക്കരൊക്കെ എവിടെ പോയീ.......പലരും എഴുത്തു മതിയക്കി മറ്റുചിലർ മുഖപുസ്തകത്തിൽ ചേക്കേറി അല്ലേ.........

    മറുപടിഇല്ലാതാക്കൂ
  123. എനിക്കും ഇടയ്ക്കിടെ ക(ള്ളി)ല്ലിന്റെ അസുഖമുണ്ട് .
    ആ അഡ്രസ് ഒന്ന് തരൂ - മരുന്ന് വേണം .

    മറുപടിഇല്ലാതാക്കൂ
  124. ഞാന്‍ ഒരാഴ്ചയെടുത്തു എന്റെ മകളുമായി ഒന്നടുക്കാന്‍...

    ഹോ അതു വല്ലാത്തൊരു വേദന തന്നെയാണ്.,

    ങ്ങക്ക് എഴുപതിനായിരം കുറ്റം കിട്ടട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു, അല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ
  125. "പൊക്കിളിന്റെ മേലെ ബലൂണ് പോലത്തെ അംബ്രല്ലവയറില്‍ ഇന്‍സൈഡും ചെയ്തു"
    ഈ രംഗം ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു...

    മറുപടിഇല്ലാതാക്കൂ
  126. വായിക്കാൻ നല്ല രസമുണ്ട് കേട്ടോ ...

    മറുപടിഇല്ലാതാക്കൂ
  127. കല്ല്‌ വേദന ഒരു സുഖമുള്ള വേദനയാ

    മറുപടിഇല്ലാതാക്കൂ
  128. ആ കല്ല് അങ്ങനെ പോയത് കൊണ്ട് നര്‍മ്മത്തില്‍ ചാലിച്ചൊരു അനുഭവമുണ്ടായി. കല്ല് പോക്കാന്‍ ഞങ്ങളുടെ തൊടുപുഴയിലാണ് വന്നതല്ലെ. ശരിയാണ് എന്റെ നാത്തൂനും കാല്‍ വേദനക്ക് കാളിയാറ്റിലെ ചികിത്സ ബഹുകേമം എന്ന് പറഞ്ഞ്കേട്ടു. അങ്ങനെ എല്ലാം ശുഭപര്യവസായി ആയതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  129. എന്റെ കിഡ്നിയില്‍ കല്ലിട്ട നേരത്ത് ഈ പോത്തിന്റെ തലയില്‍ കുറച്ചു അന്തത്തിന്‍ വിത്തിട്ടിരുന്നെങ്കില്‍ ന്റെ കുടുംബം രക്ഷപ്പെട്ടേനെ"
    >>>> ഹ..ഹ..ഹ.. കലക്കി മാഷെ ... ഉള്ളത് പറയാലോ .. ഈ ഡയലോഗ് ... ഇതാണ്
    ഒറിജിനൽ പഞ്ച് ... ഇഷ്ടായി ഒരുപാട്..
    ചെറിയ ഒരു സംഭവം .. അത് പറയും മുമ്പ് കുറെ കാര്യങ്ങൾ ചുമ്മാ പറഞ്ഞു ..
    പക്ഷെ അതൊന്നും ബോറടിപ്പിച്ചില്ല എന്ന് മാത്രല്ല .. ക്ഷ പിടിക്കേം ചെയ്തു ..
    ബ്ലോഗ്‌ ബുക്ക് മാർക്ക് ചെയ്തിട്ടുണ്ട് ...:)
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...