വെള്ളിയാഴ്‌ച, സെപ്റ്റംബർ 23

കവിത, കുമാരന്‍ മാഷ്ടെ മോള്‍ 'കവിത'യല്ല.

പലപ്പോഴും മനസ്സില്‍ തോന്നിയ വാക്കുകളെ പലയിടത്തായി എഴുതി വെച്ച് അതിനെയെല്ലാം ഒരുമിച്ചു കൂട്ടി 'കവിത' എന്ന ലേബലില്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .
"വാക്കുകള്‍ മുറിച്ചെഴുതിയാല്‍ അത് കവിതയാകും. അതാണ്‌ ഉത്തരാധുനികതയുടെ പുതിയ മതമെന്ന്" ഹൃദയത്തോട് ചേര്‍ത്തു വെച്ച ഒരു സുഹ്രത്ത് പറഞ്ഞത് ഓര്‍മിച്ചുകൊണ്ട്
'ക' അറിയാതെ
കാകളി അറിയാതെ
കവിതയുടെ ബാല പാഠം പഠിക്കാതെ
കവികളുടെ കവിതകളുടെ ഉള്ളിലേക്ക്
ഇറങ്ങിച്ചെല്ലാന്‍ വഴി അറിയാത്ത നിരാലംബന്റെ വരികള്‍, അതാണിത്...

-------------------------------------------------------------------------------------------------------
       ഇരുട്ടിന്‍റെ കാമുകന്‍ 
പ്രണയം,
കവിത എഴുതാന്‍  പ്രണയം
കഥ പറയാനും പ്രണയം
കൂട്ടിരിക്കാന്‍ പ്രണയം
സംസാരിക്കാനും പ്രണയം
കവിതയെ വിലയിരുത്താന്‍ പ്രണയം
കഥയെ നിരൂപിക്കാനും പ്രണയം
അക്ഷരങ്ങളോട് പ്രണയം 
ലോകത്തോട്‌ പ്രണയം 
വെളിച്ചത്തോട് പ്രണയം
സ്വപ്നത്തോടും പ്രണയം
മഴയോട്, കാറ്റിനോട്,
അഴലിലെയഴകിനോടും പ്രണയം 
എന്റെ അസ്ഥിയില്‍ പിടിച്ച പ്രണയം.

പ്രതീക്ഷയെ പകര്‍ന്നു തന്നുവളോട് പ്രണയം
പങ്കുവെച്ചവളോടും പ്രണയം
മനസ്സിലെ മലര്‍വാടിയിലെ 
അവസാനത്തെ പൂവും, ഞാനെന്റെ 
പ്രണയത്തിന്നായി സമര്‍പ്പിച്ചു.
ഇന്ന് ഞാന്‍, ഇരുട്ടിന്റെ കാമുകന്‍.
--------------------------------------------------------------------------------------------------------------------------------------------------- 
നിന്നോട് 
പറയാന്‍ എനിക്കൊരുപാടുണ്ട്
കേള്‍ക്കാന്‍ നീ അല്ലാതെയാരുണ്ട്
പാരില്‍ പ്രാണനുള്ള എല്ലാവരും
പറയുന്നതും നിന്നോട്
പരാതികളും പരിഭവങ്ങളും
പറയാന്‍ പഠിപ്പിച്ചതും
പറയാന്‍ വാക്കുകള്‍ തന്നതും നീ
പരബ്രഹ്മത്തിന്‍ അധിപാ ഈ
പാപിയുടെ പാപങ്ങളെ
പൊറുത്ത് പകിട്ടാര്‍ന്ന
പാവനമായ പരമ സുഖമായ
ഒരു ജീവിതത്തെ സമമാനിച്ചു
'ഇഹ പര' ജീവിതമെന്നില്‍
സന്തോഷ പൂര്‍ണ്ണമാക്കണമേ..
-------------------------------------------------------------------------------------------------------------------------------
ഞാന്‍ 
ഞാനെന്തു കണ്ടഹങ്കരിക്കണം
ഞാനെന്തിനു ജാടകാണിക്കണം
ഞാനെന്തിനു മേനി നടിക്കണം
ഞാനെന്തിനു മേന്മ പറയണം
ഞാനെന്തിനെ ആഗ്രഹിക്കുന്നു
ഞാനെന്തിനു അത്യാഗ്രഹിയാവണം
അവസാനം.... അവസാനം
ഞാനും കിടക്കുമീ മണ്ണില്‍,
പുഴുക്കളുടെ ഭക്ഷണമായി
അന്ന്,  അന്ന് മാത്രമാണ്
ഞാന്‍ മണ്ണി'നധിപന്‍' ആവുക
അന്ന്, അന്ന് മാത്രമാണ്
ഞാന്‍ ഞാനാകുന്നത്...!!


(ഫോട്ടോസ് എല്ലാം ഗൂഗിള്‍ അമ്മച്ചിയുടെ ഹൃദയം തുരന്ന് എടുത്തത്  )അപ്പോള്‍ ആ പറയാനുള്ളത് കമെന്‍റ് ബോക്സില്‍ പറഞ്ഞു പോകൂ ..........

99 അഭിപ്രായങ്ങൾ:

 1. തേങ്ങ , മാങ്ങാ , ചക്ക ഞാന്‍ ഉടച്ചു കൊമ്പ...............................


  ഇനിയും എഴുതൂ
  കവിത ജീവിക്കുന്നത് വായിക്കുന്നവന്റെ ഹൃതയത്തിലാണ്

  മറുപടിഇല്ലാതാക്കൂ
 2. ഈ കവിതകളില്‍ ഞാന്‍ വളച്ചു കേട്ടില്ലാത്ത നേരിട്ട സംവേദനം തിരിച്ചറിഞ്ഞു . അതും വളരെ ലളിതമായ ഭാഷയില്‍ ... അതിനപ്പുറം വായിക്കാനുള്ള ബുദ്ധി വൈഭവമൊന്നും എന്നിക്കില്ല കൊമ്പാ..... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. നാളുകള്‍ക്കു ശേഷമുള്ള വരവാ, ഇനിയും കവിതകള്‍ എഴുതിക്കോ...കുമാരനാശാന് ശേഷം കൊമ്പന്‍ ആശാനും പിറവിയെടുക്കട്ടെ...

  ഈ പ്രണയം കെടാതെ സൂക്ഷിക്കുക.. ആശംസകളോടെ...വീണ്ടും വരാന്‍ ശ്രമിക്കാം

  മറുപടിഇല്ലാതാക്കൂ
 4. തുറന്നെഴുത്തിന്റെ കാവ്യ ഭാഷ... നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 5. "അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ മണ്ണി'നധിപന്‍' ആവുക
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ ഞാനാകുന്നത്...!!"

  അതെ ,അന്നു മാത്രമാണു നമ്മൾ നമ്മളാവുന്നത്.. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 6. കൊമ്പനെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും മാറിപ്പോയി. അമ്പടാ കൊമ്പാ, നല്ല കവിതകള്‍

  മറുപടിഇല്ലാതാക്കൂ
 7. കൊമ്പാ))))))))))))) ......
  യൂ ടൂ...........അപ്പൊ , ഒന്നാഞ്ഞു പിടിച്ചാല്‍ ഏതു കൊമ്പനും പൊക്കാനുള്ളതെയുള്ളൂ ഈ കവിത !!!!

  മറുപടിഇല്ലാതാക്കൂ
 8. കൊമ്പന്റെ മറ്റൊരു സ്റ്റൈൽ.. ലളിതമായ ഭാഷയിൽ എല്ലം നേരെ ചൊവ്വെ അവതരിപ്പിച്ചു. മനോഹരം ഈ നേർക്കാഴ്ച..

  മറുപടിഇല്ലാതാക്കൂ
 9. കൊമ്പന്‍ തിരുവടികള്‍ വീണ്ടും നമ്മെ അതിശ്യിപ്പിച്ചല്ലോ!സരസത്തിന്റെ ലോകത്തുനിന്ന് ചിന്തയുടെ ലോകത്തേക്കുള്ള മാറ്റം!"പറയാന്‍ എനിക്കൊരുപാടുണ്ട്
  കേള്‍ക്കാന്‍ നീ അല്ലാതെയാരുണ്ട്"നിന്റെ വാക്കുകള്‍ നങ്ങള്‍ കാത്തിരിക്കുന്നു ..നീ ഉറക്കെ വിളിച്ചുപറയ്‌ ...എല്ലാ ഭാവുകങ്ങളും നേരുന്നു

  മറുപടിഇല്ലാതാക്കൂ
 10. പ്രണയം.
  -------------
  നിന്റെ പ്രിയ നിറം
  വെളുപ്പ്‌
  ഞാനാകട്ടെ, ഇരുട്ടില്‍
  ഒരു കരുമന്‍.
  നിനക്കിഷ്ടം വാചാലത,
  എനിക്ക് വായന.
  എന്താകിലും,
  നമ്മുടെ സ്നേഹത്തിന്
  നിറവും മണവും
  അര്‍ത്ഥവും ഭാഷയും
  ശ്രുതിയും താളവുമൊന്ന്.
  ```````````````````````````
  നിന്നോട്,
  ------------------
  മണ്ണിന്നുള്ളം അറിവായവനെ..
  തണ്ണി മണ്ണിനെയും പെസവെയ്ത്തവനേ..
  കണ്ണിന്നുള്ളില്‍ കിണ്ണം വെയ്ത്തവനെ
  എന്നെ കണ്ണാടിയാക്കിയ തമ്പുരാനെ..!
  ````````````````````````````````
  ഞാന്‍
  -----------------
  വിനീതനാവുന്നു,
  വിനയംകൊള്ളുന്നു,
  വിനയത്തോടെ ചൊല്ലുന്നു,
  നന്ദി, വിനീതവിധേയന്.

  മറുപടിഇല്ലാതാക്കൂ
 11. കൊമ്പേട്ടാ......
  മ്മടെ കഞ്ഞീല്....

  പ്രണയത്തിന്റെ അവസാനത്തെ സ്റ്റാൻസ മുതൽ കീഴോട്ട് അസ്സലായിട്ടുണ്ട്....
  പുട്ടിന് പീര കണക്കെ നർമ്മത്തിന് കവിതകളും പോരട്ട്.........

  മറുപടിഇല്ലാതാക്കൂ
 12. "ഞാനും കിടക്കുമീ മണ്ണില്‍,
  പുഴുക്കളുടെ ഭക്ഷണമായി
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ മണ്ണി'നധിപന്‍' ആവുക"

  മഹാകവി കൊമ്പന്‍ മൂസയുടെ ഈ വരികള്‍ ഹൃദയത്തോട് ചേര്‍ത്ത് വക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 13. നീ തങ്കപ്പനല്ലെടാ... കൊമ്പപ്പനാ.. കൊമ്പപ്പന്‍ !!!!

  മറുപടിഇല്ലാതാക്കൂ
 14. ഇങ്ങള് ബല്യ പുലിയായിരുന്നല്ലേ ? രാമേട്ടന്റെ മോള്‍ കവിതേനെ മാത്രേ എനിക്ക് പരിചയം ഉള്ളൂ . അതോണ്ട് കവിതയെപ്പറ്റി അഭിപ്രായിക്കാന്‍ ഞാന്‍ ആളല്ല .

  എഴുതിക്കോ അളിയാ... നാട്ടാര് കൊറേ അനുഭവിക്കട്ടെ. അല്ല പിന്നെ ..

  ദേഷ്യം വരൂല്ലേ?

  മറുപടിഇല്ലാതാക്കൂ
 15. അവസാനം കൊമ്പനും കവിയായി.

  ആളവന്താന്റെ കമന്റ് സൂപ്പര്‍.

  മറുപടിഇല്ലാതാക്കൂ
 16. ഞാനന്നേ പറഞ്ഞില്ലേ നിങ്ങള്‍ ഇതെല്ലാം കൂട്ടി വെച്ച് ഒരു പുസ്തകമാക്കണമെന്ന്...!

  ഒന്നുമല്ലേലും നിങ്ങള്‍ ഇതൊരു ബ്ലോഗ് പോസ്റ്റെങ്കിലുമാക്കിയതില്‍ ഒത്തിരി സന്തോഷം...!

  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 17. post modern kavithakal vayichu melottu nokkiyirikkarulla enikk ithu vayichappol oru sugham..keep it up..

  മറുപടിഇല്ലാതാക്കൂ
 18. മഹാകവി വള്ളത്തൊലി കൊമ്പന്‍മേനോന്‍ന്റെ കവിതവായിച്ചു നാല് തെറിപറയാന്‍ പറ്റാത്ത സങ്കടത്തോടെ കണ്ണൂരാന്‍ ഗണ്‍ ഊരുന്നു!

  മറുപടിഇല്ലാതാക്കൂ
 19. കൊംബാ.. നന്നായിട്ടുണ്ട്, വംബത്തരം മാത്രമല്ല, ക(വി)ംബത്തരവുമുണ്ട്..!
  ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 20. കഷ്ട്ടം നല്ലോര് മനുഷ്യന്‍ ആയിരുന്നു.!എല്ലാം പെട്ടന്നായിരുന്നു.ഈ രക്തത്തില്‍ ഏതായാലും വെള്ളരി പ്രാവിന് പങ്ക്...ഇല്ലേ ഇല്ല!

  മറുപടിഇല്ലാതാക്കൂ
 21. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 22. കൊമ്പാ ഇപ്പോഴാ ഇങ്ങളോട് എനിക്കൊരു അയ ലവ് യു പറയാന്‍ തോന്നണത് ,,, ഏറ്റവും ലളിതമായി ,എന്നാല്‍ എളുപ്പം മനസ്സിലാകുന്ന രീതിയില്‍ ,,കുറച്ചു നല്ല ചിന്തകള്‍ പങ്കുവെച്ചു
  ഈ കവിതകള്‍ ന്നെ പ്പോലത്തെ 'ഗവിത' യറി യാത്ത ബുദ്ധൂസുകള്‍ക്ക് ഒറ്റ വായനയില്‍ മനസ്സിലായി ,,,അത് കൊണ്ട് മനസ്സാക്ഷിയെ വന്ജിക്കാതേ കമന്ടിടാനും !!!!!
  ----------------------------------------------------------------------------------------------
  കൊമ്പനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ ,,ഇവിടെ കൊമ്പനെ തോല്പ്പിച്ചിട്ടുണ്ട് , പലരും ,പലവട്ടം .. ഗള്‍ഫില്‍ നല്ല ജോലി തരാം എന്ന് പറഞ്ഞു ആദ്യം ഏജന്‍നടു തോല്‍പ്പിച്ചു , സൌദിയില്‍ എത്തിയപ്പോള്‍ മുധീര്‍ ആക്കാം എന്നും പറഞ്ഞു മോഹിപ്പിച്ച സ്പോണ്‍സര്‍ പിന്നെ തോല്‍പ്പിച്ചു,,,വാഗ്ദാനം ചെയ്ത ജോലി കിട്ടിയപ്പോള്‍ പറഞ്ഞ ശമ്പളം തരാതെ മാനേജറും ‍തോല്‍പ്പിച്ചു
  അവസാനം ,,രണ്ടും കല്‍പ്പിച്ചു ബ്ലോഗറായപ്പോള്‍ ,നിറഞ്ഞ സ്നേഹം നല്‍കി ബ്ലോഗേര്‍സ് വീണ്ടും തോല്പ്പിച്ചു ,, ഒരു അവസാന കടും കൈ എന്ന നിലയില്‍ ഒരു കവിത എഴുതിയപ്പോള്‍ അനുമോദനങ്ങള്‍ നല്‍കി കവിയാക്കാന്‍ നോക്കുന്നു ,,,, മടങ്ങിപ്പോ ,,ഫേസ് ബുക്ക് കൊണ്ടും ഗൂഗിള്‍ ബുസ്സ് കൊണ്ടും ഈ കൊമ്പനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ ....

  മറുപടിഇല്ലാതാക്കൂ
 23. പരബ്രഹ്മത്തിന്‍ അധിപാ ഈ
  പാപിയുടെ പാപങ്ങളെ
  പൊറുത്ത് പകിട്ടാര്‍ന്ന
  പാവനമായ പരമ സുഖമായ
  ഒരു ജീവിതത്തെ സമമാനിച്ചു
  'ഇഹ പര' ജീവിതമെന്നില്‍
  സന്തോഷ പൂര്‍ണ്ണമാക്കണമേ..
  ********************************

  കൊമ്പതരങ്ങള്‍ കൂടുന്നുണ്ടല്ലോ.... നടക്കട്ടെ... ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 24. എനികിഷ്ടായി എല്ലാം...ഒരെണ്ണം "ഇരുട്ടിന്‍റെ കാമുകന്‍ " ഞാന്‍ എന്റെ ഡയറിയിലേക്ക് പണ്ടേ കടമെടുത്തിരുന്നു..അനുവാദമില്ലാതെ.. മൂസ്സാക്ക എന്നും എഴുതി വച്ചിട്ടുണ്ട് അടിയില്‍ .. അപ്പോള്‍ ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 25. എതിരാളിക്കൊരു പോരാളി , ശക്തരില്‍ ശക്തന്‍..കൊമ്പാ....അയ്യോ ക്ഷമിക്കണം " കവി കൊമ്പാ.." ശോ വീണ്ടും ക്ഷമിക്കൂ... " മഹാകവി കൊമ്പാ.." ശോ പിന്നേം തെറ്റി... ഡിങ്കാ....

  മറുപടിഇല്ലാതാക്കൂ
 26. വമ്പന്റെ കൊമ്പത്തരങ്ങള്‍....മനോഹരമായി...
  faisalbabu വിന്റെ കമന്റും...

  മറുപടിഇല്ലാതാക്കൂ
 27. അങ്ങനെ കൊമ്പനും ഒരു കവിയായി അല്ലേ..എനിക്കെല്ലാം ഇഷ്ടായി..ലളിതമായ വരികള്‍..മഹാകവി കൊമ്പന്‍ വൈദ്യര്‍ക്കു എന്റെ ഭാവുകങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 28. കൊമ്ബാ സാധാരണക്കാരന് മനസ്സിലാകുന്ന ഒരസാധാരണ കവിതകള്‍ നന്നായി ഇനിയും ഇനിയും എഴുടൂന്നെ കേട്ടാ അതെന്നെ

  മറുപടിഇല്ലാതാക്കൂ
 29. ലളിതമായ ശൈലിയില്‍ ഉള്ള കവിത, ഇഷ്ടായീ ട്ടോ... അവസാന വരികള്‍ ഒരോര്‍മപ്പെടുത്തല്‍ തന്നെ...

  മറുപടിഇല്ലാതാക്കൂ
 30. നീയും ഞാനും പ്രണയം അറിയുന്നൂ...
  വിരഹ നൊമ്പരം അറിയാന്‍ പ്രണയം അനിവാര്യം..

  മറുപടിഇല്ലാതാക്കൂ
 31. എല്ലാവരുംകൊമ്പനെ പുകഴ്ത്തിയസ്ഥിതിക്ക് ഞാനായിട്ട് എന്തിനു പഴിപറയണം അസ്സലായിട്ടുണ്ട്
  കേട്ടോ നല്ലനാടന്‍ഭാഷയില്‍ ഈഎഴുത്ത് എനിക്കിഷ്ട്ടമായി ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 32. ഒരുവട്ടം പറയാതെയറിയുമെന്‍ മനമെന്നു
  പലവട്ടം മനസ്സില്‍ മോഹിച്ചിരുന്നു .
  വാടാത്ത പൂക്കളും പറയാത്ത മോഹവും
  മധുരിക്കും ഓര്‍മയാണിന്നുമെന്നും

  ഞാനും കിടക്കുമീ മണ്ണില്‍,
  പുഴുക്കളുടെ ഭക്ഷണമായി
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ മണ്ണി'നധിപന്‍' ആവുക
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ ഞാനാകുന്നത്...!!ഇപ്പോള്‍ ആരും അതൊന്നും ഓര്‍ക്കാറില്ല

  മറുപടിഇല്ലാതാക്കൂ
 33. priyappetta moosa,kavithayum hasyavum orupole kondu pokanam.orupadu kavithakal vayikkanam.manassil pranayavum nanmayum sookshikkunnavar nalla manushyaranu. veendum ezhuthuka.

  മറുപടിഇല്ലാതാക്കൂ
 34. ലാളിത്യവും വമ്പത്തവുമുള്ള കവിതകള്‍...എനിക്ക് ഇഷ്ടമായി.

  ഞാനും കിടക്കുമീ മണ്ണില്‍,
  പുഴുക്കളുടെ ഭക്ഷണമായി
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ മണ്ണി'നധിപന്‍' ആവുക
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ ഞാനാകുന്നത്...!!

  ഈ വരികള്‍ വളരെ നന്നായി.

  മറുപടിഇല്ലാതാക്കൂ
 35. പ്രണയം!
  ഒരു പ്രണയമെന്‍ നെഞ്ചിലെ തീനാളമായീ,
  ആത്മാവിലെരിയുന്ന തീജ്വാലയായി.
  പറയുവാനരുതാതെ മോഹമാം പൈങ്കിളി
  പുലരാ പുലരിയെ തേടിപ്പറന്നു പോയി.
  ---------------------------

  നിന്നോട്!
  ഇനിയും പാടട്ടെ നിന്റെ പൈങ്കിളി,
  ചെറുചിറകുകള്‍ വിടര്‍ത്തിപ്പറക്കവേ!
  തൂലികത്തുമ്പിലെ യക്ഷരങ്ങളൊക്കെയും,
  തെളിയട്ടെയായിരം സൂര്വശോഭയായ്!
  ----------------------

  ഒരു നാല് വരി ഞമ്മളും ഒന്നെഴുതി നോക്കിയതാണ് കേട്ടോ. മുഷിയണ്ട..

  കോമ്പാ.. താങ്കള്‍ക്കൊരു കൊമ്പുണ്ട്.. നമിച്ചിരിക്കുന്നു ചങ്ങാതീ... നമിച്ചിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 36. ഇത് "മ" ഗ്രൂപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്നു അല്ലേ? എന്റെ പടച്ചോനേ, ഇനിയെന്തെല്ലാം കാണണം?
  കൊമ്പാ, ഇനിയും ശ്രമിക്കൂ, തച്ചുടച്ച് രാകിമിനുക്കി ഉരച്ചുരച്ച് മിനുസപ്പെടുത്തി കൊണ്ടുവരൂ. വത്സാ, നന്നായ് വരും. നന്നായ് വരട്ടെ.

  മറുപടിഇല്ലാതാക്കൂ
 37. അവസാനം.... അവസാനം
  ഞാനും കിടക്കുമീ മണ്ണില്‍,
  പുഴുക്കളുടെ ഭക്ഷണമായി
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ മണ്ണി'നധിപന്‍' ആവുക
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ ഞാനാകുന്നത്...!!കൊമ്പാ...നമ്മളൊക്കെ ശരിക്കും മനസ്സിൽ തട്ടി ഈ വരികൾ ആലോചിക്കാറുണ്ടൊ? ആലോചിച്ചിരുന്നെങ്കിൽ എന്നേ മുളകിന്റെ എരിവും കൊമ്പന്റെ കൊംബുമൊക്കെ അപ്രത്യക്ഷമായേനെ.

  മറുപടിഇല്ലാതാക്കൂ
 38. കൊമ്പന്റെ കവിതകള്‍ വമ്പുള്ളത് മാത്രമല്ല
  കാമ്പുള്ളതുമാണല്ലോ. ഇതൊക്കെ എവിടെയായിരുന്നു?
  ഇനി ഇത്തരം സംഗതികളും ഇടയ്ക്കിടെ വന്നു കൊള്ളട്ടെ.

  മറുപടിഇല്ലാതാക്കൂ
 39. ഉതരാധുനികതയും ലാളിത്യവും..! കൊമ്പൻ വീണ്ടും വമ്പു കാട്ടീക്ണ്..!!

  മറുപടിഇല്ലാതാക്കൂ
 40. വലിയ വമ്പത്തരമൊന്നും വേണ്ട കെട്ടോ...

  കവിതകള്‍ നന്നായി...

  മറുപടിഇല്ലാതാക്കൂ
 41. ആദ്യമായി എന്റെ ആയിരം അഭിനന്ദനങ്ങള്‍ ...
  വെറുതെ പറയുന്നതല്ല.ഇഷ്ടമായി വരികള്‍ .രണ്ടാമത്തെ കവിത വളരെ വളരെ....നന്ദി!

  മറുപടിഇല്ലാതാക്കൂ
 42. മഹാകവി കൊമ്പന് എന്‍റെവക ഒരു 'ജ്ഞാനപീഠം' സങ്കടിപ്പിച്ചു തരുന്നതാണ്...

  മറുപടിഇല്ലാതാക്കൂ
 43. ഞാന്‍ കുറച്ചൊന്ന് മാറി നിന്നപ്പഴേക്കും ഇവിടെ എന്തൊക്കെയാ സംഭവിച്ചതെന്റെ പടച്ചോനെ?.. കൊള്ളാടാ മക്കളേ... അമ്മച്ചിക്ക് സന്തോഷമായി...

  മറുപടിഇല്ലാതാക്കൂ
 44. കൊമ്പന് ഗവിതയുടെ ലോകത്തേക്ക് സ്വാഗതം
  ഏറ്റവും ഇഷ്ടമായത് "ഞാന്‍ " എന്ന കവിത.
  അസ്സലായി..
  "അവസാനം.... അവസാനം
  ഞാനും കിടക്കുമീ മണ്ണില്‍,
  പുഴുക്കളുടെ ഭക്ഷണമായി
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ മണ്ണി'നധിപന്‍' ആവുക
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ ഞാനാകുന്നത്...!!"

  മറുപടിഇല്ലാതാക്കൂ
 45. കൊംബന്‍റെ കവിത കൊള്ളാം
  ലളീതമായ വരികളില്‍
  ലളിതമായ് പറഞ്ഞു :)

  മറുപടിഇല്ലാതാക്കൂ
 46. ഞാനെന്തു കണ്ടഹങ്കരിക്കണം
  ഞാനെന്തിനു ജാടകാണിക്കണം
  ഞാനെന്തിനു മേനി നടിക്കണം
  ഞാനെന്തിനു മേന്മ പറയണം
  ഞാനെന്തിനെ ആഗ്രഹിക്കുന്നു
  ഞാനെന്തിനു അത്യാഗ്രഹിയാവണം
  അവസാനം.... അവസാനം  ഹമ്പട ഞാനേ, ഇത് കൊള്ളലൊ ഇന്റെ കൊമ്പനിക്കാ

  മറുപടിഇല്ലാതാക്കൂ
 47. ഞാന്റെ അവസാനം
  ഒത്തിരി ഇഷ്ടപ്പെട്ടു.
  വമ്പന്‍ തന്നെ. സശയം ഇല്ല.

  മറുപടിഇല്ലാതാക്കൂ
 48. kombaa nannaayirikkunnu..iniyum kooduthal ezhuthaan kazhiyatte..aashamsakal snehathode...

  മറുപടിഇല്ലാതാക്കൂ
 49. കവിതാ ശ്രമം അസ്സലായി കൊമ്പാ...
  കവിതയെ കാഞ്ഞിരക്കുരുവായി കാണുന്നവര്‍ കൊമ്പനെക്കണ്ട് പഠിക്കട്ടെ ..:)

  മറുപടിഇല്ലാതാക്കൂ
 50. ഒത്തിരി ഇഷ്ടപ്പെട്ടു.ലളിതമായ വരികള്‍... നല്ല ചിന്തകള്‍...അപ്പൊ മഹാ ഗവിയാലേ...?
  ചില കമന്റ്സ് കണ്ടിട്ടെനിക്ക് ലയ്ക്കാന്‍ തോനീട്ടു വയ്യ...!!!

  മറുപടിഇല്ലാതാക്കൂ
 51. ഹോ! ഇതുപോലെ ലളിതമായി എല്ലാരും കവിത എഴുതിയിരുന്നേല്‍ എന്നെപ്പോലുള്ളവര്‍ക്ക് എന്തെളുപ്പമായിരുന്നു ! ഇഷ്ടായിട്ടോ :)

  മറുപടിഇല്ലാതാക്കൂ
 52. കവിത വായിച്ചു അഭിപ്രായം പറയാനുള്ള ബുദ്ധിയില്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല...
  എല്ലാ ഭാവുകങ്ങളും നേരുന്നു....

  മറുപടിഇല്ലാതാക്കൂ
 53. കൊമ്പനും കവിതയെഴുതുന്നു.കലികാലത്തു കല്ലുമഴപെയ്യുമെന്നാണല്ലോ....


  നല്ല കവിതകള്‍ കൊമ്പാ...അഭിനന്ദനങ്ങള്‍... ഇനിയും ധാരാളം കവിതകള്‍ പിറക്കട്ടെ ആ തൂലികയില്‍ നിന്നും...പ്രാസമൊപ്പിച്ച് കൂടുതല്‍ പിടിക്കണ്ടാട്ടോ...

  മറുപടിഇല്ലാതാക്കൂ
 54. കൊമ്പനന്റെ വമ്പത്തരങ്ങളിളൊക്കെ

  കൊമ്പു മുറിച്ചു തമ്പുനാട്ടി കണ്ടതൊക്കെ

  കുമ്പിലുള്ള തേന്‍ രുചിച്ചു നോക്കി രസിച്ചു

  മറുപടിഇല്ലാതാക്കൂ
 55. കൊമ്പനെ എല്ലാ കവിതാ ബ്ലോഗ്ഗിലും കാണാറുണ്ട്‌. ഒരു നല്ല വായനക്കാരന്‍ നല്ല എഴുത്തുകാരനും ആകും. അതിന്റെ തെളിവാണ് ഈ വരികള്‍. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 56. ഇഷ്ടായീ........ഇനിയും എഴുതൂ
  മനോഹരം കവിതകള്‍......


  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 57. കുഞ്ഞി കവിത :) ഇഷ്ടമായി.എന്നു വച്ച് വലുത് എഴുതിയെക്കല്ലേ...:) എല്ലാ ഭാവുകങ്ങളും.

  മറുപടിഇല്ലാതാക്കൂ
 58. ഹും..! എങ്ങനെ നടന്ന പയ്യനാ..!
  ദേ..ഇപ്പം ടപ്പേ..ന്ന് കവിയായി..!
  ഇത്രയൊക്കേയുള്ളു മനുഷേന്റെ കാര്യം..!

  “പരബ്രഹ്മത്തിന്‍ അധിപാ ഈ
  പാപിയുടെ പാപങ്ങളെ
  പൊറുത്ത് പകിട്ടാര്‍ന്ന
  പാവനമായ പരമ സുഖമായ
  ഒരു ജീവിതത്തെ സമമാനിച്ചു
  'ഇഹ പര' ജീവിതമെന്നില്‍
  സന്തോഷ പൂര്‍ണ്ണമാക്കണമേ..!!“

  ആശംസകളോടെ....

  മറുപടിഇല്ലാതാക്കൂ
 59. ലളിതമായ വരികളില്‍ മനോഹരമായ കവിതകള്‍ .. രണ്ടാമത്തെ കവിത കൂടുതല്‍ മനോഹരാമയിട്ടുണ്ട് ... ഇനിയും ഇത്തരം നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെ ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 60. കൊമ്പന്‍ ആശാന്റെ കവിത മറ്റേ കുമാരന്‍ മാഷുടെ മകള്‍ കവിതയെക്കാള്‍ കൊള്ളാം ..

  മറുപടിഇല്ലാതാക്കൂ
 61. ഇരുട്ടിന്റെ കാമുകന്‍:
  പിന്നേയ്...പോട്ടം കണ്ടാ ഇരുട്ടിന്റെ കാമുകനാണെന്ന് പറയൂലല്ലോ...

  നിന്നോട്:
  എന്നോടല്ലാത്തോണ്ട് നോ കമന്റ്സ്..

  ഞാന്‍:
  അത് പിന്നെ കലക്കി..
  കൊമ്പന്റെ സുന്ദര മുഖത്ത് ഞാനിത് വരെ കാന്നാത്തത് 'ഞാന്‍'..

  സത്യം പറയാലോ..
  വായിക്കാനൊരു സുഖണ്ട്..
  ഇതോരോരുത്തരു ഓരോന്നും കൊണ്ട് വരും..
  ആധുനികതാന്നും പറഞ്ഞ്.. വായിച്ചു മനസ്സിലാക്കിയെടുക്കാനുള്ള പാട് നമ്മക്കല്ലേ അറിയൂ....
  കൊമ്പാ...വമ്പാ...ഉസ്സാര്‍..

  മറുപടിഇല്ലാതാക്കൂ
 62. വാക്കുകള്‍ മുറിച്ചെഴുതിയാല്‍ കവിതയാവില്ല. വാക്കുകളെ പ്രണയിച്ചാല്‍ അത് കവിതയായി മാറും
  അപ്പോള്‍ ഇരുട്ടിനെയും പ്രണയിക്കാം
  ഇത് ഒന്നാം കവിതയുടെ അടിക്കുറിപ്പ്.
  പ്രാര്‍ഥനകള്‍ കര്‍മ്മത്തിന്റെ ബാക്കി ഞാന്‍ ആരെന്ന തിരിച്ചറിവും ........

  ഇനി സീരിയസ് 'അഹം കൊമ്പാസ്മി' എന്ന് തിരിച്ച്ചറിഞ്ഞിരുന്നെങ്കില്‍ ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 63. പൊതുവെ കവിതകൾ വായിക്കാൻ ശ്രമിക്കാറില്ലെങ്കിലും ഇതു വായിച്ചു. കൊള്ളാം ലളിതം. എന്നെപോലുള്ളവർക്ക് മനസിലാകുന്ന ഭാഷ, നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 64. ഇഷ്ടപ്പെട്ടു.നന്നായിട്ടുണ്ട്.ലളിതമായ ഭാഷ

  മറുപടിഇല്ലാതാക്കൂ
 65. കവിത ഇങ്ങനെയും എഴുതാം. ഇങ്ങനെയേ എഴുതാന്‍ പാടൂ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും വെറും ജാഡ മത്രമ

  മറുപടിഇല്ലാതാക്കൂ
 66. ഈ കവിത, ഉത്തരാധൂനിക രാഗത്തിലല്ല... 

  ഈ കവിത, ലളിത സിംബിൾ രാഗത്തിൽ 
  സംഗതികളൊക്കെയായിട്ട് ഒഴുക്കോടെ വന്ന അനാഘ്രാത കുസുമമാണ്...

  മറുപടിഇല്ലാതാക്കൂ
 67. എനിക്ക് കവിതയില്‍ വല്യ പിടിപാടില്ലെങ്കിലും ഇത് സംഗതി തരക്കേടില്ല കേട്ടോ..
  അപ്പൊ,ഇനി ഈ ഫീല്‍ഡിലും വമ്പത്തരം പ്രതീക്ഷിക്കാം..ല്ലേ?

  മറുപടിഇല്ലാതാക്കൂ
 68. പ്രണയം പ്രണയം സര്‍വത്ര തുള്ളി കുടിക്കനില്ലത്ര
  -------------------------------------
  നിന്നോട് പറയാന്‍ ഇനി ഒന്നുമില്ല
  -------------------------------------
  അങ്ങനെ ഞാനും മണ്ണിന്നു ഉടമസ്ഥന്‍

  മറുപടിഇല്ലാതാക്കൂ
 69. അപ്പൊ ഇങ്ങനെയാനല്ലേ ക(പി)വികള്ണ്ടാകുന്നത്..?
  :)

  ഇഷ്ടായി ഒരുപാട്...

  ഞാനും കിടക്കുമീ മണ്ണില്‍,
  പുഴുക്കളുടെ ഭക്ഷണമായി
  അന്ന്, അന്ന് മാത്രമാണ്
  ഞാന്‍ മണ്ണി'നധിപന്‍' ആവുക

  കൊമ്പാ..
  ഈ വമ്പന്‍ വരികള്‍ക്ക് എന്‍റെ
  ചിന്ന സല്യുട്ട്...!

  മറുപടിഇല്ലാതാക്കൂ
 70. "വാക്കുകള്‍ മുറിച്ചെഴുതിയാല്‍ അത് കവിതയാകും. അതാണ്‌ ഉത്തരാധുനികതയുടെ പുതിയ മതമെന്ന്" ഹൃദയത്തോട് ചേര്‍ത്തു വെച്ച ഒരു സുഹ്രത്ത് പറഞ്ഞത് ഓര്‍മിച്ചുകൊണ്ട്

  ഹ ഹ അതു തന്നെ... :)

  മറുപടിഇല്ലാതാക്കൂ
 71. നന്നായിരിക്കുന്നു കൊമ്പന്‍ കാക്കാന്റെ കവിതകള്‍....

  മറുപടിഇല്ലാതാക്കൂ
 72. ചുറ്റി കറങ്ങി ഇതുവഴി വന്നതാണ്. കൊമ്പന്റെ വമ്പന്‍ കവിതകള്‍ വായിച്ചു. ഒരു സാദാ വായനക്കാരന്‍ എന്ന നിലയില്‍ തുറന്നു പറയട്ടെ.
  'ഇരുട്ടിന്റെ കാമുകന്‍' ചിട്ടയോടെ എഴുതിയിരുന്നെങ്കില്‍ ഉഗ്രന്‍ കവിത ആകുമായിരുന്നു.
  'നിന്നോടു' - വമ്പന്‍ ബോറ്.
  'ഞാന്‍ ' തരക്കേടില്ല.
  ലളിതമായ ആവിഷ്കാരം ആണ് കൊമ്പന്റെ ശക്തി. congrats.

  മറുപടിഇല്ലാതാക്കൂ
 73. പ്രതീക്ഷയെ പകര്‍ന്നു തന്നുവളോട് പ്രണയം
  പങ്കുവെച്ചവളോടും പ്രണയം...രസമുണ്ട്
  പിന്നെ
  നര്‍മ്മം പറയുന്ന ആളുടെ ഫിലോസഫി ...ഇഷ്ട്ടയിട്ടോ

  മറുപടിഇല്ലാതാക്കൂ
 74. ഇവിടെ വന്നു എന്റെ കവിത വായിച്ച മാന്യ വായനക്കാര്‍ക്ക് ഒരായിരം നന്ദി നിങ്ങള്‍ തന്ന നിര്‍ദേശങ്ങള്‍ എന്റെ കഴിവിന്റെ പരമാവധി പാലിക്കാന്‍ ശ്രമിക്കുന്നതാണ്
  സസ്നേഹം നിങ്ങളെ സ്വന്തം കൊമ്പന്‍

  മറുപടിഇല്ലാതാക്കൂ
 75. കവിതയെ വിലയിരുത്താന്‍ പ്രണയം
  കഥയെ നിരൂപിക്കാനും പ്രണയം
  അക്ഷരങ്ങളോട് പ്രണയം.

  മലയാളത്തോട് പ്രണയം
  മലയാളകവിതകളോട് പ്രണയം.
  എന്നായിരുന്നു എനിക്കിഷ്ടം.
  ഇല്ലെങ്കിൽ അതുകൂടി ആവാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 76. കൊള്ളാം ....ഇനിയും എഴുതുക...നല്ല ഭാഷ കൈവശമുള്ളയാളാണ്..അതിനെ ഉപയോഗിക്കൂ..

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...