വ്യാഴാഴ്‌ച, മാർച്ച് 31

പത്ര സ്വതന്ത്രം (സ്വ ,തന്ത്രം )

മാന്യ മഹാ ജനങ്ങളേ....

ഈ  വരുന്ന ഐതിഹാസികമായ തിരഞ്ഞെടുപ്പില്‍ ഭൂലോകത്ത്  നിന്നും തൊപ്പി കുട  അടയാളത്തില്‍ ഞാന്‍ എന്ത് കൊണ്ട് മത്സരിക്കുന്നില്ല എന്ന് മിസ്സ്‌ കോളായും മിസൈല്‍ കോളായും  ചോദിച്ച മിസ്കീന്‍ മാര്‍ക്കും.  ഇമെയില്‍ വഴി ചോദിച്ച മെയില്‍, ഫി മെയില്‍ തുടങ്ങിയ മയിലീങ്ങള്‍ക്കും വേണ്ടി മത്സരിക്കാത്തതിന്‍റെ കാര്യ കാരണം ഞാന്‍ പറഞ്ഞോട്ടെ ......................!!

അനുഭവിച്ചാലും..!
കണ്ണുനീര്‍ 
ഇക്കണ്ട കഴിഞ്ഞ കാലമെത്രയും കേരള ത്തിലെ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ മുന്നണികള്‍ പരസ്പരം
ആരോപണ പ്രത്ത്യാരോപണ ശരവര്‍ഷങ്ങള്‍ ആണ് തിരഞ്ഞെടുപ്പുകളില്‍  ആയുധമാക്കിയിരുന്നത്
എന്നാലിപ്പോള്‍ അങ്ങനെ ആണോ ...?
 ഒരു ശരാശരി രാഷ്ട്രീയക്കാരന്‍  അണികളെ കൂടി കരയിപ്പിക്കുന്ന രീതിയില്‍    കരച്ചില്‍  മഹാമഹം നടത്താന്‍ കഴിയണം സ്വന്തമായി ഒരു  പെണ്ണും 
രണ്ടേമുക്കാല്‍ കുട്ടികളുമുള്ള  കൊമ്പന് ഇതുവരെ അവരെപ്പോലും വേണ്ട രീതിയില്‍ കരയിപ്പിക്കാന്‍  കഴിഞ്ഞിട്ടില്ല പിന്നെയാ കേരളത്തിലെ ജനങ്ങളെ കരയിപ്പിക്കുന്നത് !

അല്ലാ സത്യത്തില്‍ ആരാ ? 
 ഈ കാലിക രാഷ്ട്രീയത്തില്‍   കണ്ണുനീരിന്‍റെ ആഗമന നിര്‍ഗമനത്തിന്‍റെ
 ഉദ്ഘാടനം നിര്‍വഹിച്ചത് .
എന്നുള്ള ഒരു ഗവേഷണത്തിനു  ഞാന്‍ മുതിര്‍ന്നപ്പോഴേക്കും ഇതാ വരുന്നു ഒരു ഗമണ്ടന്‍ ഉത്തരം
"ജയാ ഡാലി " 
 പന്ത്രണ്ടു വയസ്സില്‍ ഒരു കാറിന്‍റെ മുകളില്‍  കയറി നിന്ന് അന്നത്തെ കാലത്ത്  ഇന്നത്തെ 
KPCC  അധ്യക്ഷന്‍  ചെന്നിത്തലയുടെ  മണ്ഡലമായ ഹരിപ്പാടില്‍ പ്രസങ്ങിക്കുന്ന 
 ബ്ലാക്ക്‌ ആന്‍ഡ് വൈറ്റ് ഫോട്ടോ കൊണ്ട് വന്നു മലയാളക്കരയിലെ സകലമാന മാധ്യമീങ്ങളെയും
 വിളിച്ചു വരുത്തി 
ആദ്യത്തെ കണ്ണുനീര്‍ തുള്ളി ഒഴുക്കിയപ്പോള്‍ അതിനുള്ള മറുപടി ആയിട്ടാണ്
"ശ്രീമാന്‍ RSS  ന്‍റെ മുഖമുള്ള ചെന്നിത്തല" (കടപ്പാട് ജയാ ഡാലി ) ഹരിപ്പാടെത്തി 
 സ്നേഹോഷ്മള സ്വീകരണത്തിനു കരച്ചില്‍ നടത്തി വേദിയും സദസ്സും  ഒന്നടങ്കം
പൊട്ടിക്കരഞ്ഞതും കരയിച്ചതും  എന്ന് വേണമെങ്കില്‍ നമുക്ക് മനസിലാക്കാം .

പക്ഷെ കോണ്‍ഗ്രസ്സിലെ     മുതിര്‍ന്ന നേതാവും  മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ സ്വന്തം അപ്പന്‍ മരിച്ചപ്പോള്‍ പോലും കരയാത്ത രൂപത്തിലാണ്
കേരളത്തിലെ സകലമാന മാധ്യമ മഹ് ലൂക്കിനെയും നാട്ടുക്കാരെയും
വിളിച്ചുപൊട്ടി പൊട്ടി കരഞ്ഞത് .

 കരഞ്ഞതും കരച്ചിലിനടയില്‍ മൂക്കൊന്ന് ചീറ്റിയപ്പോള്‍ ഉമ്മന്‍ തുമ്മിയതും എല്ലാം കെട്ടു കഥ ആണെന്ന് പറയുന്നു. വിശ്വഷിക്കാം .............!
വിശ്വാസം അതല്ലേ ....എല്ലാം
ഏതായാലും ഇതില്‍ നിന്നെല്ലാം ഒരു കാര്യം മനസിലായി  റിയാലിറ്റി ഷോയില്‍ കാറുന്ന പളുങ്ക് മണിമുത്തുകള്‍ sms എന്ന വോട്ട് 
കിട്ടാന്‍ വേണ്ടി ഒഴുക്കുന്ന കണ്ണീര്‍ മഹാമഹം രാഷ്ട്രീയത്തിലേക്കും വ്യാപിച്ചു  

                      പത്ര സ്വതന്ത്രം (സ്വ ,തന്ത്രം )

  എല്ലൂരി കോല് കളിച്ചു  രക്ത ചാലുകള്‍ നീന്തി കയറിയ പ്രസ്ഥാനക്കാരെല്ലാം ഇപ്പോള്‍ എല്ലൂരല്‍
റിയാലിറ്റിയുടെ പുതിയ വേര്‍ഷന്‍ വികസിപ്പെചെടുക്കുന്നുന്ദ് എന്നതാണ് കേട്ട് കേള്‍വി  അതിനു ഒരു പേരും  ഷാജഹാന്‍ സ്റ്റൈല്‍ ഒരു പത്രക്കാരന്‍  ആയിപ്പോയാല്‍ പിന്നെ എന്ത് നെറികേടും വിളിച്ചു പറയാം എയുതാം ചെയ്യാം അതിനെതിരില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പറഞ്ഞവന്‍റെ അണ്ട കടഹാം ചെത്തി ഉപ്പിലിടാം അസോസിയെസന്‍ മെമ്പര്‍മാര്‍ക്ക്    തൊട്ടു നക്കാന്‍ കൊടുക്കാം  പക്ഷെ ഒരു കാര്യം പ്രത്തേകം ശ്രദ്ധിക്കണം   തല്ലുന്നത് അറ്റ് പോയ കൈ തുന്നി ചേര്‍ത്ത് പിടിപ്പിച്ച ഏതെങ്കിലും കൊഞ്ഞാണന്‍ ഇടതന്‍ ആവണം.
 കൊള്ളുന്നത്  ഏഷ്യാനെറ്റ്‌ ബ്യുറോ ചീഫും ആവണം .....!!

 അല്ലാതെ ഏതെങ്കിലും ഇന്ത്യവിഷിന്റെ കാലണക്ക്  ഗതിയില്ലാത്ത  ടി വി ക്കാരനെ മുസ്ലിം ലീഗിന്‍റെ മട്ടാഞ്ചേരി mla
പോലുള്ള കുട്ടി (?) ഭക്തര്‍ റൂമില്‍ കയറ്റി മുട്ടുകാലു കൊണ്ട് നാല് തൊഴി കൊടുത്താല്‍  സത്യം
പറയാലോ............................
 എല്ലാം കാണുന്ന പടച്ച തമ്പുരാന്‍ വരെ കണ്ടില്ല എന്ന് നടിക്കും...................
അല്ലപ്പിന്നെ 
ജയരാജന്മാരുടെ ജയമില്ലത്ത അടി പൊളിറ്റിക്സ്  കാര്‍ വിവാദം ആക്കുമ്പോള്‍
കുഞ്ഞു മാരുടെ റൂമില്‍ കയറ്റിയുള്ള ഇടി പൊളി ട്രിക്കിസിന്  വിഷയമാക്കാം
അല്ലാതെ ബ്ലോഗ്‌ രംഗത്തെ പുലികള്‍ക്കും എലികള്‍ക്കും ഒന്നും ഒരു പോസ്റ്റിടാനുള്ള വക പോലും ഇല്ല
കഷ്ട്ടം

   വിവാദം

തിരഞ്ഞെടുപ്പ് മാമാങ്കം അടുത്ത് വന്നപ്പോയാണല്ലോ പല കള്ളന്മാരുടെ പേരിലും ഉള്ള കളവുകളുടെ
ചിത്രങ്ങളും പുറത്ത് വരുന്നത്  udf   കവലാളന്മാര്‍ പറയുന്നു എല്ലാം ldf  മൂരാച്ചികളുടെ  ഗൂഡാലോചന ആണെന്ന് .
ആദ്യം ബോംബു കുഞ്ഞാലികുട്ടി പൊട്ടിച്ചപ്പയല്ലേ തണുത്തുറഞ്ഞു കിടന്ന ഐസ്  ക്രീം ചൂടായത് എന്ന് പ്രിയ സുഹൃത്ത്  മൊയന്ത് അയമു വരെ സമ്മതിച്ചു നില്‍ക്കുമ്പോളാണ് അടുത്ത   പാമോയില്‍ നിറച്ച  ഗുണ്ട്  ബഹുമാന്യ നേതാവ് മുസ്തഫ ഹാജി  പൊട്ടിച്ചത്  ഇതും ഇടതിന്‍റെ ഗൂഡാ ലോചന ആണെന്ന് വീണ്ടും വലതന്മാര്‍ പറഞ്ഞ തുടങ്ങിയപ്പോ അല്ലെ നാടറിഞത്   എന്ന് ചെത്തുകാരന്‍ കിട്ടുണ്ണി....!
തീര്‍ന്നോ പുകിലുകള്‍  അങ്ങ് ഇന്ദ്ര പ്രസ്തത്തിലെ അഴിമതിയും 2 g  ജയിലില്‍ കിടക്കുന്ന രാജയും രാജയുടെ മുന്നണിയുമായുള്ള ഈ പങ്കു ഭരണവും എല്ലാ രാജ  രാജ യോഗം ഒപ്പം അഴി മതി വിരുദ്ധ പോരാട്ടം


അഴി മതി വിരുദ്ധ പോരാട്ടാവും ഉണ്ണിക്ക് അത്ഭുതം ആഹ്ലാദം
               
അല്ലാതെ എന്തുപറയാന്‍   അയ്യോ  പറയാന്‍ ഒന്ന് മറന്നു പോയല്ലോ ....?
കേരളത്തിലെ കമ്മ്യുണിസ്റ്റുകള്‍ നിരീശ്വര  വാദം വെടിഞ്ഞു  ഗൂഡോത്ര വാദികള്‍ ആയോ
എന്നൊരു സന്ദേഹം ഇല്ലാതില്ല 
കാരണം
അല്ലാതെ വലതു പക്ഷ രാഷ്ട്രീയത്തിന്‍റെ തലതൊട്ടപ്പന്മാര്‍ വിളിച്ചു പറഞ്ഞ  ഈ കള്ളത്തരങ്ങള്‍ എല്ലാം
എങ്ങനെ ഇടതന്റെ  ഗൂഢാലോചന  ആവും മക്കളെ.....!!!


ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായില്ലേ  .....   ഇനി നമുക്ക് വിജയാഹ്ലാദം കയിഞ്ഞു കാണാം ....
ആരും തല്ലി കൊന്നില്ലെങ്കില്‍  

29 അഭിപ്രായങ്ങൾ:

 1. ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായില്ലേ ..... ഇനി നമുക്ക് വിജയാഹ്ലാദം കയിഞ്ഞു കാണാം ....
  ആരും തല്ലി കൊന്നില്ലെങ്കില്‍"

  അയ്യോ പാവമേ, എല്ലാരേ ഇങ്ങിനെയിട്ട് കുടഞ്ഞാല്‍ ആരെങ്കിലും തല്ലിക്കൊല്ലാന്‍ വന്നാല്‍ രക്ഷിക്കാന്‍ ആരും കാണൂല്ലാട്ടോ. സൂക്ഷിച്ചോ.

  കണ്ണിരൊഴുക്കി വല്ല സഹതാപതരംഗവും സൃഷ്ടിച്ച് അവര്‍ നാടിനെ സേവിക്കട്ടെന്നേ..

  മറുപടിഇല്ലാതാക്കൂ
 2. വിമര്‍ശനം നര്‍മം ആക്ഷേപം എല്ലാം കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 3. "ആദ്യം ബോംബു കുഞ്ഞാലികുട്ടി പൊട്ടിച്ചപ്പയല്ലേ തണുത്തുറഞ്ഞു കിടന്ന ഐസ് ക്രീം ചൂടായത് എന്ന് പ്രിയ സുഹൃത്ത് മൊയന്ത് അയമു വരെ സമ്മതിച്ചു നില്‍ക്കുമ്പോളാണ് അടുത്ത പാമോയില്‍ നിറച്ച ഗുണ്ട് ബഹുമാന്യ നേതാവ് മുസ്തഫ ഹാജി പൊട്ടിച്ചത് ഇതും ഇടതിന്‍റെ ഗൂഡാ ലോചന ആണെന്ന് വീണ്ടും വലതന്മാര്‍ പറഞ്ഞ തുടങ്ങിയപ്പോ അല്ലെ നാടറിഞത് എന്ന് ചെത്തുകാരന്‍ കിട്ടുണ്ണി.."

  മൂസാക്കാ.. പോസ്റ്റ്‌ വായിച്ചു ചിരിച്ച് ഒരു പരുവത്തില്‍ ആയി. "ഗമണ്ടന്‍" പോസ്റ്റ്‌ തന്നെ. :) മൊയന്ത് അയമു,ചെത്തുകാരന്‍ കിട്ടുണ്ണി ഇവരൊക്കെ ആരാണ്? ബഷീറിന്റെ നോവലില്‍ കാണുന്ന കഥാപാത്രങ്ങളുടെ പേര് പോലെ..! എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് കാണാം. ആരും തല്ലിക്കൊന്നില്ലെങ്കില്‍.!

  മറുപടിഇല്ലാതാക്കൂ
 4. ഹ ഹ കലക്കി... ആരും തല്ലികൊല്ലില്ല ... നമുക്കൊരുമിച്ച് ആഘോഷിക്കാം മൂസാക്കാ..

  മറുപടിഇല്ലാതാക്കൂ
 5. കരയട്ടെ കൊമ്പാ....കരയുന്ന കുഞ്ഞിനെ പാലുള്ളൂ ....

  മറുപടിഇല്ലാതാക്കൂ
 6. കണ്ണുനീര്‍തുള്ളിയെ ഇവരോടുപമിച്ച
  കൊമ്പ ഭാവനേയ്......നിനക്കഭിനന്ദനം
  ഇടതനോ... വലതനോ... സ്വ തന്ത്രനോ..
  ......!!!??.

  മറുപടിഇല്ലാതാക്കൂ
 7. എന്തു പറയാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതല്ലെ രാഷ്ട്രീയ പാളയങ്ങളിലെ ഈ നാടകങ്ങളും കണ്ണീരുമെല്ലാം... എന്തായാലും നാം കാണികൾ പക്ഷം നോക്കാതെ കയ്യടിക്കുക . അത്ര തന്നെ. അതല്ലെ അവർക്ക് വേണ്ടത്...

  മറുപടിഇല്ലാതാക്കൂ
 8. ഇതെല്ലാം വായിച്ചിട്ട്
  ഉണ്ണിക്ക് അത്ഭുതം,ആഹ്ലാദം...

  കുബൂസ്‌ തിന്നുമ്പോള്‍ വെള്ളം കുടിക്കുന്ന പോലെ,
  പുട്ടിനു തെങ്ങയിടും പോലെ,
  ഇടയ്ക്കൊക്കെ ഒരു കുത്തിട്ടാല്‍
  കൊമ്പാ, അന്റെ കൊമ്പ് ഒടിഞ്ഞു പോവുമോ ?
  അതല്ല, ഈ കുത്തിന്റെ എടേല്‍ വേറെ കുത്തെന്തിനാന്നു വിചാരിച്ചോ?
  എന്നാലും സംഗതി കൊള്ളാം.

  ഇതെല്ലാം കണ്ടിട്ട്
  ഉണ്ണിക്ക് അത്ഭുതം,ആഹ്ലാദം...


  :)

  മറുപടിഇല്ലാതാക്കൂ
 9. ഹായ് ഇതെന്താ കൊമ്പാ...
  ബാലറ്റ് പെട്ടി പൊട്ടിച്ചപോലെയുണ്ടല്ലോ !
  ഹിഹിഹി .....

  മറുപടിഇല്ലാതാക്കൂ
 10. കൊമ്പനായാല്‍ വമ്പുവേണം..
  വമ്പനായാല്‍ ഇമ്പമോടെ
  മുമ്പും പിമ്പും നോക്കാതെ
  കൊമ്പു കൊണ്ട്
  കമ്പത്തില്‍ ഇമ്മാതിരി
  നാലു "കൊട്ട് " കൊടുക്കണം" ... ആശംസകള്‍ ..............

  മറുപടിഇല്ലാതാക്കൂ
 11. കട്ടുമുടിച്ചവരുടെ കപടകണ്ണീര് വീണിടം പാതാളമാകും.

  മറുപടിഇല്ലാതാക്കൂ
 12. നല്ല നടി, ബെസ്റ്റ് പെർഫോമർ, വില്ലൻ ഇവരെ തിരഞ്ഞെടുക്കാനുള്ള ജഡ്ജികളാണു പൊതുജനം ഒരു സമ്മതിദാനത്തിലൂടെ. മൂസ്സാക്ക നല്ല രസമുള്ള പോസ്റ്റ്..

  മറുപടിഇല്ലാതാക്കൂ
 13. ഇനി നമുക്ക് വിജയാഹ്ലാദം കയിഞ്ഞു കാണാം ....

  പോസ്റ്റ് നന്നായിരിക്കുന്നു. ചിരിക്കുകയല്ലാതെ നമുക്കെന്തു ചെയ്യാം. ഇതാണ് കാലിക രാഷ്ടീയം.

  .

  മറുപടിഇല്ലാതാക്കൂ
 14. കരയാന്‍ ഒരു പ്രക്ടീസ് ക്ലാസ് ഉണ്ടെങ്കില്‍ പറയണം, നോമിനേഷന്‍ കൊടുക്കുനതില്‍ ഇനി കരയാന്‍ കഴിയിമോ എന്ന ചോദ്യം വരാന്‍ സാത്യതയുണ്ട്

  മറുപടിഇല്ലാതാക്കൂ
 15. ഭലേ ഭേഷ്... മനോരമയിലെ "തിരുവാ എതിര്‍വാ" യുടെ അല്ലെങ്കില്‍ ഇന്ത്യവിഷനിലെ "politirics " ന്റെ ഒരു എപ്പിസോഡ് കണ്ടതുപോലെയുണ്ട് .. വളരെ നന്നായിട്ടോ... ഈ നാടകക്കാരെ (സോറി രാഷ്ട്രീയക്കാരെ) മുക്കാലില്‍ കെട്ടി തല്ലണം.. അല്ല പിന്നെ..

  മറുപടിഇല്ലാതാക്കൂ
 16. ഭലേ ഭേഷ്... മനോരമയിലെ "തിരുവാ എതിര്‍വാ" യുടെ അല്ലെങ്കില്‍ ഇന്ത്യവിഷനിലെ "politirics " ന്റെ ഒരു എപ്പിസോഡ് കണ്ടതുപോലെയുണ്ട് .. വളരെ നന്നായിട്ടോ... ഈ നാടകക്കാരെ (സോറി രാഷ്ട്രീയക്കാരെ) മുക്കാലില്‍ കെട്ടി തല്ലണം.. അല്ല പിന്നെ..

  മറുപടിഇല്ലാതാക്കൂ
 17. ആര്‍കും , ഒരിക്കലും രാഷ്ട്രീയമെന്ന കളി മുഴുവന്‍ മനസ്സിലാവില്ല.

  തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുന്‍പ് മാത്രം കുപ്പിയില്‍ നിന്ന് പുറത്തു വിടാന്‍ ഓരോ ഭൂതങ്ങളെ LDF ഉം UDF ഉം തയ്യാറാക്കി വച്ചിട്ടുണ്ടാവും. ഇതുവരെ കണ്ടതെല്ലാം ട്രൈലെര്‍ മാത്രം.

  മറുപടിഇല്ലാതാക്കൂ
 18. ചേർത്തുവെക്കേണ്ടത് : ചോറുതിന്നാൻ പോലും കഴിയാത്ത കൈകൊണ്ടാണ് അടിച്ചു പൂശിയതെന്ന്…!!

  അതിന് ചോറുതിന്നുന്നവരാകണ്ടെ…

  മറുപടിഇല്ലാതാക്കൂ
 19. കൊമ്പന്റെ വംബത്തരങ്ങള്‍, അല്ലാതെന്താ...

  അല്പം ഇടതു ചാരിയത് ഒഴിച്ചാല്‍ നന്നായിട്ടുണ്ട്..:)

  മറുപടിഇല്ലാതാക്കൂ
 20. നിങ്ങള്‍ ഇടതും വലതും മധ്യവും ഷഡ്ജവും എല്ലാം ജയിച്ചുകേറും..
  ഞങ്ങള്‍ പൊതുജനങ്ങളാണ് തോല്‍ക്കുന്നത്!
  എല്ലാം പൊളി- ട്രിക്സ്!
  തെമ്മാടികളുടെ അവസാനഅഭയകേന്ദ്രമാണ് രാഷ്ട്രീയം എന്ന് കണ്ഫ്യൂഷ്യസ്.
  ഒപ്പം,നല്ല അഭിനേതാക്കളുടെ തട്ടകമെന്ന് കൂട്ടിവായിക്കുക.
  ഇത്ര നന്നായി കരയാന്‍, ചിരിക്കാന്‍ ആര്‍ക്കാവും?

  മറുപടിഇല്ലാതാക്കൂ
 21. എന്റെ സുഹൃത്തുക്കള്‍ ഇദ്ദേഹത്തിന്റെ
  പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു.ഒരു
  നല്ല മന്ത്രിയെന്നാണു് എന്റെ പക്ഷം
  കരയാനോ ചിരിക്കാനോ ആകുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 22. കൊമ്പന്റെ മറ്റൊരു നര്‍മ മര്‍മം...ഇപ്പോള്‍ ഇനി ഒരു രാഷ്ട്രീയ റിയാലിറ്റി അത് പോലെ തുടങ്ങാന്‍ വകുപ്പുണ്ട് എന്തേ...കരയാന്‍ ആളുകള്‍ കൂടുതല്‍ ഉണ്ടല്ലോ എന്തേ

  മറുപടിഇല്ലാതാക്കൂ
 23. കൊമ്പന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ട് കലക്കി...

  മറുപടിഇല്ലാതാക്കൂ
 24. എന്നാലും കരഞ്ഞിട്ട് വല്ലോ കാര്യം ഉണ്ടായോ

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...