ബുധനാഴ്‌ച, ഏപ്രിൽ 13

ചോലകുളത്തിലെ ചെയ്ത്താന്‍

രണ്ടായിരാമാണ്ടില്‍ ഞാന്‍ താമരശ്ശേരി  പറശ്ശിനികടവ്  റൂട്ടില്‍ ഓടുന്ന ഒരു ബസ്സില്‍ കിളി
ആയി ജോലി നോക്കുന്ന കാലം  പത്തിരുപത് ദിവസ്സത്തെ  തുടര്‍ച്ചയായ ജോലിക്ക് ശേഷം
ഞാന്‍ ഒരാഴ്ച ത്തെ  ലീവിന് വേണ്ടി  എനിക്ക് പകരക്കാരനായി ഒരു ആട്ടിപിടിയനെ (താല്‍ക്കാലികം കണ്ടെത്തിയ  ) സംഗടിപ്പിച്ച്    എന്‍റെ ജോലിയുടെ 
കൂലി ആയ കുറെ അഞ്ഞൂറിന്‍റെ ഗാന്ധി തലകള്‍  പോക്കറ്റില്‍ നിറച്ചു , പോരുന്ന വഴി
 മാഹിയില്‍ നിന്ന് വില കുറഞ്ഞ  ഒരു ത്രിഗുണം അഞ്ഞൂര്‍ വയറ്റിലും നിറച്ച് ഞാന്‍ യാത്ര
 തുടര്‍ന്നു.
 മലപ്പുറം ജില്ലയിലെ അരീകോടെത്തി  ഏറെ വൈകിയത് കൊണ്ട് ഇനി തുടര്‍ യാത്ര
 സാദ്യമാല്ലാതത് കൊണ്ട്   അന്ന് രാത്രി അരീകോടുള്ള ഉള്ള ഒരു സുഹൃത്തിന്‍റെ കൂടെ
 അവന്‍റെ വാടക മുറിയില്‍ സുഖ നിദ്ര ..

സുഖ നിദ്രയും കയിഞ്ഞു  ചാലിയാറില്‍ ഒരു പോയി ഒരു കുളിയും കുളിച്ച് സ്നേഹ
 പരിചരണത്തിനു നല്ല മനസ്സാലെ നന്ദിയും പറഞ്ഞു പടികളിറങ്ങി ..

സ്വ നാട്ടിലേക്കുള്ള ശകടത്തില്‍ ഷടേന്നു  കയറി  ദുനിയാവിലെ ഹൂറുല്ലീങ്ങളെ  തൊട്ടു പുറകില്‍ ഇരിപ്പുറപ്പിച്ചു കൊണ്ട്  യാത്ര തുടര്‍ന്നു

ഗട്ടറുള്ള റോഡിലൂടെ കുത്തിയും കുലുങ്ങിയും ശകടം അണ്ട കടാഹ ഭൂഗോളത്തില്‍ എന്‍റെ
 സ്വര്‍ഗമായ അയിലാശ്ശേരിയുടെ തിരു മുറ്റത്ത് എന്നെ ഇറക്കി വീണ്ടും കറുത്ത പുകയാലും
ഗംബീര്യ ശബ്ദത്താലും കടന്നു പോയി .
 
വണ്ടിയില്‍ നിന്നിറങ്ങിയ എന്നെ കണ്ടതും  നാട്ടിലെ സകല അലവലാതി പയ്യന്‍സും കൊംബാ......
എന്ന് നീട്ടി വിളിച്ചു കൊണ്ട്  കണ്ണ് തള്ളി വാ പൊളിച്ചു നിന്ന്

എന്നിട്ട് ഞാന്‍ നാട്ടില്‍ ഇല്ലാതിരുന്ന പത്തിരുപത് ദിവസത്തെ അപവാദ ആഭിചാര വ്യഭിചാര
 ഇല്ലാകഥകളുടെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു തുടങ്ങി .

ഏഷണി പരദൂഷണ കമ്മറ്റിയുടെ വാര്‍ഡ്‌ സെകെട്ട്രി യും പ്രിയ സഹപാഠിയും ആയ ശ്രീമാന്‍
 ഒട്ടുപ്പാല്‍ കുഞ്ഞുണ്ണി യുടെ പതിവ് വിശദീകരണം  തുടങ്ങി .
അവന്‍ അല്ലേലും അങ്ങനെ ആണ് . അവനു പറയാന്‍ ഓരോ കഥകളുണ്ടാവും   ഇല്ലെങ്കില്‍ അവന്‍
 ഉണ്ടാക്കി എടുക്കും അതാണ് ഒട്ടുപ്പാല്‍ കുഞ്ഞുണ്ണി
അവന്‍ പറയുന്ന ഒരു കഥകളും പൊതുജനം സാധാരണ ആയി മുഖ വിലക്കെടുക്കാറില്ല കാരണം
അത്രക്ക് വലിയ സത്യങ്ങളാവും എന്നത്, നാട്ടിലെ സകല മണ്ട ശിരോമണികള്‍ക്കും അറിയാം....
(അവനെ കുറ്റ പെടുത്തിയിട്ട് കാര്യമില്ല ചെറുപ്പം മുതല്‍ അവന്‍റെ സഖാവ് ഞാനാണല്ലോ ) 
കുഞ്ഞുണ്ണിയുടെ നാവു ചലിച്ചു തുടങ്ങി

കൊംബാ ഇന്ജ്ജറിഞ്ഞോ ...............?
ഇല്ല ... കുഞ്ഞുണ്ണീ.......നീ പറ

ഞമ്മളെ കുന്നും പുറത്തെ കുഞാക്കാന്‍റെ മാളൂന്‍റെ മേത്ത് ചെയ്ത്താന്‍ കേറി ....!!
ഇത് കേട്ടതും എന്‍റെ ഖല്‍ബാകെ ഖുല്‍ബായി ......

ഒരു പാട് കാലാമായിട്ട് ഞാന്‍ കയറാന്‍ ആഗ്രഹിച്ച ആ മാദക മോഹന മേനിയിലാണല്ലോ
ചെകുത്താന്‍ കയറിയിരിക്കുന്നത് ..!
ആ ചെയ്ത്താന്‍റെ  ഒക്കെ ഒരു ഭാഗ്യം  ..!!!!!!!
ആകെ ലോക ചെകുത്താന്‍മാരെ  ഹോല്‍സൈലായിട്ടും മാളൂന്‍റെ ദേഹത്ത് കയറിയ പിശാചിനെ  റീട്ടൈലായിട്ടും
പ്രാകി ഞാന്‍ കുഞ്ഞുണ്ണിയെ ബാക്കി പറയാന്‍ പ്രേരിപ്പിച്ചു.
ചാനെലില്‍ ലൈവ് വാര്‍ത്തയുടെ വിശദാംശങ്ങള്‍ നല്‍കുന്ന കൊല്ലിയില്‍ കുടുങ്ങി
ജേര്‍ണലിറ്റുകളുടെ  ജാടയില്ലാതെ കുഞ്ഞുണ്ണി പറഞ്ഞു തുടങ്ങി .

ഇന്നലെ വൈന്നേരം മുച്ചന്തി മോന്തി (സായം  സന്ധ്യ)  മഗ്രിബിന്‍റെ നേരത്ത് മാളു ഞമ്മളെ ചോല കൊളത്തില്‍ക്ക് കുളിച്ചാന്‍ പോയപ്പോ ആണ്  ആ തടിച്ചി യുടെ മേത്ത് ചെയ്ത്തന്‍ കയറിയത് .
ഒക്കെ  എന്നിട്ട് ബാക്കി പറ
ബാക്കി എന്ത് പറയാനാ  ഇന്നലെ വൈന്നേരം മുതല്‍ തൊടങ്ങീതാ ........

എന്ത്?
ഞമ്മളെ മാളു കൂക്കലും തുള്ളലും
എന്നിട്ട് ഹോസ്പിറ്റലില്‍ ഒന്നും കൊണ്ടുപോയില്ലേ ......?
എന്ന ചോദ്യം കേട്ടതും പ്രിയ സഖാവ് പുളിച്ച പാല് കുടിച്ച പൂച്ചയെ പോലെ വളിച്ചൊരു 
നോട്ടം പാസ്സാക്കി എന്നിട്ട് ഒരു ചോദ്യവും
ഒരു കിളി ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം? ബസ്സില്‍ കയറുന്ന പെണ്‍കുട്ടികളെ തോന്ടാനല്ലാതെ
നിനക്കൊക്കെ എന്താ അറിയുക  വെവരം ഇല്ലാത്തവന്‍


കുഞ്ഞുണ്ണിയുടെ ഈ കമന്‍റ് കേട്ടതും എന്‍റെ ഖല്‍ബ് ഖുല്‍ബായില്ല  ഒരു ഗുല്‍ഫിയായി  മാറി
യാതൊരു വിധ വിവരവും ഇല്ലാത്ത കുഞ്ഞുണ്ണി വരെ എനിക്ക് വിവരമില്ലാത്തത് അറിഞ്ഞിരിക്കുന്നു .
ജാഗ്രതൈ ....!!
ഇവിടെ കുഞ്ഞുണ്ണിയുമായി   ഒരു വാദ പ്രതിവാദത്തിനു സ്കോപ്പില്ല എന്ന് മനസിലാക്കിയ ഞാന്‍
കുഞ്ഞുണ്ണിയെ വീണ്ടും പ്രോത്സാഹിപ്പിച്ചു .

(ഏഷണി പരദൂഷണം തുടങ്ങി പടച്ചവന്‍ ഹറാമാക്കിയത് എന്തും  ഹലാലാക്കുന്നതില്‍ ഞാന്‍ പണ്ടേ
പി എച്ച് ടിയാ.....)

കുഞ്ഞുണ്ണി വീണ്ടും പറഞ്ഞു തുടങ്ങി
ഇന്നലെ രാത്രി തന്നെ നാട്ടിലെ സകല കുണ്ടാ മണ്ടി ചെക്കന്മാരും പ്രിയ മാളുവിന്‍റെ
ഏക ആങ്ങള മാനുവും   കൂടി നമ്മളെ കുഞ്ഞപ്പന്‍ കോമരത്തിന്‍റെ അടുത്തു പോയി
ഒരു അടക്കം മന്ത്രിച്ചു വാങ്ങി
മാളുവിന്‍റെ അരയില്‍ കെട്ടി ക്യാ ഫായിധ കുച്ച് നഹീ ....


ചാത്തപ്പനെന്ത് മഹ്ശര ചോലകുളത്തിലെ ചെകുത്താനെന്തു കുഞ്ഞപ്പന്‍ കോമരം 
കുഞ്ഞപ്പന്‍റെ  അടക്കം മാങ്ങാത്തൊലി .....ഫ്ഹൂ
ഒരു വിധം ലോക്കല്‍ ചെക്കുത്താന്മാരൊക്കെ കുഞ്ഞപ്പന്‍ കോമരത്തിന്‍റെ അടക്കത്തില്‍ അടങ്ങുകയും
ഒടുങ്ങുകയോ  ചെയ്യും .  കുഞ്ഞപ്പന്‍റെ  അടക്കം  എന്ന് പറയുന്നത് ചുമ്മാ  മണ കുണാഞ്ഞ പരിപാടികള്‍ ഒന്നുമല്ല  ഒന്നുകില്‍ നാല്‍പ്പത്തി ഒന്ന് മണിക്കൂര്‍  അല്ലെങ്കില്‍ നാല്‍പ്പത്തി ഒന്ന് ദിവസത്തെ  ജാമ്യ
 കരാറില്‍ ആണത്രേ കുഞ്ഞപ്പന്‍റെ  അടക്കം .




ജാമ്യ കരാര്‍ തെറ്റിക്കുന്ന ചെകുത്താന് നേരെ പിന്നെ കുഞ്ഞപ്പന് ഒരു കഠിന പ്രയോഗം ഉണ്ട്
ഒരു സന്ധി ഇല്ലാ സമരം ഇതിനു ഒരു പാട് സാധന സാമഗ്രികളുടെ ആവശ്യം കൂടി ഉണ്ട് .

കൂവി തെളിഞ്ഞ പൂവന്‍ കോഴി മൂന്നെണ്ണം
കൂവാന്‍ കഴിയാത്ത പിട കോഴി ഇട്ട മുട്ട  മുപ്പത്തി ഒന്ന്
മണ്ടരി ബാധിക്കാത്ത നാളികേരം പൊതിച്ചത്  ഇരുപത്തി ഒന്ന്
നാല് ശര്‍ക്കര കട്ടകള്‍ അവിലും മലരും
ഒരു ഇടങ്ങഴി  നവര നെല്ല്
നാലിടങ്ങഴി  നാടന്‍ തെച്ചിയുടെ പൂവ്
ഓരോ പാക്കെറ്റ്  മഞ്ഞള്‍ പൊടിയും ചുണ്ണാമ്പും
നാളികേരം മുട്ടറ്ക്കാനുള്ള  വെട്ടുകത്തി ഒന്ന്
ഒരു കുട്ടിപാനി (മണ്‍ കുടം )
നാല് തൂഷിനില
പിന്നെ ഒരുകുപ്പി നാടന്‍ ചാരായം 
തുടങ്ങി  എനിക്ക് അറിയുന്നതും അറിയാത്തതുമായിട്ടുള്ള ഒട്ടനേകം സാധങ്ങള്‍ ഇതെല്ലാം
കൂട്ടിവെച്ചു തകിട കുടാഞ്ഞി മന്ത്രം ഉരുവിട്ട്  ചെകുത്താനെ മഞ്ഞളും ചുണ്ണാമ്പും കലക്കിയ
വെള്ളം നിറച്ചു വെച്ച കുട്ടിപാനിയിലേക്ക് ആവാഹിച്ച് വാഴ ഇല വാട്ടി കുട്ടിപാനിയുടെ
വാഴ് ഭാഗം നല്ല വണ്ണം മൂടി  കെട്ടി  കരൂള്‍ കുന്നിന്‍റെ ചരിവിലുള്ള  പാല മരത്തില്‍ ആണി
 അടിച്ചു കേറ്റുന്ന  ഒരു കഠിന പ്രയോഗം ഉണ്ട്. പക്ഷെ എന്ത് ചെയ്യാം.....
കുഞ്ഞപ്പന്‍റെ ഈ പ്രയോഗവും ഇവിടെ ഫലിച്ചില്ല !




ഇത്രയും ആയപ്പോഴേക്കും നാട്ടിലെ സകല മുക്കിലും മൂലയിലും,അവറാന്‍ ഇക്കയുടെ ചായ
കടയിലും,പരദൂശന്‍ ചാനലിന്‍റെ സബ് ഓഫീസുകളായ,മുക്കിലെ കുളം,കുന്ടം  കുളം തുടങ്ങിയ
കുളകടവുകളിലും ചെകുത്താന്‍ വിഷയങ്ങള്‍ കൂലന്‍ കൂഷിത ചര്‍ച്ചകള്‍ ആയി.
 നാട്ടിലെ സ്ത്രീ ജനങ്ങളുടെ നേതാക്കളും പരദൂശന്‍ ചാനെല്‍ കോ ഓഡിനേഷന്‍  പ്രവര്‍ത്തകരുമായ
കുല്‍സു ഏടത്തി കൌസലല്യ താത്ത രമണികാക്ക സുലൈഖേടത്തി തുടങ്ങിയവര്‍ അസന്ദിഗ്ദമായി
ഒരു പ്രമേയം പാസ്സാക്കി

നമ്മുടെ നാട്ടിലെ സകല ചെകുത്താന്‍ മാരുടെയും ആവാസ കേന്ദ്രമാണ് ചോല കുളമെന്നും
ഇനി മുതല്‍ നമ്മള്‍ സ്ത്രീകളാരും അങ്ങോട്ട്‌ കുളിക്കാന്‍ പോകാന്‍ പാടില്ലാ.

   ഇതും കേട്ടതും നാട്ടില്‍  ഓരോ ബയിനോകുലറുകള്‍ സ്വന്തമായുള്ള തേരാപാരാ
കുഞാണിയും ബണ്ടാരം  രമേശനും ആകെ അങ്കലാപ്പിലായി.
 രണ്ടാള്‍ക്കും പ്രത്തേകിച്ച്
പറയത്തക്ക ജോലിയും കൂലിയും ഇല്ലാത്തവര്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ട് പക്ഷി
നിരീക്ഷകര്‍ എന്നാ കള്ള പേരില്‍ നാട്ടിലെ കുളികടവുകളില്‍ കുളിസീന്‍ കാണലാണ് പ്രധാന
തൊഴില്‍.  അവരുടെ പ്രധാന തൊഴില്‍ മേഖലയായ ചോല കുളത്തിനെയാണ് സ്ത്രീജന കുന്തള
 ബീവിമാര്‍ കരിമ്പട്ടികയില്‍ ചേര്‍ത്ത് അഴിത്തം  കല്‍പ്പിച്ചിരിക്കുന്നത് .ഇതിനെതിരെ
പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
രണ്ടാളും ആനപ്പാറയുടെ മുകളില്‍ കൂടിയാലോചനാ യോഗം  കൂടി ഭാവി പരിപാടികള്‍ 
ആസൂത്രണം ചെയ്തു  എത്രയും പെട്ടന്ന് മാലോകരെ മുഴുവന്‍ ഈ  തെറ്റിദ്ധാരണയില്‍ നിന്ന്
പിന്തിരിപ്പിച്ചു അന്ധവിശ്വാസത്തിനെ  എതിര്‍ക്കാന്‍ പ്രേരിപ്പിക്കുക .എന്നതാണ് പ്രധാനമായും
ചെയ്യേണ്ടത്  എന്ന്  തീരുമാനിച്ചു  പൊതുജനങ്ങളെ അഭിസംബോധന ചെയ്തു .കൊണ്ടിരിന്നു


തേരാ പാരയുടേയും ബന്ടാരത്തിന്‍റെയും പ്രസ്താവനകളെ പൊതു ജനം മൈന്‍ഡ് ചെയ്തില്ല
എന്ന് മാത്രമല്ല അവരെ നീരീശ്വര വാദികള്‍ എന്ന് മുദ്രകുത്തി  .


ഇപ്പോള്‍ പൊതുജന ചര്‍ച്ച  ചെകുത്താന്‍റെ ജാതിയെ കുറിച്ചും മതത്തിനെ കുറിച്ചുമാണ്


പ്രദേശ വാസികളായ മുസ്ലിങ്ങള്‍  ചെകുത്താനല്ല  ജിന്നാണെന്നും
  ജിന്ന് കുലത്തിലെ മുന്തിയ തറവാട്ടുക്കരായ ഹൂറാനി ജിന്നാണ് മാളൂന്‍റെ ദേഹത്ത് കുടിയേറി ഇരിക്കുന്നത്  എന്നും,


ഈ ജിന്നിന്‍റെ വാപ്പ വല്യപ്പ മാര്‍ മുതലുള്ള ജിന്നുകള്‍ എല്ലാം ചോലകുളത്തിന്‍റെ  പരിസരത്താണ്
ജീവിച്ചിരിന്നത് എന്ന്  വാദിച്ചു.
 പല തെളിവുകളും ഹാജരാക്കി എന്ന് മാത്രമല്ല മാളൂന്‍റെ   മേനിയില്‍
കയറാനുള്ള കാര്യ കാരണങ്ങള്‍ വരെ പടച്ചുണ്ടാക്കി ...!


ജിന്ന് ചോലകുളത്തില്‍ വുളു (അംഗ ശുദ്ധി ) എടുക്കാന്‍ വന്നപ്പോളാണ്  മാളു എന്ന ഭൂലോക
ഹൂറിയുടെ   ചേലന്ജ്ജും  പുന്ജിരിയും മോന്ജ്ജും കണ്ടാണ്‌  തന്ജ്ജത്തില്‍ കയറിയത് എന്നും
അതുകൊണ്ടാണ് ഹിന്ദുവായ  കുഞ്ഞപ്പന്‍റെ  ലൊടുക്ക് വിദ്യയിലൊന്നും ഫലം കാണാതിരുന്നത്   എന്ന്
മുസ്ലിംങ്ങള്‍


ഇത് കേട്ട  ഹിന്ദുക്കള്‍ വിടുമോ?
അവരും കൊണ്ട് വന്നു ചിലവാദങ്ങള്‍  മാളു പെണ്ണിന്‍റെ ദേഹത്ത്
കൂടിയത്  ഗന്ധര്‍നാണെന്നും,  നൂറ്റാണ്ടുകള്‍ മുംബ് തന്നെ ചോലകുളത്തില്‍ ദേവ ദാസികളും പരിവാരങ്ങളും നീരാടാരുണ്ടെന്നും സെകന്റ് ഷോ സിനിമ കഴിഞ്ഞു പോകുന്ന കുട്ടന്‍
പലകുറി അവിടെ ദേവസ്ത്രീകള്‍ കുളിക്കുന്നതിന്‍റെ ഒച്ചയും ബഹളങ്ങളും കേള്‍ക്കാറു ണ്ടെന്നും
നാടിന്‍റെ  കിഴക്ക്  ഭാഗത്തുള്ള  ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറുള്ള ക്ഷേത്രത്തിലേക്ക്
ഗന്ധര്‍വന്മാരുടെതേര് പോകുന്നത് ചോലക്കുളം വഴി ആണെന്നും അങ്ങനെ ഉള്ള യാത്രയില്‍
 കാണുന്ന കന്ന്യക മാരുടെ ദേഹത്ത് ഗന്ധര്‍വന്‍  കൂടാറുണ്ടെന്നും തുടങ്ങിയ വാദങ്ങള്‍ ആവരും തുടങ്ങി കയിഞ്ഞു .


ഈ പിശാചിന്‍റെ  പേരില്‍ ഏതു നിമിഷവും  ഒരു യുദ്ധം തന്നെ പൊട്ടി പുറ പെട്ടേക്കാം എന്ന
സ്ഥിയിലായി കാര്യങ്ങള്‍
നാട്ടില്‍ പൊട്ടി പുറപെടാന്‍ പോകുന്ന ഈ സാമൂഹ്യ വിപത്തിനെ 
എങ്ങിനെ തടയണം   

നാട്ടിലെ സകല ബഹുജന വര്‍ഗ്ഗവും, കുണ്ടാമണ്ടി ചെക്കന്മാരും  ദിനേശ് ബീഡി വലിച്ചു
തലപുകഞ്ഞു ആലോചിച്ചു  ഒരു വഴിയും കാണുന്നില്ല ഇരുന്നും കിടന്നും തിരിഞ്ഞും മറിഞ്ഞും 
ആലോചനകള്‍ കൊടുംബിരി കൊണ്ടിരിക്കൊണ്ടിക്കുന്ന    സമയത്താണ്
അങ്ങോട്ട്‌ ഓടികിതച്ചു കൊണ്ട് ചിമ്ബ്രുകണ്ണന്‍ നാസര്‍ വന്നു പറഞ്ഞു  സങ്കതി അറിഞ്ഞോ 
ജിന്നിനെ ഇല്ലാതാക്കാന്‍ ഒരു യോഗ്യന്‍ വന്നിട്ടുണ്ട്  അവറാക്കയുടെ ചായകടയില്‍ ഇരിക്കുന്നു .

കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാവരും  അവറാക്കയുടെ  ചായക്കട ലക്‌ഷ്യം വെച്ച് ഓടി
അതാ ഇരിക്കുന്നു ആജാനു ബാഹുവായ ഒരു പുണ്യം തുളുമ്പുന്ന മുഖം 
നിസ്ക്കാര തഴംബോ? ഭസ്മ കുറിയോ? ഇല്ലാത്ത നെറ്റിത്തടം ലക്‌ഷ്യം തെറ്റാത്ത കണ്ണുകള്‍
വളരെ സൌമ്യമായി സംസാരിക്കുന്നു വലിയ കാര്യങ്ങള്‍ പറയുന്നു . ഇയാള് പുലി ആണെന്ന്
"തേരാ പാര" പറഞ്ഞപ്പോള്‍ ..........." ഒട്ടുപാല്‍" തിരുത്തി ......!
 അല്ലടാ കുഞ്ഞാണി............
  ഇത് പുപ്പുലിയാ .................
ഇയാള് ഞമ്മളെ മാളൂനെ മാത്രമല്ല, ഈ നാടിനെയും രക്ഷിക്കും.......!
 അങ്ങനെ  മാളുവിന്‍റെയും  നാടിന്‍റെയും  ചെകുത്താന്റെയും രക്ഷക്ക് ആളെത്തിയിരിക്കുന്നു.
ഇന്ന് രാത്രി  പന്ത്രണ്ടു മണിക്ക് ശേഷമാണ്. ആ രക്ഷിക്കല്‍ മഹാമഹം
 
പക്ഷെ ഒരു കരാറിന്‍റെ പുറത്താണ് ആദിവ്യന്‍  കുടി ഒഴിപ്പിക്കല്‍ പ്രക്ക്രിയ തുടങ്ങുന്നത് .
കുഞ്ഞപ്പന്‍ കോമാരത്തിനെ പോലെ  വീട്ടിനുള്ളില്‍ വെച്ചല്ല വിദ്വാന്‍റെ   കലാപരിപാടി
കരൂള്‍ കുന്നിലെ പാല ചുവട്ടില്‍ തന്നെ ആണ് ഇയാളുടെയും  പ്രോഗ്രാം
(ഇതെന്തെന്താ പിശാചിന്‍റെ  ചികിത്സക്കുള്ള ആശുപത്രി ആണോ ആ പാല മരം
 എന്ന് വിനീത വിനയ ചിത്രക്കാരന് സംശയം  ഇല്ലാതില്ല )

ഇയാള്‍ കര്‍മം ചെയ്യുന്ന സമയത്ത് ആരും കരൂള്‍ കുന്നിന്‍റെ ഏഴു അയലത്ത് നില്ക്കാന്‍ പാടില്ല
എന്നുള്ള കര്‍ശന നിര്‍ദേശവും പുറപ്പെടുവിച്ചിരിക്കുന്നു .
ഇത് കേട്ടതും കുഞ്ഞപ്പന്‍ ആകെ മൂട് ഓഫായി  താന്‍ പഠിച്ച പതിനെട്ട് അടവും  കിലുക്കി കുത്തും
പുറത്തെടുത്തിട്ടും വിട്ടു പോകാത്ത ഈ മൂര്‍ത്തിയെ  ഇതു രീതിയിലാണ്  ഈ വിദ്വാന്‍ കൈകാര്യം
ചെയ്യുന്നത് എന്നറിയാന്‍ പാടില്ല എന്നാണു പറയുന്നത് എന്ത് ചെയ്യും  ഭഗവതീ .......
എന്നൊന്ന് നീട്ടിവിളിച്ചു  കോമരം കണ്ണീരൊഴുക്കി .
എന്നാല്‍ കോമാരത്തിനെ പോലെ  ആണോ ?നാട്ടിലെ ഞാനടക്കം വരുന്ന  കുണ്ടാ  മണ്ടി  ചെക്കന്മാര്‍
  മന്ത്രവാദി അല്ല   മന്ത്രി പുങ്കവന്‍ പറഞ്ഞാല്‍ അനുസരിക്കാത്ത ഞങ്ങള്‍ ഒറ്റ കെട്ടായി  ഒരു തീരുമാനത്തില്‍ എത്തി  എല്ലാവരും  രാത്രി പതിനൊന്നു  മണിക്ക് തന്നെ കരൂള്‍ കുന്നിനെ വളയണമെന്നും  വിദ്വന്‍റെ
ചെയ്തികള്‍  സ സൂക്ഷമം വീക്ഷിക്കണമെന്നും തീരുമാനം എടുത്തു

തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കുണ്ടാ മണ്ടി ടീം അംഗങ്ങള്‍ എല്ലാം ക്രിത്ത്യ സമയത്ത് തന്നെ
എത്തി കാര്യങ്ങള്‍ സ സൂക്ഷമം വീക്ഷിച്ചു  അതാ നമ്മുടെ വിദ്വാന്‍ മാളുവിന്‍റെ കയ്യും പിടിച്ചു
പാല മരത്തിന്‍റെ അടുത്തേക്ക് പരിസരം ശ്രദ്ധിച്ചു കൊണ്ട് നടന്നു വരുന്നു
കുറച്ചു നേരം മാളുവും വിദ്വാനും എന്തൊക്കയോ സംസാരിച്ചിരിക്കുന്നു  ഒളിഞ്ഞു നിനാ ഞങ്ങള്‍ മന്ത്രങ്ങള്‍ പറയുക ആണെന്ന് കരുതി  അഞ്ചു മിനുറ്റ് കയിഞ്ഞതും വിദ്വാന്റെയും  മാളുവിന്‍റെയും
തനി സ്വരൂപങ്ങള്‍  കണ്ട ഞങ്ങള്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിന്ന്
വിട്ടുപോയ അന്തം തിരിച്ചു വന്ന ഞങ്ങള്‍ എല്ലാവരും പാലമരത്തിന്‍റെ    അടുത്തേക്ക്  ഓടികൂടി 
ജിന്ന് ഗന്ധര്‍വന്‍ വിശ്വാസികളെ  എല്ലാം വിളിച്ചു കൂട്ടി പിറ്റേന്ന് രാവിലെ സബ് രജിസ്ട്രാര്‍
ഓഫീസില്‍ പോയി മാളുവിന്റെയും വിദ്വാന്റെയും കല്യാണം സു മംഗളം നടത്തി .

പാലമാരത്തിന്‍ ചുവട്ടില്‍ നിന്ന് ചീറ്റി പോയാ ആദ്യ രാത്രി ഇതാ  മണിയറയില്‍ നല്ല ഭംഗിയോടെ




(ഇത് വയിച്ച പ്രിയ സഹോദരീ സഹോദരാ എന്‍റെ ഭാവനയില്‍ വന്ന ഒരു സംഭവത്തെ ആണ് 
ഞാന്‍ എഴുതിയിരിക്കുന്നത്  ദയവു ചെയ്തു ഇതിനെ ജാതിമത കണ്ണ് കൊണ്ട് കാണരുത്  എന്ന് അപേക്ഷിക്കുന്നു    നിങ്ങളുടെ അഭിപ്രായം നല്ലതാണെങ്കിലും മോശ മാണെങ്കിലും
കമന്റ്‌ ബോക്സില്‍ എയുതി അറിയിക്കാന്‍  താല്പര്യ പെടുന്നു )







































73 അഭിപ്രായങ്ങൾ:

  1. രസകരമായി... ഞങ്ങളുടെ നാടിനെയും പുഴയേയും കുറിച്ചു പറഞ്ഞത് കൂടൂതൽ ഇഷ്ടപ്പെട്ടു.. എല്ലാ ആശംസ്കളും

    മറുപടിഇല്ലാതാക്കൂ
  2. രസായി കൊംബാ....
    ജിന്ന് ബാധയും ഒഴിപ്പിക്കലും പിന്നെ ക്ലൈമാക്സും.

    മറുപടിഇല്ലാതാക്കൂ
  3. ആ ചെയ്ത്താന്‍റെ ഒക്കെ ഒരു ഭാഗ്യം ..!!!!!!!

    മറുപടിഇല്ലാതാക്കൂ
  4. മനോഹരമായ ഭാവന ..മനോഹരമായ യുക്തി .സാന്ദര്‍ഭികമായ നര്‍മം എല്ലാം കൊണ്ടും മനോഹരമായ കഥ ..കൊമ്പന് ഞാന്‍ തൊണ്ണൂറില്‍ നൂറു മാര്‍ക്കിടുന്നു ...:) ഇതില്‍ ജാതിയും മതവും ഒന്നും ഇല്ല ..ആവശ്യം വരുമ്പോള്‍ പറയാനുളത് പറയുകയും വേണം ..:)

    മറുപടിഇല്ലാതാക്കൂ
  5. "ഞമ്മളെ കുന്നും പുറത്തെ കുഞാക്കാന്‍റെ മാളൂന്‍റെ മേത്ത് ചെയ്ത്താന്‍ കേറി ....!!
    ഇത് കേട്ടതും എന്‍റെ ഖല്‍ബാകെ ഖുല്‍ബായി ."
    ഈ പറഞ്ഞ കുഞ്ഞാക്കയുമായി പ്രിയപ്പെട്ടവരെ എനിക്കുയാതൊരു ബന്ധവുമില്ല എന്നിതിനാൽ അറിയിക്കുന്നു. നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന, അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും നേർക്കൊരൊളിയമ്പ്. ചിന്തിക്കുന്നവർക്കീപോസ്റ്റിൽ ഒരുപാടുണ്ട്. നർമം കലർത്തിയ യാഥാർത്യങ്ങൾ വിളിച്ചുപറയുന്ന ഒരു നല്ലപോസ്റ്റ്. ഇനിയും എഴുതൂ, ഇതുപോലുള്ള നർമത്തിൽ ചാലിച്ച സത്യത്തിന്റെ ഗന്ധമുള്ള ഭാവനകൾ.

    മറുപടിഇല്ലാതാക്കൂ
  6. പോസ്റ്റ്‌ നന്നായിട്ടുണ്ട് കൊമ്പാ ....
    രണ്ട് എപ്പിസോഡിനുള്ള വകുപ്പുണ്ടായിരുന്നു....

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളാമല്ലോ ഇതൊരു സംഭവ കഥ തന്നെയല്ലേ മാഷേ

    മറുപടിഇല്ലാതാക്കൂ
  8. വീണ്ടും കൊമ്പന്റെ വമ്പ്....

    നല്ല രസകരമായ അവതരണം.
    നല്ല ഒഴുക്കോടെ വായിച്ചു...

    മറുപടിഇല്ലാതാക്കൂ
  9. ഹൊ
    വളരെ രസകരം തന്നെ എഴുത്തില്‍ അങ്ങോളം ഇങ്ങോളം തമാശകള്‍കെണ്ട് നിറച്ച് വായന രസകര മാകി
    എന്തായാലും ചെകുത്താനാണ് താരം
    ഇനിയും എഴുതുക
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  10. ഒരു പാട് കാലാമായിട്ട് ഞാന്‍ കയറാന്‍ ആഗ്രഹിച്ച ആ മാദക മോഹന മേനിയിലാണല്ലോ
    ചെകുത്താന്‍ കയറിയിരിക്കുന്നത് ..!

    പടച്ചവന്‍ ഹറാമാക്കിയത് എന്തും ഹലാലാക്കുന്നതില്‍ ഞാന്‍ പണ്ടേ
    പി എച്ച് ടിയാ.....)

    എന്നെ കൂടുതല്‍ ആകര്‍ഷിച്ച പഞ്ചുകള്‍ ഇതാണ്.
    അടിപൊളിയായി കഥ പറഞ്ഞു. രമേശേട്ടന്‍ തൊണ്ണൂറില്‍ നൂറാണെങ്കില്‍ ഞാന്‍ നൂറ്റിപത്ത് തരുന്നു...

    മറുപടിഇല്ലാതാക്കൂ
  11. ആക്ഷേപ ഹാസ്യത്തിന്റെ പുതിയ ഭാഷ . വളരെ മനോഹരമായ നര്‍മം.
    അഭിനന്ദനങ്ങള്‍ കൊമ്ബാ.........

    മറുപടിഇല്ലാതാക്കൂ
  12. ഇതു സംഭവിച്ചതാണ്… പിശാചിന് വെളിച്ചത്തെ പേടിയായതിനാൽ രാത്രിയിലേ ചികിത്സ നടക്കൂകയുള്ളു, ഫലം കിട്ടൂ എന്നും പറഞ്ഞു ചികിത്സാ കർമ്മം രണ്ടാം ദിനത്തിലേക്ക് നീങ്ങിയപ്പൊ അതുവരെ കാര്യമാക്കാതിരുന്ന സുഹൃത്തുക്കൾ ചികിത്സക്കുവന്ന ശരിക്കുള്ള പിശാചിനെ വീടുവളഞ്ഞു പിടികൂടി കുറച്ചു മരുന്നും കൊടുത്തു പിറ്റേന്ന് രജിസ്റ്ററാപീസിലേക്ക് കൊണ്ടുപോയി കേസ് ഹലാലാക്കി.

    മറുപടിഇല്ലാതാക്കൂ
  13. nannaayi ആ മാഹീന്നു വാങ്ങിയത് ഒഴിച്ച് ബാക്കി എല്ലാം അടിപൊളി ...

    മറുപടിഇല്ലാതാക്കൂ
  14. അല്ലെങ്കിലും കൊമ്പന്‍ ഒരു പാവമാണ് ,
    ഇല്ലെങ്കില്‍ ഇതുപോലുള്ള ഗന്ധര്‍വ്വന്‍മാര് അവിടെ വന്നു ഇങ്ങനെ കുളിക്കുമോ ?
    കാര്യങ്ങളൊക്കെ അസ്സലായി !
    അഭിനന്ദനങ്ങള്‍ ......

    മറുപടിഇല്ലാതാക്കൂ
  15. ക്ലൈമാക്സ്‌ സൂപ്പര്‍...പിന്നെ തന്റെ നാട്ടില്‍ തന്നെ ഉണ്ടല്ലോ ഒരു ''ഭഗവതി''...മറ്റുള്ളവരുടെ മക്കള്‍ sslc ജയിക്കാന്‍ പൂജയും പ്രാര്‍ഥനയും നടത്തുകയും സ്വന്തം മകള്‍ രണ്ടു വട്ടം എഴുതി തോറ്റപ്പോള്‍ കല്യാണം കഴിച്ചു വിടാനാണ് ''അമ്മയുടെ '' കല്പന എന്ന് പറഞ്ഞ ആളിന്റെ അടുത്ത് ഈ മാളുവിനെ ഒന്ന് കാണിക്കാംആയിരുന്നില്ലേ....

    മറുപടിഇല്ലാതാക്കൂ
  16. അജിത് ചേട്ടാ ഒന്ന് ട്രൈ ചെയ്യാന്‍ തോനുന്നുണ്ടോ..? ഇപ്പൊ നല്ല കാലം ആണ് ഇവര്‍ക്കൊക്കെ...

    മറുപടിഇല്ലാതാക്കൂ
  17. "പച്ച നുണ" ഇത്രേം രസത്തിലെഴുതാനുള്ള ആ കഴിവിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ കെട്ടോ..
    നല്ല നര്‍മ്മം.

    മറുപടിഇല്ലാതാക്കൂ
  18. കത ഞാൻ വായിച്ചിടില്ലാ...യെന്നാലും ഇന്റെ പഹയാ ഇജു ബയഗ്ഗരസാദനം തന്നാ....

    മറുപടിഇല്ലാതാക്കൂ
  19. അപ്പോ കേറിയ ചെകുത്താൻ ഇറങ്ങാതെ അവിടെതന്നെ ഇരുന്നത് ഇതിനായിരുന്നല്ലെ!!! വളരെ നല്ല എഴുത്ത് നർമ്മത്തിൽ ചാലിച്ചെഴുതിയിരിക്കുന്നു. ഒരു ചെകുത്താനായാൽ മതിയായിരുന്നു അല്ലെ എങ്കിൽ ഷടേന്ന് മാളൂന്റെ ദേഹത്ത് കേറാമായിരുന്നു.. അല്ലെങ്കിൽ ആ വിദ്വാനെങ്കിലും ... എഴുത്ത് വളരെ ഗംഭീരം .. അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  20. ജിന്ന്/പിശാച് ചികിത്സയുടെ പൊട്ടത്തരങ്ങൾ നര്മത്തിൽ ചാലിച്ച ഒരു കഥയിലൂടെ പന്കുവെച്ചതിനു ഞമ്മന്റെ വഹ ഒരു സലൂട്ട് തരട്ടെ....!

    മറുപടിഇല്ലാതാക്കൂ
  21. അയ്യോ പാവത്തിനു വിഷമായോ?.. സാരല്ല്യ പോട്ടേ...എന്തായാലും ചേരേണ്ടത്‌.. ചേരേണ്ടിടത്തേ ചേരൂ.. അത്‌ ജിന്നായാലും ഗന്ധർവ്വനായാലും..!.അതു നടത്തികൊടുക്ക്വ തന്നെ പ്രതി വിധി!....വെഷമിച്ചിട്ട്‌ ഒരു കാര്യോം ഇല്ല..

    കൊള്ളാം നന്നായിട്ടുണ്ട്‌!

    മറുപടിഇല്ലാതാക്കൂ
  22. ഹി...ഹി..
    ആ ചെകുത്താനെ കയ്യോടെ പിടികൂടി അല്ലെ?

    മറുപടിഇല്ലാതാക്കൂ
  23. കഥ ആസ്വദിച്ചു വായിച്ചു. അവസാനം ദിവ്യന്‍ എത്തുമ്പോള്‍ കഥയുടെ പോക്കിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായെങ്കിലും പ്രതീക്ഷിക്കാത്ത ഒരു ലൊക്കേഷനിലേക്ക് ക്ലൈമാക്സ് മാറ്റി പുതുമ വരുത്തി.

    ഒരു പഴയ കാലഘട്ടത്തിലെ സാമൂഹിക പശ്ചാത്തലത്തിലേക്ക് ഓര്‍മ്മകളെ കൊണ്ട് പോകാന്‍ കഥക്കായി. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  24. ഭാവനയില്‍ വിരിയിച്ചെടുത്ത നര്‍മ്മം ഇഷ്ടമായി........ മാഹിയില്‍ കഴിയുന്നതും പോകാതെ നോക്കിക്കോ.......

    മറുപടിഇല്ലാതാക്കൂ
  25. നിങ്ങള് കാരണം ചെയ്ത്താന്‍മാര്‍ക്ക് സൈര്യമായി എവിടെയെങ്കിലും ഒന്ന് കേറാനും പറ്റാതായല്ലോ!! :)

    മറുപടിഇല്ലാതാക്കൂ
  26. കൊംബൻ രസികൻ, രസായിട്ടവതരിപ്പിച്ചൂ...

    മറുപടിഇല്ലാതാക്കൂ
  27. എനിക്ക് പരിചയമുള്ള ചിലരുടെ ദേഹത്ത് ബാധ കേറ്റാന്‍ വല്ല ദിവ്യനും ഉണ്ടോ ?
    നര്‍മ്മം നന്നായി, അല്പം നീളം കൂടിയെങ്കിലും...

    മറുപടിഇല്ലാതാക്കൂ
  28. നാടന്‍ വര്‍ണ്ണന വളരെ നന്നായി.എഴുത്തിലെ നിഷ്ക്കളങ്കതയ്ക്ക്-കൊമ്പന്-അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  29. ഞമ്മക്ക് പെരുത്തിഷ്ടായ്‌ ജബ്ബാരെ അന്റെ ഈ ഡോകുമെന്ററി

    മറുപടിഇല്ലാതാക്കൂ
  30. വായിക്കാന്‍ ഒരു രസം ഉണ്ടായിരുന്നു കേട്ടോ...

    മറുപടിഇല്ലാതാക്കൂ
  31. ഭാഗ്യമുള്ള ചെയ്ത്താന്‍!
    കലക്കി കൊമ്പാ കലക്കി..

    മറുപടിഇല്ലാതാക്കൂ
  32. ഇത് വായിച്ചു എന്റെ കല്ബ് ആകെ കുല്‍ബായി.
    കൊമ്പന്റെ ദേഹത്ത് വൈക്കം മുഹമ്മദ് ബഷീര്‍ കയറിയിട്ടുണ്ട്. അതിനെ ഇറക്കണ്ട ട്ടോ. പിടിച്ചു വെച്ചോ. ‌ ‌

    മറുപടിഇല്ലാതാക്കൂ
  33. ഇവിടെ ഇങ്ങിനെ ഒരു ചെയ്താന്‍ കേറിയിട്ട് വരാന് ഇച്ചിരി വൈകി. ഞമ്മളെ വക ഒരു പത്ത് അടിയും നാല് ചവിട്ടും ഒരാശംസയും!

    മറുപടിഇല്ലാതാക്കൂ
  34. ഇങ്ങള് കൊമ്പനല്ല കൊലകൊമ്പനാണ് ട്ടോ

    മറുപടിഇല്ലാതാക്കൂ
  35. പലരും ജീവിതത്തെ കഥയാക്കാറാണ് പതിവ്,
    ഈ കഥാകാരന്‍ കഥയെ, നന്മയുള്ള ജീവിതമാക്കിയിരിക്കുന്നു...
    ഇനിയും എഴുതുക, നന്നാവുമെന്നുറപ്പുണ്ട്,
    ശ്രേയസ്സ്, നേരുന്നു.............KC. 

    മറുപടിഇല്ലാതാക്കൂ
  36. കൊമ്പൻ പ്രാകിയിറ്റും പോകാത്ത ചെകുത്താൻ?
    സങ്കതി അറിഞ്ഞോ എന്നു ചോദിച്ചു കൊണ്ട് മലയാളത്തിലേക്ക്
    പൺറ്റൊരാൾ ഓറ്റി വന്നിട്ടുള്ളതുകൊണ്ട് ആ സംഗതി വെണ്ടെന്ന് വയ്ക്ക്.
    വമ്പത്തരം തന്നെ ധാരാളം

    മറുപടിഇല്ലാതാക്കൂ
  37. കൊമ്പൻ ആളൊരു വമ്പനാണല്ലോ; നന്നായിട്ടുണ്ട്!

    മറുപടിഇല്ലാതാക്കൂ
  38. നന്നായിട്ടുണ്ട്. ഞാൻ കരുതി ഐലാശ്ശേരിയിൽ സംഭവിച്ച്താണെന്ന്. ഭാവനയായിരുന്നല്ലെ....

    മറുപടിഇല്ലാതാക്കൂ
  39. ഒരു പാട് കാലാമായിട്ട് ഞാന്‍ കയറാന്‍ ആഗ്രഹിച്ച ആ മാദക മോഹന മേനിയിലാണല്ലോ
    ചെകുത്താന്‍ കയറിയിരിക്കുന്നത് ..!:_
    _

    മറുപടിഇല്ലാതാക്കൂ
  40. നർമ്മം നർമ്മമായി കാണുന്നു......ഇമ്മാതിരി നർമ്മം വായിച്ച് ആരാ കോയാ ജാതി മതം ആക്കുക!!

    മറുപടിഇല്ലാതാക്കൂ
  41. തോമാ സാറ് പാവാ,...ന്റെ തോമാ സാറ് പാവാ. ന്റെ തോമാ സാറ് പാവാ. മൂസാക്ക പാവാ.ജിന്നും പാവാ.

    നല്ല രസായി ട്ടോ മൂസാക്കാ,അങ്ങനെ നമ്മുടെ ഒരു ബാധയൊഴിപ്പിക്കൽ കഥ പെട്ടീലായി. ആശംസകൾ മൂസാക്കാ.

    മറുപടിഇല്ലാതാക്കൂ
  42. മാഹിയില്‍ നിന്ന് വില കുറഞ്ഞ ഒരു ത്രിഗുണം അഞ്ഞൂര്‍ വയറ്റിലും നിറച്ച്.....!!! ഹും.... അപ്പോ മുൻ-കാല ചെയ്തികൾ അങ്ങിനെയൊക്കെയായിരുന്നുവല്ലേ...

    ബാധയൊഴിപ്പിക്കൽ വളരേ രസകരമായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  43. പടച്ചോനെ ഇങ്ങിനെയുമുണ്ടോ ഭാവനകള്‍...?അതെ ക്ലൈമാക്സ്‌ ഞാന്‍ ഊഹിച്ചു....ഞാന്‍ ആരാ മോള്‍... :) എന്നാലും നല്ല കഥയായിരുന്നു...വായിക്കാന്‍ രസമുണ്ട്...

    മറുപടിഇല്ലാതാക്കൂ
  44. മോസ്സാക്കാ...ഛെ ..മൂസാക്കാ സംഭവം ഇഷ്ടായി ട്ടോ. ആദ്യം കരുതി പേടിപ്പിക്കാനുള്ള കഥയാകും എന്ന്.. പിന്നെ മനുഷ്യന്‍ ചിരിച്ചു മലങ്ങി...ജിന്നും, പ്രേതവും , ഗന്ധര്‍വനും ...ഹി ഹി ..പിന്നെ ദേവദാസികള്‍ കുളക്കടവില്‍ കുളിക്കുന്ന ശബ്ദം കേട്ട കുട്ടനും..ആകെ മൊത്തം നല്ല രസകരമായി തന്നെ പറഞ്ഞു ട്ടോ.

    ആശംസകള്‍..,..അഭിനന്ദനങ്ങള്‍.....,...

    അക്ഷരങ്ങളുടെ വലുപ്പം ഇത്തിരി കൂട്ടിക്കൂടെ ...അക്ഷരത്തെറ്റുകള്‍ പിന്നെ ഇങ്ങടെ ബ്ലോഗിന്റെ ഐശ്വര്യം ആയതു കൊണ്ട് അതിനെ കുറിച്ച് ഞമ്മള് പറയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  45. കൊമ്പന്റെ നടക്കാതെ പോയ "ഒടുക്കത്തെ" ആശ.... :D

    മറുപടിഇല്ലാതാക്കൂ
  46. തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കുണ്ടാ മണ്ടി ടീം അംഗങ്ങള്‍ എല്ലാം ക്രിത്ത്യ സമയത്ത് തന്നെ
    എത്തി കാര്യങ്ങള്‍ സ സൂക്ഷമം വീക്ഷിച്ചു അതാ നമ്മുടെ വിദ്വാന്‍ മാളുവിന്‍റെ കയ്യും പിടിച്ചു
    പാല മരത്തിന്‍റെ അടുത്തേക്ക് പരിസരം ശ്രദ്ധിച്ചു കൊണ്ട് നടന്നു വരുന്നു

    നന്നായിരിക്കുന്നു നര്‍മ്മം ഈ കുണ്ടാ മണ്ടികള്‍ ട്ടീം ഉള്ളത് ഇങ്ങിനെയും ചില ഉപകാരങ്ങള്‍ ഉണ്ടല്ലോ? നിനക്ക് ഊര് കിളിജിന്നായി മാളുവിന്‍റെ ദേഹത്തേക്ക് കയറാംമായിരുന്നു കോമ്പാ..

    മറുപടിഇല്ലാതാക്കൂ
  47. ശരിക്കും ഈ കഥയാണ്‌ കിളിച്ചുണ്ടന്‍ മാമ്പഴം സിനിമ ആയത്. :)
    വമ്പന്‍ കൊമ്പത്തരം തന്നെ മൂസാക്കാ ! അടിപൊളി .

    മറുപടിഇല്ലാതാക്കൂ
  48. ഒരു പാട് കാലാമായിട്ട് ഞാന്‍ കയറാന്‍ ആഗ്രഹിച്ച ആ മാദക മോഹന മേനിയിലാണല്ലോ
    ചെകുത്താന്‍ കയറിയിരിക്കുന്നത് ..!
    ആ ചെയ്ത്താന്‍റെ ഒക്കെ ഒരു ഭാഗ്യം ..!!!!!!!നര്‍മ്മം ഇഷ്ട്ടമായി

    മറുപടിഇല്ലാതാക്കൂ
  49. ന്റെ കോമ്പാ ഇങ്ങളെ വമ്പു പെരുത്ത്‌ ഇഷ്ടായി ............
    ആകാംഷയോടെ വായിച്ചു രസിച്ചു............
    ആശംസകളോടെ
    അസൃസ്

    മറുപടിഇല്ലാതാക്കൂ
  50. പാലമരത്തിനടിയിലെ പസ്റ്റ് രാത്രിയുടെ പാലം വലിച്ചവരോട് പ്രതിക്ഷേധിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  51. ന്‍റെ കൊമ്പാ അന്റെ വമ്പ് ഉസാറന്നെ....ന്നാലും ഇഞ്ഞി കേറാന്‍ കൊതിച്ച മാളൂന്റെ മേല് കേറിയ ആ ജിന്ന്‍ ...ബല്ലാത്ത സാധനം തന്നെ.....

    മറുപടിഇല്ലാതാക്കൂ
  52. ആ പാവങ്ങളുടെ ആദ്യരാത്രി എല്ലാവരും കൂടി കുളമാക്കി അല്ലേ..

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...