വ്യാഴാഴ്‌ച, മാർച്ച് 10

സട കുടഞ്ഞു എഴുനേറ്റ ചിന്താ മണ്ഡലം

ആകെ ലോക മലയാള മാണിക്ക കല്ലുകളെ ...............
നമ്മുടെ  സാക്ഷര സുന്ദര കേരളത്തിന്‍റെ  അങ്ങേ തലക്കല്‍ നിന്ന്  കേട്ട വാര്‍ത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു  ദാരുണ സംഭവത്തിന്‍റെ  വാര്‍ത്തയാണ്.

കാസര്‍ ഗോഡ് ജില്ലയിലെ അതിര്‍ത്തി
 നാടായ  കുമ്പളയില്‍  ഇരുപത്തി എട്ടോളം വരുന്ന
പൂവേത്    പൊക്കിളേതെന്നറിയ്യാത്ത  പിഞ്ചു കുഞ്ഞുങ്ങളെ
 മോഹന സുന്ദര വാഗ്ദാനങ്ങളും
 പ്രലോഭനങ്ങളും 
മധുര മിട്ടായിയും നല്‍കി മോഹിപ്പിച്ചു വശത്താകി     ഒറ്റ തന്തക്ക് പിറക്കാത്ത ഒരു ഒറ്റ നമ്പര്‍ ചൂതാട്ട ജൂദാസ്  മാനവ രാശിക്ക് അപാമാനമായ  ഒരു നീച പ്രവര്‍ത്തിയാണ്
  ചെയ്തത്


സംസ്കാര സമ്പന്നതയുടെ ഉത്തുംഗ ശ്രിങ്കത്തില്‍ ഇരുന്ന വിരഹിക്കുന്ന വിനീതന്‍
അടക്കമുള്ള മലയാളി സമൂഹത്തിന്‍റെ  മനാഭിമാനത്തിനു   ഏത്ത കുലക്ക് കൊടുക്കുന്ന 
മുട്ട് (ഏത്ത കുല ഒടിഞ്ഞു വീഴാതിരിക്കാന്‍ ) കൊണ്ട് വന്നു കൊടുത്താല്‍     പോലും ഉയര്‍ത്തി പിടിക്കാന്‍  കഴിയാത്ത  ഒരു പാപ ഭാരമായി  കാമ വെറിയന്‍ മാരുടെ
 കാമത്തരങ്ങള്‍ മാറി കയിഞ്ഞു എന്നുള്ളത് , ഏതൊരു മാതാവിന്‍റെയും
പിതാവിന്റെയും  മനസ്സുകളില്‍ ഭീതിയുടെ നിഴലാട്ടം ഉണ്ടാക്കുന്നു എന്നുള്ളത്
യാതാര്‍ത്ഥ്യം  ആയി മാറിയിരിക്കുന്നു എന്നത് ഗൌരവമായ ചിന്ത തന്നെ ........!!

പെറാനും പെറ്റു പോറ്റാനും കഴിവുള്ള ഈ  മഹത്വ മഹതികളുടെ മഹാത്മ്യം എന്താണെന്ന്   ഉത്താരാധുനികതയുടെ പരുഷ പുങ്കവന്‍മാരായ ചില വര്‍ഗമൂരാച്ചി ഹമുക്കീങ്ങള്‍ മനസ്സിലാകാതെ പോകുന്നു  എന്നുള്ള  കുണ്ടിതം ഉളവാക്കുന്ന ഒരു വസ്തുത.

കഴിഞ്ഞ കാലഘട്ടത്തിലൊക്കെ ശരാ ശരി മാതാ പിതാക്കളുടെ മനസ്സില്‍ പെണ്‍കുഞ്ഞിനെ കുറിച്ച് ആദിയും അങ്കലാപ്പും തുടങ്ങുന്നത് പ്രായം അറിയുക്കുക എന്നുള്ള മഹനീയ മഹാമഹത്തോടെ ആയിരുന്നെങ്കില്‍ ഇന്നിപ്പോള്‍ പെണ്‍കുഞ്ഞിന്റെ പരിശുദ്ദവും പരിപാവനുമായ നാമം കേള്‍ക്കുമ്പോള്‍ത്തന്നെ  ആധിയും വ്യഥയും തുടങ്ങുകയായി ........!!!

മനുഷ്യന്‍ പാമര  കുചേല  കുലജാതന്‍ ആയിരുന്ന കാലഘട്ടത്തില്‍ ഇതുപോലെ ഉള്ള നമ്പരിട്ട
തെമ്മാടികളും തെമ്മാടിത്തരങ്ങളും  ഇല്ലായിരുന്നു എന്ന് ഈ വിനീത വിനയ വിഡ്ഢിയും വിശ്വസിക്കുന്നു!  
 ആ കാലഘട്ടങ്ങളില്‍ എല്ലാം ഓരോ പിതാവിന്‍റെയും  മാതാവിന്‍റെയും  ഉള്ളിലെ
ആദി ഒരു നേരം എങ്കിലും തങ്ങളുടെ മുത്തിലും മുത്തായ മുത്തുമണി തങ്കകുടത്തിന്റെ ഭക്ഷണം നല്‍കി
ഒരു പ്രാവശ്യം എങ്കിലും ഈ മുത്തു മണികളുടെ വയര്‍ ഒന്ന് നിറക്കുന്ന കാര്യത്തില്‍ ആയിരുന്നു ആദിയും അങ്കലാപ്പും.
 എന്നാല്‍ ഇന്നിപ്പോള്‍ ആകെലോക  മാതാപിതാ ചിന്തകള്‍ നാട്ടിലെ ഈ കഴുവേറി
മദന കാമേശ്വരന്‍ മാര്‍  കണ്ണൊന്നു തെറ്റിയാല്‍  ഭൂമിദേവിയുടെ അവതാര ഗണത്തില്‍ പെട്ട  പൊന്നുമോളുടെ വയര്‍ ബീജം കുത്തി വെച്ച് നിറക്കുമോ? എന്നതാണ്

കലികാല വൈഭവം  അല്ലാതെ എന്ത് പറയാം ................!


ഇത് എയുതി മുവനാകും മുന്‍ബ് വേണ്ടും ഞെട്ടാന്‍ മാത്രം വിധിക്കപെട്ടിട്ടുള്ള മനസാക്ഷിക്കാരന്‍ കൊമ്പനെ ഞെട്ടിച്ചു.

 ഇതാ വീണ്ടും വരുന്നു മറ്റൊരു വാര്‍ത്ത.

  സംസ്കാര കേരളത്തിന്‍റെ ഭരണ സിരാ കേന്ദ്രത്തില്‍  ഭരണ പര നാ........................  വര്‍ഗം വോട്ട് എത്ര കാശിനു വാങ്ങണം കൊടുക്കണം എന്നുള്ള ജനാദിപത്യ കൂട്ടി കൊടുപ്പിന്റെ  കൂലന്‍ കൂഷിത ചര്‍ച്ചകള്‍ നടക്കുമ്പോള്‍
  മുപ്പത്തി മുക്കോടി
ദേവതകളുടെ ഗണത്തില്‍ പെട്ട ഏതോ? ഒരു "ദേവി " സ്വന്തം കുഞ്ഞിനെ ......................
അന്‍പതിനായിരം രൂപക്ക് വിറ്റിരിക്കുന്നു എന്നും അവള്‍ വേശ്യ ആണെന്നും തുടങ്ങിയിട്ടുള്ള
വാര്‍ത്തകള്‍..!
  ഒരു നിമിഷം !!!

എന്റെ ചിന്താമണ്ഡലം സടകുടഞ്ഞു എഴുന്നേറ്റു ഒന്ന് മുരണ്ടു .!

മുരണ്ട മുരള്‍ച്ചയില്‍  വീണ്ടും ഒരുചിന്ത കൂടി

(ഇതന്താ ചിന്തന്‍റെ ഗോടൌണോ കൊമ്പന്‍റെ തല)

അവള്‍ എങ്ങിനെ വേശ്യ ആയി  .......................???????????
ഏതായാലും ഒരു പെണ്ണ് വിവസ്ത്രയായി മലര്‍ന്നു കിടന്നാല്‍ മാത്രം കുഞ്ഞുണ്ടായതായിട്ടും
വേശ്യ ആയതായിട്ടും കേട്ട് കേള്‍വി ഇല്ല  .

അപ്പോള്‍ അതിനും ഉത്തരവാദി  സമൂഹം അല്ലെ ..........??

ഏതായാലും അന്‍പതിനായിരം രൂപക്ക് വില്‍ക്കപെട്ട കുഞ്ഞനിയാ ..................
മണിക്ക കല്ലേ ..... മാനെ ....... മലരിമ്പ പൂവേ ............. പൊന്നെ .....പൂങ്കുയിലേ ............

ഒന്ന് കൊമ്പന്‍ പറയാം നീ ഭാഗ്യവാന്‍   ആണ് കരളേ .........
കാരണം വെറും  രണ്ടര കിലോ തൂക്കമുള്ള സംസാരിക്കാനും നടക്കാനും   കൊമ്പനെ പോലെ ബ്ലോഗ്‌ എയുതി നാട്ടുക്കാരെ ഭുദ്ധി മുട്ടിക്കാനും ഒന്നും കഴിയാത്ത  നിനക്ക്  അന്‍പതിനായിരം വില !!


കൂതറ കൂലജാതനും വീര ശൂര പരാക്രമിയും  അന്പത്തന്ജ്  കിലോ തൂക്കവും ഒന്നര കിലോ മീശയും ഉള്ള എനിക്ക് എന്റെ സ്നേഹ ഭാജനത്തിന്റെ തന്ത  കൊമ്പന്‍റെ സ്വന്തം അമ്മായി അപ്പന്‍  എനിക്കിട്ട വില വെറും ഒരു ലക്ഷമാ........... അതുവെച്ചു തുലനം ചെയ്യുമ്പോള്‍  

കരളേ അനിയാ നീ   യാടാ നല്ലവന്‍ ......


(വിമര്സനങ്ങല്‍ക്ക് സ്വാഗതം )


59 അഭിപ്രായങ്ങൾ:

 1. ഇതില്‍ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു കൊമ്പാ... കലികാല വൈഭവം തന്നെ... ഇതെല്ലാം കാണാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍...

  മറുപടിഇല്ലാതാക്കൂ
 2. ഇത് ഇപ്പൊ ഏതോ പത്രത്തില്‍ വായിച്ചു നാക്ക് ഉള്ളില്‍ ഇട്ടാതെ ഉള്ളു

  മറുപടിഇല്ലാതാക്കൂ
 3. കൈകാര്യം ചെയ്ത വിഷയം രണ്ടും കാലിക പ്രസക്തമാനെങ്കിലും , ഇതൊന്നും കേട്ടാല്‍ ഞെട്ടാത്തവരായി നാം മാറിയിരിക്കുന്നു.
  കലികാലം എന്നല്ലാതെ എന്ത് പറയാന്‍ ...........
  കൊമ്പന്‍ ശൈലിയിലുള്ള പോസ്റ്റ്‌ നന്നായിരിക്കുന്നു. .

  മറുപടിഇല്ലാതാക്കൂ
 4. പഴയ സിനിമയില്‍ പോലീസ് കാര്‍ക്ക് എന്താ ഈ വീട്ടില്‍ കാര്യം എന്ന് പറഞ്ഞത് പോലെ കുട്ടികള്‍ക്ക് എന്താ ഈ വീട്ടില്‍ കാര്യം എന്ന് തള്ളമാര്‍ ചോതിച്ചു തുടങ്ങിയിരിക്കുന്നു.കൊമ്പന്‍റെ കൊമ്പുകള്‍ക്ക് മൂര്‍ച്ചയുണ്ട് അഭിനന്ദനം ....!!

  മറുപടിഇല്ലാതാക്കൂ
 5. അലവികുട്ടി മോങ്ങംവ്യാഴാഴ്‌ച, മാർച്ച് 10, 2011

  കൃത്യനിഷ്‌ടയോടെ ചാനലിലെ “കുറ്റപത്രം FIR” പോലുള്ള ക്രൈം ന്യൂസുകള്‍ കണ്ട് അതിലെ പീഡന വിവരണം മനസ്സില്‍ കണ്ട് സായൂജ്യമടഞ്ഞുറങ്ങുന്ന മലയാളി.
  കാലെത്തെണീറ്റാല്‍ പത്രം നോക്കിയാല്‍ വിടര്‍ത്തി പിടിച്ച കണ്ണുമായ് പീഡനവാര്‍ത്ത പരതി ചൂടുള്ള രണ്ടെണ്ണമെങ്കിലും കണ്ടില്ലങ്കില്‍ ചുരുട്ടി എറിയുന്ന മലയാളി.
  പക്വത ഇല്ലാത്ത മനസിനുടമകളായ നമ്മളില്‍ നിന്നു ഇനിയും വരും വെറൈറ്റി വാര്‍‌ത്തകള്‍ .

  നമ്മുടെ നാട് നന്നാവണമെങ്കില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡീകരിക്കണം.
  കൊന്നവനെ പരസ്യമായി കൊല്ലണം. ക്രിമിനലുകള്‍ക്കെതിരെ നിയമങ്ങള്‍ കര്‍ക്കശമാക്കി നടപ്പാക്കണം.

  മറുപടിഇല്ലാതാക്കൂ
 6. എല്ലാ കാര്യത്തിലും മനുഷ്യര്‍ പഴയതില്‍ നിന്നും അധപതിചിരിക്കുന്നു... അല്ലെങ്കില്‍ പഴയത് എന്ന് എന്തിനു പറയുന്നു.. എല്ലാ തലമുറകളും കണക്കു തന്നെ.. ഒരു 'തന്ജം' പാര്‍ത്തിരിക്കുന്ന ഒരു മൃഗം മനുഷ്യരില്മുണ്ടെന്ന സത്യം നാം തിരിച്ചറിയുക.. കൂടുതല്‍ ജാഗരൂഗരാവാന്‍ നാം തയ്യാറാവുക.. അത്രേ രക്ഷയുള്ളൂ....! ഇനിയുള്ള കാലം ഇതിലും വലിയ കാര്യങ്ങും നാം കേള്‍ക്കേണ്ട ഗതി വരും.. അതൊന്നും കേള്‍ക്കാതിരിക്കട്ടെ!! നമുക്ക് പ്രാര്‍ഥിക്കാം.. നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി....

  മറുപടിഇല്ലാതാക്കൂ
 7. ഇപ്പോഴത്തെ സാമൂഹിക ചിത്രം വ്യക്തം, ഇതിനുള്ള പരിഹാരക്രിയകള്‍ എന്തെങ്കിലും കൊമ്പന് നിര്ദേശിക്കാന്‍ ഉണ്ടോ?

  മറുപടിഇല്ലാതാക്കൂ
 8. "താങ്കളുടെ സാമൂഹ്യ വിമര്‍ശനവും അതിലെ ആക്ഷേപ ഹാസ്യവും ഒന്നാം തരമായി..പക്ഷെ മലയാള ഭാഷയെ കൊല്ലാക്കൊല ചെയ്യുന്ന അക്ഷരപ്പിശകുകള്‍ ഒഴിവാക്കിക്കൂടെ? എന്തെല്ലാം അബദ്ധങ്ങളാണ് ഭാഷാ പ്രയോഗത്തില്‍ വന്നിട്ടുള്ളത്..എല്ലാം സാധാരണ ഉപയോഗിക്കുന്നവയാണെങ്കിലും ..
  ചില ഉദാഹരങ്ങള്‍ നോക്കൂ : ഉത്തുംഗ ശ്രിങ്കത്തില്‍..മാറി കയിഞ്ഞു..,യാതാര്‍ത്ഥ്യം,,
  പുങ്കവന്‍മാരായ,കുണ്ടിതം,,ആദിയും അങ്കലാപ്പും,,പ്രായം അറിയുക്കുക,,പരിശുദ്ദവും പരിപാവനുമായ,,,ഇത് എയുതി മുവനാകും മുന്‍ബ് വേണ്ടും,,ജനാദിപത്യ കൂട്ടി കൊടുപ്പിന്റെ കൂലന്‍ കൂഷിത ,,ചിന്തന്‍റെ ഗോടൌണോ,,
  ബ്ലോഗ്‌ എയുതി നാട്ടുക്കാരെ ഭുദ്ധി മുട്ടിക്കാനും,,
  അന്പത്തന്ജ് ..(വിമര്സനങ്ങല്‍ക്ക് സ്വാഗതം )
  മറ്റൊന്ന് :മുപ്പത്തി മുക്കോടി
  ദേവതകളുടെ ഗണത്തില്‍ പെട്ട ഏതോ? ഒരു "ദേവി " എന്ന ഭാഷാ പ്രയോഗം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് ? സാധാരണ ഹിന്ദു മത വിശ്വാസികള്‍ (ഞാന്‍ ഒരു മതത്തിലും വിശ്വാസം ഉള്ളയാള്‍ അല്ല )അവരുടെ ദേവതകളുമായി ബന്ധപ്പെട്ടു പ്രയോഗിക്കുന്ന ഒരു പദമാണത്‌..പ്രതിഷേ ധാര്‍ഹാമായ ഒരു സംഭവവുമായി ചേര്‍ത്ത് താങ്കള്‍ നടത്തിയ ഈ പ്രയോഗം മത വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളരാന്‍ കാരണമാകില്ലേ എന്ന് പരിശോധിക്കുക..
  മറ്റൊന്ന് താങ്കളുടെ ഭാര്യാ പിതാവ് താങ്കള്‍ക്കു ഒരു ലക്ഷം രൂപ വിലയിട്ടു എന്ന് പറഞ്ഞു വല്ലോ ! ആ ഒരു ലക്ഷം കൈപ്പറ്റി എന്ന് തന്നെയാണ് ഇതിനര്‍ത്ഥം..സാമൂഹിക അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന താങ്കള്‍ ഏതു വകയിലാണ് ഈ തുക പെടുത്തി യിട്ടുള്ളത് ?? വിമര്സനം (വിമര്‍ശനം )ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത് കുറിക്കുന്നത് ..:)

  മറുപടിഇല്ലാതാക്കൂ
 9. അലവികുട്ടി മോങ്ങം പറഞ്ഞത് വളരെ ശരിയാണ് ..തമാശകായിട്ടാനെങ്കിലും പത്രം വായിക്കുമ്പോള്‍ ചില ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട് ..''ഇന്ന് പീഡന വാര്‍ത്തകള്‍ ഒന്നും ഇല്ല ..പത്രം വായിക്കാനൊന്നും ഒരു രസവുമില്ല '' എന്നൊക്കെ...എന്ത് ചെയ്യാന്‍ സഹിക്കുക തന്നെ...

  മറുപടിഇല്ലാതാക്കൂ
 10. ശരിക്കും "കൈകാര്യം " ചെയ്തു വിഷയങ്ങള്‍.."

  മറുപടിഇല്ലാതാക്കൂ
 11. പ്രിയ അരൂര്‍ ജി വിമര്‍ശനങ്ങള്‍ക്ക് നന്ദി

  പിന്നെ മുപ്പത്തി മുക്കോടി ദേവത എന്നുള്ളത് ഒരു മതത്തിന്‍റെ അടയാളം മാത്രമായി കാണുന്നത് ശരിയല്ല

  ദേവതകളും ദേവികളും പരിശുദ്ധ തന്നെ

  അക്ഷര പിശക് എന്‍റെ ആദ്യ പോസ്റ്റില്‍ ഇതിലും കൂടുതല്‍ ഉണ്ടായിരുന്നു

  ഇപ്പോള്‍ കുറെ ഒഴിവായി

  ഞാന്‍ ഇനിയും ശ്രമിക്കാം

  പിന്നെ ഞാന്‍ വാങ്ങിയ സ്ത്രീധനം ഒരു ചില്ലി കാശ് ഞാന്‍ എടുത്തിട്ടില്ല

  പക്ഷെ എന്‍റെ അക്കൌണ്ടില്‍ എന്നെ ചുറ്റി പറ്റി ഇരിക്കുന്ന വാങ്ങി

  അതില്‍ സ്വ ശരീരത്തിനോടുള്ള ഒരു പ്രതികാരമാണ് ഈ പറച്ചില്‍ എന്ന് വേണമെങ്കില്‍ കരുതാം

  എന്നിലെ തെറ്റുകള്‍ ചൂണ്ടികാണിച്ച അങ്ങേക്ക് ഒരായിരം സ്നേഹത്തില്‍ ചാലിച്ച പൂച്ചെണ്ടുകള്‍
  @luluzivy എനിക്ക് നിര്‍ദേശിക്കാന്‍ ഒരുപാടുണ്ട് അത് ഞാന്‍ പോസ്റ്റ് ആക്കി പറyaam

  അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ബഹുത് ശുക്രിയാ

  മറുപടിഇല്ലാതാക്കൂ
 12. തീര്‍ച്ചയായും മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ഹിന്ദു മതവുമായി ബന്ധപ്പെട്ടത് മാത്രമാണ് ..അതാണ്‌ ഹിന്ദുമത ചരിത്രം ..ഇസ്ലാം അല്ലാഹുവല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് വാദിക്കുന്നവരാണ് (ലാ ഇലാഹ ഇല്ലള്ള )..ക്രിസ്ത്യന്‍ മതം പിതാവ് ,പുത്രന്‍ ,പരിശുദ്ധാത്മാവ് ,കൂടാതെ പ്രതി നിധികളായ കുറെ പുണ്യവാളന്മാര്‍..ഇത്രയുമേ ഉള്ളൂ ...ഹിന്ദുക്കളുടെ ബഹുദൈവാരാധനയെ ക്കുറിച്ച് സൂചിപ്പിക്കുന്നതിനാണ് മുപ്പത്തി മുക്കോടി ദൈവങ്ങള്‍ എന്ന് പറയുന്നത് തന്നെ ..ഇക്കാര്യത്തില്‍ ആധികാരികമായി മറുവശം ഉണ്ടെങ്കില്‍ പറയാം ..വിമര്‍ശനം നല്ല മനസോടെ സ്വീകരിച്ചു പ്രതികരിച്ചതില്‍ വളരെ സന്തോഷം ..വിമര്‍ശി ക്കുമ്പോള്‍ അത് നമുക്ക് നേരെ തിരിയാതിക്കാന്‍ പരമാവധി ശ്രദ്ധിക്കുമല്ലോ >.

  മറുപടിഇല്ലാതാക്കൂ
 13. എല്ലാ മതങ്ങളും മനുഷ്യ രാശിയുടെ നന്മക്ക് ആണ് എന്നതാണ് എന്‍റെ വിശ്വാസം

  അപ്പോള്‍ ഞാന്‍ മനുഷ്യനുമാണ്

  എന്‍റെ നമക്ക് ഉപകരിക്കുന്ന ഏതൊ ന്നിനെയും ഞാന്‍സ്വീകരിക്കും എല്ലാം മതങ്ങളിലെയും നല്ല വശങ്ങളെ നല്ലതായി തന്നെ കാണുക

  ഓരോവെക്തിയും അവനവന്‍റെ മതം വെക്തിയില്‍ മാത്രം നില നിര്‍ത്തി പോരട്ടെ അല്ലാത്ത പക്ഷം തീവ്ര വാദത്തിനു സാത്യത കൂടും ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് തീവ്ര വാദം!

  ഞാനെന്നു വ്ക്തിയില്‍ ഒരുപക്ഷെ മതമുണ്ടാവാം പക്ഷെ എന്‍റെ ബ്ലോഗിന് മതമില്ല

  (ലോകമേ തറവാട് നാടകമേ ഉലകം )

  മറുപടിഇല്ലാതാക്കൂ
 14. കൊമ്പന്‍ വിഷയം നന്നായി അവതരിപ്പിച്ചു, അതിലും വര്‍ഗീയതയുടെ കണ്ണ് കാനുന്നവരുണ്ട് എന്ന് വിമര്‍ശനങ്ങളിലും കണ്ടു. ഒരുകാര്യത്തിലും പ്രതികാതിരിക്കാം അല്ലെ കൊമ്പാ ... അല്ലെങ്കില്‍ സട കുടഞ്ഞെഴുതുമ്പോള്‍ അത്തരം വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
  നന്മ നിറഞ്ഞ നാളേക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം പ്രവര്‍ത്തിക്കാം ...

  മറുപടിഇല്ലാതാക്കൂ
 15. ഈ രണ്ടു വാര്‍ത്തകളും ഇന്നലെ കേട്ടപ്പോള്‍ ഞാനും ഞെട്ടി. ഇത്തരം വാര്‍ത്തകള്‍ കേരളത്തില്‍ പതിവായി തുടങ്ങിയിരിക്കുന്നു. ആദ്യത്തെ സംഭവം നോയിഡ കൂട്ടക്കുലയെ ഓര്‍മ്മിപ്പിച്ചു.

  രണ്ടാമത്തെ സംഭവം കേട്ടപ്പോള്‍
  >>>നാലണക്കൊരു പിഞ്ചു കുഞ്ഞിനെ നാണി വിറ്റതാണിന്നലെ
  ആറണക്കിനി എന്‍റെ കുഞ്ഞിനെ ആര് വാങ്ങുമീ ചന്തയില്‍ <<<.
  എന്ന കവിത ഓര്‍ത്ത്‌ പോയി.
  ---------------------

  @-രമേശ്‌ അരൂര്‍- പറഞ്ഞതില്‍ കാര്യമുണ്ട് എന്നു എനിക്കും തോന്നുന്നു. ദേവിയും മുപ്പത്തി മുക്കോടിയുമൊക്കെ ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണ്. അതു ഈ പശ്ചാത്തലവുമായി ഒരു ബന്ധവും ഇല്ലാത്തത് കൊണ്ട് ഒഴിവാക്കണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം. താങ്കള്‍ അങ്ങിനെ ഉദ്ദേശിചില്ലെങ്കിലും ഒരു പക്ഷെ അതു വിശ്വാസികളെ വേദനിപ്പിക്കും. അതു കൊണ്ട് ആ പ്രയോഗം നീക്കം ചെയ്യുന്നതാണ് നല്ലത് എന്നു തന്നെയാണ് എന്റെയും അഭിപ്രായം.

  മറുപടിഇല്ലാതാക്കൂ
 16. നമ്മുടെ നാട്ടില്‍ നടക്കുന്ന ഓരോ പീഡനത്തിന്റെ പിന്നിലും മറ്റൊരു സ്ത്രീയായിരിക്കും എന്നത് അടുത്ത കാലത്ത് നടന്ന എല്ലാ പീഡന പരമ്പരകളും നമ്മോട് പറയുന്നുണ്ട്.കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാത്തിടത്തോളം ഒന്നും പറഞ്ഞിട്ട് കാര്യമില്ല കൊമ്പാ......

  മറുപടിഇല്ലാതാക്കൂ
 17. "എല്ലാ കാര്യത്തിലും മനുഷ്യര്‍ പഴയതില്‍ നിന്നും അധപതിചിരിക്കുന്നു... അല്ലെങ്കില്‍ പഴയത് എന്ന് എന്തിനു പറയുന്നു.. എല്ലാ തലമുറകളും കണക്കു തന്നെ.. ഒരു 'തന്ജം' പാര്‍ത്തിരിക്കുന്ന ഒരു മൃഗം മനുഷ്യരില്മുണ്ടെന്ന സത്യം നാം തിരിച്ചറിയുക.. കൂടുതല്‍ ജാഗരൂഗരാവാന്‍ നാം തയ്യാറാവുക.. അത്രേ രക്ഷയുള്ളൂ....! ഇനിയുള്ള കാലം ഇതിലും വലിയ കാര്യങ്ങും നാം കേള്‍ക്കേണ്ട ഗതി വരും.. അതൊന്നും കേള്‍ക്കാതിരിക്കട്ടെ!! നമുക്ക് പ്രാര്‍ഥിക്കാം.. നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി...."
  ഞാനും ഷഹാന പറഞ്ഞ്തിനോട് യോജിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 18. വിമര്‍ശനങ്ങളെ നല്ല സ്വീകാരം ചെയ്യുന്ന കൊമ്പന് ആദ്യം തന്നെ ആശംസകള്‍. പോസ്റ്റില്‍ എഴുതിയിരിക്കുന്നതൊക്കെ നേരാണ്. പക്ഷെ എന്തു ചെയ്യാന്‍? ശിക്ഷയില്ലല്ലൊ നമ്മുടെ നാട്ടില്‍. എത്ര പഴുതുകള്‍ നിയമത്തില്‍?

  മറുപടിഇല്ലാതാക്കൂ
 19. ബഹുമാന്യ കൊമ്പന്‍ മൂസാക്കാ.. താങ്കള്‍ ഇവിടെ ചര്‍ച്ചക്ക്‌ വച്ച രണ്ടു വിഷയങ്ങളും പ്രസക്തമാണ്. നമ്മുടെ നാട്ടില്‍ നിന്ന് നിന്ന് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അശുഭ സൂചകങ്ങള്‍ ആണ്. ഇതിനെതിരെ നമ്മള്‍ മലയാളികള്‍ ശക്തമായി പ്രധിഷേധിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം അല്ല, ലോകം മുഴുവന്‍ ഇത്തരത്തില്‍ ഉള്ള, അല്ലെങ്കില്‍ ഇതിന്റെ പതിന്മടങ്ങ്‌ ക്രൂരൂരമായ സംഭവങ്ങള്‍ തന്നെ ആണ് നടക്കുന്നത്. സ്ത്രീകളും പെണ്‍കുഞ്ഞുങ്ങളും വലിയ ഒരളവില്‍ തന്നെ ഇന്ന് ചൂഷങ്ങള്‍ക്ക് ഇരയാവുകയാണ്. സ്ത്രീയെ ഇന്നത്തെ സമൂഹം വെറും ഒരു ഉപഭോഗ വസ്തു മാത്രം ആയിട്ടാണ് കാണുന്നത് എന്ന് പലപ്പോഴും തോന്നിയിടുണ്ട്. താങ്കളുടെ അവതരണ രീതികളിലും, ഭാഷാപ്രയോഗ ശൈലിയിലും ഒക്കെ ചെറിയ ഒരു ഒരു "ബഷീറിയന്‍ ടച്ച്" അനുഭവപ്പെടുന്നു. ഇനിയും കൂടുതല്‍ നല്ല പോസ്റ്റുകള്‍ എഴുതാന്‍ എല്ലാ ആശംസകളും.... :)

  മറുപടിഇല്ലാതാക്കൂ
 20. കൊമ്പന്‍റെ ചിന്താ(നിയോജക)മണ്ഡലം
  ഇനിയും കുറെ പുകയും...,ഇനിയെന്തൊക്കെ കാണാനിരിക്കുന്നു....കാലം കലിയിലെത്തിയത് ഇയാളറിഞ്ഞില്ലേ....

  മറുപടിഇല്ലാതാക്കൂ
 21. വിഷയത്തിന്റെ പ്രാധാന്യം ഒരിക്കലും തള്ളിക്കളയുന്നില്ല. മനുഷ്യപ്പറ്റുള്ളവരുടേയെല്ലാം മനസ്സിനെ പിടിച്ചുലക്കുന്ന കാഴ്ചകളാണ്‌ നമുക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നത്...

  അക്ഷരതെറ്റുകൾ ശ്രമിച്ചാൽ ഒഴിവാക്കാൻ പറ്റുന്നതേയുള്ളൂ.....

  മറ്റാർക്കെങ്കിലും മാനസ്സിക പ്രയാസങ്ങളുണ്ടാക്കുന്ന പ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ്‌ നല്ലത് (താങ്കൾ ഒരു പ്രയോഗത്തിലുപരി മറ്റ് അർത്ഥങ്ങളൊന്നും ഉദ്ദേശിച്ചില്ലെങ്കിലും)

  ഇനിയും മുന്നോട്ട് പോവുക... എല്ലാ ആശംസകളും!

  മറുപടിഇല്ലാതാക്കൂ
 22. പെണ്‍ മക്കളുള്ളവരുടെ നെഞ്ചില്‍ തീ കോരിയിടുന്ന ഈ വക വാര്‍ത്തകള്‍ കേട്ട് ഞെട്ടാനേ നേരമുള്ളൂ.
  ഇത്തരക്കാര്‍ ആര്‍ക്കെങ്കിലും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നുണ്ടോ?പിന്നെങ്ങിനെ ഇവര്‍ വര്‍ദ്ധിക്കാതിരിക്കും?

  മറുപടിഇല്ലാതാക്കൂ
 23. 'പ്രമാണി' സിനിമാക്കാരനും പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീറും ഉള്‍പ്പെട്ട ഒരു സ്ത്രീ പീഡനം ഇപ്പോള്‍ വായിച്ചതേയുള്ളൂ !
  കൊമ്പന്‍ പാവമാണ് .
  തുക കുറഞ്ഞുപോയത് അതുകൊണ്ടാകുമോ ?
  എന്നാലും പത്തു കൊല്ലം കഴിയുംപോളെക്കും ആ അവളുമാരുടെ സ്ഥിതി എന്തായിരിക്കും !
  പിന്നെ മുപ്പത്തി മുക്കോടി എന്നതില്‍ എനിക്കൊരു പരാതിയുമില്ല കൊമ്പാ...
  എന്നായാലും എല്ലാം എല്ലാവരും അറിഞ്ഞേ മതിയാകു....

  മറുപടിഇല്ലാതാക്കൂ
 24. സത്യം ഹാസ്യം കലര്‍ത്തി പറഞ്ഞു. പിന്നെ അരൂര്‍ സാറ് പറഞ്ഞ പോലെ അക്ഷരപ്പിശാചുക്കളെ ഒഴിവാക്കാന്‍ ശ്രമിക്കുക.

  മറുപടിഇല്ലാതാക്കൂ
 25. ഹാസ്യം ഇഷ്ട്ടമായി പിന്നെ എഴുതി എഴുതി തെളിയും അല്ലെ?...ഇപ്പോള്‍ നായനാരുടെ ആ പ്രസിദ്ധ ഡയലോഗ് ഓര്മ വരുന്നു...പെന്നുള്ളിടത്തു പെണ്‍വാണിഭം നടക്കും എന്ന് ...

  മറുപടിഇല്ലാതാക്കൂ
 26. ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്.
  ഇത്തരം വാര്‍ത്തകള്‍ മനസ്സിനെ സ്പര്‍ശികാതെ ആയിരിക്കുന്നു.
  ദുരന്തം എത്ര ദിവസം മദ്യമങ്ങളില്‍ നിറഞ്ഞുനിന്നു എന്ന്തനുസരിച്ചാണ് അതിന്റെ വ്യാപ്തി മനസ്സിലക്കുനത്.

  മറുപടിഇല്ലാതാക്കൂ
 27. കൊമ്പന്റെ വമ്പത്തരം .... അക്ഷരത്തെറ്റ് തിരുത്താവുന്നതെ ഉള്ളു ....
  മനപ്പൂര്‍വ്വം എന്തെങ്കിലും എഴുതാന്‍ ശ്രമിച്ചെങ്കില്‍ അത് തിരുത്തണം.
  ആശംസകള്‍ ......

  മറുപടിഇല്ലാതാക്കൂ
 28. എല്ലാത്തിനെയും നിസംഗതയോടെ നോക്കി നില്ക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു... ഇത് നമ്മെ ബാധിക്കുമ്പോള്‍ മാത്രം ആണ് വവലതി... പ്രസക്തമായ വിഷയം ... ഇത്തവണ വിമര്‍ശനം ഒന്നും ഇല്ലാ... :)

  മറുപടിഇല്ലാതാക്കൂ
 29. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 30. വളരെ കാലികമായ രണ്ടു വിഷയങ്ങള്‍ 'കൊമ്പന്‍ ശൈലി'യില്‍ പറഞ്ഞപ്പോള്‍ കടന്നു കൂടിയ വാക്കുകളായിരുന്നു ദേവി എന്നൊക്കെ. കൊമ്പനെ അറിയാത്തവര്‍ ആ വാക്കുകള്‍ തെറ്റിദ്ധരിച്ചതില്‍ സംശയിക്കേണ്ടതില്ല.

  ഒരിക്കല്‍ ഒരു മുത്തശ്ശി പറയുന്നു കേട്ടിരുന്നു പണ്ട് കാലത്ത് ഇന്ന് നടക്കുന്നതിനേക്കാള്‍ മോശമായ രൂപത്തില്‍ അനാവശ്യവും അക്രമവും പീഠനങ്ങളും നടക്കാറുണ്ടായിരുന്നുവത്രേ. എന്നാല്‍ ഇന്നത്തെ പോലെ വിവര സാങ്കേതിക വിദ്യ വികസിക്കാത്തതിനാല്‍ ആ വാര്‍ത്തകള്‍ ഒരു പ്രദേശത്തിന്റെ ചുറ്റു വട്ടത്തിന് അപ്പുറം ആരും അറിഞ്ഞില്ല. ഇന്ന് എല്ലാം നിമിഷങ്ങള്‍ക്ക് തന്നെ എല്ലാവര്ക്കും അറിയാന്‍ കഴിയുന്നു എന്നെ ഉള്ളൂ എന്നെഴുതുതുമ്പോള്‍ വിഷയത്തെ ലഘൂകരിക്കുന്നു എന്ന്‌ കരുതരുത്. "എല്ലാ തലമുറകളും കണക്കു തന്നെ" എന്ന് ഇതില്‍ എഴുതിയ ഷഹാനയുടെ വാക്കുകള്‍ കടമെടുക്കുന്നു.

  വികാരത്തോടെ കുറിച്ചിട്ട വാക്കുകള്‍ നന്നായി. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 31. ഏതൊരു പിതാവിനും തോന്നുന്ന ഒരു വികാരം എന്നതില്‍ ഉപരിയായി ഒരു സാമൂഹ്യപ്രശ്നമായി ഇതിനെ കാണുവാനും നടപടി എടുക്കുവാനും, നമ്മുടെ കോടതികള്‍ ഒരു സൗദി നിലവാരത്തിലേക്ക് (കൊലക്കയര്‍) എങ്കിലും ഉയരാനും കഴിയാത്തിടത്തോളം ഈ പ്രശ്നം അപരിഹൃതമായി നിലനില്‍ക്കും.

  മറുപടിഇല്ലാതാക്കൂ
 32. കൂതറ കൂലജാതനും വീര ശൂര പരാക്രമിയും അന്പത്തന്ജ് കിലോ തൂക്കവും ഒന്നര കിലോ മീശയും ഉള്ള എനിക്ക് എന്റെ സ്നേഹ ഭാജനത്തിന്റെ തന്ത കൊമ്പന്‍റെ സ്വന്തം അമ്മായി അപ്പന്‍ എനിക്കിട്ട വില വെറും ഒരു ലക്ഷമാ........... അതുവെച്ചു തുലനം ചെയ്യുമ്പോള്‍

  കരളേ അനിയാ നീ യാടാ നല്ലവന്‍ ......

  ഹഹ ഇതങ്ങു പിടിച്ചു
  പിന്നെ ഇനി എന്തെല്ലാം കാണാനിരിക്കുന്നു ആവോ

  മറുപടിഇല്ലാതാക്കൂ
 33. ആനുകാലിക വിഷയങ്ങള്‍ കൊമ്പന്‍ ശൈലിയില്‍ ഇനിയും വരട്ടെ

  മറുപടിഇല്ലാതാക്കൂ
 34. കൊംബാ സംഗതി കലക്കി കേമമായി

  ഭാവിയില്‍ അയിലാശേരിയില്‍ ഒരു സുല്‍ത്താന്‍ ഉണ്ടാവും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു

  ജഫീര്‍ പറഞ്ഞാ ഞാന്‍ അറിഞ്ഞത്

  എന്നാല്‍ ഒന്ന് നോക്കി കളയാം എന്ന് വെച്ചു വന്നു നോക്കുമ്പോള്‍ അല്ലെ നിന്‍റെ അലക്ക് കണ്ടത് നിന്നെ വെറും ഒരു കിളിയായി കണ്ട ഞങളെ ഓക്കെ നീ പറ്റിച്ചു വായിച്ചു ഞാന്‍ നിന്‍റെ നമ്പറില്‍ കുറെ വിളിച്ചു പക്ഷെ ഫോണ്‍ എടുക്കുന്നില്ല അഭിമാനം തോന്നുന്നു നിന്നെ കുറിച്ച്

  ഇതെന്തിനാടാ നിനക്ക് അയ്യോപാവം എന്ന പേര് കൊമ്പന്‍ എന്ന് തന്നെ കൊട് പേര്

  മറുപടിഇല്ലാതാക്കൂ
 35. ഈ വാർത്ത വായിച്ച അതേ ദിവസത്തെ പത്രത്തിൽ തന്നെ കണ്ടില്ലേ കൊമ്പാ..
  അച്ചൻ മകളെ കൊണ്ടുപോയി വിറ്റത്. സഹോദരനും,കൂട്ടുകാരും ചേർന്ന് സഹോദരിയെ ഗർഭിണിയാക്കിയത്..
  കലികാലം അല്ലാതെന്ത് പറയാൻ..

  മറുപടിഇല്ലാതാക്കൂ
 36. നിയമങ്ങള്‍ കടലാസിലൊതുങ്ങുമ്പോള്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു.
  നിയമപാലകര്‍ കണ്ണുകളടക്കുമ്പോള്‍ നിയമലംഘകര്‍ സ്വൈര്യവിഹാരം നടത്തുന്നു.
  നിയമങ്ങള്‍ കടലാസിലും നിയമപാലകരിലും ഇല്ലാതാവുമ്പോള്‍ നാട് കൊടുംകാടായി മാറുന്നു.

  മറുപടിഇല്ലാതാക്കൂ
 37. sahodaran garfiniyakkiya penkuttiyepatti kettille?pinne nanamille streedanam vangan/anganeyulla alkk dialogue parayan arhatha illa.kashtham.nattil nadakkunnath anneethi.samoohathinte tettukal.nammal cheythatho?meesa ippol thnakalkku cherunnilla.thankalepole vivaramullavar ingane thudangumpol nirakshrar koodi peedippikapedukayanu.strredanam thulayatte

  മറുപടിഇല്ലാതാക്കൂ
 38. കാലിക പ്രസക്തമായ വിഷയം കൊമ്പന്‍ ശൈലിയില്‍ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
 39. moosa go a head, nannayittund, njan ninikkulla vimarshanaglum vayichu, saramilla, pradikarikkanam, madavikarm unarthunna onnum adil illa, ennalum ellavarum namme pole allallo, so paramavasi sradhikkuka, enikkariyam nammude ayilasseriyude madasauhardham, ninte ullil kalankamilla ennum, ennalum nammal onninum karanakkar avarud.

  abhinandanagal

  മറുപടിഇല്ലാതാക്കൂ
 40. ആവുന്ന പ്രവര്‍ത്തനങ്ങളും
  നമ്മുടെ എഴുത്തും ചിന്തയും
  ഇതിനൊക്കെ എതിരെ തിരിച്ചു വെക്കാം

  മറുപടിഇല്ലാതാക്കൂ
 41. ഇപ്പൊ ദിവസം ഒരു ബാലാല്‍സഘം, ബോംബേറ്, പെണ്‍വാണിഭം ഒക്കെ ഇല്ലെങ്കില്‍,
  'എന്തര് അപ്പീ ഇന്ന് കോളൊന്നും ഇല്ലേ ? ' എന്നു ചോദിക്കുന്ന സ്ഥിയിലെക്ക് നമ്മള്‍ 'വളര്‍ന്നു'.
  തളര്‍ന്നതും തകര്‍ന്നതും നമ്മളൊക്കെ ഉയര്‍ത്തി പിടിച്ച മൂല്യങ്ങള്‍ തന്നെ.( ഏത് മൂല്യം അല്ലെ ?)

  മറുപടിഇല്ലാതാക്കൂ
 42. ഈ മൂസ്സാക ചിന്തിച്ച് ചിന്തിച്ച് ഇയാള്‍ക്ക് വല്ല വട്ടും വരാതിരികട്ടെ :)
  എന്തായാലും ഇപ്പോള്‍ നടകുന്ന കാര്യങ്ങളായ്തിനാലും ഇനിയും നടക്കാന്‍ സത്യതയുള്ളതിനാലും വായിച്ചാല്‍ മനസ്സിലകുന്നു
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 43. അവതരണ രീതി കൊണ്ടും ഭാഷാ ശൈലി കൊണ്ടും ഈ പ്രതികരണം വേറിട്ടു നില്‍ക്കുന്നു..
  വിശ്വാസത്തിന് എതിരാണെന്നു തോന്നുന്ന പ്രയോഗങ്ങള്‍ നീക്കം ചെയ്തുകൂടെ?

  മറുപടിഇല്ലാതാക്കൂ
 44. ചില വാർത്തകൾ കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുമ്പോൾ ഏതൊരു മനുഷ്യനും തോന്നുന്ന വികാരപ്രകടനങ്ങളായി ഈ ചിന്തകളെ കാണുന്നില്ല. പക്ഷേ, എത്ര എഴുതിയാലും എത്ര സടകുടഞ്ഞെണീറ്റാലും ഈ വാർത്തകൾക്കെന്നും പത്രങ്ങളിൽ ഡിമാന്റ് കൂടുതലാണ്‌. പ്രായപൂർത്തിയാകാത്ത, എന്തിന്‌ ലൈംഗികാവയവം മുള്ളാൻ മാത്രമുള്ളതാണെന്ന് മാത്രം അറിയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മേൽ കാമദാഹം തീർക്കുന്ന എത്രയെത്ര വാർത്തകൾ ദൈനം ദിനം നാം വായിക്കുന്നു. എത്ര സിക്ഷിച്ചാലും ഈ വാർത്തകൾക്ക് കുറവ് വരാറില്ല. ഒരാളല്ലങ്കിൽ മറ്റൊരാൾ.. അതേ, നമ്മിലൊക്കെ ഒരു മൃഗം കുടിയിരിപ്പുണ്ട്. നാമറിയാത്ത സമയത്ത് നമ്മെപ്പോലും ഭയപ്പെടുത്തി അത് പുറത്ത് ചാടാതിരിക്കാൻ ശ്രദ്ധിക്കുക. നമുക്കും വളർന്ന് വരുന്നതും വളർന്നതുമായ പെൺകുട്ടികൾ ഉണ്ടെന്നറിയുക. നമ്മുടെ കൈപ്പിടിയിൽ അമർന്ന് കരയുന്ന ഓരോ കുഞ്ഞിന്റേയും കണ്ണിലെ ഭീതി നമ്മുടെ സ്വന്തം മക്കളുടേതാണെന്ന് തിരിച്ചറിയുക.

  മറുപടിഇല്ലാതാക്കൂ
 45. വാക്കുകള്‍ കൊണ്ടും പ്രവര്ത്തികള്‍ കൊണ്ടും നമുക്കിവക്കെതിരെ പ്രവര്‍ത്തിക്കാം.

  കൊമ്പന്റെ ചിന്താമണ്ഡലം ഇത്തരം സാമൂഹിക അനീതികള്‍ക്കെതിരെ ഇനിയും സടകുടഞ്ഞെണീക്കട്ടെ!

  മറുപടിഇല്ലാതാക്കൂ
 46. ഇതൊക്കെ കണ്ടും കേട്ടും ഞെട്ടി ഞെട്ടി എന്റെ കെട്ട് പൊട്ടി വട്ടായി.

  (രമേശ്‌ ഭായിയുടെ നിര്‍ദേശം പ്രസക്തമാണ്. പരിഗണിക്കുക)

  മറുപടിഇല്ലാതാക്കൂ
 47. നാടിന്റെ ശാപത്തെക്കുറിച്ചുള്ള കൊമ്പന്റെ ചിന്തകള്‍ നന്നായിരിക്കുന്നു. പൊതുജനം സടകുടഞ്ഞു എഴുനേല്‍ക്കാന്‍ സമയമായിരിക്കുന്നു.ഉപഭോഗ സംസ്കാരത്തിന്റെ ഇരകളായി നമ്മുടെ പെണ്‍കുട്ടികള്‍ മാറി കഴിഞ്ഞു. പെണ്‍വാണിഭവും പീഡനങ്ങളും നിത്യ സംഭവങ്ങള്‍ ആകുന്നു.മകളെ സിനിമാ നടിയാക്കുന്നതിനു വേണ്ടി അച്ഛനും അമ്മയും ചേര്‍ന്ന് മകളെ കൂട്ടികൊടുക്കുന്നു. ഫാഷന്‍ ഭ്രമം മൂലം പെണ്‍കുട്ടികള്‍ പെട്ടന്ന് മോഹനസുന്ദര വാഗ്ദാനങ്ങളിലും പ്രലോഭനങ്ങളിലും വഴിപ്പെടുന്നു. അതിനു കാരണം ആകുന്നതോ "വനിതാ മാഗസിനുകളും ". എല്ലാ വനിതാ മാഗസിനുകളും പെണ്‍കുട്ടികളെ തിന്മയിലേക്ക് നയിക്കുന്നു. കേരളത്തിലെ ഒരു വനിതാ മാഗസിനിലെ സര്‍വ്വേ ഫലം 60 % പെണ്‍കുട്ടികളും വിവാഹത്തിനു മുന്‍പ് സെക്സില്‍ ഏര്‍പെടുന്നു എന്ന്. ഇത് വായിക്കുന്ന ശരാശരി പെണ്‍കുട്ടി വിചാരിക്കുന്നു ഇതെല്ലാം നാട്ടുനടപ്പാണന്നു.അവളും തെറ്റിലേക്ക് വഴിപ്പെടുന്നു.

  മറുപടിഇല്ലാതാക്കൂ
 48. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 49. പ്രസക്തമായ ചിന്ത.
  ഇത്തരം വിഷയങ്ങള്‍ നന്നായി വഴങ്ങുന്നു...! അഭിനന്ദനങ്ങള്‍.....

  മറുപടിഇല്ലാതാക്കൂ
 50. ഇത്രത്തോളം സമൂഹം അധ:പതിച്ചെൻകിൽ അതിനാരാണു ഉത്തരവാദികൾ..

  മറുപടിഇല്ലാതാക്കൂ
 51. “കൊമ്പന്‍ സടകുടഞ്ഞെഴുന്നേറ്റു”
  കൊമ്പുള്ള സിങ്കം!!!

  മറുപടിഇല്ലാതാക്കൂ
 52. കാലികാല വൈഭവം എന്ന് തന്നെ പറയാം.
  ഇനിയിപ്പോള്‍ പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ 'മാന'ത്തിന് ഇന്‍ഷൂര്‍ ചെയ്യേണ്ട കാലം വരും കൊമ്പാ..

  മറുപടിഇല്ലാതാക്കൂ
 53. താങ്കളുടെ ലേഖനം നല്ലതു തന്നെ..താങ്കളുടെ അമർഷങ്ങൾ ഹൃദയമുള്ള ഓരോരുത്തരിലും അമർഷങ്ങൾ നിറച്ചതാണ്‌.. നിറയ്ക്കുന്നതുമാണ്‌.. പക്ഷെ...പറയുമ്പോൾ കാടുകയറി എന്തൊക്കെയോ പറഞ്ഞു പോകുന്നത്‌ ഒഴിവാക്കുക....
  ശ്രീ രമേശ്‌ അരൂർ പറഞ്ഞതിനോട്‌ യോജിക്കുന്നു...
  ..വഴിയേ പോകുമ്പോൾ രസത്തിനു കണ്ണിൽ കണ്ടവനെ തെറി വിളിച്ച്‌ അടി വാങ്ങേണ്ടതുണ്ടോ എന്ന് പരിശോധിക്കണം.... ചിലർ അതു പറഞ്ഞിട്ടും താങ്കൾ തെറ്റു തിരുത്താൻ കൂടി തയ്യാറായില്ല..

  .. യദാർത്ഥ സാഹിത്യ അഭിരുചിയുള്ളവർക്ക്‌ എല്ലാ മതങ്ങളോടും ആദരവു പുലർത്തുവാനേ കഴിയൂ..!.. അവമതിക്കാൻ കഴിയില്ല!..
  താങ്കളിലെ നന്മയെ തിന്മയ്ക്ക്‌ എറിഞ്ഞു കൊടുക്കരുത്‌!..

  യാദാർത്ഥ്യം മനസ്സിലാക്കുമെന്നും വിമർശനം വിഷമിപ്പിക്കില്ലെന്നും കരുതുന്നു..
  ഇതെഴുതുന്നത്‌ തന്നെ താങ്കളോട്‌ സ്നേഹം ഉള്ളതു കൊണ്ടാണ്‌...

  മറുപടിഇല്ലാതാക്കൂ
 54. ithu poolulla chindhakal ineem aa chindha mandalathil valarattee........

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...