വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12

ധാ... ധിം...! ദിന്നാ...

ഭാവിയെ കുറിച്ച് ആധികളില്ലാതിരുന്ന ഭൂതകാല സായാഹ്നങ്ങളിലേക്ക് ഓര്‍മ്മകള്‍ ഒഴുകിനീങ്ങുമ്പോള്‍
നിനക്കും എനിക്കും ഉസ്താദിനെ കുറിച്ച് പറയാം .
ഭൂതത്തേയും ഭാവിയേയും വെട്ടിമാറ്റി വര്‍ത്തമാനത്തില്‍ അഭിരമിച്ച ആ ... ആര്‍ദ്രരാവുകളെ ഓര്‍ത്തെടുക്കാം

പൂക്കാതെ പോയ ഗുല്‍മോഹറിന്‍റെയും സഫലമാവാത്ത പ്രണയത്തിന്‍റെയും നൈരാസ്യചിന്തകളേ പള്ളിതൊടിയിലെ കള്ളിചെടിക്ക് സമ്മാനിച്ചിട്ട് നമുക്കാ..... എരിഞ്ഞു തീര്‍ന്ന ബീഡികുറ്റികളും ഒഴിഞ്ഞ കപ്പുകളും കുപ്പികളും അന്ത്യവിശ്രമം കൊള്ളുന്ന കോണിപടികള്‍ അലസമായികയറിചെല്ലാം ,,,,,
വെറ്റില ചാറില്‍ തീര്‍ത്ത ചുവര്‍ചിത്രങ്ങളുടെ വക്ര സൗന്ദര്യത്തെ അവഗണിച്ചു കൊണ്ട് നമുക്ക് ഒരിക്കല്‍ കൂടി ഉസ്താദിന്‍റെ കതകില്‍ മുട്ടി നോക്കാം ....
വാതിലുകള്‍ ആമതാഴിനു സുഖനിദ്ര കൊള്ളാന്‍ ഉള്ളതല്ല. ഉദാരതയുടെ പ്രതിരൂപമായ്‌ തുറന്നു വെക്കാനുള്ളതാണെന്ന് പഠിപ്പിച്ച ഉസ്താദ് നമുക്കായ് അത് വീണ്ടും മലര്‍ക്കെ തുറന്നിടും .
അധികാരത്തോടെ നമുക്കാ മുറിയില്‍ പ്രവേശിക്കാം എന്നിട്ട് അടുക്കി വെച്ച പുസ്തക കൂട്ടങ്ങളിലെ അക്ഷരങ്ങളെ പെറുക്കി നമുക്ക് സാഹിത്യം ചര്ച്ച ചെയ്തു ബുജികള്‍ ആവാം. അവനവന്‍റെ ശരികളെ നിര്‍ണ്ണയിക്കാന്‍ യുറീമിനെയും തുറാമിനെയും തിരയാം...
സാന്തിയാഗോയെ പോലെ പ്രതീക്ഷയുടെ ഇര കോര്‍ത്ത് നമുക്ക് അദൃശ്യമായ ശത്രുവിനോട് സൗഹാര്‍ദ്ധ യുദ്ധം ചെയ്യാം ... .ജയിച്ചാലും തോറ്റാലും പൊട്ടന്‍ ഹെമ്മിംഗ്വേയെ പോലെ സ്വയം പരാജയപെടുത്താതെ ചുറ്റുപാടിനോടും നമ്മോടു തന്നെയും സമരസപെടാം ....
എല്ലാം കഴിഞ്ഞു ഉസ്താദ് തന്‍റെ തബലയുടെ മുഖപടം മാറ്റി കരതലം കൊണ്ട് അതിന്‍റെ കരിമഷിക്കണ്ണില്‍ തലോടുമ്പോള്‍ നമുക്ക് കണ്ണും കാതും കൂര്‍പ്പിച്ചു വെക്കാം ഉസ്താദ് ഒരുക്കുന്ന
ധാ... ധിം...! ദിന്നാ... കളില്‍ സ്വയം മറന്നിരിക്കാം
നീ കാണുന്നുണ്ടോ ആ കറുമഷികളില്‍ ഉസ്താദിന്‍ കരാംഗുലികള്‍ തീര്‍ക്കുന്ന ഭരത നാട്യം എന്തൊരു ചടുലതയാണതിന് നീ നോക്ക് ആ.... രണ്ടു വിരലുകള്‍? കിടക്കയില്‍ പരസ്പരം മറന്നു കെട്ടിപുണരുന്ന ഇണകുരുവികളെ പോലെ കെട്ടിപിണഞ്ഞു കിതക്കുന്നത്. അതെ വിരലും തബലയും ദീര്‍ഘസുരതം നടത്തും ശീല്‍ക്കാര മേളം അവസാനം പരസ്പരം കിതച്ചു കൊണ്ട് തീരുന്ന രാഗലയ ശ്രുതിലയ സുരതം
പിന്നെ ഉസ്താദ് പറയും സംഗീതമുള്ള മനസ്സിലെ നന്മയുള്ളൂ .... ഇനി നമുക്ക് ഇറങ്ങി നടക്കാം ലോകം തെമ്മാടിയായ കവിയെന്നു വിശേഷിപ്പിച്ച അയ്യപ്പനെ പോലെ മൂടുപടങ്ങളും മുഖം മൂടിയുമില്ലാത്ത പച്ച മനുഷ്യനായി വെളുത്ത കുപ്പായത്തിനുള്ളിലെ കറുത്ത ഹൃദയങ്ങളുടെ പരിഹാസമാസ്വദിച്ചു .....
"നമ്മെ കുറി്ചുള്ള അടക്കം പറച്ചിലിന് കാതോര്‍ക്കാതെ നമുക്ക് നമ്മളെ കുറിച്ച് ചിന്തിക്കാം "
©കൊമ്പന്‍

5 അഭിപ്രായങ്ങൾ:

 1. സംഗീതമുള്ള മനസ്സിലെ നന്മയുള്ളൂ -സത്യം

  മറുപടിഇല്ലാതാക്കൂ
 2. "നമ്മെ കുറി്ചുള്ള അടക്കം പറച്ചിലിന്
  കാതോര്‍ക്കാതെ നമുക്ക് നമ്മളെ കുറിച്ച് ചിന്തിക്കാം "

  മറുപടിഇല്ലാതാക്കൂ
 3. എല്ലാത്തിനെയും വളച്ചൊടിച്ചു....
  ഒടുവിൽ ആ സംഗീതത്തിനായ് കാതോർക്കാം

  നല്ലെഴുത് ഭായ്

  മറുപടിഇല്ലാതാക്കൂ
 4. നന്നായിട്ടുണ്ട്………ആശംസകള്

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...