വെള്ളിയാഴ്‌ച, ജൂൺ 20

എന്റെ അക്ഷര പ്രണയം

വായനാ ദിനമാണ് ....

മുഖ പുസ്ത താളുകളിൽ ഇന്ന് വായനക്കാരുടെ തിക്കും തിരക്കുമാണ് ഈ തിക്കിനും തിരക്കിനും ഇടയിൽ  എത്ര അക്ഷരങ്ങളാണ് മരണപെടുക എന്ന് എനിക്കറീല ട്ടോ.....
എന്നാലും  അക്ഷരം എന്ന് പറയുന്ന ഇത്തിരിയോളം പോന്ന കേവല വരകളുടെ വലിപ്പം എത്രയാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല .... ചിലതിനു മുമ്പിൽ അന്തം വിട്ടു കുന്തം മുണുങ്ങി തോറ്റോടി പോരുന്നു. ചിലതിനെ അരുമയായി കൈകളിൽ എടുത്ത് മനസ്സിലാവാഹിച്ചു, താലോലിച്ചു വളർത്തും , ചിലതിനെ അടങ്ങാത്ത കാമനകളിൽ മണിയറ കെട്ടി ഹോമിക്കും  ചിലതിനെ തോളിൽ കയ്യിട്ടു സതീര്ത്യനാക്കും ചിലത് ഗുരുവും അമ്മയും പെങ്ങളും കാമിനിയുമാവും  മറ്റു ചിലതിനെ അറപ്പോടും വെറുപ്പോടും  കണ്‍ കാഴ്ചകളിൽ നിന്നോടിക്കും ...അപ്പോഴും ചില അക്ഷര കൂട്ടങ്ങൾ ചിന്തകൾക്കും  കാഴ്ച്ചകൾക്കും കഴ്ച്ചപാടുകൾക്കും പിടിതരാത്ത നിഗൂടതകളായി മുന്നിൽ വിരിയും. ഒരു നിഷ്കളങ്ക കുഞ്ഞിൻറെ ജിക്ഞാസയോടെ അക്ഷര സന്ജയങ്ങൾക്ക് നടുവിലൂടെ  ദിക്കറിയാതെ നടന്നകലുമ്പോൾ മതം അറിയാത്ത മതവിശ്വാസിയുടേയും  രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയകാരന്റേയും  അക്ഷരങ്ങൾ ചോരയുടെ കട്ട കറുപ്പ് പിടിച്ച കബന്ധങ്ങളായി  തെരുവിൽ പിടഞ്ഞു മരിക്കുമ്പോഴും   . അടങ്ങാത്ത മാംസ മോഹിയുടെ അക്ഷരങ്ങൾ ശുക്ലത്തിലും  തീണ്ടാരിയിലും അലസഗർഭത്തിലും സ്വയംഭോഗ വിസര്ജ്യത്തിലും കിടന്ന്  ശ്വാസം കിട്ടാതെ തൊണ്ട പൊട്ടി നിലവിളിക്കുമ്പോഴും   വീണ്ടും ഒരു പറക്കാമുറ്റാ ,,, പൈതലിൽ നിസഹായത മാത്രമാണ് ബാക്കി ആവുന്നത്.

 വായനാ ദിനത്തിന്റെ കേവല പ്രഹസനങ്ങളെ മാറ്റി നിർത്തി പിന്നിട്ട വായനാനുഭാവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ യു പി സ്കൂളിലെ ശുഷ്കിച്ച ലൈബ്രററിയായ ചിതൽ സ്പർശമേറ്റ് നിറം മങ്ങിയ തടി അലമാരയിൽ(അക്ഷരങ്ങളുടെ വില  മനുഷ്യനേക്കാൾ നന്നായി ചിതലിന് അറിയാവുന്നത് കൊണ്ടാവാം അലമാരയുടെ കാതൽ കരുത്തിൽ ചിതലുകൾ തോറ്റോടിയത് )  നിന്ന് ആദ്യമായി എടുത്ത്  വായിച്ച രാമായണവും പ്രിയപ്പെട്ട റൂബി ടീച്ചർ കാശടച്ചു എന്റെ പേരിൽ വരുത്തിയിരുന്ന യൂറീക്ക എന്ന ബാലമാസികയും വായനയുടെ ഔപചാരിക തുടക്കം ആയിരുന്നു എങ്കിലും യു  പി യിൽ നിന്ന് പഠനം  അടക്കാകുണ്ടിലെഹൈസ്കൂളിലേക്ക് മാറ്റപെട്ടപ്പോൾ വായനയുടെ ലോകം വീണ്ടും അസ്തമയത്തിലേക്ക് നടക്കവേ  ... ഒരു ദിവസം ക്ലാസ് അദ്ധ്യാപകൻ പരിജയെപെടുത്തിയ മുത്തുവിന്റെ ദുഃഖം എന്നപേരില് ഒരുപുസ്തകം ആണ് പരിജയപെടുത്തിയത് നിങ്ങളുടെ പ്രായത്തിലുള്ള ഒരു വികലാംഗനായ ഒരു കുട്ടി എഴുതിയതാണെന്നും ആ കുട്ടിയുടെ ചികിത്സക്ക് ഭീമമായ സാംബത്തികം ആവശ്യമുണ്ട് നിങ്ങൾ എല്ലാവരും ഈ പുസ്തകം ഒരെണ്ണം വാങ്ങി ആ കുട്ടിയെ സഹായിക്കണന്നവാക്കുകൾക്ക് കീഴ്പെട്ടു വാങ്ങി വായിച്ച ആ പുസ്തകം ഒരിക്കലും മറക്കാൻ കഴിയാത്ത വായനയുടെ ആസ്വാദന നിമിഷങ്ങൾ ആണ് നൽകിയത് എന്ന് ഇന്ന് നിശംസയം ഞാൻ പറയുന്നു.


ഒരു പതിമ്മൂന്നു കാരന്റെ തൂലികയിൽ പിറന്ന അനന്യ സാധാരണമായ രചനാവൈഭവമായിരുന്നു . ആ   കൃതിക്കുള്ളിൽ ഉണ്ടായിരുന്നത് .അച്ഛനും അമ്മയും  അസുഖമായി മരണപെട്ടു ഒറ്റപെട്ട രണ്ടു ചെറുപൈതങ്ങളുടെ ആത്മഹത്യയിൽ  അവസാനിക്കുന്ന   കഥ വായനയുടെ ഓരോ നിമിഷത്തിലും എട്ടാം ക്ലാസ്സ് കാരന്റെ പൊട്ടിത്തെറിച്ച പ്രായത്തിലും കണ്ണീർ തുള്ളികളെ ധാര ധാരയായി പുറത്തേക് ഒഴുകിയത് ഇന്നും സുവ്യക്തമായി ഒര്ക്കാൻ കഴിയുന്ന ആ പ്രതിഭാധാനമായ തൂലിക ഉടമ ഇപ്പോൾ എവിടെയാണെന്ന് . എന്നറിയാൻ ഒരാഗ്രഹം ഈ അവസരത്തിൽ തോന്നുന്നു .

പാതി വഴിയിൽ പഠനോപകരണങ്ങൾ വലിച്ചെറിഞ്ഞു ഒരു പറവയുടെ മേലങ്കി അണിഞ്ഞു ഉപജീവനത്തിൻറെ അതി ജീവനം ആരംഭിച്ചപ്പോൾ   ,  ദിനപത്രങ്ങളിലെ വാരാന്ത്യപതിപ്പും   മുഖപ്രസങ്ങങ്ങളും പ്രിയപ്പെട്ടഅപ്പുകുട്ടനും കഷ്ടകാലൻ നായരുംആക്ഷേപ ഹാസ്യത്തിൽ പൂണ്ടു വിളയാടിയ  മനോരമയിലെ തരംഗങ്ങളിൽ പനച്ചി എന്ന  
 കോളവും ദൈനം ദിന വാര്ത്തകളും  മാത്രമായി എന്നിലെ വായന മരണമടഞ്ഞിരുന്നു എങ്കിലും  തീക്ഷ്ണമായ പല ജീവിതങ്ങളുടെ എഴുതാതെ പോയ കദനങ്ങലുടെ കഥ  അടുത്തറിയാൻ കഴിഞത്  ഭാഗ്യവും നിര്ഭാഗ്യവും ആയി കാണുമ്പോഴും വായന ഇല്ലാതെ പോയ കാലത്തെ      എണ്ണമെടുത്ത് തള്ളികളഞ്ഞ ആയുസ്സിന്റെ നഷ്ടമാണെന്ന തിരിച്ചറിവായി മാറുന്നു .

പ്രാരബ്ധങ്ങളുടെ പടുകുഴിയിൽ നിന്ന് പ്രവാസത്തിന്റെ പ്രതീക്ഷകളിലേക്ക് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി  പറന്നിറങ്ങിയപ്പോൾ  ലകഷ്യമായ രണ്ടറ്റം മുട്ടിക്കൽ നടന്നില്ലെങ്കിലും എന്നിൽ നിന്നകന്ന വായനയെ തിരിച്ചു പിടിക്കാനായി എന്നതാണ് പ്രവാസത്തെ കൂട്ടി കിഴിച്ചാൽ  കിട്ടുന്ന ലാഭം ... പ്രവാസഭൂമികയിൽ നിന്ന് സൈബർഇടങ്ങളിലെ  നല്ലതിലേക്കും ചീത്തയിലേക്കും ചൂണ്ട് വിരലിൻറെ മൗസ് മുനകൾ നീണ്ടപ്പോൾ കണ്ടുമുട്ടിയ ബ്ലോഗുകളിലെ സരസ ലളിത വായനയിൽ നിന്ന് ഞാനെന്ന ഒരു ബ്ലോഗർ പോലും രൂപാന്തരംപ്പെട്ടു എന്ന് വരെ കരുതി അഹങ്കാരത്തിന്റെ ഗിരിനിരകളിലേക്ക് അന്ധപ്രയാണം തുടങ്ങിയ സമയത്താണ് സ്നേഹ സതീര്ത്യരിൽ ഒരാളായ സർദാറിനെ പരിജയപെടുന്നത് .  കൂടുതൽ വായന കൊമ്പന്റെ എഴുത്തിനു ഗുണം ചെയ്യും എന്ന ഉപദേശവും  . അതോടെ രണ്ടും കൽപ്പിച്ചു സൈബർ ലോകത്ത് മാത്രം ഒതുങ്ങികൂടിയ വായനയുടെ വ്യാപ്തി പുതകങ്ങളിലെക്ക് വ്യാപിപ്പിക്കുകയും മലയാളത്തിന്റെ സുൽത്താന്റെ സമ്പൂർണ്ണ കൃതികൾ വായിച്ചു തുടക്കമിട്ടു തുടങ്ങിയ വായന ഇന്നും പരിമിതമായ സമയങ്ങളിൽ തുടർന്ന് പോകുമ്പോൾ വായിച്ച പുസ്തകങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണത്തിനു മനസ്സ് കൊതിക്കുന്നു .

ബേപ്പൂർ സുൽത്താന്റെ സമ്പൂർണ്ണ കൃതികൾ വായിച്ചു ബുക്ക്‌ തിരിച്ചു കൊടുക്കുമ്പോൾ തന്നെ സർദാരിൽ നിന്ന് മുകുന്ദന്റെ ഡല്ഹി വാങ്ങി ചിക്കെൻ ആണെന്ന് കരുതി പരുന്തിറച്ചി തിന്നതും ഓഫീസിലിൽ നിന്ന് തന്നെ കുളിയും കുടിയും ഭോഗവും നടത്തിയ സായിപ്പും കയ്യില കാഷില്ലത്തത്കൊണ്ട് മാത്രം തഴപെട്ട പ്രതിഭയെ അംഗീകരിക്കാതെ പോയ ചിത്രകാരനേം  പരിജയെപെട്ടു

 ,ഇന്നു മറന്നു തുടങ്ങിയ മനസ്സ് നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട് മുകുന്ദന്റെ ഡൽഹിയിൽ പറയുന്ന ഒരു സംഭവവുമായി ഇന്നത്തെ മുഖ പുസ്തക ലൈക്കൻ  സംസാകരത്തിനു ഒരു ബന്ധമുണ്ടെന്നു . സ്ത്രീകളുടെ പോസ്റ്റിനു കൂടുതൽ ലൈക് കിട്ടുന്ന എന്ന പരിവേദനം പോലെ അതിലെ ചിത്രകാരനും ഉണ്ടായിരുന്നു ഒരു പരിവേദനം ഒട്ടും  അർത്ഥമില്ലാത്ത  ചിത്രങ്ങൾ വരഞ്ഞ ഒരു ചിത്രകാരി പെണ്ണ് ആയി എന്നത് കൊണ്ട് മാത്രം അമ്ഗീകരിക്കപെടുന്ന ഒരു ഭാഗം

മുകുന്ദനിൽ നിന്ന് നക്ഷത്ര കുട്ടന്റെയും ചാമിയാരപ്പന്റെയും  തലമുറ പറഞ്ഞു  പറഞ്ഞവസാനിപ്പിക്കുന്ന ഒവി വിജയൻറെ തലമുറയിലെക്കാണ് വായന നീണ്ടത്  നിലമ്പൂരിലെ മാപ്പിളെ വീട്ടിലെ ഉമ്മച്ചിയും സ്വര്ണ നിറമുള്ള പുല്ലുകളും തുവ്വൂർ റയിൽവേ സ്റ്റേഷനിലെ ഇടലിയും സാമ്പാറും  വായനക്കിടയിലെ എന്റെ പ്രാദേശിക വികാരങ്ങളിൽ കുളിര് നിറച്ചു പോകുമ്പോൾ വാക്കുക്കളുടെ നാനാർഥങ്ങൾ ആയിരം സൂക്ഷമാണു പോലെ എന്നിലേക്കും എത്തുന്നത് ഞാനറിഞ്ഞു വീണ്ടും വായനയുടെ അനന്തതയിലേക്ക് പിച്ച വെക്കുമ്പോൾ പത്മ രാജന്റെ സുവർണ്ണ കഥകളിലെ മയിലമ്മയെപോലെ  നട്ടുച്ചക്ക് നാട്ടുകാർ ചുമന്നു കൊണ്ട് പോകുന്ന കട്ടിലിൽ മലര്ന്നു കിടന്നു ലോകം എനിക്ക് പുല്ലാണേ ..... എന്ന് എനിക്കും വിളിച്ചു കൂവണം എന്ന ചിന്തയിൽ   സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന  കുഞ്ഞിക്കയുടെ പരലോകത്തിലേക്ക് എത്തുമ്പോൾ ദ്രവിച്ചു പഴകിയ ഒരു തറവാടും ഒരു ഉമ്മയുടെ സ്നേഹവും രണ്ടാനുമ്മയുടെ താക്കോൽ പ്രയോഗവും കുതിര കുളംബടിയും കാളവണ്ടിക്കാരന്റെ പാട്ടും ഇന്നും മനസ്സിൽ തങ്ങുന്നു .

പരലോകത്തിൽ നിന്ന് കന്യാവനങ്ങളിലേക്ക്  വായന പടര്ന്നു കയറുമ്പോൾ ഞാനും കൂടി ജീവിക്കുന്ന ജിദ്ധ നഗരത്തിൽ നിന്ന് കഥ തുടങ്ങി റിയാദിലേക്ക് വെട്ടുന്ന പുതിയ റോഡിൻറെ സർവേക്ക് വായനക്കാരനെയും ഒട്ടക പുറത്ത് കയറ്റി കുഞ്ഞിക്ക പോകുമ്പോൾ മുഹമ്മദ്‌ അൽ സഅദിന്റെ  മക്കയിലേക്കുള്ള പാതയെ കുഞ്ഞിക്ക അനുകരിച്ചോ എന്ന് പിന്നീട് മക്കയിലേക്കുള്ള പാതയുടെ വായനയിൽ ആശങ്കപെട്ട് പോയിട്ടുണ്ട് എന്നാലും കന്യാവങ്ങളിലെ പ്രാർഥനകളും കരടി രോമത്തിൽ നിര്മിച്ച അഹമ്മദ്‌ ദോസരിയുടെ  രണ്ടാം ഭാര്യുടെ കിടക്കയും  .ഇപ്പോഴും കേൾക്കുന്ന കുഞാവമാരുടെ കഥകളും  ഒരിക്കലും മറക്കില്ല.

പരലോകവും കന്യാവനങ്ങളും കഴിഞ്ഞു സെമി സൈഫ് തന്ന ഖസാക്ക് ടിക്കെറ്റിൽ കൂമൻ കാവിലേക്ക് രവിയോടോപ്പം ബസ്സ്കയറി ഇറങ്ങുമ്പോൾ  മൂക്കിലേക്ക് ചന്ദന ത്തിരിയുടെ സുഗന്ധവും കാതിലേക്ക് എത്തുന്ന അള്ളാ തിരുപേരും സ്തുതിയും സലവാത്തും എന്ന ബൈത്തിന്റെ ഈരടികളും ആയിരം കൊല്ലം രാഖി മിനിക്കിയ ശൈക്കന്മാരുടെ കോട്ടയും പുളിയും പുളിമരത്തിലെ ചോതിയും പള്ളികുളത്തിൽ നിന്ന് കുളിച്ചു കയറുന്ന മൈമൂനമാരും രതിയുടെ സ്ലാതാക്ഷരങ്ങൾ വീണ ഞാറ്റു പുരയും അള്ളാ പിച്ചാ മൊല്ലാക്കയും എന്തിനു അപ്പുക്കിളി വരെ ഓർമകളിൽ നിന്ന് നിഷ്കളങ്കമായി ചിരിക്കുന്നു

പ്രിയൻ സാദിക് മാഷിലൂടെ വീണ്ടും കുഞ്ഞിക്കയുടെ സ്മാരക ശിലകളിലെക്ക്  എത്തുമ്പോൾ കാതിലേക്ക് എത്തുന്നുണ്ട് കപ്പിയുടെ കരച്ചിലും അതിനു താളം ഒപ്പിക്കുന്ന  ഏറമുള്ളാന്റെ പാട്ടും   അടുക്കളെ പുറത്തേക്ക് ഇരുട്ടിന്റെ മറവിൽ എത്തുന്ന  കുതിരക്കാരനും  കണ്ണ് ചിമ്മി സങ്കടം പേറുന്ന കുഞ്ഞാലിയും   മാഷിന്റെ റൂമിൽ നിന്ന് അധികാരത്തോടെ എടുത്ത് കൊണ്ട് വന്ന ഏകനായ വിജയിയുടെ സസൂക്ഷമായ  കൊലപാതകങ്ങളും  ഖുശ്വന്ത്‌ സിംഗിന്റെ  സഖിമാരും ഞാനും വായനക്കിടയിലെ ഉദ്ദരണവും കഴിഞ്ഞു

 ആറാം വിരലിലെ ഉരുളി കള്ളനായ മനുഷ്യ ദൈവവും വിരലിലെ പ്രകാശവും ഇന്നും തെളിഞ്ഞുനിൽക്കുമ്പോൾ ചുവന്ന പൂവുകൾക്കിടയിൽ ശ്രദ്ധ കിട്ടാനായി തള്ളി കയറി വരുന്ന വെളുത്ത പൂവാവാൻ ഉള്ള തത്രപാടിനിടക്ക് വേദ രാമനോട് വിടചൊല്ലി നില്ക്കെ ആണ് ഷാലിമയെ പരിജയപെടുന്നത്
എനിക്കായി ഷാലിമ കൊണ്ട് വന്ന സമ്മാനങ്ങളിൽ പ്രധാനപെട്ട ഒന്നായിരുന്നു. രണ്ടാമൂഴം ഘടോൽകജന്റെ ദുഖത്തിൽ  ഒന്ന് കരയാൻ പോലും ആവാതെ ഭീമനോടോപ്പം  മഹാഭാരതയുദ്ധ വിജയം വായിച്ചു ഞാനും കൊണ്ടാടി.

  പുന്നയൂർകുളത്തിൽ  മലര്ന്നു നീതുന്ന പെണ്‍കുട്ടിയും  നലാപ്പാട്ടെ തറവാടിനെ ചുറ്റിയുള്ള കഥകളും നിറഞ്ഞ കമലയുടെ നീർമാതളപ്പൂവും ഷാലിമ തന്ന സമ്മാനത്തിൽ ആയിരുന്നു വണ്ടി കാളയും ജാനുവമ്മ പറഞ്ഞകതയും  എന്റെ കഥയും അവസാനം മിനി വായനക്ക്  തന്ന നഷ്ടപെട്ട നീലാംബരിയും വായിച്ചു തീർന്നപ്പോൾ മാധവികുട്ടി എന്ന ആ പ്രണയശിൽപ്പത്തിനോടല്പ്പം പ്രണയം ഈ ഉള്ളവനും തോന്നി

സൗദി അറേബ്യയുടെ ചരിത്രവും പൈതൃകവും കേള്ക്കാൻ ദുർഘടമായ  മരുപാതയിലൂടെ ഒരു ഒട്ടജീനിയിൽ ഇരുന്നു ഞാനും ഒരു യാത്രപോവുക ആയിരുന്നു മുഹമ്മദ്‌ അൽ സഅദിന്റെ കൂടെ  അന്ജാളും  ഒരുവാളും കൊണ്ട് ഇബ്നു ഷമ്മർ ൽ നിന്ന് ഇബ്നു സൌദ്‌ ഈ രാഷ്ട്രം (സൗദി അറേബ്യ)പിടിച്ചെടുത്ത ഇചാഷക്തിക്ക്  സല്യൂട്ട് നൽകുമ്പോൾ അത് വായനക്ക് നല്കിയ സമീര് കൊയകുട്ടിയെയും ഓര്ക്കുന്നു

നളിനി ജമീല എന്ന ലൈഗിക തൊഴിലാളിയുടെ അനുഭവങ്ങൾ പറഞ്ഞ  ഞാൻ നളിനി ജമീല ലൈംഗിക തൊഴിലാളി എന്ന പുസ്തകം  ഒരു നിമിഷം ആണായി പിറന്നതിൽ സ്വയം തലകുനിച്ചതായിരുന്നു

ഇനിയും പറയാൻ ഉള്ള പുസ്തകങ്ങൾ ആട് ജീവിതവും ബെന്യാമിനും അബു  ഇരിങ്ങാട്ടിരിയുടെ വവ്വാലുകളുടെ വഴികളും അടക്കംവരുന്ന വായിച്ച ബാക്കി  അടുത്ത വായനദിനത്തിൽ പറയാൻ ബാക്കി വെച്ച് ഭ്രാന്തൻ അംജത് തന്ന  ധര്മ പുരാണത്തിലേക്ക് ഞാൻ മടങ്ങട്ടെ പ്രജാപതി ഇപ്പൊ ഇട്ട പെരുച്ചാഴിയുടെ വലിപ്പമുള്ള കണ്ടിയേക്കാളും  വലുത് ഇടുമോ എന്നും പതിനായിരം തുടകൾ ഉരസ്സിയ   കുടിയരസ്സിന്റെ സ്ത്രീകളുടെ കത്ത് വായിച്ചു പ്രജാപതി ഉടുതുണി വാരി എടുക്കുമോ എന്നും നോക്കട്ടെ

എനിക്ക് വായനക്ക് ബുക്കുകൾ സമ്മാനിച്ച എല്ലാ മഹത് വെക്തികൾക്കും നന്ദി 




23 അഭിപ്രായങ്ങൾ:

  1. എന്നുമുതലാണ് വായനയാരംഭിച്ചതെന്നോര്‍മ്മയില്ല. ഓര്‍മ്മയുടെ ആദ്യത്തില്‍ ഉമ്മ പലചരക്കടുക്കിവെക്കുന്ന വീതനപ്പുറത്തും മീന്‍ മുറിക്കാനിരിക്കുന്ന കൊട്ടത്തളത്തിലും അയല്‍പക്കത്തെ മുഹമ്മദാലിക്കാക്കാടെ വീട്ടിലെപ്പെണ്ണുങ്ങള്‍ പഞ്ചസാര തൂക്കാനുള്ള കവറൊട്ടിച്ചുണ്ടാക്കുന്നിടത്തും അക്ഷരം പെറുക്കികൂട്ടുന്ന ഒരു ചുവന്ന വള്ളി ട്രൗസറുണ്ട്.

    പോകെപ്പോകെ ബാലപംക്തികളും ചിത്രകഥകളും തേടിപ്പിടിക്കുന്ന ഒരു ബാല്യം ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്നു. പിന്നീട്, സ്കൂള്‍ കാലത്ത് മാഷാണ് ഞങ്ങള്‍ക്ക് 'യുറീക്ക' പോലുള്ള മറ്റു ചില പഠന സഹായികള്‍ പരിചയപ്പെടുത്തുന്നത്. അതിന്റെ കൂടെ മാഷിന്റെ തന്നെ പ്രത്യേകമായ ചില സാധനങ്ങളും കാണും. പ്രധാനമായും ഞങ്ങളുടെ കുട്ടിക്കൂട്ടങ്ങളില്‍ ചില കളികള്‍ മാഷ്‌ പ്രത്യേകം തയ്യാര്‍ ചെയ്തിരുന്നു. വായിച്ചു തീര്‍ത്ത പുസ്തകത്തിലെ/കഥയിലെ കഥാപാത്രങ്ങളായി ഞങ്ങള്‍ കുട്ടികളെ അവതരിപ്പിക്കലാണ് അതിലെ ഏറ്റവും രസകരമായിട്ടുള്ളത്. അതും എല്ലാവരും വായിച്ചിട്ടുള്ള ഒരു കഥയായിരിക്കാന്‍ മാഷ്‌ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അതിന് ഓരോരുത്തര്‍ക്കും ആവശ്യമായ കയ്യെഴുത്ത് പ്രതി മാഷ്‌ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കുമായിരുന്നു. ഇങ്ങനെ അവിശ്വസനീയമാം വിധം മാഷൊരു മാഷായിരുന്നു.

    സ്കൂള്‍ കാലത്തുതന്നെ ലൈബ്രറി സന്ദര്‍ശനം പതിവാക്കിയിരുന്നു. പക്ഷെ, അന്നൊന്നും പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുപോകാന്‍ തരുന്ന പതിവില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നേരമാണ് ആകെക്കൂടി ലൈബ്രറിയില്‍ ഇരിക്കാനൊക്കുക. ആ സമയത്തൊന്നും ഒരു പുസ്തകവും മുഴുവനായും വായിച്ചതായി ഓര്‍ക്കുന്നില്ല. എങ്കിലും ലൈബ്രറിയില്‍പോക്ക് മുടക്കിയിരുന്നില്ല. അവിടെയുള്ള ഏതെങ്കിലും താളില്‍ സ്വയം നഷ്ടപ്പെട്ടങ്ങനെയിരിക്കും.

    സ്കൂള്‍ കാലം നഷ്ടപ്പെട്ട് പുറം നാട്ടിലേക്ക് ഹിജറ പോയ ഒരു ചെറിയ കാലം വായനയില്‍നിന്നു മാത്രമല്ല, മറ്റെല്ലാ സന്തോഷങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടവനായി അടക്കപ്പെടുകയായിരുന്നു. പിന്നെയും വായനയിലേക്കും സന്തോഷങ്ങളിലേക്കും തിരികെ നടക്കുന്നത് 'കസാവേ' കാലത്താണ്. അക്കാലം കൂടുതലും പഠന സംബന്ധിയായ, രാഷ്ട്രീയ/സാമൂഹ്യ/സാംസ്കാരിക പഠനങ്ങളുടെ ഭാഗമായുള്ള ലേഖനങ്ങളുടേയും ചരിത്ര പഠനങ്ങളുടേയും വായനയായിരുന്നു. അതിനൊരു വല്ലാത്ത വേഗവുമുണ്ടായിരുന്നു.

    പിന്നെയും കുറേകഴിഞ്ഞാണ് സാഹിത്യ സംബന്ധിയായ വായന ആരംഭിക്കുന്നത്. കൃത്യം പറഞ്ഞാല്‍, ദോഹ കാലത്തിന്റെ ആരംഭത്തില്‍. പരിമിതമെങ്കിലും ആ വായന ഇപ്പോഴും തുടരുന്നു.

    നല്ലതോ ചീത്തയോ ഒരേ സമയം തന്നെ രണ്ടും മൂന്നും നാലും പുസ്തകങ്ങള്‍ മാറിമാറി വായനക്കെടുക്കുന്ന സ്വഭാവമാണ് എനിക്കുള്ളത്. ഒട്ടും രുചി ഭേദമില്ലാതെ ഒന്ന്തന്നെ തുടരാന്‍ എനിക്കാകാത്തത്കൊണ്ടാകണം ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ വായന വളരെ സാവധാനത്തിലാണ് നടക്കുന്നത്. അതേസമയം എല്ലാം ഒന്നിച്ചു വായിച്ചു തീരുന്ന ഒരു 'ഒഴിയല്‍' സംഭവിക്കുന്നുമുണ്ട്. കിടന്നും /ഇരുന്നും/ നടന്നും തനിച്ചും /ആള്‍ക്കൂട്ടത്തിലും നിശബ്ദതയിലും/ഒച്ചപ്പാടിലും എവിടെയും എങ്ങനെ വേണേലും അത് സംഭവിക്കാം.

    ഒരെഴുത്തിനെയും മുന്‍വിധിയോടെ സമീപിക്കാറില്ല. എന്നാല്‍, വായനയില്‍ ഒരു നിലപാടുണ്ട്. ഏതൊരെഴുത്തും ഒരു രാഷ്ട്രീയത്തെ/സംസ്കാരത്തെ ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു. അതെങ്ങനെയാണ് സമൂഹത്തെ കൈകാര്യം ചെയ്യുന്നതെന്നത് എന്നെ സംബന്ധിച്ചിടത്തോളം ആ വായനയോട്‌ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഘടകമാണ്. ഒരുപക്ഷെ, ഒരെഴുത്തിലെ സാഹിത്യ ഇണക്കത്തേക്കാള്‍ രാഷ്ട്രീയ/സാംസ്കാരിക പിണക്കത്തെയാണ് എന്റെ വായന നിരീക്ഷിക്കുന്നത്.

    ഇവിടെപക്ഷേ, കൊമ്പന്‍ തന്റെ വായനാവഴിയിലെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ വളരെ തുറന്നതും വിശാലവുമായ ഒരു കുതുകിയുടെ മനസ്സ് പങ്കുവെക്കുന്നുണ്ട്. മാത്രവുമല്ല, ഓരോന്നില്‍ നിന്നും പുറത്തുകടക്കുമ്പോഴും അനുഭവിച്ച ഉള്പ്പുളകമോ ഉള്ളുണര്‍ച്ചയോ തോന്നിപ്പിക്കുന്ന ഒരു പുതിയ അനുഭവ ലോകം പരിചയപ്പെടുത്തുന്നുണ്ട്. ഇതൊക്കെ തന്നെയാണ് വായനയുടെ താത്പര്യം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. തൊട്ടുമുന്പുവരെയും ഉള്ള ഒരാളില്‍നിന്ന്/അറിവില്‍നിന്ന്‍/ബോധത്തില്നിന്ന് ഒരു പുതിയ ആള്‍/അറിവ്/ബോധം ഇതുതന്നെയാണ് വായന,

    എല്ലാവര്ക്കും നല്ല എഴുത്തുകളും വായനകളും ഉണ്ടാകട്ടെ... :)

    എനെറ്റ് അയ്യോപാവത്തിന് എല്ലാ സ്നേഹവും :)

    മറുപടിഇല്ലാതാക്കൂ
  2. വായനയെപ്പറ്റി പറയാന്‍ എനിക്കാണെങ്കില്‍ ഇപ്പോള്‍ ആ പഴയ അനുഭവങ്ങള്‍ മാത്രമേയുള്ളു. കഴിഞ്ഞ അവധിയ്ക്ക് അന്‍വര്‍ ഹുസൈന്‍ തന്ന “സുന്ദരികളും സുന്ദരന്മാരും” ആണ് ഏറ്റവും അവസാനമായി വായിച്ചുതീര്‍ത്ത പുസ്തകം.

    മറുപടിഇല്ലാതാക്കൂ
  3. വായനക്ക് വേണ്ടി ഒരു ദിനം എന്നത് ,കമ്പോള സംസ്കാരത്തിന്റെ മറ്റൊരു ഉത്പന്നമാണ്. വായന എല്ലാ ദിനത്തിലും വേണം, വായിക്കും തോറും വളരും നമ്മുടെ ചിന്തകളും അറിവും. എന്നും വായനക്കായി കുറച്ചു സമയം മാറ്റിവെക്കണം എന്ന് കരുതും മിക്കവാറും സാധിക്കില്ല.ഈ പോസ്റ്റിലൂടെ ഞാന്‍ വായിക്കാത്ത കുറച്ചു പുസ്തകങ്ങളെ കൊമ്പന്‍ പരിചയപ്പെടുത്തി. ഏറെ കാലത്തിനു ശേഷം ഈ വമ്പത്തരത്തിനു ഒരു ജീവന്‍ വെച്ചല്ല്ലോ ,,അത് അതിലേറെ സന്തോഷം നല്‍കുന്നു.
    (ചില സ്ഥലങ്ങളിലെ അക്ഷര തെറ്റുകള്‍ ശരിയാക്കുമല്ലോ ) ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. ബാലരമയിലെയും അമർ ചിത്രകഥകളും വായിച്ച് തുടങ്ങി പിന്നീട് അവ നിർത്തി പിന്നെ കളിയും മറ്റുമായി ബാല്യകാലം കഴിഞ്ഞ് തുടങ്ങുമ്പോൾ ആയിരിക്കം ബഷീറും എംടിയുമെല്ലാം അറിഞ്ഞ് വരുന്നത്, അന്ന് വായന ഒരു വെറും നേരം പോക്കൽ ആയിരുന്നു, പിന്നീട് വായന തുടർന്ന് അത് കാര്യമായി എടുത്തു പിന്നേയും പോയി, ഇപ്പോ വളരെ കുറവും, ചിലപ്പോൾ ഒരറ്റ ഇരിപ്പിന്ന് ഇപ്പോഴും ചിലതൊക്കെ വായിച്ച് തീർക്കും,,,,,,,,,,,,,,,,,,,,
    എന്തയാലും എനിക്ക് വായനക്ക് ഒരു ദിവസം ഇല്ല ഒരു നേരവും ഇല്ല..............

    മറുപടിഇല്ലാതാക്കൂ
  5. 'വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാൽ വിളയും വായിചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിതയാണ് ഓർമ്മ വരുന്നത്.

    വളരുമ്പോൾ ചിലത് നഷ്ടപ്പെടാറുമുണ്ട്. 'ഞാൻ വളർന്നു' എന്ന ബോധം കൊണ്ട് പൊതുവെ എല്ലാവരും ഉപേക്ഷിച്ചു കളയുന്നവ ബോധപൂർവ്വം നിലനിർത്തി കൊണ്ട് എഴുത്ത് അനശ്വരമാക്കിയ പ്രതിഭാധനരിലൊരാളാണ് ബഷീർ എന്നു തോന്നാറുണ്ട്. കൊമ്പന്റെ ആദ്യകാല പോസ്റ്റുകളിൽ നിന്ന് ഇപ്പോഴത്തെ പോസ്റ്റുകളിലേക്ക് വരുമ്പോൾ , എഴുത്തിന്റെ ബാല്യം നൽകിയ നിഷ്ക്കളങ്കതയും ചുറുചുറുക്കും നഷ്ടപ്പെടുന്നതായാണ് തോന്നുന്നത്. അക്ഷരത്തെറ്റുകളിൽ മാത്രം കാര്യമായ മാറ്റം കാണാനില്ല.

    മറുപടിഇല്ലാതാക്കൂ
  6. വായനയുടെ ലോകത്ത് ഇനിയും മുന്നേറട്ടെ..
    പിന്നിട്ട വഴിയിലെ അനുഭവങ്ങൾ പങ്കുവച്ചതിന് വളരെ നന്ദി..
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  7. ശരിക്കും പറഞ്ഞാല്‍ ചെറുപ്പകാലം ആയിരുന്നു വായനയുടെ നാളുകള്‍ എന്ന് തോന്നിപോകുന്നു. വായനയെ ഇഷ്ടപ്പെടുന്നതും വായിക്കുന്നതും സ്കൂള്‍ പഠനകാലത്ത്‌ സ്കൂള്‍ ലൈബ്രറിയില്‍ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങള്‍ രാത്രി ഭക്ഷണത്തിനു ശേഷം അച്ഛനോ അമ്മയോ ഉറക്കെ വായിക്കും. ഞങ്ങള്‍ മക്കള്‍ ചുറ്റും ഇരുന്നു കേള്‍ക്കും. കഥകളില്‍ മുഴുകി കേട്ടിരിക്കുന്ന ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഇടക്ക് കരയാതെ ഇരിക്കില്ല. ആരെങ്കിലും കരഞ്ഞാല്‍ അന്നത്തെ വായന അവിടെ നിര്‍ത്തും. അവിടെ നിന്നാണ് ഞാന്‍ വായന തുടങ്ങുന്നത്.

    നല്ല കുറിപ്പ് കോമ്പാ.

    മറുപടിഇല്ലാതാക്കൂ
  8. ചെറുപ്പത്തില്‍ മലര്‍ വാടിയും ബാലരമയുമായിരുന്നെങ്കിലും, കുറച്ചു മുതിര്‍ന്നപ്പോള്‍ മ വാരികകള്‍ ആണ് കൂടുതലും വായിച്ചത് . അതിനാലാണ് എന്റെ എഴുത്തും പൈങ്കിളി സ്റ്റൈലില്‍ ആയിപ്പോയത് !
    ഇപ്പോള്‍ വായന ഒരുവഴിക്കും മനസ്സ് വേറെ ഒരു വഴിക്കും സഞ്ചരിക്കുന്നു.
    (വളരെ പ്രസക്തമായ ഒരു വിഷയം ലാളിത്യത്തോടെ എഴുതിയപ്പോള്‍ വായന സുഖകരമായി )

    മറുപടിഇല്ലാതാക്കൂ
  9. വായനാനുഭവങ്ങള്‍ പങ്കുവെച്ച കുറിപ്പ് നന്നായിട്ടോ...

    ആശംസകള്‍ ഇനിയും ഒരുപാട് വായനകള്‍ക്ക്....

    മറുപടിഇല്ലാതാക്കൂ
  10. ലളിതമായി അവതരിപ്പിച്ച ഈ വായനാവിശേഷം നന്നായി. കുഞ്ഞുണ്ണി മാഷ് പറഞ്ഞത് വളരേ ശരിയാണ്, വായിച്ചാൽ മാത്രമേ വളരൂ. അത് നമ്മുടെ ബുദ്ധിക്കുള്ള വ്യായാമമാണ്.
    അക്ഷരപ്പിശകുകൾ തിരുത്തുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  11. 1സതീര്ത്യനാക്കും 2, നിഗൂടതകളായി 3കുഞ്ഞിൻറെ ജിക്ഞാസയോടെ,4അക്ഷര സന്ജയങ്ങൾക്ക് 5,സാംബത്തികം,6സതീര്ത്യരിൽ....ഇതൊക്കെ ഒന്നു മാറ്റിയാൽ ആ രചനയിലൂടെ, പറഞ്ഞപോയ പുസ്തകങ്ങളിലൂടെ...ഞാനും യാത്ര ചെയ്യുമായിരുന്നു.................യാത്ര ചെയ്തു കേട്ടോ...നല്ല എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  12. വായിക്കാത്ത വായ ചെളിക്കുണ്ട് പോലെയാണ് .എഴുതാത്ത കരങ്ങൾ കാട് പോലെയുമാണ് .

    മറുപടിഇല്ലാതാക്കൂ
  13. വായിച്ചു വായിച്ചു മടുത്തു....

    മറുപടിഇല്ലാതാക്കൂ
  14. ഉള്ള കാര്യം നേരെ പറഞ്ഞാൽ കൊമ്പന് വിരോധമുണ്ടായാലോ (അതായത് കൊമ്പനെ പിണക്കേണ്ട) എന്നുള്ള തോന്നലാവാം പലരും ഉള്ള കാര്യം പറയുന്നില്ല. നുംമക്കാ ഭയമില്ലാല്ലൊ !! :ഡി
    കൊംബാ - അക്ഷരത്തെറ്റുകൾ ഒരു കൂമ്പാരമായി കിടക്കുന്നു. അത് വായനയെ താല്പര്യമില്ലാത്തതാക്കുന്നു. എഴുതുന്ന ആൾ അശ്രധനാനെങ്കിൽ പിന്നെ അത് വായിക്കാൻ എന്തിനു സമയം മെനക്കെടുത്തണം ?

    ഈ കാര്യം എനിക്ക് മനസ്സിലായില്ല ; വിശദീകരിച്ചാൽ നല്ലത്
    ((((((((ഒരു നിഷ്കളങ്ക കുഞ്ഞിൻറെ ജിക്ഞാസയോടെ അക്ഷര സന്ജയങ്ങൾക്ക് നടുവിലൂടെ ദിക്കറിയാതെ നടന്നകലുമ്പോൾ മതം അറിയാത്ത മതവിശ്വാസിയുടേയും രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയകാരന്റേയും അക്ഷരങ്ങൾ ചോരയുടെ കട്ട കറുപ്പ് പിടിച്ച കബന്ധങ്ങളായി തെരുവിൽ പിടഞ്ഞു മരിക്കുമ്പോഴും . അടങ്ങാത്ത മാംസ മോഹിയുടെ അക്ഷരങ്ങൾ ശുക്ലത്തിലും തീണ്ടാരിയിലും അലസഗർഭത്തിലും സ്വയംഭോഗ വിസര്ജ്യത്തിലും കിടന്ന് ശ്വാസം കിട്ടാതെ തൊണ്ട പൊട്ടി നിലവിളിക്കുമ്പോഴും വീണ്ടും ഒരു പറക്കാമുറ്റാ ,,, പൈതലിൽ നിസഹായത മാത്രമാണ് ബാക്കി ആവുന്നത്))))).

    നിങ്ങളുടെ എഴുത്തിന്റെ ലാളിത്യം ഇതിനില്ല.

    ശക്തമായ പോസ്റ്റുകൾ ഉണ്ടാവട്ടെ എന്ന് ആശംസ !!

    മറുപടിഇല്ലാതാക്കൂ
  15. വായിച്ചുവളര്‍ന്നവര്‍ ഭാവനാസമ്പന്നരായിരിക്കുമെന്നാണ് എന്റെ വിശ്വാസം. വായന സ്‌നേഹിക്കുന്ന കൊമ്പന് ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  16. വായന വഴിക്ക് വെച്ച് കൈവിട്ടുപോയ
    വസന്തമായിരുന്നു.. ! പിന്നെ ബന്നീല്ലാ :(

    മറുപടിഇല്ലാതാക്കൂ
  17. കുറിപ്പ് വായിച്ചു. അഭിനന്ദനങ്ങള്‍.

    എങ്കിലും ഇത്രേം അക്ഷരപ്പിശകുകള്‍ കുറിപ്പില്‍ പാടില്ല എന്ന അഭിപ്രായമുണ്ട്

    മറുപടിഇല്ലാതാക്കൂ
  18. വായനാനുഭവങ്ങള്‍ നന്നായി ....ഞാനും കൊണ്ടുപിടിച്ച വായനയിലാണ് .

    മറുപടിഇല്ലാതാക്കൂ
  19. വായനയുടെ സുഖം വായിക്കുന്നവനെ അറിയൂ ...
    നന്നായി അവതരിപ്പിച്ചു ..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  20. വായനയുടെ സുഖം ഒന്ന് വേറെ തന്നെയാണ് . എന്നാലും നന്നായി വായിക്കുന്ന കൊമ്പന് അക്ഷരതെറ്റുകള്‍ കടന്നു കൂടിയത് ശ്രദ്ധിക്കുമല്ലോ . സ്നേഹത്തോടെ PRAVAAHINY

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...