തിങ്കളാഴ്‌ച, ഫെബ്രുവരി 10

കല്ല്‌

കല്ല്‌ 
ശിലായുഗത്തോളം 
പഴക്കമുണ്ടത്രേ 
അല്ല അതിനും മുമ്പേ 

ഉള്ള ആയുധം 
അളന്നു മുറിച്ചു 
വെട്ടി എടുത്ത 
ചെങ്കല്ലില്‍ ആണ് 
കുഞ്ഞുകിടാങ്ങൾ  തന്‍ 
കുഞ്ഞു വയറിനു 
അച്ഛന്‍ രൂപം നല്‍കിയത്
പൊട്ടാസിട്ടു എട്ടു നിലയില്‍
പൊട്ടിച്ച കല്ലില്‍
ഇരുമ്പുകൂടം കൊണ്ട്
ദാരിദ്ര്യത്തെ മര്‍ദ്ദിച്ചാ...
ചേട്ടന്‍ അച്ഛന് മരുന്നും
അനിയന്‍ കുട്ടിക്ക് അന്നവും തന്നത്
ശത്രു ആദ്യം ഉന്നം വെച്ചെറിഞ്ഞ
ആയുധവും കല്ല്‌
ലാത്തയും ഉസ്സയും മനാത്തയും
മുതല്‍ മുത്തി കറുപ്പിച്ച
ഹജറുല്‍ അസ് വദു വരെ കല്ല്‌
മനസ്സില്‍ തീര്‍ത്ത ദൈവങ്ങളെ
മണ്ണില്‍ പ്രതിഷ്ഠിച്ചതും കല്ലില്‍
കോടികള്‍ കൊണ്ട്സ്ഫടികമായി
വെട്ടി തിളങ്ങുന്നതും കല്ല്‌
നല്ല വൈഡൂര്യക്കല്ല്
ഇല്ലാ പെണ്ണിന്‍റെ മൂക്കിലും
കാതിലും സ്വപ്നമായി
മിന്നിയതും ഈ കല്ല്‌ തന്നെ
നാഗരാജൻ കാവലിരിക്കുന്ന
മാണിക്യക്കല്ലും കല്ല്‌ തന്നെ
പ്രണയവും ജീവിതവും
പകുത്തവള്‍ പലവുരു
പറഞ്ഞതും കല്ലിനെക്കുറിച്ചാ
മനുഷ്യാ, നിങ്ങളുടെ ഹൃദയം
കല്ലാണെന്നു
അമ്മിക്കല്ലും അരകല്ലും
ആട്ടുകല്ലും അലക്കുകല്ലും
വേദന നല്കും മൂത്രകല്ലും
തീര്ന്നില്ല അവസാനമായി
നാട്ടിയ നിരത്തിയ സ്മാരക ശിലയും
കല്ലുതന്നെ കല്ല്...!

110 അഭിപ്രായങ്ങൾ:

  1. സത്യം പറയാലോ ഞാൻ നാല് മാസമായി ഒരു യക്ഷിയുടെ കൂടെ ഉറങ്ങാൻ തുടങ്ങീട്ടു അവളൊന്നു നമ്മടെ വരുതിക്ക് വന്നാൽ ബ്ലോഗില പോസ്റ്റാം എന്ന് കരുതി കാത്തിരുന്ന സമയത്ത് ഇതാ എവിടുന്നോ ഒരു കല്ല്‌ വന്നു എൻറെ മണ്ടയിൽ വീണു അതാണീ പോസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  2. അപ്പൊ വരുതിക്ക് വന്നില്ലെന്ന് സാരം ഹ്ഹ്ഹ് കൊമ്പനെ ലവൾ വരുതിയിലാക്കീ ല്ലേ..ന്തായാലും മനോഹരമി ശില..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മൌനമേ നന്ദി അവളെ വരുതിയിലാക്കി ഞാൻ നിൻറെ മൌനത്തെ തച്ചുടച്ചു വാചാലമാക്കും

      ഇല്ലാതാക്കൂ
  3. ഓളെ കഥ ആദ്യം പ റ. കല്ല് എന്‍ടെ കിഡ്നീലും ണ്‍ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓളെ ഞാൻ ആവാഹിച്ചു കൊണ്ടിരിക്കുകയാ
      കിഡ്നി യിൽ കല്ലിന്റെയും അതിനുള്ളിലെ കള്ളിന്റെയും കഥ ഇവിടെ വേറെ ഉണ്ട്
      http://www.iylaseri.com/2011/08/blog-post.html

      ഇല്ലാതാക്കൂ
  4. കല്ലിനുമുണ്ടൊരു കഥ പറയാന്‍ !! ഇപ്പോള്‍ കൊമ്പനും :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫൈസലേ ഇല്ലെങ്കിൽ നമ്മൾ ഉണ്ടാക്കില്ലേ അതല്ലേ കഥ ഹഹഹ്

      ഇല്ലാതാക്കൂ
  5. ഹോ...ഈ കല്ലൊരു സംഭവം തന്നെ...കല്ലിന്റെ മഹാത്മ്യം പാണന്മാര്‍ പിന്നെയും പിന്നെയും പാടി നടന്നു !
    നന്നായിട്ട്ണ്ട് ഈ കല്ല്‌ ചിന്തകള്‍ :)
    @asrus..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതൊരു ബ്ലോഗ്‌ പോസ്റ്റ് ആക്കാനുള്ള ബുദ്ധി നിന്റ ആണ് അസ്രൂ
      അല്ലെങ്കിൽ ഫേസ് ബുക്കിൽ ഇതും മുങ്ങി പോയേനെ

      ഇല്ലാതാക്കൂ
  6. ഇങ്ങനെ ചിരിക്കാതെ എന്തെങ്കിലും പറഞു പോ കല്ലൂസിനെ പറ്റി കുല്ലൂസെ

    മറുപടിഇല്ലാതാക്കൂ
  7. ഷിറാസ് സംഭവിക്കാൻ ഉള്ളത് സംഭവിക്കും അല്ലെ

    മറുപടിഇല്ലാതാക്കൂ
  8. കല്ല്‌ ശെരിക്കും കല്ലാണോ? കല്ല്‌ ശെരിക്കും മണ്ണല്ലേ? മണ്ണിന്‍റെ മനം കടുത്തല്ലേ കല്ല്‌ ഉണ്ടാവുന്നത്? അപ്പൊ കല്ലാണോ ശെരിക്കും കല്ല്‌ അതോ മണ്ണാണോ?
    എന്തായാലും കല്ല്‌ പുരാണം നന്നായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊരു ചോദ്യമാണ് ശ്രീ ചിന്തകൾക്ക് വീണ്ടും ഇടം നല്കണം ഞാൻ എന്ന വിമർശനവും

      ഇല്ലാതാക്കൂ
  9. ശിലാഹൃദയരുടെ ലോകമാണിത്.... എങ്കിലും ഏറെ കൌതുകം ഈ ശിലാകാവ്യം !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതാണവൾ പറഞ്ഞത് മനുഷ്യാ നിങ്ങളെ ഹൃദയം കല്ലാണ് എന്ന് അഹല്യ ശാപം

      ഇല്ലാതാക്കൂ
  10. നല്ലൊരു ശില്‍പ്പിയുടെ കൈയില്‍ ഒരു കല്ല്‌ കിട്ടിയാല്‍ അതില്‍ വിസ്മയം വിരിയും
    അതെ ഇവിടെ കല്ലില്‍ വിസ്‌മയം വിരിയിച്ചിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ കല്ല്‌ ഒരു തെമ്മാടി കുട്ടിയുടെ കയ്യിലാണ് എന്നതാ എൻറെ അഭിപ്രായം ഹഹഹ് താങ്ക്സ്

      ഇല്ലാതാക്കൂ
  11. ന്യൂട്ടണിന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഗ്രാവിറ്റേഷൻ തിയറി ഉണ്ടായതുപോലെ കൊമ്പന്റെ മണ്ടയിൽ കല്ലുകൊണ്ടപ്പോൾ വല്ല സ്റ്റോണിറ്റേഷൻ സിദ്ധാന്തവും രൂപപ്പെട്ടോ ആവോ! :)
    എന്തായാലും ഇതു കലക്കി. (Y) അക്ഷരത്തെറ്റുകൾ ഉണ്ട്‌. ഇൻബോക്സിലൂടെ തരാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതിനപ്പുറം ഇനി എന്ത് സിദ്ധാന്തം വരാനാ റിയാസ് ജി ഹിഹി

      ഇല്ലാതാക്കൂ
  12. കല്ല്‌ വിശേഷം നന്നായിരിക്കുന്നു .....
    ഇനിയുമുണ്ട് ഒരു പാട് കല്ല്‌ ചരിതം കോമ്പാ ..... തുടരൂ
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കല്ല്‌ കാലത്തോളം ഉരുളും കാലം കഴിയുമ്പോൾ മാത്രമാണ് കല്ലും ഇല്ലാതാവുക അല്ലെ മജീദ്‌ ജി

      ഇല്ലാതാക്കൂ
  13. ഈ കല്ലെന്റെ ബോധത്തിൽ തന്നെ കൊണ്ടു.... കല്ലൊരു സംഭവം തന്നെ ല്ലേ കോയാ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉടൽ തേടി അലഞ്ഞ അത്മക്കാളോട്
      അദ്വൈത ഉരിയാടിയപ്പോൾ പണ്ടൊരു ഭ്രാന്തനെ കൂടെ പിറന്നവർ കല്ലെറിഞ്ഞു കൂവിയതും ഒരു കല്ല് കൊണ്ട്

      ഇല്ലാതാക്കൂ
  14. കുട്ടികാലത്ത് മാവേല്‍ എറിഞ്ഞ കല്ലുകളെ ഏതു വകുപ്പില്‍
    പെടുത്താം .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സൈഫുദ്ദീൻ ലകഷ്യത്തിലേക്ക് എറിഞ്ഞ ആയുധത്തിൽ പെടുത്താം

      ഇല്ലാതാക്കൂ
  15. കല്ല്‌ കൊണ്ടൊരു കവിത രചിച്ചല്ലോ .... ആശംസകൾ ട്ടോ .........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കല്ല്‌ കൊണ്ടൊരു കവിതക്ക് കടഞ്ഞെടുത്ത് ഒരു വായന അല്ലെ

      ഇല്ലാതാക്കൂ
  16. കല്ല്‌ കൊത്താനുണ്ടോ കല്ല്‌???? കല്ലിന്‍റെ ഒക്കെ ഒരു കലയെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ന്റെ വിഗ് നേശ്വരാ നിൻറെ മുന്നില് തേങ്ങ എറിഞ്ഞുടച്ചതും ഒരു കല്ലിൽ അല്ലെ

      ഇല്ലാതാക്കൂ
  17. സച്ചിദാനന്ദന്റെ കല്ലുകൾ

    .
    കല്ലുകൾ പാടിപ്പാടി
    ഗന്ധർവ്വരാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ,
    നിന്ന നില്പിൽ നൃത്തം ചെയ്ത്
    അപ്സസരസുകളാകുന്നതോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആരും എഴുതാത്തത് എഴുതൽ സാധ്യാമാവില്ല അല്ലെ എനിക്കും മുമ്പേ അങ്ങേരു പറഞ്ഞോ ഇങ്ങനെ

      ഇല്ലാതാക്കൂ
  18. ഹൃദയമൊന്നു കല്ലായിക്കാണാന്‍ കൊതിച്ചൊരുവനിന്ന്
    കല്ലുകളടുക്കി വെച്ച കരിങ്കല്ലറക്കുള്ളില്‍ കടന്നു.

    രാജസ്ഥാന്‍ കല്ല്‌ പാകിയ നടപ്പാതയിലൂടെയവനെ..
    കാതില്‍ കല്ല്‌ വെച്ചൊരു വെണ്ണക്കല്‍ ശില്‍പം വഴി നടത്തി...

    ഉരകല്ല് കൊണ്ടുരച്ചവസാനമൊരു വിധിതീര്‍പ്പ്
    അവന്‍റെ കിഡ്‌നിയിലും കല്ലാണത്രെ.............!!!

    { മുന്‍പെപ്പോഴോ എഴുതിയിട്ട ഒരു കല്ല്‌ വിശേഷമാണ്. :) }

    ശിഷ്യന്റെ കയ്യില്‍ ഒരു കല്ല്‌ കൊടുത്തിട്ട് ചന്തയില്‍ കൊണ്ട് പോയി നൂറ് പണത്തിന് വിറ്റിട്ട് തുക കൊണ്ടുവരാന്‍ പറയുന്നു. ഏറെ താമസിച്ച് ശിഷ്യന്‍ തിരികെ വരുന്നു; ഗുരുവേ... നൂറ് പണം തന്ന്‍ വാങ്ങിക്കാനുള്ളത്ര ഒന്നും മൂല്യം ഈ കല്ലിനില്ല എന്ന് പറഞ്ഞ് ചന്തയില്‍ ഒരാളും ഇത് വാങ്ങാന്‍ കൂട്ടാക്കുന്നില്ല. അങ്ങ് ദേഷ്യപ്പെടുമെന്നോര്‍ത്ത് ചന്തയില്‍ ആളോഴിയുവോളം ഞാന്‍ കാത്തു. പക്ഷെ, ഒരാള്‍ക്കും ഈ വിലക്ക് നമ്മുടെ കല്ല്‌ വേണ്ട. " സാരമില്ല, നീ ഇത് ഈ കാണുന്ന ആള്‍ടെ കയ്യില്‍ കൊണ്ട് കൊടുത്തിട്ട് അയാള്‍ തരുന്നത് എന്താന്നു വെച്ചാ അതും വാങ്ങി വാ..." ഒരു കടലാസിലൊരു മേല്‍വിലാസം എഴുതി നല്‍കി ഗുരു ശിഷ്യനെ പിന്നെയും യാത്രയാക്കി. അല്‍പ സമയത്തിനകം, ശിഷ്യന്‍ അതിശയപ്പെട്ടു ഗുരുവിന്റെ മുന്‍പില്‍... ലക്ഷം പണം ചെരിഞ്ഞിട്ടുകൊടുത്തിട്ട്: "ഇതുപോലുള്ള കല്ലുകള്‍ ഇനിയുമുണ്ടേല്‍ അത് എന്റെ കയ്യില്‍ തന്നെ കൊണ്ടുത്തരണം. ഞാന്‍ ഇതില്‍ക്കൂടുതല്‍ പണം തരാം" എന്നോര്‍ത്ത് പറഞ്ഞു ശിഷ്യന്‍ ഗുരുവിനെ മിഴിച്ച് നോക്കി.

    ഈയിടെ കേട്ട ഒരു സൂഫിക്കഥ ഇവിടെ ഇട്ടേച്ച് പോകുന്നു. നിനക്കുരച്ച് മൂല്യം നോക്കാന്‍ പാകത്തില്‍ എളുപ്പമുള്ള പാകത്തില്‍ അത് വെളിച്ചം കാണിക്കുമെന്നു സ്നേഹം,

    മറുപടിഇല്ലാതാക്കൂ
  19. ഇതെനിക്ക് ഉരക്കാൻ പാകത്തിൽ ഉള്ളത് തന്നെ നാമൂസ്

    മറുപടിഇല്ലാതാക്കൂ
  20. ശിലായുഗത്തില്‍ നിന്നും മീസാന്‍കല്ല് വരെ എത്തിനില്‍ക്കുന്ന
    കല്ലുകള്‍...!!
    മഹത്തായ നിരീക്ഷണപാടവം..
    വ്യത്യസ്തമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് വരികളിലാക്കി
    പൊലിപ്പിച്ച് എഴുതുന്ന ഈ ശൈലി ഒരുപാടിഷ്ടം..

    ഗംഭീരം.. അഭിനന്ദനങ്ങള്‍..!!

    മറുപടിഇല്ലാതാക്കൂ
  21. കല്ല്‌ പോലൊരു കവിത...എന്തായാലും കടുപ്പത്തില്‍ ഒരു ഏറു കിട്ടിയെന്നു തോന്നുന്നു...:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കല്ല്‌ കിട്ടിയപ്പോള്‍ ചുമ്മാ എറിഞതാ നിന്‍റെ ചില്ല് ജാലകം ഉടഞ്ഞി ല്ലല്ലോ

      ഇല്ലാതാക്കൂ
  22. ''കല്ലുകൊണ്ടൊരു കവിത'' മനോഹരം .... ചിന്തിക്കാന്‍ പലതും ഉണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കല്ല്‌ വെറും കല്ലല്ല ഒരു കാവ്യ ശിലയാണ് അല്ലെ ടീച്ചര്‍ nanni

      ഇല്ലാതാക്കൂ
  23. കല്ലുകടി ഒഴിച്ച് അറിയാവുന്ന കല്ലുകളൊക്കെ എഴുതി,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കല്ലുകടി വരികളില്‍ വരും എന്നത് കൊണ്ടാ അതൊഴിവാക്കിയത് ജോസ്

      ഇല്ലാതാക്കൂ
  24. കല്ലോട് കല്ല്‌--
    നമ്മുടെ നാടിന്‍റെ സ്വത്താണ് കല്ല്‌.
    കേരളത്തില്‍ വികസനം മുതല്‍ വിലക്കയറ്റം മുതല്‍ ആളുകള്‍ നേരിടുന്നത്
    കല്ലെടുത്ത് കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടച്ച് ആണല്ലോ, ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാന്‍ കാണാത്ത കല്ലിനെയും അനിത കണ്ടു വായനക്ക് നന്ദി

      ഇല്ലാതാക്കൂ
  25. ശിലകൾ എന്ന് പറയുമ്പോൾ തന്നെ പെട്ടെന്നൊന്നും രൂപ മാറ്റം വരാത്ത ഒരു അവസ്ഥ / അല്ലെങ്കിൽ രൂപം ആണ് ഉള്ളില വരുന്നത് .
    കൊമ്പന്റെ ശിലകൾ ജീവിതത്തിന്റെ വ്യത്യസ്ത താളങ്ങൾ പറയുന്നു.
    അനശ്വര പ്രണയത്തിനു ഒരു ശിലയാണ് ഉത്തമം ?
    എങ്കിൽ -
    മരണത്തിന്നനശ്വരതക്കും മറ്റൊരു ശില തന്നെ സാക്ഷി
    "മീസ്സാങ്കല്ലു"
    അല്പം കൂടി വികസിപ്പിച്ചു കൂടുതൽ പറയാമായിരുന്ന കവിത. കൊമ്പന് ധൃതി കൂടി-
    ----
    അടിക്കുറിപ്പ് :- വായിട്ടലക്കാൻ എളുപ്പമാണ് കൊംബാ - എന്നോട് കവിത എഴുതിക്കാനിക്കാൻ പറയല്ലേ പ്ലീസ്

    :D

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തിരക്ക് കൂടിയപ്പോള്‍ മൊഞ്ച് കുറഞ്ഞു എന്നാലും വായിച്ചല്ലോ പെരുത്തു സന്തോഷം

      ഇല്ലാതാക്കൂ
  26. 2010 October മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു കവിത
    പി ശിവപ്രസാദ്‌
    പാലക്കാട് ഗവ. വിക്ടോറിയ കോളേജു മൂന്നാം വര്‍ഷ ബി എ മലയാളം

    ഒരുക്കം

    നാളെ
    വരുമെന്റെ സുഹൃത്ത്.
    പഴകിത്തേഞ്ഞ ചിരിയിലൊന്നു
    മിനുക്കിവെക്കണം.
    നക്ഷത്രങ്ങളറിയാതെ
    അല്പം വെളിച്ചം കട്ടെടുത്ത്
    മുറിയില്‍ വെക്കണം.
    കണക്കുകള്‍ പിഴച്ചു കാലൊടിഞ്ഞ മരക്കസേരയ്ക്ക്
    ഫസ്റ്റ് എയ് ഡ് കൊടുക്കണം.
    ചിന്ത തന്നു ചിരി മായ്ച്ചു
    ചിതറിയ പുസ്തകങ്ങളെ
    ക്യൂവില്‍ നിര്‍ത്തണം.
    കൂട്ട് തന്ന് കനവു നെയ്ത
    മാറാലകള്‍ക്ക്
    പുതിയ വസതിയൊരുക്കണം.
    രസം മാഞ്ഞു മങ്ങിയ
    കണ്ണാടി തുടച്ച്
    സുന്ദരനാവണം.
    ഇനി ....
    ഒന്ന് മറന്നു പോയല്ലോ ...
    അതും ചെയ്യണം
    വീട്ടിലേക്കൊരു വഴി വെട്ടണം.

    മറുപടിഇല്ലാതാക്കൂ
  27. കല്ല്‌ കൊണ്ടൊരു കവിത..കല്ലിലും ചിലപ്പോൾ കവിത വിരിയുമല്ലോ.. കവിതയിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണോ..നല്ല ശ്രമം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രമം ഒക്കെ ഉണ്ട് അക്ബര്‍ക്കാ പക്ഷെ നന്നാവുന്നില്ല അവിടെയാ പ്രശനം

      ഇല്ലാതാക്കൂ

  28. പോസ്റ്റും കമന്റ്സും വായിച്ചു എന്റെ തല 'കല്ല് ' ആയി !
    കമന്റ് ഇടുന്നവര്‍ക്ക് ഒരു 'വെള്ളാരംകല്ല്‌ ' എങ്കിലും കൊടുക്കണം .
    (കല്ലുപുരാണം നന്നായി ..ആശംസകള്‍ ..)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെള്ളാരം കല്ല്‌ തന്നെ തരുന്നു നല്ല വെളുത്ത വെള്ളാരം കല്ല്‌ നന്ദി ആയിട്ട്

      ഇല്ലാതാക്കൂ
  29. ഭക്തന്‍ മുത്തിക്കറുപ്പിച്ച കല്ലിലും ... ശില്‍പ്പി കൊത്തിക്കൂര്‍പ്പിച്ച ചുണ്ടിലും ... കവിതയുടെ ആത്മാവ് തിരഞ്ഞവന്‍ കവി........!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില ചിന്തകള്‍ കല്ലിലും മുള്ളിലും ഉടക്കും ശലീര്‍ അത്തരം ഒരു ചിന്ത നന്ദി വായനക്ക്

      ഇല്ലാതാക്കൂ
  30. തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും വെച്ചിടും കല്ലുകള്‍ ................ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  31. കല്ല് എന്ന രൂപകത്തെ പല വിതാനങ്ങളിലൂടെ നോക്കിക്കാണുന്ന രീതി നല്ലൊരു കവിതക്ക് കാരണമാവേണ്ടത്.... ജീവിതത്തോട് പൊരുതിത്തോൽക്കുന്നവരോട് പക്ഷം ചേരുന്നതായി വായനയിൽ അനുഭവപ്പെടുന്നതും നല്ല കവിതക്കുള്ള കാരണമാവേണ്ടത്....

    ഭാഷയെ അൽപ്പംകൂടി മിനുക്കിയെടുത്ത് നല്ലൊരു കവിതയാക്കാമായിരുന്നെങ്കിലും അങ്ങിനെ ചെയ്യാതിരുന്നതുകൊണ്ട് കവിതയിൽ ഉപയോഗിച്ച ശക്തമായ കാവ്യബിംബങ്ങൾ പാഴായിപ്പോവുന്നതായി തോന്നിയത് ഒരുപക്ഷേ എന്റെ വായനയുടെ പരിമിതി ആവാം...

    മറുപടിഇല്ലാതാക്കൂ
  32. ഇരിയ്ക്കേണ്ടിടത്തിരിയ്ക്കുമ്പോള്‍ ഏതു കല്ലും അലങ്കാരമത്രെ

    മറുപടിഇല്ലാതാക്കൂ
  33. കല്ലിനുമുണ്ടൊരു കഥ പറയാന്‍,കല്ലുപുരാണം നന്നായി ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  34. കല്ലിന്റെ കഥ നന്നായി...
    ഇക്കയുടെ ബ്ലോഗില്‍ ഞാന്‍ ആദ്യമായിട്ടാണ് വരുന്നത് എന്നാണ് തോന്നുന്നത്...

    മറുപടിഇല്ലാതാക്കൂ
  35. ശിലാ യുഗത്തിലെ ശിലകൾക്കെല്ലാം ചിറകു മുളച്ചിരുന്നു എന്ന് ഒരു ഗാനം പണ്ട് റേഡിയോവിൽ കൂടി കേട്ടിരുന്നതായി ഓർക്കുന്നു
    ഇപ്പോൾ അത് ഇങ്ങനെ പാടിയാലോ എന്നു തോന്നുന്നു "ശിലാ യുഗത്തിലെ ശിലകൾക്കെല്ലാം പല്ലു മുളച്ചിരുന്നു" പിന്നെ ഇവിടെ
    എല്ലാം ശിലാമയം തന്നെ. പിന്നൊരു പരസ്യമായ രഹസ്യം കൂടി കുറിക്കട്ടെ!! മുല്ല പ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാം ഒരു സൌരഭ്യം ഈ സത്യം മറക്കേണ്ട കേട്ടോ!! സംഗതി നന്നായിപ്പറഞ്ഞു അല്ല നന്നായിക്കുറിച്ചു ആശംസകൾ. fb യിൽ നോട്ട് വിട്ടാൽ കാണാൻ വൈകും മെയിലിൽ
    ലിങ്ക് വിടുക

    മറുപടിഇല്ലാതാക്കൂ
  36. കല്ലിൽ മെനെഞ്ഞെടുത്ത വരികൾക്ക്‌ മൂർച്ചയേറാം...മിനുക്കങ്ങളും
    തിളക്കങ്ങളും വർദ്ധിക്കാം..
    നല്ല വരികൾക്ക്‌ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  37. ഇക്കല്ലൊരു കല്ല്‌ തന്നെ മൂസാക്കാ!!! (പക്ഷെ ചില കല്ലുകള്‍ എനിക്ക് മനസിലായില്ല - ഉദാ : ലാത്തയും ഉസ്സയും മനാത്തയും
    മുതല്‍ മുത്തി കറുപ്പിച്ച
    ഹജറുല്‍ അസ് വദു വരെ കല്ല്‌
    , അങ്ങെയുള്ളത് പ്രത്യേകം നോട്ട് ആയി കൊടുക്കാമോ? ) .. ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  38. കല്ല്‌ തന്നെ മനസ്സിലും .. ആകാതിരുന്നേല്‍,,,rr

    മറുപടിഇല്ലാതാക്കൂ
  39. കല്ല്‌ വെറും കല്ലല്ല, ചില കല്ലിനുള്ളിലൊരു
    കനിവുള്ള ഹൃദയമുണ്ട് .അതിൽ നിന്ന്
    കുടിനീരൊഴുകും ....പിന്നെ എനിക്ക്
    മനസ്സിലാവാത്ത ഒന്നാണ് അജറുൽ
    അസുവദിനെ മുത്തി കറുപ്പിച്ചു എന്നത് .
    അജറുൽ അസുവദ് എന്ന വാക്കിന് അർത്ഥം
    കറുത്തകല്ല്‌ എന്നാണല്ലൊ ?ആകല്ലിൻറെ
    ചരിത്രത്തിൽ എപ്പോഴെങ്കിലും അത്
    കറുത്തതല്ലാതിരുന്നിട്ടുണ്ടൊ ?മുടിയും
    പാത്രവും ഏറ്റി നടക്കുന്ന ചിലർ പറയുന്ന
    കഥ ഞാനും കേട്ടിട്ടുണ്ട് പക്ഷേ അതിന്
    വ്യക്തമായ തെളിവ് കണ്ടെത്താനായിട്ടില്ല .
    അറിയാൻ ആഗ്രഹമുണ്ട് ....രചന നന്നായിരിക്കുന്നു .ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  40. കല്ല്‌ !!...

    ആ വാക്ക് എവിടെ കേട്ടാലും സ്കൂള്‍ അസ്സംബ്ലി കഴിഞ്ഞിട്ടും വേദന കാരണം നടക്കാന്‍ പോലും കഴിയാതെ അങ്ങനാതെ നിന്നിടത്തു തന്നെ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന കൂട്ടുകാരിയെ ഓര്‍മ്മ വരും ...

    കിഡ്നി സ്റ്റോണ്‍ !!...

    അവനാണ് മൂസാക്കാ...കല്ല്‌ !!

    കണ്ണീച്ചോര ഇല്ലാത്ത കല്ല്‌ !!

    മറുപടിഇല്ലാതാക്കൂ
  41. പ്രണയവും ജീവിതവും
    പകുത്തവള്‍ പലവുരു
    പറഞ്ഞതും കല്ലിനെക്കുറിച്ചാ
    മനുഷ്യാ, നിങ്ങളുടെ ഹൃദയം
    കല്ലാണെന്നു
    അമ്മിക്കല്ലും അരകല്ലും
    ആട്ടുകല്ലും അലക്കുകല്ലും
    വേദന നല്കും മൂത്രകല്ലും
    തീര്ന്നില്ല അവസാനമായി
    നാട്ടിയ നിരത്തിയ സ്മാരക ശിലയും
    കല്ലുതന്നെ കല്ല്...!“

    ഒട്ടും കല്ല് കടിയില്ലാതെ കരിങ്കല്ലിന്റെ
    ഉറപ്പും വെണ്ണകല്ലിന്റെ ഭംഗിയും ആവാഹിച്ച കവിത


    മറുപടിഇല്ലാതാക്കൂ
  42. കല്ല്‌ വിശേഷം നന്നായിരിക്കുന്നു
    ആശംസകൾ Dear ikkaaaaaaaaaa

    മറുപടിഇല്ലാതാക്കൂ
  43. കല്ലിലും കലക്കൻ കവിത കുറിക്കും കല്ലുപൊലൊരു കൊല്ലൻ ,അല്ല കൊമ്പൻ .. കലക്കി .. :)

    മറുപടിഇല്ലാതാക്കൂ
  44. കല്ല്‌ കൊണ്ടൊരു കവിത..
    ആകൃതിയും പ്രകൃതിയും ഒത്തിണങ്ങിയ കവിതക്കല്ല് ..

    മറുപടിഇല്ലാതാക്കൂ
  45. ഈ കല്ല്‌ കൊണ്ടല്ലയോ വിഗ്രഹം തീര്‍ക്കുന്നത്!!
    ഇതുകൊണ്ടല്ലയോ പാപിയെ എറിയുന്നതും!!

    മറുപടിഇല്ലാതാക്കൂ
  46. ഒരുപാട് ആഴങ്ങളുള്ള, അർത്ഥങ്ങളുള്ള മനോഹരമായ കവിത!!പുരാണങ്ങളെ, മതങ്ങളെ, ചരിത്രങ്ങളെ, മിത്തുകളെ, കല്പനകളെ... അങ്ങനെയങ്ങനെ.. ഒക്കെ ഓർമിപ്പിക്കുന്ന .വരികൾ.. ഘടനയും ഘടനയും നന്നായി... അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട കൂട്ടുകാരാ... ഏറ്റവും സന്തോഷം, കൊമ്പന് അക്ഷരത്തെറ്റുകൾ കുറഞ്ഞു കുറഞ്ഞ് തീരെ ഇല്ല എന്നായിരിക്കുന്നു.. നിരക്ഷരനെന്നു എപ്പോഴും പറയുമെങ്കിലും നീയാണ് യഥാർത്ഥ അക്ഷരസ്നേഹി.. ഭാഷാസ്നേഹി.. നിന്റെ എഴുത്തുകൾ തമാശയായി മാത്രമേ കണ്ടിരുന്നുള്ളൂ.. ഇനിയതു .പോരാ..!!!

    മറുപടിഇല്ലാതാക്കൂ
  47. ഇതിന് മുന്‍പ് വായിച്ചത് ഒരു മൂത്രത്തില്‍ കല്ലാണ്. അപ്പോള്‍ തലയില്‍ വന്ന് വീണത് ആ കല്ലായിരിക്കാം. എന്തായാലും കവിതയില്‍ നിന്ന് ധാരാളം കല്ലിനെ കണ്ടെത്തി. അന്നം തേടിയ കല്ല് അവസാനം മീസാന്‍ കല്ലായി .നന്നായി

    മറുപടിഇല്ലാതാക്കൂ
  48. കൊമ്പന്റെ കല്ലത്തരങ്ങൾ മനോഹരമായി. കല്ല്‌ വെറും കല്ലല്ല ..!!

    മറുപടിഇല്ലാതാക്കൂ
  49. കല്ലിനെ വര്‍ണ്ണിച്ച കവിത ഈ അടുത്ത സമയത്തൊന്നും കണ്ടില്ല..നന്നായിട്ടുണ്ട് കവിത.
    കഴിഞ്ഞ ഹര്‍ത്താലിന് സര്‍ക്കാര്‍ വാഹനങ്ങളുടെ ചില്ല് തകര്‍ത്തതും ഇതേ കല്ല്‌ കൊണ്ടായിരുന്നില്ലേ ? പിന്നെന്തേ അതുമാത്രം വിട്ടു കളഞ്ഞു ?

    മറുപടിഇല്ലാതാക്കൂ
  50. കല്ലിന്റെ കഥ നന്നായി പറഞ്ഞു..പറയാൻ
    ഇനിയും ഏറെ എന്നു വായനക്കാർക്ക് തോന്നുന്നത്
    തന്നെ ആണ് ഈ കല്ല്‌ കവിതയുടെ വിജയം ..
    മീസാൻ കല്ലിൽ ചെന്നു തട്ടി വീഴുമ്പോൾ കവിതയ്ക്ക്
    കനം കൂടുന്നു.ആശംസകൾ സുഹൃത്തേ ...

    മറുപടിഇല്ലാതാക്കൂ
  51. ഒരു കല്ല്‌ നിന്റെ തലയ്ക്ക് എറിയാന്‍ കൊണ്ടുവന്നപ്പോ ഇവിടെ നിറച്ചും കല്ല്‌ ..

    ന്ടമ്മേ കൊമ്പന് വീണ്ടും മൂത്രത്തില്‍ കല്ലായോ ??

    മറുപടിഇല്ലാതാക്കൂ
  52. കല്ലിന്‍റെ വിവിധ ഭാവങ്ങള്‍... കൊള്ളാം. കല്ല്‌ കവിതക്കും സൗരഭ്യമുണ്ടെന്ന് പറഞ്ഞത് വെറുതയല്ല...:)

    മറുപടിഇല്ലാതാക്കൂ
  53. ഒരു കല്ലിനെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാന്‍ കഴിയും അല്ലെ പാവം കല്ലും കുട്ടികളും .,.,.മനോഹരമായ അവതരണം ആശംസകള്‍ .,.,.

    മറുപടിഇല്ലാതാക്കൂ
  54. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  55. കഥ പറയുന്ന കല്ലുകള്‍. നല്ല ചിന്തകള്‍ മൂസാക്ക

    മറുപടിഇല്ലാതാക്കൂ
  56. വി. ഡി. രാജപ്പന്റെ കഥാ പ്രസംഗം തുടങ്ങുമ്പോ, ഒരു പാട്ടുണ്ട്., കല്ലെടുത്ത് കീച്ചരുതെ നാട്ടാരെ..., ആ കല്ല്‌ തപ്പി എടുക്കണോ...,

    കല്ലിനിത്രയേറെ പറയാന്‍ ഉണ്ടല്ലേ......

    മറുപടിഇല്ലാതാക്കൂ
  57. കല്ലിലും കവിത വിരിയുമെന്നൊരു പറച്ചിലുണ്ട്. അതു ശരി തന്നെ.

    വളരെ നല്ല കവിത.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  58. കല്ലുകള്‍ക്ക് ഇതിലേറെ പറയാനുണ്ട് .. എന്നാല്‍
    പറഞ്ഞിടത്തോളം ഭംഗിയായി പറഞ്ഞിരിക്കുന്നു... :)

    മറുപടിഇല്ലാതാക്കൂ
  59. കല്ലിനുമുണ്ടല്ലേ ഒരുപാട്‌ കഥകള്‍. തികച്ചും വ്യത്യസ്‌തം.

    മറുപടിഇല്ലാതാക്കൂ
  60. കല്ല്‌ വെറും കല്ലല്ല കൊമ്പന് നറും കാവ്യം

    മറുപടിഇല്ലാതാക്കൂ
  61. കല്ലല്ലേ അത് നമുക്ക് എറിഞ്ഞ് എറിഞ്ഞ് പാകപ്പെടുത്താം

    മറുപടിഇല്ലാതാക്കൂ
  62. കല്ലിനുള്ളിൽ കവിതയുടെ ആത്മാവുണ്ടായിരുന്നു. പക്ഷേ കൊത്തുപണിയിൽ രൂപം വിരിയിക്കാൻ കഴിഞ്ഞില്ല.

    മറുപടിഇല്ലാതാക്കൂ
  63. നല്ല മൂർച്ചയുള്ള കല്ല്‌ .. ഒന്ന് കൂടി പൊടി തട്ടി സുന്ദരനാക്കാമായിരുന്നു ...
    ആശംസകൾ ...

    മറുപടിഇല്ലാതാക്കൂ
  64. കല്ലുകള്‍ പലവിധം. ഈ കല്ലും ചിലയിടത്തൊക്കെ കൊള്ളുന്നുണ്ട്.
    പക്ഷെ ആ കൊള്ളിക്കലിന് അല്‍പ്പം കൂടി ശക്തി വേണം. ഇനിയും കവിതകള്‍ ഉരുവം കൊള്ളട്ടെ. അല്‍പ്പം ശക്തിയായി തന്നെ ഈ വംബത്തരങ്ങളില്‍.

    വായന വൈകി കൊമ്പാ... ക്ഷമിക്കൂ

    മറുപടിഇല്ലാതാക്കൂ
  65. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  66. കല്ലില്‍ വിരിഞ്ഞ കവിത..

    നന്നായിരിക്കുന്നു ഭായ്

    മറുപടിഇല്ലാതാക്കൂ
  67. ഞാനിവിടെ എന്ത് പറഞ്ഞാലും അതും ഇങ്ങനെ കല്ലച്ചു കിടക്കും ഇക്കാ..

    മറുപടിഇല്ലാതാക്കൂ
  68. കല്ലില്‍ കൊത്തിയെടുത്ത കവിതേ...
    കൊമ്പന് ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  69. കല്ലിനെപ്പറ്റിയുള്ള ഈ കവിത മനോഹരം തന്നെ @PRAVAAHINY

    മറുപടിഇല്ലാതാക്കൂ
  70. കല്ലിൽ വിരിഞ്ഞ കവിത ഇഷ്ടമായി..

    മറുപടിഇല്ലാതാക്കൂ
  71. കല്ല് ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...