ചൊവ്വാഴ്ച, ഒക്‌ടോബർ 1

ഹംസകുട്ടിയുടെ ഹുറൂബ്

പത്തും പതിനഞ്ചും മണിക്കൂര്‍ നേരത്തെ വിശ്രമമില്ലാത്ത ജോലി കഴിഞ്ഞു ഹംസ കുട്ടി പരിമിതമായ തന്‍റെ താമസ സ്ഥലത്തിന്‍റെ ഇടുങ്ങിയ ഇടനാഴികയില്‍ ഇരുന്നു ഒരു സിഗരെറ്റിനു തീ കൊളുത്തി അപ്പുറവും ഇപ്പുറവുമെല്ലാം വെള്ളം നിറച്ചു വെച്ച കന്നാസുകള്‍ ഒന്നിന് മീതെ ഒന്നായി അടുക്കി വെച്ചിരിക്കുന്നു . ഇതിവിടുത്തെ സ്ഥിരം കാഴ്ച യാണ് ആഴ്ചയില്‍ രണ്ടോ  മൂന്നോ  ദിവസം മാത്രം ചുരത്തുന്ന നഗര മാതാവിന്‍റെ  അമൃത് പൊഴിക്കുന്ന അകിടായ ലൈന്‍ പൈപ്പുകളില്‍ നിന്ന് ദൈനം ദിന ആവശ്യങ്ങള്‍ക്ക് വേണ്ടി പിടിച്ചു വെച്ച ശുദ്ധജലമാണ്.ഓര്മ വെച്ച നാള്‍ മുതല്‍ സുന്ദരമായി ഒഴുകുന്ന പുഴവെള്ളത്തില്‍ രണ്ടു നേരം കുളിച്ചും കളിച്ചും ജീവിച്ച ഹംസകുട്ടിക്ക് ഈ  കണക്കാക്കിയ വെള്ളത്തിലുള്ള കുളിയും നനയും  തുടക്കത്തില്‍ ഏറെ പ്രയാസം നിറഞ്ഞതായിരുന്നു . എങ്കിലും അതൊക്കെ ശീലമായി . അല്ലെങ്കിലും ശീലങ്ങളും ശീലക്കേടുകളും  മനുഷ്യനെ പഠിപ്പിക്കുന്നത് അവനവന്‍റെ  ജീവിത സാഹചര്യങ്ങള്‍ ആണല്ലോ ...

ചുണ്ടില്‍ എരിഞ്ഞമരുന്ന സിഗരെറ്റിനൊപ്പം ഹംസകുട്ടിയുടെ ചിന്തകളും  കടല്‍ കടന്നു മലനാട്ടിലെത്തി. ചെറുപ്പം മുതലേ കണ്ടു വളര്‍ന്ന പുഴയായിരുന്നു ഹംസ കുട്ടിക്ക് ജീവിതം. പുഴയുടെ  ഓരോ ചുഴികളിലും  ചുളുവിലും  ജീവിതത്തെ കണ്ടു  .  വര്‍ഷക്കാലത്ത് ഇരുകരകളും കവിഞ്ഞൊഴുകുന്ന പുഴയിലൂടെ ഒഴുകിവരുന്ന അടക്കയും തേങ്ങയും  ചാടിപ്പിടിച്ചാണ് ഹംസകുട്ടി തന്‍റെ പഠനത്തിനും മറ്റും പണം കണ്ടെത്തിയിരുന്നത് .  യു പി സ്കൂള്‍ വരെ മാത്രമേ ഹംസകുട്ടി പഠിക്കാന്‍ പോയിട്ടൊള്ളൂ. അതിനപ്പുറം  പഠിക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. റബ്ബര്‍ എസ്റ്റേറ്റല്‍  ജോലി ചെയ്യുന്ന ഉമ്മാക്കും ഉപ്പാക്കും കിട്ടുന്ന ചെറിയ കൂലി കൊണ്ട് അഞ്ചാറു മക്കളെ പഠിപ്പിക്കുകയാണോ അതോ അവര്‍ക്ക് വെയിലും മഴയും കൊള്ളാതെ  കേറികിടക്കാനും വയര്‍ നിറച്ചു ഉണ്ണാനും, ഉടുക്കാനും ഉണ്ടാക്കുകയാണോ ചെയ്യുക .

മൂത്ത മകനായ ഹംസ കുട്ടിയും  കൂടി ഒരു ജോലിക്ക് പോയി തുടങ്ങിയാല്‍ അത് വീടിനു ഒരാശ്വാസം ആവുമല്ലോ . അല്ലെങ്കിലും  ഹംസകുട്ടിയെ സ്കൂളില്‍ ചേര്‍ത്തത് പഠിക്കാനോ പഠിപ്പിക്കാനോ ഒന്നുമല്ല. ഉച്ചക്ക് കിട്ടുന്ന ഉപ്പുമാവെങ്കിലും അവനു വയര്‍ നിറച്ചു കഴിക്കാമല്ലോ  എന്ന് കരുതിയാണ് . അത്യാവശ്യം ഈമാന്‍ കാര്യവും ഇസ്ലാം കാര്യവും  എട്ടും മൂന്നും പതിനൊന്നാണെന്ന് കൂട്ടാനും പഠിച്ചാല്‍  അത് പഴേ തോട്ടം തൊഴിലാളിയുടെ മകന് ഇന്നത്തെ എം ബി എ  ആണ് .തന്‍റെ കൂടെ ഉള്ള മറ്റു കുട്ടികളൊക്കെ തുടര്‍ പഠനത്തിനു പോവുന്നത് കാണുമ്പോള്‍ ഹംസകുട്ടിക്ക് സങ്കടം വന്ന്  കണ്ണീരോഴുകും. ആ  കണ്ണീരിനെ മറക്കാനാണ് ഹംസകുട്ടി പുഴയുടെ ആഴത്തിലേക്ക് ഊളിയിട്ടു   മണല്‍ വാരാന്‍ തുടങ്ങിയത്. അത് പടച്ചവനും ഹംസകുട്ടിക്കും മാത്രം അറിയുന്ന സത്യമാണ് . തന്‍റെ പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ ആ പണി പത്തിരുപത്തഞ്ചു  കൊല്ലം മഴയുംവെയിലുമറിയാതെ  ഹംസകുട്ടി എടുത്തു . രാവിലെ പുഴയില്‍ മുങ്ങി പ്ലാസ്റ്റിക്ക്  ചാക്കിലേക്ക്  വാരി കൂട്ടുന്ന മണലുമായി പൊങ്ങുന്ന ഹംസ കുട്ടിക്ക് കാരിരിമ്പിന്‍റെ കളറും കരുത്തുമാണ്. ഇന്നത്തെ പൂവന്‍ പഴം പോലുള്ള ചെക്കന്മാര്‍ ജിമ്മെന്നു വിളിക്കുന്ന മസിലും പീടികയില്‍ പോയി ഉണ്ടാക്കുന്നതിലും നല്ല സിക്സ്പാക്കും  മസിലും .

 ഹംസകുട്ടിയുടെ അദ്ധ്വാനം കൊണ്ടും, നിറഞ്ഞൊഴുകുന്ന പുഴയുടെ കാരുണ്യം കൊണ്ടുമാണ്   തന്‍റെ മൂന്നു പെങ്ങന്മാരെ  മാനമര്യാദക്ക് കെട്ടിച്ചു വിടാനും അനിയന്‍മാരെയൊക്കെ ഒരു പരിധിവരെ പഠിപ്പിക്കാനും കഴിഞ്ഞത്  . ഹംസകുട്ടിയുടേതടക്കം    പലരുടേയും ചൂഷണത്തിന് വിധേയമായ . നാടിന്‍റെ  തെളിനീര്‍  ഇനി ഒരാള്‍ക്കും ജീവിതം നല്‍കാന്‍ കഴിയാത്ത  വിധം മരണത്തിലേക്ക് അടുത്ത് തുടങ്ങിയപ്പോയാണ്‌, ഏതൊരാളെ പ്പോലെയും   ഹംസകുട്ടി പുതിയ മേച്ചില്‍പുറങ്ങള്‍ തേടാന്‍  നിര്‍ബന്ധിതനായത്. വളര്‍ന്ന് വരുന്ന പെണ്മക്കളെ ആണൊരുത്തന്‍റെ കൂടെ  കൈപിടിച്ചു കൊടുക്കാനും എല്ലാവരേയും പോലെ സ്വന്തമായി ഒരു കൂരനിര്‍മിക്കാനും വേണ്ടി ഹംസകുട്ടിയും കടല്‍ കടക്കാന്‍ നിര്‍ബന്ധിതനായി .

തട്ടിക്കൂട്ടിയതും നീക്കിയിരുപ്പുള്ളതുമായ സകലസമ്പാദ്യങ്ങളും നല്‍കി ഒരു വിസ നേടി. വിസയുടെ സ്വഭാവമോ  ജോലിയോ ഒന്നും ഏതൊരു നാട്ടിന്‍പുറത്ത് ക്കാരനെപ്പോലെ ഹംസകുട്ടിയും നോക്കിയിരുന്നില്ല. നോക്കിയിട്ടും കാര്യമില്ല , തനിക്ക് ഈ ആലം ദുനിയാവില്‍ ആകെ അറിയുന്ന പണികള്‍ കുത്തിയൊലിച്ചു പോവുന്നപുഴയുടെ ആഴങ്ങളില്‍ നിന്ന് മണല്‍മാന്തിയെടുക്കുന്നതും, റബ്ബര്‍ ടാപ്പിങ്ങുംമാത്രമാണ്. ഇത് രണ്ടും ഗള്‍ഫില്‍ ഇല്ലാത്തത് കൊണ്ട്  ആ കാര്യത്തില്‍ യാതൊരു ബേജാറുമില്ല !

അങ്ങനെ ഹംസ കുട്ടി ഗള്‍ഫില്‍ എത്തിയിട്ട് കൊല്ലം മുപ്പത്  കഴിഞ്ഞു.  വന്നു കയറിയ അന്നുമുതല്‍ ഒരു ബൂഫിയ(  ലഘുഭക്ഷണ ശാല )ജോലിക്ക്  കയറിയതാ... ഇന്നും  ആ ജോലി തന്നെ നിര്‍വഹിച്ചുപോരുന്നു .രണ്ടു കൊല്ലം കൂടുമ്പോള്‍  മൂന്നു മാസത്തെ ലീവില്‍ നാട്ടില്‍ പോയി വരും. വല്യ അല്ലലോ അലമ്പോ ഇല്ലാതെ ജീവിച്ചു. ഇരിക്കാനൊരുവീണ്ടും,  പെണ്‍കുട്ടികള്‍ക്ക് ഓരോ പുതിയാപ്ലമാരേയും ഒപ്പിക്കാന്‍ കഴിഞ്ഞതാണ് മൂന്നാണ്ടിന്‍റെ ആകെയുള്ള പ്രവാസ സമ്പാദ്യം.

  ഓരോ പ്രാവശ്യം നാട്ടിലേക്കും പോകുമ്പോഴും മനസ്സിലുറപ്പിക്കും അടുത്ത പോക്കിന് എന്നന്നേക്കുമായി പ്രവാസം മതിയാക്കണം. ശിഷ്ടകാലം നാട്ടില്‍ മക്കളും പേരമക്കളുമൊത്ത്  കഴിയണമെന്ന്  പക്ഷെ വിധി ഒരിക്കലും അതിനുസമ്മതിക്കില്ല. വിധിയോട് എങ്ങിനെയെങ്കിലും ഒരു പൊരുത്തപ്പെടാമെന്ന് വെച്ചാലും തനിക്ക് ചുറ്റും തന്നിലെ ഊര്‍ജ്ജം ഉള്‍കൊണ്ട് കറങ്ങുന്ന ഉപഗ്രഹങ്ങള്‍ അത് സമ്മതിക്കണമെന്നില്ല. എന്നത്   ഹംസകുട്ടിക്ക് നേരെത്തെ ബോധ്യപ്പെട്ട കാര്യമാണ്.   ഇനി തിരിച്ചു പോവണോ വേണ്ടയോ എന്നശങ്കയില്‍ മൂന്നുമാസത്തെ പതിവ്പരോള്‍  ആറു മാസം കൂടി  നീട്ടി നിന്നപ്പോള്‍ കണ്ടതാണ്. ആദ്യമാദ്യം ചിക്കന്‍പൊരിയും സ്നേഹനിര്‍മലമായ പുഞ്ചിരിയും പിന്നെ... പിന്നെ... പുളിച്ചതാളിപ്പും വളിച്ചചിരിയുമായ് സ്വന്തം കെട്ടിയോള്‍ സൈനബ വരെ പ്രതിഷേധ പ്രതീകങ്ങള്‍ പ്രകടിപ്പിച്ചതോര്‍ക്കുമ്പോള്‍  എന്നെങ്കിലും ഒരു നാള്‍   ഈ പ്രവാസം നിര്‍ത്താമെന്ന  വ്യാമോഹം മനസ്സില്‍ നിന്ന് നുള്ളി കളഞ്ഞതാ ...
പക്ഷേ  ഇപ്പോളിതാ ഇടിവെട്ടിയനെ പാമ്പുകടിച്ചു  എന്ന് പറഞ്ഞപ്പോലെ  സൗദിയുടെ ഭരണപരിഷ്കാരത്തിന്‍റെ ഭാഗമായി പുതിയപുലിവാല്‍ വന്നിരിക്കുന്നു .നിതാഖാത്തും സൗദിവല്‍ക്കരണവും എല്ലാമായി  പ്രാവാസികളുടെ ഉറക്കംകെടുത്താനെത്തിയ  ഉത്തരവ്  പലരേയും പോലെ ഹംസകുട്ടിയേയും ധര്‍മസങ്കടത്തിലാക്കിയിരിക്കുന്നു.
പത്തുമുപ്പത് കൊല്ലമായി കഫീലെന്നു(സ്പോന്‍സര്‍ ) പറയുന്ന അറബിക്ക് ആവശ്യപ്പെടുന്ന കാശ് കൊടുത്ത്  ഇഖാമ(താമസരേഖ ) പുതുക്കി ജോലിയെടുത്ത്  വല്യ  ബുദ്ധിമുട്ടില്ലാതെ പോവുകയായിരുന്നു.  ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം ഖഫാലത്ത്(സ്പോന്‍സര്‍ ഷിപ്പ് ) ചോദിച്ചിരിക്കുന്നു.  അതിന്‍റെ  നീക്ക് പോക്ക് നടത്താന്‍  ഖഫീലിനെ വിളിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ല ഫോണില്‍വിളിച്ചിട്ട്  എടുക്കുന്നും ഇല്ല. ജോലി ചെയ്യുന്ന സ്ഥാപനഉടമയാണെങ്കില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരിക്കുന്നു. ഒരു രക്ഷയുമില്ല. അപ്പോഴാണ്. സഹമുറിയന്‍ മജീദ്‌ പറയുന്നത് ഹംസാക്ക നിങ്ങളൊന്നു ശറഫിയ്യയ്യില്‍ പോയി നോക്കൂ ഇനി ആ പഹയന്‍ എങ്ങാനും ഹുറൂബ് ആക്കിയിട്ടുണ്ടാവുമോആവോ??!!

മജീദിന്‍റെ ഈ വാക്ക് കേട്ട്  വി ഹെല്‍പ്പ് ഓഫീസില്‍ പോയി തന്‍റെ ജാതകം നോക്കിയത് . തിരിച്ചും മറിച്ചും ഞക്കിയും. പരതിയും നോക്കിയപ്പോയാണ് മജീദ്‌ പറഞ്ഞപ്പോലെ ഖഫീലും ഹംസകുട്ടിയും
തമ്മിലുള്ള ബന്ധം ആ കാലമാടന്‍ വേര്‍പെടുത്തിയിതറിയുന്നത് . മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലിയ ആ പഹയന്‍  മൊബൈല്‍അല്ല കമ്പി അടിച്ചാല്‍ പോലും എടുക്കാത്തതിന് പറഞ്ഞിട്ട് കാര്യമില്ല . എങ്ങനെയെ ങ്കിലും ആ പാസ്പോര്ട്ടോന്നു  കിട്ടിയാല്‍ നാട്ടിലേക്ക് വണ്ടി കയറുകയോ  വേറെയെന്തെങ്കിലും വഴി നോക്കുകയോ ചെയ്യാമായിരുന്നു . അതിനെന്ത് വഴിയെന്ന്  ചിന്തിച്ചാണ് ഈ അന്തിക്ക് ഹംസകുട്ടി
കുത്തിയിരിക്കുന്നത് .


ചുണ്ടിലെ സിഗരെറ്റിനേക്കാള്‍ തീക്ഷണതയിലാണ്  ഹംസകുട്ടിയുടെ നെഞ്ചിലെ തീയെരിയുന്നതെന്ന്  മനസിലാക്കിയ മജീദ്‌   വന്നു ചോദിച്ചു .....
അല്ല അംസാക്കാ ... തെന്താപ്പോ  ഈ ഇരുത്തം കിടക്കുന്നില്ലേ ...
മരുഭൂമി ഒണരും മുമ്പ് ഒണരേണ്ടവരല്ലെ ... ഞമ്മള്‍ ?
മോനെ മജീദേ ... അയിന്  ഒറങ്ങീട്ട് വേണ്ടേ  ... ഒണരാന്‍

മരുഭൂമി പോലെയാണിപ്പോള്‍ ഹംസകുട്ടിയുടെ മനസ്സ്. മുമ്പില്‍ വഴികള്‍ നിരവധിഉണ്ടെങ്കിലും തനിക്ക് പോകേണ്ട വഴിയേതെന്നു മാത്രമറിയില്ല. സ്വന്തം പുഴയും അതിന്‍റെ തീരവും   ഈ താമസിക്കുന്ന റൂമും ജോലി ചെയ്യുന്ന ബൂഫിയയുമല്ലാതെ അതിനപ്പുറം ദുനിയാവില്‍ യാതൊന്നും  കാണാത്ത ഹംസകുട്ടിക്ക് ഇതൊരു പരീക്ഷണം തന്നെയാണ് ..
മൗനം  തളംകെട്ടിയ ചിന്തകള്‍ക്ക് വിരാമമിട്ടു മജീദ്‌ വിളിച്ചു,
അംസാക്കാ ,,,,,  
 എന്തേ ഡാ ...

ഹംസാക്കാ ഇങ്ങളിങ്ങനെ ബേജാറും ബെത്തപ്പാടും ആയി ബിപി കൂട്ടി വെറുതെ മലാമത്തിന്‍റെടക്ക് എടങ്ങേറ് കൂടി വലിച്ചു കേറ്റല്ലിം  നമുക്ക് ഹുറൂബ് വലിപ്പിക്കാന്‍ വല്ലവഴിയും, ഉണ്ടോന്നു നോക്കാം. വളഞ്ഞവഴിക്കും നേരായവഴിക്കും  ഇങ്ങനെയുള്ള വണ്ടീംവലേം തീര്‍ക്കാന്‍ വേണ്ടി കുറേയാളുകള്‍ ഇവിടെയുണ്ടല്ലോ ഞമ്മക്കവരെയടുത്തൊന്നു മുട്ടിനോക്കാം ... മജീദിന്‍റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തി ഹംസകുട്ടി ഉറങ്ങാന്‍കിടന്നു. പ്രവാസജീവതത്തില്‍ എല്ലാവരും ഒറ്റകളാണ്  സ്വന്തം പ്രശ്നങ്ങളിലും സ്വപ്നങ്ങളിലും മാത്രം ജീവിക്കുന്നവര്‍. സ്വന്തം കൂടെപിറപ്പുകള്‍ പ്പോലും ഇവിയെത്തിയാല്‍ സ്വന്തംകാര്യം സിന്ദാബാദ്യെന്ന മുദ്രാവാക്യത്തിലാ ജീവിക്കുന്നത് .അവരെയൊന്നും കുറ്റപ്പെടുത്തിയിട്ടു എല്ലാവരും പണം സമ്പാദിക്കാന്‍വേണ്ടി വന്നവരാണല്ലോ ഇവിടെ .പണത്തിനടക്ക് സ്നേഹത്തിനും രക്തബന്ധങ്ങള്‍ക്കും , സൌഹൃദങ്ങല്‍ക്കുമൊക്കെ  പ്രവേശനം നിഷിദ്ധമാണ് .

  എങ്കിലും മജീദ്‌ ഈ റൂമിലേക്ക് വന്നയന്നുമുതല്‍   ഹംസകുട്ടിക്ക് ഒരുനല്ല കൂട്ടാണ് സന്തോഷത്തിലും,സങ്കടത്തിലും  മജീദ്‌ ആശ്വാസവാക്കുകളുമായി കടന്നുവരാറുണ്ട് .പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയും പാകതയും ഉള്ളവന്‍ . മനുഷ്യനെ മനസ്സിലാക്കാന്‍ കഴിയുന്നവന്‍  പ്രായത്തില്‍ ഇളപ്പമെങ്കിലും നല്ലൊരു സുഹൃത്ത്. ചിന്തകള്‍ക്ക് ഇടയിലെപ്പോഴോ കണ്‍പോളകളെ ഉറക്കം കീഴടക്കിയത് ഹംസകുട്ടി അറിഞ്ഞില്ല .

പിറ്റേന്ന് ജോലി കഴിഞ്ഞു മജീദ്‌വന്നപ്പോള്‍ ഹുറൂബ് വലിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ അന്വേഷിച്ചാണ് വന്നത് നേരായ വഴിക്ക് കാര്യങ്ങള്‍ നടക്കണമെങ്കില്‍ കഫീല്‍ വിജാരിക്കണം അതൊരിക്കലും നടക്കാത്തത്കൊണ്ട് ,നമുക്ക് വളഞ്ഞ വഴിതന്നെ നോക്കാം അവന്‍റെയൊരു സുഹൃത്തിന്‍റെ പരിചയത്തില്‍ ഒരാളുണ്ട് ആറായിരംറിയാല്‍ നല്‍കിയാല്‍ കാര്യങ്ങള്‍ ശരിയാക്കി നല്‍കുമെന്ന് പറഞ്ഞു  . ആശിച്ചും കൊതിച്ചും ആകാംഷയോടെ അത് കേട്ടപാടെ കയ്യിലുള്ളതും കടംവാങ്ങിയാല്‍ കിട്ടുന്നിടത്തെല്ലാം കടം വാങ്ങിയും മജീദിന്‍റെ കൂട്ടുകാരനെപ്പോയി കണ്ടു.അഡ്വാന്‍സായി മൂവായിരം രൂപ ബാക്കി സംഗതിയെല്ലാം റെഡിയായി പേപ്പറുകള്‍ കയ്യില്‍ വന്നതിനു ശേഷവും നല്‍കാമെന്ന വെവസ്ഥയില്‍  തിരിച്ചു പോന്നു.

രണ്ടു ദിവസംകൊണ്ട് എല്ലാം ശരിയാക്കി നല്‍കാം എന്നാണു വെവസ്ഥ.പക്ഷെ ഇപ്പൊ ദിവസം രണ്ടുംനാലും കഴിഞ്ഞു  കൊടുത്ത കാശിനോ പറഞ്ഞവാക്കിനോ ഒരുതുമ്പും കാണുന്നില്ല വിളിക്കുമ്പോയെല്ലാം  ഇന്ന് നാളെ മറ്റന്നാളെന്നു പറഞ്ഞു പുതിയ പുതിയ  അവധികളും കാരണങ്ങളും പറഞ്ഞു മാസം ഒന്ന് കഴിഞ്ഞപ്പോള്‍ ഖഫീലിനെപ്പോലെ തന്നെ ഇപ്പോള്‍ സഹായിക്കാമെന്നു പറഞ്ഞു കാശ്  വാങ്ങിയവന്‍റെയും ഒരുവിവരവുമില്ല . അതല്ലെങ്കിലും ഇവിടെ മലയാളി മലയാളിയെ പറ്റിക്കല്‍ പുതിയസംഭ വമൊന്നും അല്ലല്ലോ ....

ഓരോ വാതിലുകളും അടയുന്നത് ജീവിതസായാഹ്നത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഹംസകുട്ടിയുടെ മുഖത്തും ആരോഗ്യത്തിലും പ്രകടമായിതന്നെ മജീദ്‌കണ്ടു . എല്ലാവരും ഉറങ്ങിയാലും ഉറങ്ങാന്‍ കഴിയാത്ത ഹംസ കുട്ടിയുടെ കണ്ണിനേയും കരളിനേയും മജീദ്‌ കണ്ടു പാവം ഈ പാവത്തിനെ പടച്ചവന്‍ എന്തിനാണിങ്ങനെ ഇടങ്ങേരാക്കുന്നത് എന്ന് മജീദിനും മനസ്സിലാവുന്നുണ്ടായിരുന്നില്ല .  ചുണ്ടിലെരിയുന്ന സിഗ്രെറ്റില്‍ മാത്രമല്ല, ഹംസ കുട്ടിയുടെ നെച്ജിലും എരിയുന്ന തീ ആണെന്ന് മനസ്സിലാക്കിയ മജീദ്‌ പറഞ്ഞു
ഹംസാക്കാ ...

ഞമ്മളെ ഇവിടെ  കുറേ സംഘടനകള്‍ ഉണ്ടല്ലോ? കൂട്ടത്തില്‍ ഇങ്ങളെ നാട്ടാര്‍ക്കും ഉണ്ടല്ലോ ഒരു കമ്മിറ്റി .നിങ്ങളറിയുന്ന ആരെങ്കിലും ആ കൂട്ടത്തില്‍ ഉണ്ടെകില്‍ ഓലെയടുത്തൊന്നുപോയി പറഞ്ഞു നോക്കീം ...
ഇത് കേട്ടപ്പോള്‍ ഹംസകുട്ടിയുടെ മനസ്സിലും അത്  ശരിയാണെന്ന് തോന്നി. മാത്രമല്ല ജോലിയുടെ ഇടവേളകളിലുള്ള പത്രവായനയില്‍  ,സംഘടനയുടെ സേവന വാര്‍ത്തകളും മറ്റും കാണാറുമുണ്ട് . പിറ്റേന്ന് രാവിലെ തന്നെ അവരെ പ്പോയി കാണാന്‍  തീരുമാനിച്ചു . ഒരിക്കലും ഈ  അവസ്ഥയില്‍ അവരെന്ന സഹായിക്കാതിരിക്കില്ല .ഇത് വരെ അവര്‍ വിളിച്ചപ്പോ ഒന്നും അവിടെ ചെല്ലാനോ  അവരെ പരിപാടികളില്‍  പങ്കെടുക്കാനൊന്നും ജോലിത്തിരക്ക് കാരണം സാധിചിട്ടില്ലങ്കിലും  ഓരോ കാര്യം പറഞ്ഞുള്ള പിരിവുമായി അവര്‍ വരുമ്പോള്‍ തന്നാലാവുന്നത്കൊ ടുത്തിട്ടുണ്ടല്ലോ ...പിന്നെ ഞമ്മളെ അയല്‍വാസികളും നാട്ടുക്കാരുമൊക്കെയല്ലേ   അതിലുള്ളത് ഇതൊരു അത്താണിതന്നെയാണെന്ന ധാരണയോടെ  ഹംസകുട്ടിയുടെ നിദ്രാവിഹീന രാവിനു തിരശീലവീണു .

രാവിലെ എണീറ്റ്‌ 

പിറ്റേന്ന് രാവിലെ  ജോലിസ്ഥലത്ത്പ്പോയി  ബോസ്സിനെ ക്കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി അര ലീവുംവാങ്ങി  സംഘടനയുടെ സാരഥികളുടെ അടുത്തേക്ക്പോയി .  തന്‍റെ കദനകഥ പറഞ്ഞു എല്ലാം കഴിഞ്ഞു നേതാവിന്‍റെ  ഒരു ചാരിത്ര്യപ്രസംഗവും കേട്ട്. തുടങ്ങിയ ലക്‌ഷ്യം മുതല്‍ ഇന്ന് വരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തുന്ന ബിസിനെസ്സ് ലാഭം, വിവിധ പ്രോഗ്രാം അതിനു പുറത്ത് ഓരോരുത്തര്‍ മരണ പെടുമ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍   . തുടങ്ങി ഹംസ കുട്ടിക്ക് മനസ്സിലാവാത്ത കുറേ കാര്യങ്ങള്‍  . എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും  ഇത് കൊണ്ടൊന്നും തനിക്കൊരു  ഗുണവുമില്ലെന്നു മനസ്സിലായി 

നിരാശയുടെ തീവ്രഭാവവുമായി തിരിച്ചു വന്ന ഹംസകുട്ടിയുടെ നേരെ എന്തായി  പോയ കാര്യം എന്ന് ചോദിക്കും മട്ടില്‍ നോട്ടമെറിഞ്ഞ മജീദിന്  മുമ്പില്‍   ഹംസ കുട്ടി ഉത്തരം പറഞ്ഞു. സങ്കടങ്ങളില്‍ പങ്കാളികള്‍ ആവാനുള്ളതല്ല മജീദേ ,,,, ഇന്നത്തെ സംഘടനകള്‍  സന്തോഷമുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കാന്‍ ഉള്ളതാ .........!!

പ്രതീക്ഷകള്‍ക്ക്  കിനാവിലേക്ക് വരെ പ്രവേശനം നിഷേധിച്ചു കിടന്ന ഹംസകുട്ടിയുടെ മൊബൈലിന്‍റെ അലറാം നാദം  ഇടതടവില്ലാതെ രാവെളുക്കും മുമ്പേ.. ചിലച്ചുകൊണ്ടിരുന്ന ശബ്ദം കേട്ട് തലവഴി മൂടിയ ബ്ലാങ്കറ്റ് മാറ്റി ഹംസക്കയെ തട്ടി വിളിച്ച മജീദിന്‍റെ  കൈകള്‍ ഒരുവേള  പിന്തിരിഞ്ഞു
 ഹംസാക്കാ എന്നൊരു അലര്‍ച്ചയോടെ   മജീദ്‌ നിശ്ചലനായി  .. ഖഫാലയും ഖഫീലുമല്ല ഇനിയൊരു ഖഫം പുടയാണ് ഹംസകുട്ടിക്കാവശ്യം


(ഇത് കഥയാണോ ജീവിതമാണോ എന്നെനിക്കറിയില്ല . എനിക്ക് ചുറ്റിലും ഒരുപാട് ഹംസ കുട്ടിമാരുണ്ട് എന്ന് മാത്രം എനിക്കറിയാം.  പ്രിയപെട്ട സ്നേഹിതന്‍ സാദിഖ് മാഷ് പറഞ്ഞ ഒരു ആശയത്തെ ഞാന്‍ കണ്ട ജീവിതങ്ങളുമായി യോജിപ്പിച്ച് എഴുതിയതാണ് . നിങ്ങളുടെ വിമര്‍ശനങ്ങള്‍ കമെന്‍റ് ബോക്സില്‍ കുറിച്ചാലും )

88 അഭിപ്രായങ്ങൾ:

 1. അവസാനിക്കാത്ത പ്രവാസക്കാഴ്ചകള്‍

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. hamsakkuttimaar anavadhi nammukkidayil undu theeraatha vedanayum nenjiletti....panjaagniyil kidannu neerukayaanu palarum....munnil kaanunna ee pachayaaya jeevitham nammudethu thanneyanna thiricharivaanu vedanaajanakam....nalla rachana .aashamsakal...

  മറുപടിഇല്ലാതാക്കൂ
 4. പ്രവാസത്തില്‍ നൊമ്പരമാകുന്ന ഇത്തരം കാഴ്ചകള്‍ വളരെയധികമാണ്. പെട്ടന്നൊരു ദിവസം എല്ലാം നഷ്ടപ്പെടുന്ന ഒരു മായക്കാഴ്ച പോലെ

  മറുപടിഇല്ലാതാക്കൂ
 5. മറ്റുള്ളവരെ ഊട്ടാന്‍ വേണ്ടി കഷ്ടപ്പെടുമ്പോള്‍ ഉണ്ണാന്‍ പോലും മറക്കുന്ന പ്രവാസിയുടെ നൊമ്പരങ്ങള്‍ ശ്വാസം നിലക്കുന്നതു വരെ അവസാനിക്കുന്നില്ല.

  നന്നായിരിക്കുന്നു മൂസ ബായ്‌ ...അക്ഷരത്തെറ്റുകളും ചിലയിടങ്ങളില്‍ ശ്രദ്ദയില്‍ പെട്ടു .
  എല്ലാവിധ ആശംസകളും ..!!

  മറുപടിഇല്ലാതാക്കൂ
 6. പ്രവാസിയുടെ ജീവിതത്തിൽ ഇടക്കൊക്കെ കാണാറുള്ള ഒരു ചിത്രം..ഇന്ന് രാവിലെയും ഒരു മരണ വാര്ത്ത അറിഞ്ഞു...സുഹൃത്തിന്റെ വീട്ടില് നിന്ന ജോലിക്കാരി ബ്രെയിൻ ഹെമറേജ് മൂലം മരിച്ച വാര്ത്ത...മൂന്നു കുട്ടികളെയും, ശരീരം തളര്ന്ന ഭാര്തവിനെയും ദൈവത്തിന്റെ കരങ്ങൾ വിട്ടു അവർ യാത്രയായി..

  സംഖടനകൾ പണക്കാർക്ക് വേണ്ടി മാത്രം ഉള്ളതാണ്. പേരിനു എന്തെങ്കിലും ചെയ്തു എന്ന് വരുത്തി തീര്ക്കുന്ന ഈ കോട്ട് ലവേര്സ് അസോസിയേഷനുകൾ മിക്കവാറും എല്ലാ സ്ഥലത്തും കാണാം.. അമ്ബാസടരുടെ കൂടെയും, മറ്റു വി ഐ പി കളുടെ കൂടെയും ഫോട്ടോ എടുക്കളിൽ ഒതുങ്ങുന്നു അവരുടെ "സേവനങ്ങൾ " അല്പ്പം പണം ആയാൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം ഉള്ളതാണ് മിക്കവാറും സംഖടനകളുടെയും തലപ്പത് ഇരികുന്നവർ ( ഇതിനിടയിൽ നല്ല നാണയങ്ങൾ ഇല്ല എന്ന് പറയുന്നില്ല )

  ഹംസക്കുട്ടിമാര് പല നാമങ്ങളിലും പലപ്പോഴും പ്രവാസിയുടെ ജീവിതത്തിലേക്ക് വരുന്നു.

  നന്നയി മൂസക്ക..

  മറുപടിഇല്ലാതാക്കൂ
 7. നന്നായി എഴുതി കൊമ്പാ. പക്ഷെ ചില ജീവിതങ്ങള്‍ എത്രയൊക്കെ നന്നായി എഴുതിയാലും അനുഭവത്തിന്‍റെ തീഷ്ണത പകര്‍ത്താന്‍ ആവില്ല. ഇവിടെയും അതാണ്‌ സംഭവിച്ചത്.

  മറുപടിഇല്ലാതാക്കൂ
 8. ഏറെപ്പറയാനുണ്ട് ഇതെപ്പറ്റി.
  ചിന്തിക്കാനും.

  മറുപടിഇല്ലാതാക്കൂ
 9. നമുക്ക് ചുറ്റും ഇത് പോലെ എത്രയോ ഹംസകുട്ടിമാര്‍ ...
  പലപ്പോഴും നമ്മളും ഹംസക്കുട്ടിയെ പോലെ ആവാറില്ലേ..യധാര്ത്ത പ്രവാസി ഇതൊക്കെയാണ്
  സങ്കടനകളുടെ കാര്യം വരുമ്പോള്‍ കൂടുതലും എന്ജോയ്മെന്റ്റ് സങ്കടനകള്‍ തന്നെയാണ് ...നന്നായി എഴുതി ,

  മറുപടിഇല്ലാതാക്കൂ
 10. Thirakk koodippoya? thudakkathilulla a oru ith avasanam akumboyekk pathukke nashtapettupoyi
  Mistake-
  ഇരിക്കാനൊരുവീണ്ടും, പെണ്‍കുട്ടികള്‍ക്ക് ഓരോ പുതിയാപ്ലമാരേയും ഒപ്പിക്കാന്‍ കഴിഞ്ഞതാണ് മൂന്നാണ്ടിന്‍റെ ആകെയുള്ള പ്രവാസ സമ്പാദ്യം

  മറുപടിഇല്ലാതാക്കൂ
 11. എത്ര എത്ര ദുരിതങ്ങള്‍....ദുരന്തങ്ങള്‍......
  നന്നായി എഴുതി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 12. ഹൃദയസ്പര്‍ശിയായി എഴുതി മൂസ്സാക്ക..
  എന്നെപോലുള്ളവര്‍ക്ക് ഇതെല്ലാം കെട്ടുകഥകള്‍ മാത്രം..

  മറുപടിഇല്ലാതാക്കൂ
 13. ഇന്നത്തെ സംഘടനകള്‍ സന്തോഷമുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കാന്‍ ഉള്ളതാ .........!!
  നന്നായിരിക്കുന്നു ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 14. സങ്കടങ്ങളില്‍ പങ്കാളികള്‍ ആവാനുള്ളതല്ല മജീദേ ,,,, ഇന്നത്തെ സംഘടനകള്‍ സന്തോഷമുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കാന്‍ ഉള്ളതാ .........!!
  സ്പോന്സരും കാശ് വാങ്ങിയ ആളും പിന്നെ സംഘടനയും കൈ ഒഴിഞ്ഞു .....
  വല്ലാത്ത കഷ്ടം തന്നെ , നമുക്ക് മുമ്പിൽ കാണുന്ന യാഥാർത്യങ്ങൾ തന്നെയാണ് ...
  കൊമ്പൻ ഇവിടെ പറഞ്ഞിരിക്കുന്നത് ......
  എന്നാലും എവിടയും മജീദിനെപൊലെ യുള്ള കുറച്ചു പേര് ഉണ്ടാവും അതാണ്‌ ആശ്വാസം

  മറുപടിഇല്ലാതാക്കൂ
 15. പ്രവാസം....

  ഇവിടെ സ്വയം എരിഞ്ഞു തീർന്നു ഹംസ...
  തന്റെതല്ലാത്ത തെറ്റുകള്ക്ക് പോലും
  പാസ്സ്പോർട് പിടിച്ചു വെയ്ക്കപെടുമ്പോൾ
  അമ്മയും മക്കളും വരെ മരണപ്പെട്ടിട്ടും
  നാട്ടിൽ പോവാൻ വയ്യാത്ത ദുരവസ്ഥ ഉള്ളവരെ
  നേരിട്ട് അറിയാം.. ആ ദുഃഖം ഉള്ക്കൊല്ലാൻ അവര്ക്കല്ലാതെ
  നമുക്ക് അല്പം പോലും ആവില്ല..കഷ്ടം എന്ന് പറയാനും
  സഹതപിക്കാനും അല്ലാതെ....

  മറുപടിഇല്ലാതാക്കൂ
 16. മിക്കവാറും പ്രവാസി പറയുന്ന കാര്യം തന്നെ, ഞാന്‍ അടുത്ത വര്‍ഷം നിര്‍ത്തി പോകുമെന്ന്.. പറയുമ്പോളേ നമുക്ക് അറിയാം, ഇതൊന്നും നടക്കില്ലാന്ന്... നന്നായി എഴുതി...

  മറുപടിഇല്ലാതാക്കൂ
 17. ഹംസിക്ക മറ്റൊരു പ്രവാസി നൊമ്പരമായ്‌ ...നന്നായ്‌ എഴുതി .ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 18. ആദ്യമൊക്കെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത വിഷമമായിരുന്നു . പിന്നെ പ്രവാസജീവിതത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഇതെല്ലാത്ത വാര്‍ത്തകള്‍ കുറവായി . ഏതോ ഒരു അറിയപെടാത്ത സ്ഥലത്ത് പൂട്ടിയിട്ട നിലയില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങള്‍ കഴിഞ്ഞ കണ്ണൂരിലെ ഉമ്മയുടെ നിലവിളി ചാനലില്‍ കൂടി നമ്മള്‍ മാസങ്ങള്‍ക്ക് മുമ്പ് കേട്ടതാണ് . , പ്രവാസം ഉള്ളിടത്തോളം കാലം ഹംസകുട്ടിമാര്‍ കൂടി വരും.

  മറുപടിഇല്ലാതാക്കൂ
 19. ഫെസ് ബുക്കിൽ പുക വലിക്കുന്ന ചിത്രം കണ്ടു.
  നെഞ്ചിൽ പുകഞ്ഞു കൊണ്ടിരുന്നത് ഹംസക്കയുടെ എരിഞ്ഞു തീരുന്ന ജീവിതമായിരുന്നല്ലേ??
  കഥ വളരെ ഇഷ്ടമായി. ആശംസകൾ !

  മറുപടിഇല്ലാതാക്കൂ
 20. മൂസക്ക വായിച്ചു വിമർശിക്കാൻ ലൈസൻസ് തന്നത് കൊണ്ട് തുടങ്ങുന്നു..
  തുടക്കം കണ്ടും കേട്ടും വായിച്ചും അറിഞ്ഞ സ്ഥിരം പ്രവാസിയുടെ പ്രാരാബ്ധത്തിന്റെ ചുമടുകൾ..ഹംസാക്ക യുടെ ജോലിയും ആടുജീവിതത്തിലെ നജീബിൻറെ ജോലിയും ഏകദേശം സെയിം ആണെന്നാണ് എന്റെ ഓര്മ . അതെങ്കിലും ഒന്ന് മാറ്റി പിടിക്കാമായിരുന്നു..എന്തായാലും വായന തുടർന്നപ്പോൾ സമകാലിക വിഷയങ്ങളിലൂടെ കടന്നു അപ്രതീക്ഷിത ക്ലൈമാക്സിൽ മൂസ്സാക്കയുടെ സ്വന്തമായ ആരെയും ആകര്ഷിക്കുന്ന ശൈലിയിൽ എഴുത്ത് അവസാനിച്ചു. പിന്നെ സാദിഖ് മഷ് പറഞ്ഞ ഒരു ആശയത്തിൽ നിന്ന്കൊണ്ട് സത്യസന്ധമായി എഴുതിയത് കൊണ്ടാകും മുകളില പറഞ്ഞ സ്ഥിരം ഫോർമുലയിൽ മാറ്റം വരുത്താതെ എഴുതിയത് എന്ന് കരുതുന്നു.പിന്നെ അന്നും ഇന്നും ഹംസക്കമാരുടെ പ്രാരാബ്ദങ്ങൾ ഇതൊക്കെ തന്നെയല്ലേ അല്ലെ....

  മറുപടിഇല്ലാതാക്കൂ
 21. നിരാശയുടെ തീവ്രഭാവവുമായി തിരിച്ചു വന്ന ഹംസകുട്ടിയുടെ നേരെ എന്തായി പോയ കാര്യം എന്ന് ചോദിക്കും മട്ടില്‍ നോട്ടമെറിഞ്ഞ മജീദിന് മുമ്പില്‍ ഹംസ കുട്ടി ഉത്തരം പറഞ്ഞു. സങ്കടങ്ങളില്‍ പങ്കാളികള്‍ ആവാനുള്ളതല്ല മജീദേ ,,,, ഇന്നത്തെ സംഘടനകള്‍ സന്തോഷമുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കാന്‍ ഉള്ളതാ .........!!>>>>>>>>>>>>>എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച മനോഹര പഞ്ച് ....നിങ്ങള്‍ കാര്യങ്ങള്‍ വെടിപ്പായി പറഞ്ഞിരിക്കുന്നു കൊമ്പാ....

  മറുപടിഇല്ലാതാക്കൂ
 22. ലളിതമായ വാക്കുകളിൽ പറഞ്ഞ ഹൃദയത്തിൽ തൊടുന്ന പോസ്റ്റ്‌ മൂസാക്ക..

  മറുപടിഇല്ലാതാക്കൂ
 23. ഹൃദയ സ്പര്‍ശിയായ എഴുത്ത് ...........ജീവിച്ചിരിക്കുന്ന എല്ലാ പ്രവാസി ഹംസക്കമാര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു പോവുന്നു ....

  മറുപടിഇല്ലാതാക്കൂ
 24. ഈ കഥയിലെ ഓരോ കഥാപാത്രവും നമ്മള്‍ ആണ് എന്ന് പറയുന്നതാണ് ശരി കാരണം ഇതില്‍ കഫീലും ,മജീദും ,.,.,ഹംസ ക്കുട്ടിയും വളഞ്ഞ വഴിയിലൂടെ സഹായിക്കാന്‍ ആയി പണമടിച്ചു പോവുന്നവനും ഈ സങ്കടനയും ഒക്കെ നമ്മളല്ലെ ഇതു നമ്മള്‍ ഓരോരുത്തരും അനുഭവിക്കുന്ന കഥയല്ലെ ആണ് എന്നാണു എന്‍റെ അഭിപ്രായം .,.,.ഒരാളും ഒരാളെയും സഹായിക്കില്ല .,.,.ഇതു ഇങ്ങനെ തുടര്‍ക്കഥയായി തുടരും ഗള്‍ഫും പ്രവാസവും ഇങ്ങനെയുള്ള മരണവും എല്ലാം .,.,.,സഹിക്കാനും പ്രാര്‍ഥിക്കുവാനും മാത്രം ഒരുക്കം ,.,.,.


  ആശംസകള്‍ മനസ്സിനെ തൊട്ടറിഞ്ഞ വാക്കുകള്‍ക്ക്

  മറുപടിഇല്ലാതാക്കൂ
 25. എല്ലാ ഗള്ഫ് പ്രവാസികളുടെയും പേരിൽ മാറ്റം ഉണ്ടാകും എങ്കിലും കഷ്ടപ്പെടുന്നവരുടെ കഥകൾ ഒരുപോലെ തന്നെ ആയിരിക്കും ...ഒരുപാടു ഹംസമാരുടെ കഥ ..

  മറുപടിഇല്ലാതാക്കൂ
 26. ഒരൊറ്റ ഇരിപ്പിന്ന് വായിച്ചു , കാരണം ഞാൻ ഒരു പ്രവാസി ആയതിനാലും ഇത്തരക്കാരെ കണ്ടുകൊണ്ടിരിക്കുനതിനാലുമായിരിക്കാം............

  നിങ്ങൾ പറഞ്ഞപോലെ നമുക്കിടയിൽ എത്രപേർ അല്ലേ, ഹൊ ചിലപ്പോൽ ഈ പ്രാവാസം കണ്ട്പിടിച്ചവൻ ആരാണെന്ന് താമാശക്കെങ്കിലും ചോദിക്കാറുണ്ടെങ്കിലും സത്യത്തിൽ ഇത് വല്ലാത്തൊരു കെണിയാണ്

  നന്നായി എഴുതി,

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 27. വളരെ നല്ല എഴുത്ത്, വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി.

  മറുപടിഇല്ലാതാക്കൂ
 28. ഇതില്‍ എഴുത്തിന്റെ ഘടനയോ ഗുണങ്ങളോ അല്ല നോക്കേണ്ടത് - അതിനെയൊക്കെ കവച്ചു വെക്കുന്ന ജീവിതാനുഭവം തന്നെയാണ് മികച്ചു നില്ക്കുന്നത്.
  പ്രവാസത്തെ കളിയാക്കി നാട്ടിലുള്ളവരുടെ പോസ്റ്റുകള്‍ കാണാറുണ്ടല്ലോ
  അതിനുള്ള കുറെ മറുപടികളും ഉണ്ട്.

  ((പക്ഷെ വിധി ഒരിക്കലും അതിനുസമ്മതിക്കില്ല. വിധിയോട് എങ്ങിനെയെങ്കിലും ഒരു പൊരുത്തപ്പെടാമെന്ന് വെച്ചാലും തനിക്ക് ചുറ്റും തന്നിലെ ഊര്‍ജ്ജം ഉള്‍കൊണ്ട് കറങ്ങുന്ന ഉപഗ്രഹങ്ങള്‍ അത് സമ്മതിക്കണമെന്നില്ല)). എത്ര കളിയാക്കിയാലും പ്രവാസിയുടെ ഈ മനസ്സിന് മേലെയാണ് കളിയാക്കുന്ന ചെട്ടകളുടെ ശകടങ്ങൾ ഉരുളുന്നത് എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.
  കഥയോ / ലേഖനമോ / കവിതയോ / ഗദ്യമോ എന്ത് പേരിലും വിളിക്കട്ടെ
  ജനങ്ങളുടെ
  കണ്ണ് തുറപ്പിക്കുന്ന സൃഷ്ടിയാണിത് .
  ഗുണമുള്ള എഴുത്തുകളുമായി ബൂലോകത്തെ കൊമ്പനാകട്ടെ

  മറുപടിഇല്ലാതാക്കൂ
 29. പ്രയാസിക്കുന്ന പ്രവാസി.. നന്നായി എഴുതി മൂസക്കാ..

  മറുപടിഇല്ലാതാക്കൂ
 30. പ്രവാസി അല്ലാത്തോണ്ട് മുഴുവന്‍ മനസ്സിലായില്ല, ന്നാലും ഇഷ്ടപ്പെട്ടു....

  മറുപടിഇല്ലാതാക്കൂ
 31. -ഹംസക്ക-
  ഇതുപോലെ എത്രയോ ഹംസക്കമാര്‍ ഈ പ്രവാസലോകത്തില്‍, നമ്മുടെയൊക്കെ മനസ്സില്‍ തീ കോരിയിട്ട്,വിങ്ങലായി കടന്നുപോകുന്നു.
  'ഗര്‍ഷോം' എന്ന സിനിമയിലെ ക്ലൈമാക്സ്‌ സീനില്‍ നാട്ടില്‍
  നില്‍ക്കക്കള്ളിയില്ലാതെ വീണ്ടും പ്രവാസജീവിതം തിരഞ്ഞെടുത്ത് വീടിന്‍റെ പടികടന്ന് പോകുന്ന മകന്‍റെ പിറകില്‍ നിന്നുകൊണ്ട് ഉമ്മ പ്രാര്‍ഥിക്കുന്ന രംഗം ഇടയ്ക്കിടെ ഒരു നൊമ്പരമായി ഇപ്പോഴും കടന്നുവരാറുണ്ട്.
  ഇപ്പോള്‍ താങ്കളുടെ വരികളില്‍ ജീവിച്ചു-മരിച്ച ഹംസക്കയും ഇതുപോലൊരു നൊമ്പരം ബാക്കിയാക്കി കടന്നുപോയി.
  നന്നായി എഴുതി...
  അഭിന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 32. ജീവിതാംശങ്ങൾ കലർന്ന പ്രവാസ കഥ ഒട്ടും അലങ്കാരങ്ങളില്ലാതെ ലളിതമായി പകർത്തിയിരിക്കുന്നു..
  കഥയിലുടനീളം ഒപ്പിയെടുക്കാവുന്ന നൊമ്പരക്കാഴ്ച്ചകൾ വേദനകൾ സമ്മാനിക്കുന്നു..!

  മറുപടിഇല്ലാതാക്കൂ
 33. കൊമ്പാ , എന്നെ , നിന്നെ , നമ്മളേ വായിക്കുനാകുന്നു വരികളില്‍
  എത്ര പതം പറഞ്ഞാലും പ്രവാസിയുടെ , പ്രത്യേകിച്ച് ഗള്‍ഫ്
  പ്രവാസിയുടെ കദനം തീരില്ല തന്നെ , കാരണം അതു അനുഭവമാണ്
  അതനുഭവിച്ചവര്‍ക്കേ അതിന്റെ തൊതുമറിയൂ ..
  ""സങ്കടങ്ങളില്‍ പങ്കാളികള്‍ ആവാനുള്ളതല്ല മജീദേ ,,,,
  ഇന്നത്തെ സംഘടനകള്‍ സന്തോഷമുള്ളവര്‍ക്ക്
  കൂടുതല്‍ സന്തോഷം നല്‍കാന്‍ ഉള്ളതാ ......... ""
  ഈ വാക്കുകളില്‍ മോടികളില്‍ നിറയുന്ന
  പലതിന്റെയും അകം പൊരുളുകളുണ്ട്
  ആവശ്യത്തിന് ഉപകരിക്കാത്ത കൂട്ട്യായ്മകളുടെ നേര്‍ ചിത്രമുണ്ട് ..
  എത്ര ഊട്ടിയാലും , വെറും മെഴുകുതിരികളാകുന്ന
  നമ്മളേ പൊലുള്ളവരെ നോക്കി ചിരിക്കാനും ,
  നമ്മുക്കെതിരെ വരികള്‍ നിറക്കാനും , അത്ര ബുദ്ധിമുട്ടി
  നില്‍ക്കേണ്ട ആവശ്യമെന്ത് , തിരികേ വരു എന്ന് പറയാനും
  വെട്ടി പിടിക്കുവാനെന്ന ചിന്ത വച്ച് പെരുമാറുന്നവര്‍ക്കുള്ള
  അടയാളമാണീ വരികള്‍ , ഈ ഹംസകുട്ടിയുടെ ഹൃദയം
  തണുത്ത് മരവിച്ചേ നമ്മുക്ക് മടക്കുമുള്ളൂ എന്നത് ഒരു ആകുലതയായ് തുടരുന്നു
  കൂടെ " നിതാഖത്തിന്റെ " ആഴവും പകര്‍ന്നു .. സ്നേഹാശംസകള്‍ കൊമ്പ ..
  ഒരു മിഴിനീരിന്റെ മണമുണ്ട് വരികള്‍ക്കുടനീളം ..

  മറുപടിഇല്ലാതാക്കൂ
 34. പ്രവാസിയുടെ പ്രയാസങ്ങള്‍, നൊമ്പരങ്ങള്‍.... അത് തുടരുകയാണ്...

  മറുപടിഇല്ലാതാക്കൂ
 35. ഒരു പ്രവാസിയല്ലാത്തതിനാല്‍ പലരും പങ്കുവെക്കുന്ന പ്രവാസത്തിന്‍റെ നൊമ്പരങ്ങള്‍ അതേപടി എന്‍റെ മനസ്സിലേക്ക് കയറുന്നത് വളരെ വിരളമാണ്.. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഹൃദയത്തിലേക്ക് ആഴത്തില്‍ ഇറങ്ങും വിധം അവതരിപ്പിച്ചിരിക്കുന്നു എന്നത് കൊണ്ട് തന്നെ, നീളക്കൂടുതല്‍ എന്ന പോരായ്മയെ കണ്ണടച്ച് കാണിക്കാം..

  ചിലയിടങ്ങളില്‍ പഴയ കൊമ്പന്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.. എന്നാല്‍ ധൃതിപിടിക്കാതെ തന്നെ, സമയമെടുത്ത് പലവട്ടം വായിച്ചു നോക്കിതന്നെയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് എന്ന് ഇപ്പോഴത്തെ രചനാശൈലിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

  ഹംസക്കുട്ടിമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും, അതെന്ത് കൊണ്ട് എന്നൊരു മറുചോദ്യം ചോദിച്ചാല്‍ നീണ്ട വിവാദങ്ങളിലേക്കും ഒരുപക്ഷേ അത് നീണ്ടേക്കാം...

  എന്തായാലും, ആശംസകള്‍ മൂസാക്കാ... ഇഷ്ടമായി.. :)

  മറുപടിഇല്ലാതാക്കൂ
 36. പ്രവാസജീവിതം നേരിട്ട് അറിഞ്ഞിട്ടില്ലെങ്കിലും , ആ ജീവിതത്തിന്റെ മധുരവും കൈയ്പും അറിഞ്ഞ സുഹൃത്തുക്കളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. കുടുംബത്തെ ഒരു കരക്കടുപ്പിക്കാന്‍ മരുഭൂമിയില്‍ ചോരനീരാക്കി തന്റേതായ എല്ലാ സുഖങ്ങളും വേണ്ടെന്നു വെക്കുന്ന സാധാരണക്കാരായ പ്രവാസികളില്‍ ചിലരെങ്കിലും ഇത്തരം ദയനീയമായ വിധിയുടെ തീര്‍പ്പിന് ഇരായായി മാറുന്നു.......

  ജീവിതാനുഭവങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത ഈ ഭാഷക്ക് കൃത്രിമത്വമില്ലായ്മയുടെയും, നന്മയുടേയും ഓജസ്സുണ്ട്. നല്ല ഒഴുക്കോടെ ലളിതമായി വായിച്ചു പോവാനാവുന്ന ഈ നല്ല ഭാഷതന്നെയാണ് ഈ പോസ്റ്റിന്റെ മുഖ്യ ആകര്‍ഷണം....

  മറുപടിഇല്ലാതാക്കൂ
 37. ഒരു വല്ലാത്ത നൊമ്പര കാറ്റടിച്ചു പോയി .. പെട്ടന്നൊരു ദിവസം എല്ലാം നഷ്ടപ്പെടുന്ന ഒരു മായക്കാഴ്ച പോലെ...എല്ലാവരും ചിന്തിക്കേണ്ട ഒരു കാര്യം തന്നെ ..

  മറുപടിഇല്ലാതാക്കൂ
 38. പ്രവാസി എന്ന പ്രയാസികളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ഹംസക്കുട്ടി എന്ന കഥാപാത്രത്തിലൂടെ നമ്മുടെ കൊമ്പന്‍ മൂസ കുറിച്ചിട്ടത്.നമ്മുടെയൊക്കെ നേര്‍വിവരങ്ങള്‍..
  ഗള്‍ഫ് പ്രവാസികളുടെ കഷ്ടപ്പാട് ഇത് വായിച്ചെങ്കിലും അറിയാത്തവര്‍ മനസ്സിലാക്കട്ടെ .

  മറുപടിഇല്ലാതാക്കൂ
 39. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ ഹംസക്കുട്ടിമാർ ധാരാളം.. ഷിഹാബ് പറഞ്ഞവക്ക് താഴെ കുത്ത് .. ഒപ്പ്..

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 40. ഹംസക്കുട്ടിമാരുടെ ജീവിതത്തിന്റെ
  ഒരു പകർപ്പ് തന്നെയാണിത്.
  നല്ല അവതരണം...

  മറുപടിഇല്ലാതാക്കൂ
 41. കണ്ടറിഞ്ഞ അനുഭവങ്ങളിലൂടെ വീണ്ടും നടത്തിച്ചു ഈ പോസ്റ്റ്‌.. പ്രവാസിയുടെ അവസാനമില്ലാത്ത യാതനകള്‍...നന്നായി എഴുതിട്ടോ.

  മറുപടിഇല്ലാതാക്കൂ
 42. സ്വന്തം ജീവിതം ബലിനല്‍കുന്ന പ്രവാസജീവിതം.
  നാട്ടില്‍ ജീവിക്കാനുള്ള അഷ്ടിക്ക് വേണ്ടി... അത് ആഢംബരത്തിനും ധൂര്‍ത്തിനും എന്ന ചിന്തയിലേക്ക് വളരുമ്പോള്‍ നാടും വീടും വളരുന്നു...പ്രവാസി എന്നും പ്രവാസിയും.

  മറുപടിഇല്ലാതാക്കൂ
 43. പലപ്പോഴും ചാറ്റിംഗിൽ പല പ്രവാസി സുഹൃത്തുക്കളും അവരുടെ സങ്കടങ്ങൾ പറയാറുണ്ട്. കഷ്്ടപ്പാടുകളിലൂടെ ജീവിച്ച് കഷ്ടപ്പാടിലൂടെ മരിക്കുന്നവനാണ് പ്രവാസിയെന്ന് പ്രയാസത്തോടെ പലരും എന്നോട് പറയാതെ പറഞ്ഞിട്ടുണ്ട്. എത്രയൊക്കെ സ്വന്തം പ്രശ്‌നങ്ങളിൽ നീറുമ്പോഴും മറ്റുള്ളവരെ സഹായിക്കാൻ അവർ കാണിക്കുന്ന താൽപ്പര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്... മൂസാക്കയുടെ കഥയിലെ ഹംസക്കയും ഒരു പ്രതീകമാണ് ഒരുപാട് ഹംസമാരുടെ പ്രതിമകളിൽ നിന്ന് മൂസാക്ക ജീവൻ വെപ്പിച്ച ഒരു കഥാപാത്രം മറ്റ് പ്രതിമകൾ ഇപ്പോഴും മരുഭൂമിയിൽ എവിടെയൊക്കെ മണലിൽ പൂണ്ട് കിടക്കുന്നുണ്ട്...

  മറുപടിഇല്ലാതാക്കൂ
 44. കൂടെയിരുത്തി സംസാരിക്കും വിധം കുറിച്ചിട്ട ഈ വരികള്‍ കഥയോ അനുഭവമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ വായിച്ചു മുന്നേറുമ്പോള്‍ ഓരോ പ്രവാസിയും ഓരോരോ ഹംസകുട്ടിമാരായി മാറും എന്നതാണ് സത്യം. വളച്ചുകെട്ടില്ലാതെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ട ഈ കഥ മനസ്സിനെ തൊട്ടു. ആശംസകള്‍ ഇല്ല്യാശ്ശേരിക്കാരാ .....

  മറുപടിഇല്ലാതാക്കൂ
 45. പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രവാസക്കാഴ്ച്ചയുടെ മറ്റൊരു ദയനീയ മുഖം
  " ഖഫാലയും ഖഫീലുമല്ല ഇനിയൊരു ഖഫം പുടയാണ് ഹംസകുട്ടിക്കാവശ്യം"
  അവസാനം ഇതു തന്നെ എല്ലാവര്ക്കും ആവശ്യം . കീശയില്ലാത്ത ആ കുപ്പായം!.

  മറുപടിഇല്ലാതാക്കൂ
 46. ഓരോ ഹംസയും ..ഓരോ പ്രവാസികളും ....നേരിന്‍റെ നോവുകള്‍

  മറുപടിഇല്ലാതാക്കൂ
 47. ജീവിതം.....
  കരകാണാക്കടലാണ് ചിലർക്ക്. വളരെക്കുറച്ചു പേർക്കു മാത്രം കപ്പൽ യാത്ര തരമാകുന്നു. മറ്റുള്ളവർ വഞ്ചിയിലും, പൊങ്ങുതടിയിലും അതു തരണം ചെയ്യാൻ പാടുപെടുന്നു....
  വെരി ഗുഡ് കൊമ്പാ!

  മറുപടിഇല്ലാതാക്കൂ
 48. പരിചിത മുഖങ്ങളാണ് എല്ലാം...
  കൊമ്പന്റെ മാത്രമായ ശൈലിയില്‍ വീണ്ടും, അഭിനന്ദനങ്ങള്‍/!

  മറുപടിഇല്ലാതാക്കൂ
 49. മരുഭൂമികളിൽ ഉരുകിത്തീരുന്ന ജന്മങ്ങൾ ...!
  വരികളിൽ നിറഞ്ഞു നില്ക്കുന്ന നൊമ്പരക്കാഴ്ചകൾ വായനക്കാരുടെ മനസ്സിലും നിറയുന്നു....

  മറുപടിഇല്ലാതാക്കൂ
 50. മൂസക്ക വായിച്ചു.....
  നിരാശയുടെ തീവ്രഭാവവുമായി തിരിച്ചു വന്ന ഹംസകുട്ടിയുടെ നേരെ എന്തായി പോയ കാര്യം എന്ന് ചോദിക്കും മട്ടില്‍ നോട്ടമെറിഞ്ഞ മജീദിന് മുമ്പില്‍ ഹംസ കുട്ടി ഉത്തരം പറഞ്ഞു. സങ്കടങ്ങളില്‍ പങ്കാളികള്‍ ആവാനുള്ളതല്ല മജീദേ ,,,, ഇന്നത്തെ സംഘടനകള്‍ സന്തോഷമുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കാന്‍ ഉള്ളതാ .........!!

  മറുപടിഇല്ലാതാക്കൂ
 51. ഒരു സാധാരണ പ്രവാസിയുടെ വിഹ്വലതകളും വേദനയും നന്നായി എഴുതി

  മറുപടിഇല്ലാതാക്കൂ
 52. ഓരോ പ്രവാസിയുടെയും ജീവിതം ഒരായിരം പേരുടെ അനുഭവങ്ങളാണ്. നഷ്ടങ്ങളും സ്വപ്നങ്ങളും കുറെ നൊമ്പരങ്ങളും ബാക്കിയാവുന്നു. ഹംസാക്കയെ എഴുത്തിൽ നന്നായി വരച്ചിട്ടു.

  മറുപടിഇല്ലാതാക്കൂ
 53. ക്ലൈമാക്സ് ഒഴിച്ച് നിർത്തിയാൽ ഇത് ഹംസ കുട്ടിയുടെ കഥയല്ല മൂസക്കുട്ടിയുടെ കഥയാണ്‌ എന്ന് പറയേണ്ടി വരും . എഴുത്തിൽ മുഴുവൻ നിഴലിച്ചു കിടക്കുന്നത് മൂസക്കുട്ടിയുടെ പഴയ കാലവും അനുഭവവുമാണ് ..സ്വന്തം അനുഭവങ്ങളിലേക്ക്‌ മറ്റുള്ളവരുടെ അനുഭവങ്ങൾ കൂടി എഴുതി ചേർക്കുമ്പോൾ അതൊരു പൊതു അനുഭവമായി വായനക്കാരന് അനുഭവപ്പെടുന്നു . എഴുത്തിന്റെ ആ രീതിയാണ് ഈ കഥയെ യാഥാർത്യബോധമുള്ളതാക്കി മാറ്റുന്നത്. അത് കൊണ്ട് തന്നെയാണ് കഥയുടെ ദൈർഘ്യം വായനയെ മുഷിമിപ്പിക്കാഞ്ഞത്.  ഈ കഥയ്ക്ക് പുതുമ ഉണ്ടെന്നു പറയാനാകില്ല . പക്ഷെ യാഥാർത്യ ബോധമുണ്ട് . അഭിനന്ദനങ്ങൾ മൂസാക്ക ..

  മറുപടിഇല്ലാതാക്കൂ
 54. ഹൃദയ സ്പര്‍ശിയായ എഴുത്ത് ..............

  മറുപടിഇല്ലാതാക്കൂ
 55. മൂസ,ഈ ഹംസാക്കയില്‍ ജീവിക്കുന്നു ഓരോ പ്രവാസിയും. അവരുടെ യാതനകളും നിരാശയും നഷ്ടബോധവും ഈ കഥയിലൂടെ വെളിവാകുന്നു.....എഴുത്ത് നന്നായിട്ടുണ്ട്....

  മറുപടിഇല്ലാതാക്കൂ
 56. നന്നായി എഴുതി . ദു:ഖങ്ങള്‍ക്ക് അവസാനമില്ല

  മറുപടിഇല്ലാതാക്കൂ
 57. അല്ലെങ്കിലും ശീലങ്ങളും ശീലക്കേടുകളും മനുഷ്യനെ പഠിപ്പിക്കുന്നത് അവനവന്‍റെ ജീവിത സാഹചര്യങ്ങള്‍ ആണല്ലോ .

  നന്നായി എഴുതി മൂസാക്കാ....,


  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 58. ഹംസാക്കയുടെ മനോവിചാരങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. പതിവുപോലെ ഒരു സമകാലിക വിഷയത്തെ എഴുത്തുകാരന്റെ മൂശയില്‍ രൂപഭംഗിയോടെ വാര്‍ത്തെടുത്തു.

  മറുപടിഇല്ലാതാക്കൂ
 59. വളരെ നാളുകളായി ഞാൻ ബൂലോകത്തിന് പുറത്തായിരുന്നു.അതാണ് താമസിച്ചത്. ഇതിലെ ബാല്യത്തിൽ കൊമ്പനെയാണ് ഞാൻ കണ്ടത്. അൽ‌പ്പം ദൈർഘ്യം തോന്നി. ഇത് പോലുള്ള കഥാപര്യവസാനം ഉള്ള ചില പ്രവാസകഥകൾ മുമ്പും വായിച്ചിരുന്നു. ഉള്ളിൽ തട്ടുന്ന നൊമ്പരം.

  മറുപടിഇല്ലാതാക്കൂ
 60. ഇത് നുണയല്ലെന്നും സംഭവിച്ചിരിക്കാവുന്നതും ഇനിയും സംഭവിക്കാവുന്നതുമായ യാഥാർത്ഥ്യമാണെന്നും അറിയുന്നു.

  മറുപടിഇല്ലാതാക്കൂ
 61. ഇതുപോലെയുള്ള കഥകള്‍ വേറെയും കേട്ടിട്ടുണ്ട്. ഒന്ന് വ്യത്യസ്തം ആക്കാമായിരുന്നു. (വിമര്‍ശിക്കാന്‍ വേണ്ടി പറഞ്ഞതാണ്‌)
  പ്രവാസിയുടെ നൊമ്പരങ്ങള്‍ നന്നായി പകര്‍ത്തി.

  മറുപടിഇല്ലാതാക്കൂ
 62. പ്രവാസി................... (നിതാഖത്തു മായി ബന്ധപ്പെട്ട് ഒരുപാട് പ്രവാസി സംഘടനകള്‍ സ്തുത്യാര്‍ഹാമായ സേവനം ചെയുകയോ ഇന്ത്യന്‍ എംബസ്സി അവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്തീട്ടുണ്ട് )

  മറുപടിഇല്ലാതാക്കൂ
 63. ജീവിതത്തോട് ചേര്‍ന്ന്നില്‍ക്കുന്ന പോസ്റ്റ്

  മറുപടിഇല്ലാതാക്കൂ
 64. പ്രവാസിയുടെ നൊമ്പരങ്ങള്‍ നന്നായി അവതരിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 65. പിന്നെ വായിക്കാം എന്ന ഓപ്ഷനിലേക്ക് നീക്കിവെച്ചത് .ഇന്നെടുത്ത് വായിച്ചു. ദീർഘ നിശ്വാസമയക്കാനല്ലാതെ എന്ത് മറുപടി എഴുതാൻ.. എല്ലാ പ്രവാസികൾക്കും ഇത്തരം ഒരു കഥ പറയാനുണ്ടാവും .. ഇവിടെ ഹംസക്കയെങ്കിൽ ഇവിടെ ഒരു കാദർക്കാടെ കഥ ഞാൻ എഴുതിയത് ചേർത്ത് വെക്കട്ടെ.. ഈദ് മുബാറക്.. ഇവിടെ ഞങ്ങൾക്കെല്ലാവർക്കും സുഖം അവിടെനിങ്ങൾക്ക് എന്ന് കരുതി കത്ത് ചുരുക്കുന്നു. !

  മറുപടിഇല്ലാതാക്കൂ
 66. ഹംസക്കുട്ടിയുടെ കഥ....പ്രവാസികളില്‍ പരിചിതമായ മുഖം ..നല്ല എഴുത്ത്...ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 67. ആദ്യമേ വായിച്ചതാണ് ... ഇപ്പോള്‍ വീണ്ടും വായിച്ചു... ഞാന്‍ പറഞ്ഞില്ലേ , സത്യസന്ധമായ മുതല്‍ക്കൂട്ട് !

  മറുപടിഇല്ലാതാക്കൂ
 68. വായിച്ചു--- എല്ലാ പ്രവാസിക്കഥകളെയും പോലെ തന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. ഏറ്റവും കൂടുതല്‍ സ്പര്‍ശിക്കുന്ന കാര്യം പ്രവാസി നാട്ടില്‍ നില്‍ക്കാന്‍ തീരുമാനിച്ചാലും നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ലെന്ന ഒരു പച്ചയായ സത്യം ---
  അതേ, ഏറെ നാള്‍ ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന സ്ത്രീ , അത് ഒരു സന്തോഷകരമായ അവസ്ഥയാക്കി സ്വയം മാറ്റുകയും പിന്നീട് വളരെക്കാലത്തിനു ശേഷം അയാള്‍ തിരിച്ചു വന്നാല്‍ അതൊരു പൊല്ലാപ്പ് ആയി കാണുകയും ചെയ്യുക സാധാരണം--

  എല്ലാ പ്രവാസികളും ഒരു കാലഘട്ടം കഴിഞ്ഞാല്‍ മറ്റുള്ളവരുടെ അഭിപ്രായം നോക്കാതെ തിരിച്ചുവന്നു നാട്ടില്‍ താമസിക്കണം. ജീവിതം ഒന്നേയുള്ളൂ--

  മറുപടിഇല്ലാതാക്കൂ
 69. സങ്കടക്കഴ്ചകളുടെ മഹാസമുദ്രമത്രേ പ്രവാസം. എത്രയെത്ര ഹംസമാര്‍..മജീദുമാര്‍..ചിലരെ സൃഷ്ടിച്ചിരിക്കുന്നതുതന്നെ മരുഭൂവിലൊടുങ്ങുവാനായി മാത്രമാണ്..

  കൊമ്പന്‍ നന്നായെഴുതി..

  മറുപടിഇല്ലാതാക്കൂ
 70. ഹംസകുട്ടിയെ സ്കൂളില്‍ ചേര്‍ത്തത് പഠിക്കാനോ പഠിപ്പിക്കാനോ ഒന്നുമല്ല. ഉച്ചക്ക് കിട്ടുന്ന ഉപ്പുമാവെങ്കിലും അവനു വയര്‍ നിറച്ചു കഴിക്കാമല്ലോ എന്ന് കരുതിയാണ് .
  ആ സാഹചര്യത്തില്‍ നിന്നു മണലാരണ്യത്തില്‍ ചോര നീരാക്കാന്‍ എത്തിയ
  പാവം ഹംസക്കുട്ടി ഗള്‍ഫ്‌ സ്വപ്നമായ ഇന്നിന്റെ ഒരു നേര്‍ പതിപ്പ് തരുന്നു.

  മറുപടിഇല്ലാതാക്കൂ
 71. . സങ്കടങ്ങളില് പങ്കാളികള് ആവാനുള്ളതല്ല മജീദേ ,,,, ഇന്നത്തെ സംഘടനകള് സന്തോഷമുള്ളവര്ക്ക് കൂടുതല്സന്തോഷം നല്കാന് ഉള്ളതാ .........!

  മറുപടിഇല്ലാതാക്കൂ
 72. പ്രവാസിയുടെ വേദനകള്‍ വരച്ചു വെച്ച വരികള്‍... ഉള്ളില്‍ എവിടെയോ കൊത്തിവലിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 73. പ്രവാസികള്‍.....മറ്റുള്ളവര്‍ക്ക് വേണ്ടി
  സ്വന്തം ജീവിതം തീറെഴുതിയവര്‍//
  സ്വന്തമായ് വികാര വിചാരങ്ങളില്ലാത്ത
  സ്വപ്ന ജീവി!! rr

  മറുപടിഇല്ലാതാക്കൂ
 74. വമ്പത്തരങ്ങള്‍ക്കിപ്പോഴും ഒരു കുറവുമില്ല അല്ലേ? ബൂലോകത്തുനിന്നും ഇത്തിരി മാറിനിന്നു. എഫ്.ബി.യില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. തിരിച്ചുവന്നപ്പോള്‍ നല്ല ഒരു വിഭവസദ്യ തന്നതിന് നന്നി.

  മറുപടിഇല്ലാതാക്കൂ
 75. നൊമ്പരപ്പെടുത്തുന്ന എഴുത്ത് ....
  ഇത് കഥയായി തന്നെ ഇരിക്കെട്ടെ .. !

  മറുപടിഇല്ലാതാക്കൂ
 76. സങ്കടങ്ങളില്‍ പങ്കാളികള്‍ ആവാനുള്ളതല്ല മജീദേ ,,,, ഇന്നത്തെ സംഘടനകള്‍ സന്തോഷമുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കാന്‍ ഉള്ളതാ .........!!വളരെ ഹൃദയസ്പര്ശിയായിതന്നെ എഴുതിയ കഥ അല്ല ജീവിതം ......ഇതുപോലെ ഒരുപാടുജീവിതങ്ങള്‍ എനിക്കിവിടെ അറിയാം

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...