ആകെലോക ദുനിയാവിന്റെ വന്‍കരകളില്‍ നിന്ന് അറബിക്കടലിലേക്ക് ത്രികോണ ഷേപ്പിലിറങ്ങിപ്പോയ നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യത്ത് നിന്നും ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകളത്രയും പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് . ഒരു പെണ്കുട്ടിയുടെയെങ്കിലും അപ്പനാകാന്‍ ഭാഗ്യം ലഭിച്ച എന്നെപ്പോലെയുള്ള സകല തന്തമാരുടേയും ഉളളില്‍ ആധിയുടെ വിങ്ങല്‍ കുടികൊള്ളാന്‍ തുടങ്ങീട്ടു കാലം കുറേയായി . ഇന്നല്ലങ്കില്‍ നാളെ ഇതിനൊരു പ്രതിവിധി ആവുമെന്ന പ്രതീക്ഷയോടെ കണ്ണുംനട്ട്, കെട്ടിയ കണ്ണുമായി നീതിയുടെ തുലാസും തൂക്കിനില്ക്കുന്ന നീതിദേവതയുടെ പാദാരബിംബങ്ങളിലേക്ക് ഉറ്റുനോക്കാന്‍ തുടങ്ങീട്ട് കാലം 'ഇമ്മിണി' ആയെങ്കിലും ഒരു ചലനവും സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കുമെന്ന് പ്രതീക്ഷയും ഇല്ല .! എങ്കിലും ചില ആശങ്കകള്‍ പങ്കുവെക്കാന്‍ ഈ അവസരം വിനിയോഗിക്കട്ടെ ...
പീഡനം എന്ന് പറയുന്ന മനുഷ്യനും മൃഗത്തിനും ഭൂഷണമല്ലാത്ത ഈ ആഭാസത്തരം ലോക പിറവി തൊട്ടുതന്നെ ഈ ഭൂമിയില്‍ ഉണ്ടെന്നാണ് ക്കേട്ടുകേള്‍വി അതുതന്നെ പല തരത്തിലുമുണ്ട് . സ്ത്രീ പീഡനം , ലൈംഗീക പീഡനം ,മാനസിക പീഡനം , ഗാര്‍ഹിക പീഡനം തുടങ്ങി ഇനി പേരിടാന്‍ കിടക്കുന്ന പീഡനങ്ങള്‍ വേറെയും അനവധി .
ഇതിലിന്ന് സര്‍വ്വവ്യാപിയും ഏറെ അപകടകാരിയുമായ ഒന്നാണ് ലൈംഗീകപീഡനം. ഇണയുടെ അനുമതിയില്ലാതെ ലൈംഗീകതയിലേര്‍പ്പെടുന്ന , അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്യുന്നരീതിഎന്നത് ... പണ്ട് കാലങ്ങളില്‍ ജന്മി തമ്പുരാക്കന്മാര് അടിയാന്മാരുടെ ഭാര്യമാരേയും പെണ്മക്കളേയും അവരുടെ ശാരീരിക സുഖത്തിനു വേണ്ടി പത്തായപ്പുരകളിലും കളപ്പുരകളിലുമിട്ട് പീഡിപ്പിച്ചിരുന്നത് തൊട്ട് , നല്ല തൂവെള്ള താടിയും വെച്ച് നാലുംകെട്ടി നാട്ടാരേയും പറ്റിച്ച് കഴിഞ്ഞിരുന്ന ഹാജിമാരുമൊക്കെ നടത്തിയ പീഡനങ്ങള്‍ ഒന്നും പുറംലോകം അറിയാതെ പോവുകയും അറിഞ്ഞാല്‍തന്നെ 'ദാരിദ്ര്യം' അന്നത്തെ സമൂഹത്തിൽ അടിച്ചേല്‍പ്പിച്ച 'പാരതന്ത്ര്യം' അവരെ പ്രതികരണശേഷിയില്ലാത്ത സമൂഹമായി മാറ്റുകയുമായിരുന്നു. അത്കൊണ്ട്തന്നെ പീഡനമെന്ന ഈ മഹാവിപത്ത് അത്രതന്നെ ഈ മണ്ണില്‍ പ്രചരിച്ചിരുന്നില്ല എന്നുവേണം മനസ്സിലാക്കാന്‍ .
![]() |
(പെന്‍സില്‍ കൊണ്ടൊരു വര ) |
'തോംസണ്‍ റോയിട്ടേഴ്സ്ന്റെ അഭിപ്രായ സര്‍വേ' പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും മോശമായ ജീവിതസാഹചര്യങ്ങളുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് നമ്മുടെ ഇന്ത്യയാണെന്ന് കേള്‍ക്കുമ്പോള്‍ , സത്യം പറയാലോ... നമ്മുടെ നാടിനെ സാമ്പത്തികോന്നതിയിലെത്തിക്കാനും രാജ്യത്തെ ജനങ്ങളെയൊക്കെ സമ്പന്നരാക്കി മാറ്റാനും വേണ്ടി 'പൊതുസ്വത്ത്' മുഴുവന്‍ കൊള്ളയടിച്ചും 'ഉപ്പുതൊട്ടു കര്‍പ്പൂരംവരെ' സകല വസ്തുക്കള്‍ക്കും വിലകൂട്ടിയും ആത്മാര്‍ത്ഥ പരിശ്രമം നടത്തുന്ന സര്‍ദാര്‍ജിയേയും മദാമ്മയേയും മുരിക്കിന് കൊമ്പ് വെട്ടി നാല് പൊട്ടിക്കാനാണ് തോന്നുന്നത് ,
പരകോടി പാമര കുലജാതര്‍ വസിക്കുന്ന ഭാരതാംബയുടെ വിരിമാറില്‍ ഏകദേശം ഓരോമുപ്പത്മിനിറ്റിലും
ഓരോ ബലാല്‍സംഗം നടക്കുന്നു എന്നാണ് ചിലകണക്കുകള്‍ സൂചിപ്പിക്കുന്നത് . എന്നാല്‍. ഈ കണക്കും തെറ്റായി മാറുന്നു എന്ന ഒരഭിപ്രായമാണ് വിനീതനുള്ളത്. കാരണം , ആയിരം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുമ്പോള്‍ അതിന്നെതിരെ പ്രതികരിക്കാന്‍ രംഗത്ത് വരുന്നത് കേവലം പത്തെണ്ണം മാത്രമാണ്. ഈ പത്താളുകളില്‍ തന്നെ നീതി ലഭിക്കുന്നത് കേവലം മൂന്നെണ്ണത്തിനു മാത്രമാണ്.
എന്തുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ ഇതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ നിര്‍ബന്ധമാവുന്നത് എന്നത് സമൂഹം ഗൌരവത്തോടെ ചിന്തിക്കേണ്ട ഒന്നാണ്.
ഒരിക്കലെങ്ങാനും ഏതെങ്കിലും ഒരു വേട്ട മൃഗത്തിന്റെ കെണിയില്‍ അകപ്പെടുകയും പുറംലോകം അറിഞ്ഞാല്പിന്നെ സമൂഹം അവര്‍ക്ക് നല്കുന്ന മാനസിക പീഡനം അവര്‍ അനുഭവിച്ച ലൈംഗിക പീഡനത്തേക്കാള്‍ വളരെ വലുതാണ്. പാത്തുംപതുങ്ങിയുമുള്ള പരിഹാസവും ചൂഴ്ന്നുനോട്ടവും കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും സഹിക്കാന്‍ കഴിയാത്തതും ഒരായിരം തവണ പീഡിപ്പിക്കപ്പെടുന്നതിനേക്കാള്‍ അസഹ്യവുമാണ്. എന്ന് മാത്രമല്ല , വിവാഹം കഴിഞ്ഞതാണെങ്കിലും അല്ലെങ്കിലും അവരുടെ ജീവിതം പിന്നീടങ്ങോട്ട് സ്നേഹം നിഷേധിക്കപ്പെടുന്ന എല്ലാവര്ക്കും ഭാരമാകുന്ന ഒരു ചവര്‍ ജന്മമായി മാറുകയോ അല്ലെങ്കിൽ നമ്മൾ മാറ്റുകയോ ചെയ്യുന്നു എന്നതാണ് വസ്തുത . അത്കൊണ്ട്തന്നെ ആദ്യം ഒരു പരിവർത്തനം അത്യാവശ്യമായി വരേണ്ടത് പൊതുസമൂഹത്തിനാണ്.അപ്പോൾ മാത്രമേ മാന്യത യുടെ മുഖംമൂടിയും കൊണ്ട്നടക്കുന്ന ഇത്തരം നിഷാദൻമാര്‍ക്കെതിരെ ഇരകൾ രംഗത്ത് വരികയോള്ളൂ...
ഒരിക്കലും പീഡിപ്പിക്കപ്പെടുന്ന പുരുഷന് സമൂഹത്തില്‍നിന്നോ കുടുംബത്തില്‍നിന്നോ ഇത്തരം മാനസികമായി ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നില്ല. ഈ കുറ്റകൃത്യത്തിന് മുമ്പ് എങ്ങിനെയാണോ അവന് ജീവിച്ചിരുന്നത് അതേ രീതിയില്‍ തന്നെ അവന് യാതൊരു മനസാക്ഷി ക്കുത്തുമില്ലാതെ സമൂഹത്തില്‍ ജീവിക്കുന്നു. അവന് പേരുദോമില്ല , പരിഹാസച്ചിരിയില്ല,കുത്തുവാക്കുമില്ല ! പീഡനത്തിനിരയായ സ്ത്രീകളെ മാത്രം വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നു. ഇവിടെയാണ് , നമ്മുടെ 'സാംസ്കാരിക ഔന്നിത്യം' ചോദ്യം ചെയ്യപ്പെടുന്നത് .
ഉദാഹരണമായിട്ട് , ഇന്ന് ശരീരം വിറ്റ് ജീവിക്കുന്ന നമ്മുടെ ഇടയിലെ സ്ത്രീകളെ തന്നെ നമുക്ക് നോക്കാം.അവരെ നാമെത്ര തരംതാഴ്ത്തിയാണ് സംസാരിക്കുന്നത്? അവരെ വേശ്യകളാക്കി മാറ്റിയെടുത്തവരെ നമ്മള് കാണാതെ പോകുന്നു! ഒത്തിരി ശരീര വില്‍പ്പനക്കാരുമായി സംസാരിച്ചതില്‍ നിന്നും 'ഞാന്‍ ലൈംഗീക തൊഴിലാളി' നളിനി ജമീലയുടെ ആത്മ കഥ എന്ന പുസ്തക വായനയില്‍ നിന്നും മനസ്സിലാക്കിയ ഒരുസത്യമുണ്ട് , ഒരു പെണ്ണും സ്വമനസ്സാലെ ഈ തൊഴിലിന് ഇറങ്ങിയവരല്ല മറിച്ച് ഒരിക്കല്‍ പെട്ടുപ്പോയ ചുഴിയില്‍ നിന്ന് രക്ഷപെടാനാവാതെ പോയ പാവങ്ങളാണിവർ. പക്ഷെ, അപ്പോഴും അവളെയിങ്ങനെ ആക്കിത്തീര്‍ത്ത ആളുകള്‍ സമൂഹത്തില്‍ വളരെ മാന്യന്മാരായി തന്നെ ജീവിക്കുന്നു. വീണ്ടും വീണ്ടും ഇത്തരം ഇരകളെ അനായാസം സൃഷ്ടിക്കുന്നു .
ഒരു കാലഘട്ടത്തില്‍ സമ്പന്നനും കയ്യൂക്കുള്ളവനും നിരാലംബരായ ആളുകളുടെ മേല്‍ നടത്തി പോന്നിരുന്ന ഈ പേക്കൂത്ത് ഇന്നെന്തുകൊണ്ടാ
ഇപ്പോള്‍തന്നെ ഇന്ത്യ ഇന്നുവരെ കാണാത്ത രീതിയില്‍ പ്രതിഷേധം അലയടിച്ച 'ഡല്‍ഹിപീഡനം' തന്നെ എടുത്ത് പരിശോധിച്ചാല്‍ നമുക്ക് വ്യക്തമായി കാണാന്‍ കഴിയും നമ്മുടെ കോടതികളുടെ അനാസ്ഥ. നൂറു കോടി ഇന്ത്യന്‍ ജനതയും കുറ്റം ചെയ്തവരും തെറ്റിനെ സമ്മതിച്ചിട്ടും കുറ്റവാളിക്ക് പോലും കുറ്റവും കുറ്റത്തിന്റെ ഭീകരതയും ബോദ്ധ്യമായിട്ടു
അതുകൊണ്ട് സമയബന്ധിതവും മാതൃകാപരവുമായ നീതി നിര്‍വ്വഹണത്തിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പിക്കാന്‍ ഒരല്പസമയമെങ്കിലും ഭരണ കൂടംമാറ്റിവെക്കാന്‍ തയ്യാറായേ മതിയാവൂ....
"എന്താണ് ഈ പീഡനം , എങ്ങനെയാണ് ഈ പീഡനം" എന്ന് ആറു വയസ്സായ സ്വന്തം മോള് എന്റെ സ്വന്തം ഭാര്യയോട് ടി വി കാഴ്ച്ചകള്‍ക്കിടെ ചോദിച്ചപ്പോള്‍ ഉത്തരംമുട്ടി ഉത്തരത്തിലേക്ക് നോക്കി നിസ്സഹായകമായചോദ്യമാണ് ഈ പോസ്റ്റെഴുതാൻ എന്നെ പ്രേരിപ്പിച്ച ഘടകം
'ഒരിക്കലെങ്ങാനും ഏതെങ്കിലും ഒരു വേട്ട മൃഗത്തിന്റെ കെണിയില്‍ അകപ്പെടുകയും പുറംലോകം അറിഞ്ഞാല്പിന്നെ സമൂഹം അവര്‍ക്ക് നല്കുന്ന മാനസിക പീഡനം അവര്‍ അനുഭവിച്ച ലൈംഗിക പീഡനത്തേക്കാള്‍ വളരെ വലുതാണ്'
മറുപടിഇല്ലാതാക്കൂഅതെ ശരിയാണ്, പള്ളിയിൽ പ്രാർത്ഥിക്കാൻ പോലും വിലക്കേർപ്പെടുത്തിയ സൂര്യനെല്ലി പെൺകുട്ടിയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്.
പ്രധിഗരിക്കത്തെ സമൂഹമാണ് എല്ലാത്തിനും കാരണം ,കൊമ്പന് നേരിട്ട് ഇധുപോലെതെ ഒരു വിഷയത്തില്‍ ഇടപെടുമോ...?
ഇല്ലാതാക്കൂ"അതുകൊണ്ട് സമയബന്ധിതവും മാതൃകാപരവുമായ നീതി നിര്‍വ്വഹണത്തിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പിക്കാന്‍ ഒരല്പസമയമെങ്കിലും ഭരണ കൂടംമാറ്റിവെക്കാന്‍ തയ്യാറായേ മതിയാവൂ.... "
മറുപടിഇല്ലാതാക്കൂപടിഞ്ഞാറൻ കാറ്റും നോക്കി നമുക്കിരിക്കാം,ഈ നീതി വരുന്നതും കാത്ത്.. അല്ലാതെന്തു പറയാൻ....??
ഏതായാലും എഴുതാൻ തിരഞ്ഞെടുത്ത വിഷയവും അതിന്റെ അവതരണവും നന്നായി.. ഭാവുകങ്ങൾ ഇക്ക..
ലേഖനം സൂചിപ്പിക്കുന്ന നിയമ പാലന/ നിർവ്വഹണ രംഗത്തെ മെല്ലെപ്പോക്ക് മാത്രമല്ല ഇവിടെ ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യപ്പെടുന്ന വിധം തന്നെ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. മറ്റു കേസുകളെ അപേക്ഷിച്ച് ബലാത്സംഗം ചെയ്യപ്പെട്ട ആളുതന്നെ അത് തെളിയിക്കേണ്ട ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നു. മറ്റു സാധ്യതകൾക്കൊപ്പം തന്നെ, കുറ്റകൃത്യം നടന്നു എന്ന് തെളിയിക്കേണ്ടത് ഇരയുടെ ബാധ്യതയാകുന്ന വിരോധാഭാസം നിലനില്ക്കുന്നു എന്നതാണ് ഇത്തരം അതിക്രമങ്ങൾക്ക് നേരെ കൂടുതൽ കേസ്സുകൾ രജിസ്റ്റർ ചെയ്യപ്പെടാതിരിക്കാനുള്ള ഒരു കാരണം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇവിടെ ഭരണകൂടം പൂർണ്ണമായും പൗരന്റെ സ്വൈര്യജീവിതത്തിനും സുരക്ഷക്കും മേലുള്ള ഉത്തരവാദിത്തത്തിൽ നിന്നും പിന്മാറിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഇതിനേക്കാൾ കഷ്ടമാണ്, സ്ത്രീധന വിരുദ്ധ നിയമം: ഏതൊരു നിയമവും പ്രയോഗിക്കപ്പെടുന്ന ഒരു വിഭാഗമുണ്ടാവണം. പ്രതിയെന്നോ കുറ്റവാളിയെന്നോ വിവക്ഷിക്കുന്ന ഒരു വിഭാഗം. അപ്പോഴേ ആ നിയമത്തിന് സാംഗത്യമൊള്ളൂ... എന്നാൽ, ഇവിടെ ഈ നിയമത്തിൽ അങ്ങനെയൊരു വിഭാഗമേ ഇല്ലാ എന്നതാണ് വിചിത്രം. കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ കുറ്റക്കാരാകുന്ന ഒരു നിയമത്തിൽ എങ്ങനെയാണ് ഒരു വാദിയും പ്രതിയുമുണ്ടാവുക..? അങ്ങനെയില്ലാത്ത ഒരു സംഭവത്തിൽ പിന്നെ 'അത്' ആർക്ക് നേരെയാണ് പ്രയോഗിക്കുക..? അപ്പോൾ, ഇത്തരം നിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കുന്ന വിധത്തിൽ ആവശ്യമായ ഇടപെടലുകളാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.
എന്തായാലും, ഒരു ചർച്ചയും വൃഥാവിലാവില്ല എന്നാണ്. കാരണം, അവിടെ മനുഷ്യർ വിചാരപ്പെടുന്നു. ലേഖനത്തിനഭിവാദ്യങ്ങൾ.!
പിന്നെ, നിന്റെ 'കോറി വര'ക്ക് പ്രത്യേകം വാഴ്ത്തുക്കൾ.!
കാലികപ്രസക്തമായ കുറിപ്പ്. അഭിനന്ദനങ്ങള്‍. വരയും കൊള്ളാട്ടോ...
മറുപടിഇല്ലാതാക്കൂവരട്ടെ, ഇതുപോലുള്ള ചിന്തകള്‍--
മറുപടിഇല്ലാതാക്കൂഞാന് മുമ്പ് സൂചിപ്പിച്ചപോലെ, ഈ പീഡകര്‍ ഒന്നും പുറത്തുനിന്നുള്ളവരല്ല. എന്നെപ്പോലുള്ള സ്ത്രീകളുടെ ,നിങ്ങളെപ്പോലുള്ള ബന്ധുക്കളില്‍ ആരോ ഒരാള്‍ ആണ്. അവരെ നേര്‍വഴിക്കു കൊണ്ട് വരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഇതുപോലുള്ള പോസ്റ്റുകള്‍ പലരുടെയും കണ്ണ് തുറപ്പിക്കും. ഇല്ലെങ്കില്‍ പതുക്കെ പതുക്കെ നമുക്ക് തുറപ്പിക്കാം.
നിയമവും നീതിപീഠവുമോന്നും മാറ്റാന്‍ നമ്മെ ക്കൊണ്ടാവില്ല. പക്ഷെ, നമ്മുടെ അടുത്തിരിക്കുന്ന , അല്ലെങ്കില്‍ നാം എഴുതിയത് വായിക്കുന്ന ഒരാളെങ്കിലും മാറുന്നുവെങ്കില്‍ വിജയത്തിലേക്കുള്ള ആദ്യ ചവിട്ടു പടിയായി.
മൂസയുടെ ആറുവയസ്സുകാരി മകള്‍ ചോദിച്ചത് +2 വിനു പഠിക്കുന്ന എന്റെ മകളുടെയും അവളുടെ രക്ഷിതാക്കളായ ഞങ്ങളുടെയും ഉത്തരമറിയുന്ന ആധിയാണ്.
ആശംസകള്‍.
നല്ല വര ട്ടോ കൊമ്പ .. പീഡനങ്ങൾ ക്കാവശ്യമായ ഉത്തേജനം വരുന്നത് നമ്മുടെ അബോധ തലത്തിൽ നിന്നുമാണ് . ഇത്തരം സമയത്ത് നമ്മുടെ സദാചാര ബോധമാണ് നമ്മെ നിയന്ത്രിച്ചു നിർത്തുന്നത് . എന്നാൽ മദ്യം , മയക്കുമരുന്ന് പോലുള്ള വയുടെ ഉപയോഗം ബോധ പ്രവർത്തനങ്ങളെ മരവിപ്പിച്ചു കളയുന്നു .
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ് .
ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ . ഇരകളെ പിന്നെയും എത്രയോ പേര് മനസിലിട്ട് കൊത്തിവലിക്കുന്നു !
മറുപടിഇല്ലാതാക്കൂവര കൊള്ളാം . പക്ഷെ , കുറച്ചു ന്യു ജെനെരേശന്‍ ആക്കിയോ ? :)
ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം അഞ്ചു വയസ്സായ പിഞ്ചുപൈതല്‍ (ചിലപ്പോള്‍ അതിലും ചെറിയവരും) മുതല്‍ തൊണ്ണൂറു വയസ്സായ മുത്തശ്ശിമാരെപ്പോലും ഇവര്‍ വെറുതേ വിടുന്നില്ല എന്ന സത്യമാണ്... എല്ലാ അതിക്രമങ്ങള്‍ക്കും ശേഷം ഇരകളോട് ചെയ്യുന്ന ക്രൂരതയാകട്ടെ, പൈശാചികവും...
മറുപടിഇല്ലാതാക്കൂഇന്നത്തെ ചുറ്റുപാടുകളില്‍ പ്രസക്തമായ ഒരു ഉണര്‍ത്തു പാട്ട്... വെറുതെ ഞാന്‍ മറ്റൊരു വശം കൂടി ചിന്തിക്കുന്നു... പീഡനം ഒരു ബിസിനസ് ആയി കൊണ്ട് നടക്കുന്നവരുമുണ്ടാകാം.... ഒരു പക്ഷെ ഒരിക്കല്‍ അവര്‍ ഇരകളായിരുന്നിരിക്കാം എങ്കില്‍ പോലും...
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ് .മൂസ്സക്കാ ..
മറുപടിഇല്ലാതാക്കൂപീഡനം എന്നത് സ്ഥിരം കേട്ട് മടുത്ത ഒരു പദം എന്നതിനേക്കാൾ
പീഡിതാവും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന ജീവിത പ്രതിസന്ധികൾ
ഒറ്റ വാക്കിൽ ഒതുങ്ങി തീരില്ല . മൂസാക്ക ഇത്രയും വലിച്ചു നീണ്ടെണ്ട കാര്യം ഇല്ല
എഴുത്ത് തുടരുക ....ആശംസകൾ
വഴിയോരത്ത് കിടന്നു ഉറങ്ങുന്ന തമിഴന്മാർ (അനാഥ)
മറുപടിഇല്ലാതാക്കൂഅവരുടെ നിവര്തിക്കേട് കൊണ്ട് ഉറങ്ങുന്നത് ആണല്ലോ
അവരുടെ കുടുംബത്തിനു വരെ നമ്മൾ സുരക്ഷ കൊടുക്കുന്നില്ല
സര്‍ക്കാര്‍ ഇനിയും നിയമം കര്‍ഷണം ആക്കേണ്ടത് ഉണ്ട്
കാലികപ്രസക്തിയുള്ള ലേഖനം.
മറുപടിഇല്ലാതാക്കൂകൊമ്പന് അഭിനന്ദനങ്ങൾ!
സ്വന്തം കുഞ്ഞുങ്ങളോട് വാത്സല്യമുള്ള ഓരോ പിതാവിന്റെയും നെഞ്ചിലെ തീയാണ് പീഡനവാർത്തകൾ.... എന്തൊരു കരാളകാലം!
സ്റ്റാറ്റിറ്റിക്സ് ഭയപ്പെടുത്തുന്നുണ്ട്
മറുപടിഇല്ലാതാക്കൂനിയമവാഴ്ച്ചയില്ലാത്ത ദേശം അരാജകത്വത്തിലേയ്ക്ക് ആണ്ടുപോകും
നമ്മുടെ ദേശം നിയമലംഘനവാഴ്ച്ചകളുടെ ദേശമാണ്
ആര് കരകയറ്റും എന്ന ചോദ്യത്തിന് ഉത്തരങ്ങളുമില്ല
പെന്‍സില്‍ സ്കെച്ച് നന്നായിരിയ്ക്കുന്നു
കൊമ്പാ,........
മറുപടിഇല്ലാതാക്കൂതാങ്കളെ പോലുള്ള ഒരു അറിയപ്പെടുന്ന ബ്ലോഗർ ഇതിനെതിരെ വചാനയല്ലൊ എന്നത് തന്നെയാണ് വലിയ സമരം,................
കൊമ്പന് അഭിനന്ദനങ്ങൾ!
ഓരോ പീഡനവും മനസ്സില്‍ മുറിവേല്‍പ്പിക്കുന്ന മനുഷ്യത്വമുള്ള ഇന്ത്യന്‍ പൌരന്റെ വനരോദനം ,പക്ഷെ നിയമങ്ങള്‍ കൊണ്ടൊന്നും വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല .ശിക്ഷയെക്കാളും ബലാല്‍സംഗവും രതിവൈകൃതങ്ങളും നടത്താനുള്ള മാനസികാവസ്ഥയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങളെ കണ്ടെത്തുകയും അവ ഇല്ലാതാക്കുകയും ചെയ്യണം .അത് ഉണ്ടാവുകയില്ല ..ജിവിതം ആഘോഷം ആണെന്ന ചിന്താഗതി പടര്‍ത്തുകയും അത് തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉള്ളിടത്തോളം ഇത്തരം പ്രതികരണങ്ങള്‍ എല്ലാം ജലരേഖകള്‍ ആയി ചുരുങ്ങും ..
മറുപടിഇല്ലാതാക്കൂസത്യത്തിൽ പിഞ്ചു കുഞ്ഞിന്നെ ഒക്കെ ഇങ്ങനെ ചെയ്യുന്നവന്റെ സാധനം അരിഞ്ഞിടണം , അതിന്ന് എന്ത് തരം നിയമമാണ് ഇവിടെ ഉള്ളത്, കുഞ്ഞിനെ കൊല്ലാം, കൊന്നവന്ന് ബിരിയാണി അല്ലേ!!!
മറുപടിഇല്ലാതാക്കൂഇന്ത്യയെന്ന് കേട്ടാൽ------------------- ഇപ്പൊ ഓർമവരുന്നത് കുന്തം മാത്രം
നാളെ ഇനി എത്ര കുരുന്നുകൾ ഇരിയാകും എന്നുംകാത്ത് കുറേ പത്രക്കാർ....
അഭിനന്ദനം ഈ എഴുത്തിന്ന്
പിഞ്ചു പൈതങ്ങളില്പോലും ലൈഗിഗത ധര്ഷിക്കുന്ന ഒരു സമൂഹം എങ്ങിനെ യുണ്ടായി എന്ന് നാം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു - മത്തിഷ്ക്കങ്ങളില് വിസ്ഫോടനമുണ്ടാകുന്ന ലൈഗിക വൈകിര്തമുള്ള ചാനലുകളും മദ്യത്തിന്റെ അമിത ഉപയോഗവും കൂടെ യാകുമ്പോള്‍ മനുഷ്യനിലെ പൈശാചികത പുറത്തേക്കു വരുന്നു
മറുപടിഇല്ലാതാക്കൂപെണ്ണെന്നാല് പീഡിപ്പിക്കേണ്ട വസ്തു എന്നാണ് ഈ കാലഘട്ടത്തിന്റെ നിഗമനം...........അത് മാറ്റപ്പെടേണ്ടത് തന്നെയാണ്...പ്രായഭേദമന്യേ അമ്മയെന്നോ മകളെന്നോ സഹോദരിയെന്നോ ഇല്ലാതെ ആണിന്റെ കാമം ഇറക്കിവെക്കാനുള്ള ഇടം അല്ല പെണ്ണെന്ന് ആര്‍ക്കെങ്കിലുമൊക്കെ ചിന്തിക്കാന്‍ ഈ പോസ്റ്റ് ഉതകുമെങ്കില്‍ അതുതന്നെയാണിതിന്റെ വിജയം
മറുപടിഇല്ലാതാക്കൂകൊമ്പ , ചിലത് മനസ്സിനേ വല്ലാണ്ട അസ്വസ്ത്ഥപെടുത്തും ,
മറുപടിഇല്ലാതാക്കൂപ്രത്യേകിച്ച് നമ്മളെ പൊലെ പെണ്മക്കളുടെ അച്ഛന് കൂടിയാകുമ്പൊള് ..!
ആദ്യം മാറേണ്ടത് നമ്മുടെ നീതിന്യായ വ്യവസ്ത്ഥിതികളാണ് ..
ഇന്നു കൊന്നവന് പത്ത് വര്‍ഷം കഴിഞ്ഞാണ് ശിക്ഷ ..
അതു ചിലപ്പൊള്‍ കിട്ടിയാലായി കിട്ടിയില്ലെങ്കില്‍ ആയീ ..
സാക്ഷികളുടെ കൂറ് മാറ്റം വേറേ , കാലമെറെ ചെല്ലുമ്പൊള്‍
വീര്യം കുറയും , മനസ്സ് മാറും , പതിയെ വിസ്മൃതിയിലാകും
അതു തന്നെയാണ് കോടതികള്‍ക്കും വേണ്ടതെന്ന് തോന്നുന്നു
പിന്നെ വെറുതെ വിടാലോ പ്രതികളേ എല്ലാം ..
പക്ഷേ ഇരകള്‍ക്ക് എത്ര കാലം കഴിഞ്ഞാലും എന്തെങ്കിലും മാറ്റമുണ്ടൊ ?
മാറാന്‍ സമൂഹം സമ്മതിക്കുന്നുണ്ടൊ ? നമ്മുടെ സങ്കുചിത മനസ്ത്ഥിതി
അതിന് അനുവദിക്കുമോ ? എതൊരാണുണ്ട് പീഡനത്തിനിരയായ്
പെണ്ണിന് ആദ്യമായി ജീവിതത്തിലേക്ക് കൂട്ടുവാന്‍ കെല്പ്പുള്ളവന് ??
ആദ്യമാദ്യം അവളുടെ എതിര്‍പ്പില്‍ ചെയ്തു പൊയത് പാതകം
സഹതാപ തരംഗം , പിന്നെ അവള് കിടന്ന് കൊടുത്ത് കാണുമെന്നുള്ള
അടക്കം പറച്ചില് , അമക്കി ചിരികള്‍ , മുന്നില്‍ സ്ത്രീകള്‍ തന്നെയുണ്ടാകും
അതു പറയാന്‍ , എതമ്മയാണ് , ഈ പ്രതികരിക്കാന്‍ നടക്കുന്ന അമ്മമാരില്‍
ഏതമ്മക്ക് ധൈര്യപൂര്‍വം പറയാന്‍ പറ്റും , ഈ വേദന പൂണ്ട മകളെ
എന്റെ മകന് ഒരു ജീവിതം കൊടുക്കുമെന്ന് ?? മുട്ട് വിറക്കും അതിന്..
എല്ലാവരും സ്വന്തമെന്നതില്‍ ഒതുങ്ങി പൊകുന്നു , അന്യന്റെ വേദന
അഘോഷവും , അവനവന്റെ മാത്രം കണ്ണിരുമാകുന്ന അവസ്ഥയാണ് മുഴുവനും ..
കൊമ്പന് ചൂണ്ടി കാട്ടിയ വസ്തുതകള്‍ ഇരുത്തി ചിന്തിക്കെണ്ട ഒന്ന് തന്നെ
എന്റെയും ആകുലതകളാണത് , നേരെയാകുമെന്നാശ്വസ്സിക്കാം ..
കാലികമായ ഈ എഴുത്ത് ശ്രദ്ധയര്‍ഹിക്കുന്നു. ഓരോ ബലാത്സംഗത്തിന് ശേഷവും നമ്മുടെ പ്രതിഷേധാഗ്നി കത്തിപ്പടരുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും ഇനിയും നാം ഈ വാര്ത്തകളുമായൊന്നും താദാത്മ്യം പ്രാപിച്ചില്ലല്ലോ. ബലാത്സംഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒച്ച വെച്ചതുകൊണ്ടോ പ്രതികളെ മരിക്കുവോളം തൂക്കിക്കൊന്നതുകൊണ്ടോ പ്രശങ്ങള്‍ അവസാനിക്കുന്നില്ല. ലൈംഗികതയുടെ വ്യാപാരത്തെ തുറന്ന് പ്രോത്സാഹിപ്പിക്കുകയും ലാഭത്തില്‍ പങ്കു പറ്റുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ നിയമത്തിന്റെ ചാട്ട വീശിയതു കൊണ്ടോ ഭീഷണിപ്പെടുത്തിയതു കൊണ്ടോ തല്ക്കാലം ഒരു പ്രതിവിധിയും ഉണ്ടാകാന്‍ പോകുന്നില്ല. കമ്പോളാധിഷ്ടിത സ്ത്രൈണത അടക്കി വാഴുകയാണ് നാടിനെ. പോര്‍ണോഗ്രഫി, ചൈല്‍ഡ് പോണ് അടക്കം നെറ്റിലും നാട്ടിലും സുലഭം. എല്ലാ തരത്തിലുമുള്ള അനാരോഗ്യകരമായ ലൈംഗിക പെരുമാറ്റങ്ങളും സിനിമകളിലും സീരിയലുകളിലും പരസ്യങ്ങളിലും മഹത്വ വല്ക്കരിക്കപ്പെടുന്നു. അങ്ങനെ ആണും പെണ്ണും, മനുഷ്യ ജീവികള്‍ എന്നത് പോയി കമ്പോള ജീവികളായി മാറി. ജനങ്ങള്‍ എയ്ഡ്സ് വന്ന് മരിക്കട്ടെ, മാനസിക രോഗികള്‍ പിഞ്ചു കുഞ്ഞുങ്ങളെ വരെ ബലാല്‍സംഗം ചെയ്ത് കൊല്ലട്ടെ, പെണ്‍കുട്ടികള്‍ കൂട്ടമായി ചുവന്ന് തെരുവുകളിലലയട്ടെ, കുടുംബങ്ങള്‍ തകരട്ടെ. നാം ലൈംഗിക വ്യാപാരം നിര്‍ത്തി വെക്കില്ല എന്നത് സര്‍ക്കാറുകളുടെ നയമാണ്. ലോകത്തോടൊപ്പം ചുവടു പിടിക്കേണ്ടതല്ലേ?
മറുപടിഇല്ലാതാക്കൂഇതൊന്നും അഡ്രസ് ചെയ്യാതെ പ്രതികളെ തൂക്കിക്കൊല്ലുന്ന സമയം അറീക്കമെന്നും ബലാത്സംഗ വകുപ്പ് മന്ത്രി രാജിവെക്കമെന്നുമാവവശ്യപ്പെട്ടു കൊണ്ടുമുള്ള പ്രകടങ്ങള്‍ കൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല.
ആശംസകള്‍
നന്നായി കൊമ്പാ..വരയും ഗംഭീരം.
മറുപടിഇല്ലാതാക്കൂപ്രസക്തമായ ഒരു വിഷയത്തെപ്പറ്റിയുള്ള പോസ്റ്റ് , നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകണം ഇത്തരം കേസുകളുടെ കാര്യത്തില്‍ എങ്കിലും . ചിത്ര കലയിലും ഒരു പരീക്ഷണം നടത്തിയല്ലേ ? വമ്പത്തരങ്ങള് കൂടുന്നു :)
മറുപടിഇല്ലാതാക്കൂകാലിക പ്രസക്തം... പീഡനം പീഡനം സർവ്വത്ര പീഡനം, പണ്ടൊക്കെ അത് കേൾക്കുമ്പോൾ ഒരു തരം ആകാംക്ഷയും പിന്നീട് നിസ്സംഗതയായിരുന്നു. എന്നാൽ ഇന്ന് കൊമ്പൻ പറഞ്ഞ പോലെ മനസ്സിലൊരു ആധിയാണ്,. പെണ്മക്കൾ ഉള്ള അച്ഛനാണല്ലോ ഞാനും.
മറുപടിഇല്ലാതാക്കൂവരികളും വരയും നന്നായി.... ആശംസകൾ
നിയമങ്ങൾ കൊണ്ടൊന്നും ഇത് പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, എങ്കിലും അർഹിക്കുന്ന ശിക്ഷ കുറ്റവാളികൾക്ക് ലഭ്യമാക്കുന്നതിലാണ് അധികാരികൾ ശ്രദ്ധിക്കേണ്ടത്
കാലഹരണപ്പെട്ട ഒരു നീതിന്യായ വ്യവസ്ഥ ഇപ്പോഴും പിന്തുടരുന്നതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പോരായ്മ എന്ന് തോന്നുന്നു. കാലാകാലങ്ങളില്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ ശിക്ഷാനിയമങ്ങളില്‍ കൊണ്ടുവരാതിടത്തോളം കാലം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടാനുള്ള സാധ്യത ഏറുകയും കുറ്റകൃത്യങ്ങള്‍ അധികരിക്കയും ചെയ്യുന്നു എന്നതാണ് സത്യം.
മറുപടിഇല്ലാതാക്കൂപീഡനങ്ങള് പലതും നടന്നു കഴിഞ്ഞു പ്രതിവിധികള്‍ തേടുന്നതിനു പകരം നടക്കാതിരിക്കാനുള്ള സംരക്ഷിത ചുറ്റുപാടുകള്‍ സൃഷ്ട്ടിച്ചെടുക്കുക എന്നതാണ് ഭരണകൂടങ്ങള്‍ ആദ്യം ചെയ്യേണ്ട കര്‍മ്മം. ഇന്ത്യയെപ്പോലൊരു രാജ്യത്ത് അത് തികച്ചും പ്രായോഗികമാക്കാന്‍ ആവില്ലെങ്കിലും എഴുപതു ശതമാനം വരെയെങ്കിലും വിജയകരമായി നടപ്പിലാക്കാം എന്ന് കരുതുന്നു.
തികച്ചും കാലികമായ ഗൌരവതരമായ പോസ്റ്റ്.
സമൂഹ നന്മക്ക് വേണ്ടിയുള്ള പോസ്റ്റുകള്‍ അത് ലേഖനമോ കഥയോ കവിതയോ എന്തുമാകട്ടെ എത്ര എഴുതിയാലും അതിന്റെ പ്രാധാന്യം കുറയുന്നില്ല. ആറു വയസ്സുള്ള കുട്ടി എന്താ പീഡനം എന്ന് ചോദിച്ചാല്‍ എന്താണു നമുക്ക് പറയാനുണ്ടാകുക...? മൂന്നു വയസ്സുള്ള കുഞ്ഞിനെ ടി വി യില്‍ കാണിക്കുമ്പോള്‍ മുഖം മറച്ചു കാണിക്കേണ്ട ഒരു ഗതി കെട്ട സമൂഹത്തിലാണ് ഇന്ന് നമ്മള് ജീവിക്കുന്നത്. പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ സമയബന്ധിതവും മാതൃകാപരവുമായ നീതി നിര്‍വ്വഹണത്തിലൂടെ സാമൂഹ്യ സുരക്ഷ ലഭിക്കുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം .
മറുപടിഇല്ലാതാക്കൂചിത്രം നന്നായി
Maha Bharatheeyam ...!
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!!!
നല്ല കുറിപ്പ് മൂസാക്ക. പെണ്മക്കൾ ഉള്ള എല്ലാവരുടെയും ആശങ്കളാണ് ഈ പോസ്റ്റിൽ.
മറുപടിഇല്ലാതാക്കൂഅഞ്ചു വയസ്സുകാരിയിൽ കാമം തീർക്കുന്നവർ ജീവിച്ചിരിക്കാൻ അര്‍ഹരല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത് . നിയമങ്ങൾ കരശനമാക്കിയെ പറ്റു . അത് നടപ്പാക്കുന്നതും കാലതാമസമില്ലാതെ ആവണം .
ഒരിക്കലെങ്ങാനും ഏതെങ്കിലും ഒരു വേട്ട മൃഗത്തിന്റെ കെണിയില്‍ അകപ്പെടുകയും പുറംലോകം അറിഞ്ഞാല്പിന്നെ സമൂഹം അവര്‍ക്ക് നല്കുന്ന മാനസിക പീഡനം അവര്‍ അനുഭവിച്ച ലൈംഗിക പീഡനത്തേക്കാള്‍ വളരെ വലുതാണ്'
മറുപടിഇല്ലാതാക്കൂനാം ആധി പിടിക്കുന്നു പ്രതികരിക്കുന്നു.. പക്ഷെ... ചെയ്യേണ്ടവർ ഒന്നും ചെയ്യുന്നില്ലല്ലോ മൂസാ ...
മറുപടിഇല്ലാതാക്കൂനന്നായി കുട്ടികള്‍ക്ക് മുന്പില് ഉത്തരം മുട്ടുന്ന ഭരണാധികാരികള്‍ ആണ് നാളത്തെ ചോദ്യ ചിഹ്നങ്ങള്‍
മറുപടിഇല്ലാതാക്കൂ'പീഡന'മെന്ന അധാര്‍മ്മിക ചേഷ്ടകളില്‍ സ്ത്രീ വല്ലാതെ ഇരയാക്കപ്പെടുന്നുവെന്നത് യാഥാര്‍ത്ഥ്യം.ജാഹിലിയ്യാ കാലത്ത് പെണ്മക്കളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന പ്രാകൃത കഠോര മനസ്സുകളെ ലോകോത്തര മനുഷ്യമാതൃകകളാക്കിയത് പ്രവാചകന്റെ ദിവ്യപ്രോക്തവും യുക്തിസഹവുമായ ഇടപെടലുകള്‍ ....ഫറോവമാരുടെ കാലഘട്ടം പോലെയുള്ള സമൂഹങ്ങളിലും മറ്റും പീഡനങ്ങള്‍ പലതരത്തിലും സംഭവിച്ചിരുന്നതായി
മറുപടിഇല്ലാതാക്കൂകാണാം.ഇന്നു ശാസ്ത്രം അതിന്റെ പരമകാഷ്ഠയില്‍ 'അഭിവൃദ്ധി'പ്പെട്ടുവെന്നു ഊറ്റം കൊള്ളുമ്പോഴും സത്യവും നീതിയും ധര്‍മ്മവും മാനുഷിക സീമകളെ മറികടന്നു ചരിത്രത്തില്‍ ഇങ്ങിനെയൊരു കാലഘട്ടം കടന്നു പോയിട്ടുണ്ടോ എന്ന് സംശയിക്കുന്നത് വരെ എത്തിയിട്ടുണ്ട്.പരിഹാരം ഒന്നേയുള്ളൂ ...അത് പ്രവാചകന്മാര് വഴി പകര്‍ന്നു കിട്ടിയ സക്രിയമായ ധര്‍മ്മ സംഹിതയാണ്.പരലോക മോക്ഷവും ദൈവികാഭിഷ്ടവും മുന്നില്‍ കണ്ടുള്ള ജീവിത മാറ്റം.ആശംസകള്‍ !!
'തോംസണ്‍ റോയിട്ടേഴ്സ്ന്റെ അഭിപ്രായ സര്‍വേ' പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും മോശമായ ജീവിതസാഹചര്യങ്ങളുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് നമ്മുടെ ഇന്ത്യയാണെന്ന് കേള്‍ക്കുമ്പോള്‍ , ..............
മറുപടിഇല്ലാതാക്കൂകേള്ക്കുമ്പോള് മനസ്സിലറിയാതെ ഒരു ഭീതി ചോദ്യ ചിഹ്നം പോലെ വളയുകയാണ് ... നാമെവിടെക്കാണ് പോകുന്നത്... ചെന്ന് ചെന്നിതെവിടെ എത്തും.......... നമ്മുടെ നിയമ വ്യവസ്ഥിതിയില്‍ ഇനി വിശ്വാസമാര്പ്പിച്ചിട്ടു ഒരു നേട്ടവും ഉണ്ടെന്നു തോന്നുന്നില്ല.. അതല് എന്നും കോരനുള്ള കഞ്ഞി കുമ്പിളില്‍ തന്നെയാണ്.... കയ്യൂക്കുള്ളവന് .. കാര്യക്കാരന്‍...
കൊമ്പാ....നന്നായി....ഈ കാലത്തിന് അനുയോജ്യമായ പോസ്റ്റ്.
മറുപടിഇല്ലാതാക്കൂകൊച്ചു കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല...പക്ഷെ പറഞ്ഞു കൊടുത്തില്ലെങ്കില്‍ അതിലേറെ കഷ്ടം.....
എന്താടോ ഇന്ത്യ നന്നാവാത്തേ??
വരയും നന്നായി....
തലയ്ക്കു വെളിവുള്ളവര്‍ ആരും പീഡിപ്പിക്കാന്‍ നില്‍ക്കില്ല. പീഡിപ്പിക്കുന്നതില്‍ നിന്ന് അവര്‍ക്ക് ഒരാനന്ദവും ലഭിക്കുന്നില്ല. അഥവാ ഇത് ഒരു 'രോഗ'മാണ്. രോഗിയെ ചികില്സിക്കുന്നതിനെക്കാള് നല്ലതാണ് രോഗത്തിന് അനുകൂലമായ സാഹചര്യം ഒരുക്കാതിരിക്കുക എന്നത്.
മറുപടിഇല്ലാതാക്കൂചെറുപ്പന്നേ ഉള്ള ശിക്ഷണമില്ലായ്മ,എന്ത് ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്ന ഒരു ബോധം ഉള്ളിലുണ്ടാവുക എന്നിവ ഈ 'രോഗത്തിന്റെ' വ്യാപ്തി കൂടുന്നു.
ഭരണകൂടവും കോടതിയും തെറ്റു ചെയ്തവരെ ശിക്ഷിക്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ ചെയ്യ്യുന്നു അല്ലാതെ ജനതയെ ഉദ്ധരിക്കാന്‍ അവര്‍ക്കാകുന്നില്ല. വീടും വിദ്യാലയവും ആ ധര്‍മ്മം നിറവേറ്റുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.
നല്ല പോസ്റ്റിനു നന്മകള് നേരുന്നു
പോസ്റ്റിന്റെ കാലിക പ്രസക്തി വീണ്ടും ഞാനെടുത്തു പറയണ്ട ആവശ്യമില്ലല്ലോ. ചില ഞരമ്പ് രോഗികൾ കാട്ടിക്കൂട്ടുന്ന ഈ മനോരോഗം കൂടുതൽ ആളുകളിലേക്ക് പടർന്ന് പിടിക്കുന്നത് പോലെ. ബലാത്കാരമായി സെക്സിലേർപ്പെടുന്നതിൽ എന്ത ആനന്ദമാണു കിട്ടുക. ഹൃദ്യമായ ആ അനുഭവത്തിനു പങ്കാളികളുടെ മാനസികാവസ്ഥ വളരെ വലുതാണു. മനോരോഗികൾക്ക് മാത്രമേ ബലാത്സംഗത്തിലേർപ്പെടാൻ പറ്റൂ. കുട്ടികളെ പീഢിപ്പിക്കുന്നവർ ആ രോഗത്തിന്റെ ഉന്മാദമായ അവസ്ഥയിലും. ബോധവത്കരണത്തോടൊപ്പം, ലൈംഗിക വിദ്യാഭാസവും നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണു സമകാലീന സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
മറുപടിഇല്ലാതാക്കൂഇത്തരമൊരു വിഷയം കൈകാര്യം ചെയ്യാൻ കാണിച്ച മനസ്സിനു നന്ദി. എഴുത്തിനു ആശംസകൾ.
എഴുത്ത് ഇഷ്ടായി ...
മറുപടിഇല്ലാതാക്കൂപോം വഴികളില്ലാത്ത പ്രശ്നമല്ല ഇതൊന്നും നമ്മുടെ മൌനഗുരുവിനെയും പരിവാരങ്ങളെയും മുരിക്കില്‍ കെട്ടി അടിക്കുക തന്നെ വേണം യോജിക്കുന്നു ...
നല്ല ലേഖനമാണ് കൊമ്പന്‍ക്കാ
മറുപടിഇല്ലാതാക്കൂസാധാരണക്കാരുടെ ഭാഷയില്‍ വളച്ചുകെട്ടില്ലാതെ ഇന്ന് സമൂഹം ഏറെ ചര്‍ച്ചചെയ്യുന്ന ഒരു വിഷയം അവതരിപ്പിച്ചു.....
മറുപടിഇല്ലാതാക്കൂ'തോംസണ്‍ റോയിട്ടേഴ്സ്ന്റെ അഭിപ്രായ സര്‍വേ' പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും മോശമായ ജീവിതസാഹചര്യങ്ങളുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണെന്ന് കേള്‍ക്കുമ്പോള്‍ , നാടിനെ സാമ്പത്തികോന്നതിയിലെത്തിക്കാനും രാജ്യത്തെ ജനങ്ങളെയൊക്കെ സമ്പന്നരാക്കി മാറ്റാനും വേണ്ടി 'പൊതുസ്വത്ത്' മുഴുവന്‍ കൊള്ളയടിച്ചും 'ഉപ്പുതൊട്ടു കര്‍പ്പൂരംവരെ' സകല വസ്തുക്കള്‍ക്കും വിലകൂട്ടിയും ആത്മാര്‍ത്ഥ പരിശ്രമം നടത്തുന്ന സര്‍ദാര്‍ജിയേയും മദാമ്മയേയും മുരിക്കിന് കൊമ്പ് വെട്ടി നാല് പൊട്ടിക്കാനാണ് തോന്നുന്നത് ..... എന്ന ഭാഗമാണ് എനിക്കേറ്റവും ഇഷ്ടമായത്......
സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് നാടിനെ കട്ടുമുടിക്കുന്ന ഭരണാധികരികളുടെ പിടിപ്പുകേടനിന്റെ ഉല്‍പ്പന്നമായി സ്ത്രീകളുടെ അരക്ഷിതാവസ്ഥയെയും കാണേണ്ടതുണ്ട്......
പുറത്തു വിടുന്ന കണക്കുകളേക്കാൾ ഭയാനകരമാണ് ചിലപുറത്തു വരാത്ത കണക്കുകൾ
മറുപടിഇല്ലാതാക്കൂഭാരതത്തിറെ മഹത്തായ പൈതൃകം നഷ്ട്ടപെട്ടു പോയ ഒരു അവസ്ഥ ? മനുഷ്യന്റെ ശരീരവും മൃഗത്തിന്റെ ഭുദ്ദിയുമായി ചില ചെകുത്താന്മാർ കാട്ടിയ നെറികേടിന്റെ ഫലമായി ലോകരാജ്യങ്ങളുടെ മുന്നില്‍ നാണം കെട്ടുപോകുന്ന ഒരു അവസ്ഥ
ലേഖനം സൂചിപ്പിചതുപൊലെ ചെറിയ കുട്ടികല്ക്കുപോലും രക്ഷയില്ലാത്ത ഒരവസ്ഥ ! എത്ര ഭയാനകാരം , എനിക്ക് തോനുന്നത് ഈ പീഡനത്തിൽ പിടിക്കപെട്ടവരിൽ കൂടുതലും ആളുകള്‍ മദ്യത്തിണോ മറ്റു ചില ലഹരിക്കോ അടിമപെട്ടവരാണ്
ലേഖനം അസ്സലായി കോമ്പാ .... ഈ അക്ഷരതെറ്റ് ഒഴിവാക്കാമെന്ന് കാണിച്ചു തന്നു എനിക്ക്:) അതുകൊണ്ട് ഞാനും ശക്തമായി തിരിച്ചു വരും
പീഡനത്തിൽ ഉൾപ്പെടുന്ന പുരുഷന്മാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം ....
മറുപടിഇല്ലാതാക്കൂപീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികൾ ജീവിതക്കാലം മുഴുവൻ കഷ്ട്ടപ്പെടുകയും പീഡിപ്പിച്ചവൻ രണ്ടാഴ്ചക്കു ശേഷം കൂടുതൽ മാന്യനായി നാട്ടില വിലസുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ് ആദ്യം മാറേണ്ടത് .
ഒരു ആണിന്റെ മാനസിക വയ്കല്യതിന്റെ ഇരയാകുന്ന ഒരു പെണ്ണ് തന്റെ ജീവിതം മുഴുവന്‍ പിന്നീട് അതിന്റെ ദൂഷ്യ ഫലം അനുഭവിക്കേണ്ടി വരിക എന്നത് ഭയാനാകും തന്നെ..ഇതിനെതിരായി ശക്തമായ ശിക്ഷ കാലതാമസമില്ലാതെ നടപ്പാക്കേണ്ടത് ആവശ്യം ആണ്...പീഡനത്തെ കുറിച്ച് കഥകലും ഉപകഥകളും അഭിമുഖങ്ങളും അഭിപ്രായങ്ങളും ഉണ്ടാക്കുന്ന മാധ്യമങ്ങള്‍ പീടിപ്പിച്ചവന് കിട്ടുന്ന ശിക്ഷ കൂടി അതിന്റെ തീക്ഷനതയോട് കൂടി വിവരിച്ചു കാണിച്ചാല്‍ സമൂഹം കുറച്ചെങ്കിലും നന്നായേനെ.....നല്ലരു ലേഖനം .....
മറുപടിഇല്ലാതാക്കൂകാലിക പ്രസക്ത മായ ഒരു വിഷയത്തെ , നല്ല നിരീക്ഷണ ത്തോടെയും , വ്യക്തമായ വായനയുടെയും അടിസ്ഥാനത്തില്‍ ആണ് കൊമ്പന് ഇവിടെ അവതരിപ്പിച്ചത്. പീഡനങ്ങള്‍ ക്ക് എതിരെ ജനരോഷം അണപൊട്ടി തെരുവുകള്‍ സമരങ്ങള്‍കൊണ്ട് നിറയുമ്പോഴും പുതിയ പുതിയ പീഡനങ്ങള്‍ അരങ്ങേറുന്നു.
മറുപടിഇല്ലാതാക്കൂനീതിയുടെ മാലാഖയുടെ കണ്ണുകള്‍ കെട്ടിയിരിക്കുന്ന കറുത്ത തുണി വലിച്ചു താഴെ ഇടാന്‍ സമയമായി.
നല്ല ലേഖനം
അഭിനന്ദനങ്ങള്‍
രചനയിലെ വിഷയം കാലികപ്രസക്തിയുള്ളത് കൊണ്ട് വ്യത്യസ്തമാകുന്നു. നിയമങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ പോതുരോഷം ഉയര്‍ന്നതുകൊണ്ടോ പീഡനങ്ങളില്‍ വല്ല മാറ്റമൊന്നുമുണ്ടാകുന്നില്ലെന്ന് നമ്മുടെ കണ്മുന്നില് കാണുന്ന സത്യമാണ്. ഇവിടെ മനുഷ്യന്റെ ചിന്തയിലാണ് മാറ്റം വേണ്ടത്. അതിനെകുറിച്ചാവണം ചര്‍ച്ചകള്‍ നടക്കേണ്ടത്.
മറുപടിഇല്ലാതാക്കൂകൊമ്പന്റെ തനതായ ശൈലിയിൽ കാര്യപ്രസക്തമായ ലേഖനം. നിയമങ്ങൾ ഇല്ലാതെയല്ല അതു നടപ്പിലാക്കുന്ന കാര്യത്തിൽ വെള്ളം ചേർക്കുന്ന പ്രവണതകൾ ആണ് വില്ലൻ. അഭിനന്ദനങ്ങൾ..
മറുപടിഇല്ലാതാക്കൂവേട്ടക്കാരും ഇരകളും !!!! വേട്ട മൃഗങ്ങളുടെ രോദനം കാലം കഴിഞ്ഞാലും മനുഷ്യ മൃഗങ്ങള്‍ കേള്‍ക്കില്ല !!!
മറുപടിഇല്ലാതാക്കൂ'കാശുള്ളവന് കൂറ് മാറ്റാൻ കെൽപ്പ് ഉള്ളിടത്തോളം കാലം -
മറുപടിഇല്ലാതാക്കൂഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല!
മാത്രകാപരമായ, കർക്കശ ശിക്ഷാനടപടികളും വേണം -
'ആസ്ഥിയുടെ അടിസ്ഥാനത്തിൽ പൌരന്റെ സംരക്ഷണം, അതും "Z" കാറ്റഗരിയിൽ, എന്നാ അവസ്ഥയെ സുപ്രീം കോടതി വരെ പരാമർശിച്ച കാഴ്ചയാണ് കാണുന്നത്!
ആശംസകൾ
പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്നു ,ആര്‍ക്കും( നിയമം ,അധികാരി വര്‍ഗം ) ഒന്നും ചെയ്യാന്‍ പ്രത്യേകിച്ച് താല്പ്പര്യമോന്നും കാണുന്നില്ല എന്നിരിക്കിലും നമുക്ക് എഴുതിയെങ്കിലും ചുമ്മാ പ്രതിക്ഷേധം രേഖപ്പെടുത്താം .വീണ്ടും എഴുതുക
മറുപടിഇല്ലാതാക്കൂരക്ഷിതാക്കള് മോള് വായിച്ച് പേടിക്കണ്ട എന്ന് കരുതി പത്രത്തില്‍ നിന്ന് പീഡന വാര്‍ത്തകളൊക്കെ വെട്ടിമാറ്റിയ ഒരു കാര്‍്ട്ടൂണ്‍ വരച്ചിരുന്നു വി ആര് രാഗേഷ്.. ഒടുക്കം പത്രത്തില്‍ വായിക്കാനായി വേറെ ഒന്നും ഇല്ല എന്നതാണ് അതിലെ നര്‍മ്മം..
മറുപടിഇല്ലാതാക്കൂഞാന് പൊതുവെ ചിന്തിക്കാറ് നേരെ തിരിച്ചാണ്..
പത്രങ്ങള്‍ എന്തിനാണ് ഇത്തരം നീച വാര്‍ത്തകള്‍ ഒന്നാം പേജില്‍ കൊടുക്കുന്നതെന്ന്.. ചാനലുകള്‍ ഇത്ര മോശം വാര്‍ത്തകള്‍ക്ക് ഇത്ര സമയം കൊടുക്കുന്നതെന്ന്....
നന്മയുള്ളവാര്ത്തകള്.. സ്നേഹമുള്ള വാര്‍്ത്തകള്‍., പാലിയേറ്റീവി പ്രവര്‍ത്തനങ്ങള്‍... സേവന പ്രവര്‍ത്തനങ്ങള്‍.... എല്ലാം വെറും പ്രാദേശിക പേജുകളില്‍ ഒതുങ്ങുന്നതെന്താണ്....
തികച്ചും കാലിക പ്രസക്തം . ചുറ്റുപാടുകള്‍ മാറുന്നു. പുതിയ തലമുറയും -പലതും നമ്മെ ഭയപ്പെടുത്തുന്നു
മറുപടിഇല്ലാതാക്കൂഅന്പതാമത്തെ കമന്റ് എനിക്കിടണം.
മറുപടിഇല്ലാതാക്കൂവായിക്കാനെന്തു സുഖം... ഒരു നല്ല ഓളത്തില്‍ എഴുതി വെച്ചിരിക്കുന്നു.. അതും അക്ഷര പിശകുകള്‍ ഇല്ലാതെ തന്നെ. പക്ഷെ ഇങ്ങനൊരു എഴുത്തിന്റെ ആവശ്യം എന്താണ് എന്നത് മുഴുവന്‍ വായിച്ചിട്ടും എനിക്ക് പിടിക്കിട്ടുന്നില്ല.. എന്റെ വിവരക്കേട് കൊണ്ടായിരിക്കാം. ആകെ കൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇരകള്‍ ഇരകളായി തുടരുന്നതിന് കാരണം ഈ സമൂഹം തന്നെയാണ് എന്നതാണ്.. പിന്നെ നമ്മള് മാറ്റത്തിന്റെ ശബ്ദം വിളിച്ചോതാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ ? ഇവിടെ എന്തെങ്കിലും സംഭവിച്ചോ ? അപ്പോള്‍ ഇതിനൊക്കെ എതിരെ ശബ്ധിക്കുന്നതിനു പകരം ക്രിയാത്മകമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത് ? അത്തരം ആശയങ്ങളെ കൊണ്ട് വരൂ, എഴുതി ഫലിപ്പിക്കൂ.. കൂട്ടിന് ഞാനുമുണ്ട്. :)
മറുപടിഇല്ലാതാക്കൂവരച്ച ചിത്രം കൊള്ളാം ട്ടോ....
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഇന്ന് കൂടിവരികയാണ്.
മറുപടിഇല്ലാതാക്കൂഎട്ടും പൊട്ടും തിരിയാത്ത പിഞ്ചുപൈതങ്ങളെപ്പോലും നമ്മുടെ രാജ്യത്ത് ലൈംഗികചേഷ്ടകള്‍ക്ക് ഉപയോഗിക്കുന്നു എന്നത് ഇതെഴുതുമ്പോള്‍ പോലും ലജ്ജിച്ച് തല താഴ്ത്തേണ്ടി വരുന്നു.എങ്കിലും ഭരണകൂടങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ ഇത്തരം വാര്‍ത്തകള്‍ തുരുമ്പെടുത്ത വിഷയമായി മാറി.അതൊക്കെ സര്‍വ്വസാധാരണമായ വിഷയം പോലെ.
കര്‍ക്കശമായ കടുത്തനിയമങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക്
സാധിക്കുന്നില്ല എന്നത് തന്നെയാണ് ഇത് വീണ്ടും സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ ഹേതു.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും പണമുപയോഗിച്ചും കുറ്റവാളികള്‍ രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു,അപ്പോള്‍ നിയമമൊക്കെ നിയമപുസ്തകത്തില്‍ മാത്രം ഒതുങ്ങുന്നു.
സമകാലികഅവസ്ഥയോട് പ്രതികരിച്ചുള്ള താങ്കളുടെ ഈ കുറിപ്പ് വായിച്ചു.അവസരോചിതമാണിത്.
ഇന്ന് പീഡന വാർത്തകൾ മാത്രമേ ഉള്ളു എല്ലാ പത്രത്തിലും ടിവിയിലും ...
മറുപടിഇല്ലാതാക്കൂഇന്നലെ റിപ്പോർട്ടർ ടിവിയിലെ വിറ്റ്നെസ്സ് പരിപാടിയിൽ കാണിച്ചതിൽ ഭൂരിഭാഗവും പീഡന വാർത്തകൾ ..
പീഡനം ഇല്ലാത്ത ഒരു ദിവസം ഇന്ത്യ മഹാരാജ്യത്ത് ഉണ്ടാകില്ല ..
ഇന്ത്യ മുന്നോട്ടു , മുന്നോട്ടു ,മുന്നോട്ടു ...
മനുഷ്യൻ - മനുഷ്യ മൃഗം - മുന്നോട്ടു മുന്നോട്ടു മുന്നോട്ടു ...
ഭാരതമെന്നപേരുകേട്ടാല് അഭിമാനപൂരിതമാകണമന്തരംഗം! കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കുഞെരമ്പുക്കളില്! .ഇതോക്കെയാണോ നമ്മുക്ക് അഭിമാനികുള്ളത് .നമ്മള് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഞാന് ഒരിക്കല്‍ ഡല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒരു ചേച്ചിയോട് ചോദിച്ചു എന്താ അവിടെ സംഭവിക്കുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്ന്! അവര്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു "അവിടെ മാത്രമേ കൊടിയുടെ കീഴിലല്ലാതെ മനുഷ്യന്മാരായി റിയാക്റ്റ് ചെയ്യുന്നത് കാണുകയുള്ളൂ"...സത്യമാണ് അവര്‍ പറഞ്ഞതും
മറുപടിഇല്ലാതാക്കൂപ്രസക്തമായ ലേഖനം.... സ്ത്രീ പീഡനങ്ങള്‍ സമൂഹത്തിന്റെ പിന്നോട്ടുള്ള ചുവടുവയ്പ്പാണ് സൂചിപ്പിക്കുന്നത്.... അതിനു ആണ് പെണ് ഭേതമന്യേ സമൂഹത്തിനാകെ ഉത്തരവാദിത്തം ഉണ്ട്....
മറുപടിഇല്ലാതാക്കൂമനുഷ്യനില് ഉള്ള മൃഗ തൃഷ്ണ , അതാണ് ഇത്തരം ചെയ്തികളിലൂടെ പുറത്തു വരുന്നത് .. അതിലേറെ ഒരു വലിയ പപ്രശ്നം കൊമ്പന് മൂസ ഈ പോസ്സ്റ്റിലൂടെ അവതരിപ്പിച്ചു .. കുഞ്ഞുങ്ങളോട് നമ്മള് ഈ പീഡനത്തെ കുറിച്ച് എങ്ങനെ പറയും ? എങ്ങനെ പറഞ്ഞു മനസിലാക്കും ?ഇപ്പോള്‍ കുഞ്ഞുങ്ങള്‍ ആണല്ലോ കൂടുതല്‍ വേട്ടയാടപ്പെടുന്നത് ..
മറുപടിഇല്ലാതാക്കൂസമൂഹം തരം താഴുന്നത് കാണുമ്പോള്‍ സഹതാപത്തോടെ നോക്കി നില്‍ക്കേണ്ടി വരുന്നു.
മറുപടിഇല്ലാതാക്കൂ"ഒരു പെണ്ണും സ്വമനസ്സാലെ ഈ തൊഴിലിന് ഇറങ്ങിയവരല്ല മറിച്ച് ഒരിക്കല്‍ പെട്ടുപ്പോയ ചുഴിയില്‍ നിന്ന് രക്ഷപെടാനാവാതെ പോയ പാവങ്ങളാണിവർ." - എന്ന വാചകത്തോട് മാത്രം യോജിക്കുന്നില്ല. കാരണം സ്വമനസ്സാലെ ഇറങ്ങിയവരും ഇതില്‍ ഉണ്ട് എന്നത് വസ്തുതയാണ്. വന്‍ നഗരങ്ങളിലെ കോളേജുകളില്‍ പഠിക്കുന്ന പല പെണ്‍കുട്ടികളും എക്സ്ട്രാ പോക്കറ്റ് മണിക്കായി സ്വ മനസ്സാലെ ശരീരം വില്‍ക്കുന്നുണ്ട്. ഇവ പിടിക്കപ്പെടുകയോ, മറ്റുള്ളവര്‍ അറിയുകയോ ചെയ്യുമ്പോള്‍ പീഡന പട്ടം എടുത്ത് അണിയുന്നു. ബാംഗ്ലൂര്‍ ഇതിനു നല്ല ഒരു ഉദാഹരണം ആണ്.
യഥാര്‍ത്ഥ ഇരകളും ,അതുപോലെ തന്നെ ഇരയായി അഭിനയിക്കുന്ന കുറച്ചു പേരും പീഡന വിഷയത്തില്‍ ഉണ്ട് എന്നത് ഒരു നഗ്ന സത്യം മാത്രം..
വിഷയം വളരെ പ്രസ്കതമാണ്. ഇനിയും വരട്ടെ ഇത്തരം പോസ്റ്റുകള്‍.
"സമയബന്ധിതവും മാതൃകാപരവുമായ നീതി നിര്‍വ്വഹണത്തിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പിക്കാന്‍ ഒരല്പസമയമെങ്കിലും ഭരണ കൂടംമാറ്റിവെക്കാന്‍ തയ്യാറായേ മതിയാവൂ...."
മറുപടിഇല്ലാതാക്കൂഎവിടെ സമയം?തമ്മില്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കുന്നതിനും....
പിന്നെ മറവി എന്ന അനുഗ്രഹം ലഭിച്ചവരാണല്ലോ നാമെല്ലാം!
വീണ്ടും അത്യാഹിതം സംഭവിക്കുമ്പോള്‍.........
നല്ല ലേഖനമായി.അഭിനന്ദനങ്ങള്‍
ആശംസകളോടെ
കൊമ്പനു വരികളെപ്പോലെ തന്നെ വരയും ഇണങ്ങുമെന്നു മനസ്സിലായി. പിന്നെ വിഷയം അത്യധികം ഗൌരവ സ്വഭാവമുള്ളതാണ്. പത്രങ്ങളിലും ചാനലുകളിലും ഇപ്പോള്‍ ഇതിനു പ്രത്യേക പംക്തി തന്നെ തുടങ്ങിയ ലക്ഷണമാ. ഈ പീഡന വിദഗ്ദന്മാരുടെ മുഖം മറക്കാത്ത പടങ്ങള്‍ തുടര്‍ച്ചയായി കാണിക്കാന്‍ ചാനലുകാരും പത്രക്കാരും തയ്യാറാകുമോ ആവോ? സംഭവം നടന്നു ഒരാഴ്ചക്കുള്ളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യം വന്നാല്‍ എത്ര നന്നായിരിക്കും. വെറും മോഹം മാത്രം.
മറുപടിഇല്ലാതാക്കൂപീഡനം ഇന്നൊരു ആനുകാലിക വിഷയം തന്നെ ..ബ്ലോഗ് എഴുതാനും പിന്നെ വാര്‍ത്തയാക്കാനും ..ഇടയ്ക്കിടെ മുതലാളിമാരുടെ കാശ് കുത്തിനു പിടിച്ചു വാങ്ങിക്കുവാനും ..
മറുപടിഇല്ലാതാക്കൂകാമം ഉദിച്ചുയരുമ്പോള്‍ തീര്‍ക്കാനെത്ര വഴികള്‍ ...വളരെ മാന്യമായി dating മുതല്‍ അങ്ങേയറ്റം വേശ്യാലയം വരെ ..പിന്നെ ഈ പത്രത്തിലെ വാര്‍ത്തയാകാന്‍ എന്തിനു ഈ മണ്ടന്മാര് ശ്രമിക്കുന്നു എന്ന് എനിക്ക് ഇതുവരെ മനസ്സിലാകുന്നില്ല
മറുപടിഇല്ലാതാക്കൂവളരെ പ്രസക്തമായ വിഷയം, അർഹിക്കുന്ന ഗൗരവത്തോടെ തന്നെ അവതരിപ്പിച്ചതിനു നന്ദി. നഴ്സറിക്കുട്ടികളെപ്പോലും സ്കൂളിൽ വിടാൻ പേടിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. ബോധവൽക്കരണത്തിലൂടെയും, കടുത്ത ശിക്ഷാനടപടികളിലൂടെയും മാത്രമെ ഇത് ഉന്മൂലനം ചെയ്യാൻ സാധിക്കൂ. മാധ്യമങ്ങൾ ഇത് ഒരാഘോഷമാക്കുന്നത് ചിലർക്കെങ്കിലും ഹരവും താൽപര്യവും വളർത്താൻ സഹായകരമാവുന്നതും ഓർക്കേണ്ടതുണ്ട്.
പൊതു സ്ഥലങ്ങളില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് മാനസികവൈകല്യമുള്ളവരാണ് ...പിന്നെ ആരെങ്കിലും അപമര്യാദയായി പെരുമാറിയാല്‍ അതിനെ ചോദ്യം ചെയ്യുന്ന പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്നവരുണ്ട് ....സാംസ്കാരിക അധപതനത്തിന്റെ സൂചനകളാണ് ഇവയെല്ലാം ..
മറുപടിഇല്ലാതാക്കൂകാലത്തിന് അനുയോജ്യമായ നല്ലൊരു ലേഖനം
അഭിനന്ദനങ്ങള്‍ കൊമ്ബാ
കലികാലം അല്ലാതെന്തു പറയാന്‍ ?
മറുപടിഇല്ലാതാക്കൂകാലികം . അഭിനന്ദനീയം .
ഗൌരവമുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ലേഖനം ഇത്തിരികൂടി വസ്തു നിഷ്ഠയോടെ കൈകാര്യം ചെയ്യാമായിരുന്നു.
മറുപടിഇല്ലാതാക്കൂഓരോ രക്ഷിതാവിന്റെയും ആധിയാണിവിടെ പങ്കുവെച്ചത്. ഒരു പെൺകുട്ടിയെ/സ്ത്രീയെ കാമപൂരണത്തിനായി നിർബ്ബന്ധപൂർവ്വം ഉപയോഗിക്കുമ്പോൾ മാത്രമാണ് കണക്കുകളിലേക്ക് അത് ചേർക്കപ്പെടുന്നത്. സ്കൂൾ മുറ്റങ്ങളിലും കോളെജ് കാമ്പസ്സുകളിലും പൊതുനിരത്തിലും ബസ്സിലും എന്തിന് സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ വരേ പെൺകുട്ടികളെ കമന്റടിച്ചും തൊട്ടും തോണ്ടിയും അശ്ലീലമയച്ചും പീഡിപ്പിക്കുന്നത് ഏത് കണക്കിലാണ് ഉൾപ്പെടുത്തുക? അവിടെ തുടങ്ങുന്ന തോന്നിവാസത്തിന്റെ ആദ്യപാഠങ്ങളാണ് അവരിൽ ചിലരെയെങ്കിലും വലിയ പീഡകരാക്കുന്നത്. എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ബഹുമാനിക്കാൻ നാം ശീലിക്കണം. വലിയ പ്രസംഗം കാച്ചുകയും ലേഖനം അടിച്ചു വിടുകയും അഭിപ്രായങ്ങളിൽ ധാർമ്മികരോഷം കുത്തിനിറക്കുകയും ചെയ്യുന്ന പലരും കാമവർണനകളെയും ആയകാലത്ത് കാണിച്ചുകൂട്ടിയ "കൊച്ചുകുസൃതി"കളുടെയും വായ്നോട്ടങ്ങളുടെയും മേനിപറയുന്നത് കേൾക്കുമ്പോൾ തികട്ടി വരുന്നത് മറ്റെന്തോ ആണ്.
മറുപടിഇല്ലാതാക്കൂനല്ല ലേഖനം, വര!
പീഡനം എന്നെ വാക്കു തന്നെ ഇപ്പോള്‍ വലിയ പീഢയാണ്.
മറുപടിഇല്ലാതാക്കൂഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതും ചർച്ച ചെയ്യേണ്ടതുമായ വിഷയം. അതിലേക്കു ഒരിക്കൽ കൂടി ശ്രദ്ധ ക്ഷണിക്കുന്ന ലേഖനം
മറുപടിഇല്ലാതാക്കൂഇന്ത്യൻ സമൂഹത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സാംസ്ക്കാരിക അപചയത്തിന് നിലവിലുള്ള ശിക്ഷാ രീതികൾ പുതുക്കി പണിയുക തന്നെ വേണം.
തികച്ചും കാലിക പ്രസക്തം . ചുറ്റുപാടുകള്‍ മാറുന്നു. പുതിയ തലമുറയും -പലതും നമ്മെ ഭയപ്പെടുത്തുന്നു
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട മൂസാക്ക,
മറുപടിഇല്ലാതാക്കൂസമകാലീന സംഭവങ്ങളെ കുറിച്ച് എഴുതിയ ഈ പോസ്റ്റ് ഉചിതം തന്നെ !
ഉത്തരം തേടുന്ന ഒരു പാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് , പീഡനം തുടരുന്നു .
സസ്നേഹം,
അനു
ഉരുകുന്ന വീടകം .....
മറുപടിഇല്ലാതാക്കൂമുമ്പ് മുതിര്‍ന്ന പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും പുറത്തു വിടാനായിരുന്നു രക്ഷിതാക്കല്ക്ക് പേടി
ഇപ്പോൾ ചെറിയ ക്ലാസ്സുകളിൽ പോലും ധൈര്യമായി പറഞ്ഞയക്കാൻ പേടിക്കുന്നു ...
മാറ്റത്തിനായി നമുക്ക് കാത്തിരിക്കാം ...
കാലികം.............. എഴുത്തിന് ആശംസകൾ
മറുപടിഇല്ലാതാക്കൂഈ എഴുത്തുകാരൻ കാലത്തോടൊപ്പം സഞ്ചരിക്കുന്നതിൻറെയും തിന്മക്കെതിരെ
മറുപടിഇല്ലാതാക്കൂശക്തമായി പ്രതികരിക്കുന്നതിന്റെയും തെളിവാണ്
ഈ രചന ....പീഡനം പെരുകുന്നത് ആർക്കാണ് തടയാൻ
കഴിയുക? ആര് ആരെ ശിക്ഷിക്കും. ക്ഷമിക്കണം എനിക്ക്
ഇങ്ങനെ പറയാൻ തോനുന്നു മേലാളന്മാർ ശിക്ഷയെ പറ്റി
ചിന്തിക്കുമ്പോൾ അവർക്ക് ബൈബ്ൾ വാക്യം ഓർമ്മ വരുന്നു
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയുക .....എങ്കിലും
എൻറെ കവിതയിൽ ജനം അവനെ ശിക്ഷിച്ചു ...
പുതിയ മണിയറ
സ്വപ്നം കണ്ടുണർന്നവൻ
വൈകുന്നേരം
കല്ലറയിലാണ് എത്തിപ്പെട്ടത് -
അപ്പോഴുംകുഞ്ഞു വളപ്പൊട്ടുകൾ
അവൻറെ കഴുത്തിൽ
തറഞ്ഞി കിടക്കുന്നതായി കണ്ടു .
കാലികം....
മറുപടിഇല്ലാതാക്കൂപക്ഷെ പലരും പലപ്പോഴായി പലതരത്തിൽ പറഞ്ഞിട്ടും പരിശ്രമിച്ചിട്ടും പരിതപിച്ചിട്ടും ...പരാതിപെട്ടിട്ടും.. ഇതിനൊരറുതിയില്ലല്ലോ കർത്താവെ... എന്ന സങ്കടം മാത്രം...
അഭിനന്ദനങ്ങൾ..
സ്ത്രീ ശക്തമായി പ്രതികരിക്കുക...വീണ്ടും പ്രതികരിക്കുക എന്നത് മാത്രമാണ് ഞാന്‍ നോക്കിയിട്ട് പോംവഴിയായി കാണുന്നത്.
മറുപടിഇല്ലാതാക്കൂതൊട്ടാല് പണികിട്ടും എന്നൊരു ഭീതി തന്നെയല്ലേ ഈ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയ മാകുന്നത്.
(മാധ്യമ സ്വാതന്ത്ര്യ മില്ലാത്ത അവിടെയും ചിലത് പുറം ലോകം അറിയുന്നില്ല എന്നത് മറുവശം. എങ്കിലും ലൈംഗിക പീഡന കേസുകള്‍ വളരെ വിരളം.)
പഴയ ജന്മത്തമ്പുരാക്കന്മാരൊക്കെ ഈവിധം പീഡനങ്ങളൊക്കെ അവരുടെ അടിയാളന്മാരുടെ ഭാര്യമാരേയും പെണ്മക്കളേയും നടത്തിയിരുന്നു, കളപ്പുരകളിലും അവരുടെ 'ഇതിനായി' സജ്ജീകരിച്ച രഹസ്യ അറകളിലും വച്ചൊക്കെ. ഈ ഒരു നിരീക്ഷണം വായിക്കുന്ന കുറഞ്ഞ പക്ഷം ഇത്തരത്തിലൊരു പീഡനം നടത്തി 'രസിക്കാം' എന്ന ചിന്തയുള്ളവര്ക്കെങ്കിലും മനസ്സിലൂറി വരിക, ആ ഒരു പീഡനം കൊണ്ട് താനെങ്കിലും കുറച്ച് കാലം(നേരം) ആ ജന്മിമ്മാരുടെ ഗണത്തിലകപ്പെട്ടു എന്ന ധാരണയാണ്. ആ ചിന്ത കുറച്ച് നേരത്തേക്കെങ്കിലും അവരെ കീഴ്പ്പെടുത്തിയാൽ നമ്മുടെ നാട്ടിലെ പെൺകുഞ്ഞുങ്ങളുടെ സ്ഥിതി എടുക്കാനില്ല.
മറുപടിഇല്ലാതാക്കൂനല്ലൊരു കുറിപ്പ്.
ഇനിയും കൊല്ലങ്ങളെത്ര കഴിഞ്ഞാലും ഇരകൾ ഇരകളായി തന്നെ തുടരും, സാമൂഹ്യ പരിവർത്തനം ഭരിക്കുനവന്റെയും ഭരിക്കാൻ കച്ചകെട്ടി നിൽക്കുന്നവന്റെയും അജണ്ടയല്ല... വിഷയം ഇനിയൊരു പത്ത് കൊല്ലം കഴിഞ്ഞാലും കാലികം തന്നെയായിരിക്കും.. !
മറുപടിഇല്ലാതാക്കൂഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ...
മറുപടിഇല്ലാതാക്കൂകാലിക പ്രാധാന്യമുള്ള രചന. പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു നമുക്ക്. പോസ്റ്റും ചിത്രവും കൊള്ളാം കോമ്പാ.
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായിട്ടുണ്ട്. ആശംസകൾ.
മറുപടിഇല്ലാതാക്കൂനിലവാരമുള്ള ലേഖനം..നല്ല എഴുത്ത്..സന്തോഷവും നന്ദിയും അറിയിക്കട്ടെ..
മറുപടിഇല്ലാതാക്കൂവൈകിയതിൽ ക്ഷമിയ്ക്കാ :(
പറയാനുള്ളത് മുകളില്‍ എല്ലാവരും പറഞ്ഞു. ന്നാലും നീയൊരു അസാധ്യ സാധനം തന്നെ പൊന്നോ... ഈ എഴുത്ത് കണ്ടല്ല .. ആ വര സൂപ്പര്‍... ഹമ്പമ്പട കൊമ്ബാ ....
മറുപടിഇല്ലാതാക്കൂപീഡനം പീഡനം പെരിട്ടും പെരിടാതെയും പീഡനം
മറുപടിഇല്ലാതാക്കൂശരിയാണ് കൊമ്പന് പറഞ്ഞത്...
മറുപടിഇല്ലാതാക്കൂപീഡനചരിത്രം തിരഞ്ഞാല്‍ നമ്മള് എവിടെച്ചെന്നെത്തിനില്ക്കുമെന്നൊന്നും നിശ്ചയമില്ല. പഴയ രാജാക്കന്മാരുടെയൊക്കെ കാലത്ത് തോഴിമാര്, ദാസിമാര്‍ എന്നൊക്കെ വിളിക്കപ്പെട്ടിരുന്നവര്‍ പീഡന സാമഗ്രികള്‍ മാത്രമായിരുന്നു. നിയമവിധേയ പീഡനങ്ങള്‍ എപ്പോഴും മഹത്വവത്കരിക്കപ്പെട്ടിരുന്നു എന്ന് നമ്മുടെ ശ്രേഷ്ഠമെന്ന് പറയപ്പെടുന്ന ഗ്രന്ഥങ്ങള്‍ നോക്കിയാലറിയാം...
പോസ്റ്റിന് ആശംസകള്‍..
ഈ ലേഖനം വായിച്ച് ഒന്നും മാറാന്‍ പോവുന്നില്ല എന്ന് നിസ്സഹായതയോടെ രോക്ഷം കൊള്ളുക എന്നതിലപ്പുറം എന്താ പറയുക കൊമ്പാ.. പീഢന പരമ്പരകള്‍ സമൂഹത്തിന്റെ തന്നെ കണ്ണും കാതും മനസ്സും മരവിപ്പിച്ചിരിക്കുന്ന ഈ കലികാലത്തില്‍ ഓരോ പെണ്‍കുഞ്ഞിനേയും സ്വന്തം ചിറകുകള് വിരിച്ച് സംരക്ഷിക്കാന്‍ നമുക്കോരോര്‍ത്തര്‍ക്കും ശ്രമിക്കാം.
മറുപടിഇല്ലാതാക്കൂഎഴുതിയത് വളരെ നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂപീഡിപ്പിക്കപ്പെടുന്നതിന്റെ ക്രൂരതയും നമ്മുടെ നീതിന്യായനിയമവ്യവസ്ഥയുടെ പരിഗണനയില്ലായ്മയും സമൂഹത്തിന്റെ പരിഹാസവും വിശ്വാസമില്ലായ്മയും ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളവരെക്കുറിച്ച് പരിഗണന കാട്ടുന്ന ഓരോ വരിയും വരയും വളരെ മാഹാത്മ്യമേറിയതാണെന്ന് മാത്രം പറയട്ടെ... അഭിനന്ദനങ്ങള്‍ ...
ഈ പോസ്റ്റ് കാണാന്‍ വൈകിയെങ്കിലും ... ഇത് സര്വകാലപ്രസക്തമായതുകൊണ്ട്.... ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍...
ഒടുവില്‍ തെറ്റയില്‍ സാറിന്റെ ചെറ്റത്തരവും കണ്ടു.
മറുപടിഇല്ലാതാക്കൂഇനി അടുത്ത ക്ലിപ്പിനായി കാത്തിരിക്കുന്നു.
CHEttayil sarinte THEttatharam mathramalla makanekittaan achanu keezhadangunna oru pattichiyude thenditharavum kandille...?veshyakalkku polum athinekkaal anthassund.....
ഇല്ലാതാക്കൂഇവിടെ ഒക്കെ എത്താന്‍ വൈകി . ശരിയ്ക്കും കുട്ടികള്‍ പഠിക്കാനൊക്കെ പോയാല്‍ തിരിച്ച് വരുന്ന വരെ ഒരു സമാധാനവും കാണില്ല. നമ്മുടെ നിയമങ്ങള്‍ കുറെ കൂടി ശക്തമാകണം പിന്നെ ബ്ലോഗിന്റെ പേര് എനിയ്ക്ക് ഇഷ്ടമായി @PRAVAAHINY
മറുപടിഇല്ലാതാക്കൂee rogam chikilsichu bhedamakkan pattaathathra theevramaano?
മറുപടിഇല്ലാതാക്കൂenkil avar theerchayaayum dayavadham arhikkunnu.
namukkavare kollaam...enthinu samoohathil durantham vithaykkaan avare baakkiyaakkunnu...
പ്രസക്തമായ വിഷയം...!!!
മറുപടിഇല്ലാതാക്കൂസത്യത്തില് സ്ത്രീ എവിടെയും സുരക്ഷിതയല്ല അതാണ് സത്യം പിന്നെ പീഡനം എന്നത് ആധിമകാലം തൊട്ട് നടക്കുന്നു ;;പക്ഷെ അതുപുറം ലോകം അറിഞ്ഞിരുന്നില്ല .,.,എന്ന് അതല്ല എന്ത് നടന്നാലും മാധ്യമങ്ങള്‍ അത് പുറത്ത് എത്തിക്കുന്നു കാലികപ്രസക്തമായ വിഷയം ഇതിനൊരു അവസാനം ഉണ്ടാവുമോ
മറുപടിഇല്ലാതാക്കൂസാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്നു നില്ക്കുന്ന ദേശങ്ങളില്‍ പോലും പീഡനം ഒരു തുടര്‍കഥയാണ്. പക്ഷെ അവിടങ്ങളിലെ നിയമവാഴ്ച കുറ്റവാളിയെ പുറത്തു കൊണ്ടുവരാന്‍ സഹായിക്കുന്നു. നമ്മുക്ക് പിന്നെ നിയമവാഴ്ച എന്നൊന്ന് ഇല്ലാലോ. പാര്‍ടി, സാമ്പത്തിക വാഴ്ച മാത്രമല്ലേ ഉളൂ.
മറുപടിഇല്ലാതാക്കൂവായിക്കാന് വൈകിയെങ്കിലും , നമ്മുടെ രാജ്യത്ത് ഏത് കാലത്തും പ്രസക്തമായ ലേഖനം.. അഞ്ചുകൊല്ലം കഴിഞ്ഞാലും സമൂഹം ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും.. അന്നും മൂസ്സാക്കയെ പോലുള്ള പെണ് മക്കളുള്ള അച്ഛന്മാര് ഇതുപോലെ വ്യകുലപ്പെടും.. വീടകങ്ങള്‍ ഇതുപോലെ തന്നെ ഉരുകുന്നുണ്ടാകും.. ഇന്ന് പീഡിപ്പിക്കപ്പെട്ടവര്‍ ഓര്‍മയില്‍ പോലും അന്ന് വരില്ലാ, പീഡിപ്പിച്ചവര്‍ അത് തുടരുകയും ചെയ്യും..
മറുപടിഇല്ലാതാക്കൂകൊമ്പന്റെ പീഡനം നന്നായി ...
മറുപടിഇല്ലാതാക്കൂസസ്നേഹം
ആഷിക്ക് തിരൂർ
താങ്കളുടെ ലേഖനം തികച്ചും പ്രസംസനീയമാണ് ...... ആറു വയസ്സായ സ്വന്തം മകളുടെ ചോദ്യം താങ്കളെ ഒരുപാട് ചിന്ധിപിചിരികുന്നു......വളരെ പ്രസക്തമായ വിഷയം ....അഭിനധനങ്ങള്‍ ....
മറുപടിഇല്ലാതാക്കൂ