ശനിയാഴ്‌ച, ഡിസംബർ 17

നിഷാദന്‍


മാധവന്‍ മണ്ണില്‍ പണിത മര്‍ത്യരെല്ലാം  
മധു പോലെ മധുരിതര്‍
മര്‍ത്യനിലെ നന്മയുടെ ഉറവിടം 
അമ്മയുടെ അമ്മിഞ്ഞയിലൂടെ 
മര്‍ത്യ മനസ്സില്‍ വിഷം നിറച്ചതോ?            
മുല കണ്ണില്‍  തേച്ച ചെന്ന്യായകം 
ചേറിനംശം പുരണ്ട  മുലകണ്ണുകള്‍ 
ചെന്ന്യായകത്തെ   നിര്‍വീര്യമാക്കി 
ഢ്യതയുടെ  സുഗന്ധ വൃത്തിയില്‍ 
ആറാടിയ മുലകളിലെ ചെന്ന്യായകം 
രാസ ലീലകളില്‍ ക്രൂരതയുടെ വിഷ നീരാക്കി 
മര്‍ത്യ മനസ്സില്‍  നിഷാദനെ  പ്രതിഷ്ട്ടിച്ചു 
കുചേലനും കുബേരനും  ഒരേ അച്ചില്‍ 
രൂപം കൊണ്ടവര്‍  
മൂത്രവും ആര്‍ത്തവ രക്തവും ഒഴുകിയ 
യോനിയിലൂടെ പിറന്നവര്‍ 
മൃത്യുവിനാല്‍ മണ്ണാകുന്നവര്‍ 
പിന്നെന്തിനു നമുക്കതിരുകള്‍ 
ചെന്ന്യായകത്തിന്‍ വിഷാംശത്തെ 
സ്നേഹം കൊണ്ട് കൊയ്തെറിയുക നാം ....!

105 അഭിപ്രായങ്ങൾ:

 1. വായിച്ചു ... കവിതയ്ക്ക് അഭി-പ്രായം പറയാന്‍ പ്രായമായില്ല
  ന്നാലും ന്റെ മൂസാക്കാ , ഇങ്ങക്ക് നമൂസിന്റെ പ്രേതം കൂടിയോ ?

  മറുപടിഇല്ലാതാക്കൂ
 2. സത്യം പറഞ്ഞാല്‍ എനിക്കൊരു പിടീം കിട്ടീല്ല...കുറെ കമന്റുകള്‍ വരട്ടെ..അപ്പോ വല്ലോം തിരിയും..ഇനീം വരാമേ..

  മറുപടിഇല്ലാതാക്കൂ
 3. മാനവികതയെ മതമായി സ്വീകരിച്ചവന്നു ദൈവം സമീപസ്ഥന്‍.

  മറുപടിഇല്ലാതാക്കൂ
 4. വളരെ അപൂർവമായെ ഞാൻ കവിതയിൽ കമന്റാറുള്ളു,,,
  ഈ വരികൾ എന്നെ ആകർശിച്ചു എന്നു പറയാതെ വയ്യ,
  അർത്ഥപൂർണ്ണം, ഒപ്പം വ്യത്യസ്തവും, ഭൂലോകത്തെ കവികൾ പൊതുവെ, മഴയും പ്രണയവും മാത്രം കവിതയായൊഴുക്കുമ്പോൾ ഇതിനെ അഭിനന്ദിക്കാതെ വയ്യ..

  മറുപടിഇല്ലാതാക്കൂ
 5. ചെന്ന്യായകത്തിന്‍ വിഷാംശത്തെ
  സ്നേഹം കൊണ്ട് കൊയ്തെറിയുക നാം .... ഇത് എഴുതാന്‍ നല്ല രസമാണ്////പ്രാവര്‍ത്തികമാക്കാനാണ് പണി....നന്നായി എഴുതി..

  മറുപടിഇല്ലാതാക്കൂ
 6. എന്തായാലും സ്‌നേഹവും മധരുമൊക്കെയല്ലേ. പിന്നെങ്ങനെ കുറ്റം പറയും !

  മറുപടിഇല്ലാതാക്കൂ
 7. വ്യതസ്തമാണ് കൊമ്ബാ ചിന്തയും വരികളും.. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 8. ഹോ കൊബാ ഇജ്ജ്‌ ആളു പുലിതന്നെ

  മറുപടിഇല്ലാതാക്കൂ
 9. കൊമ്പാ,,, രണ്ട് പ്രാവശ്യം വായിച്ചപോഴാണ് കാര്യം പിടികിട്ടിയത്,,,, കൊള്ളാം,,,,നന്നായിട്ടുണ്ട്,,, കൊമ്പന്‍ കളം മാറ്റിപ്പിടിക്കുകയാണോ,,,,? എന്‍റെ എല്ലാവിധ ആശംസകളും,,,

  മറുപടിഇല്ലാതാക്കൂ
 10. ആശയം ...എനിക്കിഷ്ട്ടപ്പെട്ടു,

  @ചെന്ന്യായകത്തിന്‍ വിഷാംശത്തെ
  സ്നേഹം കൊണ്ട് കൊയ്തെറിയുക നാം@

  ചെന്നിനായകത്തില്‍ വിഷം ഇല്ല ....കയ്പ്പ് ആണ് ....മൂലക്കും മുലപ്പാലിനും അമ്മയുടെ സ്നേഹത്തിനും ഇടക്ക് പൈതലിന്റെ മനസ്സില്‍ ഇത്തിരിനേരം വെറുപ്പ് എന്ന വികാരം ആദ്യമായി സൃഷ്ട്ടിക്കുന്നത് ...ഈ ചെന്നിനായകം തന്നെ

  മറുപടിഇല്ലാതാക്കൂ
 11. നന്നായി, കൊമ്പന്റെ വംബത്തരങ്ങള്‍.
  കവിത നന്നായി, പിടിച്ചു കയറിക്കോ ഇനി. ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 12. എനിക്ക് കാര്യായിട്ടൊന്നും മനസ്സിലായില്ല...

  മറുപടിഇല്ലാതാക്കൂ
 13. ങേ. അപ്പൊ കവിതയിലേക്ക് തിരിഞ്ഞോ. എല്ലാം കൂടി ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു അല്ലേ. ആശംസകളോടെ.

  മറുപടിഇല്ലാതാക്കൂ
 14. മൃത്യുവിനാല്‍ മണ്ണാകുന്നവര്‍
  പിന്നെന്തിനു നമുക്കതിരുകള്‍ .............
  അതെ അതിരുകളിലല്ലാത്ത ലോകം.........

  മറുപടിഇല്ലാതാക്കൂ
 15. ഈ ദേശീയോദ്ഗ്രഥന കാവ്യം അസ്സലായി.
  വായിക്കാന്‍ എന്ത് സുഖം.
  ഒരു സംശയം "ചെന്നിനായകത്തിനു" കയ്പ്പല്ലേ ഉള്ളൂ? വിഷം ഇല്ലല്ലോ?

  മറുപടിഇല്ലാതാക്കൂ
 16. മാധവന്‍ മണ്ണില്‍ പണിത മര്‍ത്യരെല്ലാം
  മധു പോലെ മധുരിതര്‍

  ഈ വരികള്‍ കലക്കി. ആശയവും ഉഗ്രന്‍. യുക്തികള്‍ അല്പം കൂടെ ശരിയാക്കണം എന്നു തോന്നുന്നു.
  ചെന്ന്യായകം വിഷം അല്ലല്ലോ.
  അതിരുകളും വേര്‍തിരിവുകളും ഇല്ലാത്ത ലോകം സ്വപ്നം കാണുക.

  മറുപടിഇല്ലാതാക്കൂ
 17. അത്യന്താധുനിക കവിത.....
  എന്റമ്മോ ...

  മറുപടിഇല്ലാതാക്കൂ
 18. മൃത്യുവിനാല്‍ മണ്ണാകുന്നവര്‍
  പിന്നെന്തിനു നമുക്കതിരുകള്‍ ............
  ആശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 19. കുചേലനും കുബേരനും ഒരേ അച്ചില്‍
  രൂപം കൊണ്ടവര്‍
  മൂത്രവും ആര്‍ത്തവ രക്തവും ഒഴുകിയ
  യോനിയിലൂടെ പിറന്നവര്‍
  മൃത്യുവിനാല്‍ മണ്ണാകുന്നവര്‍
  പിന്നെന്തിനു നമുക്കതിരുകള്‍

  കൊമ്പന്‍ കുറിച്ചത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
  അതിലെ ഏറ്റവും ഇഷ്ടപെട്ട വരികള്‍ ആണ് മുകളില്‍ .
  അതൊരു പ്രപഞ്ച സത്യം കൂടി ആണല്ലോ ...
  കവിതയുടെ രചനാ രീതിയോ മറ്റു വശങ്ങളോ എനിക്ക് അറിയില്ല.
  അത് അറിവുള്ളവര്‍ പങ്കു വെക്കും
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 20. ചെന്ന്യായകത്തിന്‍ വിഷാംശത്തെ
  സ്നേഹം കൊണ്ട് കൊയ്തെറിയുക നാം...

  കവിതയില്‍ വലിയ അറിവെനിക്കില്ലെന്കിലും... ഈ കവിതയില്‍ ഉദ്ദേശിച്ച കാര്യം മനസിലായി...

  മൃത്യുവിനാല്‍ മണ്ണാകുന്നവര്‍
  പിന്നെന്തിനു നമുക്കതിരുകള്‍

  മറുപടിഇല്ലാതാക്കൂ
 21. എന്തരോ എന്തോ.. എനിക്കിഷ്ടം കൊമ്പന്റെ ബമ്പത്തരങ്ങള്‍ തന്നെയാണേ.. :)

  മറുപടിഇല്ലാതാക്കൂ
 22. എന്തരോ എന്തോ.. എനിക്കിഷ്ടം കൊമ്പന്റെ ബമ്പത്തരങ്ങള്‍ തന്നെയാണേ.. :)

  മറുപടിഇല്ലാതാക്കൂ
 23. ചെന്യായകം(സന്നിനായകം ) വിഷമാണോ??അല്ലെന്നാണ് എന്‍റെ അറിവ്..

  മറുപടിഇല്ലാതാക്കൂ
 24. സ്നേഹം അത്രക്കെറിയാന്‍ ഈ ആധുനിക മനുഷ്യരില്‍ ആര്‍ക്കും സമയമില്ലാ ഭായി
  ആധുനികതയില്‍ മതി മറക്കുമ്പോള്‍ പഴയതെല്ലാം പഴഞ്ചന്‍ എന്ന് പറഞ് തള്ള പെടും

  മറുപടിഇല്ലാതാക്കൂ
 25. മര്‍ത്യനിലെ നന്മയുടെ ഉറവിടം
  അമ്മയുടെ അമ്മിഞ്ഞയിലൂടെ
  മര്‍ത്യ മനസ്സില്‍ വിഷം നിറച്ചതോ? ..?

  ആണോ..? ആവാന്‍ വഴിയില്ല ആണോ കൊമ്പാ..?

  ചില വാക്കുകള്‍ പലതവണ ആവര്‍ത്തിച്ചത് ഒരു പോരായ്മയായിത്തോന്നി.

  ആശംസകളോടെ..പുലരി

  മറുപടിഇല്ലാതാക്കൂ
 26. പ്രസവം മാതാവിന്റെ നിന്ന് പൊക്കിള്‍ കൊടി അറ്റ് പോരുന്ന ഒന്നെങ്കില്‍
  മുലകുടി നിര്‍ത്തുക എന്നത് മാതാവിന്റെ മാറത്തു നിന്ന് പോരുക എന്നതാണ്
  മുലകുടിക്കുന്ന കുഞ്ഞു എന്ത് വാശി കാണിച്ചാലും മുല കണ്ണുകള്‍ ചുണ്ടുകള്‍ക്കിടയില്‍ വെക്കുമ്പോള്‍
  ഏതു കുട്ടിയും ശാന്തന്‍ ആവും പക്ഷെ മുലകുടിക്ക് ശേഷം ആണ് കുട്ടികളില്‍ വാശി യും പ്രതികാര മനോഭാവവും എല്ലാം കാണുന്നത്
  ചെന്നിനായകം എന്ന കറുത്ത കാഴ്പ്പിനെ അല്ല ഞാന്‍ പറഞ്ഞത് അതിലൂടെ വരുന്ന മാനുഷിക മാറ്റങ്ങളെ ആണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്
  അതില്‍ ഏതായാലും കൊമ്പന്‍ തോറ്റു തൊപ്പിയിട്ടു
  അഭിപ്രായം അറിയിച്ച എല്ലാര്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 27. കവിതാശയം കൊള്ളാം...

  ചെന്ന്യായകം വിഷമാണോ അതോ വെറും കയ്പ്പ് മാത്രമേ ഉള്ളോ?? (ഒരു തംശയം)!!!

  മറുപടിഇല്ലാതാക്കൂ
 28. ആശയം ഗംഭീരം ......അതിനു തിരഞ്ഞെടുത്ത വാക്കുകള്‍ അപൂര്‍വം ...ഇഷ്ടമായി ..ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 29. കൊമ്പന്‍ രണ്ടും കല്പിചാനല്ലോ?
  ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 30. കവിതയെഴുതുന്നവർക്കൊരു തോന്നലുണ്ട്.. കവിതയെന്നാൽ പ്രണയവും, മഴയും പിന്നെ കൂടിപ്പോയാൽ ഒരു ദുഃഖവും മാത്രമാണെന്ന്..ബൂലോകത്ത് വായിച്ചിട്ടുള്ള കവിതകൾ ഏറെയും ഇതൊക്കെതന്നെയാണ് താനും.. പക്ഷെ കൊമ്പാ.. ജ്ജ് ആള് ഓലുക്ക് ഒരു വെല്ലുവിളിയാവും... മ്മ്മ്മോ എന്റെ കണ്ണ് തള്ളിപ്പോയി..!!

  "കുചേലനും കുബേരനും ഒരേ അച്ചില്‍
  രൂപം കൊണ്ടവര്‍
  മൂത്രവും ആര്‍ത്തവ രക്തവും ഒഴുകിയ
  യോനിയിലൂടെ പിറന്നവര്‍
  മൃത്യുവിനാല്‍ മണ്ണാകുന്നവര്‍
  പിന്നെന്തിനു നമുക്കതിരുകള്‍"

  ചിന്തനീയമായ വരികൾ തന്നെ.. മുന്നോട്ട് പോക കൊമ്പാ.. എല്ലാ ആശംസകളും..!!

  മറുപടിഇല്ലാതാക്കൂ
 31. സംഗതി കിടിലന്‍, വായിച്ച്‌ കഴിഞ്ഞപ്പോള്‍ ചില വരികളുടെ മനോഹാരിത കണ്‌ട്‌ ചിരിച്ചു പോയി... കുറ്റം പറയരുതല്ലോ കവിത മോശമായിട്ടില്ല, പിന്നെ സ്ത്രീകള്‍ക്ക്‌ മാത്രം തിരുത്തി തരാവുന്ന ചില തെറ്റുകള്‍ ഉണ്‌ടെന്ന് തോന്നുന്നു...

  മറുപടിഇല്ലാതാക്കൂ
 32. ആശംസകള്‍ ഈ വേറിട്ടചിന്തകള്‍ക്ക് ....!!

  മറുപടിഇല്ലാതാക്കൂ
 33. nalla pareekshanam.... kooduthal kavithakal vaayikkoo..nannaayi vilayiruthoo... enthaayaalum parayaan ereyullappol anuyojyamaaya sankethangal koodi orukkiyedukkoo..aashamsakal..!

  മറുപടിഇല്ലാതാക്കൂ
 34. അതിരുകളിലല്ലാത്ത ലോകം.....

  കുട്ടികൊമ്ബന്റെ പാലുകുടി നിര്‍ത്തി കാണും ...അതാണ്‌ ഇപ്പൊ ചെന്നിനായകം ഓര്മ വരണത് ല്ലേ
  കൊമ്ബാ...കഴിഞ്ഞ ദിവസം ഫോട്ടോ ഷെയര്‍ ചെയ്തപ്പോളെ വിചാരിച്ചു എന്തേലും വംബത്തരം കാട്ടുംന്ന് ......ഹഹഹ...

  മറുപടിഇല്ലാതാക്കൂ
 35. എന്റെ സുഹൃത്തും സഹ മുറിയനുമായ അമീന്റെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌
  ഈ മനോഹരവും ആശയ സമ്പുഷ്ടവുമായ ഈ കവിതയ്ക്ക് കമന്റായി കുറിക്കുന്നു.

  മണ്ണില്‍ നിന്നു വന്ന്
  മണ്ണിനു മുകളില്‍ കൂത്താടി
  മണ്ണിലേക്ക് തിരിച്ചു പോയ ഒരു
  നാറ്റക്കേസാണ്
  മനുഷ്യന്‍..
  മ്ലേച്ചമായ ശുക്ല കണത്തില്‍ നിന്നും
  തെറിച്ചു ജനിച്ചവന്‍..
  തെറിച്ചവന്‍..

  വിയര്‍പ്പ്, മൂത്രം, മുടി, തീട്ടം, മൂക്കട്ട, ചെപ്പി, കഫം
  നഖം, തുപ്പല്‍, ലിംഗം, ചന്തി, വായ, തൊക്ക്,
  വ്യത്യസ്ത ഇനം ഗ്യാസുകള്‍ തുടങ്ങി..
  സ്ഫോടനാത്മക
  വാസനകള്‍
  തൊടുത്തു വിട്ടിട്ടും
  ഈഴവനേക്കാള്‍ പുണ്യവാളനത്രേ
  ബ്രാഹ്മണന്‍..!
  കറുത്തവന്‍
  വെളുമ്പ‍നെക്കാള്‍ സ്ഥാനീയനത്രേ..!

  ലോക സുന്ദരി,
  അവളെന്താ കക്കൂസില്‍ പോകാറില്ലേ?
  മമ്മൂട്ടിക്കും മോഹന്‍ലാലിനും
  മൈക്കില്‍ ജാക്സനുമൊക്കെ മൂക്കട്ടയുണ്ട്..
  ഒബാമയും ജോര്‍ജ് ബുഷുമൊക്കെ
  വളി വിടാറുണ്ട്..
  സത്യസായി ബാബ എന്‍റെ നാട്ടിലെ ബീരാനിക്കയെപ്പോലെത്തന്നെ
  മരിച്ചു പോയി.. അയാള്‍ക്കും ചെവിയില്‍ ചെപ്പിയുണ്ടായിരുന്നു..
  അമൃതാനന്തമയി ഒരു ദിവസം പല്ല് തേക്കാതിരിക്കട്ടെ..!!
  ഹിന്ദി നടിമാര്‍ ഒരു ദിവസം കുളിക്കാതിരിക്കട്ടെ..!!

  നാറ്റക്കേസുകള്‍...
  നാറ്റക്കേസുകള്‍...
  എന്നിട്ടും..എന്നിട്ടും..
  നമുക്കിടയില്‍ എന്തിനാണിങ്ങനെ ഈ ജാഡ മതിലുകള്‍..
  ജാതി മതിലുകള്‍..

  മറുപടിഇല്ലാതാക്കൂ
 36. കൊള്ളം കൊമ്പാ, ഇന്നെന്തേ അമ്മിഞ്ഞയില്‍ പിടിച്ചത്? :)

  മറുപടിഇല്ലാതാക്കൂ
 37. കൊള്ളാം.. ചില പ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു.. അക്ഷരത്തെറ്റുകളും

  മറുപടിഇല്ലാതാക്കൂ
 38. നന്നാവാന്‍ തമ്മയ്ക്കൂല ല്ലേ?

  കൊമ്പാ കലക്കീട്ടാ .. അപ്പൊ ഇങ്ങള് പുലിയാര്‍ന്നല്ലേ ..

  മറുപടിഇല്ലാതാക്കൂ
 39. കോമ്പാ കവിതയില്‍ ..കഥ ഉണ്ടല്ലോ ? കവിക്ക് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 40. കൊമ്പാ..പറഞ്ഞ പോലെ ഒരു നാമൂസ് ലൈനിലാണല്ലോ...
  നടക്കട്ടെ...

  (((( പിന്നെ മൊഹിയുദ്ധീന്‍ പറഞ്ഞതില്‍ കാര്യമുണ്ട്..ശ്രദ്ധിക്കുമല്ലോ.:-) ))))

  ഒപ്പം ഇനി കവിതയെഴുതും മുമ്പ് ധാരാളം കവിതകള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നത്
  നല്ലതാണ്...
  കഥയെഴുത്ത് പോലെയല്ല കവിത...
  കഥ പലയാവര്‍ത്തി പകുത്ത് ചേര്‍ക്കാനാവുമ്പോള്‍ കവിത ഒരു പേമാരി പോലെ പെയ്തിറങ്ങുന്നത് അതു കൊണ്ടാണ്...

  ചിലര്‍ എന്തെഴുതിയാലും നാം പറയില്ലേ..കവിത പോലെ മനോഹരമെന്ന്!

  കൂടുതല്‍ വായനയും പദ- നിരീക്ഷണബുദ്ധിയും കവിത്വവും എല്ലാം കൊമ്പനു നേടാനാവട്ടെ എന്നാശംസിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 41. ജനനത്താല്‍ വിവിധ വിശ്വാസികള്‍ ആകാന്‍ നിര്‍ബന്ധിതരായിത്തീരുന്ന നമ്മള്‍ മണ്ണടിയുന്നതോട് കൂടി ഒന്നാകുന്നു. നല്ല സന്ദേശം. കവിത തുടരുക.

  മറുപടിഇല്ലാതാക്കൂ
 42. ആശയം കൊള്ളാം പക്ഷേ .
  കറ്റാർവാഴയുടെ ഇലയില്‍ നിന്നുണ്ടാക്കുന്ന ഒരു മരുന്നാണ് ചെന്നി നായകം. മുലയില്‍ വിഷം തേച്ചു പിടിപ്പിക്കുന്നത്ര ക്രൂരന്മാരാണോ നമ്മുടെ അമ്മമാര്‍ .....?

  അറിയാതെ കടന്നു കൂടിയ ഈ തെറ്റ് കവിതയുടെ മൊത്തം ഊര്‍ജ്ജത്തെ തകര്‍ത്തു കളയുന്നുണ്ട്. രൂപകങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കുറച്ചു കൂടെ ശ്രദ്ധിക്കാമായിരുന്നു കൊമ്പന്‍ ഇക്കാ

  മറുപടിഇല്ലാതാക്കൂ
 43. സത്യസായി ബാബ എന്‍റെ നാട്ടിലെ ബീരാനിക്കയെപ്പോലെത്തന്നെ
  മരിച്ചു പോയി.. അയാള്‍ക്കും ചെവിയില്‍ ചെപ്പിയുണ്ടായിരുന്നു..
  അമൃതാനന്തമയി ഒരു ദിവസം പല്ല് തേക്കാതിരിക്കട്ടെ..!!ഞാനും കെ എം റഷീദും അങ്ങനെ നിത്യവും “വളി വിടുന്നു”

  മറുപടിഇല്ലാതാക്കൂ
 44. കൊമ്പന്‍ നമ്പ്യാരെ.....
  ആരാ ഇങ്ങക്ക് കവിതയില്‍ കൂടോത്രം ചെയ്തത്.....???

  കവിത നന്നായിട്ടുണ്ട് ട്ടോ....

  മറുപടിഇല്ലാതാക്കൂ
 45. ദാ..കൊമ്പന്‍ കാക്കൂന്റെ അടുത്ത സംഭവം..സംഭവങ്ങള്‍ സംഭവങ്ങളായി മുന്നേറട്ടെ...
  ഗവിത നമ്മളെ വഴിയല്ലാത്തോണ്ട് അര്‍ഥം ഒന്നും നോക്കീട്ടില്ല.. കമന്റു നോക്കി മനസ്സിലാക്കീക്കുന്നു ട്ടാ....

  മറുപടിഇല്ലാതാക്കൂ
 46. ന്റമ്മോ കൊള്ളാം കവിത !!! ചെന്ന്യായകം ഒരു ആവര്‍ത്തന വിരസത ഇല്ലേ അങ്ങനെ തോന്നി

  മറുപടിഇല്ലാതാക്കൂ
 47. മുല കണ്ണില്‍ തേച്ച ചെന്ന്യായകം
  ചേറിനംശം പുരണ്ട മുലകണ്ണുകള്‍


  തിരുവനന്തപുരത്തെക്കു ഒന്ന് വിളിച്ചു നോക്കട്ടെ :)

  മറുപടിഇല്ലാതാക്കൂ
 48. നല്ല കവിത ട്ടൊ...ആശയം കൊള്ളാം..എന്നാലും മാതൃത്വത്തെ കുറിച്ചും പാല്‍ കുടിയെ കുറിച്ചുമൊക്കെ ഇച്ചിരി കൂടി വിവരങ്ങള്‍ ശേഖരിച്ച് ഉള്‍ക്കൊള്ളിയ്ക്കാമായിരുന്നു എന്നു തോന്നി പോയി..!

  “മുലകുടിക്കുന്ന കുഞ്ഞു എന്ത് വാശി കാണിച്ചാലും മുല കണ്ണുകള്‍ ചുണ്ടുകള്‍ക്കിടയില്‍ വെക്കുമ്പോള്‍
  ഏതു കുട്ടിയും ശാന്തന്‍ ആവും“

  ഒരു കുഞ്ഞിന്‍റെ പാല്‍കുടി നിര്‍ത്താന്‍ പ്രത്യേക പ്രായ പരിതി ഒന്നും ഇല്ലല്ലൊ..
  പക്ഷേ, കുഞ്ഞിനെ എപ്പോഴും ശാന്തനാക്കാന്‍ പാല്‍കുടിയുടെ കാലളവ് നീട്ടി കൊണ്ടു പോകുവാനും ആവില്ലല്ലോ.. :)

  “ചെന്നിനായകം“...ഒരു വലിയ ഔഷദം കൂടിയാണ്‍...!

  മറുപടിഇല്ലാതാക്കൂ
 49. കൊമ്ബാ ,കവിതയില്‍ ചെന്നിനായകം ഒട്ടുമില്ല ;അമൃത് പോലുള്ള അമ്മിഞ്ഞ .അത് ഇനിയും ഒഴുകട്ടെ ,മനസ്സുകളില്‍ നിന്ന് മന്സ്സുകളിലെക്കുള്ള സ്നേഹധാരയായി..ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 50. കവിയേയും കമന്റുകള്‍ എഴുതിയവരേയും പറ്റി...............
  മുലപ്പാലില്‍ കുടുങ്ങിയത് മീസാന്‍ കല്ലിലെ ഒഴിഞ്ഞു പോവുകയുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 51. കൊമ്പനോക്കെ എന്തും ആകാല്ലോ ...ഉത്കൃഷ്ടമായ ആശയം,ചിന്ത ..അതിനു നൂരുമാര്‍ക്ക് ..:)
  ചെന്നിനായകം തേച്ചു കുഞ്ഞിന്റെ നാവില്‍ കയ്പ്പുപകരുന്ന എത്രയോ ലക്ഷം അമ്മമാര്‍ ഉണ്ട് ..അഞ്ചു വയസായാലും കുടി നിര്‍ത്തില്ലാന്നു വച്ചാല്‍ പിന്നെ എന്താ ചെയ്യുക ?

  മറുപടിഇല്ലാതാക്കൂ
 52. ഞാന്‍ അഭിപ്രായം പറയാന്‍ ആളല്ല... വളര്‍ന്നിട്ടു വരം...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 53. കഴിഞ്ഞ പോസ്റ്റ് ഇപ്പഴാ വായിച്ചതു്. ആശംസകൾ ഒന്നാം പിറന്നാളിനു്.

  മറുപടിഇല്ലാതാക്കൂ
 54. കവിതയെകുറിച്ച് ആധികാരികമായി പറയാനൊന്നും എനിക്കറിയില്ല.
  പക്ഷെ ചില വരികള്‍ മനസ്സില്‍ തട്ടുന്നതായി തോന്നി.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 55. നല്ല വരികള്‍.... നന്നായി വരട്ടെ !
  naushad kv

  മറുപടിഇല്ലാതാക്കൂ
 56. നന്നായി.................കവിതക്കെന്റെ ആശംസകൾ....

  മറുപടിഇല്ലാതാക്കൂ
 57. വമ്പേരി നിന്ന് കൊമ്പന്‍ പറഞ്ഞത് ഒരു സത്യമാണ് മഹത്തായ ആശയം ..ആശംസകള്‍ കൊമ്പന്‍ ജി

  മറുപടിഇല്ലാതാക്കൂ
 58. ന്താപ്പോ മ്മടെ കൊമ്പന് പറ്റീത് ന്‍റെ റബ്ബേ................

  മറുപടിഇല്ലാതാക്കൂ
 59. ഹെന്റമ്മേ,
  മലമൂത്ര-ത്രിഫലാധികളൊക്കെ ഉണ്ടല്ലോ കൊമ്പാ ഇതില്‍!
  ഹും. നടക്കട്ട് നടക്കട്ട്

  മറുപടിഇല്ലാതാക്കൂ
 60. ആത്യന്തികമായി നാമെല്ലാം ഒന്നു തന്നെ!

  കൊള്ളാം നല്ല ചിന്ത.

  മറുപടിഇല്ലാതാക്കൂ
 61. അവസാനവരികള്‍ ഇഷ്ടമായി. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 62. പ്രീയപ്പെട്ട കൊമ്പന്‍ , കവിയുടെ ഉദ്ദേശം നന്ന് . എങ്കിലും കവിത എന്ന നിലക്ക് ചില പോരായ്മകള്‍ ഉണ്ട് എന്ന് തോന്നി. രൂപകങ്ങള്‍ ഉപയോഗിച്ചതിലെ പിഴവ് ആണ് പ്രധാനം . കൊമ്പനിലെ കവിക്ക്‌ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 63. മൂസാക്കയും കവിത എഴുതി തുടങ്ങി.....കവിതയുടെ അടുക്കും ചിട്ടയും ഒന്നും പറയാന്‍ അറിയില്ല എങ്കിലും ഒരു കഥ പോലെയുള്ള കവിത ..ഇന്നത്തെ മനുഷ്യന്‍ ജനാധിപത്യ സോസിയളിസ്റ്റ്റ് ആകണം അതെന്നെ..

  മറുപടിഇല്ലാതാക്കൂ
 64. ആശംസകള്‍..

  http://ienjoylifeingod.blogspot.com/നോക്കുമല്ലോ

  മറുപടിഇല്ലാതാക്കൂ
 65. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
  ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
  ലിങ്ക് ഇട്ടതു താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  മറുപടിഇല്ലാതാക്കൂ
 66. ആദ്യായിട്ട് കവിതയെഴുതിയതല്ലേ , നന്നായി.
  പുതുവത്സരാശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 67. കൊമ്പുള്ള കവിതയും ഉണ്ട് അല്ലേ..
  പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 68. എന്റെ പോന്നു സുഹൃത്തെ ഒരു മാസത്തിലേറെയായി വളരെ വിഷമിപ്പിക്കുന്ന ശ്വാസംമുട്ടലിലും കടുത്ത വേദനകളിലുമായിരുന്നു.അതാണ്‌ ഇവിടെ വരാതിരുന്നത്.പിന്നെ ഞാന്‍ ഇപ്പോഴാണ് ഈ കവിത കാണുന്നതും.
  തനിമയാര്‍ന്ന വാക്കുകളിലൂടെ നല്ല ഒരു കവിത സമ്മാനിച്ച താങ്കളെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത്?
  സുന്ദരം സുമോഹനം ഏറേ സുരഭിലമീ അക്ഷര സൂനങ്ങള്‍.അഭിനന്ദിക്കട്ടെ,ഹൃദയപൂര്‍വം.
  ക്ഷമാപണങ്ങളോടെ,താങ്കളുടെ
  മുഹമ്മദ്കുട്ടി,ഇരിമ്പിളിയം

  മറുപടിഇല്ലാതാക്കൂ
 69. ഈ കുറിപ്പിട്ടതിനു ശേഷമാണു കമ്മന്റ്കള്‍ വായിച്ചത് .അതില്‍ കെ.എം.റഷീദ്‌ ഉദ്ധരിച്ച കവിതയും കലക്കി.റഷീദിന് നന്ദി.

  മറുപടിഇല്ലാതാക്കൂ
 70. മാധവന്‍ മണ്ണില്‍ പണിത മര്‍ത്യരെല്ലാം
  മധു പോലെ മധുരിതര്‍.

  ഇതൊരു സംഭവമായ ലൈനുകളാ ട്ടോ മൂസാക്കാ.
  പിന്നെ ഒന്നു രണ്ടിടത്ത് അക്ഷരപ്പിശാചുണ്ട്. അത് പറഞ്ഞാ ങ്ങള് പറയും
  ഞമ്മള് മലപ്പുറം കാരനാ, അച്ചരസ്പുടത ഇത്തിരി കൊറയും ന്ന്
  അതോണ്ട് പറയണില്ല.
  നല്ല സംഭവായിട്ടുണ്ട് ട്ടോ മൂസാക്ക,ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 71. കാമ്പുള്ള വരികള്‍
  എഴുതിയ കൊമ്പന്‍ ഇക്കോ അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 72. മൂത്രവും ആര്‍ത്തവ രക്തവും ഒഴുകിയ
  യോനിയിലൂടെ പിറന്നവര്‍


  ഹയ്യേ..... ഇച്ചീച്ചി !

  മറുപടിഇല്ലാതാക്കൂ
 73. മൂത്രവും ആര്‍ത്തവ രക്തവും ഒഴുകിയ
  യോനിയിലൂടെ പിറന്നവര്‍


  ഹയ്യേ..... ഇച്ചീച്ചി !

  മറുപടിഇല്ലാതാക്കൂ
 74. ആശയം നന്ന് ,സന്ദേശവും ........
  എന്നാല്‍ അത് നന്നായി അവതരിപ്പിച്ചതായി തോന്നിയില്ല.

  മറുപടിഇല്ലാതാക്കൂ
 75. കവിത നന്നായി...ഇടക്കെ നമ്മുടെ അടുത്തും വരണെ....

  മറുപടിഇല്ലാതാക്കൂ
 76. അല്ല കൊമ്പാ.. എങ്ങുനെയാ ഈ സ്‌നേഹം കൊണ്ട് കൊയ്‌തെറിയുക..

  കൊയ്ത്തും മെതിയും ഒന്നൂല്ലാത്ത കാലാണേ..
  ഹതോണ്ടാ ചോദിച്ചേ...

  സംഗതി കലക്കീട്ടോ.. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 77. നിഷാദന്റെ വിഷാദം വായിച്ചു
  കൊമ്പന്റെ വമ്പത്തരങ്ങള്‍
  എനിക്കിഷ്ടമായെ

  മറുപടിഇല്ലാതാക്കൂ
 78. എന്റെ മൂസാക്കാ...ഇങ്ങള് ഇമ്മാതിരി കവിതയൊക്കെ എഴുതീട്ടുണ്ട്‌ ല്ലേ...സമ്മതിച്ചു...നമുക്കൊന്നും പറ്റില്ലേ ഇങ്ങിനെ...ഇതൊക്കെ എങ്ങിനെ എഴുതാന്‍ പറ്റും എന്നാണു ഞാന്‍ ആലോചിക്കുന്നത്...

  നല്ല ആശയത്തിന് നൂറില്‍ നൂറു മാര്‍ക്ക് , നല്ല പദപ്രയോഗങ്ങള്‍ക്കും ..

  മറുപടിഇല്ലാതാക്കൂ
 79. ചെന്ന്യായകത്തിന്‍ വിഷാംശത്തെ
  സ്നേഹം കൊണ്ട് കൊയ്തെറിയുക നാം
  നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ അതു മാത്രം ,സമത്വത്തിന്റെ സന്ദേശം എത്ര ലളിതമായ ഭാഷയില്‍ പറഞ്ഞിരിക്കുന്നു . നല്ല കവിത

  മറുപടിഇല്ലാതാക്കൂ
 80. ഇങ്ങക്കൊരു കൊമ്പുണ്ട് എന്ന് ഇപ്പ മനസ്സിലായി.

  മറുപടിഇല്ലാതാക്കൂ
 81. സമത്വത്തിനെതിരായി അതിര്‍വരമ്പുകള്‍ തീര്‍ക്കുവാന്‍ മാനവന്റെ ഉറവിടങ്ങള്‍ക്ക് വൈവിധ്യങ്ങളില്ലെന്ന് നന്നായി ഫലിപ്പിച്ചു. പക്ഷെ.. ((മര്‍ത്യ മനസ്സില്‍ വിഷം നിറച്ചതോ?
  മുല കണ്ണില്‍ തേച്ച ചെന്ന്യായകം
  ചേറിനംശം പുരണ്ട മുലകണ്ണുകള്‍
  ചെന്ന്യായകത്തെ നിര്‍വീര്യമാക്കി )) ഈ വരികളിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. അംഗീകരിക്കാനും കഴിയുന്നില്ല.

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...