ചൊവ്വാഴ്ച, നവംബർ 15

പാരഡിയില്‍ ഒരു ട്രാജഡി ..!

ഞായറാഴ്ച  എന്നത് ഏതൊരു കുട്ടിയേയും പോലെ സ്കൂളില്‍ പോകുന്ന കാലത്ത് എനിക്കും എന്റെ അയല്‍വാസികളായ സമപ്രായത്തിലുള്ള  കൂട്ട് ക്കാര്‍ക്കും   ഹാപ്പി ഡേ ആണ്

ഞായറാഴ്ച  പടച്ച തമ്പുരാന്‍ പടപ്പുകളെ പടക്കുന്ന പണി ഒരു ദിവസം നിര്‍ത്തിവെച്ചത് കൊണ്ടോ? അതല്ലങ്കില്‍ ബല്യ പെരുന്നാളും വെള്ളി ആഴ്ചയും ഒന്നിച്ചു വന്നത് കൊണ്ടൊന്നുമല്ല ഇന്നത്തെ ദിവസം ആണ് പാണ്ടിക്കാട് കാലിച്ചന്ത ............
ഈ ചന്തയില്‍ തെളിച്ചു വരുന്ന കാലികള്‍ ഞങ്ങളെ നാട്ടിലെ മണല്‍ തരികളെ ധന്യമാക്കി കടന്നു വരുമ്പോള്‍ ഞങ്ങള്‍ വീടിന്റെ ഒരു മൂന്നു  കിലോമീറ്റെര്‍ അപ്പുറത്ത് ചെന്ന് നല്ല പാളകൂരിയുടെ  വടി എടുത്ത് അവരെ തെളിച്ചു ആര്‍പ്പു വിളികളുമായി  പോരുംഞങ്ങളെ തെളി എന്ന് പറയുന്നത്  അവറ്റകളെ ചുമ്മാ അടിക്കുക യാണ് പാവങ്ങള്‍ പുല്ലും വെള്ളവും കിട്ടാതെ വായിലൂടെ നുരയും പതയും വന്നു ക്ഷീണിച്ച അവശയായ കാലികള്‍ അടി കൊള്ളുമ്പോള്‍ പുളഞ്ഞുകൊണ്ടൊരു കുതിപ്പ് കുതിക്കും അതുകണ്ട് ആസ്വദിക്കും
ആ കൊടും പാപത്തെ  "ബാല്യത്തിന്‍റെ ബോധമില്ലായ്മ" എന്ന് പറഞ്ഞു തല്‍ക്കാലം ഞാന്‍ ഇവിടുന്നു രക്ഷപ്പെടുന്നു
    പക്ഷെ കുറച്ചൂടെ വലുതായപ്പോള്‍ എടക്കര കാലി ചന്തയില്‍ നിന്ന് മഞ്ചേരി  ചെരണിയിലുള്ള ചന്തയിലേക്ക്  കാലികളെ തെളിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചിന്ത
വേദന അതേതു ജീവിയുടേതാണെങ്കിലും വേദന തന്നെ  എന്ന തിരിച്ചറിവില്‍ മുളപൊട്ടിയ വരികളെ ഒരു പാരഡി രൂപത്തിലാക്കി നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു


ഒരിടത്ത് പോക്കര്
ഒരിടത്ത് മമ്മദ് 
നടുവില്‍ പാറക്കാടന്‍  (ഒരിടത്ത് )
തെളിക്കാരന്റെ  അടിയേറ്റു  നടക്കും 
വിധിയുടെ ബലി മൃഗങ്ങള്‍
നമ്മള്‍ 
വിധിയുടെ ബലി മൃഗങ്ങള്‍   (ഒരിടത്ത് )
ഈ യാത്ര തുടങ്ങിയത് എടക്കരന്നോ

ഇനിയൊരു വിശ്രമം ചെരണിയിലോ  (ഈയാത്ര )
മോഹങ്ങള്‍ അവസാന നിമിഷം വരെ 
 മനുഷ്യന്റെ ഭോജന യ്ക്ന്ജം വരെ (മോഹങ്ങള്‍ )
ഒരു  യക്ന്ജം വരെ (ഒരിടത്ത് )
കരളിന്റെ കഷ്ണം കുടിയനിത്ര 
ഇഷ്ട്ട മാക്കിയതാരാണോ  (കരളിന്‍റെ കഷ്ണം )
ഷാപ്പ്‌ നടത്തുന്ന കണാര നാണോ
കശാപ്പ് നടത്തിയ കുഞാലിയോ (ഒരിടത്ത് )
ഈമണ്ണില്‍ കാണുന്ന ചാണകങ്ങള്‍ 
ഇതുവഴി പോയവര്‍ തന്‍ കുളമ്പടികള്‍ 
അകലെ കശാപ്പിന്‍ ചളി മുറിയില്‍  
അലരികരഞ്ഞവര്‍ ഉറങ്ങികാണും 

അവര്‍ ഉറങ്ങി കാണും (ഒരിടത്ത് )

ഇതില്‍ മമ്മദ് എന്ന് പറയുന്ന വെക്തിയെ നിലമ്പൂരിലെ കശാപ്പ് ക്കരനായും 
പോക്കരിനെ  കാരകുന്നിലെ  കശാപ്പ് കാരനായും 
ഇടയില്‍ ഉള്ള പാറകാടന്‍  നിലംബൂരിനും കാരകുന്നിനും ഇടയിലുള്ള എടവണ്ണ യിലെ കശാപ്പു കാരനും ആയി ആണ് ഞാന്‍ കണ്ടിട്ടുള്ളത് പേരുകള്‍ക്ക് എന്തെങ്കിലും സാമ്യം തോന്നിയാല്‍ അതെന്‍റെ കുറ്റമല്ലന്ന് വിനയ പുരസ്കരം  പറയട്ടെ 


പാടിയത് 

എന്റെ ഇക്കയുടെ സുഹ്രത്ത് റഫി സരിഗ  ഖത്തര്‍
സംഗീതം  ആരോ ഉണ്ടാക്കി  ഞാനത് മോഷ്ടിച്ചു

(ഇതിനു ശബ്ദം നല്‍കിയ റാഫി സരിഗ എഡിറ്റ് ചെയ്ത വീഡിയോ )

108 അഭിപ്രായങ്ങൾ:

 1. തേങ്ങ അടിക്കുന്നവരുടെ ശ്രദ്ധക്ക്
  തേങ്ങ അടിക്കാന്‍ ഇതുകൊമ്പന്റെ ബ്ലോഗാണ്
  ഗണ പതിയുടെ അമ്പലമല്ല

  കമെന്‍റ് ധൈര്യമായി ഇടൂ തല്ലും തലോടലും സ്വീകരിക്കും

  മറുപടിഇല്ലാതാക്കൂ
 2. അമ്പട പുളുസൂ ഞാന്‍ തേങ്ങ അടിക്കും.... :P
  (((O)))

  മറുപടിഇല്ലാതാക്കൂ
 3. കൊമ്പ ജ്ജി ഇക്കണക്കിന് പാരടി എഴുതിതുടങ്ങിയാല്‍ നമ്മുടെ നാടിര്‍ഷയുടെ ആപ്പിളകുമോ?നിന്റെ വരികള്‍ക്ക് ആരാണാവോ ഈണം കൊടുത്തത്,അവനും ഇതു പാടിയവനും ഒരു ബിഗ്‌ ഹായ് ...ഹാസ്സ്യത്തിലുടെ ആണെങ്കിലും അതിന്റെ വെതനയില്‍ ഞാനും പങ്കുകൊള്ളുന്നു

  മറുപടിഇല്ലാതാക്കൂ
 4. ഹ ഹ ഹ ഹ തേങ്ങ അടിക്കുന്നു

  ഭോജന യ്ക്ന്ജം എന്തണ് ?

  മറുപടിഇല്ലാതാക്കൂ
 5. ഉം... കൊള്ളാം.

  (ഒന്നല്ല, ഒരഞ്ചാറ് തേങ്ങവീണാലും കൊമ്പന്റെ തലയ്ക്ക് ഒന്നും പറ്റൂലാ!
  ഒരു തേങ്ങ തലയില്‍വീണതിനു ശേഷാണല്ലോ മൂസ കൊമ്പനായതും ബ്ലോഗറായതും..!!)

  മറുപടിഇല്ലാതാക്കൂ
 6. ഞാനൊരു തേങ്ങാ കൊമ്പന്റെ മണ്ടയ്ക്കടിക്കട്ടെ....

  മറുപടിഇല്ലാതാക്കൂ
 7. തെളിച്ചു കൊണ്ട് പോകുന്നത് ഇത് വരെ കണ്ടിട്ടില്ല ,ഞങ്ങളുടെ അവിടെ കുറെ ക്കൂടെ ക്രൂരമായ രീതിയില്‍ അനങ്ങാന്‍ പോലും സമ്മതിക്കാത്ത വിധം വണ്ടിയില്‍ കെട്ടി കൊണ്ട് പോകുന്നത് കാണാം ,നിസ്സഹായമായ അവയുടെ നോട്ടങ്ങള്‍ ,കൊമ്പന്‍ എല്ലായ്പ്പോഴും അടിച്ചമാര്‍ത്തുന്നവ്വരുടെ കൂടെയാണല്ലോ ,ഇപ്പോഴും ...

  മറുപടിഇല്ലാതാക്കൂ
 8. സിയാഫ് നേരെത്തെ തെളിചായിരുന്നു കൊണ്ട് പോയിരുന്നത്

  മറുപടിഇല്ലാതാക്കൂ
 9. എനിക്കിഷ്ടപെട്ട ഒരു പാട്ട് ഈ തരത്തില്‍ മാറ്റി എഴുതി... പാടിയതും നന്നായിട്ടുണ്ട്...

  നന്നായിട്ടുണ്ട്....

  എന്നാലും ആ മിണ്ടാപ്രാണികളുടെ കണ്ണിലെ വേദന ..അത് ഒരു വല്ലാത്ത അവസ്ഥയാണ് ഭായ്‌... കണ്ടു നില്‍ക്കാന്‍ പറ്റില്ല...


  (കണ്ടു നില്‍ക്കാന്‍ പറ്റാത്തത് കൊണ്ട് പെട്ടെന്ന് കശാപ്പ് ചെയ്തു ശരിയാക്കും എന്ന് അര്‍ത്ഥമില്ല...)

  അപ്പൊ ശരി...കാണാം... എന്നല്ല കണ്ടിരിക്കുമെന്നു...

  മറുപടിഇല്ലാതാക്കൂ
 10. ഇപ്പൊ വരികള്‍ വായിച്ചു തിരികെ പോകുന്നു. സന്തോഷ്‌ പണ്ഡിറ്റിന്റെ സ്ഥാനം തട്ടിയെടുത്തോ എന്ന് വൈകിട്ട് വന്നു പറയാം.

  മറുപടിഇല്ലാതാക്കൂ
 11. ഇനി പാരഡി കൊമ്പനെ തെളിച്ചുകൊണ്ടു പോകാം...

  മറുപടിഇല്ലാതാക്കൂ
 12. ആരാണ് പാടിയത്?..സംഭവം കൊള്ളാം ..:)

  മറുപടിഇല്ലാതാക്കൂ
 13. വായനാസുഖം കിട്ടുന്നില്ല... കേള്‍ക്കാന്‍ നല്ല രസമുണ്ട്...

  മറുപടിഇല്ലാതാക്കൂ
 14. പാട്ടു പാടിയ റഫി സരിഗ ഖത്തര്‍ പാട്ടെഴുതിയ കാളികാവുകാരനെ പിന്തള്ളി മുന്നില്‍ കയറി എന്നൊരു അഭിപ്രായമുണ്ട് കേട്ടോ.നല്ല ശബ്ദം, നല്ല പാട്ട്.,

  ആ പാവം ജീവികളുടെ ദൈന്യത പാരഡി-ഹാസ്യഗാനമായപ്പോള്‍ എന്തോ ഒരു അരുതായ്ക പോലെ.. പക്ഷേ നഗ്നമായ സത്യം അതാണല്ലോ...

  മറുപടിഇല്ലാതാക്കൂ
 15. Cheruppam muthale komb ulla jeevikalumaayittaayirunnu alle kombany.....

  Enthayaalum naadirshaayude aappees poottum...
  Eni muthal pardi ganagalude raajaavu "Komban Shaa"

  Paaradi vambatharam kalakki....

  മറുപടിഇല്ലാതാക്കൂ
 16. ഞങ്ങള്‍ ഈ വിഷയത്തില്‍ ഒരു ഡോകുമെന്ററി പിടിക്കാന്‍ ഇറങ്ങിയതാണ്... അവസാനം സകല ഇറച്ചി തീറ്റക്കാരുടയും എതിര്‍പ്പും സ്വന്തം വയറിന്റെ എതിര്‍പ്പും കാരണം പരുപാടി നിര്‍ത്തി... എന്നാലും ചെറിയ തോതില്‍ ഒരു സംഗതി ഒപ്പിച്ചു... ഡോകുമെന്ററി എന്നൊന്നും പറയാന്‍ പറ്റില്ല വേണെകണ്ടു നോക്കാം.... Link

  മറുപടിഇല്ലാതാക്കൂ
 17. പെരുമ്പിലാവ് ചന്ത യിലേക്ക് കൊണ്ട് പോകുന്ന കന്നുകാലികളെ ഒരു നിമിഷം ഓര്‍ത്തു പോയി ...ഇപ്പോഴും ഉണ്ട് എന്റെ നാട്ടില്‍ തെളിച്ചു കൊണ്ട് പെരുമ്പിലാവ് ചന്ത യിലേക്ക് കൊണ്ട് പോകുന്നവര്‍ ....നന്നായി പാടി കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .പിന്നെ ഒരാഴ്ച മുമ്പാണ് ജീവിതം കന്നുകാലികളെ വിറ്റും വാങ്ങിയും തെളിച്ചും .ചന്തയിലേക്ക് കൊണ്ട് പോയ എന്റെ നാട്ടുകാരനായ കുഞ്ഞു മണിക്ക മരണ പ്പെട്ടത് കുറച്ചു ദയനീയം ആയിരുന്നു ആ മരണം :(

  മറുപടിഇല്ലാതാക്കൂ
 18. നല്ല ഈണമുള്ള വരികള്‍... ഇനി കൊമ്പന്‍ ഇനി ഇതിലും ഒരു കൈ നോക്കുകയാണോ.,

  മറുപടിഇല്ലാതാക്കൂ
 19. പാലക്കാട് ജില്ലയിലെ വാണിയംകുളം, കുഴല്‍മന്ദം, എലിപ്പാറ എന്നിവിടങ്ങളിലെ കാലിച്ചന്തകള്‍ പ്രസിദ്ധമാണ്. മുമ്പ് കാലികളെ തെളിച്ചുകൊണ്ടുപോയിരുന്നതിന്ന് പകരം ഇപ്പോള്‍ ലെയ്‌ലാന്‍ഡ് ലോറികളില്‍ എത്തിക്കുന്നു.

  പാരഡി ഗംഭീരമായി.

  മറുപടിഇല്ലാതാക്കൂ
 20. വണ്ടിയില്‍ അടുക്കി നിര്‍ത്തി കൊണ്ടുപോകുന്നത് കാണുമ്പോള്‍ സങ്കടം വരും....അന്യ സംസ്ഥാനത്ത് നിന്നും കൊണ്ട് വരുന്ന പോത്തുകള്‍ അത്ര നേരം ഒന്ന് ചലിക്കാന്‍ പോലും ആകാതെ ഒന്നിരിക്കാന്‍ കൂടി സാധിക്കാതെ അതുങ്ങളെ കൊണ്ട് പോകുന്നത് വല്ലാത്ത കാഴ്ചയാണ് ......മിണ്ടാ പ്രാണികള്‍ എന്‍ട് പറയാന്‍ ല്ലേ ......കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു ...പെരപ്പാര്‍ ഡാമിനടുത്തു ചത്തപ്പോള്‍ ഉപേക്ഷിച്ചു പോയ ഒരു പോത്ത് ...അതിനെ ഒന്ന് കുഴിച്ചിടാന്‍ പോലും ഉളള മനസ്സ് കാട്ടിയില്ല കൊണ്ടുവന്നവര്‍ ....എതാര്‍ത്ഥത്തില്‍ അവര്‍ അല്ലെ മൃഗത്തിന് തുല്യര്‍ ...

  പാട്ട് കുഴപ്പമില്ലാട്ടോ .....പാരടിയില്‍ ഒരു ഭാവി മണക്കുന്നു കൊമ്ബാ ....

  മറുപടിഇല്ലാതാക്കൂ
 21. പാട്ട് എഴുതിയവർക്കും പാടിയവർക്കും സംഗീതം നൽകിയവർക്കും കേൾക്കുന്നവർക്കും അഭിനന്ദനങ്ങൾ.....

  മറുപടിഇല്ലാതാക്കൂ
 22. പാരഡി ജോറായി! ജിത്തുവിനെ വിളിച്ച കാര്യം ജിത്തു എന്നോട് പറഞ്ഞു. ഞാനവിടെ പോയിരുന്നു.

  മറുപടിഇല്ലാതാക്കൂ
 23. വരികള്‍ മുന്‍പേ വായിച്ചിരുന്നു...പാടി കേട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടായി...ഗായകന് അഭിനന്ദനങ്ങള്‍ ...ഇന്നലെ കണ്ണൂരാന്‍ ,ഇന്ന് കൊമ്പന്‍ എല്ലാരും കളം മാറ്റി ചവിട്ടുകയാണല്ലോ ഭഗവാനെ...

  മറുപടിഇല്ലാതാക്കൂ
 24. കൊമ്പ ..
  തിങ്കളാഴ്ചത്തെ പെരുമ്പിലാവ് ചന്തക്കു ഞായറാഴ്ച രാത്രി തന്നെ തെളിച്ചു കൊണ്ട് പോകുന്ന ഉരുക്കളുടെ കൂട്ടം . തെളിക്കാരന്റെ ചാട്ടവാറടി കൊണ്ട് കണ്ണീര്‍ കറുത്ത ചാല്‍ വെച്ച് ഒഴുകിയും മൂക്കില്‍ വെളുത്ത പത നുരഞ്ഞും കൊമ്പില്‍ കെട്ടിയ പന്തം അണയാതെ പതുക്കെ തലയാട്ടി അവ കടന്നു പോകുന്ന കാഴ്ച നോക്കി നിന്ന എന്റെ ബാല്യത്തിലേക്ക് എന്നെ നീ തിരിച്ചു നടത്തി . ഈ പാരടിയിലൂടെ ......

  മറുപടിഇല്ലാതാക്കൂ
 25. പടച്ചോനെ അതും ആയോ!!!!!!
  സമ്പവം കസറി ഭായി ....ഇങ്ങള് ബല്ലാത്തൊരു പഹയാനാണ് ഹിഹിഹി

  വരികള്‍ നല്ല ചേര്‍ച്ചയും അര്‍ത്ഥവുമുണ്ട്....
  പാടിയ ആളും അതിന്റെ സത്ത് ചോരാതെ നല്ല രീതിയില്‍ പാടി

  ആശംസകള്‍ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 26. കൊമ്പാ നീ കൊമ്പു കുലുക്കി പായുകയാണല്ലോ..?
  ബെയ്ലുക്സിലും പാട്ട് ഹിറ്റാണ്. ട്ടോ..!
  ഇപ്പോള്‍, നീ ആരായി...?
  റഫിക്കയെ ഞാന്‍ കാണുന്നുണ്ട്. എനിക്കൊരു ദോശ മേടിച്ചു കൊടുക്കാന്‍ തോന്നുന്നു. പക്ഷേ, മൂപ്പര്‍ക്ക് ബീഫ് തന്നെ വേണമെന്ന് വാശിയുള്ള ആളാ...!

  ഇനി നീ പറഞ്ഞ വിഷയം: വെറുതെയാണോ ഇവറ്റകള്‍ കാലന്റെ വാഹനമായത്..?

  മറുപടിഇല്ലാതാക്കൂ
 27. കൊമ്പന്‍ പ്രകൃതിക്ക് മൊത്തം ഒരു താളാത്മകതയുണ്ട്, വിവിത രൂപങ്ങളില്‍ നാം അതിനെ നോക്കി കാണുന്നു,
  താങ്കള്‍ ഇപ്പോള്‍ രൂപപ്പെടുത്തിയ കാലികളുടെ നടത്തത്തിലെ താളാത്മകത,.... നന്നായിരിക്കുന്നു
  ഇവിടെ മനുഷ്യര്‍ക്ക്‌ ബുജിക്കാനുള്ള ഒരു ഭോജന വസ്തു വായി മാത്രം കാളയെ ചിത്രീകരിച്ചു പോയോ ?
  കൂട്ടംകൂട്ടമായുള്ള കാളകളുടെ നടത്തം കൊമാടിയും പാരടിയുമല്ലാതെ നല്ലൊരു കവിതയായി എഴുതാന്‍ ശ്രമിക്കൂ ?
  പേരുകേട്ട പല മഹാ കവികളെയും കാളകളുടെ നടത്തം സ്വദീനിച്ചിട്ടുണ്ട് , നുഖവും കലപ്പയും ഏന്തി മന്ദം മന്ദം മുപോട്ട്നീങ്ങുന്ന കാളകളുടെ വര്‍ണന അതി മനോഹരമായിരുന്നു, പാഠ പുസ്തകങ്ങളില്‍ കുട്ടികള്‍ അത് പാടി പ്പഠച്ചിരുന്നു, ഒട്ടകങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ കുളമ്പടിയുടെ ശബ്ദം അറബി ക്കവിതയില്‍ ഒരു വ്ര്ത്തമായി മാറിയിട്ടുണ്ട്,
  താങ്കളുടെ ഭാവനകള്‍ ഇനിയും വിടരട്ടെ എന്നാശംസിക്കുന്നു,
  കമന്റ്‌ എഴുതാന്‍ പേടിയുണ്ട് ചിറകിനു കൊത്തു കൊള്ളില്ല എന്ന് വിചാരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 28. സംഭവം കൊള്ളാം ഡൌണ്‍ലോഡ് ചെയ്തു കേട്ടു ..പാടിയതും നന്നായി

  മറുപടിഇല്ലാതാക്കൂ
 29. നന്നായിരിക്കുന്നു. കൊമ്പന്‍

  മറുപടിഇല്ലാതാക്കൂ
 30. ഹ ഹ ഹ അങ്ങിനെ വാക്ക് പാലിച്ചു അല്ലേ. ശബ്ധാവിഷ്ക്കാരം പുറത്തിറക്കി. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 31. പാരടിക്കൊത്ത വീഡിയോയും ചേര്‍ത്ത്‌ നന്നാക്കി കോമ്പാ

  മറുപടിഇല്ലാതാക്കൂ
 32. കൊമ്പന്‍ ഇപ്പോള്‍ ഉഷാര്‍ ആക്കുന്നുണ്ടല്ലോ ..നന്നായിട്ടുണ്ട് പോക്കരും പോത്തും ഹ്മ്മ

  മറുപടിഇല്ലാതാക്കൂ
 33. കൊമ്പാ..നല്ല പാരഡി ..ഇഷ്ടപ്പെട്ടു...പോസ്റ്റ്‌ ഇടുമ്പോള്‍ ഒന്ന് മെയില്‍ അയക്കുക..ഞാന്‍ അറിഞ്ഞിരുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 34. ശരിയായൊ എന്നതിനേക്കാൾ ഇങ്ങനെ ഒന്നു ചെയ്യാൻ കാണിച്ച ധൈര്യത്തെ അഗീകരിക്കുന്നു. പാടിക്കേൾക്കുമ്പോൾ രസമുണ്ട്. അഭിനന്ദനങ്ങൾ.. അഭിനന്ദനങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 35. നിങ്ങള്‍ ഭൂലോകം നിങ്ങടെ കൊമ്പില്‍ ഇട്ട് അമ്മാനമാടുകയാണല്ലോ കൊമ്പാ..
  ഇഷ്ടമായി പാരഡിയില്‍ ഒരു ട്രാജഡി!!

  മറുപടിഇല്ലാതാക്കൂ
 36. ഇതു ഞാൻ ഫേസ്ബുക്കിൽ വായിച്ചതാണല്ലോ ?

  കൊള്ളാം ഏതായാലും പാരഡി..

  മറുപടിഇല്ലാതാക്കൂ
 37. നിങ്ങള്‍ എന്താ പണ്ടിതിനു പഠിക്കുകയാണോ ...?

  ഇനി ഇതിന്‍റെ പടം എന്ന് ഇറക്കും ..?

  മറുപടിഇല്ലാതാക്കൂ
 38. കോമ്പാ നനായി, ആസ്വദിച്ച് കേട്ടു. ഈ വിധിയുടെ ബലി മൃഗങ്ങളെക്കുറിച്ച് പറയേണ്ടത്‌ മുഴുവന്‍ പറയുന്നില്ല എന്നാ ദോഷം പറയാതെ വയ്യ. എടക്കരയില്‍ നിന്ന് ചെരണിയിലേക്കുള്ള അവയുടെ പ്രയാണങ്ങളുടെ ശനിയാഴ്ചക്കാഴ്ചകള്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത്‌ എന്നെ അസ്വസ്ഥമാക്കിയിരുന്നു. റഡ്‌യാഡ് കിപ്ലിംഗ് ന്‍റെ പോത്തിനെ അറിയുന്നതിന് മുന്‍പേ എനിക്ക് തോന്നിയിരുന്നു ലോകത്തെ ഏറ്റവും വിഷാദം പേറുന്ന ജീവി പോത്താണെന്നു. നിസ്സഹായത എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയത് എടക്കരയില്‍ നിന്ന് ചരണിയിലേക്ക്, കണ്ണില്‍ കരുണയില്ലാത്ത തെളിക്കാരന്‍റെ അടിയേറ്റ്, കാലില്‍ കാല്‍ കെട്ടി,കോമ്പലയായി പതുക്കെ നീങ്ങുന്ന മിണ്ടാപ്രാണികളായ ചാവാലിപ്പശുക്കളുടെ ഗതികേടില്‍ നിന്നായിരുന്നു. പിറ്റേന്ന് തീന്‍മേശയില്‍ എത്താനുള്ള അവയുടെ ദുര്‍ വിധിയോര്‍ത്തു വേദനിച്ച ഒരു ദുര്‍ബല ബാല്യമായിരുന്നു എന്റേത് എന്‍റെ സ്കൂള്‍ കാലം കഴിയുന്നത് വരെ ഒരറവും ഞാന്‍ നേരില്‍ കണ്ടിട്ടില്ല, കൂട്ടുകാരന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ബലി പെരുന്നാള്‍ ദിനത്തില്‍ അത് കണ്ടപ്പോഴാകട്ടെ തല കറങ്ങി വീഴുകയും ചെയ്തു.ഇതൊക്കെ ഓര്‍ക്കാന്‍ അവസരമുണ്ടാക്കിയ താങ്കളുടെ പാരഡിക്ക് നന്ദി. എത്രയധികം ആളുകളാ താങ്കളുടെ ഈ പാരടിക്ക് കമന്ടിട്ടിരിക്കുന്നത്. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 39. Komabn kalikavu ithu Rafi sariga ninagl ippol post chaithittulla Video Remove chaithu http://www.youtube.com/watch?v=6L76DJmyBVQ ithu post cheyuka ok? ithu njan thanne edit and mixing chaithathaanu kanda sesham post chaithaal mathi Ok?

  മറുപടിഇല്ലാതാക്കൂ
 40. ട്രാജഡിക്കഥയാണെങ്കിലും, പാട്ടും വരികളും നന്നായിട്ടുണ്ട്, പാടിയ ആളിന് ഒരു കൈയ്യടി.. നാദിർഷാന്റെ പള്ളക്കടിക്കുമോ കൊമ്പാ..??

  മറുപടിഇല്ലാതാക്കൂ
 41. കൊമ്പന്‍ ഓരോ വെത്യസ്തകള് മായിട്ടാണ ണല്ലോ ഭൂലോകത് നില്‍ക്കുന്നത്

  മറുപടിഇല്ലാതാക്കൂ
 42. പാട്ടു കേള്‍ക്കാന്‍ കൊള്ളാം!! പാടിയത് നന്നായിട്ടുണ്ട്!! രചനയെ ക്കുറിച്ച് ? പറയണോ?? അതിന്റ ആവശ്യമുണ്ടോ???

  മറുപടിഇല്ലാതാക്കൂ
 43. ഞാന്‍ റാഫി സരിഗ (മുഹമ്മദ്‌ റാഫി ദോഹ ഖത്തര്‍) നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായവും നിര്‍ദേശവും വായിച്ചു നന്ദി എല്ലാവര്‍ക്കും നന്ദി... പക്ഷെ വീഡിയോ ഞാന്‍ എഡിറ്റ് ചെയ്തിട്ടുണ്ട് കൊമ്പന്‍ മൂസയോട് പറഞ്ഞു അത് പോസ്റ്റ്‌ ചെയുക അത് കാണുക നിങ്ങളുടെ കാത്തിരിപ്പിന് ഒരു ഫലം ഉണ്ടാകട്ടെ എന്ന് റാഫി സരിഗ http://www.youtube.com/watch?v=6L76DJmyBVQ

  മറുപടിഇല്ലാതാക്കൂ
 44. പാട്ട് വളരെ നന്നായിട്ടുണ്ട്. രചനയും.
  പിന്നെ ആ കശാപ്പു മൃഗങ്ങളുടെ ദയനീയത വരികളില്‍ കാണുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 45. പാരഡിയുണ്ടാക്കാനും സര്‍ഗസിദ്ധി വേണം.അത് കലക്കി.ഒരു നാടന്‍ ചുവ കൂടിയുണ്ടാകുമ്പോള്‍ ആസ്വാദന സുഖം വേറിട്ട്‌ നില്‍ക്കും.അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ.
  പാട്ട് കേള്‍ക്കാന്‍ പറ്റിയില്ല.Net connection പ്രശ്നം...പിന്നീട് കേട്ടു കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 46. കൊമ്പന്‍ ഭായ്, നല്ല രചന...പാരടി ആണെങ്കിലും വേദന നിറഞ്ഞ ഒരു വിഷയം ആണല്ലോ..സംഗീതവും ആലാപനവും അതീവ ഹൃദ്യം..ഈ രംഗത്ത് ശോഭിക്കും മോനെ..ഉറപ്പു..ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 47. ഒരു സങ്കട കാഴ്ച തന്നെയാണ് അത്. കാലികളെ തെളിച്ചു കൊണ്ടുവരുന്നത് കുറെ തവണ നിസ്സഹായനായി നോക്കി നിന്നിട്ടുണ്ട്. കൊമ്പന്‍ പറഞ്ഞ പോലെ, വായില്‍ നുരയും പതയും വന്നു ആ മിണ്ടാ പ്രാണികള്‍ നടന്നു നീങ്ങുന്നത്‌ വേദന തന്നെ. കൂടെ വാഹനങ്ങള്‍ വരുമ്പോള്‍ അടിച്ചു അവയെ അരികിലേക്ക് മാറ്റുന്നത്. ഓര്‍ക്കാന്‍ വയ്യ.
  പിന്നെ യാദനകളുടെ ഒടുവില്‍ നമ്മുടെ തീന്മേശകളില്‍.
  പോസ്റ്റ്‌ നന്നായി .

  മറുപടിഇല്ലാതാക്കൂ
 48. "ഒരിടത്തു ജനനം ഒരിടത്തു മരണം
  ചുമലില്‍ ജീവിത ഭാരം" ഈ പാട്ടിന്‍റെ സംഗീതം ദേവരാജൻ മാസ്റ്റർ ആണെന്ന് അറിയാഞ്ഞിട്ടാണോ ക്രഡിറ്റ്‌ 'ആരോ'യ്ക്ക് കൊടുത്തത് !! അടിച്ചുമാറ്റുമ്പോള്‍ ആരുടേതെന്ന് നോക്കണ്ടല്ലോല്ലേ ! :)

  പാരഡിയില്‍ ഭാവിയുണ്ടല്ലോ... പാരഡി സാധാരണ കോമഡിയാ കേട്ടിട്ടുള്ളത്. ഒരു ‍ ട്രാജഡി പാരഡിയാക്കിയത് ആദ്യം കേള്‍ക്കുന്നു !

  മറുപടിഇല്ലാതാക്കൂ
 49. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 50. കൊള്ളാം.ഉഗ്രന്‍ ..അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 51. ബാല്യത്തിന്‍റെ ബോധമില്ലായ്മ.... കൊള്ളാം... എനിക്ക് വീഡിയോ കാണാന്‍ നിവൃത്തിയില്ല... അത് കൊണ്ട് അതിനെ കുറിച്ച് പിന്നീട് പറയാം... കൊമ്പന്റെ വമ്പുകള്‍ എന്നും ഉഷാര് തന്നെ.....!!!!

  മറുപടിഇല്ലാതാക്കൂ
 52. വി. ഡി. രാജപ്പന് ദക്ഷിണ വയ്ക്കണം. നന്നായി.

  മറുപടിഇല്ലാതാക്കൂ
 53. പാരടി കണ്ടില്ലാ എന്നാ വിഷമം വേണ്ട...യു ട്യൂബില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് കാണുവാനും കേള്‍കുവനും ആഗ്രഹമുള്ളവര്‍ http://www.youtube.com/watch?v=6L76DJmyBVQ സന്ദര്‍ശിക്കുക ഇവിടെ ക്ലിക്ക് ചെയ്തു കാണാന്‍ പറ്റുന്നില്ല എന്നുണ്ടെങ്കില്‍ കോപ്പി പേസ്റ്റ് ചെയ്തു കാണുക നന്ദി.

  മറുപടിഇല്ലാതാക്കൂ
 54. ഹില്ല...!! ഇവന്‍ അടി വാങ്ങിക്കും...!!
  ആശംസകള്‍ കൊമ്പാ...!!

  മറുപടിഇല്ലാതാക്കൂ
 55. ഗള്‍ഫ്‌ മതിയാക്കി നാട്ടിലേക്ക് വിട്ടോ..
  മിമിക്രിക്കാരുടെ കൂടെ കൂടാം..
  വേണേല്‍ ഒരു ആല്‍ബവും പിടിക്കാം..
  പക്ഷെ മുന്‍പ് ഒരു ആല്‍ബം പോസ്റ്റ്‌ ഇട്ടതു മറക്കാഞ്ഞാല്‍ മതി.
  (ഏതായാലും സംഗതി ഉഷാറായി)

  മറുപടിഇല്ലാതാക്കൂ
 56. ഇതൊക്കെ നേരില കണ്ട ഒരു ബാല്യ കാലം എനിക്കും ഉണ്ടായിരുന്നു
  അതുകൊണ്ടാവാം ഒരു പാട് പിന്നിലേക്ക്‌ കൊണ്ടുപോയ് ഈ പോസ്റ്റ്‌ ...

  കൊമ്പ നന്നായി .........

  മറുപടിഇല്ലാതാക്കൂ
 57. നന്നായിട്ടുണ്ട് കൊമ്പ, ഈ പരിപാടി. നല്ലൊരു ഭാവി ഇതില്‍ കാണുന്നുണ്ട്. കൈ വിടണ്ട. ഗള്‍ഫ് ഇല്ലാത്ത സാഹചര്യത്തിലും നമുക്ക് ജീവിക്കണ്ടേ.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 58. പാരഡി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല ... താങ്കള്‍ വളരെ മനോഹരമായി തന്നെ അത് ചെയ്തിരിക്കുന്നു .. പറഞ്ഞ പോലെ തന്നെ സംഗതി കോമഡി ആണെങ്കിലും അതിലുമുണ്ട് ഒരു വിഷമം വേദന്ക്കുക്കന്ന മിണ്ടാപ്രാണികള്‍ ... വളരെ മനോഹരമായിരിക്കുന്നു ഈ പ്രയത്നം ..തണല്‍ പറഞ്ഞ പോലെ നാട്ടില്‍ പോയാല്‍ കോമഡി ക്കാരുടെ പേര് നിലനിര്‍ത്താം .. ആശംസകള്‍ ...ഇനിയും ഉണ്ടാകട്ടെ കണ്മുന്നിലെ അനീതിക്കെതിരെയുള്ള ഇത്തരം പ്രയത്നങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 59. വരികള്‍ മുന്‍പ് വായിച്ചു അഭിപ്രായിച്ചിരുന്നു..
  ശബ്ദം മനോഹരം..

  മറുപടിഇല്ലാതാക്കൂ
 60. കൊമ്പാ
  പാട്ടുകാരന്‍ ഉഗ്രനാക്കി. വരികള്‍ മനോഹരം.

  "മോഹങ്ങള്‍ അവസാന നിമിഷം വരെ
  മനുഷ്യന്റെ ഭോജന യജ്ഞം വരെ"
  "ഈമണ്ണില്‍ കാണുന്ന ചാണകങ്ങള്‍
  ഇതുവഴി പോയവര്‍ തന്‍ കുളമ്പടികള്‍
  അകലെ കശാപ്പിന്‍ ചളി മുറിയില്‍
  അലറികരഞ്ഞവര്‍ ഉറങ്ങികാണും"
  ഇതാണ്‌ എനിക്കിഷ്ടപ്പെട്ട വരികള്‍.
  കരഞ്ഞത് അലറിത്തന്നല്ലേ. യത്നം ആണോ യജ്ഞം ആണൊ ഉദ്ദേശിച്ചത്.
  അച്ചടിപ്പിശാശുണ്ട് ഓടിക്കണം.

  മറുപടിഇല്ലാതാക്കൂ
 61. ആ പാവം പോത്തുകളുടെ പുരാണം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങിനെ കമന്ടിയെന്നെ.
  ((ഇപ്പോള്‍ തുടങ്ങിയാല്‍ മരുന്ന് കൊണ്ട് നില്‍ക്കും.. കുറച്ചു കൂടി മൂത്താല്‍ പിന്നെ കരണ്ടാടിപ്പിക്കേണ്ടി വരും)) (തമാശയാണ് കേട്ടോ)
  പോസ്റ്റ് നന്നായിരുന്നു.. ശരിക്കും മനസ്സില്‍ വേദനയുണ്ടാക്കുന്നതാണ് ആ കാഴ്ച..
  ഒന്ന് ചോദിച്ചോട്ടെ.. എന്നിട്ടിപ്പോ പോത്ത് തീറ്റ നിര്‍ത്തിയോ???

  മറുപടിഇല്ലാതാക്കൂ
 62. കൊമ്പന്റെ കൊമ്പോരു നീണ്ട കൊമ്പ് തന്നെ സംശയല്യ ...
  ന്നാലും ഒരു കാളികാവ് കാരന്‍ ആയടോണ്ട് പറയാ..
  ഇജ്ജ് ഇമ്മിണി ബല്യ ആളാകും ഇച്ചൊരു സംസയോല്ല ..
  പിന്നെ ഇജ്ജ് ഇജെ അറീലെ ..?ഞാനരന്നോ .?..ഞ്മ്ലെ അഷ്‌റഫ്‌ മാനു..

  മറുപടിഇല്ലാതാക്കൂ
 63. വല്യ പെരുന്നാളിന്‌ പോത്തിറച്ചി കടിച്ചുവലിച്ചപ്പോഴാണ്` ഓര്‍മ വന്നതല്ലേ..
  നന്നായി.. അഭിനന്ദനങ്ങള്‍..!

  മറുപടിഇല്ലാതാക്കൂ
 64. പാരഡിയുടെ ചൊല്ലും,കേൽ‌പ്പും കൊമ്പനെപ്പോൽ അഴകാർന്നത് തന്നെ..!

  മറുപടിഇല്ലാതാക്കൂ
 65. ഇവിടെ സ്പീഡ്‌ നെറ്റില്ലാത്ത സ്ഥലമാണ്.അത് കൊണ്ടു .കേട്ടില്ല.വായിച്ചു.

  കൊള്ളാം.പാവം മൃഗങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 66. കൊമ്പന്‍റെ വമ്പ് അസ്സലായിട്ടുണ്ട്, പുതിയ പാരഡികള്‍ പ്രതീക്ഷിക്കുന്നു.............

  മറുപടിഇല്ലാതാക്കൂ
 67. ഗണപതിയുടെ അമ്പലത്തില്‍ മാത്രമല്ല, കൊമ്പന്റെ ബ്ലോഗിലും ഞങ്ങള്‍ തേങ്ങായടിക്കും....
  ആരുണ്ടിവിടെ ചോദിക്കാന്‍???

  മറുപടിഇല്ലാതാക്കൂ
 68. --------------------------------------------------------------
  ഒരിടത്ത് പാരഡി ,ഒരിടത്ത് കവിത
  ബ്ലോഗില്‍ കൊമ്പനൊരു വമ്പന്‍ !!
  ഈ യാത്ര തുടങ്ങിയത്‌ ,ബൈലുക്സില്‍ ന്നോ ..
  ഇതിനൊരു അവസാനം ബ്ലോഗിലാണോ
  നിതാഖത്‌ നിയമം വന്നീടുകില്‍
  മോഹങ്ങളോക്കെയും
  നാട്ടില്‍ ചെന്ന് ....(ഒരിടത്ത്......)

  ഗൂഗിള്‍ ബുസ്സ് ഇപ്പോള്‍ നിര്‍ത്തുമത്രേ ....
  ഇനിയൊരു വിശ്രമം ഫേസ്ബുക്കിലോ ..
  കമന്റുകള്‍ ഇല്ലാത്ത കാലം വന്നാല്‍
  മോഹങ്ങളെല്ലാം ലൈക്കില്‍ ചേര്‍ക്കാം

  ഒരിടത്ത് പാരഡി ,ഒരിടത്ത് കവിത
  ബ്ലോഗില്‍ കൊമ്പനൊരു വമ്പന്‍ !!........(ഒരിടത്ത് ..)
  ---------------------------
  പാരഡിരാജാ നമ്പര്‍ വണ്‍ ,,കൊമ്പന്‍സ് നീനാള്‍ വാഴട്ടെ ..വീണാല്‍ വീഴട്ടെ ...

  മറുപടിഇല്ലാതാക്കൂ
 69. ഞാനും അടിച്ചു ഒരു ലേറ്റ് തേങ്ങാ... കലക്കി...ബ്ലോഗില്‍ കൊമ്പന്റെ ഭാരം....

  മറുപടിഇല്ലാതാക്കൂ
 70. കന്നുകാലികളെ തെളിക്കുന്ന വടി പിടിച്ചുവാങ്ങി ആ മനുഷ്യനിട്ട് രണ്ടു കൊടുത്താലോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പോസ്റ്റ്‌ നന്നായി.(അടുത്ത ഓണത്തിന്"മാവേലി 'കൊമ്പ'ത്ത്" ഇറങ്ങുമോ? :)

  മറുപടിഇല്ലാതാക്കൂ
 71. ഇങ്ങനെ പുതിയ പരീക്ഷണങ്ങൾ നടക്കട്ടെ
  വിജയിക്കും
  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 72. കൊമ്പൻ ഒരു വമ്പൻ! അവനുടെ മുമ്പിൽ ഏവനും പിമ്പൻ!

  പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഒരു കാളക്കൂട്ടത്തിന്റെ പിറകെ ഞാൻ സൈക്കിളിൽ പാഞ്ഞ കഥ എന്റെ ഒരു പോസ്റ്റിലുണ്ട്.

  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 73. കാലികളെ തെളിച്ച് കൊണ്ടു പോകുന്നത് കാണുന്നതിലും കഷ്ടമുള്ള കാഴ്ച്ചയാണ്‍ അവയെ വണ്ടിയില്‍ കൂട്ടി കെട്ടി നിര്‍ത്തിച്ച് കൊണ്ടു പോകുന്ന കാഴ്ച്ച..
  പാതിരാത്രിയിലുള്ള യാത്രകളിലെ സ്ഥിരം കാഴ്ച്ചയാണിത്..
  മുന്നില്‍ അങ്ങനെ ഒരു വണ്ടി നീങ്ങുന്നുണ്ടെങ്കില്‍ അതിനെ ഒന്നു മറി കടക്കാന്‍ തിടുക്കം കൂട്ടും..
  അത്രയ്ക്ക് ദയനീയമായ കാഴ്ച്ച..!
  ആ കാഴ്ച്ച മനസ്സിലൂടെ ഒന്ന് മിന്നിയപ്പോള്‍ പാരഡി ആണേലും വരികളില്‍ വിഷാദം നിറയുന്നൂ..!
  നല്ല പ്രയത്നം ട്ടൊ..ആശംസകള്‍...!

  മറുപടിഇല്ലാതാക്കൂ
 74. ചത്തു പോകാത്ത എട്ടുകാലി ആണ് ഞാന്‍.ഇരിപ്പിടത്തില്‍ കണ്ടു.
  നിങ്ങളുടെ ബ്ലോഗിനെയും വായിച്ചു ഒന്ന് വാരനാണ് വന്നത്. പക്ഷെ നിങ്ങളുടെ ബ്ലോഗ്‌ വളരെ "Entertaining and Informative". ഒട്ടും നിരാശപ്പെടുത്തുന്നില്ല. നിങ്ങളുടെ ഭാഷയും സ്റ്റൈലും കൊള്ളാം. നല്ലത് ആരുടേതായാലും നല്ലത്. മോശം ആരുടേതായാലും മോശം തന്നെ. ഞാന്‍ സൃഷ്ടിയേ നോക്കൂ, എഴുതുന്ന ആളിന്റെ പേരല്ല. തെറി പറഞ്ഞായാലും എന്നെ ഇവിടെ വരുത്തി നിങ്ങളുടെ നല്ല രചനകള്‍ വായിക്കാന്‍ അവസരമൊരുക്കിത്തന്നതിനു നന്ദി.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 75. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 76. ഈ കൊമ്പന്റെ ഒരു കാര്യമേ............എന്തായാലും രസ്സമുണ്ട് കേള്‍ക്കാന്‍

  മറുപടിഇല്ലാതാക്കൂ
 77. സോറി,
  കഴിഞ്ഞലക്കത്തില്‍ ഞാന്‍ മാത്രമാണ് വിമര്‍ശിച്ചത്. അത് കൊണ്ട് എന്നെ ആണെന്ന് കരുതി. എന്റെ തെറ്റിദ്ധാരണ താങ്കളെ ഏതെന്കിലും രീതിയില്‍ വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ ഇടയായിട്ടുണ്ടെങ്കില്‍ നിരുപാധികം ഞാന്‍ മാപ്പ് ചോദിക്കുന്നു. എവിടെ വേണമെങ്കിലും മാപ്പ് പറയാം. കൊമ്പന്‍ എന്നാ ആളെ എനിക്കറിയില്ല, ആ എഴുത്തുകാരനെ മാത്രം അറിയാം. വളരെ നല്ല ഒരു എഴുത്തുകാരനായ അങ്ങോട് എനിക്ക് അത്യന്തം ബഹുമാനമുണ്ട്. സൃഷ്ടികള്‍ വായിക്കുമ്പോള്‍ ആദരവു കൂടുന്നതെ ഉള്ളൂ. ഈ പൊട്ടനോട് അങ്ങേക്ക് ക്ഷമിചൂടെ?
  മാപ്പ്............ഒരായിരം മാപ്പ്!!!!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 78. ..പാരഡി നന്നായിട്ടുണ്ട് കൊബന്‍ രാജപ്പന് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 79. കൊമ്പുള്ള കൊമ്പന്മാര്‍ക്ക് വേണ്ടി കൊമ്പില്ലാത്ത കൊമ്പനാല്‍ രചിക്കപെട്ട പരാതിപ്പാട്ട് കേള്‍ക്കാനാണ് കേമം....!

  മറുപടിഇല്ലാതാക്കൂ
 80. നമുക്ക് മുന്‍പില്‍ മൃഗങ്ങള്‍ നിസ്സഹായര്‍ ...

  പക്ഷെ , ഓര്‍ക്കുമ്പോള്‍ വിധിയുടെ മുന്‍പില്‍ നമ്മളെത്രയോ നിസ്സഹായര്‍ ...

  നിരാലംബരും നിശബ്ദരുമായ മൃഗങ്ങളെക്കാള്‍... അതീവനിസ്സഹായര്‍ നമ്മള്‍ .....

  മറുപടിഇല്ലാതാക്കൂ
 81. ഒരിടത്ത് കൊമ്പന്‍
  ഓനൊരു വമ്പന്‍
  കൊള്ളാം പാരടി മുമ്പന്‍
  അള്ളോ
  കേള്‍ക്കാന്‍ കൊള്ളാം കേട്ടോടാ കോമ്പാ

  മറുപടിഇല്ലാതാക്കൂ
 82. Ayo paavam Blogil Ange Koodi Alleaaa??Good.Ippol Byeluxil Oru Paade New Kilees Unde.Varunnooo??? All The Best.

  മറുപടിഇല്ലാതാക്കൂ
 83. കൊമ്പ് കുലുക്കി സമ്മതിക്കുന്നു കൊമ്പാ....

  മറുപടിഇല്ലാതാക്കൂ
 84. ആ കയ്യ് ഇങ്ങട്‌ തരിം..
  ഇത് സംഭാവായി ട്ടോ മൂസാക്കാ....
  സംഗതി ഞാന്‍ യൂ ട്യൂബിലാ ആദ്യം കണ്ടത്..
  ബ്ലോഗില്‍ ലിങ്ക ഇട്ടതു കണ്ടില്ലായിരുന്നു.
  എന്തായാലും നമ്മളെ നാട്ടില്‍ ഉള്ള കഥ കൂടി ആയത് കൊണ്ട് സംഗതി ജോറായിക്കുണ്..

  ഇങ്ങളെ കുട്ടി ഒരു പാട്ടുകാരന്റെ മകളായി ലേ..

  മറുപടിഇല്ലാതാക്കൂ
 85. ഇങ്ങേരു പാരടി രാജാക്കന്മാര്‍ക്ക് പാരയുമായി ഇറങ്ങിയിരിക്കുകയാണോ.. ഹി ഹി !

  മറുപടിഇല്ലാതാക്കൂ
 86. ഇപ്പോളാണ് ശ്രദ്ധിക്കുന്നത് ആ കലം നക്കി വടിക്കുന്ന ആളെ നല്ല പരിചയം തോന്നുന്നു ,,എവിടെയോ കണ്ടത് പോലെ ..:)

  മറുപടിഇല്ലാതാക്കൂ
 87. ആഹാ...ഇതിവിടെ പോസ്റ്റായിട്ടോണ്ടാരുന്നൂ ല്ലേ...ഞാനന്നു ഫെയ്സ്ബുക്കിലു കണ്ടതാ......
  :)
  ഒരിടത്ത് ജനനം.........

  മറുപടിഇല്ലാതാക്കൂ
 88. പാരഡി കൊള്ളാം. പാരഡിയെന്നല്ല, സംഗതികൾ മൊത്തമായും കൊള്ളാം. വമ്പൻ കൊമ്പത്തരങ്ങൾ! ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 89. എന്‍റെ പാരഡി കേട്ട് ചിരിക്കുകയും ട്രാജഡി ഓര്‍ത്ത് സങ്കടപെടുകയും ചെയ്തു പാരടി കണ്ടും കേട്ടും കമെന്റെഴുതി എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങള്‍ക്കെല്ലാം എന്‍റെ നന്ദി
  പുതിയപോസ്റ്റ് വന്നിട്ടുണ്ട് നോക്കണേ ...................

  മറുപടിഇല്ലാതാക്കൂ
 90. മൂസാക്കാ ങ്ങള് വെറും വമ്പത്തരം പറയണ കൊമ്പനല്ല ട്ടോ. ശരിക്കും ഇത്തിരി വമ്പുള്ള കൊമ്പൻ തന്നെ. തെളിച്ച് കൊണ്ടൂ പോകുന്നത് കണ്ടിട്ടില്ലാ ന്ന് ആരോ പറഞ്ഞു. പണ്ട് ഇവിടെ റോഡിലൂടെ മുടിംകോലും പിടിച്ച് പുറത്തടിച്ച് കൊണ്ടൂപോയിരുന്നത് ഞാൻ ഓർക്കുന്നു. ഇനിയെന്തേലും ണ്ടങ്ങീ ഒന്ന് പറയണം ട്ടോ. ഞാൻ എഡിറ്റ് ചെയ്തു തരാ. യ്ക്ക് തേങ്ങയടിക്കുതിൽ നിന്ന് ഒരു കഷ്ണം തേങ്ങ തനാ മതി, ഞാൻ ചീതേരാ ട്ടോ. ഇനി മുതൽ ഇവറ്റകൾ കാലന്റെ മാത്രമല്ല കൊമ്പന്റെ കൂടി വാഹനമാണ്.

  മറുപടിഇല്ലാതാക്കൂ
 91. കമ്പം-തേനി-കുമളി ഈ റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ സ്ഥിരം കാണാവുന്ന കാഴ്ച....


  പാട്ട് അസ്സലായി.....തമാശ രൂപത്തില്‍.... ആണെങ്കിലും.....ആ മിണ്ടാപ്രാണികളുടെ വിധിയെ വരച്ചു കാട്ടിയിരിക്കുന്നു!!!

  പിന്നെ.....നമ്മുടെ ഈ വിങ്ങല്‍ തീന്മേശയില്‍ ബീഫ് ഫ്രൈയുടെ മണം അടിക്കുന്ന നിമിഷം വരെയേ നീണ്ടു നില്‍ക്കൂ.....എന്നുള്ളത് മറ്റൊരു പരമാര്‍ത്ഥം!!!

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...