ഞായറാഴ്‌ച, ഫെബ്രുവരി 6

സമകാലിക ചിന്തക്ക് അയ്യോപാവം വഹ രണ്ടു വാക്ക് ........!

പ്രിയ പീഡന വീട്ടില്‍ ആരോപണ രാഷ്ട്രീയ കുമാരന്‍ വായിച്ചറിയുന്നതിനു നിങ്ങടെ വീട്ടിലെ അടിച്ചു തളിക്കാരായിരുന്ന "ജനാധിപത്യ" വീട്ടില്‍ ഭാരതാമ്മയുടെയും കേരള കാക്കയുടെയും തലതിരിഞ്ഞ തലയില്ലാത്ത പുത്രാ പ്രജ എഴുതുന്ന വാറോല ഈറ ഈര്‍ഷ്യയാകുന്നു ഇത്.

നമ്മുടെ നാട്ടിലെ പാമര ദാരിദ്ര 'നാരായണന്‍' ചേട്ടന്‍റെ ഉണ്ടം പൊരി വില്‍ക്കുന്ന 'ചായക്കട' മുതല്‍ വിവര വിജ്ഞാന പേടക ബ്ലോഗീങ്ങളും ചാറ്റീങ്ങളും "സിണ്ടിക്കറ്റ്" പത്ര മാദ്ധ്യമ കൊഞ്ഞാണ കുഞ്ഞിരാമനും ഒക്കെ ഇന്ന് കൂലംകൂഷിത റോഡില്‍ അവലോകന പ്രതികരണ നയീകരണ ന്യായീകരണ കവാട കാപട്യങ്ങള്‍ തീര്‍ക്കുന്ന പണിപ്പുരയിലാണെന്നുള്ള വിവരം താങ്കള്‍ അറിഞ്ഞു കാണുമെന്നു വിചാരിക്കുന്നു..!


"എന്താണ് ഇവിടെ നടക്കുന്നത്, അല്ലെങ്കില്‍ എന്താണ് നടന്നത് , എന്തൊക്കെ നടക്കും, എന്നു വോട്ട് വീട്ടില്‍ കട്ടന്‍ ചായ കുടിക്കാന്‍ വകയില്ലാത്ത ചില പൊതുജന ചേട്ട ചേടത്തിമാര്‍ കുണ്ടിതം പറയുന്നു ."

ആലും ഫൂലും ഒക്കെ കഴിഞ്ഞു ഞമ്മക്കും കിട്ടും 'നീതി ഐസ്ക്രീമിന്‍റെ' മാധുര്യം എന്നു കരുതി, റേഷന്‍ കടയുടെ കവാടത്തില്‍ കാര്‍ഡ് വെച്ച് കാത്തു നിന്ന 'കുല്‍സു, കൌസല്യ' മാരൊക്കെ ശരാശരി "ശാരി"മാരുടെ കണ്ണീരു മാത്രം
കുടിച്ചു നീതിദാഹം മാറ്റി .... നടു റോഡില്‍ ഇറങ്ങി പൊതുമുതലായ 'മൊച്ചിങ്ങ' കയ്യിലെടുത്ത് അമ്മാനമാടി.......!

കോണിയുമെടുത്ത് പച്ചിലപാമ്പുകള്‍ നയീകരണ ന്യായീകരണ വിശുദ്ധ പ്രഖ്യാപനങ്ങള്‍ നാളികേര നാട്ടിലെ നാരി നാണുമാരുടെ കാതിലേക്ക് അപരാധിച്ച 'നിരപരാധി'ക്കഥകളോതി പകലിനെ രാത്രിയാക്കി പാവം പോക്കര് പാത്തുമ്മമാരുടെ ഹൃദയത്തില്‍ വഞ്ചി പാട്ടുമായി വഞ്ചിക്കുന്നു ..!

ഈ വഞ്ചനാ സംവിധായകന്‍ 'പാത്ത്മ' ശ്രീ റഊഫീങ്ങളെ കൊലകൊല്ലി ഭീഷണി കേട്ട് മുന്നണി രാഷ്ട്രീയ മുട്ടാള മുത്തപ്പന്‍റെ മുട്ടിടിച്ചു.......! "എന്നെ കൊല്ലാന്‍ വരുന്നേ" എന്നുറക്കെ പറഞ്ഞു വിലപിച്ചിട്ടും കൂകി വിളിച്ചിട്ടും രക്തസാക്ഷിക്കറ പുരണ്ട "അരിവാളും" ജാതീയ മത ഭ്രാന്തിന്‍റെ പുഴുകുത്തു വീണ താമര ദളങ്ങളും പല്ലിളിച്ചു കാണിച്ചപ്പോള്‍ കദറില്‍ കോണകമുടമകള്‍ ഇരുകയ്യിലും നുണയില്‍ വഞ്ചന ചേര്‍ത്തു മൂപ്പിച്ചെടുത്ത ഉടവാളുമായി നടത്തുന്ന മോചന യാത്രയില്‍ നിന്ന് മോചനം കിട്ടാനായി പുഷ്പ്പാര്‍ച്ചന നടത്തുകയാണ് എന്നു ഐസ് ക്രീം ചീഞ്ഞു നാറുന്ന നാട്ടിലെ വര്‍ഗ മൂരാച്ചികള്‍ പറയുന്നു........!

ഇങ്ങനെ ആത്മീയ ആചാര്യന്‍മാരുടെ വിശ്വാസികള്‍ മുത്തുന്ന കൈക്കുള്ളില്‍ ഒതുക്കി വെച്ച് മുറുക്കിപ്പിടിച്ച ഐസ് ക്രീമിന്‍റെ നാറ്റമാണ് ഇന്ന് കേരള മണ്ണിനെന്നു നിഷ്കളങ്ക ജനത പറയുമ്പോഴും ജന സേവനത്തിനു പടച്ചോന്‍റെ പേരില്‍ അനന്തപുരിയില്‍ ചെയ്ത സത്യ പ്രതിഞ്ജയുടെ അര്‍ത്ഥാന്തരം കുഞ്ഞാലി മരക്കാരുടെ നാട്ടിലെ കുടുംബ സ്നേഹത്തിന്‍റെ തീ ചൂളയിലെക്ക് വലിച്ചെറിഞ്ഞത് സത്യത്തിന്‍റെ മൂല്യം ആഗോള തലത്തില്‍ ഇടിഞ്ഞതുകൊണ്ടാകാം ലക്ഷ്യമില്ലാതെ അലക്ഷ്യത്തിനു മുന്‍‌തൂക്കം കൊടുക്കുന്ന കറുത്ത ഗൌണ്കളോ 'പൊതുതാല്‍പര്യ' താല്പര്യങ്ങളോ സ്വമേധ്യ മേധാവികളോ കാണാതെ പോയതെന്ന് നമുക്ക് സമാധാനിക്കാം ........!
അല്ലെങ്കില്‍ എണ്ണി വാങ്ങിയ 'ഗാന്ധി 'ത്തലയോടുള്ള ആദരവിന്‍റെ ഭാഗവുമാവാം .....!!!

ഇങ്ങനെ ഒക്കെ ആണെങ്കിലും നമുക്ക് (എനിക്ക് ) സമാധാനിക്കാന്‍ കഴിയാത്ത ഒന്നുണ്ട്. ഒരു പതിറ്റാണ്ട് കാലം ചെയ്യാത്ത കുറ്റത്തിന് , ചെയ്ത തെറ്റെന്തെന്ന് അറിയാതെ വെറും സംശയത്തിന്‍റെ ആനുകൂല്യത്തില്‍ തമിളന്‍റെ നാട്ടില്‍ ഐസ് ക്രീം കുട്ടികള്‍ക്ക് അവകാശപ്പെട്ട വീട്ടില്‍ തടഞ്ഞു വെച്ചതിനെയും ഇപ്പോള്‍ തീവ്രവാദ ആരോപണത്തിന്‍റെ അടിസ്ഥാനത്തിലും മര്‍ദ്ദിതനും പീഡിതനും വേണ്ടി ചലിച്ച നാവിന്‍റെ ഉടമയെ ആഭിചാര ഭരണ കര്‍ത്താവിന്‍റെ തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്ന തിമിരം ബാധിച്ച കണ്ണാടികളേ നിങ്ങള്‍ കണ്ണുകളും കാതുകളും എന്തേ മൂന്ന് വട്ടം മുങ്ങി പൊങ്ങിയിട്ടും ഈ കൊളചണ്ടി കാണാതെ പോകുന്നു .........

നീതി ദേവീ.. അങ്ങയുടെ കണ്ണിനു മുകളില്‍ ഉള്ള കറുത്ത തുണി മാറ്റൂ കണ്ണ് തുറന്ന് കാണൂ അടിയങ്ങളുടെ ഈ നീതി നിഷേധത്തെ...!!!

51 അഭിപ്രായങ്ങൾ:

  1. ആര്‍ജ്ജവമുള്ള വാക്കുകള്‍ക്ക് എന്റെ പ്രിയ സുഹൃത്തിന് അഭിവാദ്യങ്ങള്‍ . സമൂഹത്തിലെ ഉന്നതര്‍ തെറ്റ് ചെയ്യുമ്പോള്‍ അതിനെതിരെ മൌനം പാലിക്കുക എക്കാലവും പൌരോഹിത്യം ചെയ്തു പോന്നിട്ടുള്ള കാര്യമാണ്. ഇതിനെതിരെ ശബ്ദിക്കേണ്ട ആളുകള്‍ വനവാസത്തിലാണ്. ഈ സമുദായത്തില്‍ വല്ല ആണ്‍കുട്ടിയും ബാക്കിയുണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  2. അയ്യോ പാവം...നീതിദേവി ഇവിടെ കണ്ണ് തുറക്കയില്ല. ഇവിടെയെമ്പാടും അനീതിദേവിയാണ്. ഒരു മനുഷ്യന്റെ കാല്‍ അനീതിദേവി തകര്‍ത്തു. അവന്റെ യുവത്വത്തിന്റെ പല വര്‍ഷങ്ങള്‍ കവര്‍ന്നു. ചണ്ടിയാക്കി തടവറയ്ക്ക് പുറത്തേയ്ക്ക് എറിഞ്ഞു, അതും പോരാഞ്ഞിട്ട് ഇല്ലാത്ത കുറ്റം ചമച്ച് ഇപ്പോള്‍ വീണ്ടും ഇരുട്ടറയ്ക്കുള്ളില്‍. എന്ത് നീതി? ബിനായക് സെന്നുമാര്‍ ഇരുട്ടറയില്‍ രാജാ മാരും ഖോഡെ മാരും കല്‍മാഡിമാരും മുത്തലിക്ക് മാരും സ്വതന്ത്രര്‍; എവിടെ നീതി?

    മറുപടിഇല്ലാതാക്കൂ
  3. എന്തിത് ക മ എന്നാരും കമന്റീട്ടില്ല!, അയ്യോ പാവം!
    ആയത് കൊണ്ട് ഞാനിതാഎന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തുന്നു!

    നന്നായി,നന്നാവട്ടെ!.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  4. വരികളോട് യോജിപ്പോ വിയോജിപ്പോ എന്നത് വേറെ കാര്യം.
    പക്ഷെ എഴുത്തിന്റെ ശൈലിയെ അനുമോദിക്കാതെ വയ്യ.

    മറുപടിഇല്ലാതാക്കൂ
  5. തെറ്റു ചൈതവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടതുണ്ടു. പണവും പ്രതാപവും അധികാരവും സ്വാധീനങ്ങളുമൊന്നും അതിനു തടസ്സമായിക്കൂടാ. (തെറ്റു ചൈതവർ മാത്രം)

    ആയിരം രൂപ കൈകൂലി വാങ്ങിയ ഉദ്ധ്യോഗസ്ഥനെ ഓടിച്ചിട്ട് പിടിക്കുന്ന നമ്മുടെ നിയമത്തിനും നിയമ പാലകർക്കും മറ്റു പല കേസ്സുകളിലും രാജ്യത്തെ ജനങ്ങളോട് നീതി കാണിക്കാൻ കഴിയുന്നുണ്ടൊ എന്നു പല സംഭവങ്ങളാലും സശയിക്കപ്പെടുകയാണു.

    മറുപടിഇല്ലാതാക്കൂ
  6. മാധ്യമങ്ങളും രാഷ്തൃയപ്രവര്ത്തക്രും കുറെയേ നാള് അതും കൊണ്ട് ഉത്ല്സവം നടത്തി . അല്ലാതെ ആ വാര്‍ത്ത കൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം

    മറുപടിഇല്ലാതാക്കൂ
  7. തെറ്റ് ചെയ്തവര്‍ ഒരു നാള്‍ ശിക്ഷിക്കപ്പെടും, നിരപരാധികള്‍ ഒരിക്കല്‍ വിജയിക്കുകയും ചെയ്യും. നീതി പീഠങ്ങള്‍ അനീതി പീഠങ്ങള്‍ ആവാതെ നീതിക്ക് വേണ്ടി നില്‍ക്കാന്‍ സാധിക്കട്ടെ.

    കൊമ്പന്‍ ശൈലിയില്‍ വീണ്ടും എത്തിയതിനു ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  8. തലകുനിക്കുന്നു കൊമ്ബാ നിന്‍റെ മുന്പില്‍ വിവരോം വിദ്യഭ്യാസവും ഇല്ലാന്ന് പറഞ്ഞു നീ ഞങ്ങളെ കളിയാക്കി എന്ന് വേണം കരുതാന്‍
    എവിടുന്നു വരുന്നു ഈ വാക്കുകള്‍ ആശംശ നിനക്കുള്ളതാണ്
    നിന്‍റെ വാല്‍ കഷ്ണം പോലെ കിടക്കട്ടെ എന്റെ വഹ ഒന്ന് കടിക്കണ നായക്ക് എന്തിനാ വാഴില്‍ പല്ല്

    മറുപടിഇല്ലാതാക്കൂ
  9. പുതിയൊരു വിഷയം കിട്ടുന്നതുവരേക്കും മാധ്യമങ്ങൾ ഇതാഘോഷിക്കും.മാധ്യമങ്ങളിൽ നിന്നും ഈ വിഷയം അപ്രത്യക്ഷമാകുന്നതോടെ ജനങ്ങളും മറക്കും. ഇത് ഈ നേതാക്കൾക്ക് നന്നായറിയാം.
    ഇവർക്ക് സിന്ദാബാദ് വിളിക്കാനും,പരസ്പരം കൊല്ലാനും വീണ്ടും നാം മുന്നിട്ടിറങ്ങും. പൊതുജനം കഴുതകളെന്നു വീണ്ടു,വീണ്ടും തെളിയിച്ചുകൊണ്ടിക്കുന്നു നാം.

    മറുപടിഇല്ലാതാക്കൂ
  10. എഴുത്തിന് മാര്‍ക്ക്.....നീതി ദേവതയുടെ തുലാസില്‍ ഒരു ഭാഗം നീതിയും,മറുഭാഗം പണവും തൂക്കിയാല്‍..ഏതാണ് ഭാരം കൂടുതല്‍ അതാണ്‌ നിയമം അതാണ്‌ നീതി..ആരായാലും..ഏത് പാര്‍ട്ടിക്കാരന്‍ ആയാലും....എന്തേ?

    മറുപടിഇല്ലാതാക്കൂ
  11. നല്ല വാക്കുകൾ വളരെ കരുത്തോടെ എഴുതി. സമൂഹത്തിലെ മേലാളന്മാർ തെറ്റു ചെയ്താൽ അത് ആരും കാണുകയുമില്ല കേൾക്കുകയുമില്ല .നീതീ ദേവത ഉന്നതരുടെ കീശയുടെ വലിപ്പം നോക്കിയെ ഇപ്പോ കടാക്ഷിക്കാറുള്ളൂ വലരെ നല്ലശൈലിയിൽ കാലിക പ്രസക്തിയുള്ള വിഷയം വായനക്കാരിൽ എത്തിച്ചു അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  12. മച്ചാ ...
    ഇത് ഞമ്മക്ക് ശ്ശി പിടിച്ചു
    നിന്റെ ശൈലി യേ

    മറുപടിഇല്ലാതാക്കൂ
  13. ജിദ്ദ മലയാളം ബ്ലോഗേര്സിയന്റെ ആക്ഷേപ ഹാസ്യ കുലഗുരുവായി താങ്കളെ നിയമിച്ചിരിക്കുന്നു..!

    ഭാഷയിലുള്ള ഈ തന്പ്ര മാണിത്തം ഐസ് ക്രീം നനഞ്ഞപ്പോഴും പ്രതിഫലിച്ചു..!

    മറുപടിഇല്ലാതാക്കൂ
  14. ഐസ് ക്രീം നുണഞ്ഞപ്പോഴും എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ...

    മറുപടിഇല്ലാതാക്കൂ
  15. ഐസ്ക്രീം..മധുരിച്ചിട്ട് തുപ്പാനും മേല..ഒടുക്കത്തെ തണുപ്പ് കാരണം ഇറക്കാനും മേല..പക്ഷെ വെടിക്കെട്ട് പോലെയുള്ള കൊമ്പന്റെ ആ 'കൂട്ടപ്പൊരിച്ചില്‍ ശൈലി'- അത് 'ഭയങ്കരമായി ഹഠാകര്‍ഷിച്ചു'...

    മറുപടിഇല്ലാതാക്കൂ
  16. അയ്യോ പാവം ....സൂപ്പര്‍ ...
    നല്ല വാക്കുകള്‍ ....
    എവിടെയും അനീതി മാത്രം ...
    നമുക്ക് പ്രതികരിക്കാം...
    ആശംസകള്‍ ......

    മറുപടിഇല്ലാതാക്കൂ
  17. നീതി പീഠങ്ങള്‍ അനീതി പീഠങ്ങള്‍ ആവാതെ നീതിക്ക് വേണ്ടി നില്‍ക്കാന്‍ സാധിക്കട്ടെ.
    കനമുള്ള വാക്കുകള്‍, കനപ്പെട്ട ശൈലി ... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  18. നീതി ദേവീ ..

    ഓം ക്രീം..
    ഐസ് ക്രീം ..
    ഓം ക്രീം..
    ഐസ് ക്രീം ..
    (കണ്ണ് തുറന്നോ ആവോ ?)

    മറുപടിഇല്ലാതാക്കൂ
  19. വാക്കുകള്‍ക്കു വെടിയുണ്ടകളെക്കാള്‍ ശക്തിയുണ്ടെന്നു പറയാറുണ്ട്. എന്നാല്‍ കൊമ്പന്റെ എഴുത്തിന് ഉരുള്‍പൊട്ടലിന്റെ ശൈലിയാനെന്നാ എനിക്ക് തോന്നിയത്.
    നീതിനിഷെധത്തില്‍ നിന്നാണ് തീവ്രവാദം മുളപൊട്ടുന്നത്. അതുണ്ടാവേണ്ടത് തല്പരകക്ഷികളുടെ ആവശ്യവുമാണ്.
    തിന്മ കാണുമ്പോള്‍ മനസ്സുകൊണ്ടെങ്കിലും പ്രതികരിക്കാത്തവന്‍ ഷണ്‍ധന്‍ ആണെന്നാ എന്റെ പക്ഷം.
    ഹഫീസിന്റെയും അജിത്‌ ഭായിയുടെയും കമന്റിനെ പിന്താങ്ങുന്നു.

    മറുപടിഇല്ലാതാക്കൂ
  20. നീതി ദേവനോ ദേവിയോ ആകട്ടെ.. അവരെങ്ങിനെയാണ് ഊഹങ്ങളെ അടിസ്ഥാനമാക്കി വിധിപറയുക? അതും ആയിരും അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി സിക്ഷിക്കപെടരുത് (!?) പറയുന്ന നാട്ടില്!!

    കാലം സത്യം വിളിച്ച് പറയുന്നത് വരെ തൽകാലും താങ്കളുടെ ദേവിയുടെ മുഖത്ത് മുണ്ട് കിടക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  21. ഇത് വായിച്ചപ്പോള്‍ ഒരു ഉരുള്‍പൊട്ടലിന്റെ
    പ്രതീതിയാണെനിക്ക് തോന്നിയത്‌.
    വലിയ പാറക്കല്ലുകളും മരങ്ങളും അങ്ങനെ സകലതും കൂലം കുത്തി ഒഴുകി വരുന്നു.ചിലത് മുകളിലൂടെപൊങ്ങിയൊഴുകുമ്പോള്‍ അതെന്താണെന്ന് മനസ്സിലാകുന്നു,മറ്റു ചിലത് കണ്ടും കാണാതെയും ഉരുണ്ടു മറിഞ്ഞ് മുങ്ങിയും പൊങ്ങിയും ശക്ത്തമായ കുത്തൊഴുക്കില്‍ പെട്ട് പോകുന്നു.
    കുഴക്കിക്കളഞ്ഞല്ലോ കൊമ്പാ ഈ ഉക്രന്‍ ശൈലി.
    എങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെ എഴുതാന്‍..

    വിഷയത്തെ കുറിച്ചിനി പറയുന്നില്ല.ഒരുപാട് പറഞ്ഞു.പോരാത്തതിന് ടിവിയില്‍ സൌമ്യയുടെ പട്ടട കത്തിക്കൊണ്ടിരിക്കുന്നതും ചാനലുകള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നതും കണ്ടിട്ടുള്ള വരവാണ്.ഇനി എന്‍റെ കണ്ണീരിനും ജല്പനങ്ങള്‍ക്കും എന്ത് പ്രസക്തി!?

    മറുപടിഇല്ലാതാക്കൂ
  22. ennum rahtreeya akshepathil ulla syyopavathintey aaa shaili prashamsaneeyam thnnee.................
    ethu kesaayalum rashtreeya chanakyanmarkku ethu kalathu neethi peedam avarudey kayyiley kalippattam mathram .... sathya santharaya nalla manushyarey enthenkilum kallla casil kudukki irumbazhiyiladakkum ,,
    theerchayayum nammal malayalikal shakthamayi prathikarikkeynda samayam athikramichirikkunnu ...................

    മറുപടിഇല്ലാതാക്കൂ
  23. അയ്യോ പാവം എന്ന പേര് മാറ്റി കൊമ്പന്‍ ചാക്യാര്‍ എന്നാക്കിയാലോ ?

    മറുപടിഇല്ലാതാക്കൂ
  24. ഇനിയുംഒരഭിപ്രായം പറയെണ്ടതുണ്ടോ ..?മറിച് എനിക്കൊരുഅഭിപ്രായവും വിവരവും ഇല്ലാത്തതിനാല്‍.....
    നന്നായി നല്ല രസകരമായിട്ടുണ്ട്..മൂസജി

    മറുപടിഇല്ലാതാക്കൂ
  25. ആരായാലും ഐസ് ക്രീം തിന്നിട്ടുണ്ടെങ്കില്‍ അവര്‍ അതിന്റെ പനി അനുഭവിച്ചേ പറ്റൂ.....

    മറുപടിഇല്ലാതാക്കൂ
  26. ഹൊ എന്റെ മൂസക്കാ.......... നിങ്ങള്‍ ഒരു പ്രസ്താനമാണ് , അടിപൊളി ട്ടൊ..
    ഇതില്‍ മൂസാക്കന്റെ ഒരു സമര സ്വരം ഉണ്ട് ............
    ഒരു ചെറിയ അലയടിക്കല്‍

    മറുപടിഇല്ലാതാക്കൂ
  27. സമൂഹത്തിലെ അനീതിക്കെതിരെ കൊമ്പന്റെ കൊംബ് കുത്തല്‍ മനോഹരം

    മറുപടിഇല്ലാതാക്കൂ
  28. എന്റമ്മോ...
    നാട്ടാരേ..ഓടിക്കോ...
    ഇതു വെറും കൊമ്പനല്ല..കൊല കൊമ്പനാ....
    വാക്കുകളാകുന്ന കൊമ്പ് കൊണ്ട് കുത്തി കൊല്ലുന്ന കൊല കൊമ്പന്‍...

    മറുപടിഇല്ലാതാക്കൂ
  29. ചെറുവാടി പറഞ്ഞപോലെ , പ്രവാസിനി പറഞ്ഞപോലെ ഞാനും പറയട്ടെ. ഇത് ഒരു പ്രവാഹം തന്നെ. ഈ ശൈലി ഒരു പ്രത്യേക ശൈലി തന്നെ. വായിക്കാന്‍ തുടങ്ങിയാല്‍ അവസാനം വരെ വായിച്ചിട്ടേ നിര്‍ത്തൂ

    മറുപടിഇല്ലാതാക്കൂ
  30. നല്ല ശൈലി ..വായനക്ക് കൌതുകം കൂട്ടുന്നു ..വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  31. എണ്ണി വാങ്ങിയ 'ഗാന്ധി 'ത്തലയോടുള്ള ആദരവിന്‍റെ ഭാഗവുമാവാം .....!!!
    വേറിട്ട വിചാരണ

    മറുപടിഇല്ലാതാക്കൂ
  32. കൊമ്പന്‍ മൂസ.... ഒരേ പാട്ട് എല്ലാരും പാടുമ്പോള്‍ ഒരു ആവര്‍ത്തന വിരസത ... tune ഒന്ന് മാറ്റി പിടി ..... ഊഹങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുക നമ്മുടെ ഇഷ്ട ഭോജനം തന്നെ. കുഉട്ടം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടനം അത് ആരായാലും . താങ്കള്‍ പറയുമ്പോലെ കേരളത്തില്‍ , ഇസ്ലാമില്‍ അങ്ങിനെ ഒരു പുരോഹിത വിഭാഗം എനിക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല, വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ തന്നെയും ശിക്ഷവിധിക്കുള്ള അധികാരമുള്ള അത്തരം ഒരു വിഭാഗം ഇനിയും ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  33. താങ്കളുടെ ആക്ഷേപ ഹാസ്യം ഞാന്‍ ആസ്വദിച്ചു. ഇതിന്റെ ബാക്കിപത്രം എഴുതാന്‍ ജോലിത്തിരക്ക് കൊണ്ട് സമയമില്ല. തുടര്‍ന്നും എഴുതുക. എല്ലാവിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  34. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  35. ഏത് നീതി ന്യായ വ്യവസ്ഥിതിക്കും തീരുമാനിക്കാൻ പറ്റാത്ത വിധി നടപ്പാക്കാനുള്ള ഒരു കോടതി പിന്നീടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളായതിനാൽ രാഷ്ട്രീയ നേതാക്കളെ കുറിച്ച് എനിക്കൊന്നുമറിയില്ല !

    പക്ഷെ എന്റെ അയ‌ൽ‌വേ സമ്മതിച്ചിരിക്കുന്നു ഈ ശൈലി.

    മറുപടിഇല്ലാതാക്കൂ
  36. ഈ വഞ്ചനാ സംവിധായകന്‍ 'പാത്ത്മ' ശ്രീ റഊഫീങ്ങളെ കൊലകൊല്ലി ഭീഷണി കേട്ട് മുന്നണി രാഷ്ട്രീയ മുട്ടാള മുത്തപ്പന്‍റെ മുട്ടിടിച്ചു.......! "എന്നെ കൊല്ലാന്‍ വരുന്നേ" എന്നുറക്കെ പറഞ്ഞു വിലപിച്ചിട്ടും കൂകി വിളിച്ചിട്ടും രക്തസാക്ഷിക്കറ പുരണ്ട "അരിവാളും" ജാതീയ മത ഭ്രാന്തിന്‍റെ പുഴുകുത്തു വീണ താമര ദളങ്ങളും പല്ലിളിച്ചു കാണിച്ചപ്പോള്‍ കദറില്‍ കോണകമുടമകള്‍ ഇരുകയ്യിലും നുണയില്‍ വഞ്ചന ചേര്‍ത്തു മൂപ്പിച്ചെടുത്ത ഉടവാളുമായി നടത്തുന്ന മോചന യാത്രയില്‍ നിന്ന് മോചനം കിട്ടാനായി പുഷ്പ്പാര്‍ച്ചന നടത്തുകയാണ് എന്നു ഐസ് ക്രീം ചീഞ്ഞു നാറുന്ന നാട്ടിലെ വര്‍ഗ മൂരാച്ചികള്‍ പറയുന്നു........! എനിക്കേറ്റവും ഇഷ്ടമായ വരികള്‍. കുറിക്ക് കൊള്ളുന്ന പോസ്റ്റ്, കാലിക പ്രസക്തിയുള്ള വിശയം,ഒരുപാടുപേര്‍ പറഞ്ഞതിനെ വ്യത്യസ്തമായ രീതിയില്‍ ആക്ഷേപഹാസ്യത്തില്‍ ഒട്ടും ഗൌരവം ചോരാതെ അവതരിപ്പിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  37. നമ്മുടെ നാടിന്‍റെ ഒരവസ്ഥ !!!
    ആര് പറയുന്നതാണ് പാവം ജനങ്ങള്‍ വിശ്യസിക്കുക.
    പാവം എന്നെ പോലുള്ള ആളുകള്‍ ......

    അവതരണം ഗംഭീരം....ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  38. കുറികു കൊള്ളുന്ന ആക്ഷേപഹാസ്യം ഒഴുക്കൊടെ വായിച്ചു.... നീതിദേവതയുടെ കണ്ണ് 1947 ആഗസ്റ്റ് 15 നു അടിച്ചു പൊയ വിവരം താങ്കള്‍ അറിഞ്ഞില്ലേ..?

    മറുപടിഇല്ലാതാക്കൂ
  39. "നീതിയുടെ തുലാസില്‍ മുന്‍‌തൂക്കം പണത്തിനു" എന്നു തിരുത്തി പറയേണ്ടിയിരിക്കുന്നു. എഴുത്തിലെ നര്‍മ്മം ആസ്വദിച്ചു.

    മറുപടിഇല്ലാതാക്കൂ
  40. മൂര്‍ച്ചയുള്ള പടവാള്‍ ആകണം വാക്ക് എന്ന് പറഞ്ഞത് അര്‍ത്ഥവത് ആണെന്ന് മനസിലായി സുഹൃത്തേ.. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  41. ഈ വാക്കേറില്‍ ചില്ല് ജാലകം ഉടയുന്നു.

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...