പ്രവാസത്തിന്‍റെ വിരസമായ
വാരാന്ത്യ സായാഹ്നങ്ങളില്‍ ഒരു നടത്തം
പതിവുണ്ട് ചെങ്കടല്‍ തീരം മത്സ്യ മാര്‍ക്കെറ്റ് സീ പോര്‍ട്ട് ലോക്കല്‍ മാര്‍ക്കറ്റുകളായ
ബലദ് ബാബ്മക്ക ബാബ് ഷരീഫ് തുടങ്ങിയ
സ്ഥലങ്ങളിലൂടെ ലക്ഷ്യ നിശ്ചയങ്ങള്‍ ഇല്ലാത്ത അലസഗമനം. ഏതൊരു നാടിന്‍റെയും സംസ്കാരത്തെ
തൊടണമെങ്കില്‍ അതാത് നാടിന്‍റെ ലോക്കല്‍ മാര്‍ക്കെറ്റുകളില്‍ എത്തണം എന്നാണ്
മുമ്പേ നടന്നവന്‍റെ വചനം .
പക്ഷെ ഇവിടെ അറബ്യയുടെ
മാത്രമായ ഒരു സംസ്കാരത്തെ കണ്ടെടുക്ക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമാവുന്ന ഒന്നല്ല എന്നതാണ്
വാസ്തവം . ഇത് ഭൂഖന്ധങ്ങളുടെ സംസ്ക്കാരങ്ങള്‍ ഒന്ന് ചേരുന്ന വഴികള്‍ ആണ് . ഊദും അത്തറും സുഗന്ധപൂരിതമാക്കുന്ന വഴികളില്‍ മധ്യപൌരസ്ത്യ ദേശത്തിനും അപ്പുറം ഏഷ്യയുടേയും യൂറോപ്പിന്‍റെയും ആഫ്രിക്കയുടെയും വൈവിധ്യവും വൈജാത്യവുമായ ജീവിത രീതികളെ കണ്ടെത്തും എന്നതാണ് ശ്രദ്ധേയം . വിവിദ ദേശങ്ങളിലെ മനുഷ്യന്‍റെ ആകാരം വസ്ത്ര സംസാര ഭക്ഷണ വൈവിദ്യങ്ങള്‍ക്ക് വേദിയാവുന്ന അപൂര്‍വ്വ നഗരങ്ങില്‍ ഒന്നാണ് ബലദ് .

ഈ കാഴ്ചകളെ നിഷ്കളങ്കതയോടെ
നിരീക്ഷിച്ചു കൊണ്ട് നടത്തം ചെന്നുത്തത് പൌരാണികതയുടെ പൈതൃകവും പേറി യുനെസ്കോയുടെ പട്ടികയില്‍ ഇടം നേടിയ ബലദ്
ഹിസ്റ്റോറിക്കല്‍ വില്ലേജിലാണ് . ആദി
മാതാവ് ഹവ്വയുടെ ഖബറിടം ഈ ചരിത്രനഗരിക്ക് അരികെ ആണന്നിരിക്കെ മനുഷ്യഉല്‍പത്തി മുതല്‍
മനുഷ്യവാസമുള്ള സ്ഥലമാണിതെന്ന്അനുമാനിക്കാം. കല്ല് പാകി വെടിപ്പാക്കിയ ഇടുങ്ങിയ
വഴികളും ചരിത്ര ഭാരവും പേറി നടുവൊടിഞ്ഞു നില്‍ക്കുന്ന കെട്ടിടങ്ങളും ഒറ്റ നോട്ടത്തില്‍
ഒരു കാഴ്ചയോ കൌതുകമോ അല്ല ഈ പൌരാണിക നഗരം . കാലചക്രത്തിന്‍റെ കറക്കത്തില്‍ ഒരായിരം
ജനിമ്രിതികള്‍ക്ക് വിവിധങ്ങളായ സംസ്കാരങ്ങള്‍ക്ക് പോരാട്ടങ്ങള്‍ക്ക് മത പരിവര്‍ത്തനങ്ങള്‍ക്ക്
അങ്ങനെ ഒട്ടനേകം സംഗതികള്‍ക്ക് സാക്ഷ്യം
വഹിച്ച ചരിത്ര നഗരി, അങ്ങനെ വെറും കാഴ്ചയായി തള്ളി കളയാന്‍ ആവുന്ന ഒന്നല്ല
ചുണ്ണാമ്പു കല്ലില്‍ തീര്‍ത്ത ഇടിഞ്ഞതും
പോളിഞ്ഞതുമായ പഴയകാല അറേബ്യന്‍ വീടുകള്‍ ഒന്ന് മുതല്‍ അഞ്ചു നിലവരെ ഉയരമുള്ള ഈ
കെട്ടിടങ്ങള്‍ കൃത്യമായ അളവുകളിലോ രൂപത്തിലോ അല്ല നിര്‍മിച്ചിരിക്കുന്നത്.
നാലുവരിയോളം ചുണ്ണാമ്പ് കല്ല് കൊണ്ട് പടുത്തതിനു ശേഷം അതിനു മുകളില്‍ ഇന്നത്തെ
ബെല്‍റ്റിനു സമാനമായ രീതിയില്‍ മരകംബുകള്‍ നിരത്തി വീണ്ടും പടുത്തുയര്‍ത്തി ഒന്നാം
നില പൂര്‍ത്തിയാവുമ്പോള്‍ ഈന്തപനയുടെ തടി ക്രമത്തില്‍ അടുക്കി അതിനുമുകളില്‍ പനയോലകൊണ്ട് നിര്‍മ്മിച്ച പായ
വിരിച്ചുമണ്ണിട്ട് യഥാക്രമം പണിതുയര്‍ത്തുന്നു.
പലതും കാല പഴക്കം കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു പോയിട്ടുണ്ടെങ്കിലും ബാക്കി ഉള്ളവയെ
അതിന്‍റെ പഴമ വിടാതെ തന്നെ സംരക്ഷിച്ചും പുനര്നിര്‍മിച്ചും ന്നിര്‍ത്തിയിരിക്കുന്നു
.
ഒരു കുടുംബത്തിലെ തന്നെ പലശാഖകള്‍ ആണ് വിവിദ തട്ടുകളില്‍ താമസിച്ചിരുന്നത് ഇപ്പോഴും യമെനിലെ ഗ്രാമ പ്രദേശങ്ങളില്‍ ഈ രീതിയില്‍ തന്നെയാണ് താമസം
ഹിസ്റ്റോറിക്കല്‍ വില്ലേജില്‍ ആര്‍ക്കും പ്രവേശിക്കുവാനും ഇഷ്ടം പോലെ സമയം ചിലവഴിക്കാനും പറ്റിയ ഒരു ആര്‍ട്ട് ഗ്യാലറി എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട് കൂടാതെ ഇപ്പോള്‍ ചരിത്ര മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ അസീസ് രാജാവിന്‍റെ ഒരു ദര്‍ബാറും സൗദിയുടെ വികസന നാള്‍ വഴികള്‍ വിളിച്ചോതുന്ന ചില ചരിത്ര രേഖകളും സൂക്ഷിപ്പുകളും കാണാം യെമന്‍ ലെബനോന്‍ ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഒട്ടകപുറത്ത്ഹജ്ജിനും കച്ചവട ആവശ്യങ്ങള്‍ക്കും വേണ്ടി പുറപെട്ടിരുന്ന ആളുകള്‍ ഉപയോഗിച്ചിരുന്ന മൃഗതൊലിയില്‍ ആലേഖനം ചെയ്ത റൂട്ട്മാപ്പ് ശിലയിലുംകൈപടയിലും തീര്‍ത്ത ഖുര്‍ആന്‍ തുടങ്ങി ചെറിയ ഒരു കാഴ്ചാനുഭവം ഇവിടെ ഉണ്ട് .

ഇടയ്ക്കിടെ ജിദ്ദ
മുനിസിപ്പാലിറ്റിയുടെ മേല്‍ നോട്ടത്തില്‍
ഇവിടെ ഫെസ്റ്റിവല്‍ നടക്കാറുണ്ട് വിവിദങ്ങളായ നാടന്‍ കലാരൂപങ്ങളുടെ അവതരണങ്ങളും സൗദി അറേബ്യയുടെ ചരിത്രത്തിലേക്ക്
വിരല്‍ ചൂണ്ടുന്ന ഒട്ടേറെ അറിവുകളും
ലഭിക്കും . പ്രധാനാമായും ചെങ്കടലിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലം
എന്നിരിക്കെ ചെങ്കടലിനെ ആശ്രയിച്ചു
തന്നെയാണ് ഈ ദേശത്ത് കാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം നില നിന്നിരുന്നത്
എന്ന് ഇന്നത്തെ ചരിത്ര സൂക്ഷിപ്പുകളുടെ പ്രദര്‍ശനം കണ്ടാല്‍ അറിയാം .
പഴയ അറേബ്യന്‍ വീടുകളുടെ അകത്തളങ്ങളെ കൂടി പരിജയപെടാന്‍ ഉള്ള അവസങ്ങളും ചരിത്ര നഗരി സന്ദര്‍ശകര്‍ക്ക് ആയി ഒരുക്കിയിട്ടുണ്ട് .
പഴയ അറേബ്യന്‍ വീടുകളുടെ അകത്തളങ്ങളെ കൂടി പരിജയപെടാന്‍ ഉള്ള അവസങ്ങളും ചരിത്ര നഗരി സന്ദര്‍ശകര്‍ക്ക് ആയി ഒരുക്കിയിട്ടുണ്ട് .
ഒപ്പം ഒട്ടനേകം
പുരാവസ്തുകള്‍ പ്രദര്‍ശിപ്പിച്ച സ്റ്റാളുകളും കാഴ്ചക്ക് മനോഹാരിത എന്ന്
അവകാശപെടാന്‍ ഒന്നും ഇല്ലെങ്കിലും ചരിത്രത്തിന്‍റെ കൌതുകങ്ങളെ തൊട്ടറിയാം എന്നതായിരുന്നു ഈ വാരാന്ത്യ നടത്തത്തിന്‍റെ പരിണിത ഫലം
©കൊമ്പന്‍
![]() |
പണ്ടത്തെ ഹറം സംരക്ഷണ സേനയുടെ വേഷഭൂഷാധികള്‍ അണിഞ്ഞ ഉദ്ദ്യോഗസ്ഥന്‍ |
![]() |
ചെങ്കടലില്‍ നിന്ന് സുലഭമായി ലഭിക്കുന്ന മത്സ്യങ്ങളുടെ പ്രദര്‍ശനം എല്ലാത്തിനേം ഉണക്കി എടുത്ത് സുന്ദരമായി അണിയിച്ചോരുക്കിയിട്ടുണ്ട് |
![]() |
ഇവന്‍ ചെങ്കടലിനെ അപകടകാരിയായ ഒരു മത്സ്യമാണ് കാഴ്ചക്ക് മുള്ളന്‍ പന്നിയ പോലെയാണ് അത്രതന്നെ അക്രമ സ്വഭാവവും ഇവനുണ്ട് എന്ന് ഗൂഗിളില്‍ സാക്ഷ്യം |
![]() |
പഴയ ഹജ്ജ് സംഘങ്ങളുടെ യാത്ര രീതിയുടെ പുനര്‍നിര്‍മാണം ഇത്തരത്തില്‍ ഉള്ള തമ്പുകളും മറ്റു സാധന സാമഗ്രികളും ഒട്ടക പുറത്ത് ചുമന്നു കൊണ്ടായിരുന്നു അന്നത്തെ യാത്രകള്‍ |
![]() |
ഐസ്ക്രീം നിര്‍മാണ യന്ത്രം |
![]() |
ജനിമ്രിതികളുടെ ഭോഗാലസ്യങ്ങളുടെ ഭാരവും പേറി തലമുറകളോട് സല്ലപിച്ചു മണ്ണിലേക്ക് തന്നെ ഒരു മടക്കം |
![]() |
ഈജിപ്തില്‍ നിന്ന് മക്കയിലേക്ക് നടന്നു വന്നവരുടെ റൂട്ട് മാപ്പ് മൃഗതൊലിയില്‍ |

![]() |
ഇന്ന് കേരള ക്കാരന് ഇത് കൌതുകമല്ല നാളെ നമ്മള്‍ക്കും ഇത് കൌതുകമാവും |

![]() |
ചുമര്‍ വിളക്കുകള്‍ |

![]() |
കാലത്തിന്‍റെ രണ്ടു കാഴ്ചാ വെതിയാനം |
![]() |
ഒട്ടക പുറത്ത് ഉറപ്പിക്കുന്ന ഇരിപ്പിടം |
![]() |
മര കപ്പികളുടെ ഒരു കാഴ്ച |
![]() |
ഇറാഖ് ഹജ്ജ് റൂട്ട് |
ഇത് ഭൂഖന്ധങ്ങളുടെ സംസ്ക്കാരങ്ങള്‍
മറുപടിഇല്ലാതാക്കൂഒന്ന് ചേരുന്ന വഴികള്‍ ആണ് . ഊദും അത്തറും
സുഗന്ധപൂരിതമാക്കുന്ന വഴികളില്‍ മധ്യപൌരസ്ത്യ
ദേശത്തിനും അപ്പുറം ഏഷ്യയുടേയും യൂറോപ്പിന്‍റെയും
ആഫ്രിക്കയുടെയും വൈവിധ്യവും വൈജാത്യവുമായ ജീവിത
രീതികളെ കണ്ടെത്തും എന്നതാണ് ശ്രദ്ധേയം . വിവിദ ദേശങ്ങളിലെ
മനുഷ്യന്‍റെ ആകാരം വസ്ത്ര സംസാര ഭക്ഷണ വൈവിദ്യങ്ങള്‍ക്ക് വേദിയാവുന്ന
അപൂര്‍വ്വ നഗരങ്ങില്‍ ഒന്നാണ് ബലദ് ...
വിവരണവും,ഫോട്ടോകളും ഹൃദ്യമായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂആശംസകള്
(അക്ഷരത്തെറ്റുകള്‍ തിരുത്തണം)
ഗുഡ്
മറുപടിഇല്ലാതാക്കൂ