ചൊവ്വാഴ്ച, ജൂൺ 21

പെണ്ണൊരുമ്പെട്ടാല്‍ ...ആകെലോക ദുനിയാവിന്‍റെ ഇങ്ങേത്തലക്കല്‍  ആറ്റും മണമ്മേല്‍  വീട്ടില്‍ താടിക്കാരന്‍ കുഞ്ഞിരാമേട്ടന്‍  സ്വന്തം പെണ്ണുംപിള്ളയോട് കലിപ്പ് മൂത്ത് കയ്യിലിരുന്നകോടാലി ആഴിയുടെഅഗാധതയിലേക്ക് വലിച്ചെറിഞ്ഞുണ്ടായ താണെന്ന് പറയുന്ന കുണ്ടാമണ്ടിക്കര  എന്ന  സുന്ദര സുരഭില ഗ്രാമം. വൃക്ഷ ഫലഫൂലാദി മൂലാദികളും ചക്ക, പഴംചക്ക ബരിക്കച്ചക്ക കൈതച്ചക്ക അപ്പിള്‍ങ്ങ  മുന്തിരിങ്ങ കോമാങ്ങ കണ്ണിമാങ്ങാ തുടങ്ങിയ ഫ്രൂട്ട് ഫലാദികളുമടക്കം കൊട്ടകണക്കിന് സുന്ദര സുന്ദരി കുസുമ കൌമാരങ്ങളും  പൂണ്ടു വിളയാടുന്ന ഒരു  വല്ലാത്ത  നാട്.
ഈ ഗ്രാമത്തിലെ  പ്രശസ്ഥരാണ് ആദര്‍ശവാദി പാച്ചുമ്മാന്‍  നാട്ടുക്കൂട്ടം  കൈകാരികളായ  ചടയനാശാന്‍ ,പാടത്തിങ്കര കുഞ്ഞാവ   കൂനാംമൂച്ചിതോമ  ഇവരെ കൂടാതെ    കുഞ്ഞമ്മിണി , കുഞ്ഞിപാത്തു , കുഞ്ഞികണ്ണന്‍  തുടങ്ങിയ സംഭവ ബഹുല ബഹുജനങ്ങളുമടക്കം ഒട്ടനവധി ആളുകള്‍ ഉണ്ടിവിടെ. സ്ഥലത്തെ ഒട്ടുമിക്ക പ്രധാന ചര്‍ച്ചകളും  നടക്കുന്നത് കോയാക്കാന്‍റെ  ചായമക്കാനിയിലാണ് . ഈ ചായമക്കാനി ആണ് കുണ്ടാമാണ്ടിക്കരയിലെ പാര്‍ലമെന്റും  സുപ്രീം കോടതിയുമൊക്കെ !


 കുണ്ടാമണ്ടിക്കരയും നാട്ടുകൂട്ടം മുദീറുമാരും കോയാക്കാന്‍റെ ചായമക്കാനിയും ബഹുജനങ്ങളുമടക്കം  ഒരു ഞെട്ടുന്ന വാര്‍ത്ത കേട്ടാണ് ഇന്നത്തെ പൊന്‍ പുലരിയെ വരവേറ്റത് !!


  മാളിയേക്കല്‍ തറവാട്ടിലെ കിണ്ടി കളവ്‌ പോയിരിക്കുന്നു !!ഈ വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ ഞെട്ടി വിറച്ചു .പരസ്പരം സംശയത്തിന്‍റെ ഒളികണ്ണുകളെറിഞ്ഞു ആരാണ് മാളിയേക്കല്‍ തറവാട്ടിലെ  ഓട്ടു കിണ്ടി മോഷ്ട്ടിച്ചത്???????  പരസ്പരം മുഖത്തോടു മുഖം നോക്കി .ചിലര്‍ ഓട്ടു കിണ്ടിയുടെ അത്ഭുതങ്ങള്‍ പാടി പറയാന്‍ തുടങ്ങി  ചീനയില്‍ നിന്നും കൊണ്ടുവന്ന കിണ്ടിയായിരുന്നു .മാളിയേക്കല്‍ തറവാട്ടിലെ മൂന്നു തലമുറ മുതല്‍ ഉപയോഗിച്ച് വരുന്നതാണ്  ഈ കിണ്ടി ,പ്രത്യക തരം ഓട്കൊണ്ട് നിര്‍മിച്ചതാണ് ഈ തിളങ്ങുന്ന കിണ്ടി എന്നിങ്ങനെ തുടങ്ങി ഒരായിരം  മദ്ഹുകള്‍ .വിവരം അറിഞ്ഞു നാട്ടുകൂട്ടം  ഏമാന്‍മാരായ ചടയന്‍ പാടത്തിങ്കര   കൂനാമൂച്ചി  തുടങ്ങിയ പ്രമാണികളും ആദര്‍ശ പാച്ചുമ്മാനും എത്തി മോഷണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട്  ഒരു പ്രേമയം പാസാക്കുകയും  കള്ളനെ കിട്ടിയാല്‍ നമ്മുടെ പതിവ് ശിക്ഷയായ നിഷ്ട്ടൂര  നിട്ടൂരത്തോടെ ഉള്ള ചപ്പല്‍ മാല കഴുത്തിലിട്ട്   തല മുണ്ഡനം ചെയ്ത് പുള്ളികുത്തി കഴുത പുറത്ത് കയറ്റി  ചെണ്ട കൊട്ടി ഗ്രാമ പ്രദക്ഷിണം നടത്തലും  വേണം..!!  
നാട്ടു കൂട്ടം ഏമാന്മാരും പൊതുജന മൂരാച്ചികളും  ആദര്‍ശ പാച്ചുമ്മാന്‍റെ അദ്ധ്യക്ഷതയില്‍ ഒരു  തീരുമാനം കൈകൊണ്ടു .   കള്ളനെ കണ്ടു പിടിക്കുന്നതില്‍ ബിരുദാനന്തര  ബിരുദമെടുത്ത    കുണ്ടാമണ്ടിക്കരയിലെ അന്വേഷണ കമ്മീഷനായ  കോരുവിനേയും കൂട്ടരേയും അന്വേഷണ ചുമതല ഏല്‍പ്പിച്ചു കൊണ്ട്  ആകാശത്തേക്ക് നാല് റൌണ്ട് വെടിപൊട്ടിച്ചു താല്‍ക്കാലികമായി  പിരിഞ്ഞു .


വൈകുന്നേരമായപ്പോയേക്കും കോയാക്കയുടെ ചായ കട വീണ്ടും സജീവമായി .  ഈരും പേനും മടക്കം ഒരു ചെറു വന്യജീവി സങ്കേതം തന്നെ തലയില്‍ വളര്‍ത്തുന്ന  കോയാക്കാന്‍റെ സ്വന്തം കെട്ടിയോള്‍ മറിയകുട്ടിയുടെ കയ്യിലൂടെ  ഞെരിപിരി കൊണ്ട് തിളച്ച എണ്ണയിലേക്ക് ഊളിയിട്ട് ലാന്‍ഡ്‌ ചെയ്ത ഉണ്ടം പൊരി പരിപ്പ് വട പക്കവട ഉള്ളിവട തുടങ്ങിയ വടകള്‍
പതിവിലും ശക്തിയായി തിളച്ചു മറിഞ്ഞു .ആളുകളോരോന്നായി ചായക്ക് ഓര്‍ഡര്‍ കൊടുത്ത് തുടങ്ങി കോയാക്ക തന്‍റെ അഴുക്ക് പുരണ്ട   വിരലുകള്‍ ഓരോ ചായയിലും  മുക്കി(ഈ വിരലുകള്‍ ആണ് ഇക്കയുടെ  ചായയുടെ ടേസ്റ്റിന്‍റെ രഹസ്യം )ചായ സപ്ലൈ ചെയ്തു കൊണ്ടിരുന്നു  ചായ കൊടുത്തവര്‍ക്ക് കടി സപ്ലൈ ചെയ്യുന്നത് മറിയകുട്ടിയാണ്   . കുണ്ടാമണ്ടിക്കരയിലെ ഏക വായ്‌  നോക്കി ആയ കുഞ്ഞികണ്ണന് എണ്ണകടികൊടുത്തു തിരിഞ്ഞു നടന്ന മറിയകുട്ടിയുടെ ബാക്ക് കണ്ടതും പെട്ടന്ന്  കുഞ്ഞികണ്ണന് കിണ്ടിയുടെകാര്യം  ഓര്‍മ്മ   വന്നത് .

കുഞ്ഞികണ്ണന്‍റെ ഓര്‍മ  മറിയകുട്ടിയുടെ ചന്തിയിലൂടെ  വീണ്ടും കിണ്ടിയിലെത്തി


ചര്‍ച്ച സജീവമായി ആരാവും കട്ടത് .പരസ്പരം ഉത്തരത്തിനായുള്ള റിസര്‍ച്ച് തുടങ്ങി . കള്ളനെ കണ്ടെത്താന്‍  ദിനേശ് ബീഡികള്‍ ഒരു പാട് പുകഞ്ഞു ആദര്‍ശം  പാച്ചുമ്മാനും ആദര്‍ശ  ശുദ്ധിയോടെ ചര്‍ച്ചയില്‍ പങ്കു കൊണ്ട് . 
അതങ്ങിനെ ആണ് പാച്ചുമ്മന്‍  ഏതു ചര്‍ച്ചകളിലും  സജീവമാണ് . യുക്തമായ വാദങ്ങള്‍ ശക്തമായ ഭാഷയില്‍ ഉന്നയിക്കുന്ന മുഖം നോക്കാതെ  സമൂഹ ജീര്‍ണതക്കെതിരെ സമയ സന്ദര്‍ഭ സാഹചര്യ നഷ്ട്ടകഷ്ട്ടങ്ങളെ 
എല്ലാം അവഗണിച്ചു
സത്യത്തിനും നീതിക്കും വേണ്ടി വാക്കുകള്‍ പടവാളാക്കുന്ന കുണ്ടാ മണ്ടിക്കരയുടെ ഏക  ആദര്‍ശ പുരുഷ കേസരി സാക്ഷാല്‍ ആദര്‍ശ് പാച്ചു .!!
കളവെന്നു പറയുന്ന ഈരേഴു പതിനാലുലകത്തിലും ദുനിയാവിലും ആഖിറത്തിലുമടക്കം വെറുക്കപ്പെട്ട നീചപ്രവര്‍ത്തിയെ നമ്മുടെ കഥാ നായകന്‍ ഇതു വരെ ഞ്യായീകരിച്ച ഒരു ചരിത്രവുമില്ല .!
പിന്നെ എന്താണ് ഇവിടെ സംഭവിച്ചത് ?
അങ്ങനെ പൊതുജനങ്ങള്‍ എല്ലാം കോയാക്കാന്‍റെ ചായക്കടയില്‍ നിക്കോട്ടിന്‍ പുകച്ചുരുളിന്‍റെ  മായാ വലയം തീര്‍ത്തിരിക്കുമ്പോളാ   നമ്മുടെ അന്വേഷണക്കമ്മീഷന്‍ കോരു വിജയ ശ്രീലാളിതനായി കൊണ്ട് കടന്നു വന്നത് .


കോരുവിന്‍റെ വരവും കാത്തു അക്ഷമരായി നില്‍ക്കുന്ന ജനങ്ങളെ  നിരാശരാക്കാതെകോരു തന്‍റെ അന്വേഷണ റിപ്പോര്‍ട്ട് 
പൊതുജനത്തിന് മുമ്പില്‍ സമര്‍പ്പിച്ചു  .
കോരുവിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കണ്ടതും  എല്ലാവരും   മൂക്കത്ത് വിരല്‍ വെച്ചു അന്ധാളിച്ചു നിന്നുപോയി അവിശ്വസനീയം .....!!

കിണ്ടി കട്ടത്‌ മറ്റാരുമല്ല നമ്മുടെ ഡ്രൈവിംഗ് സ്കൂള്‍  നടത്തുന്ന കുഞ്ഞമ്മിണി !!!

കുഞ്ഞമ്മിണി ആണ് കള്ളി എന്നറിഞ്ഞതും നാട്ടുകൂട്ടം കൈകാരികളുടെ മുഖത്ത് ഒരു മ്ലാനത  ചായക്കടക്കൊരു നിശബ്ദത   പാച്ചുമ്മാനൊരു മൂത്ര ശങ്ക !!

എന്താ കാരണം???????...........
ആരാ ഈ കുഞ്ഞമ്മിണി............
നാട്ടിലെ ഏക ഡ്രൈവിംഗ് സ്കൂളിന്റെ ഓളിന്‍ ഓള്‍, മാത്രമല്ല കുണ്ടാമണ്ടിക്കരയിലെ ഏക ടാക്സി മുതലാളി കൂടി ആണ് കുഞ്ഞമ്മിണി  . കുഞ്ഞമ്മിണി ചേച്ചിയുടെ ടാക്സിയില്‍ ഒരിക്കലെങ്കിലും കയറാത്തവരോ  കയറാന്‍ കൊതിക്കാത്തവരോ ആയ ഒരു പുരുഷനും കുണ്ടാമണ്ടിക്കരയുടെ ഏഴ് അയലത്ത് പോലും ഇല്ല എന്നത് പരസ്യമായ രഹസ്യമാണ് . നാട്ടിലെ സകല യുവാക്കളും കുഞ്ഞമ്മിണിയുടെ അടുത്ത് നൂറ്റൊന്നു രൂപ ദക്ഷിണ വെച്ചു ഡ്രൈവിംഗ് പഠിച്ചവരുമാണ്. അത് കൊണ്ട് എല്ലാവര്‍ക്കും  കുഞ്ഞമ്മിണിയോടു തികഞ്ഞ ഗുരു (കുരു )ഭക്തിയുമാണ്. മാത്രമല്ല സ്വന്തം വണ്ടികള്‍ പണിമുടക്കുമ്പോള്‍  ആശ്രയിക്കാനുള്ളതും കുഞ്ഞമ്മണിയുടെ
ഓടി തഴമ്പെടുത്ത ടാക്സി  തന്നെ !

അങ്ങനെ കുഞ്ഞമ്മിണി  കുണ്ടാ മണ്ടി ക്കരയിലെ ഒരു സംഭവ ബഹുല സംഗതി ആയി തീര്‍ന്നു .ഇന്നത്തെ കണ്ണീര്‍ സീരിയലുകളിലെ നായികമാരെ പോലെ ഒരാളെ
 പ്രേമിച്ചു   മറ്റൊരുത്തനെ വിവാഹം  ചെയ്ത്‌ വേറൊരുത്തന്‍റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് വേറെരുത്തനുമായി ജീവിക്കുന്ന ഒരു പാവമാണ് നമ്മുടെ പരോപകാരി കുഞ്ഞമ്മിണി.

ഈ മോഷണത്തെ ഏതു രീതിയില്‍ നേരിടണമെന്ന്  കുണ്ടാമണ്ടിക്കര ഒന്നടകം തലവേദനയോടെ  ചിന്തിച്ചു
ഈ ചിന്തകള്‍ക്കിടയിലൂടെ  കുഞ്ഞമ്മിണി പല ന്യായീകരണങ്ങള്‍ പൊതു ജനത്തിനു മുമ്പില്‍  അവതരിപ്പിച്ചു  .

 കുഞ്ഞമ്മിണി  കിണ്ടി മോഷ്ട്ടിചിട്ടില്ലെന്നും അതെങ്ങിനെയോ ..?
 അവളുടെ വീട്ടില്‍ എത്തിയതാണെന്നുമടക്കം ഒരു നാലിടങ്ങഴി വിശദീകരണങ്ങളെ
 കൂട്ട് പിടിച്ചു സഖാവ് കുഞ്ഞി കണ്ണന്‍റെ നേത്രത്വത്തില്‍ കുഞ്ഞമ്മിണിയെ രക്ഷിക്കാന്‍ ചില മൂരാച്ചികള്‍ രംഗത്ത് വന്നു  
അതിനെ എല്ലാം  പൊതുജന പ്രോസിക്യൂഷന്‍ വാദമറുവാദങ്ങള്‍ കൊണ്ട് കാറ്റില്‍ പറത്തി അവസാനം ഗത്ത്യന്തരമില്ലാതെ കുഞ്ഞമ്മിണി തെറ്റ് സമ്മതിച്ചു .

ഇക്കണ്ട കാലമത്രയും നാട്ടുകാരെല്ലാം കണ്ട തന്റെ പഴയ കിണ്ടിക്കു പകരമായി ഒരു പുതിയ  കിണ്ടി നാട്ടുകാരെ കാണിക്കാന്‍ എനിക്കിതല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു !
കുഞ്ഞമ്മിണിയുടെ ഈ കുമ്പസാരം കുഞ്ഞികണ്ണന്‍റെയും കൂട്ടരുടെയും വാദത്തെ പൊളിച്ചടുക്കി പെട്ടിയിലാക്കി .
പൊളിഞ്ഞടുങ്ങി പെട്ടിയിലായ കുഞ്ഞികണ്ണന്‍റെ  മുഖത്തേക്ക് നോക്കി നീലാകാശ നീലിമയില്‍ നിന്ന് പാല്‍നിലാവ് പൊഴിച്ചു കൊണ്ടിരുന്ന പൌര്‍ണമി തറവാട്ടിലെ ഏക ആണ്‍ത്തരി ചന്ദ്ര കുമാരന്‍
 ചുണ്ടത്ത് വിരല്‍വെച്ചു ച്ചുപ്പരഹോ.. എന്ന് ഭീഷണിയുടെ സ്വരത്തില്‍ കാണിച്ചതും നടുക്കടലില്‍ 
മുങ്ങി ചാകാന്‍ പോകുന്നവന് കച്ചി തുരുമ്പ്  പിടിവള്ളിയായി കിട്ടിയ പോലെ നാട്ടുകൂട്ടം പ്രമാണി 
കള്‍ ഒറ്റ ശ്വാസത്തില്‍   അടിയന്തിര വിക്ഞാപനം പുറപ്പെടുവിച്ചു കിണ്ടി മോഷണ കുറ്റത്തില്‍ വിധി നടപ്പാക്കുന്നത് നാളത്തേക്ക് മാറ്റി വെച്ചിരിക്കുന്നു .
ആദര്‍ശ് പച്ചുമ്മാന്‍റെ ഒരു ദീര്‍ഘ നിശ്വാസത്തോടെ  ഇന്നത്തെ യോഗം പിരിച്ചു വിട്ടു .
എല്ലാവരും സ്വന്തം കൂരകളില്‍ ചെന്ന്  ഭക്ഷണം കഴിച്ചെന്നു   വരുത്തി ഉറങ്ങാന്‍  കിടന്നു ആര്‍ക്കും ഉറക്കം വരുന്നില്ല മനസ്സിനെ കുഞ്ഞമ്മിണി എന്ന പരോപകാരിയുടെ അധോഗതി വേട്ടയാടുന്നു .
നാളെ രാവിലെ എന്ത് തീരുമാനമെടുക്കും  പ്രമാണികളും ആദര്‍ശവുമടക്കം തല പുകച്ചു കൊണ്ടിരിക്കുമ്പോള്‍ അതാ .. വരുന്നു  കുഞ്ഞമ്മിണിയുടെ ദൂതന്‍ ഒരു ദൂതുമായിട്ട്.
എന്താണ് ആ സന്ദേശം .................?

നിങ്ങള്‍ നാട്ടുകൂട്ടത്തില്‍ നാളെ എനിക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചാല്‍  കുണ്ടാ മണ്ടിക്കരയിലെ ഏക പരോപകാരി എന്ന നിലക്ക് നാളിതുവരെ ഞാന്‍ ചെയ്തു പോന്നിരുന്നു സകല സേവനങ്ങളും യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിര്‍ത്തലാക്കുകയും  നിങ്ങളുടെ മാന്യതയുടെ മുഖം ഞാന്‍ വെളിച്ചം കാണിക്കുകയും ചെയ്യും..
എന്‍റെ ഓടി  തഴമ്പെടുത്ത ടാക്സിയും ക്ലാവ് പിടിച്ച കിണ്ടിയും തെളിവായി കാണിച്ചു പുതിയ
 വെളിപെടുത്തലുകള്‍ നടത്തുമെന്നും  ഈ ദൂത് കണ്ടതും ഇന്ന് വരെ കുണ്ടാ മണ്ടിക്കരയിലെ സകല പ്രശ്നങ്ങളിലും കര്‍ശന കര്‍ക്കശ നിലപാടെടുത്ത് പൊതുജന പ്രശംസ പിടിച്ചു പറ്റിയ  പാടത്തിങ്കര  കൂനാം മൂച്ചി ചടയന്‍  തുടങ്ങിയവരും ആദര്‍ശ ശിരോമണി 
സാക്ഷാല്‍  പാച്ചുവും കുണ്ടാമണ്ടി കരയുടെ ചരിത്രം  തന്നെ മാറ്റി എഴുതി .
മാറ്റി എഴുതിയ ചരിത്രം കണ്ട നിസ്തുല നിഷ്കളങ്ക നിസ്വാര്‍ത്ഥ കുഞ്ഞി പാത്തു  വിരിമാര്‍ കുലുക്കി  ഒരു 
ഒരു രണ്ടു രണ്ടേമുക്കാല്‍ കമ്മന്റ് അങ്ങ് പാസാക്കി  


പെണ്ണൊരുമ്പെട്ടാല്‍ .......   ഇനിയും ഈ അണ്ടകടാഹ    ഭൂഗോളത്തില്‍ പലതും മാറ്റി മറിക്കാനും
ഏതു ആദര്‍ശവും  തിരുത്തിക്കുറിക്കുവാനും ഒരു നിമിഷ നേരം കൊണ്ട് സാധിക്കുമെന്ന് എനിക്ക് ബോധ്യമായി ഇപ്പൊ നിങ്ങള്‍ക്കും ബോധ്യമായി കാണില്ലേ??????


(പ്രിയരേ  പെണ്ണൊരുമ്പെട്ടാല്‍ ...  എന്ന ഈ വാക്കിനെ ആസ്പദമാക്കി മാത്രം എന്‍റെ ഭാവനാ വിലാസത്തില്‍ വിരിഞ്ഞ ഈ കഥ  ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ജനിക്കാനുള്ളവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നുന്നുവെങ്കില്‍  അത്  തികച്ചും നിങ്ങളുടെ ഭാവന മാത്രം  അതിനു ഞാനോ  എന്‍റെ  മക്കളോ ഉത്തരവാദി അല്ല )

 

113 അഭിപ്രായങ്ങൾ:

 1. അതെന്തിനാ കൊമ്ബാ ഞാനോ എന്റെ മക്കളോ ഉത്തരവാദികള്‍ അല്ലാന്നു മുന്‍‌കൂര്‍ ജാമ്യം..? തുടക്കത്തിലെ ആ വരികള്‍ കലക്കി കേട്ടോ....ബാക്കി നന്നായൊന്നു വായിച്ചിട്ട് പറയാം....

  മറുപടിഇല്ലാതാക്കൂ
 2. വായന തുടങ്ങി
  അഭിപ്രായം കുറച്ചു കഴിഞ്ഞു പറയാം

  മറുപടിഇല്ലാതാക്കൂ
 3. ദുബായീല്‍ന്ന് വീമാനം കേറുന്നേയ്ന് മുന്നെ അന്റെ ഈ പോസ്റ്റിനുംകൂടെ കമന്റിട്ടിട്ട് അങ്ങോട്ട് പോകാം.. എന്തേയ്?

  പൊളിച്ചടുക്കിട്ടോ കൊമ്പാ... ഡ്രൈവിംഗ് സ്കൂളിലെ ഫീസൊക്കെ കൃത്യായിട്ട് അറിയാം.. കള്ളന്‍... ഹ.. ഹ.. ഹ

  മറുപടിഇല്ലാതാക്കൂ
 4. ശ്രീജിത്ത് കൊണ്ടോട്ടിയുടെ ചിരിക്കുന്ന ഐക്കണ്‍ ഏറ്റുപിടിച്ച എല്ലാ വായനക്കാര്‍ക്കും വായിക്കാതെ ഐക്കണ്‍ ഇട്ട കൊണ്ടോട്ടിക്കും എന്റെ നന്ദി ഒരു നിമിഷം നിങളുടെ ചുണ്ടുകള്‍ക്ക് വ്യായാമം നല്‍കാന്‍ എനിക്കയല്ലോ

  മറുപടിഇല്ലാതാക്കൂ
 5. @ ജുനൈ@ ജുനൈത് ഇനിയും നന്നാക്കാന്‍ ശ്രമിക്കാം
  @ കൂടരിഞ്ഞു പേടികൊണ്ട് ഇട്ടതാ
  @ റഷീദ് ക്ക സ്വഘതം
  @ ഷബീര്‍ താങ്ക് യു

  മറുപടിഇല്ലാതാക്കൂ
 6. അല്ല കൊമ്ബാ .. പിരിവിട്ടെടിത്ത് കയറ്റി വിട്ടതോ സ്വയം കയറി പോന്നതോ നാട്ടീന്നു. ജ്ജ് നാട് പറയിപ്പിക്കും.. :) എന്തൊരു വൈകാരികത ആ സ്കുളിനോട്... !!!

  മറുപടിഇല്ലാതാക്കൂ
 7. വായിച്ചു . എന്താണ് ഉദ്ദേശിച്ചതെന്നു എനിക്ക് കത്തുകയും ചെയ്തു.........
  പക്ഷെ കൊമ്ബാ ....

  മറുപടിഇല്ലാതാക്കൂ
 8. ഹൊ ബല്ലാത്തൊരു കൊമ്പന്‍(ഇക്കാ) തന്നെ
  വായിച്ചു, രസിച്ചു വളരെ ഇഷ്ടപെട്ടൂ,

  നല്ല നര്‍മവും അതിലുപരി മലപ്പുറം ഗ്രാമീണതയെ അതേപോലെ വരച്ചു കാണിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഈ എഴുത്തുകള്‍ യ്ഥാര്‍ത്ത കഥകളിലെ പെരുളുകള്‍ പലതും മടിയില്ലാതെ തുറന്ന പറയുന്നു എന്നതും ശ്രദ്ധേയം

  ആ ടാക്സിയുടെ വിവരണം വളരെ രസകരം

  മറുപടിഇല്ലാതാക്കൂ
 9. എന്നാലും ഇതിലല്പം അശ്ലീലമില്ലേന്നൊരു തോന്നൽ. വളരെ നല്ല എഴുത്ത്, ഇത്തരം ആധർശധീരർ നമ്മടെയൊക്കെ നാട്ടിൽ സുലഭമാണെന്നതു നേരാ...

  മറുപടിഇല്ലാതാക്കൂ
 10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 11. @ജെഫു ഇതാണ് എന്റെ തകരാര്‍ പറയാന്‍ തുനിഞ്ഞാല്‍ പറയിപ്പിച്ചേ അടങ്ങൂ കലികാലം
  @ചെമ്മാട് മുന്‍വിധിയോടു കൂടിയുള്ള വായന ആണ് എന്റെ ഈ പോസ്റ്റിനെ പലരും വായിച്ചത് അത് എന്റെ തെറ്റല്ല നിങ്ങളെ ഭാവന മാത്രം
  @ പക്ഷെ ഷാജു ഒള്ളത് പറഞ്ഞാല്‍ കഞ്ഞി മാത്രമല്ല ഇപ്പോള്‍ ചമ്മന്തിയും ഇല്ല
  @ ഫസല് രതി നിര്‍വേദം സിനിമയുടെ അത്ര അശ്ലീലം ഒന്നും ഇല്ല
  @അസീസ്‌ ഈ രണ്ടു ചിരി ഐക്കണ്‍ ഇട്ടതിനു നാല് നന്ദി

  മറുപടിഇല്ലാതാക്കൂ
 12. കഥയുടെ ശക്തിയും രസവും ഉപമകളുടെ മലവെള്ള പ്പാച്ചിലില്‍ മുങ്ങി പ്പോയില്ലേ എന്നൊരു ശങ്ക ..ആകെ മൊത്തം ടോട്ടല്‍ കൊള്ളാം :)

  മറുപടിഇല്ലാതാക്കൂ
 13. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത : ഡ്രൈവിംഗ് പഠിക്കാന്‍ പോയ ഒരാള്‍ കാണിക്കയായ 101 രൂപ കടം പറഞ്ഞിട്ടുണ്ട് . ആ ആള്‍ സൌദിയിലേക്ക് നാട് വിട്ടു എന്നും ശ്രുതി കേള്‍ക്കുന്നു. ആള്‍ക്ക് പേരില്‍ ചില കൊമ്പും പിന്നെ കുറച്ചു വമ്പും ഉണ്ടെന്നു പറയ പെടുന്നു. ( ചുമ്മാ -വെറുതെ)

  പോസ്റ്റു അടിപൊളി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 14. നാടന്‍ ഹാസ്യം ആസ്വദിച്ചു വായിച്ചു...
  ആദ്യ വരികള്‍ കൂടുതല്‍ രസിച്ചു..

  മറുപടിഇല്ലാതാക്കൂ
 15. ശുദ്ധ ഗതിയില്‍ വായിച്ചാല്‍ കുഴപ്പം ഇല്ലാ ... പക്ഷെ ദ്വയാര്‍ത്ഥങ്ങള്‍ കുറച്ചു കൂടിപ്പോയില്ലേ എന്നൊരു സംശയം ...

  മറുപടിഇല്ലാതാക്കൂ
 16. "ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ജനിക്കാനുള്ളവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും നിങ്ങളുടെ ഭാവന മാത്രം"
  ഇപ്പം കുറ്റ്മോക്കെ മ്മളെ തലേലായില്ലേ.
  ചിരിപ്പിച്ചുട്ടോ.

  മറുപടിഇല്ലാതാക്കൂ
 17. ഫൊണ്ട് വായിക്കാൻ പറ്റുന്നില്ലല്ലൊ... എല്ലാവർക്കും വായിക്കാവുന്ന ഫോണ്ട് ഇട്ടുകൂടേ...

  മറുപടിഇല്ലാതാക്കൂ
 18. എനിക്ക് കൂടുതല്‍ ഇഷ്ടമായത് ആ കിണ്ടിയുടെ ചിത്രമാണ് ..കിണ്ടീ.., കിണ്ടീ ..

  മറുപടിഇല്ലാതാക്കൂ
 19. കിണ്ടി കലക്കീട്ടോ പിന്നെ കിണ്ടിയില്‍ പൂപ്പല് പിടിക്കുമോ കൊമ്പ ?????hummm

  മറുപടിഇല്ലാതാക്കൂ
 20. പതിവ് കൊമ്പന്‍ ശൈലിയിലൊരു വമ്പ്.
  വായനയില്‍ ധാരാളം കയറ്റിറക്കങ്ങള്‍ അനുഭവപ്പെടുന്നു. എങ്കിലും, വിധിക്കുന്നവനും വിധിക്കപ്പെടുന്നവനും തമ്മിലുള്ള 'അവിഹിത ബന്ധങ്ങള്‍' നീതിയെ എത്രമാത്രം നിറം കെടുത്തുന്നുവെന്നു നര്‍മ്മ രസത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കൂടെ, നീല വെളിച്ചത്തിലെ 'നല്ലമ്മമാരെയും' അവര്‍ പ്രചരിപ്പിക്കുന്ന 'ശുദ്ധ സംസ്കാരത്തെ' പരിഹസിക്കുകയും ചെയ്തിരിക്കുന്നു. ചിരിക്കൊപ്പം ചില കൌതുകങ്ങളെ സമ്മാനിക്കുന്ന വായനാനുഭവം.. കൊമ്പന്‍റെ വമ്പുകള്‍ക്ക് ആശംസ.

  { നീ ആ സര്‍ട്ടിഫിക്കറ്റില്‍ തന്നെ അഹങ്കരിക്കുവാണോ..? }

  മറുപടിഇല്ലാതാക്കൂ
 21. ആക്ഷേപഹാസ്യത്തിലൂടെ നടത്തുന്നവനും നടപ്പാക്കുന്നവനും തമ്മിലുള്ള കളി നന്നായി അവതരിപ്പിച്ചു. ഉപമകള്‍ അല്പം കൂടുതലായോ എന്നൊരു സംശയം ഇല്ലാതില്ല. വായന രസമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 22. പെണ്ണൊരുമ്പെട്ടാല്‍ ഒരാദര്‍ശപാച്ചൂനും തടുക്കാന്‍ കഴിയില്ല അല്ലേ കൊമ്പാ!!

  "കുഞ്ഞികണ്ണന്‍റെ ഓര്‍മ മറിയകുട്ടിയുടെ ചന്തിയിലൂടെ വീണ്ടും കിണ്ടിയിലെത്തി"

  അയ്യോ, കൊമ്പന്‍ അശ്ലീലം പറയുന്നേ, കൊച്ചീലെ സദാചാരപ്പോലീസേ ഓടിവായോ!!!!

  മറുപടിഇല്ലാതാക്കൂ
 23. കൊമ്പന്റെ കിണ്ടിയുടെ കഥ നന്നായി പക്ഷെ കോഴിക്കോട് ഭാഗത്ത്‌ കിണ്ടിയെന്നു പറഞ്ഞാല്‍ സംഗതി വേറെയാ ആയതിനാല്‍ ഈ കിണ്ടികൊണ്ടുള്ള കളി അല്പം സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാന്‍

  മറുപടിഇല്ലാതാക്കൂ
 24. ശൈലി നന്നായി... മറ്റുള്ളതിനെ പറ്റി ഒന്നും പറയുന്നില്ല. വായിച്ചു പോകാം.

  മറുപടിഇല്ലാതാക്കൂ
 25. കൊമ്പന്റെ വമ്പ് കലക്കി
  കുഞ്ഞമ്മിണിയുടെ ഡ്രൈവിംഗ് സ്കൂളിലാണോ ഡ്രൈവിംഗ് പഠിച്ചത്
  എന്തായാലും സൂപ്പര്‍ പോസ്റ്റ്‌

  മറുപടിഇല്ലാതാക്കൂ
 26. കുണ്ടാമണ്ടി,
  കുണ്ടാമണ്ടിക്കര,
  കുഞ്ഞമ്മിണി,
  കുഞ്ഞിപാത്തു,
  കുഞ്ഞികണ്ണന്‍,
  മറിയകുട്ടി..

  അണ്ടകടാഹം,
  ഓട്ടു കിണ്ടി,
  കിണ്ടി,
  മറ്റേ കിണ്ടി, മറിച്ചേ കിണ്ടി..
  കു കൊണ്ടും ണ്ടി കൊണ്ടും പുടിത്തം വിട്ട കളി..
  ന്റെ കോമ്പോ.....
  മാണോ??

  പക്ഷേങ്കില് കൊമ്പന്റെ വമ്പു കൊറേ കാര്യങ്ങള് പറയാതെ പറഞ്ഞൂട്ടോ..
  ഇപ്പോത്തെ പെണ്ണുങ്ങള് ഉള്ളതും പറയും ഇല്ലാത്തതും പറയും..
  ഇങ്ങനത്തെ പിരാന്തു മായി ഇനിയും വരിട്ടോ....
  എന്നതായാലും നന്നായീണ്ട്..

  മറുപടിഇല്ലാതാക്കൂ
 27. കഥ കൊള്ളാം..

  കൊമ്പനാരാ ലൈസൻസ് കൊടുത്തതെന്നൊരു സംശയം ബാക്കി!

  മറുപടിഇല്ലാതാക്കൂ
 28. എനിക്കിഷ്ട്ടായി കൊമ്പന്റെ വമ്പതരങ്ങള്‍.....നല്ല രസം വായിക്കാന്‍..

  മറുപടിഇല്ലാതാക്കൂ
 29. സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല, കഥയില്ലാത്ത ഒരു കഥയായി ഇത്. പോരാത്തതിന് പുട്ടിനു പീര ചേര്‍ക്കുന്നതുപോലെ ഓരോ വരിയിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, അശ്ലീലവും. മൂസാക്കാ.. എഴുത്തിന്റെ ശൈലി ഒന്ന് മാറ്റിപ്പിടിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു. ഇതെല്ലം ഒരേപോലെ.. ദയവായി ആരാധകരെ നിരാശരാക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.. (

  മറുപടിഇല്ലാതാക്കൂ
 30. കോമ്പാ,

  സംഭവം രസകരമാരി അവതരിപ്പിച്ചുട്ടോ..ചുമ്മാ സ്മൈലി ഇട്ടു പോകാതെ കുറച്ചുടെ വിശദായി പറഞ്ഞാല്‍ തുടക്കം കസറി..ഒടുക്കം ആകുമ്പോഴേക്കും അല്പം ഗ്രിപ്പ് പോയോ എന്നൊരു സംശയം..പിന്നെ ഫോണ്ടിനും എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ട്ട്ടോ..അവിടെ ഇവിടെയോക്കെയായി ചുമ്മാ സ്പേസ് ഉണ്ടായിരുന്നു..
  പക്ഷെ എന്തൊക്കെ ആണേലും ഇതുപോലെ ഒരു സംഭവം ആലോചിച്ചുണ്ടാക്കിയ കൊമ്പന്റെ കുനുഷ്ടു ബുദ്ധിയെ നമിക്കുന്നു..പ്രത്യേകിച്ച് ഇതുപോലുള്ള ഐറ്റംസ് "മാത്രമല്ല സ്വന്തം വണ്ടികള്‍ പണിമുടക്കുമ്പോള്‍ ആശ്രയിക്കാനുള്ളതും കുഞ്ഞമ്മണിയുടെ
  ഓടി തഴമ്പെടുത്ത ടാക്സി തന്നെ !"..അപ്പോള്‍ വീണ്ടും കാണാം അണ്ണാ..

  മറുപടിഇല്ലാതാക്കൂ
 31. പെണ്ണോരും പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് ഇന്നു പറയില്ല കാരണം എന്റെ ഭാര്യ ഇപ്പോ പിണങ്ങി കിടക്കുവാ...പക്ഷെ പോസ്റ്റ് കൊള്ളാം....

  മറുപടിഇല്ലാതാക്കൂ
 32. നല്ല ചിരിപ്പിക്കുന്ന കുണ്ടാമണ്ടി പോസ്റ്റ്‌...:)

  പിന്നെ ഒരു സ്മശയം .. "ഇനിയും വായിക്കണമെങ്കില്‍.." എന്നെഴുതിയതിന്റെ അടിയില്‍ പോസ്റ്റുകള്‍ ഫോട്ടോ സഹിതം സ്ക്രോള്‍ ചെയ്യിക്കുന്ന കുണ്ടാമണ്ടി ഒന്ന് പറഞ്ഞു തരുമോ???

  മറുപടിഇല്ലാതാക്കൂ
 33. Chiriya vannath. Koode ithiri sahathapavum:) swantham samskaram ennum kai vidathe kakkanam. Sathyathinte koode alle daivam:) ellam chumma paranjathane.. Veruthe. Hi hi

  മറുപടിഇല്ലാതാക്കൂ
 34. ഉപമകൾ ഏറെ.. കൊള്ളാം നന്നായി ചിരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 35. ഈ സംസ്കാരം എന്ന് പറയുന്നത് നിങ്ങള്‍ ഉദ്ദേശിക്കുന്ന സംസ്ക്കാരം ഇതാ എനിക്കറിയില്ല കൊമ്പന് പോസ്റ്റും പോസ്റ്റില്‍ ഉള്ളതും
  എല്ലാം ഈ സംസ്കാര ശൂന്യ തലയില്‍ നിന്ന് മാത്രം ഉടലെടുത്തതാണു ഒരാളും അവകാശ വാദവുമായി വരില്ല
  പിന്നെ ആ സംസ്കാരമാണ് നിങ്ങള്‍ ഉദ്ദേശിച്ചത് എങ്കില്‍ സോറി അതിലേക്ക് ഞാനില്ല ആ ഭാഗത്തേക്ക് പോകാന്‍ താല്‍പര്യവും ഇല്ല

  ഇതെല്ലാം ചുമ്മാ ഒരു രസമാ ഇതെന്റെ ഒരു ശീലമാ വടി കൊടുത്ത് അടി വാങ്ങുക എന്നത് എന്ത് ചെയ്യാം വെവര കേടെന്നെ ഹെ ഹെ ഹെ

  മറുപടിഇല്ലാതാക്കൂ
 36. പിന്നെ ഒരു സ്മശയം .. "ഇനിയും വായിക്കണമെങ്കില്‍.." എന്നെഴുതിയതിന്റെ അടിയില്‍ പോസ്റ്റുകള്‍ ഫോട്ടോ സഹിതം സ്ക്രോള്‍ ചെയ്യിക്കുന്ന കുണ്ടാമണ്ടി ഒന്ന് പറഞ്ഞു തരുമോ???

  മറുപടിഇല്ലാതാക്കൂ
 37. കുണ്ടാമണ്ടിക്കര എന്നൊരു ഗ്രാമം
  കണ്ടാലോ സുന്ദരന്‍ ഗ്രാമം...

  ഈ പാട്ട് കേട്ടിട്ടുണ്ടോ? കലാഭവന്‍ മണിയുടെ ആദ്യകാല കാസറ്റിലേതിലോ ഉണ്ട്. സത്യം പറഞ്ഞാല്‍ മണിയുടെ ഒരു കാസറ്റ് കേള്‍ക്കുന്നൊരു ഫീലാണ് കിട്ടിയത്.

  മറുപടിഇല്ലാതാക്കൂ
 38. എനിക്ക് മനസ്സിലായി.... അങ്ങനെ ഇരുന്നപ്പോ ഒരു നൊസ്റ്റാള്‍ജിയ അല്ലെ? ഉണ്ടിരുന്ന നായര്‍ക്ക് തോന്നിയ പോലെ ഒരു....

  മറുപടിഇല്ലാതാക്കൂ
 39. ചാണ്ടി നന്നാവാന്‍ തീരുമാനിച്ചത് കൊണ്ട് കിണ്ടിയിലും ടാക്സിയിലും ഒന്നും കേറി പിടിക്കുന്നില്ല....
  എന്തായാലും ഇന്നത്തെ കാലത്ത് ഏതു പെണ്ണിനോടും മുട്ടാന്‍ പോകുന്നത് ഒന്ന് കൂടി ആലോചിച്ചു വേണം...കാരണം, അവള്‍ പറയുന്നതേ ആളുകള്‍ വിശ്വസിക്കൂ...

  മറുപടിഇല്ലാതാക്കൂ
 40. നന്നായി ട്ടോ.
  നല്ല രസകരമായ പദങ്ങള്‍ കോര്‍ത്ത്‌ നല്ല ചിരിക്കൂട്ട്.
  ഇഷ്ടായി

  മറുപടിഇല്ലാതാക്കൂ
 41. Reality show ile last judgement cheyyunna judge parayum pole njaanum paryatte.."enikk paryanullathokke ellarum koode paranju kazhinju..ennaalum sangahikal okke joraayittund...perfomance nu 10 il 10 um thannirikkunnu...:)

  മറുപടിഇല്ലാതാക്കൂ
 42. വൈകുന്നേരമായപ്പോയേക്കും കോയാക്കയുടെ ചായ കട വീണ്ടും സജീവമായി . ഈരും പേനും മടക്കം ഒരു ചെറു വന്യജീവി സങ്കേതം തന്നെ തലയില്‍ വളര്‍ത്തുന്ന കോയാക്കാന്‍റെ സ്വന്തം കെട്ടിയോള്‍ മറിയകുട്ടിയുടെ കയ്യിലൂടെ ഞെരിപിരി കൊണ്ട് തിളച്ച എണ്ണയിലേക്ക് ഊളിയിട്ട് ലാന്‍ഡ്‌ ചെയ്ത ഉണ്ടം പൊരി പരിപ്പ് വട പക്കവട ഉള്ളിവട തുടങ്ങിയ വടകള്‍ പതിവിലും ശക്തിയായി തിളച്ചു മറിഞ്ഞു......
  കൊമ്ബ്പാ .ഇതെന്തു അലക്കാ അലക്കിയ്തു ചിരിപ്പിക്കുന്നതിനും ഒരതിരുണ്ട് ....തുടക്കമുതല്‍ ഒടുക്കം വരെ .എന്ത് നല്ല പനജ്..വോഡഫോണ്‍ കോമഡിക്കാര് കാണണ്ട.50 ലക്ഷത്തിന്റെ വില്ല എപ്പോള്‍ എഴുതിതന്നു എന്ന് ചോദിച്ചാല്‍ മതി..

  മറുപടിഇല്ലാതാക്കൂ
 43. "പെണ്ണൊരുമ്പെട്ടാല്‍ ....... ഇനിയും ഈ അണ്ടകടാഹ ഭൂഗോളത്തില്‍ പലതും മാറ്റി മറിക്കാനും ഏതു ആദര്‍ശവും തിരുത്തിക്കുറിക്കുവാനും ഒരു നിമിഷ നേരം കൊണ്ട് സാധിക്കുമെന്ന് എനിക്ക് ബോധ്യമായി " അപ്പൊ കൊമ്പന് ബോധ്യായി !!!

  മറുപടിഇല്ലാതാക്കൂ
 44. @ രമേശ്‌ ജി അടുത്ത പോസ്റ്റില്‍ മലവെള്ള പാച്ചില്‍ കൊമ്പന്‍ മുറം കൊണ്ട് തടുക്കും ഉറപ്പാ നിര്‍ദെ ശങ്ങള്‍ക്ക് ഈ ഉള്ളവന് എന്നും കടപാടുണ്ട്
  @ബാവ രാമപു രം നന്ദി വായനക്ക്
  @തണല്‍ വായനക്കും വരവിനും പിന്നെ എന്നോടുള്ള ഈസ്നേഹത്തിനും നന്ദി
  @ഹഫീസ് താങ്ക്സ് വായനക്ക ഞാന്‍ ശുദ്ധനാ പോസ്റ്റിനെയും അങ്ങനെ കണ്ടാല്‍ മതി
  @കൊലുസ് വായനക്കും കമന്റിനും നന്ദി കൊമ്ബാവുമ്പോള്‍ തലയില്‍ തന്നെ കൊലുസ്സാ ണെ ങ്കില്‍ കാലില്‍ കിടന്നേനെ
  @പാടാര്‍ റിജോ ഫോണ്ട് ഇമ്മക്ക് ശരിയാക്കാം സാമ്പത്തിക മാന്ദ്യം ഒന്ന് തീരട്ടെ
  @നേന കുട്ടീ നന്ദി
  @സുകു ഇത് നമ്മുടെ വീട്ടിലെ കിണ്ടി അല്ലെ പൂപ്പല്‍ പിടിക്കില്ല നന്ദി വായനക്ക്
  @നാമൂസ് അഹങ്കാരം ഇന്റെ തറവാട് സ്വത്താണ് അതൊരിക്കലും വിട്ടു തരില്ല
  @രാംജി ഇനി ശ്രദ്ധിക്കാം നിര്‍ദെ ശങ്ങള്‍ക്കും പ്രോത്സാഹനത്തിനും എന്നും ഈ ഉള്ളവന്‍ കടപെട്ടിരിക്കുന്നു
  @ അജിത്‌ ജി പോലീസിനു വിളിച്ചു കൊമ്പന്റെ കൂമ്പ് വാട്ടരുത് ഇനി ആവര്‍ത്തിക്കില്ല

  മറുപടിഇല്ലാതാക്കൂ
 45. @ റഫീക്ക് ഇക കോഴി കോട് അല്ല കേരളത്തില്‍ ഇരുന്നാണ് കൊമ്പന്‍ ഇത് എഴുതുന്നത് എന്നുണ്ടെങ്കില്‍ മുട്ടുകാലിന്റെ ചിരട്ട എന്നെ ഫൈബര്‍ ആയേനെ ഏതായാലും വായനക്ക് നന്ദി
  @ഡോ ക്ടരേ... സലാം വായനക്ക് നന്ദി
  @ഇന്റെ റഷീദ് ഇക്ക താങ്ക്യു
  @ വാല്യാകാരാ മുത്തെ ചക്കരെ നന്ദി
  @ അലി ഇക്ക നന്ദി
  @റിന്ഷ നന്ദി
  @ഇന്‍റെ ജിത്തേ മുത്തേ നീ പേടിക്കണ്ട എന്റെ അറബി യതീം ഖാനയില്‍ ആവണത് വരെ കൊമ്പന്‍ എഴുതും അടുത്ത പോസ്റ്റില്‍ ഇമ്മക്കൊരു പിടുത്തം പിടിക്കാം നീ നിരാശിക്കല്ലേ....
  @ദുഫായിക്കരാ അടുത്ത പോസ്റ്റില്‍ കുറച്ചു കൂടി ഗ്രിപ്പ് കൂടാന്‍ ശ്രമം നടത്താം
  @സങ്കല്പങ്ങള്‍ ഇത് ഉറക്കെ അങ്ങ് വായിച്ചു കൊടുത്താല്‍ ഏതു പിണങ്ങിയ വൈഫും ഇണങ്ങും
  @ അബ്സാര്‍ നന്ദി വായനക്ക് പിന്നെ ആ ശംസയം ഞാന്‍ തീര്‍ത്ത്‌ തരാം

  മറുപടിഇല്ലാതാക്കൂ
 46. @ മോയിധീന്‍ താങ്ക്സ്
  @ ചെറുത് ഒരു വല്യ നന്ദി ഉണ്ട്
  @സോണി ആദ്യ വരവിനും വായനക്കും നന്ദി
  @ചാണ്ടിച്ചോ കൊമ്പനും നന്നാവാന്‍ തീരുമാനിച്ചു
  @ചെറുവാടീ നന്ദി
  @ കാട്ടു കുറി ഞീ നന്ദി ഇനി പായസം വെക്കുമ്പോള്‍ വിളിക്കാന്‍ മറക്കല്ലേ
  @ഇന്‍റെ(ചാലിയാര്‍ ) ഇക്കയുടെ പൊന്നനിയാ ഫൈസലേ നിന്നോളം വല്യ അലക്കൊന്നും ഞാന്‍ അല്കിയില്ല നിന്റെ പോസ്റ്റ്‌ വായിച്ചു മൂന്നു ദിവസം ചിരിച്ചു ഞാന്‍
  @വക്കീലെ ഇപ്പോള്‍ ശരിക്കും എനിക്കും ബോധ്യമായീ

  മറുപടിഇല്ലാതാക്കൂ
 47. അപ്ക്ഷേപഹാസ്യം നന്നായി.. ചില പ്രയോഗങ്ങള്‍ ചിരിക്ക് വക നല്‍കി...ആദ്യഭാഗം അടിപൊളി..അല്ല ഈ സ്ഥലം താങ്കളുടെ നാടിനു തൊട്ടടുതാണോ .. പോസ്റ്റു നന്നായി ചായ മക്കാനിയും അവിടുത്തെ ആളുകളും അന്വേഷണ ഏജന്റുമാരും,, എല്ലാം മനസ്സില്‍ തങ്ങി നില്‍ക്കുന്നു.. ഒരു ഫിലിം കണ്ട പ്രതീതി.. ആശംസകള്‍.. (പെണ്ണൊരുമ്പെട്ടാല്‍ ....... ഇനിയും ഈ അണ്ടകടാഹ ഭൂഗോളത്തില്‍ പലതും മാറ്റി മറിക്കാനും ഏതു ആദര്‍ശവും തിരുത്തിക്കുറിക്കുവാനും ഒരു നിമിഷ നേരം കൊണ്ട് സാധിക്കുമെന്ന് എനിക്ക് ബോധ്യമായി ... ഇപ്പൂലെന്കിലും ബോധ്യമായില്ലേ .. അതുമതി അതുകൊണ്ട് സൂക്ഷിച്ചു പെരുമാറിക്കോ ജാഗ്രതൈ!!!!)

  മറുപടിഇല്ലാതാക്കൂ
 48. തകര്‍ത്തല്ലോ കൊമ്പാ.
  നേരെ വായിക്കാന്‍ സമ്മതിക്കില്ല അല്ലെ.
  ഉം. ചിലതൊക്കെ കണ്ണൂരാന്‍ ഊഹിക്കുന്നുണ്ട്. നടക്കട്ട് നടക്കട്ട്..!
  ഉപമകള്‍ കുറച്ചു പാര്‍സലായി അയക്കൂ. എവിടേലും ഇടാലോ. ഹഹഹാ..

  മറുപടിഇല്ലാതാക്കൂ
 49. ആരെ കൊമ്പില്‍ കോര്‍ക്കാനാണ് പുറപ്പാട്..!! :)

  മറുപടിഇല്ലാതാക്കൂ
 50. ഇന്നലെ ഞാനിത് വായിക്കാൻ ശ്രമിചപ്പോൾ ഫോണ്ടുകൾ കുത്തും വരയുമായി കിടക്കുകയായിരുന്നു. അതിനി ബ്രവ്സറിന്റെ പ്രശ്നമാണോ എന്നറിയില്ല. എന്നാൽ ഇന്നു പച്ച മലയാളത്തിൽ ഇതിങ്ങനെ കിടക്കുന്നു....

  ഇതിനേക്കുറിച്ച് അത്യ്ഗ്രൻ എന്നു പറഞ്ഞാൽ ഞാൻ മറ്റ് പല സുഖിപ്പിക്കൽ കമന്റേറ്റർമ്മാരേയും പോലെ താങ്കളെ ഇനിയും വഷളാക്കിയെന്നു വരാം. ഈ കമന്റിൽ എല്ലാമുണ്ട്. വായിച്ച് പാതിയായപ്പോൾ എളുപ്പം തീർക്കണമെന്നാണു തോന്നിയത്. പക്ഷേ കമന്റ് ഇടണമെന്നു കരുതിയത് കൊണ്ട് മുഴുവൻ വായിച്ചു.

  ബ്ളോഗ് കഥകൾ ഒരല്പ്പം ചുരുക്കി എഴുതുന്നതാണു നല്ലത്. അല്ലെങ്കിൽ ഒരോ വരിയിലും അവസാനത്തേയ്ക്ക് പ്രചോദിപ്പിക്കുന്ന ഒരു "ലിത്" ഉണ്ടായിരിക്കണം. (ഉപാസനയുടെ മുറിച്ചുണ്ടുള്ള പെൺകുട്ടി ഉദാഹരണം.) താങ്കളുടെ ശൈലി തുടരട്ടെ. പക്ഷേ വെറുതേ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നത് താങ്കൾക്ക് തന്നെ വിനയാകും...

  മറുപടിഇല്ലാതാക്കൂ
 51. കൊമ്പന്‍സെ .കലക്കി കേട്ടോ...

  നിങ്ങള് സൂക്ഷിചോളീ....പണ്ട് ഡ്രൈവിംഗ് പഠിപ്പിച്ച കഥ എപ്പോ പുറത്തു വിട്ടു എന്ന് ചോദിച്ച മതി.

  അത്രക്കായോ....ബ്ലോഗ്‌ എഴുതി അല്ലെ കളിക്കുന്നെ...ആഹാ!

  മറുപടിഇല്ലാതാക്കൂ
 52. നല്ല ഒഴുക്കുണ്ട് വായിചു പോകാൻ.. ഡ്രൈവിംഗ് സ്കൂൾ ഇപ്പൊഴും ഉണ്ടോ കൊമ്പാ..
  അഭിനന്ദനങ്ങൾ..!!

  മറുപടിഇല്ലാതാക്കൂ
 53. ഈ കുഞ്ഞമ്മണിയും കുട്ടിക്കാനം ശാന്തയും തമ്മില്‍ എന്തേലും ബന്ധമുണ്ടോ? :=)

  മറുപടിഇല്ലാതാക്കൂ
 54. കലക്കി മറിച്ചു.മൂസക്കയുടെ പോസ്റ്റുകള്‍ വായിക്കാന്‍ നല്ല രസമാണ്.എനിക്കെന്തോ ബഷീര്‍ ഉണ്ടാക്കിയ ശൈലി ഓര്‍മവരും.അതുപോലെ ഒരു കൊമ്പനിസം മൂസക്കയുടെ ഭാഷയിലും ചിന്തയിലുമുണ്ട്.

  മറുപടിഇല്ലാതാക്കൂ
 55. കൊമ്പാ,
  അശ്ലീല സാഹിത്യം ഇഷ്ടപ്പെടുന്ന വികലമായ മനസുള്ള ആള്‍ക്കാരുടെ എണ്ണം കാലാകാലങ്ങളായി കൂടി വരുന്നതിനാല്‍, താങ്കളുടെ ഈ പോസ്റ്റ് കയ്യടി നേടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
  ആത്മസംതൃപ്തിക്ക് വേണ്ടി എഴുതുന്ന ഒരു കാലം പണ്ടുണ്ടായിരുന്നു എങ്കിലും ഇന്നും ചുരുക്കം ചിലര്‍ മാത്രം ആ നല്ല ശീലം പിന്തുടരുന്നുണ്ട്.. താങ്കള്‍ ഇതില്‍ ഏത് ഗണത്തില്‍ പെടുന്നു എന്ന് ഞാന്‍ പറയാതെ തന്നെ ഊഹിക്കാമല്ലോ... ഇത്തരത്തില്‍ പെട്ട 'കെങ്കേമമായ കുണ്ടാണ്ടിക്കരയിലെ കുണ്ടി (ചന്തി) വിശേഷങ്ങള്‍' ഇനിയും എഴുതാന്‍ ഇനിയും താങ്കള്‍ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....

  താങ്കള്‍ ഇട്ടപോലെ ഒരു അടിക്കുറിപ്പോടെ, താങ്കളെ കുറിച്ച് ആരും ഇതുപോലൊരു പോസ്ട്ടിടാതിരിക്കട്ടെ അല്ലേ കൊമ്പാ...??? ഇട്ടാല്‍ എനിക്കെന്ത് എന്നാണോ മനസ്സില്‍ ?
  താങ്കളെ കുറ്റം പറഞ്ഞതായി തോന്നിയെങ്കില്‍ ക്ഷമിക്കുക , പറഞ്ഞതൊന്നും താങ്കളെ കുറിച്ചല്ല...മൂന്നു വയസ്സുകാരിയെയും പീഡിപ്പിക്കുന്ന വികലമായ മനസുള്ള ഈ തലമുറയിലെ മനോരോഗികളെ മാത്രം ഉദ്ദേശിച്ചാണ്...അവര്‍ക്ക് വേണ്ടി എന്തുമെഴുതന്നവരെയും കുറിച്ചാണ്...മറ്റാരെയും ഉദ്ദേശിച്ചിട്ടില്ല... ഇനി അഥവാ അങ്ങനെയെന്തികിലും തോന്നിയാല്‍ അത് സ്വന്തം ഉത്തരവാദിത്വത്തില്‍ ഉള്ള തോന്നല്‍ മാത്രമായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട്....

  മറുപടിഇല്ലാതാക്കൂ
 56. njaan orupaadu vaiki poyo?ennalum kombaa....engane pakaa ashellam parayaan ingakk kuraville koya...che...che mosam mosam....;)

  മറുപടിഇല്ലാതാക്കൂ
 57. @ഉമ്മു അമ്മാര്‍ താങ്ക്സ് ഞാന്‍ ജാഗ്രി കൊള്ളാം
  @കണ്ണൂ രാന്‍ നന്ദി
  @ബടായി സന്തോഷം
  @ പരീണിത ;)
  @മഞ്ഞുതുള്ളി ആരെയും അല്ല
  @വില്ലേജ് മാന്‍ നന്ദി
  @ആയിരങ്ങളില്‍ ഒരുവന്‍ നന്ദി
  @ഹാശിക് ഒരു ബന്ടവും ഇല്ല
  @പ്രദീപ്‌ മാഷേ പെരുത്ത് സന്തോഷം

  മറുപടിഇല്ലാതാക്കൂ
 58. @ മഹേഷ്‌ വിജയന്‍ നല്ല നമസ്ക്കാരം
  താങ്കളുടെ ആശംസകള്‍ക്ക് നന്ദി ആദ്യം പറയട്ടെ
  ആത്മ സംത്രിപ്ത്തിക്ക് വേണ്ടി പോസ്റ്റ് എയുതുന്ന ഒരാള്‍ അല്ല ഞാന്‍ എന്റെ എല്ലാ പോസ്റ്റുകളും നോക്കിയാല്‍ മനസിലാകും എന്ന് മാത്രമല്ല എന്റെ ശരികളെ മാത്രമാണ് ഞാന്‍ എയുതുന്നത് ഇതില്‍ ചന്തി (പിന്നെ നിങ്ങള്‍ ബ്രാക്കറ്റില്‍ കൊടുത്ത അതല്ല അത് പച്ചക്ക് എയുതാന്‍ എനിക്ക് പറ്റില്ല )എന്നാ പ്രയോഗവും ദുര്നടപ്പ് കാരി ആയ ഒരേ ഒരു സ്ത്രീയും ആണ് നിങ്ങളെ ചൊടിപ്പിച്ച ത് എന്ന് ഞാന്‍ മനസിലാക്കുന്നു ചന്തി എന്നാ വാചകം ഒരു അശ്ലീലം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല കാരണം ഇതിനു മുനബ് ഞാന്‍ വായിച്ചതിലും ആളുകളോട് സല്ലപിക്കുംബോളും ഒക്കെ കേള്‍ക്കാറുണ്ട് ആ വാക്ക് ആരും ഇത് വരെ ആരും പറഞ്ഞിട്ടില്ല ചന്തി അശ്ലീലം ആണെന്ന്
  താങ്കള്‍ ഇട്ടപോലെ ഒരു അടിക്കുറിപ്പോടെ, താങ്കളെ കുറിച്ച് ആരും ഇതുപോലൊരു പോസ്ട്ടിടാതിരിക്കട്ടെ അല്ലേ കൊമ്പാ...?? അപ്പോള്‍ മഹേഷിനു ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്നു വെക്തം
  ആ വെക്തതയാണ് താങ്കളെ ഇത് പറയാന്‍ പ്രേരിപ്പിച്ച ചേതോവികാരം എന്ന് എനിക്ക് നല്ല പോലെ അറിയാം ഭൂലോകത്ത് കൊമ്പന്‍ കണ്ണ് പൊട്ടന്‍ അല്ല ഫേസ് ബുക്കിലും

  പിന്നെ നാടിലെ സ്ത്രീ പീഡനങ്ങള്‍ പെരുകുന്നത് ഇതുപോലുള്ള പോസ്റ്റുകള്‍ കാരണം ആണെന്ന് പറഞ്ഞാല്‍ എനിക്ക് നിങ്ങളോട് സഹതാപമേ തോന്നൂ ഇത്രയും ചെറിയ വരികള്‍ വായിച്ചപ്പോള്‍ തന്നെ വികാരം ഉണര്ന്നെങ്കില്‍ അത് ചന്തി എന്ന ഒരു വാക്കും വേശ്യ യോട് സമാനമായ ഒരു സ്ത്രീയെയും പറ്റി മാത്രം പറഞ്ഞപ്പോള്‍ തന്നെ അപ്പോള്‍ ശരിക്കും അസ്ലീമായ ഒരു പോസ്റ്റ് എങ്ങാനും വായിക്കാന്‍ ഇടവന്നാ ല്‍ എന്താവും സ്ഥിതി

  ഇതൊന്നും താങ്കളെ കുട്ടപെടുത്തിയത് അല്ല കേട്ടോ ഞാന്‍ കാരണം ഇനി സമൂഹത്തില്‍ ഒരു അരാജകം വരരുത് എന്ന് എനിക്ക് നിര്‍ ബന്തം ഉള്ളത് കൊണ്ട് മാത്രം

  മറുപടിഇല്ലാതാക്കൂ
 59. @ കാന്താരീ എല്ലാരും ഓടിയപ്പോള്‍ ഞാനും ഓടി എന്നതാണെങ്കില്‍ ഒക്കെ

  ഏതായാലും ഇതിലെ അശ്ലീലം എന്താണെന്നു വെക്തമാക്കനമായിരുന്നു

  മറുപടിഇല്ലാതാക്കൂ
 60. അശ്ലീല സാഹിത്യം ഇഷ്ട്ടപ്പെടുന്നവര്‍ ഇപ്പോഴും ഉണ്ട് എന്നതൊരു സത്യം മാത്രം..പക്ഷെ അവര്‍ക്ക് കയ്യടിക്കാന്‍ വേണ്ട ഒന്നും ഇതിലുണ്ട് എന്ന് എനിക്ക് തോന്നിയില്ല. എന്നാല്‍ എന്തിലും ഏതിലും അശ്ലീലം മണക്കുന്നവര്‍...അവരെ പറ്റി ഓര്‍ത്തു കഷ്ട്ടം തോന്നുന്നു..

  ശ്ലീലാസ്ലീലതിന്റെ അതിര്‍വരമ്പ് എവിടെയാണ് ? അല്ലെങ്കില്‍ അത് അളക്കാനുള്ള മാനദണ്ഡം ആരുടെ പക്കല്‍ ?

  രതിനിര്‍വേദം ( പഴയത് , പുതിയത് കാണാന്‍ പറ്റിയില്ല ) അശ്ലീല സിനിമ ആയി ചിലര്‍ക്ക് തോന്നാം..ചിലര്‍ക്ക് അത് ക്ലാസ്സിക്കായും !

  മറുപടിഇല്ലാതാക്കൂ
 61. കൊമ്പാ,
  ഒരു കഥാപാത്രം ദുര്നടപ്പുകാരിയോ കൂട്ടികൊടുപ്പുകാരാണോ ആരുമാകട്ടെ, അവരെ കുറിച്ച് എഴുതുന്നത്‌ തെറ്റല്ല; നല്ല ഭാഷയില്‍ എഴുതിയാല്‍ അത് അശ്ലീലവും ആകില്ല. താങ്കള്‍ അശ്ലീലം എഴുതുന്നതും താങ്കളുടെ മാത്രം ഇഷ്ടമാണ്...പക്ഷെ, ഈ പോസ്റ്റില്‍ താങ്കളിട്ട അടിക്കുറുപ്പില്‍ നിന്നും ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്.

  ഈ പോസ്റ്റ് ഏതോ ചിലരെ (ആരാണെന്ന് എനിക്ക് വ്യക്തമല്ല ) വ്യക്തിപരമായി തേജോവധം ചെയ്യാന്‍ മാത്രം ഉദ്ദേശിച്ചിട്ട ഒന്നാണെന്ന് ആ അടിക്കുറുപ്പ്‌ വായിക്കുന്നവര്‍ക്ക് സാമാന്യ ബുദ്ധികൊണ്ട് മനസ്സിലാക്കാവുന്നതെ ഉള്ളൂ. അതിലെ സത്യം താങ്കള്‍ എനിക്കിട്ട മറുപടിയില്‍ സമ്മതിച്ചതുമാണ്. ആദ്യ വിയോജിപ്പ് അതിനോടാണ്.

  ഒരാളോട് വിരോധം ഉണ്ട് എന്ന് കരുതി, അയാള്‍ ആരുമാകട്ടെ, ടിയാളെ അവഹേളിക്കുന്ന രീതിയില്‍, തേജോവധം ചെയ്യുന്ന രീതിയില്‍ എഴുതുന്ന പ്രവണത എത്ര കണ്ടു ശരിയാണ്? എഴുതാന്‍ കഴിവുള്ളവര്‍ എല്ലാം ഈ രീതി തുടര്‍ന്നാല്‍ എന്താകും അവസ്ഥ? ഈ ചിന്താഗതി താങ്കളുടെ എഴുത്തിനെ ഏത് രീതിയില്‍ ആണ് സഹായിക്കുക? സാമൂഹ്യ പ്രതിബ്ദത ഉള്ളവര്‍ ആണ് എഴുത്ത്കാര്‍ എന്ന കാര്യം മറക്കാതിരിക്കുക.

  സ്ത്രീ പീഡനങ്ങള്‍ പെരുകുന്നത് ഇത്തരം പോസ്റ്റുകള്‍ മൂലമാണ് എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
  ഇത്തരം പോസ്റ്റുകളില്‍ അത്യാനന്ദം കണ്ടെത്തുന്ന ഒരു കൂട്ടം വായനക്കാരുണ്ട്. അവരെ സുഖിപ്പിക്കുന്ന രീതിയിലേക്ക് ഒരു എഴുത്തുകാരന്‍ തരം താഴരുത് എന്നാ അഭിപ്രായം എനിക്കുണ്ട്...

  പിന്നെ, ചന്തി എന്ന വാക്ക് അശ്ലീലമല്ല. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഏതെങ്കിലും ഭാഗത്ത്‌ ആര്‍ക്കെങ്കിലും അറപ്പ്/വെറുപ്പ്‌ തോന്നിയിട്ടുണ്ടെങ്കില്‍ അവിടമാണ് അശ്ലീലം... അത് ആപേക്ഷികവും ആകാം. എനിക്ക് തോന്നണം എന്നില്ല, പക്ഷെ വേറൊരാള്‍ക്ക് തോന്നാം.

  ഒരു ദുര്നടപ്പ് കാരിയെ കുറിച്ച് എഴുതി എന്നത് ഒരിക്കലും എന്നെ ചോടിപ്പിക്കില്ല...
  നിങ്ങള്‍ എഴുതിയതിനേക്കാള്‍ ഞാന്‍ അവരെ കുറിച്ച് എഴുതിയിട്ടുണ്ട് എന്നത് തന്നെ കാരണം. സമൂഹത്തിലെ എല്ലാ തുറയില്‍ പെട്ട ആള്‍ക്കാരെയും കാണാനും അടുത്തിടപെഴുകാനും ഒരുപാട് അവസരം കിട്ടിയിട്ടുള്ള ഒരാള്‍ തന്നെ ആണ് ഞാന്‍. എന്റെ പ്രൊഫൈലില്‍ അപരാഹ്നം എന്ന ബ്ലോഗില്‍ താങ്കള്‍ക്കാ കഥകള്‍ വായിക്കാവുന്നതാണ്. പക്ഷെ, അതില്‍ ഒന്നില്‍ പോലും അശ്ലീലം ഇല്ല; എന്നാല്‍ രതി ഒട്ടു ഉണ്ട് താനും.


  കഴിവുണ്ടല്ലോ, താങ്കള്‍ ഇനിയും എഴുതൂ... താങ്കളെ പോലുള്ള ഒരാളുടെ തൂലിക എത്തേണ്ട എത്രയോ കാര്യങ്ങള്‍ ഉണ്ടിവിടെ. എഴുത്ത് ഒരിക്കലും വ്യക്തിപരമായി ആരെയേലും ദ്രോഹിക്കാനോ, കളിയാക്കാനോ, ആക്ഷേപിക്കാനോ ഉള്ള രീതിയില്‍ ആകരുതു എന്ന് മാത്രം. അതിനോടാണ് പ്രധാനമായും എന്റെ വിയോജിപ്പ്....

  മറുപടിഇല്ലാതാക്കൂ
 62. Villagemaan പറഞ്ഞ ഒരു കാര്യം ശരി വെക്കുന്നു...
  രതിനിര്‍വേദം ( പഴയത് , പുതിയത് കാണാന്‍ പറ്റിയില്ല ) എന്നെ സംബത്തിടത്തോളം ഒരു മികച്ച സിനിമ തന്നെ ആണ്...

  മറുപടിഇല്ലാതാക്കൂ
 63. "എന്നാല്‍ എന്തിലും ഏതിലും അശ്ലീലം മണക്കുന്നവര്‍...അവരെ പറ്റി ഓര്‍ത്തു കഷ്ട്ടം തോന്നുന്നു.."

  വില്ലേജ്‌ മാന്‍ ചേട്ടനുള്ള മറുപടി മഹേഷ്‌ വിജയന്‍റെ കമന്റില്‍ കൃത്യമായി ഉണ്ടല്ലോ..!!

  മറുപടിഇല്ലാതാക്കൂ
 64. പെണ്ണൊരുമ്പെട്ടാല്‍ ....... ഇനിയും ഈ അണ്ടകടാഹ ഭൂഗോളത്തില്‍ പലതും മാറ്റി മറിക്കാനും
  ഏതു ആദര്‍ശവും തിരുത്തിക്കുറിക്കുവാനും ഒരു നിമിഷ നേരം കൊണ്ട് സാധിക്കുമെന്ന് എനിക്ക് ബോധ്യമായി ഇപ്പൊ നിങ്ങള്‍ക്കും ബോധ്യമായി കാണില്ലേ??????
  വളരെ സത്യം....

  മറുപടിഇല്ലാതാക്കൂ
 65. ഹ ഹ ഹ കൊമ്പോ.... എന്തായാലും ഇങ്ങള് പറഞ്ഞു വന്നയിന്റെ പൊരുള് മ്മക്ക് മനസ്സിലായേക്കണ്‌. അല്ല, അതിപ്പം ഈ അടുത്ത കുറച്ച് നാളായിട്ട് മ്മട ബ്ലോഗ്‌ വായിക്കുവോ എഴുതുവോ... അതുവല്ലങ്കി ഇടക്കക്ക മ്മിണി ചാറ്റ് ചെയ്തിട്ടും ഒക്കെ ഉള്ള എല്ലാ പഹായന്മാരക്കും മനസ്സിലാവേം ചെയ്യൂന്ന്‌.
  പിന്നെ പ്രധാന കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പേരുകളും കഥയിലെ പേരുകളും തമ്മില്‍ ഭയങ്കരായിട്ട് സാദൃശ്യം ഉള്ളതുകൊണ്ട് ആകും കുഞ്ഞമ്മിണിയുടെ അടുത്ത് ഡ്രൈവിംഗ് പഠിക്കാന്‍ പോയവരും, ഫീസ്‌ അടച്ച് കാത്തിരിക്കുന്നവരും, ഇപ്പൊ പഠിച്ചോണ്ടിരിക്കുന്നവരും, ആ സ്കൂളില്‍ തന്നെ പഠിക്കാന്‍ പോണം എന്ന് തീരുമാനിച്ചിരിക്കുന്നവരും ആയ ചില പുലികള്‍ ചാടി വീഴുന്നത്....!! യേത്...?
  അല്ല കൊമ്പാ... ഒരു ചോദ്യം കൂടി. തമാശയാണേ... ഇങ്ങക്കും ലൈസന്‍സ്‌ എടുത്തു തന്നത് അവരന്നാ?!!!

  മറുപടിഇല്ലാതാക്കൂ
 66. കഥയിലെ ശ്ലീലവും, അശ്ലീലവും എല്ലാം, ദ്വയാർത്ഥവും മാറ്റി നിർത്തി. കഥ മാത്രം അരിച്ചെടുത്തു, സമീപകാലത്ത് നടന്ന ഒരു മോഷണ സംഭവുമായി ചേത്തു വെച്ചു..കഥാപാത്രങ്ങൾ തെളിഞ്ഞു വരുന്നു (അവർ പോലും അറിയാതെ)..കഥയും, തുടർക്കഥയും തെളിഞ്ഞു വരുന്നു..അതു കൊണ്ട് ഒന്നും പറയാതെ പോകുന്നു!..പറഞ്ഞത് സത്യം.. പെണ്ണിനു പകരം ആണായിരുന്നെങ്കിൽ എല്ലാവരും കൂടി കുനിച്ച് നിർത്തി കൂമ്പിനിടിച്ച്..വേണ്ട..ഒന്നും പറയുന്നില്ല..
  ആർക്കും മനസ്സിലാവാത്ത രീതിയിൽ വിളിച്ച് പറയാനുള്ള മിടുക്കിനെ അഭിനന്ദിക്കുന്നു..പറഞ്ഞപ്പോൾ പലരുടേയും ശ്രദ്ധ പോസ്റ്റിലെ ‘അശ്ലീല’ വാക്കുകളിൽ കുരുങ്ങി പോയി! (ആ വാക്ക് ഏതാണെന്ന് പിടികിട്ടിയില്ല ;))...Anyway, it is a good satire.

  മറുപടിഇല്ലാതാക്കൂ
 67. അല്ലാ, സത്യത്തില്‍ എന്താപോ നടന്നത് , ഒരുമ്പെട്ട പെണ്ണ് കിണ്ടി ആയിട്ട് തറവാട്ടില്‍ ടാക്സികാറില്‍,,,ആ
  എന്തെങ്കിലും ആകട്ടെ .....പക്ഷെ ആ കിണ്ടിക്കു ഇത്ര ബളഞ്ഞ ബാലു ബേണ്ടില്ലായിരുന്നു .....

  മറുപടിഇല്ലാതാക്കൂ
 68. തോന്ന്യ ആസനം എഴുതി കമന്റരുത് , ഇതില്‍ എന്ത് അശ്ലീലം ....?
  @ മഹേഷ്‌ വിജയന്‍ ,
  കിണ്ടി ,മാളി നോക്കല്‍ തറവാട് ,101 ഉറുപ്പിക , ടാസ്കി .ഇതില്‍ എന്താണ്
  തോന്ന്യ ആസനം .

  മറുപടിഇല്ലാതാക്കൂ
 69. പണ്ടൊരു ചേട്ടന്‍പട്ടാപ്പകല്‍ മോഷണം നടത്തിയാളെ പിടിച്ചു..നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ കള്ളനെ പിടിച്ച ചേട്ടന്‍ പീഡനക്കേസിലെ പ്രതിയായി....കാരണം മോഷ്ടിച്ചത്‌ "ഒരു പെണ്ണായിരുന്നു"

  മറുപടിഇല്ലാതാക്കൂ
 70. കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ സാരമില്ല...
  ഏതായാലും കുഞ്ഞമ്മിണിയുടെ അടുത്ത് പോയി ഡ്രൈവിംഗ് പഠിക്കാം എന്നാശിച്ചു മോഹിച്ചിരുന്ന് നിരാശര്‍ ആയവര്‍ക്കായി, അതിലും കെങ്കേമമായ മറ്റൊരു ഡ്രൈവിംഗ് സ്കൂള്‍ ഞാന്‍ ഏര്‍പ്പെടുത്തി കൊടുക്കാമെന്നു ഉറപ്പു തരുന്നു.. പക്ഷെ ഒരു കുഴപ്പമുണ്ട് ഫീസിത്തിരി കൂടും. ഫീസ്‌ കൂടിയാലെന്താ ഒരുപാട് പണി പഠിക്കാം. പിന്നെ,പഠനം ബാന്ഗ്ലൂരില്‍ ആരിക്കും കേട്ടോ. ഇവിടാണേല്‍ ഒത്തിരി വണ്ടികള്‍ ഉണ്ട്. അതും പുത്തന്‍ വണ്ടികള്‍. ചേലൊത്ത വണ്ടികള്‍. കിറു കിറാ കുറു കുറു വണ്ടികള്‍. (ഡ്രൈവിംഗ് പഠിക്കുമ്പോള്‍ വരുന്ന ഒരു പ്രേത്യകതരം ശബ്ദമാണിത്)

  എന്തിനാണ് വെറുതെ ജാംബവാന്റെ കാലത്തെ ടാസ്കി പിടിക്കുന്നത്‌? ബംഗ്ലൂരില്‍ ഡ്രൈവിംഗ് വളരെ എളുപ്പമാണ്, വലുപ്പമേറിയ റോഡുകള്‍ , ആഴമേറിയ കുഴികള്‍, അങ്ങനെ, അങ്ങനെ... സംഗതി സുരക്ഷിതമാണ്. പോലീസ് പിടിക്കില്ല; അവനവന്‍ പിടിച്ചോണം. എന്നാ ശരി, എങ്ങനാ വണ്ടി ഓടിക്കാന്‍ പഠിക്കുകയല്ലേ...രാഹുകാലം, ഗുളികകാലം, 'യാനീകാലം' ഒക്കെ നോക്കിവേണം പഠനം തുടങ്ങാന്‍. ഇല്ലേല്‍ വണ്ടിക്കകതിരുന്നു സ്റ്റക്ക് ആയെന്നു വരാം.

  കൂടുതല്‍ വിവരങ്ങള്‍ക്ക് എന്റെ പ്രൊഫൈലില്‍ ഉള്ള എന്റെ ഇമെയില്‍ ഐടിയില്‍ ബന്ധപ്പെടുക.
  ആത്മഗതം: അടിച്ച വഴിയെ ഓടുന്നില്ല എങ്കില്‍ ഓടുന്ന വഴിയെ അടിക്കുക. അത്ര തന്നെ..

  മറുപടിഇല്ലാതാക്കൂ
 71. @ മഹേശ് വിജയൻ. താങ്കളുടെ ആദ്യ കമന്റുകൾ പോസ്റ്റിൽ അശ്ലീലമുണ്ടെന്നാരുന്നു. പിന്നെ മാന്യമായ എഴുത്തിനുള്ള ഉപദേശമായിരുന്നു. ഇപ്പം ദേ ശരിക്കുള്ള മുഖം പുറത്ത്വന്നിരിക്കുന്നു. താങ്കൾ ബാംഗ്ലൂരിൽ ഡ്രൈവിങ് സ്കൂൾ നടത്തുകയാണോ. കിട്ടിയ ഗ്യാപ്പിൽ 10 ആളെ ഒപ്പിക്കാൻ കൊമ്പൻ മൂസയുടെ പോസ്റ്റ് ഉപയോഗിച്ചതേതായാലും തീരെ ശരിയായില്ല. പിന്നിക്കണക്കിനാണെങ്കി അവിടെയും ഓടിപഴകിയ വണ്ടികൾതന്നെയാകുമല്ലോ. അവിടെ നീയൊക്കെതന്നെയല്ലെ ഉള്ളത്..

  പക്ഷെ എനിക്കാ കിട്ടാത്ത മുന്തിരി ഏതെന്നുമനസിലായില്ല. ഇപ്പം ഫലത്തിൽ ഇവിടെ ആരോപിക്കപ്പെടുന്നു എന്നു വായനക്കാർ സംശയിക്കുന്ന വ്യക്തിയേ നിങ്ങളുംകൂടി ചേർന്ന് ഒരു നാലാംകിട അമ്മിണിക്കുട്ടിയാക്കി എന്നതിൽമാത്രേയുള്ളു ദുഖം.

  മറുപടിഇല്ലാതാക്കൂ
 72. @ഫസലുൽ Fotoshopi,
  ഞാന്‍ പ്രതീക്ഷിച്ച ചോദ്യം തന്നെ.... അത് ചോദിക്കാന്‍ കാണിച്ച തന്റേടത്തിനു താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു...

  എന്റേത് വെറുമൊരു സാമൂഹ്യ സേവനം മാത്രമാണ്... നമ്മടെ നാട്ടിലെ കുറെ ഞരമ്പ്‌ രോഗികളെ ബാന്ഗ്ലൂരില്‍ എത്തിച്ച് ചികിത്സിക്കണം എന്നൊരു തോന്നല്‍ ഉണ്ടായിട്ടു കുറെ നാള്‍ ആയി..മനപ്പൂര്‍വ്വമല്ല, എങ്കിലും അതിനു കൊമ്പന്റെ പോസ്റ്റ്‌ ഉപയോഗിക്കേണ്ടി വന്നു...

  നിങ്ങള്‍ പറഞ്ഞ അവസാനത്തെ കാര്യത്തില്‍ സത്യത്തില്‍ എനിക്കും വളരെ ദുഖമുണ്ട്. ആ കാര്യത്തില്‍ ഞാന്‍ താങ്കളോടും താങ്കളെ പോലെ ചിന്തിക്കുന്നവരോടും മാപ്പ് ചോദിക്കുന്നു.. ഈ പോസ്റ്റില്‍ ക്രൂരമായി ആക്ഷേപിക്കപ്പെട്ട ആ വ്യക്തി ഈ പോസ്റ്റ് വായിച്ചിട്ടുണ്ടെങ്കില്‍, ആ മുറിവിലേക്ക്‌ ഓരോ കമന്റും ഓരോ ആണിയായി എന്റെ വകയും ആയി അടിക്കേണ്ടി വന്നതില്‍ വേദനയുണ്ട്. നീ ആരാണേലും സഹോദരീ അറിഞ്ഞു കൊണ്ടല്ല, വേറെ വഴിയില്ലായിരുന്നു... മാപ്പ്...മാപ്പ്

  മറുപടിഇല്ലാതാക്കൂ
 73. ആക്ചുവല്ലി... എന്താ ഈ കളവ് (കിണ്ടി കളവ്) എന്ന് പറയുന്നത്??

  ഒന്നുമല്ലേലും "ഓരോരുത്തർക്കും അവരവരുടെ രീതി" എന്ന സമതുലിതാവസ്ഥ അംഗീകരിച്ചു കൊടുക്കാം... വായിക്കപ്പെടട്ടെ... വിമർശനങ്ങളും മുറ പോലെ തന്നെ ആവട്ടെ....

  (വ്യക്തിപരമായി എനിക്ക് 'ചില' വിയോജിപ്പുകൾ ഈ പോസ്റ്റിനോട് ഉണ്ട് എന്നു പറഞ്ഞു കൊള്ളട്ടെ....)

  മറുപടിഇല്ലാതാക്കൂ
 74. ജോറായി കൊമ്പാ, കുണ്ടാമണ്ടി വിശേഷങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 75. ഇതിലെവിടെയാ അശ്ലീലമെന്നു മനസിലാകുന്നില്ല. ഇനി അശ്ലീലം ഉണ്ടെങ്കില്‍ തന്നെ 'അത്' എഴുതരുതെന്ന് നിയമുമുണ്ടോ സഖാവേ?

  @@
  (ബ്ലോഗില്‍ 'സംസ്ക്കാരം' പഠിപ്പിക്കാനും ശ്ലീലവും അശ്ലീലവും നെഞ്ചിനുള്ളിലേക്ക് തിരുകിത്തരാനും ശ്രമിക്കുന്ന കുറച്ചു പകല്മാന്യന്മാര്‍ ഉണ്ട്. പെണ്ണിന്റെ ബ്ലോഗില്‍ കയറി ഒലിപ്പിക്കാനും അവരുടെ ചവറുകളെ പൊക്കാനും അഹോരാത്രം ശ്രമിക്കുന്ന ചില ചെറ്റകള്.
  വിട്ടേര്.
  ഞരമ്പ് രോഗികളോട് ക്ഷമിക്കൂ കൊമ്പാ.

  **

  മറുപടിഇല്ലാതാക്കൂ
 76. വംബാ ഒരു ബഷീറിയന്‍ ടച്ച് കാണുന്നു ... നല്ല നിരൂപരണം , ആക്ഷേപ ഹാസ്യം , കാലികം ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 77. @ മഹേശ്, സമൂഹ്യ സേവനത്തിനു കാശ് വാങ്ങുന്നത് അത്ര ശരിയാണോ, എങ്കിൽ അതിനെ സാമൂഹ്യ സേവനം എന്നു വിളിക്കാമോ അപ്പോൾ പിന്നെങ്ങനെയാണു നിങ്ങൾ ചെയ്യുന്നത് സാമൂഹ്യസേവനമാവുക. ഞരമ്പുരോഗികളെ ചികിത്സിക്കുന്നത് നല്ലതു തന്നെ, സ്ത്രീ ജനങ്ങൾക്ക് അറ്റ്ലീസ്റ്റ് ബസ്സിലെങ്കിലും മാന്യമായി സഞ്ചരിക്കാം. സാരിയോ ചുരിദാറോ നനയാതെ സൂക്ഷിക്കാം. ഇതൊരുമാരി ലൈഗീകതൊഴിലാളി യൂണിയൻ ഉണ്ടാക്കി ആളെകൂട്ടുന്നപോലായി.

  മറുപടിഇല്ലാതാക്കൂ
 78. @ഫസലുൽ Fotoshopi,
  ഈ ബിസിനസ് ആണ് ഉദ്ദേശമെങ്കില്‍, ഒരിക്കലും അതിനു ഇത് പോലെ ആളെ വിളിച്ചു കൂട്ടേണ്ട ആവശ്യമില്ല സുഹൃത്തേ...
  ആവശ്യക്കാര്‍ താനേ തേടി വന്നുകൊള്ളും. അതായത് ചക്കപ്പഴതില്‍ ഈച്ച പോതിയുന്നപോലെ..
  ഏത് പുതിയ സ്ഥലത്ത് ചെന്നാലും കുടിയന്മാര്‍ ആരും പറയാതെ തന്നെ അവിടുത്തെ ഷാപ്പ് കണ്ടു പിടിച്ചിരിക്കും...അത് പോലെ തന്നെ..

  പിന്നെ, ഇതിലെ സാമൂഹ്യ സേവനം എന്നുദ്ദേശിച്ചത്, അത് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത് ഇവിടുത്തെ അമ്മ-പെങ്ങമ്മാര്‍-ക്കാണ്.
  ഞരമ്പ്‌ രോഗികള്‍ക്ക് കൈത്തരിപ്പ്‌ തോന്നുമ്പോള്‍ തീര്‍ക്കാന്‍ ഒരിടം ഉണ്ടെങ്കില്‍ നമ്മുടെ അമ്മ-പെങ്ങമ്മാര്‍ക്ക് കുറച്ചെങ്കിലും മനസമാധാനത്തോടെ ജീവിക്കാമല്ലോ...
  എന്റെ ഒരു സഹോദരിയെ എങ്കിലും ബലാല്‍സംഗം ചെയ്യപ്പെടുന്നതില്‍ നിന്നും ചൂഷണം ചെയ്യപ്പെടുന്നതില്‍ നിന്നും രക്ഷിക്കാന്‍ ആകുമെങ്കില്‍ വേശ്യാവൃത്തി എന്ന തൊഴിലിനെ അന്ഗീകരിക്കുന്നവനാണ് ഞാന്‍. ഇനി ഇങ്ങനെ പറഞ്ഞു എന്ന് കരുതി താങ്കള്‍ മറ്റൊരു പടവാളുമായി വീണ്ടും ആഞ്ഞടിക്കണം എന്നില്ല പ്രിയ മിത്രാ...
  പറഞ്ഞത് എന്റെ അഭിപ്രാവും കാഴ്ചപ്പാടും മാത്രമാണ്. അതാരിലും അടിച്ചേല്‍പ്പിക്കാനോ വാദിച്ചു ജയിക്കാനോ അല്ല.
  എന്നെ പോലെ അഭിപ്രായങ്ങള്‍ പറയാന്‍ ഏതൊരാള്‍ക്കും അവകാശവും ഉണ്ട്; താങ്കള്‍ക്കും. അതിനെ അംഗീകരിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം തന്നെ പറയട്ടെ, പോസ്റ്റില്‍ നിന്നും വേറിട്ട ഈ പോര് തല്‍ക്കാലം നമുക്ക് ഇവിടെ നിര്‍ത്താം...

  അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചതിനും മറുപടി പറയാന്‍ സമയം കണ്ടെതിയത്തിനും നന്ദി...

  മറുപടിഇല്ലാതാക്കൂ
 79. മഹേശ് സാർ എനിക്കീ കാര്യത്തിൽ അത്ര പരിജയം ഇല്ലാത്തതുകൊണ്ട്ഞ്ഞാനൊന്നും പറയുന്നില്ല. റോയൽ പിമ്പുകളുടെ കാലമല്ലെ. അതിനൊക്കെ ഒരു കഴിവുവേണം. ഞാൻ നിർത്തി. എനിക്കും ഈ ചർച്ചയിൽ താല്പര്യമില്ല. പക്ഷെ ക്രൂശിക്കപ്പെടുന്ന അമ്മപെങ്ങന്മാരെ രക്ഷിക്കാനാണീ പടപ്പുറപ്പാടെങ്കിൽ നന്മയുടെ ഒരു നല്ലവശം നിങ്ങളിലുണ്ട് എന്നംഗീകരിക്കാതെ വയ്യ.

  മറുപടിഇല്ലാതാക്കൂ
 80. ചിരിച്ചു മരിച്ചു!
  ഇനി ആരെങ്കിലുമുണ്ടൊ കമന്റാൻ?

  മറുപടിഇല്ലാതാക്കൂ
 81. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 82. ഒരു കമന്റിടാന്നു വിചാരിച്ച് വന്നിട്ട് കഥയറിയാതെ ആട്ടം കണ്ട് തിരിച്ചുപോകുന്നു....

  മറുപടിഇല്ലാതാക്കൂ
 83. ഓരോ വരിയിലും നര്‍മമങ്ങിനെ തേച്ചു പിടിപ്പിച്ചിരിക്കുകയാണല്ലോ..!!

  മറുപടിഇല്ലാതാക്കൂ
 84. നല്ല ഭാവന. നല്ല നർമ്മം. ആദർശങ്ങൾ പലതും ഇപ്പറയുന്ന മാതിരിയൊക്കെ തന്നെ മാറിമറിയുന്നത്‌!

  മറുപടിഇല്ലാതാക്കൂ
 85. ഭയങ്കരം..ഭയാനകം..പിന്നെ എന്താ പറയാ... ഇതിന്റെ ഇംഗ്ലീഷ് പരിഭാക്ഷ എങ്ങാനും ഇറക്കാമെന്ന് വെച്ചാല്‍...പരിഭാക്ഷകന്‍ കൊമ്പും കുത്തി ഇ കൊമ്പന്റെ മുന്‍പില്‍ കീഴടങ്ങിയേനെ...

  മറുപടിഇല്ലാതാക്കൂ
 86. ഉപമകളുടെ ഒരു കുത്തൊഴുക്കാണല്ലോ......കൊള്ളാം.....ആശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 87. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 88. നാടൻ പ്രയോഗങ്ങളാൽ സമ്പുഷ്ടം..ചിരിയും ധാരാളാമുണ്ട്..എല്ലാ ഭവുകങ്ങളും

  മറുപടിഇല്ലാതാക്കൂ
 89. ഉപമകള്‍ അല്പം കൂടി പിശുക്കി ഉപയോഗിച്ചാല്‍ ഒന്ന് കൂടി വായന രസകരമാവും എന്ന് തോന്നുന്നു. പോസ്റ്റ്‌ പതിവിലുപരി സമകാലികമായി എന്ന് തോന്നുന്നു. പ്രത്യക്ഷത്തിലല്ല എങ്കിലും. അതാണ്‌ അതിലെ നര്‍മ്മവും.

  മറുപടിഇല്ലാതാക്കൂ
 90. ഈ പോസ്റ്റില്‍ ആരെയെങ്കിലും കരി വാരിത്തേക്കാന്‍ ഉള്ള ഉദ്ധേശം ഉണ്ടാവാം..മറിച്ചും ആവാം. അതൊന്നും എനിക്കൊരു വിഷയമായി തോന്നുന്നില്ല. എല്ലാ നാട്ടിലും ഉള്ള ഒരു പൊതുവായ സംഗതി. അത് കൊമ്പന്റേതായ ശൈലിയില്‍ വരച്ചു കാട്ടി. ഞാന്‍ അതു ആസ്വദിച്ചു വായിച്ചു. ഒന്നല്ല രണ്ടു തവണ.

  മറുപടിഇല്ലാതാക്കൂ
 91. കുണ്ടാ മണ്ടിക്കരയിലെ കിണ്ടിയുണ്ടാക്കിയ അത്യാഹിതങ്ങള്‍ രസകരമായി!
  കുഞ്ഞമ്മിണിയെ പേടിക്കണം കൊമ്പാ..
  ഹല്ലാ പിന്നെ !
  ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 92. വരാന്‍ വൈകി എങ്കിലും
  ബഷീര്‍ സ്റ്റൈലില്‍ എഴുതിയ
  രസികന്‍ പോസ്റ്റ്‌ വായിക്കാനായത്തില്‍
  സന്തോഷം

  മറുപടിഇല്ലാതാക്കൂ
 93. ഞാനിത് വായിച്ചിരുന്നു ഓഫീസില്‍ വെചായതുകൊണ്ടാവാം കമ്മന്റാതിരുന്നത് , ഇവിടെ ആകെ അശ്ലീല പ്രശ്നമാണല്ലോ !
  ഇതില്‍ വീണ്ടും ഒരാവര്‍ത്തി ഞാന്‍ വായിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടില്ല ! ആക്ചൊലി എന്താ പ്രശ്നം ?

  മറുപടിഇല്ലാതാക്കൂ
 94. മാഷെ, താങ്കള്‍ക്ക് ഭയങ്കര ധൃതിയാനല്ലോ, അല്പം കൂടി പതുക്കെ (വേഗത്തില്‍ വേണ്ട, അത്രോം സ്പീഡില്‍ വായിക്കാന്‍ വയ്യ.. സുപെര്ബ്.. ഒരു മാരത്തോണ്‍ ഓട്ടം ഓടിയപോലുണ്ട്, ശരിക്കും ക്ഷീണിച്ചു - ചിരിച്ചും, ചിന്തിച്ചും, അന്തം വിറ്റും ഒക്കെ..... ബെസ്റ്റ് ഓഫ് ലക്ക്

  മറുപടിഇല്ലാതാക്കൂ
 95. കിണ്ടി കണ്ട നാള് മറന്നു. കിണ്ടി കണ്ടപ്പോ കൂടുതലെന്തെങ്കിലും കൊഴുപ്പുണ്ടാകുമെന്ന് കരുതി.
  അടിപൊളി പോസ്റ്റ്.

  മറുപടിഇല്ലാതാക്കൂ
 96. രസായി വായിച്ചു. ഇഷ്ടപ്പെട്ടു. കുഞ്ഞമ്മിണി ഒരു താത്രിക്കുട്ടിയാണോ?

  മറുപടിഇല്ലാതാക്കൂ
 97. കമ്ഴ്ത്തിയും നിവര്‍ത്തിയും തേഞ്ഞ കിണ്ടി പഴയ സംസ്കാരത്തിന്റെ ഓര്‍മപ്പെടുത്തലായി..... അഭിവാദ്യങ്ങള്‍.....

  മറുപടിഇല്ലാതാക്കൂ
 98. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 99. പാവം ഓട്ടു കിണ്ടി.. അതറിഞ്ഞു കാണില്ല അതിനെ ഇങ്ങനെയൊക്കെ വളച്ചൊടിച്ചത് ..
  ഒരു കിണ്ടി കാണാതെ ഉണ്ടായ സന്തോഷം പങ്കുവയ്ക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 100. anubhavam annathu real anu....but ithu imagination alla agina anubhavam avum.....

  മറുപടിഇല്ലാതാക്കൂ
 101. സ്വന്തം വണ്ടികള്‍ പണിമുടക്കുമ്പോള്‍ ആശ്രയിക്കാറുള്ളതും ഓടി തഴമ്പിച്ച കുഞ്ഞമ്മിണിയുടെ ടാക്സി തന്നെ..

  സത്യം, ഞാന്‍ തെട്ടിദ്ധരിച്ചില്ല.. ഹി ഹി.. കഥ കലക്കി കേട്ടോ..

  മറുപടിഇല്ലാതാക്കൂ
 102. കുഞ്ഞമ്മിണിയുടെ കിണ്ടി കാണാത്തത് കൊണ്ട് എനിക്കൊന്നും പറയാനില്ല.. പക്ഷെ കൊമ്പന്‍ കണ്ട സ്ഥിതിക്ക് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...