ഞായറാഴ്‌ച, ഫെബ്രുവരി 20

ഒരു കാത്തിരിപ്പ്

മരണമേ നിന്നെ പുല്‍കാന്‍ _എന്‍
മനം കൊതിക്കുന്നു, നശ്വര ലോകം
എന്നെ ശപിച്ചു തുടങ്ങി
അനശ്വര ലോകത്തേക്ക്
എന്നെ കൂട്ടാന്‍ നീ എന്നെത്തും
നിന്‍ വിളിയെ കാതോര്‍ത്ത് ഞാന്‍
 ഇരിക്കുന്നു ഈ വഴി വക്കില്‍
ഇലകള്‍ കൊഴിഞ്ഞ ഈ വട  വൃക്ഷ  ചുവട്ടില്‍
ഏകനായി തുണയും ഇണയും ഇല്ലാത്ത
പഴം തുണി ആയി ഞാന്‍ _
നിന്‍ കാലൊച്ചയും കാതോര്‍ത്തിരിക്കുന്നു
എന്‍ സ്നേഹ ധമനികളിലെ
ഉഗ്ര സ്ഫോടന അപ ശബ്ദത്തിന്‍
കാഠിന്യം എന്‍ കര്‍ണ ഫടങ്ങളെ
ആരോചകമാക്കുന്നു
വയ്യ ഇനിയും ഈ
സ്നേഹത്തിന്‍ "കരു"അണഞ്ഞു
പോയ ഊഷര ഭൂമിയില്‍
ഇനിയും ഉഴുതു മറിക്കാന്‍
മരണമേ നിന്നെ പുല്‍കാന്‍ _എന്‍
മനം കൊതിക്കുന്നു......
(ഒരു അപേക്ഷ  നല്ലതാണെങ്കില്‍  മാത്രം നല്ലത് എന്ന് പറയുക  
പോരായ്മകള്‍ നിര്‍ദേശിക്കുക ) 

50 അഭിപ്രായങ്ങൾ:

  1. വരും,വരതിരിക്കില്ല.കാത്തിരിക്കൂ...

    മറുപടിഇല്ലാതാക്കൂ
  2. കാത്തിരിക്കാതെ വരും , കാവലിരിക്കാനാര്‍ക്കാകും.
    നല്ല ആശയം.

    മറുപടിഇല്ലാതാക്കൂ
  3. അക്ഷരത്തെറ്റ് ഉണ്ട്! (ഏകനായി, കര്‍ണപുടം, അരോചകം ...)

    അനശ്വരലോകം ആഗ്രഹിക്കുന്നവര്‍ മരണത്തെ സ്വയം പുല്‍കില്ല!

    കവിതയെ അറിവുള്ളവര്‍ വിലയിരുത്തട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. ലേഖനം എഴുതുമ്പോള്‍ അക്ഷര തെറ്റുകള്‍ 'അയ്യോ പാവം' എന്ന് കരുതി എല്ലാവരും ക്ഷമിക്കും ..പക്ഷെ കവിതയില്‍ അത് വല്ലാതെ മുഴച്ചു നില്‍ക്കും ...

    ഇതിനു കമെന്റ്റ്‌ എഴുതാന്‍ നമ്മുടെ നമൂസ്‌ ആണ് നല്ലത് ...മാഷും നമൂസും ഒക്കെ ഇങ്ങു വന്നോട്ടെ .അവര്‍ പറഞ്ഞു തരും ....!

    പിന്നെ ഒരു സാഹിത്യത്തെയും വെറുതെ വിടരുത്..!

    മറുപടിഇല്ലാതാക്കൂ
  5. കവിത എഴുതാനോ വായിക്കാനോ വിലയിരുത്താനോ അറിയില്ല.പക്ഷെ മരണത്തെ പ്രണയിക്കുന്നത് നല്ലതല്ല എന്ന് അറിയാം. കാരണം അത് എപ്പൊഴും നമ്മുടെ കൂടെത്തന്നെ ഉണ്ട്. സമയമാകുമ്പോള്‍ അത് നമ്മെ ആലിംഗനം ചെയ്യും എന്ന് മാത്രം!!

    മറുപടിഇല്ലാതാക്കൂ
  6. ഫൈസു പറഞ്ഞത്‌ തന്നെ ഞാനും പറയുന്നു.

    പിന്നെ മരണത്തെ പുല്‍കാന്‍ എന്താണിത്ര ദൃതി.

    .

    മറുപടിഇല്ലാതാക്കൂ
  7. വയ്യ ഇനിയും ഈ
    സ്നേഹത്തിന്‍ "കരു"അണഞ്ഞു
    പോയ ഊഷര ഭൂമിയില്‍
    ഇനിയും ഉഴുതു മറിക്കാന്‍

    മറുപടിഇല്ലാതാക്കൂ
  8. അയ്യോ പാവം ലൈന്‍ മാറ്റി പിടിച്ചോ?
    എല്ലാ ആശംസകളും നേരുന്നു . പിന്നെ കവികളൊക്കെ എത്തി വിലയിരുത്തട്ടെ ....

    മറുപടിഇല്ലാതാക്കൂ
  9. മരണത്തിന്റെ
    തണുത്ത കരങ്ങള്‍
    നമ്മുടെ ചാരത്തുണ്ട്
    ലഗേജ് റെഡിയാക്കൂ!

    മറുപടിഇല്ലാതാക്കൂ
  10. "മരണമേ നിന്നെ പുല്‍കാന്‍ _എന്‍
    മനം കൊതിക്കുന്നു" മരണം ഏതു നിമിഷവും നമ്മെ തേടിയെത്തും പാഥേയം ശരിയാക്കി വെക്കണം. പണ്ട് എന്റെ ഒരു സുഹൃത്തിന്റെ മരണം വന്ന വഴിയോര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു കാളല്‍ ഇപ്പോഴും മനസ്സില്‍ ഓടിയെത്തും. സ്റ്റാന്‍ഡില്‍ നിന്ന് വിട്ട ബസ്‌ കൈ കൊട്ടി വിളിച്ചു അതില്‍ കേറിയ അവന്‍ എട്ടു കിലോമീറ്ററിന് ശേഷം മറിഞ്ഞ ആ ബസ്സിന്റെ അടിയില്‍പ്പെട്ടു മരിച്ചു.

    മറുപടിഇല്ലാതാക്കൂ
  11. എനിക്ക് ചെയ്യാന്‍ തീരെ ധൈര്യമില്ലാത്ത ഒരു കാര്യം ചെയ്യാന്‍ തോന്നിയതില്‍ അഭിനന്ദനം ariyikkunnu .പദ്യ രചനാ രംഗത്ത് ഇനിയും എത്രയോ മെച്ചപ്പെടാനുണ്ട്. അതു പോകട്ടെ.... മരണം ആഗ്രഹിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഒന്നും അത്ര ശരിയായി തോന്നിയില്ല .ആശംസകള്‍ നന്ദി ...

    മറുപടിഇല്ലാതാക്കൂ
  12. കവിതയെക്കുറിച്ച് കമെന്റിടാന്‍ അറിയില്ലാ..ഫൈസൂ പറഞ്ഞത് പോലെ നാമൂസും മറ്റും വന്നു പറയട്ടെ...പക്ഷേ ആ പിരിച്ചു വെച്ചിരിക്കുന്ന കയറുണ്ടല്ലോ? അതെന്നെ ഹഠാകര്‍ഷിച്ചു........ !!! ഏതായാലും ലൈന്‍ മാറ്റി പിടിച്ച ഉടനെ എടുത്ത വിഷയം കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  13. "മരണമേ നിന്നെ പുല്‍കാന്‍ _എന്‍
    മനം കൊതിക്കുന്നു"

    ഇങ്ങനെയൊന്നും ആഗ്രഹിക്കരുത് കൊട്ടോ.. കൊമ്പന്‍ എന്ന പേരിന്റെ ഗമ കളയരുത്.കവിതയാണെങ്കിലും ഒരല്പം കടന്നു പോയില്ലേ എന്നൊരു സംശയം.

    മറുപടിഇല്ലാതാക്കൂ
  14. മരണം എന്തെളുപ്പം.
    മരണമില്ലാതെ ജീവിക്കുക എന്നതത്രേ ശ്രമകരം.

    പിന്നെ, ഫൈസുവും അക്ബറിക്കയും പറഞ്ഞ കണക്കിനെങ്കില്‍ ഈ ലോകം മുഴുക്കെ കവികളെ കൊണ്ട് നിറയും. ഇത് എന്‍റെ കാര്യത്തില്‍ മാത്രം ശരി... എന്നും കൂടെ അറിയിക്കട്ടെ..!!

    മറുപടിഇല്ലാതാക്കൂ
  15. ചിലത്‌:
    'ഉഗ്ര സ്ഫോടന അപ ശബ്ദത്തിന്‍'
    ഇവിടെ 'അപ' എന്തോ ഒരു പൊരുത്തക്കേട്‌ തോന്നി.

    'വയ്യ ഇനിയും ഈ
    സ്നേഹത്തിന്‍ "കരു"അണഞ്ഞു
    പോയ ഊഷര ഭൂമിയില്‍
    ഇനിയും ഉഴുതു മറിക്കാന്‍'
    ഇവിടെ 'ഇനിയും' ആവർത്തിച്ചിരിക്കുന്നു

    അക്ഷരത്തെറ്റുകൾ തെച്ചിക്കോടൻ ചൂണ്ടിക്കാട്ടിയല്ലോ.

    'തുണയും ഇണയും ഇല്ലാത്ത പഴം തുണി'
    പഴംതുണിക്ക്‌ എന്തിനാണ്‌ ഇണയും തുണയും?

    'കരു' ?
    മനസ്സിലായില്ല്ല.
    കരു എന്ന വാക്കിനു, 'കറുപ്പ്‌' എന്നും ഗർഭത്തിലെ ഭ്രൂണം എന്നും അർത്ഥം കണ്ടു. ഇവിടെ എന്താണ്‌ ഉദ്ദേശിച്ചത്‌ എന്ന് മനസ്സിലായില്ല്ല.

    '..ഈ സ്നേഹത്തിന്‍ "കരു"അണഞ്ഞു പോയ ഊഷര ഭൂമിയില്‍ ഇനിയും ഉഴുതു മറിക്കാന്..‍'
    മനസ്സിലായില്ല്ല. എന്തിനാണ്‌ ഉഴുതു മറിക്കുന്നത്‌?..

    ഒന്നു കൂടി ഒതുക്കി, ആശയം വ്യക്തമാക്കി എഴുതിക്കൂടെ?

    ഒരു സംശയം കൂടി.
    നശ്വര ലോകം ശപിക്കുവാൻ എന്തു തെറ്റാണ്‌ ചെയ്തത്‌?. തെറ്റു ചെയ്യുമ്പോഴാണല്ലോ സാധാരണ ശാപം കേൾക്കേണ്ടി വരിക ?

    ദയവായി മറ്റൊന്നും തോന്നരുത്‌.. ചോദിച്ചത്‌ കൊണ്ട്‌ എഴുതിയെന്നേയുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  16. 'മരണം' ജീവിതത്തിന്റെ അവസാനമാണ്..
    അത് ഉത്സവമാണ് , പരിപൂര്‍ണതയാണ്...
    മരണം ഇഷ്ടപ്പെടുന്നവന്‍ 'അഹം' ഇല്ലാത്തവനാണ് എന്ന് പറയപ്പെടുന്നു ..

    പക്ഷെ ഈ കൊലക്കയറിന്റെ ഫോട്ടോ ഒന്നും വേണ്ടായിരുന്നു മൂസാ..

    കവിതയെ കുറിച്ചു പറയുവാന്‍ ഞാന്‍ ആരും അല്ല എങ്കിലും അതിനു ശ്രമിച്ച മനസ്സിന് ആദ്യം അഭിനന്ദനങ്ങള്‍ ....കൂടുതല്‍ കവിതകള്‍ വായിക്കൂ....


    കൊതിക്കുന്നു,കാതോര്‍ത്തിരിക്കുന്നു ,ആരോചകമാക്കുന്നു ,എന്നൊക്കെ ഉള്ളത് ഗദ്യരൂപമാണ്...കൊതിപ്പൂ,കാതോര്ത്തിരിപ്പൂ...എന്നൊക്കെയല്ലേ ശരി..?
    #അക്ഷരത്തെറ്റും ഉണ്ട്

    പിന്നെ ഉസ്മാന്ജി എല്ലാം പറഞ്ഞു തരും കേട്ടോ....
    (ഞാനും ഒരു പാവം ....)

    അഭിനന്ദനങ്ങള്‍ ....

    മറുപടിഇല്ലാതാക്കൂ
  17. അവള്‍ പോകുന്നെങ്കില്‍ പോകട്ടെ കൊമ്പാ
    നീ അതിനു തൂങ്ങിയൊന്നും മരണം പുല്‍കെണ്ട.
    വേറെ ഒരുത്തിയെ നോക്ക് മിക്കവാറും അവളുടെ ആങ്ങളമാര്‍ നിന്നെ പുല്‍കി കൊള്ളും

    മറുപടിഇല്ലാതാക്കൂ
  18. ഏത് കോട്ടയില്‍ ഒളിച്ചിരുന്നാലും മരണം വന്നു പിടികൂടുക തന്നെ ചെയ്യും.(ഖുര്‍ആന്‍)
    അപ്പോള്‍ പിന്നെ ക്ഷണിച്ച് വരുത്തുന്നതെന്തിന്?

    മറുപടിഇല്ലാതാക്കൂ
  19. കവിത അറിയുന്നവര്‍ വിലയിരുത്തട്ടെ. എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല. ആശയം മനസ്സിലാവുകയും ചെയ്തു. മരണത്തിനു വേണ്ടി ആഗ്രഹിക്കരുത്.. അത് വരുമ്പോള്‍ സ്വീകരിക്കൂ... അല്ലാതെ വഴിയില്ലാ ..

    മറുപടിഇല്ലാതാക്കൂ
  20. മരിക്കാൻ വേണ്ടി നാം ജീവിക്കുന്നതെങ്കിലും
    മരണത്തെ ആശിക്കാനെന്തുണ്ട് കൈകളിൽ…?

    മരണം എപ്പോഴും വന്നെത്താം എന്നാലും മരണത്തെ ആഗ്രഹിക്കരുത്.

    മറുപടിഇല്ലാതാക്കൂ
  21. നമ്മള്‍ ജീവിക്കുന്നു. അതു കൊണ്ട്
    ജീവിതത്തെ സ്നേഹിക്കുന്നു. ഒരാത്യാ
    വശ്യകാര്യത്തില്‍ മുഴുകുമ്പോള്‍ ആരെങ്കിലും
    നമ്മളെ വിളിച്ചാല്‍ കുറച്ചു കഴിഞ്ഞു വിളിക്കൂ
    അല്ലെങ്കില്‍ കുറെ കഴിഞ്ഞു വരൂ എന്നല്ലേ
    പറയാറുള്ളതു് . മരണത്തിനോടു പറയണം
    കുറച്ചു കഴിഞ്ഞു വരൂ എന്നു്. ഈ ജീവിതത്തെ
    അതും ഒരിക്കല്‍ മാത്രമുള്ള ജീവിതത്തെ അങ്ങനെ ഇട്ടേച്ചു പോകാനാകുമോ. പിന്നെ ആരുടെയും അനുവാദമില്ലാതെ കടന്നു വരും
    മരണം. കവിത എഡിറ്റിംഗിനു ശേഷമേ
    പോസ്റ്റു ചെയ്യാവൂ.

    മറുപടിഇല്ലാതാക്കൂ
  22. എന്റെ മൂസ്സെ, ഇങ്ങിനെ കയറൊക്കെ റെഡിയാക്കി വെച്ച് മരണത്തെ മാടി വിളിക്കാന്‍ മാത്രം എന്തുണ്ടായി?! എന്തായാലും അടുത്ത നമ്മുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ പരിഹാരം കാണാം; അതുവരെ ക്ഷമയോടെ ഇരിക്കുക!

    മറുപടിഇല്ലാതാക്കൂ
  23. കവിതയെ പറ്റി പറയാനൊന്നും എനിക്കറിയില്ല ഭായ്. കവിതയാണെല്‍ ഞാനവിടെ നില്‍ക്കാറില്ല.

    പിന്നെ മരണം; അത് നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ വരില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  24. ഒരു തുടകം എന്ന നിലയില്‍ മൂസ്സാക്കാ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു
    തെറ്റുകള്‍ ഉണ്ടാകും . അതൊക്കെ മാറ്റി ഉനിയും എഴുതണം
    വിഷയം നല്ലതാണ് , വിഷയതിന്റെ ആഴം ഇനിയും ഉണ്ട്.........
    തെറ്റുകള്‍ കണ്ടുപിടിച്ച് കുറ്റം പറയാന്‍ നല്ല സുഖം.... പക്ഷെ പറഞ്ഞാലെ നമുക്ക് മനസ്സിലാകൂ

    മറുപടിഇല്ലാതാക്കൂ
  25. ഇലകള്‍ കൊഴിഞ്ഞ ഈ വട വൃക്ഷ ചുവട്ടില്‍
    ഏകനായി തുണയും ഇണയും ഇല്ലാത്ത
    പഴം തുണി ആയി ഞാന്‍

    അതൊക്കെ വെറും തോന്നലാ..

    മറുപടിഇല്ലാതാക്കൂ
  26. അയ്യോ പാവമേ, ഇതിനു മാത്രം എന്തുണ്ടായി?? “ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടു ഞാന്‍ നേടിടും എന്ന് നെഞ്ചുവിരിച്ച് പറഞ്ഞ കവിയെ മറന്നുവോ?”

    മറുപടിഇല്ലാതാക്കൂ
  27. എനിക്ക് കവിത ഇഷ്ടമായി... ലളിതവും ആശയം ഉള്ളതുമായ കവിത!
    പക്ഷെ ഭൂമിയില്‍ സ്നേഹം നശിച്ചു തുടങ്ങുമ്പോള്‍ അത് മനസ്സിലുള്ള കുറച്ചുപേര്‍ അതിനെ നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കാതെ ഇങ്ങനെ തോറ്റുപിന്‍മാറരുതേ... നമുക്കൊരുമിച്ചു മുന്നോട്ടു നീങ്ങാം...

    മറുപടിഇല്ലാതാക്കൂ
  28. മരണത്തോട് മാറിനില്‍ക്കൂ എന്നാണു പ്രതി ബദ്ധതയുള്ള കവികള്‍ ആവശ്യപ്പെട്ടത്..നൈരാശ്യങ്ങളെ കവിതയുടെ ശക്തികൊണ്ട് പ്രതിരോധിക്കാന്‍ പഠിക്കണം ..മരണത്തെ പ്രണയിക്കുകയും കൊണ്ടാടുകയും ചെയ്ത അപൂര്‍വ്വം കവികളും ഇല്ലാതില്ല .പക്ഷെ അവരുടെ ജീവിതവും മരണവും അത്യപൂര്‍വമായി സംഭവിക്കുന്ന ഒരു സുന്ദര കാവ്യം പോലെ എന്നും നമ്മുടെ കല്പനകളെ ഭ്രമിപ്പിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  29. മരിക്കാനും മാത്രം ഇപ്പൊ ഇവിടെ എന്താണുണ്ടായത് മാഷെ...?

    മറുപടിഇല്ലാതാക്കൂ
  30. കോമ്പാ ഇവിടെ ആരും കവിതയെ അല്ല വായിച്ചത് നീ കൊടുത്ത ചിത്രത്തെ ആണ് എന്നുന്‍ തോന്നുന്നു
    സുന്ദരമായ മരണത്തെ ഞാനും കാത്തിരിക്കുന്നു നിന്നെ പോലെ

    മറുപടിഇല്ലാതാക്കൂ
  31. കവിതയെ കുറിച്ച് പറയാനറിയില്ല.

    പക്ഷെ മരണം.അത് ദൈവനിശ്ചയം!
    നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും സമയമെത്തിയാല്‍ അത് നമ്മെ തേടി വരികതന്നെ ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  32. ശാന്തമായി മരണത്തെ നേരിടുക ഒരനുഭൂതിയായിരിക്കും..........
    ശാന്തരായി മരണത്തെ കാത്തിരുന്നവരും ഇല്ലെ? ആത്മാവിൽ ആനന്ദത്തിന്റെ വെളിച്ചം നിറച്ചവർ...

    പക്ഷെ മരണത്തെ ആശിച്ചുപോകരുത്.
    അത് ആകസ്മികമാണ്‌.....
    അത് ആരെയും ഇവിടെ ഇട്ടേച്ചുപോകില്ല....

    മറുപടിഇല്ലാതാക്കൂ
  33. അയ്യോ ..
    പാവന്നെ ..
    ഇക്ക് കാണാന്‍ വയ്യാട്ടോ ...

    മറുപടിഇല്ലാതാക്കൂ
  34. കവിത ആയതുകൊണ്ട് ഞാന്‍ മിണ്ടൂല. :)
    എന്റെ കുഴപ്പമാണ് എന്നാണ് ഉദ്ദേശിച്ചത്.

    മറുപടിഇല്ലാതാക്കൂ
  35. nobody had written a poem about death and interpreted in this way
    am afraid of death
    but u???
    regards
    minu mt

    മറുപടിഇല്ലാതാക്കൂ
  36. മൂസക്കാ.. നന്നായിട്ടുണ്ട്.
    മരണത്തെ വിട്ട് ജീവിതത്തെ പുല്‍കിക്കൂടെ..!

    മറുപടിഇല്ലാതാക്കൂ
  37. നൌഷു പറഞ്ഞ കമന്റു എന്നെ വല്ലാതെ ചിരിപ്പിച്ചു. പിന്നെ ഫൈസുവിന്റെ കമ്മന്ടു വല്ലാതെ ഇഷ്ടപ്പെട്ടു. രമേശ്‌ അരൂര് പറഞ്ഞതാണ് കൂടുതല്‍ ശരി. മരണത്തെ അതിജയിക്കുന്നവനാണ് കവി. അക്ഷരപ്പിശാച്ചുകളെ കഴിവതും ഒഴിവാക്കുക.

    മറുപടിഇല്ലാതാക്കൂ
  38. ഇത്രക്കും ധൃതി വേണോ...? മരണം അതിന്റെ സമയത്തിനു വരട്ടെ...!

    മറുപടിഇല്ലാതാക്കൂ
  39. എന്നോടിത് വേണ്ടായിരുന്നു, അയ്യോ പാവമല്ലേ ഞാന്‍.

    മറുപടിഇല്ലാതാക്കൂ
  40. മരണം വാതില്‍കല്‍ ഒരുനാള്‍..
    അയ്യോ പാവം!

    മറുപടിഇല്ലാതാക്കൂ
  41. എന്നായാലും മരിക്കും.. അപ്പോൾ മരിക്കുവോളം ജീവിക്ക്‌ മാഷേ..


    സസ്നേഹം
    നരി

    മറുപടിഇല്ലാതാക്കൂ
  42. കവിത വായിച്ചു...മരണത്തെപ്പറ്റി ഇപ്പളേ ആലോചിക്കണോ...കൊമ്പാ‍

    മറുപടിഇല്ലാതാക്കൂ
  43. നര ബാധിച്ച , തലമുടി നോക്കി ,,മുല്ലപൂചൂടിയ മണവാട്ടി ആണെന്ന് പാടിയ കവികള്‍ ഉണ്ട്
    വരണം വരണം വരന്‍ മാത്രം ആസന്നമയിപോയി വരണം സനാതന നിയമം ലങ്ഘിക്കാമോ
    മരണത്തെ മണവാളന്‍ ആയി കണ്ടവര്‍
    മുല്ലപൂചൂടിയ മണവാട്ടി മരണമെന്ന മണവാളനെ കാത്തിരിക്കുന്നു ,
    മരണമെന്നത് അനിഷേധ്യ സത്യം
    "മരിച്ചിടും ജനിച്ച മര്‍ത്യര്‍ ഒക്കെയ്യും ......................
    സമര്‍ത്ഥനായ സീസറും , പ്രസിദ്ധനായ ഹോമറും
    സമത്വ മറ്റ സോളമന്‍ , തുടങ്ങിയുള്ള വിന്ജരും,,,,,,,,,,,,,,,,,"
    ഇവിടെയും മരണ തിന്ടെ വരികള്‍ ഇഷ്ടം പോലെ കാണം
    മരണത്തിനെ കുറിച്ച ഒട്ടനവതി കവിതകള്‍ മലയാളത്തില്‍ കാണാം , മരണം തത്വ ചിന്തയില്‍ ഊനിയാണ്‌ പലരും പരിചയ പെടുത്തിയത്
    ഇത്തരം കവിതകള്‍ സമൂഹത്തില്‍ നല്ല കുറെ സന്ദേശങ്ങള്‍ നല്‍കുന്നു ,,,,,,,,,,,,
    എന്നാല്‍ ഒരേ ആശയം ഉള്ള മറ്റു പല കവിതകള്‍ , ജീവിതത്തില്‍ നിന്നുള്ള ഒളിചോട്ടത്തെ പ്രോത്സഹിപിക്കുന്നു
    കാണാന്‍ പറ്റാത്തത് കാണുന്നു , കേള്കെണ്ടാതത് കേളുകുന്നു , അസ്സഹനിയത ജീവിതത്തിണ്ടേ ഭാഗമാവുന്നു
    ഒടുക്കം മരണം ശരണം എന്നെടത് കാര്യം എത്തുന്നു .ഇത്തരം കവിതകള്‍ വികരതിണ്ടേ കുത്തോഴുക്കാം ,,,തീഷ്ണമായ വികാരതിണ്ടേ പാരമ്യം ആവാം ,,,,,,,എന്നാലും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നു ,,, രണ്ടാമത്തെ ഗണത്തില്‍ ആവുന്നു ഈ കവിത എന്ന് എനിക്ക് തോനുന്നു
    " ഒരു നാള്‍ എന്‍ കണ്ണ് നീര്‍ വീണു ഈ ഭൂമിയില്‍ പ്രളയം ഉണ്ടാവും ,
    കൊടികളും കോടതികളും ഒളിച്ചു പോവും ,,,,,,,,,,,,,,,,,,,,,,,,,," എന്ന് പാടിയ യുവ കവി പവിത്രന്‍ തീക്കുനി
    ജീവിതത്തില്‍ വേദനകള്‍ അനുഭവിച്ചു മാത്രം വളര്‍ന്ന പ്രതിഭയാണ്
    പവിത്രന്‍ ഒരിക്കല്‍ ഭാര്യെയും കൂട്ടി മരണ കവാടത്തില്‍ , പ്രവേശിച്ചു ,,,,റെയില്‍വേ ട്രാക്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ ,,,,,,,,
    പക്ഷെ ഒരു അദൃശ്യ ബോധം മനസിനെ കീഴടക്കി , ജീവിതം എടുത്തു മാറ്റാന്‍ കുതിച്ചു വരുന്ന തീവണ്ടിയുടെ മുന്നില്‍ നിന്നും തെന്നി മാറി
    ജീവിതം , മരണതെകള്‍ എത്രയോ സുന്ദരമാണ് , എന്ന് തിരിച്ചറിവ്. ജീവിതത്തോട് പോരാടി സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ... .... പവിത്രനോട് ന്ഹന്‍ ചോദിക്കാറുണ്ട് ,,,,,പവിത്രാ ഇപ്പോള്‍ ജീവിതം എങ്ങിനേ ,,,,,,,ഒരു ചെറു പുഞ്ചിരി നല്‍കി അവന്‍ നടന്നു പോവും

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...