ഞായറാഴ്‌ച, ഡിസംബർ 5

തെരുവിന്റെ മക്കളും സംസ്കാര സമ്പന്നമായ മലയാളിയും

സംസ്കാര സമ്പന്നതയുടെ നടുവില്‍ ,  സംസ്കാര കുന്തം വിഴുങ്ങി  കുന്തലിച്ചു നില്‍കുന്ന സംസ്ക്കാരികളും പരിഷ്ക്കാരികളും ഈ സാമൂഹ്യവിരുധന്റെ  വാക്കുകളേ ,
അമര്‍ഷ വിമര്‍സ രോഷ  ത്തോടെ വായിക്കൂ..............
എന്ന് കല്‍പ്പിക്കുന്നു.


               സംസ്ക്കാര സമ്പന്ന മലയാളിയുടെ സംസ്ക്കാര ലോകത്തിലേക്ക് വിനീത വിനയന്‍ പാവങ്ങളില്‍ പാവം അയ്യോപാവം കടന്നു  ചേ നടന്നു ചെന്നപ്പോള്‍ പാവത്തിനെ സ്വീകരിച്ച പൂ മാലയിലും പൂ ചെന്ടിലുംഉള്ള പൂക്കളേ കുറിച്ച് വിലപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .
                                                        
                                                         മാമല മണ്ടേല്‍ മാമച്ച, മമ്മദ്ക്ക
മാധവന്മാരുടെയ് ലോകത്തിലേക്ക് ആണു ഞാന്‍ ജനിച്ചു വീണത് എന്നു എന്‍റെ  മാന്യ മഹാ മാതാ ശ്രീ എപ്പോയും പറയാറുണ്ട്.

ജനിച്ചുവീണതിന്റെയ്ആഘാതത്തില്‍ ,  ഇന്നും ,  പൊട്ട 
  പോഴാതരങ്ങള്‍  ‍എന്നു    പറയുന്ന  അസുഖം എന്നെ ബാധിചിരിക്കുന്നു എന്നുള്ള സത്യം , മാ മല മലയാളികളല്ലാത്ത മങ്ക മങ്കിമാരായ       മന്ഗ്ലീഷികള്‍,  റിയാലിറ്റി  ഇല്ലാത്ത റിയാലിറ്റി ഷോയില്‍ പാടി പറഞ്ഞു നടക്കുന്നുണ്ടത്രേ...........!
. മല മലയാളി മാമല കൊലയാളിയുടെ, സംസ്ക്കാരം എന്തെന്ന് അറിയണം  എങ്കില്‍  മാലിന്യം കുന്നുകൂടി കിടക്കുന്ന  തെരുവിലൂടെ മാത്രം നടന്നാല്‍ മതി.

 വെക്തി ശുജിത്വതിന്റെയ് അലങ്കാര ശിരോ വസ്ത്രം ധരിച്ചിട്ടുള്ള സകലമാന മലയാളികളുടെയും കാപട്യമുഖം ഫ്രെയിം ചെയ്തു വെച്ചത് കാണാന്‍........ ഓള്‍ 'മലയാളി'     മഹാ മാനവ യുനിവേഴ്  സിറ്റി  ബിരുദാനന്ദ ബിരുദത്തിന്റെ ആവശ്യം ഒന്നും ഇല്ല . തൂങ്ങി നില്‍ക്കുന്ന ഒരു പഴ കുലയില്‍ നിന്ന് മനോഹരമായി ഒരു പഴം  ഉരിഞ്ഞെടുത് സ്വന്തം അണ്ണാക്കിലേക്ക് തള്ളിയ ശേഷം, സഹ ജീവിയുടെ ഊപ്പാട് തെറിപ്പിക്കാന്‍
നട വഴിയിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്ന മലയാളിമുതല്‍ , മല മൂത്ര വിസര്‍ജനം ചെയ്യാനുള്ള പൊതു കക്കൂസിലും പൊതു ചുമരുകളിലും 'വിഗടസരസ്വതി' വിരലിന്‍ തുമ്പില്‍ കോവില്‍ കെട്ടി വാഴുന്ന കലകാരന്മാരുടെയ് മനസ്സില്‍ നിന്ന് വരുന്ന.
 കലിപ്പൂരുന്ന സാഹിത്യ ഭാഷയും കാമ ലിഗിതങ്ങളും ഇതെല്ലം നമുക്ക് മറക്കാം , അല്ലെങ്കില്‍ വെറുക്കാം.............

പകലിന്റെ ഉഷ്ണത്തില്‍ പിഴച്ചു പ്രസവിച്ച കുഞ്ഞിനു അന്ന മൂട്ടാന്‍ സ്വന്തം ശരീരം വില്‍ക്കുന്നവരേ വേശ്യകള്‍ എന്നു പറഞ്ഞു ആട്ടി ഓടിക്കാനും, തണുത്തുറഞ്ഞ ഇരുണ്ട രാത്രികളില്‍ വേശ്യായാം  അവളെ.... 
 ശരീരത്തില്‍ നുരഞ്ഞു പൊങ്ങുന്ന ഉഷ്ണത്തിനേ തണുപ്പിക്കാനുള്ള രാസ ലീലക്ക്ഉപയോഗിക്കാനും , സംസ്കാര സമ്പന്ന മലയാളി മറക്കാത്തപ്പോ.

 പ്രിയ നീര്‍മാതളത്തിന്‍ കവിയത്രിയുടെ ദേശീയ പതാകയിലെ വാക്കുകളെ പ്പോലെ ധനികന്മാര്‍ ഒരാള്‍ മറ്റൊരാളുടെയ് ഭാര്യ യുമായി രാപാടികളേപ്പോല്‍ രാപ്പാര്‍ക്കാന്‍ ശീതീകരിച്ച ആഡംബര ശകടങ്ങളുമായി മണി  മന്ദിരങ്ങള്‍ ഉന്നം വെച്ചു പറക്കുമ്പോയും, മദ്യമാം മധു ചഷകം പാനം ചെയ്തു തെറി ശ്ലോക കീര്‍ത്തനങ്ങള്‍ കവലകള്‍ തോറും പാടി പറഞ്ഞു നടക്കുമ്പോയും, സംസ്ക്കാരികള്‍ കാണാതെ പോകുന്നു.

 അര ചാന്‍ വയറിന്റെ ദീന രോധനതിന്റെയ് അപസബ്ദ ഗാന വയറ്റത്തടി പൂമോട്ടുകളെ.

 പാട്ട പൊറുക്കിയും പാട്ട് പാടിയും , പട്ടിയെ പോലെ ആട്ടുകേട്ടും യാചിക്കുന്ന വിനീതന്‍റെ     സ്വന്തം കുലത്തെ.
                    ദാന ധര്മത്തിന്റെയ്  പുണ്യം അതിന്റെ മഹത്തവും വിശക്കുന്നവന്റെയ്‌ വിശപ്പകറ്റാന്‍ അരുള്‍ ചെയ്ത ബഹു മാന്യ മഹത് വെക്തികളുടെയ് വാക്കുകള്‍ നായികക്ക് നാല്പതു വട്ടം നാല്‍കവലകള്‍  ത്തോറും വായാടിത്തരം വിളിച്ചു  പറയുന്ന മത പുരോഹിത കരിങ്കാലികളും,മനുഷ്യാവകാശ  മൂരാച്ചികളും.
 അറപ്പോടെ അതില്‍ കൂടുതല്‍ വെറുപ്പോടെ കാണുന്ന  സംസ്കാര സംബ്ബന്ന മലയാളിക്ക് സംസ്ക്കാരം എന്ന വാക്ക് ഉച്ചരിക്കാന്‍ യോഗ്യത ഉണ്ടോ..............?

എന്നു ഒരു സ്വയ വിമര്സനത്തിനു തയ്യാറുണ്ടോ?
ഇന്നിന്റെ സാംസ്ക്കാരികള്‍.......

13 അഭിപ്രായങ്ങൾ:

  1. നമ്മുടെ സാംസ്കാരിക പരിസരത്തെ, വളര്‍ച്ചാ നിരക്കിന്‍റെ, വികസന മാതൃകയുടെ നെഞ്ച് പിളര്‍ക്കുന്ന കാഴ്ച...!!

    മറുപടിഇല്ലാതാക്കൂ
  2. kompan moosa.. ithile prathishetham njaan manssilaakkunnu.. well said!
    malayalikal nannavum! nannavanam!

    മറുപടിഇല്ലാതാക്കൂ
  3. അല്ല ഭായി നന്നായി എഴുതുന്നു അല്ലെ പകലിന്റെ ...രാത്രിയില്‍ ...വളരെ നന്നായി ഇനിയും എഴുതൂ ..

    മറുപടിഇല്ലാതാക്കൂ
  4. ഇന്നാള്‍ ഒരിക്കല്‍ ഞാന്‍ ഒരു ചുമരെഴുത്ത് കണ്ടു
    "ശുജിത്ത കേരളം സുന്ദര കേരളം എന്ന്"
    ആ ചുമരിനു തൊട്ടു താഴെ ഞാന്‍ കണ്ട കാഴ്ച "പെറ്റ തള്ള സഹിക്കൂലട്ടാ."
    ചീഞ്ഞു നാറി പുഴുത്തു പുഴുവരിച്ചു......മാലിന്യ കൂമ്പാരങ്ങള്‍ ............
    ഇതാണ് കേരളത്തിന്റെ സൌന്ദര്യം പിന്നെ സംസ്കാരം അത് വിളമ്പാന്‍ ഇന് ചാനലുകള്‍ മത്സരമല്ലേ,,
    നന്നായി ...........................വീണ്ടും കാണും വരൈ വണക്കം

    മറുപടിഇല്ലാതാക്കൂ
  5. കൊമ്പന്‍, താങ്കള്‍ താഴെ പറഞ്ഞ കാര്യങ്ങള്‍ കൂടിയത് അതാണ്‌ നാമെല്ലാം.. നന്നാവില്ല...

    "അര ചാന്‍ വയറിന്റെ ദീന രോധനതിന്റെയ് അപസബ്ദ ഗാന വയറ്റത്തടി പൂമോട്ടുകളെ.

    പാട്ട പൊറുക്കിയും പാട്ട് പാടിയും , പട്ടിയെ പോലെ ആട്ടുകേട്ടും യാചിക്കുന്ന വിനീതന്‍റെ സ്വന്തം കുലത്തെ.
    ദാന ധര്മത്തിന്റെയ് പുണ്യം അതിന്റെ മഹത്തവും വിശക്കുന്നവന്റെയ്‌ വിശപ്പകറ്റാന്‍ അരുള്‍ ചെയ്ത ബഹു മാന്യ മഹത് വെക്തികളുടെയ് വാക്കുകള്‍ നായികക്ക് നാല്പതു വട്ടം നാല്‍കവലകള്‍ ത്തോറും വായാടിത്തരം വിളിച്ചു പറയുന്ന മത പുരോഹിത കരിങ്കാലികളും,മനുഷ്യാവകാശ മൂരാച്ചികളും.
    അറപ്പോടെ അതില്‍ കൂടുതല്‍ വെറുപ്പോടെ കാണുന്ന സംസ്കാര സംബ്ബന്ന മലയാളിക്ക് സംസ്ക്കാരം എന്ന വാക്ക് ഉച്ചരിക്കാന്‍ യോഗ്യത ഉണ്ടോ..............? "

    മറുപടിഇല്ലാതാക്കൂ
  6. കണ്ടെതല്ലാം നെറികെട്ട നായട്ടിന്‍ സംസ്ക്കാരം,
    സംസ്കാരം എന്ന വാകിന്റെ അന്തര്‍ലീന അര്‍ഥം അറിയാത്തവര്‍, വായാടികള്‍ ഉച്ചഭാഷിണി കഴിച്ച് ജീവിക്കുന്ന സംസ്കാര ഭാരത രക്നങ്ങള്‍ ജിവിക്കുന്ന സമൂഹത്തില്‍ ഞാനും എന്നോര്‍ക്കുന്‍മ്പോള്‍ 'ചെ'!!!

    മറുപടിഇല്ലാതാക്കൂ
  7. നമുക്ക് എന്തിനാണ് ഈ ആവലാതി ..
    ഈ കുറവുകള്‍ എല്ലാം ചേര്‍ന്നതല്ലേ നമ്മള്‍ . എത്രത്തന്നെ വളര്‍ന്നിട്ടും നമ്മുടെ ആഗ്രഹവും
    പരിഭവവും മാറുന്നില്ലല്ലോ .ജീവിതം ആസ്വതിക്കുന്നുണ്ടോ എന്നതാണ് പ്രധാനം .അത്
    അബാനിയയാലും ആദിവാസിയയാലും .

    മറുപടിഇല്ലാതാക്കൂ
  8. വർത്തമാനകാല കാഴ്ചകളിലെ ഭംഗിയുള്ള മുഖങ്ങളെ പറ്റിയല്ല, ഭംഗമുള്ള കാഴ്ചകളിൽ എഴുത്തുകാരൻ അശരണരുടെ വാക്കാകണമെന്നു താങ്കൾ ഓർമ്മിപ്പിക്കുന്നു. ഈ പ്രതിഷേധസ്വരങ്ങളിൽ അണിചേരുന്നു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...