മലപ്പുറം ജില്ലയിലെ ആഗോള ഭൂഗോള മല അബ്ദുല്ലമാരും പച്ച കുപ്പായം കാക്കമാരും കറുപ്പ് സൂപ്പ് താത്ത ഇത്തമാരും തോമാ ശ്ലീഹാ തോമസുമാരും, കൊന്ത മണിമുത്ത് ചേടത്തിമാരും
അമ്പലവാസി , ആമ്പല്‍ വാസി തങ്ക മണി മുത്തുകളും ഇത്ത്യാദി മാന്യ മഹാ ജനങ്ങളും, "മലപ്പുറം" ജില്ലയിലെ ഈ ദരിദ്ര പാമരനോട് മാപ്പാക്കണം എന്ന് ആദ്യം തന്നെ പറയട്ടെ......ഇനി ഇങ്ങനെ ഒന്ന് വരച്ചതിനു നിങ്ങള്‍ മാപ്പക്കിയില്ലെങ്കിലും എനിക്ക് ഒരു ബേജാറും ഇല്ല.
കാരണം എനിക്ക് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ മണവും മണലും പുഴുവും പുഴുകുത്തുമുള്ള അരികിട്ടുന്ന റേഷന്‍ കാര്‍ഡ് നിങ്ങള്‍ ഇല്ലാതാക്കില്ല അത് എനിക്ക് ഉറപ്പാണ് ഇനി നമുക്ക് കാര്യ ഗൌരവമായ ആ ചര്‍ച്ചയിലേക്ക് കടക്കാം അല്ലെങ്കില്‍ വേണ്ട ഇരിക്കാം ........
ഞാനൊരു പൊട്ടകിണറ്റിലെ തവളയാണെന്ന്
ഓള്‍ ഇന്ത്യാ തവള അസോസിയേഷന്‍ മാക്രോം, പേക്രോം എനിക്ക് "മാക്ക്രിയറ്റു" പദവി നല്‍കി കഴിഞ്ഞ കള്ള കര്‍കിടകത്തിലേ കോരി ചൊരിയുന്ന മഴയത്ത്. പഞ്ചായത്ത് കുളത്തിന്റെ അടുത്ത കുറ്റിക്കാട്ടില്‍ നിന്നും തളലക്ഷം തവള മഹാന്മാരായ പോക്കാന്‍ തവള പൂഴി തവള മരത്തവള ചളി തവള വാല്‍മാക്രി തുടങ്ങി തവള രാജ്യത്തിലേ സകല നാട്ടു പ്രമാണി മത പുരോഹിത രാഷ്ട്രീയ സാംസ്ക്കാരിക തവളകളും ചേര്‍ന്ന് നല്‍കിയ വിവരം കഴിഞ്ഞ മാസമായ പഞ്ഞമാസതിലേ ഒമ്പം കുംബത്തിലേ കേന്ദ്ര സര്‍ക്കാരിന്റെ ദവള പത്രത്തില്‍ നിങ്ങള്‍ ദര്‍ശിച്ചു കാണില്ല. എന്ന് എനിക്കറിയാം .കാരണം, നിങ്ങള്‍ ഓക്കേ അങ്ങ് കൊമ്പത്തെ ബുദ്ദി ജീവ ജീവികളല്ലെ ...!!
വിവര സാങ്കേതിക വിദ്യയുടെ വാതായനങ്ങള്‍ തുറന്നു പരതുന്ന മഹാന്മാരും മഹതികളുമായിട്ടുള്ള പുരുഷ കേസരികളും ഹൂറി ഹുറുമകളും ആണല്ലോ ?
ഒരു സാദാരണ മലപ്പുറം കാരന്‍ അഞ്ചു പത്തു കൊല്ലങ്ങള്‍ക്ക് മുന്‍ബ് മനസില്‍ കൊണ്ട് നടന്ന മോഹമാണ് ഞാന്‍ പറയാന്‍ പോകുന്നത് .
എങ്ങിനെ എങ്കിലും പത്താം തരത്തിലേ SSLC ബുക്ക് കൈക്കലാക്കുന്നത് വരേ സ്കൂളില്‍ പോകണം എന്നായിരുന്നു.
ഒരിക്കല്‍ വിനീത സഹപാടി ആയ ഒട്ടുപാല്‍ "കുഞ്ഞുണ്ണിയോടു"(അവന്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒട്ടുപാല്‍ മോഷ്ടിച്ചു കൊണ്ട് വന്ന കാശു കൊണ്ടാണ് സ്കൂളില്‍ ചെത്തുന്നത് അതുകൊണ്ടാണ് അവനു ആ പേര് വീണത് ) പഠിക്കുന്ന കാലത്ത് വെറുക്കപെട്ടതും ഇപ്പോള്‍ പ്രിയപെട്ടതുമായ ബഹുമാന്യ ഗുരു ബ്രോയിലര്‍ 'വനജ' എന്ന ഇരട്ട പേരുള്ള ടീച്ചര്‍ ചോദിച്ചു .നീ ഓക്കേ എന്തിനാടാ..... പഹയാ...... സ്കൂളില്‍ വരുന്നത് ?
സകല കലാ വല്ലബന്‍ പ്രിയ സഹപാടി ഒട്ടുപാല്‍ കുഞ്ഞുണ്ണി പറഞ്ഞ ഉത്തരം കേട്ട് വാ പൊളിച്ച ടീച്ചറുടെ വായിലേക്ക് ഒരു ഓന്തും എന്റെ വായിലേക്ക് ഒരു പല്ലിയും കയറി !
വയനാറ്റം സഹിക്കാത്തത് കാരണം അത് രണ്ടും തിരിച്ചോടി !
അവന്‍ പറഞ്ഞ ഉത്തരം ഇച്ച് SSLC ബുക്ക് കിട്ടാനാണെന്നു ഉടനെ വന്നു ഗുരുനാഥയുടെ അടുത്ത ചോദ്യം, എന്തിനാടാ നിനക്ക് ഇത് ? ഇച്ച് ലൈസെന്‍സ് ഇടുക്കാനാ ..... ഇതുകേട്ട് ഞങ്ങള്‍ വാ പൊളിച്ചില്ല .കാരണം ,നേരെത്തെ പല്ലി പോയ അനുഭവം നിങ്ങള്‍ക്ക് അറിയാലോ ?
ഇതുകേട്ടപ്പോള്‍ നമ്മുടെ ബ്രോയലെര്‍ടീച്ചര്‍ ഒരു ആത്മഗതം പോലെ ഇതെന്ത് ലോകം എന്ന് വിലപിചിട്ടുണ്ടാവുമോ? എന്തോ? എനിക്കറിയില്ല ....! ഏതായാലും ഇതാണ് മലപ്പുറം കാരന്റെയ് സ്വപ്നത്തിന്റെയ് ഒന്നാം ഘട്ടം.
അങ്ങനെ, SSLC ബുക്ക് കയ്യില്‍ കിട്ടിയാല്‍ നേരേ ഓടുന്നത് തൊട്ട വീട്ടിലെ ഓട്ടോക്കാരന്‍ കുട്ടപ്പന്റെയ് അടുത്തേക്കായിരിക്കും . കുട്ടപ്പന്റെയ് "തട്ട്" പൊളിപ്പന്‍ ഓട്ടോയില്‍ പൈലെറ്റ് പഠനത്തിനു . അങ്ങനെ പൈലെറ്റ് ആയി ഒരു വിമാനം ഓടികുന്ന ലാഘവത്തോടെ അമ്മ യുടെ ആദ്യാക്ഷരം പഠിപ്പിച്ചുകൊടുത്ത അമ്മിണി ടീച്ചറുടെ അടുത്ത് വരെ ഇല്ലാത്ത ഗുരുഭക്തിയോടെ ഗുരുവിനു ഗുരുദക്ഷിണ ആയ ഫുരുടാന്‍ കുത്തികലക്കിയ 'കുതിര റം' ഒന്നെയ്മുക്കാല്‍ പെഗ്ഗ് നല്‍കി നാട്ടിലെ ഏതെങ്കിലും RTO ദല്ലാളന്‍മാരുടെ അടുത്തേക്കോടി പരിശോധിക്കാതെ കണ്ണിന്റെയും കാലിന്റെയും കള്ള മെഡിക്കല്‍ സര്‍ട്ടിഫികേറ്റ് ഉണ്ടാക്കി അയിമതിയും സ്വജന പക്ഷപാതവും നരഹത്യക്ക് ഒരുനൂറ്റാണ്ട് മുഴുവന്‍ കരാ ഗ്രഹത്തില്‍ അടക്കേണ്ടവരുമായ കള്ള കാക്കിയുടെ അടുത്തു പോയി വാഹനം കൊണ്ട് ഇന്ത്യാ മഹാരാജ്യതിന്റെയ് ഭൂപടം കോട്ടകുന്നിന്റെയ് മുകളില്‍ വരച്ച്(സ്കൂളില്‍ പഠിക്കുമ്പോള്‍ പെന്‍സില്‍ കൊണ്ട് പാവക്കയുടെയ് പടം വരയ്ക്കാന്‍ അറിയാത്തവാനായിരുന്നു ഇപ്പോള്‍ വാഹനം കൊണ്ട് വരക്കുന്നത് )ലൈസെന്‍സ് എടുത്ത് മഴ വെള്ള സംഭരണിയുടെ ഉദാത്ത ഉദാഹരണമായ മലപ്പുറത്തിന്റെ ചരിത്ര വീതിയിലൂടെയ് 'സൂപ്പര്‍ സോണിക്' വിമാനതിന്റെ വേഗതയില്‍ ( ഇന്നത്തെ ചാനെല്‍ റിയാലിറ്റി SMS തെണ്ടികളുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ )പോകുന്ന ആ പെര്‍ഫോമന്‍സ് ഒന്ന് കാണേണ്ടത് തന്നെ ആണ് . ആരും പരലോകം സ്പേസ് മയ്യത്ത് എന്ന ഫോര്‍മാറ്റില്‍ SMS എന്ന് അല്ല ഇമെയില്‍ വരെ വിടും, അതാണ് ഞാനും എന്റെ നാട്ടുകാരും.
ഇപ്പോള്‍ ഞങ്ങളെ രണ്ടാം ഘട്ട സ്വപ്നവും പൂവണിഞ്ഞു.
ഇനി മൂന്നാം ഘട്ടം പൈലെറ്റ് പണിയോടു ബല്ലക്കാട്ട് ഒരു സലാം പറഞ്ഞു ഒരു പാസ്സ്പോര്‍ട്ട് എടുത്തു നേരേ ഉംറ വിസ അടിച്ചു സാന്ദ് വിചിന്റെ മുകളില്‍ പേപ്പര്‍ പൊതിയുന്ന പോലെ രണ്ടു കഷ്ണം തുണിയും ചുറ്റി സീതി ഹാജിയുടെ എയര്‍ പോര്‍ട്ടില്‍ പോയി നേരേ സൌദിയിലേക്ക് വെച്ച് പിടിക്കും .
ഇവിടെ വന്നാല്‍ ഏതെങ്കിലും ബൂഫിയ എന്ന് പേരുള്ള ചായകടയില്‍ കയറി സാമൂലിക്കകത് മുട്ട കയറ്റുന്ന ജോലിപടിക്കും (തെറ്റി ധരിക്കരുത് സാമൂലി എന്ന് പറഞ്ഞാല്‍ ഞമ്മന്റെ പഴയ സ്കൂളില്‍ അസംബളിക്ക് നില്‍കുമ്പോള്‍ വെയിലുകൊണ്ട് തളര്‍ന്നു വീയുന്നവര്‍ക്ക് വെള്ള ചായയും ബണ്ണും കൊടുക്കാരില്ലേ അതിലെ ആ ബന്‍ നീളത്തില്‍ ആയാലുള്ള സാദനമാ സാമൂലി പണ്ടിത് കിട്ടാന്‍ എത്ര തവണ തലമിന്നലായി നടിചിട്ടുണ്ട് ഇതിന്നുളിലേക്ക് കോഴിമുട്ട പൊരിച്ചു വെക്കുന്ന പണിയാണിത് )എന്നിട്ട ഒരു രണ്ടു മൂന്നു കൊല്ലം കയിഞ്ഞു ഞങ്ങള്‍ക്കുണ്ട് നാട്ടിലേക്ക് ഒരു പോക്ക് അതൊരു പോക്കാണ് ഇന്റെ ചങ്ങായീ ..... ബല്ലാത്ത ജാതി പോക്ക് ! കജ്ജില്‍ പൈസേം പെട്ടിയില്‍ നിറച്ചു ഫോറിന്‍ ആക്രി പീക്രി സാമഗ്രികകളും സൌദിയില്‍ പട്ടിയെ പോലെ നടന്നവന്‍ നാട്ടില്‍ രാജാവിനെ പോലെ പിന്നേ ഞങ്ങള്‍ ഒന്നോ രണ്ടോ പെണ്ണും കെട്ടി പത്തോ പതിനഞ്ചോ മക്കളുമായി ബലല്യഒരു വാര്പ്പിന്റെ പുരയില്‍ ഹലാക്കിന്റെയ് ഒരു ജീവിതം മനസിലായോ? സ്നേഹത്തിന്റെ വിലയറിയാത്ത IT മക്കളേ മലപ്പുറം കാരന്റെ കിനാവ് .....
അനേകം അക്ഷരക്കൂട്ടങ്ങള്‍ക്കിടയില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു വായാനാനുഭവം. നര്‍മ്മത്തില്‍ ചാലിച്ച ആക്ഷേപാഖ്യാനം.
മറുപടിഇല്ലാതാക്കൂപ്രവാസം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നാം ധാരാളം പറയുകയും കേള്‍ക്കുകയും ചെയ...്തു കഴിഞ്ഞു. എങ്കിലും, ഇതൊരു വേറിട്ടനുഭവം തന്നെ..!
ഇനിയും മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ട ധാരാളം ജീവിതങ്ങളെ നമ്മിലേക്ക് ഇട്ട് തന്നിരിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായകരമാകുന്ന ഇടപെടലുകള്‍ നടത്തേണ്ട ഭരണകൂട സ്ഥാപങ്ങളുടെ അനാസ്ഥ അലംഭാവം എല്ലാം കുറ്റവിചാരണ ചെയ്യപ്പെടുന്നു.......
തീര്‍ത്ത് വ്യത്യസ്തമായ ഒരനുഭവം. ഈ അക്ഷരക്കൂട്ടത്തെ വായിക്കാന്‍ കൂട്ട് വിളിച്ചതിന് നന്ദി അറിയിക്കുന്നു.... ഭാവുകങ്ങള്‍..
ഇതേ മാരി സാമാനങ്ങള്‍ ഇഞ്ഞും ഇഞ്ഞും ഞമ്മള്‍ക്ക് അന്‍റെ എര്ത്തൂന്നു കിട്ടുംന്ന് ബിജാരിചോണ്ട്... കൊമ്പന്‍റെ സ്വന്തം നാമൂസ്.....!
സ്വപ്നം നന്നായി പറഞ്ഞിരിക്കുന്നു..
മറുപടിഇല്ലാതാക്കൂഇതെന്തു അലക്കാ മനുഷനേ ...?
മറുപടിഇല്ലാതാക്കൂശരിക്കും ചിരിപ്പിച്ചു എങ്കിലും പച്ചയായ യാഥാര്‍ത്യത്തിന്റെ കണികകള്‍ അങ്ങോളം ഇങ്ങോളം ചിതറിക്കിടക്കുന്നുണ്ട് ഈ പോസ്റ്റില്‍.
നര്‍മ്മം ഈ ബ്ലോഗര്‍ക്ക് നല്ലോണം വഴങ്ങും എന്ന് നന്നായി തെര്യപ്പെടുത്തുന്നുണ്ട് ഈ പോസ്റ്റ്. ഈ കഴിവ് കളയരുത്. ആക്ഷേപ ഹാസ്യവുമായി ഇനിയും വരിക.നാട്ടിലെ അനാചാരങ്ങളെയും അനീതികളെയും ഈ ഭാഷയില്‍ തുറന്നു കാണിക്കുക. ഒപ്പം അക്ഷരതെറ്റുകള്‍ പരമാവധി കുറക്കുകയും ചെയ്യുക.
(മൂന്നു ഘട്ടം അല്ല കേട്ടോ. ഇതിനു നാലാം ഘട്ടം കൂടി ഉണ്ട് . അത് കൂടി എഴുതുക)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഹാസ്യം നന്നായി വഴങ്ങുന്നു. ചിരിക്കാന്‍ ഏറെ വകയുണ്ട് ഈ പഴയ സ്വപ്നങ്ങള്‍ക്ക്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ജില്ലയിലെ ചെറുപ്പക്കാരെ കൂട്ടത്തോടെ ഗള്‍ഫില്‍ എത്തിച്ചതിനു പിന്നില്‍ ഈ സ്വപ്നങ്ങള്‍ ആയിരിക്കാം. പക്ഷെ ഇന്ന് സ്ഥിതി തീര്‍ത്തും മാറി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ജില്ല ആര്‍ക്കും പിന്നിലല്ല.
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റുകള് വരുന്നത് ശ്രദ്ധിക്കുമല്ലോ.
വായിച്ചുതീർന്നതറിഞ്ഞില്ല.എത്ര രസമായി താങ്കൾ പകർത്തിയിരിക്കുന്നു.തീർത്തും വ്യത്യസ്തം
മറുപടിഇല്ലാതാക്കൂആശംസകൾ.
തികച്ചും രസകരമായ വായന.
മറുപടിഇല്ലാതാക്കൂസ്വപ്നങ്ങള് നര്‍മ്മത്തില്‍ പറഞ്ഞപ്പോള്‍ കൂടുതല്‍ ഭംഗിയായി.
ഇനിയും തുടരണം ഇതുപോലുള്ള വെടിക്കെട്ടുമായി
ഹാസ്യം നന്നായി പറഞ്ഞിരിക്കുന്നു..
മറുപടിഇല്ലാതാക്കൂആശംസകൾ.
നര്‍മ്മം നന്നായി.. നീളമുള്ള വാചകങ്ങളും ഹാസ്യവും അതിലൂടെ ചില സത്യങ്ങളും ഒക്കെ പറയുന്ന ഒരു വിത്യസ്ത പോസ്റ്റ്... ആശംസകള്‍
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും പുതുവല്‍സരാശംസകള്‍
രസകരമായി എഴുതി. ഒരുകാലത്ത് മലപ്പുറത്തുകാരന്റെ ചിന്ത ഇത് തന്നെയായിരുന്നു. ഇപ്പൊ കുറെ മാറി എന്ന് സമാധാനിക്കാം.
മറുപടിഇല്ലാതാക്കൂഞമ്മളും ഒരു മലപ്പുറം കാക്ക ആണേയ്
പണ്ടാറക്കാലന്‍
മറുപടിഇല്ലാതാക്കൂഅണ്ടി (മാങ്ങയുടെത്) പോയ പോലുള്ള ആ ഇരിപ്പ് കണ്ടില്ലേ
നാടന്‍ ഗുണ്ട് പൊട്ടിച്ചു മനുസേനെ സുയിപ്പാക്കാനാ പരിപാടി(പദ്ധതി)...ലേ?
മലപ്പുറം കത്തി എന്ന് പറയുന്നത് ഇതിയാനാണോ ....?
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റു പോലും ഹാസ്യത്തിന്റെ പറ്റില്‍ എഴുതി വായിച്ചു ഞാന്‍ കുലുങ്ങി കുലുങ്ങി ഓട്ടോറിക്ഷ പോണ പോലെ ചിരിച്ചു പോയി.
ഒപ്പ് വെച്ച് പോവട്ടെ, വീണ്ടും കാണാം..!
രസകരമായ വായന.
മറുപടിഇല്ലാതാക്കൂആശംസകൾ
--കലക്കി ,,,, രസമുണ്ട്..
മറുപടിഇല്ലാതാക്കൂടാ..... ഇജ്ജ് എഴുതിയ ഇമ്മിണി ബെല്ലിയ സ്വപ്നങ്ങള്. വാന്നം പോലതെ ഔടും ഓട്ടോറിക്ഷയും ചുരിട്ടി പിടിച്ച സാന്ദ്‌വിച് കയിച്ച് പതിനട്ട് വര്‍ഷം!!. ജിവിതത്തിലെ സുവര്‍ന്ന കാലം നഷ്ട്ടപെട്ട് വിഷ്മിചിരികുബോള്‍ ആണ് പഹയാ നിന്റ്റെ ഹലാകിണ്ടേ നര്‍മ്മത്തിന്‍ ഒരു പോസ്റ്റ്.
മറുപടിഇല്ലാതാക്കൂഎന്റ്റെ അയോപാവത്തിന്റ്റെ ബ്ലോഗില്‍ ഇത്രെ എങ്കിലും എഴുത്തിയിട്ടില്ലകില്‍ പിന്നങ്ങിലെ എന്റെ മുത്ത് ?.
അപ്പോ ജ്ജ് ആള് കണ്ട മാതിരിയല്ല!.ച്ചിരി ബെളഞ്ഞ സൈസാ..ഇത്രയധികം ബ്ലോഗുകള്‍ ഫോളോ ചെയ്തിട്ടാനന്റെ വരവു തന്നെ!.അതില്‍ പുലികളും പുപ്പുലികളുമുണ്ട്. പണ്ട് മമ്മുട്ടി സിനിമയില്‍ വന്നപ്പോള്‍ സത്യന്റെ സിനിമകള്‍ വീഡിയോ കാസറ്റിട്ടു കാണാറുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്( അഭിനയം അങ്ങനെയും പഠിക്കാമല്ലോ?)അതു പോലെ ബ്ലോഗാന്‍ വന്നപ്പോള്‍ കുറെയങ്ങു ഫോളോ ചെയ്യുന്നതു നല്ലതാ.ഏതായാലും ജ്ജ് എയുതി തെളിയ്. ഞമ്മളും അസ്സല്‍ മലപ്പുറമാ...!
മറുപടിഇല്ലാതാക്കൂhehehe... kalakki
മറുപടിഇല്ലാതാക്കൂചില വരികള്‍ വായിക്കുമ്പോള്‍ ബേപ്പൂര്‍ സുല്‍ത്താനെ ഓര്‍മ്മ വരുന്നു
മറുപടിഇല്ലാതാക്കൂsuper
മറുപടിഇല്ലാതാക്കൂഇയാള് മറ്റൊരു സുല്‍ത്താന്‍ തന്നെ..
മറുപടിഇല്ലാതാക്കൂഇപ്പളാ വായിച്ചത്. സൂപ്പര്‍.
ഞമ്മളും ഒരു മലപ്പുറത്തുകാരന്‍,...ഓള്‍ഡ്&ന്യൂ സ്വപ്‌നങ്ങള്‍ ഉള്ള ഒരു മലപ്പുറം ശെയ്താന്‍... കൊമ്പന്‍ജി ഇങ്ങള് കലക്കീട്ടാ.. ഈ പോസ്റ്റ് ഇപ്പളാ കാണണെ..
മറുപടിഇല്ലാതാക്കൂകൊമ്പന്റെ ഭാഷ തന്നെയാണ് പോസ്റ്റിന്റെ ലാളിത്യം .... വടക്കന്‍ കേരളത്തില്‍ മുസ്ലിം കുടുംബങ്ങളില്‍ പിച്ച വെച്ച് വളര്‍ന്നതിനാല്‍ എനിക്ക് ഈ ശൈലീ ഒത്തിരി സുഖിച്ചൂ .....
മറുപടിഇല്ലാതാക്കൂഎങ്ങനെങ്കിലും ഞാന്‍ ആ മണ്ണില്‍ കാലുകുത്തി ട്ട് തിരിച്ചു വരുമ്പോ അനക്ക് സെന്ടും , പവ്ടരും, പിന്നെ പുള്ളികുത്തുള്ള ഷ ഡീം ഒക്കെ ആയി ഞാന്‍ വരും . sslc സര്‍ട്ടിഫിക്കറ്റ് ഞ്ചേ കജ്ജില്‍ ഒന്ന് കിട്ടിക്കോട്ടെ . പിന്നെ പാസ്സ്പോര്‍ട്ട് എടുത്തുട്ട് ഞാന്‍ പോകും , രണ്ടു കൊല്ലം ജ്ജ് കാത്തിരുന്നാ മതി .
മറുപടിഇല്ലാതാക്കൂപത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കൂട്ടുകാരന്‍റെ പ്രേമ ലേഖനത്തില്‍ നിന്ന് ...
ഇതാണ് പണ്ട് ഉള്ള ശരാശരി ഒരു മലപ്പുരതുകാര ന്‍റെ സ്വപ്നം . ഇന്ന് അത് മാറി . വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ മലപ്പുരതുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് .
കൊമ്പാ ! പോസ്റ്റു നന്നായി . അഭിനന്ദനങ്ങള്‍ ...
ഇത് പച്ചയായ ജീവിതമല്ലേ?
മറുപടിഇല്ലാതാക്കൂഅക്ഷര തെറ്റുകള്‍ ഉണ്ടല്ലോ..
ബൂലോകത്തുനിന്ന് രണ്ടുമാസമായി അഞ്ജാതവാസം കഴിഞ്ഞു ദാ ഇപ്പോള്‍ വന്നിട്ടേയുള്ളൂ
മറുപടിഇല്ലാതാക്കൂരണ്ടുമാസത്തിനു ശേഷം ആദ്യം വായിക്കുന്ന പോസ്റ്റും ആദ്യകമന്റും.
ജ്ജ് ഉഷാറാണ് കോയാ ഉഷാറ്
നര്‍മ്മത്തില്‍ മലബാറിന്റെ മര്‍മ്മത്തില്‍ കൊത്തി
അഭിനന്ദനങള്‍
ഹഹഹ കൊമ്പന്റെവബത്തരങ്ങള്‍ വളരെജോര്‍
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
കൊമ്പാ കലക്കീട്ടുണ്ട് ട്ടോ..ഇപ്പളും ആക്രി പീക്രി സാധനങ്ങളുമായിട്ട് തന്നേണാ നാട്ടീപ്പോവുന്നത്...
മറുപടിഇല്ലാതാക്കൂഒരു സാധാരണ മലപ്പുറത്തുകാരന്‍റെ സ്വപ്നങ്ങളും ആശകളും രസകരമായി എഴുതിയിരിക്കുന്നു. ഞാനും മലപ്പുറത്ത്കാരനാണ്. ഇന്ന്ത്തെ കാലത്ത് ഈ കാഴ്ചപ്പാടിനൊക്കെ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂഒരു സാധാരണ മലപ്പുറത്തുകാരന്‍റെ സ്വപ്നങ്ങളും ആശകളും രസകരമായി എഴുതിയിരിക്കുന്നു. ഞാനും മലപ്പുറത്ത്കാരനാണ്. ഇന്ന്ത്തെ കാലത്ത് ഈ കാഴ്ചപ്പാടിനൊക്കെ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂകൊമ്പന് ശൈലി അതൊന്നു വേറെ.,ആക്ഷേപ ഹാസ്യത്തിന്റെ പുതിയൊരു ശൈലി തന്നെ താങ്കള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂചിരിപ്പിച്ചുകൊണ്ട് പച്ചയായ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യം പറഞ്ഞു....
ഭാവുകങ്ങള്‍....
അപ്പോ ഇതാണ് രഹസ്യം അല്ലേ; ലിങ്ക് വീണ്ടും പോസ്റ്റിയില്ലായിരുന്നെങ്കിൽ നഷ്ടം ആയിപ്പോയെനെ കൊമ്പാ.. !!
മറുപടിഇല്ലാതാക്കൂഅടുക്കുകളും തൊങ്ങലുകളും ഒന്നും വെച്ചു കെട്ടാതെ മനസ്സിലുള്ളത് അങ്ങിനെ തന്നെ പറയാനുള്ള കൊമ്പന്‍റെ കഴിവ് അപാരമാണ്. അതാണ് കൊമ്പന്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതും, ഇവിടെയും അത് തെളിയിച്ചു. കാര്യങ്ങള്‍ കൃത്രിമത്തം ഇല്ലാതെ വളരെ സരളമായി പറയുന്ന കൊമ്പന് ആശംസകള്‍
മറുപടിഇല്ലാതാക്കൂ"പ്രതിഫലനാത്മകമായ എഴുത്തിന്റെ രഹസ്യം സരളതയില്‍ നിലകൊള്ളുന്നു വെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു" The secret of effective writing is in simplicity
കുറിക്കു കൊള്ളുന്ന പാഴാവാത്ത നര്‍മ്മം...സാധാരാണ ജീവിതങ്ങളെ കിനാവിന്‍റെ രൂപത്തില്‍ അവതരണം...കൊള്ളാം ഏച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു...കിനാവില്‍ ചോദ്യമില്ലാത്തതുകൊണ്ട് ചോദിക്കുന്നില്യാ :)
മറുപടിഇല്ലാതാക്കൂA realistic humour
മറുപടിഇല്ലാതാക്കൂwish you all the best
വാസ്തവം ....ഇത് ഇപ്പോള്‍ കുറെ മാറ്റങ്ങള്‍ വന്നുവെങ്കിലും നന്നായി .
മറുപടിഇല്ലാതാക്കൂവേറിട്ട് നിൽക്കുന്ന എഴുത്ത്. ഒരു മലപ്പുറം വി.കെ.എൻ. ടച്ച്. ആശംസകൾ
മറുപടിഇല്ലാതാക്കൂ