ബുധനാഴ്‌ച, ഡിസംബർ 29

ഫേസ് ബുക്കിലെ ചാറ്റല്‍ മഴ ................................!

 ചാറ്റല്‍ മഴ പുറത്തെ പ്രകൃതിയില്‍ ഗമിക്കുമ്പോള്‍ അതിനെ അനുഗമിച്ചു ആഗമിച്ച്  ആണ്
സമകാലിക ബോറനായ ഞാന്‍ 'ഫേസ് ബുക്കിന്‍റെ' വാതായാന വാതിലുകള്‍  എന്‍റെര്‍ കീയില്‍ ചവിട്ടി  തുറന്നത് .
സ്വഭാവികതയുടെ, ഭാവങ്ങള്‍ ഇല്ലാതെ     ബൂലോക ബോറന്‍റെ കിരീടാവകാശ ,  അഹങ്കാരത്തിലാണ് .
 അയ്യോപാവം ചാറ്റി ചീറി ചെന്നത് .
അപ്പോള്‍ അവിടെയതാ.........
  ബ്ലോഗിലെ രാജ കുലപതികളായ  ഫിലിം, ഫ്ലാഷ്, ബാറ്ററി, തുടങ്ങി ഒരു ക്യാമറക്ക് ആവശ്യമായ ഒരു കോപ്പും ഇല്ലാതെ കഴുത്തില്‍ ഒരു ക്യാമറയും തൂക്കി ,നമ്മുടെ 'ക്യാമറ തൂക്കി നൌഷാദ് അ ബാടവും' പിന്നേ ത്രാണി ഇല്ലാത്ത 'റാണി പ്രിയയും' കൂടില്ലാത്ത 'കൂടരഞ്ഞിയും'  എളിമ യില്ലാത്ത 'ഷാനവാസും' നാമം ഇല്ലാത്ത നാമൂസും കൂടി പെയ്യാത്ത പേമാരിയെ കിനാവ് കണ്ടു ശ്ലോകം ചൊല്ലി ഇരിക്കുന്നു.
 ഒരാള്‍ പറയുന്നു മഴക്ക് സ്വര്‍ണത്തിന്‍റെ ഗന്ധമെന്നു ,ഇത് കേട്ടതും!!!!!!!!
 നാറുന്ന പോക്കറ്റിലേ മോചനത്തെ കാത്തു കിടക്കുന്ന മൊബൈല്‍ ഫോണിനു, പത്തു മിനിറ്റ് മോചനം അനുവദിച്ചു കൊണ്ട് നാട്ടിലെ പ്രിയ മണിമുത്ത് 'എന്‍റെ സ്വന്തം' ഭാര്യക്ക് കുത്തി കുത്തി വിളിച്ചു എടീ നിന്‍റെ കയ്യിലെ 'പണയം'
വെക്കാന്‍ ബാക്കി ഉള്ള വളക്ക് സുഗന്ധം ഉണ്ടോ?
ഇതുകേട്ടതും അവള്‍ മുഖത്തടിക്കും പോലെ പറഞ്ഞു പത്തു ഉര്‍പ്യക്ക്   ചീഞ്ഞ 'മത്തി'വാങ്ങി നന്നാക്കി കൊണ്ടിരിക്കുവാ ... മന്‍സാ....................!
അതിന്റെ മണം ഉണ്ട് മന്‍സാ എന്തേ ഇങ്ങക്ക് മണക്കണോ.........
 പത്തു റിയാല്‍ നഷ്ട്ടപെട്ട ദേഷ്യത്തില്‍ മൊബൈല്‍ ഫോണിനെ പഴയ സ്ഥാനത് തന്നെ  വെച്ചിട്ട് , മൂക്ക് കൊണ്ട് ഒന്ന് വട്ടം പിടിച്ചപ്പോള്‍ വന്നതോ? ഗട്ടര്‍ വെള്ളത്തിന്റെ വൃത്തികെട്ട വാസന  ഇതിനെയാണല്ലോ? പ്രിയ എയുത്തുകാര്‍  സ്വര്‍ണത്തിന്‍റെ ഗണ്ഡം എന്ന് വിശേഷിപിച്ചത് . 
ഇപ്പോള്‍ എനിക്ക് ഒരു കാര്യം പുടികിട്ടി.
 മഴക്ക് ഗട്ടരിന്‍റെ ഗന്ധമാണെന്നും ഇവരാരും മഴ കണ്ടിന്ട്ടില്ല എന്നും.
 പാവങ്ങള്‍ എന്തെക്കയോ? പറയുന്നു .
അപ്പോയാണ് വേറെ ഒരുത്തന്‍ പറയുന്നത് ബാല്യ കാലത്തില്‍ കൊണ്ട മഴ യുടെ പോരിശ....!
 അന്ന് ഇവനൊക്കെ മഴ കൊണ്ട് പണി പിടിച്ചു വിറച്ചു കിടന്നപ്പോള്‍, പാണ്ടി 'പലിശക്കാരന്‍റെ' അടുത്ത് നിന്ന് വട്ടിക്ക് കാശു തൊട്ടടുത്തുള്ള ആര്യ വൈദ്യ ശാലയില്‍ നിന്ന് 'കൊമ്പന്‍ ജാതി ഗുളിക' വാങ്ങി കൊടുത്ത കഥ ഇവരുടെ ഒക്കെ  രക്ഷിതാകള്‍  പറയുന്നത് കേട്ടിട്ട് ഭൂമീ ദേവിയുടെ സങ്കടം പേമാരി പോലെ പെയ്തത് ഞാന്‍ എത്ര കണ്ടതാ ...


ഇത് എഴുതി കഴിഞ്ഞു  ഗ്രൂപ്പിലേക്ക് നോക്കുമ്പോള്‍  അവിടെയും മഴ സൃഷ്ടി കളുടെ പ്രളയം ........
പ്രിയ സഹോദരങ്ങളേ .. ഞാനാരെയും വേദനിപ്പിക്കാന്‍ അല്ല ഇതെയുതിയത് ചുമ്മാ ഒരു വേളയിലേ ചര്‍ച്ച  ഞാന്‍ എന്‍റെ ശൈലിയില്‍ പറഞ്ഞു എന്ന് മാത്രം നിങ്ങള്‍ അനുഗ്രഹിച്ചാലും  ശപിചാലും എനിക്ക് നോ പ്രോബ്ലും ....

26 അഭിപ്രായങ്ങൾ:

  1. ഇന്നെല്ലായിടത്തും മഴയാണല്ലോ കൂട്ടരേ...
    അഞ്ചു പറയുന്നതും, വര്‍ഷ പഞ്ചമി പറയുന്നതും എല്ലാം മഴ തന്നെ...!! ദേ ഇപ്പോള്‍ ഇവനും ..!

    എന്നാല്‍, ഈ മഴയില്‍ ഞാന്‍ ഒളിച്ചു പോയി. അതാണ്‌ എന്റെ സങ്കടം. എല്ലാം സംസ്കരിച്ചെടുക്കുന്ന ആഴിയിലേക്കുള്ള ഒഴുക്കാണ് ഇതെങ്കില്‍... സന്തോഷവും..!!!

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ഇതു കൊള്ളാലോ .. അപ്പോള്‍ മഴക്ക് നാട്ടിലെ ചീഞ്ഞ മത്തിയുടെ മണവും ഇവിടെ ജിദ്ദയിലെ നിറഞ്ഞൊഴുകുന്ന ഗട്ടറിന്‍റെ മണവും തന്നയാ അല്ലെ...
    സ്വര്‍ണത്തിന്‍റെ സുഗന്ധം മഴക്ക് വരുമ്പോള്‍ അതു ചീഞ്ഞ മത്തിയുടെതു തന്നെ ഹ ഹ ഹ....

    എനിക്ക് വയ്യ... എന്നെ അങ്ങട്ട് കൊല്ല് ...
    മഴയെ പ്രണയിക്കുന്നവര്‍ എഴുതുന്ന മഴയുടെ സുഗന്ധം മാത്രമേ ഇതുവരെ വായിച്ചിട്ടുള്ളൂ . മഴക്കുള്ള ദുര്‍ഗന്ധം എന്താണെന്ന് ഇവിടെ വരച്ചുകാട്ടി ...

    അഭിനന്ദനങ്ങള്‍ ....:)

    ( ഇതു നര്‍മ്മമായി തന്നെ എല്ലാവരും കാണും എന്ന് വിശ്വസിക്കാം അല്ലെ )

    മറുപടിഇല്ലാതാക്കൂ
  4. പോസ്റ്റ്‌ പതിവ് ഫോമില്‍ എത്തിയില്ല എന്നത് ഇഷ്ടം കൊണ്ടൊരു അഭിപ്രായം മാത്രം.
    നാമൂസിന്റെ കമ്മന്റിനു നല്ല രസകരം.

    മറുപടിഇല്ലാതാക്കൂ
  5. ചാറ്റല്‍ മഴയില്‍ ചാറ്റിയ എനിക്ക് പനി പിടിച്ചു...ഇനി chaattaan ഞാനില്ല....

    നന്നേ ബോധിച്ചു .... ഇത്ര വേഗം ഇത് പോസ്റ്റ്‌ ആക്കുമെന്ന് കരുതിയില്ല....

    എഡിട്ടരോട് complaint പറയട്ടെ ഗ്രൂപ്പില്‍ chaattan പോലും പറ്റില്ല എന്ന് .....

    മറുപടിഇല്ലാതാക്കൂ
  6. മഴയ്ക്ക്‌ ഓരോ നിമിഷവും രുചി മാറുംഅത് ആസ്വാദനം പോലെയിരിക്കും എന്തേ?..കൃഷിയിടം ഉള്ളവന്നു മഴ കണ്ണീര്‍ ആയിരിക്കും ചിലപ്പോള്‍ ..ചിലപ്പോള്‍ സന്തോഷവും..പ്രേമിക്കുന്നവന്നു മഴ ഒരു സംഗീതം പോലെ തഴുകി തലോടുന്ന ഒരു അനുഭൂതിയും..കൊച്ചിയിലെ നഗരത്തിന്റെ മഴയ്ക്ക് ഗട്ടരിന്റെ നാറ്റവും എന്റെ നാട്ടിലെ ഗ്രാമത്തിലെ ആ മഴയ്ക്ക് ഓര്‍മകളുടെ കുളിര്‍മയും ആണ് ..അത് കൊണ്ട് ഇനിയും മഴകള്‍ പെയ്യട്ടെ എന്തേ?..

    മറുപടിഇല്ലാതാക്കൂ
  7. കൊമ്പാ നീ എന്റെ വമ്പത്തരം പമ്പ കടത്തിയല്ലോ!
    എന്റെ ക്യാമറയില്‍ മെമ്മറിയും ഫ്ലാഷും ബാറ്ററിയുമൊന്നുമില്ലെന്ന രഹസ്യം കൊമ്പന്‍ മണത്തറിഞ്ഞു പോയല്ലോ!

    ത്രെഡുകള്‍ വരുന്ന ഓരോ വഴിയേ!!!
    പുതുവല്‍സരാശംസകളോടെ............

    മറുപടിഇല്ലാതാക്കൂ
  8. മഴ പെയ്യാന്‍ തുടങ്ങിയപ്പോഴേ ഉറപ്പിച്ചതാ ഇന്ന് ബ്ലോഗിലും മഴ്യാകുമെന്നു. പക്ഷെ 'കൊബനാതി' മഴ ഞാന്‍ ആദ്യ കേള്‍ക്കുന്നതും കാണുന്നതും.. മഴയ്ക്ക് പെയ്തു പോയാല്‍ മതി..കമെന്റിടാന്‍ വേറെ ആളുകള്‍ വരുമല്ലോ..
    ആളുണ്ടല്ലോ..
    നന്നായിട്ടോ..

    മറുപടിഇല്ലാതാക്കൂ
  9. അല്പം ധ്ര്തി പിടിച്ച് എഴുതിയെന്നു തോന്നിയതൊഴിച്ചാല്‍ സ്ഥിരം കൊമ്പന്‍ ശൈലിതന്നെ. വിഷയവും അവതരണവും നല്ലത്.

    മറുപടിഇല്ലാതാക്കൂ
  10. മഴയുടെ കൊമ്പന്‍ വേര്‍ഷന്‍!!! പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. അടച്ചിട്ട മുറിയില്‍ ഇരുന്നു മഴ നനയുന്നെത് ഇത് പോലുള്ള പോസ്റ്റുകള്‍ വായിക്കുംപോലാണ് ....കഴിഞ്ഞ ഒരാഴ്ചയായി ഗ്രൂപ്പില്‍ എല്ലാവരും തന്നെ നല്ലവണ്ണം മഴ നനഞ്ഞിട്ടുണ്ട് ...ഒരു ക്ലിനിക് തുടങ്ങേണ്ടി വരുമോ എന്തോ ...:)

    പോസ്റ്റ്‌ വായിച്ചു ..അടുക്കും ചിട്ടയും ഇല്ലെങ്കിലും അതിനുമുണ്ടൊരു ഭംഗി ...എഴുതുക ..വീണ്ടും :)

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. ആചാര്യൻ പറഞ്ഞത് പോലെ മഴക്ക് പല ഗന്ധമാ.. കുറെ കാലത്തിനു ശേഷം മഴ കാണുന്ന എന്നെ പോലുള്ള വർക്ക് മഴ എല്ലാമെല്ലാമാണ്. അതിൽ സംഗീതമുണ്ട്.. പുലരിയിൽ പെയ്യുന്ന മഴയിൽ നമുക്ക് താളമേളങ്ങൾ കേൾക്കാം.. രാത്രി മഴ സംഗീത സാന്ദ്രമായിരിക്കും,
    വേനൽ മഴ കുളിർ തെന്നലായി നമ്മെ തഴുകി കടന്നു പോകും, ചാറ്റൽ മഴ ആസ്വദിച്ചാൽ അതൊരു സങ്കീർത്തനം പോലെ.ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ മഴ... ചോർന്നൊലിക്കുന്ന വീടുകളിൽ അതൊരു കണ്ണീർ മഴയാകും...എന്റെ നാട്ടിലെ മഴ എന്റെ മനസ്സിൽ കുളിരു പെയ്യുന്ന എന്തൊക്കെയോ ആണ്.... അത് വർണ്ണനക്കപ്പുറത്താണ്.

    മറുപടിഇല്ലാതാക്കൂ
  14. കൂമ്പന്ടെ ചോട്ടിലെ കൂമ്പുള്ള വമ്പാ ..
    കൊമ്പുണ്ട്, കൂമ്പുണ്ട്. ഇത്തിരി വീമ്പുണ്ട്
    ഒത്തിരി കാമ്പുണ്ട്,
    കൊമ്പന്‍ വമ്പന് എമ്പാടും ആശംസള്

    മറുപടിഇല്ലാതാക്കൂ
  15. മഴ വ്യത്യസ്തമായി പറഞ്ഞു. interesting.

    മറുപടിഇല്ലാതാക്കൂ
  16. നന്നായിരിക്കുന്നു .
    നവവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. കൊമ്പാ ശ്രിഷ്ടികളുടെ പെരുമഴ തന്നെ ഊണ്ടാവട്ടെ ... അതെല്ലാം മികച്ചവയുമാകട്ടെ കൊമ്പന്‍റെ പോലെ ...........

    മറുപടിഇല്ലാതാക്കൂ
  18. ഇപ്പോഴും ആരും അറിയാതെ പോകുന്ന ഒരു സത്യം ഉണ്ട്...

    ഗള്‍ഫില്‍ മഴപെയ്തു എന്നാല്‍ ഗള്‍ഫ്‌ നശിച്ചു എന്നതാണ് അര്‍ത്ഥം..

    ജലം ആയാലും തീ ആയാലും അതികമായാല്‍ അമൃതും വിഷം....

    പടച്ചോനെ... ഇപ്രാവശ്യം അബുദാബിയെ മഴയാല്‍ പരീക്ഷിക്കല്ലേ!!!..

    മറുപടിഇല്ലാതാക്കൂ
  19. രാത്രി മഴയുവതിയാം ഭൃന്തിയെ പോലെ ചിരിച്ചും നിര്‍ത്താതെ പിറുപിറുത്തും................
    നന്‍റെ ഭാവന വേറെതലത്തില്‍ പോയി

    മറുപടിഇല്ലാതാക്കൂ
  20. ഈ പറഞ്ഞതൊക്കെ ശെരി തന്നെ,,

    എന്നാലും ഇവിടെ എനിക്കരികില്‍ പെയ്യുന്ന മഴയ്ക്ക് ആദ്യം പുതുമണ്ണിന്‍റെ മണം,,പിന്നെ കിളിര്‍ത്തു വരുന്ന പുല്‍നാമ്പിന്‍റെ മണം,,അത് കഴിഞ്ഞു കമ്മ്യുണിസ്റ്റപ്പയുടെ മണം,,പിന്നെ വെട്ടുകല്ല് മതിലിലെ പായലിന്‍റെ,,പൂത്ത മാവിന്‍റെ,,കണ്ണി മാങ്ങയുടെ ,,ചീഞ്ഞ പറങ്കി മാങ്ങയുടെ,,പാടവരമ്പിലെ മാങ്ങാറിയുടെ,,പിന്നെ പാടത്തെ ചേറിന്‍റെ,, ഇങ്ങനെ എത്രയോ മണങ്ങളുടെ കലവറയാണ് എന്‍റെ മഴ!!

    മറുപടിഇല്ലാതാക്കൂ
  21. എളയോടന്‍പറഞ്ഞപോലെ
    “കൊമ്പനാദിമഴ”മണം
    വമ്പനായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  22. ഒരു ദിവസം മഴ നീണ്ടാല്‍ എല്ലാരും പറയും “ നശിച്ച മഴ”

    മറുപടിഇല്ലാതാക്കൂ
  23. അതെ. കൂടുതല്‍ കവിതകളിലും നിറഞ്ഞൊഴുകുന്നത് മഴയാണെന്ന് തോന്നുന്നു. മഴയുടെ സൌന്ദര്യവും, മണവും അതനുഭവിക്കുന്നവരുടെ സാഹചര്യവും, സന്ദര്‍ഭവുമനുസരിച്ചാണ്.

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...