ശനിയാഴ്‌ച, ഡിസംബർ 25

ക്രിസ്മസിന് അടപ്പ് തെറിച്ച കുപ്പികള്‍ക്ക് സ്തുതി ,,,,,,,,,,,,,,,,,,,,,,,,,

മലയാളത്തിന്റെയ് മലര്‍ വാടിയിലെ മലര്‍ മൊട്ടുകളേ.....
ആഗോള ബൂഗോള ജനത ക്രിസ്മസ് ആഘോഷ തിമര്‍പ്പില്‍ മതി മറന്നു മത്താ പൂത്തിരി കത്തിക്കുമ്പോള്‍ ...
മതാവിന്റെയ് പ്രിയ പുത്രന്റെയ് ജന്മത്തില്‍ ഈ ഉള്ളവനും സന്തോഷിക്കണമെന്ന , അത്യാഗ്രഹ  ആഗ്രഹത്തോടെയ് പ്രവാസത്തിന്റെയ് കാരാഗ്രഹത്തില്‍ കരഞ്ഞ കണ്ണുമായി കടലിന്റെ അക്കരക്ക് കാത് കൂര്പിച്ചു ഒന്ന് വിളിച്ചപ്പോള്‍ ഖല്ബിനേ ഞെട്ടിക്കുന്ന വാക്കുകള്‍ കേട്ട ഞാന്‍ നേരേ എന്റെ തൂലിക എടുത്ത്, നാല് കുടച്ചില്‍ കുടഞ്ഞു കട്ട പിടച്ച മഷി ഇളക്കി എടുത്തു എഴുതുന്ന ഈ
വരികള്‍ നിങ്ങളെ വേദനിപ്പിചാലും ബോറടിപ്പിചാലും എനിക്ക് ഒരു പ്രശ്നവും ഇല്ല .
കാരണം, എന്‍റെ ഹൃദയവും നട്ടെല്ലും പണ്ടേ പെണ്ണും പിള്ള പണയത്തില്‍ എടുത്തിരിക്കുന്നു .


    അയ്യോപാവത്തിന്‍റെ കൂതറ കുലജാത കൂട്ടുക്കാരെല്ലാം ഇന്ന് കട്ട തൈരും പുളിമോരും  ചാണാ പുളിയും തേടി അലയുകയാണ് ഇന്നലെ പുണ്യം പൂത്ത രാത്രിയില് ‍അടിച്ച കുതിര റമ്മിന്‍റെ കെട്ട് ഇറങ്ങാന്‍  പുളിയുള്ള എന്ത് പണ്ടാരെങ്കിലും  അണ്ണാക്കിലേക്ക്  കമിഴ്ത്തണം. എന്ന ലകഷ്യ ത്തോടെയ് പരക്കം പാഞ്ഞു പമ്പരം ചുറ്റുകയാണെന്ന് കേട്ടപ്പോള്‍ ഈ ഉള്ളവന്‍റെ ഉള്ളിലും ഒരു ഉള്ളിയോളം തീ കണ്ടു എന്ന് ആ സമയം എന്‍റെ കൂടെ സൈബര്‍ ചാറ്റ് നടത്തിയിരുന്ന 'സബ്രീന 'കണ്ടത്രേ....!
എന്റെ പതിനെട്ടിന്‍റെ പടിവാതില്‍ ചവിട്ടി പൊളിച്ചു ജീവിതത്തിലേക്ക് എടുത്തു ചാടി വന്ന കാലം മുതല്‍  നമ്മുടെ ഉണ്ണികുട്ടന്‍റെ പുണ്യമാക്കപെട്ട തിരുപ്പിറവികല്‍  എല്ലാം കുതിര റമ്മിന്‍റെ അകമ്പടിയോടു കൂടി ആഘോഷിക്കുന്ന എന്നെയോ? വട്ടം കൂട്ടി പിരിവെടുത്ത് പട്ട അടിക്കുന്ന എന്‍റെ കൂട്ടാളി കൌമാരങ്ങളെയോ? നിങ്ങള്‍ കുറ്റപെടുത്തിയിട്ടു കാര്യമില്ല .


എന്ന് പറയുമ്പോള്‍, എന്നെ 'തീവ്രവാദി' ആക്കി കള്ളകേസെടുത്ത് ജയിലില്‍ അടക്കാന്‍ മേലാളന്‍മാര്‍ക്ക് കൈകൂലി കൊടുത്ത് വെറുതേ സ്വന്തം കെട്ടിയോള്‍ കുഞ്ഞിപാത്തുവിന്റെ ചിരവക്കടി വാങ്ങണ്ട !
 ഇന്ന് , മാമല മലയാളനാട് മദ്യപാന മദ്യ നാട് ആയി മാറിയിട്ടുണ്ട് എന്നത് തുണിയില്ലാത്ത(നഗ്ന ) സത്യമാണെന്ന് സകലമാന അണ്ടന്‍ അടകോടന്‍ ചെമ്മാന്‍ ചെരുപ്പുകുത്തി കുചേല കുബേരര്‍ക്കും മദ്യം (വെള്ളം) പോലെ അറിയാം എന്നത് ഒരു മദ്യ സത്യം ആണ് .


മലയാള നാട്ടില്‍ ഇന്ന് മദ്യം ഒഴിച്ചു കൂടാനാവാത്ത സന്തോഷ ദുഃഖങ്ങള്‍ ഇല്ല. ജനിച്ചാലും മരിച്ചാലും ജയിച്ചാലും തോറ്റാലും നിക്കാഹു ചൊല്ലിയാലും മൊഴി ചൊല്ലിയാലും താലി കെട്ടിയാലും പൊട്ടിയാലും തുടങ്ങി, ഈ ഉള്ളവന്‍റെ ആരാദ്ധ്യ കവി 'അയ്യപ്പന് ' ഭാവന വരാന്‍ വരെ മദ്യമെന്ന മധുച്ചഷകത്തിന്‍റെ പാനം പീനം ചെയ്യണം എന്നത് നിര്‍ബന്ദമാണല്ലോ ?


അപ്പോള്‍ പിന്നേ , മദ്യത്തെ നമ്മള്‍ സ്തുതിക്കുക!എന്നല്ലതെ എന്താ ചെയ്യുക ?


അതുകൊണ്ട് അനന്ത കോടി ബീറേജ ബ്രാന്‍ഡ്‌കളെ...... ജാതിക്ക കശുമാങ്ങ നെല്ലിക്ക കക്കരിക്ക കോവക്ക  കോയാക്ക വാറ്റുകളെ...... നിങ്ങള്‍ക്ക് പിതാവിന്റെയും പുത്രന്റെയും അയ്യോപവത്തിന്റെയും നാമത്തില്‍ സ്തുതി...... സ്തുതി.............  സ്തുതി..................

22 അഭിപ്രായങ്ങൾ:

  1. എന്റെ പൊന്നയ്യോപാവം നീ എന്നെങ്ങട് കൊല്ലൂ..... എന്തരായാലും നീ നട്ടെല്ലു പണയപ്പെടുത്തിയത് നന്നായി... അവളുടെ കയ്യിന്നു തല്ലു കിട്ടുന്നത് കുറഞ്ഞ് കിട്ടുമല്ലൊ...

    മറുപടിഇല്ലാതാക്കൂ
  2. പുതിയ ടെമ്പ്ലേറ്റ് കൊള്ളാം. നല്ല പുരോഗതി ഉണ്ട്. കൂടുതല്‍ എഴുതൂ..

    മറുപടിഇല്ലാതാക്കൂ
  3. നീ പാനം ചെയ്യുന്ന 'നരക തീര്‍ത്ഥം'ത്രിഗുണ ഗണത്തില്‍ പെടുന്നവയാണ് അല്ലെ...?

    മറുപടിഇല്ലാതാക്കൂ
  4. മദ്യത്തില്‍ മുങ്ങി കുളിച്ച ദൈവത്തിന്റെ സ്വന്തം നാട്.

    "ജനിച്ചാലും മരിച്ചാലും ജയിച്ചാലും തോറ്റാലും നിക്കാഹു ചൊല്ലിയാലും മൊഴി ചൊല്ലിയാലും താലി കെട്ടിയാലും പൊട്ടിയാലും തുടങ്ങി, ഈ ഉള്ളവന്‍റെ ആരാദ്ധ്യ കവി 'അയ്യപ്പന് ' ഭാവന വരാന്‍ വരെ മദ്യമെന്ന മധുച്ചഷകത്തിന്‍റെ പാനം പീനം ചെയ്യണം എന്നത് നിര്‍ബന്ധമാണല്ലോ?"

    നിങ്ങള്‍ പറഞ്ഞ ഈ കാര്യങ്ങള്‍ തന്നെ ഇവിടെ നടക്കുന്നത്..

    മദ്യമില്ലാതെ ഒരു ക്രിസ്ത്മസ് പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ജ്ജ് ആരാ! സുല്‍ത്താനാ? ബേപ്പൂര് സുല്‍ത്താന്‍? നല്ല ശൈലി. ഇഷ്ടമായി. സത്യം പറയാന്‍ ബഷിറിന്റെ ശൈലിയോളം ശക്തമല്ല മറൊന്നും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  6. മലയാള നാട്ടില്‍ ഇന്ന് മദ്യം ഒഴിച്ചു കൂടാനാവാത്ത സന്തോഷ ദുഃഖങ്ങള്‍ ഇല്ല. ജനിച്ചാലും മരിച്ചാലും ജയിച്ചാലും തോറ്റാലും നിക്കാഹു ചൊല്ലിയാലും മൊഴി ചൊല്ലിയാലും താലി കെട്ടിയാലും പൊട്ടിയാലും തുടങ്ങി,എല്ലാത്തിനും അത് വേണം അല്ലെ...നന്നായിട്ടുണ്ട് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  7. ഒരല്പം അകത്തു ചെന്നാലേ കമന്റിടാന്‍ ഒരു സുഖമുള്ളൂ ..........

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. ഇതൊക്കെ സഹിക്കാം ഈയടയ്യ്ക്കു , മലയാള മനോരമയില്‍ വന്ന വാര്‍ത്ത വായിച്ചു ഞെട്ടിയവരാണ് നമ്മള്‍ . ഒന്നുമില്ല എട്ടിലും ഏഴിലും പഠിക്കുന്ന പൈതങ്ങള്‍ വരെ മദ്യത്തില്‍ ആറാടുന്നു ." ജീവിതം മടുത്തു പോലും "

    മറുപടിഇല്ലാതാക്കൂ
  10. ഹഹ ഇന്നു മലയാളിക്കു എന്തിനും വേണം മദ്യം ... കേരളത്തിലെ ബീവറെജസു കോര്‍പ്പറേഷനാണു എല്ലാ എണ്ണക്കമ്പനികളെക്കാളും നികുതിയിനത്തില്‍ പണം കേരളാ ഖജനാവിലേക്കു നല്‍കിയേ... അഖില കേരളാ കൂടിയന്മാരേ നമോവാഗം ... ശൈലിക്കു ഒരു പുതുമ ഉണ്ടു....

    മറുപടിഇല്ലാതാക്കൂ
  11. ഇതും അൽ‌പ്പം അകത്തു ചെന്നപ്പോൾ പുറത്തേക്കു വന്നതാണോ എന്നൊരു തോന്നൽ .. പുളിയുള്ളതൊന്നും കിട്ടിയില്ലെ? നല്ല ജോറായിട്ടുണ്ട് ഈ അടപ്പ് തെറിച്ച കുപ്പിയിൽ നിന്നും വന്നത്.. കേരളം പുരോഗതിലേക്ക് ... ആടിയുലഞ്ഞു അങ്ങിനെ പോകുകയാ...

    മറുപടിഇല്ലാതാക്കൂ
  12. എന്തുപറയാനാ കുടിക്കുന്നവര്‍ കുടിച്ച് ചാവട്ടെ .. മദ്യദുരന്തത്തില്‍ മരിച്ചാലും സര്‍ക്കാരില്‍ നിന്ന് കാശ് കിട്ടും .. പിന്നെ എന്താ... പ്രശ്നം .. ആര്‍ക്കാ പ്രശ്നം .. ഹല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ
  13. 'അയ്യോ പാവം (ഞാന്‍ ) '..ഇതിനെക്കുറിച് പറയാന്‍ ഞാന്‍ ആരുമല്ല ....
    സൊ.... നോ കമന്റ്സ് !!!!!
    പുതുവത്സരാശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  14. മറ്റൊന്നിനും മുന്നിലെത്തിയില്ലെങ്കിലും മലയാളികള്‍ ഇന്ന് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് ഈ ഒരു കാര്യത്തിലാണ്.

    എഴുത്ത് നന്നായി കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  15. പോസ്റ്റ്‌ കൊള്ളാം, ടെമ്പ്ലേറ്റ് ഉഷാര്‍ , ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാന്‍ മറന്നതോ ?അതോ അല്പം ....
    ഭാവുകങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  16. ഇന്നലെ പതിവ് തെറ്റിച്ചു ബിവറേജ് ക്യൂവിലും തല്ലുണ്ടായി കൊല്ലത്ത്.മലയാളികള്‍ അച്ചടക്കത്തോടെ നില്‍ക്കുന്ന ഏക സ്ഥലം എന്ന പേര് ബിവറേജ് ക്യൂവിനും നഷ്ടമാകുന്നു

    മറുപടിഇല്ലാതാക്കൂ
  17. കാണാന്‍ വൈകിയ കൊമ്പന്റെ പോസ്റ്റ്‌ ,,,,, ഈ ശൈലി കൊള്ളാം ,

    മറുപടിഇല്ലാതാക്കൂ
  18. മദ്യമൊഴിച്ച് എന്തും കഴിക്കാമെന്നാണല്ലോ.. ആയിക്കോട്ടേ...
    മുപ്പതിനുതന്നെ ക്യൂവിൽ നിന്നേക്കാം.

    മറുപടിഇല്ലാതാക്കൂ
  19. ബീവറേജിനും, കൊമ്പനും സ്തുതിയായിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  20. മദ്യമൊഴിച്ച് എന്തും കഴിക്കാമെന്നാണ്. മദ്യം ഒഴിച്ചുകൂടാനാവാത്തൊരു വിഭവമായ് മാറിക്കഴിഞ്ഞു...

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...