തിങ്കളാഴ്‌ച, ഫെബ്രുവരി 10

കല്ല്‌

കല്ല്‌ 
ശിലായുഗത്തോളം 
പഴക്കമുണ്ടത്രേ 
അല്ല അതിനും മുമ്പേ 

ഉള്ള ആയുധം 
അളന്നു മുറിച്ചു 
വെട്ടി എടുത്ത 
ചെങ്കല്ലില്‍ ആണ് 
കുഞ്ഞുകിടാങ്ങൾ  തന്‍ 
കുഞ്ഞു വയറിനു 
അച്ഛന്‍ രൂപം നല്‍കിയത്
പൊട്ടാസിട്ടു എട്ടു നിലയില്‍
പൊട്ടിച്ച കല്ലില്‍
ഇരുമ്പുകൂടം കൊണ്ട്
ദാരിദ്ര്യത്തെ മര്‍ദ്ദിച്ചാ...
ചേട്ടന്‍ അച്ഛന് മരുന്നും
അനിയന്‍ കുട്ടിക്ക് അന്നവും തന്നത്
ശത്രു ആദ്യം ഉന്നം വെച്ചെറിഞ്ഞ
ആയുധവും കല്ല്‌
ലാത്തയും ഉസ്സയും മനാത്തയും
മുതല്‍ മുത്തി കറുപ്പിച്ച
ഹജറുല്‍ അസ് വദു വരെ കല്ല്‌
മനസ്സില്‍ തീര്‍ത്ത ദൈവങ്ങളെ
മണ്ണില്‍ പ്രതിഷ്ഠിച്ചതും കല്ലില്‍
കോടികള്‍ കൊണ്ട്സ്ഫടികമായി
വെട്ടി തിളങ്ങുന്നതും കല്ല്‌
നല്ല വൈഡൂര്യക്കല്ല്
ഇല്ലാ പെണ്ണിന്‍റെ മൂക്കിലും
കാതിലും സ്വപ്നമായി
മിന്നിയതും ഈ കല്ല്‌ തന്നെ
നാഗരാജൻ കാവലിരിക്കുന്ന
മാണിക്യക്കല്ലും കല്ല്‌ തന്നെ
പ്രണയവും ജീവിതവും
പകുത്തവള്‍ പലവുരു
പറഞ്ഞതും കല്ലിനെക്കുറിച്ചാ
മനുഷ്യാ, നിങ്ങളുടെ ഹൃദയം
കല്ലാണെന്നു
അമ്മിക്കല്ലും അരകല്ലും
ആട്ടുകല്ലും അലക്കുകല്ലും
വേദന നല്കും മൂത്രകല്ലും
തീര്ന്നില്ല അവസാനമായി
നാട്ടിയ നിരത്തിയ സ്മാരക ശിലയും
കല്ലുതന്നെ കല്ല്...!

LinkWithin

Related Posts Plugin for WordPress, Blogger...