ബുധനാഴ്‌ച, ജൂലൈ 11

പ്രഭാതം വിരിയിച്ച പൂമൊട്ട്...
കിഴക്കന്‍ കുന്നുകള്‍ക്ക് മുകളില്‍ സൂര്യ ഭഗവാന്‍ എഴുന്നള്ളത്തിനു ഒരുങ്ങിക്കൊണ്ട് വര്‍ണ ശബളിമയില്‍ പൊതിഞ്ഞു  നില്‍ക്കുകയാണ്. ഇന്നലെ രാത്രിയാണ്  ഹനീഫ  നീണ്ടൊരു  ഇടവേളക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. ദീര്‍ഘ യാത്രയുടെ  ആലസ്യം  ശരീരത്തെ നന്നായി അലട്ടിയിരുന്നു. കിടന്നപ്പോള്‍ തന്നെ  മനസ്സില്‍ കരുതിയതാണ്  നാളെ കുറെ വൈകി എണീറ്റാല്‍ മതി.
ലക്ഷ്യമുള്ളതും  ഇല്ലാത്തതുമായ ജീവിത തേരോട്ടത്തിന് പടച്ച തമ്പുരാന്‍ ഉദയാസ്തമയങ്ങള്‍  കൊണ്ട് നിജപെടുത്തിയ സമയസൂചിക തികയാത്ത ഉത്തരാധുനികതയുടെ ആക്രാന്തയുഗത്തില്‍  സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതു  മുതലുള്ള ശീലമാണ്‌   ഉറങ്ങുന്നതിനു മുമ്പ്    മൊബൈല്‍ എടുത്ത് എണീക്കാനുള്ള  അലാറം   ക്രമീകരിച്ചു വെക്കുന്ന പതിവ്   ….ഇനി കുറച്ചു ദിവസമെങ്കിലും  അലാറം    എന്നെ ശല്യപ്പെടുത്തില്ല  സുഖ നിദ്രയില്‍ സുന്ദര സ്വപ്നങ്ങളും കണ്ടു  ആസനത്തില്‍ വെയിലടിക്കും വരെ ഉറങ്ങാമെന്ന് മനസ്സാ നിശ്ചയിച്ചു  കിടന്നതാ  …

പക്ഷേ   ആറ്റു നോറ്റുമ്മ  വറ്റ് കൊടുത്തു വളര്‍ത്തുന്ന  കോഴി കൂടിലെ  പുരുഷ കേസരിയുടെ  കൂവി വെളുപ്പിക്കലില്‍   പ്രപഞ്ചം ആകെ  ഉണര്‍ന്നു … കൂടെ അവനും
പ്രഭാത കിരണങ്ങള്‍ മഞ്ഞു തുള്ളിയെ പൊന്നാക്കി മാറ്റുന്ന സുപ്രഭാതം..  ഇപ്പോള്‍ പ്രകൃതിക്ക്  ഈറനണിഞ്ഞു വരുന്നൊരു കന്യകയുടെ ശേലാണ്  സുന്ദരികളെ വായ്‌ നോക്കാന്‍ കൊതിക്കുന്ന   കൌമാര കിരണങ്ങള്‍ പ്രശാന്ത സുന്ദര  പ്രഭാതത്തെ ആസ്വദിക്കാന്‍ പതുക്കെ റോഡിലേക്കിറങ്ങി  .
ഈ ചെറിയ ഇടവേള  ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്  മാറാതെ നില്‍ക്കുന്നത്    പോക്കര്‍ക്കയുടെ  ചായമക്കാനി മാത്രം പഴയ പടി തന്നെ  തടുക്ക്‌ മേഞ്ഞു  മറച്ചുണ്ടാക്കിയ ആ ഓല ഷെഡ്‌   ഗ്രാമ വാസികളുടെ പ്രിഷ്ട താപം ഏറ്റുവാങ്ങി കരി പിടിച്ചു കരിഞ്ഞു പോയ  ബഞ്ചുകള്‍ .  പോരാത്തത്തിനു   സാഗറില്‍ കളിക്കുന്ന  എ പടത്തിന്‍റെ  പോസ്റ്ററും  അതില്‍ മുലക്കച്ച കെട്ടി  ആമ്പിയര്‍ ഇല്ലാത്ത കെള വന്‍സിനെ കൊതിപ്പിക്കുന്ന  ’ഷക്കീല’യുമടക്കം ഒന്നിനും മാറ്റമില്ല
പോക്കര്‍ക്ക  കൊക്കിയും കുരച്ചും  ഈര്‍ച്ച പൊടി അടുപ്പില്‍  തീക്കൂട്ടാന്‍  ഉള്ള ശ്രമത്തിലാണ് . ഒന്ന് മുരടനക്കി ഹനീഫ  വിളിച്ചു 
“പോകര്‍ക്കാ …..”
ഏതു മുരടനാ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് എന്ന മുഖ ഭാവത്തോടെയാണു മൂപ്പര്‍  തിരിഞ്ഞു നോക്കിയതെങ്കിലും  ഹനീഫയെ കണ്ടതും   പ്രശാന്ത സുന്ദരമായ അഞ്ചരക്കഴഞ്ചു പുഞ്ചിരി ചുണ്ടില്‍ ഫിറ്റു ചെയ്തു ചോദിച്ചു 
ഹല്ല..!  ആരിത്……….
  ഇജ്ജു എപ്പളാടാ പഹയാ… വന്നു ചാടിയത് !
  വിശേഷങ്ങള്‍ പരസ്പ്പരം പങ്കു വയ്ക്കുംപോഴേ യ്ക്കും  സമാവര്‍ തിളച്ചു . പതിവ് ചിരിയോടെ പോക്കര്‍ക്ക സുലൈമാനി നീട്ടി ചോദിച്ചു:
”  അല്ല അനക്കിപ്പം ഞമ്മളെ സുലൈമാനി പുടിച്ചോ? ഇജ്ജോക്കെ  ഇപ്പൊ  വല്യ സുജായി ആയില്ലടോ …..?
ഹനീഫയുടെ  മുഖത്തേക്ക്  നോക്കിയാണ് പോക്കര്‍ക്ക അങ്ങനെ ചോദിച്ചത് . എങ്കിലും  ആചോദ്യം കൊണ്ടത് അവന്‍റെ   ഓര്‍മയിലെ  ബാല്യത്തിലേക്കായിരുന്നു വാപ്പയുടെ കയ്യില്‍ തൂങ്ങി  വന്നു പോക്കര്‍ക്കയുടെ ചായ ഒരു പാട് കുടിച്ചിട്ടുണ്ട്  അതൊക്കെ ഒരു ഹരമായിരുന്നു .വീട്ടിലെ ശര്‍ക്കര ചായയെക്കാള്‍ ഇഷ്ടം പോക്കര്‍ക്കയുടെ ഈ പഞ്ചസാര ചായ ആയിരുന്നു അന്നൊക്കെ വീട്ടില്‍ കുട്ടികള്‍ക്ക് എല്ലാവര്ക്കും ശര്‍ക്കര ചായയും വാപ്പാക്ക് മാത്രം പഞ്ചസാര ചായയുമാണ്  പോക്കര്‍ക്ക യുടെ  സമാവറിന്‍റെ  മുകളില്‍  അടിഭാഗം വ്യാസം കുറഞ്ഞ കപ്പില്‍  ഇട്ടു വെച്ച ക കറുത്തിരുണ്ട  സഞ്ചിയിലൂടെ പുറത്തേക്ക്  ഗമിച്ചു  പോക്കാര്‍ക്കയുടെ  തലവഴി പ്രദക്ഷിണം വെച്ച് തകര പാട്ടയില്‍ ട്ര്ര്ര്‍  …. എന്ന ശബ്ദത്തോടെ വീണു  കുപ്പി ഗ്ലാസ്സില്‍  പതയോട്  കൂടി തരുന്ന   ആചായയുടെ  പോരിശ  അന്ന് ഉമ്മാനോട്  എത്ര പറഞ്ഞിട്ടുണ്ട് ഒരു നിമിഷം  എല്ലാം ഇന്നലെ കഴിഞ്ഞത്  പോലെ മനസ്സില്‍  ഭൂത കാലം മിന്നി മറഞ്ഞു !
“ന്‍റെ പോന്നു പോക്കരാക്ക  ഇങ്ങളെന്താ കരുതിയേ  ഇങ്ങളെ  ഈ ഇരുപത്തി രണ്ടു ക്യാരറ്റ് ചിരിയും   ഈ ചായയും ജീവിതകാലം ഞമ്മക്ക് മറക്കാന്‍ പറ്റുമോ ? ” എന്നു ചോദിച്ചു  ചായ ഗ്ലാസ് വാങ്ങി   നാട്ടു വിശേഷങ്ങളും   കേട്ട് ചായകുടിച്ചു കഴിഞ്ഞപ്പഴേക്കും പതിവ്  പറ്റു പടിക്കാരും പത്രവും  എത്തി.
  നാട്ടു വിശേഷങ്ങളും പത്ര വായനയുമായി പ്രഭാതം ചൂട് പിടിച്ചു തുടങ്ങി വെറും വയറ്റിലെ  നാടന്‍ ബഡായികള്‍ക്കും   ഏഷണി പരദൂഷണ  കമെന്റുകള്‍ക്കും  ഒരു കുറവും വന്നിട്ടില്ല കുമ്പളങ്ങ വെള്ളരിക്ക വഴുതനങ്ങ  തുടങ്ങിവയുടെ  കൃഷിയും നേട്ടങ്ങളും കോട്ടങ്ങളും നടക്കാന്‍ പോകുന്ന കല്യാണങ്ങളും  മുടങ്ങിയ കല്യാണവും കാരണങ്ങളും ഇടതു വലതു രാഷ്ട്രീയ ചര്‍ച്ചയും  തുടങ്ങി സകല ലോക കാര്യവും  ഒരു ഭാഗത്ത് കൂലങ്കഷ   ചര്‍ച്ചയാ യി മുന്നേറുമ്പോള്‍  ഒരു സൈഡില്‍ മാറി ഇരുന്നു വരികള്‍  തിരഞ്ഞു പിടച്ചു  അല്‍പ്പം ഉച്ചത്തില്‍ പത്രം വായിക്കുന്ന   ഹംസാക്ക  അത് ശ്രവിക്കുന്ന കുറച്ചു സൈലന്റ്  കഥാപാത്രങ്ങള്‍ .
ഹംസാക്കയുടെ പത്ര വാര്‍ത്തക്ക്  ഒരു പ്രത്യേകതയുണ്ട് . ആദ്യം പത്രം കിട്ടിയാല്‍  നോക്കുന്നത് ചുടല പേജ് എന്നു വിളിക്കുന്ന ചരമ ക്കോളമാണ്‌ 
കാലന്‍റെ കാല്‍പ്പന കേട്ട്  യമലോകം പൂകിയ ഭൂലോക വാസികള്‍ ആരൊക്കെയാണെന്ന് അറിഞ്ഞു നെടുവീര്‍പ്പിട്ടതിനു ശേഷം  തലക്കെട്ടും  അനുബന്ധ വാര്‍ത്തകളും  വളരെ ഉച്ചത്തില്‍ തന്നെ പാരായണം നടത്തുന്നത് കൊണ്ട് അക്ഷരമറിയാത്ത അലവിക്ക അവറാക്കാ   തുടങ്ങിയ കാക്കാന്മാര്‍ക്കും അയ്യപ്പേട്ടന്‍ അച്ചുവേട്ടന്‍ തുടങ്ങിയ  ഏട്ടന്മാര്‍ക്കും ഈ  പരന്ന്   ഉരുണ്ടു കിടക്കുന്ന പ്രപഞ്ചത്തിലെ വാര്‍ത്ത അറിയാന്‍ പറ്റുന്ന നാടന്‍ മാധ്യമം ആണു ഹംസാക്കാന്‍റെ ഉച്ചത്തിലുള്ള ഈ വായന
അങ്ങനെ ഹംസാക്കയുടെ പത്രവായനയും  പല്ലില്ലാത്ത വായിലെ ബഡായിയും കേട്ട് വയറു  നിറഞ്ഞു  നടക്കാനൊരുങ്ങുമ്പോള്‍ ആണ്
ഒരു കയ്യില്‍ പാലും പാത്രവുമായി  ചെറിയ ക്ലാസുകളിലെ സഹപാഠി  റഷീദ വരുന്നത് .
പഴയ പ്രസരിപ്പും ഊഷ്മളതയും ഇല്ല.
ഏതോ അറിയാ ദുഖങ്ങളുടെ കാര്‍മേഘം ഉരുണ്ടു കൂടിക്കിടക്കുന്നത് പോലെയുള്ള  അവളുടെ മുഖത്ത് .  ഒന്ന് നോക്കി  . പിന്നെ നടക്കാന്‍ തുടങ്ങി .
പകരം  ഒരു പുഞ്ചിരി സമ്മാനിച്ചവള്‍ പാല്‍ പാത്രം  പോക്കര്‍ക്കയുടെ നേരെ നീട്ടി .
 മുന്നോട്ടു നടക്കുമ്പോഴും   അവന്‍റെ മനസ്സ് വേഗത്തില്‍ പുറകിലേക്ക്  സഞ്ചരിക്കുകയായിരുന്നു  .അരച്ചുവര് വെച്ച എല്‍ പി സ്കൂളിലെ   ക്ലാസ്  മുറിയിലേക്ക് ..
അവിടെ വെച്ചാണല്ലോ  അവളെ  ആദ്യമായി കണ്ടു തുടങ്ങുന്നത് .
   മത ചിട്ടയോടെ, തികഞ്ഞ അച്ചടക്കത്തോടെ മക്കന ഇട്ടു ക്ലാസ്സ് റൂമില്‍ ഒതുങ്ങി കൂടിയിരിക്കുന്ന  ഒരു സാധാരണ പെണ്‍കുട്ടി . മറ്റു കുട്ടികളെ പോലെ  അല്‍കുല്‍ത്ത് കുനിഷ്ട്ടുകളോ കുന്നായിമകളോ ഇല്ലാത്തൊരു അസ്സല്‍  താത്ത കുട്ടി.
 ഓര്‍മയുടെ റിക്കവറി ഫാസ്റ്റാവാന്‍  ഒരു നാടന്‍ ബീഡിക്ക് തീകൊടുത്ത് കൊണ്ട്  പതുക്കെ നടത്തം തുടര്‍ന്നു . മനസ്സില്‍ റഷീദയും  അവളുടെ ജീവിതവും   അന്ന് ഞങ്ങളെ കൂടെ പഠിച്ച പലരും ഇന്ന് പല മേഖലകളിലും ആയി പലരെയും ആ കാലത്തിനു ശേഷം പിന്നെ ഒരിക്കല്‍പ്പോലും കാണാനും കഴിഞ്ഞില്ല . പക്ഷേ എല്ലാവരും ഇന്ന് നല്ല രീതിയില്‍ തന്നെ ജീവിതം നയിക്കുന്നുണ്ട് എന്നറിയാം . പക്ഷെ  റഷീദ മാത്രം ഇന്നും  ഒരു ഇണയോ തുണയോ  കുട്ടികളോ ഇല്ലാതെ ജീവിക്കുന്നു .
കാണാന്‍ സൌന്ദര്യമോ മറ്റു കാര്യങ്ങളോ ,ഒന്നും ഇല്ലാത്തവളല്ല റഷീദ .നാട്ടിലെ കലുങ്കിലും പാറപ്പുറത്തെ  സായാഹ്ന വെടിവെട്ടത്തിലും  കേള്‍ക്കുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീജനങ്ങളെ കുറിച്ചുള്ള പൊടിപ്പും തൊങ്ങലും നിറഞ്ഞ  ഇല്ലാകഥകളിലും  ഇവളുടെ പേരിതുവരെ കേട്ടിട്ടില്ല . എന്നിട്ടുമെന്തേ  ഇവളെ മാത്രം കെട്ടിക്കൊണ്ട്  പോകാന്‍ , ഇവള്‍ക്കൊരു ജീവിതം  കൊടുക്കാന്‍ ഇതുവരെ ആരും മുന്നോട്ടു വരാതിരുന്നത്  ?
ചിന്തയില്‍ മുഴുകി  നടത്തം തുടരുമ്പോള്‍  പിന്നില്‍ വളകിലുക്കം . റഷീദ പാല് കൊടുത്ത് ഒപ്പമെത്താനെന്ന പോലെ വേഗത്തില്‍ നടന്നു വരുന്നു
ഹനീഫയുടെ ഉള്ള് ഒന്ന് തുടിച്ചു
മനസ്സില്‍ അവളെ കുറിച്ചായിരുന്നു ചിന്ത .എങ്കിലും ആ സമയം  അവളെ കാണാന്‍ അവന്‍  ആഗ്രഹിച്ചിരുന്നില്ല . അലക്ഷ്യമായി ഊതി വിട്ട പുകയോടപ്പം  ഒന്ന് ചിരിച്ചുകൊണ്ട് നടക്കുന്നതിനി ടയില്‍  ഇടം കണ്ണിട്ടു പരസ്പരം അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കു കയായിരുന്നു അവര്‍  . മറ്റൊന്നും ഉരിയാടാന്‍ സമ്മതിക്കാതെ ഇരുന്ന ഹനീഫയുടെ മനസ്സ് തീര്‍ത്ത നിശബ്ദതയുടെ ബോറന്‍ നിമിഷങ്ങള്‍ക്ക് അറുതി വരുത്തി കൊണ്ട് അവള്‍ ചോദിച്ചു
 ”എത്താ ബ്നേ ….. ഇന്ജോന്നും   മുന്ടാത്തെ …?
ചോദ്യം കേട്ടു‌  ജാള്യത    മറച്ചു കൊണ്ടു അവന്‍ പറഞ്ഞു :
“ന്ത് പറയാനാ .? . സുഖം!!  നിനക്കോ?
 അവളും പറഞ്ഞു
” സുഖം തന്നെ ”
ആങ്ങള മാരൊക്കെ കല്യാണം  കഴിഞ്ഞു വേറെ താമസം തുടങ്ങി ഞാനും ഉമ്മയും തറവാട്ടില്‍  ആകെ കൂട്ടുണ്ടായിരുന്ന  ബാപ്പയും  രണ്ടു വര്‍ഷം  മുമ്പ്   മരിച്ചു .
അപ്പോള്‍ വീട്ടുകാര്യങ്ങള്‍ ?
ഹനീഫ വീണ്ടും ചോദിച്ചു..
“ബദ്രീങ്ങളെ ബര്‍ക്കത്തോണ്ട്  അതൊന്നും   ഒരു കുഴപ്പവുമില്ല  പഞ്ചായത്ത്ന്ന് പാസായി കിട്ടിയ ഒരു പശുവുണ്ട് അതിനെ കറന്നു പാല് വിറ്റ്  ഞങ്ങള്‍ രണ്ടു വയറുകള്‍ സന്തോഷത്തോടെ കഴിയുന്നു .”
 ഹനീഫ തെല്ലൊരു സംശയത്തോടെ ചോദിച്ചു
:കല്യാണം ….?
ഒരു നീണ്ട നെടുവീര്‍പ്പിനു ശേഷം  അവള്‍ പറഞ്ഞു
” നല്ല പ്രായത്തില്‍ കുറെ ആണുങ്ങള്‍ക്ക് മുമ്പില്‍ ചായ ഗ്ലാസ്സുമായി കാല്‍ വിരല്‍ കൊണ്ട് താമരയും വരച്ചു നിന്നതാ.. അവരിട്ട വില നല്‍കാന്‍  വീട്ടുകാ രും തയ്യാറായതാ..  പക്ഷെ …
വന്ന ഓരോ ചെറുക്കനും  എന്നെ ഇഷ്ടപെടും അതുകഴിഞ്ഞു  ചെറുക്കന്‍റെ ബന്ധത്തിലെ സ്ത്രീ പടകള്‍ ഒക്കെ വരും കാലില്‍ മുടന്തുണ്ടോ  ? ബുദ്ധിക്ക് മാന്ദ്യമുണ്ടോ മുടിയുടെ നീളം മുട്ടോളം ഉണ്ടോ? എന്നൊക്കെ നോക്കി അവരും പാസാക്കും  എല്ലാം ഒക്കെ ആണെന്ന് ..
ഇതെങ്കിലും നടക്കുമെന്ന്   മനപ്പായസവും ഉണ്ടിരിക്കുമ്പോള്‍ ആണ്  ആ ആലോചനയും  നാട്ടിലെ അന്വേഷണത്തില്‍ മുടങ്ങി എന്നറിയുക ! ഇതൊരു  പതിവ് ഏര്‍പ്പടായത്തോടെ   ഞാനാ വേഷം കെട്ട്  നിറുത്തി .”
നാട്ടിലെ കല്യാണം മുടക്കികളെക്കുറിച്ച് കേട്ടപ്പോള്‍
ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതം കൊണ്ടു കളിക്കുന്നവരോട് ഹനീഫയ്ക്ക് അടങ്ങാത്ത വെറുപ്പ്‌ തോന്നി ..
ഈ പ്രകൃതി  റഷീദയെപ്പോലെ  സുന്ദരിയാണ് .പുറത്തിരുന്നു നോക്കുമ്പോള്‍  . .
പക്ഷെ   ഒളിഞ്ഞു കിടക്കുന്ന വിഷ പാമ്പുകളേയും  പഴുതാരകളേയും  താനടക്കം പലരും കാണാതെ പോകുന്ന് എന്ന് അവനോര്‍ത്തു …
ഇത്രയും കല്യാണങ്ങള്‍  മുടങ്ങണം എങ്കില്‍ നിനക്ക് ഞങ്ങളാരും അറിയാത്ത വല്ല ചുറ്റിക്കളിയും ഉണ്ടായിരുന്നോ…? കുസൃതിയോടെ അവന്‍ ചോദിച്ചു .
“ഇല്ലടാ… ഇന്ന് വരെ അങ്ങനെ ഒരു മോഹം എനിക്കുണ്ടായിട്ടില്ല  പക്ഷെ ഇതിനെല്ലാം കാരണം എന്‍റെ  താത്തക്ക് പറ്റിയ ഒരു കൈപ്പിഴയാ ……അല്ലെങ്കില്‍ താത്തയുടെ മേല്‍ നമ്മുടെ നാട്ടുക്കാര്‍  മെനഞ്ഞെടുത്ത കഥകള്‍ ..
ഒരു  പാതിരാവില്‍ ആരോരുമറിയാതെ  തോടിന്‍ വക്കിലെകശുമാവില്‍ തൂങ്ങി  ആത്മഹത്യ ചെയ്ത   ഒരു ജേഷ്ടത്തി റഷീദ യ്ക്കു ഉണ്ടായിരുന്നല്ലോ എന്ന്  അവന്‍ ഓര്‍ത്തെടുത്തു .
ജീവിച്ചിരുന്ന കാലമത്രയും  നല്ലത് മാത്രം കേള്‍പ്പിച്ച അവള്‍    ദുര്‍ബലമായ ഏതോ ശപിക്കപെട്ട നിമിഷത്തില്‍ സംഭവിച്ചു പോയ ബുദ്ധിമോശത്താല്‍ ആത്മാവില്ലാത്ത  ജഡമായി മാറിയപ്പോള്‍     ഭാവനാ  സമ്പന്നമായ കഥകള്‍ മെനഞ്ഞു കൊണ്ടു കൌമാര ദിശയിലുള്ള കന്യക ആയ മറ്റൊരു  പെണ്‍കുട്ടിയുടെ  ജീവിതം കൂടി നശിപ്പിക്കാന്‍ ഒരുങ്ങുകയാണ് സമൂഹം ! ഹനീഫയുടെ ഉള്ളില്‍ വകതിരിവില്ലാത്ത സമൂഹത്തെ ഓര്‍ത്ത്  അമര്‍ഷം പുകഞ്ഞു ..
പെണ്‍കുട്ടികള്‍ക്ക്  ജന്മം നല്‍കിയ മാതാപിതാക്കളുടെ  നെഞ്ചിലെ കനലോ  കൂടെപിറപ്പുകളുടെ സങ്കടങ്ങളോ കാണാന്‍ കണ്ണില്ലാത്ത സമൂഹം !
സമൂഹത്തിന്‍റെ  നാവെന്ന  കഠാര ജീവിതത്തിലേക്ക് കുത്തി ഇറക്കി കൊലചെയ്ത  ജീവിച്ചിരിക്കുന്ന അനേകം  രക്ത സാക്ഷികളില്‍  ഒരാളായി താനും മാറി എന്നവള്‍ പറഞ്ഞപ്പോള്‍  അവളുടെ മുഖത്തെ മിന്നി മറഞ്ഞ ഭാവം ഏതെന്നു പോലും തിരിച്ചറിയാന്‍ ഹനീഫയ്ക്ക് കഴിഞ്ഞില്ല .
സുന്ദരമായ കാഴ്ചകള്‍ തന്ന പ്രകൃതി തന്നെ തന്‍റെ അന്ത:രംഗത്തില്‍  ഒളിപ്പിച്ച  മലീമസതയെ ഓര്‍ത്ത്‌   പ്രഭാത സവാരിക്ക് വിരാമം കുറിക്കുമ്പോള്‍ അവളെയും  കൊക്കിലൊതുക്കി  ഭാവിയിലേക്ക്  പറക്കാനുള്ള  തീരുമാനം   സുഗന്ധമുള്ള  ഒരു പൂമൊട്ടായി അവന്റെ ഉള്ളില്‍  വിടര്‍ന്നു പരിമളം പരത്തിക്കഴിഞ്ഞിരുന്നു ..
(മഴ വില്ല്  ഇ മാഗസിന്‍  പ്രസിദ്ധീകരിച്ചത് )
(എന്‍റെ ഈ കഥ വായിച്ചതിനു ശേഷം  ചിത്ര കാരനും കാര്‍ ട്ടൂണിസ്റ്റ്  മായ ഇശ്ഹാഖ്  നിലമ്പൂര്‍  വരച്ച പാല്‍ ക്കാരി  റഷീദ)

110 അഭിപ്രായങ്ങൾ:

 1. പോക്കര്‍ക്കയുടെ ചായ കട എന്റെ നാട്ടിലുണ്ട്ടായിരുന്ന മുണ്ടംബ്ര യെ ആണ് ഓര്‍മയില്‍ കൊണ്ടുവന്നത് . കല്യാണം മുടക്കികള്‍ എല്ലാ ദേശത്തും എല്ലാ കാലത്തും ഉണ്ട്‌ എന്നത് ഒരു യാഥാര്‍ത്ഥ്യം.മൂസ ഭായ്ക്ക് എല്ലാ വിധ ആശംസകളും ..

  മറുപടിഇല്ലാതാക്കൂ
 2. പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളുടെ നെഞ്ചിലെ കനലോ കൂടെപിറപ്പുകളുടെ സങ്കടങ്ങളോ കാണാന്‍ ഇന്ന് നമ്മുടെ സമൂഹത്തിന് കണ്ണില്ല തന്നെ.. ഒരു നല്ല കഥ.. ആശംസകൾ..!!

  മറുപടിഇല്ലാതാക്കൂ
 3. കൊമ്പാ... മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍.. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 4. ഈ പ്രകൃതി റഷീദയെപ്പോലെ സുന്ദരിയാണ് .പുറത്തിരുന്നു നോക്കുമ്പോള്‍ . .
  പക്ഷെ ഒളിഞ്ഞു കിടക്കുന്ന വിഷ പാമ്പുകളേയും പഴുതാരകളേയും താനടക്കം പലരും കാണാതെ പോകുന്ന് എന്ന് അവനോര്‍ത്തു …

  *************************************

  പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളുടെ നെഞ്ചിലെ കനലോ കൂടെപിറപ്പുകളുടെ സങ്കടങ്ങളോ കാണാന്‍ ഇന്ന് നമ്മുടെ സമൂഹത്തിന് കണ്ണില്ല തന്നെ.

  ************************************

  കൊമ്പന്റെ രണ്ടു വരികള്‍ തന്നെ എന്റെയും അഭിപ്രായം...
  നന്നായി എഴുതി...നാടന്‍ ഭാഷയും... ശൈലിയും.. രസ്സായി..

  മറുപടിഇല്ലാതാക്കൂ
 5. ഒരോ സമയം ഗ്രാമത്തിന്റെ ഭംഗിയും നിഷ്കളങ്കതയും വരുച്ചു കാട്ടുനതോടൊപ്പം , കാലത്തിന്റെ മാറ്റവും അതിലൂടെ കഥാപാത്രം ചുറ്റുപാടുകളെ തിരിച്ചറിയുകയും , മനുഷ്യന്റെ പോരായ്മകൾ വരച്ചു കാട്ടുകയും ചൈത് ഒരു മൂസാക്ക സ്റ്റൈൽ വിവരിച്ചപ്പൊ മനസിലാക്കാനും വായിക്കാനും പ്രായസമില്ലാത്ത ഒരു നല്ല പോസ്റ്റ് എന്ന് തന്നെ ഇതിനെ വിളിക്കാം

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 6. നന്നായി എഴുതി...നടന്‍ ഭാഷയില്‍ ഉള്ള എഴുത്ത് വായിക്കാന്‍ രസം ഉണ്ട്...

  മറുപടിഇല്ലാതാക്കൂ
 7. ഗ്രാമത്തിന്റെ മാത്രം കാഴ്ചകളില്‍ ഒന്നാണ് കല്യാണം മുടക്കികള്‍..നിര്ദോഷകരമായ ഒരു കമന്റോ, അറിഞ്ഞുകൊണ്ടുള്ള ഒരു അഭിപ്രായമോ മുടക്കിയെക്കാവുന്നതാണ് കല്യാണ ആലോചന എന്നതാണ് സത്യം. ഒരു മുടക്കിയുടെ ഉപദ്രവം മൂലം മാറിപ്പോയ ഒരു കല്യാണം , അതിലും നല്ല ഒരു ജീവിതം ആ പെണ്‍കുട്ടിക്ക് കൊടുത്ത കഥ നേരിട്ടറിയാം എനിക്ക്.

  നന്മയുണ്ട് ഈ കഥയില്‍..നന്മ നിറഞ്ഞ നാട്ടിന്‍പുറവും...

  അതുകൊണ്ട് തന്നെ കൊമ്പന് ഈ ഗ്രമാവാസിയുടെ എല്ലാ അഭിനന്ദനങ്ങളും

  മറുപടിഇല്ലാതാക്കൂ
 8. നന്മ കാണാനല്ല, വടക്കാക്കി തനിക്കാക്കാനാണ് സമൂഹത്തിനു താല്പര്യം. ചേച്ചിയുടെ ആത്മഹത്യ അനിയത്തിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയതു സമൂഹത്തിന്റെ കാഴ്ചപ്പാടിലെ വൈകല്യം കൊണ്ടാണ്. ഗ്രാമീണ പഴ്ചാത്തലത്തില്‍ പറഞ്ഞ കഥ നന്നായി.

  മറുപടിഇല്ലാതാക്കൂ
 9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 10. ആദ്യ ഭാഗം ഒരു മടുപ്പ് തോന്നിച്ചു ..പക്ഷെ അവസാനം "കഥയല്ല "ജീവിതമായി തോന്നി ,,
  നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 11. സ്റ്റാന്‍ഡേര്‍ഡ് കഥ!! സോറി “പച്ച നുണ“!!

  മറുപടിഇല്ലാതാക്കൂ
 12. കഥ ഇഷ്ടമായി മൂസാക്ക....അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 13. കൊംബന്റെ മാറിയ ശൈലി
  ഇത് വളരെ മനോഹരമായിരിക്കുന്നു
  ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 14. ജലീല്‍ ഒറ്റപ്പാലം .വ്യാഴാഴ്‌ച, ജൂലൈ 12, 2012

  അവസാനം കഥയുടെ മര്‍മം എത്തിയത് കൊണ്ട് രക്ഷപ്പെട്ടു ....എഴുതുന്നയാള്‍ തന്നെ ഈ കഥയെ കൊണ്ടുപോകുന്നതായാല്‍ ഒന്ന് കൂടി നന്നായെനെ .ഇതില്‍ രണ്ടും ഇട കലര്‍ന്ന് വരുന്നുണ്ട് .നര്‍മംഅല്പം കുറഞ്ഞുപോയി ... എന്നാലും നന്നായിട്ടുണ്ട് .

  മറുപടിഇല്ലാതാക്കൂ
 15. കോമ്പാ... നല്ല വമ്പുറ്റ കഥ...... നാട്ടിലെ ചായ മക്കാനിയിലും പീടികത്തിണ്ണയിലും സ്ഥിരമായി കാണുന്ന വംശനാശം നേരിടാത്ത ഒരുതരം ജീവികള്‍ അതാണ്‌ കല്യാണം മുടക്കികള്‍...

  മറുപടിഇല്ലാതാക്കൂ
 16. ഉസാറായിക്ക്ണ് , ബളരെ ബളരെ ഉസാറായിക്ക്ണ്.

  മറുപടിഇല്ലാതാക്കൂ
 17. മഴവില്‍ മാഗസിനില്‍ വെളിച്ചം കണ്ടതില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍..
  കഥയിലുടനീളം ഒരു ഗ്രാമീണ പശ്ചാത്തലം,,നിഷ്കളങ്കരായ ഗ്രാമീണ കഥാപാത്രങ്ങള്‍
  ഇന്നലെയും ഇന്നുമായി നാം കാണുന്ന കാഴ്ചകള്‍ ,,വരികളില്‍ ആത്മകഥാംശം ,,ഈ ബ്ലോഗില്‍ വായിക്കാന്‍
  കഴിഞ്ഞ ഒരു നല്ല കഥ ,,

  മറുപടിഇല്ലാതാക്കൂ
 18. കഥയല്ലിത് ജീവിതം ...

  ഓരോ ഗ്രാമത്തിലും പുറം ലോകം അറിഞ്ഞോ അറിയാതെയോ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്.
  ചതിയാല്‍ ശപിക്കപ്പെടുന്ന ജന്മങ്ങള്‍...
  ഒരാളുടെ തെറ്റിന് കുടുംബം മുഴുവന്‍ തീ തിന്നേണ്ട അവസ്ഥ...
  സഹതിപിക്കാന്‍ മാത്രമേ നമുക്ക്‌ കഴിയുന്നുള്ളൂ....

  കഥയുടെ അവതരണത്തിലും വ്യത്യസ്തത ഉണ്ട്.
  കഥ നന്നായി കൊമ്പാ...

  മറുപടിഇല്ലാതാക്കൂ
 19. ഇത്തരം കല്ല്യാണം മുടക്കികള്‍ മിക്ക ഗ്രാമങ്ങളുടേയും ഒരു ശാപമാണ്, അന്നും ഇന്നും.. നന്നായെഴുതി.

  മറുപടിഇല്ലാതാക്കൂ
 20. കൊമ്പന്‍ സ്വാമി ..
  എഴുത്തിന്റെ ഗ്രാഫ് ഉയരുന്നു !!!
  ഇങ്ങിനെ പോയാല്‍ എന്നെ പോലുള്ള എഴുത്തുകാര്‍ക്ക് കൂട്ടില്ലാതെ വരുമല്ലോ ശിബനെ :)

  എല്ലാ ഗ്രാമജനതക്കിടയിലും കാണാം റഷീദയെപോലെ ചില സ്വകാര്യ സങ്കടം പേറുന്നവരെ. ഗ്രാമാന്തരീക്ഷത്തില്‍ നല്ല കഥാപരിസരങ്ങളും കഥാബിംബങ്ങളും ഉള്‍ക്കൊള്ളിച്ച് മെനഞ്ഞെടുത്ത അതി ഭാവുകത്വങ്ങള്‍ ഇല്ലാത്ത ഈ കഥ ഇഷ്ടമായി സുഹൃത്തെ ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 21. പാഠം ഒന്ന് വിലാപം എന്നാ സിനിമയില്‍ വളരെ ഗൌരവത്തില്‍ ഈ വിഷയത്തെ (വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹിതരവാത്ത യുവതികളെ ) കുറിച്ച് പറഞ്ഞിട്ടുണ്ട് ...രാവിലെ ഒരു കൂട്ടം സ്ത്രീകള്‍ വരിവരിയായി അലക്കാന്‍ വേണ്ടി തോടുകളില്‍ പോകന്നവരില്‍ ഒട്ടു മിക്കവരും വിവാഹിതരവാത്ത സ്ത്രീകള്‍ ആണ് എന്ന് ടി വി ചന്ദ്രന്‍ കാണിച്ചു തന്നപ്പോള്‍ ശരിക്കും അമബരന്നു പോവും
  കൊമ്പന്‍ അങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതില്‍ അഭിനധനം അര്‍ഹിക്കുന്നു
  മൂസയില്‍ നിന്ന് പതിവ് തമാശകളില്‍ നിന്ന് മാറി ഒരു കഥ

  മറുപടിഇല്ലാതാക്കൂ
 22. നല്ല കഥ..നല്ല അവതരണം. കൃമികടിപിടിച്ച കല്യാണം മുടക്കി ചെറ്റകള്‍ എല്ലാ നാട്ടിലുമുണ്ട്. മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കണ്ടെത്തുന്ന നികൃഷ്ടജന്മങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 23. കൊമ്പന്റെ, നല്ല വമ്പുള്ള വീക്ഷണം..!
  നിഷ്കളങ്ക ഗ്രാമത്തിന്റെ നിശ്വാസങ്ങള്‍ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു.ഇഷ്ട്ടായി കൊമ്പാ..
  ഭേഷ്..! ഭേഷ്...!!
  ആശംസകളോടെ..പുലരി

  മറുപടിഇല്ലാതാക്കൂ
 24. എന്റമ്മോ . . . കൊമ്ബാനില്‍ നിന്നും ഇങ്ങനെ ഒരു രചന . . . സന്തോസായി . നന്നായിട്ടുണ്ട് മൂസാക്ക . . . ഒരു അഞ്ചു ലൈക്‌

  മറുപടിഇല്ലാതാക്കൂ
 25. നല്ല രചന...ഗ്രാമീണ ജീവിതത്തെ സാമൂഹ്യ പശ്ചാത്തലം നല്‍കി കൊമ്പന്‍ നന്നായി ചിത്രീകരിച്ചു..അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 26. നല്ല്ല രചന. മനസ്സിനെ സ്പര്‍ശിക്കുന്ന തരത്തില്‍ തന്നെ എഴുതി.
  ആശംസകള്‍ :)

  മറുപടിഇല്ലാതാക്കൂ
 27. വളരെ സന്തോഷം തോന്നുന്നു മൂസാക്കാ ങ്ങടെ കഥയുടെ ആ ഒഴുക്ക് കണ്ടിട്ട്. ങ്ങളുടെ കമന്റുകളിൽ സാഹിത്യ വാക്കുകൾ പണ്ടത്തേക്കാൾ ഒരുപാട് കൂടിയിട്ടുള്ളതായി എനിക്ക് ഈയിടെയായി തോന്നിത്തുടങ്ങിയിരുന്നു. ഞാൻ ചിന്തിച്ചത് വെറുതേയല്ല. വളരേയധികം ഉയർന്നിരിക്കുന്നു മൂസാക്കാ ങ്ങടെ എഴുത്തിന്റെ കാമ്പ്. സത്യം പറഞ്ഞാ എനിക്കൊന്നും കമന്റാൻ പോലും പേടി തോന്നുന്ന ഒരു തീഷ്ണത ങ്ങടെ വാക്കുകൾക്ക് വന്നിട്ടുണ്ട് ഇപ്പോ. പക്ഷെ ങ്ങൾക്ക് മുന്നേറാനാവാത്ത,അല്ലെങ്കിൽ മുന്നേറണ്ട എന്ന് സ്വയം വിചാരിക്കുന്ന ഒരേയൊരു മേഖലയേ ഉള്ളൂ. അത് അക്ഷരത്തെറ്റ് മാത്രമാണ്.
  യ്ക്ക് സന്തോഷം മാത്രേ ള്ള്ഊ മൂസാക്കാ ങ്ങളിങ്ങനെ 'സംഭവങ്ങൾ' എഴുതി കാണുന്നതിൽ.!

  ഓര്‍മയുടെ റിക്കവറി ഫാസ്റ്റാവാന്‍ ഒരു നാടന്‍ ബീഡിക്ക് തീകൊടുത്ത് കൊണ്ട് പതുക്കെ നടത്തം തുടര്‍ന്നു . മനസ്സില്‍ റഷീദയും അവളുടെ ജീവിതവും അന്ന് ഞങ്ങളെ കൂടെ പഠിച്ച പലരും ഇന്ന് പല മേഖലകളിലും ആയി പലരെയും ആ കാലത്തിനു ശേഷം പിന്നെ ഒരിക്കല്‍പ്പോലും കാണാനും കഴിഞ്ഞില്ല . പക്ഷേ എല്ലാവരും ഇന്ന് നല്ല രീതിയില്‍ തന്നെ ജീവിതം നയിക്കുന്നുണ്ട് എന്നറിയാം . പക്ഷെ റഷീദ മാത്രം ഇന്നും ഒരു ഇണയോ തുണയോ കുട്ടികളോ ഇല്ലാതെ ജീവിക്കുന്നു.

  ഇതൊക്കെ വായിക്കുമ്പോൾ എനിക്കൊരു വരി ഓർമ്മ വരുന്നു.
  'കിതച്ചു മുന്നോട്ട് നടക്കും നേരവും,
  മനസ്സ് പിന്നോട്ട് കുതിച്ചു പായുന്നു.'

  അപ്പോ ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 28. നല്ല അവതരണം ............സാമൂഹിക ചുറ്റു പാടുകളിലേക്ക് ഇറങ്ങി ചെന്ന് ....വിരഹവും സ്വപ്നവും താലോലിച്ചു തഴുകി അകന്നു പോയ ഒരു കാറ്റായി മാറി എല്ലാ കഥാപാത്രങ്ങളും ......തുടരുക .......

  മറുപടിഇല്ലാതാക്കൂ
 29. വായിച്ചു തുടങ്ങിയപ്പോള്‍ ഒരു തമാശക്കഥആണെന്നാണ്‌ കരുതിയത്‌ .... ഇടയ്ക്കു മനസ്സാക്ഷിക്കുത്തില്ലാതെ കല്ല്യാണം മുടക്കി ആശ്വാസം കണ്ടെത്തുന്ന ഏഴാം കൂലികളെ കണ്ടു .. നല്ലൊരു മനസ്സിന്റെ നന്മ കണ്ടു.....
  നല്ല അവതരണം മൂസക്കാ... ആശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 30. ചിരിക്കാന്‍ എന്തെങ്കിലും ഉണ്ടാകും എന്ന് ഇതു കൊണ്ടോ കരുതി. ഇപ്പോള്‍ അങ്ങനെ തോന്നിയതും മോശമായി പോയി എന്ന് എനിക്ക് തോന്നുന്നു. ഇങ്ങനെ ഒരു പാട് പേര്‍ നമ്മുടെ ചുറ്റുവട്ടത്തും അയല്പക്കങ്ങളില്‍ വരെ ഉണ്ട്. ആരും കൊണ്ട് പോകാതെ അവസാനം വല്ല മൈസൂര്‍ കല്യാണങ്ങള്‍ക്കും അറുക്കാന്‍ കൊടുത്ത് ബാക്കി കാലം കൊടുത്തവരും കൊടുക്കപ്പെട്ടവളും നരകക്കഷണം അകത്താക്കി ജീവിക്കേണ്ടി വരുന്നു. കല്യാണം മുടക്കികള്‍ പലപ്പോഴും ആ കുഴിയില്‍ തന്നെ വീണു പോകാറുണ്ട്. എനിക്കറിയാവുന്ന ഒരുത്തനുണ്ട്, ആയ കാലത്ത് ഒരുപാട് പെണ്‍കുട്ടികളുടെ കല്യാണം മുടക്കിയ ഒരു ചങ്ങാതി. തനിക്ക്‌ ഏഴു പെണ്‍കുട്ടികളുണ്ട് എന്നയാള്‍ അന്നൊന്നും ഓര്‍ത്തു കാണില്ല. ഒന്നിനെയും ഇറക്കികൊടുക്കാന്‍ അയാള്‍ക്കായിട്ടില്ല എന്നത് കാലത്തിന്‍റെ കാവ്യനീതിയാകാം. പക്ഷെ ആ കുട്ടികള്‍ എന്ത് പിഴച്ചു. അല്ലെ?

  മറുപടിഇല്ലാതാക്കൂ
 31. പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളുടെ നെഞ്ചിലെ കനലോ കൂടെപിറപ്പുകളുടെ സങ്കടങ്ങളോ കാണാന്‍ കണ്ണില്ലാത്ത സമൂഹം !
  അള്ളോ.. മ്മക്കും ഉണ്ടല്ലോ ഒരു പെണ്‍കുട്ടി......

  കൊമ്പിന് നല്ല ചേലുണ്ട്...

  മറുപടിഇല്ലാതാക്കൂ
 32. ഇത്തരം ചില ജന്മങ്ങളെ എന്റെ നാട്ടിലും കണ്ടിട്ടുണ്ട്. മനോഹരമായി എഴുതി. ഭാഷ കുറച്ചുകൂടി ഒതുക്കമാർന്നിരിക്കുന്നു. ഗ്രാഫ് മുകളിലോട്ടാണ്.

  മറുപടിഇല്ലാതാക്കൂ
 33. ഗ്രാമത്തിന്‍റെ സൗന്ദര്യം നിറഞ്ഞ കഥ ,കഥാപാത്രങ്ങള്‍ കണ്മുന്നില്‍ ജീവിച്ച പോലെ തോന്നുന്നു , ചെറിയ ഒരു സന്ദര്‍ഭത്തെ നല്ല രീതിയില്‍ അവതരപ്പിച്ചു അഭിനന്ദങ്ങള്‍ ,ഒപ്പം ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 34. പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളുടെ നെഞ്ചിലെ കനലോ കൂടെപിറപ്പുകളുടെ സങ്കടങ്ങളോ കാണാന്‍ കണ്ണില്ലാത്ത സമൂഹം !

  ഒരു നാടന്‍ ചിത്രം കണ്ടത്‌ പോലെ..
  ഇത്തരം ചില കോലംകേട്ടലുകള്‍ ഓരോ സഥലത്ത് നടക്കുമ്പോഴും, അങ്ങിനെ കാട്ടിക്കൂട്ടുന്നവര്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ വിഷമത്തെക്കാള്‍ ഇത്തിരി നേരത്തെ സ്വന്തം സുഖം മാത്രമാണ്.

  മറുപടിഇല്ലാതാക്കൂ
 35. മൊത്തത്തില്‍ നാടന്‍ ശൈലിയും ആ ചായയടിഫോട്ടോയും ശ്ശ പിടിച്ചു കോമ്പാ..വീണ്ടും കാണാം.

  മറുപടിഇല്ലാതാക്കൂ
 36. കൊമ്പന്റെ വമ്പന്‍ കാല്‍വെയ്പ് ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 37. ഇത്‌ എന്‍റെ നാടിന്‍റെയും കൂടി കഥയാണ്....ശര്‍ക്കര ചേര്‍ത്ത് ഉരുട്ടിവെച്ച വാക്കുകള്‍

  മറുപടിഇല്ലാതാക്കൂ
 38. നാടന്‍ ഭാഷയില്‍ തീര്‍ത്ത മൊഞ്ചുള്ള രചന
  ആശംസകള്‍ മൂസാക്ക ..

  മറുപടിഇല്ലാതാക്കൂ
 39. പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ കഥ നന്നായി മൂസാ...

  മൂസ, എഴുത്തിന്റെ വഴികളില്‍ വളരെ മുന്നേറിയിരിക്കുന്നു, അക്ഷരത്തെറ്റുകളില്‍ നിന്നും മോചിതനായതില്‍ ഏറെ സന്തോഷം ഉണ്ട് ട്ടോ... :)

  മറുപടിഇല്ലാതാക്കൂ
 40. കുടുകുടെ ചിരിപ്പിക്കുന്ന പതിവ് ശൈലി വിട്ടു എഴുതിയ ഈ കഥ വളരെ നന്നായി മൂസ ഭായ്.
  ഗ്രാമീണ ജീവിതത്തിന്റെ ഭാഗങ്ങള്‍ അതീവ ഹൃദ്യമായി അവതരിപ്പിച്ചു. നായകന് നായികയോടുള്ള
  ആദ്യ പ്രണയം ഒന്ന് കൂടി വ്യക്തമാക്കാമായിരുന്നു എന്ന് തോന്നി. പിന്നെ ഈ കഥയുടെ ഫോക്കസ്
  സമൂഹത്തിന്റെ മുന്‍വിധികള്‍ കാരണം ഉണ്ടാവുന്ന ദുരിതങ്ങളാണല്ലോ. അതില്‍ ശരിക്കും വിജയിച്ചു.

  മറുപടിഇല്ലാതാക്കൂ
 41. നീണ്ട ഇടവേളയ്ക്കുശേഷം കാളികാവിന്റെ ഓര്‍മ്മപ്പുലരകളില്‍ മറ്റൊരു മഞ്ഞുതുള്ളി ഇറ്റിയിറ്റി ചാലിട്ടൊഴുകുന്നു .ആഖ്യാനശൈലി മടുപ്പിക്കുന്നില്ല.അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 42. ലളിതമായ പ്രമേയം..
  പക്ഷെ കൊമ്പന്റെ ജൈവഭാഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന് ഭയക്കുന്നു..
  ഒരു പക്ഷെ ഗൗരവമുള്ള പ്രമേയം ആയതുകൊണ്ടാവാം എന്നു കരുതുന്നു..

  മറുപടിഇല്ലാതാക്കൂ
 43. ഒരു ഏറനാടന്‍ ഗ്രാമത്തിലൂടെ പോയ പ്രതീതി - നല്ല രീതിയില്‍ അവതരിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 44. ഗ്രൂപ്പ് പിടിത്തത്തിന്റെ ഇടയിൽ വായിക്കാൻ വൈകി

  ലളിതമായ രീതിയിൽ പറഞ്ഞ ശുഭ്പര്യവസാനിയായ കഥക്ക് പ്രത്യേകാഭിനന്ദനങ്ങൾ... ഇത്തരത്തിലുള്ള നിരവധി ജീവിതങ്ങൾ നമുക്കും ചുറ്റും ഉള്ളതിനാൽ ഇതിനെ കഥയെന്നതിലുപരി ജീവിതത്തിന്റെ ഒരു നേർചിത്രം വരച്ചിട്ടതായി കാണാം...

  കൊമ്പനെന്നാൽ ചിരിയുടെ ആശാനെന്നാണ് ബൂലോകത്തിൽ അറിയപ്പെടുന്നത്, അതിന് ഉലച്ചിൽ ഉണ്ടാക്കാരുതെന്ന് ഞാൻ പ്രത്യേകം ഓർമ്മിപ്പിക്കുന്നു...

  ആശംസകൾ മൂസ

  മറുപടിഇല്ലാതാക്കൂ
 45. സമാവര്‍ എന്നുപറഞ്ഞാല്‍ എന്താ കൊമ്ബാ ??

  കൊമ്പന്റെ പോസ്റ്റില്‍ അക്ഷരത്തെറ്റ് ഇല്ലാത്തത് കൊണ്ട് ഒരു കല്ലുകടി അനുഭവപ്പെട്ടത് പോലെ ...:))
  നല്ല ശ്രദ്ധയോടെ സമയം എടുത്തു തെറ്റ് തിരുത്തി എഴുതിയതിനു അഭിനന്ദനങ്ങള്‍ കൊമ്ബാ ..!

  മറുപടിഇല്ലാതാക്കൂ
 46. നല്ല അവതരണം.ആശംസകള്‍.. ആശയം പുതിയതെന്നു പറയാന്‍ പറ്റില്ല.

  മറുപടിഇല്ലാതാക്കൂ
 47. ഗ്രാമീണ ഗ്രാമീണ പശ്ചാത്തലത്തിലെ ഇത്തരം കഥകൾക്ക് നില നിൽപ്പുള്ളൂ.. കഥ നന്നായി, അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 48. മൂസാക്കാ , പല തവണ ഇങ്ങടെ ബ്ലോഗില്‍ വന്നു പോയിട്ടുണ്ട്..ചില തവണ അഭിപ്രായം പറയാന്‍ സമയം ഇല്ല എന്ന് കരുതി മടങ്ങി..എപ്പോഴോ ഒരിക്കലോ മറ്റോ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്..പക്ഷെ, ഇന്ന് ..ഇന്നാണ് മനസ്സിരുത്തി നിങ്ങളുടെ ഈ രചന ഞാന്‍ വായിക്കുന്നത്. ഒരുപാട് പോസ്റ്റുകള്‍ ഒരു ദിവസം വായിച്ച ശേഷം , വായിച്ചു വായിച്ചു ആശംസകള്‍ ..നന്നായ് ട്ടോ , ഇനിയും എഴുതണം എന്നൊക്കെ കമെന്റ് എഴുതാന്‍ താല്‍പ്പര്യമില്ലാത്ത ആളാണ്‌ ഞാന്‍..,. വായിച്ചു കഴിഞ്ഞാല്‍ സത്യസന്ധമായ അഭിപ്രായം, പലപ്പോഴും വിശദമായി തന്നെ ഞാന്‍ രേഖപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്..

  ഈ രചനയില്‍ എന്‍റെ മനസ്സ് നിറഞ്ഞു..അത്രക്കും ഇഷ്ടമായി. സൂക്ഷ്മ നിരീക്ഷണങ്ങള്‍ വാക്കുകളുടെ ചാരുതയാല്‍ നിങ്ങള്‍ രചനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് വായിച്ചാല്‍ അത് മനസിലാകുന്നതാണ്. ഉദാഹരണത്തിന് ആ ചായക്കടയിലെ രംഗ വിശദീകരണം ഏറെ ഹൃദ്യമായി തോന്നി..ആ ചായ ഉണ്ടാക്കുന്ന രീതി, ആളുകളുടെ മാനറിസങ്ങള്‍ ..പരം വായനയിലെ ചുടല പേജ്..അതെല്ലാം തന്നെ എനിക്കൊരുപാട് ആസ്വദിക്കാന്‍ സാധിച്ചു.

  പിന്നീട് , കാണുന്ന റഷീദ..അവളെന്നെ നൊമ്പരപ്പെടുത്തി ...ആ പഴയ കാല സ്ക്കൂള്‍ ഓര്‍മ്മകള്‍, മണ്ണ് കൊണ്ട് പടുത്ത പാതി ചുവരിനപ്പുറവും ഇപ്പുറവുമുള്ള ക്ലാസുകളില്‍ നമ്മള്‍ എന്തായിരുന്നു ശരിക്കും പഠിച്ചത് ? പഠിക്കേണ്ടിയിരുന്നത് ? സമൂഹവും ആ ഒരു ക്ലാസ് മുറി പങ്കിട്ട ശേഷമല്ലേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് ? എന്‍റെ മനസ്സിലേക്ക് ഒരുപാട് ചോദ്യ ശരങ്ങള്‍ എയ്തു കൊണ്ടാണ് റഷീദ ഒരു ചിരിയോടു കൂടി കഥാവസാനം മാഞ്ഞു പോയത്..

  സമൂഹം ഒരിക്കലും മാറില്ല..അതിനൊരിക്കലും ഇനി നന്നാകാനും സാധിക്കില്ല.. , ഞാനും നിങ്ങളും അടങ്ങുന്ന തലമുറകള്‍ അതോര്‍ത്തു കൊണ്ട് ജീവിതാവസാനം വരെ ലജ്ജിച്ചു തന്നെ ജീവിക്കെണ്ടിയിരിക്കുന്നു..

  ലളിതമായ് എങ്ങനെ സാഹിത്യം മലയാള ഭാഷയില്‍ അതിജീവിക്കുന്നു എന്ന് തെളിയിച്ച ഈ ലേഖനം ബുദ്ധി ജീവികള്‍ക്ക് ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല. പക്ഷെ , എനിക്ക് ഇഷ്ടമായി..എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് എന്തയാലും ഇഷ്ടമാകുകയും ചെയ്യും..എന്‍റെ ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍..,..മൂസാക്കാ..വീണ്ടുംവരാം..

  മറുപടിഇല്ലാതാക്കൂ
 49. ഇത്തവണ അല്പം ഫിലൊസഫി ഒക്കെ തിരുകി ആണല്ലോ കൊമ്പാ..വരവു ..നന്നായി ട്ടോ പോസ്റ്റ്..നാട്ടിൽ ചെന്നാൽ അറിയേണ്ട ചിലതോക്കെ ഉണ്ടിതിൽ.

  ഇപ്പോഴും അന്യന്റെ കാര്യത്തിൽ തലയിടുന്ന ഹമുക്ക്കുകൾ ഉണ്ടോ...ഉണ്ട്ങ്കിൽ ലൈക്കു കോടുക്കരുതു.കമെന്റും...

  ഇതിന്റെ അവസാനം എന്താ ഇങ്ങനെ ? അതോ അടുത്ത പാർട്ട് ഉണ്ടോ?
  ഭാവുകങ്ങൾ ...

  ........പൈമ......

  മറുപടിഇല്ലാതാക്കൂ
 50. നേരത്തെ വായിച്ചിരുന്നു. അന്നെന്തോ തിരക്ക് കാരണം എഴുതാന്‍ പറ്റിയില്ല. നന്നായിട്ടുണ്ട്. ഗ്രാമത്തിന്റെ നിഷ്കളങ്കത ഫീല്‍ ചെയ്യുന്നുണ്ട്. അത് പോലെ കഥയുടേ അവസാനവും ജോര്‍.ഭാവുകങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 51. ഒരു ഗ്യാപ്പിട്ട് എഴുതുന്നത്‌ കൊണ്ടാണോ, ഗുണം കൂടിയിട്ടുണ്ട് ........ പതിവ് ശൈലിയില്‍ നിന്നും അല്‍പമൊക്കെ മാറിയിട്ടുമുണ്ട്. കൊമ്പന്‍ മെരുകിയാലും ഇടയ്ക്കിടെ മദപ്പാട് വരുമെന്ന് പറഞ്ഞതുപോലെ ആദ്യഭാഗങ്ങളില്‍ ചില പതിവ് ഐറ്റംസ് തിരുകി കയറ്റിയല്ലേ :-) ?

  മറുപടിഇല്ലാതാക്കൂ
 52. ചില ജീവിതങ്ങള്‍ അങ്ങനെയാണ്...അകലങ്ങളിലുള്ളവരുടെയും ഉള്ള് വല്ലാതെ പൊള്ളിക്കും അത്..

  ഒരോ നാട്ടിന്‍ പുറത്തും ഉണ്ടാകും അത്തരം ഗതികിട്ടാ ജീവിതങ്ങള്‍...

  അകങ്ങളിലുടക്കും വിധം തന്നെ പറഞ്ഞിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 53. കൊമ്പാ... മനോഹരമായ ഒരു കഥ. ഈ ശൈലീമാറ്റത്തില് വിജയം കണ്ടിരിക്കുന്നു. ഒരു ഏറനാടന് ഗ്രാമത്തെ മനോഹരമായി വാക്കുകള് കൊണ്ട് വരച്ചു വെക്കാന് കഴിഞ്ഞിരിക്കുന്നു. എന്തൊരു ഒഴുക്ക്! ശരിക്കും ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 54. കൊമ്പാ നല്ല കഥ.
  സ്ഥിരമായി എഴുതാറുള്ള തമാശയുടെ ഒരു ട്രാക്ക് ചില വാക്കുകളിലൂടെ തുടക്കത്തില്‍ വന്നുവെങ്കിലും കഥാവസാനം സംഗതി സീരിയസായി. അതുകൊണ്ട് ഒന്നൂടെ പിന്തിരിഞ്ഞ് നോക്കിയപ്പോള്‍ ആദ്യഭാഗം കൂടി ഗൌരവമായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. സമൂഹത്തില്‍ ഇന്നും നടമാടിക്കൊണ്ടിരിക്കുന്ന, പാവന്പ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ ജീവിതംതന്നെ ഇല്ലാതാക്കുന്ന ചില വിഷ ജീവികളുടെ പല്ലുകള്‍ പിഴുതെടുക്കാനും ഹനീഫയിലൂടെ ഈ കഥയ്ക്ക് കഴിഞ്ഞു.
  ആശംസകള്‍!,

  മറുപടിഇല്ലാതാക്കൂ
 55. കൊമ്പ,മനോഹരമായ കഥ. വളരെ സീരിയസ് ആയ ഒരു വിഷയം കൈകാര്യം ചെയ്ത ഈ കഥയില്‍ ഷക്കീലയും മുലക്കച്ചയും ഒന്നും വേണ്ടായിരുന്നു. അതൊന്നുമില്ലാതെ തന്നെ ഗ്രാമത്തിന്റെ നൈര്‍മല്യതയും നിഷ്കളങ്കതയും ആവോളം ഇതിലുണ്ടായിരുന്നു. സാമൂഹിക പ്രതിബന്ധതയുള്ള ഈ കഥയ്ക്ക്‌ അഭിനന്ദനങ്ങള്‍ സുഹൃത്തേ .

  മറുപടിഇല്ലാതാക്കൂ
 56. സാമൂഹ്യ പ്രസക്തിയുള്ള കഥ.. "കല്യാണ മുടക്കി കമ്മിറ്റി" എല്ലാ നാട്ടിലും ഉണ്ട്.. ഈ കഥ അവരിലും എത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു...

  http://kannurpassenger.blogspot.in/2012/07/blog-post.html

  മറുപടിഇല്ലാതാക്കൂ
 57. കഥ നന്നായി..
  സാമൂഹ്യ അനീതിക്കെതിരെ പ്രതികരിക്കുന്ന കഥ..
  പ്രമേയവും കഥ അവതരിപ്പിച്ച രീതിയും,
  ഭാഷയും, പ്രകൃതിയുടം നൈര്‍മ്മല്യവും എല്ലാം ഇഷ്ടപ്പെട്ടു.
  കഥയുടെ ഭൂമിക ഏറനാടാണോ?

  മറുപടിഇല്ലാതാക്കൂ
 58. ” നല്ല പ്രായത്തില്‍ കുറെ ആണുങ്ങള്‍ക്ക് മുമ്പില്‍ ചായ ഗ്ലാസ്സുമായി കാല്‍ വിരല്‍ കൊണ്ട് താമരയും വരച്ചു നിന്നതാ.. അവരിട്ട വില നല്‍കാന്‍ വീട്ടുകാ രും തയ്യാറായതാ.. പക്ഷെ …
  വന്ന ഓരോ ചെറുക്കനും എന്നെ ഇഷ്ടപെടും അതുകഴിഞ്ഞു ചെറുക്കന്‍റെ ബന്ധത്തിലെ സ്ത്രീ പടകള്‍ ഒക്കെ വരും കാലില്‍ മുടന്തുണ്ടോ ? ബുദ്ധിക്ക് മാന്ദ്യമുണ്ടോ മുടിയുടെ നീളം മുട്ടോളം ഉണ്ടോ? എന്നൊക്കെ നോക്കി അവരും പാസാക്കും എല്ലാം ഒക്കെ ആണെന്ന് ..
  ഇതെങ്കിലും നടക്കുമെന്ന് മനപ്പായസവും ഉണ്ടിരിക്കുമ്പോള്‍ ആണ് ആ ആലോചനയും നാട്ടിലെ അന്വേഷണത്തില്‍ മുടങ്ങി എന്നറിയുക ! ഇതൊരു പതിവ് ഏര്‍പ്പടായത്തോടെ ഞാനാ വേഷം കെട്ട് നിറുത്തി .”

  ചിന്തികാനും ഉണ്ടല്ലോ ഇക്കാ.

  മറുപടിഇല്ലാതാക്കൂ
 59. പതിവ് ശൈലിയില്‍ നിന്ന് മാറിയ കഥ.
  അവസാനഭാഗം അല്പം കൂടി ഡെവലപ് ചെയ്യാമായിരുന്നു എന്ന് തോന്നി.
  ഒരു ത്യാഗത്തിന്‍റെ കഥ എന്ന പതിവുരീതി ആയിപ്പോയി.
  പിന്നെ, 'ചുടല പേജ്' എന്ന് ചരമപ്പേജിനെ വിളിക്കുന്നത്‌ ആദ്യം കേള്‍ക്കുകയാണ്.

  മറുപടിഇല്ലാതാക്കൂ
 60. മഴവില്‍ മാസികയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കഥ കൊമ്പന്റെ മികച്ച ഒരു രചനയാണ് ..ഇത് കഥയാണ്‌ .ഒപ്പം ചിലരുടെ എങ്കിലും ജീവിതത്തില്‍ സംഭവിക്കാവുന്നതും ..
  വിശദമായ അഭിപ്രായം മഴവില്‍ മാസികയിലും ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതിനു മുന്‍പുതന്നെ കൊമ്പനോട് നേരിട്ട് പറഞ്ഞിട്ടു ള്ളതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല ..ഒരു സുഹൃത്ത്‌ ഇതൊരു ലേഖനമായി തെറ്റിദ്ധരിച്ചു അഭിപ്രായം എഴുതിയത് വായിച്ചു ..

  മറുപടിഇല്ലാതാക്കൂ
 61. സുപ്രഭാതം...
  രണ്ടീസ്സായി ഇവിടെ കറങ്ങുന്നു...മിണ്ടാന്‍ പറ്റിയിരുന്നില്ല..

  ഇഷ്ടായി ട്ടൊ...നൊമ്പരങ്ങളും പ്രണയവും നിറഞ്ഞ ഈ പുലരിയെ...!

  മറുപടിഇല്ലാതാക്കൂ
 62. നാവ് പടച്ചു വിടുന്ന നേരമ്പോക്കുകളില്‍ ഒടുങ്ങുന്നത് ചിലപ്പോള്‍ ഒന്നിലധികം ജീവിതമായിരിക്കാം എന്ന സന്ദേശം തന്നെ കഥയുടെ ഉള്‍ക്കരുത്ത്. കലുങ്കിന്‍ കൂട്ടവും കുളിപ്പടവുകളിലെ കൊച്ചുവര്‍ത്തമാനങ്ങളും അപ്രത്യക്ഷമായപ്പോള്‍ നന്നായെന്നു കരുതിയ നമ്മള്‍ക്ക് പക്ഷെ തെറ്റി. ഏഷണികളുടെ ഒന്നാം തരം ഇടമാണത്രെ ഫെയ്സ്ബുക്ക് എന്ന് എന്റെ ഒരു പെണ്സുഹൃത്ത്. ഒരില്ലാക്കഥയുടെ ഉറവിടം തേടിയപ്പോള്‍ കിട്ടിയ മറുപടി. കൊമ്പന്റെ കഥ ഏതായാലും ഞാന്‍ അവളോട്‌ വായിക്കാന്‍ പറയാം. ചിലപ്പോ വായിച്ചാലോ?

  മറുപടിഇല്ലാതാക്കൂ
 63. കൊമ്പാ നല്ല കഥ.നല്ല അവതരണം.നമുക്ക് ചുറ്റും ജീവിക്കുന്ന ഇത്തരം കഥാപാത്രങ്ങളെ കാണുമ്പോള്‍ മനസ്സ് വേദനിക്കും. കുടുംബത്തില്‍ ഒരാള്‍ ചെയ്ത തെറ്റിന് മറ്റുള്ളവരെ പീഡിപ്പിക്കുന്ന അവസ്ഥ.സമൂഹത്തിന്റെ വായ മൂടിക്കെട്ടാന്‍ നമുക്ക് പറ്റില്ല. സ്വയം മാറി മാതൃക സൃഷ്ടിക്കാന്‍ മാത്രമേ കഴിയൂ.ആ നിലക്ക് നോക്കുമ്പോള്‍ നല്ലൊരു സന്ദേശം കൂടി ഈ കഥ മുന്നോട്ട് വെക്കുന്നു.വേദനയുടെ നിലയില്ലാക്കയങ്ങളിലേക്ക് ആഴ്ന്നു പോകുന്ന ഇത്തരം ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്തി ജീവിതത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് കൊണ്ട് വരാന്‍ നാം ഓരോരുത്തരും ശ്രമിക്കണം.

  മറുപടിഇല്ലാതാക്കൂ
 64. ഞാന്‍ ഈ കഥ മുന്‍പ് വായിച്ചു കമന്റ്‌ ഇട്ടിരുന്നതാനല്ലോ?അതിപ്പോ കാണാന്‍ ഇല്ല...ഒന്ന് കൂടി പറയാം....ഗ്രാമീണ ഭംഗിയില്‍ പറഞ്ഞ മനോഹര കഥ...ഇതില്‍ ജിവിതത്തിന്റെ കയ്യൊപ്പ് കൂടി പതിഞ്ഞിടുണ്ട്...എത്രയോ സ്ത്രീജന്മങ്ങള്‍ ഇങ്ങിനെ ...പരദൂഷനക്കാരുടെ ഇരയാകുന്നു...ജീവിതത്തിലെ നല്ല നിമിഷങ്ങളിലേക്ക് ഒരുവളെ എങ്കിലും കൈപിടിച്ച് നടത്തിയ കൊമ്പന് ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 65. മഴ്വില്ലിൽ കമന്റിയിരുന്നു.. ഇഷ്ടമായി സാമൂഹ്യപ്രശ്നം കൈകാര്യം ചെയ്ത കഥ

  മറുപടിഇല്ലാതാക്കൂ
 66. കൊമ്പൻ ഹനീഫ!
  നാട്ടിൽ ഓനെപ്പോലെ മിടുക്കന്മാരുണ്ടാവട്ടെ ഇനിയും!
  നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 67. പ്രിയ സുഹൃത്തെ ..എന്റെ comment മുമ്പിലുണ്ട്.കണ്ടില്ലേ ?
  അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി.
  ഇതും നോക്കി നല്ലൊരു അഭിപ്രായം കുരിക്കുമല്ലോ ?
  "ഒരിറ്റ്: മേഘത്തൂവല്‍ http://orittu.blogspot.com/2012/07/blog-post_24.html/"

  മറുപടിഇല്ലാതാക്കൂ
 68. ഇത്തരം സംഭവങ്ങളും ആളുകളും എല്ലായിടത്തും ഉണ്ട്. അതിനാല്‍ തന്നെ ജീവനുള്ള കഥയായി കാണുന്നു.

  മറുപടിഇല്ലാതാക്കൂ
 69. വായിക്കാന്‍ വൈകി. ക്ഷമിയ്ക്കുക.

  'അമ്പട കൊമ്പാ..' എന്ന്‍ തോന്നിപ്പിക്കുന്ന രചന!

  നല്ല നിരീക്ഷണവും, അവതരണവും!

  അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 70. മുമ്പ് വായിച്ചിരുന്നു...
  നല്ല കഥ...നന്നായി അവതരിപ്പിച്ചു....
  കണ്‍ഗ്രാജുലേഷന്‍സ്

  മറുപടിഇല്ലാതാക്കൂ
 71. കഥ ഇഷ്ടമായി സുഹൃത്തെ ... ആശംസകള്‍...!!!നിഷ്കളങ്ക ഗ്രാമത്തിന്റെ സൗന്ദര്യം നിറഞ്ഞ കഥ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു...!

  മറുപടിഇല്ലാതാക്കൂ
 72. കഥയും കാര്ട്ടൂണുകളും സൂപ്പര്‍.......! കൊമ്പന്റെ പ്രയാണം തുടരട്ടെ...

  മറുപടിഇല്ലാതാക്കൂ
 73. വായിക്കാന്‍ വൈകിപ്പോയി .കൊള്ളാം നല്ല രചന
  റമളാന്‍ മുബാറക്‌

  മറുപടിഇല്ലാതാക്കൂ
 74. ഈ കഥ ഞാന്‍ കാണാതെപോയല്ലോ..പഴയ പോസ്റ്റുകളില്‍ നിന്ന് ഒരുപാട് വ്യത്യാസം.നന്നായിരിക്കുന്നു,നല്ല ചിന്തകളും.

  മറുപടിഇല്ലാതാക്കൂ
 75. നന്നായി എഴുതിയേട്ടൊ ...
  നമ്മുടെ മലപ്പുറം ജില്ലയിലേ
  പലയിടത്തും കൂറ്റന്‍ ഫള്‍ക്സ് ബോര്ഡുകള്‍
  പ്രത്യക്ഷ്പെട്ടത് ഈയടുത്ത കാലത്താണ്‍
  മിക്ക ചെറിയ അങ്ങാടികളിലും ഇതിങ്ങനെ
  ആവര്‍ത്തിച്ച് കണ്ടപ്പൊള്‍ മനസ്സില്‍
  നൂറ് ചോദ്യങ്ങള്‍ വന്നിരുന്നു , അവിടത്തേ
  യുവ സമൂഹം നിവര്‍ത്തികെട്ടിട്ടാണ്‍
  അതൊക്കെ ഉണ്ടാക്കി വച്ചേക്കുന്നത് ..
  " കല്യാണം മുടക്കികള്‍ ശ്രദ്ധിക്കുക " താക്കീത് ..
  എന്നു തുടങ്ങി മനസ്സിന്റെ വിഷമങ്ങള്‍ ഒട്ടുമിക്കതും
  കാണാം ആ വരികളില്‍ , ഒരു പ്രയോജനവും
  ഇല്ലാതെ , ഒരു തരം ആത്മസുഖം കിട്ടുന്ന
  നല്ല അടി കിട്ടേണ്ടുന്ന ഈ സ്വഭാവം ഒരുപാട്
  അതിക്രമിച്ചിരിക്കുന്നു നമ്മുക്കിടയില്‍ ..
  ഒന്നും പറയില്ല ഇവര്‍ , എന്നാലൊ സംശയത്തിന്റെ
  വിത്ത് പാകും , അതൊടെ എത്ര റഷീദമാരും , റഷീദ്മാരുമാണ്‍
  തീരാദുഖത്തിലേക്ക് ചെന്നെത്തുക ...
  അവസ്സാനം , കഥാനായകന്റെ നല്ല മനസ്സ്
  അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ പ്രാപ്തമാക്കി
  അവസ്സാനിപ്പിച്ചത് നന്നായീ കൊമ്പാ , ആശംസ്കള്‍ ..

  മറുപടിഇല്ലാതാക്കൂ
 76. കൊമ്പന്‍ വഴി മാറി നടക്കുകയാണ് അല്ലെ ?ഇത്തരം നിരവധി പേര്‍ എല്ലാ നാട്ടിലും ജീവിച്ചിരിപ്പുണ്ട് .അവരുടെ കണ്ണീര്‍ തുടക്കാന്‍ ഹനീഫമാര്‍ തയ്യാറാകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 77. നല്ല കഥ ...നല്ല സന്ദേശം,
  ഇനിയും ഗ്രാമത്തിന്റെയും ഗ്രാമജീവിതങ്ങളുടെയും കഥകള്‍ പച്ചയായി അവതരിപ്പിക്കാന്‍ കഴിയട്ടെ ..... പ്രതീക്ഷിക്കുന്നു .....ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 78. കൊമ്പന്റെ കൊമ്പിനിന്നൊരു തിളക്കമുണ്ട്. എഴുത്തിന്‍റെ ഭാഷ മികച്ചിരിക്കുന്നു,അക്ഷരത്തെറ്റ് ഒഴിച്ചാല്‍. ആശംസകള്‍ മൂസ. ( വായന എഴുത്തിനെ സ്വാധീനിക്കുന്നുണ്ട് അല്ലെ .. :-) )

  മറുപടിഇല്ലാതാക്കൂ
 79. മൂസക്കാ.. ലളിതമായ കഥ.. ഒരു കുഞ്ഞു നൊമ്പരം ബാക്കി വച്ചതും അവസാന വരികളിലൂടെ തുടച്ചു നീക്കി.. നന്നായിട്ടുണ്ട്.. നാട്ടിന്‍പുറം നന്മകളാല്‍ സമ്പന്നം ഒന്നും അല്ല ഇങ്ങനെ ചില കാര്യങ്ങളില്‍ അല്ലെ ??

  മറുപടിഇല്ലാതാക്കൂ
 80. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 81. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 82. ഇതാ പഴേ ബഡായി തന്നെയല്ലേ ..അതും കൊണ്ട് പിന്നേം ആളെ പറ്റിക്കാന്‍ ഇറങ്ങീരിക്കയാണല്ലേ- ഹല്ല പിന്നെ.

  മറുപടിഇല്ലാതാക്കൂ
 83. കഥ വായിച്ചു നന്നായി ...

  off topic : സോറി കൊമ്പാ ... പുതിയൊരു ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ക്ഷണിചെന്നെയുള്ളൂ ..ബൂലോകത്തെ സീനിയെഴ്സായ നിങ്ങളുടെയൊക്കെ അനുഗ്രഹം വേണമെന്ന് തോന്നി.അങ്ങനെയാണ് ഒരു ക്ഷണപത്രിക എന്ന നിലയില്‍ ഒരു കമെന്റ് ഇട്ടതു. തെറ്റായെങ്കില്‍ ക്ഷമിക്കണം ..പിന്നെ വായിച്ചു നോക്കാതെ ഒരു ബ്ലോഗിലും കൊള്ളാം നല്ലത് എന്ന കമെന്റ് ഇട്ടിട്ടില്ല... മൂന്നു വര്‍ഷത്തോളമായി ബൂലോകത്തു കറങ്ങി നടക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ അങ്ങനെ മറ്റുള്ളവരുടെ സൃഷ്ടികളെ വിലകുറച്ച് കാണുന്ന ഒരാളല്ല...പിന്നെ ഓരോ പുതിയ പോസ്റ്റിനും മറ്റുള്ളവരുടെ ബ്ലോഗില്‍ പരസ്യമിടാന്‍ പ്ലാനൊന്നുമില്ല...അങ്ങനെ പേടിക്കുകയുംവേണ്ട ...ഒരിക്കല്‍ കൂടി സോറി ...പിന്നെ അവിടംവരെ വരാനും കമെന്റിടാനും താല്പര്യം കാണിച്ചതിന് പ്രത്യേകം നന്ദി

  മറുപടിഇല്ലാതാക്കൂ
 84. സമൂഹത്തിലെ പുഴുക്കുത്തുകളായി ഇത്തരം മനോരോഗികളെ എല്ലാ ഗ്രാമങ്ങളിലും കാണാ;മറ്റുള്ളവരുടെ വേദനയില്‍ സുഖം കണ്ടെത്തുന്നവരായി...നമുക്ക് പ്രാര്‍ഥിക്കാം നന്മയുടെ പ്രതീകങ്ങള്‍ പോലെ ഹനീഫമാരുടെ എണ്ണം കൂടട്ടെ ഓരോ ഗ്രാമത്തിലും...

  മനോഹരമായ കഥ ലളിതമായി പറഞ്ഞു പോയി....ഭാവുകങ്ങള്‍ സഹോദരാ...

  മറുപടിഇല്ലാതാക്കൂ
 85. ഹാസ്യത്തിന് വേണ്ടിയുള്ള ശ്രമം നന്ന്. ഫ്ലാ‍ഷ് ബാക്കിന് വേണ്ടിയുള്ള വിശദീകരണങ്ങള്‍ ദീര്‍ഘിച്ചുവെന്നു തോന്നുന്നു.കഥയില്‍ ഒരു പുതുമ തോന്നുന്നില്ല. എങ്കിലും കൊമ്പാ വമ്പത്തരം ഒട്ടും കുറയ്ക്കരുത് കേട്ടോ...

  മറുപടിഇല്ലാതാക്കൂ
 86. ഫോളോ ചെയ്തിട്ടുണ്ട്.... എന്നാലും ഒരു പോസ്റ്റ്‌ തരാന്‍ പറയുമ്പോള്‍ ഇങ്ങനുള്ള ഒരു ഒന്നൊന്നര പോസ്റ്റ്‌ തരരുത് കേട്ടോ....

  മറുപടിഇല്ലാതാക്കൂ
 87. കൊമ്പന്‍റെ വമ്പത്തരങ്ങളും തമാശകളും ഇഷ്ടമായി .

  മറുപടിഇല്ലാതാക്കൂ
 88. ഗ്രൂപ്പില്‍ ലിങ്ക് കണ്ടിട്ട് ചുമ്മാ വന്നു കേറിയതാ.. വന്നത് മോതലായി.

  മറുപടിഇല്ലാതാക്കൂ
 89. കഥ ഇഷ്ടായി. എന്‍റെ നാട്ടിലുമുണ്ട് പോക്കര്‍ക്കയെ പോലെയുള്ള കഥാപാത്രം. എന്‍റെ വീട്ടിനടുത്തുണ്ട് റഷീദയെ പോലെ സങ്കടവും പേറി കെട്ടുപ്രായം കഴിഞ്ഞിട്ടും കല്യാണം നടക്കാത്ത സ്ത്രീ. കല്യാണം മുടക്കികള്‍ ഇന്ന് മലബാറിന്‍റെ ശാപം.

  മറുപടിഇല്ലാതാക്കൂ
 90. ഞങ്ങളുടെ നാട്ടിന്‍പുറത്തും ഉണ്ടായിരുന്നു. ഒരു കല്യാണം മുടക്കി. അധികം സംസാരം ഒന്നും ഇല്ല. 'നല്ല പയ്യനാ പക്ഷെ, എനികൊരു മോളുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അവനെകൊണ്ട് കെട്ടിക്കില്ല. പിന്നെ കല്യാണം എന്ന് പറയുന്നത് ഒരു തലവിധി അല്ലെ.'
  കൊമ്പത്തരം കൊള്ളാം കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 91. ഇതു തുയിച്ചപ്പോള്‍ എനിക്ക് തോന്നിയത് ശരിക്കും നങ്ങളുടെ നാട്ടില്‍ നടന്ന സംഭവം മനസ്സില്‍വന്നു,കല്യാണം മുടക്കല്‍ ഹോബിയാക്കിയ ഒരുപാടുപേര്‍ നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ ഇന്നും കാണാം,അവരാണ് ഇപ്പോളും ഒരുപാട് ജമീലമാരെ ശ്രിഷ്ട്ടിക്കുന്നത് ....ഇതു അസ്സലായി കേട്ടോ... കൊമ്പന്റെ വംബത്തരത്തില്‍ ഒരു പൊന്‍തൂവല്‍ കുടി ....

  മറുപടിഇല്ലാതാക്കൂ
 92. മൂസാക്ക മഴവില്ലില്‍ വായിച്ചിരുന്നു,ബ്ലോഗില്‍ അഭിപ്രായം പറയാം എന്ന് വെച്ചതാണ്,പിന്നെ വിട്ടു പോയി.നല്ലൊരു വിഷയം നന്നായി പറഞ്ഞിരിക്കുന്നു.കൊമ്പന്റെ കൊമ്പ് കുലുക്കി യാത്ര തുടരട്ടെ..

  മറുപടിഇല്ലാതാക്കൂ
 93. തമാശയും വമ്പത്തരവും അസ്സലായി. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 94. നന്നായി.. ഇത് വരെ ഞാന്‍ ഇത് വായിച്ചില്ലാര്‍ന്നോ ??? :)

  മറുപടിഇല്ലാതാക്കൂ
 95. നാടന്‍ കഥ.. നന്നായി ആസ്വദിച്ചു.. :)...

  മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...