തിങ്കളാഴ്‌ച, ഡിസംബർ 13

ഹൃദയതിന്റെയ്ഭാഷക്ക് പവിത്രതയോ...............?

സ്നേഹ പുരുഷ പുന്‍ങ്കവ, സൗന്ദര്യ സുന്ദര തിലോത്തമ മാരെ.......



അഖില ലോക കാമുക കാമുകി കളേ................................



             പ്രേമമെന്നസംഭവ ബഹുല യെര്‍പാടിന്പല വ്യാകരണഉപന്ന്യാസങ്ങള്‍ ജീവിച്ചിരിക്കുന്നവരും,

മണ്ണൂരിലേക്ക്സ്ഥിരവാസത്തിനു പോയി സ്വര്‍ഗത്തിലും നരകത്തിലും ജീവിക്കുന്നവരുമായ കാവ്യകവി മഹത്തുക്കള്‍ നല്കിയുട്ടുണ്ട്,എന്നു നാലാംതരത്തിലേ  ഏറ്റവും പിന്നിലുള്ള കാലൊടിഞ്ഞ ബഞ്ചില്‍ ഇരുന്നു ഞാന്‍ പഠിച്ചിട്ടുണ്ട്.



                          അതിനു ശേഷമാണ് ഞാന്‍ ഇങ്ങനെ ഒരു പ്രതിക്ഞ്ഞ എടുക്കുന്നത് !
                 എനിക്കും ഒന്ന് പ്രണയിക്കണം .......     ഒരു കാമുകിയെ സ്വന്തമാക്കണം ....... .
        പക്ഷേ എന്ത് ചെയ്യാന്‍ ...?
                                മനസിന്റെ പൂ‍ങ്കാവന ടെലെസ്ക്കോപ്പിലൂടെയ്  പ്രണയിക്കാന്‍ ഒരു താരത്തെ തിരഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് നാലാണ്ട് കയിഞ്ഞു . ഇതു വരെ ഈ അണ്ടകടാഹ ഭൂ ഗോളത്തില്‍ ഉമ്മച്ചി അമ്മച്ചി തുടങ്ങി ഒരു മച്ചി പെറ്റ മക്കളും അങ്ങനെ ഒരു സാഹസത്തിനു തയ്യാര്‍ അല്ലായിരുന്നു .


                 എന്നു കരുതി നമ്മുടെ മനസിന്റെ സ്വപനെത്തെയ് ചുമ്മാ കളയാന്‍  പറ്റുമോ?  കൂടെ പഠിക്കുന്ന സകല പഠിപ്പിസ്റ്റ് മൂരാച്ചികളും പ്രേമിസ്റ്റ് കാമം എന്താണെന്ന് അറിയാത്ത കാമ ദേവ ദേവികളും മീശ ഇല്ലാത്ത കുഞ്ഞന്‍ ആശാന്‍ മാരും അളിയന്‍ ദോസ്തുമാരുമെല്ലാം പ്രേമിക്കുകയും നെല്ലിമരത്തിനു ചുറ്റും പാട്ടുപാടി വട്ടം വെക്കുന്നതും എല്ലാം കണ്ട എന്നിലെ വെറും കാമുക ഹൃദയം , ഒരു വിഷാദ കാമുക ഹൃദയമായി ...

എന്റെ മുടിഞ്ഞ സൌന്ദര്യം ആണ് ഇന്നന്‍റെ പാര എന്ന തിരിച്ചറിവോടെ, ഹൃദയമാം ചെമ്പരത്തി പൂവിനെ ഏതു മുത്തിനാവാ മണി  മുത്തിന് നേരേ വെച്ച് നീട്ടും. .എന്നുള്ള ആലോചന ലോച്ചലനായി നടക്കുമ്പോള്‍  ആണ് എട്ടാം ക്ലാസ്സിലെ പരീക്ഷ ഇങ്ങു അടുത്തെത്തിയത് . എട്ടും പൊട്ടും തിരിയാത്ത എട്ടര പൊട്ടനായ ഞാന്‍ പ്രേമ ലോചനക്കിടയില്‍ അത് അറിഞ്ഞില്ല .



                   പരീക്ഷ എന്നുള്ള തൂലികാ യുദ്ദത്തിന്റെ വിജയം എന്നുള്ളത് എന്നെ സംബന്ദിച്ചടത്തോളം കിട്ടാക്കനി  ആണു കൂട്ടരേ ....
             എന്‍റെ  വിദ്യാ സാമ്രാജ്യത്തിന്റെയ് പടകോട്ടയില്‍ വിദ്യാ ആയുധങ്ങളോ? മനപ്പാട പീരങ്കികളോ? ഇല്ല  കാരണം എനിക്ക് പണ്ടേയ് ഇന്ത്യന്‍ വിദ്യഭ്യാസ സിലബസ് എന്ന ബസ്സിനോട് മാനസികമായി യോജിപ്പില്ല .
             ചീന ജപ്പാന്‍ പറങ്കി ഇത്യാദി നാട്ടിലൊക്കേ   സുന്ദര മണിമുത്ത് മണി കുട്ടന്മാര്‍ക്ക്  അവരുടെ സ്കൂളില്‍ സോപ്പ് പെട്ടി എങ്ങനെ റേഡിയോ ആക്കാം, ഇന്‍സ്ട്രുമെന്റ് ബോക്സ്‌ എങ്ങിനെ സൌണ്ട് ബോക്സ്‌ ആക്കാമെന്നൊക്കെ പഠിപ്പിച്ചു കൊടുക്കുന്ന ഈ നൂറ്റാന്ടില്‍ ആണല്ലോ?  പ്രിയ ഭാരാതാമ്മയുടെ  നൂറു കോടി ദരിദ്ര നാരയണന്‍ മാരെ വീണ്ടും  ദാരിദ്രത്തിന്റെയ്കാണാ കയത്തിലേക്ക് തള്ളി വിടുന്ന രീതിയിലുള്ള വിദ്യാഭ്യാസം .

   മണ്ണടിഞ്ഞിട്ടും ചിതല്‍ അരിച്ചു തീര്‍ന്നിട്ടും നൂറ്റാന്ടുകളും കല്പാന്തങ്ങളും കയിഞ്ഞു പോയ സിന്ദൂ നദീതടവും ,ആര്യ ചോള മുഗള്‍ സംബവങ്ങളേ യും ഓക്കേ നിഷ്കളങ്ക  പൈതങ്ങളുടെയ് തലയില്‍ കുത്തികേറ്റുന്ന ഈ ശിലായുഗ ശിലായുധമായ നമ്മുടെ സിലബസ്സിനേ എനിക്ക് ഉള്‍കൊള്ളാന് ‍ കയിയില്ലായിരുന്നു .



     അങ്ങനെ പരീക്ഷ എഴുതാനുള്ള ദിവസം അടുത്ത് വന്നു ക്ലാസിലെ പഠിപ്പിസ്റ്റ് രാമാ രമ മാരെല്ലാം..... ഉറക്കൊഴിച്ചും ,ഊണൊഴിച്ചും കോപ്പി അടിക്കാനുള്ള തുരുപ്പ് ചീട്ടുകള്‍ എഴുതി ഉണ്ടാക്കി പരീക്ഷ ഹാളില്‍ എത്തിയിരിക്കുന്നു .  പരീക്ഷഹാളിലേയ് മേശക്ക് പുറകിലിരുന്നു .

മോഹന നിദ്രയിലാണ്ട മോഹിനി ടീച്ചറേ മൈന്‍ഡ് ചെയ്യാതെ പിള്ളേരല്ലാം തുരുപ്പ് ചീട്ടുകള്‍ പകര്‍ത്തി എഴുതി തൂലികാ യുദ്ധത്തില്‍ പട നയിച്ച്‌ മുന്നേറുകയാണ് .

 വിനീതനും ഒട്ടക കഴുത്തുമായി കോപ്പി അടി എന്ന സുകുമാര കല ഭംഗി ആയി വരച്ച്‌ വച്ചു.



      അവസാനമായി ഇതാ ...... വരുന്നു .......! മറ്റൊരു ചോദ്യം ?.
      നിങ്ങളുടെ സുഹ്രത്തിന് ഒരു കത്തെഴുതുക ........................!
ഇതുകണ്ട സഹപഠിതാക്കള്‍ എല്ലാം എഴുതി പഠിഞ്ഞപാടവത്തോടെയ് കത്തെയുതാന്‍ തുടങ്ങി.



വിനീത ദരിദ്ര വാസി ഇതു വരെ ആകെ എഴുതിയിട്ടുള്ളത് ഒരേ ഒരു കത്ത് ആണ് .......



എഴുതാതെ വന്ന എസ്,എ നൂറു ആവര്‍ത്തി എഴുതി വരാന്‍ ഒടെറിട്ട,ബഹുമാന്യ ഗുരു പൊന്നിലും പൊന്നായ
 'പൊന്നമ്മ' ടീച്ചറേ ഭീഷണി പെടുത്താന്‍ വേണ്ടി എഴുതിയ ഊമ കത്ത് അന്ന് സ്കൂളിലെ വിജിലന്‍സ് വിഭാഗം പിടിക്കുകയും സിറ്റിംഗ് ജഡ്ജി അന്വേഷിക്കുകയും, ഹെട്മാഷിന്റെ  കോടതി ശിക്ഷ വിധിക്കുകയും സ്വന്തം വാടക രക്ഷിതാവിന്റെ വാടക ജാമ്യത്തില്‍ തുടര്‍ പഠനത്തിനു അനുമതി തേടലും തുടങ്ങി ആ കത്തിന്റെ പുറത്തുള്ള നൂലാമാലകള്‍ അലമാലകള്‍ ആയി അലയടിച്ചതാണ് ...................



അത് കൊണ്ട് ഇനി ഈ രീതിയിലുള്ള ഒരു ഉത്തരം എഴുതാന്‍ പാമര കുലജാതനായ വിനീതന്‍ ആഗ്രഹിക്കുന്നില്ല ..!
അങ്ങനെ എങ്ങനെ കത്തെഴുതും എന്നു ചിന്തിച്ചു ഇരിക്കുംബോയാണ് എന്റെ ആള്‍ താമസമില്ലാത്ത തല്ക്കകതെക്കതെക്ക് ഒരു ബുദ്ധി കുബുദ്ധി കടന്നു വന്നത് ......



                                         എന്റെ ക്ലാസ്സ്‌ ടീച്ചറും വിഷയാദ്യപികയുമായിരുന്ന മാദക മോഹന ,മോഹനവര്‍മ മോഹിനി ടീചെര്‍ക്ക് ഒരു പ്രേമ ലേഖനം വെച്ച് കാച്ചാം എന്ന തീരുമാനത്തില്‍ ഞാന്‍ എത്തി ഇങ്ങനെ എയുതി തുടങ്ങി ....................



 കല്പനികതയുടെയ് സൌകുമാരങ്ങള്‍ കാറ്റായി ഏറ്റു വീശുമ്പോള്‍ മനസിന്റെ അകത്തളങ്ങളില്‍ ജന്മാതരങ്ങളുടെയ് കാലൊച്ചകള്‍ ഇനിയും അകലെ ആണെങ്കില്‍ ഒരു നേര്‍ത്ത മഞ്ചിരാതിന്റെയ് വെട്ടത്തില്‍ ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന നനു നനുത്തതും പവിത്രവുമായ ഭാഷയില്‍ ഞാന്‍ ചോദിക്കുന്നു  ടീച്രേ .................

ഞാന്‍ നിങ്ങളെ പ്രാണ യിചോട്ടേ .....................!


     ഇതായിരുന്നു എന്റെ വരികള്‍  വീണ്ടും അതാ .... ഹെഡ് മാഷുടെ കോടതി എനിക്ക് മേല്‍ പഠന നിഷേധ വിധി     പുറപ്പെടുവിച്ചു.

 ഇന്ന് ഒറിജിനല്‍ രക്ഷിതാവിന്റെയ് ഒറിജിനല്‍ ജാമ്യാപേക്ഷ വരെ തള്ളിയിരിക്കുന്നു . 

 ഹൃദയതിന്റെയ് ഭാഷക്ക് പവിത്രതയോ......................................................................?


4 അഭിപ്രായങ്ങൾ:

LinkWithin

Related Posts Plugin for WordPress, Blogger...