കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഫെബ്രുവരി 10

കല്ല്‌

കല്ല്‌ 
ശിലായുഗത്തോളം 
പഴക്കമുണ്ടത്രേ 
അല്ല അതിനും മുമ്പേ 

ഉള്ള ആയുധം 
അളന്നു മുറിച്ചു 
വെട്ടി എടുത്ത 
ചെങ്കല്ലില്‍ ആണ് 
കുഞ്ഞുകിടാങ്ങൾ  തന്‍ 
കുഞ്ഞു വയറിനു 
അച്ഛന്‍ രൂപം നല്‍കിയത്
പൊട്ടാസിട്ടു എട്ടു നിലയില്‍
പൊട്ടിച്ച കല്ലില്‍
ഇരുമ്പുകൂടം കൊണ്ട്
ദാരിദ്ര്യത്തെ മര്‍ദ്ദിച്ചാ...
ചേട്ടന്‍ അച്ഛന് മരുന്നും
അനിയന്‍ കുട്ടിക്ക് അന്നവും തന്നത്
ശത്രു ആദ്യം ഉന്നം വെച്ചെറിഞ്ഞ
ആയുധവും കല്ല്‌
ലാത്തയും ഉസ്സയും മനാത്തയും
മുതല്‍ മുത്തി കറുപ്പിച്ച
ഹജറുല്‍ അസ് വദു വരെ കല്ല്‌
മനസ്സില്‍ തീര്‍ത്ത ദൈവങ്ങളെ
മണ്ണില്‍ പ്രതിഷ്ഠിച്ചതും കല്ലില്‍
കോടികള്‍ കൊണ്ട്സ്ഫടികമായി
വെട്ടി തിളങ്ങുന്നതും കല്ല്‌
നല്ല വൈഡൂര്യക്കല്ല്
ഇല്ലാ പെണ്ണിന്‍റെ മൂക്കിലും
കാതിലും സ്വപ്നമായി
മിന്നിയതും ഈ കല്ല്‌ തന്നെ
നാഗരാജൻ കാവലിരിക്കുന്ന
മാണിക്യക്കല്ലും കല്ല്‌ തന്നെ
പ്രണയവും ജീവിതവും
പകുത്തവള്‍ പലവുരു
പറഞ്ഞതും കല്ലിനെക്കുറിച്ചാ
മനുഷ്യാ, നിങ്ങളുടെ ഹൃദയം
കല്ലാണെന്നു
അമ്മിക്കല്ലും അരകല്ലും
ആട്ടുകല്ലും അലക്കുകല്ലും
വേദന നല്കും മൂത്രകല്ലും
തീര്ന്നില്ല അവസാനമായി
നാട്ടിയ നിരത്തിയ സ്മാരക ശിലയും
കല്ലുതന്നെ കല്ല്...!

വ്യാഴാഴ്‌ച, മാർച്ച് 14

പിടിയരി കവിതകള്‍




ഞാനൊരു കവിയല്ല  കഥാക്കാരനും അല്ല  പിന്നെ എന്താ റിയാല്‍ മാത്രം സ്വപ്നം കാണുന്ന ഒരു സാധാരണ പ്രവാസി    ആ പ്രവാസത്തിന്‍റെ വിരസതയില്‍  പലപ്പോളായി  മണ്ടക്കുള്ളില്‍ വിരിഞ്ഞ പൊട്ടത്തരങ്ങള്‍ മുഖ പുസ്തക ചുമരുകളില്‍ ചാര്‍ത്തിയതെല്ലാം ഒരുമിച്ചു നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു അനുഭവിച്ചാലും പ്രിയരേ ..... 



മിഴികള്‍ 
ഓര്‍മയുടെ ഊഞ്ഞാലില്‍                                                            
ഇന്ന് ഞാന്‍ തനിച്ചാണ് 
കറുത്ത പുകമൂടിയ പകലുകളും 
പ്രകാശം നിറഞ്ഞ രാത്രികളും 
വഴി താണ്ടുമ്പോള്‍
മനസ്സുഖം തേടി യെത്തിയത്

ശനിയാഴ്‌ച, ഡിസംബർ 17

നിഷാദന്‍


മാധവന്‍ മണ്ണില്‍ പണിത മര്‍ത്യരെല്ലാം  
മധു പോലെ മധുരിതര്‍
മര്‍ത്യനിലെ നന്മയുടെ ഉറവിടം 
അമ്മയുടെ അമ്മിഞ്ഞയിലൂടെ 
മര്‍ത്യ മനസ്സില്‍ വിഷം നിറച്ചതോ?            
മുല കണ്ണില്‍  തേച്ച ചെന്ന്യായകം 
ചേറിനംശം പുരണ്ട  മുലകണ്ണുകള്‍ 
ചെന്ന്യായകത്തെ   നിര്‍വീര്യമാക്കി 
ആഢ്യതയുടെ  സുഗന്ധ വൃത്തിയില്‍ 
ആറാടിയ മുലകളിലെ ചെന്ന്യായകം 

വെള്ളിയാഴ്‌ച, സെപ്റ്റംബർ 23

കവിത, കുമാരന്‍ മാഷ്ടെ മോള്‍ 'കവിത'യല്ല.

പലപ്പോഴും മനസ്സില്‍ തോന്നിയ വാക്കുകളെ പലയിടത്തായി എഴുതി വെച്ച് അതിനെയെല്ലാം ഒരുമിച്ചു കൂട്ടി 'കവിത' എന്ന ലേബലില്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .
"വാക്കുകള്‍ മുറിച്ചെഴുതിയാല്‍ അത് കവിതയാകും. അതാണ്‌ ഉത്തരാധുനികതയുടെ പുതിയ മതമെന്ന്" ഹൃദയത്തോട് ചേര്‍ത്തു വെച്ച ഒരു സുഹ്രത്ത് പറഞ്ഞത് ഓര്‍മിച്ചുകൊണ്ട്
'ക' അറിയാതെ
കാകളി അറിയാതെ
കവിതയുടെ ബാല പാഠം പഠിക്കാതെ
കവികളുടെ കവിതകളുടെ ഉള്ളിലേക്ക്
ഇറങ്ങിച്ചെല്ലാന്‍ വഴി അറിയാത്ത നിരാലംബന്റെ വരികള്‍, അതാണിത്...

ഞായറാഴ്‌ച, ഫെബ്രുവരി 20

ഒരു കാത്തിരിപ്പ്

മരണമേ നിന്നെ പുല്‍കാന്‍ _എന്‍
മനം കൊതിക്കുന്നു, നശ്വര ലോകം
എന്നെ ശപിച്ചു തുടങ്ങി
അനശ്വര ലോകത്തേക്ക്
എന്നെ കൂട്ടാന്‍ നീ എന്നെത്തും
നിന്‍ വിളിയെ കാതോര്‍ത്ത് ഞാന്‍
 ഇരിക്കുന്നു ഈ വഴി വക്കില്‍
ഇലകള്‍ കൊഴിഞ്ഞ ഈ വട  വൃക്ഷ  ചുവട്ടില്‍
ഏകനായി തുണയും ഇണയും ഇല്ലാത്ത
പഴം തുണി ആയി ഞാന്‍ _

LinkWithin

Related Posts Plugin for WordPress, Blogger...