ഞായറാഴ്‌ച, ഓഗസ്റ്റ് 21

പടച്ചോന്‍റെ ഓഫറും മൂത്രത്തിലെ കല്ലും




ഞാന്‍ കഴിഞ്ഞ വെക്കേഷന്‍ നാട്ടില്‍ പോയത് നോമ്പിനു മൂന്നു ദിവസം മുമ്പാണ്. എനിക്കറിയാവുന്ന അര അറബിയും മുറി ഇന്ഗ്ലീഷും മുഴുവന്‍ മലയാളവും കൂട്ടികുഴച്ചു ഒരു സാമ്പാര്‍ പരുവത്തില്‍  എന്‍റെ  സ്വന്തം അറബിയോട് ഞാനൊരു നൂറു വട്ടം പറഞ്ഞതാ ... എനിക്കിപ്പോള്‍ നാട്ടില്‍ പോകണ്ട  എന്‍റെ കയ്യില്‍ കാശില്ല എന്ന്."ഞാന്‍ തന്നെപ്പോലെ വായില്‍ സ്വര്‍ണകരണ്ടിയുമായി പിറന്നു വീണവനല്ല ചിരട്ടകൈലുമായി പ്രസവിച്ചു വീണതാ" എന്നൊക്കെ.. പക്ഷെ, എന്ത് ചെയ്യാന്‍...?

ശനിയാഴ്‌ച, ജൂലൈ 2

ആശ്രയ സ്വാശ്രയ പരാശ്രയാമാശയം

ബഹുമാന്യ   അഭിവന്ദ്യ ആരാധ്യ പ്രിയപ്പെട്ട തങ്കപെട്ട  കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി  കുഞ്ഞാപ്പ കുഞ്ഞാക്ക തുടങ്ങിയ കേരളക്കരയിലെ സുപ്രധാന കുഞ്ഞുങ്ങളുടെ സമക്ഷത്തിലേക്ക്  ഒരു സങ്കടത്തില്‍ ചാലിച്ച  ഹര്‍ജി സാക്ഷാല്‍ സംസ്ക്കാര ശൂന്യനും പാമര കുചേലനും ആയ ശ്രീ മാന്‍ കൊമ്പന്‍ മൂസ സമര്‍പ്പിക്കട്ടെ .

നമ്മുടെ കേരളമെന്ന ഈ ഇട്ടാ വട്ട നാട്ടില്‍  ഈ സ്വാശ്രയം സ്വാശ്രയം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഇമ്മിണി ആയല്ലോ? നമ്മുടെ ആന്‍റണി സര്‍ ഇരുന്ന കാലത്ത് തുടങ്ങി വെച്ചതാണ് ഈ തലവേദന
അന്നേ... വെവരമുള്ള പലരും പറഞ്ഞതാ ഇക്കളി തീക്കളി  സൂക്ഷിച്ചോന്ന് പക്ഷെ എന്ത് ചെയ്യാന്‍ കേട്ടില്ല വികസനത്തിന്‍റെ പേരില്‍ അങ്ങ് വികസിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ എന്തോന്ന് ഉപദേശം അത് വികസന വിരോധം അല്ലാതെ എന്തുപറയാന്‍  .....

അല്ല ഇപ്പോള്‍ തന്നെ നമ്മളെ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ സകല അതിരും വരമ്പും അങ്ങ് എടുത്തൊഴിവാക്കിയപ്പോള്‍ കണ്ടില്ലേ... മണ്ണെണ്ണക്കും ഡീസലിനും ഒക്കെ വില വാണം പോലെയല്ല  റോക്കറ്റ്
പോലെ കുതിച്ചുയരുന്നത് . ഒള്ളത് പറയാലോ അതില്‍ ഈ ഉള്ളവന് പരാതി ഒട്ടുമില്ല  . കാരണം എന്‍റെ സ്വന്തം കെട്ടിയോള്‍ മോളുട്ടി എന്നും രാവിലെ പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്ന സ്വര്‍ണത്തിന്‍റെ വിലനിലവാരവും അതിനോടനുബന്ധിച്ചു എന്നോടുള്ള ഉപദേശവും "നോക്കൂ മന്സാ ഞമ്മക്ക് രണ്ട്‌

ചൊവ്വാഴ്ച, ജൂൺ 21

പെണ്ണൊരുമ്പെട്ടാല്‍ ...



ആകെലോക ദുനിയാവിന്‍റെ ഇങ്ങേത്തലക്കല്‍  ആറ്റും മണമ്മേല്‍  വീട്ടില്‍ താടിക്കാരന്‍ കുഞ്ഞിരാമേട്ടന്‍  സ്വന്തം പെണ്ണുംപിള്ളയോട് കലിപ്പ് മൂത്ത് കയ്യിലിരുന്നകോടാലി ആഴിയുടെഅഗാധതയിലേക്ക് വലിച്ചെറിഞ്ഞുണ്ടായ താണെന്ന് പറയുന്ന കുണ്ടാമണ്ടിക്കര  എന്ന  സുന്ദര സുരഭില ഗ്രാമം. വൃക്ഷ ഫലഫൂലാദി മൂലാദികളും ചക്ക, പഴംചക്ക ബരിക്കച്ചക്ക കൈതച്ചക്ക അപ്പിള്‍ങ്ങ  മുന്തിരിങ്ങ കോമാങ്ങ കണ്ണിമാങ്ങാ തുടങ്ങിയ ഫ്രൂട്ട് ഫലാദികളുമടക്കം കൊട്ടകണക്കിന് സുന്ദര സുന്ദരി കുസുമ കൌമാരങ്ങളും  പൂണ്ടു വിളയാടുന്ന ഒരു  വല്ലാത്ത  നാട്.
ഈ ഗ്രാമത്തിലെ  പ്രശസ്ഥരാണ് ആദര്‍ശവാദി പാച്ചുമ്മാന്‍  നാട്ടുക്കൂട്ടം  കൈകാരികളായ  ചടയനാശാന്‍ ,പാടത്തിങ്കര കുഞ്ഞാവ   കൂനാംമൂച്ചിതോമ  ഇവരെ കൂടാതെ    കുഞ്ഞമ്മിണി , കുഞ്ഞിപാത്തു , കുഞ്ഞികണ്ണന്‍  തുടങ്ങിയ സംഭവ ബഹുല ബഹുജനങ്ങളുമടക്കം ഒട്ടനവധി ആളുകള്‍ ഉണ്ടിവിടെ. സ്ഥലത്തെ ഒട്ടുമിക്ക പ്രധാന ചര്‍ച്ചകളും  നടക്കുന്നത് കോയാക്കാന്‍റെ  ചായമക്കാനിയിലാണ് . ഈ ചായമക്കാനി ആണ് കുണ്ടാമാണ്ടിക്കരയിലെ പാര്‍ലമെന്റും  സുപ്രീം കോടതിയുമൊക്കെ !


 കുണ്ടാമണ്ടിക്കരയും നാട്ടുകൂട്ടം മുദീറുമാരും കോയാക്കാന്‍റെ ചായമക്കാനിയും ബഹുജനങ്ങളുമടക്കം  ഒരു ഞെട്ടുന്ന വാര്‍ത്ത കേട്ടാണ് ഇന്നത്തെ പൊന്‍ പുലരിയെ വരവേറ്റത് !!


  മാളിയേക്കല്‍ തറവാട്ടിലെ കിണ്ടി കളവ്‌ പോയിരിക്കുന്നു !!

ബുധനാഴ്‌ച, ജൂൺ 8

പൊതു ജനം കഴുതകള്‍.. (?)




നമ്മുടെ സ്വന്തം നാടായ കൈരളിയുടെ എല്ലാ മുക്കിലും മൂലയിലും പ്രവേശനോത്സവം  കൊണ്ടാടുന്ന ഈ സുന്ദര സുരഭില നിമിഷത്തില്‍    സാംസ്കാരിക (?) കേരളം കണ്ട കൂത്ത് എന്തൊക്കെ ആണ് .

യഥാര്‍ത്ത  കൂത്ത് ഇങ്ങ് കേരളത്തിലാണോ? അതങ്ങ്  ദില്ലിയിലല്ലേ ... കൊംബാ... എന്നൊന്നും ചോദിക്കല്ലേ....
അതൊന്നും കൂത്തല്ല കൂട്ടരേ ........... കൂത്തട്ടാമാണ് !!
കള്ളനും കള്ളനു കഞ്ഞിവെച്ചവരുമായ കഞ്ഞികള്‍ കാണിക്കുന്ന കൂത്താട്ടം !

അങ്ങനെ ആണ്ടു തോറും നടത്തി വരുന്ന പ്രവേശനോത്സവം ഈ കൊല്ലവും പൂര്‍വാധികം ഭംഗിയോട് കൂടിത്തന്നെ നടത്താനും   വിവാദങ്ങളുടെ മാറാപ്പ് അഴിച്ചുകുടയാനും ഇരു മുന്നണികള്‍ക്കും അവസരം കിട്ടി . ഇങ്ങനെ അവസരം കിട്ടിയപ്പോള്‍ ഞെട്ടിയതാരാണ് ? ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം നമ്മള്‍ പാവം ജനങ്ങള്‍ ആണെന്ന് . പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല ഇപ്പോള്‍ ശരിക്കും ഞെട്ടിയത് സാക്ഷാല്‍ രാഷ്ട്രീയ ഏറാന്‍  മൂളികള്‍ ആണ്  .
ഞാനും ഭയങ്കര രാഷ്ട്രീയക്കാരന്‍ ആണെന്ന് ഗമപറയുന്ന മിനിമം ഒരു പഞ്ചായത്ത് മെമ്പര്‍ പോലും അല്ലാത്ത ആവാന്‍ കഴിയാത്ത  രാം രാജ് മുണ്ടിന്‍റെ പരസ്യവുമായി നടക്കുന്ന ചില നാറികള്‍ ഉണ്ടല്ലോ അവരാണ് ശരിക്കും ഞെട്ടിയത് .

തിങ്കളാഴ്‌ച, മേയ് 23

സംഭവിച്ചതും ഗുഡിന് സംഭവിക്കാത്തതും ഗുഡിന് ....



പ്രിയ ജനാധിപത്യ വിശ്വാസികളെ  അല്ലാത്തവരേ ................
അങ്ങനെ തിരഞ്ഞെടുപ്പും കഴിഞ്ഞു. ആകാശവാണി വാര്‍ത്തയും കേട്ടു.
ഇനി  കേരള രാഷ്ട്രീയത്തിലേക്ക് ചുമ്മാ ഒന്ന് ഒളിഞ്ഞു നോക്കാം ........അല്ലേ... നിങ്ങള്‍ വേണ്ട എന്നേ പറയൂ  എന്നെനിക്കറിയാം എന്നാലും ഞാനൊരു വെടിക്ക് വിട്മോ ............ ഇല്ല വിടില്ല മക്കളേ..........

തെരെഞ്ഞെടുപ്പും കഴിഞ്ഞു പടക്കവും പൊട്ടി ലഡുവും തിന്നു എനിക്കൊരു ആണ്‍ കുഞ്ഞും പിറന്നു . പിന്നേം..... കൊമ്പന് മുറു മുറുപ്പോ എന്ന് കരുതല്ലേ ..........

എന്തല്ലാം കൂത്തായിരുന്നു ഞങ്ങള്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും  എത്തിയാലപ്പോള്‍ തന്നെ ഐസ്ക്രീം കഴിച്ചവരേയും പാമോലില്‍ കുളിച്ചവരേയും ഒക്കെ പൂട്ടി കെട്ടി അങ്ങ്  ജയിലില്‍ കിടത്തുമെന്നും  ഹെന്‍റെമ്മച്ചിയേ........ എന്നാ പുകിലായിരുന്നു .
ഒള്ളത് പറയാമല്ലോ ... ഈ ഉള്ളവനും ഒത്തിരി കൊതിച്ചു ഈ

ബുധനാഴ്‌ച, ഏപ്രിൽ 13

ചോലകുളത്തിലെ ചെയ്ത്താന്‍

രണ്ടായിരാമാണ്ടില്‍ ഞാന്‍ താമരശ്ശേരി  പറശ്ശിനികടവ്  റൂട്ടില്‍ ഓടുന്ന ഒരു ബസ്സില്‍ കിളി
ആയി ജോലി നോക്കുന്ന കാലം  പത്തിരുപത് ദിവസ്സത്തെ  തുടര്‍ച്ചയായ ജോലിക്ക് ശേഷം
ഞാന്‍ ഒരാഴ്ച ത്തെ  ലീവിന് വേണ്ടി  എനിക്ക് പകരക്കാരനായി ഒരു ആട്ടിപിടിയനെ (താല്‍ക്കാലികം കണ്ടെത്തിയ  ) സംഗടിപ്പിച്ച്    എന്‍റെ ജോലിയുടെ 

വ്യാഴാഴ്‌ച, മാർച്ച് 31

പത്ര സ്വതന്ത്രം (സ്വ ,തന്ത്രം )

മാന്യ മഹാ ജനങ്ങളേ....

ഈ  വരുന്ന ഐതിഹാസികമായ തിരഞ്ഞെടുപ്പില്‍ ഭൂലോകത്ത്  നിന്നും തൊപ്പി കുട  അടയാളത്തില്‍ ഞാന്‍ എന്ത് കൊണ്ട് മത്സരിക്കുന്നില്ല എന്ന് മിസ്സ്‌ കോളായും മിസൈല്‍ കോളായും  ചോദിച്ച മിസ്കീന്‍ മാര്‍ക്കും.  ഇമെയില്‍ വഴി ചോദിച്ച മെയില്‍, ഫി മെയില്‍ തുടങ്ങിയ മയിലീങ്ങള്‍ക്കും വേണ്ടി മത്സരിക്കാത്തതിന്‍റെ കാര്യ കാരണം ഞാന്‍ പറഞ്ഞോട്ടെ ......................!!

അനുഭവിച്ചാലും..!

LinkWithin

Related Posts Plugin for WordPress, Blogger...