പ്രിയ ജനാധിപത്യ വിശ്വാസികളെ അല്ലാത്തവരേ ................
അങ്ങനെ തിരഞ്ഞെടുപ്പും കഴിഞ്ഞു. ആകാശവാണി വാര്‍ത്തയും കേട്ടു.
ഇനി കേരള രാഷ്ട്രീയത്തിലേക്ക് ചുമ്മാ ഒന്ന് ഒളിഞ്ഞു നോക്കാം ........അല്ലേ... നിങ്ങള്‍ വേണ്ട എന്നേ പറയൂ എന്നെനിക്കറിയാം എന്നാലും ഞാനൊരു വെടിക്ക് വിട്മോ ............ ഇല്ല വിടില്ല മക്കളേ..........
തെരെഞ്ഞെടുപ്പും കഴിഞ്ഞു പടക്കവും പൊട്ടി ലഡുവും തിന്നു എനിക്കൊരു ആണ്‍ കുഞ്ഞും പിറന്നു . പിന്നേം..... കൊമ്പന് മുറു മുറുപ്പോ എന്ന് കരുതല്ലേ ..........
എന്തല്ലാം കൂത്തായിരുന്നു ഞങ്ങള്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും എത്തിയാലപ്പോള്‍ തന്നെ ഐസ്ക്രീം കഴിച്ചവരേയും പാമോലില്‍ കുളിച്ചവരേയും ഒക്കെ പൂട്ടി കെട്ടി അങ്ങ് ജയിലില്‍ കിടത്തുമെന്നും ഹെന്‍റെമ്മച്ചിയേ........ എന്നാ പുകിലായിരുന്നു .
ഒള്ളത് പറയാമല്ലോ ... ഈ ഉള്ളവനും ഒത്തിരി കൊതിച്ചു ഈ
പഹയന്‍മാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തണമെന്ന് .
പഹയന്‍മാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തണമെന്ന് .
കുള്ളനും കള്ളനും കള്ളനു കഞ്ഞിവെച്ചവനുമായ രാഷ്ട്രീയക് കാരേ മുഴുവന്‍ ജയിലിലടക്കുമെന്നും നീതി നടപ്പാക്കുമെന്നുമൊക്കെ കേട്ട് കേരളത്തിലെപാവം ജനങ്ങള്‍ ഇവരെ തന്നെ അധികാര കസേരയിലിരുത്തുമെന്ന് ചു മ്മാ മൂട്ടയുടെ കടികൊണ്ട് കിനാ വ് കണ്ട ഞമ്മളെ വിലപ്പെട്ട കിനാവാണ് വേസ്റ്റായാത് .
ഏതായാലും ഇനിപറഞ്ഞിട്ടോ, തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പഠിച്ചിട്ടോ.... മാഫി ഫായിദ
ഇനി ചത്ത കുട്ടിയുടെ ജാതകം നോക്കാന്‍ ഞാനില്ല . ഇനി ജനിച്ച കുട്ടിയുടെ(എനിക്ക് ജനിച്ച കുഞ്ഞിന്‍റെ അല്ല അവന് ഞാന്‍ ജാതകമല്ല ഒരു വിസയാണ് ഇപ്പോള്‍ നോക്കുന്നത്)ജാതകം നോക്കാം .......
എന്താവും പുതിയ സര്‍ക്കാരിന്‍റെ പരിപാടി ?
അഴിമതിക്കാരെ ഒന്നും സംരക്ഷിക്കില്ല എന്നോ... മറ്റോ.... പറഞ്ഞിരുന്നോ ...ഹാ
ഏതായാലും ഓള്‍ഡ് മുഖ്യന്‍ ( ഇമ്മടെ സങ്കര പുത്രന്‍റെ വാക്ക് കടമെടുത്താല്‍ ) കിളവന്‍ സ്ഥാനം ഒഴിഞ്ഞ് പുതിയ മുഖ്യന്‍ ചാര്‍ജ് എടുക്കുന്നതിനിടയിലുള്ള ഒരു മൂന്ന് സെക്കന്റ് നേരം കൊണ്ട് ആ പാമോയില്‍ അന്വേഷണ സംഘം ഒപ്പിച്ച പണി അതൊരു ഒന്നൊന്നരയല്ലെ............എന്നൊരു സന്ദേഹം ഇല്ലാതില്ല....!!
ഞൊടിയിടക്കല്ലേ .......അപരാധി നിരപരാധിയായതും റിപ്പോര്‍ട്ട് കൊടുത്തതും .പാവം മുസ്തഫ ഹാജിയുടെ കൃമികടി ലാപ്സായി ....
അതൊക്കെ പോട്ടെ !
ഇനി മന്ത്രി സഭയും സത്യപ്രതിജ്ഞയും ഒന്ന് കാണാം .......
നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്‍റെ ഭരണ ഘടന അനുശാസിക്കുന്ന രീതിയില്‍ ഞാന്‍ ഭരിച്ചു നാട് നന്നാക്കും എന്ന് മാത്രമല്ല . കിട്ടിയിരിക്കുന്ന അധികാരം വെച്ച് സ്വന്തക്കാര്‍ക്കും ബന്ധുക്കാർക്കും(ബന്ധു എന്ന് പറഞ്ഞത് മനസിലായില്ല ? ഭാര്യയുടെ അനിയത്തിയുടെ കെട്ടിയോന്‍ മുതല്‍ കുഞ്ഞമ്മേടെ കൊച്ചുമോള്‍ വരെ )യാതൊരു വിധ ആനുകൂല്യങ്ങളും നല്‍കില്ല എന്ന് പറഞ്ഞു സത്യം ചെയ്തു നാവ് വായിലേക്കിട്ടതും നമ്മുടെ പരമോന്നത നീതിപീഠം കുറ്റം ചെയ്തു എന്ന് തറപ്പിച്ച് പറഞ്ഞ് ഒരു കൊല്ലത്തെ ജയില്‍ വാസം വിധിച്ച സാക്ഷാല്‍ കൊട്ടാരക്കര തമ്പുരാന്‍ യാതൊരു വിധ ഉപാധികളുമില്ലാതെ ഒരു പരോള്‍ സംഘടിപ്പിച്ചതിൽ ഒരു സത്യപ്രതിജ്ഞ ലംഘനം ഉണ്ടെന്നു വേണെമെങ്കില്‍ ശത്രുക്കള്‍ക്ക് പറയാം.....! എന്നല്ലാതെ അതിലൊന്നും വല്യ ആനതലയൊന്നുമുണ്ടാവില്ലഅല്ലേ............
ഇനിയിപ്പോള്‍ മന്ത്രി സഭാ രൂപീകരണം പിന്നെ അതങ്ങ് ഹൈക്കമാന്റാണ് തീരുമാനിക്കുകയെന്ന് ഇങ്ങു അനന്തപുരിയിലെ തലതൊട്ടപ്പന്മാരെല്ലാം പറഞ്ഞു കേട്ടു.
ഇത് കേട്ട എന്‍റെ മനസ്സില്‍ സ്വാഭാവികമായും ഒരു സംശയം ?
അല്ല.. ആരാ ശരിക്കും ഈ മന്ത്രി മാരെയൊക്കെ തീരുമാനിക്കുന്നത് .
M L A മാരെ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് കൊമ്പനും കൊമ്പന്റെ കേട്ടിയോള്ക്കുമറി യാം .....
അപ്പോള്‍ വീണ്ടും സംശയം ( ഇതെന്താ കൊമ്പാ നിന്‍റെ ആമാശയത്തില്‍ സംശയത്തിന്‍റെ ആശയം മാത്രമേ ഒള്ളൂ അല്ലേ .... എന്ന് ചോദിക്കല്ലേ എനിക്ക് പണ് ടേ വിവരമില്ല ) ജനങ്ങളെ ഭരിക്കേണ്ട ജനങ്ങളുടെ നികുതികൊണ്ട് ശമ്പളവും വിദേശ നിർമ്മിത കാറും ബംഗ്ലാവും ഒക്കെ നല്‍കുന്ന ഈ മന്ത്രിമാര്‍ എന്ന് പറയുന്ന കൂട്ടരേ ജനങ്ങളാല്‍ തെരഞ്ഞെടുത്ത M L A മാര്‍ അല്ലെ തെരഞ്ഞെടുക്കേണ്ടത്........ അതാണല്ലോ ജനാധിപത്യം .
ഒക്കെ, ജനാധിപത്യം അങ്ങ് ഇന്ദ്രപ്രസ്തത്തിലെ ജനപഥിലോ മറ്റോ ഇരുന്നു പറഞ്ഞാല്‍ത്തന്നെ നടപ്പിലാവും എന്നാലും എന്‍റെ ഹൈക്കമാന്റ് മുത്തപ്പന്‍ തങ്ങളേ.............
ചുരുങ്ങിയ പക്ഷം ഞങ്ങള്‍ക്ക് മന്ത്രിമാരെ തന്നപ്പോള്‍ ഒരു മൈക്കിനു മുമ്പിലെങ്കിലും മുട്ട് വിറക്കാതെ നില്‍കാന്‍ കഴിയുന്ന ആളുകളെ ആക്കാമായിരുന്നു ഇതിപ്പോള്‍ യോഗ്യന്‍മാരായ ആളുകളുണ്ടായിട്ടും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചില ഗ്രൂപ്പുകാരെ പിടിച്ച് ഭരണ ചക്രം ഏല്‍പ്പിക്കണമായിരുന്നോ?
പറഞ്ഞത് മനസ്സിലായില്ലേ ....... ഇമ്മളെ വി ഡി സതീശന്‍ കഴിഞ്ഞ UDF പ്രതി പക്ഷത്തിലെ പ്രതികരണ ശേഷി നഷ്ട്ടപെട്ടിട്ടില്ലാത്ത ഏക M L A അദ്ദേഹത്തെ പോലെ ഉള്ള ആണ്‍ കുട്ടികളുടെ കയ്യില്‍ അല്ലെ ശരിക്കും മന്ത്രി സ്ഥാനം നൽകേണ്ടിയിരുന് നത് . പിന്നേയുമുണ്ട് യോഗ്യന്മാർ ഇമ്മടെ മുന്‍ പി സി സി , ഡി ഐസി , എ ബി സി സി ഐ ഡി തുടങ്ങിയവയിലൊക്കെ കരുത്ത് തെളിയിച്ചു തറവാട്ടിലേക്ക് തന്നെ തിരിച്ചു വന്ന നമ്മുടെ സ്വന്തം പപ്പിയുടെ ചേട്ടനേയും നിങ്ങള്‍ തഴഞ്ഞു . ഇതൊരു കടും കയ്യായിപോയെന്നു പറയാതെ വയ്യ !!!
വിശുദ്ധ യൂദാശ്ലീഹ പുണ്യാളന് നേര്‍ച്ച നേര്‍ന്ന നേരത്ത് ഹൈക്കമാന്റ് പുണ്യാളന് നേര്‍ന്നിരുന്നെങ്കില്‍ പണ്ടേ കൊതിച്ച മന്ത്രി പദം മടിയിലിരുന്നേനെ......
നൂറ് സീറ്റിന്‍റെ മേനിയും പറഞ്ഞ് ഹെലികോപ്റ്ററില്‍ പറന്ന ശ്രീമാന്‍ ചെന്നിത്തല ഒരു തലത്തിലേക്കും ഇല്ല .ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ച് കഴിഞ്ഞേക്കാമെന്ന് തീരുമാനത്തിലാണത്രെ അങ്ങേർ......
പക്ഷെ ഇങ്ങനെയൊരു തീരുമാനത്തില്‍ ദുരൂഹതയുണ്ടോ................?
രണ്ടംഗ ഭൂരി പക്ഷം മാത്രമുള്ള ഈ ചക്കടാ വണ്ടിയില്‍ ഒരു നായക വേഷം പുലിവാലാകും എന്നുള്ള ഭയ ബഹുമാനമാണോ.............
ഇതൊന്നുമല്ലെന്റെ പൊന്നു കുഞ്ഞൂഞ്ഞിച്ചായാ കള്ളനെ(പ്രകാശല്ല കേട്ടോ ) നമ് പിയാലും കുള്ളനെ നമ്പരുതെന്നു കാരണവന്മാർ പറഞ്ഞതെത്ര ശരിയാണല്ലെ....
ഒരു ആപത്ത് കാലത്ത് ഒരു സഹായത്തിനില്ലാത്ത ഇവനെ ഒക്കെ വെച്ച് എത്രക്കാലം ഹാ.......... ഒരുപിടിയുമില്ല .!!!!
ഒരു ആപത്ത് കാലത്ത് ഒരു സഹായത്തിനില്ലാത്ത ഇവനെ ഒക്കെ വെച്ച് എത്രക്കാലം ഹാ.......... ഒരുപിടിയുമില്ല .!!!!
എന്തായാലും ഇന്‍റെ മ്മടെ മുരളീനെ സത്യപ്രതിജ്ഞക്ക്വിളിക്കാത്തതിലുള്ള അമര്‍ഷം മറച്ചുവെക്കാതെ തന്നെ പറയട്ടെ .
സംഭവിച്ചതെല്ലാം ഗുഡിന് സംഭവിക്കാന്‍ പോകുന്നതും ഗുഡിന് ഒന്നും സംഭവിച്ചില്ലെങ്കില്‍ അതും ഗുഡിന് ഗുഡിന് ഗുഡിന് ...............
(പ്രിയപ്പെട്ടവരെ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ കൊമ്പന്‍റെ ഊര ചവിട്ടി മുറിക്കണം അണ പല്ല് തെറിപ്പിക്കണം തുടങ്ങി നിങ്ങളുടെ ഏതാഗ്രഹവും കമന്റ് ബോക്സ് ഉണ്ട് അതില്‍ പറഞ്ഞു പോകൂ .....അല്ലാതെ ശരീരം കൊണ്ടുള്ള കമന്റ് സ്വീകരിക്കല്‍ തല്‍ക്കാലം നിര്‍ത്തിയിരിക്കുന്നു ഞാനാരാ മോന്‍ !!!!!!)
കൊമ്പാ സംഗതി കലക്കി.
മറുപടിഇല്ലാതാക്കൂഒരു ഭരണ തുടര്‍ച്ച ആഗ്രഹിച്ച അനേകങ്ങളില്‍ ഒരുവനാണ് ഈ ഞാനും. അതെങ്ങനെയാ അടിയന്തരാവസ്ഥക്ക് ശേഷം യു പിയിലെ ജനത പോലും കയ്യൊഴിഞ്ഞ ഇന്ദിരക്കൊപ്പം നിന്ന പ്രബുദ്ധ രാഷ്ട്രീയത്തിന്‍റെ ഇടമല്ലോ നമ്മുടെ കേരളം. ..?
സംഗതി, ഗൌരവപ്പെട്ട വിഷയങ്ങള്‍ അനവധി കൈകാര്യം ചെയ്തിരിക്കുന്നു കൊമ്പന്‍. കുറഞ്ഞത്, സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നവരെ മാറ്റി നിര്‍ത്തികൊണ്ട് ആവണമായിരുന്നു മന്ത്രിസഭ രൂപീകരിക്കെണ്ടിയിരുന്നത്. ഇത് പക്ഷെ, ആരോപണ വിധേയരും അന്വേഷണം നേരിടുന്നവരുമായ നാലില്‍ കൂടുതല്‍ അംഗങ്ങള്‍ നിലവില്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചിരിക്കുന്നു. അഴിമതി വിരുദ്ധ, സ്വജനപക്ഷ പാതമില്ലാത്ത ഒരു ഭരണം...? ആ നടന്നത് തന്നെ. ഇതു മൂപ്പെത്താതെ ചാകാന്‍ കാരണങ്ങള്‍ അനവധിയാണ്. അധികം താമസിയാതെ പാവം ജനതക്ക് മേല്‍ ഒരധിക ഭാരം കൂടെ ഇക്കൂട്ടര്‍ അടിച്ചേല്‍പ്പിക്കാനിരിക്കുന്നു. അപ്പോഴും നമുക്ക് വിളിക്കാം.. മഹിത ജനാധിപത്യം വിജയിക്കട്ടെ..!!!
കേരള രാഷ്ട്രീയത്തെ നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും തോന്നിപ്പോകാവുന്ന പ്രസക്തമായിട്ടുള്ള ചില സംശയങ്ങളാണിത്.
മറുപടിഇല്ലാതാക്കൂഅത് താങ്കളുടെ സ്വദസിദ്ദമായ ഭാഷയില്‍ അവതരിപ്പിച്ചപ്പോള്‍ കൂടുതല്‍ പ്രസക്തമായി.
വളരെ നന്നായിട്ടുണ്ട് എഴുത്ത്.
ആശംസകള്‍.
നിന്റെ പോസ്റ്റ് കലക്കി. സമകാലിക കേരള രാഷ്ട്രീയത്തെ നര്‍മത്തില്‍ വിശകലനം ചെയ്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂപിന്നെ ഈ വി ഡി സതീശനും , കെ മുരളീധാരനും എതിര്‍ പാര്‍ട്ടികളിലും ആരാധകരുന്ടെന്നു മനസ്സിലായത് അവര്‍ക്ക് മന്ത്രി സ്ഥാനം നിഷേധിച്ചപ്പോഴാനു . ഏതായാലും ആശംസകള്‍
ഓ. ടോ ; ഒരാന്‍ കുഞ്ഞു ജനിച്ചതിന്റെ സന്തോഷത്തിനു ഒരു ലഡ്ഡു പോലും ബൂലോഗത്ത് വിതരണം ചെയ്യാത്തതിലുള്ള പ്രധിഷേധം രേഖപ്പെടുത്തുന്നു.
കൊമ്പേട്ടോ ഇത് ഒരു രാഷ്ട്രീയ അലക്കലാണല്ലോ ........
മറുപടിഇല്ലാതാക്കൂഎന്തായാലും നമ്മുടെ മുരളിയെ മന്ത്രി മന്ദിരത്തില്‍ കേറ്റാഞ്ഞിട്ട് പല ആളുകള്‍ക്കും ഒരു ചൊറിച്ചില്‍ ഉണ്ടെന്ന് മനസ്സിലാകുനു അതില്‍ ഒരാളാണ് മ്മളേ കൊമ്പന്‍സാറും,
മുരളി അന്ന്കരുതി ഒറ്റക് വാരാന്‍ പറ്റുന്ന ഒരു തണ്ടാടി വലയാണ് ഈ രാഷ്ട്രീയം എന്ന് പക്ഷെ അങ്ങേര്‍ക് ഇപ്പോള്‍ അത് വളരെ വ്യക്തമായി മനസ്സിലായതുകൊണ്ട് ഇനി ജീവന്‍ നിലനില്‍കുനുണ്ടെങ്കില്‍ ഞാന്‍ എങ്ങോട്ടും ഇല്ലേ എന്നാണ് താന്‍ ഗ്രൂപ്പ് കളിക്കാന്‍ ഇല്ലാ എന്ന് പറഞ്ഞതിന്റെ മറ്റൊരു പൊരുള്‍ അത് മറ്റുചിലവരെ തോണ്ടി പറഞ്ഞതാണേങ്കിലും.......
പിന്നെ സി പി എമ്മിലെ മലയാളം കൂട്ടി വായിക്കാനറിയാത്ത മന്ത്രിമാരെക്കാളും ഇപ്പോ ഉള്ള മന്ത്രിമാര്‍ എല്ലാരും വിവരം ഉള്ളവര്‍ തന്നെ ,...........
ഇനി ഭരണം അതു കണ്ടു തന്നെ അറിയാം...
മന്ത്രിമാരാകാന്‍ എല്ലാ എം എല്‍ എ മാരും യോഗ്യരായതുകൊണ്ട്, അവിടെ തീരിമാനം അത്യാവിശ്യമാണ്,
എന്തായാലും എഴുത്തില്‍ മൊതത്തില്‍ ഒരു തോണ്ടല്‍ ഉണ്ട് കൊള്ളാം
രസകരം
കൊമ്പാ സംഗതി എനിക്കിഷ്ടപ്പെട്ടു. നാമൂസ് പറഞ്ഞപോലെ ഭരണ തുടര്‍ച്ച ആഗ്രഹിച്ച ആളാണ് ഞാനും. എന്നാലും ഒരു മാറ്റം നല്ലതാണ്. ഏതയാലും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പു ഫലം യു ഡി എഫിന് സന്തോഷം നല്‍കുന്നതല്ല. മന്ത്രി സ്ഥാനങ്ങള്‍ ജാതിമതങ്ങള്‍ നോക്കി നിശ്ചയിക്കുന്ന നമ്മുടെ നാടിന്റെ ഗതി അതോഗതി തന്നെ. വി ഡി സതീശനെ ഒഴിവാക്കിയതിനു ഒരു ന്യായീകരണവും ഇല്ല. ഏതു ഗവണ്മെന്റ് വന്നാലും കേരള കോണ്‍ഗ്രസ് മന്ത്രി ഉണ്ടാകും എന്നതിന്റെ രഹസ്യം ആര്‍ക്കും പിടികിട്ടികാണില്ല. അതാണ് കേരള കോണ്‍ഗ്രസ്. ലീഗ് അഹമ്മദ് കബീറിനെക്കാള്‍ കഴിവുള്ളവനായി അലിയെ കാണുന്നു. മുനീറിന് മാങ്ങാ അണ്ടി വികസന വകുപ്പ് മന്ത്രിസ്ഥാനം കൊടുത്ത് ഒതുക്കി. കുഞ്ഞാലിക്കുട്ടി യുടെ ബ്ലാക്ക് മെയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഹൈദര്‍ അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ റബ്ബര്‍ സ്റ്റാമ്പ് മാത്രമാണ്. സത്യ പ്രതിജ്ഞയില്‍ ചൊല്ലിയ സത്യ വാചകം പത്തു ശതമാനം നടപ്പാക്കിയാല്‍ ഭാഗ്യം. നന്മയും നീതിയും ശരിയും പുലരും എന്ന
മറുപടിഇല്ലാതാക്കൂസ്വപ്നങ്ങള്ക്കൊന്നും രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയും ഇല്ല. പാലോളിയെയും സുധാകരനെയും സുധീരനെയും പോലെയുല്ലവര്‍ക്കൊന്നും ഒരു പ്രസക്തിയും ഇല്ല. വിവരണം രസകരമായി കുട്ടിയുണ്ടായിട്ടു അതിന്റെ വകയൊന്നും കിട്ടിയില്ല. ആശംസകള്‍ നല്ല എഴുത്ത്. കൊമ്പന്റെ നല്ല ശരിയോടു അടുത്ത വമ്പത്തരങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
രാഷ്ട്രീയമായതോണ്ട് ചെറുതെന്തേലും പറഞ്ഞാല്‍ അബദ്ധാവും. അതിനുള്ള വിവരം വക്കുമ്പൊ പറയാം. വന്ന സ്ഥിതിക്ക് ഒന്നും പറയാതെ പോണത് മോശല്ലേ അതോണ്ട് പറയാം....
മറുപടിഇല്ലാതാക്കൂനല്ല കഥ, ഇഷ്ടപെട്ട് :D
ഒരു സില്‍മാ ഡയലോഗ് ഓര്‍മ്മ വന്ന് അതൂടി പറഞ്ഞിട്ട് പോവാം. “ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ മേല്‍ അധികാരികള്‍ക്കുള്ള ആധിപത്യം” ആണത്രേ. ബ്ലും!
കൊമ്പന് ബ്ലോഗില്‍ രാഷ്ട്രീയത്തിന്റെ ഒരു കയ്യും നോക്കുന്നത് വായിച്ചപ്പോള്‍ വളരെ ഇഷ്ടമായി. ഏതൊരു സാധാരണക്കാരനും തോന്നാവുന്ന സംഗതികള്‍ നര്‍മ്മത്തില്‍ വിളമ്പി.
മറുപടിഇല്ലാതാക്കൂവമ്പ ..കൊമ്പ .. കലക്കി ...............
മറുപടിഇല്ലാതാക്കൂനാമൂസാനു ഇങ്ങനൊരു കൊമ്പന്‍ അനാവശ്യമായി ചിഹ്നം വിളിച്ചു നടക്കുന്നു എന്ന് പറഞ്ഞത് അങ്ങനെങ്കില്‍ ഒന്ന് കണ്ടിട്ട് ബാക്കി കാര്യം എന്നും തീരുമാനിച്ചു ...ഉം കൊള്ളാം കൊമ്പന് വംബിതിരി കൂടുതല്‍ തന്നെ ...ഈ കൊമ്പനുള്ള മയക്കുവേടിയൊന്നും കയ്യില്‍ കരുതാത്തത് കൊണ്ടും കൊമ്പന് മുന്നില്‍ പെടുന്ന എതെരു മനുഷ്യനും തല്ക്കാല അടവ് നയം ആരോഗ്യത്തിന് സ്വീകരിക്കണം എന്നത് കൊണ്ടും ..നന്നായി എന്ന് പറഞ്ഞു തല്ക്കാലം തടി ഊരുന്നു...ഭാഷ കലക്കന്‍ അത് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ആനുകാലികവും ...തുടരുക..
മറുപടിഇല്ലാതാക്കൂവായിച്ചു. ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂമുരളിയും സതീശനും വേണമായിരുന്നു. ഇവരുടെയൊക്കെ കളിയില്‍ നഷ്ടം ഇവര്‍ക്കും ജനങ്ങള്‍ക്കുമാണ്.
മറുപടിഇല്ലാതാക്കൂരമേഷിന്റെ കാര്യത്തില്‍ ഒരു വിഷമവും ഇല്ല.
ഏതായാലും നന്നായി ഭരിക്കാന്‍ കഴിയട്ടെ.
പോസ്റ്റ് രസകരമായി
ഒരു ഭരണത്തുടര്‍ച്ച എനിക്കും ആഗ്രഹമായിരുന്നു. ഇനിയിപ്പോള്‍ സംഭവിച്ചതെല്ലാം ഗുഡിന് എന്ന് കരുതാം അല്ലേ കൊമ്പാ?
മറുപടിഇല്ലാതാക്കൂമൂസാക്കാ പോസ്റ്റ് ഒന്നുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. കൊമ്പന്റെ വമ്പത്തരങ്ങള്‍ പലയിടത്തും കാണാന്‍ കഴിഞ്ഞില്ല.. ആക്ഷേപ ഹാസ്യം നന്നായിട്ടുണ്ട്. മുരളിയെ മന്ത്രിയാക്കാതിരുന്നത് കണ്ടപ്പോള്‍ തമാശയാണ് തോന്നിയത്.
മറുപടിഇല്ലാതാക്കൂഅച്ഛന് ഇല്ലാത്ത കുട്ടിയാണ് എന്ന പരിഗണന എങ്കിലും സോണിയാ ഗാന്ധി മുരളീധരനോട് കാണിക്കേണ്ടിയിരുന്നു. അല്ല. ഗ്രൂപ്പ് കളിച്ചു, മറൈന്‍ ഡ്രൈവിലും, പുത്തരിക്കണ്ടത്തും ബിരിയാണിയും, മദ്യവും കൊടുത്ത് ആളെ കൂട്ടി, അലുമിനിയം പട്ടേലിനെയും, മദാമ്മ ഗാന്ധിയെയും ചീത്ത വിളിച്ചതിന്റെ മധുര സ്‌മരണകള്‍ ഇപ്പോഴും ഹൈക്കമാന്റിന്റെ മനസ്സില്‍ ഉണ്ടാകും. മൂന്നുരൂപയുടെ മെമ്പര്‍ഷിപ്പ് കിട്ടാനായി വേണ്ടി അവസാനം കരഞ്ഞു, കാലുപിടിച്ച ആള്‍ക്ക് വട്ടിയൂര്‍കാവില്‍ സീറ്റും നല്‍കി ജയിപ്പിച്ചെടുത്ത് (വി. യൂദാശ്ലീഹായുടെ മധ്യസ്ഥ പ്രാര്‍ത്ഥനകൊണ്ടായാലും) എം.എല്‍.എ ആക്കിയപ്പോള്‍ മന്ത്രിസ്ഥാനം വേണം എന്ന് വാശിപിടിക്കുന്നു. തനിക്ക് മന്ത്രിസ്ഥാനം കിട്ടഞ്ഞതില്‍ അല്ല പുള്ളിക്ക് കോപം. സ്വന്തം പിതാവായ ശ്രീ. കരുണാകരന്‍റെ ഫോട്ടോ ഓടയിലേക്ക് എറിഞ്ഞ മഹാന്മാരെ പിടിച്ച് മന്ത്രിയാക്കിയതില്‍ ആണ് വിഷമം. തെക്ക് മന്ത്രി സഭയുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ ആ ദുഃഖകരമായ കാഴ്ച കാണാന്‍ മനശ്ശക്തി ഇല്ലാതെ വടക്കോട്ട് പിടിക്കുകയാണ് മുരളി ചെയ്തത്. അടുത്ത ലയനസമ്മേളനം എവിടെ എന്ന് കണ്ടറിയണം...
ജാതിയും, മതവും, ഉപജാതിയും എണ്ണി നോക്കി ഇങ്ങനെ അധികാര സ്ഥാനങ്ങള്‍ വീതം വച്ച് നല്‍കുന്നത് സെക്കുലര്‍ ഭരണ ഘടനക്ക് വിരുദ്ധം ആണ്. രാഷ്ട്രീയത്തില്‍ ജാതി/മത/ സാമുദായിക സംഘടനകളുടെ ഇത്തരത്തില്‍ ഉള്ള ഇടപെടലുകള്‍ മതേതര ജനാധിപത്യത്തിന് വലിയ ഭീഷണി ആണ്...!!!
കൊമ്പന്റെ പതിവ് ശൈലിയില്‍ തന്നെ ഒരു പോസ്റ്റു അത് ഇപ്പോഴത്തെ ഭരണ ത്തിലെ രസകരമായ നാടകീയ രംഗങ്ങളിലൂടെ ഉള്ള ഒരു വഴിയിലൂടെ നര്‍മ്മത്തെ കൂട്ടിനു കൂട്ടിയപ്പോള്‍ ഒന്ന് കൂടി രസിപ്പിച്ചു .. മുരളിയെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത് അറിയിച്ചു പോലുമില്ല എന്നു അദേഹത്തിന്റെ നാവില്‍ നിന്നു തന്നെ പറഞ്ഞു കേട്ടപ്പോള്‍ ഇത്തിരി വിഷമം ഇല്ലാതില്ല.. ഇനി എന്തൊക്കെ കാണാനിരിക്കുന്നു.. എന്നാലും അജിത് സാറിന്റെ ആഗ്രഹം തന്നെ ആയിരുന്നു എനിക്കും... ഇനി പ്രതിപക്ഷത്തിരുന്നു കളി കാണാം അല്ലെ...ആനുകാലിക വിഷയങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്തെഴുതുമ്പോള്‍ മനോഹാരിത കൂടുന്നു വായനക്കാരില്‍ പെട്ടെന്ന് കയറി ചെല്ലുന്ന ലളിതമായ ഭാഷയിലൂടെ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചു..ആശംസകള്‍..
മറുപടിഇല്ലാതാക്കൂ--
കൊള്ളാം ...എഴുത്തും ഗുഡ് ...
മറുപടിഇല്ലാതാക്കൂകൊമ്പന് ബ്ലോഗില്‍ രാഷ്ട്രീയത്തിന്റെ ഒരു കയ്യും നോക്കുന്നത് വായിച്ചപ്പോള്‍ വളരെ ഇഷ്ടമായിവളരെ നന്നായിട്ടുണ്ട് എഴുത്ത്.
മറുപടിഇല്ലാതാക്കൂഎനിക്കും തോന്നി കോമ്പാ ഇതേ സംശയങ്ങള്‍ ..നല്ലൊരു പോസ്റ്റ് .
മറുപടിഇല്ലാതാക്കൂ.രാഷ്ട്രീയം പറയാന്‍ നില്‍ക്കുന്നില്ല ..ഫോര്‍ത്ത് എസ്റ്റേറ്റില്‍ കയറിയപ്പോള്‍ എടുത്ത പ്രതിജ്ഞയാണേ ...എഴുത്ത് കൊള്ളാം ..
മറുപടിഇല്ലാതാക്കൂഅയിലൊന്നും ഒരു മീനിംങ്ങൂല്ല....
മറുപടിഇല്ലാതാക്കൂസംഭവിച്ചത് നല്ലതിന് ആണെന്നരിയില്ലെന്കിലും ഇനി ഏതായാലും നല്ലത് വരട്ടെ....
മറുപടിഇല്ലാതാക്കൂകൊമ്പന് എല്ലാം നിസാരമാ.... ആകെ ബാക്കി ഉള്ളത് 9.(തെറ്റിദ്ധരിക്കേണ്ട...ഒമ്പത് എന്ന അക്കമാ ഉദേശിച്ചത്) കേരളത്തിലുള്ളത് 99 മതവിഭാഗങ്ങള്‍. ഇതിലെല്ലാം കൂടി എണ്ണിയാലൊടുങ്ങാത്ത ഉപവിഭാഗങ്ങള്‍. കണക്കൊപ്പിക്കാന്‍ പെടുന്നപാട് ഞങ്ങള്‍ക്കറിയാം. കൊമ്പന് വമ്പത്തരം അല്പം കൂടുന്നു... അത്രയ്ക്കങ്ങോട്ട് ദഹിക്കുന്നില്ലേല്‍ വന്ന് ഈ കണക്ക് ഒന്ന് ഒപ്പിച്ചുതാ..........
മറുപടിഇല്ലാതാക്കൂകൊമ്പാ.. കസറിയിട്ടുണ്ട് കെട്ടോ..
മറുപടിഇല്ലാതാക്കൂഎഴുത്തിന്റെ രീതി രസകരമായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂവായിച്ചു... പ്രത്യേകതകള്‍ ഏറെയുണ്ടു കൊംബാ ...... ഇനിയും ഇങ്ങിനതെത് പോന്നോട്ടെ...
മറുപടിഇല്ലാതാക്കൂനല്ലൊരു പോസ്റ്റ് എഴുത്ത് വളരെ നന്നായിട്ടുണ്ട്...................
മറുപടിഇല്ലാതാക്കൂസാധാരണക്കാരനായ ഒരു മലയാളിയുടെ മനസ്സില്‍ വരുന്ന ചിന്തകള്‍, കൊമ്പാ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനല്ല നല്ല കാഴ്ചകള്‍ കാണാം ഇനി!
എല്ലാം നല്ലതിന്!
ഈ ഒരു കുട്ടികൊമ്പന്‍ കയറി മേഞ്ഞതുകൊണ്ടൊന്നും UDF താഴെ വീഴാന്‍ പോണില്ല. മയക്കുവെടി വെക്കണോ...?
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്ട്ടോ കൊമ്പാ... സാധാരണക്കാരന്റെ ആശങ്കകള്‍...
എല്ലാം ഒരു ആമാശയത്തിന്റെ കാര്യമല്ലേ കൊംബാ...
മറുപടിഇല്ലാതാക്കൂഒക്കെ ശരിയാകുമെന്നെ ..!
സംഭവിച്ചതെല്ലാം ഗുഡിന് സംഭവിക്കാന്‍ പോകുന്നതും ഗുഡിന് ഒന്നും സംഭവിച്ചില്ലെങ്കില്‍ അതും ഗുഡിന് ഗുഡിന് ഗുഡിന് ..
മറുപടിഇല്ലാതാക്കൂതലക്കെട്ട് വായിച്ചപ്പോള്‍ സംഗതി പിടികിട്ടീല ഇപ്പോളല്ലേ തിരിഞ്ഞേ...ഹ ഹഹ
പോസ്റ്റ് ഇഷ്ടായി... :) പ്രതിപക്ഷം ശക്തമായതുകൊണ്ട്
മറുപടിഇല്ലാതാക്കൂബോറടിയില്ലാതെ ഭരണം കാണാം... (വെറുതെ കാണാം... കൂടുതല്‍ പ്രതീക്ഷിച്ചു നമ്മളെന്തിനാ വെറുതെ മനസ് വിഷമിപ്പിക്കുന്നെ...)
സംഭവിച്ചതെല്ലാം ഗുഡിന് സംഭവിക്കാന്‍ പോകുന്നതും ഗുഡിന് ഒന്നും സംഭവിച്ചില്ലെങ്കില്‍ അതും ഗുഡിന് ഗുഡിന് ഗുഡിന് ...............
മറുപടിഇല്ലാതാക്കൂഎന്ത് സംഭവിക്കാന്‍ .ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ചിലപ്പോള്‍ വലത്തേ കാലിലെ മന്ത് ഇടത്തെ കാലിലോട്ടു മാറും.അല്ലാതെ ഒരു ഉപതെരഞ്ഞെടുപ്പിന് ഒറ്റ M L A യും ആഗ്രഹിക്കില്ല.കാരണം അടുത്ത പ്രാവശ്യം സീറ്റ് കിട്ടണമെന്നില്ല.
കൊമ്പന്റെ വമ്പ് വീണ്ടും. നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഇതിങ്ങിനെ തുടർന്നുകൊണ്ടിരിക്കും...വമ്പന്റെ കൊമ്പത്തനങ്ങൾ അല്ലാ കൊമ്പന്റെ വമ്പത്തരങ്ങൾ കലക്കീട്ട്ണ്ട് ട്ടാ
മറുപടിഇല്ലാതാക്കൂഎനിക്കൊന്നും മനസ്സിലായില്ല... ഞാന്‍ തെറി വിളിച്ചോട്ടെ... :-)
മറുപടിഇല്ലാതാക്കൂഅടിയന്തരാവസ്ഥക്ക് ശേഷം യു പിയിലെ ജനത പോലും കയ്യൊഴിഞ്ഞ ഇന്ദിരക്കൊപ്പം നിന്ന പ്രബുദ്ധ രാഷ്ട്രീയത്തിന്‍റെ ഇടമല്ലോ നമ്മുടെ കേരളം. ..?
മറുപടിഇല്ലാതാക്കൂസംഗതി, ഗൌരവപ്പെട്ട വിഷയങ്ങള്‍ അനവധി കൈകാര്യം ചെയ്തിരിക്കുന്നു കൊമ്പന്‍. കുറഞ്ഞത്, സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നവരെ മാറ്റി നിര്‍ത്തികൊണ്ട് ആവണമായിരുന്നു മന്ത്രിസഭ രൂപീകരിക്കെണ്ടിയിരുന്നത്. ഇത് പക്ഷെ, ആരോപണ വിധേയരും അന്വേഷണം നേരിടുന്നവരുമായ നാലില്‍ കൂടുതല്‍ അംഗങ്ങള്‍ നിലവില്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചിരിക്കുന്നു.
ഇതാണ് എനിക്ക് പറയാനുള്ളത് ,നാമൂസ്ക്കാ കാണണ്ട.
postinekaalum valiya commentsaanello?
മറുപടിഇല്ലാതാക്കൂകൊമ്പാ.. കുലച്ച വില്ല് താഴെ വെക്കാൻ വരട്ടെ, എഴുതാൻ സമയം ആകുന്നതേ ഉള്ളൂ.. ആശംസകൾ
മറുപടിഇല്ലാതാക്കൂകൊമ്പാ, ബ്ലോഗില്‍ കയറിയത് രാഷ്ട്രീയത്തില്‍ ഇറങ്ങാനായിരുന്നു അല്ലെ!
മറുപടിഇല്ലാതാക്കൂഇറങ്ങിക്കോ ഇറങ്ങിക്കോ.,
സാമ്പതികമാന്ദ്യത്തിനു പറ്റിയ പരിഹാരം അത് തന്നെയാ. ഹഹഹാ.!
സംഗതി കൊള്ളാം. പക്ഷെ വലതുപക്ഷം തുടങ്ങിയിട്ടല്ലേയുള്ളു. നമ്മക്ക് നോക്കാം. എന്തായാലും ഇവന്മാരൊക്കെ നമ്മടെ കേരളം കുട്ടിച്ചോറാക്കും എന്നതിൽ ഒരു സംശയവുമില്ല. വന്ന ഉടനെ ഒന്നു രണ്ട് തീരുമാനങ്ങളുമായി ഉമ്മൻ ഒന്നു കസറാൻ നോക്കിയിട്ടുണ്ടെങ്കിലും തുടക്കത്തിൽ തന്നെ പൊട്ടലും ചീറ്റലും തുടങ്ങി എന്നത് കാണാതെ വയ്യല്ലോ. പാവം കേരളവും കേരള ജനതയും..!!! എന്നു മാത്രേവ്വ് പറയാനുള്ളു.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകൊമ്പന് രാഷ്ട്രീയം പറയുമ്പൊ ഒരൂ കൊമ്പ് കൂടുതലാണ്.
മറുപടിഇല്ലാതാക്കൂകൂടുതലുള്ള കൊമ്പാണ് എനിക്കിഷ്ടവും :)
മികച്ച അവതരണ രീതി. അതിനേക്കാള്‍ മികച്ച സമ്പുഷ്ടമായ ആശയം. വോട്ടു ചെയ്യുന്നവര്‍ ഒന്നുമല്ല, അവരെ ഇനി ആര്‍ക്കു വേണം എന്ന ധാര്‍ഷ്ട്യം.
മറുപടിഇല്ലാതാക്കൂ68 ഉം 72 മായി ബാലന്‍സ് ചെയ്തു കുഞ്ഞൂഞ്ഞച്ചായന്‍ കപ്പിത്താനായ udf കപ്പല്‍ തീരം വിടുമ്പോള്‍ കൊമ്പന്‍ പങ്കു വെച്ച ആശങ്കകള്‍ എല്ലാവര്‍ക്കുമുണ്ട്. മൂന്നെണ്ണം മറ്റേ സൈടിലേക്കു മാറി ഇരുന്നാല്‍ ഈ കപ്പല്‍ മുങ്ങും. പക്ഷെ അപ്പോഴും നഷ്ടം പാവപ്പെട്ട ജനങ്ങള്‍ക്ക് തന്നെ.
മറുപടിഇല്ലാതാക്കൂമൂന്നു രൂപയുടെ മെമ്പര്‍ഷിപ്പല്ലാതെ മറ്റൊന്നും വേണ്ടെന്നു പറഞ്ഞ മുരളീധരനെ ഈ ഷിപ്പില്‍ കയറ്റിയില്ല എന്നതും നേര്.
ഇടതുപക്ഷത്തു ചാഞ്ഞുനിന്നാണെങ്കിലും കൊമ്പന്‍ ഏറെ മയപ്പെടുത്തിയാണ് കൊട്ടിയത്. പറഞ്ഞതത്രയും രാഷ്ട്രീയ ബോധമുള്ള സാധാരണ പൌരന്റെ സമകാലിക വിഹ്വലതകള്‍.
ആക്ഷേപഹാസ്യത്തിലൂടെ പങ്കുവെച്ച ആശങ്കകള്‍ ആര്‍ക്കും അരോചകമാകാനിടയില്ല. കാരണം അവതരണ മികവും ഭാഷയുടെ ലാളിത്യവും വിഷയത്തിലെ നേരും നെറിയും.
എഴുത്തിലെ ഈ പുരോഗതിക്കു അഭിനന്ദനങ്ങള്‍.
nannayi.. VKN ne ormavarunnu...
മറുപടിഇല്ലാതാക്കൂayilasserikkaranu amapoyilkkarante asamsakal...
അല്ലാതെ ശരീരം കൊണ്ടുള്ള കമന്റ് സ്വീകരിക്കല്‍ തല്‍ക്കാലം നിര്‍ത്തിയിരിക്കുന്നു ഞാനാരാ മോന്‍ !!!!!!)
മറുപടിഇല്ലാതാക്കൂആരാ....???????????/
സംഭവിച്ചതെല്ലാം ഗുഡിന് സംഭവിക്കാന്‍ പോകുന്നതും ഗുഡിന്
മറുപടിഇല്ലാതാക്കൂyendezhudan idu kandu kollam allengil nalla bhasha yennokke ezhudan niyu vere alle nokku kombaaaaaaa nintezhum namoosintezhum okay kuthi kuri kure vazhichada pinne : കൊമ്പന്റെ വമ്പത്തരങ്ങള്‍: idu adi poli hahahah ninakku tharan oru gift aaa ithu kondu samdanikku kombaaaaaaa muaaaaaah
മറുപടിഇല്ലാതാക്കൂകാലങ്ങളായി ഇടതും വലുതും ഇവിടെ ചെയ്യുന്നത് 'ചക്കളത്തിപ്പോരും'പിന്നെ 'ചവിട്ടുനാടകവും' മാത്രം.
മറുപടിഇല്ലാതാക്കൂഎന്നും എപ്പോഴും ഭരിക്കുന്നത് മറ്റുചിലര്‍!
മികച്ച അവതരണ ശൈലി...
മറുപടിഇല്ലാതാക്കൂകേരളരാഷ്ട്രീയത്തിലെ സംഭവബഹുലമായ അടുത്ത അഞ്ച് വർഷങ്ങൾ. ഉമ്മച്ചനെ വെള്ളം കുടിപ്പിക്കാൻ ആരൊക്കെ മുന്നിട്ടിറങ്ങും എന്നേ അറിയേണ്ടൂ. അത് സ്വന്തം തറവാട്ടിൽ നിന്നുതന്നെ ആയിരിക്കും എന്ന് അദ്ദേഹത്തിനുതന്നെ അറിയാം.
മറുപടിഇല്ലാതാക്കൂചെന്നിത്തല മന്ത്രിസ്ഥാനം വേണ്ടെന്നു വച്ചത് സ്ഥാനമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ താല്പര്യമില്ലായ്മയോ ജനങ്ങളെ സേവിക്കാൻ വെമ്പി നിൽക്കുന്ന ഒരു സാമൂഹ്യപ്രവർത്തകന്റെ ത്യാഗസന്നദ്ധമായ മനസ്സോ അല്ലെന്ന് എല്ലാവർക്കും അറിയാം. മുഖ്യനേക്കാൾ പവർ പാർട്ടിയുടെ തലപ്പത്തിരിക്കുന്നവർക്കാണെന്ന് അറിയാത്ത കുഞ്ഞാണോ ടിയാൻ.
നന്നായി എഴുതി.
എല്ലാ ആശംസകളും.
satheeshharipad.blogspot.com
വായിച്ച മാന്യ വെക്തികളെ സന്തോഷ തോടെ നിറഞ്ഞ മനസോടെ ഞാന്‍ പറയുന്നു നന്ദി നന്ദി നന്ദി .........
മറുപടിഇല്ലാതാക്കൂകോമ്പാ എന്ന് വിളിക്കാന്‍ മാത്രം പ്രായല്ലാത്തോണ്ട് കൊമ്പേട്ടാ എന്ന് വിളിക്കാം..
മറുപടിഇല്ലാതാക്കൂഉഷാര് ആയിക്കുണ് ഈ പോസ്റ്റ്
ഇപ്പളാ ഇങ്ങളെ നല്ലോണം മനസ്സിലായത്..ആളൊരു വിപ്ലവകാരിയാലേ.....
കൊള്ളാം...ഈ വമ്പത്തരങ്ങള്‍....
മറുപടിഇല്ലാതാക്കൂഎല്ലാര്ക്കിട്ടും പണിഞ്ഞപ്പോ ഒരു സമാധാനമായി അല്ലേ.....
കുഞ്ഞാപ്പ കാണണ്ട ഈ പോസ്റ്റ്....
കൊമ്പാ... താൻ കൊമ്പനല്ല വമ്പനാണ്.. പേരിൽ കൊമ്പനുള്ളതു കൊണ്ട് എല്ലാ കാര്യത്തിലും കൊമ്പ് കുലുക്കൽ കുറച്ചധികമാണല്ലേ... നന്നായി എഴുതിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂhello kombankutty
മറുപടിഇല്ലാതാക്കൂgreetings from thrissivaperoor.
veendum varaam ee vazhikk.kaalath nokkiyappOl ente fOnt kaanaanilla.
aara kondoyathennarinjilla.
enikk vaayana kuravaanu. athinaal ente bloggil aarum ethi nokkaarilla.
ennalum njaan ingane ezhuthikkondirikkum..
അന്വേഷണ വിധേയരായവരും,വിധേയരല്ലാത്തോരും, വിധേയരാവാന്‍ കൂട്ടാക്കാത്തോരും.ഇനി വിധേയരാകേണ്ടവരും മാറ്റിനിര്‍ത്തപ്പെട്ടാല്‍ ആരാമാഷേ....ഈ ‘കസേരകളി‘ക്ക് ബാക്കിയുണ്ടാവുക.? ഏതുകൊമ്പന്‍(ഈകൊമ്പനല്ല) ഭരിച്ചാലും നമ്മുടെഗതി ഇതുതന്നെ..!ഇപ്പൊ കാണാല്ലോ...!!
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായീട്ടോ..
ഒത്തിരിയാശംസകള്‍...!
ഇനിയും കാണാം.
ഒന്ന് ഒന്നര വംബായി പോയി ട്ടാ ഇത് ആശംസകള്‍
മറുപടിഇല്ലാതാക്കൂസമയം കിട്ടുമ്പോള്‍ ഈ ചെറിയ കാട്ടി കൂട്ടലുകളിലേക്ക് സ്വാഗതം
http://apnaapnamrk.blogspot.com/
ബൈ എം ആര്‍ കെ
എല്ലാം നല്ലതിനായിരിക്കട്ടെ..
മറുപടിഇല്ലാതാക്കൂഗുഡ് ഗുഡ് ...അകെ മൊത്തം ടോട്ടല്‍ ഗുഡാണല്ലോ....
മറുപടിഇല്ലാതാക്കൂഈ ശ്രീ ഹള്ളിയിലേക്ക് പോകുന്ന------- ഏതാണ് അമ്മച്ചീ..
മറുപടിഇല്ലാതാക്കൂഈ ഫീലിപ്പോച്ചനു ഇതെന്നാതിന്റെ സൂക്കേടാ
പള്ളീല്‍ പോയി, ലേലത്തിനു ആളെ കൂട്ടി വരാന് പറഞ്ഞിട്ട് ഇവടെ ബ്ലോഗ് എഴുതി കളിക്ക്യ?
എന്റമ്മേ!!!!
മറുപടിഇല്ലാതാക്കൂഎന്തൊരലക്കാ ഇഷ്ടാ...
എനിക്കിതൊന്നും കാണാന്‍ വയ്യേ...
ഞാന്‍ പൂവാ...
പോവും മുമ്പ് ഒരു കാര്യം കൂടി പറഞ്ഞോട്ടെ...
"സംഗതി" കലക്കീണ്ട് ട്ടാ....
ആശംസകള്‍
മറുപടിഇല്ലാതാക്കൂസംഭവിച്ചതെല്ലാം ഗുഡിന് സംഭവിക്കാന്‍ പോകുന്നതും ഗുഡിന് ഒന്നും സംഭവിച്ചില്ലെങ്കില്‍ അതും ഗുഡിന് ഗുഡിന് ഗുഡിന് ...............
മറുപടിഇല്ലാതാക്കൂകാണാന് വൈകിയല്ലോ ഈ വെടിക്കെട്ട്. കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ടാവും. തീര്‍ച്ച!
മറുപടിഇല്ലാതാക്കൂകൊമ്പന് വമ്പാ..
മറുപടിഇല്ലാതാക്കൂഈ വമ്പത്തരത്തിനു കൊമ്പ് ഇത്തിരി കൂടുതലാ..
പാവം രാഷ്ട്രീയപട്ടിണിക്കാര് ജീവിച്ച് പോയ്കോട്ടേ..
ഇതു വരെ ഞമ്മളെ നാട് നന്നായിട്ടില്ല..
ഇനിയൊട്ടു നന്നാവത്തൂല്ല..
എന്നാലും ഊമ്മന്‍ ഒന്ന് ആഞ്ഞുപിടിക്കുംപോഴെക്ക് നിങ്ങള്‍ ഇക്കിളിയാക്കല്ലേ..
എവിടെയുത്തുമെന്നു ഞമ്മക്ക് നോക്കാലോ..
ഏതായാലും കലക്കി..
ഒരു ഒന്നൊന്നര കലക്ക്..
അവതരണ രീതി ഇഷ്ടപ്പെട്ടു.രാഷ്ട്രീയം പറയാന്‍ ഞാന്‍ ആളല്ല .
മറുപടിഇല്ലാതാക്കൂഎന്തായാലും പുതിയ ഭരണം കണ്ടറിയാം.ഇത്തവണ അര്‍ഹതപെട്ട പലരെയും
ഒഴിവാക്കി പലര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയതില്‍ വളരെ കഷ്ടം തന്നെ ..ചക്കരകുടത്തില്‍
കയ്യിട്ടാല്‍ ഒരിക്കലെങ്കിലും രുചിക്കാത്തവര്‍ ഉണ്ടാകില്ല്യ എന്ന് പറഞ്ഞപോലെ ,ഇന്നു
രാഷ്ട്രീയം സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ ഉള്ള ഏറ്റവും എളുപ്പമാര്‍ഗമായി
പലരും കണക്കാക്കുന്നു..അങ്ങിനെ ചിന്തിക്കുന്നിടത്തോളം കാലം
നമ്മുടെ നാട് നന്നാവില്ല